
വിമാന യാത്രയില്‍ ഒട്ടും മാനേര്സ് കാണിക്കാത്തവരാണ് പല മലയാളികളും. പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍. കത്തിയൂരരുത്!. ഒരുദാഹരണം പറയാനുള്ള സമയം തരണം. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്ര. വിമാനം ഏതാണ്ട് കേരള അതിര്‍ത്തിയിലേക്ക് കടക്കുന്നു. പത്തോ ഇരുപതോ മിനുട്ടിനുള്ളില്‍ കരിപ്പൂരില്‍ ഇറങ്ങിയേക്കും. സീറ്റ് ബെല്‍റ്റ് ബട്ടണ്‍ കത്തിക്കൊണ്ട് നില്‍ക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വിന്‍ഡോ സീറ്റില്‍ ഇരുന്ന കുതിരവട്ടംകാരൻ റഫീഖിന് (സ്ഥലപ്പേരു എന്റെ വകയാണ്. പേര് റഫീഖ് തന്നെ. അയാളുടെ എമിഗ്രേഷന്‍ ഫോം ഞാനാണ് പൂരിപ്പിച്ചത്) ആകെക്കൂടി ഒരിളക്കം. എഴുന്നേല്‍ക്കാനുള്ള പരിപാടിയാണ്. ഞാന്‍ പറഞ്ഞു."സമയം ആയിട്ടില്ല റഫീഖ്. വിമാനം ഒന്ന് ലാന്‍ഡ് ചെയ്തോട്ടെ.. എന്നിട്ട് ഇറങ്ങാം. സീറ്റ് ബെല്‍റ്റ് ഇടൂ". എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി റഫീഖ് .
ഇത് വരെ കണ്ട റഫീഖ് ആയിരുന്നില്ല അപ്പോള്‍. ജിദ്ദയില്‍ നിന്ന് കേറുമ്പോള്‍ ഒരു എലിയെപ്പോലെ പങ്ങിയിരുന്നിരുന്ന കക്ഷിയാണെന്ന് കണ്ടാല്‍ തോന്നില്ല. കോഴിക്കോട് എത്താനായതോട് കൂടി അയാളുടെ മട്ടും ഭാവവും ആകെ മാറിയിരിക്കുന്നു!!. ഇപ്പോള്‍ ഏതാണ്ട് ഒരു അരപ്പുലിയുടെ മട്ടുണ്ട്. (വിമാനം ഇറങ്ങിയാല്‍ ഫുള്‍ പുലി ആവുമായിരിക്കും) പുള്ളി എഴുന്നേറ്റു!!. തലയ്ക്കു മുകളിലെ ലഗ്ഗേജ് കാബിന് തുറക്കാനുള്ള പരിപാടിയാണ്. ഇത് കണ്ട എയര്‍ ഹോസ്റ്റസ് ഓടി വന്നു. "പ്ലീസ് സിറ്റ്. ഡോണ്ട് ഓപ്പണ്‍ നൌ". എന്നെ നോക്കിയ പോലെ റഫീഖ് ആ 'അമ്മച്ചി'യേയും (എയര്‍ ഇന്ത്യയാണ് ഫ്ലൈറ്റ്!!) ഒന്ന് നോക്കി. ആ നോട്ടം കണ്ടതോടെ എയര്‍ പോയ ബലൂണ്‍ പോലെയായി നമ്മുടെ എയര്‍ അമ്മച്ചി. റഫീഖ് കാബിന് തുറന്നു, പെട്ടി ഇറക്കി (കേബിന് ബാഗ്ഗേജിന്റെ പരമാവധി തൂക്കം ഏഴ് കിലോ ആണ്. റഫീഖിന്റെ പെട്ടി പതിനഞ്ച് കിലോയില്‍ കൂടില്ല.!!. ഇതിന് പുറമേ നാല്പതു കിലോ വീതമുള്ള രണ്ടു പെട്ടികള്‍ വേറെയും ഉണ്ടത്രേ. ഒരു നൂറ് കിലോ എങ്കിലും കയ്യിലില്ലാതെ എന്തോന്ന് യാത്ര.. അല്ലേ റഫീഖേ. ).
നിമിഷങ്ങള്‍ക്കകം പല സീറ്റുകളില്‍ നിന്നും റഫീഖുമാര്‍ എഴുനേല്‍ക്കാന്‍ തുടങ്ങി. എയര്‍ ഹോസ്റ്റസ്സുമാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു പറയുന്നു. "പ്ലീസ് ഡോണ്ട് ഓപ്പണ്‍.. പ്ലീസ് സിറ്റ്. സിറ്റ്. സിറ്റ്." ((ദോഷം പറയരുതല്ലോ, ഒരു എയര്‍ ഹോസ്റ്റസ് പറഞ്ഞത് 'ഷിറ്റ്' 'ഷിറ്റ്' എന്നാണ്)) .ആര് കേള്‍ക്കാന്‍. എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്ന വേറൊരു റഫീഖ് തടിച്ച പെട്ടി വലിച്ചിറക്കുന്നതിനിടയില്‍ വിമാനം ഒന്ന് വെട്ടി. ദാണ്ടേ കിടക്കുന്നു അയാളുടെ പെട്ടി നിലത്ത്. അല്പമൊന്ന് തെറ്റിയിരുന്നെങ്കില്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന കൊച്ചു പെണ്‍കുട്ടിയുടെ തല പൊളിഞ്ഞു പോയേനെ.. വിമാനം ആകാശത്തു കറങ്ങുക തന്നെയാണ്. എഴുപത്തിയഞ്ചു ശതമാനം റഫീഖുമാരും പെട്ടിയും പിടിച്ചു റെഡിയായിക്കഴിഞ്ഞു. 'കാലാവസ്ഥ ശരിയല്ല, വിസിബിലിറ്റി പ്രോബ്ലം ഉണ്ട്' എന്ന പൈലറ്റിന്റെ അനൌണ്സ്മെന്റ് വന്നു. ഒരു റഫീഖിനും കുലക്കമില്ല. വിസിബിലിറ്റി പ്രശ്നമില്ല, ഞങ്ങള്‍ താഴേക്ക് ചാടാന്‍ റെഡിയാണ് എന്ന മട്ടിലാണ് എല്ലാവരുടെയും നില്‍പ്പ്. എന്റെ പിറകിലെ സീറ്റില്‍ ഇരുന്ന രണ്ടു വിദേശികള്‍ ഇതൊക്കെക്കണ്ട് അന്തം വിട്ടു ഇരിക്കുകയാണ്. ടേക്ക് ഓഫും ലാന്റിങ്ങും ഏറ്റവും അപകടം പിടിച്ച സമയമാണെന്നും സീറ്റ് നേരെയാക്കി ബെല്‍റ്റ് ഇട്ടു ഇരിക്കണമെന്നും അറിയാവുന്നതിനാല്‍ അതെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട് പാവങ്ങള്‍ ..
തച്ചോളി ഒതേനനെപ്പോലെ എന്തിനും തയ്യാറായി നില്‍ക്കുകയാണ് നമ്മുടെ കുതിരവട്ടം!! വിന്‍ഡോ അല്പമൊന്ന് തുറന്ന് കിട്ടിയാല്‍ പുള്ളി താഴോട്ട് ചാടുമെന്ന് ഉറപ്പാണ്. ആ ഒരു നിറുത്തമാണ് നില്‍ക്കുന്നത്!!!. ഹോളിവുഡ് സിനിമയിലെ നായകനെ കാണുന്ന പോലെ ഞാന്‍ റഫീഖിനെ കണ്ണെടുക്കാതെ നോക്കുന്നതിനിടയില്‍ പുള്ളി മൊബൈല്‍ എടുത്തു!. തിരക്കിട്ട് ഡയല് ചെയ്യുകയാണ്. വിമാനത്തിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പല പ്രാവശ്യം അനൌണ്സ്മെന്റ് വന്നിട്ടുണ്ട്. കണ്ട്രോള് ടവറുകളില്‍ നിന്നും പൈലറ്റിന് ലഭിക്കേണ്ട സന്ദേശങ്ങള്‍ക്ക് അത് തടസ്സം സൃഷ്ടിക്കാന്‍ ഇടയുണ്ട്. "ഹല്ലോ, ഹലോ, .. ജമീലാ, ഇത് ഞാനാ റഫീഖ്.. വിമാനം കൊയിക്കോട്ട് എത്തീട്ടാ.. .. . ദാ ഇപ്പൊ എറങ്ങും.."
മൊബൈല്‍ ഇല്ലെങ്കിലും കുതിരവട്ടത്ത് കേള്‍ക്കുന്ന ഉച്ചത്തിലാണ് റഫീഖിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നത്. "ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി.". റഫീഖ് നല്ല ഫോമില്‍ തന്നെയാണ്. വിമാനത്തില്‍വെച്ച് ഇതാണ് സ്ഥിതിയെങ്കില്‍ ജമീലയെ നേരില്‍ക്കണ്ടാലുള്ള റഫീഖിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് ഞാന്‍ ആലോചിച്ചത്!!. ഞാന്‍ ചുറ്റുപാടും നോക്കി. വിമാനത്തിനുള്ളിലെ എല്ലാ റഫീഖുമാരും അവരുടെ ജമീലമാരുമായി തകര്‍ത്ത് സംസാരിച്ചുകൊണ്ടിരിക്കുന്നു!!!. വിമാനം ഗതികിട്ടാതെ കറങ്ങുക തന്നെയാണ്!!!
ഇത് ഒരുദാഹരണം മാത്രമാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്. കേരളത്തിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ മാത്രമാണ് ഞാന്‍ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്. എല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വിമാന ജോലിക്കാര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മള് കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ് അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യര്‍ത്ഥന. ജസ്റ്റ് വണ്‍ റിക്വസ്റ്റ്.. നാറ്റിക്കരുത്.
മ്യാവൂ: ഒന്ന് പോടേ.. ഒരു ഗാന്ധിജി വന്നിരിക്കുന്നു. മലയാളികളെ സംസ്കാരം പഠിപ്പിക്കാന്‍!! താന്‍ ഏതു കോപ്പിലെ സായിപ്പാ?.. ബ്ലോഗറാണത്രെ ഫൂ.. മേലാല്‍ ഇതുപോലെ വേണ്ടാതീനം വല്ലതും എഴുതിയാല്‍ വായില്‍ പല്ല് കാണില്ല. പറഞ്ഞില്ലാന്നു വേണ്ട.
Popular Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
പോടാ, പോയി ചാകെടാ !
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
ഇത് ഒരുദാഹരണം മാത്രമാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്. കേരളത്തിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ മാത്രമാണ് ഞാന്‍ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്. എല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വിമാന ജോലിക്കാര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മള് കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ് അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യര്‍ത്ഥന. ജസ്റ്റ് വണ്‍ റിക്വസ്റ്റ്.. നാറ്റിക്കരുത്.
മ്യാവൂ: ഒന്ന് പോടേ.. ഒരു ഗാന്ധിജി വന്നിരിക്കുന്നു. മലയാളികളെ സംസ്കാരം പഠിപ്പിക്കാന്‍!! താന്‍ ഏതു കോപ്പിലെ സായിപ്പാ?.. ബ്ലോഗറാണത്രെ ഫൂ.. മേലാല്‍ ഇതുപോലെ വേണ്ടാതീനം വല്ലതും എഴുതിയാല്‍ വായില്‍ പല്ല് കാണില്ല. പറഞ്ഞില്ലാന്നു വേണ്ട.
Popular Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
പോടാ, പോയി ചാകെടാ !
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
ഇക്കാ ......സൂപ്പര്‍ ....ശരിക്കും ഉള്ള കാര്യം തന്നെ....ഞാനും കണ്ടിട്ടുണ്ട് ഫ്ലൈറ്റ് ല്‍ മൊബൈല്‍ ഒക്കെ use ചെയ്യുന്നവരെ....
ReplyDelete"ഇത് ഒരുദാഹരണം മാത്രമാണ്. നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്"
ReplyDeleteബഷീര്‍ സ്ഥിരമായി കോഴിക്കോട്ക്കാന് വരാറുള്ളതെന്നു തോനുന്നു.
ഏതായാലും "ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി".
സംഗതി ഗംഭീരം..... പക്ഷേ കുറച്ചു കൂടിയോ...?
ReplyDeleteYES
Deleteilla.. Ottum koodiyilla.. kurachu kuranju poyo enne samsayamullu.. have seen it many times.. kurachu perodokke paranju nokki.. no raksha.. pinne helpless aayi irikkane nirvahamundayirunnullu...
DeleteThis comment has been removed by the author.
ReplyDeleteഹി.... ഹി....
ReplyDeleteവിദേശ ഫ്ലൈറ്റ് ആണ് എങ്കില്‍ എല്ലാരും പൂച്ച പോലേ ഇരിക്കുന്നത് കണ്ടിട്ടില്ലേ...!?
ഒരു പരിഹാരമുണ്ടെന്ന് തോന്നുന്നു. ഓരോ ഭാഗത്തേക്കും അവിടുത്തെ സംസ്കാരവും സ്വഭാവവുമറിയുന്ന അന്നാട്ടുകാരെ തന്നെ വിമാനത്തില്‍ ഡ്രൈവറും, കിളിയുമൊക്കെയാക്കുക...
ReplyDeleteYou are right..
Deleteദുബായില്‍ നിന്ന് പോകുന്നവര്‍ വെള്ളമടിച്ചാണ് ബഹളം... ജമീലാമാരുടെ കഷ്ടകാലം...
ReplyDeleteThis comment has been removed by the author.
ReplyDeletebasheer, idu MASTERPIECE ! 90% MALAYALIkaludeyum standard idu thanne..vayichappol oru samadaanam..thanks
ReplyDeleteRASHEED 90% ICHIRI KOODUDAL ALLAI
Deleteഇതിനു പറ്റിയ ഒരു ഓഷധമുണ്ട്
ReplyDeleteا*ر#ك+د&ك%ى+د&^%@@##!
താങ്കൾ പറഞ്ഞത് നൂറുശതമാനം വാസ്തവമാണ്.ഇതുപോലെ അസുഖമുള്ള റഫീഖുമാർ ഈ പോസ്റ്റ് വായിക്കാൻ ഇടവരികയാണെങ്കിൽ അവരെങ്കിലും ഇനി നന്നാകുമെന്ന് കരുതാം.
ReplyDeleteമംഗലാപുരം അപകടത്തിൽപ്പെട്ട വിമാനത്തിലും ലാൻഡ് ചെയ്യുന്നതിനു മുമ്പ് യാത്രക്കാർ മൊബൈൽ ഉപയോഗിച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.
എല്ലാം 100 ശതമാനവും ശരി തന്നെ,മലയാളികളുടെ മാനം കളയുന്ന റഫീക്ക്മാരെ നിങ്ങള്‍ ദയവായി എയര്‍ഇന്ത്യയില്‍ മാത്രം യാത്ര ചെയ്യുക അതില്‍ ആകുമ്പോള്‍ നമ്മള് മാത്രമല്ലേ കാണു (വിവരമുള്ള വിദേശികള്‍ അതില്‍ യാത്ര ചെയ്യില്ലല്ലോ), വിദേശകമ്പനികളുടെ ഫ്ലൈറ്റില്‍ യാത്ര ചെയ്തു ലോകം മുഴുവനുമുള്ള മലയാളികളെ നാറ്റിക്കല്ലേ...ബ്ലീസസ്.
ReplyDeleteathu kalakki aliyaaaa.........................
Deletevery true
ReplyDeleteനാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്. കേരളത്തിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ മാത്രമാണ് ഞാന്‍ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്. എല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വിമാന ജോലിക്കാര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മള് കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ് അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യര്‍ത്ഥന. ജസ്റ്റ് വണ്‍ റിക്വസ്റ്റ്.. നാറ്റിക്കരുത്. *************ഹത് കലക്കി....ഇതൊന്നു കോപ്പി എടുത്തു എല്ലാ മലയാളി യാത്രക്കാര്‍ക്കും കൊടുക്കാന്‍ എന്തുണ്ട് വഴീന്നോര്ത്തു....ഇല്ല ബഷീര്‍ഭായ്...എന്നാലും വലിയ പ്രതീക്ഷ ഒന്നും വേണ്ടാ...
ReplyDeleteനാട്ടില്‍ എത്തുമ്പോഴേക്കും കോഴിക്കുട്ടികളെ കണ്ട പെരുന്തിനെപ്പോലെ വിമാനത്തിനകത്തിരിക്കുന്ന മല്ലൂസിനു വല്ലാത്തൊരു ഇരിപിരിയാണ്. ഗള്‍ഫിലെ പൂച്ചകള്‍ നാട്ടിലെത്തിയാല്‍ പെട്ടെന്ന് നരികളാവും. വിമാനം നിലം തൊടുംമുമ്പ് പെട്ടിയും എടുത്തു പുറപ്പെടും.
ReplyDelete"ഞങ്ങളെ നാട്ടില്‍ ഞങ്ങളെ തടയാന്‍ നിങ്ങളാരു" എന്ന മട്ടിലാണ് ചിലര്‍. ചില വിരുതന്മാര് പെട്ടിയും എടുത്തു വാതിലിനടുത്ത് പോയി നില്ക്കും. വാതില്‍ തുറക്കുമ്പോള്‍ ചാടാലോ..അല്പം ക്ഷമ ആരോഗ്യത്തിനു നല്ലതാണ് എന്നെ പറയാനുള്ളൂ.
താങ്കള്‍ എഴുതിയത് നൂറ്റൊന്നു ശതമാനം ശരിയാണ്. ഇത്തരം അനുഭവം ഇല്ലാത്ത ഒരു മലയാളിയും ഉണ്ടാകില്ല. ഒരിക്കല്‍ കുടുംബവുമായി ജിദ്ദയില്‍ നിന്നും പോകവേ യാത്രക്കാരനായ ഒരു സുഹൃത്ത് അതെ വിമാനത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട് ഇറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് അവനെ കണ്ടപ്പോള്‍ മൂപ്പര് നല്ല ഫോമിലാണ്; തല്‍ക്കാലത്തേക്ക് ഇതൊന്നും അവന് 'നിഷിദ്ധം' അല്ല എന്ന നിലക്ക്. കാരണം രണ്ടു വര്‍ഷത്തെ സൗദി ജീവിതം കൊണ്ട് അവനെപ്പോലുള്ളവര്‍ ദാഹിച്ചു വലഞ്ഞിട്ടുന്ടാവും ! പ്ലെയിന്‍ നിര്‍ത്തുന്ന മുമ്പേ ലഗ്ഗേജ് എടുക്കുന്നതില്‍ ഒന്നാം സ്ഥാനം മലയാളിക്ക് തന്നെയാവണം.
ReplyDeleteബഷീര്‍ സാബ്, താങ്കളുടെ എഴുത്തില്‍ അല്‍പ്പം എരിവും പുളിയും കുടുതല്‍ ചെര്തിട്ടുന്ടെന്കിലും ഇതൊരു യാതാര്ത്യമാനെന്നതില് തര്‍ക്കമില്ല. പക്ഷെ "നാട്ടിലേക്കുള്ള എല്ലാ യാത്രയിലും ഇത്തരം റഫീഖുമാരാണ് വിമാനത്തില്‍ എണ്പതു ശതമാനത്തിലധികവും ഉണ്ടാകാറുള്ളത്" എന്നുള്ള താങ്കളുടെ വിലയിരുത്തലിനോട് വിയോജിപ്പുണ്ട്. ഒരു ഇരുപതു ശതമാനം എന്നൊക്കെ പറഞ്ഞാല്‍ പോരെ?
ReplyDeleteപിന്നെ ഈ കാട്ടികുട്ടലുകള്ക്ക് പിന്നില്‍ ഞാന്‍ കാണുന്ന ഒരു കാരണം, ഗള്‍ഫില്‍ (പ്രത്യേകിച്ച് സൌദിയിലെ ജിദ്ദയില്‍) ജോലി ചെയ്യുന്ന ഒരു 75 ശതമാനം ആളുകളും സാധാരണക്കാരില്‍ സാധാരണക്കാര്‍ ആണ്. അവര്‍ ഇവിടെ രാപകല്‍ വിശ്രമമിലാതെ ജോലി ചെയ്തു 3 ഓ 4 ഓ വര്‍ഷമോക്കെ കഴിഞ്ഞാണ് നാട്ടില്‍ തന്റെ പ്രിയപെട്ടവരെ കാണാന്‍ പോവുന്നത്. അപ്പോള്‍ അവരുടെ ആ ആഹ്ലാദവും അമിതോല്‍സാഹവും നാം ഉള്കൊണ്ടേ തീരു. വര്‍ഷത്തില്‍ തന്നെ 2 ഉം 3 ഉം പ്രാവശ്യമൊക്കെ നാട്ടില്‍ പോയി വരുന്ന (വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ എന്നൊക്കെ വിശേഷിപ്പിക്കാം)ആളുകളില്‍ ചിലര്‍ക്കെങ്കിലും അവരുടെ ആ വികാരം ഒരു പക്ഷെ മനസിലായി കൊള്ളണമെന്നില്ല.
u r right
Deleteithu vikaram alla.. vivarakedu ennu parayum
DeleteMoonnu Naalu varsham gulfil ninnavanu oru 10 minute wait cheyyan kazhiyunnillankil avane malayali ennalla vilikkendath. moorikal ennu vilikkanam. oruthante shradha kuravukondu mattullaval vilakodukkenda avasthayalley mangalapurathum sambhavichath..
DeleteMANGALAPURAM IDANOW SAMBAVICHADU ADUM EE PRAVASIUDAY TALAYIL VECHOW
Deleteകാര്യം ശരിയാണ്. അവരുടെ വികാരവും ശരിതന്നെ. പക്ഷേ ഫ്ലൈറ്റ് ഒന്ന് നിന്നിട്ടേ ഇറങ്ങാൻ പറ്റൂ എന്നും ഏറിയാൽ 10-15 മിനിറ്റ് എന്ന് മനസ്സിലാക്കിയാൽ സംഗതി ok. ഫ്ലൈറ് സ്റ്റോപ്പ് ആയി അന്നൗൺസ്മെന്റ് വരുന്നത് വരെ സീറ്റിൽ നിന്നും എഴുന്നേൽക്കരുത്. സേഫ്റ്റി ആണ് പ്രധാനം...
Deleteബഷീര്‍ക്കാ..കാര്യം ശെരിയാണ് എങ്കിലും ഇവിടെ അഭിപ്രായം പറയുന്നവരില്‍ ചിലര്‍ എങ്കിലും അപ്പോള്‍ ഓരോ രഫീക്കുമാര് ആകും എന്നുള്ളത് സത്യമാണ് അല്ലെ?..ഇത് വായിച്ചപ്പോള്‍ നമ്മുടെ ഒരു നമ്പൂതിരിയുടെ ഫലിതം ആണ് ഓര്മ വന്നത്.....
ReplyDelete"ബസ്സില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന നമ്പൂതിരിയോട്, അവിടെ സീട്ടുണ്ടല്ലോ ഇരിന്നു കൂടെ എന്ന് ചോദിച്ച ആളോട് നമ്പൂതിരി പറയുകയാണ്..എനിക്ക് ഇത്തിരി ധൃതി ഉണ്ടേ പെട്ടെന്ന് എത്തണം എന്ന്..."ഇത് പോലെയാണ് കൊയിക്കൊടിനു മുകളില്‍ വിമാനം എത്തിയാല്‍ കോയിക്കോട് മാത്രം അല്ല എല്ലായിടത്തും ഇത് തന്നെ സാച്ഛര കേരളം സുന്ദര കേരളം...
സത്യം...
ReplyDeleteബഷീര്‍ എഴുതി വന്നപ്പോള്‍ അല്പം എരിവ് കൂടി എങ്കിലും വളരെ ശരി തന്നെ. നമ്മുടെ നാട്ടുകാര്‍ക്ക് പലയിടത്തും എങ്ങനെ പെരുമാറണമെന്ന് അറിയില്ല. അന്തര്‍ദേശീയ ഫ്ലൈറ്റില്‍ മദ്യത്തിന് വേണ്ടി വഴക്ക് കൂടുന്നത് കണ്ടിട്ടില്ലേ. ആദ്യത്തെ ഒരു ലാര്ജൂ (സ്മാള്‍) കഴിഞ്ഞാല്‍ എയര്‍ ഹോസ്റെസ്സുമാര്‍ ഭക്ഷണം വിലംപിക്കഴിഞ്ഞേ നമുടെ ആള്കാരുടെ അടുത്തുകൂടി പോകുക ഉള്ളൂ. ബോര്‍ഡിംഗ് പാസ് വാങ്ങാനും ലഗേജ് എടുക്കാനും എല്ലാം ഉള്ള തത്രപ്പാട് കാണുമ്പോള്‍ നമ്മുടെ പ്രൈവറ്റ് ബസില്‍ സ്കൂള്‍ സമയത്ത് തള്ളിക്കയരുന്ന ഓര്‍മയാണ് നമ്മുടെ സുഹൃത്തുക്കള്‍ക്ക്. സിംഗപൂരില്‍ ടാക്സിക്ക് ക്യുഉവില് നില്കുമ്പോള് നമ്മുടെ (ഇന്ത്യക്കാരുടെ) ആക്രാന്തം ഒന്ന് കാണേണ്ടതാണ്. എങ്ങനെയെങ്കിലും ഇടിച്ചുകയറി ആണ് നമുക്ക് ശീലം. ശിവ ശിവ. മേരാ ഭാരത് (കേരള്) മഹാന്.
ReplyDeleteബഷീര്‍ക്കാ, ഞാനിതുവരെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ല. എന്നാലും, ബഷീര്‍ക്ക കള്ളം പറയുകയാണെന്നാണ് എന്റെ അഭിപ്രായം. കാരണം, ഇവിടെ അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം ഇതേ അനുഭവമുണ്ടെന്നല്ലാതെ ഒരാളും ഈ ഗണത്തില്‍ പെടുന്നതല്ല... അപ്പോ പിന്നെ, ബഷീര്‍ക്ക കള്ളം പറയുകയാണെന്നു വിശ്വസിക്കാനേ നിര്‍വ്വാഹമുള്ളൂ... :)
ReplyDeleteസാദിഖിന്റെ കമന്റിനോട് യോജിക്കാതിരിക്കാന്‍ കഴിയുന്നില്ല :)
yathra cheythittel ... anubhavam ullor parayunnathu kelkkanam mone ........
Deleteതികച്ചും വാസ്തവം!
ReplyDeleteഎങ്ങിനെയെങ്കിലും ആദ്യം വിമാനത്തില്‍നിന്നു പുറത്തിറങ്ങണം എന്ന വിചാരത്തില്‍ വിമാനത്തില്‍ നിന്ന് ഇപ്പോള്‍ ചാടും എന്ന പരുവത്തിലാണ് പലരും പെരുമാറുന്നത്!
"....ജമീലാ റെഡിയായിക്കോ!" പലകാര്യങ്ങളും കൂട്ടിയാലോചിക്കുമ്പോള് അതിലൊരു വേദനയൂറുന്ന സത്യമുണ്ട്! സാമാന്യമര്യാദകള്‍ മറക്കുന്നതിനെ ന്യായീകരിക്കത്തക്കമുള്ളത്!
മലയാളികള്‍ക്കാണ് ഏറ്റവും തൃതി. അവര്ക്കുസമയമില്ല എന്ന് ഏതു ബുഫിയക്കാരനും പറയും. നാട്ടിലെതിയലെല്ലേ സൂപി മുപ്പനകാന് പറ്റുകയുള്ളു. താങ്ക്സ് പറയാനുള്ള സമയം പോലും അവര്‍ക്കുണ്ടാകാറില്ല. തൃതിയാണ് തൃതി
ReplyDeleteഎയര്‍ഹോസ്റ്റസിനോട് തട്ടിക്കയറുക എന്നത് ചില ആളുകളുടെ സ്ഥിരം പണിയാണ്.പല നിയമങ്ങളും അവരെ പറഞ്ഞ് മനസ്സിലാക്കിക്കുന്നത് കാണാം.ഇതില്‍ വിദ്യഭ്യാസം ഉള്ളവരോ ഇല്ലാത്തവരോ എന്ന തരം തിരിവില്ല. ഇംഗ്ലീഷ് അറിയുന്നവനാണേല് പറയും വേണ്ട.ഷൈന്‍ ചെയ്യാന്‍ ഇതിലും നല്ല അവസരം വേറെയുണ്ടോ? എയര്‍ഹോസ്റ്റസുമാര്‍ ആ വിമാനത്തിലെ ജോലിക്കാരാണെന്ന മിനിമം അറിവെങ്കിലും ഉണ്ടായാല്‍ നന്നായിരുന്നു എന്ന് ഇടയ്ക്ക് തോന്നാറുണ്ട്.
ReplyDeleteപിന്നെ ചില ഫ്ലൈറ്റുകളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കുന്നുണ്ട്.അതില്ലാത്ത ഫ്ലൈറ്റുകളിലും നാം അതുപയോഗിക്കും. നമ്മള് മലയാളികളല്ലേ :)
പിന്നെ എമിഗ്രേഷന്‍ കൌണ്ടറിലെ നീണ്ട ക്യൂ ഓര്‍ത്താണ് പലരും പെട്ടിയും എടുത്ത് ചാടി ഇറങ്ങുന്നത്.അവിടെ ക്യൂവില്‍ നിന്ന് ചിലവഴിക്കേണ്ട സമയം ഓര്‍ത്താല്‍ ചിലര്‍ മുന്നിലെത്താന്‍ ചിലപ്പോള്‍ ജനല്‍ വഴി ചാടി എന്നിരിക്കും. അതിനൊരു പരിഹാരം ഉണ്ടാവട്ടെ എന്ന് ഈ അവസരത്തില്‍ ആശിക്കുന്നു.
മാറേണ്ടിയിരിക്കുന്നു നാം ഒത്തിരി
ReplyDeleteഎനിക്കെല്ലാം അറിയാം എന്ന അഹംഭാവത്തില്‍ നിന്ന് നാം ഒത്തിരി മാറേണ്ടിയിരിക്കുന്നു.
പോസ്റ്റ് വായിക്കുന്നവര്‍ക്കെങ്കിലും യധാര്ത്ത ചിത്രം മനസ്സിലാക്കി മാറാന്‍ തയ്യാറായാന്‍ ബഷീര്‍ക്ക വിജയിച്ചു.
എന്നാലും ഇതൊക്കെ എന്നെ പറ്റിയല്ലല്ലൊ എന്ന് ധരിക്കുന്നവരല്ലേ കൂടുതലും
എന്തായാലും ഞാന്‍ ശ്രദ്ധിക്കും എന്നിലെ റഫീഖിനെ, എന്റെ എല്ലാ യാത്രകളിലും
ഇതിപ്പോ വിമാനമായാലും തീവണ്ടിയായാലും തഥൈവ. ഞാനാദ്യം ഞാനാദ്യം എന്ന ലൈനാണു. എയര്‍ അമ്മച്ചിമാര്‍ക്ക് പകരം ജെറ്റിലെം കിംഗ്ഫിഷറിലേയും ഇടിവെട്ടുകളാണെങ്കില് അല്‍പ്പമെങ്കിലും വരുതിക്ക് നിന്നേനേം ഇവന്മാര്. എന്താക്കാനാ..മല്ലൂസ് കാരണം തലയില്‍ മുണ്ടിടേണ്ടി വരും.
ReplyDeleteThis comment has been removed by the author.
ReplyDeleteഇടയ്ക്കിടെ ഇത്തരം ഓര്മപ്പെടുത്തലുകള് നല്ലതാണ്.. പിന്നെ 80% കുറച്ച് കൂടിപോയില്ലേ...
ReplyDeleteബഷീര്‍ക്കയുടെ പോസ്റ്റ് ഈമെയിലാക്കി അയക്കുന്ന വിരുതന്മാര് ഇത് നമ്മളെ കാക്കതൊള്ളായിരം ഗള്‍ഫ് മലയാളിക്കള്‍ക്ക് അയച്ചുകൊടുത്താല്‍ നന്നായിരുന്നു... വേണേല്‍ ഇങ്ങളെ സ്വന്തം പേരും വെച്ചോളീ... എന്തേയ്.. ( ബഷീര്‍ക്ക കേള്‍ക്കണ്ട )
റഫീഖ് സുന്ദരനാ...
ഓന് ബല്ലാത്ത സംഭവമാ....
U r absolutely r8t basheerkaa.... I feel this kind of uncultured behavior from some mallus inside the flight and at the time of flight departure.Really i fell two type of behavior from co-passengers on travel London to Dubai and Dubai to Calicut. I can't express my irritation at the time of flight landing on Calicut. Seriously I don't get why these guys behave like this. I kindly request to all mallus including me we need a 'CHANGE'.... AN 'ULTIMATE CHANGE'!!!!!
ReplyDeleteകഥ തുടരുന്നു... റഫീഖുമാരുടെ ഇളകിയാട്ടവും കൂത്തും കൂടിയാട്ടവും തുടരുന്നു. എയര്‍ ഇന്ത്യ ചെറുതായൊന്നു ചാഞ്ഞു ചരിഞ്ഞു പഴയ അവസ്ഥയിലേക്ക്... "ഭാഗ്യം ജീവന് തിരിച്ചു കിട്ടി" ലഗേജ് പെട്ടികളുടെ കൂമ്പാരത്തിനടിയില്‍ നിന്നും വള്ളിക്കുന്നിന്റെ വിലാപം.
ReplyDeleteസീന്‍. 2 (ആശുപത്രി വാര്‍ഡ്, തുന്നിക്കെട്ടും ചുറ്റിക്കെട്ടുമായി വള്ളിക്കുന്നും റഫീഖും തൊട്ടടുത്ത ബെഡുകളില്‍, ചാനല്‍ ക്യാമറകളുടെ കലപില)
ചാനല്‍ കുമാരന്: "മി. റഫീഖ്, എന്തായിരുന്നു ശരിക്കും സംഭവിച്ചത്...?"
ചുണ്ടിലെ സ്റ്റിച്ചുകളിലെ വേദന മറന്ന പ്രതികരണം: "ഞമ്മളപ്പളേ പറഞ്ഞതാ, എയര്‍ ഇന്ത്യ ഗുണംപിടിക്കൂല, പഠിച്ചാലും പടിക്കൂലാ... ഇവന്മാര്ക്ക് പ്ലൈന്‍ ഓടിക്കാനുള്ള ലൈസന്‍സ് കൊടുത്തവനെയാ ചവുട്ടേണ്ടത്..."
ഡും.. ഡിഷ്യും.. ഡിഷ്യൂം...
ഇപ്പോള്‍ സ്ക്രീനില്‍ കയ്യിലെ ബാന്റെജ് വകവെക്കാതെ റഫീഖിനെ ചവിട്ടിക്കൂട്ടുന്ന വള്ളിക്കുന്ന്... :) :)
(സംഭവിക്കാതിരിക്കട്ടെ!)
അതു പൊളിച്ചു ശ്രദ്ധേയാ...!
Deleteabsolutely right basherkka...
ReplyDeletesuper....supreme...
ശരിക്കും യാഥാര്‍ത്ഥ്യം . ഈ അനുഭവം സാധാരണ നാം കാണുന്നതാണ്.
ReplyDeleteമ്യാവ്വൂ : പാവം റഫീക്ക് . ജമീലാത്താന കാണാനുള്ള ആക്രാന്തത്തിന്നിടയില്‍ ഓപ്പ മിരിക്കുന്നത് ഒരു ബ്ലോഗ്ഗെരാനെന്നു ഓര്‍ത്തിട്ടുണ്ടാവില്ല
This comment has been removed by the author.
ReplyDeleteമലയാളികൾ.... ഇനി എന്നാ നന്നാവുക..
ReplyDeleteഗല്ഫ്-യോറോപ്/യുഎസ് സെക്ടരില്‍ ഓടുന്ന വിമാനങളില് ജൊലി ചെയ്യുന്ന കാബിന് ക്ര്യൂസിന്റെ പത്തിലൊന്നു മാന്യമായ പെരുമാറ്റം പോലും അതേ വിമാന കമ്പനിയുടെ ഗല്ഫ്-കെരള സെക്ടരില്‍ ഉള്ള ജീവനക്കാര്‍ കാണിക്കുന്നില്ല എന്നതു വിസ്മരിക്കാനാവില്ല. നമ്മള് ചെയ്യുന്നതു നൂറ്റൊന്നു ശതമാനം തെറ്റ് തന്നെ എന്നു അങീകരിക്കുന്നതോടൊപ്പം, മാന്യമായി ഉപദേശിക്കുന്നതിനു പകരം പല ജീവനക്കാരും കേരള പോലീസ് പെരുമാറുന്ന പോലെ യാത്രക്കാരോട് സംസാരിക്കുന്നു എന്നതും യാതാര്ത്യം മാത്രം. ഗള്‍ഫില്‍ നിന്നും കേരളത്തിലെക്കു യാത്ര ചെയ്യുന്നവര്‍ ഒരു രണ്ടാം തരക്കാരാണെന്നാനോ ഇവന്മാരുടെ വിചാരം?
ReplyDeleteപിന്നെ ക്യൂ, അതു നമ്മള് മലയാളികളുടെ നിഗണ്ടുവില്‍ എവിടെ കാണാന്‍ പറ്റും?
എന്തിനു ഒരു ബ്ലൊഗ് പോസ്റ്റ് ഇട്ടാല്‍ പോലും ആദ്യ കമന്റിടാന്‍ ഉള്ള ആക്ക്രാന്തം കാരണം വായിക്കാതെ കമന്റ് ഇട്ടു പിന്നെ വായിക്കുന്നവരല്ലെ നമ്മള്... :)
സസ്നേഹം
വഴിപോക്കന്
100% സത്യം, ഒട്ടും അതിശോക്തിയില്ല. എമിറേറ്റ്സിലും, ഖത്തര്‍ എയരിലും ഇത്തരക്കാരെ കണ്ടിട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അവര്‍ മനസ്സിലക്കുമായിരിക്കാം. അല്ലെങ്കില്‍ മറ്റൊരു ദുരന്തത്തിന് ശേഷം മനസ്സിലാകാന്‍ ബാക്കിയുണ്ടാകില്ല.
ReplyDeleteവാസ്തവം...
ReplyDeleteബഷീര്ക എഴുതിയത് സത്യമാണ്. എങ്കിലും, അവരെ കുറ്റപെടുതുന്നതിനു പകരം എതാര്‍ത്ഥ കാരണം കണ്ടെത്തുകയും പരിഹാരം കാണുകയുമാണ് വേണ്ടതെന്നു തോനുന്നു. കാരണം സത്യമായും അവരെ അത് പടിപ്പിക്കപെട്ടിടില്ല. നമ്മുടെ നാടിലെ അധിക സ്കുളുകളിലും വീടുകളും സമസ്കരവും മര്യാദയും പടിപ്പിക്കപെടുന്നില്ല എന്നതാണ് ഏതാര്ത്യം. അക്ഷരങ്ങള്കാണ് കുടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇനി നമുക്ക് "സാക്ഷര കേരളം സുന്ദര കേരളം" എന്ന മുദ്രാവാക്യം മാറ്റി "സമസ്കാര കേരളം സുന്ദര കേരളം" എന്നതിന് വേണ്ടി എത്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇത്തരം അനുഭവങ്ങള്‍ നമ്മെ ഉണര്തേണ്ടത്. അള്ളാഹു നമ്മുടെ സമുഹത്തെ നന്നാകട്ടെ!
ReplyDeleteഎന്റെ പോന്നു സിറാജ് കാ നമ്മുടെ ഏതു വീടില സംസ്കാരം പഠിപ്പിക്കാതെ ഉള്ളത..എനിക്ക് മനസിലായില്ല......എനിക്ക് മനസിലായത്( ഞാന്‍ വിമാനത്തില്‍ പോയിട്ടില്ല)നേരത്തെ പറഞ്ഞത് പോലെ വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടിലേക്കു വരുന്ന സാധാരണക്കാരന്റെ മനസ്സാണ്....വരഷങ്ങളായി കനത്ത ജമീലയെ എത്തിയ സന്തോഷം നേരത്തെ അരീക്കാനുള്ള തത്ര പാട്,.....
Delete:)
ReplyDeleteസംഭവം ശരിതന്നെ. ഇതു മാറേണ്ടതുണ്ട്. സ്ഥലകാല ബോധമില്ലാതെ ഉച്ചത്തിലുള്ള ഫോൺവിളിയും സംസാരവുമൊക്കെ മലയാളികളിൽ പൊതുവെ കണ്ടുവരുന്നു. ഇതിലേറെ എന്നെ അൽഭുതപ്പെടുത്തിയത് മലയാളികൾ ‘റിക്കോർഡ്’ സ്ഥാപിച്ച ‘മദ്യ’ ത്തിന്റെ കാര്യമാണ്. വിമാനം പൊങ്ങിയതുമുതൽ ബട്ടണമർത്തി എയർഹോസ്റ്റസിനെ വിളിച്ച് മദ്യം ചോദിക്കുന്ന വരെ കണ്ടു. ഒന്നു രണ്ട് തവണ എയർഹോസ്റ്റസ് അവരോട് സൗദിയുടെ ബോർഡർ കഴിയുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു......... ചോദ്യം ആവർത്തിച്ചപ്പോൾ എയർഹോസ്റ്റസ് ദേശ്യപ്പെട്ട് സംസാരിച്ചു.
ReplyDeleteഇതും നമ്മുടെ നാട്ടുകാർ
മലയാളിക്ക് മാത്രം അല്ല ഈ റഫീക്ക് മാര്‍ ഉള്ളത്. ഡോമോസ്റിക് സൗദി ഫ്ലൈറ്റ് ലും ഈക്കൂട്ടരെ
ReplyDeleteധാരാളം കാണാം. സൗദി റഫീക്ക് മാരെ അപേക്ഴിച്ചു നാം എത്രയോ നന്ന് എന്നും കൂടെ സമാധാനിക്കാം.
മറ്റൊന്ന്, ഏതാനും നാള്‍ക്കു മുമ്പാണ് ഞാന്‍ കൊച്ചിയില്‍ പോയി വന്നത്. കൊച്ചിയില്‍ ഈ അനുഭാവം എനികുണ്ടയില്ല.
കാലം, കോഴികൊടും ഇതേ മാറ്റം വരുത്തും എന്ന് പ്രത്യാശിക്കാം.
സയാദ്
പലരും ഇങനെ തന്നെ.....ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?.
ReplyDeleteഅവരുടെ നാട് “എന്റെ“എന്നുള്ള മനോഭാവം” ആണോ...?
ഒരു പക്ഷെ മാനസ്സിക അടിമത്വത്തിന്റെ മോചനം പ്രഖ്യാപിക്കുകയാവാം… പക്ഷെ,
ReplyDeleteഅറിവില്ലായ്മയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒഴിഞ്ഞ് കുടം കൂടുതൽ ശബ്ദമുണ്ടാക്കുമെന്നല്ലെ.. ചിലരുണ്ട്, അഹങ്കാരം കുറച്ച് കൂടുതലാണെന്ന് നാലാളെ അറിയിക്കാൻ ഉച്ചത്തിൽ സംസാരിക്കും.. അഹംങ്കാരമായാലും വിഢിത്വമായാലും എല്ലാം അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതല്ലെ.
ഉച്ചത്തിൽ സംസാരിക്കുന്ന, സഹിഷ്ണുതയില്ലാത്ത അറബികളെ നോക്കി നാം കളിയാക്കും. എന്നാൽ നാം നാട്ടിൽ എങ്ങിനെയാണ് സ്വന്തം അയൽ സംസ്ഥാനക്കാരായ അണ്ണന്മാരോട് പെരുമാറുന്നത് എന്ന് ചിന്തിക്കില്ല.
ബുദ്ധിയും സംസ്കാരവും എല്ലാം ഉണ്ടെന്ന് നടിക്കുന്ന നമുക്ക് പെരുമാറ്റ മര്യാദകൾ പോലും അറിയാതായിരിക്കുന്നു. എന്നീട്ടും നാം പറയുന്നു, സാംസ്കാരിക കേരളീയർ!!
correct
ReplyDeleteബഷീര്‍ക്കാ,
ReplyDeleteനൂറുശതമാനം സത്യമായ കാര്യം തന്നെ.നാം ഒരുപാട് മാറേണ്ടിയിരിക്കുന്നു.
പരമമായ സത്യം.. ഫ്ലയിറ്റില്‍ കേറി വെള്ളമടിച്ചു എയര്ഹോസ്ട്ടാസ്സുമാരുമായും മറ്റു യാത്രക്കാരുമായും അടിയുണ്ടാക്കുനവരേ കുറിച്ചും എഴുതണം. :)
ReplyDeleteനാട്ടില്‍ നിന്ന് തിരിച്ച് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നമുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നോ ബഷീര്‍ക്കാ ?
ReplyDeleteDear Basheer Bhai,
ReplyDeleteFew years ago, manager of India's flagship carrier came to our office and had a brief chat with journalists. He is from Chennai. those days, all the papers carried negative stories about AI services. They enjoyed monopoly in JED-CCJ sector. While defending his airline, he said, Indians Particularly Malayalees like our carrier. They beleive it's their own and they enjoy maximum freedom. They 'drink' as much as they want....!!!! ?
Relevant and good one. Best wishes
വണ്ടിയിൽ കയറി സ്റ്റാർട്ടിങ്ങിലിടുമ്പോഴാണ് ഈ പ്രശ്നം രൂക്ഷമാവുന്നത്. റിയാലൈൻ ബസിൽ കയറിയാൽ അവർ ആളുകളെ കയറ്റാൻ വേണ്ടി വണ്ടി റൈസാക്കികൊണ്ടേയിരിക്കും. അപ്പോഴൊക്കെ എന്റെ കാല് റൈസായിക്കൊണ്ടേയിരിക്കും.ഇതിനു വല്ല പ്രതിവിധിയുമുണ്ടോ ഡോക്ടറെ..
ReplyDeleteEmail follow-up comments
ReplyDeleteമലയാളിയായ നമുക്ക് ഇതൊക്കെ ബാധകമാണോ എവിടെയെങ്കിലും ക്യൂ നില്ക്കാന് നമ്മളെ കിട്ടുമോ ഇതൊക്കെ വിദേശികളുടെ സംസ്കാരമല്ലേ നമ്മള് അത് അനുകരിക്കാന്‍ പാടുണ്ടോ ?
ReplyDeleteWell said. Good.
ReplyDeleteexpecting more...
പ്രിയ സുഹൃത്തേ,
ReplyDeleteവിമാനത്തില്‍ എഴുന്നേറ്റ് നില്‍ക്കരുതെന്നോ, ഫോണ്‍ ചെയ്യരുത് എന്നോ ഉള്ളത് നിയമം മാത്രമാണ്.നിയമം പാലിക്കപ്പെടാനുള്ളതാണോ..? അല്ല മിസ്റ്റര്‍ ബ്ലോഗര്‍ ഇത്രയും റഫീഖുമാര്‍ എഴുന്നേറ്റ് നിന്നിട്ടും, ഫോണ്‍ ചെയ്തിട്ടും വല്ലതും പറ്റിയോ..? ഇല്ലല്ലോ..അപ്പോള്‍ ഈ നിയമം ഒക്കെ “ലവരുടെ” ഉടായിപ്പും, സൌകര്യാര്‍ത്ഥവും അല്ലേ..?
വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ എത്തുന്നവര്‍ “പുലി” ആകുന്നതില്‍ അസൂയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.
ഇവിടെ മൂത്രം ഒഴിക്കരുത് എന്ന ബോര്‍ഡ് കണ്ടാല്‍ അവിടെ മൂത്രവും ഒഴിച്ച് തൂറിവെയ്ക്കുന്നവരാ മലയാളികള്‍..
പുല്ലാണേ...പുല്ലാണേ നിയമം ഞങ്ങള്‍ക്ക് പുല്ലാണേ..!
2 വിദേശികള്‍ ഫ്ലൈറ്റില്‍ ഇരുന്നതിനാലാണ് താങ്കള്‍ക്ക് നാണം തോന്നിയത്..പിന്നെ എയര്‍ഹോസ്റ്റസുമാരും..നാണം തോന്നുക തന്നെ ചെയ്യും..സംശല്യേ..!
എത്രയോ വര്‍ഷങ്ങളായി ഇങ്ങനൊക്കെത്തന്നെയാ ഞങ്ങള്‍..നിങ്ങളെപ്പോലെ തെണ്ടിപ്പൊണ്ണക്കാര്യം ഒന്നും ഞമ്മക്കില്ല..!
ആശംസകള്‍സ്...ഇനിയും എഴുതുക..
poda koppe...
Deleteനീയൊന്നും ഒരു കാലത്തും നന്നാവില്ല. മൂത്രവും ഒഴിച്ച് തൂറിയും വക്കും എന്ന് എന്ത് അഭിമാനത്തോടാണ് പറയുന്നത്. എങ്കിൽ പിന്നെ സ്വന്തം മുറ്റത്ത് അങ്ങ് ചെയ്തു കൂടെ കൂതറെ!
Deleteബഷീര്‍ക്കാ ..ഇതു പോലത്തെ അനുഭവം ഒട്ടുമിക്ക
ReplyDeleteയാത്രക്കാര്‍ക്കും ഉണ്ടായിട്ടുണ്ടാവും നമ്മുടെ അമ്മച്ചി [എയര്‍ ഇന്ത്യയിലെഎയര്ഹോസ്റ്റസ്]മാരോട് ചോദിച്ചാല്‍ അവര്‍ക്ക് ഒരുപാടു പറയാനുണ്ടാകും
ഇത് നമ്മള്‍ക്ക് മാത്രമുള്ള അവകാശമാണ്...ചിലര്‍ നാടിനു മുകളില്‍ എത്തുമ്പോള്‍ ഫോണ്‍ മാനുവല്‍ സെര്‍ച്ചില്‍ ഇട്ടു റേഞ്ച് പിടിക്കുന്നത് കാണാം..മുകളിലെത്തിയത് താഴെ നിക്കുന്നവരെ വിളിച്ചു പറയാനുള്ള വെപ്രാളം...
ReplyDeleteബഹറിനില്‍ നിന്നും കൊച്ചിക്ക് പോയ എന്റെ ഔസേപ്പച്ചന് നനഞ്ഞു കുതിര്‍ന്നു ദേഇവിടെ പതുങ്ങിയിരിപ്പുണ്ട് .
ഇത് ചെറിത്.. ഇതിലും വലിയ എത്ര മഹാന്മാരേ ഓരോ യാത്രയിലും കണ്ടുമുട്ടുന്നു.
ReplyDeleteTry flying within east europe. Or within Africa. Mallus are far better.
ReplyDeleteഎല്ലാവരും ഇനി മുതല്‍ കണ്ണൂരിലേക് പറകുക
ReplyDeleteOnly the reason is co-passengers they are also malayalee, so if anyone start to do anything the other one aslo do same or more(to shine). Only remedy is v should try to fly some other destination wer ther is no or few malayalee.
ReplyDeleteAlso imagine if they are flying(reverse) to gulf how they react wen flight is abt landing or stoped no one will stand from ther seat untill someone takeout ther handbag
ningal paranjath 100 per sariyanu,kozhikkod malappuram aalkkarkkanu ethu kurachu kooduthal ,
ReplyDeleteശരിതന്നെയാണ്, നമ്മൾ രണ്ടും മൂന്നും വർഷം കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി മക്കളെയും ഭാര്യയെയും മാതാപിതാക്കളെയും കാണാതെ വരികയാണ്, ഒരു അരമണിക്കൂർ കൂടി നമുക്ക് ക്ഷമിച്ചു കൂടേ? ഈ മൂന്നും നാലും കൊല്ലം നമ്മൾ ക്ഷമിച്ചില്ലെ? സഹിച്ചില്ലെ? ‘എല്ലാം കടിച്ചു പിടിച്ചില്ലേ’?!
ReplyDeleteഇത്തവണ വരവ് എമിറേറ്റ്സിൽ കോഴിക്കോട്ടേക്കായിരുന്നു. അതും എമിറേറ്റ്സിന്റെ വലിയ വിമാനം. ഇതു പോലെ തന്നെ എന്റെ ഒപ്പമുള്ളവനെ ഒരുവിധം അവിടെ പിടിച്ചിരുത്താൻ കഴിഞ്ഞു! വിദേശികളായ ക്യാബിൻ ക്രൂ ഈ വെപ്രാളപട്ടാളത്തെ കണ്ട് കളിയാക്കി ചിരിക്കുന്നതും കാണാമായിരുന്നു... ഫ്ലൈറ്റ് നിന്ന് തിരക്കുള്ള ‘റഫീഖുമാരൊക്കെ’ പോയതിനു ശേഷമാണ് ഞാനും സുഹൃത്തും പോയത്.
@മനാഫ് മാഷേ.... ഇത്രയും കടുപ്പം വേണ്ടീലാർന്നു!!
:-)
Very good post. i forwarded the link to all my friends in the gulf. well done basheer for this great post.
ReplyDeleteGood message for useless keralites.Especially for keralite muslims...
ReplyDeleteGood message for useless keralites.Especially for keralite muslims...
ReplyDeleteമര്യാദകൾ യാതൊന്നും പഠിപ്പിക്കാതെ വളർത്തിക്കൊണ്ടുവരുന്ന ഒരു സമൂഹത്തിലെ ആൾക്കാർ പിന്നെയെങ്ങനെ പെരുമാറണം..?
ReplyDeleteസ്കൂളിൽ നിന്നേ പഠിപ്പിക്കേണ്ട കാര്യങ്ങളാണിത്..
അതായത് ഭൂരിഭാഗം കേരളാ പബ്ലിക്ക് സ്കൂളുകളിലും വാഷ്രൂം പോട്ടെ...ഒരു സാദാ ടോയ്ലെറ്റ് ഫെസിലിറ്റി പോലും ഇല്ല..അപ്പോൾ കുട്ടികൾ അതിരേൽ നിന്ന് മൂത്രമൊഴിച്ചു ശീലിക്കും..
വേസ്റ്റ് ബിന്നിൽത്തന്നെ കളയണം എന്ന് ആഗ്രഹമുണ്ടെങ്കിലും എത്രയിടങ്ങളിൽ ട്രാഷ്ക്യാനുകളുണ്ട്..?
അടിസ്ഥാനപരമായി ഇങ്ങനെ വളർന്നുവന്ന ആളുകളൾ പിന്നെ വിമാനത്തിൽ മാത്രം എന്തിന് മര്യാദക്കാരാകണം..
കൂടെ ഒന്നുകൂടി ലോകത്ത് ഏതൊരു പോർട്ടിലും അനുഭവിക്കാത്ത തരം ചീപ്പ് പെരുമാറ്റമാണ് സ്വന്തം നാട്ടിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽനിന്നും ഉണ്ടാകുന്നത്..
അടിച്ച് സെറ്റായി വിമാനത്തിൽ വാള് വച്ച് വിലകളയുന്നവരുടെ മനശ്ശാസ്സ്ത്രം മാത്രം മനസ്സിലാകുന്നില്ല...യാത്രയിൽ നല്ല ഒരു കമ്പനി കിട്ടിയാൽ സംസാരിച്ചിരുന്നു രണ്ട് പെഗ്ഗ് അടിക്കുന്നതിൽ തെറ്റില്ല..എന്നാലും കള്ളിന്റെ കാര്യത്തിൽ മാത്രം മലയാളികളെ ഒന്നും പ്രെഡിക്ട് ചെയ്യാനാവില്ല..
Very well said!
Delete:)
ReplyDeleteആക്രാന്തം വേണോ റഫീക്കുമാരെ വിമാനം താഴെ ചാടിയാല്‍ ജമീലമാര് ...............നല്ല കാര്യം ഇതു വായിക്കുന്നവരെങ്കിലും ഇനി ഇങ്ങനേ ചെയ്യാതിരിക്കുക
ReplyDeleteI used to be proud of being a Keralite earlier. Having worked in different states and overseas, it was an horrid experience to be back in Kerala especially when you witness such attitude. We suck except our hospitality and cooperation among ourselves (credit only to Malabar). Our politics is perhaps worse than that of Jharkand and being apolitical manifolds it.
ReplyDeleteThese stupidish blokes are a disgrace and threat to the humanity itself. Just one phone call may cause to bust off everyone in the flight. These crooks deserve nothing but incarceration. Snap these phoning guys and hand over directly to the police, let them go in for a day.
A female twitteratti probably may have caused the Mangalore tragedy. Read my article http://bit.ly/iaAiKo
കമന്റുകള്‍ എല്ലാം സൂക്ഷ്മമായി വായിച്ചു. പ്രതികരിച്ച എല്ലാവര്ക്കും നന്ദി. അല്പം ഓവറായി പറഞ്ഞു പോയില്ലേ എന്ന് ചിലര്‍ സൂചിപ്പിച്ചത് ശരിയാണ്. രണ്ടും മൂന്നും വര്‍ഷം കഴിഞു ആവേശത്തോടെ നാട്ടില്‍ പോകുന്ന പാവപ്പെട്ട പ്രവാസികളെ പരിഹസിക്കുകയായിരുന്നില്ല എന്റെ ലക്ഷ്യം. നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ അല്പം കൂടെ പരിസരബോധവും നിയമങ്ങള്‍ അനുസരിക്കാനുള്ള ഒരു സന്നദ്ധതയും ഉണ്ടാവേണ്ടതിന്റെ ആവശ്യകതയാണ് പറഞ്ഞത്. യൂറോപ്പ്യന്മാരെ നാം പലപ്പോഴും വിമര്‍ശിക്കാറുണ്ട്. പക്ഷെ അവരിലെ നല്ല ഗുണങ്ങള്‍ ഉള്‍കൊള്ളാനോ പിന്‍പറ്റാനോ നാം ശ്രമിക്കാറില്ല. യാത്രകളിലും മറ്റും കാണിക്കേണ്ട സാമാന്യ മര്യാദകളെ കുറേക്കൂടി ഉള്‍കൊള്ളാന്‍ നാം ഓരോരുത്തരും (ഞാനടക്കം) തയ്യാറാകേണ്ടിയിരിക്കുന്നു എന്ന സന്ദേശമാണ് നല്കാന് ശ്രമിച്ചത്. അല്പം ഓവറായി എങ്കില്‍ ക്ഷമിക്കുക.
ReplyDeleteഇത് മലയാളികളുടെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. ഇന്ത്യകാര്‍ക്ക് നല്ല ഒരു ഭൂരിപക്ഷത്തിനും ഈ കുഴപ്പമുണ്ടെന്നു തോന്നുന്നു. ഒരിക്കല്‍ അമേരി്ക്കയില് പോയപ്പോള്‍ കണ്ട കാഴ്ച. Two-leg flight (US - Europe, Europe - India). US - Europe il നല്ല മാന്യന്മാരയിരുന്നു മിക്കവരും. അതെ യാത്രക്കാര്‍ Europe - India trip കഴിഞ്ഞപ്പോഴേക്കു ഫ്ലൈറ്റ് പൂരം കഴിഞ്ഞ പറമ്പ് പോലെയാക്കി വെച്ചു. തിന്നാന്‍ കൊടുത്ത സാധനങ്ങളും പ്ളാസ്റിക് കവറുകളും വാരി വലിച്ചെറിഞ്ഞു.
ReplyDeleteപുറം രാജ്യങ്ങളില്‍ നിയമം അനുസരിക്കാന്‍ യാതൊരു ബുദ്ധിമുട്ടും കാണിക്കാത്തവര്‍ ഇവിടെ വരുമ്പോള്‍ അത് കാറ്റില്‍ പറത്തും.
ഒരു സാധാരണ വീട്ടമ്മയായ ഞാന്‍ കുറേക്കാലമായി വീടുകാരോട്
ReplyDeleteപറഞ്ഞ് അരിശംകൊള്ളുന്നഒരുകാര്യം,
ഇത്രയുംഭംഗിയായി
വായനക്കാരിലെക്കെത്തിക്കാന് തോന്നിയ മനസ്സിന് നന്ദി.
69 കമെന്റുകളും ഇതിനോട് അനുകൂലിച്ചുകൊണ്ട് തന്നെ.ഇവര്‍ക്കിടയില്‍ തന്നെയില്ലേ ചില റഫീക്കുമാര്!സത്യമായും ഉണ്ടാകും. ഞാനേതായാലും റഫീക്കല്ല.കൊല്ലത്തില്‍ ഒരു പ്രാവശ്യമെങ്കിലും മുടങ്ങാതെ ഗള്‍ഫില്‍ പോകുന്ന ഞാനും കുട്ടികളും എന്നും നടുവിലെ സീറ്റുകളിലാണ് ഇരിക്കാറ്.
പ്ലയിന് ലാന്‍ഡ് ചെയ്യും മുമ്പേ എഴുന്നേറ്റ് ലഗേജ് കനം കുറച്ച്, കനം കൂടിയ ഹാന്‍ഡ് ലഗേജും തൂക്കി പ്പിടിച്ച് ഡോര്‍ തുറക്കും വരെ ക്യൂ നില്ക്കുന്നതിടയിലേക്ക് നുഴഞ്ഞു കേറിക്കൂടാന്‍ എനിക്കിത് വരെ കഴിഞ്ഞിട്ടില്ല.ഒടുവില്‍ ഇറങ്ങിയാല്‍ കാണുന്നതോ..ജിദ്ദയില്‍ വന്നകാലംതൊട്ടേ കൊണ്ടുനടക്കുന്ന പല പല സ്ടിക്കറുകള്‍ ഒട്ടിച്ചു പറിച്ച അടയാളമുള്ള "എണ്‍പതുകളിലെ" പെട്ടികള്‍ ഭാരം കാരണം താങ്ങിപ്പിടിച്ചുകൂട്ടയോട്ടംനടത്തുന്നവരെ
എന്തുകൊണ്ടാണ് നമ്മളിങ്ങനെ എന്ന ചോദ്യം മാത്രം അവശേഷിപ്പിച്ചു കുറച്ചുകാലം കൂടി ഇത് തുടരുമായിരിക്കും.
ഇനി വരുന്ന തലമുറയില്‍ ഇതിനൊരു മാറ്റം വരും എന്നുതന്നെയാണ്,എന്റെ വിശ്വാസം.അന്നത്തെ രഫീകുമാര് കുറച്ചു കൂടെ ഡീസന്റായിരിക്കും തീര്‍ച്ച.
>>എന്നെ നോക്കിയ പോലെ റഫീഖ് ആ 'അമ്മച്ചി'യേയും (എയര്‍ ഇന്ത്യയാണ് ഫ്ലൈറ്റ്!!)<<
ഇത് വായിച്ച് ചിരിച്ചു.അല്ല നമ്മുടെ എയര്‍ ഹോസ്റ്റസുമാര്‍ക്ക് പെന്ഷന് പറ്റാറില്ലേ..
അഭിനന്ദിക്കാതെ വയ്യ ബായ് സൂപര്‍ .....വളരെ നന്നായിട്ടുണ്ട് ..
ReplyDeleteപാവമാണവന്‍, കാലങ്ങളായി സപ്പ്രെസ് ചെയ്യപ്പെട്ട വ്യക്തിത്വം പുലിയായി ഉയിര്‍ക്കുന്ന ഏതാനും
ReplyDeleteമണിക്കൂറുകള്‍. അതിലവന് വന്യമായി ജീവിക്കട്ടെ , തിരിച്ചു കിട്ടാത്ത മര്യാദ അവനെന്തിനു വിമാനകമ്പനിയോട്
കാണിക്കണം, പിന്നെ, വീട്ടിലെത്തിച്ച ടാക്സിക്കാരന് കൂലി പറയുന്നതോടെ അവന് പഴയ പൂച്ചയാകും.!
ജമീലയുടെ ഒരുക്കങ്ങള്‍ തുടരട്ടെ ...!
രു ഗാന്ധിജി വന്നിരിക്കുന്നു. മലയാളികളെ സംസ്കാരം പഠിപ്പിക്കാന്‍!! താന്‍ ഏതു കോപ്പിലെ സായിപ്പാ?.. വള്ളിക്കുന്ന് ബ്ലോഗ്.. ഫൂ.. മേലാല്‍ ഇതുപോലെ വേണ്ടാതീനം വല്ലതും എഴുതിയാല്‍ വായില്‍ പല്ല് കാണില്ല. പറഞ്ഞില്ലാന്നു വേണ്ട.
ReplyDeleteബഷീറേ,
ReplyDeleteസത്യം സത്യമായി എഴുതിയതിനു ഒരു ബിഗ് സല്യൂട്ട
ഇതു റിലയൻസിന്റെ പരസ്യം കോപ്പി അടിച്ചതല്ലെ...?
ReplyDeleteനല്ല പോസ്റ്റ്....
ReplyDeleteപാവങ്ങള്‍ അറിയാതെ ചെയ്തു പോവുന്നതാണ് എന്ന് തോന്നുന്നു. ബഷീറിനെ പോലെ ഇടയ്ക്കിടയ്ക്ക് യാത്ര പോവാന്‍ സാധിക്കാത്ത സാധാരണക്കാര്‍, അവര്‍ നാലു വര്‍ഷം കഴിഞ്ഞു പോവുംബോഴുള്ള ആ സന്തോഷമാണ് ഇത്തരം കൊപ്പിരാട്ടികള് ആയി രൂപാന്തരപ്പെടുന്നത്.. പാവങ്ങള്‍, പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുമെന്നു മനസ്സിലാക്കിയിരുന്നെങ്കില്‍. ഞാനും ഇരുന്നു കണ്ടിട്ട്ണ്ട് ഇത്തരം രഫീക്കീത്തരങ്ങള്..!
"ഇതിന് എന്ത് മരുന്നാണ് നമ്മള് കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ് അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം...."
ReplyDeleteഅതിന്റെ ഗുട്ടന്‍സ് വളരെ സിമ്പിള്‍... റഫീഖ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ അത്.... "ജമീലാ നീ "റെഡി"യായിരുന്നോ, ഞാനിതാ എത്തി."!!!!!
വള്ളിക്കുന്ന് എന്തൊക്കെ പറഞ്ഞാലും മലയാളി മലയാളി തന്നെയാണ്
ReplyDeleteപിന്നെ മറ്റൊന്ന് ഇപ്പറഞ്ഞ പണി നമ്മള് മലബാറി രഫീകുമാരുടെ മാതരം സ്വഭാവമാണ് എന്ന് മാത്രം പറയരുത്
മൊത്തം നമ്മള് ഭാരതീയരുടെ സ്വഭാവ വിശേഷമാണ്
കണ്ടിട്ടില്ലേ ഒരു പുതിയ പരസ്യം കൂടെ ടീവിയില്‍ അതില്‍ എല്ലാ നാട്ടുകാരും ഉണ്ട്
അതുകൊണ്ട് ഇ ബഹുമതി മലബാറി രഫീകുമാര്ക്ക് മാത്രമാക്കി ചുരുക്കിയതിനെ ഞാന്‍ ശക്തമായി
എതിര്‍ക്കുന്നു
ഏതോ ഒരാള്‍ ഗ്വള്ളിക്കുന്നു ഓവറായി പറഞ്ഞു എന്നുള്ളത് കൊണ്ട് മറ്റുള്ളവര്‍ക്കും താങ്കള്‍ ഓവറായി എന്നാ അഭിപ്രായം ഉണ്ട് എന്ന് കരുതേണ്ടതില്ല പറയേണ്ടത് പറഞ്ഞു എന്നാണ് എന്റെ കാഴ്ചപ്പാട്
എല്ലായ്പ്പോഴും പ്രസക്തിയുള്ള ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്നനങ്ങള്
ബഷീര്ക ഇത് സൂപര്‍ ഡൂപ്പര്‍ ഹിറ്റ്. ഇനി ഇമെയിലില്‍ പറന്നു നടക്കും. ഞാന്‍ ഒരു ഗ്രൂപ്പില്‍ വിട്ടിട്ടുണ്ട്. സമ്മതമല്ലേ.
ReplyDelete>>"ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി."<<
ReplyDeleteഎന്റെ ബലമായ സംശയം ജമീല പരലോകത്താണോ ഉള്ളത് എന്നാണു. ബഷീര്‍ക്കാ.. ഒന്നാലോചിച്ചു നോക്കിയേ, അങ്ങനെ ആണെങ്കില്‍ എന്തായിരുന്നു റഫീക്കിന്റെ ഉദ്ദേശം എന്ന്! ഒന്നുമറിയാതെ, നിങ്ങളിങ്ങനെ ബ്ലോഗും എഴുതി ഇരുന്നോ :-)
വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ ഇരുപത് മിനുറ്റ് മുമ്പ് 75 ശതമാനം ആളുകളും പെട്ടിയും പിടിച്ചു നില്‍ക്കാറുണ്ട് പോലും..വിശ്വസിക്കാമല്ലേ... അതോ വല്ല adjustment ഉം ചെയ്യാന്‍ പറ്റുമോ? കൂട്ടത്തില്‍ ലഗേജും കുറച്ചു അഡ്ജസ്റ്റ് ചെയ്തോളൂ ... 37 കിലോ അനുവദിക്കപ്പെട്ട എയര്‍ ഇന്ത്യയില്‍ 100 കിലോ വളരെ കുറഞ്ഞു പോയില്ലേ...ഡ്യൂട്ടി കൊടുത്തു കൊണ്ട് വന്നതാണെന്ന് വിശ്വസിക്കാം അല്ലേ.. (പാവം ടിക്കറ്റ് എടുത്തതിന്റെ എത്ര ഇരട്ടി കാശ് ഇതിന് വേണ്ടി ചിലവാക്കിയിട്ടുണ്ടാവും).
ReplyDeleteഎനിക്ക് വീണ്ടും സംശയം; ഒരു പെട്ടി 40 കിലോ ഉണ്ടത്രേ... ഈ എയര്‍ ഇന്ത്യ കപ്പലാണോ...വിമാനത്തില്‍ ഒരു പെട്ടി 40 കിലോ പറ്റില്ല എന്നാണ് എന്റെ അറിവ് (വേണമെങ്കില്‍ തിരുത്താം..)
ഇതില്‍ അംഗീകരിക്കാന്‍ പറ്റിയത് മൊബൈലിന്റെ കാര്യമാണ്..അവിടെയും ചെറിയ ഒരു പ്രശ്നമുണ്ട്.. ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ ഇന്ത്യന്‍ സിം ഇത്രയും ആളുകള്‍ കയ്യില്‍ വെക്കുമോ.. അതോ റോമിംഗ് ചാര്‍ജ് കൊടുത്തു വിളിക്കുന്നതോ (ഗള്‍ഫിലേക്ക് പോവുമ്പോള്‍ നാട്ടില്‍ നിന്നും, ഗള്‍ഫില്‍ എത്തിയാല്‍ അവിടത്തെ സിം ഉപയോഗിച്ചും പലരും വിമാനത്തില്‍ വെച്ചു തന്നെ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട് എന്നത് സമ്മതിക്കുന്നു.)
ഗള്‍ഫ് മലയാളികളെ നാറ്റിക്കുന്നതിനുമില്ലേ ഒരു പരിധി... (നിങ്ങള്‍ ഓവര്‍ കുറെ ആക്കിയപ്പോള്‍ ഞാനും കുറച്ചു ഓവറാക്കി.. അത്രയേ ഉള്ളൂ... മറുപടി പറയാന്‍ എന്നെ തിരയണ്ട..ഞാന്‍ മുങ്ങി...)
ഈ പ്രതിഭാസം മലയാളിയുടെ മാത്രം സവിശേഷതയല്ല. ഈ പരസ്യചിത്രം ഒന്നു കാണുക.
ReplyDeletehttp://www.youtube.com/watch?v=tUbJL3GybzE
വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ മലയാളികള്‍ മാത്രമല്ല. കാത്തിരിക്കുന്ന ജമീലമാര് ഭൂമി മലയാളത്തില്‍ മാത്രവുമല്ല ഉള്ളത്. എന്ത് കൊണ്ട് മറ്റു നാടുകളിലെ യാത്രക്കാര്‍ ഈ ആക്രാന്തം കാണിക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതുണ്ട്.
ReplyDeleteക്ഷമാ ശീലത്തിന്റെ നെല്ലിപ്പടി കണ്ട, ക്ഷമയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി വിദേശത്ത് കഴിഞ്ഞു നാട്ടില്‍ പോകുന്നവര്‍ ലാന്‍ഡിംഗ് പോലെയുള്ള അതീവ സങ്കീര്‍ണ്ണമായ ഘട്ടങ്ങളില്‍ കാണിക്കുന്ന 'റഫീഖുത്തരങ്ങള്' അപമാനമുണ്ടാക്കുന്നത് മുഴുവന്‍ മലയാളികള്‍ക്കുമാണ്. ടേബിള്‍ ടോപ് എന്ന അപായ ഗണത്തില്‍ ഉള്‍പ്പെടുന്ന റണ്‍ വെയുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെ നിലം തൊടല് വേളയില്‍ നില മറന്നു പെരുമാറുന്നതിനെ ന്യായീകരിക്കുവാന്‍ ഒരു ന്യായീകരണപ്പുസ്തകത്തിലെ ഒരു ഖണ്ഡികയും, ഒരു വരിപോലും കൈ പൊക്കില്ല. വേവുവോളം നിന്നില്ലേ, ഇനി ആറുവോളം നില്‍ക്കാനാണോ റഫീഖേ, പ്രയാസം?
സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ബഷീര്‍ വള്ളികുന്നിനെ ജമീലമാരെ കാണാനുള്ള തിടുക്കത്തില്‍ രഫീക്കന്മാര് മൈന്‍ഡ് ചെയ്യാന്‍ മറന്നുപോയത്തില് ഉള്ള പരിഭവമാണോ ഈ പോസ്റ്റ് എഴുതാനുള്ള കാരണം? ഏതായാലും താങ്കളുടെ പോസ്റ്റ് കാലോജിതം തന്നെ രണ്ടു മുന്നു വര്‍ഷത്തോളം സ്വന്തം കുടുംബത്തെയും ഉറ്റവരെയും പിരിഞ്ഞ് ഇരിക്കുന്നത് ക്ഷമിക്കാന്‍ കഴിയുന്ന പ്രവാസി ഫ്ലൈറ്റ് ലാന്‍ഡ് ചെയുന്നത് വരെ ക്ഷമിക്കാന്‍ പഠിക്കുക
ReplyDeleteനായേടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരില്ല...എന്നത് പോലെ തന്നെയാണ് ഇതും..സത്യം പറയാലോ ആള്‍ക്കാരൊക്കെ എണീറ്റു ലഗ്ഗേജും തപ്പി തത്രപ്പെട്ടു നടക്കുന്നത് കണ്ട് പലപ്പോഴും എനിക്കും എണീറ്റു അവരോടോന്നിച്ചു ചേരാന്‍ തോന്നീട്ടുണ്ട്..പിന്നെ കുഞ്ഞ് കുട്ടികളുള്ളത് കൊണ്ട് അടങ്ങിയിരിക്കും..നമ്മളൊക്കെ ആവറേജുമലയാളികള്...:).മലയാളീസിനെ പോലെ അസഹിഷ്ണുതയും കൊണ്ടു നടക്കുന്ന വേറെ നാട്ടുകാരെ കാണാന്‍ പറ്റില്ല എന്നത് സത്യം..താങ്കളോട് യോജിക്കുന്നു..
ReplyDeleteഅഫ്രിക്കയില്നിന്നും മൂന്ന് വിമാനം കേറി ദുബായിയില്‍ എത്തിയപ്പോളാണെ.... വരിനിന്നാലുള്ള കുഴപ്പം മനസിലായത്, നമ്മുടെ മുന്‍പ് കയറിയവര്‍ ഓരോരുത്തര്‍ക്കും ചുരുങ്ങിയത് ആര് കാറ്റി ബാഗ് ഉണ്ട് എല്ലാം എല്ലായിടത്തും കുത്തിനിറച്ച് , നമ്മള് നമ്മുടെ ബാഗ് നമ്മുടെ സീറ്റിന്റെ മുകളില്‍ വെക്കാതെ എയര്‍ അമ്മച്ചിമാര്‍ക്ക് കൊടുക്കണം എവിടെങ്ങിലും ഒന്ന് വെക്കാന്‍ . അത് കഴിഞ്ഞു.......... പിന്നെ മലയാളികളുടെ കള്ളിനുവേന്റിയുള്ള തെറിവിളി വേറെ ........... ഒരു രക്ഷയുമില്ല. അന്യായ തെരിവിളികള് .
ReplyDelete'തല്ലീട്ടും കൊല്ലീട്ടും കാര്യല്ലമ്മാവാ.... ഞങ്ങള്‍ നന്നാവൂല .....ഒരിക്കലും'
ReplyDeleteമാഷെ എഴുതിയത് നന്നായി,
നല്ല വിവരണം
ശോ ..ഈ മലയാളികളുടെ ഒരു കാര്യം ...
ReplyDeleteഉഷാര്‍...
ReplyDeleteഎന്തായാലും ഒരു കാര്യം ഉറപ്പായി.. ബ്ലോഗര്‍മാരാരും (വള്ളിക്കുന്നില്‍ കമന്റിയ..) രഫീക്മാരല്ല.
പക്ഷെ അവര്‍ക്കെല്ലാം രഫീക്മാരെ കണ്ട പരിചയം ഉണ്ട് താനും.
അപ്പൊ പിന്നെ ആരാ.. അല്ലെങ്കില്‍ ആരൊക്കെയാ.. അല്ലെങ്കില്‍ എവിടെയൊക്കെയാ ഈ റഫീക്ക്?
അവരെക്കൊണ്ടു ഈ പോസ്റ്റ് എങ്ങനെ വായിപ്പിക്കും?
വള്ളിക്കുന്നു, പറഞ്ഞത് സത്യമാണ്.. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ (ENGLISH) ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ ഒരു ആര്‍ട്ടിക്കിള്‍ ഉണ്ട്.
ReplyDeleteഅതില്‍ ഇതേ കാര്യം പറയുന്നുണ്ട്.. വിദേശത്ത് പെരുമാറുന്ന ഇന്ത്യന്‍സും ഇന്ത്യയില്‍ പെരുമാറുന്ന ഇന്ത്യന്‍സും തമ്മിലുള്ള അന്തരം..
നല്ല വിഷയം..
നേരാ കേട്ടോ..ബീമാനം നിന്ന ഉണ്ടാനെ തുടങ്ങും, മെസ്സേജ് വരുന്ന ശബ്ദം ! എന്ന് വെച്ചാ എല്ലാരും മൊബൈല്‍ ചാലു ആക്കി എന്ന് !
ReplyDeleteപിന്നെ ജിദേന്നു വരുന്ന വരവ് അറിയില്ല...പല ദുബായ് -കുവൈറ്റ് -ബഹ്റൈന്‍ ബീമാനത്തില് അമ്മചിമാരോട് കെഞ്ചുന്ന ആള്‍ക്കാരെ കണ്ടിട്ടുണ്ട്...നാട്ടിലേക്ക് ചെന്നാല്‍ ആവോളം കേറ്റാം എന്നൊന്നും നോട്ടമില്ല..ബീമാനതിന്നെ ഫിറ്റ് ആയാലേ പറ്റു!
ഞാനും ഒന്ന് പോസ്ടിയിട്ടുണ്ട് ഈ യാത്രയെ പറ്റി.ആള്ക്കാര് കേരുന്നിടതല്ലേ പരസ്യം ഇടാന്‍ പറ്റു ! ഹി ഹി
മദ്യപ്യാനം ഒരു സാമൂഹിക വിപത്ത്!
http://villagemaan.blogspot.com/2010/11/blog-post.html
More than a joke it is a fact. We have to advise each other and our friends with good manners. The ignorance or reluctant are our general habit. But I have an opinion that our community must change our attitude while travelling from or to Kerala. Many bad habits I have noticed among our community I just explain one example here.
ReplyDeleteWhile landing the flight it is just touch it's tires on the ground all of them stand up and start to open the upper cabin which is very danger as the writer said the most of them having more than one hand bags. secondly they want to accommodate the same place where they sit. The cabin shape is that just to put a piece at time and if you pile up the upper one will come down while it is opening. so it is possible to drop as soon as open the cabin and chances to hurt others. More than it the other country man understand about us they are "country" !!!!!!.
Certainly, flight lands and stopped then only comes the ladder which will take time to 10 to 15 minutes All these time our people are standing with the heavy bags and then after we have to wait a long time for our baggage to drag out from the belt. Then why we are running or be panic inside the flight to get out. Allah knows well.
While I noticed the most of passengers are more than 8 years in the abroad. It means at least 4 times they have travelled a round trip. Still behaviour not acceptable to a educated ( as we claim100% literacy state ).
I have advised many of them who have seated next to me not be hurry it will take few minutes. Why you are having trouble to others and yourself by carrying such heavy boxes in your hands. Some responded positively and some not.
ഏറ്റവും പ്രസക്തമായ വരി : യൂറോപ്പ്യന്മാരെ നാം പലപ്പോഴും വിമര്‍ശിക്കാറുണ്ട്. പക്ഷെ അവരിലെ നല്ല ഗുണങ്ങള്‍ ഉള്‍കൊള്ളാനോ പിന്‍പറ്റാനോ നാം ശ്രമിക്കാറില്ല. നമ്മുടെ സംസ്കാരം കൂടുതല്‍ വഷളിലേക്കാണ് പുരോഗമിക്കുന്നത്. അത്കൊണ്ട് ഇതെല്ലാം സഹജം എന്ന് കരുതിയാല്‍ മന:സമാധാനം കിട്ടും.
ReplyDeletebus ilum train ilum okke ithu thanneyaanu avastha......
ReplyDeleteഎപ്പോഴും കാണുന്നതു തന്നെ...പലപ്പോഴും പ്രതികരിക്കണമെന്നു തോന്നിയിട്ടുമുണ്ട്.. മണിക്കൂറുകള്‍ ക്ഷമിച്ചിരുന്നു അവസാനം ഇത്ര വെപ്രാളം കാണിക്കേണ്ട കാര്യമെന്താ? ക്ഷമയില്ലാത്ത മനുഷ്യര്‍..എല്ലാവരുടെയും ഈ ധൃതി കണ്ടു കൂടേ കൂടാതെ തരമില്ല താനും..അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകും:) നമ്മള് തന്നെ സ്വയം മാറ്റിയെടുക്കേണ്ടതാണിത്..
ReplyDeleteഅല്ല പഹയാ, ഇതൊക്കെ എങ്ങിനെ ഒപ്പിചെടുക്കുന്നു ? അസൂയ തോന്നുന്നു.വിഷയമെന്തായാലും, NICE PRESENTATION.
ReplyDeleteബഷീര്‍... ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍, എയര്‍ ഇന്ത്യയില്‍ മാത്രമല്ല, മറ്റു വിമാനങ്ങളിലും കാണുന്ന സ്ഥിരം കാഴ്ചയാണിത്... ഈ സ്വഭാവവിശേഷം എന്നെങ്കിലും മാറുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല...
ReplyDeleteഎന്റെ വിമാന അനുഭവം ഇതാ ഇവിടെയുണ്ട്...
ആശംസകള്‍ ...
വായിച്ചു, നന്നായി എഴുതി. പക്ഷെ പ്രശനം അപ്പോഴും ബാക്കിയാണല്ലോ ബഷീര്‍ക്കാ. റഫീഖുമാര്‍ ഇത് വായിക്കുമെന്നോ, വായിച്ചാല്‍ തന്നെ മനസ്സിലാവുമെന്നോ, മനസ്സിലായവര്‍ പറഞ്ഞു കൊടുത്താല്‍ തന്നെ അത് ഉള്ക്കൊള്ളുമെന്നോ തോന്നുണ്ടോ? യഥാര്‍ത്ഥ പ്രശ്നം സമൂഹവുമായി മൊത്തത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. അതിന്റെ സാംസ്കാരിക മായ അവബോധമില്ലായ്മയുമായി. വിമാനത്തില്‍ മാത്രം അത് വരുമെന്നു കരുതുന്നത് ഒരു wishful thinking ആണ്.
ReplyDeleteശ്രീനിവാസന്, മലയാളിയെ പറ്റി എഴുതിക്കൊടുത്ത, ഇന്നസെന്റ് ഡയലോഗ് പോലെ. "ചംബൂര്ണ്ണ ചാച്ചരത, ഉല്ലൂക്ക പട്ടേ..."
another 'idivett' post. thallu kollathe sookishicho
ReplyDeleteദുരന്തങ്ങള്‍ ഇരന്നു വാങ്ങുന്നുവോ?!
ReplyDeleteആകാശ യാത്രകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വിമാന ദുരന്തങ്ങളും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് സമീപകാല സംഭവങ്ങള്‍ സാക്ഷിയാണ്.
വളരെ ചെറിയ പിഴവുകള്‍ കാരണം നൂറുകണക്കിന് യാത്രക്കാര്‍ ഞൊടിയിടയില്‍ കത്തിയമര്‍ന്ന് കരിക്കട്ടകളായി മാറുമ്പോള്‍ വലിയ അപകടങ്ങളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന സംഭവങ്ങളും നിരവധി.
അനന്ത വിഹായുസ്സിലേക്ക് നിറയെ യാത്രക്കാരുമായി പറന്നുയരുന്ന വിമാനങ്ങളിലെ ചില യാത്രക്കാര്‍ തങ്ങള്‍ ഭൂമിയില്‍ വെച്ച് ചെയ്യാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ മാനത്ത് വെച്ച് ചെയ്യുന്നു. ആര്‍ത്തിയോടെയുള്ള പരസ്യമദ്യപാനം, വിമാനത്തിലെ പ്രത്യേക യാത്രനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സഹ യാത്രക്കാരോടും വിമാന ജോലിക്കാരോടുമുള്ള മോശമായ പെരുമാറ്റം, പരിസര മലിനീകരണം, ലാന്റിംഗിനു മുമ്പേ ചാടി എണീറ്റ് ബാഗേജു എടുത്തു പുറത്തു പോകാനുള്ള ധൃതി തുടങ്ങിയ സ്വബോധം പോലും നഷ്ടപ്പെടുത്തി അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ചു ചെയ്യുന്ന നീചകൃത്യങ്ങള്‍ കാണുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ നാം ചോദിച്ചു വാങ്ങുകയാണോ എന്ന് തോന്നിപ്പോകുന്നു. (Malayalam News 26 May 2010) http://janasamaksham.blogspot.com/
This comment has been removed by the author.
ReplyDeleteഒരു ഫ്രണ്ട് ഇമെയില്‍ അയച്ചത് ആരുടെതെന്നോ എവിടെന്നെന്നോ ഒന്നും നോക്കാതെ വായിച്ചു പകുതിയായപ്പോ ഇത് തനിക്കു പരിചിതമുള്ള ബ്ലോഗരുടെതനല്ലോന്നു തോന്നി. അതായത് ബഷീര്‍ ഭായ് യുടെ തനതു ശൈലിയില്‍! എന്തായാലും സാമാന്യ വിമാന യാത്രക്കാരുടെ ശ്രദ്ധയില്‍ പെടുത്തേണ്ട ഒരു മുഖ്യവിഷയം തന്നെയാ ഇത്. ഇത് നാട്ടില്‍ വിമാനത്തില്‍ നിന്നും ഇറങ്ങാനുള്ള ധൃതി എന്നതില്‍ മാത്രം ഒത്ക്കേണ്ട. ഒരു സ്വാര്ഥതയിലൂന്നിയ അനാവശ്യമായ ധൃതി എല്ലാ രംഗത്തും കാണുന്നു. "കയ്യൂക്കുള്ളവന് കാര്യക്കാരന്‍" എന്ന പഴമൊഴി അന്വര്‍ത്ഥം ആക്കുംവിതം ഇത് ഏറെകുറെ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും നില നില്ക്കുന്നു. ജിദ്ദയിലോ, സൗദിയുടെ മറ്റു ഭാഗങ്ങളിലോ കുറെ കാലമായി ജീവിച്ചു പോരുന്ന മലയാളിയെങ്കില്‍ പുതുതായി സാമാന്യ മര്യാദകള്‍ ആര്‍ജിക്കാനുള്ള സാധ്യത വിരളമാണ്.
ReplyDeleteകഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു ജിദ്ദ-കോഴികോട് വിമാനത്തില്‍ കേറാന്‍ റാംപില്‍ ക്യൂ നില്ക്കുന്നതിനിടയില് ഒരുത്തന് വളരെ അശ്രദ്ദയോടെ തിരക്കി നടന്നത് കാരണം ഒരു യാത്രക്കാരിയുടെ കാല്, കയിലുള്ള ബാഗിന്റെ വള്ളിയിലോ ചക്ക്രങ്ങല്ക്കിടയിലോ കുടുങ്ങി ക്ഷത മേല്ക്കുകയും യാത്ര മുടങ്ങുകയും ഒരു മലയാളി ക്ലിനിക്കിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം ശസ്ത്രക്രിയ ചെയ്തു സുഖപെടുതാന്‍ കുറെ ദിവസങ്ങള്‍ എടുക്കുകയും വലിയൊരു തുക ചെലവാകുകയും ചെയ്തിരുന്നു.
"വിമാനം ആകാശത്തു കറങ്ങുക തന്നെയാണ്. എഴുപത്തിയഞ്ചു ശതമാനം റഫീഖുമാരും പെട്ടിയും പിടിച്ചു റെഡിയായിക്കഴിഞ്ഞു."
ഇത്രത്തോളം വേണ്ടിയിരുന്നോ?! ഇത് അസംഭവ്യ മാണ്!! കുറെ കാലമായി ഈ സെക്ടറില്‍ യാത്ര ചെയ്യുന്ന ഞാനും ഈ അരോചക കാഴ്ചകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചക്ക്രങ്ങള്‍ നിലം തൊടുന്നതിനു മുമ്പ് ഒരുത്തനും എഴുന്നേറ്റത് ഞാന്‍ കണ്ടിട്ടില്ല! പ്രിയ ബഷീര്‍ ഭായ്, വായനക്കാര്‍ക്ക് തീര്‍ത്തും ബോധ്യമുള്ള കാര്യങ്ങളെ കുറിച് അനാവശ്യമായ അതിശയോക്തി കലര്തുന്നത് മറ്റു കാര്യങ്ങളെ കുറിച് നിങ്ങള്‍ പറയുന്നതിലുള്ള വിശ്വാസ്യതക്ക് ഭംഗം വരുമെന്നോര്‍ക്കുക.
ഇനിയും പൊതു താത്പര്യമുള്ള കാര്യങ്ങളില്‍ നിങ്ങളുടെ ബ്ലോഗ് ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു.
താങ്കള്‍ എഴുതിയ കാര്യങ്ങളൊക്കെ നൂറു ശതമാനവും ശരി തന്നെയാണ് പ്രതേകിച്ചു ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരിട്ട് കാണുകയും അറിയുകയും ചെയ്തിട്ടുണ്ട് പക്ഷെ ഇതിലെ കഥാപാത്രത്തിന്റെ റഫീഖ് എന്ന പേര് ഉപയോഗിച്ചതിനോട് മാത്രം എനിക്ക് യോജിപ്പില്ല കാരണം എന്റെ പേരും ഒരു റഫീഖ് ആയതുകൊണ്ട് തന്നെ ( ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ റഫീഖുമാരില് ഒരാളാണ് ഈ ഞാനും )
ReplyDeleteബഷീറേ,,,മൊത്തം ശരിതന്നെ,,,ഓശാനമായി സൌദിയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയില്‍ യാത്ര നടത്തിയ (എന്റെ മുന്‍ സീറ്റില്‍)ഒരു മലയാളിയുടെ കാര്യം പറയട്ടെ,,,ഓശാനമായി കിട്ടിയ ബിയര്‍ മൂന്നെണ്ണം വാങ്ങി വയറ്റിലാക്കിയ ശേഷം പുള്ളിക്കു പെട്ടെന്ന് ഒരു അപസ്മാരം പോലെയും ശ്വാസം കിട്ടാത്തത് പോലെയുമായി ഒടുവില്‍ ക്യാപ്റ്റന്‍ അനൌണ്സ് ചെയ്തു ഫ്ലയിറ്റില്‍ വല്ല ഡോക്ട്ടറും മറ്റും ഉണ്ടെങ്കില്‍ ഉടന്‍ ഈരോഗിയെ പരിശോധിക്കാന്‍ അങ്ങിനെ രണ്ട് ഡോക്ട്ടര്മാരെത്തി പരിശോദിച്ച്പ്പോഴാണു മനസ്സിലാകുന്നതു സൌദിയില്‍ കിട്ടുന്ന ബിയര്‍ ആണെന്ന് കരുതി ഈ ഷൌക്കത്ത് എന്ന പേരുള്ള വിരുതന് ശാപ്പിട്ടതു കാരണമാണു ഇതൊക്കെ എന്ന്
ReplyDelete@Meherul suroor:
ReplyDeleteഒന്നും മനസ്സിലായില്ല!!
@ എല്ലാവരോടുമായി:
നിങ്ങൾക്കോ? :(
എന്റെ ബലമായ സംശയം ബഷീര്‍ഭായ് Reliance Netconnect ന്റെ പരസ്യം കണ്ടിട്ടാണ് ഇത് എഴുതിയതെന്നാണ്.
ReplyDeletehttp://www.youtube.com/watch?v=tUbJL3GybzE
സത്യങ്ങള്‍ നന്നായി തന്നെ അവതരിപ്പിച്ചു ...''എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല'' എന്ന പക്ഷക്കാരാണ് കൂടുതല്‍ പേരും ...
ReplyDeleteതിരുകേശത്തിൽ തൊടുന്നില്ലെ?
ReplyDeleteപോസ്റ്റിനെ കുറിച്ച് പറയുന്നതിന് മുന്പ്ന ഈ പോസ്റ്റും കാലു നാട്ടിയവനെക്കുരിച്ചു വീണ്ടും പറയേണ്ടിയിരിക്കുന്നു. ഒരു പാട് നല്ല പോസ്റ്റുകള്‍ നാട്ടിയ ബഷീര്‍ക്ക ...ഭൂലോക ബ്ലോഗ്ഗെരാണ്.....(എന്റെ വാപ്പ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ഈ ഭൂലോകം...ഇവന് ഭൂലോക കള്ളനാണ് എന്ന് പറയാനാണ് അല്ലാതെ ഭൂലോക നല്ലവനാണ് എന്ന് പറയാന്‍ ആയിരുന്നില്ല എന്ന് ഞാന്‍ ഓര്‍ക്കുന്നു...) എനി വേ എന്റെ ബഷീര്‍ക്കക്ക് ഈയിടെ വല്ലാതെ വിഷയ ദാരിദ്ര്യം വന്നു പെടുന്നോ എന്ന് സംശയം...
ReplyDeleteറഫീഖിനെ വള്ളിക്കുന്ന് ഇന്നും ഇന്നലെയും കണ്ടതല്ല...കുറെ കാലമായി മനസ്സിലുള്ള കഥാപാത്രമാണ്. ഭൂലോകം അവാര്‍ഡ് വാങ്ങി വരുന്ന വഴി കാചാനുള്ള ഒരു ബ്ലോഗിനെ പറ്റി ഒര്തിരിക്കുംപോ റഫീഖിനെ പൊടി തട്ടി എടുത്ത് ശരഫിയയിലെ മക്കാനിക്കാര്‍ ചെയ്യുന്ന പോലെ അല്‍പ്പം കുരുമുളക് പൊടിയും മസാലയും കരിവേപ്പിലയും ഒക്കെ ചേര്‍ത്തങ്ങു ഫ്രൈ ചെയ്തെടുത്തതാണ്. രുചിയുടെ കാര്യത്തില്‍ യാതൊരു സംശയവും വേണ്ട....വല്ലാത്ത ടേയ്സ്റ്റ്... സമ്മതിച്ചിരിക്കുന്നു. എന്നാല്‍ ഈ 'മരുഭൂമിയില്‍ രഫീകുമാര് ഉണ്ടാകുന്നത് എങ്ങിനെ' എന്ന ഒരു ബ്ലോഗിന്റെ കുറവ് എവിടെയോ രുചിക്കുന്നു ബഷീര്‍ സാഹിബ്. അതിശയോക്തി കലര്‍ത്തി മേലോട്ട് തുപ്പി വിട്ടത് മലര്‍ന്നു കിടന്നു തന്നെയാണെന്ന് ഓര്തില്ലയോ? ഗള്‍ഫ് മലയാളി ആരെയാണ് നാറ്റിച്ചത് ബഷീര്‍ക്ക? നിങ്ങളൊന്നും പോകുന്നത് പോലെ അവാര്‍ഡ് വാങ്ങാനും അത് കഴിഞ്ഞു സ്വീകരണത്തില്‍ പങ്കെടുക്കാനും ഒന്നും മാസത്തില്‍ രണ്ടു തവണ ബിമാനത്തില് ഊര് ചുറ്റാന്‍ കഴിയാത്ത പാവപ്പെട്ട ശരാശരിയിലും താഴെയുള്ള മലയാളി 'പരിഷകള്‍' ആണ് ഈ ഗള്‍ഫ് നാട്ടില്‍ ഉള്ളതെന്ന് നിങ്ങള്‍ അവാര്‍ഡ് കിട്ടിയ ഊറ്റത്തില്‍ അങ്ങ് മറന്നു പോയോ? രണ്ടു കൊല്ലവും അതിലതികവും കഴിയുമ്പോഴാണ് ഇകൂട്ടര് ഈ ബിമാനത്തില് കയറിപ്പറ്റുന്നത്. ഇറങ്ങുന്നതിനു മുന്‍പായി അവര്‍ കാണിക്കുന്നത് നിഷ്ക്കലങ്കമാനെന്നും സ്വാഭാവികമാണെന്നും മനസ്സിലാക്കി ഒരു ചെറിയ കളിയാക്കലില്‍ ഒതുക്കാമായിരുന്നു താങ്കള്‍ക്ക്. 'നാറ്റിക്കരുത്' എന്നത് ഒരു പാട് കടുത്ത പ്രയോഗം ആയി പോയി.
ബിമാനം നിലത്തിറങ്ങി ഏകദേശം നിര്താരായി എന്ന് കാണുമ്പൊള്‍ തന്നെയാണ് ആളുകള്‍ എഴുനെല്ക്കാനരുള്ളത്. വിസിബിളിടി പ്രോബ്ലെവും...കാലാവസ്ഥ മോശമാണ് എന്ന അറിയിപ്പും ഒക്കെ കേട്ടിട്ടും ലഗ്ഗേജ് എടുക്കാന്‍ വെപ്രാളപ്പെടുന്ന മല്ലുവിനെ ഇടക്കൊക്കെ ബിമാനത്തില് കയറാറുള്ള ഞാന്‍ ഇത് വരെ കണ്ടിട്ടില്ല....ജമീലനോട് റെഡി ആകാന്‍ പറയണമെങ്കിലും ബിമാനം ഇറങ്ങുക തന്നെ വേണം. ആകാശത്ത് വട്ടമിട്ടു കരങ്ങുംപോഴോന്നും മൊബൈലില്‍ റേഞ്ച് ഞാന്‍ കണ്ടിട്ടില്ല. ഏകദേശം നിലത്തിറങ്ങാന്‍ ആകുമ്പോഴാണ് റേഞ്ച് വരുന്നത്. ഇതൊന്നുമല്ല....ഇതെല്ലം ആകാശത് വെച്ച് തന്നെ സംഭവിച്ചു എന്ന് പറഞ്ഞാലും വര്‍ഷങ്ങള്‍ കഴിഞ്ഞു നാട്ടില്‍ എത്തുമ്പോ ഉണ്ടാകുന്ന ത്രില്ലില്‍ അതൊക്കെ അങ്ങട്ട് നടന്നോട്ടെ എന്ന് കരുതി ക്ഷമിക്കു വള്ളിക്കുന്ന് സാഹിബ്.....സൗദി അറേബ്യയിലെ ആഭ്യന്തരബിമാനത്തില് നിങ്ങള്‍ യാത്ര ചെയ്തു കാണുമല്ലോ. ബിമാനം നിലത്തിറങ്ങി പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പായി അതിശയോക്തി കലര്താതെ പറഞ്ഞാല്‍ 90 % അറബികളും ബിമാനത്തിന്റെ വാതിലിനടുതെതിയിരിക്കും. ഇത് ഞാന്‍ യാത്ര ചെയ്ത കയ്രോവിലും ദുബായിലും മസ്കട്ടിലും ഇസ്തംബുളിലും അങ്ങിനെ എല്ലാ സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. മംഗലാപുരം ദുരന്തം പോലുല്ലതോന്നും ബിമാനം നിര്ത്തുടന്നതിനു മുന്‍പായി ആളുകള്‍ മൊബൈലില്‍ സംസാരിച്ചതോണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞാല്‍ സമ്മതിക്കാനും പറ്റില്ല. അതിനൊക്കെ ഗുരുതരമായ വീഴ്ച്ചകളുടെ കഥ പറയാന്‍ ഉണ്ട്. ബിമാനത്തില് റേഞ്ച് കിട്ടുന്ന സ്ഥലത്ത് നിന്നെല്ലാം മൊബൈലില്‍ സംസാരിക്കാനുള്ള അനുമതി സൗദി എയര്ലൈുന്സ് എല്ലാം നല്കിിയിരിക്കുന്ന കാര്യവും താങ്കള്ക്ക്ി അറിയാമല്ലോ...അപ്പൊ അതൊന്നും ഒരു വലിയ റിസ്ക് ഫാക്ടര്‍ അല്ല ഇപ്പൊ.
അത് പോലെ രഫേകുമാര് കൊണ്ട് വരുന്ന ഭാരിച്ച ലഗ്ഗജിന്റെ കാര്യവും അങ്ങിനെയൊക്കെ തന്നെയാണ്. കാത്തിരിക്കുന്ന വലിയ കുടുംബത്തെ മുഴുവന്‍ പ്രസാധിപ്പിക്കണമെങ്കില് ഇതൊക്കെ കൂടിയേ തീരൂ. നിങ്ങളെല്ലാം ആഴ്ചയിലും മാസത്തിലും നാട്ടില്‍ പോകുന്നവരാണ്. ഇതൊക്കെ മനസ്സിലാകണമെങ്കില്‍ ലേബര്‍ ക്യാമ്പില്‍ നിന്നും നാട്ടില്‍ പോകുന്നവന്റെ മാനസിക വ്യഥകളും നാട്ടിലെത്താന്‍ അവന് കാണിക്കുന്ന വ്യഗ്രതയും നേരിട്ട് കണ്ടു മനസ്സിലാക്കണം.....പാവമാണ്. കോഴിക്കോട് എയര്പോടര്ട്ടി ന്റെ മണം കിട്ടിയാല്‍ തന്നെ വിന്‍ഡോ വഴി ചാടാന്‍ എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്....ഈ മണലാരണ്യത്തിലെ വീര്‍പ്പു മുട്ടലുകളുടെ വിസ്ഫോടനം തന്നെയാണത്....എന്തൊക്കെയോ ഇനിയും പറയാനുണ്ട്.....ഉറക്കം വരുന്നു. രാവിലെ ജോലിക്ക് പോകണം..അതിനാല്‍ ഇതിവിടെ നിര്‍ത്തുന്നു. ഒന്നേ അവസാനമായും വീണ്ടും പറയാനുള്ളൂ... എഴുതി നാറ്റിക്കല്ലേ ബഷീര്‍ക്ക ...നാം നമ്മളെ തന്നെ...പ്ലീസ്.
പ്രാരാബ്ദങ്ങളും പ്രശ്നങ്ങളും പ്രവാസി ജീവിതത്തിലുള്ള വിരഹവുമെല്ലാം നിരത്തി നിങ്ങൾ എത്ര സമത്ഥമായി നിയമം തെറ്റിക്കുന്ന ഡിസിപ്ലിൻ ഇല്ലാത്ത മലയാളികളെ ന്യായീകരിക്കുന്നു. അപ്പോൾ പിന്നെ ഈ ബ്ലോഗ് എഴുതിയതിന് എന്താ തെറ്റ്. മലയാളി ഒരു കാലത്തും നന്നാവൂല്ല.
Deletevimanathin kayarunnarkku vendi oru patho erupatho kalpanakal (Fatwa alla) valli kunnanum baki valliyillatha kunnanmaru prasitheekarichal kollam
ReplyDelete"ജമീലാ നീ റെഡിയായിരുന്നോ, ഞാനിതാ എത്തി." .... ഹ ഹ ...ഈ വിഷയം ഒരു പാട് നാറ്റിക്കല്സിലൊന്നു മാത്രമാന്നു. വിദ്ദ്യഭ്യാസം കുറഞ്ഞ ഈ കൂട്ടര് ബഷീര്‍ സാഹിബിന്റെ ബ്ലോഗ് വായിക്കാന്‍ സാധ്യത കുറവാണ്. ആയത് കൊണ്ട് നാട്ടിലെക്കുള്ള ടികറ്റിന്റെ ഒപ്പം ഈ പോസ്റ്റ്ന്റെ കോപ്പി കൂടി കൊടുത്താല്‍ കുറെ രഫീഖ് മാര്‍ക്ക് ബോധം ഉണ്ടയെന്ന്നു വരാം. ട്രാവല്‍ എജന്തു എയര്‍ ഇന്ദു രഫീകെ രക്ഷന്തു ബഷീറിന്റെ ഉന്തുന്തു. ഷിറ്റ് പ്ലീസ്..ഞാന്‍ ഇരുന്തു.
ReplyDeleteബഷീര്‍, എന്റെ അഭിപ്രായം ഞാന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണ് (മലയാളി). ലിങ്ക് താഴെ :
ReplyDeletehttp://rajabind.blogspot.com/2010/05/blog-post.html
This comment has been removed by the author.
ReplyDeleteബഷീര്‍ സാഹിബ്,, കോഴിക്കോടന്‍ യാത്രയില്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ച ,,, കോഴികോ ടിന്റെ മുകളില്‍ വിമാനം എത്തി എന്ന അനൌന്സ്മെന്റ്റ് വന്ന ഉടന്‍ ആദ്യം ഒരാള്‍ സീറ്റ് ബെല്‍റ്റിന്റെ ബക്കിള് ഊരുന്ന ശബ്ദ,,പിന്നെ തുര് തുരാ ശബ്ദങ്ങള്‍,, മൊബൈലില്‍ മിസ്സ് കാള്‍ അലെര്റ്റഇന്റെ പീ പീ ,,, എയര്‍ ഹോസ് റ്റ് സ അമ്മച്ചിമാരുടെ സിറ്റും ശിറ്റും,, മുകളിലെ അറ തുറന്നു തന്റെ പെട്ടി സീറ്റില്‍ ഇരിക്കുന്ന്നവന്റെ തലയിലൂടെ വലിച്ചിറക്കി പിരകില്‍ ള്ളവന്‍ തന്നെ കടന്നു പോകാതെ Passegil വഴിമുടക്കി വെച്ച് മൊബൈല്‍ എടുത്തു ജമീലയ്ക്ക് alert messege കൊടുത്തു,, ഇതാണ് ഒരു ടിപ്പി ക്ക ല മലയാളിയുടെ വിമാന യാത്ര ,, ആദ്യമായി യാത്ര ചെയ്യുന്നവന് മറ്റുള്ളവരുടേത് കണ്ടു പഠിക്കുന്നു അടിത യാത്രയില്‍ അവന് മുന്‍കയ്യെടുത്തു സീറ്റ് ബെല്‍റ്റ് ഊരല്‍ കര്‍മം നിര്‍വഹിക്കുന്നു. ബഷീര്‍ സാഹിബ് ഈ യാത്രയുടെ അവസാന നിമിഷത്തെ കുറിച്ച് മാത്രമേ വിലയിരുതിയുള്ളൂ എന്ന് തോന്നുന്നു.അത് ഒട്ടും കൂടിയിട്ടില്ല. കളള് ഹരാമായ മുസല്മാന് ആ നിയമം ആകാശത്ത് ബാധ കമല്ല എന്ന് കരുതുന്ന നിമിഷങ്ങളെ കുറിച്ച് കൂടി ഒരു വിവരണം ആവാമായിരുന്നു.
ReplyDeleteaashamsakal.....
ReplyDeleteമേനെ സോചാ കേരള് മേം ബഹുത് ബുദ്ധി മാന്‍ ലോക് രഹ്ത്താഹെ.
ReplyDeleteലേകിന് അഭി മേം സംജാ പൂരാ ബുദ്ധു ആത്മി ഹെ.
ജോ ആത്മി വിമാന് മേം മര്യാദാ മേം നഹി ബൈട്ടാ വോ ആത്മീക്കോ ഹം സിന്ധകീ മേം ടിക്കറ്റ് നഹീ ദൂമ്കാ.
ചംപൂര്ണ ചാച്ചരത. ഉല്ലൂക്കാ പട്ടാ.
@ Akbar
ReplyDeleteബന്ദര്‍ കാ ബച്ചോം...
ബഷീര്‍ ഭായ് , വേഗം കേറി ശകീബിന്റെ കമെന്റില്‍ കൊത്തിക്കോ. അതോരോന്നോന്നര കംമെന്ടാ. മറുപടി കൊടുത്തില്ലേല് റേറ്റ് കുത്തനെ ഇടിയും. പറഞ്ഞില്ലെന്നു വേണ്ട.
ReplyDeleteഅൺ സ്കിൽഡ് എമ്പ്ലോയി ആയ ഞങ്ങൾക്ക് നോർത്ത് ഇന്ത്യയിലെ ഭാഷയിൽ മൊബൈൽ സ്വിച്ച് ഓഫാക്കാൻ പറഞ്ഞാൽ തിരിയുമോ?
ReplyDeleteബഷീര്‍ ഭായ്,
ReplyDeleteഷകീബ് സുന്ദരമായി കാര്യങ്ങള്‍ വിവരിച്ചു.
ഇതുപോലുള്ള ചില മുഹൂര്ത്ത്ങ്ങള്, തള്ളിക്കയറ്റങ്ങള്‍, വികാര പ്രകടനങ്ങള്‍ വിമാനതിനകതുള്ളത് പോലെ എയര്പോറര്ട്ടി നു പുറത്തും കാണാം. ആ കൂട്ടത്തില്‍ ഒരുവനായി നില്കുലമ്പോള് അതും മനസ്സിലാവും. അതിനെ കുറിച്ചും ചിലത് എഴുതുമോ?
നമ്മുടെ എയര്പോലര്ടുളകള് വിരഹവും, സമാഗമവും, കണ്ണീരിന്റെ ഉപ്പും, കൂടിച്ചേരലിന്റെ മധുരവും എല്ലാം കൂടിച്ചേര്ന്നന ഒരു ഹലാക്കിന്റെ അവുലുംകഞ്ഞിയാണ്. ആ ഗദ്ഗദങ്ങള്ക്കിതടയില് ഇതെല്ലം അവര്‍ക്ക് വേണ്ടി അങ്ങ് പൊറുത്തു കൊടുത്തു കൂടെ?
വിമാനതിനകതു നടക്കുന്നത് വലിയ സുരക്ഷ പ്രശ്നമാണെങ്കില്‍ എന്ത് കൊണ്ട് വിമാന അതികൃതര്‍ വിമാനം ശരിക്കും നിന്നതിനു ശേഷം മാത്രം ഇത്തരം ലോക്കറുകള്‍ തുറക്കുന്ന സംവിധാനം കണ്ടുപിടിക്കുന്നില്ല? എന്ത് കൊണ്ട് ഹാന്ഡ്ത ബാഗ് കൂടി ചെക്ക് ഇന്‍ ബാഗ്ഗജിന്റെ കൂടെ വെക്കാന്‍ നിരബന്ധിക്കുന്നില്ല? അതത്ര വലിയ ഒരു സുരക്ഷ പ്രശ്നമൊന്നുമല്ല. ജനിച്ചു വളര്ന്നത സ്വന്തം നാട്ടില്‍ വിമാനം ലാന്ട് ചെയ്തു എന്നറിയുമ്പോള്‍ മലയാളിക്ക് മനസ്സിലാവും വിമാനം കൂട്ടിമുട്ടാനൊന്നും ഇനി വലിയ വകുപ്പില്ല എന്ന്. തിരിയാത്ത ഭാഷയില്‍ നാലഞ്ചു മണിക്കൂര്‍ കുറെ അനൌന്സു്മെന്റ്റ് കേട്ട് മടുത്തവര്‍ വേണമെങ്കില്‍ വിമാനത്തില്‍ നിന്നും ചാടാനും തയാര്‍.
വിമാനം ലാന്ഡ്് ചെയ്തു കഴിഞ്ഞാല്‍, ഐര്പോര്ടിനു പുറത്തു കാത്തിരിക്കുന്ന രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞു നേരില്‍ കാണാന്‍ പോവുന്ന കൂടെപ്പിറപ്പുകളെ, കുഞ്ഞുങ്ങളെ പെട്ടെന്ന് കാണാനുള്ള വ്യഗ്രതയില്‍ ചെയ്യുന്ന ഒരു കാര്യം ഇത്ര മോശമായി അവതരിപ്പിക്കെണ്ടതില്ലായിരുന്നു. ഭാര്യയോടോ, മക്കളോടോ കാണിക്കുന്ന സ്നേഹം അത്ര മോശപ്പെട്ട കാര്യമൊന്നുമല്ലല്ലോ. ഇത്രയൊക്കെ ലഗ്ഗെജുമായി പോയിട്ടും പലര്‍ക്കും ഉദ്ദേശിച്ച രൂപത്തില്‍ കൊടുക്കാന്‍ കഴിയാത്തതിലുള്ള വിഷമമാണ് പലരും ലീവ് കഴിഞ്ഞു വന്നാല്‍ പങ്കുവെക്കാര്ള്ളത്.
ആര് മാസം മുമ്പ് വെകേഷന് കഴിഞ്ഞു രാവിലെ അഞ്ചരക്കുള്ള വിമാനത്തില്‍ തിരിച്ചു പോരാന്‍ എയര്‍ പോര്‍ട്ടി ല്‍ കൊണ്ടുവിടാന്‍ അടുത്ത വീട്ടിലെ ടാക്സി ജീപ്പുകാരനെ ഏല്പിച്ചു. അപ്പോള്‍ അവന് പറഞ്ഞു ഞാന്‍ രാത്രി രണ്ടരമണിക്ക് ഏതായാലും സൌദിയില്‍ നിന്നും വരുന്ന ..... നെ എടുക്കാന്‍ ഐര്പോര്ടിലേക്ക് അവരുടെ ഫാമിലിയുമായി പോകുന്നുവെന്ന്. ഓക്കേ ഞാന്‍ അതില്‍ പോരാമെന്നു സമ്മതിച്ചു. അലാറം വെച്ച് കിടന്നു എഴുന്നേറ്റു പോന്നു.
ജീപ്പില്‍ ബാക്ക് സീറ്റുകളില്‍ നാല് കുട്ടികളും ഉമ്മയുമടങ്ങുന്ന അയാളുടെ കുടുംബം അയാളെ സ്വീകരിക്കാന്‍. മുന്‍ സീറ്റില്‍ ഞാനും ശിഹാബും മാത്രം. കൂട്ടത്തില്‍ ചെറിയവനെ (മൂന്നോ നാലോ വയസ് ആയി കാണും) ബാക്കിലെ സീറ്റില്‍ ഡോറിനു അടുത്തായി ഇരുത്തിയത് കണ്ടു, ഉറങ്ങി വീണു പോവണ്ട എന്ന് കരുതി അവനെ മുമ്പോട്ടു തരുവാനോ അല്ലെങ്കില്‍ അവനെ നടുക്കിരുതുവാനോ പറഞ്ഞു. അപ്പോള്‍ മൂത്ത ജ്യേഷ്ടന് പറയുകയാണ് പുള്ളിക്കാരന് രണ്ടര വര്‍ഷം കഴിഞ്ഞു ഗള്ഫിൂല് നിന്നും വാപ്പ വരുന്ന സന്തോഷത്തില്‍, വാപ്പയെ കാണാന്‍ ഉള്ള പൂതിയില്‍ ഇന്ന് രാത്രി ഉറങ്ങിയിട്ടേ ഇല്ല എന്നും, അവന് ഉറങ്ങുന്ന അല്ലെങ്കില്‍ വീഴുന്ന പ്രശ്നമില്ല എന്നും. വിമാനത്തില്‍ വരുന്നവരുടെയും നാട്ടില്‍ അവരെ കൂട്ടാന്‍ വരുന്നവരുടെയും ഈയൊരു സമാഗമതിനുള്ള വെമ്പലാണ് എയര്പോടര്ട്ടി ല്‍ നടക്കുന്നത്.
ജനിച്ചു രണ്ടു വയസ്സായിട്ടു കാണാന്‍ അവസരം ലഭിക്കാത്ത കുഞ്ഞുങ്ങളെ കാണാന്‍, കല്യാണം കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ച കൂടെ കഴിഞ്ഞു പിരിഞ്ഞ ഭാര്യയെ കാണാന്‍, രണ്ടും മൂന്നും വര്‍ഷം മുമ്പ് കണ്ട കുഞ്ഞുങ്ങളുടെ കൈ വളര്‍ന്നോ കാല് വളര്‍ന്നോ എന്നറിയാനു, തന്റെ അസാന്നിധ്യത്തില്‍ കെട്ടിച്ചുവിട്ട മകളുടെ ഭര്ത്താിവിനെയും (അതിലുണ്ടായ മരുമകനെ/മകളെ കാണാന്‍) ഇങ്ങിനെ എത്രയെത്ര വെമ്പലുകലാണ് ഈ തിരക്കില്‍. നമുക്ക് സീറ്റില്‍ അമര്‍ന്നിരുന്നു രഫീകുമാര്ക്കും , ജമീലമാര്ക്കും തിരക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു കൂടെ?
അതിനിടയിലും വിമാനത്തില്‍ നിന്നും ആദ്യം ഇറങ്ങി പോവുന്നത് മാസാ മാസം നാട്ടില്‍ പോവുന്ന ഏമാന്മാര് തന്നെ. അവര്‍ തന്നെ ഇമ്മിഗ്രേഷന്‍ കൌണ്ടറിലും മുമ്പില്‍.
liked it man ...really touching ......i was a man who pretended to be a "decent malayali " who always made fun of this kind of rafeeks ....after reading your reply ...from the bottom of my heart ....i am saying to u that ..i will allow and support this rafeeks.....
Delete"ഇത് ഒരുദാഹരണം മാത്രമാണ്.
ReplyDeleteഏതായാലും "rubeena നീ റെഡിയായിരുന്നോ, ഞാനിതാ എത്തി".sakeer
സംഗതി ഗംഭീരം..... പക്ഷേ കുറച്ചു കൂടിയോ...?
really good and real one...
ReplyDeleteവ്യക്തിപരമായ ചില തിരക്കുകളില്‍ ആയിരുന്നു. എന്റെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ ഷകീബ് കൊളക്കാടന്‍ അടക്കം പലരുടെയും പ്രതികരണങ്ങള്‍ വായിച്ചു. പോസ്റ്റില്‍ അല്പം എരിവും പുളിയും ഉണ്ട് എന്നത് സത്യമാണ്. ബ്ലോഗ് എഴുത്തിന്റെതായ ചില 'നമ്പരുകള്‍ ' ആയി അതിനെ കരുതിയാല്‍ മതി. യാത്രകളിലും മറ്റും ചില പൊതു മര്യാദകള്‍ പാലിക്കുന്ന കാര്യത്തില്‍ മലയാളികളായ നമ്മള് പലപ്പോഴും പിറകിലാണ് എന്നതാണ് എന്റെ പോസ്റ്റിന്റെ കാതല്‍. രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞു വീട്ടുകാരെയും കുടുംബത്തെയും കാണാനുള്ള ആവേശത്തില്‍ നാട്ടില്‍ പോകുന്ന പാവം പ്രവാസിയുടെ വികാരം എനിക്ക് അറിയാം. ഞാനും ഒരു പ്രവാസിയാണ്. പക്ഷെ അത്തരം വികാരങ്ങളൊന്നും യാത്രകളില്‍ പാലിക്കേണ്ട പൊതുമര്യാദകളെ കാറ്റില്‍ പരത്തുവാനുള്ള ന്യായീകരണങ്ങള്‍ അല്ല. സ്വയം വിമര്‍ശിക്കുകയും നമ്മുടെ തെറ്റുകള്‍ നാം തന്നെ തിരിച്ചറിയുകയും വേണം. അത് ചെയ്യുമ്പോഴേക്കു കണ്ണീര് ഒലിപ്പിക്കുന്നവരോട് ഒരൊറ്റ ചോദ്യമേയുള്ളൂ.. 'കണ്ട്രികള്' എന്ന് മറ്റുള്ളവരെക്കൊണ്ട് വിളിപ്പിക്കുന്ന രൂപത്തില്‍ നാം ഇതുപോലെ തുടരണമോ ? അല്പം മാറ്റം നമുക്കും ആയിക്കൂടെ?.. യാത്രകളില്‍ വിമാന- എയര്‍പോര്‍ട്ട് നിയമങ്ങള്‍ പാലിക്കുന്നത് വഴി ഒരു പ്രവാസിയുടെയും അഭിമാനം ഇല്ലാതാകില്ല. അത് വര്‍ദ്ധിക്കുകയേ ഉള്ളൂ..
ReplyDeleteഇവിടെ ഒരു സേഫ്റ്റി പ്രോബ്ലം കൂടിഉണ്ട് ... നമ്മള് മലയാളീസ് ഉള്ള ഏതു ഫ്ലൈടിലും ഇത് തന്നെയാണ് അവസ്ഥ ,
Deleteപ്രിയ ബഷീര്‍
ReplyDeleteഈ പോസ്റ്റ് അല്പം അധികമായി പോയി എന്ന് വായിച്ചപ്പോള്‍ തോന്നിയിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വഭാവത്തെ കുറിച്ച് പ്രശ്സത ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന് നിരാദ് സി. ചൌധരിയുടെ 'ഇന്ത്യന്‍ ക്രൌഡ്' എന്ന പേരില്‍ ഒരു ലേഖനമുണ്ട്. അതൊന്ന് വായിക്കണമെന്ന് ഉണര്‍ത്തിക്കുന്നു. എല്ലാവരും ഇംഗ്ലീഷുകാരെ പോലെ പെരുമാറണം എന്ന് വാശിപിടിക്കരുത്. അവര്‍ ആള്‍ക്കൂട്ടത്തിലിരിക്കുമ്പോള്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ചു കുടിക്കും. പ്രിയപ്പെട്ട പെണ്‍കുട്ടികളെ കണ്ടാല്‍ ഉടന്‍ പിടിച്ച് ചുംബിക്കും. ഇന്ത്യക്കാരും അങ്ങിനെ പെരുമാറണമെന്ന് പറയരുത്.
നജിം കൊച്ചുകലുങ്ക്
പ്രിയ ബഷീര്‍
ReplyDeleteഈ പോസ്റ്റ് അല്പം അധികമായി പോയി എന്ന് വായിച്ചപ്പോള്‍ തോന്നിയിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വഭാവത്തെ കുറിച്ച് പ്രശ്സത ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന് നിരാദ് സി. ചൌധരിയുടെ 'ഇന്ത്യന്‍ ക്രൌഡ്' എന്ന പേരില്‍ ഒരു ലേഖനമുണ്ട്. അതൊന്ന് വായിക്കണമെന്ന് ഉണര്‍ത്തിക്കുന്നു. എല്ലാവരും ഇംഗ്ലീഷുകാരെ പോലെ പെരുമാറണം എന്ന് വാശിപിടിക്കരുത്. അവര്‍ ആള്‍ക്കൂട്ടത്തിലിരിക്കുമ്പോള്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ചു കുടിക്കും. പ്രിയപ്പെട്ട പെണ്‍കുട്ടികളെ കണ്ടാല്‍ ഉടന്‍ പിടിച്ച് ചുംബിക്കും. ഇന്ത്യക്കാരും അങ്ങിനെ പെരുമാറണമെന്ന് പറയരുത്.
നജിം കൊച്ചുകലുങ്ക്
ഇഫക്ടിനു വേണ്ടി ചേർത്ത അതിഭാവുകത്വം ഒഴിവാക്കിയാൽ ഇതിൽ സത്യത്തിന്റെ അംശമുണ്ട് എന്നത് വാസ്തവം.
ReplyDeleteഅവഗണനകൊണ്ടല്ലെങ്കിൽ നിയമലംഘകരായ പലരുടേയും കാര്യത്തിൽ അതു സംഭവിക്കുന്നത് അജ്ഞതകൊണ്ടാണ്. അവരോട് സഹതപിക്കാം.
കമണ്ട് എഴുതാന്‍ വൈകിയോ.. എന്ത് കൊണ്ടാണ് ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് എഴുന്നെല്കരുത്, പെട്ടി എടുക്കരുത് എന്നൊക്കെ പറയുന്നത് എന്ന് അറിയില്ലാത്തത് കൊണ്ടാണ് പലര്‍ക്കും. ഫ്ലയ്ടിനുള്ളില് പുരതുല്ലതിനെക്കാള് മര്‍ദ്ദം കൂടുതലാണ്. ചെറിയ ഒരു അപകടം പോലും മാരകമാവും.. പെട്ടി തലയില്‍ വീണാല്‍ ചെറിയ ഒരു മുറിവാണ് എങ്കില്‍ പോലും രക്തം വല്ലാതെ പുറത്തേക്കു വരും.. പ്രശ്നം ഗുരുതരമാവും.ഇതൊക്കെ ജനങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു ..
ReplyDeleteone of the reason for mangalore air accident
ReplyDeleteDear Writter
ReplyDeleteicant write anything but your matter i realy enjoyed. also i start reading this same tome i start laughing bacuse of rafiq's last lines how he changed like this did you commit any of this while u travelling to calicut please write more like incidents this 1000 times true.( coins two side) they cant write like this
നാട്ടില്‍ എത്തുമ്പോഴേക്കും കോഴിക്കുട്ടികളെ കണ്ട പെരുന്തിനെപ്പോലെ വിമാനത്തിനകത്തിരിക്കുന്ന മല്ലൂസിനു വല്ലാത്തൊരു ഇരിപിരിയാണ്ഗള്ഫിലെ പൂച്ചകള്‍ നാട്ടിലെത്തിയാല്‍ പെട്ടെന്ന് നരികളാവും വിമാനം നിലം തൊടുംമുമ്പ് പെട്ടിയും എടുത്തു പുറപ്പെടും
ReplyDeleteഹായ് ബഷീര്‍ ക ഈ സംസ്കാരം അത്ര മോശമൊന്നുമല്ല മലയാളികള്‍ സംസ്കര സമ്പന്നരാണ് പക്ഷെ നിങ്ങളറിയാത്ത ഒരു സംഗതിയുണ്ട് നമ്മള് വിമാനയത്രക്കൊരുങ്ങുമ്പോള് `നമ്മുടെ നാട്ടില്‍ എന്തെങ്കിലും ട്രെയിനിംഗ് അല്ലെങ്കില്‍ ക്ലാസ്സ് ഇതൊന്നുമില്ലല്ലോ ? നിങ്ങള്‍ എയര്‍ ഇന്ത്യയില്‍ ഒരു മലയാളി ഹെയര്‍ ഹോസ്ടസിനെ വെച്ച് നോക്ക് ഏറെ കുറെ പുരോഗതി കാണും രണ്ടു വര്‍ഷത്തില്‍ , മൂന്ന് വര്‍ഷത്തില്‍ എപ്പോഴെങ്കിലും ഒരു തവണ വിമാന യാത്ര ചെയ്യുന്ന മലയാളിക്ക് ഹിന്ദി യില്‍ എയര്‍ ഇന്ത്യ അമ്മച്ചി "ഇധര്‍ ബൈട്ടോ ഉധര്‍ ബൈടോ " എന്നൊക്കെ പറഞ്ഞാല്‍ എവിടെ മനസിലകനാ വിമാന യാത്രക്ക് മുമ്പ് എല്ലാ മലയാളികള്‍ക്കും ഒരു ക്ലാസ് ആവശ്യമാണ് .........MN AS Olavattur
ReplyDeleteചിലപോള്‍ ഇവര്‍ fast time ആയിരിക്കും നാട്ടിലേക് തിരിച്ചു പോഗുനത്
ReplyDeleteenthayalum kollam ivanmare raagi ittu vedi vekkanam
ReplyDeleteവീട്ടിലെത്തിയശേഷം കാലവിളംബം കൂടാതെ ധൃതഗതിയില്‍ കാര്യം സാധിക്കാനായി വിമാനത്തില്‍ നിന്നിറങ്ങുന്നതിനു മുന്‍പുതന്നെ അടിവസ്ത്രം ഊരിമാറ്റി തയ്യാറെടുപ്പു നടത്തുന്നവരും ഉണ്ട്.
ReplyDeletemanoj എന്തായാലും കലക്കി
ReplyDeleteNingal ezhuthiyathu nooru shathamanavum shariyanu.... malayalikal thanne malayalikalude vila kanlanju mudikkum... Hmmm nammalonum parayunille... avar enthengilum cheythotteppa..
ReplyDeleteNee oru pacha parishakaarii , poderukkaaa avdey ninnuuu, Nee ee gulfil vannu chherthu kalsavum kottum itttaapol valliyaa allayyaa, mattoniney vimarshikathey soyam athma vimarshanam nadathuuuuuu
ReplyDeleteബഷീര്ക ചിരിച് ചിരിച് മണ്ണ്..........ചില ആളുകള്‍
ReplyDelete(മലയാളി) ഫ്ലൈറ്റില്‍ കേറിയാല്‍ ലുങ്കിയും ബനിയനും ഇടുന്നത് കണ്ടിട്ടുണ്ട്
ഇവിടെ കുറച്ചലുകള് മലയാളിയുടെ ആക്രാന്തതിനെ ന്യായീകരിച്ച് കാണുന്നു ... അതെന്തിനാണെന്ന് മനസ്സിലാവുന്നില്ല ... ഇനി എന്തൊക്കെ വിഷമങ്ങളുണ്ടെങ്കിലും ഒരു റൂള്‍ അനുസരിക്കാന്‍ എല്ലാരും ബാധ്യസ്ഥരാളെ... white color or any other color...
ReplyDeleteഈ സാധനം ഒന്നു മറിഞ്ഞ് പോയാല്‍ എല്ലാം തീര്‍ന്നില്ലേ... അപ്പോ കുറച്ചുകൂടി വെയിറ്റ് ചെയ്യുന്നതില്‍ എന്താ തെറ്റ്...
ബോസ്സ് .....!!!!! കലക്കിട്ടോ ..... പക്ഷെ എന്ത് പറഞ്ഞാലും നമ്മള് മലയാളീസ് പഠിക്കില്ല ....
ReplyDeleteno no nooooo the same things happen in London in Bus
ReplyDeleteeee comment adichavanmarum ethu thanne chayyunnavaranu marakkandha soyam orthu nokkoooo
ReplyDeleteAppo bangalikalude avastha endhaayirikkum,avarude naatil flight land cheyyumbol?
ReplyDeleteനമ്മള് എല്ലവരെയും കുറ്റപെടുത്തരുത് ..ഇത്തരത്തില്‍ വന്ന രഫിഖ് മാര്‍ കേരളത്തിലെ ഓണംകേറ മലയില്‍ നിന്ന് വന്നവര്‍ ആയിരിക്കും.പിന്നെ ഒരു മുന്നു നാല് പോകും വരവും ആവുമ്പോള്‍ ശരിയവും ..
ReplyDeleteഅത് വരെ നമ്മള് ശമികുക .അറിയത്ത പിള്ള ചൊറിയുമ്പോള്‍ അറിയന്നെ എന്നു പ്രാര്‍ത്ഥിക്കുന്നു ..
This comment has been removed by the author.
ReplyDeletebasheerkkaa nattil ethiyalulla santhoshamavam karanam ennalum ethra cheetha vendarnnu
ReplyDeletekollam, super
ReplyDeleteevery airplane operating (specialty to Kerala) should use MOBILE PHONE JAMMER and AUTOMATIC lock for the board which passengers keep their hand bag and.....that is only way if it is a serious security issue...
ReplyDeleteസംഭവം അടിപൊളിയായി...പക്ഷേ വള്ളിക്കുന്നാ... നിങ്ങള്‍ അയാള്‍ക്ക് റഫീഖ് എന്ന് പേര് കൊടുത്തത് മോശമായി... ബഷീര്‍ എന്നാക്കാമായിരുന്നില്ലേ???
ReplyDeletekochu gallan...ivide undayirunnu alley ..
Deleteബഷീര്‍ക്ക വളരെ കറക്റ്റ് ആണ് താങ്കള്‍ എഴുതിയത്...കഴിഞ്ഞ തവണ കോഴിക്കോട് എത്തിയപ്പോള്‍ എമിഗ്രേഷനില്‍ Q നില്‍ക്കുകയായിരുന്നു. നമ്മുടെ നാടല്ലെ പെട്ടെന്ന്
ReplyDeleteകറന്റ് പോയി! ദേ ഭയങ്കര കുകി വിളി! പെട്ടെന്ന് തന്നെ കറന്റ് വന്നു എന്റമ്മോ, Q വില്‍ അടുത്ത ഉഴം എന്റെതയിരുന്നു, ആ ഉദ്യോഗസ്ഥന്മാര് തമ്മില്‍
പറയുകയാ ഇതെല്ലാം കടപ്പുറം മീന്‍ പിടിക്കാന്‍ പോകുന്ന വര്‍ഗ്ഗമാ എന്ന്....ifthiyas, mahe
I was flying from abudubai to trivandrum on Ethihad and itz 12.30 AM. The guy sit next to me asked for a drink, they served it. He called them and asked again and again.... OMG "some" ppl believe that they paid flight ticket just to booze :(
ReplyDeleteThe issue is our culture and education..we should learn to RESPECT, OBEY & GOOD MANNERS but from day one Indians especially Keralites more concerned about Freedom, Rights and Ways to make easy money. Our education system should be started with Good Values of Life. When we go to Gulf / Overseas we are scared or forced to respect the rules over there but once landed in God's own country we wanted to be in our own rules and free to do ANY THING .....even KILLING...if you have support from Party or Money....still can live like a King.
ReplyDeleteThis comment has been removed by the author.
ReplyDeleteithrayere ammachimaare airhostes aayi kaananamenkil air india yil thanne keranam
ReplyDeleteSame happens in my last flt to Calicut ... Lastly all pax sit behind that person ..get angry to him ... so ..he closed his mobile .. !These all happening just minutes before Landing the Flight . ( AI 962 / 25 DEC 2011)
ReplyDelete"കേരളത്തിലേക്ക് വരുന്ന ഫ്ലൈറ്റുകളില്‍ മാത്രമാണ് ഞാന്‍ ഇത്രയധികം റഫീഖുമാരെ കണ്ടിട്ടുള്ളത്." അതെന്താണെന്നറിയില്ല. ഈ അച്ചടക്കമില്ലായ്മ നമ്മൾ മലയാളികളുടെ രക്തത്തിലുള്ളതാണ് എന്നു തോന്നുന്നു. ഇപ്പോഴും ഫ്ലൈറ്റ് അനൌണ്സ് ചെയ്താൽ ആളുകൾ എഴുന്നേറ്റ് ഗേറ്റിനടുത്തേയ്ക്ക് ഓടുന്നത്, പ്രൈവറ്റ് ബസ്സുകളിൽ തൂവാലയെറിഞ്ഞു സീറ്റ് പിടിക്കാനുള്ള ഓട്ടം പോലെയാണ്. സാവധാനം ചെന്നാലും സീറ്റ് അവിടെ തന്നെയുണ്ടാവും എന്നതു നമുക്കറിയില്ല..?
ReplyDeleteഒരു രസം കൂടി പറയാം. ഒരിയ്ക്കൽ ബാംഗ്ലൂർ ഫ്ലൈറ്റിന് എയർപോർട്ടിൽ ക്യൂ നിൽക്കുന്നതിനിടയ്ക്കു ഒരാൾ ക്യൂ തെറ്റിച്ച് എന്റെ മുന്നിൽ കയറി നിന്നു. ഇതു ക്യൂവാണെന്നും പിന്നിൽ വന്നു നിൽക്കണമെന്നും പറഞ്ഞപ്പോൾ ഒരു മടിയും കാണിക്കാതെ അയാൾ എന്റെ പിന്നിൽ വന്നു നിന്നു. എന്നിട്ട് എന്റെ തോളത്തു തട്ടി, ഒരു സ്വകാര്യം പോലെ പറഞ്ഞു: "നിങ്ങൾ ക്യൂവിൽ മുന്നിൽ നിൽക്കുന്നു എന്നു വെച്ച്, നിങ്ങൾ ബാംഗ്ലൂരിൽ ആദ്യം എത്തുകയൊന്നുമില്ല കേട്ടോ..." :D
Aaa reply kalakki prejesh. Humor aayi edukkanam .
DeleteKURACH OVERAAYIPPOYOOOOOOOOOONNORU CHERIYEEEEEEEE DOUBHT.......
ReplyDeleteMALAYALIKALUDE GENUINITIYAANU ITHARAM RAFEEKILOODE MANASSILAAKKAN KAZHIYUNNATHU....
ReplyDelete100KG SADHANANGAL KONDU POYATHANO ITHRA VALIYA PRASHNAM..?(100kg kondu pokan kazhiyunna CCJ flight onnu paranju tharamo Vallikkunne).... IRANGUNNATHINU MUMPU PHONE CHEYTHATHinentha kuzhappam..? ONNU POYENTE VALLIKKUNNE..... MALAYALIYETHOTTAL AKKALI IKKALI THEEKKALIYAKUM....
MALAYALIKAL KERALATHILETHIYAAL MAATHRAMALLE KAANIKKUNNNULLOO... VALLIKKUNNINEPPOLULLA ELLATHILUM VIMARSHANAM PARANJU NADAKKUNNAVARUDE MUNPIL ITHARAM MANNERS DHARAAAALAM....
ReplyDeleteedu valara seriyaanu..............
ReplyDeleteനന്നായി, ബഷീറ്. ആരെങ്കിലുമൊക്കെ ഇത് പറയേണ്ടതായിരുന്നു, നേരത്തേ തന്നെ. ''എടുക്കടാ ഓട്ടോ.." എന്നൊക്കെ പറയുന്നതു പോലെ ഒരു വനിതാ പൈലറ്റിനോട് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേയ്ക്ക് പറത്താന്‍ തട്ടിക്കയറിയതും ഭീഷണിപ്പെടുത്തിയതും ഓര്‍മ്മയില്‍ നിന്നു മാഞ്ഞിട്ടില്ല. അബുദാബിയില്‍ ഇറങ്ങേണ്ട വിമാനം കാലാവസ്ഥ മാറി ദുബായില്‍ ഇറങ്ങുമ്പോള്‍ ഇവര്‍ ഇതു പറയുമോ? Well done. Keep posting, Basheer!
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു നക്നസത്യം മാഷേ....,ആദ്യമായി നാട്ടിലേക്ക് പോയപ്പോൾ ഖത്തർ ഫ്ലൈറ്റിലെ മദ്യവിതരണം കാരണം ഇതുപോലുള്ള ഒരു റഫീകിനെ എയർ പോർട്ട് പോലീസ് കൊണ്ടുപോയത് നേരിട്ട് കണ്ടിട്ടുണ്ട്,
ReplyDeleteVery Good!
ReplyDeleteVery true
ReplyDeleteഎല്ലായിടത്തും ഇടിച്ചു കയറുക, ഒരിടത്തും ക്യൂ പാലിക്കാതിരിക്കുക, പ്രായമായവരെയും കുട്ടികളെയും പരിഗണിക്കാതിരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വിമാന ജോലിക്കാര്‍ പറയുന്നത് കേള്‍ക്കാതിരിക്കുക തുടങ്ങി റഫീഖുമാരുടെ ഗുണങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. എന്താണ് നമ്മുടെ അസുഖം എന്നത് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. ഇതിന് എന്ത് മരുന്നാണ് നമ്മള് കഴിക്കേണ്ടത് എന്നും അറിയില്ല. ഗള്‍ഫ് നാടുകളില്‍ എത്തിയാല്‍ പൂച്ചയെപ്പോലെ ഇരിക്കുന്ന റഫീഖുമാര്‍ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും എത്തുമ്പോഴേക്ക് തച്ചോളി ഒതേനന്മാര് ആയി മാറുന്നത് എന്ത് കൊണ്ടാണ് ?. ആര്‍ക്കെങ്കിലും ഇതിന്റെ ഗുട്ടന്‍സ് അറിയുമെങ്കില്‍ ഒന്ന് പറഞ്ഞു തരണം. വിമാനയാത്ര നടത്തുന്ന എല്ലാ റഫീഖുമാരോടുമായി ഒരഭ്യര്‍ത്ഥന. ജസ്റ്റ് വണ്‍ റിക്വസ്റ്റ്.. നാറ്റിക്കരുത് IDU ENIKKU ISHATAPPETTU
ReplyDeleteYOU ALSO CORRECT BUT ELLAVARUM RAFEEQUMARALLA ENNALUM KURAY RAFEEQUMARUNDU
ReplyDeleteസംഭവം സത്യമാണ്. ഞാൻ കണ്ടിട്ടുമുണ്ട്.
ReplyDeleteഇതിന്റെ കാരണം നോക്കി തിരുത്തണം. നമ്മുടെ നാട്ടില ബസിലും ട്രെയിനിലും സിനിമ theatreilum ഇത് തന്നെ ആണ് അവസ്ഥ.
ബസ് സ്റ്റോപ്പ് ആകുമ്പോ നമ്മൾ എണീറ്റ് നിന്നില്ലെങ്കിൽ വണ്ടി നിർത്തില്ല. അഥവാ കണ്ടക്ടർ bell അടിച്ചു വണ്ടി നിർത്തിയാൽ കണ്ടക്ടർ തന്നെ നമ്മളെ തെറി വിളിക്കും. അവര്‍ക്കും ആ 5 സെക്കന്റ് ടൈം waste ആക്കാൻ പറ്റുന്നില്ല.
പിന്നെ ഇപ്പൊ ആരെ കുറ്റം പറയാൻ പറ്റും ഈ കാര്യത്തിൽ. ഒരു 2-3 തലമുറയെ നേരെ ചൊവ്വേ വലർത്തിയാലെ എന്തെങ്കിലും ഒരു ചെറിയ ചേഞ്ച് കാണാൻ പറ്റു .
മലയാളികളുടെ അച്ചടക്കം ബീവറേജി ന്റെ മുന്നില്‍ മാത്രം ഒതുങ്ങി
ReplyDeleteഒരിക്കൽ സൗദി എയറ്ലൈന്സ് കോഴിക്കോട് എതതിയപ്പോള് മലയാളത്തില്‍ ഒരു annoncement കേട്ട്. കംംബിളി പുതപ്പ് ആരുംതന്നെ കൊണ്ട് പോകരുത്.
ReplyDeleteതിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് വന്ന EK 521 ഇന്നലെ (03/08/2016) ക്രാഷ് ലാൻഡ് ചെയ്തതിനു ശേഷം ഉള്ള വീഡിയോ ദൃശ്യങ്ങൾ ഒരു സുഹൃത്ത് ഷെയർ ചെയ്തതു കണ്ടു.
ReplyDeleteആൾക്കാരൊക്കെ പലരും അവരുടെ ക്യാബിൻ ബാഗും, ലാപ്ടോപ്പും ഒക്കെ എടുക്കുവാനായി തിരക്കു കൂട്ടുന്നു.
ക്യാബിൻ ക്രൂവിൽ ഒരാൾ "ഗെറ്റ് ഔട്ട് സൂൺ ആൻഡ് ലീവ് യുവർ ബാഗേജ് ബിഹൈൻഡ്" എന്നു പറഞ്ഞു പുറകെ പായുന്നു.
സുരക്ഷയെ ക്കുറിച്ചുള്ള നമ്മുടെ അറിവ് (safety awareness) എത്ര പരിമിതമാണ് എന്ന് ഇതു കണ്ടാൽ മനസ്സിലാകും.
ക്രാഷ് ലാൻഡ് ചെയ്തതിനു ശേഷമുള്ള ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടത് ആണ്.
ഒരു രണ്ടു മിനുട്ടു കൂടി താമസിച്ചിരുന്നുവെങ്കിൽ അപകടം ഭീകരമായേനെ.
നമ്മൾ ക്യാബിൻ ബാഗും, ലാപ്ടോപ്പും ഒക്കെ എടുക്കുന്ന ഓരോ സെക്കണ്ടും പല ജീവനുകൾക്ക് ഭീഷണി ആണ്.
ക്യാബിൻ ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് ആർക്കും കാര്യമായ പരിക്കൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയത്.
ഒരു അത്യാഹിതം (casualty) ഉണ്ടാകുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് "ജീവനാണ് ഏറ്റവും വിലപ്പെട്ടത്" എന്നാണ്.
ജീവനില്ലാത്ത എന്തും നമുക്ക് പിന്നീട് ഉണ്ടാക്കിയെടുക്കാൻ പറ്റും!
വിമാന യാത്രയിൽ ശ്രദ്ധിക്കേണ്ട വായിച്ചറിഞ്ഞ പ്രധാനപ്പെട്ട ചില വിവരങ്ങൾ ആണ് താഴെ പറയുന്നത്
1) സുരക്ഷാ പ്രസ്താവന (safety announcement) വളരെ ശ്രദ്ധയോടെ കേൾക്കുക. സീറ്റിൽ വച്ചിരിക്കുന്ന സുരക്ഷാ കാർഡുകൾ വിമാത്തിൽ കയറുമ്പോളെ ശ്രദ്ധയോടെ വായിക്കുക.
2) പുറത്തേക്കുള്ള വാതിലുകൾ (exit door) എവിടെയെന്ന് നോക്കി വയ്ക്കുക. നിങ്ങളുടെ സീറ്റിൽ നിന്നും എത്ര മുൻപിലാണ്/ പുറകിലാണ് പുറത്തേക്കുള്ള വാതിലുകൾ എന്ന് സീറ്റുകൾ എണ്ണി തിട്ടപ്പെടുത്തുക. കാരണം പുക നിറയുക ആണെങ്കിൽ വാതിൽ കണ്ടു പിടിക്കുക പ്രയാസം ആയിരിക്കും, അപ്പോൾ സീറ്റുകൾ എണ്ണി ഏറ്റവും അടുത്ത വാതിലിൽ കൂടി പുറത്തിറങ്ങാൻ പറ്റും.
3) അപകടം ഉണ്ടായി എന്നറിഞ്ഞാൽ പരിഭ്രമിച്ചു (panic) ബഹളം ഉണ്ടാക്കാതിരിക്കുക. അങ്ങിനെ ചെയ്താൽ ഒന്നാമതായി സുരക്ഷാ ഉദ്യോഗസ്ഥരും, ക്യാബിൻ ക്രൂ മെംബേർസും പറയുന്നത് ഒന്നും നമുക്കും കൂടെ ഉള്ളവർക്കും കേൾക്കാൻ പറ്റില്ല. കൂടാതെ പാനിക് ആയാൽ നമ്മളുടെ റിഫ്ലക്സ് പ്രവർത്തിക്കില്ല. അതുകൊണ്ട് വളരെ സമ ചിത്തതയോടെ, അക്ഷോഭ്യരായി എത്രയും പെട്ടെന്ന് പുറത്തിറങ്ങാൻ നോക്കുക.
4 ) കഴിവതും വെറും കയ്യോടെ ഇറങ്ങുക. ക്യാബിൻ
ബാഗേജ്, ലാപ് ടോപ് തുടങ്ങി കൂടെയുള്ള സാധനങ്ങൾ ഒന്നും കൂടെ എടുക്കാൻ ശ്രമിക്കാതിരിക്കുക. സമയം താമസിക്കാതിരിക്കാൻ മാത്രമല്ല, നിങ്ങളുടെ രണ്ടു കയ്യും പെട്ടെന്ന് പുറത്തിറങ്ങാനായി ആവശ്യം വരും. ഓർമിക്കുക താമസിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ മാത്രം അല്ല, കൂടെയുള്ള പലരുടെയും ജീവൻ അപകടത്തിൽ ആക്കും. Always Remember: "Leave everything behind except your/ fellow passengers life "
5) കുട്ടികളുണ്ടെകിൽ അവരെ തൊട്ടു പുറകിലായി കൈ പിടിച്ചു നടത്തുക/ കൊച്ചു കുട്ടികളെ എടുക്കുക. കുനിഞ്ഞു പോകാൻ പറ്റിയാൽ പുക മുഖത്ത് നേരിട്ട് അടിക്കുന്നത് കുറയും. പുക പലപ്പോളും വിഷമയമായതും, കട്ടിയുള്ളതും ആയിരിക്കും. കഴിവതും ഇത് ശ്വസിക്കാതിരിക്കാൻ ശ്രമിക്കുക. നനവുള്ള തുണി കൊണ്ട് നമ്മളുടെയും, കുട്ടികളുടെയും മുഖം മറയ്ക്കുന്നത് പുക ഒഴിവാക്കാൻ പറ്റും.,,,,.
6 ) "ഗോൾഡൻ സമയം" (golden period) എന്നാൽ 2 മിനിട്ടാണ്. ഇതിനകം പുറത്തു കടക്കുക മാത്രമല്ല, പ്ലെയിനിൽ നിന്നും പരമാവധി ദൂരത്തേക്ക് ഓടി പോകുക (കുറഞ്ഞത് 500 അടി (ഏകദേശം150 മീറ്റർ എങ്കിലും)) യും വേണം. കാരണം ഇന്ധനത്തിൽ തീ പിടിച്ചാൽ ഉടനെ പൊട്ടിത്തെറിക്കുള്ള സാധ്യത ഉണ്ട്..സാഗർ പുളിക്കൽ .........!!!
ഫ്ലൈറ്റ് ലാൻഡ് ചെയ്തു കഴിഞ്ഞാൽ മൊബൈലിൽ ഉണ്ടാവുന്ന മെസ്സേജ് റിങ് ടോൺസ് അതിഭീകരം.
ReplyDeleteപല മലയാളികൾക്കും പലപ്പോഴും ഏങ്ങനെ ഇരുന്നു യാത്ര ചെയണമ് എന്നുപോലും അറിയില്ല . കാൽ മുട്ടുകൾ മടക്കി മുന്പിലെ സീറ്റിനോട് ചേർത്ത് വച്ച് (അമ്മയുടെ ഗർഭത്തിൽ കിടക്കുന്നപോലെ) മുന്പിലെ സീറ്റിൽ ഇരുകുന്ന യാത്രക്കാരനെ ശല്യത്തെ ചെയുന്ന രീത്യിൽ ഇരിക്കാറുണ്ട് , എയർ ഫോൺ ഇല്ലാതെ മൊബൈൽ ഫോൺ പാട്ടുകൾ വച്ച് മറ്റുരാത്രക്കറെ ശല്യപെടുത്തുന്നവരുണ്ട് ,പലരും ബാത്റൂമിൽ പോയി പുകവലിക്കാറുണ്ട് സീറ്റ് ബെൽറ്റുകൾ ഇടാതെ യാത്ര ചെയുന്നത് ഒരു ധൈരത്തിന്റെ ലക്ഷണമാണെന്നു കരുതുന്ന പല മലയാളികൾ ഉണ്ടെന്നു പറയുന്നത് ഒരു വലിയ ദുഃഖസത്യം ആണ് , ഗൾഫ് നാടുകളിൽ മലയാളികൾക്ക് ഉള്ള വിനയവും ,അച്ചടക്കവും, വിമയാത്രകളിലും നാട്ടിലെത്തിയാലും പലപ്പൊഴും നഷ്ടപ്പെടുന്നു
ReplyDeleteഒരു പാട് അപിപൃറായങൽ കണ്ടു ജമീലയും റഫീഖുംഅല്ലവിഷയംഅങനെ ഒരു ശീലം ഉള്ള ത്തിലെ കൊണ്ടു ആവാം പെട്ടെന്ന് ആളുകൾ രക്ഷ പ്പെട്ട ത്
ReplyDeleteVidyayum abyasaum namukkk koodutal allle adu kondavam
ReplyDeletehttp://www.bbc.com/news/magazine-34191035
ReplyDeleteഇതു പോലെ തനെ ഒരു വട്ടം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ ഒരു മാന്യൻ മദ്യം മുഴും നും കഴിച്ച്ദി വീണ്ടും ചോദിച്ചത് കൊടുക്കാതിരുന്നതിനു എയർ ഹോ സ്റ്റസിനെ ചീത്ത വിളിച്ചത് എന്റെ കണ്ണിൻ മുമ്പിൽ ഞാൻ കണ്ടിട്ടുണ്ട്.
ReplyDeleteഇതു പോലെ തനെ ഒരു വട്ടം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ ഒരു മാന്യൻ മദ്യം മുഴും നും കഴിച്ച്ദി വീണ്ടും ചോദിച്ചത് കൊടുക്കാതിരുന്നതിനു എയർ ഹോ സ്റ്റസിനെ ചീത്ത വിളിച്ചത് എന്റെ കണ്ണിൻ മുമ്പിൽ ഞാൻ കണ്ടിട്ടുണ്ട്.
ReplyDelete