November 17, 2017
ചെങ്കടൽ തീരത്തെ ഉപ്പുപാട കാഴ്ചകൾ

July 11, 2017
മലപ്പുറത്തെക്കുറിച്ച് സേതുരാമൻ ഐ പി എസ്സിന് പറയാനുള്ളത്
(കേരള കേഡറിൽ നിന്നുള്ള ഐ പി എസ് ഓഫീസർ സേതുരാമൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ വിവർത്തനമാണിത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് ദേശീയ തലത്തിൽ വ്യാപകമായ കുപ്രചരണങ്ങൾ നടക്കുന്ന ഇക്കാലത്ത് മൂന്നാർ സ്വദേശിയായ സേതുരാമന്റെ പോസ്റ്റ് കൂടുതൽ ചർച്ചയർഹിക്കുന്നുണ്ട് എന്ന് കരുതുന്നതിനാലാണ് ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്)
കേരളത്തിൽ മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നതിൽ ആകുലപ്പെട്ട് മുൻ ഡി ജി പി സെൻകുമാർ നടത്തിയ വിവാദ പ്രസ്താവനകളുടെ പാശ്ചാത്തലത്തിൽ ഇത്തരമൊരു കുറിപ്പിന് വലിയ പ്രസക്തിയുണ്ട്. 10 July 2017 ന് കെ സേതുരാമൻ ഐ പി എസ് തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ വിവർത്തനം.
* * *
കേരളത്തിൽ മുസ്ലിം ജനസംഖ്യ വർദ്ധിച്ചാൽ എന്ത് സംഭവിക്കും?. ഒരു ഐ പി എസ് ഓഫീസർ എന്ന നിലക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി നാല് വർഷം ജോലി ചെയ്ത പരിചയം വെച്ച് എനിക്ക് പറയാൻ കഴിയും, അത് കേരളത്തെ എല്ലാ അർത്ഥത്തിലും ജീവിക്കാൻ ഏറ്റവും മികച്ച ഒരു പ്രദേശമാക്കി മാറ്റും.

July 8, 2017
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി
കേരള മുൻ ഡി ജി പി ടി പി സെൻകുമാർ സമകാലിക മലയാളം വാരികക്ക് നൽകിയ അഭിമുഖം ഞെട്ടലോടെയാണ് വായിച്ചത്. വർഷങ്ങളോളം കേരള പോലീസിന്റെ തലപ്പത്തുണ്ടായിരുന്ന ഒരാളുടെ സാമൂഹിക വീക്ഷണങ്ങൾ എന്താണെന്നും വിവിധ മതവിഭാഗങ്ങളോടുള്ള കാഴ്ചപ്പാടുകൾ എന്താണെന്നും ഭീതിയോടെ തിരിച്ചറിയേണ്ട അവസ്ഥാവിശേഷമാണ് ആ അഭിമുഖം കേരളക്കരക്ക് നല്കിയിരിക്കുന്നത്. വളരെ മതേതരവും നിഷ്പക്ഷവുമായിരുന്ന കേരളത്തിലെ പോലീസിനെ അടിമുടി സംഘിവത്കരിക്കുവാൻ ശ്രമിക്കുന്നത് ആരാണെന്ന ചോദ്യം കുറേക്കാലമായി നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ ഉയർന്ന് വന്നതാണ്. ആർക്കും ഉത്തരം കണ്ടെത്താൻ കഴിയാതിരുന്ന ചോദ്യം. ഇപ്പോൾ ആ ചോദ്യത്തിന് ഏതാണ്ടൊരു ഉത്തരമായിരിക്കുന്നു. മാടമ്പള്ളിയിലെ യഥാർത്ഥ രോഗികൾ മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. ഇതുവരെ ചികിത്സിച്ചിരുന്നത് യഥാർത്ഥ രോഗിയെ ആയിരുന്നില്ല എന്ന ഒരു തിരിച്ചറിവ് കൂടി ഇതോടൊപ്പമുണ്ടാകണം എന്നർത്ഥം. ഡി ജി പി പറഞ്ഞ ജനസംഖ്യാ കണക്കുകളിൽ നിന്ന് തുടങ്ങാം. അഭിമുഖത്തിലെ പ്രൈം ഫോക്കസ് അതാണ്.
Subscribe to:
Posts (Atom)