
കോണ്‍ഗ്രസ്സിലെ എല്ലാവരും മുരളിയെ ഇങ്ങനെ പേടിക്കാനെന്താണ് കാരണം? കയ്യിരുപ്പ് തന്നെ എന്ന് ഒറ്റവാക്കില്‍ ഞാനും നിങ്ങളും ഉത്തരം പറയും. പക്ഷെ അതിനപ്പുറവും ചിലതില്ലേ..
കാണ്ഗ്രസ്സുകാര് മെമ്പര്‍ഷിപ്പ് കൊടുത്തിട്ടുള്ള എല്ലാവരും പത്തര മാറ്റ് തങ്കമാണോ?. മുരളിയെ കടത്തി വെട്ടുന്ന വേന്ദ്രമാരൊക്കെ ആ പാര്ട്ടിയിലില്ലേ, ആ പാവത്തെ കുളത്തില്‍ ഇറക്കിയ അപ്പന്മാരും അളിയന്മാരും കെപീസീസിയുടെ കാറില്‍ കറങ്ങുന്നില്ലേ. ഗ്രൂപ്പ് കളിച്ചത് മുരളി മാത്രമാണോ? ഗ്രൂപ്പിന്റെ തലതൊട്ടപ്പന് കേന്ദ്രത്തില്‍ മന്ത്രിയല്ലേ. സോണിയാ മാഡത്തിന്റെ തൊട്ടടുത്ത ചെയറിലല്ലേ പുള്ളി ഇരുന്നു വിലസുന്നത്. കേന്ദ്രത്തിലെ മറ്റേ പുള്ളിയും ഗ്രൂപ്പ് കളിച്ചു വളര്‍ന്നതല്ലേ. ഗ്രൂപ്പ്കളി മൂത്ത് ഉടുമുണ്ട് വരെ ഊരിപ്പോയ വീരശൂര പരാക്രമികള്‍ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് വാക്താക്കളായി വിലസുന്നില്ലേ ..ഇവര്‍ക്കൊക്കെയും മെംബെര്‍ഷിപ് കൊടുക്കാമെങ്കില്‍ മുരളിക്ക് മാത്രമെന്തേ അത് കൊടുത്തു കൂടാത്തത്?.
അവിടെയാണ് സംഗതിയുടെ യഥാര്‍ത്ഥ 'സംഗതി' കിടക്കുന്നത്. കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുന്ന സകല നേതാക്കള്‍ക്കും പേടി മുരളിയെന്ന വ്യക്തിയെയല്ല, തങ്ങള്‍ ഇരിക്കുന്ന കസേരകളെയാണ്. അതായത് മുരളിയിലെ ലീഡറെയാണ്. നാവിന് തുമ്പത്തെ വികട സരസ്വതിയെ മാറ്റി നിര്‍ത്തിയാല്‍ മുരളിയെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസില്‍ ഉണ്ടോ?. മുരളിയെത്തിയാല്‍ ആദ്യം തെറിക്കുന്ന സീറ്റ് കെ പി സീ സി പ്രസിഡണ്ടിന്റെത് ആയിരിക്കുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് മുരളിയെക്കാണുമ്പോള് ചെന്നിത്തല തല വെട്ടിച്ച് കളിക്കുന്നത്. മുരളിയെത്തിക്കഴിഞ്ഞാല്, ശ്വാസം വിടാതെ നാല് വാക്ക് സംസാരിക്കാന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് ഏതെങ്കിലും ടീ വീ ക്കാരന് പോകുമോ?. അബദ്ധത്തില്‍ മുരളിയെ ഒന്ന് സപ്പോര്‍ട്ട് ചെയ്തതിനു മുല്ലപ്പള്ളിയണ്ണന്റെ മെക്കിട്ടു കയറേണ്ടതുണ്ടോ ?
ഇത്തരം (തല തിരിഞ്ഞ) ചിന്തകളാണ് എന്നെ മുരളിയിലേക്ക് അടുപ്പിക്കുന്നത്. പഴയ പ്രേംനസീര്‍ സിനിമകളിലെ ഭിക്ഷക്കാരെപ്പോലെ മുരളിയേട്ടന് ആറേഴു മാസമായി ഒരു മെംബെര്ഷിപ്പിന് വേണ്ടി കരഞ്ഞു നടക്കുന്നു. എങ്ങനെ കഴിഞ്ഞിരുന്ന ആളാണ്?. ഒരിക്കല്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ നില്ക്കുമ്പോള് മുരളിയണ്ണനുണ്ട് വണ്ടിയില്‍ നിന്ന് ഇറങ്ങുന്നു. ചുറ്റും മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സുകാരുടെ പട. പൂമാലയും ഷാള്‍ പുതപ്പിക്കലും ബഹളത്തോട് ബഹളം. ജനങ്ങളെയൊക്കെ വകഞ്ഞ് മാറ്റി മുരളിയണ്ണന്‍ പുറത്തേക്കു പോകാന്‍ നില്ക്കുമ്പോള് യൂനിഫോമിലുള്ള ഒരു റെയില്‍വേ പോലീസുകാരന് മുന്നോട്ടു വന്നു. എന്നിട്ടൊരു സല്യൂട്ട്.. ഹോ.. എന്റെ ജീവിതത്തില്‍ ഇതുപോലൊരു സല്യൂട്ട് ഞാന്‍ കണ്ടിട്ടില്ല. അത്ര പവര്‍ ഉണ്ടായിരുന്നു അതിന് . പ്ലാറ്റ്ഫോമിലെ കല്ലുകളൊക്കെ ഇളകി പോകുന്ന മട്ടിലായിരുന്നു അയാള്‍ അറ്റെന്‍ഷന്‍ എടുത്തത്. ആ സല്യൂട്ട് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് രോമാഞ്ചം വരുന്നു. അതൊക്കെ അന്തകാലം. ഇന്ന് സല്യൂട്ട് പോയിട്ട് ഒന്ന് ചിരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ. ജ്ഞാനപ്പാനയിലെ ആ പഴയ വരികളുടെ അര്‍ത്ഥം ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.
മുരളിയെ പേടിച്ചു ഓടിക്കളിക്കുന്ന രമേശ്ജിയോടും ചാണ്ടി സാറിനോടും പറയാനുള്ളതും അതെ വരികള്‍ തന്നെയാണ്.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്
മാളിക മുകളേറിയമന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ..
നന്നായിരിക്കുന്നു. :)
ReplyDeleteഞാനും ഉണ്ടാശാനെ നിങ്ങളുടെ കുടെ. ഇവര്‍ക്കെല്ലാം മുരളിയെ ആണോ ചാകാറായി കിടക്കുന്ന ലീഡരെയോ? ചത്താലും കുത്തുന്ന കൂനന്‍ ചെമ്മീനാണോ ലീഡര്‍ ?
ReplyDeleteഞാനും ഉണ്ടാശാനെ നിങ്ങളുടെ കുടെ. ഇവര്‍ക്കെല്ലാം മുരളിയെ ആണോ ചാകാറായി കിടക്കുന്ന ലീഡരെയോ ഭയം ?
ReplyDeleteചത്താലും കുത്തുന്ന കൂനന്‍ ചെമ്മീനാണോ ലീഡര്‍ ?
ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒരു പോസ്റ്റാണ് ലത്.
ReplyDelete"മുരളിയെപ്പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഒരു നേതാവ് "
ReplyDeleteമാഷ് ആ പറഞ്ഞത് സത്യം. മുരളി മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ ആ സ്നേഹം ജനങ്ങള്‍ തെളിയിച്ചിട്ടുമുണ്ടല്ലോ..........:)
ബഷീർ,
ReplyDeleteമുരളിയെ പേടിയുള്ളവർ ആന്റണിയോ ഉമ്മൻചാണ്ടിയോ രമേശോ ഒന്നുമല്ല. അടുത്ത ലേയറിനാണ് മുരളിയെ കൂടുതൽ പേടി. ഹസ്സനും ഷാനവാസുമൊക്കെ കൊണ്ടുപിടിച്ച് മുരളീപ്രവേശം കലക്കാൻ നടക്കുന്നുണ്ടല്ലൊ.
കരുണാകരൻ ഒരു സ്പെന്റ്ഫോഴ്സ് ആണ്. ഇനി രാഷ്ട്രീയപരമായി കരുണാകരന് അധികമൊന്നും ചെയ്യാൻ കഴിയില്ല. കോൺഗ്രസിനാണെങ്കിൽ കരുണാകരന്റെ പേര് ഉപയോഗിക്കുകയും ചെയ്യാം. അതിനാൽ കരുണാകരൻ വരുന്നതുകൊണ്ട് കോൺഗ്രസിന് ഗുണമേയുള്ളു, നേതാക്കൾക്ക് ദോഷവുമില്ല.
മുരളിയുടെ കാര്യം അതല്ല. മറ്റു പല നേതാക്കളേയുംകാൾ നല്ലൊരു സംഘാടകനായ മുരളി പലർക്കും ഭീഷണിയാവും. അത്യാവശ്യത്തിന് ഉന്നതങ്ങളിലെത്തിയവർക്കും സ്വന്തമായി അത്യാവശ്യം ജനസമ്മതിയുള്ളവർക്കും പേടിക്കേണ്ടതില്ല, പക്ഷെ രണ്ടാം നിരക്കാർ അതുപോലെയല്ലല്ലൊ. പേടിക്കണം, പേടിച്ചേ തീരൂ.
മുരളി ചോദിച്ചതോടെ KPCC മൂന്നു രൂപയുടെ SMS ക്ലോസ് ചെയ്തിരിക്കുകയാണ്. ചാണ്ടിയും ചെന്നിത്തലയും എത്ര ദിവസം KPCC അടച്ചുപൂട്ടി സാക്ഷയില്‍ ഇങ്ങിനെ അള്ളിപ്പിടിച്ചിരിക്കും. ഹൈ കമാണ്ടിന്റെ ഓടു പൊളിച്ചു അവന് വരും. വരാതിരിക്കില്ല. കോണ്‍ഗ്രസ്സില്‍ ഇനി പെരുമഴക്കാലം.
ReplyDeleteVallikkunnu. സത്യമാണ്. മുരളിയെക്കാള്‍ കേമന്മാര് അല്ലെന്നു അറിയാവുന്നവര്‍ ആ സാമീപ്യത്തെ ഭയക്കുന്നു.
മുരളിയെ ആര്‍ക്കും പേടി ഇല്ല.
ReplyDeleteപക്ഷെ ഏതു കൂതറ വേലയും കാണിച്ചു തിരിച്ചു കയറി വരന് ഉള്ള ഇടമല്ല കോണ്‍ഗ്രസ്...
ഉടനെ കോണ്‍ഗ്രസ് കാരെല്ലാം അത്ര മാന്യന്മാരല്ല എന്നല്ല ആരോപിക്കേണ്ടത്.
കോണ്‍ഗ്രസിനെ അങ്ങ് പുളുത്തി കളയും എന്ന് പറഞ്ഞാണല്ലോ ഈ മഹാനും അപ്പനും പുറത്തു പോയത്.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം വിട്ടു എന്ത് കാരണം കൊണ്ടാണ് മന്ത്രി ആവാന്‍ പോയത്...
മുരളിയെ പറ്റി എഴുതുന്നത് പോലും നാറ്റ കേസ് ആണ് ....
ഇവന്റെ വേലകള്‍ ഒക്കെ കണ്ടു മടുത്ത ഒരു ജനം ഈ കേരളത്തില്‍ ഉണ്ട് എന്നും മറക്കേണ്ട.
ഇപ്പോള്‍ വല്ല്യ പരുക്കില്ലാതെ നില്ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ഇലക്ഷന് കാലത്തൊരു കുരു കൊടുക്കണോ?
പാഠം-3 ചുരളീധരന്റെ തൊലി(ക്കട്ടി)
തള്ളേ ഒന്ന് ക്ഷമി...
എന്‍.സീ.പി ചരിതം... മുരളിയുടെയും.
murali vannal njangal(CPM)cheyyendathu murali cheytholum
ReplyDeleteഅല്ലാതെ പിന്നെ ഇനി ആലോച്ചിട്ട് കാര്യമില്ല കുറെ ചേരുക തന്നെ . മുരളിയെ ഇങ്ങനെ പേടിക്കുന്നത് കണ്ടിട്ട് എന്തോ കാര്യമായി പുകയുന്നുണ്ട്
ReplyDeleteഈ മുരളിക്ക്
ReplyDeleteതീരെ ഉളുപ്പില്ലെ....
ചെ...............
orikkal enkillum LDF koode pokatha arrrum ippol congressil illatha sthitikku muralikkum congressil kayaran yogyatha undu.pinne ottakku malsarichu 90000 vote pidikkuka ennathu oru cheriya karyam alla.
ReplyDeleteചാണക്യനായ കരുണാകരന്റെ മകന് സത്യത്തില്‍ വെറും പാവം തോന്നിയതൊക്കെ വിളിച്ച് പറയുമ്പൊള് അയാള്‍ ശരിക്കും പുളിച്ച ഒരു രാഷ്ട്രീയകാരനായില്ല(രാഷ്ട്രീയക്കാരന്റെ ദീര്‍ഘ വീക്ഷണവും ഒളിപ്പിക്കാനുള്ള കഴിവും) മുരളിയെ കൊഞ്ഞനം കുത്താത ഒരു ദിവസം കേരളം കടന്നു പോകുന്നുണ്ടോ എന്ന് സംശയം ,കോണ്‍ഗ്രസ്സിലെ ആരുടെയും ഇരിപ്പിടം ആനയിച്ചിരുത്തിയതൊന്നുമല്ല ,സാഹചര്യവും കുതന്ത്രവും തന്നെയാണതിനുപിന്നില്‍, മുരളിക്ക് പിന്നില്‍ എന്തു പറഞ്ഞാലും ഒരു കൂട്ടമുണ്ട് ഈ കാത്തിരിപ്പ് തീര്‍ച്ചയായും മുരളിക്ക് ഗുണം ചെയ്യുകതന്നെ ചെയ്യും ,മുരളിയെ ഒറ്റപ്പെടുത്തുന്നതിനു പിന്നിലും പല കാരണങ്ങളും കാണും ,അത് മുരളി പാര്ട്ടിയുണ്ടാക്കിയതോ കോണ്‍ഗ്രസ്സിനെ കുറ്റം പരഞ്ഞതൊ ഒന്നുമല്ല ,ഒരു പെണ്ണ് കേസ് കിട്ടിയാല്‍ പ്രതിപക്ഷത്തിന്റെ വിചയം നിശ്ചയമാവുമ്പൊള് ,മുരളിക്ക് ആ തന്ത്രം അറിയില്ല ,സമീപ കാല കേരള സമൂഹത്തിന്റെ പ്രദാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ,ഇപ്പോള്‍ ഏതായാലും ഭീകരവാതം തട്ടിക്കളിക്കാന്‍ ഉള്ളതിനാല്‍ കുറച്ചു ദിവസം കൂടി കൊണ്ടുപോകാം
ReplyDelete