February 2, 2011

കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്‌

ഞാനൊരു യാത്രയില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ഐസ് ക്രീം ബോംബ്‌ പൊട്ടിയ ഉടനെ പ്രതികരണങ്ങളൊന്നും എഴുതാന്‍ കഴിഞ്ഞില്ല. പലരും എനിക്ക് ഇമെയില്‍ അയച്ചു. കുഞ്ഞാലിക്കുട്ടിയെകുറിച്ച് എഴുതാന്‍ എന്താണൊരു പേടി എന്നാണ് ചിലര്‍ ചോദിച്ചത്. 'തന്റെ നാവിറങ്ങിപ്പോയോ?' എന്ന തലക്കെട്ടോടെ വന്ന ഒരു സാമ്പിള്‍ ഇമെയില്‍ ഇങ്ങനെയാണ്. "ലീഗല്ലാത്ത സകലതിനെ വിമര്‍ശിച്ചും ബ്ലോഗിടുന്ന മിസ്റ്റര്‍ ബഷീര്‍ എന്തേ കുഞ്ഞാലിക്കുട്ടി ആപ്പിലായപ്പോള്‍ മിണ്ടുന്നില്ല?. തന്റെ നാവിറങ്ങിപ്പോയോ? ജമാഅത്തിനെതിരെയോ പോപ്പുലര്‍ ഫ്രണ്ടിനെതിരെയോ മഅദനിക്കെതിരെയോ എവിടുന്നെങ്കിലും എന്തെങ്കിലും കേട്ടാല്‍ അതിനു ഓശാന പാടുന്ന തനിക്കെന്താ ഐസ് ക്രീം വന്നപ്പോള്‍ ബ്ലോഗ്‌ വരാത്തത്? തനിക്കീ വിഷയം പിടിച്ചില്ലേ? അല്ലേല്‍ ആരെങ്കിലും തന്റെ തൊള്ളയില്‍ പച്ച ഐസ് ക്രീം കുത്തിക്കയറ്റിയോ?"

ചോദിക്കാനുള്ളത് ഒട്ടും വളച്ചു കെട്ടില്ലാതെ ചോദിച്ചിരിക്കുന്നതിനാല്‍ ഈ ഇമെയില്‍ അയച്ച റബീഹ് സമാന്‍ എന്ന വായനക്കാരനോട് നന്ദിയുണ്ട്. ആരേലും എന്റെ വായില്‍ പച്ച ഐസ് ക്രീം കുത്തിക്കയറ്റിയിട്ടില്ല. ഐസ് ക്രീം അല്ലേ , ഇനി കുത്തിക്കയറ്റിയാലും കുഴപ്പമില്ല. അല്പം കഴിഞ്ഞാല്‍ അത് അലിഞ്ഞു പോകും. അലിയാനുള്ള സമയം നമ്മള്‍ കൊടുക്കണം എന്ന് മാത്രം. പക്ഷെ കോഴിക്കോട്ടെ പാര്‍ലറില്‍ ഉണ്ടാക്കിയിട്ടുള്ള ഐസ് ക്രീം അത്ര പെട്ടെന്ന് അലിഞ്ഞു പോകുന്ന ഒന്നല്ല. ആ ഐസ് ക്രീമില്‍ ഐസിന് പകരം കോണ്‍ക്രീറ്റ് പൊടിയാണ് ചേര്‍ത്തിട്ടുള്ളത്!. അതുകൊണ്ട് തന്നെ ഒരു ഫുള്‍ ലെങ്ങ്ത്‌ ആക്ഷന്‍ ത്രില്ലര്‍ സീരിയല്‍ ആണ് ഈ 'കോണ്ക്രീറ്റ്  ക്രീം' തിരക്കഥയില്‍ ഇനി വരാനിരിക്കുന്നത്.


ഇസ്പേഡ് ഏഴാം കൂലി പോലെ കിടന്നിരുന്ന ഒരു ഇളയച്ചനെ ഒറ്റ ദിവസം കൊണ്ട് താരമാക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ‌ദിവസം നാല് പത്ര സമ്മേളനം വരെ നടത്താനുള്ള കപ്പാസിറ്റിയിലാണ് പുള്ളി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഇതിനാണ് ഗജകേസരി യോഗം എന്നൊക്കെ പറയുന്നത്. ഇതുപോലെ ഒരു അളിയനോ ഇളയച്ചനോ ഉണ്ടായാല്‍ ജീവിതം പുഷ്ടിപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട!!.കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. കുഞ്ഞാലിക്കുട്ടി ചെയ്തതും ഇതൊക്കെയാണ്.

വലിയ വെളവന്മാരെ 'അട്ടയുടെ പൊക്കിള്‍ കണ്ടവന്‍' എന്ന് ഞങ്ങളുടെ നാട്ടില്‍ പറയാറുണ്ട്‌. സാധാരണഗതിയില്‍ അട്ടയെക്കണ്ടാല്‍ അതിന്റെ തലയും വാലും വരെ തിരിച്ചറിയാന്‍ പറ്റില്ല.  പൊക്കിളിന്റെ കാര്യം പിന്നെ പറയാനുണ്ടോ‍?.. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ അട്ടയുടെ പൊക്കിള്‍ കണ്ടവനാണ്. പക്ഷെ സ്വന്തം ഇളയച്ഛനെന്ന അട്ടയുടെ തലയും വാലും കാണാനുള്ള കണ്ണുണ്ടായില്ല!!!. അളിയന്മാരെയും ഇളയച്ചന്മാരെയും ഏറെ സൂക്ഷിക്കേണ്ട കാലമാണിത്. നിവൃത്തിയുണ്ടെങ്കില്‍ ഇവരെ ഒരു കാര്യവും എല്പിക്കരുത്. ഐസ് ക്രീം എന്നല്ല ഒരു പച്ചമാങ്ങ പോലും വാങ്ങിക്കൊണ്ട് വരുവാന്‍ അവരെ ഏല്‍പ്പിക്കരുത്.

റജീന വിഷയത്തിലെ സത്യാവസ്ഥ എന്തായാലും ശരി ഈ കേസില്‍ നിന്ന് തടിയൂരാന്‍ പല നമ്പരുകളും ഒരുമിച്ചു കളിച്ചവരാണ് കുഞ്ഞാലിക്കുട്ടിയും റഊഫും. (അതില്‍ അവര്‍ ഏതറ്റം വരെ പോയി എന്ന് കണ്ടെത്തേണ്ടത്‌ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആണ്). തന്ത്രങ്ങള്‍ മെനഞ്ഞതും കരുക്കള്‍ നീക്കിയതുമെല്ലാം ഇളയച്ചനും മൂത്തച്ചനും ഒരുമിച്ചാണ്. പക്ഷെ തമ്മില്‍ തെറ്റിയപ്പോള്‍ ഇരുവരും അത് വിളിച്ചു പറഞ്ഞ രീതി രാഷ്ട്രീയ സദാചാരത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്നതായി എന്ന് പറയാതെ വയ്യ.ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട് (റജീന- നികേഷ് - മുനീര്‍ - കുഞ്ഞാലിക്കുട്ടി) ഒരു സീരിയല്‍ തന്നെ ഞാന്‍ ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്.( ഒന്ന്, രണ്ട്മൂന്ന്, നാല്, അഞ്ച് ) അത് ഇനിയും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യാവിഷന്‍ ഏതാണ്ട് പൂട്ടാറായിട്ടുണ്ട്. ഓരോ ദിവസവും ഓരോരുത്തരാണ് അവിടെ നിന്ന് തടിയെടുക്കുന്നത്. നന്നായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന ഭഗത് ചന്ദ്രശേഖരന്‍ ഈയടുത്താണ് മുരളിയുടെ വരാന്‍ പോകുന്ന ചാനലിലേക്ക് കൂട് മാറിയത്. നികേഷ് വിട്ട ശേഷം ചാനല്‍ റേറ്റിങ്ങില്‍ ഏറെ പിറകോട്ടു പോയ അവര്‍ പിടിച്ചു നില്‍ക്കാനുള്ള അവസാന ആളിക്കത്തലാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഊമ്പി വലിച്ചെറിഞ്ഞ ഐസ് ക്രീം കമ്പ് തന്നെ വീണ്ടും എടുത്ത് നുണയുവാന്‍ സാഹചര്യം അവരെ നിര്‍ബന്ധിതരാക്കി എന്ന് വേണമെങ്കിലും പറയാം. ഏതായാലും ഈ സീരിയല്‍ അടുത്തൊന്നും അവസാനിക്കുന്ന മട്ടില്ല. നമ്മുടെ രാഷ്ട്രീയ സദാചാരത്തെയും നൈതിക മൂല്യങ്ങളെയും കൊഞ്ഞനം കുത്തിക്കൊണ്ടു ഇതിനിയും ഇവിടെയൊക്കെ കാണും. അറ്റ്‌ ലീസ്റ്റ്, അടുത്ത തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെയെങ്കിലും.

ഇന്ന് മലപ്പുറത്ത് പോയി വരുന്ന വഴിയില്‍ (തങ്ങളെ കാണാന്‍ പോയതല്ല കെട്ടോ) പാണക്കാടിനും വേങ്ങരക്കും ഇടയില്‍ പലയിടത്തും ഒരു പോസ്റ്റര്‍ ഞാന്‍ കണ്ടു. "കുഞ്ഞാപ്പയെ തകര്‍ക്കാന്‍ കഴിയില്ല" എന്ന വെണ്ടയ്ക്കക്ക് താഴെ കോള്‍ഗേറ്റ് ചിരി ചിരിച്ചു നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബ് നില്‍ക്കുന്നു. സംഗതി ശരിയാണ്. എങ്ങിനെ എടുത്തെറിഞ്ഞാലും നാല് കാലില്‍ വീഴുന്ന ആളാണ്‌ കുഞ്ഞാലിക്കുട്ടി. ഈ പുകിലുകലെയൊക്കെ അതിജയിച്ചു പുള്ളി തിരിച്ചു വരും. വിമാനത്തില്‍ ഏതോ ഒരു സ്ത്രീയുടെ സാരിയില്‍ തൊട്ടു എന്ന കുറ്റത്തിന് മന്ത്രി സ്ഥാനവും അത് വഴി രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കേണ്ടിവന്ന പീ ജെ ജോസഫിനെപ്പോലുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ കുഞ്ഞാപ്പ ഒരു സംഭവം തന്നെയാണ്!!

മ്യാവൂ: ബ്ലോഗ്ഗര്‍മാര്‍ ശ്രദ്ധിക്കുക. ഐസ് ക്രീം വിഷയത്തില്‍ ബ്ലോഗുകള്‍ എഴുതുമ്പോള്‍ സൂക്ഷിച്ചു വേണം എഴുതാന്‍. കുഞ്ഞാലിക്കുട്ടിക്കും ഒരു ബ്ലോഗുണ്ട്. ജാഗ്രതൈ.

Latest updates
ചൂടുള്ള ഐസ്ക്രീമും സേതുരാമയ്യരും  (21 Aug 2011)
ഐസ്ക്രീം പൂജപ്പുരയിലെത്തുമോ? (27 Sept 2011)

107 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഒരു MLA യും മുന്‍ MP യും indiavision ലെ INL അനുഭാവി ആയ ഒരു എഡിറ്റര്‍ ഉള്‍പെടെയുള്ള ഒരു സംഘം അടുത്ത ഇലക്ഷനില്‍ ഇടതുമുന്നണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ഒളി കാമറ ഓപറേഷന്‍ ആണ് കുഞ്ഞാലികുട്ടിയുടെ പത്ര സമ്മേളനത്തിലൂടെ പുറത്തു വന്നത് .

  നാല് മാസം മുന്‍പ് ഇവരുമായി കരാറില്‍ എത്തുകയും ,പരസ്പര സഹായത്തോടെ പ്രവര്‍ത്തിച്ചു UDF അധികാരത്തില്‍ വരുന്നതിനെ തടയുക എന്നതായിരുന്നു കരാറിന്റെ കാതലായ വശം.
  ഇടയ്ക്കു ലീഗിലേക്ക് തിരിച്ചു പോകാന്‍ നടത്തിയ ശ്രമം വിജയിക്കാത്തതിന്റെ അരിശമാണ് MLA യെ ഇതിനു പ്രേരിപ്പിച്ചത് ,കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതോടെ നഷ്ടപ്പെട്ട പ്രതാപവും അലി ലീഗില്‍ ചേരാന്‍ കാരണക്കാരന്‍ എന്ന ചീത്തപ്പേര് ഇല്ലാതാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് മുന്‍ MP ഇതിനെ കണ്ടത് .ഒട്ടനവധി കേസുകളില്‍ കുടുങ്ങിയ വിവാദ വ്യവസായി തുടര്‍ന്നുള്ള ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായം ലഭിക്കില്ല എന്ന തിരിച്ചറിവും LDF വീണ്ടും വന്നാല്‍ കേസില്‍ നിന്നും രക്ഷപ്പെടാം എന്ന പ്രതീക്ഷയും കോടികളുടെ ഓഫറും ചേര്‍ന്നപ്പോള്‍ കേരളം കണ്ട ഏറ്റവും ചീഞ്ഞ രാഷ്ട്രീയ നാടകത്തിനു അണിയറയില്‍ പരിശീലനം തുടങ്ങി .
  എന്നാല്‍ ഇത് മണത്തറിഞ്ഞ കുഞ്ഞാലിക്കുട്ടി ബോംബിന്റെ മുന്‍പിലേക്ക് ചാടുകയായിരുന്നു .താനും തന്‍റെ പാര്‍ടിയും മാത്രമല്ല കേരളത്തില്‍ UDF അധികാരത്തില്‍ വരുന്നതിനുള്ള സാധ്യതകളെ കൂടി തല്ലിക്കെടുതാന്‍ ഇടയുള്ള ബോംബു നിര്‍വീര്യമാക്കാന്‍ ഉള്ള ശ്രമമാണ് നാം കാണുന്നത്.ഏതായാലും ബോംബു പൊട്ടിക്കാഴിഞ്ഞു .ഇതിന്റെ പുക പടലങ്ങള്‍ അടങ്ങുന്നതിനു മുന്‍പ് ഇലക്ഷന്‍ ആയാലും ബോംബിന്റെ വീര്യം കുറയും എന്നുള്ളതില്‍ തര്‍ക്കമില്ല .മാത്രമല്ല ഇത് പിന്നില്‍ കളിച്ചവരെ ജന മധ്യത്തില്‍ തുറന്നു കാട്ടാന്‍ സാധിച്ചാല്‍ ഒരു ക്രൂശിതന്റെ പരിവേഷത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതയും കുഞ്ഞാലി കാണുന്നുണ്ട് .അല്ലെങ്കില്‍ മത്സര രംഗത്ത് നിന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി സ്ഥാനവും രാജി വെച്ച് UDF സാധ്യതകളെ നിലനിര്‍ത്താനുള്ള സമയവും ഇതിലൂടെ ലഭിച്ചു .തങ്ങളുടെ അധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം ലഭിക്കാത്തതിന്റെ നിരാശ indiavision എഡിറ്ററുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.
  ഈ നാറിയ കേസ് കൊണ്ട് കഴുകിയാല്‍ തീരുന്നതാണോ ഇടതന്റെ ദുര്‍ഭരണം


  കിളിരൂരിലെ ശാരി എന്ന പെണ്‍കുട്ടിയും അനഘാ എന്ന കുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല എന്നാല്‍ ഐസ് ക്രീം ഇരകള്‍ ജീവിചിരുപ്പുണ്ട് .
  കൊല നടത്തി തെളിവ് നശിപ്പിച്ചവര്‍ ഇന്നും മാന്യന്‍ മാര്‍ ആയി വിലസുമ്പോള്‍ എന്തിനീ കോലാഹലം .ശാരിയുടെയും അനഘയുടെയും ആത്മാവിന്റെ പിന്നാലെ എന്തെ വേറിട്ട ചാനല്‍ പോവാത്തത്‌ ?

  ReplyDelete
 3. അതെ പുള്ളി ഈസി ആയി തരിച്ചു വരും എന്ന് തന്നെയാണ് കരുതുന്നത്..പിന്നെ ഈ ഇന്ത്യ വിഷനേ എല്ലാവരെ കുറിച്ച് പറഞ്ഞാലും ഇങ്ങനെ തന്നെ പറയണം..വിശ്വസിക്കരുത്.ഇനി ഇപ്പോള്‍ സി പി എമ്മിനെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും..പിന്നെ ഒരു വാര്‍ത്ത കൂടി കേള്‍ക്കുന്നുണ്ട്..ഈ വാര്‍ത്ത കണ്ടിട്ടാണ് നികേഷ്‌ കുമാര്‍ പോയതെന്നും,അത് പുറത്താക്കി പുതിയ ചാന്നലിന്റെ ഗ്രാഫ്‌ കുത്തനെ കൂട്ടാം എന്നും കണക്ക് കൂട്ടി ഇറങ്ങിയതാണ് എന്ന്, ഇനി ഇപ്പൊ നികേഷ്‌ കുമാര്‍ എന്ത് ചെയ്യുമോ എന്തോ?ഹാ നികേഷ്‌ കുമാര്‍ ഉള്ളിടത്താണോ വാര്‍ത്തകള്‍ക്ക് പഞ്ഞം അല്ലെ? .ഏത് അതല്ലേ?

  ReplyDelete
 4. ഇപ്പോള്‍ കേരളത്തില്‍ നടന്ന കൊണ്ടിരിക്കുന്ന ഇ വിവാദം മുസ്ലിം ലീഗിന്റെ വളര്‍ച്ചയില്‍ വിറളി പൂണ്ട് ചില ആളുകള്‍ മാദ്യമങ്ങളെ കൂട്ട് പിടിച്ചു നടത്തികൊണ്ടിരിക്കുന്ന ഒരു നാടകം ആണ്‍.ചാനെല്‍ പുറത്തു വിട്ട ആ ദ്ര്ശ്യങ്ങള്‍ കണ്ടാല്‍ തന്നെ മനസിലാകും.അവര്‍ പറയുന്നു 12 പേരെ ഒളി ക്യാമറയില്‍ പകര്‍ത്തിയെന്ന് അതില്‍ സ്ത്രീകളുടെത് ഞങ്ങള്‍ പുറത്ത് വിടുന്നില്ല കാരണം അവര്‍ ഇവരോട് വിളിച്ചു പറഞ്ഞുവെത്രേ ആ ദ്ര്ശ്യങ്ങള്‍ പുറത്ത് വിടരുത് ഞങ്ങള്‍ ഇപ്പോള്‍ കുടുംബ ജീവിതം നയിക്കുന്നവരന്ന്‍. ചാനെല്‍ കാര്‍ പറയുന്നു ഞങ്ങള്‍ ഒളി ക്യാമറയില്‍ പകര്തിയതാനെന്ന്‍ . ഇവര്‍ ഒളി ക്യാമറയില്‍ പകര്തിയതാനെങ്കില്‍ ഇ സ്ത്രീകള്‍ എങ്ങനെ അറിഞ്ഞു. അവിടെ തന്നെ അതിന്റെ തട്ടിപ്പ് മനസിലാകുന്നു .ഇനി ഒരു കാര്യം പറയാം "തീയില്‍ മുളച്ച പ്രസ്ഥാനം വെയിലതു വാടുകയില്ല "

  ReplyDelete
 5. ഇപ്രാവശ്യം മൂപ്പരുടെ ഇന്റര്‍വ്യൂ..ഒന്നും താരപ്പെട്ടില്ലേ?

  ReplyDelete
 6. ഐസ് ക്രീം അലിഞ്ഞു ആവിയായപ്പോളാണോ വല്ലിക്കുന്നെ പോസ്റ്റ്‌ ... പ്രതികരനങ്ങളൊക്കെ കെട്ടടങ്ങി .. ഇനി അടുതതെന്തെങ്കിലും വരാതിര്‍ക്കില്ല ..തിരഞ്ഞെടുപ്പ് പടി വാതില്ക്കലല്ലേ ...ചാനലുകാരെല്ലാം നോമ്പ് കഴിഞ്ഞു കണ്ണും തുറന്നു നില്‍പ്പുണ്ട് ...

  ReplyDelete
 7. ഞാന്‍ ഒരു ലീഗ് അനുഭാവിയാണ് .. കുഞ്ഞാലിക്കുട്ടി പെണ്ണ് പിടിച്ചു എന്നുള്ളതല്ല ഇവിടുത്തെ പ്രശനം .. പണമുള്ള ഒരാള്‍ക് ഏത് ന്യായപീടവും ന്യായാധിപരും സ്വന്തം വരുതിയിലകാന്‍ പറ്റും എന്ന നഗ്ന സത്യമാണ് എവിടെ വെളിപ്പെട്ടത്.. ഇടതും വലതും കാവിയുമെല്ലാം എവിടെ ഒരുമിചിരിക്കുന്നു ,, സാധാരണക്കാര്‍ക്ക് ഇങ്ങനെയുള്ള കോടതികളില്‍ നിന്ന് എങ്ങനെയാണ് നീതി ലഭിക്കുക .. ഇതൊക്കെ ശരി ആണെങ്കില്‍ .. കുഞ്ഞാലിക്കുട്ടി എന്നല്ല ഇവിടുത്തെ ഏത് രാഷ്ട്രീയക്കര്കും എന്ത് ചെയ്താലും നിയമങ്ങള്‍ ഒരു പ്രശനമേ അല്ല എന്ന അവസ്ഥയിലെതിചിരിക്കുന്നു .. ഇപ്പൊ സത്യം പുറത്ത് കൊണ്ട് വന്ന ഇന്ത്യ വിഷന്‍ നേരെയാണ് എല്ലാവരും .. ആദ്യമായി ബഷീര്കയുടെ ഒരു പോസ്റ്റിനോട് ഞാന്‍ എന്റെ വിയോജിപ്പ്‌ അറിയിക്കുകയാണ് ..
  എന്റെ സല്യൂട്ട് ഇന്ത്യ വിഷന്‍ നു നല്‍കുന്നു ..

  ReplyDelete
 8. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തന്നെയും കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കെ.ടി ജലീല്‍ എം.എല്‍.എ ആരോപിച്ചു. ഒരു വ്യവസായിയും യൂത്ത് ലീഗ് നേതാവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

  തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ സാഹചര്യത്തില്‍ തനിക്കെതിരെ ആരോപണങ്ങള്‍ വന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളേയും തന്നേയും നാര്‍കോ പരിശോധനയ്ക്കും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കണം.

  ReplyDelete
 9. കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല.
  ------------------------------
  എത്ര ലളിതമായാണ് താങ്കള്‍ ഇത് പറയുന്നത്. സമ്മതിച്ചിരിക്കുന്നു. തൊലിക്കട്ടി

  ReplyDelete
 10. ഒന്നേ പറയാനുള്ളൂ ... പാട്ട് പഴയതാണെങ്കിലും പുതിയ tune compose ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്കിയതാ ...

  ചിലപ്പോള്‍ സംഗതികളൊക്കെ ഒത്തു വന്നാലോ ?? ഒരു വെടിക്ക് ഒരു പാട് കുഞ്ഞെലികളും ഒരു കുഞ്ഞാലിക്കുട്ടിയും ...

  ReplyDelete
 11. എന്തായാലും വള്ളിക്കുന്ന് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ഒരു ബ്ലോഗങ്ങ് ബ്ലോഗി, kunhalikutty യെ തൊട്ടു തൊട്ടില്ല എന്നാ മട്ടില്‍. വെഷമം മനസ്സിലാകുന്നുണ്ട്.

  ReplyDelete
 12. കളങ്കം മായ്ച്ചു കളയാന്‍ ചുക്കാനേല്‍പ്പിച്ച ആള്‍ തന്നെ തിരിഞ്ഞുകുത്തിയാല്‍ പിന്നെന്തു ചെയ്യും..കുഞ്ഞാപ്പ കുടുങ്ങിയതു വല്ലാത്തൊരു പൊല്ലാപ്പില്‍ തന്നെ..ഇന്ത്യാവിഷനെയും പാര്‍ട്ടിയെയും ഒരുമിച്ചു
  പിന്തുണക്കാനും എതിര്‍ക്കാനും കഴിയാത്ത അവസ്ഥയില്‍ മുനീറും എത്തി നില്‍ക്കുന്നു.. ചാനലുകള്‍ക്കാഘോഷമാക്കാന്‍ കുറച്ചു ദിവസം ഇതു മതി..കുഞ്ഞാലിക്കുട്ടിയും റൌഫും മാധ്യമങ്ങളില്‍ കൂടി വിളമ്പിയത് രഞ്ജിപണിക്കറുടെ തിരക്കഥയെ വെല്ലുന്ന കാര്യങ്ങളാണ്..

  ReplyDelete
 13. യൂസഫ് പറഞ്ഞത് പോലെ എന്തായാലും വള്ളിക്കുന്ന് മറ്റുള്ളവരെ വായടിപ്പിക്കാൻ ഒരു പോസ്റ്റിട്ടു കുഞ്ഞാലിക്കുട്ടി സാഹിബിനെ പറ്റിയാണോ അതെ അല്ലെ? എന്നു ചോദിച്ചാൽ അല്ല എന്ന രൂപത്തിൽ ..സാഹിബിന്റെ പക്ഷക്കാരോട് സാഹിബിന്റെ തെറ്റിനെ പറ്റി എന്തെങ്കിലും ചോദിച്ചാൽ ഇന്ത്യാവിഷനെ കുറ്റം പറയും അരിയെത്ര എന്ന ചോദ്യത്തിനു പയറഞ്ഞായി എന്ന രൂപത്തിൽ. കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ ലീഗ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സാക്ഷാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അര്‍ഥ ശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു.
  ജീര്‍ണിച്ച ഒരു രാഷ്ട്രീയ ശരീരം പുറത്തുവിടുന്ന നാറ്റക്കൊടുങ്കാറ്റായി ലീഗ് രാഷ്ട്രീയം സ്വയം പരിവര്‍ത്തിപ്പിച്ചു. സ്വന്തം പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഒതുക്കാന്‍ വേണ്ടി പോലും കളിച്ച വൃത്തികെട്ട കളികളുടെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് . പരസ്‌പരം വിശ്വാസമില്ലാത്ത, പരസ്‌പരം ചാരന്മാരെ നിശ്ചയിക്കുന്ന, പരസ്‌പരം പാരവെക്കുന്ന, പരസ്‌പരം തകര്‍ക്കാന്‍ വേണ്ടി പെണ്ണുകഥകള്‍ വരെ പ്രചരിപ്പിക്കുന്ന ഒരു പാര്‍ട്ടി നേതൃത്വത്തിന് എങ്ങനെയാണ് പ്രതിസന്ധികളുടെ മഹാകയത്തില്‍ പെട്ട ഒരു സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയുക? കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ അട്ടയുടെ പൊക്കിള്‍ കണ്ടവനാണ് .. ഈ അട്ടയുടെ പൊക്കിള്‍ കണ്ടവനെ ജനങ്ങള്‍ എന്നെങ്കിലും തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍....

  ReplyDelete
 14. "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല."
  കഷ്ടം.. ആര്‍ക്കു വേണ്ടിയാണ് ശ്രീ.വള്ളിക്കുന്ന് ഈ കുഴലൂത്ത് നടത്തുന്നത്? താങ്കള്‍ക്കു കുഞ്ഞാലിക്കുട്ടി ഒരു സംഭവം ആയിരിക്കാം.. പക്ഷെ കേരളത്തിലെ മുഴുവന്‍ പേരും അങ്ങനെ ആണെന്ന് ധരിക്കരുത്. ഇത്രയും വൃത്തികെട്ട ഒരു ആരോപണം വന്നാല്‍ താന്‍ നിരപരാധിയാനെന്നുരപ്പുന്ടെങ്കില്‍ സ്ഥാനത് നിന്നും മാറിനിന്നു അത് തെളിയിക്കുന്നതല്ലേ മാന്യത?
  വഴിവിട്ട കാര്യങ്ങള്‍ ചെയ്തു കൊടുത്തു എന്ന് സ്വയം സമ്മതിച്ച വ്യക്തിയെ അഭിനന്ദിക്കാനും മാപ്പ് നല്‍കാനും ഇത് സിനിമയൊന്നും അല്ല. സാധാരണക്കാരന്റെ നികുതിപ്പണം വല്ലവനും അഴിമതി നടത്താന്‍ നല്‍കുന്നതാണോ രാഷ്ട്രീയ സദാചാരം?

  ReplyDelete
 15. @ ഉമ്മു അമ്മാര്‍
  ലീഗിന്റെ ; ചാഞ്ഞു പോകുമ്പോള്‍ കുത്ത് നല്‍കി നല്‍കി നേരയാക്കാന്‍ നോക്കുന്ന ജമാഅത് പ്രണയം തല്‍ക്കാലം ആവശ്യമില്ല ... എന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം അറിയിച്ചു കൊള്ളട്ടെ ...

  പാര്‍ട്ടി എന്ന നിലക്ക് മുസ്-ലിം ലീഗ് ജനാബ് കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കാതെ അദ്ദേഹത്തെ പന്ത് തട്ടുന്നത് സ്വപ്നം കണ്ട ചിലര്‍ ചൊറിച്ചില്‍ അടങ്ങാതെ ഉലാതുന്നത് നമുക്ക് കാണാം ... പരസ്പരം ആരോപണം / പാര വെപ്പ് എന്നതൊക്കെ ആണ് ലീഗില്‍ നടക്കുന്നത് എന്ന് തോന്നുന്നതില്‍ കിനാവ്‌ (പകല്‍ ) കാണുന്ന ഒരു മലര്‍പ്പൊടിക്കാരന്റെ മുഖം ദര്‍ശിക്കുന്നു ...

  ഇനി പ്രതിസന്ധിയില്‍ നിന്ന് സമുദായത്തിന് കര കയറാന്‍ ഒരു വഴിയെ അവശേഷിക്കുന്നുള്ളൂ... അതും ഇനി വന്നിട്ട് വേണം .. അപ്പോള്‍ എപ്പോഴാ ആ മഹാ സുദിനം ?? "ആധുനിക ജനാധിപത്യ " പാര്‍ട്ടി പിറവി എടുക്കുന്നത് ?? സമുദായം കാത്തിരിക്കുന്നു ... ഇത് പറ്റിയ സമയം ....
  ഒരു ഗാപ്‌ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് വന്നു പെട്ടത് പോലെ ആയിരിക്കുന്നു ... തിരുകിക്കൊള്ളൂ ...

  ReplyDelete
 16. നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെയാണോ സാഹിബേ /സഖാവേ ..?

  ബഹുമാന്യ സുഹൃത്ത് ബഷീര്‍, നാം എന്തിന് ആകാശത്തിനു പന്തല് കെട്ടണം..? കാര്യങ്ങള്‍, ഇത്രയും വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും.ഞാന്‍, കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച നീതിയുടെ പേരില്‍ ഇന്ന് സംശയാലുവാണ്.
  നീതി നടപ്പിലാക്കിയാല്‍ പോരാ... ജനതയെ അത് ബോദ്ധ്യപ്പെടുത്താനും ഭരണകൂട സംവിധാനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. അത്രയും കുറ്റമറ്റതും സുതാര്യവുമായിരിക്കണം അതിന്‍റെ നടത്തിപ്പ്.

  എന്നാല്‍ ഇന്ന് നാം മനസ്സിലാക്കുന്നത്... അവിടെയും കള്ളക്കളികള്‍ നടന്നിരിക്കുന്നു എന്നാണ്. മറ്റു രാഷ്ട്രീയങ്ങള്‍ക്കും അപ്പുറം അത് തന്നെയാണ് ഗൗരവമായ വിഷയം.വ്യാജ രേഖ ഉണ്ടാക്കുക‍, പ്രതികളെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങള്‍ 'റൌഫ്' മാധ്യമങ്ങളിലൂടെ ഏറ്റു പറഞ്ഞിരിക്കുന്നു. കേസ്സ് എടുക്കാനും അറസ്റ്റ് ചെയ്തു നടപടികള്‍ സ്വീകരിക്കാനും ഇത് മതിയായ കാരണങ്ങള്‍ തന്നെ. മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് അവിഹിതമായ പലതും ചെയ്തു കൊടുത്തിട്ടുണ്ട്‌ എന്ന 'കുഞ്ഞാലിക്കുട്ടിയുടെ' പ്രസ്താവന സത്യ പ്രതിജ്ഞാലംഘനമാണ്. ഇതും കേസ്സ് ചാര്‍ജ്ജ് ചെയ്യുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും മതിയായ കാരണമാണ്. ഇതരുതെന്ന മതമാണോ ബഷീരിനുള്ളത്..? മാത്രവുമല്ല... സംസാര മദ്ധ്യേ 'റൌഫ്' പരാമര്‍ശിച്ച കോടതികളും ജഡ്ജ്മാരും ശേഷം, വന്ന 'ഒളി ക്യാമറ'യും നമ്മെ കൂടുതല്‍ ഭയപ്പെടുത്തുന്നു. അതില്‍ സഹായികളായി നില കൊണ്ട ഇടനിലക്കാരുടെ മുഖവും വ്യക്തമാകെണ്ടാതുണ്ട്. കോടതികളെപ്പോലും വിലക്കെടുക്കുവാന്‍ സാധിക്കുന്ന അത് വഴി കുറ്റകൃത്യങ്ങളെ മറച്ചു പിടിക്കാനും ശിക്ഷയില്‍ നിന്നം രക്ഷ നേടാനും ഇക്കൂട്ടര്‍ക്ക് ആകുന്നുവെങ്കില്‍... നമ്മുടെ കോടതികളെയും വിചാരണ ചെയ്യപ്പെടണം.

  പൌരന്‍റെ ഏക ആശ്രയമായ നീതിയുടെ കോവിലകങ്ങളും അഴിമതിയില്‍ നിന്നും ഈ ജീര്‍ണ്ണതയില്‍ നിന്നും ഒട്ടും മുക്തമല്ലാ എന്നാണ് സമീപകാല വാര്‍ത്തകള്‍ നമ്മോടു പറയുന്നത്. ബഷീര്‍ ഇതും നമുക്ക് 'ചേളാരി ചന്തയിലെ മാട് കച്ചവടം പോലെ' മുണ്ടിട്ടു ഉറപ്പിക്കാമോ?

  ഇവിടെ, പതിറ്റാണ്ടുകള്‍ അലക്കിയ എന്നിട്ടും അഴുക്കു തീരാത്ത ഒരു മേലുടുപ്പാണ് കുഞ്ഞാലിക്കുട്ടി വിഷയം. അധികാരവും ഭരണ തലത്തിലുള്ള സ്വാധീനവും ഉപയോഗിച്ച് കാണിച്ചു കൂട്ടിയ ക്രമക്കേടുകളെ നീതീകരിക്കാനാവാത്ത അക്രമങ്ങളെ ഇത്രയും നിസ്സാരവത്കരിക്കാമൊ സാഹിബേ..? ഇതാക്രമമാണ് എന്ന് തുറന്നു പറയാനുള്ള ആര്‍ജ്ജവമുണ്ടോ താങ്കള്‍ക്ക് ? അതോ 'നിയമം നിയമത്തിന്‍റെ വഴിക്കെന്നത്' ഇക്കൂട്ടര്‍ക്ക് ബാധകമല്ല എന്ന വല്ല ബോധവുമാണോ താങ്കളെ നയിക്കുന്നത്..?

  കാര്യങ്ങള്‍ ഇങ്ങനെയോക്കെയായിയിരിക്കെ ഇതിനെ കേവല രണ്ടു വ്യക്തികള്‍ തമ്മിലുള്ള { ഇളച്ചനും മൂത്തച്ചനും } പ്രശ്നമായും ലീഗ് രാഷ്ട്രീയത്തിന്നു എതിരിലുള്ള രാഷ്ട്രീയ പക പോക്കലുകളും തിരഞ്ഞെടുപ്പ് പ്രചാരണായുധവുമായി ചുരുക്കി കാണാനുള്ള ശ്രമത്തെയാണ് താങ്കളുടെ ജാഗ്രതയുള്ള മനസ്സും ഉറക്കെപ്പറയേണ്ടത്. കേരളീയ പൊതു മണ്ഡലത്തിന്‍റെ താത്പര്യമെന്ന മേല്‍ വിലാസത്തില്‍ ആധികാരികതയുടെ ശബ്ദം ഉയര്‍ത്തുന്ന താങ്കളുടെ എഴുത്തുകളും ചെയ്യേണ്ടത്. എന്നാല്‍, ഒരു ചടങ്ങ് തീര്‍ക്കാനെന്ന പോലെ എങ്ങും പറയാതെ പറഞ്ഞു പോയ താങ്കളെ/എഴുത്തിനെ/താത്പര്യത്തെ "അട്ടയുടെ കണ്ണ് മാത്രമല്ലാ, ഭൂമിയുടെ പൊക്കിളും കൂടെ കണ്ട 'അതി വെളവന്‍' ആണെന്നെ പറയാനൊക്കൂ..."

  ഹാ കഷ്ടം..!!
  ജനാധിപത്യമേ.. നിന്നെയിതാ 'ഭാരതക്കാട്ടിലെക്ക്' ദഹിപ്പിക്കാന്‍ എടുത്തു വെച്ചിരിക്കുന്നു...!!

  { 'ഹാക്കര്‍' മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍. 'ഫൈസല്‍' എന്ന നല്ല കഥാകൃത്തിന്‍റെ/ പത്രപ്രവര്‍ത്തകന്‍റെ നല്ല ഭാവന തന്നെയാവണം. അദ്ദേഹത്തിനും ഹാക്കറിനും നല്ല നമസ്കാരം }

  ReplyDelete
 17. താങ്കള്‍ യാത്രയില്‍ തന്നെ ആയിരുന്ന്നെങ്കില് എന്ന് ഇപ്പോള്‍ ആത്മാര്‍ഥമായും ആഗ്രഹിക്കുന്നു. വിഷയത്തിന്റെ മര്‍മ്മത്തില്‍ നിന്ന് വായനക്കാരെ ഒളിച്ചുകടത്തി കൊണ്ടുപോവാന്‍ ഒരു രാഷ്ട്രീയക്കാരന്‍റെ മെയ്‌വഴക്കം താങ്കള്‍ എങ്ങിനെ സ്വായത്തമാക്കി എന്ന് ഇനിയും പരിശോധിക്കപ്പെടണം. ഈ പോസ്റ്റ്‌ ആരെ വിമര്‍ശിച്ചു,ആരുടെ പക്ഷം ചേര്‍ന്ന് ആരെ ഇല്ലാതാക്കി.അളിയന്‍ പോരിനപ്പുറം ഇതിനെ മാനമില്ലാതാക്കാന്‍ മാത്രം എന്താണ് താങ്കളുടെ കയ്യിലെ തെളിവുകള്‍. ഒരാള്‍ കേസില്‍ പെട്ടു പെട്ടാല്‍ എന്ത് ചെയ്യും എന്ന് താങ്കള്‍ നാടുനടപ്പിന്റെ പിന്‍ബലത്തില്‍ കുറിക്കുന്നു. വളരെ അയത്ന ലളിതമായി അഴകൊഴമ്പന്‍ ശൈലിയില്‍,താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന(ആഗ്രഹം മാത്രം)ധാര്‍മ്മിക ചോദനയെ ഇല്ലതാകിയ ഒരു പോസ്റ്റ്‌.കോടതിയും നിയമവും നോക്കുകുത്തിയായി മാറുന്ന ഇന്ത്യന്‍ പതിതാവസ്ഥയില്‍ അല്പം കൂടി വിവേകം പ്രകടിപ്പിക്കാമായിരുന്നു. സാമാന് എന്ന വായനക്കാരന്‍ പ്രകടിപ്പിച്ച സംശയം പാഴായില്ല.

  ReplyDelete
 18. ഇന്ത്യന്‍ രാഷ്ട്രീയം എന്ന ചെളിക്കുണ്ടില്‍ ജീവിക്കാന്‍ ഇത്തരം കാര്യങ്ങളൊക്കെ (ഉള്ളതായാലും ഇല്ലാത്തതായാലും) അനിവാര്യം എന്ന് മാത്രമേ ഇത്തരം ന്യൂസുകലെപ്പറ്റി എനിക്ക് പറയാനുള്ളൂ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരൊക്കെ എപ്പോള്‍ കാലു കുത്തിയോ, ആ നിമിഷം സദാചാരം എന്ന മൂടുപടം ഒഴിവാക്കുകയായിരിക്കും ഭേദം.

  ReplyDelete
 19. ഇന്ത്യ വിഷന്‍ എന്ന ചാനലിന്റെ കണ്ണും മോറും ഒന്ന് തെളിഞ്ഞത് ഐസ് ക്രീം കഴിച്ചു തുടങ്ങിയതോടെയാണ്.

  ഇപ്പോള്‍, മുഖത്ത് ഒരു വാട്ടം കണ്ടപ്പോള്‍, വീണ്ടും അന്ന് തടി നന്നാക്കാന്‍ ഉപയോഗിച്ച അതെ ഔഷധം വീണ്ടും തോണ്ടിയെടുത്തു നുണയുന്നു. ശാരിയെ കൊന്ന വി.ഐ.പിയെ കണ്ടു പിടിക്കാന്‍ ഒരു ചാനലിനും ഒരു ബാധ്യതയുമില്ലേ.? നാലും അഞ്ചും മാസം ഐസ് ക്രീം മാന്തിയെടുക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് ഒരു രണ്ടു മാസമെങ്കിലും അതിനും ശ്രമിച്ചു കൂടെ.? അമ്മയില്ലാതെ അച്ഛനില്ലാതെ ജീവിക്കേണ്ടി വരുന്ന ആ കുഞ്ഞിനു വേണ്ടിയെങ്കിലും ഒരു ഇന്‍വെസ്റ്റിഗേഷനും നടത്താന്‍ ഒരു വിഷനും ഇത് വരെ തയ്യാറാവാഞ്ഞ തെന്തേ? അപമാനിതനാവുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ട വിഷയമാണ് പെണ്‍
  കേസ്. ആരോപിക്കപ്പെട്ടവര്‍ക്കൊഴികെ മറ്റെല്ലാവര്ക്കും നൊട്ടി നുണയാന്‍ ഇത്രയേറെ ഇഷ്ടമുള്ള മറ്റൊരു വിഷയവുമില്ല. അത് കൊണ്ടാണ് അലക്കി അലക്കി വെളുപ്പിച്ചു ദ്രവിച്ചു പോയിട്ടും ഇപ്പോഴും അത് തന്നെ അലക്കി വെളുപ്പിക്കാന്‍ നോക്കുന്നത്. പടക്കം പൊട്ടി ശരീരം ചിന്നിച്ചിതറി മനുഷ്യന്‍ മരിക്കുന്ന വാര്‍ത്തയിലേറെ നമുക്കിഷ്ടം ഇളയച്ചനും മൂത്തച്ചനും മാറി മാറി പൊട്ടിക്കുന്ന പടക്കമാണ്!

  അപമാനിതനായ ഒരാള്‍, ആ ചെളി കഴുകി ക്കളയാന്‍ ചിലപ്പോള്‍, ചെളി വെള്ളവും ഉപയോഗിച്ചിട്ടുണ്ടാവും.. അത് മടിശ്ശീലയുടെ കനമനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. ആ കുളി മുറിയില്‍ കയറിയവരൊക്കെ തോര്‍ത്ത്‌ മുണ്ടുടുത്തവര്‍ തന്നെയാണ്. അതാണിവിടെ നടന്നത്. പെണ്‍ കേസില്‍ ഇടപെടുന്ന പോലെ, അതില്‍ നിന്നു തലയൂരുന്നതും നേര്‍ വഴിക്കാവില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഇവിടെ ഗാന്ധിത്തലകൊണ്ട് മൂടി വെക്കാന്‍ പറ്റാത്ത ഒരു വിഷയവുമില്ലെന്നും 'രാമന്‍ കുട്ടി'യെ കണ്ടാല്‍ തോര്‍ത്ത്‌ കക്ഷത്തില്‍ വെച്ച് ഒന്ന് ഭവ്യത കാട്ടാത്ത ഒരു ഏമാന്മാരും ഇല്ലെന്നും പിന്നെയും പിന്നെയും നമുക്ക് മുമ്പില്‍ തെളിഞ്ഞു വരുന്നു.! നീതി പീഠം പോലും നെറികേട് പീഠം ആകുന്നതു ചില്ലറ കാര്യമല്ല. ചില്ലറ ചെന്നാല്‍ ഏതു തുറക്കാത്ത അറയും തുറക്കുമെന്നര്‍ത്ഥം! ഏതായാലും ഒരു കാര്യം ഉറപ്പാണ്‌. മറ്റൊരു ചാനലിനും ഇല്ലാത്ത ഒരു ആവേശം ഈ വിഷയത്തില്‍ ഇത്രയേറെ കാണിക്കുന്ന ഇന്ത്യ വിഷന് സത്യത്തില്‍ ഒരു ഒളി അജണ്ട ഉണ്ട് എന്നത് സംശയമല്ല യാഥാര്‍ത്ഥ്യം ആണ്.

  വേദിക്ക് പിറകില്‍ മറ്റൊരു റഊഫ്‌ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് എന്റെ സംശയം !

  നടുക്കഷ്ണം : അടുത്തവന്‍ അകലുമ്പോഴും അകന്നവന്‍ അടുക്കുമ്പോഴും സൂക്ഷിക്കണം !

  ReplyDelete
 20. കുറ്റം ചൈതവർ എപോഴാണെങ്കിലും സിക്ഷിക്കപ്പെടണം. നിരപരാധികളെ അനാവശ്യമായി അപമാനിക്കാതിരിക്കുകയും വേണം. ജനസമ്മിതിയുടെയും നേത്രസ്ഥാനങ്ങളിൽ ഇരിക്കുന്നതിന്റേയും പേരിൽ ഒരാളും ശിക്ഷിക്കപ്പെടാതെ പോകരുത്‌. അതുപോലെ അരോപണങ്ങളുടെ പേരില്മാത്രം മാധ്യമങ്ങളും മറ്റും ഇവരെ ക്രൂഷിക്കപ്പെടുകയും ചെയ്യരുത്‌.
  നിയമവും ശിക്ഷയും രാജ്യത്തെ സാധാരണ പൌരനും ജനപ്രതിനിധികൾക്കും ഒരുപോലെയാവണം......
  പിന്നെ മാധ്യമ ‘സ്വാതന്ത്ര്യം’ എന്നതിനു വാദികളാവുമ്പോഴും പ്രതികളവുമ്പോഴും ഒരെ നിർവചനമായിരിക്കണം.

  താൽപ്പര്യവും ആവശ്യവുമൊക്കെ ഇതാണെൺകിലും ഇതൊന്നും നമ്മുടെ മണ്ണിൽ തൽക്കാലം നടക്കാൻ പോകുന്നില്ല.

  പിന്നെ ഇപ്പോ നടക്കുന്ന കോലാഹലങ്ങളൊന്നും കാര്യമാക്കേണ്ടതില്ല. അതെല്ലാം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ നമ്മുടെ നേതാക്കൾ പരസ്പരം പറഞ്ഞ്‌ ശരിയാക്കികൊള്ളും. അവർക്ക്‌ അവരുടെ കാര്യങ്ങൾ തന്നെയായിരിക്കും പ്രധാനം. അധികാര കസേരയിലിരുന്നവർക്ക്‌ ഇത്തിരി ‘വർഗ്ഗ’ സ്നേഹമൊക്കെ കാണും.
  പിന്നെ കരഞ്ഞുകൊണ്ടിരിക്കുന്ന ചാനലുകളും മുത്തശ്ശി മാധ്യമങ്ങളും ചെറിയൊരു അഡ്ജ്സ്റ്റ്മെന്റിനൊക്കെ അവരും തയ്യാറാകും.അവരിപ്പോൾ മൈക്കുകെട്ടി പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ല.

  ഇതൊക്കെ വലിയൊരു ‘കോത്താമ്പി’ യായി ചാനലുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഇപ്പോൾ കാണുന്നുണ്ടെങ്കിലും പൊതുജനം പിന്നെയും ‘കഴുത’ കളായി തന്നെ തുടരേണ്ടിവരും....
  അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി...................

  ReplyDelete
 21. പ്രിയ ബഷീര്‍ക്ക ,. ഈ പോസ്റ്റിലെ പല വരികളിലും, കുഞ്ഞാലിക്കുട്ടി സംഭവത്തെ വളരെ ലഘൂകരിക്കാന്‍ അങ്ങ് പാടുപെടുന്ന നിസഹായവസ്ഥ വായനക്കാര്‍ക്ക് ദര്‍ശിക്കാന്‍ കഴിയുന്നുണ്ട്. ഏതോ രബീഹു സമാന്‍ എന്ന പാവം ബ്ലോഗ്ഗെരുടെ മെയില്‍ കണ്ടു താങ്കള്‍ ഇത്തരം ഒരു സാഹസത്തിനു മുതിരെണ്ടിയിരുന്നില്ല. അങ്ങയെപ്പോലെ ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗ്ഗെരില്‍ നിന്ന് ഇത്തരം ഒരു പോസ്റ്റ്‌ വായിക്കേണ്ടി
  വന്നത് അതീവ ദുഖകരം തന്നെ.

  >>>>കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല.>>>>> എത്ര ലാഘവത്തോടെ താങ്കള്‍ ഈ വാക്കുകള്‍ എഴുതിയിരിക്കുന്നു

  കുഞ്ഞാലിക്കുട്ടി ഐസ് ക്രീം തിന്നോ ,തിന്നില്ലേ എന്നുള്ളത് നമുക്ക് വിടാം.പക്ഷെ നീതിന്യായ വ്യവസ്ഥകളെ പണം കൊടുത്ത് സ്വാധീനിച്ചതു എങ്ങിനെ നിസാരവല്‍ക്കരിച്ചു തള്ളാനാവും?.പണ്ട് പാലോളി പറഞ്ഞപോലെ നോട്ടുകെട്ടുകളുടെ കനം നോക്കി വിധിപറയുന്ന അവസ്ഥയിലേക്ക് നമ്മുടെ നീതി പീഠം എത്തുക എന്നത് , അത്യന്തം ഭീകരമായ അവസ്ഥയാണ്.
  ഇന്ത്യ വിഷന്‍ എന്ന ചാനല്‍ മൈലജെ കൂട്ടാന്‍ വേണ്ടിമാത്രം ഇത്തരം കള്ള ഇനവസ്ടിഗശന്‍ നടത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല മലയാളി സമൂഹം. പിന്നെ ഇന്ത്യ വിഷന്റെ ചെയര്‍മ്മാന്‍ പിണറായി വിജയനല്ലെന്നും മലയാളിക്ക് ബോധ്യമുണ്ട് . പാര്‍ട്ടിയില്‍ തനിക്കെതിരെ മുറുമുറുപ്പ് ഉയര്‍ന്നപ്പോള്‍ ചാനല്‍ ചെയര്‍മ്മന്‍ സ്ഥാനം രാജി വക്കാനല്ല , മറിച്ച്‌
  പാര്‍ട്ടി യിലെ സ്ഥാനമാനങ്ങള്‍ രാജിവേക്കാനാണ്, മുനീര്‍ സന്നദ്ധത അറിയിച്ചതെന്നുമുള്ള വാര്‍ത്തകള്‍ കൂടി ഇതിനോട് കൂട്ടി വായിക്കുക.

  ReplyDelete
 22. "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. ------."
  ബഷീര്‍: കല്മാടിയെയും എ രാജാ യെയും ഉറഞ്ഞു തുള്ളി പരിഹസികുമ്പോള്‍ എവിടെ ആയിരുന്നു ഈ ആപ്ത വാക്യം! ഓര്‍മ കാണില്ല എന്നറിയാം..ഇതാ ഒന്ന് നോക്കൂ..
  http://www.vallikkunnu.com/2010/09/blog-post_28.html

  ReplyDelete
 23. എന്താ പറയുക, ഇവിടെ കമന്റ് എഴുതിയ ചിലര്ക്ക് വേണ്ടത്, കേരള രാഷ്ട്രീയത്തില് അണിഞ്ഞൊരുക്കിയ ഒരു തിരക്കഥയെ വള്ളിക്കുന്ന് സത്യപെടുത്തണമെന്നാണ്. അതെങ്ങിനെ സാധിക്കും? ഒന്നുകില് തെറ്റ് ചെയ്ത വ്യക്തി സമ്മതിക്കണം അതല്ലെങ്കില് നിയമത്തിന് മുമ്പില് കുറ്റവാളിയാകണം. തെളിവുകളുണ്ടാക്കി കുറ്റവാളികളെ കൂട്ടിലിടുന്ന ഈ കാലത്ത് കോടതി പോലും ശിക്ഷിച്ചിട്ടില്ലാത്ത ഒരു വിഷയത്തിലെങ്ങിനെയാണ് ഒരാളെ മോശമായി ചിത്രീകരിക്കുക? ഒരു മതത്തിന്റെ ആളെന്ന നിലക്ക് പൂര്ണ്ണമായ തെളിവുകള് ഹാജറാക്കാന് സാധിച്ചില്ലെങ്കില് അവനുറപ്പുള്ളതാണെങ്കില് പോലും ഈ വിഷയത്തില് (വ്യഭിചാരം) അവന് മിണ്ടാതിരിക്കണം.

  ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ ആദര്ശ പാപരത്തം ചോദ്യം ചെയ്യുന്നത് പോലെയല്ല, ഏതെങ്കിലും സ്ഥാനമാനങ്ങള് വഹിക്കുന്ന വ്യക്തിയുടെ നിരുത്തരവാദപരമായ ചെയ്തികളെ ചോദ്യം ചെയ്യുന്നത് പോലെയും അല്ല വ്യഭിചാര ആരോപണങ്ങളില് ഏര്പെടുന്നത്.

  നാം ഈ വിഷയത്തില് ഭാഗഭാക്കായിക്കൂടാ എന്നാണ് എന്റെ കാഴ്ച്ചപാട്. ന്യൂസുണ്ടാക്കുക എന്നാല് ഒരു വ്യക്തിയുടെ സ്വകാര്യതയില് ഇല്ലാത്തതും ഉള്ളതുമെല്ലാം കൂട്ടികിഴിച്ച് കാണിക്കുക എന്നതല്ല. ആണ്കുട്ടികളാണെങ്കില് പൊളിച്ച് കൊണ്ടുവരാന് ഇഷ്ടം പൊലെ വിഷയങ്ങളു
  ണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപെട്ടവര് എന്നു തോന്നുന്നവരുടെ കുറ്റങ്ങളുടെ (ശാഹിന ചെയ്തത് പോലെ) കെട്ടുകഥകള് പൊളിച്ചിടാം. അതുമല്ലെങ്കില് അഴിമതിക്കാരായ രാഷ്ട്രീയ സാമൂഹ്യ ദ്രോഹികളെ വെളിച്ചത്ത് കൊണ്ട് വരാം… അങ്ങിനെ ചാനലുകള്ക്ക് ഇന്ത്യാരാജ്യത്ത് ചെയ്യാന് കഴിയുന്ന എത്രയോകാര്യങ്ങളുണ്ടായിട്ടും അതില് നിന്നും മാറി ഏതെങ്കിലും വ്യക്തിയുടെ പിന്നില് കൂടിയിട്ട് എന്ത് ഗുണമാണ് കൂട്ടരെ നിങ്ങള് ഈ നാടിന് വേണ്ടി ചെയ്യുന്നത്? ഒളി കാമറയില് മാതൃകയായ തെഹല്ക്ക പൊക്കി കൊണ്ട് വന്നത് എത്ര അര്ത്ഥവത്തായ കാര്യങ്ങളായിരുന്നു. ആ ചെയ്തിയില് നിന്നും മാതൃക സ്വീകരിച്ച് മനുഷ്യന്റെ പണവും സമയവും അനാവശ്യകാര്യങ്ങളിലൂടെ സ്വാര്ത്ഥലക്ഷ്യങ്ങള് നേടാനാണെങ്കില് ആ കര്മ്മങ്ങളുടെ അനന്തര ഫലം സ്വയം അനുഭവിക്കേണ്ടിവരും.

  മുനീര് സാഹിബിന് ഇന്ത്യാവിഷനില് നിന്നും അത്ര പെട്ടൊന്ന് രാജിവെക്കാന് കഴിയില്ല. ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലക്ക്, പ്രത്യേകിച്ച് നാടു ചുറ്റികറങ്ങി ചാനലിന് വേണ്ടി ഷെയറുകള് ഉണ്ടാക്കിയ വ്യക്തി എന്ന നിലക്ക് ഇന്ത്യാവിഷനില് നിന്ന എല്ലാം ഇട്ടെറിഞ്ഞ് പോരാനൊക്കില്ല, ഷെയര് ഉടമകളോട് മറുപടി പറയേണ്ടിവരും. അങ്ങിനെ ചെയ്യുകയാണെങ്കില് ഉത്തരവാദിത്വബോധമില്ലാത്തവനായി മാറും.

  ചാനലില് ഉത്തരവാദിത്വമുള്ള വ്യക്തി എന്ന നിലക്ക് മുനീറിനുള്ള റോള് ഇന്ത്യാവിഷന്റെ രീതികളില് മാറ്റം വരുത്തുക എന്നതാണ്. അതിന്അദ്ദേഹം ശ്രമിച്ചിട്ടില്ലെങ്കില് അത് ചാനലിനെ നാശത്തിലേക്കെത്തിക്കും എന്ന് അടിവരയിടുന്നു. സുഹൃത്തുക്കളെ… ഇനിയും നാം ഈ വിഷയത്തില് തര്ക്കിക്കണോ??

  ഇതെന്റ് ഈ വിഷയത്തിലുള്ള ആദ്യത്തേതു അവസാനത്തേതുമായ കുറിപ്പാണ്.

  നന്ദി.

  ReplyDelete
 24. ആകെ നാണക്കേട്‌.
  ഒരു പെണ്ണു കേസ്‌ പോലും തേച്ച്‌ മാച്ച്‌ കളയാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരൻ.

  നേരെ ചൊവ്വെ കൈകൂലി കൊടുത്ത്‌ ന്യായധിപന്മാരെ വശത്താക്കാൻ അറിയാത്തവർ.

  എന്തെങ്കിലും ഒക്കെ പറഞ്ഞു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത അണികളെ കൂടെ നിർത്താൻ അറിയാത്തവർ.

  ഇതൊക്കെ പത്രത്തിലും ടിവിയിലും വന്നാൽ അതൊന്നും ഒതുക്കാൻ കൂടി അറിയാത്തവർ.

  കേരളത്തിനെ കുറിച്ച ഒരു ധാരണയൊക്കെ ഉണ്ടായിരുന്നു..അതൊക്കെ ഇവന്മാരെല്ലാം കൂടി കളഞ്ഞു കുളിക്കുമെന്നാണു തോന്നുന്നതു!

  ഈ വെള്ളരിക്കാ പട്ടണത്തിനെ ആരെങ്കിലും അതു പോലെ തന്നെ നിലനിർത്തി തരേണമെ!

  ഒരു സംശയം.. ഈ സാക്ഷരത സാക്ഷരത എന്നൊക്കെ പറഞ്ഞാൽ ഇതാണൊ അണ്ണാ ?..

  ReplyDelete
 25. കമന്‍റുകള്‍ കണ്ടില്ലെന്നു നടിക്കാനുള്ള ആര്‍ജ്ജവമെങ്കിലും ബഷീര്‍ കാണിക്കുന്നുണ്ടല്ലോ; അത്രയും നല്ലത്. അല്ലെങ്കില്‍ "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും." ഇത്തരം ചവറുകള്‍ ആവര്‍ത്തിക്കേണ്ടി വരും. ദയവു ചെയ്ത് ഇങ്ങോട്ട് വരരരുത്. താങ്കളോട് അല്പം സ്നേഹവും ബഹുമാനവും ബാക്കി നില്‍ക്കുന്നുണ്ട്. അതുകൂടി കളയരുത്... പ്ലീസ്

  ReplyDelete
 26. 'കുഞ്ഞാലികുട്ടി പുലി കുട്ടീ.... എങ്ങനെ കിട്ടീ തൊലികട്ടീ'

  ReplyDelete
 27. Your narration is very interesting.
  sex is involved in this case so, so much interest in this.anyway nothing
  is going to happen.we are accustomed to even bitter things.
  Continue such writing.
  regards.
  shanavasthazhakath.blogspot.com

  ReplyDelete
 28. പതിവ് ചേരുവകള്‍ നഷ്ട്ടപെട്ട ഒരു വള്ളിക്കുന്ന് പോസ്റ്റ്‌.

  സാഹിബിന്റെ ബ്ലോഗ്‌ വായിച്ചു, ഇങ്ങര് ആര് ?? Modern Christo ?

  വീണ്ടും വീണ്ടും നാറുന്നത് കുഞ്ഞാപ്പയും കുടുംബവും മാത്രമായിരിക്കാം.എന്നാല്‍ ശിഥിലമാകുന്നതും ക്ഷയിച്ച് കൊണ്ടിരിക്കുന്നതും ന്യൂനപക്ഷരാഷ്ട്രീയ ശക്തിയാണെന്നതിനാല്‍ കൈകൊട്ടിച്ചിരിക്കാനും സന്തോഷിക്കാനും വയ്യ.കുഞ്ഞാപ്പ ലിതൊക്കെ അറിയുന്നുണ്ടോ എന്തോ..

  അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.പുകമറ നീങ്ങേണ്ടതുണ്ട്.ശവത്തില്‍ കുത്തുകയാണെന്ന് കരുതരുതേ.ലൊരേ ലൊരു ചോദ്യം.

  ഡിയര്‍ കുഞ്ഞാപ്പാ ആര്‍ ആര്‍ക്കാണിപ്പോള്‍ ബാധ്യതയാകുന്നത് !?

  ReplyDelete
 29. ഒരു ഐസ് ക്രീം പാര്‍ലറില്‍ നിന്നും ഐസ് ക്രീം നുണയാത്തവര്‍ കുഞ്ഞാലിക്കുട്ടിയെ കല്ലെറിയട്ടെ !

  വ്യക്തിഹത്യ നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ മനുഷ്യന് ഭാര്യയും കുട്ടികളും ഉണ്ടെന്നതാണ്. നാം എല്ലാവരും കുടുംബ ബന്ധങ്ങളെ കാത്തു സൂക്ഷിക്കുന്ന പോലെ അയാള്‍ക്കും അത്തരം ഒരു ബാധ്യതയുണ്ടല്ലോ. ചാനലുകള്‍ക്ക് അതിനു ബാധ്യതയില്ലെന്കിലും.

  പൊതു നേതാക്കളെ, അവര്‍ ഏതു പര്ട്ടിക്കാരായാലും, വ്യക്തി ഹത്യ നടത്തി ആ പാര്‍ട്ടിയെ തോല്‍പ്പിക്കുക എന്നതില്‍ നിന്നും വികസന രാഷ്ട്രീയവും അഴിമതിയും മുഖ്യ രാഷ്ട്രീയ പ്രശ്നങ്ങള് ആയി കാണുന്ന കാലം എന്നെങ്കിലും വരുമായിരിക്കും..!

  ReplyDelete
 30. Dear Basher Bai

  Nigaludee oru koodapirappineyoo allagil oru benduvineyoo ee parayunna "kujappa" peedippichalumm nigall ayalee pulikutty ennu taneee parayanam ..

  ReplyDelete
 31. ഞാന്‍ ആദ്യമായിട്ടാണ് താങ്കളുടെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നത് ഒരു കാര്യം ഒര്മിപിക്കുന്നു തെറ്റ് ആരു ചെയ്താലും അവര്‍ ശിക്ഷിക്കപെടനം, അല്ലാതെ ഒരു ജാതി അല്ലെങ്ങില്‍ ഒരു പാര്‍ട്ടി ചായവു വെച്ച് ചിന്തിക്കുന്നത് മനുഷ്യ സമൂഹത്തിനു മൊത്തം ദോഷം ചെയ്യും.. അള്ളാഹു വിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  shihab

  ReplyDelete
 32. നാറ്റക്കേസ് 'ചര്‍ചിക്കാന്‍' നല്ല രസമാണ് പലര്‍ക്കും. ചൂടുള്ള ഐസ് ക്രീം പലതും ചര്‍ച്ചക്ക് പോലും വരാതെ കുഞ്ഞാലിക്കുട്ടിയെ മാത്രം ചര്‍വ്വിത ചര്‍വ്വണം നടത്തുന്നത് 'മനുഷ്യത്വ' ത്തിനു എതിരാണ്. പുതിയവ ചര്‍ച്ച ചെയ്യുകയും അന്വേഷിക്കുകയും ചെയ്യട്ടെ.
  ഒന്നിച്ചു നില്‍കുമ്പോള്‍ ചെയ്തത് തമ്മില്‍ തെറ്റുമ്പോള്‍ പുറത്ത് പറയുകയാണെങ്കില്‍ 'ഇവിടെ' കമന്റിടുന്നവര്‍ അടക്കം എല്ലാവര്‍ക്കും ചെറുതായെങ്കിലും മാനക്കേടാവും. പദവികളുടെയും, പ്രവര്‍ത്തികളുടെയും റേഞ്ച് കൂടുന്നതനുസരിച് നാറ്റവും കൂടും. അതിനുള്ള അവസരം നല്കരുതായിരുന്നു. പ്രത്യേകിച്ചും ഉത്തരവാദപ്പെട്ടവര്‍.
  ഇന്ത്യാ വിഷന് ഈ വിഷയത്തില്‍ 'മാധ്യമ ധര്‍മ്മം' എന്നതിലുപരി ചില താല്പര്യങ്ങള്‍ ഉണ്ട് എന്നതില്‍ സംശയമില്ല. ചാനല്‍ ചെയര്‍മാന്‍ വാര്‍ത്തകളില്‍ ഇടപെടേണ്ടതില്ലെങ്കിലും ചാനലിന്റെ തുടര്‍ച്ചയായ പരിധിലംഘനങ്ങളില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. ലീഗ് നേതാവ് കൂടിയായ മുനീര്‍ സാഹിബിനു അതിനു സാധിക്കുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഏതെങ്കിലും ഒരു 'അലങ്കാരം' മാറ്റി വെക്കുന്നത് തന്നെയായിരിക്കും.
  പാര്‍ട്ടിബന്ധവും, സംവിധാനങ്ങളും ഉപയോഗിച്ച് ഷെയര്‍ എടുത്ത് ചാനല്‍ നടത്താനും വിജയിപ്പിക്കാനും 'കൈരളിയെ' കണ്ടു പഠിക്കുന്നത് നന്നായിരിക്കും.
  എല്ലാറ്റിലുമുപരി മതം എന്നത് ഒരു 'ആദര്‍ശ'വും ജീവിതവുമാവേണ്ടത്തിനു പകരം ഒരു അലങ്കാരവും താല്‍കാലിക പ്രതിരോധവും മാത്രമായി മാറുന്നതാണ് സങ്കടം. പലര്‍ക്കും.

  ReplyDelete
 33. "ഇസ്പേഡ് ഏഴാം കൂലി പോലെ കിടന്നിരുന്ന ഒരു ഇളയച്ചനെ ഒറ്റ ദിവസം കൊണ്ട് താരമാക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തത്. ‌ദിവസം നാല് പത്ര സമ്മേളനം വരെ നടത്താനുള്ള കപ്പാസിറ്റിയിലാണ് പുള്ളി ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഇതിനാണ് ഗജകേസരി യോഗം എന്നൊക്കെ പറയുന്നത്. ഇതുപോലെ ഒരു അളിയനോ ഇളയച്ചനോ ഉണ്ടായാല്‍ ജീവിതം പുഷ്ടിപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട!!.കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല. "

  കഷ്ടം !
  ഐസ്ക്രീമല്ലേ കുറച്ചു കഴിഞ്ഞാല്‍ അതങ്ങ് അലിഞ്ഞു പോയ്ക്കോളും അല്ലേ? താങ്കളെ പോലുള്ള കുഞ്ഞാപ്പ ഭക്തര്‍ ആഗ്രഹിക്കുന്നതു പോലെതന്നെയാണ്‌ കേരളത്തിലെ സാമാന്യജനം പതിവായി ചെയ്യാറുള്ളത്,കുറച്ചുകഴിഞ്ഞാല്‍ അങ്ങ് മറന്നോളും ! മിനിയാന്നോ മറ്റോ സാഹിബുമാരെല്ലാം കൂടി ലീഗിന്റെ ഏതോ പരിപാടിക്കിടയില്‍ ഘോരഘോരമായ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ടായിരുന്നല്ലോ ? എംപി ബഷീറിന്റെ സ്ഥാനത്ത് ഒരു അന്യസമുദായക്കാരണെന്നുണ്ടെങ്കില്‍ ഇത് ഇസ്ലാമിമിനു നേരെയുള്ള ആക്രമണായി എടുത്തേനെ ചന്ദ്രിക , സിരാജ്, തുടങ്ങി മാധ്യമം വരെയുള്ള പത്രങ്ങള്‍ ! എന്തായാലും കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും കുശാഗ്രബുദ്ധിമാനായ ഒരു രാഷ്ട്രീയക്കാരനാണ്‌ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു

  ReplyDelete
 34. പ്രിയ സഹോദരന്മാരെ നാം എന്തിനാണ്‍ നാം കാണാത്ത നമുക്ക് ഒരു ഗുണവും കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് ചര്ച്ച ചെയ്ത് നമ്മുടെ സമയവും സല്ക്കറ്മ്മങ്ങളും നഷ്ടപ്പെടുത്തുകയും കുഞ്ഞാലിക്കുട്ടിയുടെ പാപങ്ങള്‍ കൂടി തലയില്‍ വെക്കുന്നത്.
  വെഭിചാരാരോപണം ഗുരുതരമായ പാപമാണു.മൂന്നാള്‍ നേരില്‍ കണ്ടാലും നാലു സാക്ഷികള്‍ ഇല്ലെങ്കില്‍ പറഞ്ഞവനാണു ശിക്ഷ.അതാണു ഇസ്ലാമിക നിയമം .
  ഒരു മുസ്ലിമിനു എങ്ങനെ ഒരു ചാനലൊ പത്രമൊ നടത്താന്‍ പറ്റുമ്.അതില്‍ വരുന്നതില്‍ അതികവും ഊഹവും ആരൊപണങ്ങളും ആണു. നിങ്ങള്‍ ഊഹത്തെ പിന്പറ്റരുതെന്ന് ഖുര്‍ ആനിന്റെ കല്പനയാണു.ശ്രദ്ധിക്കുക.അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക

  ReplyDelete
 35. ബഷീര്‍ക്ക,,,ഈ പോസ്റ്റ്‌ വേണ്ടായിരുന്നു, പോസ്ടില്ലെന്കില്‍ എല്ലാ എന്നേയുള്ളൂ. ഇതെന്താ, നിങ്ങള്‍ ആത്മാര്‍ഥമായി പറയൂ, ഈ പോസ്റ്റ്‌ പേരിനുമാത്രമായിപ്പോയില്ലേ,ഐസ് ക്രീം വിഷയത്തിന്റെ ക്രീം നിങ്ങള്‍ അലിയിച്ചു കളഞ്ഞു.

  ReplyDelete
 36. http://www.madhyamam.com/news/43378/110203

  "ഐസ്‌ക്രീം പാര്‍ലര്‍ അപവാദം ഇത് എത്രാമത്തെ എപ്പിസോഡാണ്? കാലാകാലങ്ങളില്‍ ഇത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കേസ് വേണ്ട രീതിയില്‍ അന്വേഷിക്കാനോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനോ അധികാര കേന്ദ്രങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്നേ ഈ കഥ അവസാനിക്കുമായിരുന്നു. സാധാരണ ജനം ഈ കഥകളുടെ മസാല നുണഞ്ഞ് അതില്‍ അഭിരമിക്കുമ്പോള്‍ നേതാക്കളില്‍ പലരും ഇതുകൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രമുഖമായ മൂന്നു രാഷ്ട്രീയപാര്‍ട്ടികള്‍ സമയാസമയങ്ങളില്‍ ഈ കേസിട്ട് രാഷ്ട്രീയം കളിക്കുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഈ സൗകര്യം ഇല്ലാതാകുകയും അടുത്ത എപ്പിസോഡിനുള്ള കഥയുടെ കൂമ്പടയുകയും ചെയ്യും. അതിനാല്‍ കഥ അവസാനിക്കണമെന്ന് അതിലെ കഥാപാത്രങ്ങള്‍ (ഇരകള്‍ എന്ന് ഇവരെ എങ്ങനെയാണ് വിളിക്കുക?) അല്ലാതെ മറ്റാരും ആഗ്രഹിക്കുന്നില്ല. കാലാകാലം ടെലിവിഷനില്‍ കണ്ടും പത്രങ്ങളില്‍ ഖണ്ഡശ്ശ വായിച്ചും ഒരു പരോക്ഷരതി നിര്‍വൃതി അനുഭവിക്കുന്ന ജനത്തിനും എപ്പിസോഡ് തീര്‍ന്നു പോകരുതേ എന്നാണ് പ്രാര്‍ഥന. അതാണ്, ഈ വക കഥകളും അവയിലെ നേതാക്കളും ഇപ്പോഴും ഉന്നത പദവികളില്‍ വിരാജിക്കുന്നതിനു കാരണവും. ഒരുതരം വീരനായക കഥാപാത്രങ്ങളായും ചിലപ്പോള്‍ സഹതാപ തരംഗം സൃഷ്ടിച്ചും നമുക്കുമുന്നില്‍ അവര്‍ വോട്ടിനു വരുന്നു."

  ReplyDelete
 37. "ഐസ്‌ക്രീം അപവാദത്തിന് കാലാകാലങ്ങളില്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തിത്തന്നത് മുസ്‌ലിംലീഗിന്റെ പ്രമുഖനേതാക്കളില്‍ ഒരാളും പാര്‍ട്ടിയിലെ വലിയ പാരമ്പര്യത്തിനുടമയുമായ എം.കെ.മുനീറിന്റെ ചാനലാണ്. മുനീര്‍ ഇന്ത്യാവിഷന്റെ ചെയര്‍മാനാണ്. ഒരു ചെയര്‍മാന് തന്റെ സ്ഥാപനത്തില്‍ ഒരു നിയന്ത്രണവുമില്ലെന്നു പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ അപമാനം മറ്റൊന്നില്ല. അത്തരമൊരു അവസ്ഥ ഉണ്ടായാല്‍ ആത്മാഭിമാനമുള്ളവരാണെങ്കില്‍ എന്നേ ആ പദവി ഉപേക്ഷിച്ചു പോയേനെ. തനിക്ക് ഈ രക്തത്തില്‍ പങ്കില്ലെന്ന് എത്രാമത്തെ വട്ടമാണ്, മുനീര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്നത്! ഓരോ എപ്പിസോഡിലും ഇടക്കിടെ വന്ന് ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. എന്തൊരു കാപട്യമാണിത്! "

  ReplyDelete
 38. POLITICS IS A DIRTY GAME.. എന്നാലും പറയട്ടെ ജീവിത വിശുദ്ധിയും പരലോക ചിന്തയും ഇല്ലാത്ത നേതാക്കള്‍ തന്നെയാണ് നമ്മുടെ ശാപം.

  തിന്മയുടെ ഇരുട്ട് നിറഞ്ഞ വഴിയില്‍ നിന്നും നന്മയുടെ രാജ പാതയിലേക്ക്‌ തിരിഞ്ഞു നടക്കാന്‍ ഈ ഐസ് ക്രീം വിവാദം നിമിത്തമായെങ്കില്‍..

  സത്യതിന്നും നീതിക്കും സാക്ഷികളാവേണ്ട സമുദായം മുന്കഴിഞ്ഞ മാപിളമാരുടെ ധീര വീര ചരിത്രം ഒന്ന് ഓര്‍ത്തുവെച്ചിരിന്നുവെങ്കില്‍.

  ReplyDelete
 39. വിര്‍ത്തികേടുകള്‍ പറയതിരിക്കളാണ് ബുദ്ധി,
  ഇത് അവര്തിക്കുന്നവര്‍ ഭാവിയില്‍ അതിന്ടെ ആളുകള്‍ തീര്‍ച്ച
  rasheed ugrapuram

  ReplyDelete
 40. കുഞ്ഞാലികുട്ടി നല്ലവനെന്ന് പറയും മുന്പേ അധികാരത്തിലിരിക്കുന്ന സമയത്ത് റൌഫിനെ സഹായിച്ചത് എന്തിന്റെ പ്രത്യുപകാരമായിരുന്നെന്ന് താങ്കള്‍ പറയണം ​.
  ( സഹായിച്ചു എന്ന് പറഞ്ഞത് കുഞ്ഞാലിയാണ്)

  അധികാരത്തിലിരിക്കുമ്പോള്‍ ചെയ്തു കൊടുത്ത കാര്യങ്ങളെ നിസാരവല്കരിച്ച് ന്യായീകരിക്കുന്ന തന്റെ തൊലിക്കട്ടി സമ്മദിച്ചിരിക്കുന്നു.

  ലീഗിനു വേണ്ടി ഇനിയും എഴുതുക

  ReplyDelete
 41. <<>>

  ഇതാണ് സമകാലിക രാഷ്ട്രീയവും മുസ്ലിം ലീഗും നേരിടുന്ന പ്രശ്നവും പ്രതിസന്ധിയും. എന്ത് തോന്ന്യാസം ചെയ്താലും അവര്‍ക്ക് ജയ്‌ വിളിക്കാനും തോളില്‍ കയറ്റാനും ഇവിടെ ആളുകളുണ്ട്. ഇത്തരം ആള്‍ദൈവങ്ങള്‍ നിലം പതിക്കാത്ത കാലത്തോളം നമ്മുടെ പൊതുരംഗം രക്ഷപ്പെടാന്‍ പോകുന്നില്ല; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും പോകുന്നില്ല.

  ReplyDelete
 42. @ salam, എല്ലാവര്‍ക്കും ഈ വിഷയത്തില്‍ ഓരോ താത്പര്യങ്ങളുണ്ട്, ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും ! ചില കാര്യങ്ങളില്‍ മൌനം പാലിക്കേണ്ടത് ദീര്‍ഘകാല രാഷ്ട്രീയബന്ധങ്ങളുടെ നിലനില്‍പ്പിന്‌ അവശ്യമാണല്ലോ? പത്തുപതിനഞ്ചു വര്‍ഷം കഴിഞ്ഞ ഒരു പെണ്ണുകേസു കുത്തിപൊക്കി നാറ്റിക്കുന്നതിലാണ്‌ മാധ്യമത്തിന്റെ രോഷം..ഈ മുനീര്‍ ഇത്ര റിസ്കെടുത്ത് കുഞ്ഞാലിക്കുട്ടിയെ ആക്രമിക്കുന്നു, അത്രക്ക് കലിപ്പ് തോന്നാന്‍ എന്തായിരിക്കും കാരണം ?

  ReplyDelete
 43. @ salam, എല്ലാവര്‍ക്കും ഈ വിഷയത്തില്‍ ഓരോ താത്പര്യങ്ങളുണ്ട്, ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും ! ചില കാര്യങ്ങളില്‍ മൌനം പാലിക്കേണ്ടത് ദീര്‍ഘകാല രാഷ്ട്രീയബന്ധങ്ങളുടെ നിലനില്‍പ്പിന്‌ അവശ്യമാണല്ലോ? പത്തുപതിനഞ്ചു വര്‍ഷം കഴിഞ്ഞ ഒരു പെണ്ണുകേസു കുത്തിപൊക്കി നാറ്റിക്കുന്നതിലാണ്‌ മാധ്യമത്തിന്റെ രോഷം..ഈ മുനീര്‍ ഇത്ര റിസ്കെടുത്ത് കുഞ്ഞാലിക്കുട്ടിയെ ആക്രമിക്കുന്നു, അത്രക്ക് കലിപ്പ് തോന്നാന്‍ എന്തായിരിക്കും കാരണം ?

  ReplyDelete
 44. കുഞ്ഞാലിക്കുട്ടി വഴി വിട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്, ലീഗ് ഏറെ ദുഷിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല മലയാളം അറിയുന്ന നോര്‍മല്‍ ആയ ആര്‍ക്കും.

  സിപിഎം ഈ കേസ് ആദ്യഘട്ടത്തില്‍ തന്നെ ഒതുക്കി ഇല്ലാതാക്കാന്‍ സഹായിക്കുകയും, ഓരോ തിരഞ്ഞെടുപ്പും അടുക്കുമ്പോള്‍ അത് പൊടി തട്ടിയെടുത്തു വീണ്ടും കൊണ്ട് വരികയും ചെയ്യുന്നതിലെ വൈരുദ്ധ്യാതമക ഭൌതികവാദം എന്താണ് എന്നാണു ഇപ്പോഴും പിടി കിട്ടാത്തത്.

  ReplyDelete
 45. അയ്യോ.... ഞാൻ ഈ നാട്ടുകാരനേ....അല്ല. വെറുമൊരു മോഷ്ടാവായോരെന്നെ.. കള്ളനെന്ന് വിളിക്കല്ലേ..... അപ്പൊ... പശുവിനെ മോഷ്ടിച്ചതോ?............... ആയിരുന്നല്ലോ....

  ReplyDelete
 46. 'അമ്മാത്ത് നിന്ന് ഇറങ്ങേം ചെയ്തു, ഇല്ലത്തോട്ടു എത്തിയുംമില്ല'
  എന്നാണു ഈ പോസ്റ്റ്‌ വായിച്ചപ്പോ തോന്നിയത്!
  Keep conscious clear, then never fear അഥവാ മനസ്സാക്ഷി ശുദ്ധമാക്കി വക്കുക പിന്നെ ഭയപ്പെടാതിരിക്കുക എന്നാ പ്രമാണം.
  തെറ്റ് ചെയ്തിട്ടില്ലാതവന് പിന്നെ സ്വാധീനിക്കേണ്ട കാര്യം ഇല്ലല്ലോ.
  (രാഷ്ട്രീയത്തില്‍ ശരിയും തെറ്റും സാധാരണ പോലെ അല്ല.
  തന്റെ നേതാക്കള്‍ എന്ത് ചെയ്താലും അത് ശരി മാത്രം.
  മറുചേരിയിലെ നേതാകള്‍ എന്ത് ചെയ്താലും അത് തെറ്റ് മാത്രം.
  ചില കമന്റുകള്‍ കാണുമ്പോള്‍ ഇത് കൂടുതല്‍ ബോധ്യപ്പെടുന്നു.)

  ReplyDelete
 47. ഹഹ്!ഇതെന്താ എല്ലാരും കൂടെ ഇദ്ധേഹത്തിന്‍റെ നെഞ്ചത്ത് കയറുന്നത്.റൗഫ് വെടിക്കെട്ടിനു പിറകിലെ സത്യമെന്തായാലും അതിനി കുഞ്ഞാപ്പ നാലഞ്ച് ഐസ്റൂട്ട് ഒറ്റയിരിപ്പിന് തൊണ്ടതൊടാതെ വിഴുങ്ങിയതായാലും പയ്യെപ്പയ്യെ 'ഹായ് ഹായ്' എന്നും പറഞ്ഞ് നുണഞ്ഞ് ഇറക്കിയതായാലും ആര്‍ക്കെന്ത് ചേതം.ഈമ്പുമ്പോള്‍ ചിറിയിലൂടെ ഒലിച്ചിറങ്ങിയ ഐസ്റൂട്ടിന്‍റെ പാട് മായ്ക്കാനായി ബല്യ കായിക്കാരനായ കുഞ്ഞാപ്പയിനി നാലുപുത്തന്‍ വീശി പോലീസിനേയും ജഡ്ജിയേമാന്മാരേയും നിയമസം‌വിധാനങ്ങളെ മൊത്തത്തില്‍ത്തന്നെയും വിലക്ക് വാങ്ങിയെന്നിരിക്കും.ലതൊക്കെ നാട്ടുനടപ്പാണ്.അല്ലെങ്കിത്തന്നെ ലോകത്തുള്ളവരെ മൊത്തത്തില്‍ എഴുതി വെടക്കാക്കാന്ന് വള്ളിക്കുന്ന് ഡോട്ട് കോം ആര്‍ക്കെങ്കിലും വാക്ക് തന്നിട്ടുണ്ടോ?ഉണ്ടോന്ന്?

  പിന്നെ ആര്‍ജ്ജവം.അതിലാരും ആശങ്കപ്പെടേണ്ടതില്ല.വേണ്ട സമയത്ത് ചില വേണ്ടപ്പെട്ടവര്‍ക്കെതിരെ ആര്‍ജ്ജവം നുമ്മള്‍ കാണിച്ചിട്ടുണ്ട്.ആര്‍ജ്ജവത്തില്‍ സംശയം പ്രകടിപ്പിക്കുന്നത് മുന്‍ പോസ്റ്റുകളൊക്കെ പോയൊന്ന് വായിച്ചിട്ട് പോരായിരുന്നോ..നീതിയെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും ആരോട് എങ്ങിനെ എപ്പൊള്‍ പ്രതികരിക്കണമെന്നതിനെക്കുറിച്ചും ഡോട്ട് കോമിന് തങ്ങളുതേയായ ചില കാഴ്ചപ്പാടുകളും രീതികളുമൊക്കെയുണ്ടെന്നും ഇതോട് കൂടെ അറിയിക്കുന്നു.

  നുമ്മടെ തൂലിക,നുമ്മടെ മനസ്സാക്ഷി,നുമ്മടെ സ്വന്തം വള്ളിക്കുന്ന് ഡോട്ട് കോം.ഒന്നു പോടാപ്പാ നിന്ന് ചെലക്കാണ്ട്..

  എന്‍ബ്യേ(NB):കാര്യപ്രസക്തമായൊരു കമന്‍റ് ബഷീര്‍ക്കാന്‍റെ ശ്രദ്ധയിലേക്കായി ഒന്നൂടെ.തിരഞ്ഞെടുപ്പ് പടി വാതില്ക്കലല്ലേ ...ചാനലുകാരെല്ലാം നോമ്പ് കഴിഞ്ഞു കണ്ണും തുറന്നു നില്‍പ്പുണ്ട്.കുഞ്ഞാപ്പയിനി ഐസ് ഈമ്പിയിട്ടുണ്ടെങ്കിപ്പോലും ലത് വായില്‍ കിടന്ന് അലിഞ്ഞ് ആവിയായിരിക്കുന്നു.പ്രതികരണങ്ങളും കെട്ട് പണ്ടാരടങ്ങി.ആ സമയത്താണോ വള്ളിക്കുന്നേ ഇങ്ങടെ ഒരു പോസ്റ്റ്.അനവസരത്തിലായിപ്പോയി അനവസരത്തിലായിപ്പോയി :(

  ReplyDelete
 48. വള്ളിക്കുന്നില്‍ ഇടയ്ക്കു വരാറുള്ള ദേശാടന പക്ഷികള്‍ ഈ പോസ്റ്റില്‍ ഇടക്ക് തലയിട്ട് നോക്കി കൊണ്ടിരിക്കുന്നുണ്ട്. അവരങ്ങിനെയാണ് വെടക്കാക്കി തനിക്കാക്കുക എന്ന ശൈലിയുമായി മുസ്ലിം രാഷ്ട്രീയ ഭൂമികയില്‍ അരനൂറ്റാണ്ടിലധികം കാത്തുസൂക്ഷിച്ച ‘ജനാധിപത്യ’ വിത്തിറക്കാന്‍ കാത്തിരിക്കുകയാണ്. ഈയടുത്ത് കഴിഞ്ഞ സാമ്പിള്‍ വിത്തിറക്കലില്‍ തന്നെ മുഴുവന്‍ ചാഴിയാണെന്ന് മലോകര്‍ക്ക് തിരിഞ്ഞിരുന്നു. മുസ്ലിം രാഷ്ട്രീയ നേതൃത്വം കൊള്ളരുത്താത്തവരും തെമ്മാടികളുടെയും കൂടാരമെന്ന് ചര്‍വിത ചര്‍വണം നടത്താന്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയേക്കാള്‍ എന്നും മുന്‍പന്തിയിലായിരുന്നു നമ്മുടെ അഭിനവ ‘ജനാധിപത്യ’ വാദികള്‍. ഏതായാലും ഇലക്ഷന് തൊട്ടുമുന്‍പ് പൊട്ടിക്കാന്‍ വെച്ച ‍ഓലപ്പടക്കം ചീറ്റിപോയതിന്റെ വൈക്ലബ്യം കമന്റുകളില്‍ ദര്‍ശിക്കാവുന്നതാണ്.

  മുകളിലെ കമന്റ്കാരെ കൂടെ ഞാനും കൂടുന്നു. ഈ എം ബി എ ക്കാരന്‍ മുന്‍ മന്ത്രി. കൊള്ളരുതാത്തവന്‍ വിവരമില്ലത്തവന്‍ വഷളന്‍....!^$%#@^&#@#്‌്! ഇപ്പോഴുള്ള നമ്മുടെ മന്ത്രി രത്നങ്ങളായ രണ്ടാംക്ലാസുകാരന്‍ തുന്നക്കാരനും കള്ളുകച്ചവടക്കാരനും കിളിരൂരെ വി.വി.ഐ.പി ക്കും എന്റെ ജയ്..

  ബ്ലോഗു മൊതലാളി നാട്ടിലായത് കാരണം ആയിരിക്കാം കമന്റുകളില്‍ ഇടപ്പെട്ടുംകാണുന്നില്ല. ബെഞ്ചാലിയുടെ ആറ്റിക്കുറുക്കിയ കമന്റിന് കീഴെ കിടക്കട്ടെ ഒരു കയ്യൊപ്പ്.

  ReplyDelete
 49. കമന്റുകള്‍ എല്ലാം വായിച്ചു. പക്ഷം പിടിച്ച ഒരു വിശകലന രീതി ഈ വിഷയത്തോട് സ്വീകരിക്കാത്തതിലുള്ള ചില വായനക്കാരുടെ പ്രതികരണങ്ങളെ അതര്‍ഹിക്കുന്ന ആദരവോടെ കാണുന്നു. ഒരു വ്യാഴവട്ടക്കാലത്തിലധികം കേരള സമൂഹം 'ചര്‍ച്ച ചെയ്തു ക്ഷീണിച്ച ചെയ്ത ഒരു പെണ്‍കേസ്' എന്ന നിലക്ക് ഈ വിഷയത്തോട് ഇതിലും ഗഹനമായി പ്രതികരിക്കേണ്ട ആവശ്യമുണ്ട് എന്ന് തോന്നാത്തതിനാലാണ് പക്ഷം പിടിക്കാതെ പ്രതികരിച്ചത്. അത് തെറ്റാണ് എന്ന് തോന്നുന്നവര്‍ക്ക് അവരുടെ പ്രതികരണങ്ങള്‍ സഭ്യമായ ഭാഷയില്‍ ഈ കോളത്തില്‍ എഴുതുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

  ReplyDelete
 50. അരസികനും ഇസ്മായില്‍ ചെമ്മാടും പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.

  എന്തൊരു വിധേയത്വം...! മറ്റു രാഷ്ട്രീയ നേതാക്കന്മാരെ അക്രമിക്കുന്നതിന്റെ പത്തു ശതമാനം പോലും താങ്കള്ക് ഈ വിഷയത്തില്‍ വിമര്‍ശിക്കാന്‍ കഴിഞ്ഞില്ല...! മറിച്ചു അവരുടെ ചെയ്തികളെ നിസ്സാരവല്കരിക്കാന്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ദിച്ചു...!

  ഇര്‍ഫാന്‍ നൌഫലിന്റെ കമെന്റ് ഓര്മ വരുന്നു: "ജീര്‍ണിച്ച ഒരു രാഷ്ട്രീയ ശരീരം പുറത്തുവിടുന്ന നാറ്റക്കൊടുങ്കാറ്റായി ലീഗ് രാഷ്ട്രീയം സ്വയം പരിവര്‍ത്തിപ്പിച്ചു. സ്വന്തം പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഒതുക്കാന്‍ വേണ്ടി പോലും കളിച്ച വൃത്തികെട്ട കളികളുടെ കഥകളാണ് പുറത്തുവ രുന്നത്. പരസ്‌പരം വിശ്വാസമില്ലാത്ത, പരസ്‌പരം ചാരന്മാരെ നിശ്ചയിക്കുന്ന, പരസ്‌പരം പാരവെക്കുന്ന, പരസ്‌പരം തകര്‍ക്കാന്‍ വേണ്ടി പെണ്ണുകഥകള്‍ വരെ പ്രചരിപ്പിക്കുന്ന ഒരു പാര്‍ട്ടി നേതൃത്വത്തിന് എങ്ങനെയാണ് പ്രതിസന്ധികളുടെ മഹാകയത്തില്‍ പെട്ട ഒരു സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയുക?

  ReplyDelete
 51. മഗ്‌രിബ് ബാങ്ക് വിളിച്ചതുകൊണ്ടാവും ഏതാണ്ടൊക്കെ പറഞ്ഞ് അങ്ങ് അവസാനിപ്പിച്ചത്.

  ഇവിടെ ഇഷാ ബാങ്ക് കൊടുത്തതുകാരണം കൂതലൊന്നും പറയുന്നില്ല.. :(

  ReplyDelete
 52. കേരളമുസ്ലിംകളുടെ അനിഷേധ്യനായ നേതാവ്‌ ഇച്ചിരി മുമ്പ് "നിയമത്തിനെ അയിന്റെ ബയിക്ക്" വിടുന്നതിനിടയില്‍ സ്വയം കുഴിച്ച ഒരു ഇടത്തരം കുഴിയില്‍ വീണു.മുമ്പ് കുഴിയില്‍ വീണപ്പോള്‍ കരകയറാന്‍ പ്രയോഗിച്ച വളഞ്ഞ വഴികള്‍ നേതാവും മുന്‍ സില്‍ബന്ധിയും ഉളുപ്പു,ലജ്ജ തുടങ്ങിയ വികാരങ്ങള്‍ മാറ്റിവെച്ചു പത്രസമ്മേളനം വിളിച്ച് നാട്ടാരോട് പറഞ്ഞു.സഹനേതാവിന്റെ ചാനല്‍ അത് നാടൊട്ടുക്കും വിളമ്പി. കൂട്ടത്തില്‍ മറ്റു മാധ്യമങ്ങളും.
  എന്തൊക്കെയോ ചീഞ്ഞതിന്റെ നാറ്റവും പുകഞ്ഞതിന്റെ പുകയും
  അന്തരീക്ഷത്തില്‍ കുന്തിരിക്കം കണക്കെ നാട്ടാര് അനുഭവിച്ചറിഞ്ഞു.

  വര്‍ഗീയത-ധീവരവാദം-അഴിമതി-തൊഴുത്തില്‍ കുത്ത്-പല്ലിന്റെ ഇടയില്‍ കുത്ത്-പെണ്ണ് കേസ്‌-കലിപ്പ് തീര്‍ക്കല്‍-ചാനല്‍ ചരിതം-ഓട്ടന്‍ തുള്ളല്‍ എന്ന് തുടങ്ങി ഒരു വിധം നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മലയാള നാട്ടില്‍ എവിടെ സംഭവിച്ചാലും അത് ബ്ലോഗിലിടാതെ ഉറക്കം വരാത്ത വള്ളിക്കുന്ന് മനമില്ലാമനസ്സോടെയാണെങ്കിലും കുഞ്ഞാപ്പവിഷയവും ആട്ടക്കഥയാക്കി.

  പണ്ട് എന്ന് വച്ചാല്‍ ഏതാനും ആഴ്ച മുമ്പ് വരെ കാണിച്ചിരുന്ന ശൂരത്തവും വീരത്തവും അട്ടത്തു വെച്ച് ഇറക്കാണ്ടും തുപ്പാണ്ടും മൂപ്പര്‍ "ഒരെയ്ത്തു" അങ്ങെഴുതി.
  "കളിച്ച കളിയെല്ലാം കൊയഞ്ഞു പോയെങ്കിലും ചെയ്തതെല്ലാം ശരികേടുകളാണെങ്കിലും പുലിക്കുട്ടി ഒരു പൂച്ചക്കുട്ടി തന്നെയാണ്."
  (മേലോട്ടെറിഞ്ഞാല്‍ നാലുകാലില്‍ കമിഴ്ന്നടിച്ചുവീഴുന്ന വേറെ കുട്ടികളൊന്നും നിലവില്‍ ഇല്ല,അതോണ്ട് പൂച്ചക്കുട്ടി സിന്ദാബാദ്‌!) ഇതാണ് വള്ളിക്കുന്ന് പറഞ്ഞതിന്റെ ചുരുക്കപ്പൊരുള്‍.

  ബൂലോകത്ത് എന്നെ പോലുള്ള മുറുക്കാന്‍പെട്ടിക്കടക്കാര്‍ക്ക് ബഷീര്‍ക്കാന്റെ ബ്ലോഗ്‌ ഒരു ഫൈവ്സ്ടാര്‍ ഹോട്ടല്‍ പോലെയാണ്.എന്തെഴുതിയാലും പല്ല് വെളുക്കെ കാണിച്ചും പല്ല് കടിച്ചും താങ്ങിയും തലോടിയും ആയിരം കാക്കകള്‍ പറന്നു വരും.കുഞ്ഞാപ്പചരിതത്തിനും ആളെത്തി.അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു.

  കൂട്ടത്തില്‍ ഉമ്മുഅമ്മാറിന്റെ ഒരു കമന്റും കണ്ടു.പോസ്ടിനോടുള്ള തന്റെ പ്രതികരണം എല്ലാവരും പറഞ്ഞ പോലെ അവരും പറഞ്ഞു.

  അതിനോട് പക്ഷെ, സമീര്‍ തിക്കോടി എന്ന സുഹൃത്ത്‌ പയറഞ്ഞാഴി മട്ടില്‍ പ്രതികരിച്ചത് എന്തിനാന്നാ തിരിയാത്തത്.

  അല്ല സുഹൃത്തേ,ഇതിനൊക്കെ ജമാഅത്ത്‌ എന്ത് പിഴച്ചു.വേണ്ടാതീനം കാണിച്ചതും വിളിച്ചു പറഞ്ഞതും താങ്കളുടെ നേതാവും എളെച്ചനും. അത് ചെണ്ടകൊട്ടി പാട്ടാക്കുന്നത്
  മറ്റൊരു നേതാവ്.കുറ്റം മുഴുവന്‍ ജമാഅത്തിന്.
  പഷ്ട്..പഷ്ട്..!
  മുനീറിന്റെ ചാനല്‍ കാണിച്ചതിന്റെ നൂറിലൊരംശം പോലും വരില്ല കേരളത്തിലെ മൊത്തം മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു പുറത്തു വിട്ട വിവരങ്ങള്‍.എന്നിട്ടല്ലേ ജമാഅത്.
  താങ്കളെ സമ്മതിക്കണം.ഈ ഗ്യാപ്പിനിടക്കും
  ജമാഅത്ത്‌ വിരോധം തിരുകി കയറ്റുന്നതിന്.

  ഇതും ഇതിലപ്പുറവും ചെയ്താലും സിന്ദാബാദ്‌ വിളിക്കാന്‍ താങ്കളെ പോലുള്ള അണികള്‍ ഉള്ളത് കുഞ്ഞാലികുട്ടിയുടെ പുണ്യം.അല്ലാണ്ടെന്താ പറയാ?

  ReplyDelete
 53. കോട്ടക്കല്‍ കശായം മേങ്ങാന്‍ പോയോരോക്കെ ഒന്ന് ദുയാര്ന്നോക്കീന്ന് .. ചെലപ്പോ ഓലെ നേതാവ് പെണ്ണ് കേസാനെങ്കിലും രച്ചപ്പെട്ടാലോ..ന്നാലല്ലേ പിന്നെ ചെല്ലാന്‍ പറ്റൂളൂ..കശായം മേങ്ങാന്‍! ഹല്ലാ പിന്നെ..

  ReplyDelete
 54. പാവം വല്ലികുന്ന്നേ കേതികേട്‌

  ReplyDelete
 55. ഇതുപോലെ വന്ന ഒരു പോസ്റ്റില്‍ മുന്‍പ് ഞാനൊരു അഭിപ്രായം പറഞ്ഞിരുന്നു അതുതന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു .സ്ത്രീയും പുരുഷനും തമ്മിലെ ലൈംഗിക ബന്ധമേപാടുള്ളൂ. പ്രായപൂര്‍ത്തി ആയവര്‍ പരസ്പര താല്പര്യത്തോടെ ചെയ്യുന്നത്‌ ബന്ധങ്ങള്‍ ഇങ്ങനെ ആഘോഷിക്കപ്പെടുന്നതിനു നീക്കിവെക്കുന്ന ആത്മാര്‍ത്ഥത മതിയായിരുന്നു നമ്മുടെ രാജ്യം രക്ഷപെടാന്‍ . നമ്മുടെ രാജ്യത്ത് ചര്ച്ച ചെയ്യപെണ്ടതായിടുള്ള നൂറുകണക്കിന് പ്രശ്നങ്ങള്‍ ഉള്ളപ്പോളാണ് ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ സമയം കളയുന്നത് .

  ReplyDelete
 56. പാവപെട്ടന്റെ കമന്റിന് കീഴെ ഈ കഷ്ടപെട്ടവന്റെ കയ്യൊപ്പ്

  ReplyDelete
 57. This comment has been removed by the author.

  ReplyDelete
 58. 'ചര്‍ച്ച ചെയ്തു ക്ഷീണിച്ച ചെയ്ത ഒരു പെണ്‍കേസ് 'അവിടെ നില്‍ക്കട്ടെ.കുറച്ച ആളുകളെ വഴി വിഇറ്റ് സഹായിച്ചിട്ടുണ്ട് എന്ന അദ്ദേഹം തന്നെ സമ്മതിച്ചല്ലോ .അത് എന്താ ബഷീര്‍ കാണാതെ പോയത് . സ്വന്തം നേതാവ് ആയത കൊണ്ടാണോ? വേറെ ഏതെങ്കിലും സങ്കടനയുടെ നേതാവ് ആണെങ്കില്‍ വിമര്‍ശിച് കൊണ്ട് 10 പോസ്റ്റ്‌ എങ്കിലും ഇടില്ലേ?തീ ഇല്ലാതെ പുക ഉണ്ടാവില്ല ബഷീര്ക. .സമുദായത്തിന്റെ പേരും പറഞ്ഞ സ്വന്ടക്കരെയും ബന്തക്കരെയും വഴി വിട്ട സഹായിക്കുന്ന നേതാക്കന്മാര്‍ പോയാലെ ലീഗ് അത്ന്റെ പ്രതപകല്തെക് എത്തുകയുള്ളൂ .ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ ബഷീര്കാ.

  ReplyDelete
 59. ബഷീര്‍ സാഹിബിന്റെ പാവം സൂഫിയ എന്ന പോസ്റ്റില്‍ നിന്ന്
  (ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ പിന്നെ ഉപ്പിനും വെള്ളത്തിനും അതിന്റെ നിലവാരം നഷ്ടപ്പെടും. സൂഫിയ ഒരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത പച്ചപ്പാവമാണെന്നാണ് മഅദനിയും കൂട്ടുകാരും പറയുന്നത്.
  കളമശ്ശേരി ബസ്സ്‌ കത്തിച്ച ദിവസവും ബംഗ്ലൂരില്‍ സ്ഫോടനം നടന്ന ദിവസവും പ്രതികളാണെന്ന് കരുതുന്നവര്‍ സൂഫിയയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചത് രാവിലെ ചായ കഴിച്ചോ എന്ന് ചോദിക്കാനാണ്!!. അവരില്‍ പലരും മഅദനിയുടെ വീട്ടില്‍ എത്തിയത് മുറ്റത്തെ പുല്ലു പറിച്ചു വൃത്തിയാക്കി കൊത്തങ്കല്ല് കളിക്കാനും!!!! ഒരു പാവം കുടുംബിനിയെയും അവരുടെ പച്ചപ്പാവം ഭര്‍ത്താവിനെയും എന്തിനിങ്ങനെ പീഡിപ്പിക്കുന്നു?. 'പീഡീപ്പീ' ക്കാര്‍ ആയാല്‍ എല്ലാവര്ക്കും പീഡിപ്പിക്കാം എന്നാണോ?.
  ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നത് പതിരില്ലാത്ത പഴഞ്ചൊല്ലാണ്. പച്ച വെള്ളം കിട്ടിയില്ലെങ്കില്‍ കയ്യൂരിലെയോ കരിവള്ളൂരിലെയോ കരിക്കിന്‍ വെള്ളമായാലും കുടിച്ചേ തീരൂ!!!.
  (പാവം മഅദനി നിയമം അതിന്റെ വഴിക്ക് പോകുന്നത് ഒമ്പത് കൊല്ലത്തെ ജയില്‍ വാസം കഴിഞ്ഞിട്ടാണ് അറിഞ്ഞത്.
  സൂഫിയ ജയിലിലേക്കുള്ള ദിവസം എണ്ണിക്കൊട്നിരിക്കുന്നു.
  ഇപ്പോള്‍ വീണ്ടും കുറ്റം തെളിയുന്നത് വരെ ജയിലില്‍ തന്നെ.. പക്ഷെ പണ്ടത്തെപ്പോലെല്ല മലമൂത്ര വിസര്‍ജനം പോലും നാലാളെ കാണിച്ചു വേണം നടത്താന്‍
  കാരണം അത്രക്കും ഉപ്പാണല്ലോ രണ്ട് പേരും തിന്നുകൂട്ടിയത്)
  അധികാര കേന്ദ്രങ്ങളില്‍ പിടിപാടും, വീശിയെരിയാന്‍ നോട്ടുക്കെടുകളും കണ്ണിലെ കൃഷ്ണമണിയെപ്പോലെ കാത്തു സൂക്ഷിക്കാന്‍ അനുയായികളും എല്ലാത്തിനും മൌനാനുവാദം നല്‍കാന്‍ മതമേധാവികളും ഉണ്ടെങ്കില്‍ എത്ര കോണ്‍ക്രീറ്റ് പൊടി ചേര്‍ത്തിട്ടുള്ള ഐസ്ക്രീം ആണെകിലും പെട്ടെന്നു അലിഞ്ഞു പോകും..
  അട്ടയുടെ പൊക്കിള്‍ കണ്ടവര്‍ പ്രത്യേകിച്ചും..

  കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത്‌ തീവ്രവാദത്തിന്റെ തറവാട്ടിലെക്കുള്ള
  കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഒളിച്ചോട്ടം പിടിച്ചതും മുനീര്‍ സാഹിബും കൂട്ടരുമാണെന്ന് പറഞ്ഞു കേട്ടിരുന്നു.
  (അക്കാലത്ത്‌ "ജമാഅത്ത്കാരെ കണ്ടാല്‍ കുളിക്കണം" എന്ന ഫത്‌വയുമായി കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു പത്ര സമ്മേളനം നടത്തിയതും ഓര്‍ക്കുക)
  ഐസ്ക്രീം കേസും കൂടുതല്‍ ആഘോഷിച്ചു മുതലെടുക്കുന്നതും മുസ്ലിം ലീഗുകാരുടെ സര്‍വ പിന്തുണയോടെ കെട്ടിപ്പടുത്ത മുനീര്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ചാനല്‍ തെന്നെ.
  (ഒരു കുഞ്ഞാലികുട്ടി വിരുദ്ധ നീക്കം ലീഗില്‍ നടക്കുന്നുവന്നതിനു ഇനിയും തെളിവ് വേണോ?..

  ReplyDelete
 60. കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ അട്ടയുടെ പൊക്കിള്‍ കണ്ടവനാണ്

  ReplyDelete
 61. ഇന്ത്യാ വിഷനെതിരായ തീരുമാനം ബാലിശമെന്ന്; കെ.എം.സി.സിയില്‍ വിരുദ്ധ അഭിപ്രായവും
  http://www.madhyamam.com/news/43828/110204

  ജിദ്ദ: ഡോ.എം.കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാ വിഷനെതിരെ മുസ്‌ലിം ലീഗിന്റെ ഗള്‍ഫിലെ പോഷക ഘടകമായ കെ.എം.സി.സി കഴിഞ്ഞ ദിവസം കോഴിക്കോട് യോഗം ചേര്‍ന്നെടുത്ത തീരുമാനം അങ്ങേയറ്റം ബാലിശവും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെക്കുന്നതുമാണെന്ന് സൗദിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നു. താന്‍ തുടങ്ങാന്‍ പോകുന്ന ചാനല്‍ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക ചാനല്‍ ആയിരിക്കില്ലെന്നും ഇതില്‍നിന്ന് പാര്‍ട്ടിക്ക് സിന്ദാബാദ് വിളി പ്രതീക്ഷിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് ഇന്ത്യാ വിഷന് വേണ്ടി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മുനീര്‍ ഫണ്ട് ശേഖരിച്ചതെന്നും കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ഒരൊറ്റ നേതാവിനും ഇതില്‍ ഷെയര്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്നും കെ.എം.സി.സിയുടെ ഉത്തരവാദപ്പെട്ട നേതാവ് ചൂണ്ടിക്കാട്ടി. റിയാദ്, ദമ്മാം പ്രവിശ്യകളിലെ പ്രധാന നേതാക്കള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും ഇവരൊന്നും കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തിരുന്നുമില്ല.
  ഇപ്പോള്‍ ചാനല്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് പറഞ്ഞു മുന്നോട്ടുവരുന്ന നേതാക്കളൊന്നും തന്നെ ഇന്ത്യാ വിഷന് ഫണ്ട് ശേഖരിക്കാന്‍ മുനീര്‍ ഗള്‍ഫിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളോട് സഹകരിച്ചില്ലെന്ന് മാത്രമല്ല, ആ ദൗത്യം പരാജയപ്പെടുത്താന്‍ അണിയറയില്‍ പരമാവധി പ്രവര്‍ത്തിച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു. ചാനലുമായി ആരെങ്കിലും സഹകരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മുനീറുമായുള്ള വ്യക്തി ബന്ധത്തിന്റെ പേരില്‍ മാത്രമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെക്കാള്‍ പുറത്തുള്ളവരാണ്് ഇതില്‍ പങ്കാളികളായത്. ജിദ്ദയിലെ റഫാ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ മുനീറിന്റെ നേതൃത്വത്തില്‍ ഇതുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോള്‍ കെ.എം.സി.സി നേതാക്കളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ ചാനല്‍ ഏറ്റെടുക്കാമെന്ന് പറയുന്ന, സംഘടനയുടെ സൗദി നാഷനല്‍ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയെ പോലുള്ളവര്‍ ഒരു ഘട്ടത്തിലും ഇതിനോട് സഹകരിച്ചിട്ടില്ലത്രെ. അതേസമയം, എന്‍.മുഹമ്മദ് കുട്ടി, ഇ.കെ അലി ഹസ്സന്‍ തുടങ്ങിയവരാണ് മുനീറിന് കൈതാങ്ങാവാന്‍ അന്ന് രംഗത്തുണ്ടായിരുന്നത്. Contd ..

  ReplyDelete
 62. "കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ അട്ടയുടെ പൊക്കിള്‍ കണ്ടവനാണ്"
  ---
  ഛെ.. അട്ടയെപോലും വെറുതെ വിടില്ലേ ഈ ലീഗുകാര്‍? :p

  ReplyDelete
 63. http://www.madhyamam.com/news/43828/110204

  കോഓര്‍ഡിനേറ്ററായി കെ.എം.സി.സിയുമായി യാതൊരു ബന്ധവുമില്ലാത്ത ആല്‍ഫാ സലാമിനെയാണ് നിയോഗിച്ചിരുന്നത്. ചില കാരണങ്ങളാല്‍ താന്‍ ചാനലിന്റെ ഷെയറുകളൊന്നും എടുത്തിരുന്നില്ലെന്ന് സലാം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു.

  ഏഷ്യാനെറ്റ് മാത്രം കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് പാര്‍ട്ടിക്ക് ഒരു ചാനല്‍ എന്ന ആശയം ഡോ. മുനീര്‍ നേതൃത്വത്തിന്റെ മുന്നില്‍ വെക്കുന്നത്. യശശ്ശരീരനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അതിനോട് തത്വത്തില്‍ അനുകൂലമായിരുന്നുവെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി അന്നും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ പാര്‍ട്ടിക്കൊരു ചാനല്‍ എന്ന സ്വപ്‌നം അപ്പോള്‍ തന്നെ കൂമ്പടിഞ്ഞു. ബിസിനസ് പ്രമുഖനായ പി.വി അബ്ദുല്‍ വഹാബ് ചെയര്‍മാനായ ഒരു ചാനല്‍ എന്ന പദ്ധതി മുനീര്‍ തന്നെയാണ് സമര്‍പ്പിച്ചിരുന്നത്.. അത് അട്ടിമറിക്കപ്പെട്ടപ്പോള്‍ വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയെ ചെയര്‍മാനാക്കിയുള്ള ഒരു നീക്കത്തിനും മുനീര്‍ ശ്രമം നടത്തിയെങ്കിലും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് അതും പരാജയപ്പെടുത്തുകയായിരുന്നുവത്രെ. എന്നുമാത്രമല്ല, മുനീര്‍ ഓഹരി പിരിക്കാന്‍ ഗള്‍ഫിലേക്ക് പുറപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ ഈ സംരംഭവുമായി പാര്‍ട്ടിക്കോ കെ.എം.സി.സിക്കോ ബന്ധമില്ല എന്ന സന്ദേശം കൈമാറാനാണ് ഒരു വിഭാഗം നേതൃത്വം കിണഞ്ഞുശ്രമിച്ചത്. എന്നുമാത്രമല്ല, സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന കൈരളി ചാനലിനു വേണ്ടി ലീഗിന്റെ അഭ്യുദയകാംക്ഷികളെ ശട്ടം കെട്ടിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ വേണ്ടതൊക്കെ ചെയ്തു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് കത്തിയാളുകയും റജീന വെളിപ്പെടുത്തലുകളുമായി രംഗത്ത് വരികയും ചെയ്ത ഘട്ടത്തില്‍ റിയാദിലെ ചില മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഓഹരി ഉടമകളെ ഇപ്പോഴത്തെ പോലെ സംഘടിപ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. ഇപ്പോഴത്തെ ശ്രമവും എവിടെയും എത്താന്‍ പോകുന്നില്ല എന്നാണ് ഈ വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെട്ട ഒരു കെ.എം.സി.സി നേതാവ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞത്. ഏതെങ്കിലും പള്ളിയോ മദ്രസയോ പോലെ പാര്‍ട്ടിക്ക് പെട്ടെന്ന് ഏറ്റെടുക്കാന്‍ പറ്റുന്നതാണോ ചാനല്‍ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വിവിധ തുറകളിലുള്ളവര്‍ ഷെയര്‍ ഉടമകളായ ഒരു പൊതുസ്ഥാപനത്തെ കെ.എം.സി.സി ഏറ്റെടുക്കാമെന്ന് പറയുന്നത് എന്തുമാത്രം വിഡ്ഡിത്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കുടുംബ കലഹങ്ങളും പത്ര സമ്മേളന - ചാനല്‍ വഴി നാലാളെ അറിയിച്ചു സമുദായത്തിന് ചീത്തപ്പേരുണ്ടാക്കാതെ അത് പരസ്പരം ചര്‍ച്ച ചെയ്തു ഒത്തു തീര്‍ക്കുന്നതിനു പകരം ആ വിഷയത്തെ കുറിച്ച് വല്ലതും മുണ്ടിയാല്‍ അവര്‍ക്കെതിരെയാണ് ലീഗനുകൂല മത സംഘടനകളും അണികളും!!!
  എത്രകാലം ഈ നിലപാടുമായി ഇവര്‍ക്ക് മുന്നോട്ടു പോകാനാവും..

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. ബെഞ്ചാലിയുടെ അഭിപ്രായത്തിനു താഴെ എന്‍റെ കയ്യൊപ്പ്. ഈ വിഷയത്തെ ഏറ്റവും പാകതയോടെ , സമചിത്തതയോടെ അദ്ദേഹം സമീപിച്ചിരിക്കുന്നു.

  ബഷീര്‍ വള്ളിക്കുന്ന്, ആദര്‍ശബന്ധിതമായൊരു സാംസ്കാരിക പരിസരത്ത്നിന്നും ഓക്സിജന്‍ ശ്വസിച്ച് വളര്‍ന്നുവന്ന ഒരെഴുത്തുകാരനാണ്. എഴുതുന്ന ഓരോ അക്ഷരവും, തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ ഉപയോഗിക്കാറുള്ള അദ്ദേഹം കോഴിക്കോട്ടെ കേസുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദങ്ങളെയും വ്യത്യസ്തമായൊരു വീക്ഷണ കോണിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വ്യഭിചാരാരോപണം പോലെയുള്ള ഗൌരവ സ്വഭാവമുള്ള കാര്യങ്ങളെ തെളിവിന്‍റെ പിന്‍ബലത്തോടെ മാത്രമേ പിന്തുണക്കാവൂ എന്ന മതശാസനകള്‍ പി. കെ. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയുടെ ചോരകുടിക്കുവാന്‍ ശ്രമിക്കുന്നതില്‍ നിന്നും ബഷീറിനെ തടഞ്ഞിട്ടുണ്ട് എന്നത് വ്യക്തം.
  റഊഫ് Vs കുഞ്ഞാലിക്കുട്ടി വിവാദങ്ങള്‍ കേരളത്തിലെ ദൃശ്യ - അച്ചടി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വേളയില്‍ , ഒരു മനുഷ്യനെ പാടെ തകര്‍ക്കുവാന്‍ പര്യാപ്തമായൊരു ആരോപണം സജീവമാകുമ്പോഴും, കൂടുതല്‍ സജീവതയോടെ, കൂടുതല്‍ ശക്തമായി പിടിച്ചു നില്‍ക്കുവാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതാവിന്‍റെ extra-ordinary ആയിട്ടുള്ള മനോബലത്തെ തന്നിലെ നിരീക്ഷക കൌതുകത്തോടെ വിലയിരുത്തിയ കുറിപ്പാണിത്. വിവാദവിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശാനോ, കരിഓയില്‍ തേക്കുവാനോ ശ്രമിക്കുന്ന വൈകാരികതക്ക് പക്വമതിയായൊരു എഴുത്തുകാരന്‍ എന്നനിലക്ക് ബഷീര്‍ ശ്രമിച്ചില്ല എന്നത് പലരെയും അസ്വസ്ഥത പ്പെടുത്തിയിട്ടുണ്ട് എന്നത് തികച്ചും സ്വാഭാവികം. നിലപാട് തറകള്‍ സ്വന്തമായി ഉടമപ്പെടുത്താത്തവരും, നട്ടെല്ല് പണയപ്പെടുത്തിയവരും ആണല്ലോ, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന 'വിശറി' നിലപാടുകള്‍ എടുക്കുക.

  കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചു ബഷീര്‍ എഴുതാത്തതിനെ ശകാരിച്ചുകൊണ്ട് കമ്മെന്റുകള്‍ എഴുതിയവരില്‍ മിക്കവരും ബ്ലോഗ്‌ authors ആണ്. ഇവ്വിഷയികമായി തങ്ങളുടെ ബ്ലോഗില്‍ ഒരക്ഷരം പോലും എഴുതാത്തവര്‍ വള്ളിക്കുന്നിനെ വിമര്‍ശിക്കുന്നതിന്റെ കൌതുകം വിചിത്രകരമാണ്. ബഷീര്‍ എന്ത് എഴുതണം എന്നത് തീരുമാനിക്കുവാനുള്ള അവകാശം അദ്ദേഹത്തിന് നല്‍കാം.

  വിവിധ സംഘടനകളുടെ ആദര്‍ശപാപ്പരത്തത്തെ സൈദ്ധാന്തിക തലത്തില്‍ തുറന്നുകാട്ടി വള്ളിക്കുന്ന് ഏഴുതിയ കുറിപ്പുകളോട് പലപ്പോഴും വിമര്‍ശനത്തില്‍ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകളെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് പ്രതികരിക്കാറുള്ള പലരും കോഴിക്കോട്ടെ പൈങ്കിളിക്ക ഥയുടെ കോരിത്തരിപ്പില്‍ ഇസ്ലാമിയത്ത് മറന്നു പോവുന്നതിലെ ബുദ്ധി മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

  എം. കെ. മുനീറും, കേരളത്തിലെ മാധ്യമങ്ങളും ഫാഷിസ്റ്റു ശക്തികള്‍ക്കു കുഴലൂത്ത് നടത്തുന്നവരാണ് എന്ന് ഗിരിപ്രഭാഷണം നടത്തിയിരുന്ന ആളുകള്‍ക്ക് മാധ്യമങ്ങള്‍ പറയുന്നത് വേദവാക്യവും മുനീര്‍ ഏറ്റവും സ്വീകാര്യനും ആകുന്ന വിരോധാഭാസം എത്രമാത്രം പരിഹാസ്യമല്ല!

  ReplyDelete
 68. മുജാഹിടുകളും സുന്നികളും ഇപ്പൊ പുറത്ത്ത്തിറങ്ങി നടക്കാന്‍ പറ്റാത്ത കോലത്തിലായി. അവരുടെ അതികായനായ നേതാവിനെതിരെ കേസെടുക്കാന്‍ കോടതി പറഞ്ഞിരിക്കുന്നു. ഇതേ കുഞ്ഞാലികുട്ടി സാഹിബിന്റെ നേതൃത്ത്വത്തില്‍ ഹിറ സെന്ററില്‍ ചെന്ന ലീഗ് സംഘം "നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്നില്ലെങ്കില്‍ നിങ്ങളെ തീവ്രവാദികള്‍ എന്ന് പറഞ്ഞു വേട്ടയാടും" എന്ന് ജമാഅത്ത് നേതാക്കളോട് പറഞ്ഞത് അദ്ദേഹം ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവണം. (ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം). സ്വാര്‍ഥമായ താല്പര്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ തന്നെ ഒറ്റു കൊടുക്കുക! സത്യത്തെ പുറം കാലു കൊണ്ട് തട്ടി വ്യാജം പറഞ്ഞു പരത്തുക. അതിനു കുറെ മുല്ലമാര്‍ കൂട്ട് നില്‍ക്കുക, എന്നിട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കുക. വീമ്പിളക്കുക..

  ReplyDelete
 69. ളുഹ്റ് ബാങ്കുകൊടുത്തു..

  ReplyDelete
 70. ബ്ലാക്ക് മെയില്‍ പഠിക്കാന്‍ ഇവിടെ കുടി പോയി നോക്കുക
  http://mujeebrahmanchengara.blogspot.com/

  ReplyDelete
 71. എന്റെ വള്ളിക്കുന്ന് സാഹിബ്‌...ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ നിങ്ങള്‍ വൈകുന്നതില്‍ എനിക്കും പരിഭവം ഉണ്ടായിരുന്നു...പക്ഷെ ഇട്ടതു വായിച്ചു കഴിഞ്ഞപ്പോ ഇടാതതായിരുന്നില്ലേ നന്നായിരുന്നതെന്ന് തോന്നിപ്പോകുന്നു...ആരെ ന്യായീകരിക്കാന്‍ വേണ്ടി എഴുതിയാലും താങ്കളുടെ മുന്നേ എഴുതിയ പോസ്റ്റുകള്‍ക്കെല്ലാം ഒരപവാദവും അപമാനവുമാണ് ഈ പോസ്റ്റ്‌ എന്ന് പറയാതെ വയ്യ..താങ്കള്‍ ഇതൊന്നു കൂടി വായിചിരുന്നെകില്‍ മൊത്തം ചുരുട്ടി കൂട്ടി കുപ്പയില്‍ തള്ളുമായിരുന്നു...
  "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല"....
  എത്ര ലാഘവത്തോടെയാണ് താങ്കള്‍ ഇതെഴുതിയത്...കാശുള്ളവന്‍ ഏറ്റവും നല്ല വക്കീലിനെ പിടിച്ചു കേസ് നടത്തും...നിയമത്തിന്റെ മുടിനാരിഴ കീറി പരിശോധിച്ച് അതിന്റെ പഴുതിലൂടെ തന്റെ കക്ഷിയെ പുറത്ത് ചാടിക്കാന്‍ കഴിവുള്ള (നടുറോഡില്‍ വെച്ച് ഒരാളെ കുത്തി മലര്തിയത് നൂറു പേര്‍ സാക്ഷിയായുണ്ടായിട്ടും മതിയായ തെളിവുകളുടെ പിന്‍ബലമില്ല എന്ന് പറഞ്ഞു രക്ഷപ്പെട്ട എത്ര ആള്‍ക്കാരെ നമുക്കറിയാം...) കുഞ്ഞിരാമന്‍ നായരെയും ഭാസ്കരന്‍ നംബിയാരെയും കുഞ്ഞിരാമ പോതുവാളിനെയും പോലുള്ള വക്കീലന്മാര്‍ നമ്മുടെ കോടതികളുടെ ഹരമായിരുന്നു....ഒരു പക്ഷെ ജഡ്ജിമാരെയും പിടിക്കാന്‍ ശ്രമിച്ചേക്കാം കേസിന്റെ ഗൌരവത്തിനനുസരിച്ചു...പക്ഷെ അതിനു നിന്ന് കൊടുക്കുന്ന ജഡ്ജിമാര്‍ നമ്മുടെ ജുടിശ്യരിയില്‍ ഉണ്ടാകാന്‍ പാടില്ല...അതീവ ഗുരുതരമായ പൊളിറ്റിക്കല്‍ ക്രൈം ആണ് കുഞ്ഞാലികുട്ടിയും അദ്ധേഹത്തിന്റെ ഒരു കാലത്തെ പ്രിയനായിരുന്ന പക്കാ ക്രിമിനല്‍ രഹുഫും ചേര്‍ന്ന് ഇന്ത്യന്‍ ജുടിഷിഅരിയുടെ അന്തസ്സിനു കളങ്കം ചാര്‍ത്തിയ മജിസ്ട്രെട്ടുമാരും ചേര്‍ന്ന് നടത്തിയതായി ആരോപിക്കപെട്ടിരിക്കുന്നത്. തെളിവുകള്‍ സഹിതം അവരുടെ പാളയത്തില്‍ നിന്ന് തന്നെ വന്നിരിക്കുന്ന ആരോപണങ്ങള്‍ വെറും കെട്ടുകഥകള്‍ ആണെന്ന് വിശ്വസിക്കാന്‍ കേരളത്തിലെ ജനം വിഡ്ഢികളല്ല. കുഞ്ഞാലികുട്ടി നടത്തിയ പെണ്‍ നായാട്ടുകളുടെ പിന്നാമ്പുറ കഥകളില്‍ ഇപ്പൊ ആര്‍ക്കും താല്പര്യമില്ല. ചെറ്റക്കുടിലില്‍ താമസിച്ചിരുന്ന റജീന ഇന്നെങ്ങിനെ പന്തീരങ്കവിലെ മാളിക വീട്ടിലെതിയെന്നും രണ്ടു നാള് കൊണ്ട് എങ്ങിനെ പുത്തന്‍ കാറില്‍ മാനഞ്ചിരയിലൂടെ മിന്നിപ്പാഞ്ഞു എന്നും നാട്ടുകാര്‍ക്കെല്ലാം അറിയാം...എന്നാല്‍ ഈ കേസ് ഒതുക്കാന്‍ അയാള്‍ തകര്‍ത്തെറിഞ്ഞ പവിത്രമെന്നും ഇടപെടലുകള്‍ക്ക് പോരലെല്പ്പിക്കാന്‍ പറ്റാതതെന്നും നാം കരുതിയ ജുടിശ്യരിയുടെ വിശ്വാസ്യത ഓര്‍ത്താണ് ജനങ്ങള്‍ ആശങ്കപ്പെടുന്നത്. കേരളത്തിലെ നിയമ നിര്‍മാണ സഭയെ പ്രതിനീതികരിച്ചു ഒരായുസ്സിന്റെ പകുതിയിലേറെ ജീവിച്ചു തീര്‍ത്ത ഒരു മനുഷ്യന്‍ ആ വ്യവസ്ഥിതിയെ എത്ര മാത്രം കളങ്കം ഏല്‍പ്പിച്ചു കാണും എന്നും നാം ഇപ്പോള്‍ മനകണക്ക് കൂട്ടുന്നു...പണമുണ്ടെങ്കില്‍ എന്തും കയ്യിലെടുക്കാം എന്നാണോ കുഞ്ഞാലികുട്ടിയെ ന്യായീകരിച്ചു കൊണ്ട് വള്ളിക്കുന്ന് സാഹിബ്‌ സമര്തിക്കുന്നത്? എങ്കില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പടവാളുകലാണ് താങ്കളുടെ ബ്ലോഗുകള്‍ എന്ന് വിശ്വസിച്ചിരുന്ന ഞങ്ങള്‍ക്ക് ഒന്ന് പ്രതിഷേധിക്കാനുള്ള അവസരം തന്നിട്ട് മതി അടുത്ത ബ്ലോഗ്‌. വിശ്വസിക്കാന്‍ പ്രയാസമാകുന്നു ഇത് താങ്കള്‍ തന്നെ എഴുതിയതാണെന്ന്...ഗുണ്ടാ നേതാവും ക്രിമിനലും ആയ കോ ബ്രദര്‍ രഹുഫില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകനും സമുദായ നേതാവും ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയുടെ കാവല്‍ക്കാരനും ആയ പി. കെ. കുഞ്ഞാളികുട്ടിയിലേക്ക് വലിയ ദൂരമില്ല എന്ന് സമര്‍ഥിക്കാന്‍ മാത്രമാണ് താങ്കളുടെ ഈ പോസ്റ്റ്‌ ഉപകരിച്ചത് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ....എനിക്ക് മുന്‍പ് അഭിപ്രായം പറഞ്ഞ സുനീരിന്റെ വാക്കുകള്‍ കൂടി താങ്കള്‍ ശ്രദ്ധിച്ചു കാണുമല്ലോ...
  ................ഇങ്ങനെ എഴുതാന്‍ താങ്കള്‍ക്ക് ഇനിയും തോന്നാതിരിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം സഹോദരന്‍ ഷക്കീബ്.

  ReplyDelete
 72. പടച്ച തമ്പുരാന് സ്തുതി , വീണ്ടും വീണ്ടും സ്തുതി
  സമൂഹത്തിലെ കള്ളാ നാണയങ്ങളെ തിരിച്ചറിയാന്‍ പാളയത്തില്‍ കലാപമുണ്ടാക്കിയെങ്കിലും അവന്‍ വഴി കാണിക്കും
  ബഷീറിന്റെ വിധേയത്വം തരം താനിട്ടൊന്നുമില്ല
  ദീപ സ്തംഭം മഹാശ്ചര്യം , അടുത്ത UDF ഭരണത്തില്‍ ഒരു ബ്ലോഗ്‌ അവാര്‍ഡ്‌ !!!
  " ഊമ്പി വലിച്ചെറിഞ്ഞ ഐസ് ക്രീം" ,
  പണം കൊണ്ട് മൂടിയാലും സത്യം പുറത്തേക്കുള്ള വഴി തിരഞ്ഞു കൊണ്ടേ ഇരിക്കും

  ReplyDelete
 73. കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല.

  നാണം , മാനം ഇവ ഇല്ലേ എന്ന് ചോദിക്കുന്നില്ല , കാരണം ഇതുപോലെ കൂട്ടിക്കൊടുത്തു നടന്നവരില്‍ ഒരുവന്‍ ആണ് ഇന്ന് ആരോപണം ഉന്നയിക്കുന്നത് തന്നെ . പഴയ റൌഫ് = ബഷീര്‍ വള്ളിക്കുന്ന്

  ReplyDelete
 74. ++++++++
  കേവലം സംശയത്തിന്റെ നിഴലിള്ള ഇരുകാലിയായ ഒരു വ്യക്തിയെയും, ഒരുകാലത്തു നടത്തിയ സ്വന്തം പ്രസംഗങ്ങള്‍ തന്നെ തനിക്കെതിരെ സാക്ഷി നില്‍ക്കുന്ന ഒരുകാലുള്ള വ്യക്തിയെയും തുലനം ചെയ്യുന്നതിലെ വിവേകക്കുറവു പല കമന്റുകളിലും മുഴച്ചു നില്‍ക്കുന്നു.
  ++++++++++
  ഒഴുക്കിനൊപ്പം നീന്താതെ, ശക്തമായ ഒഴുക്കിനിടയിലും സ്വന്തം സ്റ്റാന്റ് കീപ് ചെയ്യാന്‍ ശ്രദ്ധിച്ച ബഷീര്‍ ഭായിയിലെ നിഷ്പക്ഷ എഴുത്തുകാരനെ അഭിനന്ദിക്കുന്നു.
  +++++++++++

  സസ്നേഹം
  വഴിപോക്കന്‍

  ReplyDelete
 75. This comment has been removed by a blog administrator.

  ReplyDelete
 76. This comment has been removed by the author.

  ReplyDelete
 77. ഐസ്‌ക്രീംകേസ് പരാതിക്കാരന്‍ മാപ്പ് പറയണം: കുഞ്ഞാലിക്കുട്ടി വക്കീല്‍ നോട്ടീസ് അയച്ചു

  കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പേരില്‍ തനിക്കെതിരെ വ്യവഹാരവുമായി എത്തിയവര്‍ക്കെതിരെ മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമനടപടി തുടങ്ങി.

  ഐസ്‌ക്രീംകേസില്‍ തന്നെ പ്രതിയാക്കാന്‍ യാതൊരു തെളിവുമില്ലെന്ന് സുപ്രീംകോടതിതന്നെ വിധിച്ചിട്ടുള്ള സ്ഥിതിക്ക് മജിസ്‌ട്രേട്ട്‌കോടതിയില്‍ വീണ്ടും കേസുമായി എത്തുന്നവര്‍ കോടതി നടപടികള്‍ ദുരുപയോഗം ചെയ്യുന്നവരാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

  കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വള്ളക്കടവ് സ്വദേശി പ്രദീപ്‌ലാല്‍ തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കേസുകൊടുത്തിരുന്നു. കോഴിക്കോട് സ്വദേശി റെജീനയെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസ് അന്വേഷിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഫോര്‍ട്ട് പോലീസ് മജിസ്‌ട്രേട്ട് ഉത്തരവ് നല്‍കിയിരുന്നു.

  ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ മറച്ചുവെച്ചും സത്യം വളച്ചൊടിച്ചും തനിക്ക് എതിരെ പ്രദീപ് ലാല്‍ നല്‍കിയിട്ടുള്ള കേസ് പൊതുതാല്പര്യത്തിന്റെ പേരിലുള്ള ഹര്‍ജിയെ ദുരുപയോഗം ചെയ്ത് ജനങ്ങളെ വഞ്ചിച്ചിരിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. ഏഴ്ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രദീപ് ലാലിന് കുഞ്ഞാലിക്കുട്ടി ശനിയാഴ്ച അയച്ച വക്കില്‍ നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്.

  അഡ്വ. എ. അബ്ദുള്‍ കരീം മുഖേനയാണ് നോട്ടീസ് അയച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച വിധികള്‍ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന് കുഞ്ഞാലിക്കുട്ടിയുടെ അഭിഭാഷകന്‍ നല്‍കുന്നുണ്ട്.

  എന്താ ഒരു വക്കീല്‍ നോട്ടീസ് ഇന്ത്യാ വിഷന്‍ എതിരെ കൊടുക്കാത്തത്.!

  ReplyDelete
 78. കേരളത്തില്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെ പരസ്യങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്ന ചാനല്‍ ഇന്ത്യാവിഷന്‍ ആണെന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ പരസ്യങ്ങള്‍ കൂടുതലും context sensitive ആണ് താനും. ലാഭം കൂട്ടാനായി മുനീര്‍ ചെയ്യുന്ന ഒരു പരിപാടിയാണ് ഐസ് ക്രീം വാര്‍ത്തകള്‍. ഇന്ത്യാവിഷന്‍ : എന്റെ വീക്ഷണം ഇവിടെ കാണുക.

  ReplyDelete
 79. Mr: Yukthi
  സ്വന്തം പെരില്‍ കമെന്റ് ഇടാനുള്ള ആണത്തം ആദ്യം കാണിക്കണം...പിന്നെ താങ്കളുടെ കമന്റ് വള്ളിക്കുന്നിനു നൊന്തോന്നറിയില്ല..പക്ഷെ..എനിക്ക് നൊന്തു..മനുഷ്യര്‍ പലതരക്കാര്‍ കാണും .വേശ്യകളും മാന്യാമായി ജീവിക്കുന്നവരും..അവരെ തമ്മില്‍ കമ്പയര്‍ ചെയ്യരുത്..പിന്നെ മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവരായി ആരും കാണില്ല.അതിലെക്ക് അമ്മയെയും പെങ്ങളെയും വലിച്ചിഴക്കരുത്..തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ

  ReplyDelete
 80. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താന്‍ ഒളിക്യാമറകളുമായി ആളുകളെ പറഞ്ഞ് വിടുന്ന കേരള മുഖ്യമന്ത്രി സാക്ഷര കേരളത്തിന് അപമാനമാണ്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ അപവാദ പ്രചരണങ്ങള്‍ അഴിച്ച് വിടാനുള്ള ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന പുതിയ വെളിപ്പെടുത്തലുകള്‍ ലജ്ജാകരമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നല്‍കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തിഹത്യകള്‍ക്ക് വേണ്ടിയുള്ള ഗൂഢാലോചനാ കേന്ദ്രമായി മാറിയിരിക്കുകയാണ്.
  സ്വന്തം പാര്‍ട്ടിയില്‍ തന്നെ വെട്ടിനിരത്തലുകാരന്‍ എന്ന് അറിയപ്പെടുന്ന വി.എസ് അച്ച്യുതാനന്ദന്‍ പ്രതിപക്ഷ നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ എന്ത് വൃത്തികെട്ട മാര്‍ഗവും സ്വീകരിക്കുമെന്നാണ് ഗൂഢാലോചനയിലെ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നത്. മാഫിയാബന്ധമുള്ള മകനെയും കൂട്ടി ഏതാനും ചില മാധ്യമ പ്രവര്‍ത്തകരെയും വിലക്കെടുത്ത് മുസ്ലിംലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തെ തകര്‍ക്കാമെന്നും അതുവഴി യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ഇല്ലാതാക്കാന്‍ കഴിയുമെന്നും വി.എസ്സിന്റെ മൂഢസ്വപ്നം മാത്രമാണ്

  ReplyDelete
 81. സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി ആരെയും വെട്ടി നിരത്തുന്ന നാറികള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എഫക്റ്റ് ആകുമോ ??
  നല്ല ചോദ്യം
  എതിരാളികളുടെ തെറ്റും കുറ്റവും കണ്ടു പിടിച്ചു കയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് ഊക്കിട്ടു പറഞ്ഞവന്‍ നാലര കൊല്ലം എന്തെടുക്കുകയായിരുന്നു .എന്നിട്ട് എലെക്ഷന്‍ അടുത്തപ്പോള്‍ മഞ്ഞ ചാനലുമായി ഗൂടാലോജന നടത്തി നാറ്റക്കേസ് കുത്തിപ്പൊക്കി ചുളുവില്‍ ജയിക്കാം എന്ന് മോഹിച്ചവനെ നാറി എന്ന് വില്‍ക്കാന്‍ എന്റെ നാവു പോലും മടിക്കുന്നു.

  സ്വന്തം മക്കളെ അവിഹിതമായി സഹായിച്ച @@^&%^*(MP3) മാരു എങ്ങിനെ നാടിന്‍റെ നായകരാകുക.ഐ എച് ആര്‍ ഡി തന്‍റെ അമ്മായി അപ്പന്‍ സ്ത്രീധനം കൊടുത്തതാണോ.
  ബയോടെക്നോളജി എന്താ വേലിക്കകത്ത് വിളയുന്നതാണോ.

  സ്വന്തം പാര്‍ടിക്കാരനെ ഒതുക്കാന്‍ ജഡീഷരിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒരാള്‍ കേരള മുഖ്യന്‍ ആകുമെങ്കില്‍ ഈ കേരളം എത്ര തരം താന്നു !!!!

  സ്വാധീനത്തില്‍ വരാത്ത ജസ്റ്റിസ് മോഹന്‍ കുമാറിനെ മനുഷ്യാവകാശ കമ്മീഷനില്‍ നിയമിക്കുന്നതിനെ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ശക്തമായി എതിര്‍ക്കുകയും ഇന്ന് ആരോപണ വിധേയനായ ജസ്റ്റിസ് കുറുപ്പിനെ പിന്താങ്ങുകയും (ആ സമയത്താണ് ഐസ്ക്രീം കേസ് നടക്കുന്നത് )ചെയ്തു .പിന്നീടു അധികാരത്തില്‍ വന്ന ഉടനെ തന്നെ മോഹന്‍കുമാറിനെ സ്ഥാനത് നിന്നും മാറ്റുക കൂടി ചെയ്തു !!!!
  ഇത്രയും കപടതയുള്ള ഒരാളു ഇനിയും കേരളത്തെ നയിക്കുകയോ!!!
  അച്യുതാനന്ദന്‍ ഒരു നല്ല മുഖ്യമന്ത്രി ആണോ എന്ന് ചോദിച്ചാല്‍ അതേ എന്നുത്തരം പറയണമെങ്കില്‍ രണ്ടു പ്രാവശ്യം ആലോചിക്കണം. 5 വര്ഷം കാലാവധിയുള്ള ഒരു മന്ത്രി സഭ നയിച്ചിട്ട്‌ അതിന്റെ അന്ത്യ നാളുകളില്‍ ചില നല്ല കാര്യങ്ങളും പിന്നെ കുറെ പ്രതികാര നടപടികളും മാത്രം ചെയ്തിട്ട് അത് ജനസേവനം ആണെന്ന് വിളിച്ചു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കേരളീയര്‍ മടിക്കും.

  ഒരു മുഖ്യമന്ത്രിക്ക് അല്ലെങ്കില്‍ സഭാ നേതാവിന് ഏറ്റവും വേണ്ടത് ദീര്‍ഘ വീഷണവും, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും, ഇച്ഛാ ശക്തിയും, ജനസ്വീകാര്യതയുമാണ്.

  നമ്മുടെ മുഖ്യമന്ത്രി എന്ന നിലയില്‍ നോക്കുമ്പോള്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം വിജയിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ വിജയം അല്ല മറിച്ച് വിവാദങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പല നടപടികളുടെയും പരിണിതഫലം എന്ന് കാണാം. ജനകീയന്‍ ആയ അദ്ദേഹം പലപ്പോഴും ഒരു 'ഷോ മേക്കര്‍' ആയി അദ്ദേഹം മാറുകയായിരുന്നു.

  പരിചയം ഇല്ലാത്ത മന്ത്രിമാരും, പരസ്പര സഹകരണം ഇല്ലാത്ത വകുപ്പുകളും ഭരണത്തെ സുഗമാമാക്കിയില്ല എന്നത് സ്പഷ്ടം. സര്‍വ്വോപരി പാര്‍ട്ടികളിലെ ഗ്രൂപ്പും, മദനി പോലുള്ള വിഷയങ്ങളില്‍ കാണിച്ച പ്രീണന നയങ്ങളുമെല്ലാം അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ തന്നെ.

  ReplyDelete
 82. @നൗഷാദ് കുനിയില്‍,

  വള്ളിക്കുന്നിന്‍റെ പാവം സൂഫിയ എന്നൊരു പോസ്റ്റ് നൗഷാദിന്‍റെ കണ്ണില്‍ പെട്ടിട്ടില്ലെങ്കില്‍ ഒന്നവിടം സന്ദര്‍ശിക്കുക.ആര്‍ക്കൈവില്‍ തെരെഞ്ഞ് കഷ്ടപ്പെടേണ്ട.ദാണ്ടെ ഈ ലിങ്കില്‍ തൂങ്ങിപ്പോകുക.പ്രസ്തുത പോസ്റ്റില്‍ ബഷീര്‍ക്കാന്‍റെ ചില കിടിലന്‍ പ്രയോഗങ്ങളുണ്ട്.പോയി നോക്കിന്‍.

  "ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചിട്ടില്ലെങ്കില്‍ പിന്നെ ഉപ്പിനും വെള്ളത്തിനും അതിന്റെ നിലവാരം നഷ്ടപ്പെടും. സൂഫിയ ഒരു പുരുഷന്റെ മുഖത്ത് പോലും നോക്കാത്ത പച്ചപ്പാവമാണെന്നാണ് മഅദനിയും കൂട്ടുകാരും പറയുന്നത്. രണ്ടു കണ്ണുകള്‍ മാത്രം പുറത്തു കാട്ടി മുഖംമൂടിയിട്ടാണ് അവര്‍ ജീവിക്കുന്നത് എന്നും പറയുന്നു. പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍ക്കോ വേണ്ടി വോട്ടു ചോദിക്കാന്‍ ടീ വീയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണത്രേ അല്‍പ നേരത്തേക്ക് മുഖം മൂടി അഴിച്ചു വെച്ചത്."

  "കളമശ്ശേരി ബസ്സ്‌ കത്തിച്ച ദിവസവും ബംഗ്ലൂരില്‍ സ്ഫോടനം നടന്ന ദിവസവും പ്രതികളാണെന്ന് കരുതുന്നവര്‍ സൂഫിയയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചത് രാവിലെ ചായ കഴിച്ചോ എന്ന് ചോദിക്കാനാണ്!!.അവരില്‍ പലരും മഅദനിയുടെ വീട്ടില്‍ എത്തിയത് മുറ്റത്തെ പുല്ലു പറിച്ചു വൃത്തിയാക്കി കൊത്തങ്കല്ല് കളിക്കാനും!!!! ഒരു പാവം കുടുംബിനിയെയും അവരുടെ പച്ചപ്പാവം ഭര്‍ത്താവിനെയും എന്തിനിങ്ങനെ പീഡിപ്പിക്കുന്നു?.'പീഡീപ്പീ' ക്കാര്‍ ആയാല്‍ എല്ലാവര്ക്കും പീഡിപ്പിക്കാം എന്നാണോ?"

  കളമശ്ശേരി ബസ്സ് കത്തിക്കല്‍ 'ഭീകരാക്രമണം' ഓര്‍ക്കുന്നില്ലേ നൗഷാദേ.പോലീസും മാധ്യമങ്ങളും സംഘ്പരിവാരവും എല്ലാം ഒത്തൊരുമിച്ച് സൂഫിയയെ വേട്ടയാടിയ സമയം.പത്ത് വര്‍ഷം തീ തിന്ന് കഴിഞ്ഞ ഒരു പെണ്ണിനെ അതും അവര്‍ ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ ചില മഞ്ഞപ്പത്രങ്ങളുടെയും, കാവി കാക്കിയിട്ട് മറച്ച ചില ഏമാന്മാരുടേയും വാറോലകളെ ആധാരമാക്കി ഒരു ദാക്ഷിണ്യവും കൂടാതെ വള്ളിക്കുന്ന് ഡോട്ട് കോം ഇമ്മാതിരി എഴുതി വെടക്കാക്കിയത് നൗഷാദ് കുനിയില്‍ മറന്നാലും ഞാന്‍ മറന്നിട്ടില്ല.അന്ന് എവിടെ പുഴുങ്ങാന്‍ വെച്ചിരുന്നതായിരുന്നു ഭയ്യാ താങ്കള്‍ മുകളില്‍ പറഞ്ഞ 'പാകതയും,സമചിത്തതയും' ?

  ഇനി ഇപ്പറഞ്ഞ പാകതയും സമചിത്തതയും എഴുതുന്ന ഓരോ അക്ഷരവും തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ ഉപയോഗിക്കലുള്‍പ്പെടെയുള്ളതൊക്കെ നുമ്മക്ക് സൗകര്യപ്പെടുന്ന വിഷയങ്ങളില്‍ മാത്രമേ കാണിക്കൂ എന്നാണോ ?

  "ബഷീര്‍ വള്ളിക്കുന്ന്, ആദര്‍ശബന്ധിതമായൊരു സാംസ്കാരിക പരിസരത്ത്നിന്നും ഓക്സിജന്‍ ശ്വസിച്ച് വളര്‍ന്നുവന്ന ഒരെഴുത്തുകാരനാണ്."എന്ന് താങ്കള്‍ പറഞ്ഞത് ഇവിടെ ബ്ലോഗുന്ന മറ്റുള്ളവരൊക്കെ ഏതോ ഉഗാണ്ടയില്‍ നിന്നും പൊടിയും തട്ടി എഴുന്നേറ്റ് വന്നവരാണെന്ന അര്‍ഥത്തിലല്ലെന്ന് വിശ്വസിക്കട്ടെ.

  ReplyDelete
 83. "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല."

  പലരെയും പോലെ എന്നെയും അസ്വസ്ഥപ്പെടുത്തിയ ഒന്നാണ് മുകളിലുള്ളത്.ഇത് കുഞ്ഞാലിക്കുട്ടിയെ വെള്ള പൂശലല്ലെന്നും വളരെ ഗൗരവമേറിയ ഒരു വിഷയത്തെ പുല്ല് പോലെ നിസ്സാരവത്ക്കരിക്കാന്‍ വള്ളിക്കുന്ന് നടത്തിയ പ്രസ്താവനയല്ലെന്നും വിശ്വസിക്കാനുള്ള നൗഷാദിന്‍റെ എല്ലാ അവകാശങ്ങളേയും വകവെച്ച് തരുന്നു.എന്നാല്‍ ബഷീര്‍ക്കാന്‍റെ ഈ പ്രസ്താവനയെ താങ്കള്‍ വിലയിരുത്തുന്നതെങ്ങനെയെന്നറിയാന്‍ ചെറുതല്ലാത്ത താത്പര്യവുമുണ്ട് കേട്ടോ.

  മാധ്യമങ്ങള്‍ ദുഷ്ടലാക്കോടെ അണ്ണാക്കിലിട്ട് തരുന്ന വാര്‍ത്തകള്‍ മുന്നും പിന്നും നോക്കാതെ വിഴുങ്ങുകയും അത്തരം വാര്‍ത്തകളെ കൂട്ട് പിടിച്ച് ചിലരുടെ ചോര ഊറ്റിക്കുടിക്കുന്നതും കരണീയമല്ല തന്നെ.അതില്‍ താങ്കളുടെ അഭിപ്രായത്തെ പിന്താങ്ങുന്നു.എന്നാല്‍ ഇത്തരം ഇസ്ലാമികത കുഞ്ഞാലിക്കുട്ടി അല്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രമായൊതുങ്ങരുത് എന്നാണ് എന്‍റെ വിനീതമായ അഭിപ്രായം.

  അധികാരത്തിലിരുന്നപ്പോള്‍ പലരേയും വഴിവിട്ട് സഹായിച്ചു എന്ന് കുഞ്ഞാലിക്കുട്ടി കുറ്റസമ്മതം നടത്തുന്നു.ആര്‍ക്ക്, എന്തൊക്കെ സഹായങ്ങള്‍, എന്തിനു വേണ്ടി ചെയ്തു എന്നെല്ലാം അദ്ധേഹം വെളിപ്പെടുത്താത്തിടത്തോളം കാലം ആ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് സംശയത്തിന്‍റെ നിഴലില്‍ തന്നെയാണ്.(ഇത് പറയാതിരിക്കാന്‍ മാത്രമുള്ള വിധേയത്വമൊന്നും എനിക്ക് കുഞ്ഞാലിക്കുട്ടിയോടില്ല.)അങ്ങനത്തെ ഒരാളെ മുകളില്‍ പറഞ്ഞ കോലത്തിലുള്ള ഒഴുക്കന്‍ പ്രസ്താവനകളിലൂടെ ന്യായീകരിക്കുന്നതിന്‍റെ ഇസ്ലാമികതയും ഈയുള്ളവന് മനസ്സിലായിട്ടില്ല.

  നൗഷാദ് പറഞ്ഞ പോലെ വള്ളിക്കുന്ന് ഡോട്ട് കോമില്‍ എന്തെഴുതണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബഷീറിനു തന്നെയാണ്.എഴുതിയ സംഗതി വായിക്കുന്നവര്‍ക്ക് പിടിച്ചില്ലെങ്കില്‍ വിയോജിച്ച് കൊണ്ട് അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും അദ്ധേഹം വകവെച്ച് തരുന്നുണ്ട്.

  @ബഷീര്‍ക്ക,
  അഭിപ്രായ പ്രകടനം സഭ്യമായ ഭാഷയില്‍ തന്നെയാണെന്നാണ് വിശ്വാസം.മറിച്ചെങ്കില്‍ ചൂണ്ടിക്കാട്ടുക.തിരുത്താന്‍ തയ്യാറാണ്.പരിഹാസം താങ്കളുടെ നിലപാടുകളോടാണ്.വ്യക്തിപരമായി എടുക്കരുതെന്ന് അപേക്ഷ.

  ReplyDelete
 84. അപ്പളേ ഞമ്മള് പറഞ്ഞതാ ഇബ്ബയ്ക്ക് ബരണ്ടാന്ന്.. ഇപ്പൊ കണ്ടില്ലേ പുകില്... അനുഭവിചോളീം

  ReplyDelete
 85. ഒരിക്കല്‍ മതിവരുവോളം നക്കി നക്കി തിന്നതാ
  കുറെ കഴിഞ്ഞു അതിന്റെ കപ്പും
  ഇപ്പോള്‍ അതു തിന്നവന്റെ പൃഷ്ടം നക്കുന്നു
  ഇനി വെളിക്കിരുന്ന ടോയ്ലറ്റ് നക്കും
  പിന്നെ സെപ്റ്റിക് കുഴല്‍ (ലീക്ക് ആകുമ്പോള്‍)
  അതു കഴിഞ്ഞ് സെപ്റ്റിക് ടാങ്ക്
  നക്കികളുടെ സ്വഭാവം ഒരു കാലത്തും അവസാനിക്കുന്നില്ല.

  ReplyDelete
 86. ബഷീര്‍ ഇക്കായുടെ ലീഗ് അനുഭാവം വീണ്ടും പുറത്തു വന്നിരിക്കുന്നു.
  എന്തൊരു നിസ്സാര വല്കരണം ...!!!!!

  ReplyDelete
 87. കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല.
  ------------------------------
  എത്ര ലളിതമായാണ് താങ്കള്‍ ഇത് പറയുന്നത്. സമ്മതിച്ചിരിക്കുന്നു. തൊലിക്കട്ടി

  ReplyDelete
 88. കഥാപുരുഷന്‍ പല പൊക്കിളുകളും കണ്ടിട്ടുണ്ടാകാം ... അതിന്റെ പരിണിത ഫലം തന്നെയാണ് പുറത്തു വരുന്നത് ....

  സമൂഹത്തില്‍ സംസ്കാരവും സദാചാരവും നന്മയും പുലര്‍ത്തുന്നതില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യരുതെന്ന് ആജ്ജാപിക്കുന്ന ഒരു മതത്തിന്റെ പേരും പറഞ്ഞു നടക്കുന്ന ഇവനെയൊക്കെ എതിരെ ഒരു ചെറു വിരലനക്കാന്‍ പോലും ആ മതത്തില്‍ തന്നെയുള്ള അറിവുള്ളവരോ , സംഘടനകളോ തയ്യാറാവുന്നില്ല എന്നത് കഷ്ടം ! അതിനും പുറമേ ഇവനെയൊക്കെ ന്യായീകരിക്കാന്‍ ഇതാ ചില ബ്ലോഗ്ഗര്‍മാരും ...കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ....

  ഇതൊക്കെ സാധാരണ സംഭവങ്ങള്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുന്നു ..? പിന്നെ ധാര്‍മ്മികത , സത്യസന്ധത ഇവയൊക്കെ എന്തിനു ? പല സാമൂഹിക തിന്മകള്‍ക്കു മെതിരെ പ്രതികരിക്കുന്നതെന്തിനു ? ( വള്ളിക്കുന്ന് (പച്ച) സഖാവേ , താങ്കളുടെ പല പോസ്റ്റുകളുടെയും പ്രസക്തി താങ്കള്‍ തന്നെ ഇല്ലാതാക്കി )

  പ്രായപൂര്ത്തിയാകാതെ പെണ്‍കുട്ടികളെ വരെ ലൈംഗികമായി ഉപയോഗിക്കുന്നവരും ട്രെയിനില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ തലക്കടിച്ചു കാമ പൂര്‍ത്തി നടത്തുന്നവരും തമ്മില്‍ വലിയ അന്തരം ഒന്നും ഇല്ല എന്ന് ദയവായി മനസ്സിലാക്കുക ....

  ReplyDelete
 89. വള്ളിക്കുന്നിലെ വഴിപ്പോക്കന്മാരാണ് കുഞ്ഞാലിക്കുട്ടിമാര്‍ക്ക് ശക്തിപകരുന്നത്.. അവരെ തൊട്ടുകളിച്ചാല്‍ ചിലപ്പോള്‍ പുളിച്ച ചീത്തയല്ല മലപ്പുറം കത്തി തന്നെ എടുക്കും.. ഏറെ കാലം മൂപ്പര്‍ക്ക് ഇളയച്ഛന്റെ കൂടെ അതിരുവിട്ടു പലതും ചെയ്തു കളിച്ച പരിചയവും ഉണ്ട്. അതിനാല്‍ സൂക്ഷിക്കുക കളി കുഞാലിയോടു വേണ്ട

  ReplyDelete
 90. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പി. ശശി സി.പി.എം. സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തിനോടുള്ള സി.പി.എം. നേതൃത്വത്തിന്റെ സമീപനം വിവാദമാകുന്നു. മാധ്യമങ്ങളില്‍ കണ്ടതല്ലാതെ കത്ത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സി.പി.എം. നേതൃത്വം. ശനിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഞായറാഴ്ച പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ മന്ത്രി കോടിയേരി ബാലകൃഷ്ണനും ഈ നിലപാട് മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്തിരുന്നു.

  എന്നാല്‍, ഇത് പാര്‍ട്ടി സംഘടനാ രീതികള്‍ക്ക് വിരുദ്ധമാണെന്ന വാദമാണ് വി.എസ്. അച്യുതാനന്ദനെ അനുകൂലിക്കുന്ന വിഭാഗം മുന്നോട്ടുവെക്കുന്നത്. പാര്‍ട്ടി അംഗത്വത്തില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുന്ന പി. ശശിയുടെ കത്തിനെ പാര്‍ട്ടിയില്‍നിന്നുള്ള രാജിക്കത്തായിത്തന്നെ കാണണം.

  സി.പി.എമ്മിന്റെ ഭരണഘടനയനുസരിച്ച് ആര്‍ക്കും പാര്‍ട്ടിയില്‍നിന്നും രാജിവെക്കാനാകില്ല. ഒരു പാര്‍ട്ടി അംഗം രാജി നല്‍കിയാല്‍ ആ രാജിക്കത്ത് തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നതാണ് സംഘടനാരീതി. അത് ശശിയുടെ കത്തിന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്നാണ് വി.എസ്. പക്ഷത്തിന്റെ പരാതി.

  ശശിയുടെ പരാതി പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിട്ടില്ലെങ്കിലും കത്തിന്റെ ഉള്ളടക്കം ശശി ഇതുവരെ നിഷേധിച്ചിട്ടില്ല. ആ നിലയ്ക്ക് ശശിയെ ബന്ധപ്പെട്ട് കത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയശേഷം വേണ്ട നടപടി സി.പി.എം. നേതൃത്വം സ്വീകരിക്കണമായിരുന്നുവെന്നാണ് വി.എസ്. പക്ഷത്തിന്റെ വാദം.

  പാര്‍ട്ടി അംഗത്വത്തില്‍നിന്നുള്ള തന്റെ പിന്മാറ്റം ശശി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിനെതിരെ സി.പി.എം. സംസ്ഥാനസമിതി നിയോഗിച്ച അന്വേഷണക്കമ്മീഷന്റെ സ്ഥിതി എന്താകുമെന്ന ചോദ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. എന്തായാലും അന്വേഷണക്കമ്മീഷന്‍ ഇതോടെ റദ്ദായി എന്നുതന്നെ കരുതണം.

  അതേസമയം തനിക്കെതിരെ ഉയര്‍ന്ന പെരുമാറ്റ ദൂഷ്യം സംബന്ധിച്ച ആരോപണങ്ങളില്‍നിന്നും ഒഴിവാകാനും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഇരയാണ് താനെന്ന് സ്ഥാപിക്കാനുമാണ് പി. ശശി ശ്രമിച്ചതെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുകൂലികളുടെ കണക്കുകൂട്ടല്‍. ജസ്റ്റിസ് വി.പി.മോഹന്‍കുമാര്‍ കമ്മീഷനെ ബന്ധപ്പെട്ട് തന്നെ കുടുക്കാന്‍ വി.എസ്.ശ്രമിച്ചുവെന്ന ശശിയുടെ ആരോപണവും വി.എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ സി.പി.എം. സംസ്ഥാനസമിതി അംഗമായി ശശി ഇതുവരെ എന്തുകൊണ്ട് പാര്‍ട്ടി സംസ്ഥാനസമിതിയില്‍ അക്കാര്യം ഉന്നയിച്ചില്ലെന്നും അവര്‍ ചോദിക്കുന്നു.

  എന്തായാലും ശശിയുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ മുഖ്യമന്ത്രി വി.എസ്. നടത്തിയ നീക്കങ്ങള്‍ പിരിമുറുക്കം സൃഷ്ടിക്കുകയാണ്. ശശി പാര്‍ട്ടിയില്‍നിന്ന് പുറത്താകുമെന്ന് തീര്‍ച്ചയായെങ്കിലും അത് മറ്റൊരു ബലപരീക്ഷണത്തിനാണ് വഴിതുറക്കുന്നത്.

  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ ചില രേഖകള്‍ സംസ്ഥാനസമിതിയോഗത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങളിലേക്ക് ചോര്‍ത്തപ്പെട്ടത് ആയുധമാക്കി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.എം. നേതൃത്വം നീക്കം ആരംഭിച്ചതായാണ് സൂചന.

  ReplyDelete
 91. പി.ശശി ധീരനായ നേതാവ്-മന്ത്രി ജി.സുധാകരന്‍

  Posted on: 07 Feb 2011


  കോട്ടയം: കണ്ണൂരില്‍ പാര്‍ട്ടിയെ നയിക്കുന്ന ഉശിരനും ധീരനുമായ സഖാവാണ് പി.ശശിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി കോട്ടയത്തെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇങ്ങനെ പറഞ്ഞത്.

  പി.ശശിയെ സംബന്ധിക്കുന്ന വിഷയം കാണുന്നിടത്തെല്ലാംവച്ച് പറയുന്നത് ശരിയല്ല. എല്ലാസ്ഥലത്തുവച്ചും അദ്ദേഹത്തെപ്പറ്റി അഭിപ്രായം ചോദിക്കുന്നതും പറയുന്നതും ദ്രോഹമാണ്. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  പി.ശശിവിഷയത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. പിണറായി പറഞ്ഞതാണ് പാര്‍ട്ടി സമീപനമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ വിഷയത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫല്ല' എന്നായിരുന്നു മറുപടി. ഒരു പാട് നല്ല കാര്യങ്ങള്‍ പി.ശശി ചെയ്തിട്ടുണ്ട്. ആരോപണങ്ങളുണ്ടാകുമ്പോള്‍ ആ നല്ലകാര്യങ്ങളൊന്നും വിസ്മരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

  ReplyDelete
 92. പി.ശശിയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറയണം -മന്ത്രി കെ.സി.വേണുഗോപാല്‍

  കണ്ണൂര്‍: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ പി.ശശി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.

  കേരളരാഷ്ട്രീയം കൂടുതല്‍ മലീമസമായിരിക്കുകയാണ്. ഗുണപരമായ രാഷ്ട്രീയമല്ല കാണുന്നത്. 15 കൊല്ലം മുമ്പ് മുതല്‍ പല ഘട്ടങ്ങളില്‍ വിചാരണ നടന്നതാണ് ഐസ്‌ക്രീം കേസ്. സുപ്രീംകോടതി വരെയും ജനകീയ കോടതിയിലും മാധ്യമങ്ങളിലും വിചാരണചെയ്ത് അവസാനിപ്പിച്ച കേസ് തിരഞ്ഞെടുപ്പിന് മുമ്പ് തുറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

  ReplyDelete
 93. ശശിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -ഉമ്മന്‍ചാണ്ടി
  വടകര: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പി. ശശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

  കേരള മോചനയാത്രയ്ക്ക് വടകരയില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി, കക്കോടി, ബീച്ച് മറൈന്‍ ഗ്രൗണ്ട്, ഫറോക്ക് എന്നിവിടങ്ങളിലും കേരള മോചനയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നല്കി.

  ''ശശി വെറുതെ പറഞ്ഞതല്ല- എഴുതി തയ്യാറാക്കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. റൗഫിനെപ്പോലൊരാള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തത്. എന്നാല്‍ റൗഫിനെപ്പോലെയുള്ള വ്യക്തിയല്ല ശശി- മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്- സി.പി.എമ്മിന്റെ സമുന്നത നേതാവുമാണ്. അതിനാല്‍ ആരോപണങ്ങള്‍ക്ക് ഗൗരവമേറെയാണ് -അദ്ദേഹം പറഞ്ഞു.

  നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം -ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

  കല്ലുവാതുക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. ഇപ്പോള്‍ അത് മറനീക്കി പുറത്തുവന്നിരിക്കുന്നു. അഞ്ച് കൊല്ലം ഒന്നും ചെയ്യാതിരുന്ന ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ 15 വര്‍ഷം മുമ്പ് നടന്ന ഒരു കാര്യംകൊണ്ടുവന്ന് ചര്‍ച്ചാവിഷയമാക്കാനാണ് ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ സി.പി.എം. ഇനിയും മനസ്സിലാക്കിയിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും. ലീഗിനെതിരെയുമുള്ള അക്രമങ്ങളെ യു.ഡി.എഫ്. ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ReplyDelete
 94. ഐസ്‌ക്രീം കേസില്‍ മുങ്ങിനില്‍ക്കുന്ന യുഡിഎഫിന് വീണുകിട്ടിയ ഒന്നാണ് കല്ലുവാതുക്കല്‍ എന്നാണ് സൂചനകള്‍ തെളിയിക്കുന്നത്. സ്വഭാവദൂഷ്യാരോപണം നേരിട്ടതിനെത്തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരിക്കുന്ന പി ശശി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്ന ഗൗരവമായ ആവശ്യമാണ് യുഡിഎഫ് നേതാക്കന്മാര്‍ ഉന്നയിച്ചിരിക്കുന്നത്.

  ഇപ്പോള്‍ പി ശശിയുടെ പേരിലും വിഎസിന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെടുന്നത്. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അച്യുതാനന്ദനെതിരെ ഉയര്‍ത്തിയ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

  എന്നാല്‍ ഇതിനിടയില്‍ ന്യായമായും ഉയര്‍ന്നുവരാനുള്ള മറ്റൊരു ചോദ്യം പി ശശി എന്തുകൊണ്ട് ഈ സമയത്ത് ഇങ്ങനെയൊരു കത്തെഴുതി എന്നതാണ്. ഇലക്ഷന്‍ അടുത്ത സമയത്ത് യാതൊരു പ്രകോപനവുമില്ലാതെ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തണമെങ്കില്‍ അതിന് പിന്നില്‍ ചെറിയൊരു ഗൂഢാലോചനയുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അടുത്ത തിരഞ്ഞെടുപ്പില്‍ വിഎസിനെ മത്സരിപ്പിക്കാതിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്ന സംശയം ന്യായമാണുതാനും. പി ശശി ഇങ്ങനെയൊരു നീക്കം നടത്തി വിഎസിനെ മാത്രം പ്രതിക്കൂട്ടിലാക്കുമ്പോള്‍ അത് സംശയം ജനിപ്പിക്കുന്ന വെളിപ്പെടുത്തലായി മാറുന്നു.

  ReplyDelete
 95. പീഡനത്തിനിരയായി മരിച്ച ശാരി എസ് നായരെ ഓര്‍മയുണ്ടോ? മറവി ഒരനുഗ്രഹമായി ബാധിച്ച മലയാളികള്‍ക്ക് ഒരുപക്ഷേ, അതെല്ലാം മറവിയിലാണ്ടുപോകാന്‍ കാലമായിരിക്കാം. എങ്കില്‍, അത്തരക്കാരെ ഓര്‍മയുടെ തുരുത്തുകളിലേക്കു തിരിച്ചുകൊണ്ടുവരാന്‍ കൂടി ഉദ്ദേശിച്ചാണു ശാരിയുടെ മാതാപിതാക്കള്‍ ഇന്നലെ സെക്രട്ടറിയേറ്റുപടിക്കല്‍ ഉപവാസം അനുഷ്ഠിച്ചത്.

  മലയാളികളെയൊന്നടങ്കം ഓര്‍മയിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല, മലയാളികളില്‍ പ്രമുഖനായ ഒരാളെയെങ്കിലും ഈ ഉപവാസംകൊണ്ട് അല്‍സ്ഹൈമേഴ്സിന്റെ അസ്കിതയില്‍നിന്നു രക്ഷപ്പെടുത്താനായെങ്കില്‍ എന്നേ ഉപവാസം നടത്തിയ ആ അച്ഛനുമമ്മയും ഉദ്ദേശിച്ചിട്ടുണ്ടാകൂ. അതുമറ്റാരുമല്ലെന്നും ഇന്നു കേരളം ഭരിക്കുന്ന, അതിനുമുന്‍പ് പ്രതിപക്ഷനേതാവായി ഇരുന്ന, വി.എസ്. അച്യുതാനന്ദനാണെന്നും മറവിക്കാരേ, നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ.

  പ്രായം എണ്‍പത്തിയൊമ്പതോ തൊണ്ണൂറോ ആയിട്ടുണ്ട് വി.എസിന്. മറവിരോഗം വരാവുന്നതേയുള്ളൂ. എന്നാല്‍, വി.എസിന് മറവിയുടെ ഒരു കുറവേ ഉള്ളെന്നാണു അദ്ദേഹത്തില്‍നിന്ന് അപ്രീതി സമ്പാദിച്ചിട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മുതിര്‍ന്ന സഖാവിന്റെ ഓര്‍മശക്തിക്കു മുന്നില്‍ നമിച്ചുപോയിട്ടുള്ളവരാണ് അവരെല്ലാം. അതുകൊണ്ടുതന്നെ ഓര്‍മയ്ക്കു വന്ന ഭ്രംശംകൊണ്ടല്ല ശാരിയെ വി.എസ്. കഴിഞ്ഞ നാലരക്കൊല്ലമായി മറന്നിരിക്കുന്നതെന്നുള്ളതു വ്യക്തം. മറന്നവരെ ഓര്‍മിപ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ മറവി നടിക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ പോന്ന ജ്യോതിഷ് ബ്രഹ്മിയൊന്നും ബ്രഹ്മാവുപോലും പടച്ചിട്ടില്ല.

  സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ ഭരണത്തിലേറി ഒരുമാസത്തിനകം കൈയാമം വച്ചു ഹൈവേയിലൂടെ നടത്തുമെന്നായിരുന്നു പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ വി.എസ്. പറഞ്ഞിരുന്നത്. പക്ഷേ, ഭരണം കിട്ടിയശേഷം ജഗദീഷിന്റെ മട്ടില്‍ വാക്കു വാക്കായിരിക്കണം, ഒരിക്കലും വാക്കിനെ പ്രവര്‍ത്തിച്ചു ചീത്തയാക്കരുത് എന്ന ആപ്തവാക്യമാണദ്ദേഹം സ്വീകരിച്ചത്. ഒന്നുമാത്രമോര്‍ത്താശ്വസിക്കാം. അദ്ദേഹത്തിന്റെ ഭരണകാലത്ത് കൂടുതല്‍ സ്ത്രീപീഡനക്കേസുകള്‍ ഉണ്ടായില്ലെന്നതില്‍.

  ഇവിടെ, ശാരിയുടെ അച്ഛനമ്മമാരെന്നല്ല, ഇത്തരം കേസുകളില്‍ നീതി നടപ്പായിവരണമെന്നാഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും ആശ്വാസമാകുന്ന ഒരു സംഗതിയുണ്ട്. അധികം വൈകാതെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് വി.എസ്. താഴെയിറങ്ങും. അതോടെ, ഇത്തരം കേസുകള്‍ക്കെല്ലാം വീണ്ടും ജീവന്‍ വയ്ക്കാന്‍ ഇടയുണ്ട്. പ്രതിപക്ഷനേതാവിന്റെ പണിയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ പണിയല്ല ഇത്തരം കാര്യങ്ങളെന്ന് പ്ലേറ്റോ തന്റെ റിപ്പബ്ലിക്കിലും ചാണക്യന്‍ തന്റെ അര്‍ത്ഥശാസ്ത്രത്തിലും മാക്യവെല്ലി തന്റെ ദ പ്രിന്‍സിലും വടിവൊത്ത കൈയക്ഷരത്തില്‍ എഴുതിവച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കു ഭാവിയില്‍നിന്നുള്ള ഉദാഹരണമായി അവര്‍ എടുത്തുപറഞ്ഞിരിക്കുന്നതും സഖാവു വി.എസിന്റെ പേരാണ്. ആയതിനാല്‍, പ്രിയ മാനുഷികചിന്തകരേ, മാതാപിതാക്കളേ, ഒരാറുമാസം കൂടി നിങ്ങള്‍ ക്ഷമിക്കുക. അതുകഴിഞ്ഞാല്‍ കണ്ടോളൂ, കളി! വേകുവോളം ക്ഷമിക്കാമെങ്കില്‍ പിന്നെ ആറുവോളം ക്ഷമിക്കാനെന്തിനുമടി?

  ഇതിനു മാറ്റംവന്നുകൂടായ്കയില്ലെന്നൊരു പേടിയുണ്ടാകാം. കാരണം, കഴിഞ്ഞ തവണ വി.എസ്. പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഭാവിമുഖ്യമന്ത്രിയെന്നൊരു പച്ചിലക്കമ്പു കണ്‍മുന്നിലുണ്ടായിരുന്നു. ഇത്തവണ അതില്ല. പ്രതിപക്ഷനേതാവ് എന്ന ഉണക്കിലക്കമ്പുപോലും കഴുത്തിലില്ല. അതുകൊണ്ട് ഇത്തരം കേസും കെട്ടുമെല്ലാം കെട്ടിപ്പൂട്ടീ വേലിക്കകത്തു യോഗാഭ്യാസക്ലാസുമായി, അച്യുതമായ ആനന്ദത്തോടെ സഖാവ് ഒതുങ്ങിക്കൂടുമോ എന്നു തീര്‍ച്ചയായും പേടിക്കണം.

  എങ്കിലും, കേസും കെട്ടുമെല്ലാം വീണ്ടും പൊടിതട്ടിയെടുക്കാനും യുവറോണര്‍ എന്നു വിളിച്ചുപരിശീലിക്കാനും തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്തുന്നു എന്നാണ് കൊട്ടാരം ചാരന്മാര്‍ കുശലം പറയുന്നത്. ധനം വാരിക ദിനവും വായിച്ചുശീലിക്കുന്നെന്നും, ഇടമലയാറിന് അടുത്ത വണ്ടിയെപ്പോഴാണെന്ന് ഇടയ്ക്കിടെ ചോദിക്കുന്നെന്നും, പാമോയിലിന്റെ വിലനിലവാരമറിയാന്‍ കമ്പോളനിലവാരപ്പട്ടിക കമ്പോടുകമ്പു വായിക്കുന്നുണ്ടെന്നും കൂടി കേള്‍ക്കുന്നു.

  ReplyDelete
 96. നാട്ടിലായതിനാല്‍ അല്പം തിരക്കില്‍ ആയിരുന്നു. ശ്രദ്ധേയമായ പല കമന്റുകളോടും പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കുമല്ലോ. കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മൂര്‍ച്ച പോര എന്നതാണ് പലരുടെയും പരാതി എന്ന് തോന്നു. ഞാന്‍ എഴുതിയ ഒരു വാചകമാണ് ഏറെ വിമര്‍ശനത്തിനു വിധേയമായിട്ടുള്ളത്.. "കേസില്‍ കുടുങ്ങിയാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് ഏതു പോലീസുകാരനും ചെയ്യുന്ന പണിയാണ്. കാശുള്ളവന്‍ അതിറക്കി ഒരു കൈ നോക്കും. അധികാരമുള്ളവന്‍ അതുമിറക്കും. ഇത് രണ്ടുമില്ലാത്തവന്‍ ഒരു പഞ്ചായത്ത് മെമ്പറെയെങ്കിലും പിടിച്ചു അരക്കൈ നോക്കും. ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്. ഇതിലപ്പുറമൊന്നും കുഞ്ഞാലിക്കുട്ടി സാഹിബ് ചെയ്തിട്ടില്ല". ഈ വരികളില്‍ അടങ്ങിയ ആക്ഷേപഹാസ്യത്തെ പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്നാണു തോന്നുന്നത്. ആര്‍ക്കെങ്കിലും അതുള്‍ക്കൊല്ലാള്ളാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് മുന്‍കൂട്ടി കണ്ടു തന്നെയാണ് "ഇതൊക്കെ നാട്ടുനടപ്പും നമ്മുടെ വിധിയുമാണ്" എന്ന് ഞാന്‍ എഴുതിയത്. കുഞ്ഞാലിക്കുട്ടി ചെയ്തതിനെയെല്ലാം ഞാന്‍ പരസ്യമായി ന്യായീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചിലരുടെ വിമര്‍ശനങ്ങളുടെ അടിത്തറ ഉറപ്പിക്കുവാന്‍ ആവശ്യമായിരുന്നു. അതവര്‍ ചെയ്തതില്‍ കുറ്റം പറയുന്നില്ല. Continued..

  ReplyDelete
 97. ഒന്നര പതിറ്റാണ്ടോളം കാലം നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ അഴുകി നാറിയ ഈ പെണ്‍കേസ് വീണ്ടും വീണ്ടും ചര്‍ച്ച ചെയ്ത് കൊഴുപ്പിക്കേണ്ടത് ചിലരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അത്തരമൊരു അജണ്ടക്ക് കൂട്ട് പിടിക്കേണ്ട ആവശ്യകത ഉണ്ട് എന്ന് തോന്നിയിട്ടില്ല. തിരെഞ്ഞുടുപ്പ് സമയത്തേക്ക് മാസ്റ്റര്‍ പ്ലാന്‍ ചെയ്ത് വെച്ച ഒരു വിവാദത്തോട് അതര്‍ഹിക്കുന്ന രൂപത്തില്‍ പ്രതികരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിനല്പം സ്ട്രോങ്ങ്‌ കുറഞ്ഞു പോയി എന്ന് ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ ആ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അവര്‍ക്കായി ഒരു കാ‍ന്താരി മുളക് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.

  ReplyDelete
 98. കുഞ്ഞാലിക്കുട്ടിയും ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗര്‍മാര്‍ കുഞ്ഞാലിക്കുട്ടിയുടെ സൈഡില്‍ നില്‍ക്കണമെന്നാണ് എനിക്കു പറയാനുള്ളത്.

  സത്യങ്ങള്‍ വെളിപ്പട്ടതിനൊക്കെ അപ്പുറത്താണ്. ഐസ്ക്രീം കഥ കുഞ്ഞാലിക്കുട്ടിയും റജീനയും തമ്മിലുള്ള ഡുങ്കല്‍ഫിക്കേഷന്റെ മാത്രം പ്രശ്നമായി ഒതുക്കിക്കളയരുത്. അതിന്നപ്പുറം ഒരുപാട് മാനങ്ങള്‍ അതിന്നുണ്ട്. കസ്റ്റംസ് ഓഫീസര്‍മാര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെച്ചുവെന്ന് പറയുന്നുണ്ട്, അതെന്തിനുവേണ്ടിയായിരുന്നു. വിശാലമായി പരന്നു കിടക്കുന്ന കള്ളക്കടത്ത് മാഫിയയുടെ ഇടപാടുകളും ഇടപെടലുകളുമാണ് കുഞ്ഞാലിക്കുട്ടിയില്‍ തട്ടിത്തടഞ്ഞ് കുഴഞ്ഞ് മറിയുന്നത്. ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഐസ്ക്രീം വിവാദം പുകഞ്ഞുകൊണ്ടിരിക്കുന്നതിനപ്പുറം, അതൊന്ന് കത്തിയമരാത്തത്. ആ പുകമറക്കുള്ളിലുള്ളവരെ കാണാന്‍ ആരാണ് ഒളൊക്ക്യാമറയുമായി ഇറങ്ങുക.

  ReplyDelete
 99. ഓഫ്:
  ആനുകാലിക വിഷയങ്ങളെ തന്റേതായ രീതിയില്‍ വിലയിരുത്താറുള്ള വള്ളിക്കുന്ന്,
  ട്രൈനിലെ പീഢനവും അതു മുഖേന ഉണ്ടായ മരണത്തേയും കുറിച്ച് മിണ്ടാതിരിക്കുന്നത്
  പീഢനം/പ്രീണനം എന്നാല്‍ അത് 'കുഞ്ഞലി സ്റ്റൈല്‍' നിസ്സാരമാണ് എന്ന് കരുതുന്നത് കൊണ്ടാണോ??

  ReplyDelete
 100. ഇതിപ്പോള്‍ വായനക്കാരന്‍ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ എല്ലാം ബ്ലോഗര്‍ അഭിപ്രായം പ്രകടിപ്പിയ്ക്കണം എന്ന അവസ്ഥയായോ?
  കുഞ്ഞാലിക്കുട്ടി ആരാണ്‌ അദ്ദേഹത്തിന്‌ ഐസ്ക്രീം കേസിലുള്ള പങ്കെന്താണ്‌ എന്നൊക്കെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ നമ്മള്‍ക്കറിയാവുന്ന കാര്യമാണ്‌...
  സ്വന്തം അധികാരം കൊണ്ട് നിയമത്തിന്റെ കണ്ണുകെട്ടിയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതാണെന്ന സത്യവും നമുക്കറിയാം..
  പക്ഷേ അന്നൊക്കെ നമ്മള്‍ റൗഫ് എന്ന പേര്‌ കേട്ടിട്ടുള്ളതല്ലാതെ ആ പുള്ളിയുടെ പങ്ക് ഇതിലെന്താണെന്ന് വ്യക്തമല്ലായിരുന്നു..
  ഇപ്പോള്‍ അതും വ്യക്തമായി...
  നമ്മള്‍ പൊതുജനം വീണ്ടും കഴുതകളാക്കപ്പെടും.. കുഞ്ഞാലി സുഖമായി ഊരിപ്പോകും എന്നാര്‍ക്കാണറിഞ്ഞ് കൂടാത്തത്..
  പിന്നെ കുഞ്ഞാലി ഐസ്ക്രീം കുടിച്ച കഥ പറയുമ്പോള്‍ കിളിരൂരും ശാരിയും മറ്റും എടുത്തിടുന്നവര് എന്താണ്‌ ഉദ്ദേശിയ്ക്കുന്നത് ..
  ഇടതന്റെ ഭരണകാലത്ത് നടാന്നിട്ടുണ്ടെങ്കില്‍ വലതന്റെ കാലത്തും ആകാമെന്നാണോ?
  ഇരയാക്കപ്പെടുന്ന പൊതുജനത്തിന്റെ വികാരം ആര്‌ മാനിയ്ക്കണം..
  ഈ പൊതു ജനമെന്ന സാധനത്തിന്‌ സ്വന്തമായി അവകാശങ്ങളൊന്നും പാടില്ലേ..
  ഇടതന്‍ പിഴപ്പിച്ചില്ലേ എങ്കില്‍ വലതനും പിഴപ്പിച്ചോട്ടെ എന്ന നിലപാടെടുക്കാന്‍ ഒട്ടും ലജ്ജ തോന്നുന്നില്ലേ ചിലര്‍ക്ക്....

  ReplyDelete
 101. കുഞ്ഞാലിക്കുട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച പോര എന്നതല്ല എന്‍റെ പരാതി.ആ വിഷയത്തില്‍ നൗഷാദിന്‍റെ അഭിപ്രായത്തോട് യോജിച്ചിട്ടുമുണ്ട്.വള്ളിക്കുന്നിന്‍റെ സമീപനങ്ങളിലെ ഇരട്ടത്താപ്പ് ആണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.താങ്കളുടെ പഴയ ചില പോസ്റ്റുകളിലെ പ്രയോഗങ്ങള്‍ പലയിടത്തും ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്.

  കളമശ്ശേരി ബസ്സ്‌ കത്തിച്ച ദിവസവും ബംഗ്ലൂരില്‍ സ്ഫോടനം നടന്ന ദിവസവും പ്രതികളാണെന്ന് കരുതുന്നവര്‍ സൂഫിയയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചത് രാവിലെ ചായ കഴിച്ചോ എന്ന് ചോദിക്കാനാണെന്നും അവരില്‍ പലരും മഅദനിയുടെ വീട്ടില്‍ എത്തിയത് മുറ്റത്തെ പുല്ലു പറിച്ചു വൃത്തിയാക്കി കൊത്തങ്കല്ല് കളിക്കാനാണെന്നും വള്ളിക്കുന്ന് ക്രൂരമായി പരിഹസിക്കുന്നു.തടിയന്‍ നസീറും കൂട്ടരും സൂഫിയയെ വിളിച്ചുവെന്നും വീട്ടിലെത്തി കളമശ്ശേരി ബസ്സ് കത്തിക്കല്‍ ഭീകരാക്രമണത്തിനുള്ള അനുമതി കയ്യോടെ വാങ്ങിയെന്നും മറ്റും ബഷീര്‍ക്ക അനുമാനിച്ചത് പടച്ചോന്‍ വഹ്‌യ് ഇറക്കിത്തന്നിട്ടല്ല.മറിച്ച് നമ്മുടെ മാധ്യമങ്ങളേയും നസീര്‍ എന്ന ഒരു ക്രിമിനലിന്‍റെ വാക്കിനേയും വിശ്വാസത്തിലെടുത്തതാണ്.ഈ വാക്കവന്‍ പിന്നീട് മാറ്റിയെന്നത് ചരിത്രം.

  ഈ മാധ്യമങ്ങള്‍ തന്നെയല്ലേ ഇപ്പോള്‍ ഐസ്ക്രീം കേസിനെക്കുറിച്ച് പലതും വിളിച്ചു പറയുന്നത്.അവിടെ മാധ്യമങ്ങളേയും നസീറിനേയും വിശ്വസിക്കാമെങ്കില്‍ ഇവിടെയും മാധ്യമങ്ങളേയും റഊഫിനേയും വിശ്വസിക്കണമല്ലോ.പറഞ്ഞ് വരുന്നത് കുഞ്ഞാപ്പാനേം തെറി വിളിച്ച് താങ്കള്‍ പോസ്റ്റിടാത്തതിലെ വിഷമമല്ല മറിച്ച് സമീപനത്തിലെ വൈരുദ്ധ്യമാണ്.താങ്കളെ പുകഴ്ത്തിക്കൊണ്ട് നൗഷാദ് പറഞ്ഞ പാകതയും സമചിത്തതയുമൊക്കെ എല്ലായ്പ്പോഴും കാണാനുള്ള ഒരാഗ്രഹവും കൂടി ഉള്ളിലുണ്ടെന്ന് കൂട്ടിക്കോളൂ..

  പിന്നെ വരികളിലെ 'ആക്ഷേപഹാസ്യം' ആസ്വാദനത്തിലെ പോരായ്മ കൊണ്ടാകാം മനസ്സിലായില്ല.കുഞ്ഞാലിക്കുട്ടി ചെയ്തതിനെയെല്ലാം പരസ്യമായി ന്യായീകരിച്ചിട്ടില്ലെന്ന് താങ്കള്‍ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനില്ല.

  "കുഞ്ഞാലിക്കുട്ടി ചെയ്തതിനെയെല്ലാം ഞാന്‍ പരസ്യമായി ന്യായീകരിച്ചു എന്ന് വരുത്തിത്തീര്‍ക്കേണ്ടത് ചിലരുടെ വിമര്‍ശനങ്ങളുടെ അടിത്തറ ഉറപ്പിക്കുവാന്‍ ആവശ്യമായിരുന്നു. അതവര്‍ ചെയ്തതില്‍ കുറ്റം പറയുന്നില്ല. Continued.."

  ബഷീര്‍ വള്ളിക്കുന്ന് എന്ന ഞാന്‍ ബഹുമാനിക്കുന്ന ഒരു എഴുത്തുകാരന്‍റെ ഈ വാക്കുകള്‍ക്ക് ഇച്ചിരി വിഷമത്തോടെ തന്നെ 'ഹാ കഷ്ടം' എന്ന മറുപടിയോടെ പയ്യെ പിന്‍‌വാങ്ങുന്നു.വീണ്ടും കാണാം.ഇന്‍ശാ അള്ളാഹ്.

  ReplyDelete
 102. ഒന്നര പതിറ്റാണ്ടോളം കാലം നമ്മുടെ സാംസ്കാരിക മണ്ഡലത്തില്‍ അഴുകി നാറിയ ഈ പെണ്‍കേസ് സ്വന്തം ഇളയച്ഛന്റെ സഹായത്തോടെ രണ്ടാമതും ആഘോഷമാക്കിയ ഇന്ത്യാവിഷനെതിരെ ഇപ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബ് മിണ്ടുന്നില്ല. മുനീരിനോടുള്ള ആദരവ് കൊണ്ടോ അതോ പാവപ്പെട്ട ഷെയര്‍ ഉടമകളോടുള്ള സ്നേഹം കൊണ്ടോ?

  ReplyDelete
 103. കുഞ്ഞാലികുട്ടി അട്ടയുടെ മാത്രമല്ല......മറ്റു പല പൊക്കിളുകളും കണ്ടതുകൊണ്ടാനല്ലോ ഈ ഗതിയിലായത്, പടച്ചോന്‍ അങ്ങേരെ കൊടത്തിലാക്കട്ടെ...!!
  എത്ര ഭാഗം പിടിച്ചാലും ന്യായീകരിച്ചാലും ഓരോ ലീഗുകാരനും ഉള്ളില്‍ കുഞ്ഞാലികുട്ടി തെറ്റുകാരനാനെന്നു ഉത്തമബോധ്യമുള്ളവരാന്.

  ReplyDelete
 104. കുഞ്ഞാലികുട്ടി അട്ടയുടെ മാത്രമല്ല......മറ്റു പല പൊക്കിളുകളും കണ്ടതുകൊണ്ടാനല്ലോ ഈ ഗതിയിലായത്, പടച്ചോന്‍ അങ്ങേരെ കൊടത്തിലാക്കട്ടെ...!!
  എത്ര ഭാഗം പിടിച്ചാലും ന്യായീകരിച്ചാലും ഓരോ ലീഗുകാരനും ഉള്ളില്‍ കുഞ്ഞാലികുട്ടി തെറ്റുകാരനാനെന്നു ഉത്തമബോധ്യമുള്ളവരാന്.

  ReplyDelete