April 19, 2010

തരൂരിനെ തിരിച്ചെടുക്കൂ. കാമ്പയിന്‍ തുടങ്ങുന്നു

തരൂര്‍ രക്ഷപ്പെട്ടു. ഇനി താജ് ഹോട്ടലില്‍ താമസിക്കാം. നാല് നേരവും മെക്ഡൊനാള്‍ഡ് കഴിക്കാം. 'മലയാലം കുരച്ച് കുരച്ച്' സംസാരിക്കേണ്ടതില്ല,  കന്നുകാലി ക്ലാസ്സില്‍ യാത്രയും വേണ്ട. ബി എം ഡബ്ലിയൂ ഡ്രൈവ് ചെയ്യാം. ട്വിട്ടറില്‍ എന്തുമെഴുതാം. സുനന്ദ പുഷ്കറുമൊത്ത് ഐ പി എല്‍ കാണാം.  ഇരുപത്തെട്ടു കൊല്ലം യൂ എന്നില്‍ പണിയെടുത്തിട്ടു ഉണ്ടാകാത്ത പുകിലാണ് ഈ ഒരൊറ്റ കൊല്ലത്തിനിടക്ക് ആ പാവം അനുഭവിച്ചു തീര്‍ത്തത്. ഈ രാജിയോടെ അതിനൊക്കെ അറുതിയായി.

April 16, 2010

ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്

ആസ്ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക് ഇരയാവുന്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന്  ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു. Vindaloo Against Violence എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്. പതിവ് പടിഞ്ഞാറന്‍  ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചു കൊണ്ട് ആസ്ട്രേലിയയിലെ രാഷ്ട്രീയ നേതാക്കന്മാര്‍, വിദ്യാര്‍ത്ഥികള്‍, പോലീസ് ഉദ്യോഗസ്ഥന്മാര്‍, സാധാരണക്കാര്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു.

April 15, 2010

ചാനലുകള്‍ക്ക് പുതിയ സംഘടന. പൂഹോയ്‌..

ടീ വീ ചാനലുകാര്‍ പുതിയ സംഘടന ഉണ്ടാക്കിയതായി ഇന്നത്തെ പത്രത്തില്‍ കണ്ടു. ഏഷ്യാനെറ്റ്‌ ചെയര്‍മാന്‍ കെ മാധവനാണ് പ്രസിഡന്റ്‌, കൈരളിയിലെ ജോണ്‍ ബ്രിട്ടാസ്‌ ജനറല്‍ സെക്രട്ടറിയും. ഇന്ത്യവിഷന്റെ നികേഷ്‌ കുമാര്‍ മുതല്‍ മനോരമ, അമൃത, ജൈഹിന്ദ്‌, ജീവന്‍ തുടങ്ങി സകല ചാനലുകളിലെയും വിദ്വാന്മാര്‍ കമ്മറ്റിയിലുണ്ട്. കള്ളുകുടിയന്മാര്‍ മുതല്‍ വേശ്യകള്‍ക്ക് വരെ ഇന്ന് സംഘടനയുണ്ട്. അതുകൊണ്ട് തന്നെ മാനം മര്യാദക്ക് ജീവിച്ചു പോകുന്ന ചാനലുകാര്‍ ഒരു സംഘടന ഉണ്ടാക്കിയെങ്കില്‍ അതിനെ കുറ്റം പറയേണ്ട ആവശ്യമില്ല. പക്ഷെ ലവന്മാര്‍ക്ക് ഒരു സംഘടനയുടെ ആവശ്യം ഉണ്ടായിരുന്നോ എന്നാണു എന്റെ ചോദ്യം.

April 11, 2010

ഞാന്‍ ബിസിയാ..

ഒന്ന് രണ്ടു ആഴ്ചയായി ഞാന്‍ വളരെ ബിസിയാണ്. അതുകൊണ്ടാണ് പോസ്റ്റുകളൊന്നും ഇടാതിരുന്നത്. എന്റെ ബ്ലോഗുകള്‍ വായിക്കാതെ ഉറക്കം കിട്ടാതിരിക്കുന്ന  എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു അഖിലേന്ത്യാ പര്യടനത്തിലാണ് ഞാന്‍. ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍ തുടങ്ങി വടക്കേ ഇന്ത്യയില്‍ ഒരു കറക്കം. താജ് മഹല്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്,  ഖാദിയാന്‍, വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ ചുറ്റി ഇപ്പോള്‍ കാശ്മീരില്‍ എത്തി. ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടില്‍ ഇരുന്നാണ് ഇത് കുറിക്കുന്നത്.