December 27, 2019

Jamesh Show with Basheer Vallikkunnu

Jamesh show യുടെ പുതിയ എപ്പിസോഡാണ്,
പൗരത്വ ബില്ലിനെക്കുറിച്ചും സംഘപരിവാർ നുണഫാക്ടറികൾ ഉത്പാദിക്കുന്ന ഫേക്ക് ന്യൂസുകളെക്കുറിച്ചുമെല്ലാം സംസാരിച്ചിട്ടുണ്ട്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർ, Ad Film maker തുടങ്ങി പല മേഖലകളിൽ പ്രശസ്തനായ ജമേഷ് കോട്ടക്കലിന്റെ ഈ ഷോയിൽ സിനിമാ താരങ്ങളും സെലിബ്രിറ്റിസുമൊക്കെയാണ് സാധാരണ വരാറുള്ളത്. ഈ ഷോയിൽ വഴി മാറി എത്തിയ ഒരാളാണ് ഞാൻ..

എന്നെപ്പോലൊരു സാധാരണക്കാരനായ സോഷ്യൽ മീഡിയ എഴുത്തുകാരനെ ഇത്തരമൊരു പ്രസിദ്ധമായ ഷോയിൽ പങ്കെടുപ്പിക്കാനും പൊതുവിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്താനും അവസരം നൽകിയതിൽ ജമേഷിനോട് നന്ദിയും സ്നേഹവുമുണ്ട്.. 


കാണുമല്ലോ..

ജമേഷ് ഷോയുടെ എഫ് ബി പേജിലേക്ക് ഇതുവഴി പോകാം.    

November 11, 2019

ആ പള്ളി അയോധ്യയിൽ തന്നെ ഉയരട്ടെ

പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാമുദായിക സംഘർഷങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ബാബരി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ സുപ്രിം കോടതിയുടെ വിധി വന്നിരിക്കുകയാണ്. തർക്കഭൂമി രാമക്ഷേത്രം പണിയാൻ വിട്ടു കൊടുക്കണമെന്നും പള്ളി പണിയാൻ അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമാണ് സുപ്രിം കോടതിയുടെ വിധി. വിധിയെക്കുറിച്ച് വ്യത്യസ്‍തമായ അഭിപ്രായ പ്രകടനങ്ങളുണ്ട്.. അവയുടെ കൂട്ടത്തിൽ ആവർത്തിച്ചു കേട്ട ഒരഭിപ്രായത്തെക്കുറിച്ചു മാത്രമാണ് ഈ കുറിപ്പ്. വിധിയുടെ ന്യായാന്യായതകളിലേക്കോ ആ വിധിയിലേക്കെത്തിയ ചരിത്ര പാശ്ചാത്തലത്തിലേക്കോ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. 
"ആ അഞ്ചേക്കർ ഭൂമി മുസ്ലിംകൾക്ക് ആവശ്യമില്ല, ഭൂമി വാങ്ങാനുള്ള പണം ആരുടേയും ഔദാര്യമായി വേണ്ട, ഹൈദരാബാദിലെ തെരുവ് കച്ചവടക്കാർ മാത്രം വിചാരിച്ചാൽ അതിലും വലിയ ഭൂമി വാങ്ങി പള്ളിയുണ്ടാക്കാൻ സാധിക്കും"
അയോധ്യ വിധി വന്നശേഷം ആവർത്തിച്ചു കേൾക്കുന്ന ഒരു വാദമുഖമാണ്..
ഈ വാദഗതിയോട് വിയോജിപ്പുണ്ട്.. ശക്തമായ വിയോജിപ്പ്.. എന്ത് കൊണ്ടെന്നാൽ..

June 29, 2019

മരുഭൂമിയിലെ കുക്കിങ്, പിന്നെ മർവാനി ഡാമും മാമ്പഴത്തോട്ടവും.

മരുഭൂമിയിലൂടെയുള്ള പുലർ കാല യാത്രകൾ ഏറെ ആനന്ദകരമാണ്.. പുലർകാലം, അതല്ലെങ്കിൽ സന്ധ്യാനേരം.. മരുഭൂമി അതിസുന്ദരിയായി  നമ്മോട് ചങ്ങാത്തം കൂടുക ഈ രണ്ട് സമയങ്ങളിലാണ്.. അതിവെയിലിന്റെ ഉച്ചയും തണുത്ത കാറ്റ് വീശുന്ന രാത്രിയും ആ ചങ്ങാത്തത്തിന് ഭംഗം വരുത്തിയേക്കും.. പുലർകാലത്ത് പല തവണ മരുഭൂ യാത്ര നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയ്ക്ക് ചില പ്രത്യേകതകളുണ്ട്.. മരുഭൂമിയിൽ വെച്ച് ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കണം.. അത് കഴിഞ്ഞു മർവാനി ഡാം സന്ദർശിക്കണം.. അതിന് ശേഷം ഡാമിന് സമീപത്തുള്ള കൃഷിത്തോട്ടങ്ങളിൽ കറങ്ങണം. ജിദ്ദയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങി..

എട്ട് പേരടങ്ങിയ സംഘം.. രണ്ട് വണ്ടികൾ.. ഹിജാസ് കൊച്ചിയും ഷബീറുമാണ് വളയം പിടിക്കുന്നത്.. ജിദ്ദ അസ്ഫാൻ റോഡിൽ ഖുലൈസ് താഴ്വരയിലാണ് മർവാനി ഡാമുള്ളത്.. ഏതാണ്ട് നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരം.. മരുഭൂമിയെ കീറിമുറിച്ചുള്ള റോഡാണ്.. വെള്ളത്തിൽ കഴുകി മിനുക്കിയെടുത്തത് പോലുള്ള പാറക്കൂട്ടങ്ങൾ ഈ റോഡിന്റെ ഇരുവശത്തും ധാരളാമായി കാണാം. ഖുലൈസ് താഴ്വരയിലേക്കുള്ള മരുഭൂപാത ഏത് യാത്രികനേയും മത്ത് പിടിപ്പിക്കും.. 

March 23, 2019

ജെസിന്‍ഡ ആര്‍ഡന്‍: ലോകത്തിന് ഒരു പാഠപുസ്തകം


ഈ ആഴ്ചയിൽ ലോകത്തിന് ഒരു പാഠപുസ്തകം കിട്ടി. ലോകത്തുള്ള മുഴുവൻ ഭരണാധികാരികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒരു പാഠപുസ്തകം. ജെസിന്‍ഡ ആര്‍ഡന്‍.

ലോകത്തെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് മുസ്‌ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ നടന്നത്. അമ്പത് പേർ കൊല്ലപ്പെട്ടു. ഇസ്‌ലാമിനോടും മുസ്‌ലിം കുടിയേറ്റക്കാരോടുമുള്ള പകയും വിദ്വേഷവുമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്ന് തുറന്നു പറഞ്ഞു ആക്രമണം നടത്തിയ  ഭീകരൻ.. ആക്രമണത്തിന്റെ ഓരോ നിമിഷങ്ങളും അയാൾ ക്യാമറയിൽ പകർത്തി ലോകത്തെ ലൈവായി കാണിച്ചു.. പ്രാർത്ഥനക്കെത്തിയ മനുഷ്യരെ പള്ളിയിലേക്ക് ഓടിക്കയറി തന്റെ അത്യാധുനിക മെഷിൻ ഗണ്ണുപയോഗിച്ച് അയാൾ വെടിവെച്ചു കൊല്ലുകയായിരുന്നു.  സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരുടെ ചോരക്കളമായി മാറി ആ പള്ളി. വാർത്തയുടെ ഷോക്കിൽ ലോകം പകച്ചു നിന്ന ആ നിമിഷങ്ങളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ആക്രമണ വാർത്ത പുറത്തെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനം.

"ഞാൻ ഞെട്ടിത്തെറിച്ചു, അന്വേഷിക്കും, നടപടി സ്വീകരിക്കും" തുടങ്ങിയ പതിവ് പദപ്രയോഗങ്ങളിൽ നിന്ന് മാറി അവർ തുറന്നു പറഞ്ഞു.. "ഇതൊരു ഭീകരാക്രമണമാണ്, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്.. ന്യൂസിലാൻഡ് അവരുടെ വീടാണ്, അവർ നമ്മൾ തന്നെയാണ്, എന്നാൽ കൊലയാളി നമ്മളിൽ പെടുന്നവനല്ല". ആദ്യ പ്രതികരണത്തിൽ നിന്ന് തന്നെ അവരുടെ വ്യത്യസ്തത ലോകം തിരിച്ചറിഞ്ഞിരുന്നു. പിന്നീടുള്ള നാളുകളിൽ ജെസിന്‍ഡ ഒരു ലോകനേതാവായി ഉയരുകയായിരുന്നു. അവരുടെ നിലപാടുകൾ, സമീപനങ്ങൾ, കൈക്കൊണ്ട നടപടികൾ, നിയമ നിർമാണങ്ങൾ, എല്ലാത്തിലും തെളിഞ്ഞു നിന്നത് അനിതര സാധാരണമായ സ്റ്റേറ്റ്സ്മാൻഷിപ്പായിരുന്നു.

February 19, 2019

സഖാവ് പിണറായീ, ആ വെട്ടിയത് നിങ്ങളാണ്

കാസർക്കോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സി പി എമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സി പി എം പ്രാദേശിക നേതൃത്വത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതവരുടെ മാത്രം പിഴവാണ്, പാർട്ടിക്ക് അതിൽ പങ്കില്ല എന്ന് പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചു.. ആ കോറസ് പാർട്ടി പ്രവർത്തകർ മുഴുവൻ ഏറ്റുപാടുകയാണ്.. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി പി എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്.. പാർട്ടിക്ക് പങ്കില്ല.. പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കിൽ അതവരുടെ കുറ്റകൃത്യം.. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുള്ള പാർട്ടിയാണ് സി പി എം, സമാധാനമാണ് ഞങ്ങളുടെ ലക്‌ഷ്യം.