അങ്ങനെ ഷാജഹാനും തല്ലു കിട്ടി. ഒരു എം എല്‍ എ യുടെ കൈ കൊണ്ട് തല്ല് കിട്ടാനും അല്പം ഭാഗ്യം വേണം. പി ജയരാജനെപ്പോലൊരു മഹാ നേതാവിന്റെ വിശുദ്ധ കൈ കൊണ്ട് ഇത്തിരി തല്ലോ അല്പം കയ്യേറ്റമോ കിട്ടണമെങ്കില്‍ മലയോളം പുണ്യം ചെയ്യണം. കാര്യം ഏതായാലും ഈ തല്ല് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഷാജഹാന് കിട്ടേണ്ടിയിരുന്നത് തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. 'പോളണ്ടി'നെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് എത്ര തവണ പറഞ്ഞതാ.. കേള്‍ക്കണ്ടേ?.
March 29, 2011
March 28, 2011
ചതിക്കരുത് ധോണീ, ചതിക്കരുത്!!
വേള്‍ഡ് കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ക്രിക്കറ്റില്‍ താത്പര്യമില്ലാത്ത ഏത് കൊഞ്ഞാണനും അല്പം താത്പര്യം വരും. അങ്ങനെ താത്പര്യം കൂടിയ ഒരു കൊഞ്ഞാണനാണ് ഞാനും. പാക്കിസ്ഥാന് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള് ഇന്ത്യക്കാര്‍ക്ക് അല്പം ചൊറിഞ്ഞു വരും. അത് പരമ്പരാഗതമായി കിട്ടിയ ഒരു ചൊറിച്ചിലാണ്. അവരോടു നമ്മുടെ രാജ്യം ഏറ്റുമുട്ടുമ്പോള്‍ പിന്നെ പറയുകയും വേണ്ട. ആ ചൊറിച്ചില്‍ അതിന്റെ ക്ലൈമാക്സ് പിടിക്കും.
March 27, 2011
ബ്ലോഗര്‍ സുന്ദര്‍ രാജ് - ഇനി ഓര്മ മാത്രം.
ബ്ലോഗര്‍ സുന്ദര്‍ രാജ് ഇന്നലെ വൈകീട്ട് അന്തരിച്ചു. ((((നാദാപുരം: വെള്ളൂര്‍ എംഎല്‍പി സ്കൂള്‍ ഹെഡ്മാസ്റ്ററും കെപിപിഎച്ച്എ ഉപജില്ലാ ഭാരവാഹിയുമായ പുറമേരിയിലെ പുനത്തിക്കൊയ്ലോത്ത് പി.സുന്ദര്‍രാജ്(49) നിര്യാതനായി. സംസ്കാരം ഇന്ന്.പുറമേരി കെആര്‍ ഹൈസ്കൂള്‍ റിട്ട.അധ്യാപകന് പരേതനായ നാരായണന്റെ മകനാണ്. ഭാര്യ:ശ്രീലത(ചെറുവള്ളൂര്‍ എല്‍പി സ്കൂള്‍). മകള്‍:അപര്‍ണ)))) "ഈ മമ്മൂഞ്ഞിന്റെ മയ്യത്ത് എത്ര മണിക്കാണ് കുളിപ്പിക്കാന്‍ എടുക്കുക എന്ന് വല്ലോര്‍ക്കും അറിയാമെങ്കില്‍ ഒന്ന് പറയാന്‍ മറക്കരുതേ" എന്നാണു അദ്ദേഹം അവസാനമായി തന്റെ ബ്ലോഗില്‍ എഴുതിയ വാചകം!!!!.
March 26, 2011
അരിയാണ് താരം!!!
ഒരു രൂപയ്ക്കു അരി കൊടുക്കുന്നതിലും നല്ലത് അത് വെറുതെ കൊടുക്കുന്നതാണ് എന്നാണ് ഉമ്മന്‍ ചാണ്ടിയോട് എനിക്ക് പറയാനുള്ളത്. കാശ് വാങ്ങി എന്ന് വെറുതെ ആളെക്കൊണ്ടു പറയിപ്പിക്കേണ്ടല്ലോ. കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു രൂപയ്ക്കു അരി കൊടുത്തു. ഇപ്പോള്‍ ഭരിക്കുന്നവര്‍ അത് രണ്ടു രൂപക്കാക്കി. അടുത്തു വരാന്‍ പോകുന്നവര്‍ അത് ഒരു രൂപയ്ക്കു കൊടുക്കുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്!!. അരിയാണ് താരം!!!
March 24, 2011
സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്ക്.. ഹി.. ഹി..

March 18, 2011
നാടകം വി എസ്, അദ്ധ്യായം രണ്ട്
'വേലി ചാടുന്ന പശുവിനു കോല് കൊണ്ട് മരണം' എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. "വേലി ചാടുന്ന പശു കോലും കൊണ്ട് പോകും" എന്ന് അത് മാറ്റിയെഴുതേണ്ട സമയം ആയിരിക്കുന്നു. സി പി എമ്മിന്റെ 'വേലിക്കകത്ത്' നില്‍ക്കുമ്പോഴും നിരന്തരം അത് ചാടിക്കടക്കാന്‍ ശ്രമിച്ച ആളാണ് വി എസ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതോടെ സി പി എമ്മിന്റെ വേലി അടിയോടെ പിഴുതെറിയാന്‍ അദ്ദേഹത്തിന് ആയിരിക്കുന്നു. കിഴവന്മാരേ വഴി മാറൂ എന്ന എന്റെ കഴിഞ്ഞ പോസ്റ്റ് ഇനിയാരും വായിക്കരുത്. കാരണം ഗൗരിയമ്മയും വി എസും അടക്കം സെഞ്ച്വറി അടിക്കാറായ എല്ലാവരും അടുത്ത നിയമസഭയിലും ഉണ്ടാവുമെന്ന് ഉറപ്പായി.
March 13, 2011
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
March 10, 2011
കോണി കണ്ടാല്‍ കയ്യ് ബെറക്കുമോ?
ഇനി ഇലക്ഷന് കാലമാണ്. രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യം കാണിക്കാത്ത തിരോന്തരംകാര്‍ക്ക് പോലും ഇലക്ഷന് വൈറസ് പിടിപെടുന്ന സീസണാണ് വരുന്നത്. കേരളത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് ഇനിയത്തെ അഞ്ചു വര്‍ഷം യു ഡി എഫ് ഭരിക്കും. പ്രചാരണ കോലാഹലങ്ങളില്‍ വലിയ കാര്യമില്ല. എല്‍ ഡി എഫിനും യു ഡി എഫിനും ഒരു വോട്ടു ബാങ്കുണ്ട്. ഈ ബാങ്കില്‍ ഉള്ളവര്‍ ലോങ്ങ് ലൈഫ് ഫിക്സഡ് ഡിപ്പോസിറ്റ് പോലെയാണ്. ചത്ത പോലെ കിടക്കും.
Subscribe to:
Posts (Atom)