
കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഞാന്‍ കരിപ്പൂരില്‍ ഇറങ്ങാറുണ്ട്. വിമാനം ലാന്റിങ്ങിനു അടുത്താല്‍ ഏറെ സന്തോഷമാണ്. കൊണ്ടോട്ടി അങ്ങാടിയും കടലുണ്ടിപ്പുഴയും അഴിമുഖവും ലൈറ്റ് ഹൗസും എന്ന് വേണ്ട വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനും അതിനടുത്ത എന്റെ വീടും വരെ ഏതാണ്ട് കാണാം. മിക്കവാറും വിന്‍ഡോ സീറ്റ് തന്നെ ഞാന്‍ ചോദിച്ച് വാങ്ങാറുള്ളത് ഈ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടിയാണ്. ഗള്‍ഫിന്റെ ഊഷരതയില്‍ നിന്നും നാട്ടിന്റെ പച്ചപ്പിലേക്കുള്ള ആ ഇറക്കം ഏറെ ആഹ്ലാദകരമാണ്. പ്രവാസികളായ എല്ലാവരും വിമാന ജാലകത്തിലൂടെ സ്വന്തം നാടിന്റെ ഹരിതാഭ ആസ്വദിച്ച് ചുണ്ടിലും മനസ്സിലും പുഞ്ചിരിയുടെ പൂത്തിരി കത്തിക്കുന്ന നിമിഷങ്ങള്‍. ഇനി അത്തരം ആഹ്ലാദ നിമിഷങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. എല്ലാം ടേബിള്‍ ടോപ് കൊണ്ട് പോയി.
റണ്‍വേ വീതി കൂട്ടാന്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞു കൊണ്ടോട്ടി നിവാസികളായ പ്രവാസികള്‍ കുടിയൊഴിപ്പിക്കലിനെതിരെ ജിദ്ദയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. അന്ന് ആ യോഗത്തില്‍ പോയി അവരോട് സോളിഡാരിറ്റി പ്രഖ്യാപിച്ചു ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. ഈ ടേബിള്‍ ടോപിന്റെ വിവരം അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ആ പണിക്ക് ഞാന്‍ പോവില്ലായിരുന്നു. വികസനം എവിടെ വരുകയാണെങ്കിലും അവിടെ പോയി സോളിഡാരിറ്റി കളിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി.
കൊണ്ടോട്ടിക്കാരെ, പ്ലീസ്.. കുറച്ച് സ്ഥലം കൂടി വിട്ടു കൊടുക്ക്.. നമ്മുടെ റണ്‍വേ ഒന്ന് നീളം കൂട്ടട്ടെ. വീതിയും അല്പം കൂട്ടിക്കോട്ടെ. കൊണ്ടോട്ടി അങ്ങാടി തന്നെ പൊളിച്ചിട്ടായാലും വേണ്ടില്ല. സംഗതി നടക്കണം. (എനിക്ക് അവിടെ ഒരിഞ്ചു ഭൂമിയില്ലാത്തത് കൊണ്ടാണ് ഇത്ര ആവേശത്തോടെ പറയുന്നത്) റഷ്യക്കാരോ ഉഗാണ്ടക്കാരോ മറ്റോ ആയിരുക്കും നമ്മുടെ എയര്‍ ഇന്ത്യ ഓട്ടുന്നത്. ബ്രേക്ക്, ക്ലച്ച്, ആക്സിലറേറ്റര്‍.. ഇതിലേതെങ്കിലും ഒന്ന് മാറിച്ചവിട്ടിയാല്‍ എല്ലാം തീര്‍ന്നു. ഇതൊന്നും തമാശയായിട്ട് എടുക്കരുത്. കാര്യമായിട്ടു പറയുകയാണ്.
കഴിഞ്ഞ ദിവസം അറബ് ന്യൂസ് പത്രത്തില്‍ റോയിട്ടര്‍ റിപ്പോര്‍ട്ടര്‍ ടിം ഹെഫറുടെ ഒരു ലേഖനം ഉണ്ടായിരുന്നു. മംഗലാപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ് റണ്‍വേകളുടെ അപകട സാധ്യതയെക്കുറിച്ചും അവ കുറക്കാനുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുമാണ് അതില്‍ പ്രതിപാദിക്കുന്നത്. റണ്‍വേകളില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറാതിരിക്കാന്‍ EMAS ( Engineered Materials Arresting System ഫോട്ടോ കാണുക. വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറാതിരിക്കാന്‍ ക്രഷബിള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിരിക്കുന്നു ) തുടങ്ങിയ പല നൂതന സംവിധാനങ്ങളും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് റോയിട്ടര്‍ ലേഖകന്‍ പറയുന്നുണ്ട്. അത്തരം സംവിധാനങ്ങള്‍ നമ്മുടെ എയര്‍പോര്‍ട്ടുകളിലും ഉണ്ടാക്കാന്‍ പറ്റിയേക്കും. അപകടം ഉണ്ടായി നൂറ്ററുപത് പേര്‍ക്ക് പത്ത് ലക്ഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ അല്പം പണം മുടക്കുന്നതാണ്. വിമാനത്താവള അധികൃതരും രാഷ്ട്രീയ നേതൃത്വവുമൊക്കെ നമ്മുടെ ടേബിള്‍ ടോപ്പിന്റെ കാര്യം ശ്രദ്ധിക്കുമോ ആവോ?
എം എ യൂസഫലി സാഹിബ് എയര്‍ ഇന്ത്യയുടെ ഡയരക്ടര്‍ പദവിയില്‍ എത്തിയത് ഗള്‍ഫ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അദ്ദേഹമെങ്കിലും കരിപ്പൂരിന്റെയും മംഗലാപുരത്തിന്റെയും കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. പടച്ചോനേ.. കാക്കണേ...
വിമാനം എന്ന ഏര്‍പ്പാട് തന്നെ ഇല്ലാതാവാന്‍ പോകുന്നു. മാറ്റര്‍ ട്രാന്‍സ്ഫര്‍ എന്ന വിദ്യയിലൂടെ എവിറ്റേയും എത്താം നമുക്ക് (ഇപ്പോളില്ലാ, പയ്യെ വരും)
ReplyDeleteആര് എന്തൊക്കെ ചെയ്താലും പോകാന്‍ ഉള്ളവര്‍ പോയി സങ്കടം വിട്ടുമാറാതെ എങ്ങലുകള്‍ അടങ്ങാതെ അവരുടെ വീടുകള്‍ ഇനി സംവിധാനങ്ങളെ കുറ്റം പറയാം പൈലറ്റിനെ കുറ്റം പറയാം ..എന്നാലും .മാറ്റങ്ങള്‍ക്ക്, കുറവുകള്‍ക്ക് പരിഹാരം വളരെ അകലെ തന്നെ
ReplyDeleteപടച്ചോനേ.. കാക്കണേ...
ReplyDeleteഎനിക്കൊരു സംശയം, സംശയം ടേബ്ള്‍ ടോപ്പ് റണ്‍വേയുമായി ബന്ധമില്ല. എന്നിരുന്നാലും വിമാനവുമായി ബന്ധമുള്ളതുകൊണ്ട് ഒൊഫ് ടോപ്പിക് ആകില്ലെന്ന് കരുതാം. ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ വെള്ളത്തില്‍ വീണാലും തീയില്‍ വീണാലും നശിക്കില്ലെന്നാണൂ സാധാരണ കേള്‍ക്കാറു. അങ്ങിനെയിരിക്കെ മംഗലാപുരം വിമാനാപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസിണ്റ്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ തകരാര്‍ സംഭവിച്ച നിലയിലാണു കണ്ടെടുത്തതെന്ന് മാധ്യമ റിപ്പോറ്ട്ട്. 'എയര്‍ ഇന്ത്യയുടെ' 'നിലവാരം' വെച്ച് ഫ്ലൈറ്റ് ഡാറ്റാ റിക്കാര്‍ഡര്‍ 'തറ'യായതോ? അതോ അപകടം നടന്നതിണ്റ്റെ കാരണം അല്ലെങ്കില്‍ 'ഗുട്ടന്‍സ്' എല്ലവരും മനസ്സിലാക്കും എന്നു കരുതി കണ്ടെടുത്ത ശേഷം മന:പൂര്‍വം കേടുപാടുകള്‍ വരുത്തിയതോ?! അതോ തീയില്‍ പെട്ടപ്പോള്‍ നശിച്ചതോ? എതായിരിക്കും ശരി എന്ന് ഒരു 'കണ്ഫ്യൂഷന്'.
ReplyDeleteഅതേ, ഗുരുത്വമല്ല , കുരുത്തം തന്നേ. ബ്ളോഗ് ലോകത്തെ 'നല്ല കുഞ്ഞാടുകള്‍ക്കിടയില്‍' ഒരു കുരുത്തം കെട്ടവന് എന്ന് സ്വ്യം വിശേഷിപ്പിചവന്, ഈ വിനീതന് മത്രമേ ഉണ്ടാകു. ധൈര്യമായി വിളിച്ചോളൂ, കുരുത്തം കെട്ടവനേ....
ReplyDeleteഅല്ലെങ്ങിലെ പേടിച്ചിരിക്കാ ...
ReplyDeleteദേ വീണ്ടും പേടിപ്പിച്ചു
ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ ....
ടേബിള്‍ടോപ്,
ക്രഷബിള്‍ കോണ്‍ക്രീറ്റ് ....
റബ്ബെ എന്തെല്ലാം കേള്‍ക്കണം
ഇനിയിപ്പോ കപ്പല്‍ വഴി പോകാന്നു വെച്ചാ അവിടെ കൊള്ളക്കാരുടെ ശല്യം
പടച്ചോനെ നടന്നു പോകേണ്ടി വരുമോ ?????
പണ്ടെ കരിപ്പൂരില്‍ ലാന്റിങ്ങ് എന്നെ സംബന്ധിച്ചിടത്തോളം ഭയം നിറഞ്ഞതായിരുന്നു. കാരണം ജിദ്ധയില്‍ വന്ന ആദ്യ അഞ്ച് വര്‍ഷത്തെ ഹോട്ടല്‍ ഫ്രണ്ട് ഓഫീസ് ജോലിക്കിടയില്‍ പരിചയപ്പെട്ട താമസക്കാരായ ചില ക്യാപ്റ്റന്മാരിനിന്നും ഫ്ലൈറ്റ് എഞ്ചിനീര്സില് നിന്നും കരിപ്പൂര്‍ റണ്‍ വേയെക്കുറിച്ച് അറിഞ്ഞിരുന്നു. അവര്‍ പറയാര് വാര് ഷിപ്പില്‍ ഫ്ലൈറ്റ് ഇറക്കുന്ന പോലെ ആണ് കരിപ്പൂരില്‍ എന്ന്, ബഷീര്‍ക്ക ആ ഭയത്തിനെ ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു. ഏതായാലും റബ്ബ് കാക്കട്ടെ !
ReplyDeleteവെറുതേ പേടിപ്പിക്കല്ലേ..എനിക്കും കരിപ്പൂരില്‍ തന്നെയാ ഇറങ്ങേണ്ടത്.....
ReplyDelete'അതിവേഗകപ്പല്‍' സര്‍വീസ് ഉണ്ടെങ്കില്‍ അതായിരുന്നു നല്ലത്. ടാബിളും ഇല്ല ടോപും ഇല്ല. വല്ലതും സംഭവിച്ചാല്‍ തന്നെ വെള്ളം കുടിച്ചു മരിക്കേം ചെയ്യാം.
ReplyDeleteithonnumalla mangalapuram apakatathinu karanamennum kelkkunnu. aaro mobile on chythathu kondu communication problem vannathanu ennu
ReplyDeleteseri aano aarkkelum kootuthal vivaram undo ?
അന്നേ നമ്മള് കോഴ്ക്കോട്ടാര് പറഞ്ഞതാണ് ആ മലപ്പറം ജില്ലേല് കുന്നും പുറത്ത് ബേണ്ടാ എന്ന്. അതാ ലീക്കാരുടെ പണിയാ നമ്മന്റെ അങ്ങോട്ട് കൊണ്ടോയി കൊളാക്കി ഇപ്പം ത്രിപ്പതി ആയില്ലേ എല്ലാര്ക്കും. പിന്നെ ബ്ലോഗറ് ബസീറെ മനുസ്യനെ ബെറുതെ ബേജാറാക്കല്ല കോയാ...
ReplyDeleteബ്ലോഗ് വായിച്ചപ്പോള്‍ ഒരു രസികന്‍ പറയുകയാണ് ബഷീരാക വര്‍ഷത്തില്‍ രണ്ടു തവണ നാട്ടില്‍ പോകുന്നത് കൊണ്ടാണ് മൂപര്ക് ഇങ്ങിനെ പേടി തോന്നുന്നത്. ഞമ്മല്ക് മൂന്ന് വര്‍ഷമായിട്ടും നാടിലോന്നു പോകാനോ കേട്ടിയവളെ ഒന്ന് കാണാനോ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഒരു പേടിയുമില്ല. പിന്നെ മരിക്കുന്നതും ഒറ്റക്കല്ലല്ലോ. കുറെ ലക്ഷങ്ങളും കിട്ടുമല്ലോ. ടാബില്‍ ടോപല്ല കൊണ്ട് പോയിട്ട് ഓരോ പാരചൂട്ട് തന്നു ചാടിക്കൊലിന് എന്ന് പറഞ്ഞാലും നമ്മള് റെഡി ആണ്.
ReplyDeleteവരുന്നേടത്തു വെച്ചു കാണാം.
ReplyDeleteഹല്ല പിന്നെ!
പോയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പോയി, കൂടുതല്‍ ചിന്തിച്ചാല്‍ നടന്നു പോകാന്‍കൂടി പറ്റില്ല, വണ്ടിയിടിച്ചാലോ ?!
ReplyDeleteഫ്ലൈറ്റ് ലാന്റിങ്ങിനെക്കുറിച്ചു കൂടുതല്‍ അറിവ് പകരുന്ന ഒരു ലേഖനം ഇവിടെ ഉണ്ട്
1994ലും 2000ത്തിലും കരിപ്പൂരിലും വിമാനങ്ങള്‍ അതിര് കടന്നു ചാടാന്‍ നോക്കിയതാ
ReplyDeleteപൈലറ്റുമാരുടെ മനസ്സാന്നിധ്യം....
തുടക്കം മുതലേ International Commercial Aviation Organization (ICAO) ന്റെ പ്രത്യേക പട്ടികയിലാണത്രെ നമ്മുടെ കരിപ്പൂര്‍ !
ഇതിപ്പോ എല്ലാരും കൂടി 'മനുസേനെ' പേടിപ്പിച്ചു കളഞ്ഞല്ലോ പടച്ചോനെ
എന്റെ അഭിപ്രായത്തിൽ ഫൈറ്റർ ജെറ്റിന് ഉപയോഗിക്കുന്നത് പോലെ ഫ്ളൈറ്റിന് പുറകിൽ പാരച്യൂട്ടും കൂടി സ്ഥാപിക്കണം ഇത്തരം പോർട്ടുകളിൽ ലാന്റ് ചെയ്യാൻ :)
ReplyDeletejareer said...
ReplyDelete>> ഇനിയിപ്പോ കപ്പല്‍ വഴി പോകാന്നു വെച്ചാ അവിടെ കൊള്ളക്കാരുടെ ശല്യം
പടച്ചോനെ നടന്നു പോകേണ്ടി വരുമോ ????? <<
നടന്ന് പോയ എത്തോന്ന് എന്താ ഗാരന്റി ? പല വർമ്പുകള്‍.. എതിർത്തികൾ.. പിന്നെ പാക്കിസ്ഥാൻ വഴി എന്ത്യയിലേക്ക് ഇഴഞ്ഞോ തുഴഞ്ഞോ കയറണം(തെറ്റിദ്ധരികല്ലെ, നുഴഞ്ഞല്ല..)അത്തരത്തിലാണ് ട്രാൻസ്പോർട്ട് സർവീസുകള്‍ … അതിനിടയിൽ ഫ്രെൻലി ഫയറ്… പിന്നേ ‘സൌദി’ യിൽ നിന്ന് ‘പാക്കിസ്ഥാൻ‘ വഴി ഇന്ത്യയിലേക്ക് താടിയും വെച്ച് വന്നാൽ പോട്ടലുകളും ചിറ്റലുകളും കഴിഞ്ഞ് തടി ബാക്കിയായി ഡൽഹീലെത്തിയാൽ കൊയ്കോട്ടേക്ക് വരാൻ സമയം കിട്ടില്ല. വിസ തീരാനായിട്ടുണ്ടാവും :(
നിങ്ങളുടെ കഴിഞ്ഞ പോസ്സ്റ്റില് (ജമാതുകരെ ആര്‍ക്കും വേണ്ടേ?)ഒരു കമന്റ് കൂടെ എഴുതാന്‍ ചെന്നപ്പോള്‍ ഞെട്ടിപ്പോയി. 365 കമ്മന്റുകള്‍. എന്റമ്മോ ബോധം കേട്ടില്ല എന്നേയുള്ളൂ. എന്നാലും കമന്റ് ബോക്സ് ക്ലോസ് ചെയ്തത് ശരിയായില്ല ബഷീര്കാ. എല്ലാവര്ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. ഏത് അഭിപ്രായങ്ങളെയും പൊതുവേ സ്വാകതം ചെയ്യന്ന നിങ്ങള്‍ ഇത് ചെയ്തത് ഉള്‍കൊള്ളാന്‍ അല്പം വിഷമമുണ്ട്. അവിടെ എഴുതാന്‍ കഴിയാത്ഹത് കൊണ്ടാണ് ഇവിടെ വന്നു ഇത് ഇടുന്നത്. ക്ഷമിക്കുക.
ReplyDelete@ Ashraf: എന്റെ പോന്നു ചങ്ങായീ, ഇനിയാ വിഷയം ഇവിടെ മുണ്ടല്ലേ..അവിടുന്ന് ഞാന്‍ തടിയൂരാന്‍ കെട്ട പാട് ചില്ലറയല്ല.
ReplyDeleteപിന്നെ അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന കാര്യം. 365 കമന്റു താങ്കളും കണ്ടതല്ലേ. ഒരെണ്ണം ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല. ഒന്നോ രണ്ടോ കമ്മന്റ് താങ്കളുടെതും അവിടെയുണ്ട്. ഇതിലപ്പുറം അഭിപ്രായ സ്വാതന്ത്ര്യം വേണോ? (കമന്റ് കോളം പൂട്ടുന്നതിന്റെ കാരണം അവിടെ പറഞ്ഞിട്ടുണ്ട്)
കപ്പലില്‍ സ്വാതന്ത്ര്യം പോരാതെ കടലില്‍ ചാടിയ ഒരാളെ അറിയാം. അയാളുടെ അമ്മാവനല്ല താങ്കള്‍ എന്ന് കരുതുന്നു.
ടാറ്റാ റെക്കോഡര്‍ ഇനിയും കണ്ടെത്താനായില്ല എന്ന് വാര്‍ത്ത വരുമ്പോഴൊക്കെ എനിക്കും സംശയമുണ്ടായിരുന്നു അത് കണ്ടെത്തില്ല എന്ന്. അവസാനം കിട്ടിയപ്പോള്‍ കണ്ടത് ഒരു 1 .5 HP മോടോറിന്റെ കഷണം പോലെ ഒന്ന്. ഇനി അതില്‍ ശരിക്കും പതിഞ്ഞിട്ടുള്ള സംഭാഷണങ്ങള്‍ പുറത്തു വരില്ല എന്നുറപ്പ്. പിന്നെ, വിമാന യാത്രകളില്‍ എനിക്ക് പ്രിയമായി തോന്നിയത് സൗദിയ യാത്രയാണ് : ടേക്ക് ഓഫിനു മുമ്പുള്ള ആ പ്രാര്‍ത്ഥന. എല്ലാ എയര്‍ ലൈനുകള്‍ക്കും മാതൃക ആക്കവുന്നതാണത്.
ReplyDelete@ Raj Kumar : ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ആ പ്രാര്‍ഥനയുടെ സൗന്ദര്യം ആസ്വദിക്കാന്‍ താങ്കള്‍ക്കു കഴിയുന്നു. സഹിഷ്ണുതയുടെ അര്‍ഥം എന്ത് എന്ന് നാം ഇങ്ങനെയാണ് പഠിക്കുന്നത്.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDeleteവിമാനവും വിമാനയാത്രയും ഒക്കെ അന്യമാകുന്ന കാലം വിദൂരമല്ല. ആളുകളെ ഡെസ്പാച്ച് സൂത്രം ദാ, ഇവിടെയുണ്ട്.
ReplyDeletehttp://jp-smriti.blogspot.com/2010/05/blog-post_06.html
good
ReplyDeleteശരിയോ തെറ്റോ.....അല്പം കൂടി കാത്തിരിക്കു...മൊബൈല്‍ ഓണ്‍ ചെയ്യാന്‍
ReplyDeletehttp://httpvaakkuningcomprofilesblogs-abinu.blogspot.com/2010/06/blog-post_24.html
@ കുരുത്തം കേട്ടവന്: എനിക്ക് വേറൊരു സംശയം.... ഈ ബ്ലാക്ക് ബോക്സ് അത്ര ഉറപ്പുള്ള സാധനമാണെങ്കില്‍ മൊത്തം വിമാനം അതുകൊന്ടങ്ങ് ഉണ്ടാക്കിയാല്‍ പോരായിരുന്നോ????..,
ReplyDelete