April 3, 2018
സഊദി: കാലോചിതമായ ചുവടുവെപ്പുകൾ
February 15, 2018
മാണിക്യമലരായ ആ ഖദീജ ബീവി ആരാണ്?
ഞങ്ങൾ മൂന്ന് പേർ ഒരു
രാത്രിയിൽ ഹിറായിലേക്കുള്ള പടികൾ കയറുകയാണ്. മക്കയിലെ ജബലുന്നൂർ പർവ്വതം.
പർവ്വത മുകളിലാണ് ഹിറാഗുഹ. പ്രവാചകൻ മുഹമ്മദ് നബി ധ്യാനത്തിലിരുന്ന ഗുഹ. ഈ
ഗുഹക്കകത്താണ് വിശുദ്ധ ഖുർആന്റെ വചനങ്ങൾ ആദ്യമായി അവതരിക്കപ്പെട്ടത്. ഒരു
രാത്രി ആ ഗുഹയിൽ കഴിച്ചു കൂട്ടണമെന്ന ആഗ്രഹവുമായാണ് ഞങ്ങളുടെ മലകയറ്റം.
തൊള്ളായിരം അടിയോളം ഏതാണ്ട് കുത്തനെയുള്ള കയറ്റമാണ്. വിശുദ്ധ കഅബാലത്തേയും ഹറം
പള്ളിയുടെ മിനാരങ്ങളേയും തഴുകിയെത്തുന്ന തണുത്ത കാറ്റിലും ഞങ്ങൾ വിയർത്ത്
കുളിക്കുന്നുണ്ടായിരുന്നു. അല്പം പടി കയറിയും അതിലേറെ സമയം പാറക്കല്ലുകളിൽ
ഇരുന്നും വെള്ളം കുടിച്ചും ഏതാണ്ട് ഒരു മണിക്കൂറിലധികമെടുത്തു ഞങ്ങൾ
മലമുകളിലെത്താൻ. ആയാസകരമായ ആ യാത്രയുടെ ഓരോ നിമിഷത്തിലും ഞാനോർത്തത് ഖദീജ
ബീവിയെയാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രിയ പത്നിയെ. ശാരീരിക അവശതകൾ
ഒന്നുമില്ലാത്ത ഞങ്ങൾക്ക് ഒരു തവണ ഈ പർവ്വതം കയറാൻ ഇത്രയേറെ ബുദ്ധിമുട്ടുകൾ
അനുഭവപ്പെട്ടെങ്കിൽ പ്രവാചകനുള്ള ഭക്ഷണ പാനീയങ്ങളുമായി ഒരു ദിവസത്തിൽ
പലതവണ ഈ മലകയറിയിറങ്ങിയ ആ മഹതി സഹിച്ച പ്രയാസങ്ങളെത്രയായിരിക്കും?.
പ്രവാചകൻ ഈ പർവ്വതത്തിന്റെ ഉച്ചിയിൽ ധ്യാനത്തിലിരുന്ന നാളുകളത്രയും ആ ജീവൻ
നിലനിർത്തിയത് ഖദീജ കൊണ്ടുവന്ന ഭക്ഷണ പാനീയങ്ങളാണ്. വേണ്ടത്ര പണവും
പരിചാരകരുമുള്ള ധനിക കുടുംബത്തിലെ വ്യാപാരപ്രമുഖയായിരുന്നു ഖദീജ.
ഭക്ഷണവുമായി എത്ര പേരെ വേണമെങ്കിലും ആ മലമുകളിലേക്ക് പറഞ്ഞയക്കുവാൻ അവർക്ക്
കഴിയുമായിരുന്നു. എന്നാൽ ആ ദൗത്യം മറ്റാരേയും ഏല്പിക്കാതെ സ്വയം
ഏറ്റെടുക്കുകയായിരുന്നു അവർ. പ്രവാചകനോട് എത്രമേൽ സ്നേഹവും കരുതലും ആ
മഹതിക്കുണ്ടായിരുന്നിരിക്കുമെന്ന ചിന്തയാണ് ജബലുന്നൂറിന്റെ ഓരോ പടികൾ കയറുമ്പോഴും എന്റെ മനസ്സിലൂടെ കടന്നുപോയത്.
January 28, 2018
ഇന്ത്യ ഇന്ത്യയായി തുടരട്ടെ
ഇന്ത്യ അതിന്റെ ഏഴ് പതിറ്റാണ്ട് കാല ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. അത്യധികം വൈവിധ്യ പൂർണ്ണമായ ഒരു ബഹുമത സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വം ഉറപ്പ് വരുത്തിക്കൊണ്ട് ലോക രാഷ്ട്രങ്ങൾക്കിടയിൽ ജനാധിപത്യ മതേതര വ്യവസ്ഥിതിയുടെ ഉജ്ജ്വല മാതൃകമായി നില നിന്ന ചരിത്രമാണ് സ്വതന്ത്ര ഇന്ത്യക്കുള്ളത്. ആ ചരിത്രത്തിന് നിരന്തരം മുറിവേറ്റുകൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണ് ഇന്ത്യ യാത്ര തുടരുന്നത്. വർഗീയ ധ്രുവീകരണങ്ങളുടേയും അസഹിഷ്ണുതയുടെയും കാറ്റ് ഏറെക്കുറെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അടിച്ചു വീശുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് ഏത് ദേശക്കാരുടെ മുന്നിലും അഭിമാനത്തോടെ പറയുന്ന ഓരോ പ്രവാസിക്കും നാട്ടിൽ നിന്ന് എത്തുന്ന ഇത്തരം വാർത്തകൾ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഇന്ത്യയെന്ന വികാരം മനസ്സിൽ കൂടുതൽ ശക്തമാകുക ഇന്ത്യക്ക് പുറത്ത് ജീവിക്കുമ്പോഴാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിരഹം സ്നേഹത്തേയും പ്രണയത്തേയും കൂടുതൽ ഊഷ്മളമാക്കുന്നത് പോലെ പ്രവാസം രാജ്യത്തോടുള്ള വികാരത്തെ കൂടുതൽ തീവ്രതരമാക്കുന്നതാകാം അതിനുള്ള കാരണം. രാജ്യത്ത് നടക്കുന്ന സംഭവങ്ങളും വർത്തകളുമൊക്കെ നാട്ടിലുള്ളവരേക്കാൾ ഏറ്റവും കൂടുതൽ അപ്ഡേറ്റഡായി അറിയുന്നവരാണ് പ്രവാസ ലോകത്ത് ജീവിക്കുന്ന ഭൂരിപക്ഷം പേരും. 'എത്ര കുറച്ചറിയുന്നുവോ അത്ര സുഖമായിട്ടുറങ്ങാം' എന്നൊരു പഴമൊഴിയുണ്ട്. രാജ്യത്ത് നടക്കുന്ന അസ്വസ്ഥതകളുടേയും സംഘർഷങ്ങളുടേയും വാർത്തകൾ അപ്പപ്പോൾ അറിയുന്ന ആർക്കും അത്ര സുഖമായിട്ടുറങ്ങാൻ കഴിയുന്ന കാലമല്ല ഇത്.

January 8, 2018
റിവേഴ്സ് ഗിയറിൽ യാത്ര തുടങ്ങുന്ന മുജാഹിദ് പ്രസ്ഥാനം
ഒന്നര പതിറ്റാണ്ട് കാലം കേരള മുസ്ലിം സാമൂഹ്യാന്തരീക്ഷത്തിൽ വലിയ തർക്കങ്ങൾക്കും വിഴുപ്പലക്കലുകൾക്കും കാരണമായ ഒന്നാണ് മുജാഹിദ് വിഭാഗത്തിലെ പിളർപ്പും പിളർപ്പിനെത്തുടർന്നുണ്ടായ കിടമത്സരങ്ങളും. അത്തരം തർക്കങ്ങൾക്കൊക്കെ ഒരളവു വരെ അവസാനം കുറിച്ച് കൊണ്ടാണ് പ്രബലമായ രണ്ട് മുജാഹിദ് വിഭാഗങ്ങൾ കഴിഞ്ഞ വർഷം ഒന്നായത്. വലിയ ജനകീയ പങ്കാളിത്തത്തോടെ കോഴിക്കോട് കടപ്പുറത്ത് ലയനസമ്മേളനവും കൃത്യം ഒരു വർഷത്തിന് ശേഷം മലപ്പുറം കൂരിയാട് വെച്ച് സംയുക്തമായി സംസ്ഥാന സമ്മേളനവും നടന്നു. പിളർന്ന മതസംഘടനകൾ ഒരുകാലത്തും ഒന്നായ ചരിത്രമോ കീഴ്വഴക്കമോ ഇല്ലാത്തതിനാൽ ഇത്തരമൊരു ലയനത്തെ ഒരു സാമൂഹ്യ അത്ഭുതമായാണ് പലരും വീക്ഷിച്ചത്. മുജാഹിദുകളുടെ ലയനത്തെ കേരളത്തിലെ മറ്റ് മുസ്ലിം സംഘടനകളെല്ലാം സ്വാഗതം ചെയ്യുന്ന അപൂർവം സ്ഥിതിവിശേഷത്തിനും കേരളക്കര സാക്ഷ്യം വഹിച്ചു.
Subscribe to:
Posts (Atom)