March 18, 2011

നാടകം വി എസ്, അദ്ധ്യായം രണ്ട്

'വേലി ചാടുന്ന പശുവിനു കോല് കൊണ്ട് മരണം' എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്‌. "വേലി ചാടുന്ന പശു കോലും കൊണ്ട് പോകും" എന്ന് അത് മാറ്റിയെഴുതേണ്ട സമയം ആയിരിക്കുന്നു. സി പി എമ്മിന്റെ 'വേലിക്കകത്ത്' നില്‍ക്കുമ്പോഴും നിരന്തരം അത് ചാടിക്കടക്കാന്‍ ശ്രമിച്ച ആളാണ്‌ വി എസ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതോടെ സി പി എമ്മിന്റെ വേലി അടിയോടെ പിഴുതെറിയാന്‍ അദ്ദേഹത്തിന് ആയിരിക്കുന്നു. കിഴവന്മാരേ വഴി മാറൂ എന്ന എന്റെ കഴിഞ്ഞ പോസ്റ്റ് ഇനിയാരും വായിക്കരുത്. കാരണം ഗൗരിയമ്മയും വി എസും അടക്കം സെഞ്ച്വറി അടിക്കാറായ എല്ലാവരും അടുത്ത നിയമസഭയിലും ഉണ്ടാവുമെന്ന് ഉറപ്പായി.


കടം കേറി ആത്മഹത്യ ചെയ്യാന്‍ കയറെടുത്തവന് ഭൂട്ടാന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ പോലെയാണ് വി എസ്സിന്റെ സ്ഥിതി. സകലതും നശിച്ചു എന്ന് കരുതിയ അവസാന കാലത്താണ് ഇമേജ് കുത്തനെ കയറിയത്. സ്മാര്‍ട്ട് സിറ്റിയാണ് ആദ്യം അടിച്ച ലോട്ടറി. ഡിസംബര്‍ അവസാന വാരത്തില്‍ മന്ത്രി എസ് ശര്‍മയെ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. സ്മാര്‍ട്ട് സിറ്റി എന്തായി സാര്‍ ? . "ഒന്നും പറയാന്‍ പറ്റില്ല. എറണാകുളത്ത് ഇന്നൊരു മീറ്റിംഗ് ഉണ്ട്. അതിനാണ് ഞാന്‍ പോകുന്നത്". ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു മറുപടിയായിട്ടാണ് എനിക്കത് തോന്നിയത്. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സില്‍ എന്റെ മുന്നിലത്തെ സീറ്റിലാണ് മന്ത്രി ഇരുന്നിരുന്നത്. തൊട്ടപ്പുറത്ത് അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ യും ഉണ്ടായിരുന്നു. (ബെന്യാമിന്റെ 'ആട് ജീവിതം' വായിക്കുന്ന തിരക്കില്‍ ആയിരുന്നു രണ്ടത്താണി). ഞാന്‍ പറഞ്ഞു വരുന്നത് സ്മാര്‍ട്ട് സിറ്റിക്കാര്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായപ്പോള്‍ വകുപ്പ് മന്ത്രി ശര്‍മ പോലും ഞെട്ടിക്കാണും എന്നാണ്. എം എ യൂസഫ്‌ അലിയുടെ തന്ത്രപരമായ ഇടപെടല്‍ കൊണ്ടാണ് അത് സാധിച്ചത്. ശരിക്കും ഒരു ഭൂട്ടാന്‍ ലോട്ടറി.

അടുത്ത ലോട്ടറി എടുത്തു കൊടുത്തത് റഊഫും കുഞ്ഞാലിക്കുട്ടിയും കൂടിയാണ്. കയ്യാമം വെക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നതല്ലാതെ വി എസ്സിനോ വി എസ്സിന്റെ പോലീസിനോ ഐസ് ക്രീം കേസ്സിന്റെ എ ബി സീ ഡി അറിയുമായിരുന്നില്ല. അളിയന്മാര്‍ തമ്മില്‍ തെറ്റിയപ്പോഴാണ്‌ ആ കഥയൊക്കെ പുറത്തു വന്നത്. ഏത് അര്‍ത്ഥത്തിലും ഒരു ഭൂട്ടാന്‍ ലോട്ടറി തന്നെ. ബാലകൃഷ്ണ പിള്ളയുടെ ലോട്ടറി മാത്രമാണ് വി എസ് നേരിട്ട് എടുത്തത്. പക്ഷെ അതിലും ഒരു ഭൂട്ടാന്‍ ഘടകം ഉണ്ട്. ജന്മദിനത്തിന് കേസ് കൊടുത്താല്‍  ചരമ ദിനത്തില്‍ വിധി വരുന്ന നമ്മുടെ നാട്ടില്‍ 'കൃത്യ സമയത്ത്' വിധി വന്നു എന്നതാണ് ആ ഭൂട്ടാന്‍ ഘടകം.


പാര്‍ട്ടി തുലഞ്ഞാലും വേണ്ടില്ല, തന്റെ ഇമേജിന് കോട്ടമൊന്നും വരരുത് എന്ന ഒരു മിനിമം പരിപാടിയിലാണ് വി എസ് മുന്നോട്ടു പോയിരുന്നത്. തുടരെത്തുടരെ അടിച്ച ഈ ലോട്ടറികള്‍ ആ മിനിമം പരിപാടിയെ ഒരു നല്ല കലാശക്കൊട്ടില്‍ എത്തിച്ചു എന്ന് വേണം പറയാന്‍. പക്ഷെ ഈ  ലോട്ടറിയടിയുടെ പാണ്ടി ലോറി ശരിക്കും കയറിയത് പാവം പിണറായിയുടെ മുതുകില്‍ ആണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വരുന്നുണ്ട്. എന്ത് ചെയ്യാന്‍. എല്ലാം വിധിയാണ് എന്ന് കരുതി സമാധാനിക്കുക തന്നെ.  ഇനി പിണറായി സഖാവിന് ചെയ്യാനുള്ളത് ഒരേ ഒരു കാര്യമാണ്. വി എസ്സിന് ജയ്‌ വിളിക്കുക. മലമ്പുഴയില്‍ ഒരു കളി കളിക്കുക!!!.

91 comments:

 1. വീരാരാധനയാകാം..പക്ഷേ ആദ്യാവസാനം അയാളൊരു രാഷ്ട്രീയക്കാരനാണെന്ന് മാത്രം മറക്കരുത്...രാഷ്ട്രീയക്കാരൻ എന്നാൽ അധികാരം എന്ന ഹെറോയിനിന് അഡിക്റ്റായ അനേകരിൽ ഒരാൾ..തമ്മിൽ ഭേദം തൊമ്മൻ എന്ന് വേണേൽ കരുതാം..പക്ഷേ

  കേരളത്തിൽ ഒന്നൊന്നരലക്ഷം പോലീസുകാരില്ലേ... കഴിയുമെങ്കിൽ ഇന്നോ നാളെയോ പൊട്ടാൻ നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ ശരിക്കറിയാമെങ്കിൽ

  അതാണ് കേരളത്തിലെ അടിയന്തര പ്രശ്നം എന്ന് ബോദമുണ്ടെങ്കിൽ, കോടതിയിൽ നടക്കുന്ന പൊറാട്ട് നാടകത്തെ അവഗണിച്ച് നേരെ ചെന്നത് പിടിചെടുക്കാനും അതിനു മുന്നിൽ മറ്റൊരു ഡാം കെട്ടാനും ഏതാനും ദിവസങ്ങൾ പോരെ...പിന്നെ സൌകര്യമായി 10ഓ അൻപതോ കൊല്ലം കൊണ്ട് കോടതിയലക്ഷ്യ കേസ് വാദിച്ചാ പോരെ...അല്ലെങ്കിൽ ആദ്യം ഒലിച്ച് പോകുന്നത് ഈ കെട്ടിപ്പൊക്കാൻ പോകുന്ന സ്മാർട്ട് സിറ്റിയല്ലേ...

  ഈ ഒരൊറ്റ പ്രശ്നം സോൾവ് ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ എന്ത് മന്ത്രി..എന്ത് ജനപ്രിയൻ...

  അല്ല..എനിക്കറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ ഇവന്മാർക്കൊക്കെ വലുത് ഇലക്ഷനാണോ അവനവന്റെ ജീവനാണോ....

  ReplyDelete
 2. ലോട്ടറിയും, പിള്ളയും ,കുഞാപ്പയും വീയെസ്സിന് അടിച്ച വെറും ലോട്ടറി മാത്രമാണെന്ന് സ്ഥാപിക്കാന്‍, മുരളീ ഭക്തനും അതുവഴി യുടീയെഫ് ചാര്ച്ചക്കാരനുമായ ബഷീറിന്‍റെ മലക്കം മറിച്ചിലിന് പാസ് മാര്‍ക്ക് !!

  ReplyDelete
 3. പോണി ബോയ്, ഗംഭീരം.ഒരു പാര്‍ട്ടിയുണ്ടാക്കി ഇലക്ഷനില്‍ നില്‍ക്ക്.ഈ നാടിനു നിങ്ങളെ ആവശ്യമുണ്ട്.നിങ്ങള്‍ ഇനിയും മാറി നിന്നാല്‍ കേരള ജനത ഒന്നടങ്കം തിരഞ്ഞെടുപ്പു ബഹിഷ്കരിക്കും.

  ReplyDelete
 4. നാടകമേ ഉലകം.....എന്തേ...എല്ലാ പാര്‍ട്ടിക്കാരും നല്ല നാടക ട്രൂപ്പുകള്‍ ആണ് കേട്ടാ...നല്ല അഭിനേതാക്കളും..പാവം ജനങ്ങള്‍ വെറും കപ്പലണ്ടി കൊരുക്കി തിന്നു ഇവന്മാരുടെ കളികള്‍ കാണുന്ന പാവം കാണികള്‍ മാത്രം ...അതെന്നെ...

  ReplyDelete
 5. ഇന്നലെ ആരോഗ്യ സ്ഥിതി മോശം ഇന്ന് വളരെ ഉഷാര്‍ രഹസ്യം = മസ്ലി പവര്‍ എക്സ്ട്രാ- ഒരു ആയുര്‍വേദിക് ഉല്പന്നം 88 കഴിഞ്ഞവര്‍ക്കും ഉപയോഗിക്കാം .ഗൌരി അമ്മയ്ക്കും പറ്റും . ഒരു ആയുര്‍വേദ പച്ച മരുന്ന് .

  ReplyDelete
 6. ആര്‍ക്കും വേണ്ടാത്ത വി എസ്സിനെ ജനങ്ങള്‍ക്കും വേണ്ട.

  ഇയാള എന്ത് ചെയ്തെന്നാ.
  രണ്ടു രൂപയ്ക്കു അരി കൊടുതെന്നോ?
  ആര്‍ക്കു.
  ഉമ്മന്‍ ചാണ്ടി മൂന്നു രൂപക്ക്‌ അരി കൊടുത്തിട്ടാണ്
  ഇറങ്ങി പോയത് .
  പിന്നെയും അഞ്ചു വര്ഷം കഴിയേണ്ടി വന്നു
  ഇങ്ങേര്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ.
  അഞ്ചു വര്ഷം മുന്‍പ് കടയില്‍ നിന്നും മുപ്പതു രൂപയ്ക്കു
  വാങ്ങിയിരുന്ന അരിക്ക് ഇപ്പോള്‍ അറുപതു
  രൂപ ആയെന്നു ഇന്നലെ ടിവിയില്‍ പറയുന്ന കേട്ട്.
  നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുംബോഴെല്ലാം
  കേന്ദ്രത്തെ പഴിച്ചു സമയം കളയുക അല്ലാതെ എന്തെങ്കിലും
  ചെയ്യാന്‍ ഇയാള്‍ക്ക് കഴിഞ്ഞോ?
  തൊട്ടടുത്ത തമിഴ്‌ നാട് നികുതി ഒഴിവാക്കി പെട്രോള്‍ വില
  കുറച്ചപ്പോള്‍ കേരളം എന്ത് ചെയ്തു.
  മലപ്പുറത്തെ കുട്ടികള്‍ പഠിച്ചല്ല പരീക്ഷ പാസ്സാവുന്നത്
  എന്ന് പറഞ്ഞത് ഈ വി എസ് തന്നെയല്ലേ?
  ശാരിയുടെ അഭിമാനത്തില്‍ കയറി നിന്ന്
  മന്ത്രിക്കസേരയില്‍ കയറിയ വി എസ്
  അധികാരത്തില്‍ കയറിയ ഉടനെ
  ശാരിയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്യുക അല്ലെ ചെയ്തത്.
  ആ കൊച്ചു കുട്ടിയെക്കൂടി അയാള്‍ അന്ന് അറസ്റ്റ്‌ ചെയ്യിചില്ലേ?
  ശാരിയുടെ അച്ഛനും വീട്ടുകാരും കാണാന്‍ ചെന്നിട്ട് കണ്ടോ?
  അതും ഈ വി എസ് തന്നയല്ലേ?
  അഞ്ചു വര്ഷം കഴിഞ്ഞിട്ടും വി ഐ പി യെ പുറത്തു
  വിട്ടോ?
  ഇത്തിരിയെങ്കിലും അധികാര മോഹം ഇല്ലാത്ത ആള്‍ ആയിരുന്നെങ്കില്‍
  ആദ്യം ഈ വി ഐ പി കള്‍ ആരെന്നു പറയുക ഇല്ലായിരുന്നോ?
  ആ കേസ്‌ ഒരു ചുവടു എങ്കിലും മുന്നോട്ട് നടത്തിയോ?
  അഞ്ചു വര്ഷം വേണ്ടി വന്നു സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒന്ന്
  ഒപ്പിടാന്‍.
  അഞ്ചു വര്ഷം മുന്‍പ് പറഞ്ഞതിനേക്കാള്‍
  എന്തെങ്കിലും വ്യത്യാസം കരാറില്‍ ഉണ്ടായിരുന്നോ?
  സ്മാര്‍ട്ട് സിറ്റി കരാര്‍ ഒപ്പിട്ടവരെ ജയിലില്‍ കെട്ടുമെന്ന് പറഞ്ഞ
  ആളും ഈ വി എസ്സല്ലേ?
  ഇരുപതിനായിരം കോടി രൂപയുടെ വികസന കരാറുകള്‍
  പൂഴ്ത്തി വച്ച് നാടിന്റെ വികസനത്തെ മുരടിപ്പിച്ചതും
  ഈ വി എസ് തന്നെയല്ലേ?
  തൊഴിലിനു തെണ്ടുന്ന യുവജനങ്ങളെ വഞ്ചിച്ചു കൊണ്ട്
  പിന്‍ വാതില്‍ നിയമനം അനവധി നടത്തിയതും ഈ വി എസ്സിന്റെ
  മന്ത്രി സഭ അല്ലെ?
  പി എസ് സി യുടെ വിശ്വാസ്യത തകര്‍ത്തതും ഈ വി എസ്സിന്റെ
  മന്ത്രി സഭ അല്ലെ?
  കല്ല്‌ വാതില്‍ക്കല്‍ മദ്യ ദുരന്ത കേസ്‌ അട്ടിമറിച്ചതും ഈ വി എസ്സല്ലേ?
  ചന്ദന മാഫിയക്ക് ഓശാന പാടിയത് ഈ വി എസ്സല്ലേ?
  ലോട്ടെരി ഇടപാടിലെ അഴിമതി എന്തെ വി എസ് പുറത്തു കൊണ്ട് വന്നില്ല.
  മൂന്നാറില്‍ ജെ സി ബി യും കൊണ്ട് പോയി ഷോ കാണിച്ചിട്ട്
  എന്തായി?
  സ്വന്തം പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരെ എന്തെല്ലാം
  പറഞ്ഞു നടന്നു ഈ വി എസ് .
  ലാവലിന്‍ കേസില്‍ പിണറായിയെ കുടുക്കിയത് വി എസ് അല്ലെ?
  കോടിയേരിയും മക്കളെയും സമൂഹത്തില്‍ താരടിച്ചതും ഈ വി എസ്സല്ലേ?
  സ്വന്തം മകന് വഴി വിട്ടു സമ്പാദിക്കാന്‍ അവസരം ഉണ്ടാക്കിയതും
  ഈ വി എസ്സല്ലേ?
  ആദരണീയനായ ഇന്ത്യന്‍ പ്രസിടെന്റിനെ മേലോട്ട് വാണം
  വിടുന്നയാള്‍ എന്ന് വിളിച്ചതും ഈ വി എസ് തന്നെയല്ലേ?
  എത്രയെത്ര മാന്യ വ്യക്തികളെ ഇയാള സ്വന്തം നാവു
  കൊണ്ട് വായില്‍ തോന്നിയത് പറഞ്ഞു?
  കുറെ മാധ്യമങ്ങള്‍ ഇടതു പക്ഷത്തിനെതിരെ ഉള്ള ആയുധം
  ആയി വി എസിനെ കരുതുകയും ഊതി പെരുപ്പിക്കുകയും
  ചെയ്തു.
  അറിഞ്ഞോ അറിയാതെയോ പലരും അയാലിനെ പെരുപ്പിച്ചു.
  അവസാനം ആ ഊതി വീര്‍ത്ത ബലൂണ്‍ അങ്ങ് പൊട്ടി.
  അഞ്ചു വര്ഷം മുന്‍പ് ആടിയ ആ പൊറാട്ട് നാടകം
  കേരളത്തിലെ തെരുവുകളില്‍ വീണ്ടും നടക്കുന്നു.
  റിലയന്‍സും ,ലോട്ടറി മാഫിയകളും
  പതിനെട്ടു തികയാത്ത യുവാക്കളെ തെരുവിലിറക്കി
  വി എസ്സിന് കീജയ്‌ വിളിപ്പിക്കുന്നു.
  നേരെ ചൊവ്വേ സംസാരിക്കാന്‍ അറിയാത്ത.
  ചെറുപ്പക്കാരുടെ മനസ്സറിയാത്ത,
  വികസനം തടഞ്ഞു വയ്ക്കുന്ന, പുരോഗമന
  ആശയങ്ങളെ മുഴുവന്‍ കാറ്റില്‍ പരത്തുന്ന ഒരാളിന്
  വേണ്ടി ഈ ചെറുപ്പക്കാര്‍ ഇങ്ങനെ ചെയ്യുമോ?
  കുറച്ചു കുപ്പി കിട്ടിയാല്‍ കീ ജയ്‌ വിളിക്കാന്‍ ആളിനെ കിട്ടുമായിരിക്കും.
  അത് കണ്ടു സീറ്റ് കൊടുക്കാന്‍ സീ പീ എം തയാറാവും
  പക്ഷേ അഞ്ചു വര്ഷം താങ്കളുടെ കൊപ്രായതരം കണ്ട
  പാവം കഴുതകള്‍ കുത്തുമോ താങ്കള്‍ക്ക് .....
  കേരള ദി പിറകോട്ടു വലിക്കാന്‍ ഈ കാരണവര്‍ വീണ്ടും
  അവതരിച്ചല്ലോ ഈശ്വരാ ....
  അവസാനമായി ജനങ്ങളേ ഓര്‍ക്കുക
  നമ്മുടെ രാജ്യത്തിനു വേണ്ടി രക്ത സാക്ഷി ആയി ആയ
  സന്ദീപിനെ ഓര്‍മ്മയുണ്ടോ?
  പട്ടിപോലും സന്ദീപിന്‍റെ വീട്ടില്‍ പോകുമോ എന്ന്
  ചോദിച്ച വി എസിന് അതെ മറുപടി ആണ് ഇപ്പോള്‍ ഉചിതം.
  വോട്ടു ചെയ്യാന്‍ എന്റെ @ട്ടി പോലും വരില്ല സഖാവേ

  ReplyDelete
 7. "ഗൗരിയമ്മയും വി എസും അടക്കം സെഞ്ച്വറി അടിക്കാറായ എല്ലാവരും അടുത്ത നിയമസഭയിലും ഉണ്ടാവുമെന്ന് ഉറപ്പായി."

  മുനീര്‍-ന്‍റെ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുകൊണ്ടുവന്ന, സ്ത്രീപീഡന/ അഴിമതി കേസുകളില്‍ കുറ്റാരോപിതന്‍ ആയി, കോടതി വിധി കാത്തുകിടക്കുന്ന ആള്‍ വരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചിട്ടുണ്ട്. വി.എസ് ഇത് മൂന്നാം തവണ ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നത്. ഇവിടെ 30-ഉം 40-ഉം കൊല്ലം മണ്ഡലങ്ങള്‍ കുത്തകയാക്കി മത്സരിക്കുന്ന ആളുകള്‍ ആണ് മൂന്നാം തവണ നിയസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വി.എസ്-നെ വിമര്‍ശിക്കുന്നത്. വി.എസ്-ന്‍റെ ആരോഗ്യത്തില്‍ ഇവര്‍ക്കൊക്കെ എന്താ ഇത്ര ബേജാറ് എന്നാണു മനസ്സിലാവാത്തത്. ജനങ്ങളുടെ നേതാവായ വി.എസ് മല്‍സരരംഗത്ത്‌ വരുന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കും..

  ReplyDelete
 8. വീയെസ്സിന്റെ രണ്ടാം വരവിന്റെ പരിസമാപ്തി ട്രാജ ഡി യാകുമോ ? മേയ് 13 നു വോട്ട് എണ്ണികഴിഞ്ഞു പറയാം .പക്ഷെ വീ എസ് ,മത്സരിക്കില്ല എന്ന വാര്‍ത്ത കേട്ട് ഇന്നലെ മനസ്സില്‍ ലഡ്ഡു പൊട്ടിച്ച ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലി കുട്ടിയുടെയും മന കോട്ട കള്‍ക്ക് സല്പം ഇല്ലക്കം തട്ടിയില്ലേ ? യു ഡി എഫ് തരംഗ ത്തിന്റെ മുന്നില്‍ ഒരു ഒറ്റ യാനെ പോലെ യുള്ള വീ എസ് ന്റെ ആ നില്പ് അതാണ് ..വരുന്ന ഇലക്ഷന്‍ ന്റെ ചിത്രം

  ReplyDelete
 9. വി.എസിനു സീറ്റിലെന്നു പറഞ്ഞപ്പോള്‍ തൊട്ട് വി.എസ് ഹാല്‍ ഇളകി. മുഖ്യമന്ത്രിക്ക് കൊടുത്ത നിവേദനം പോലും സ്വീകരിക്കാതെ ആയി (മാതൃഭൂമി ഫോട്ടോ സഹിതം വാര്‍ത്ത). കുറെ വൃദ്ധവയോജനങ്ങളെ കൂടി റോഡില്‍ പ്രകടനം..തനി നാടകീയം.....

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വി.എസ്. മത്സരിച്ചാലും ഇല്ലെങ്കിലും ഒരു പോലെയാണ്.
  അദ്ദേഹം മത്സരിക്കുന്നതിനെ പി.ബി.യില്‍ എതിര്‍ത്തത് കേരളത്തില്‍ നിന്നുള്ള രണ്ടു പേര്‍ (പിണറായിയും കോടിയേരിയും) ആണ്.
  ദേശീയ സെക്രട്ടറിയായ പ്രകാശ് കാരാട്ട് കൂടി പങ്കെടുത്ത യോഗത്തിലാണ് കോടിയേരി പാര്‍ട്ടിയെ നയിക്കുമെന്നും വി.എസ്. മത്സരിക്കില്ലെന്നും തീരുമാനിച്ചത്.
  അച്ചുതാനന്ദനെ ആദ്യമേ ഒഴിവാക്കാന്‍ പിണറായിയും കാരാട്ടും തീരുമാനിച്ചതാണ്.
  അതുകൊണ്ടാണല്ലോ ബംഗാളില്‍ ആര് പാര്‍ട്ടിയെ നയിക്കും എന്ന് കാരാട്ട് പ്രഖ്യാപിച്ചപ്പോഴും കേരളത്തിലേത് അവിടെ തീരുമാനിക്കും എന്ന് പറഞ്ഞതും അവസാനം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം തിരുത്തിയതും.
  ആദ്യം പറഞ്ഞു വി.എസിന് വയസ്സ് കൂടി, സുഖമില്ല എന്നതാണ് മാറി നില്‍ക്കുന്നതെന്ന്.
  എന്താ ഇപ്പോള്‍ പി. ശശിയെ ചികിത്സിക്കാന്‍ അയച്ചിടത്തേക്ക് വി.എസിനെയും അയച്ചിരുന്നോ?
  എന്തായാലും ഒരു കാര്യത്തില്‍ സി.പി.എമ്മിന് സമാധാനിക്കാം, വി.എസിന് സീറ്റ്‌ നിഷേധിച്ച ആ യോഗത്തില്‍ തന്നെയാണ് ഒരു സഖാവിന്റെ ഭാര്യ പരാതി പറഞ്ഞതിനാല്‍ പുറത്തു നിര്‍ത്തിയ പി. ശശിയെ പുറത്താക്കേണ്ട എന്ന് തീരുമാനിച്ചതും !
  ഇവിടെ അപമാനിതരായത് ദേശീയ സെക്രട്ടറിയും (പ്രകാശ് കാരാട്ട്) സംസ്ഥാന സെക്രട്ടറിയും (പിണറായി വിജയന്‍) ആണ്
  കപട ആദര്‍ശ വീരന്റെ 'കയ്യാമം' വെക്കല്‍ വേഗം തുടങ്ങട്ടെ !
  ബഷീര്‍ ഭായിയുടെ ഈ പോസ്റ്റിങ്ങ്‌ വായിച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ "വള്ളി നിക്കര്‍ ഇട്ടു രാഷ്ട്രീയത്തില്‍ വന്നവര്‍ വടിയും കുത്തിപ്പിടിച്ചിട്ടും ഒഴിഞ്ഞു പോകുന്നില്ല" എന്ന വാക്കുകള്‍ ആണ് ഓര്‍മ്മ വരുന്നത്.

  ReplyDelete
 12. ഇതൊക്കെ ഒരു തന്ത്രമല്ലേ ബഷീർ. കാരാട്ടും,പിണറായിയും കൂടിയെടുത്ത ഒരു തന്ത്രം.

  ReplyDelete
 13. @ രാജു
  എല്ലാം കൂടി ഇങ്ങനെ ഒറ്റയടിക്ക് ചോദിച്ചാലോ?.. ഇലക്ഷന്‍ അടുക്കുമ്പോള്‍ ചോദിക്കാനും കുറച്ചു ബാക്കി വെക്കണേ..

  @ Samad Karadan : ജാതി നോക്കി മാത്രം അഫിഫ്രായം പറയുന്ന വെള്ളാപ്പിള്ളി അപ്പറഞ്ഞത്‌ ഏതായാലും വി എസ്സിനെക്കുറിച്ചാവാന്‍ വഴിയില്ല. അല്ലെ?

  ReplyDelete
 14. വീയെസ്സിനു വേണ്ടി തെരുവിലിറങ്ങിയത് പാര്‍ട്ടിക്കാരല്ലെന്നു പിണറായി പറയുന്നു. പിന്നെയാരായിരിക്കും അവര്‍....?

  ReplyDelete
 15. അടുത്ത തവണ ലോട്ടറിയെടുക്കാൻ ഇപ്പോഴത്തെ എത്ര വൃദ്ധർ കാണും...

  ReplyDelete
 16. ഇനി കിളവമഹാസഭകൾ നാട് വാഴട്ടേ

  ReplyDelete
 17. ഒരു വിപ്ലവ പാര്‍ട്ടിയുടെ ഗതികേടാണിത്.തൊണ്ണൂറു വയസ്സിലേക്ക് നോക്കി നെടുവീര്‍പ്പിടുന്ന വീയെസ്സിനെ തന്നെ വീണ്ടും മുന്നില്‍ നിര്‍ത്തി പൊരിക്കാനുള്ള ഗതികേട്.ഇക്കണക്കിനു അടുത്ത തവണ എന്ത് ചെയ്യും ?എന്തായാലും ഭരണം തിരിച്ചു കിട്ടിയില്ലെങ്കിലും അത് വീയെസ്സിന്റെ തലയില്‍ കെട്ടി വെച്ച് രക്ഷപെടാം പിണറായിക്ക്.

  ReplyDelete
 18. എല്ലാം രാഷ്ട്രീയ കളികൾ…
  പാർട്ടി എതിർക്കുക, മീഡിയ ഇഷ്യുവാക്കി അച്ചുമാമന്റെ ഇമേജ് ഉയർത്തികാണിക്കുക തുടർന്ന് (പാർട്ടി) പ്രവർത്തകരത് ഏറ്റുപിടിക്കുകയും ആക്ടീവാകുകയും ചെയ്യുക എന്ന തന്ത്രമല്ലെ ഇതെന്ന് കഴിഞ്ഞ നടകത്തിലെ തിരകഥ അതുപോലെ അവതരിപ്പിക്കപെടുന്നത് കാണുമ്പോ സംശയിച്ച് പോകുന്നു..!

  ReplyDelete
 19. 'കടം കേറി ആത്മഹത്യ ചെയ്യാന്‍ കയറെടുത്തവന് ഭൂട്ടാന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ പോലെയാണ് വി എസ്സിന്റെ സ്ഥിതി. സകലതും നശിച്ചു എന്ന് കരുതിയ അവസാന കാലത്താണ് ഇമേജ് കുത്തനെ കയറിയത്'.

  പൂര്‍ണമായും യോജിക്കുന്നു. ലോട്ടറികളിലൂടെ ഊതിവീര്പിക്കപ്പെട്ട ബാലൂനാണ് വീ എസ്.

  ReplyDelete
 20. ഏതായാലും വി എസ് പഴയ ബീഡിയും വലിച്ചു കട്ടന്കാപ്പിയും കുടിച്ചു വളര്‍ന്ന കമ്മ്യുഉനിസ്റ്റ് കാരനാനെന്ന കാര്യം മറക്കരുത്. ഇന്നത്തെ പഞ്ച നക്ഷത്ര കമ്മ്മൂനിസ്ടുകാരുടെ ഇടയില്‍ ഇത്രയും പിടിച്ചു നിന്നതിനു അഭിനന്ദനങ്ങള്‍. വി എസിനെ തുടച്ചുമാറ്റാന്‍ തുടങ്ങിയ പിണ(ങ്ങാ)റായി തന്നെ പറഞ്ഞില്ലേ വി എസ കേരളത്തിലെ അനിഷേധ്യ നേതാവാണെന്ന്. മലമ്പുഴയില്‍ കാലുവാരാന്‍ ആളുണ്ടായാലും വി എസ മാനമായി എ കെ ജി സെന്ററില്‍ കഴിന്ജോളും

  ReplyDelete
 21. സമുദ്രത്തിന്‍റെ മാര്‍ത്തട്ടോട് ചേര്‍ന്ന് നിന്നില്ലെങ്കിലും സിപിഎം ഇല്‍ തിരയുണ്ടാക്കാന്‍ കഴിയും എന്ന് വി എസ തെളിയിച്ചിരിക്കുന്നു. അത് അംഗീകരിക്കേണ്ടി വന്ന പിണറായി സഖാവിന്റെ ദയനീയത സഹതാപാര്‍ഹം തന്നെ.

  ReplyDelete
 22. ഷമീര്‍ തളിക്കുളം said...
  വീയെസ്സിനു വേണ്ടി തെരുവിലിറങ്ങിയത് പാര്‍ട്ടിക്കാരല്ലെന്നു പിണറായി പറയുന്നു. പിന്നെയാരായിരിക്കും അവര്‍....?

  Dear Shameer
  അവരാണ് കുളംകുത്തികള്‍. സോറി കുലംകുത്തികള്‍ (യൂനിക്കോടിനെക്കൊണ്ട് തോറ്റു. ഒരക്ഷരവും ശരിക്ക് വരില്ല)

  ReplyDelete
 23. ദീര്‍ഘായുസ്സ് ലഭിക്കാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാലോ എന്ന് ഞാന്‍ ഗൌരവപൂര്‍വ്വം ചിന്തിക്കുന്നു....

  ഒരു പത്തു നൂറു കൊല്ലമൊക്കെ കാലന്‍ പോലും അടുക്കാന്‍ പേടിക്കുന്നത് കണ്ടില്ലേ..

  ReplyDelete
 24. ഇപ്രാവശ്യം ഇടതു പാര്‍ടി തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തം വി എസിന്റെ തലയില്‍ കെട്ടിവച്ചു അങ്ങേരുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പികുക എന്ന തന്ത്രമാണ് പാര്‍ട്ടി തന്നെ സ്വീകരിച്ചിരിക്കുന്നത് എന്നുവേണം കരുതാന്‍.

  ReplyDelete
 25. from matrubumi 19.3.11
  കുറെ പേര്‍ പ്രകടനം നടത്തിയതുകൊണ്ട് ആരെയെങ്കിലും മത്സരിപ്പിക്കുക എന്ന രീതി സി.പി.എമ്മില്‍ ഇല്ലെന്നും വി.എസ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എല്ലാ തലത്തിലുമുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. മറിച്ചുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി പറഞ്ഞു.
  ha.ha.ha.

  ReplyDelete
 26. from matrubumi 19.3.11
  കുറെ പേര്‍ പ്രകടനം നടത്തിയതുകൊണ്ട് ആരെയെങ്കിലും മത്സരിപ്പിക്കുക എന്ന രീതി സി.പി.എമ്മില്‍ ഇല്ലെന്നും വി.എസ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് എല്ലാ തലത്തിലുമുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. മറിച്ചുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി പറഞ്ഞു.
  ha.ha.ha.

  ReplyDelete
 27. വി.എസ് എന്ന വ്യക്തിത്വം കേരള മനസ്സിൽ ഇടം നേടിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥത നിറഞ്ഞ രാഷ്ട്രീയ പ്രവർത്തനം മാത്രമല്ല ദീർഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടുമാണ് (സ്മാർട്ട് സിറ്റി കാര്യത്തിലെ നിലപാട്). ഒരു സിനിമ വിജയിക്കുന്നതിൽ പല ഘടകമുണ്ടെങ്കിലും അതിൽ പ്രധാനം ശക്തനായ വില്ലനെ അടിച്ചമർത്തുന്ന നായകന്റെ പെർഫോമൻസാണ്, ഈ നായകനോടുള്ള വീരാരാധന എന്തുകൊണ്ടുണ്ടാവുന്നു ? സമൂഹത്തിലെ തിന്മകളെ അടിച്ചമർത്താനുള്ള മോഹം ഏതൊരു മനുഷ്യനുമുണ്ടാവുന്നു എന്നാലത് എല്ലാവർക്കും കഴിയില്ല , മനസ്സിന്റെ അടിത്തട്ടിലുള്ള ഈ മോഹം ഒരു നായകൻ സിനിമയിൽ ചെയ്യുമ്പോൾ തന്റെ തന്നെ ആഗ്രഹം സഫലാമാവുന്നതിലെ പ്രത്യുപകാരമേന്നത് പോലെയാണ് ആ നായകനോട് തോന്നുന്ന വീരാരാധന ഇവിടെ വി.എസ് എന്ന ആത്മാർത്ഥത നിറഞ്ഞ വ്യക്തിത്വം രാഷ്ട്രീയത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കച്ചറകളെ കോരി വൃത്തിയാക്കുന്ന റോളിൽ വിജയിച്ചു ഇതേതൊരു കേരളീയന്റേയും (പീണറായി.ഉമ്മൻ ചാണ്ടി, മുരളി,മുരളീധരൻ,കുഞ്ഞാലികുട്ടി ,ഇ,അഹമദ് തുടങ്ങിയവരൊയിച്ചുള്ള) മനസ്സിൽ സ്വാഭവികമായുണ്ടായ സ്നേഹമാണ്… ഇവിടെ അദ്ദേഹത്തെ വിമർശിച്ചവർ പറയട്ടെ അദ്ദേഹത്തിന്റെ മാത്രമായ തെറ്റെന്ത് ?
  എന്തു നാടകവുമാവട്ടെ വി.എസ് എന്നത് ആർക്കും എളുപ്പത്തിൽ ഒഴിവാക്കാനാവുന്ന ഒരു പ്രതിഭാസമല്ല. ഏതായാലും കുഞ്ഞാപ്പമാരെ നിലക്ക് നിർത്താൻ ഒരു മൂത്താപ്പ വേണം

  ReplyDelete
 28. ആരെ കണ്ണില്‍ പൊടിയിടാനാണു ഈ സിപീയെം ശ്രമിക്കുന്നതു?

  ReplyDelete
 29. എന്താപ്പോ പറയ്യ ! ഇതിലെ രാഷ്ട്രീയം അങ്ങിട് മാറ്റിവച്ചാല്‍, വിമര്‍ശനം നന്നായി.
  പക്ഷം തിരിഞ്ഞു നേതാക്കളെ വായ്തി പാടാന്‍ നമ്മോളൊക്കെ ഉള്ളത് കൊണ്ടു ചിലരൊക്കെ മരിച്ചാലും മത്സരിച്ചു എന്നും വരാം.

  വി സിനെ തള്ളാന്‍ പാര്‍ട്ടിയും, കൊള്ളാന്‍ അണികളും ?
  ഇനിയും വേണോ ആറു പിന്തിരിപ്പന്‍ മൂരാച്ചിയെ നമുക്ക് ?

  ReplyDelete
 30. LDF പ്ര കദന പത്രിക

  1 മക്കാവു ദീപിലേക്ക് വര്‍ഷതിതില്‍ ഒരു ഫ്രീ യാത്ര
  2 ഗോള്‍ഫ് കളി ജനകീയമാക്കും .
  3 കുട്ടനാട്ടിലെ കായല്‍ നിലങ്ങളില്‍ റിസോര്‍ട്ട് കൃഷി
  4 S .S .L .C തൊട്ടവര്‍ക്കും Ph .D രേജിസ്ട്രശന്‍
  5 .അച്ഛന്റെ മാനം കാക്കാന്‍ എല്ലാ മക്കള്‍ക്കും സിനിമ എടുക്കാന്‍ സബ്സീഡി (ആയുധം)
  ൬.കേരള ത്തിന്റെ എല്ലാ വിവരങ്ങളും (രഹസ്യങ്ങളും ) ഇനി റിലയന്‍സിന്റെ വിരല്‍ തുമ്പില്‍.

  ജയ്‌ LDF ജയ്‌ വീ എസ് ,ജയ്‌ മക്കാവു

  ReplyDelete
 31. ഇത് ഞാന്‍ മാനത്ത് കണ്ടു .... മത്സരിപ്പിക്കില്ലെന്നു കേട്ടപ്പോള്‍ തന്നെ കയിഞ്ഞ പ്രാവസ്യത്തെപോലെ പ്രകടനം നടത്തി മത്സരിപ്പിക്കാന്‍ പാര്‍ടി തെയ്യാരവുമെന്നു കരുതി ... എങ്ങിനെയുണ്ട് എന്റെ കണക്കു ... ഹഹഹ

  ReplyDelete
 32. ധീരാ വീരാ വി എസേ.... ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടെണ്ണം പിന്നാലേ..!!!!

  ReplyDelete
 33. This comment has been removed by the author.

  ReplyDelete
 34. പ്രിയ വള്ളിക്കുന്ന് ,

  താങ്കളെ പോലുള്ളവര്‍ക്ക് ഇനി ഇതേ മാര്‍ഗ്ഗമുള്ളൂ .. പ്രായവാദം വേണ്ടത്ര ഫലിക്കാതെ വന്നപ്പോള്‍, ജനപക്ഷത്ത് നിലയുറപ്പിച്ചുല്ല വി എസിന്റെ നിരന്തര പോരാട്ടത്തെ , സമൂഹത്തില്‍ ഉള്ള അതിന്റെ impact നെ , സമീപ കാലത്ത് പുറത്തു വന്ന അതിന്റെ അതി ശക്തമായ ഫലത്തെ , വെറും ഭാഗ്യമായും മറ്റും ചിത്രീകരിച്ചു വി എസിനെ ഇകഴ്ത്ത്താനുള്ള താങ്കളുടെ ശ്രമം , പക്ഷെ മിക്ക സ്ഥലത്തും അമ്പേ പാളിപോകുന്നു എന്ന് പറയാതെ വയ്യ ...അല്ലേലും സൂര്യ ശോഭയെ ഊതി കെടുത്താന്‍ പറ്റുമോ > (I know you are a super blogger, but still..)

  സ്മാര്‍ട്ട് സിറ്റിയാണ് ആദ്യം അടിച്ച ലോട്ടറി..എം എ യൂസഫ്‌ അലിയുടെ തന്ത്രപരമായ ഇടപെടല്‍ കൊണ്ടാണ് അത് സാധിച്ചത്. ശരിക്കും ഒരു ഭൂട്ടാന്‍ ലോട്ടറി.

  സുഹൃത്തേ യു ഡി എഫ് മന്ത്രിസഭാ സ്മാര്‍ട്ട്‌ സിറ്റി ആദ്യ കരാര്‍ ഉണ്ടാക്കിയ സമയത്ത് തന്നെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അതിലെ സംസ്ഥാനത്തിന് ദോഷകരമായ വ്യവസ്ഥകള്‍ ശക്തമായി ചൂണ്ടിക്കാണിച്ചിരുന്നു ... ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സൗജന്യമായി നമ്മുടെ ഭൂമി വിട്ടുകൊടുക്കല്‍, തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ അടങ്ങിയ ആ കരാര്‍ വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റദ്ദാക്കുകയും ചെയ്തു . തുടര്‍ന്ന് സംസ്ഥാനത്തിന് അനുഗുണമായി കരാര്‍ പൊളിച്ചു എഴുതുകയും സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി ഒരു വിട്ടു വീഴ്ചക്കും ഇല്ലെന്നു ശക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.. എല്ലാം അടിയറവു വച്ചുള്ള യു ഡി എഫ് കരാറില്‍ നിന്നും പെട്ടെന്ന് മാറാന്‍ ടീകോം സ്വാഭാവികമായും കൂട്ടക്കിയുമില്ല ... അങ്ങിനെയാണ് പ്രതിസന്ധി രൂപപ്പെട്ടതു .. ... പിന്നെ റിസഷനും...

  അങ്ങിനെ അവസാനം എം എ യൂസുഫലി ഒരു മധ്യസ്ഥനായി എന്നത് ശരി തന്നെ , പക്ഷെ ഒരു കാര്യം വ്യക്തമായും മനസ്സിലാക്കണം , എം എ യൂസുഫലി അല്ല കരാര്‍ സംസ്ഥാനത്തിന് അനുകൂലമായി മാറ്റി എഴുതിയത് . എം എ യൂസുഫലി തന്നെ വ്യക്തമാക്കിയ പ്രകാരം അദ്ദേഹം ചെയ്തത് വി എസ് സര്‍ക്കാര്‍ മുന്നോട്ട് വച്ച കരാര്‍ അംഗീകരിച്ചാലും ടീകോമിന് നഷ്ടം ഉണ്ടാകില്ല എന്ന് അവരെ ബോധ്യപ്പെടുത്തി എന്നതാണ് ..

  പറഞ്ഞു വരുന്നത് ഇത് യൂസുഫലി ഉണ്ടാക്കിയെടുത്തതു പുതിയ കരാര്‍ അല്ല എന്നും , ഇത്ര താമസിച്ചത് എന്ത് കൊണ്ടാണെന്നും എല്ലാവര്ക്കും വ്യക്തമാണ് ..വികസനം വരുന്നില്ല എന്നാ ആക്ഷേപ-സമ്മര്‍ദ്ദങ്ങള്‍ ക്കിടയിലും ഇത്രയും കാലം സംസ്ഥാന താല്പര്യങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട വി എസ് സര്‍ക്കാരിനെ ഇക്കാര്യത്തില്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ... എത്ര ധീരമായ നിലപാട് ! വികസനത്തിന്റെ മറവില്‍ യു ഡി എഫ് ചെയ്യാന്‍ ഒരുങ്ങിയത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു .യുവാക്കള്‍ അടക്കമുള്ള കേരള സമൂഹം ഇക്കാര്യത്തില്‍ വി എസിനോട് കടപ്പെട്ട്ടിരിക്കുന്നു ... അല്ലാതെ ഇത് വെറുതെ കിട്ടിയ ഒരു ലോട്ടറി അല്ല ബഷീര്‍ സാഹിബെ ,നന്നായി കഷ്ടപ്പെട്ട് ഫൈറ്റ് ചെയ്ത്‌ വി എസ് അടക്കമുള്ളവര്‍ നേടി തന്നത് തന്നെയാണ് ... അങ്ങിനെയാണ് വി എസ് യുവാക്കള്‍ക്കിടയില്‍ താരമായി മാറിയത് .. ഇത് ഒരു സൂചനയാണ് എങ്ങിനെയാണ് നാടിനെ ഒറ്റിക്കൊടുക്കാതെ തന്നെ വികസനം കൊണ്ട് വരേണ്ടത് എന്ന് ... ... ഇത് കാണൂ ...

  വള്ളിക്കുന്ന് പറഞ്ഞ മറ്റു ലോട്ടറികളെ കുറിച്ച് അടുത്ത കമ്മെന്റില്‍

  ReplyDelete
 35. ഇതിപ്പോള്‍ പണ്ടാരോ പറഞ്ഞില്ലേ?.. ഏത്?
  അതന്നെ... പൊട്ടന് ലോട്ടറി അടിച്ചപോലെ....

  ReplyDelete
 36. ഓരോ വില്ലേജിലും വൃത്തിയുളള വിശ്രമകേന്ദ്രം പോലെ പ്രവര്‍ത്തിക്കുന്ന കളളുഷാപ്പുകള്‍ വേണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

  മട്ടന്നൂര്‍ കളളുചെത്ത് തൊഴിലാളികളുെട കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കളളുഷാപ്പുകള്‍ക്കും കെട്ടിടം ഉണ്ടാക്കണമെന്നും സൗകര്യമായി ഇരുന്ന് ഭക്ഷണം കഴിക്കാനുളള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

  കളള് ചെത്ത് വ്യവസായമായി മാറിയ സാഹചര്യത്തില്‍ ഈ രംഗത്ത് നവീകരണം സൃഷ്ടിക്കേണ്ടതുണ്ടെന്നും ഭാവിയില്‍ അത് സാധിച്ചെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
 37. സത്ത്യം പറഞ്ഞാല്‍ അയാള്‍ പാവമാണ്.......
  ഇതുവരെ അയാള്‍ എന്തു ചെയ്താലും പാര്‍ട്ടി ചീത്ത പറയും
  ഇപ്പോഴെ........ ഇലക്ഷന്‍ അടുപിച്ച പാര്‍ട്ടി ഒന്ന് അയഞ്ഞു.......... അപ്പൊ ആള്‍ ഒന്ന് കത്തികയറി
  എന്തായാലും ആ പിണാറയിക്കാകാന്റെ കയ്യിലാണ് കേരളത്തിലെ മാര്‍കിസം
  അത് ഇനി ഒരാള്‍ക്ക് മൂപര്‍ വിട്ട് കൊടുകില്ലാ.......

  ReplyDelete
 38. എന്തൊക്കെ പറഞ്ഞാലും കുഞ്ഞാലികുട്ടി പുലിക്കുട്ടി

  ReplyDelete
 39. കെ.എം ഷാജഹാന്‍ എഴുതിയ ചുവന്ന അടയാളങ്ങള്‍ ഈ സമയത്ത് പ്രതിപക്ഷത്തിനു കിട്ടിയ ഒരു ഭൂട്ടാന്‍ ലോട്ടറി തന്നെയാണ്‍.

  ReplyDelete
 40. ഐസ്‌ക്രീം കേസ് അട്ടിമറി: റജുലയെ ചോദ്യം ചെയ്തു


  കോഴിക്കോട്: ഐസ്‌ക്രീം കേസിലെ ഇരകളിലെരാളായ റജുലയെ കേസ് അട്ടിമറിച്ച സംഭവമന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
  സിറ്റി പൊലീസ് കമീഷണര്‍ അനൂപ് കുരുവിള ജോണ്‍, ഡിവൈ.എസ്.പി ജയ്‌സണ്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍. ഐസ്‌ക്രീം കേസ് വിവാദമായതിനെ തുടര്‍ന്ന് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി റജുല നല്‍കിയ മൊഴിയിലുണ്ട്.
  നിരവധി തവണ പണം നല്‍കിയതും വീട് വാടകക്കെടുത്ത് പാര്‍പ്പിച്ചതും ദുബൈയിലേക്കയച്ചതും ജോലി ശരിയാക്കി കൊടുത്തതുമെല്ലാം മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

  ReplyDelete
 41. @ Faizal Kondotty
  വീ എസ് ബഹളങ്ങള്‍ക്ക് പിന്നിലെ ലോട്ടറി ഫാക്റ്റര്‍ ആണ് ഞാന്‍ പറഞ്ഞത്. സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ നിങ്ങള്‍ പറഞ്ഞതില്‍ ശരിയുണ്ടായിരിക്കാം. പക്ഷേ തക്കസമയത്ത് യൂസഫലി ഇടപെട്ടിരുന്നില്ലെങ്കിലോ?.. നാലര വര്ഷം പോയ പോലെ പോകാന്‍ ഒരു ആറ് മാസത്തിനുണ്ടോ പണി? അവിടെയാണ് ഭൂട്ടാന്‍ ലോട്ടറി കടന്നു വരുന്നത്.

  @ നീര്‍വിളാകന്‍
  മുദ്രാവാക്യം ചിരിപ്പിച്ചു.

  ReplyDelete
 42. OT
  @Basheer bhai
  Please check your website for any virus infection. My antivirus (eset nod) warns about some trojan downloder/injector, whenever I visit this site.
  Thanks

  ReplyDelete
 43. @ ബഷീര്‍ വള്ളിക്കുന്ന്

  വി എസിന് ഇമേജ് വല്ലാതെ വര്‍ദ്ധിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ തിരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് ഉണ്ടായി എന്ന താങ്കളുടെ നിരീക്ഷണം ശരിയാണ് ..ആ അര്‍ത്ഥത്തില്‍ ആണ് താങ്കളുടെ പോസ്റ്റ്‌ എങ്കില്‍ അതിനു ഒരു പ്രസക്തി ഉണ്ട് ...പക്ഷെ പ്രത്യേകിച്ച് ഒരു പ്രയത്നവും ഇല്ലാതെ അതീവ ഭാഗ്യം ഉണ്ടെകില്‍ മാത്രം ലഭിക്കുന്ന ഒന്നാണ് സാധാരണ ലോട്ടറി അടിച്ചു എന്നത് കൊണ്ട് വിവക്ഷിക്കുന്നത് . അതിനാല്‍ തന്നെ നിരന്തര പോരാട്ടത്തിലൂടെയും നിലപാടുകളില്‍ ഉറച്ചു നിന്നും വി എസ് ഉണ്ടാക്കിയെടുത്ത ഈ ഫലങ്ങളെ വെറുതെ കിട്ടുന്ന ലോട്ടറിയുമായി താരതമ്യം ചെയ്യുന്നതില്‍ തീര്‍ച്ചയായും അസാംഗത്യം ഉണ്ട് ... അവിടെയാണ് ഞാന്‍ വിയോജിക്കുന്നത് .

  നോക്കൂ താങ്കള്‍ ചൂണ്ടിക്കാണിച്ച ഈ ഫലങ്ങള്‍ എല്ലാം തന്നെ സത്യത്തില്‍ വി എസിനും വി എസ് നയിച്ച സര്‍ക്കാരിനും അവകാശപ്പെട്ടത് തന്നെയല്ലേ ? തിരഞ്ഞെടുപ്പ് സമയത്ത് എല്ലാം കൂടെ ഒരുമിച്ചു വന്നു എന്ന് മാത്രം .. .. എങ്കിലും ഒരോന്നിനു പിന്നിലും ഉള്ള നിരന്തര പ്രയത്നം നാം നാം കാണാതെ പോകുന്നത് എന്തിനു ?
  ആ പോരാട്ടത്തിനു അഭിനന്ദം അര്‍പ്പിക്കുന്നതില്‍ വിമുഖത കാണിക്കുന്നതെന്തിനു ?

  സ്മാര്‍ട്ട്‌ സിറ്റിയുടെ പിന്നിലെ ഉറച്ച നിലപാടുകള്‍ കാര്യം നാം പറഞ്ഞു , ബാലകൃഷന്‍ പിള്ളയുടെ അഴിമതി കേസ് സുപ്രീം കോടതില്‍ എത്തിച്ചത് വി എസിന്റെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് ... അത് ബാലകൃഷ്ണ പിള്ള എന്ന ഒരു വ്യക്തിയോടുള്ള വിരോധം അല്ല എന്നും വ്യക്തമാണ് .. ഇടമലയാര്‍ കേസിലും പാമോലിന്‍ കേസിലും വി എസ് പതിറ്റാണ്ടുകളോളം ആയി കഠിന പ്രയത്നത്തിലും നിരന്തര പോരാട്ടത്തിലും ആണ് ..

  ലോട്ടറി അടിക്കാന്‍ വര്‍ഷങ്ങളോളം നീളുന്ന പ്രയത്നം ഒന്നും ആവശ്യമില്ലല്ലോ ? ഏറിവന്നാല്‍ ദൈവ (?)നാമം ജപിച്ചു കഴിഞ്ഞാല്‍ മതിയല്ലോ... താങ്കളുടെ ലോട്ടറി അടിക്കല്‍ താരതമ്യം പാളിപ്പോകുന്നത് ഇവിടെയാണ്‌ ...

  രാഷ്ട്രീയക്കാര്‍ക്കിടയില്‍ മുന്നണിക്കപ്പുറമുള്ള അവിശുദ്ധ ബന്ധം നിലനില്‍ക്കുന്ന ഈ നാട്ടില്‍ അഴിമതി ക്കെതിരെ വി എസ് നടത്തിയ മാതൃകാപരമായ പോരാട്ടങ്ങളെ , ചില താല്‍പര്യങ്ങളുടെ പേരില്‍ കൊച്ചാക്കി കാണിക്കരുത് ബഷീര്‍ സാഹിബ് . പ്ലീസ് ....

  ReplyDelete
 44. അടുത്ത ലോട്ടറി എടുത്തു കൊടുത്തത് റഊഫും കുഞ്ഞാലിക്കുട്ടിയും കൂടിയാണ്. ..... വി എസ്സിനോ വി എസ്സിന്റെ പോലീസിനോ ഐസ് ക്രീം കേസ്സിന്റെ എ ബി സീ ഡി അറിയുമായിരുന്നില്ല. അളിയന്മാര്‍ തമ്മില്‍ തെറ്റിയപ്പോഴാണ്‌ ആ കഥയൊക്കെ പുറത്തു വന്നത്.


  താങ്കളുടെ ഈ പ്രസ്താവന ലീഗ് നേതാക്കള്‍ കാണേണ്ട , .... കാരണം ഐസ്ക്രീം കേസ് വീണ്ടും ഉദയം ചെയ്ത സമയത്ത് കുഞ്ഞാലിക്കുട്ടി, ഇടി ബഷീര്‍ അടക്കം ലീഗിന്റെ നേതാക്കള്‍ എല്ലാം പറഞ്ഞത് ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം നടത്തിയ ഗൂഡാലോചന ആണ് എന്നാണു .. ഒരു ലീഗുകാരന്‍ എങ്കിലും സമ്മതിച്ചല്ലോ ഇത് അളിയന്മാര്‍ തമ്മില്‍ തെറ്റിയപ്പോള്‍ പുറത്തു വന്നതാണ് , വി എസിനോ മറ്റുള്ളവര്‍ക്കോ ഒരു പങ്കും ഇല്ല എന്ന് ...
  ആയതിനാല്‍ തന്നെ ഇത് വി എസിന് അടിച്ച ലോട്ടറി അല്ല .... സത്യം പുലര്‍ന്നു കാണണം എന്ന് ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് കിട്ടിയ ലോട്ടറി ആണ് ,

  നീതിപീഠങ്ങളെ വരെ പണം കൊടുത്തു വ്യഭിചരിക്കുന്ന , സമുദായത്തിന് നിരക്കാത്തത് ചെയ്യുകയും , സമുദായത്തിന്റെ പേര് പറഞ്ഞു അധികാരത്തില്‍ കടിച്ചു തൂങ്ങുകയും ചെയ്യുന്ന, ചില പ്രമാണിമാരുടെ വൃത്തികെട്ട മുഖം അനാവരം ചെയ്യപ്പെടാന്‍ അവസരം ഒരുങ്ങിയ ഒരു ബമ്പര്‍ ലോട്ടറി ...

  പിന്കുറി :

  തെരുവില്‍ കേട്ട മുദ്രാവാക്യങ്ങളില്‍ ല്‍ ചിലത് : കണ്ണേ കരളേ വി എസേ ..., മുല്ലപ്പൂവേ ...റോസാപ്പൂവേ....

  ഇപ്പോള്‍ മത്സരിക്കുന്ന യു ഡി ഫിന്റെ ഏതെങ്കിലും നേതാക്കളെ ഇത്തരത്തില്‍ സ്നേഹത്തോടെ നെഞ്ചിലേറ്റി സത്യസന്ധമായി ഒന്ന് മുദ്രാവാക്യം വിളിക്കാന്‍ ഏതെങ്കിലും അണികള്‍ക്ക് ഒക്കുമോ ?

  പോട്ടെ , കണ്ണേ ...കരളേ കുഞ്ഞാലിക്കുട്ടി എന്ന് ആത്മാര്‍ഥമായി തെരുവില്‍ ഇറങ്ങി വിളിക്കാന്‍ ബഷീര്‍ സാഹിബു കഴിയുമോ ? ( ഇനി വാദത്തിനു ഏതെങ്കിലും ലീഗുകാരന് കഴിഞ്ഞാല്‍ തന്നെ അവനെ പെറ്റ തള്ള സഹിക്കുമോ ?) ,

  വി എസിന് തെരുവില്‍ നിന്ന് കിട്ടുന്ന സ്നേഹ ലോട്ടറികളുടെ കാരണം എന്ത് എന്നുകൂടി നേതാക്കള്‍ അന്വേഷിക്കുന്നത് നല്ലതാണ് ...

  ReplyDelete
 45. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം!!
  വീയെസ്സിനെ (ഓരോ വാക്കിലും!) ഇത്ര വെറുക്കാന്‍ താങ്കള്‍ക്കെന്തു കാരണം?!!

  എന്നാല്‍ കേട്ടോ ബഷീര്‍..,
  വീയെസ്സിനെ ഇഷ്ടമില്ലാത്തവര്‍ക്കൊക്കെ (തികച്ചും കുടിലമാണെങ്കിലും) അവരുടെതായ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ഏറ്റവും പൊതുവായ കാരണം മറ്റൊരു കമന്റില്‍ പറഞ്ഞിരുന്നത് പോലെ, വീയെസ്സ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന കാലത്തോളം സ്വസ്ഥമായി കിടന്നുറങ്ങാം എന്ന് ഒരു ഉറപ്പും ഇല്ലെന്നുള്ളതാണ്. പ്രതി-ഭരണപക്ഷ ഭേദമെന്യേ എല്ലാവരും ഭയക്കുന്നു.. കാരണം പൊതുജന വിരുദ്ധമായ വന്‍ പാപങ്ങളില്‍ പങ്കില്ലാത്തവര്‍ മരുന്നിനു പോലുമില്ല ഒരെണ്ണം കിട്ടാന്‍.
  പത്ര സമ്മേളനം നടത്തി, ജനസേവന/വികസന കസര്‍ത്ത് ഒക്കെ വേണ്ടുവോളം മുഴക്കി, രാത്രി ഉറങ്ങാന്‍ പോയതാ.. രാവിലെ എഴുന്നേറ്റു പത്രം നോക്കുംബഴല്ലേ ... വീണിതല്ലോ കിടക്കുന്നു ധരണിയില്‍... വാനോളം മുഴപ്പിച്ച്ചു വച്ചിരുന്ന ഇമേജ് മുഴുവന്‍... ഒരടി കൂടി മുന്നോട്ടു വച്ചപ്പോ.. അതാ മുറ്റത്ത് തല കുനിച്ച് നില്‍ക്കുന്നു കയ്യാമാവുമായി പോലീസുകാര്‍!!.
  ഓര്‍മയില്ലേ... കണ്ടു കണ്ടങ്ങിരിക്കും ബാലകൃഷ്ണപ്പിള്ളയെ... (പരോള് പോലും കിട്ടാതെ) അഴികള്‍ എണ്ണിക്കുന്നതും ‍..
  പിന്നെ ആര്‍ക്കാ ഉറക്കം വരിക??..
  പക്ഷെ, ബഷീര്‍.. പണ്ടാരോ പറഞ്ഞ പോലെ...
  'എള്ള് ഉണങ്ങുന്നതു എണ്ണക്ക്യാ... ഈ ബഷീര്‍ എന്തിനാ ഇങ്ങിനെ ഉണങ്ങുന്നതു?? ('കോരന്‍ ഉണങ്ങുന്നതെന്തിനാ' ന്ന് ഒറിജിനല്‍).

  ReplyDelete
 46. sojan said...
  @Basheer bhai
  Please check your website for any virus infection. My antivirus (eset nod) warns about some trojan downloder/injector, whenever I visit this site.


  Thank you Mr. Sojan for notifying it. if anyone else having the same issue while opening my site, please let me know..

  ReplyDelete
 47. //തെരുവില്‍ കേട്ട മുദ്രാവാക്യങ്ങളില്‍ ല്‍ ചിലത് : കണ്ണേ കരളേ വി എസേ ..., മുല്ലപ്പൂവേ ...റോസാപ്പൂവേ....

  ഇപ്പോള്‍ മത്സരിക്കുന്ന യു ഡി ഫിന്റെ ഏതെങ്കിലും നേതാക്കളെ ഇത്തരത്തില്‍ സ്നേഹത്തോടെ നെഞ്ചിലേറ്റി സത്യസന്ധമായി ഒന്ന് മുദ്രാവാക്യം വിളിക്കാന്‍ ഏതെങ്കിലും അണികള്‍ക്ക് ഒക്കുമോ ?

  പോട്ടെ , കണ്ണേ ...കരളേ കുഞ്ഞാലിക്കുട്ടി എന്ന് ആത്മാര്‍ഥമായി തെരുവില്‍ ഇറങ്ങി വിളിക്കാന്‍ ബഷീര്‍ സാഹിബു കഴിയുമോ ? (ഇനി വാദത്തിനു ഏതെങ്കിലും ലീഗുകാരന് കഴിഞ്ഞാല്‍ തന്നെ അവനെ പെറ്റ തള്ള സഹിക്കുമോ ?) ,

  വി എസിന് തെരുവില്‍ നിന്ന് കിട്ടുന്ന സ്നേഹ ലോട്ടറികളുടെ കാരണം എന്ത് എന്നുകൂടി നേതാക്കള്‍ അന്വേഷിക്കുന്നത് നല്ലതാണ്...//

  ഫൈസല്‍ കൊണ്ടോട്ടിയുടെ കമന്റിനു താഴെ ഒരൊപ്പ്.
  അടിയുറച്ച അനുയായികള്‍ പോലും രാഷ്ട്രീയ നേതാക്കളെ സാമാന്യവല്‍ക്കരിച്ചു മാത്രം കാണുന്നിടത്ത് വേലിക്കു പുറത്തു നില്‍ക്കുന്നവരില്‍ പോലും മതിപ്പുളവാക്കാന്‍ വിഎസ്സിനു സാധിച്ചത് വാസ്തവത്തില്‍ ഉറക്കെ ചിന്തിക്കെണ്ട ഒരു വിഷയമാണ്.
  താന്‍പോരിമയും വിടുവായത്തവും കൊണ്ട് മാത്രം നേതാവായി വാഴുന്നവര്‍ക്ക് വി എസ്സില്‍ നിന്നും കുറെയേറെ പഠിക്കാനുണ്ട്.

  ഗ്ലാഡ്ന്യൂസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളും പ്രസക്തം.

  ബൌ ബൌ:
  "സി പി എമ്മിന്റെ 'വേലിക്കകത്ത്' നില്‍ക്കുമ്പോഴും നിരന്തരം അത് ചാടിക്കടക്കാന്‍ ശ്രമിച്ച ആളാണ്‌ വി എസ്."

  അങ്ങിനെ ശ്രമിച്ചില്ലായിരുന്നുവെങ്കില്‍ വി എസ്സിനോട് ബഷീര്‍ക്കാക്ക് അരിശത്തിനു പകരം പിരിശം തോന്നുമായിരുന്നോ?

  ReplyDelete
 48. ഫേസ്ബുക്കിലെ പോലെ ഒരു "like" ഒപ്ഷന്‍ ഓരോ കമന്റിനും ഉണ്ണ്ടാരുന്നേല്‍ രാജുവിന്റെ ആദ്യ കമന്റിന് ഒരു ഇരട്ട “like”കൊടുക്കാമായിരുന്നു... :)

  ജനങ്ങള്‍ക്കു മുന്നില്‍ കോമഡികാണിച്ചും മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊഞ്ഞനം കുത്തിയും അഞ്ചു വര്‍ഷം തള്ളിനീക്കിയവരൊക്കെ ഒന്നിരുട്ടി വെളുത്തപ്പൊ നായക പരിവേഷം... :) :)
  പൊതുജനം കഴുതയല്ലന്ന് ഉടനെ മനസിലാവും...

  ReplyDelete
 49. ഈസി വാക്കോവറ്‍ ആയിരുന്ന യൂ ഡീ എഫ്‌ വിജയം ഇപ്പോള്‍ എല്‍ ഡീ എഫ്‌ മുന്‍ തൂക്കം എന്ന നിലയില്‍ ബ്ളോഗ്‌ ഉലകത്തില്‍ കാണുന്നു പക്ഷെ യാഥാറ്‍ഥ്യം അതാവണമെന്നില്ല

  വീ എസിനെതിരെ നല്ല ഒരു കാന്‍ഡിഡേറ്റിനെ ഇട്ടാല്‍ (വീ എം സുധീരന്‍ ) വീ എസ്‌ മലമ്പുഴയില്‍ തന്നെ തോല്‍ക്കും

  എല്ലാം യു ഡീ എഫിണ്റ്റെ കാന്‍ഡിഡേറ്റ്‌ ലിസ്റ്റിനെ ആശ്രയിച്ചിരിക്കുന്നു, കരുണാകരണ്റ്റെ അസാന്നിധ്യം തന്ത്റങ്ങള്‍ മെനയാന്‍ ആളില്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്‌,

  ആണ്റ്റണി ചെന്നിത്തല ഉമ്മന്‍ ചാണ്ടി റിലേഷനുകള്‍ വ്യക്തമല്ല

  ലിസ്റ്റ്‌ വന്നാലെ പറയാന്‍ പറ്റു

  ഗൌരി അമ്മ ഒന്നും ജയിക്കില്ല വെറുതെ ഒരു സീറ്റ്‌ കളയുന്നു അത്റയേ ഉള്ളു , ഓവറ്‍ കോണ്‍ഫിന്‍ഡന്‍സ്‌ ഇടതു പാളയത്തില്‍ ഉണ്ടാവുന്നത്‌ യു ഡീ എഫിനു നല്ലതാണു , ബീ ജേ പിയുമായി ഒരു അടവ്‌ നയം രൂപീകരിച്ചാല്‍ യു ഡീ എഫ്‌ തൂത്തു വാരും

  , നേമം ഓ രാജഗോപാലിനു വിട്ടു കൊടുക്കണം എന്നു മാത്റം

  നൂറു സതമാനം ലിറ്ററസി ഉള്ള കേരളത്തില്‍ മുണ്ടും വലിച്ചു കേറ്റി തോളും കുലുക്കി ആഭാസത്തരം പറയുന്ന ഒരു മുഖ്യനെ ആണു യുവതലമുറക്കു വേണ്ടതെങ്കില്‍ അതു കേരളത്തിണ്റ്റെ ദുര്യോഗം

  ReplyDelete
 50. ഈസി വാക്കോവറ്‍ ആയിരുന്ന യൂ ഡീ എഫ്‌ വിജയം ഇപ്പോള്‍ എല്‍ ഡീ എഫ്‌ മുന്‍ തൂക്കം എന്ന നിലയില്‍ ബ്ളോഗ്‌ ഉലകത്തില്‍ കാണുന്നു പക്ഷെ യാഥാറ്‍ഥ്യം അതാവണമെന്നില്ല

  യാഥാര്‍ത്ഥ്യം അതല്ലാതെ ആകണം എന്നുമില്ല സുശീലാ .., യു ഡി എഫില്‍ ഓരോ തവണയും കൂടിക്കൂടി വരുന്ന പ്രശ്നം ആണ് സ്ഥാനാര്‍ഥി ആവാനുള്ള പിടി വലിയും ഗ്രൂപ്പ്‌ വഴക്കും പിന്നെ പാരവെപ്പും ... അത് ഇപ്രാവശ്യം അതിന്റെ പാരമ്യത്തില്‍ എത്തുന്നു എന്ന് മാത്രം ...

  സ്ഥാനാര്‍ഥി ലിസ്റ്റ് ഒന്ന് വന്നോട്ടെ എവിടെയൊക്കെ വിമതര്‍ ഉണ്ടാകുമെന്നും ഏതാരത്തോളം പാരവെപ്പ് ഉണ്ടാകുമെന്നും കണ്ടു തന്നെ അറിയണം ... ഇതിന്റെ പ്രത്യാഘാതങ്ങള്‍ യു ഡി എഫിനെ അമ്പേ തകര്‍ത്തു കളയും എന്ന് ഉറപ്പാണ് ..കാരണം കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ പോലെയല്ല , ഭരണ വിരുദ്ധ വികാരം ഇല്ലെന്നു മാത്രമല്ല, അനുകൂലമാകാനും തുടങ്ങിയിട്ടുണ്ട് ... അപ്പോഴാണ്‌ പാരവെപ്പും വിമതരും .. താനില്ലെങ്കില്‍ പ്രളയം വരട്ടെ എന്നാണു കോണ്‍ഗ്രസ്‌ സീറ്റ് മോഹികളുടെ ഉള്ളിലിരിപ്പ്..പാര്ട്ടിയിടെ തോല്‍വിയൊന്നും അവര്‍ക്ക് പ്രശ്നം അല്ല .. ദാ മൂന്നു രൂപ മെംബെര്‍ഷിപ്‌ മാത്രം മതി എന്ന് പറഞ്ഞിരുന്ന മുരളീധരന്‍ വരെ തന്നെ അപമാനിക്കുന്നു എന്നൊക്കെ അവിടെയും ഇവിടെയും പറയാന്‍ തുടങ്ങിയിരിക്കുന്നു .

  പിന്നെ വോട്ടു കാലാകാലങ്ങളില്‍ യു ഡി എഫിന് മറിച്ചു കൊടുത്തിട്ടു ബി ജെ പിക്ക് എന്ത് കിട്ടി ? കൂടുതല്‍ ശോഷിച്ചു എന്ന തോന്നല്‍ ഉളവാക്കി അത്ര തന്നെ .. ഇപ്രാവശ്യം എങ്കിലും ജയിക്കാന്‍ കഴിയില്ലെങ്കിലും അവരുടെ വോട്ടുകള്‍ മാക്സിമം അവരുടെ സ്ഥാനാര്‍ഥി ക്ക് തന്നെ കിട്ടുമെന്ന് വിചാരിക്കാം ... കാരണം അത് അവരുടെ അസ്ഥിത്വത്തിന്റെ തന്നെ പ്രശ്നം ആണ് ...

  നൂറു % ലിറ്ററസി ഉള്ള കേരളത്തില്‍ മുണ്ടും വലിച്ചു കേറ്റി തോളും കുലുക്കി ആഭാസത്തരം പറയുന്ന ഒരു മുഖ്യനെ ആണു യുവതലമുറക്കു വേണ്ടതെങ്കില്‍ അതു കേരളത്തിണ്റ്റെ ദുര്യോഗം


  ഇടതുപക്ഷത്തിനു പകരം അധികാരത്തില്‍ വരേണ്ട ആളുകള്‍ ആരാ സുശീലാ ? നടപടി ക്രമങ്ങളിലുള്ള വീഴ്ചയുടെ പേരില്‍ മന്ത്രിമാര്‍ ക്കെതിരെ കേസെടുക്കരുത് എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്ന ,ടി എച് മുസ്തഫയുടെ കൂട്ട് പ്രതിയെയോ ? എന്തോ വീര ചെയ്തിയുടെ പേരില്‍ ജയിലില്‍ പോയി ത്യാഗം വരിക്കുന്നു എന്ന് ഭാവിച്ചു വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ആര്‍ ബാലകൃഷ്ണ പിള്ളയെയോ ? നീതിപീഠങ്ങളെ വരെ പണം കൊടുത്തു വ്യഭിചരിക്കുന്ന , എന്നിട്ട് സമുദായ സ്നേഹവും പറഞ്ഞു നടക്കുന്ന ചില വൃത്തികെട്ടവന്മാരെയോ

  ജീര്‍ണ്ണതകളുടെ കൂടാരമായ യു ഡി എഫിനെ ഭരണത്തില്‍ എത്തിക്കാന്‍ കേരള ജനത തയാറായാല്‍ അതാവും ഏറ്റവും വലിയ ദുര്യോഗം !

  ReplyDelete
 51. കേരളത്തിലെ രാഷ്ട്രീയ സുനാമികള്‍ക്കിടയില്‍ വേറിട്ട വായന ‘സുനാമി ഉയര്‍ത്തുന്ന ചിന്തകള്‍’ ഇവിടെ വായിക്കാം

  ReplyDelete
 52. വി എസ്സിന് ഒരു നന്മയുടെ ഇമേജും, മറ്റു പല നേതാകള്‍ക്കും (udf and ldf) ഓരു തിന്മയുടെ ഇമേജും ഇപ്പോള്‍ "കൂടി" വന്നു എന്നത് ശരിതന്നെ. ഈ "താരാരാധനയില്‍" പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളാണോ കേരളത്തിനുള്ളത്? ഇത്തരം നായകന്‍മാര്‍ 2.30 മണിക്കൂര്‍ മൂവിയില്‍ ചെയ്യുന്ന പോലെ കേരളത്തെ "live happy forever" ആക്കുമോ?
  എങ്കില്‍ ഈ ചക്ക വീണപ്പോള്‍ കിട്ടിയ മുയലുകള്‍പ്പുറം 5 കൊല്ലം കൊണ്ട് ഏതു പൂച്ച ഏത് എലിയെ പിടിക്കുന്നതാണ് നാം കണ്ടത്?

  ReplyDelete
 53. ഒരു ഗോവന്‍ ചങ്ങാതി പറഞ്ഞു: 'എവ്‌രി സെക്കന്‍ഡ് മല്ലു ഈസ് എ മാര്‍ക്‌സിസ്റ്റ്... ആന്‍ഡ് എവ്‌രി തേഡ്‌വണ്‍, എ റാഡിക്കല്‍.' കേരളത്തിലോട്ടിറങ്ങിയാല്‍ തമാശക്കുള്ളിലെ നേരു മുഖത്തടിക്കും. വലതുപക്ഷക്കാരനെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ ഒരൊറ്റ കേരളീയ മുതലാളിയും തയാറല്ല. പകരം, പടിഞ്ഞാറന്‍ ലിബറലിസത്തെ സൗകര്യംപോലെ വാഴ്ത്തിപ്പറയും. ടിപ്പണിയായി കേരളത്തിലെ ഇടതുകക്ഷികള്‍ക്കൊരു കൊട്ടും. ഇപ്പറയുന്ന പടിഞ്ഞാറാകട്ടെ, നിയോ കോണ്‍സടക്കമുള്ളവര്‍ പച്ചയായി വലതുപക്ഷമെന്ന് സ്വയം പറയുന്നു. വാക്കു തെറ്റിക്കാതെ ജീവിച്ചുകാണിക്കുന്നു. ആ നേരുപോലും ഇവിടില്ലെന്നു സാരം. ഫലമോ?
  ഉള്ളാലേ വലതുപക്ഷവും പുറമേക്ക് ഏറിയും കുറഞ്ഞും ഇടതുപക്ഷവുമായി പെരുമാറുന്ന കൂട്ടമാണ് ഭൂരിപക്ഷ മലയാളി. ഇതിനെ ഹിപ്പോക്രസി എന്നു വിളിച്ച് കൊച്ചാക്കരുത്. സത്യത്തില്‍ ഇതൊരു മലയാളി വിരുതാണ് -നിലനില്‍പിന്റെ, പിടിച്ചുകയറലിന്റെ അഭ്യാസവിദ്യ. പറഞ്ഞുവന്നാല്‍, പാലാ കുഞ്ഞുമാണിയും കൊട്ടാരക്കര പിള്ളേച്ചനും വരെ പുരോഗമന ഇടതുപക്ഷികളാകും. പാര്‍ട്ടി ലേബലൊന്ന് നീക്കിയാല്‍ കൊടിയ മുതല്‍ എളിയവരെ പല സഖാക്കളും വലതുപക്ഷികളുമാകും. അങ്ങനെയാണ് കേരളീയം. ഈ സവിശേഷ പശ്ചാത്തലത്തിലാണ് അച്യുതാനന്ദന്‍ എന്ന സംഭ്രാന്തിപ്പക്ഷിയുടെ വയോകാല കളകളാരവം.
  പ്രഖ്യാപിത സഖാക്കള്‍ക്ക് പാര്‍ലമെന്ററി രാഷ്ട്രീയം ഒരടവുനയം മാത്രമാണെന്ന് നമുക്കറിയാം. വര്‍ഗസമരത്തെ കാക്കത്തൊള്ളായിരം മയില്‍ക്കുറ്റിയില്‍വെച്ച് വിജയിപ്പിക്കാന്‍ ഇന്ത്യ പോലുള്ള ആനമയിലൊട്ടക പ്രദേശങ്ങളില്‍ ഇമ്മാതിരി കോംപ്രമൈസ് ഫോര്‍മുല അനിവാര്യമെന്ന് കല്‍പിച്ച വ്‌ളാദിമിര്‍ സഖാവിന് മരണാനന്തര നന്ദി. ഫോര്‍മുലപ്പൂണൂല് പിരിച്ചുപിരിച്ച് നൂലൊരു സങ്കല്‍പമായ മുറക്ക് സഖാക്കള്‍ നഗ്‌നരായി. രാജകീയ നഗ്‌നത വിളിച്ചുപറയാന്‍ കുട്ടികളുമില്ല. ഉള്ളവരൊക്കെ ഡിഫിയിലും എസ്.എഫ്.ഐയിലും ലക്ഷണം തികഞ്ഞ വാലുമാക്രികള്‍. ഈ ടാഡ്‌പോള്‍ സംസ്‌കാരത്തിലാണ് വയസ്സുകാലത്ത് അച്യുതാനന്ദന്‍ കയറി ഖല്‍നായകന്‍ കളിക്കുന്നത്. ടിയാന്റെ 'പുതിയ' രാഷ്ട്രീയം കറതീര്‍ന്ന ഇടതുപക്ഷ രാഷ്ട്രീയമാണെന്ന വാഗ്‌ധോരണി ഒരുവശത്ത്. അതല്ല, അവസരവാദപരമായ പിന്തിരിപ്പന്‍ വേലയാണെന്ന് മറുപക്ഷം. രണ്ടുമല്ല, നാടകമാണെന്ന് കോണ്‍ഗ്രസ്. സത്യത്തില്‍ എന്താണ് അച്യുതാനന്ദന്റെ രാഷ്ട്രീയം? പാര്‍ട്ടിയെ തിരുത്തുകയാണോ ലക്ഷ്യം? എങ്കില്‍ എന്തു തിരുത്താനാണ് പരിപാടി?.....
  -viju v nair

  read more here
  http://www.madhyamam.com/news/60897/110322

  ReplyDelete
 54. സൂക്ഷ്മമായ സാമൂഹ്യ നിരീക്ഷണങ്ങള്‍ വേറിട്ട ഒരു ശൈലിയില്‍ എഴുതുന്ന ശ്രദ്ധേയനായ എഴുത്തുകാരനാണ്‌ വിജു വി നായര്‍. ല സ ഗു വില്‍ നിന്ന് ചില വരികള്‍ നിങ്ങള്‍ ഇവിടെ ചേര്‍ത്തത് ഉചിതമായി. ആ ലേഖനത്തിലെ ഒന്ന് രണ്ടു വാചകങ്ങള്‍ ഞാനും ഇവിടെ ചേര്‍ക്കട്ടെ. ha..ha..

  "നമ്മുടെ നാട്ടില്‍ ഇതാ ഒരു മുന്‍മന്ത്രി- അതും തനിരാഷ്ട്രീയ ജന്മി- അക്ഷരാര്‍ഥത്തില്‍ അകത്താവുന്നു. ടിയാന്‍തന്നെ വിലപിക്കുന്നു, അച്യുതാനന്ദനാണ് ആണിയായതെന്ന്. അഴിയെണ്ണിച്ചവന്‍ സ്വാഭാവികമായും ഹീറോ. (മറിച്ചു വല്ലതും പറയാന്‍ പ്രതിക്ക് പഴുതുമില്ല) ഇതേ ഹീറോയാണ് സമാനമായ അഴിമതിക്കേസില്‍ (ലാവലിന്‍) പാര്‍ട്ടി സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യരുതെന്ന് മന്ത്രിസഭാ പ്രമേയം പാസാക്കി വിട്ടത്. ജനത്തെ സംബന്ധിച്ച് മനോവിരേചനത്തിന് വൈരുധ്യാത്മക ഭൗതികത പ്രശ്‌നമല്ല." Viju V. Nair
  http://www.madhyamam.com/news/60897/110322

  ReplyDelete
 55. "പരമ്പരാഗത രാഷ്ട്രീയ വ്യവസ്ഥിതിയുടെ തുരുമ്പെടുപ്പ് അഥവാ കാലഹരണപ്പെടല്‍. അതിലൊന്നും ചെയ്യാന്‍ മെനക്കെടാത്ത പൊതുജനത്തിന് മടുപ്പ്. അയ്യഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണസംഘത്തെ മാറ്റിമാറ്റി അവരതിന്റെ അമര്‍ഷം തീര്‍ക്കുന്നു. 2006 വരെ അഞ്ചു കൊല്ലം ഭരിച്ചു കുളമാക്കിയ ചാണ്ടിപ്പടയെ ചവിട്ടിയെറിഞ്ഞ് ഇടതുപക്ഷത്തെ അവരോധിച്ചു. കൊല്ലം മൂന്നു തികഞ്ഞില്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ പുത്തന്‍പടയെ ചവിട്ടി ചാണ്ടിവര്‍ഗത്തെ തെരഞ്ഞെടുത്തുവിടുന്നു. പിറ്റേകൊല്ലം പഞ്ചായത്തുതലത്തില്‍ ആ ചവിട്ടിന് അടിവരയിടുന്നു. ഇനിയിതാ 2011ന്റെ അഭ്യാസ ഊഴം. പതിവനുസരിച്ച് നിലവിലുള്ള ഭരണപ്പടയെ പുറത്താക്കണം, വെറും അഞ്ചുകൊല്ലം മുമ്പ് ചവിട്ടിയെറിഞ്ഞ കൊള്ളരുതായ്മക്കാരെ വലിച്ചുകേറ്റണം. എന്നുവെച്ചാല്‍, ഭരണം കേരളീയര്‍ക്ക് രാഷ്ട്രീയപരമല്ലാതായിരിക്കുന്നു. അയ്യഞ്ചു കൊല്ലത്തില്‍ ചുമട്ടുകാരെ മാറ്റുന്നു -അത്രതന്നെ. വോട്ട് എന്നൊരു ആചാരവെടിയുള്ളതിനാല്‍ ഈ ചടങ്ങ് നിര്‍വഹിക്കുന്നു. ചുരുക്കത്തില്‍ തൃശൂര്‍ പൂരം മാതിരിയാണ് ഇവിടെ ജനവിധി. ജനത്തിന് ഒരുത്സവകാല വിനോദോപാധി. ഇങ്ങനെ രാഷ്ട്രീയം അര്‍ഥരഹിതമായിപ്പോയ ഒരു ജനായത്ത പ്രക്രിയയില്‍ എങ്ങനെയാണ് അച്യുതാനന്ദന്റെ ഇലക്ഷന്‍ ടിക്കറ്റ് പ്രധാന പ്രമേയമാകുന്നത്?"
  Viju V. Nair
  http://www.madhyamam.com/news/60897/110322

  ReplyDelete
 56. സുശീലാ… “വീ എസിനെതിരെ നല്ല ഒരു കാന്ഡികഡേറ്റിനെ ഇട്ടാല്‍ (വീ എം സുധീരന്‍ ) വീ എസ്‌ മലമ്പുഴയില്‍ തന്നെ തോല്ക്കുംെ“ .. താങ്കളുടെ ഈ വീക്ഷണം അതിരു കവിഞ്ഞ അതുമോഹമാണല്ലോ ചങ്ങാതി .. പാലായിൽ വി.എസ് മാണിയുമായി മത്സരിക്കുകയാണെങ്കിൽ വി.എസ് തോൽക്കും ഇതിനർത്ഥം മാണി വി.എസിനേക്കാൾ ആദർശവാനായിട്ടല്ല മാണിയുടെ മണ്ഡലത്തിലെ സ്വാധീനമാണന്ന് ഏവർക്കുമറിയാം .. മലമ്പുഴയിൽ വി.എസിനെതിരെ ആരു നിന്നാലും (ഉമ്മൻ ചാണ്ടി,മാണി.കുഞ്ഞാലികുട്ടി,സുധീരൻ,) അതിമനോഹരമായി പരാജയപ്പെടും ഇതിനർത്ഥം കുഞ്ഞാലികുട്ടി ഒഴികെ മറ്റുള്ളവരൊക്കെ മികവുറ്റ വ്യക്തിത്വങ്ങൾ അല്ലാതിരുന്നിട്ടല്ല വി.എസ് എന്ന വ്യക്തിയ്ക്കും ഇടതുപക്ഷത്തിനും ബലാബലത്തിൽ ശക്തമായ സ്വാധീനമുള്ളതുകൊണ്ടാണ്.
  സുശീലേ.. ലിസ്റ്റു വന്നല്ലോ അടിയും തുടങ്ങി കഷ്ടം !!!
  ബീ ജേ പിയുമായി ഒരു അടവ്‌ നയം രൂപീകരിച്ചാല്‍ യു ഡീ എഫ്‌ തൂത്തു വാരും… ഇത് സ്ഥിരമായൊരു പരിപാടിയാണല്ലോ , ഈക്കുറി അതിനുള്ള വകുപ്പും ഇല്ലാന്നാ കേൾവി ആർക്കറിയാം ധീര ദേശാഭിമാനികൾ ഞങ്ങൾ മാത്രമെന്ന് സ്വയം പറയുന്ന ഈ ബി.ജെ.പി എന്ന അഴിമതി പാർട്ടി കാർഗിൾ യുദ്ധത്തിൽ രക്ഷസാക്ഷികളുടെ ശവപ്പെട്ടിയിൽ പോലും അഴിമതി കാണിച്ച് ഞങ്ങൾക്ക് ദേശാഭിമാനവും ,ദേശസ്നേഹവുമല്ല വലുത് “പണം മാത്രമാണ് വലുതെന്ന്” പലവട്ടം (ബംഗാരു ലക്ഷമണൻ പണം വാങ്ങുന്നത് ഒളി ക്യാമറയിലൂടെ നമ്മൾ കണ്ടതാണ്) തെളീയീച്ച പാർട്ടിയാണ് …. എന്തും പ്രതീക്ഷിക്കാം
  “നൂറു സതമാനം ലിറ്ററസി ഉള്ള കേരളത്തില്‍ മുണ്ടും വലിച്ചു കേറ്റി തോളും കുലുക്കി ആഭാസത്തരം പറയുന്ന ഒരു മുഖ്യനെ ആണു യുവതലമുറക്കു വേണ്ടതെങ്കില്‍ അതു കേരളത്തിണ്റ്റെ ദുര്യോഗം“ .. പ്രിയ സുശീലേ എന്താഭാസത്തരമാണ് അദ്ദേഹം കാണിച്ചതും പറഞ്ഞതും ഒന്ന് വിശദമാക്കാമോ , ഒരുപക്ഷെ തിരക്കുകൾകിടയിൽ ഞാനത് കേട്ടിട്ടും കണ്ടിട്ടുമില്ലായിരിക്കാം പ്ലീസ് പറയൂ സ്നേഹിതാ ….

  ReplyDelete
 57. വിജു വി നായരുടെ ലേഖനത്തിന് ബഷീര്‍ വള്ളിക്കുന്ന് അടിവര ഇടുന്നത് കാണുമ്പോള്‍ കൗതുകം തോന്നുന്നു ..

  അല്ലേലും അങ്ങേയറ്റം ജീര്‍ണ്ണിച്ചു , ജന മധ്യത്തില്‍ അപഹാസ്യരായ യു ഡി എഫിനെ ഒരു നിലക്കും വെള്ളപൂശി ഉയര്ത്തെഴുന്നെല്പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ യു ഡി എഫ് അനുയായികള്‍ക്ക് ഇനി ഇതേ ഒരു രക്ഷയുള്ളൂ ..ഇടതു മുന്നണിയും യു ഡി എഫിനെപ്പോലെ അതെ അളവില്‍ മോശക്കാരാണ് എന്ന് വരുത്തി തീര്‍ക്കുക . എന്നിട്ട് ഒരു ഭരണ മാറ്റത്തെ ക്കുറിച്ച് സംസാരിക്കുക .. കൊള്ളാം നല്ല ഐ ഡി യ ..

  പക്ഷെ ഒരു ചോദ്യം പ്രസക്തമാകുന്നു .. ഇത്രയും ജീര്‍ണ്ണിച്ചതെന്നു നിങ്ങള്ക്ക് തന്നെ ബോധ്യം വന്ന ഒരു UDF മുന്നണിക്കായി എന്തിനു പണിയെടുക്കുന്നു ... സ്വന്തം പ്രവര്‍ത്തനങ്ങളുടെ ക്രെടിബിലിറ്റി തന്നെയാണ് നിങ്ങള്‍ ഇതിലൂടെ നഷ്ട്ടപ്പെടുത്തുന്നത് എന്നെങ്കിലും തിരിച്ചറിയുക .

  ഇനി പഴയ യു ഡി എഫ് ഭരണവുമായി താരതമ്യപ്പെടുത്തിയാല്‍

  1. ഇപ്പോഴത്തെ ഭരണത്തില്‍ കാര്യമായ ഒരു അഴിമതി ആരോപണം ഉണ്ടായിട്ടില്ല എന്ന് ശ്രദ്ധേയമാണ് , അതിനാല്‍ തന്നെ ഭരണ വിരുദ്ധ വികാരവും ഇല്ല .

  2. സ്മാര്‍ട്ട്‌ സിറ്റി കരാറില്‍ അടക്കം വികസനങ്ങളില്‍ ജന പക്ഷത്ത് നിന്നുള്ള സമീപനം ആണ് എല്‍ ഡി എഫ് നടപ്പിലാക്കിയത്, എന്നാല്‍ വികസനത്തിന്റെ മറവില്‍ സംസ്ഥാന താല്പര്യങ്ങ ളേക്കാള്‍ മറ്റു വഴി വിട്ട കാര്യങ്ങളില്‍ ആയിരുന്നു യു ഡി എഫിന്റെ കണ്ണ്

  3. ജനക്ഷേമ പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള യ ഒരു govt ആയിരുന്നു ഇപ്പോഴത്തേത് , കര്‍ഷക ആത്മഹത്യകള്‍ മാഞ്ഞു പോയി .

  4. വര്‍ഗ്ഗീയ കലാപങ്ങള്‍ ഇല്ലാത്ത പോയ ഒരു ഭരണ കാലം , ക്രമ സമാധാന പാലനത്തിന് കേന്ദ്ര govt ന്റെ അടക്കം അംഗീകാരം . ( നാദാപുരത്ത് മന:പ്പൂര്‍വ്വം വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമം അവരുടെ കയ്യില്‍ നിന്ന് തന്നെ പൊട്ടിയതിനാല്‍ കേരളം രക്ഷപ്പെട്ടു - അഞ്ചു ജീവന്‍ ലീഗ് കുരുതി കൊടുത്തെങ്കിലും )

  5. ഇനി ഇപ്പോള്‍ മത്സരിക്കുന്ന നേതാക്കളെ എടുത്തു നോക്കിയാല്‍ , കുഞ്ഞാലിക്കുട്ടിയെയും , ബാലകൃഷ്ണ പിള്ളയെയും, ജേക്കബിനെയും ഒരു പരിധി വരെ ഉമ്മന്‍ ചാണ്ടിയെയും election പ്രചാരണത്തിന് ഏതെങ്കിലും യു ഡി എഫ് candidate മനസ്സറിഞ്ഞ് ക്ഷണിക്കുമോ ? ( കറി ഒക്കെ കൊള്ളാം പക്ഷെ ഇങ്ങോട്ട് ഒഴിക്കേണ്ട എന്നാവും മിക്കവരും മനസ്സില്‍ പറയുക - പ്രയോഗത്തിന് കടപ്പാട് മറ്റൊരു ബ്ലോഗ്‌ )

  6.കേന്ദ്രത്തില്‍ ആണെങ്കിലോ യു പി എ govt അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്നു .. നട്ടെല്ലില്ലാത്ത ഒരു പ്രധാന മന്ത്രിയും . ..

  വസ്തുത ഇതാണെന്ന് എല്ലാവര്ക്കും അറിയാം ..യു ഡി എഫ് അനുകൂല ബ്ലോഗ്ഗര്‍ മാര്‍ക്ക് വരെ അറിയാം ..ശീര്‍ഷാസനം ചെയ്താലും യു ഡി എഫിനെ വെള്ളപൂശാന്‍ കഴിയില്ല എന്ന് ..അപ്പൊ പിന്നെ എല്ലാം മോശമാക്കി ചിത്രീകരിക്കുക ,,,അത്ര തന്നെ ..! യു ഡി എഫ് അനുയായികള്‍ എത്തിപ്പെട്ടിരിക്കുന്ന ഒരു ഗതികേടു നോക്കണേ ..,

  അയ്യഞ്ചു കൊല്ലത്തില്‍ ചുമട്ടുകാരെ മാറ്റുന്നു എന്ന തരത്തില്‍ കാര്യങ്ങളെ ലഘൂകരിച്ചു കാണരുത് ...കാരണം അങ്ങിനെയാകുമ്പോള്‍ ഇപ്പോഴത്തെ ഇടതുപക്ഷത്തിനു പകരം അധികാരത്തില്‍ വരിക .. നടപടി ക്രമങ്ങളിലുള്ള വീഴ്ചയുടെ പേരില്‍ മന്ത്രിമാര്‍ ക്കെതിരെ കേസെടുക്കരുത് എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്ന ,ടി എച് മുസ്തഫയുടെ കൂട്ട് പ്രതിയായിരിക്കും ... എന്തോ വീര ചെയ്തിയുടെ പേരില്‍ ജയിലില്‍ പോയി ത്യാഗം വരിക്കുന്നു എന്ന് ഭാവിച്ചു വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ആര്‍ ബാലകൃഷ്ണ പിള്ളയായിരിക്കും ... നീതിപീഠങ്ങളെ വരെ പണം കൊടുത്തു വ്യഭിചരിക്കുന്ന , എന്നിട്ട് സമുദായ സ്നേഹവും പറഞ്ഞു നടക്കുന്ന മുസ്ലിം ലീഗിന്റെ പട്ടേലര്‍ ആയിരിക്കും . കുരിയാര്കുട്ടി ജേക്കബും റേഷന്‍ പ്രകാശും റോഡ്‌ മുനീറും ആയിരിക്കും ...പിന്നെ വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കിട്ടാന്‍ ഭരണ കേന്ദ്രങ്ങള്‍ നിരങ്ങുന്ന പുതിയ റൌഫ് മച്ചന്മാരെയും കാണാം.

  അയ്യഞ്ചു കൊല്ലം എന്ന കണക്കു വെച്ച് ജീര്‍ണ്ണതകളുടെ കൂടാരമായ യു ഡി എഫിനെ ഭരണത്തില്‍ എത്തിക്കാന്‍ ഇത്തവണ കേരള ജനത ഒരുമ്പെട്ടാല്‍ അതാവും ഏറ്റവും വലിയ ദുര്യോഗം !

  കേരള ജനതയുടെ പുലര്‍ത്തിപ്പോരുന്ന സാംസ്കാരിക രാഷ്ട്രീയ ഔന്നധ്യ ബോധം വെച്ച് അത് സംഭവിക്കില്ല എന്ന് കരുതാം !

  ReplyDelete
 58. മ്യാവൂ ..

  ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു വനിത പോലും ഇല്ല ..

  ലീഗിന് സ്ത്രീകളെ പേടിയായത്‌ കൊണ്ടാണോ ? അതോ സ്ത്രീകള്‍ക്ക് ലീഗ് നേതാക്കളെ പേടിയാണോ ? അതോ സ്ത്രീകളെ മറ്റു ചില കാര്യങ്ങള്‍ക്ക് മാത്രമേ കൊള്ളൂ, നിയമസഭയില്‍ പറ്റില്ല എന്ന് ലീഗ് നേതാവിന് തോന്നിയത് കൊണ്ടാണോ ? ..എന്തെരോ എന്തോ ?

  സ്ത്രീകളെ ഉള്‍പ്പെടുത്താത്ത കാര്യത്തില്‍ വള്ളിക്കുന്ന് പോലുള്ള ബ്ലോഗേഴ്സ് പ്രതികരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല ,പക്ഷെ വനിതാ ലീഗിലെ അംഗംങ്ങള്‍ എങ്കിലും പ്രതികരിക്കേണ്ടതല്ലേ ?

  ReplyDelete
 59. This comment has been removed by the author.

  ReplyDelete
 60. This comment has been removed by the author.

  ReplyDelete
 61. Dear Basheer Sab,

  We have to witness so many dramas in the coming weeks….
  I still remember the comment of one of the political leaders : "politics is a poly tricks".
  (When I was a student in college,more then 32 years back.)

  That is always in my mind, though it was a joke from him but it is true…

  ReplyDelete
 62. @ Faisal Kondotty
  സ്ത്രീകളെ ഉള്‍പെടുത്താത്തതില്‍ ലീഗുകാര്‍ തന്നെ പ്രതികരിക്കട്ടെ. എന്നെപ്പോലുള്ള ബ്ലോഗേഴ്സ് പ്രതികരിച്ചിട്ട് ലീഗ് മാറുമെന്നു തോന്നുന്നില്ല.

  @ Salah Karadan..
  Absolutely right Salahka.. it is politricks.. the more they trick the public, the more they reach high..

  ReplyDelete
 63. @faisal kondotty

  അഴിമതി ആരോപിക്കാനുള്ള കറുത്ത് ഉദ്ഫ് പോത്തന്‍ മാര്‍ക്കില്ല എന്ന് പറയുന്നതാവും ശെരി.മലബാറില്‍ പ്ലസ്‌ ടു കൊടുത്തപ്പോള്‍ എന്താണ് കണ്ടീഷന്‍ എന്നുള്ളത് കൊണ്ടോട്ടി കാരനായ താങ്കള്‍ ഒന്ന് അന്വേഷിക്കണേ .

  PSC നിയമനത്തെ നോക്ക് കുത്തിയാക്കി പതിനായിരങ്ങളെ വിവിധ തസ്തികകളില്‍ നിയമിച്ചതിന് വാങ്ങിയ കോഴ എത്രയെന്നു അറിയാന്‍ കൊണ്ഗ്രെസ് മണ്ടന്മാര്‍ക്കോ ലീഗ് ഗുണ്ടകള്‍ക്കോ കഴിയില്ല .എന്നാല്‍ ജോലി കിട്ടിയ ഏതെങ്കിലും സഖാവിനോട് തന്നെ ചോദിക്കണം എത്ര കൊടുത്തു

  PSC ലിസ്റ്റു പോലും തിരുത്തി നിയമനം നടത്തിയത് ബീഹാരിലാണോ

  താങ്കളുടെ തൊട്ടടുത്തുള്ള എയര്‍ പോര്‍ട്ടില്‍ കാര്‍ഗോ തൊഴിലാളികളെ നിയമിച്ചപ്പോള്‍ സീ പീ എമ്മിന്റെ നോമിനികളെ നിയമിച്ചത് എത്ര രൂപയ്ക്കനെന്നു 'അന്വേഷി' ക്കാന്‍ 'സ്പിരിറ്റു ' ലോറി വരുന്നത് കാത്തു വാളയാറില്‍ നില്‍ക്കേണ്ട 'എളമരത്തേക്ക് ' പോയാല്‍ മതി.

  മാവൂര്‍ ഫാക്ടറിയില്‍ കരാര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനു ശേഷം നമ്മുടെ കരീം സാഹിബു (സോറി സഖാവ് ) എന്ത് തൊഴിലാണ് ചെയ്തിരുന്നത് .സഖാവിന്റെ ശമ്പളം പാര്‍ട്ടി ലെവി വാങ്ങി ഇപ്പോള്‍ അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുകയല്ലേ

  നിങ്ങളുടെ പിണറായി സഖാവിന്റെ വീടിന്റെ ചിത്രം എന്ന് പറഞ്ഞു ഒരു ഫോട്ടോ അയച്ചവനെ ഗള്‍ഫില്‍ നിന്നും പിടിച്ചല്ലോ,സഖാവിന്റെ കൂരയുടെ ഫോട്ടോ ഇതാണെന്നും പറഞ്ഞു ദേശാഭിമാനിയില്‍ ഒരു ഫോട്ടോ കൊടുത്തു കൂടായിരുന്നോ

  HMT യുടെ ഭൂമി HDIL ചുളു വിലക്ക് തട്ടിയത് സഖാവ് അച്ചു മറന്നോ അതോ ഏതെങ്കിലും ക്ലബ്ബില്‍ മെംബെര്‍ഷിപ്‌ കിട്ടിയപ്പോള്‍ 'പുന്നാര മോനെ' മറന്നോ.

  ആദിവാസികളുടെ അട്ടപ്പാടിയിലെ ഭൂമി SUZLON കമ്പനിക്ക് തീരെഴുതിയത് 'ഊമ്പന്‍ ചാണ്ടി ' എന്നാ സംസ്കാര സമ്പന്ന ഭാഷ പ്രയോഗിച്ച സഖാവ് മറന്നോ

  കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് മറിച്ചു കൊടുത്തപ്പോള്‍ ,പാവപ്പെട്ടവരെ 'നോക്ക് കൂലി ' വാങ്ങി സംരക്ഷിക്കുന്നവര്‍ 'ഉറ'ക്കു കൂലി വാങ്ങിയില്ലേ

  എക്സ്പ്രസ്സ്‌ വായ്‌ വേണ്ടാ എന്ന് പറഞ്ഞവര്‍ നമ്മുടെ റോഡുകള്‍ BOT ആക്കിയില്ലേ .

  ഇതിലൊന്നും അഴിമതി ഇല്ല ഫൈസലേ

  ReplyDelete
 64. വര്‍ഗീയ കലാപ്മില്ലാത്ത കാലം

  ചെരിയതുറയില്‍ ജനക്കൂട്ടത്തിനു നേരെ നിര ഒഴിച്ചത് RSS കാരനായിരുന്നില്ല .കാക്കിയിട്ട DYFI ക്രിമിനല്‍ ആയിരുന്നു .ദാഷിനു ഒരപ്പില്ലാത്ത മുസ്ലിം ലീഗുകാര്‍ കാസര്‍കോട്ടെ പോത്തന്റെ കിരാത നടപടി പോലും മറന്നു പക്ഷെ വേദനീക്കുന്ന മനസ്സുമായി കേരളത്തില്‍ ചിലരെങ്കിലും ഉണ്ടെന്നുള്ളത് എലെച്റേന്‍ കഴിയുമ്പോള്‍ അറിയും .

  നാദാപുരത്തെ 5 ലീഗുകാര്‍ കൊല്ലെപെടുന്നതിന്റെ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ സീ പീ എമ്മിന്റെ വര്‍ഗീയ കോമരങ്ങള്‍ മുസ്ലിം വീടുകള്‍ നോക്കി (മുസ്ലിം ലീഗ് കാരുടെത് മാത്രം അല്ല) ബോംബ്‌ എറിയുകയായിരുന്നു അത് വര്‍ഗീയമല്ല ഫൈസലേ രാഷ്ട്രീയ അന്ടാത്ത ബാടിച്ച താങ്കള്‍ ജയരാജന്റെ പുന്നാര മോന്റെ കൈപ്പത്തി അറ്റ് പോയ വിവരം അറിഞ്ഞിരിക്കുമല്ലോ (പൊട്ടാസ് പൊട്ടിച്ച താണ് ).

  ഗതികെട്ടാല്‍ ആരും തിരിച്ചടിക്കും .മാര്കിസ്ട്ടുക്കാര്‍ക്ക് ബോംബ്‌ ഉണ്ടാക്കാനുള്ള വ്യടക്ത്യം ലീഗുകാര്‍ക്കില്ലാതെ പോയി പാവങ്ങള്‍

  ReplyDelete
 65. ഇന്ദിരാഗാന്ദി ആവാസ് യോജന യുടെ പേര് മാറ്റി EMS എന്നാക്കി

  കേന്ദ്രം കൊടുത്ത ബള്‍ബ്‌ ബാലന്റെ നോടീസില്‍ പൊതിഞ്ഞു കൊടുത്തു

  16 രൂപയ്ക്ക് കേന്ദ്രം അരി വാങ്ങി 3 രൂപയ്ക്ക് കേരളത്തിന്‌ കൊടുത്തു.എലെച്ഷന്‍ അടുത്തപ്പോള്‍ രണ്ടു രൂപയ്ക്ക് ഈ അരികൊടുത്തു കേമനാകാന്‍ ശ്രമിക്കുന്നു

  സ്കൂളില്‍ കുട്ടികള്‍ക്ക് സവ്ജന്യ പാഠപുസ്തകം നല്‍കുന്നത് കേന്ദ്ര ഫുണ്ടായ SSA യില്‍ നിന്നും.
  ഉച്ച കഞ്ഞി കൊടുക്കുന്നാതും കേന്ദ്രം.ഇച്റ്റ് സ്ക്കീം പ്രകാരം കമ്പ്യൂട്ടര്‍ കൊടുത്തതും കേന്ദ്രം . എന്നാല്‍ ബോര്‍ഡു വെക്കുന്നത് DYFI -ഇതാണോ ഫൈസല്‍ എട്ടുകാലി മമ്മൂഞ്ഞ്

  NRHM പദ്ധതി പ്രകാരം ആരോഗ്യ മേഗലക്ക് കേന്ദ്രം കൊടുത്തത് കോടികള്‍ ,സര്‍ക്കാര്‍ കിട്ടിയതില്‍ പാതി നഷ്ടപ്പെടുത്തി ,ബാക്കി ഹോസ്പിട്ടലുകളില്‍ ടൈല്‍സ് പതിച്ചു കട്ട് മുടിച്ചു ,അല്ലാതെ ടീച്ചര്‍ അമേരിക്കയില്‍ പോയി നോക്കിയിട്ടും ഒരു ആരോഗ്യ വിപ്ലവവും കണ്ടില്ലല്ലോ

  തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി ആത്മഹത്യ ഇല്ലാതാക്കിയത് UPA ,കാര്‍ഷിക കടം എഴുതി തള്ളിയതും UPA .

  സ്മാര്‍ട്ട് സിറ്റി ചോദിച്ചത് 12 ഏക്കര്‍ ഫ്രീ ഹോള്‍ഡു !! സഖാവ് കൊടുത്തത് 49 ഏക്കര്‍ എന്തൊരു സുതാര്യത!!!!!!!!!!!!!.പദ്ധതി കൊണ്ട് വന്നത് UDF നാലര കൊല്ലം കാട് മൂടി കിടന്നത് LDF നേട്ടം

  പുതുതായി എന്തുണ്ട് സഖാവേ,സ്വന്തമായി എന്തുണ്ട്
  പുതുതായി എന്തുണ്ട് സഖാവേ,സ്വന്തമായി എന്തുണ്ട്
  പുതുതായി എന്തുണ്ട് സഖാവേ,സ്വന്തമായി എന്തുണ്ട്
  പുതുതായി എന്തുണ്ട് സഖാവേ,സ്വന്തമായി എന്തുണ്ട്
  വിഷ മദ്യ ദുരന്തമോ
  പുല്ലു മേടു ദുരന്തമോ
  ADB യില്‍ നിന്ന് കടം വാങ്ങിയതോ.

  ഐസാക്‌ മന്ത്രിക്കു IMF ഭാര്യയുടെ ബുദ്ദി പോലും ഇല്ലാല്ലോ

  ഞങ്ങള്‍ എല്ലാവരും ദിവാകരന്‍ പറയുന്നത് കേട്ട് 'മുട്ടയും പാലും ' കഴിച്ചു ആരോഗ്യ 'ശ്രീമതി' ആയി സഖാവേ .

  വോട്ട് നിങ്ങള്‍ക്കുതന്നെ .എങ്കിലേ മസില്‍ പിടിക്കാന്‍ പറ്റൂ

  ReplyDelete
 66. ഒന്നും പറയാനില്ല.
  തെരഞ്ഞെടുപ്പടുത്തപ്പോൾ കണ്ടതാണല്ലൊ രാഷ്ട്രീയ പാളയങ്ങളിലെ പുകിലുകൾ...
  ഇടത്തും വലത്തും എല്ലാം പടയൊരുക്കങ്ങൾ തന്നെ........

  ReplyDelete
 67. പോണ പോക്കില്‍ ഉമ്മറത്തെ കഴുക്കോല്‍ വരെ ഊരിക്കൊണ്ട് പോകുന്ന തിരക്കിലാണ് പാര്‍ട്ടി. ഇനി അടുത്ത അഞ്ചു കൊല്ലത്തേക്ക് ജീവിച്ചു പോകാനുള്ള ആസ്തി ഉണ്ടാക്കിയിടണം. പഴയ പോലെ ഹുണ്ടിക പിരിച്ചൊന്നും കിട്ടുന്ന ചില്ലറപ്പൈസ കൊണ്ട് ജീവിച്ചു പോകാന്‍ കഴിയുന്ന ഒരു അവസ്ഥയിലല്ല തലപ്പത്തുള്ള സഖാക്കള്‍. ഷേവ്‌ ചെയ്തതിന്റെ കൂലിയായി രണ്ടണ കൊടുക്കാനില്ലാത്തത് കൊണ്ട് മാനം പോയ കൃഷ്ണപിള്ളയുടെ അനന്തരക്കാര്‍ ഒറ്റക്കൊറ്റക്കു ഓരോ മിനി കോര്‍പറേറ്റ് ആയി മാറിയിരിക്കുന്നു. നേരിട്ടും ബിനാമിയായും ഇവര്‍ നടത്തുന്ന ഇടപാടുകള്‍ കണ്ടു നാട്ടിന്‍പുറത്തെ പാവം സഖാക്കള്‍ കണ്ണും തള്ളിയിരിക്കുകയാണ്. ഇത്തവണ കമ്മ്യുണിസ്റ്റ്‌ കള്ളന്മാര്‍ മികച്ച ആസൂത്രണത്തോടെയാണ് ഭരണത്തിലേറിയത്. മോഷണം നേരെ ചൊവ്വേ നടത്താന്‍ മീഡിയ ഇങ്ങനെ കണ്ണ് തുറന്നിരിക്കുന്ന കാലത്ത് വലിയ പ്രയാസമാണെന്ന് അവര്‍ക്കറിയാം. അതിനാല്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം അനന്തരമായി രക്തത്തില്‍ അലിഞ്ഞു കിട്ടിയ മക്കളെ വെച്ചാണ് കളി. അതില്‍ ലീഡര്‍ഷിപ്‌ നല്‍കുന്നത് കള്ളന്മാരുടെ നേതാവ് പെരുങ്കള്ളന്‍ എന്ന് പറയുന്നത് പോലെ മന്ത്രിമാരുടെ മുഖ്യന്‍ മുഖ്യമന്ത്രി തന്നെ.പ്രതിപക്ഷത്തിരിക്കുമ്പോഴേ അങ്ങേര്‍ ഐ ടി രംഗത്തുണ്ടായിരുന്ന തന്റെ മകനെ മുന്നില്‍ വെച്ചാണ് തീവെട്ടിക്കൊള്ള തുടങ്ങിയത്. ഐ ടി വകുപ്പിന്റെ പ്രൊജക്റ്റ്‌ ഓരോന്നും ഇടനിലക്കാരന്റെ വേഷത്തില്‍ വരുമാന സ്രോതസാക്കിയ മുഖ്യപുത്രന്‍ ഡല്‍ഹിയിലിരുന്നു അപ്പന് വേണ്ടി ജുഡീഷ്യറിയെ സ്വാധീനിക്കലായിരുന്നു പിന്നത്തെ പണി. ചന്ദന മാഫിയക്കെതിരെ കണ്ട കുന്നും മലയും കയറി നടന്നു മദിച്ച് നിയമസഭയില്‍ നീട്ടിയും കുറുക്കിയും വായിട്ടലച്ചിരുന്ന വേലിക്കകത്ത് അച്യുതാനന്ദന്‍ ഇപ്പോള്‍ ശരിക്കും വേലിക്കകത്താകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാഷ്ട്രീയ ശത്രുക്കളെ സംഹരിക്കാനായി ജുഡീഷ്യറിയിലെ പ്രമുഖരെ സ്വാധീനിക്കാന്‍ കോടതി വരാന്തയില്‍ കറങ്ങി നടക്കുന്ന പിമ്പുകളുമായി മുഖ്യന്റെ ഓഫീസിനുള്ള ബന്ധം സീനിയര്‍ അഭിഭാഷകനായ രാംകുമാര്‍ തെളിവ് സഹിതം പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ട് വരുന്നു, അതേസമയം തന്നെ മകനിലൂടെ ചന്ദന മാഫിയയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി അത് വരെ നിയമസഭയിലും പുറത്തും ചന്ദന മാഫിയ എന്ന് പെരുമ്പറ കൊട്ടിയിരുന്ന പഴയ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളില്‍ പിന്നോട്ട് പോക്ക് ദൃശ്യമാകുന്നു. പ്ലേ വിന്‍ ലോട്ടറി മാഫിയയുമായി മകനും കുടുംബവും ഇടപാടുകാരാണ്. കള്ളുകുടിയും പെണ്ണ് പിടിയുമാണ് തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലുബ്ബില്‍ കാര്യമായി നടക്കുന്ന വിനോദ പരിപാടികളെന്ന് മാലോകരെ അറിയിച്ച മുഖ്യന്‍ തന്റെ പുത്രന്‍ അവിടത്തെ സ്ഥിരം കക്ഷിയാണെന്ന വിവരം മറച്ചു വെക്കുന്നു. കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഉദ്യോഗക്കയറ്റം വാങ്ങുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഉല്ലാസ കേന്ദ്രങ്ങളില്‍ ഇടയ്ക്കിടെ കറങ്ങി വരുന്നു. ഒരു സര്‍ക്കാര്‍ ജീവനക്കാര്‍ എങ്ങനെ ഇത്ര വലിയ ആഡംബര ജീവിതത്തിനു പ്രാപ്തനാകുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ മറ്റുള്ളവന്റെ തന്തക്ക് പറയുന്ന പഴയ നമ്പറുമായി മുഖ്യന്‍ രംഗത്ത് വരുന്നു. (continue...)

  ReplyDelete
 68. സ്റ്റേറ്റിന്റെ വ്യവസായം നോക്കി നടത്തുന്ന മറ്റൊരു മന്ത്രി പുംഗവന്‍, പഴയ തൊഴിലാളി നേതാവ്, ഇന്ന് കോഴിക്കോടും പരിസരത്തും വാങ്ങിക്കൂട്ടാന്‍ ഭൂമിയൊന്നും ബാക്കിയില്ല. കുടുംബം അമേരിക്കയില്‍ പോയി വരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മെലിഞ്ഞു കറുത്ത ഈ തൊഴിലാളി ഇപ്പോള്‍ ചുവന്നു തുടുത്തു വെള്ളത്തിലിട്ടു പൊതിര്‍ത്തിയ അവില് പോലെ ചീര്‍ത്തിരിക്കുന്നു. കിനാലൂരിലെ നാട്ടുകാരുടെ നേരെ പോലീസിനെക്കൊണ്ട് തേര്‍വാഴ്ച നടത്തി റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്ക് വഴിയൊരുക്കാനുള്ള അങ്ങേരുടെ നീക്കം പാളിയപ്പോള്‍ നടത്തിയ പത്രസമ്മേളനം ഒരു തേര്‍ഡ് റേറ്റ് ചട്ടമ്പിയുടെ ശരീര ഭാഷയോട് കൂടിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പിന്നെയാണ് പിന്നാമ്പുറ കഥകള്‍ കിനാലൂരിന്റെ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടു തുടങ്ങിയത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി അതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അതീവ രഹസ്യമായി അവിടെ സന്ദര്‍ശനം നടത്തിയിരുന്നുവത്രേ. സംഗതി പുറത്തു വന്നതോടെ ഡിഫി നേതാക്കളും ബേബി സാറും ഒക്കെ നിഷേധിച്ചു. പക്ഷെ പ്രാദേശിക നേതാക്കള്‍ വന്ന വണ്ടിയുടെ നമ്പര്‍ വരെ പുറത്തു വിട്ടതോടെ കിനാലൂരില്‍ തുടങ്ങുന്ന പി റ്റി ഉഷയുടെ അത്ലറ്റിക്സ് സ്കൂളില്‍ സന്ദര്‍ശിച്ചതാണത്രെ സംസ്ഥാന സെക്രട്ടറി. അപ്പോള്‍ സ്വാഭാവികമായും സംശയങ്ങളുയരുന്നു. എന്തിനാണ് സന്ദര്‍ശനം അതീവ രഹസ്യമാക്കി വെച്ചത്? എന്തിനാണ് സന്ദര്‍ശനം പാര്‍ട്ടി ചുമതലപ്പെടുതിയവര്‍ ഔദ്യോഗികമായി നിഷേധിച്ചത്? സംഗതി വളരെ സിമ്പിള്‍ ആണ്. ഉഷ സ്കൂള്‍ ഓഫ് അത്ലെടിക്സില്‍ പണം മുടക്കിയ ഒരാള്‍ ഫാരിസ്‌ അബൂബക്കര്‍ എന്ന ‘വെറുക്കപ്പെട്ട’ ഒരു പാവം തൊഴിലാളി ആണ്. അദ്ധേഹവും പാര്‍ട്ടി സെക്രെട്ടരിയും തമ്മിലുള്ള ഇടപാടുകള്‍ നാട്ടില്‍ പണ്ടേ പാട്ടായ സ്ഥിതിക്ക് കാര്യങ്ങളുടെ കിടപ്പ് എല്ലാവര്‍ക്കും ബോധ്യം വന്നു.
  (continue....)

  ReplyDelete
 69. ഇതിലുമൊക്കെ ഭീകരമാണ് പിന്‍വാതില്‍ നിയമനങ്ങളുടെയും പി എസ് സിയിലെ തോന്നിവാസങ്ങളുടെയും കാര്യം. എസ് എഫ് ഐ ക്കും ഡി വൈ എഫ് ഐ ക്കും ഇനി നല്ലത് പാര്‍ട്ടികള്‍ പിരിച്ചു വിട്ടു വേറെ പണിക്ക് പോവലാണ്. അല്ലെങ്കില്‍ നാട്ടിലുള്ള അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ ഇവരെയൊക്കെ തല്ലിയോടിക്കുന്ന കാലം അതിവിദൂരമല്ല. ഒരു വിപ്ലവവീര്യമുള്ള വിദ്യാര്‍ഥി യുവജന സംഘടനക്ക് മുന്നില്‍ വരാവുന്ന ഏറ്റവും സെന്‍സിറ്റീവ് ആയ ഒരു വിഷയമല്ലേ ഇത്? സംസ്ഥാനത്തെ സ്വയം ഭരണാവകാശമുള്ള ഒരു നിക്ഷപക്ഷ ബോഡിയില്‍ സഖാക്കളുടെ പേക്കൂത്തും തോന്നിവാസവും നിരന്തരമായി സംഭവിക്കുക. പരീക്ഷ പോലും എഴുതാത്തവന്‍ പാര്‍ട്ടിയിലെയും മുന്നണിയിലെയും ഇടനിലക്കാരനിലൂടെ ജോലി നേടി സര്‍ക്കാര്‍ ശമ്പളം പറ്റുക. സകല പി എസ് സി പരീക്ഷയുടെയും ചോദ്യപ്പേപ്പര്‍ ചന്തയില്‍ ചോര്‍ന്നു കിട്ടുക, നാട്ടില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷോപലക്ഷം യുവാക്കളെ വിഡ്ഢികളാക്കി സ്വന്തക്കാരെയും ബന്ധുക്കളെയും പിന്‍വാതില്‍ വഴി കയറ്റി ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിസഭ ചേര്‍ന്ന് സ്ഥിരപ്പെടുത്തുക, യൂണിവേര്‍സിറ്റി കളിലെ നിയമന പരീക്ഷകളിലൊക്കെയും റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചു എട്ടാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞു അങ്ങാടിയില്‍ തെക്ക് വടക്ക് നടക്കുന്ന സഖാക്കളെ എല്ലാം മുന്നിലെത്തിക്കുക, അത് കണ്ടു പിടിച്ച കോടതി പുനര്‍മൂല്യനിര്‍ണയത്തിനു ഉത്തരവിടുമ്പോള്‍ ഉത്തര പേപ്പറുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാക്കുക. പ്രിയപ്പെട്ട എസ് എഫ് ഐ ക്കാരാ, എവിടെപ്പോയെടോ നിന്റെ കൊടിയും വടിയും വായിലെ നാവും? അഞ്ചു കൊല്ലം പാര്‍ട്ടി ഭരിക്കുമ്പോള്‍ ഓഫീസിന്റെ കോണില്‍ ചാരി വെക്കാനുള്ളതാണോ നിന്റെയൊക്കെ വിപ്ലവ വീര്യവും യുവ സമൂഹത്തോടുള്ള കടപ്പാടും? അഭ്യസ്ത വിദ്യര്‍ ഇത്രയേറെ അപമാനിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും പോയ ഒരു കാലമുണ്ടോ കേരളത്തില്‍? കേരളത്തിലെ മുഴുവന്‍ കോളേജുകളിലും യൂനിവേര്‍സിറ്റികളിലും മോശമല്ലാത്ത സാന്നിധ്യമുള്ള ഒരു സംഘടന എങ്ങിനെയാണ് ഒരു തലമുറയോട് ഒരു ഭരണകൂടം കാണിക്കുന്ന നെറികേടിനോടൊപ്പം നില്‍ക്കാന്‍ ആവുക? ഒരു വിദ്യാര്‍ഥി യുവജന സംഘടന ഏറ്റെടുക്കേണ്ട ഇതിലും കാതലായ മറ്റൊരു വിഷയമുണ്ടോ? ഇനി വരാനുള്ള അഞ്ചു കൊല്ലം ബസ്സിനു കല്ലെറിഞ്ഞും പൊതു മുതല്‍ നശിപ്പിച്ചും കാമ്പസുകളില്‍ ഗുണ്ടായിസം നടത്തിയും നിത്യവൃത്തി കഴിയാമെന്നുള്ള ഒരു വിചാരം ഏതായാലും ഒരു വഞ്ചിത സമൂഹത്തിനു മുന്നില്‍ വേണ്ടി വരില്ല തന്നെ. കാരണം അവര്‍ എന്നെത്തേക്കാളും പ്രബുദ്ധരാണ്.
  ഒരു വ്യാജ രാജ്യമായി ഈ മലയാള മണ്ണ് മാറിയെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഇവിടത്തെ ലോട്ടറി വ്യാജം, ഇവിടത്തെ മദ്യം വ്യാജം, ഇവിടത്തെ നിയമനം വ്യാജം, ഇവിടത്തെ പട്ടയം വ്യാജം, ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജം... ഇങ്ങിനെ പോകുന്നു വ്യാജമാരുടെ നീണ്ട നിര. ജനം രണ്ടു തവണയായി ആണിയടിച്ചു വെച്ചിട്ടുണ്ടെന്നറിയാവുന്നത് കൊണ്ടും നിയമസഭാ തെരഞ്ഞെടുപ്പോടെ അവസാനത്തെ ആണിയും അടിച്ചു പെട്ടി അടക്കം ചെയ്യാനിരിക്കുകയാണെന്നു തികഞ്ഞ ബോധ്യമുള്ളത് കൊണ്ടും ഇപ്പോള്‍ ഒടുവിലത്തെ വെട്ടലും ഊറ്റലുമാണ് എല്ലാ വകുപ്പുകളിലും നടത്തുന്നത്. സ്വന്തക്കാരെ മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളില്‍ തിരുകിക്കയറ്റുന്നു, യോഗ്യതക്കനുസരിച്ചു തസ്തിക, തസ്തികക്കനുസരിച്ച് യോഗ്യത, കയറാനുള്ള സ്വന്തക്കാരന്‍ പത്താം ക്ലാസുകാരനാണെങ്കില്‍ ഉന്നത തസ്തികക്കുള്ള യോഗ്യതയും പത്താം ക്ലാസ്സ്‌ എന്നിങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ പോക്ക്. ഇനിയൊരു തിരിച്ചു വരവ് സമീപകാലങ്ങളിലൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല എന്ന് ചുരുക്കം. ഏതായാലും പ്രജകള്‍ എല്ലാം കൂട്ടി വായിച്ചു കൊണ്ടിരിക്കുകയാണ്. എന്നാണാവോ അവര്‍ വല്ല ഈജിപ്തുകാരെയോ ടുണീഷ്യക്കാരെയോ പോലെ തലസ്ഥാനം വളഞ്ഞു ഇവനെയൊക്കെ കൈകാര്യം ചെയ്യാന്‍ പോകുന്നത്. ഏതായാലും സഖാക്കള്‍ ജാഗ്രതൈ!

  ReplyDelete
 70. അല്ലെങ്കിലും ഇദ്ദേഹത്തിനു എന്തും പറയാലോ

  ഇവര്‍ പറയുന്നത് കൂടി കേള്‍ക്കാലോ

  അച്ചു

  ശ്രീ
  ശര്‍മ  ബിനോയ്‌  മുട്ട മന്ത്രി  റീ മിക്സ്‌


  ബെസ്റ്റ് ഓഫ് ത്രീ

  കണ്ണൂരിലെ സഖാക്കളുടെ

  കണ്ണൂര്‍

  ReplyDelete
 71. @ രാജു & ISMAIL
  രണ്ടു പേരും ഫുള്‍ ഫോമില്‍ ആണല്ലോ. വിടാനുള്ള മട്ടില്ല അല്ലേ.

  ReplyDelete
 72. കുറ്റിയാടിയിലെ ചേച്ചിക്ക് മറ്റൊരു സഖാവ് നല്‍കുന്ന പിടുത്തത്തിനു കൈരളി മാത്രമല്ല 'സാക്ഷി' അച്ചുവും സാക്ഷിയാണ് .നിങ്ങളും ഇതിനു (തപ്പുന്നതിനു ) സാക്ഷിയാകണോ യുടുബില്‍ തപ്പിയാല്‍ മതി .ഞാനായിട്ട് തപ്പുന്നില്ല

  ReplyDelete
 73. കോഴിക്കോട് - കിനാലൂരിലെ കെ.എസ്.ഐ.ഡി സിക്ക് വേണ്ടി നാലുവരിപ്പാത പണിയാന്‍ 100 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനായി സര്‍വ്വേ നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിക്ഷേധിച്ച നാട്ടുകാരെ വീട് കയറി ഭീകരമായി നടത്തിയ പോലീസ് നരനായാട്ട്. ഏഷ്യാനെറ്റ്
  cover story -1

  cover story-2

  cover story-3

  ReplyDelete
 74. This comment has been removed by the author.

  ReplyDelete
 75. Blogger രാജു said...
  അഴിമതി ആരോപിക്കാനുള്ള കരുത്ത് UDF പോത്തന്‍ മാര്‍ക്കില്ല എന്ന് പറയുന്നതാവും ശെരി

  എന്റെ രാജു , അഴിമതി ചൂണ്ടിക്കാണിക്കാന്‍ പോലും കരുത്തില്ല എന്ന് താങ്കള്‍ തന്നെ പറയുന്ന ഈ യു ഡി എഫിനെ പിന്നെ എന്തിനു പിന്തുണയ്ക്കുന്നു ? എന്തിനു കൊള്ളാം പിന്നെ അവരെ .. ഇവര്‍ക്ക് എന്തായിരുന്നു കഴിഞ്ഞ അഞ്ചു കൊല്ലം പരിപാടി ? കുഞ്ഞാലി ക്കുട്ടിയുടെ കൂടെ ആയിരുന്നോ കോണ്‍ഗ്രസ്‌ നേതാക്കളും ? ഇവരെയാണോ ഭരണത്തില്‍ എത്തിക്കേണ്ടത്‌ ?

  അഴിമതി നടത്താനും പിന്നെ ചില കാര്യങ്ങള്‍ക്കും മാത്രമേ ഇവര്‍ക്ക് കരുത്തുള്ളൂ ? (മന്‍മോഹന്‍ ജി , ടു ജി , ത്രീ ജി , എന്നൊന്നും ഞാന്‍ ഇനി പറയുന്നില്ല ..എല്ലാം നിങ്ങള്ക്ക് അറിയാവുന്ന കാര്യം )

  പിന്നെ പ്രതിപക്ഷത്തിന് കഴിയാത്ത ചില കാര്യങ്ങള്‍ ആണ് ശ്രീ രാജു ഇവിടെ ചെയ്തിരിക്കുന്നത് .. ഛെ രാജുവിനെ ആയിരുന്നു പ്രതിപക്ഷ നേതാവ് ആക്കേണ്ടിയിരുന്നത്... പല ആരോപണവും വി എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ നട്ടാല്‍ കുരുക്കാത്തതാണ്

  മലബാറില്‍ പ്ലസ്‌ ടു കൊടുത്തപ്പോള്‍ എന്താണ് കണ്ടീഷന്‍ എന്നുള്ളത് കൊണ്ടോട്ടി കാരനായ താങ്കള്‍ ഒന്ന് അന്വേഷിക്കണേ .

  ഈ പ്ലസ്‌ ടു അഴിമതി കാണിച്ചെന്നു താങ്കള്‍ പറയുന്ന മഹാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നണിയില്‍ ആണ് .ശ്രീമാന്‍ പി ജെ ജോസഫ്‌ .. ..

  PSC ലിസ്റ്റു പോലും തിരുത്തി നിയമനം നടത്തിയത് ബീഹാരിലാണോ

  പി എസ് സി ലിസ്റ്റ് തിരുത്തി വ്യാജ advise മെമോ ഉണ്ടാക്കി ജോലിയില്‍ കയറല്‍ അഞ്ചു വ്ര്‍ഷം വര്ഷം മുന്‍പ് അരങ്ങേറാന്‍ തുടങ്ങിയിട്ടുണ്ട് ..പക്ഷെ ഈ ഭരണ കാലത്താണ് നടപടിയെടുത്തുന്നത് എന്ന് മാത്രം ... അത് എല്‍ ഡി എഫിന്റെ മിടുക്ക് .

  നിങ്ങളുടെ പിണറായി സഖാവിന്റെ വീടിന്റെ ചിത്രം എന്ന് പറഞ്ഞു ഒരു ഫോട്ടോ അയച്ചവനെ ഗള്‍ഫില്‍ നിന്നും പിടിച്ചല്ലോ,സഖാവിന്റെ കൂരയുടെ ഫോട്ടോ ഇതാണെന്നും പറഞ്ഞു ദേശാഭിമാനിയില്‍ ഒരു ഫോട്ടോ കൊടുത്തു കൂടായിരുന്നോ .

  വിഡ്ഢിത്വം പറയാതെ രാജൂ ... ഒരാളുടെ വീടിന്റെ ഫോട്ടോ ആണെന്നും പറഞ്ഞു വ്യാജ ഫോട്ടോ മെയില്‍ ചെയ്‌താല്‍ , അയാള്‍ക്ക്‌ പരാതി ഉണ്ടെങ്കില്‍ പോലീസ് പിടിക്കുക തന്നെ ചെയ്യും ..അതൊക്കെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ആണ് .. അതിനു പകരം ഒറിജിനല്‍ വീട് പത്രത്തില്‍ കാണിക്കണമോ വേണ്ടയോ എന്നത് പ്രസക്തമല്ല ..പരാതിയില്‍ കഴമ്പുണ്ടോ എന്നത് മാത്രമാണ് പ്രധാനം ..ഇയ്യാള്‍ എവിടെ നിന്ന് വരുന്നു ?

  ഗതികെട്ടാല്‍ ആരും തിരിച്ചടിക്കും .മാര്കിസ്ട്ടുക്കാര്‍ക്ക് ബോംബ്‌ ഉണ്ടാക്കാനുള്ള വ്യടക്ത്യം ലീഗുകാര്‍ക്കില്ലാതെ പോയി പാവങ്ങള്‍

  അങ്ങിനെ ലീഗുകാര്‍ തിരിച്ചടിക്കാന്‍ ഉണ്ടാക്കിയതാണ് ആ ബോംബുകള്‍ എങ്കില്‍ ലീഗുകാര്‍ അല്ല ഇതിനു പിന്നില്‍ എന്ന് ലീഗ് നേതൃത്വം പറയുന്നതെന്തിന് ? ഐസ് ക്രീം കേസില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനും വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനും ആയിരുന്നു ലീഗുകാരുടെ ശ്രമം എന്നും പറയപ്പെടുന്നു . എന്തായാലും എന്തോക്കെയോ കള്ളകളികള്‍ ഉണ്ട് എന്ന് ലീഗ് നേതൃത്വത്തിന്റെ നിഷേധത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട് ..അല്ലെങ്കില്‍ എന്തിനു അവര്‍ നിഷേധിക്കുന്നു ..ഒന്ന് വ്യക്തമാക്കൂ പ്ലീസ്‌... എന്തായാലും കയ്യിലിരുന്നു പൊട്ടി ..ദാരുണമായ സംഭവം തന്നെ പക്ഷെ ..കേരളം രക്ഷപ്പെട്ടു ...

  യു ട്യൂബ് തിരഞ്ഞാല്‍ റജീന മുതല്‍ ഹിമാലയ വരെ കിട്ടും ...ചാനലില്‍ വരുന്നത് സത്യമാണോ അല്ലെയോ എന്ന് പരിശോധിക്കാതെ അപ്പാടെ വിശ്വസിക്കല്ലേ ...

  പിന്നെ കവര്‍ സ്റ്റോറി പോലുള്ള ഏഷ്യാനെറ്റ്‌ പംക്തികള്‍ എന്തോ സംഭവം ആണെന്ന് കരുതിയോ ? ഇതൊന്നു കണ്ടിട്ട് പറയൂ ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !

  ReplyDelete
 76. നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച് വള്ളിക്കുന്ന് ബ്ലോഗില്‍ പാര്‍ട്ടിക്കാര്‍ ആയ "അനോണി"കളുടെ ഭരണിപ്പാട്ട്...:)

  ReplyDelete
 77. @faisal kondotty

  നട്ടാല്‍ മുളക്കാത്ത നുണകള്‍ ഏതെന്നു പറയണേ

  ഞാന്‍ കൊടുത്ത ഒരു ലിങ്കും ചാനലുകാര്‍ ഉണ്ടാക്കിയതല്ല .നിങ്ങളുടെ പുന്നാര നേതാക്കള്‍ വിളിച്ചു പറയുന്നതാണ്.വീടിനു കേസ് കൊടുത്ത സഖാവിന്റെ പാര്‍ടി ചാനെലിനു എതിരെ കേസ് കൊടുക്കില്ലേ

  പാര്‍ട്ടി സെക്രറെരിക്ക് നേരെ ആരോപണം വരുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ .നിങ്ങള്ക്ക് അവകാശമുണ്ട്‌ .എന്താ ഫൈസലേ നിങ്ങളുടെ നേതാവിന്റെ വീട് കാണാന്‍ ആഗ്രഹം ഉണ്ട് ,ഒരു ഫോട്ടോ സങ്കടിപ്പിച്ചു തരുമോ??.

  താങ്കളുടെ മന്ത്രി ബേബി കൊടുത്ത സ്കൂളുകളുടെ കാര്യമാണ് പറഞ്ഞത് ,ഏതായാലും ജോസഫ്‌ കട്ടു എന്ന് ഇപ്പോള്‍ സമ്മതിച്ചോ ??.

  നട്ടാല്‍ മുളക്കാത്ത നുണകള്‍ ഏതെന്നു പറയണേ

  നട്ടാല്‍ മുളക്കാത്ത നുണകള്‍ ഏതെന്നു പറയണേ

  നട്ടാല്‍ മുളക്കാത്ത നുണകള്‍ ഏതെന്നു പറയണേ

  ReplyDelete
 78. വി എസ് മോശക്കാരനാണ്. എങ്കില്‍ അതിലും നല്ല ഒരാളെ കേരള രാഷ്ട്രീയത്തില്‍ കാണിച്ചു തരാന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന ആരും ശ്രമിച്ചു കണ്ടില്ല. വള്ളിക്കുന്നെ താങ്കളെങ്കിലും ഒരാളെ കാണിച്ചു തരുമോ ? ഇനി അയാള്‍ക്കെന്കിലും ജയ്‌ വിളിക്കാമല്ലോ ..... :)

  ReplyDelete
 79. @വിനോദെ

  വീ എസ് മോശക്കാരന്‍ മാത്രമല്ല കപടന്‍ കൂടിയാണ് എന്ന് കേരള ജനത മനസ്സിലാക്കൂന്നു .കേരളത്തിലെ ഏതു സീ പീ എം പ്രവര്‍ത്തകരും വീ എസ്സിനേക്കാള്‍ മികച്ചവരാണ് .

  ഇപ്പോള്‍ 89 വയസ്സായ മുഖ്യന്‍ വീണ്ടും അഞ്ചു വര്ഷം ഭരിക്കുകയാനെങ്കില്‍ 95 ആം വയസ്സിലും മുഖ്യ മന്ത്രി ആയ ബഹുമതി ഉണ്ടാകും .നമൂകു 'അഭിമാനിക്കാം '

  ഒരു വയസ്സന്റെ ജല്‍പ്പനങ്ങള്‍ കേരളത്തിന്റെ നയങ്ങളാകുന്ന ദിനങ്ങള്‍ ആലോജിക്കാനെ കഴിയുന്നില്ല.
  വീ എസ്സിന് വേണ്ടി ജാഥ നടത്തിയത് മീശ മുളക്കാത്ത പയ്യന്സുകലാണ് .എന്നാല്‍ 2006 ഇല്‍ യഥാര്‍ത്ഥ കമ്മുനിസ്റ്റുകള്‍ ആയിരുന്നു .
  റിലയന്‍സും ലോട്ടറി ചന്ദന മാഫിയകള്‍ സ്പോണ്‍സര്‍ ചെയ്ത കുപ്പികളുടെ പെര്‍ഫോര്‍മന്‍സ് ആയിരുന്നു നാം തെരുവില്‍ കണ്ടത് .

  സ്വന്തം ഇമേജു കൂട്ടാന്‍ സിനിമ എടുത്ത കപടന് എന്താ നാല് ആളെ വെച്ച് പ്രകടനം നടത്താന്‍ കഴിയില്ലേ.

  കേരളത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കാന്‍ ഈ കരന്നൊരു മാത്രം മതി.


  സ്വന്ത പാര്‍ടി തോറ്റപ്പോള്‍ മാത്രം ചിരിക്കുന്ന ഒരു മനുഷ്യന്‍ 'അതും പാര്‍ടിയുടെ തലപ്പത്തിരുന്നു ' അതാണ്‌ വീയെസ്

  ReplyDelete
 80. സിന്ധു ജോയി സി.പി.എം വിട്ടു

  Posted on: 24 Mar 2011  തിരുവനന്തപുരം: സിന്ധു ജോയി സി.പി.എമ്മില്‍ നിന്ന് രാജിവെച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമായ സിന്ധു ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് രാജിക്കത്ത് കൈമാറി. എസ്.എഫ്.ഐയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവും രാജിവെക്കുകയാണെന്ന് സിന്ധു അറിയിച്ചു. നിരന്തരമായി പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അവര്‍ വ്യക്തമാക്കി.

  രാജിപ്രഖ്യാപിച്ച സിന്ധുജോയിയെ ഉച്ചയോടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സി.പി.എം പുറത്താക്കി. സിന്ധു ജോയിക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചപ്പോള്‍

  ReplyDelete
 81. വി.എസിനെതിരെ പൊരുതാന്‍ മലമ്പുഴയില്‍ ലതികയ്‌ക്കൊപ്പം ശാരിയുടെ കുടുംബവും  വി.എസ്.അച്യുതാനന്ദന്റെ രാഷ്ട്രീയകാപട്യം തുറന്നു കാട്ടാന്‍ മലമ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കിളിരൂര്‍ പീഡനകേസില്‍ ഇരയായ ശാരിയുടെ മാതാപിതാക്കള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിന് വാഗ്ദാനം ചെയ്തു.
  ശാരിയുടെ മകള്‍ സ്‌നേഹ, ശാരിയുടെ പിതാവ് സി.എന്‍.സുരേന്ദ്രകുമാര്‍, അമ്മ ശ്രീദേവി എന്നിവര്‍ ലതികക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കുന്നതിലേക്കായി 101 രൂപയും കൈമാറി.

  തന്റെ മകള്‍ പീഡിപ്പിക്കപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടിവന്നതിന് കാരണക്കാരായ വി.ഐ.പി.കളെ ഇനിയും പുറത്തുപറയാത്ത വി.എസിനെതിരെ കടുത്ത രോഷം ഉള്ളില്‍ സൂക്ഷിക്കുന്ന ശാരിയുടെ കുടുമ്പവും ,ശാരിയുടെ ആത്മ്മാവും വീയെസ്സിന് എതിരെ .....

  ReplyDelete
 82. This comment has been removed by the author.

  ReplyDelete