ഭൂമിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത് രണ്ടു വിഭാഗങ്ങളാണ്. ഒന്ന് ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങള്‍ .. രണ്ടു സി പി എമ്മിനെ ന്യായീകരിക്കാന്‍ വേണ്ടി ചാനലുകളില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഭാസുരേന്ദ്ര ബാബുമാര്‍ . രണ്ടു കൂട്ടരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. വിശപ്പ് മാറുന്ന ഒരു കാലം വരുമെന്ന് സ്വപ്നം കണ്ടു മരിച്ചു കൊണ്ടേയിരിക്കുന്ന പാവങ്ങളാണ് ആഫ്രിക്കയിലെങ്കില് സി പി എം നന്നാകുമെന്ന് കരുതി അവര്‍ക്ക് വേണ്ടി വായിട്ടലച്ചു കൊണ്ടേയിരിക്കുന്ന ബുദ്ധിജീവികളാണ് കേരളത്തിലുള്ളത്. ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളോട് നമുക്ക് അനുഭാവമുണ്ട്. അവരുടെ ദുരിതങ്ങളില്‍ മനസ്സുകൊണ്ടെങ്കിലും നമ്മള് വേദനിക്കുന്നുണ്ട്. പക്ഷേ ഭാസുരേന്ദ്ര ബാബുമാരുടെ അവസ്ഥയോര്‍ക്കുമ്പോള്‍ കരയണോ അതോ ചിരിക്കണോ എന്നറിയാത്ത ഒരു മാനസികാവസ്ഥ വന്നു ചേരുകയാണ്
June 27, 2012
June 24, 2012
കുഞ്ഞനന്താ ചതിക്കല്ലേ
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്. സി പി എം കേന്ദ്ര പോളിറ്റ് ബ്യൂറോക്കും കണ്ണൂര്‍ പോളിറ്റ് ബ്യൂറോക്കും ഈ ആഴ്ചയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാനുള്ളത് ഒരേയൊരു കാര്യമാണ്. ദൈവമേ, സത്യം പറയാതെ പിടിച്ചു നില്ക്കാന് ഞങ്ങളുടെ കുഞ്ഞനന്തന് കരുത്തു കൊടുക്കണമേ എന്ന്. സി പി എമ്മിന്റെ ഭാവി ഇനി പടിഞ്ഞാറേ കുഞ്ഞിക്കാട്ടില്‍ കുഞ്ഞനന്തന്റെ കയ്യിലാണ്. അതായത് ടി പി വധം അന്വേഷിക്കുന്ന പോലീസിനോട് പി കെ കുഞ്ഞനന്തന് എന്ത് പറയുന്നുവോ അതിനനുസരിച്ചായിരിക്കും സി പി എമ്മിന്റെ കൊടി പൊന്തുകയും താഴുകയും ചെയ്യുന്നത്. പാര്‍ട്ടിയുടെ വണ്‍ ടൂ ത്രീ ലിസ്റ്റ് പുറത്താക്കിയ എം എം മണിയുടെ വിവരക്കേടിനെക്കാള്‍ അപകടം പതിയിരിക്കുന്നത് കുഞ്ഞനന്തന് പുറത്തുവിടാന്‍ പോകുന്ന കാര്യങ്ങളിലായിരിക്കും. വി എസ് അടക്കം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.
June 20, 2012
എയര്‍ ഇന്ത്യ v/s കൊടി സുനി
പ്രവാസികളെ വെട്ടി വെട്ടി കൊല്ലുന്ന കാര്യത്തില്‍ കൊടി സുനിയോട് മത്സരിക്കുകയാണ് എയര്‍ ഇന്ത്യ. സുനിയെ വെല്ലുന്ന പെര്‍ഫോമന്‍സാണ് വ്യോമ മഹാരാജാവ് കാണിച്ചു കൊണ്ടിരിക്കുന്നത്. അമ്പത്തൊന്നു വെട്ടാണ് പാവം ഗുണ്ടയുടെ റിക്കാര്ഡെങ്കില് അഞ്ഞൂറ്റൊന്നു വെട്ടിയാണ് എയര്‍ ഇന്ത്യ മുന്നേറുന്നത്. ക്വട്ടേഷന്‍ കൊടുത്ത് ആരെയെങ്കിലും തട്ടാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം അടുത്ത വണ്‍ ടൂ ത്രീ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാശെത്ര ചിലവായാലും വേണ്ടില്ല മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു വെളുത്ത കാര്‍ വാടകക്കെടുത്ത് മഹാരാജാവിന്റെ പിടലിക്കിട്ടു വെട്ടുവാന്‍ പ്രവാസികളടങ്ങുന്ന ഒരു സംഘത്തെ അയക്കണം. എയര്‍ ഇന്ത്യ പ്രവാസി മലയാളികളോട് ചെയ്യുന്ന കൊടും പാതകത്തിന് അറുതിവരുത്താന്‍ ഇന്നത്തെ അവസ്ഥയില്‍ മറ്റൊരു വഴിയും കാണുന്നില്ല.
June 15, 2012
നെയ്യാറ്റിന്‍കര : ജയിച്ചത് സഖാവ് ടി പി
ജയിച്ചത് സെല്‍വരാജോ യു ഡി എഫോ അല്ല, സഖാവ് ടി പി യാണ്, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമാണ്. തോറ്റത് ഇടതുപക്ഷമല്ല, സി പി എം സംസ്ഥാന സമിതിയിലെ ജയരാജന്മാര് നയിക്കുന്ന കൊലപാതക സബ് കമ്മറ്റിയാണ്. നാണമില്ലാത്ത ഒരു കൂറുമാറ്റക്കാരനെ ജയിപ്പിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നില്ല നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ , പക്ഷേ സഖാവ് ടി പി യുടെ ചോരകുടിച്ച് ചിരിച്ച മനുഷ്യമൃഗങ്ങളെ ഒരു പാഠം പഠിപ്പിക്കാതിരിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. ടി പി യുടെ രക്തസാക്ഷിത്വം ഇല്ലായിരുന്നുവെങ്കില്‍ സെല്‍വരാജ് എട്ടുനിലയില്‍ പൊട്ടുമായിരുന്നു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുകയാണ് എന്ന് പറഞ്ഞ ഒരു മനുഷ്യനെ യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയിപ്പിക്കേണ്ട ഗതികേടിലേക്ക് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ മാറ്റിയത് അമ്പത്തൊന്നു വെട്ടിന്റെ രാഷ്ട്രീയക്കോമരങ്ങളാണ്. സഖാവ് ടി പീ, താങ്കളാണ് ജയിച്ചത്.. താങ്കള്‍ മാത്രമാണ് ജയിച്ചത്.
June 11, 2012
ലീഗിലെ ജയരാജന് അഥവാ മലപ്പുറം മണി !.
ഫുട്ബോള്‍ കളിക്ക് ഏറെ പേര് കേട്ട അരീക്കോട് നിന്നാണ് കൊലപാതക പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഗോള്‍ പിറന്നിരിക്കുന്നത്. പി കെ ബഷീര്‍ എം എല്‍ എ യുടെ പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍കൊണ്ട ഗുണ്ടകള്‍ തെരുവില്‍ രണ്ടു പേരെ ക്ലീന്‍ ക്ലീനായി വെട്ടിക്കൊന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സാമുദായിക സമതുലനം എന്നൊക്കെ പറയുന്നത് പോലെ കൊലപാതകങ്ങളിലും ഒരു മുന്നണി സമതുലനം ഉണ്ടാകുന്നത് നല്ലതാണ്. എല്‍ ഡി എഫ് പത്തെണ്ണം കൊല്ലുമ്പോള്‍ യു ഡി എഫ് ഒരു അഞ്ചെണ്ണമെങ്കിലും കൊന്നില്ലെങ്കില്‍ സമതുലനം കുളമാകും. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജയരാജത്രയങ്ങള്ക്ക് ബദലായി യു ഡി എഫിന് അഭിമാനപൂര്‍വം ഉയര്ത്തിക്കട്ടാവുന്ന ലേറ്റസ്റ്റ് ഹീറോയാണ് ലീഗിന്റെ ഫയര്‍ ബ്രാന്‍ഡ് എം എല്‍ എയായ പി കെ ബഷീര്‍.
June 4, 2012
ഹിറാ ഗുഹയില്‍ ഒരു രാത്രി
മക്കയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കൊച്ചുമലയാണ് 'ജബലുന്നൂര്‍ ' (The Mountain of Light). ആ മലയുടെ ഉച്ചിയിലാണ് ചരിത്ര പ്രസിദ്ധമായ ഹിറാ ഗുഹയുള്ളത്. ഇസ്ലാമിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള ആ മലമുകളില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയതിന്റെ ഓര്‍മയ്ക്കാണ് ഈ കുറിപ്പ്. വിശുദ്ധ കഅബാലയത്തില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഈ പര്‍വതത്തിനു മുകളില്‍ വെച്ചാണ് മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യബോധനം ലഭിച്ചത്. ഹിറാ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മുഹമ്മദിന്റെ മുന്നില്‍ ദൈവത്തിന്റെ മാലാഖയായ ജിബ്രീല്‍ പ്രത്യക്ഷപ്പെടുന്നു. 'ഇഖ്റഅ്' (വായിക്കുക) എന്ന് തുടങ്ങുന്ന ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണത്തിനു തുടക്കം കുറിക്കപ്പെട്ട സ്ഥലം എന്ന നിലക്കാണ് ജബലുന്നൂര്‍ (പ്രകാശത്തിന്റെ പര്‍വതം) എന്ന് ഇതിന് പേര് ലഭിക്കുന്നത്.
Subscribe to:
Posts (Atom)