May 22, 2010

എയര്‍ ഇന്ത്യ: ആ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലക്കാതിരിക്കട്ടെ.

എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം മംഗലാപുരത്തു തകര്‍ന്നു വീണ ഞെട്ടലില്‍ ആണ് നാം. ഉറ്റവരുടെയും ഉടയവരുടെയും പട്ടിണി മാറ്റാന്‍ നാട് വിട്ട നിരവധി പേരുടെ കുടുംബങ്ങള്‍ ഇന്ന് കാലത്തെ ദുരന്തത്തോടെ അനാഥമായി. റഷ്യന്‍ പൈലറ്റിന്റെ  പിഴവ്, കാലാവസ്ഥ, യന്ത്രത്തകരാര് .. കാരണങ്ങള്‍ എന്തുമാവട്ടെ.. നൂറ്ററുപതു ശരീരങ്ങള്‍ കത്തിയമര്‍ന്നു കഴിഞ്ഞു. കൊതിയൂറും കണ്ണുകളുമായി  വിമാനത്താവളത്തില്‍  പ്രിയപ്പെട്ടവരുടെ വരവ് കാത്തു നിന്നവര്‍ക്ക് കരിഞ്ഞു വെണ്ണീര്‍ ആയ ശരീരങ്ങളുമായി മടങ്ങേണ്ടി വരുന്ന ദുരന്തം വാക്കുകള്‍ക്കു വിവരിക്കാനാവില്ല. കത്തുന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെടുത്തപ്പെട്ട ഒരു കൊച്ചു കുഞ്ഞിനെ
ആശുപത്രിയിലേക്ക്  കൊണ്ട് പോകുന്ന ഒരു ഫോട്ടോ കണ്ടു.. ആ കൊച്ചു കുഞ്ഞിന്റെ ഹൃദയമിടിപ്പ്  നിലക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ജിദ്ദയിലെ എന്റെ സുഹൃത്ത്‌ മുനീറിന്റെ ഭാര്യാ സഹോദരന്മാര്‍ രണ്ടു പേര്‍ ആ വിമാനത്തില്‍ ഉണ്ടായിരുന്നു. പിതാവിന്റെ മരണ വിവരം അറിഞ്ഞു പുറപ്പെട്ടവരാണവര്‍. ‍ദൈവം അവരെയും പിതാവിനൊപ്പം തിരിച്ചു വിളിച്ചിരിക്കുന്നു.

ദുബായ് എയര്‍പോര്‍ട്ടില്‍ ജോലിയെടുക്കുന്ന ബ്ലോഗ്ഗര്‍ സുഹൃത്ത് അപകട വിവരം അറിഞ്ഞ ഉടനെ എന്നോട് പറഞ്ഞു. "ചേട്ടാ.. ഓരോ എയര്‍ ഇന്ത്യ വിമാനവും നിലത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കും. അത്ര ദയനീയമാണ് ഓരോ ക്രാഫ്റ്റുകളുടെയും അവസ്ഥ. എമിറേറ്റസ്, സൗദിയ, ബ്രിടീഷ് എയര്‍വെയ്സ് വിമാനങ്ങള്‍ രാജാക്കന്മാരെപ്പോലെ ഒന്നാം ടെര്‍മിനലില്‍ നിര്‍ത്തിയിടുമ്പോള്‍ നമ്മുടെ എയര്‍ ഇന്ത്യ വിമാനങ്ങളെ കാര്‍ഗോ സെക്ഷനിലെക്കാണ് ഉന്തി വിടുക. പലതും പൊട്ടിപ്പൊളിഞ്ഞ ക്രാഫ്റ്റുകള്‍. നമ്മള്‍ ഇന്ത്യക്കാരെയെല്ലാം ദൈവം രക്ഷിക്കട്ടെ".


എന്റെ ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ അതെ പ്രാര്‍ഥനയാണ് എനിക്കും. പക്ഷെ ഇവിടെ ദുരന്തന്തില്‍ പെട്ടത് ഏറെക്കുറെ പുതിയ വിമാനമാണ്.  മംഗലാപുരം വിമാനത്താവളത്തിന്റെ കിടപ്പും റണ്‍വേ നിര്‍മാണത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് അപകട കാരണമെന്നും പറയപ്പെടുന്നുണ്ട്. കാരണങ്ങള്‍ എന്തുമാകട്ടെ. ദുരന്തം സംഭവിച്ചിരിക്കുന്നു. ദുരന്തത്തില്‍ നെഞ്ച് പൊട്ടി കരയുന്ന എല്ലാ കുടുംബങ്ങളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. പ്രാര്‍ഥനയോടെ....  

22 comments:

 1. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു...

  ReplyDelete
 2. മരണപെട്ടവര്‍ക്ക് ആദരാഞ്ജലികള്‍.

  ReplyDelete
 3. ഹൃദയഭേദകം! അല്ലാതെന്തു പറയാന്‍. പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു.

  ReplyDelete
 4. ദുരന്തത്തിൽ പൊലിഞ്ഞ സഹോദരങ്ങൾക്ക് ഒരായിരം അശ്രുപൂക്കൾ!

  ReplyDelete
 5. അശ്രുപൂക്കൾ! ആദരാഞ്ജലികള്‍.

  ReplyDelete
 6. share the sorrow of all families fell in this shocking tragic incident.
  pray for the believers...

  and i would say:
  an epitome to realise the sillyness of our life, helplessness of man and to think about the aim of our life!

  ReplyDelete
 7. ദുരന്തന്കള്‍ വേദനാജനകമാകുന്നത് മനുഷ്യ സാധ്യമായത് ചെയ്യാത്ത്തപ്പോള്‍ നിരപരാധികള്‍ മരണപ്പെടുംപോഴാണ്.

  ആര്‍ക്കാണ് കഴിയുക ഈ ഹത ഭാഗ്യരെ ആശ്വസിപ്പിക്കുവാന്‍ .....

  ReplyDelete
 8. പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു...

  ReplyDelete
 9. Beware of Air India.. എയര്‍ ഇന്ത്യയെ കുറ്റപെടുട്ത്താതിരിക്കുവാന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല അത് സത്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപെട്ടിരിക്കുന്നു. പ്രാര്‍ത്ഥിക്കുക...

  ReplyDelete
 10. മനസ്സ് നിശബ്ദമാകുന്നു. പ്രാർത്ഥനമാത്രം...........

  ReplyDelete
 11. മരണപ്പെട്ട എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട ബാഷ്പാജ്ഞലികള്‍

  ReplyDelete
 12. ഈ ദുരന്തത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടവരുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു.

  ReplyDelete
 13. എന്തെന്തു പ്രതീക്ഷകളുമായായിരിക്കും അവർ പറന്നു പോയിരിക്കുക....

  എന്തെന്തു സ്വപ്നങ്ങളായിരിക്കുമവർ ആ യാത്രയ്ക്കിടയിൽ നെയ്തു കൂട്ടിയിരിക്കുക....

  അഗ്നിമിന്നൽ വേഗതയിൽ അവർക്കുനേരെ പാഞ്ഞടുത്തപ്പോൾ പിഞ്ചുമക്കളെ മാറോടണച്ച് അവർ പ്രാർഥിച്ചതെന്തായിരിക്കും....

  മരണത്തിലേക്ക് ‘അരയിൽ കുരുക്കുമിട്ട്’ പറന്നു പോയ ജീവനുകൾക്ക് പകരം എന്തു പരിഹാരമാണു നമുക്ക് ചെയ്യുവാൻ കഴിയുക?

  വിധിയുടെ തീക്കനൽ ജീവിതപങ്കാളിയുടെ / അച്ഛന്റെ / അമ്മയുടെ / മക്കളുടെ / സഹോദരങ്ങളുടെ / കൂട്ടുകാരുടെ നെഞ്ചുംകൂട് കരിച്ചുകളഞ്ഞപ്പോൾ ഉണ്ടായ വേദനയേക്കാൾ ഭീകരമായിരുന്നില്ലേ നമ്മുടെ ‘ടെലിവിഷം’കാർ ‘മാസ്ക് ഇടാതെ’ കത്തിക്കരിഞ്ഞ ഉറ്റവരുടെ ദൃശ്യങ്ങൾ ആവർത്തിച്ച് കാണിച്ചപ്പോൾ ഉറ്റവർക്കുണ്ടായത്? എവിടുന്നാണിവർ മാധ്യമധർമം പഠിച്ചിറങ്ങിയത്??

  ReplyDelete
 14. ഞെട്ടല് ഇനിയും മാറിയില്ല..

  ReplyDelete
 15. ആദരാഞ്ജലികള്‍.

  ReplyDelete
 16. @ മലയാ‍ളി : "എവിടുന്നാണിവർ മാധ്യമധർമം പഠിച്ചിറങ്ങിയത്??"
  അതെ.. ആ ദൃശ്യങ്ങള്‍ കാണിക്കാതിരിക്കുകയായിരുന്നു ഭേദം. ആരാദ്യം കാണിക്കുമെന്ന മത്സരങ്ങള്‍ക്കിടയില്‍ ആദ്യം തീ പിടിക്കുന്നത്‌ നൈതികതക്കാണ്

  ReplyDelete
 17. പ്രാര്‍ഥനകളോടെ...

  ReplyDelete
 18. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു...

  ReplyDelete
 19. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു...

  ReplyDelete
 20. മംഗലാപുരം വിമാനദുരന്തത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ എല്ലാവര്‍ക്കും മനമുരുകുന്ന വേദനയോടെ ആദരാഞ്ജലികള്‍ ..

  ReplyDelete
 21. പ്രാര്‍ഥനയോടെ....

  ReplyDelete