March 10, 2011

കോണി കണ്ടാല്‍ കയ്യ് ബെറക്കുമോ?

ഇനി ഇലക്ഷന്‍ കാലമാണ്. രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യം കാണിക്കാത്ത തിരോന്തരംകാര്‍ക്ക് പോലും ഇലക്ഷന്‍ വൈറസ് പിടിപെടുന്ന സീസണാണ് വരുന്നത്. കേരളത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് ഇനിയത്തെ അഞ്ചു വര്‍ഷം യു ഡി എഫ് ഭരിക്കും. പ്രചാരണ കോലാഹലങ്ങളില്‍ വലിയ കാര്യമില്ല. എല്‍ ഡി എഫിനും യു ഡി എഫിനും ഒരു വോട്ടു ബാങ്കുണ്ട്. ഈ ബാങ്കില്‍ ഉള്ളവര്‍ ലോങ്ങ്‌ ലൈഫ് ഫിക്സഡ് ഡിപ്പോസിറ്റ് പോലെയാണ്. ചത്ത പോലെ കിടക്കും.

കുഞ്ഞാലിക്കുട്ടിക്കെതിരെ പതിനാലു രജീനമാര്‍ ഒന്നിച്ചു വന്നാലും കോണിക്ക് കുത്തുന്നവന്‍ കോണിക്ക് തന്നെ കുത്തും. അച്ചുമാമന്റെ മോന്‍ മക്കാവിലല്ല അതിനപ്പുറത്തെ ദ്വീപില്‍ പോയി അലമ്പുണ്ടാക്കിയാലും അരിവാള്‍ കൊത്തി ശീലിച്ചവര്‍ അതുകൊണ്ട് തന്നെ കൊത്തും. മുമ്പ് ഒരു ഇലക്ഷന്‍ കാലം.  ലീഗിന് വോട്ടു ചെയ്‌താല്‍ നരകത്തില്‍ പോവും എന്ന പ്രസംഗം കേട്ട് ഇത്തവണ മാറ്റിക്കുത്തും എന്ന് കട്ടായം പറഞ്ഞ ഒരു ഉമ്മാമയുണ്ടായിരുന്നു എന്റെ നാട്ടില്‍.  പോളിംഗ് ബൂത്തിലെത്തിയ ഉമ്മാമ കോണിക്ക് തന്നെ കുത്തി. "മാനേ, കോണി കണ്ടപ്പോ ന്റെ കയ്യ് ബെറച്ചു. സ്വര്‍ഗൂം നരകൂം ഒന്നും നോക്കീല. അതീ തന്നെ കുത്തി"  എന്നാണു ഉമ്മാമ പറഞ്ഞത്. ഉമ്മാമയെ താങ്ങിയെടുത്ത് കൊണ്ട് പോയ കാന്തപുരം സുന്നി യുവാക്കള്‍ അവരെ ബൂത്തിലിട്ടു തടിതപ്പി!!.  

വോട്ടര്‍മാരെല്ലാം ഇങ്ങനെ പാറ പോലെ ഉറച്ചതാണെങ്കില്‍ ഇരു മുന്നണികളും മാറി മാറി വരുന്നത് എങ്ങിനെയെന്ന് ചോദിക്കും. അതിന്റെ ലോജിക് വളരെ സിമ്പിള്‍ ആണ്. ഈ രണ്ടു മുന്നണികളിലും പെടാതെ വരമ്പത്ത് നില്‍ക്കുന്ന ചിലരുണ്ട്. അവരാണ് ആരു ഭരിക്കണമെന്ന്  തീരുമാനിക്കുന്നത്. നമ്മള്‍ വിചാരിക്കും ഈ വരമ്പത്ത് നില്‍ക്കുന്നവര്‍ വീര ശൂര പരാക്രമികളും മഹാ ബുദ്ധിശാലികളും ആണെന്ന്. അല്ല. അവര്‍ പച്ചപ്പാവങ്ങള്‍ ആണ്. അയിലക്കറി കൂട്ടി മടുക്കുമ്പോള്‍ മത്തിക്കറിയോടു ഇഷ്ടം തോന്നുന്ന മഹാ പാവങ്ങള്‍. മറ്റൊരു മീനും കിട്ടാനില്ലാത്തപ്പോള്‍ അയിലയും മത്തിയും മാറി മാറി കൂട്ടുക എന്നതിലപ്പുമുള്ള ഒരു പോളിസിയും അവര്‍ക്കില്ല.


സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മുരളിയുടെ കാര്യത്തില്‍ എനിക്ക് അല്പം താല്പര്യം ഉണ്ട്. കുറച്ചു കാലത്തേക്ക് അലമ്പൊന്നും ഉണ്ടാക്കാതെ നില്‍ക്കണമെന്ന് ഞാന്‍ മുമ്പ് ഉപദേശിച്ചതാണെങ്കിലും മത്സരിക്കാന്‍ അവസരം വന്നാല്‍ വേണ്ടെന്നു വെക്കരുത് എന്ന് തന്നെയാണ് എന്റെ അഫിപ്രായം. യു ഡി എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച ഷുവര്‍ സീറ്റുകളില്‍ ഒന്നാണ് വള്ളിക്കുന്ന്. പുതുതായി ഉണ്ടായ ഈ മണ്ഡലത്തില്‍ മുരളി മത്സരിക്കണമെന്നതാണ് എന്റെ ആഗ്രഹം. കുഞ്ഞാലിക്കുട്ടി വിചാരിച്ചാല്‍ അത് നടക്കും. തൊണ്ണൂറ്റി അഞ്ചില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റ്‌ കൊടുത്ത് എ കെ ആന്റണിയെ മുഖ്യമന്ത്രിയായി വിജയിപ്പിച്ച പാരമ്പര്യം ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. (പഴയ തിരൂരങ്ങാടി മണ്ഡലം). വള്ളിക്കുന്നില്‍ ഇപ്പോള്‍ തന്നെ മുരളിയെ സ്വാഗതം ചെയ്തു കൊണ്ട് പോസ്റ്ററുകള്‍ വന്നു കഴിഞ്ഞു. (എന്റെ ബ്ലോഗുകളാണ് ഇതിന് പിന്നിലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്!!  ഞാന്‍ അത്തരക്കാരനല്ല എന്ന് ഉണര്‍ത്തട്ടെ. അല്പം ഡീസന്റ് ആണ് ). എനിക്ക് വോട്ടില്ല എന്നത് മാത്രമാണ് ഒരു സങ്കടം. എന്നാലും എന്റെ ഭാര്യയുടെ വോട്ടെങ്കിലും മുരളിക്ക് ചെയ്യിപ്പിച്ചു ഞാന്‍ ആ വിഷമം തീര്‍ക്കും.

ഈ ഇലക്ഷന്‍ കാലത്ത് കേട്ട ഏറ്റവും നല്ല വാര്‍ത്തകളില്‍ ഒന്ന് ഇനി മത്സരിക്കാന്‍ ഇല്ല എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവനയാണ്. മത്സരിക്കാന്‍ ഷുവര്‍ സീറ്റ് ലഭിക്കാനും ജയിച്ചാല്‍ മന്ത്രിയാകാനും ഏറ്റവും സാധ്യതയുള്ള നേതാവാണ്‌ വീരന്‍. വായുഗുളിക കഴിച്ച് കട്ടിലില്‍ മലര്‍ന്നു കിടക്കേണ്ട ഗൌരിയമ്മ പോലും മത്സരിക്കാന്‍ ഒരുങ്ങുന്ന ഇക്കാലത്ത് ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴി മാറുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ആവേശമാണ് നല്‍കുന്നത്. വീരേന്ദ്രകുമാരില്‍ നിന്ന് കടല്ക്കിഴവന്മാരും കിഴവികളുമായ നമ്മുടെ നേതാക്കള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട് എന്ന് പറയാതെ വയ്യ.

ലെറ്റ്‌ മി കണ്‍ക്ലൂഡേ.. .റിസള്‍ട്ട് എന്തായിരിക്കുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാകുന്ന പക്ഷം കലക്ക് വെള്ളത്തില്‍ മഞ്ഞളേട്ട കേറി വരുന്നത് പോലെ (എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു കൊണ്ട്) അത് മുരളിയുടെ കാലില്‍ വന്നു വീഴുമോ എന്നും കണ്ടറിയണം. മത്സരിക്കാന്‍ അവസരം വന്നാന്‍ വേണ്ടെന്നു പറയരുത് എന്ന് മുരളിയേട്ടനെ ഞാന്‍ ഉപദേശിക്കുന്നതിന്റെ ഗുട്ടന്‍സ് ഈ 'മഞ്ഞളേട്ട തിയറി'യില്‍ ആണ് കിടക്കുന്നത്. ഒരു കൊമേര്‍ഷ്യല്‍ ബ്രേക്ക് കഴിഞ്ഞു നമുക്ക് വീണ്ടും കാണാം.Stay Tuned.

മ്യാവൂ:- ചിരി ആരോഗ്യത്തിന് നല്ലതാണല്ലോ. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഇന്ന് ഞാന്‍ കണ്ട ഒരു പോസ്റ്റര്‍. കുഞ്ഞാലിക്കുട്ടിയുടെ മുഴുനീള ഫോട്ടോ. അടിക്കുറിപ്പ് ഇങ്ങനെ.. കടല്‍ നീന്തിക്കടന്ന കുഞ്ഞാലിക്കുട്ടിയെ പുഴ കാട്ടി പേടിപ്പിക്കരുത്.

61 comments:

 1. മെത്രാനെ കുര്‍ബാന ചൊല്ലാന്‍ പഠിപ്പികണ്ട കാര്യമുണ്ടോ...?
  വള്ളികുന്നു പറഞ്ഞത് പോലെ പറഞ്ഞതും ശീലിച്ചതുമായ ഒരു രാഷ്ട്രീയമാണ് കേരളത്തിലെ ജനങ്ങളുടെത് അത് പറഞ്ഞാലും കൂകിയാലും വേണ്ടെന്നു വെയ്ക്കുന്നവര്‍ അല്ല. അവര്‍ എന്തില്‍ നില്‍ക്കുന്നുവോ, അതില്‍ തന്നെ കുത്തും.

  ReplyDelete
 2. ഇലക്ഷനായാൽ ഇറങ്ങുന്ന ചില സദാചാര പ്രഭാഷകരുണ്ട്.
  അവർക്ക് സ്വന്തമായി പത്രവും ആഴ്ചപ്പതിപ്പുമൊക്കെ ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്!!
  കുഞ്ഞാലിക്കുട്ടിയെയും, ഉണ്ണിത്താനെയും ഇപ്പോൾ ജോസഫിനെയും അവർ സദാചാരവിരുദ്ധരും കാമവെറിയന്മാരും ആയിചിത്രീകരിക്കും, ബ്ലോഗായ ബ്ലോഗുകളിലും ഫെയ്സ്ബുക്ക്, റ്റ്വിറ്ററാദി ഓർകൂട്ടിലുമെല്ലാം പരിഹാസ കമന്റുകൾ കൊണ്ട് നിറയ്ക്കാൻ വലിയ ഉത്സാഹമാണ്.
  എന്നാൽ പി എന്നു കേട്ടാലോ.......?
  പിന്നെ ആ വഴിക്കു വരില്ല!!

  കേരളം ഇടത്തോട്ടായാലും വലത്തൂട്ടായാലും ഒരു കാര്യവും ഇല്ല.
  സുഡാപ്പി - ജനകീയം - ഭാ ജ പാ ക്കാർ കയറി നിരങ്ങാതിരുന്നാൽ മതി...

  കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമായി സഖാക്കൾക്ക് തോന്നുന്നത്: വി എസ് മത്സരിക്കണോ/മത്സരിപ്പിക്കണോ വേണ്ടയോ എന്നതാണ്!
  എത്രയായി മീറ്റിംഗുകൾ???!! കഷ്ടം!

  ReplyDelete
 3. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള എഴുത്ത് വളരെ ഇഷ്ട്ടമായി.ഈ വരികള്‍ക്ക് എന്‍റെ വോട്ട്-വായുഗുളിക കഴിച്ച് കട്ടിലില്‍ മലര്‍ന്നു കിടക്കേണ്ട ഗൌരിയമ്മ പോലും മത്സരിക്കാന്‍ ഒരുങ്ങുന്ന ഇക്കാലത്ത് ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴി മാറുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ആവേശമാണ് നല്‍കുന്നത്-
  പിന്നെ സകല മുന്‍വിധികളും മാറുന്ന ഈ കാലത്ത് പഴേ പോലെ 'മത്തി' അല്ലേല്‍ 'അയല' നയം മാറുമോ എന്ന് കണ്ടറിയാം..അല്ലാപ്പ,നിങ്ങള്ക്ക് ആരോ മുരളിക്ക് കൂടോത്രം ചെയ്തോ..?:)

  ReplyDelete
 4. ബഷീര്‍ക്കാ ഞാനും വള്ളികുന്നു മണ്ഡലത്തിലാണ്‌, അവിടെ മുരളിയല്ല ലീഗ് തന്നെ മത്സരിക്കണം.
  പിന്നെ ലീഗ് ആന്റണിയോട് കാട്ടിയ വിശാല മനസ്കതയ്ക്ക് ഇന്ന് കോണ്‍ഗ്രസ് അര്‍ഹരല്ല.
  മുരളിയില്‍ നല്ലൊരു രാഷ്ട്രീയകാരനുണ്ട്, കയിഞ്ഞ തവണയും ലീഗാണ് മുരളിക്ക് സീറ്റ്‌ കൊടുത്തത്.
  മഹാനായ നതവിന്റെ മഹാനായ പുത്രന് കൊടുക്കാന്‍ ദേശീയ പാര്‍ട്ടിയില്‍ സീറ്റില്ലന്നുണ്ടോ ?

  രാഷ്ട്രീയ വിശകലനത്തിന് സ്നേഹാശംസകള്‍.

  ReplyDelete
 5. ഇലക്ഷന് മുമ്പേ ചെന്നിത്തലയും ചാണ്ടിയും കസേരക്ക് കളിച്ചാല്‍ വീണ്ടും LDF നു ചാന്‍സില്ലേ. മുരളി വള്ളിക്കുന്നില്‍ മത്സരിക്കുകയും മുഖ്യനാവുകയും ചെയ്താല്‍ വള്ളിക്കുന്നില്‍ എയര്‍പോര്‍ട്ട് വന്നെന്നിരിക്കും അല്ലെ .
  ആര് ജയിച്ചാലും ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ.

  ReplyDelete
 6. പത്ത്‌ കൊല്ലായിട്ടു ജിദ്ദയിലാനെന്കിലും എനിക്ക് വോട്ടുണ്ട്.തിരിച്ചറിയല്‍ കാര്ടുമുണ്ട്. ടിക്കറ്റ്‌ എടുത്തു തരുന്നവര്‍ക്ക് ഏറനാട്ടില്‍ ഓരോട്ട്. കജ്ജ് ബെറക്കാതെ നോക്കാം. എന്റെ രാട്രീയം ഇടതിനും വലതിനും തിരിയാത്തതിനാലാവും ആരും തടഞ്ഞിട്ടില്ല, നല്ലവരാ...

  ReplyDelete
 7. 'അയിലക്കറി കൂട്ടി മടുക്കുമ്പോള്‍ മത്തിക്കറിയോടു ഇഷ്ടം തോന്നുന്ന മഹാ പാവങ്ങള്‍.'..
  ആ പാവങ്ങളില്‍ ഒരാളാണ് ഈയുള്ളവനും. സ്വന്തം നിയോചക മണ്ടലത്തിന്റെ പേരുപോലും അറിയില്ല. പക്ഷേ വോട്ടവകാശമുണ്ട്.

  ReplyDelete
 8. ഇത്തവണ സീറ്റുചര്‍ച്ചാ മഹാമഹം തകര്‍പ്പന്‍ ഫോമിലാ. എന്ത് ചോദിച്ചാലും പാര്‍ട്ടി തീരുമാനിക്കും പാര്‍ട്ടി തീരുമാനിക്കും
  എന്ന് വിനയാന്വിതനായി പറയുന്ന മുരളിക്ക് എന്റെ വക ഒരു അഡ്വാന്‍സ് ജയ് ജയ് ...
  ച്വോദിച്ച സീറ്റു കിട്ടിയില്ലേല്‍
  തറവാട്ടിലേക്ക് തിരിച്ചു പോകുമെന്ന ഒച്ചയില്ലാത്ത
  പടക്കം ഇടയ്ക്കിടെ പൊട്ടിക്കുന്ന ഗൌരിയമ്മക്ക്
  വായുഗുളികയല്ല വേണ്ടത്. സീറ്റുസിന്‍ട്രോമിനുള്ള ഇഞ്ചക് ഷനാ!

  ReplyDelete
 9. ലെറ്റ്‌ മി കണ്‍ക്ലൂഡേ.. .റിസള്‍ട്ട് എന്തായിരിക്കുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും >>>>>>>>>>അറിയാം. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാകുന്ന പക്ഷം കലക്ക് വെള്ളത്തില്‍ മഞ്ഞളേട്ട കേറി വരുന്നത് പോലെ (എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു കൊണ്ട്) അത് മുരളിയുടെ കാലില്‍ വന്നു വീഴുമോ എന്നും കണ്ടറിയണം. മത്സരിക്കാന്‍ അവസരം വന്നാന്‍ വേണ്ടെന്നു പറയരുത് എന്ന് മുരളിയേട്ടനെ ഞാന്‍ ഉപദേശിക്കുന്നതിന്റെ ഗുട്ടന്‍സ് ഈ 'മഞ്ഞളേട്ട തിയറി'യില്‍ ആണ് കിടക്കുന്നത്.>>>>>

  ഈ വഴക്കിനിടയില്‍ മിക്കവാറും ഞാന്‍ സാധ്യത കാണുന്നത് നറുക്ക് മിക്കവാറും വി.എം. സുധീരന് വീഴും എന്നാണു. ഒരു ഫോര്‍മുല വരുമ്പോള്‍ മുരളി വീണ്ടും ശക്തനായ . കെ.പി.സി.സി പ്രസിഡന്റ്‌ ആവുന്നതും ഞാന്‍ സ്വപ്നം കാണുന്നു

  ReplyDelete
 10. അഴിമതിയിലും കള്ളത്തരത്തിലും പെൺവാണിഭത്തിലും ഡോക്ടറേറ്റ്‌ നേടിയവർക്കാണോ നമ്മൾ വോട്ട്‌ ചെയ്യേണ്ടത്‌, ഇവർക്കൊക്കെ വോട്ട്‌ ചെയ്യുന്ന നമ്മളല്ലേ വിഡ്ഡികൾ....

  ReplyDelete
 11. എന്നതായാലും ഞാ വോട്ട് ചെയ്തിട്ടില്ല..എങ്കിലും ഒരു വർഷത്തേക്കെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആയാ കൊള്ളാമന്നുണ്ട്...ഒറ്റ വർഷം കൊണ്ട് നാട് നന്നാക്കാം... ഒരു വർഷമെങ്കിലും വേണം എങ്ങനെ പെരുമാറാം എന്ന് ജനങ്ങളെ പഠിപ്പിക്കാൻ..ഏകാധിപത്യ ഭരണം നടത്തി നാട് നന്നാക്കൽ...പക്ഷേ മാസം ഒരു 1സി എങ്കിലും ഞാനെടുക്കും ശമ്പളമായി..അത്രേയുള്ളൂ നോ മോർ അഴിമതി...

  ReplyDelete
 12. ഈ രണ്ടു മുന്നണികളിലും പെടാതെ വരമ്പത്ത് നില്‍ക്കുന്ന ചിലരുണ്ട്. അവരാണ് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. നമ്മള്‍ വിചാരിക്കും ഈ വരമ്പത്ത് നില്‍ക്കുന്നവര്‍ വീര ശൂര പരാക്രമികളും മഹാ ബുദ്ധിശാലികളും ആണെന്ന്. അല്ല. അവര്‍ പച്ചപ്പാവങ്ങള്‍ ആണ്.

  ഞാന്‍ ഇപ്പറഞ്ഞതില്‍ പെട്ട ഒരു പാവമാണ്.

  ലീഗിനെ കുഞ്ഞാലികുട്ടി തന്നെ നയിക്കും എന്നാണ് കേട്ടത്. എന്നാല്‍ റജീനയെ റൌഫ് തന്നെ നയിക്കും ഏതാണ്ട് ഉറപ്പായി. രൌഫിനും വേണ്ടേ ഒരു പണി.

  ലീഗിന്റെ ഒരു സീറ്റ് മുരളിക്ക് കൊടുക്കണം എന്നാണു എന്റെ അഭിപ്രായം. കൊണ്ഗ്രസ് കൊടുക്കും എന്ന് തോന്നുന്നില്ല. ഗൌരി അമ്മൂമ്മക്ക്‌ നാം ജപിക്കാന്‍ നിമാസഭയില്‍ ഒരു കസേര ഉറപ്പായും കൊടുക്കണം.

  മാണി ചോദിച്ചത് 23 കൊടുത്തത് 13. ചില്ലറ വ്യത്യാസമല്ല. മാണിയാണ് ആള്. കേരളമാണ് രാജ്യം.

  മക്കാവോവില്‍ നല്ല കളികള്‍ ഉണ്ടെന്നു അച്ചുദാനന്ദന്‍ അറിയുന്നത് മകന്‍ അവിടെ കളി തുടങ്ങിയപ്പോഴാണ്.

  അവിടെ മക്കാവോ, ഇവിടെ ഐസ് ക്രീം ഇത് രണ്ടും ഈ തിരഞ്ഞെടുപ്പ് സീനില്‍ ഇടവിട്ട്‌ ഇടവിട്ട്‌ കാണിക്കും എന്ന് ഉറപ്പപാണ്. നാടകമേ ഉലകം.

  ReplyDelete
 13. ഞാനും വീരന്റെ പോലെ ഇത്തവണ മത്സരിക്കുന്നില്ല വള്ളിക്കുന്നെ...എന്നെയും ഒന്ന് പ്രശംസിക്കൂ....!

  പിന്നെ എല്‍.ഡി.എഫും യുഡിഎഫും എല്ലാത്തിലും എതിരെന്ന് കരുതുന്നത് തെറ്റാണ്. ജനങ്ങളെ കബളിപ്പിക്കാന്‍ രണ്ടു കൂട്ടരും നൂറുക്കു നൂറാണ്.
  ഏറ്റവും അവസാനം രണ്ടു രൂപ അരി അടുപ്പത്തു നിന്ന് ഇറക്കി വെക്കാന്‍ പറഞ്ഞത് മാത്രമാണ് കോടതി ഇക്കൊല്ലം ചെയ്ത നല്ലൊരു കാര്യം. നാലേ മുക്കാല്‍ കൊല്ലം കാണാത്ത ഈ സ്നേഹം കണ്ടു എന്റെ കണ്ണ് നിറഞ്ഞത്‌ ഇപ്പൊ വറ്റിത്തുടങ്ങി....
  ഞമ്മളെ കയ്യും ബെര്‍ക്ക്ണ്ണ്ട്.. .പച്ചേങ്കില് ബോട്ടില്ലല്ലോ ......

  ReplyDelete
 14. ഓരോ അഞ്ചു കൊല്ലം കഴിയും പോളും ഇടം കാലിലെ മന്ത് വലം കാലിലേക്ക് മാറാന്‍ വിധിക്കപെട്ട മലയാളി
  മറക്കാനും പൊറുക്കാനും മലയാളിക്ക് കഴിയുന്ന അത്ര ഈ ഭൂമി മലയാളത്തില്‍ മറ്റാര്‍ക്കാ കയിയുക

  ReplyDelete
 15. ബഷീര്‍ക്ക,,പോസ്റ്റ്‌ അത്ര ഗുമ്മ് പോരാ,,ഒരു വലുത് പക്ഷ നിരീക്ഷണം മാത്രമായിപ്പോയോ എന്നൊരു ശങ്ക, കുറച്ചുകൂടി നിഷ്പക്ഷത ആവാമായിരുന്നു.

  കോണി കയറി ബൂത്തില്‍ എത്തുമ്പോള്‍ റജീന കടിക്കുമോ??പാമോയിലില്‍ കാല്‍വഴുതുമോ??കൂടാതെ അത്താഴം മുടക്കാന്‍ ജനകീയം ജാനകി,സുഡാപ്പി,,തുടങ്ങിയവരും വള്ളിക്കുന്നില്‍ പ്രവേശിക്കാന്‍ സാധ്യതകാണുന്നു...എന്താ നിങ്ങളുടെ അഫിപ്രായം.

  ReplyDelete
 16. ഇപ്പ്രാവശ്യം കേട്ട തമാശകള്‍ (എല്ലാ പ്രാവശ്യവും!)
  എം വി രാഘവനും ഗൌരിയമ്മയും പറയുന്നു 'പാര്‍ട്ടി' പറഞ്ഞാല്‍ മല്‍സരിക്കുമെന്ന്!!
  ആരാണാ പാര്‍ട്ടി ?!

  ReplyDelete
 17. >> എന്റെ ഭാര്യയുടെ വോട്ടെങ്കിലും മുരളിക്ക് ചെയ്യിപ്പിച്ചു ഞാന്‍ ആ വിഷമം തീര്ക്കും <<

  കേസ് കൊടുക്കും.
  വോട്ടവകാശം ഓരോരുത്തരും സ്വന്തം മനസാക്ഷിക്കനുസരിച്ചല്ലെ ചെയ്യേണ്ടത് ... :)

  ReplyDelete
 18. ഈ രണ്ടു മുന്നണികളിലും പെടാതെ വരമ്പത്ത് നില്‍ക്കുന്ന ചിലരുണ്ട്.
  അതെ അവരാണ് ശരിക്കുള്ള കഴുതകള്‍. ഈ കഴുതകളെ മനസമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക. ഇത്രയെങ്കിലും ഇവര്‍ക്ക് ചെയ്യാന്‍ പറ്റുമോ ?

  ReplyDelete
 19. ഈ അയിലക്കറി കൂടുഉന്ന കാര്യം ഇഷ്ടപ്പെട്ടു. വോട്ടില്ലെങ്കിലും ഞാന്‍ അതില്‍ ഒരുവന്‍ ആണേ. ടെപോസിട്ടിലേക്ക് വിരിയാനിരിക്കുന്ന താമരയിലെ വോട്ടു ബാങ്ക് മറിച്ചില്‍ ഇക്ക എങ്ങനെ കാണുന്നു.. ചുമ്മാ ചോദിച്ചതാ..

  ReplyDelete
 20. ലീഗുകാരായ .. യു ഡി എഫ് അനുകൂലികള്‍ ഇവിടെ പോസ്റ്റിനെ അധികരിച്ച് അനുകൂല കമെന്റുകള്‍ എഴുതിയാല്‍ പുറം ചൊറിച്ചില്‍ ആണെന്ന് ആരോപിക്കും .. ആയതിനാല്‍ ഞാന്‍ തല്‍ക്കാലം ആ പണിയ്ക്കില്ല ...

  വള്ളിക്കുന്ന് ... ആശംസകള്‍

  ReplyDelete
 21. ഓലപ്പടക്കം പൊട്ടിയാല്‍ പോസ്റ്റ്‌ ഇടുന്ന വള്ളിക്കുന്ന് അഞ്ചു പേര്‍ ബോംബു പൊട്ടി മരിച്ചത് ഇതുവരെ അറിഞ്ഞില്ല കഷ്ടം

  ReplyDelete
 22. തിരൂരിലെ ഒരു വയസ്സന്‍ (എന്റെ ഒരു സുഹ്രുതിന്റെ പിതാവു) പറഞ്ഞ വാക്കുകള്‍ ഓരോ ഇലക്ഷനും കാതില്‍ മുഴങുന്നു..

  "അഞ്ചു നേരം നിസ്കരിക്കുകയും കോണിക്കു വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരുത്തനെ എന്റെ മോള്‍ക്ക് പുതിയാപ്പിളയായി കിട്ടാന്‍ മോന്‍ പടച്ചവനോടു ദുആ'ഇരക്കണം"

  പാര്‍ട്ടി സ്നേഹം പാര്‍ട്ടി സ്നേഹം എന്നൊക്കെ കേല്‍ക്കുകയല്ലാതെ നേരില്‍ കണ്ടതു അനുഭവിചത് ആ ദിവസമാണു.

  ReplyDelete
 23. 'പാര്‍ട്ടി' പറഞ്ഞാല്‍ ഇത്തവണ ഞാനും മത്സരിക്കും.. ആഹഹാ....

  ReplyDelete
 24. ആരിവിടെ ഭരിച്ചാലും തേനും പാലുമൊന്നുമൊഴുകാന്‍ പോകുന്നില്ല.ഒരു സ്വര്‍ഗ്ഗരാജ്യവും വരത്തുമില്ല.സാധാരണക്കാരന്‍ കൂടുതല്‍ കൂടുതല്‍ ധാരിദ്ര്യത്തിലേയ്ക്കു ഊളിയിട്ടുകൊണ്ടിരിയ്ക്കും. അനുഭവഭാഗ്യമുള്ളവമ്മാര്‍ അര്‍മ്മാദിയ്ക്കും.അത്രതന്നെ. പിന്നെ ബഷീര്‍ക്കാ പറഞ്ഞ ഇരുവിഭാഗത്തിനുമുള്ള വോട്ടുബാങ്കുകള്‍.സത്യത്തില്‍ എനിയ്ക്കുതോന്നുന്നു ഇവമ്മാരുടെ തമ്മിത്തല്ലുകാണാനും തലയ്ക്കുവെളിവില്ലാത്ത വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും വേണ്ടിമാത്രം കൂടുന്നവരാണീ വോട്ടുബാങ്കുകളെന്നു. ഈ ഇലക്ഷന്‍ സമയമായപ്പോ ദിനേന മനസ്സുതുറന്നൊന്നു ചിരിയ്ക്കുവാന്‍ കഴിയുന്നുണ്ട്. നേതാക്കമ്മാരുടെ(?) വാഗ്ധോരണികള്‍ അത്രയ്ക്കു രസാവഹങ്ങളാണല്ലോ.

  പിന്നെ മണ്ഡലത്തില്‍ കണ്ടെന്നുപറയുന്ന ഫോട്ടോയുടെ കീഴിലുള്ള അടിക്കുറിപ്പ്..........മനുഷ്യനെ കൊല്ലുമല്ലേ....

  ReplyDelete
 25. കാടിളക്കി വന്ന ജനകീയക്കാരെ കരുതി ക്കൂട്ടി വിട്ടു കളഞ്ഞതാണോ

  ReplyDelete
 26. ഇടതു പക്ഷ കൊതുകും , വലതു പക്ഷ മൂട്ടയും മാറി മാറി ഭരിക്കട്ടെ ...!

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. ആരോപണങ്ങളില്‍ മുസ്ലിം ലീഗും അണികളും കൂടുതല്‍ സജീവമാവുകയും അഭൂതപൂര്‍വമായ വിജയത്തില്‍ എത്തുകയും ചെയ്യും എന്നതാണ് ചരിത്രം. ശരീഅത്ത് പ്രശ്നം രൂക്ഷമായപ്പോള്‍ ആയിരുന്നു ഭിന്നിച്ചു നിന്ന ഇരു ലീഗുകളും ഒന്നായത്. ലീഗിനെ ചൂടാക്കിയാല്‍ അവര്‍ കൂടുതല്‍ സജീവമാവും എന്ന ഇ.എം.എസ്സിന്റെ വാക്കുകള്‍ സഖാക്കള്‍ മറന്നു പോയി.

  ഇപ്പൊള്‍ നടക്കുന്ന ഐസ് ക്രീം കേസ് പതിഞ്ചു വര്ഷം മുമ്പുള്ളതും കേരളത്തിലെ എട്ടു പത്തു കോടതികളിലും സുപ്രീം കോടതിയിലും കയറി ഇറങ്ങിയിട്ടും അദ്ദേഹത്തെ പ്രതിയാക്കാന്‍ കഴിയാതെ തള്ളിപ്പോയതാണ്.

  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിഷയം എടുത്തിട്ടു. ഈ തെരഞ്ഞെടുപ്പിന് അവര്‍ കരുതി വെച്ച ബോംബ്‌ നേരത്തെ തന്നെ കുഞ്ഞാലികുട്ടി പൊട്ടിച്ച്‌ തെരഞ്ഞെടുപ്പു അടുത്തതോടെ ആ വിഷയം 'തണുത്തു' പോയി.

  എന്തായാലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗും യു.ഡി.എഫും നേടി ഭരണത്തില്‍ എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

  ReplyDelete
 29. ആരു ഭരിച്ചാലും സാധാരണക്കാരന്റെ കാര്യം കട്ടപ്പൊക. പിന്നെ കുഞ്ഞാലിക്കുട്ടി പോസ്റ്റര്‍ കാപ്ഷന്‍ കലക്കി.അവര്‍ക്കൊക്കെ കാണ്ടാമൃഗത്തിന്റെ തോലിക്കട്ടിയാ മാഷേ..
  എന്നാലും ഭാര്യയുടെ വോട്ട് മുരളിക്ക് ചെയ്യിപ്പിക്കും എന്ന് പറഞ്ഞത് ജനാധിപത്യ രീതിയല്ല.നീ ചെയ്യണേടീ എന്നു പറഞ്ഞു നോക്കാം..ഹല്ല പിന്നെ...( തമാശയാണേ..കാര്യാക്കണ്ട,)

  ReplyDelete
 30. @ സമദ് കാരാടന്‍ : ഈ പ്രാവശ്യം ഐസ് ക്രീം പുറത്ത് കൊണ്ടുവന്നത് സഖാക്കളും കൊമ്പനും അല്ല നിങ്ങള്‍ ലീഗുകാര്‍ തന്നെയാണ്

  നിങ്ങളുണ്ടാക്കിയ ഈ പുകിലിന് സഖാക്കളെ വെറുതെ ചോരിയുന്നെത് എന്തിനു

  ReplyDelete
 31. ... ഉമ്മാമയെ താങ്ങിയെടുത്ത് കൊണ്ട് പോയ കാന്തപുരം സുന്നി യുവാക്കള്‍ അവരെ ബൂത്തിലിട്ടു തടിതപ്പി!!. ആ ഉമ്മാമാന്റെ കഥ എന്തായി ട്ടുണ്ടാവും... ഓര്‍ത്തു ഓര്‍ത്ത്‌ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി പ്പോയി. ഹ ഹ .. ഇവന്മാ രുടെ 'മുടി'ഞ രാഷ്ട്രീയം...ഇപ്പൊ വരമ്പത്ത് നില്‍ക്കുന്ന വരുടെ കൂട്ടത്തിലോ പാറ പോലെ ഉറച്ചവരുടെ കൂട്ടത്തിലോ ?

  ReplyDelete
 32. @കൊമ്പന്‍ മൂസ്സ: തെരഞ്ഞെടുപ്പു അടുത്ത സമയം സഖാക്കള്‍ കൊണ്ട് വരാന്‍ വെച്ചിരുന്ന ഐസ് ക്രീം പ്രശ്നം മുന്‍കൂട്ടി കണ്ടറിഞ്ഞു പൊട്ടിച്ചു എന്നാണു ഞാന്‍ എഴുതിയത്. അതുകൊണ്ട് ചൊറിഞ്ഞതില്‍ തെറ്റില്ല !

  ReplyDelete
 33. Hello Basheer Bhai,

  You told me about your wife's illness and emergency trip to India. Now I got the point. You want to field Murali there at the expense of IUML and If possible make him the next Chief minister of Kerala. Carry on. Best wishes.
  Hope She is alright now..wishing speedy recovery

  regards

  Azeez

  ReplyDelete
 34. വള്ളിക്കുന്ന് സാഹിബെ ..

  ഈ മത്തിക്കറി പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായി കോയാ .. (എത്ര പുളിച്ചതായാലും "കാക്കാ"ക്ക് തന്‍ കറി പൊന്‍ കറി) . പക്ഷെ പോസ്റ്റിലെ വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതെ വയ്യല്ലോ .

  കുഞ്ഞാലിക്കുട്ടിക്കെതിരെ പതിനാലു രജീനമാര്‍ ഒന്നിച്ചു വന്നാലും കോണിക്ക് കുത്തുന്നവന്‍ കോണിക്ക് തന്നെ കുത്തും.

  എങ്കില്‍ ഈ മഹാ സംഭവം കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ എങ്ങിനെയാ തോറ്റത് ? ചിന്ഹം കോണി തന്നെ യല്ലായിരുന്നോ ?
  ( മൂട്ടയെ കൊല്ലാന്‍ പീരങ്കി വേണമോയെന്ന് കഴിഞ്ഞ തവണ കുഞ്ഞാലി ക്കുട്ടി വമ്പു പറഞ്ഞത് ജമ്മള് കേട്ടതല്ലേ , )

  എന്ത് വൃത്തികെട് ചെയ്താലും, കോണിക്ക് കുത്തുന്നവന്‍ കോണിക്ക് തന്നെ കുത്തും എന്നൊക്കെ വിളിച്ചു പറഞ്ഞു ജമ്മള് മലപ്പുറം കാരെ മൊത്തത്തില്‍ അങ്ങ് പരിഹസിക്കല്ലേ ... ..ഈ വിചാരം വച്ചുള്ള അഹങ്കാര പ്രകടനം തന്നെയാണ് ലീഗിന്റെ ജന പിന്തുണ ഇടിയാനും കാരണം ..

  ആരെയും അങ്ങ് അണ്ടര്‍ estimate ചെയ്യാതെ സാഹിബെ .., ഇത്തിരി വിവരവും വിദ്യാഭ്യാസവും ചിന്താ ശേഷിയും ഉള്ളവര്‍ തന്നെയാണ് എന്റെ അറിവില്‍ മലപ്പുറംകാര്‍ .

  ഈ ഇലക്ഷന്‍ കാലത്ത് കേട്ട ഏറ്റവും നല്ല വാര്‍ത്തകളില്‍ ഒന്ന് ഇനി മത്സരിക്കാന്‍ ഇല്ല എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവനയാണ്

  സാഹിബെ , താങ്കള്‍ക്കു പഴയ കാര്യങ്ങളില്‍ അത്ര പിടിയില്ലാത് കൊണ്ടാണ് വീരനെ പ്പറ്റി ഇങ്ങിനെ പുകഴ്ത്തി പറയുന്നത് ....
  മുന്‍പ് കോഴിക്കോട് നിന്ന് ലോക സഭയിലേക്ക് മത്സരിച്ച സമയത്ത് ഒരിക്കല്‍ പരസ്യമായി ഇത് അഭ്യര്‍ഥിച്ചു "എന്റെ അവസാന മത്സരം ആണ്, ഇനി ഞാന്‍ മത്സരിക്കില്ല , എന്നെ ജയിപ്പിക്കണം എന്ന് " .. തൊട്ടു അടുത്ത തവണ തന്നെ അദ്ദേഹം വീണ്ടും ലോക സഭയിലേക്ക് മത്സരിക്കാന്‍ തയാറെടുത്തു ...

  ഇനി മത്സരിക്കില്ലെന്ന് മുന്‍പ് പറഞ്ഞതിനെ പ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ചില്ലിട്ടു സൂക്ഷിക്കേണ്ടതാണ് .. പറഞ്ഞത് ഇതാണ് " വെള്ളം കണ്ടാല്‍ ആരെങ്കിലും നീന്താതിരിക്കുമോ എന്ന് "

  ആ വീരന്‍ ഇന്ന് നീന്താത്തതിനു , മറ്റു ചില കാരണങ്ങള്‍ ഉണ്ടാകും .., നാളെ വീണ്ടും നീന്തുകയും ചെയ്യും ... പക്ഷെ ഒരിക്കല്‍ പച്ചയായി മലക്കം മറഞ്ഞ ആളുടെ അതെ വാക്കുകള്‍ വീണ്ടും വിശ്വസിച്ചു അദ്ദേഹത്തെ മഹത്വ വത്കരിക്കുന്നു കാണുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ക്ക് സഹതാപം തോന്നും .


  ലെറ്റ്‌ മി കണ്‍ക്ലൂഡേ.. .റിസള്‍ട്ട് എന്തായിരിക്കുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്

  സ്വപ്നം കാണാനുള്ള താങ്കളുടെ അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല ..പക്ഷെ എല്ലാവരും ലീഗുകാരെപ്പോലെ , ചില പിണറായി ഭക്തരെ പ്പോലെയും നേതാക്കള്‍ എന്ത് ചെയ്താലും പ്രതികരിക്കാത്ത ചിന്താ ശേഷിയില്ലാത്ത മണ്ണുണ്ണികള്‍ ആണ് എന്ന് സാമാന്യവത്കരിക്കരുത് . കേരള ജനത അഞ്ചു വര്ഷം കഴിയുമ്പോള്‍ യാത്രികമായി മാറ്റി കുത്തുന്നവരും ആണെന്ന് കരുതരുത് ..

  ഓരോ ഭരണ മാറ്റത്തിന് പിന്നിലും അത്രയും ശക്തമായ ജനവികാരവും ഓരോരോ കാരണങ്ങളും ഉണ്ടായിരുന്നു .. അത് കണക്കിലെടുത്താണ് ജനങ്ങള്‍ വോട്ടു ചെയ്തത് .

  അങ്ങിനെ ചിലത് ഇല്ലാ എന്ന് വരുത്തി അയലക്കറി മടുക്കാതെ തന്നെ പുളിച്ച മത്തിക്കറി വീണ്ടും ജനങ്ങള്‍ അണ്ണാക്ക് തൊടാതെ ഇറക്കിക്കളയും എന്നൊന്നും പ്രസ്താവിച്ചു കളയല്ലേ സാഹിബെ .....

  ReplyDelete
 35. ആ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലികുട്ടി, മുനീര്‍, ബഷീര്‍ എന്നിവര്‍ തോല്‍ക്കുകയും ലോക സഭ സീറ്റില്‍ മഞ്ചേരിയും ലീഗിന് നഷ്ടപ്പെട്ടു. പിന്നീട് വന്ന ലോക സഭ തെരഞ്ഞെടുപ്പില്‍ അത് തിരിച്ചു പിടിച്ചു. അതിനു ശേഷം വന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ ഉഗ്രന്‍ വിജയം നേടി.

  ഈ തെരഞ്ഞെടുപ്പിലും അത് ആവര്‍ത്തിക്കും. നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചു പിടിച്ച് ലീഗ് വിജയകൊടി പാറിക്കും.

  ReplyDelete
 36. ബഷീര്കാ ഇങ്ങള്‍ പറഞ്ഞത് മൊത്തം ശരിയാണ് ,ഈ സമയത്ത് ഇനി ചിലര്‍ വരും സദാചാരം പ്രസംഗികാന്‍ വേശ്യ യുടെ ചാരിത്ര പ്രസംഗം പോലെ .....
  ഒരു വാക്ക്‌ വളരെ ഇഷ്ട്ടമായി: `വായുഗുളിക കഴിച്ച് കട്ടിലില്‍ മലര്ന്നു കിടക്കേണ്ട ഗൌരിയമ്മ പോലും മത്സരിക്കാന്‍ ഒരുങ്ങുന്ന'

  ReplyDelete
 37. മുന്‍ കാല സി.പി.എമ്മിനെ പോലെ കേഡര്‍ രീതിയിലുള്ള പാര്‍ടി പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുസ്ലിം ലീഗ് നടത്തിയത് ..തീര്‍ച്ചയായും അവര്‍ക്ക് വിജയിക്കാന്‍ അര്‍ഹതയുണ്ട്...അല്ലാതെ "മരണം വരെ നമ്മള് കോണിക്ക് തന്നെ കുത്തൂ"....എന്നുറപ്പിച്ചു നില്‍ക്കുന്നവരുടെ കാലം കഴിഞ്ഞു ...പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട്....

  ReplyDelete
 38. "റിസള്‍ട്ട് എന്തായിരിക്കുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത് ..."എവിടുന്നു കിട്ടി ഈ പരമരഹസ്യം? ഏതാണ്ട് എല്ലാവരും എന്നല്ലെ പറഞ്ഞത്? അമ്മച്ചിയാണേ എനിക്കറിയില്ല. ഒന്ന് പറഞു തരൂ ബഷീര്‍ക്ക. എക്സിറ്റ് പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ നിരോധിച്ചതാ. ബഷീര്‍ക്കാ ജാഗ്രതെ

  ReplyDelete
 39. abu_abdulbasith(Mohd kakkodi) said...

  ഈ സമയത്ത് ഇനി ചിലര്‍ വരും സദാചാരം പ്രസംഗികാന്‍ വേശ്യ യുടെ ചാരിത്ര പ്രസംഗം പോലെ .....

  സുഹൃത്തേ അബു , ഇനി താഴെ പറയുന്ന വല്ലവരുമാണോ താങ്കള്‍ ഉദ്ദേശിച്ച സദാചാര പ്രാസംഗികരായ ആ ചിലര്‍ ?

  ===================
  കാസര്‍കോഡ്‌ കുമ്പളയില്‍ സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ച വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ചൂതാട്ട കേന്ദ്രത്തിലേക്ക് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മാര്‍ച്ച് നടത്തി.- വാര്‍ത്ത‍ (രണ്ടു ദിവസം മുന്‍പത്തെ വാര്‍ത്ത‍ )

  ==================
  മുന്‍പ് പീഡന കേസില്‍ ആരോപണ വിധേയനായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ലീഗ് നേതാവിന് വമ്പിച്ച സ്വീകരണവും ,എയര്‍പോര്‍ട്ട് തൂണില്‍ വലിഞ്ഞു കയറി , ഇന്ത്യയുടെ പതാക അഴിച്ചു മാറ്റി ലീഗിന്റെ പതാക പറപ്പിക്കലും,വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കടക്കം മര്‍ദ്ദനവും ..

  ( ഈ സ്വീകരണം നടന്നത് ആരോപണം വന്ന ഉടനെ , സുപ്രീം കോടതി വരെ പോയി കുറ്റ വിമുക്ത (?)മാക്കുന്നതിന് മുന്‍പ് ആയിരുന്നു എന്ന് കൂടെ അറിയുക , കോടതിയില്‍ പോയ വിവരങ്ങളുടെ മത്തിക്കറി മണം ഇപ്പൊ പുറത്തു വരികയും ചെയ്തു , അതിനുള്ള സ്വീകരണം ഇവി എവിടെ വെച്ച് ആണാവോ ? ,.@#@##&!..........വാല് മുളച്ചാ അതും ഒരു അലങ്കാരം )

  @ Basheer vallikkunnu,

  അയലക്കറി മടുത്തപ്പോള്‍ , മറ്റു പല കറികളും ഐസ് ക്രീം ചേര്‍ത്ത് കഴിക്കാന്‍ ഒളിച്ചും പാത്തും പോയതിന്റെ കഥകളാണ് ഇപ്പോള്‍ ഇങ്ങളെ പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയത് ,

  ഐസ് ക്രീമും മത്തിക്കറിയും... ഹാ ഹാ നല്ല കോമ്പിനേഷന്‍ , മലപ്പുറത്ത് കാര്‍ക്കു ആനന്ദ ലബ്ധിക്കിനി എന്ത് വേണം ?

  ReplyDelete
 40. കുത്തി ശീലിച്ചവര്‍ ഏതില്‍ കുത്തിയാലും കൊള്ളാം,ശവത്തില്‍ കുത്താതിരുന്നാല്‍ മതി. ഇക്കണ്ട അഴുക്കു ചാലും, തോടും, കടലുമെല്ലാം നീന്തിക്കടന്ന 'കന്നാലിക്കുട്ടി' തന്നെയല്ലേ ജനിച്ചകാലം മുതല്‍ കോണിക്കുമാത്രം കുത്തിശീലിച്ചവരുടെ കുത്തുകൊണ്ട്‌ കഴിഞ്ഞതവണ കോണിയില്‍നിന്നും വീണത്‌?

  ReplyDelete
 41. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം ..അന്ന് ലീഗും കോണ്‍ഗ്രസ്സും ഒന്നിച്ചല്ല കേട്ടോ... കോണ്‍ഗ്രെസ്സുകാരനായ വല്ല്യുപ്പയുടെ കൊച്ചു മോള്‍ ഞാന്‍... മദ്രസ്സയില്‍ നിന്നും എല്ലാരും എന്നോട് പറഞ്ഞു .."നീ കയ്യല്ലേ, കോണി അല്ലാലോ.. നീ ഉറപ്പായും നരകതിലാ..' എന്ന്. പിന്നെ എപ്പോഴോ, കോണിയും കയ്യും ഒന്നിച്ചു ആയപ്പോള്‍ അരിവാള്‍ ചുറ്റികയായി നരകത്തിന്റെ താക്കോല്‍. 'കോണി' തന്നെയാ സ്വര്‍ഗത്തിലേക്കുള്ള കോണി എന്ന് കരുതുന്ന ഒരിത്തിരി ഉമ്മമാമാര്‍ ഇന്നും നമുക്ക് ചുറ്റും ഉണ്ടേലും, നമ്മള്‍ മലപ്പുറക്കാര്‍ വേണെങ്കില്‍ ഇതു കൊമ്പനെയും മറിച്ചിടും.. എല്ലാരും സൂക്ഷിച്ചോ.. അയലയും മത്തിയും മടുത്തു വല്ല അയക്കൂരയും ആവോലിയും ഞങ്ങള്‍ ഒരിക്കല്‍ മൊത്തത്തില്‍ ഇറക്കുമതി ചെയ്യും.. (സോറി ജനകീയ.. തുടങ്ങിയ മുന്നണിയെ അല്ല ഉദ്യേശിച്ചത്‌..)

  ReplyDelete
 42. എനിക്ക്‌ വലിയ അഹങ്കാരം ഒന്നും തന്നെയില്ല ,,,,, ചിലപ്പോള്‍ എന്റെ മനസ്സിലും ലഡ്ഢു പൊട്ടിപോകും....
  " ലീഗിന് ഒരു 18 സീറ്റും യൂഡിഫ് നു മൊത്തം 80 സീറ്റും കിട്ടിയാലുള്ള അവസ്ഥ !
  പിന്നേ കുഞ്ഞാപ്പായുടെ മനസ്സില്ല് ലഡ്ഢു പൊട്ടി കൊണ്ടിരിക്കും.................... എന്നാല്‍ ഒന്നാം തീയതി മാത്രമായിരിക്കില്ല ആഘോഷം............
  പിന്നെ മലപ്പുറം ഒരു സംസ്ഥാനം തന്നെ ആയിരിക്കും, അവസാനം കോട്ടകുന്നില്‍ സെക്രട്ട്ൃിയേറ്റു വരികയും ചെയ്യും (തണുത്ത വെളുപ്പാന്‍ കാലത്ത് ലീഗിന്റെ യോഗം കൂടാന്‍ ................)

  ഇതു പോലെ മാണിസാര്ക്കും ഉണ്ടാവുമായിരിക്കും പൊട്ടാതെ കിടക്കുന്ന ലഡ്ഢുകള്‍ ☺

  പിന്നെ കോപി അടിച്ചു വോട്ടു ചെയ്തതാണു ജയീച്ചത്‌ എന്നു ഒന്നും പറയരുത്‌ !!
  പറയാനുള്ളത് ഇപ്പോള്‍ തന്നെ പറയുക !!

  ReplyDelete
 43. "കുഞ്ഞാലിക്കുട്ടിക്കെതിരെ പതിനാലു റജീനമാര്‍ ഒന്നിച്ചു വന്നാലും കോണിക്ക് കുത്തുന്നവന്‍ കോണിക്ക് തന്നെ കുത്തും"

  സത്യം ആണത്. ഇനി നേതാക്കള്‍ക്ക്‌ ധൈര്യമായി എന്തും ചെയ്യാമല്ലോ. ജനാധിപത്യ ബോധം ഉള്ള അണികളുടെ വോട്ട് തീര്‍ച്ചയല്ലേ. ഇനി ഇവിടെ ഐസ്ക്രീം പാര്‍ലറുകളും, കോതമംഗലങ്ങളും ആവര്‍ത്തിച്ചാലും അതിശയമില്ല. അണികളെ സമ്മതിക്കണം, ഇത്തരം നേതാക്കളെയും...

  ReplyDelete
 44. " ഈ വഴക്കിനിടയില്‍ മിക്കവാറും ഞാന്‍ സാധ്യത കാണുന്നത് നറുക്ക് മിക്കവാറും വി.എം. സുധീരന് വീഴും എന്നാണു"

  ആലപ്പുഴയില്‍ നടന്ന ദേശീയ വികസന കൊണ്ഗ്രെസ്സില്‍ സ്വന്തം പാര്‍ട്ടിയുടെ തെറ്റായ വികസന കാഴച്ചപ്പാടുകളെ വിമര്‍ശിച്ച ശ്രീ. സുധീരനെ പൊതുവേദിയില്‍ വച്ച് അവഗണിച്ചു ഇറങ്ങിപ്പോവുകയും, പുറത്തുപോയി പത്രക്കാരോട് സുധീരന്‍ ഒരു വികസന വിരോധിയും, കമ്മ്യൂണിസ്റ് പക്ഷപാതിയും ആണെന്ന് പറഞ്ഞു അദ്ധേഹത്തെ അധിക്ഷേപിച്ച അബുല്ലക്കുട്ടിയെ ഒന്ന് ശാസിക്കാന്‍ പോലും തയ്യാറാകാത്ത കൊണ്ഗ്രെസ്കാര്‍ ആ ആര്‍ക്കും വേണ്ടാത്ത സുധീരനെ പിടിച്ച് മുഖ്യമന്ത്രി ആക്കും എന്നൊക്കെ പറയുന്നത് തമാശക്ക് വക നല്‍കുന്നുണ്ട്.. :) എന്തായാലും എല്ലാം കണ്ടറിയണം...

  ReplyDelete
 45. "അവിടെ മക്കാവോ, ഇവിടെ ഐസ് ക്രീം ഇത് രണ്ടും ഈ തിരഞ്ഞെടുപ്പ് സീനില്‍ ഇടവിട്ട്‌ ഇടവിട്ട്‌ കാണിക്കും എന്ന് ഉറപ്പപാണ്. നാടകമേ ഉലകം."

  മക്കാവോയില്‍ അച്യുതാനന്ദന്‍ പോയി എന്ന് ആരും പറഞ്ഞു കേട്ടില്ല, മകന്‍ പോയി എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഐസ്ക്രീം പാര്‍ലറിലും, കോതമംഗലത്തും കുഞ്ഞാലിക്കുട്ടിയുടെ മകന്‍ പോയി എന്നല്ലലോ കേസ്.. നേതാവ് പോയി എന്ന് തന്നെ ആണ് കേസ്. മുസ്ലീം ലീഗ് സെക്രട്ടറി മുനീറിന്റെ ഇന്ത്യാവിഷന്‍ ചാനലും, മുന്‍ ബന്ധുവും, ബിനാമിയും ആയ റൌഫും ഈ രണ്ടു കേസുകളിലെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടല്ലോ. അച്യുതാനന്ദന്‍ സ്വന്തം മകനെതിരെ ഉള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രിക്ക്‌ കത്തെഴുതി, മകനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ ആരോപങ്ങള്‍ അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെ ആണെന്നിരിക്കെ ഐസ്ക്രീനൊപ്പം മക്കാവു-മക്കാവു എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്. മനസ്സിലാകുന്നില്ല..

  ReplyDelete
 46. പഴയതുപോലെ അന്ധമായി ഒരു രാഷ്ട്രീയ പാർട്ടിയിൽ സർവ്വവും സമർപ്പിക്കുന്ന അവസ്ഥക്ക് ഒരുപാട് മാറ്റമുണ്ടായിട്ടുണ്ട്. കാലങ്ങളായി തങ്ങളെ മയക്കിക്കിടത്തി മുരടിപ്പിക്കുന്നു എന്ന തോന്നൽ എല്ലാവരിലുമുണ്ടായിട്ടുണ്ട്‌. ഇടത്തും വലത്തും എല്ലാം ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യം. രാഷ്ട്രീയാന്ധത ബാധിച്ച് കാലാകാലങ്ങളായി ഒരെ പാർട്ടിക്കും ഒരെഛിന്നത്തിലും വോട്ടുചെയ്യുക എന്നത് തിരുത്തപ്പെട്ടിരിക്കുന്നു എന്ന് പല തെരഞ്ഞെടുപ്പിലും നാം കണ്ടതാണ്‌.

  സാമൂദായിക സംഘടനകളെ സ്വപക്ഷത്ത് നിർത്താൻ എല്ലാ കക്ഷികളും ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ പഴയത്പോലെ വോട്ട് ചാക്കിലാക്കി വിജയം ഉറപ്പിക്കാൻ കഴിയിന്നില്ല എന്നതാണ്‌ വാസ്തവം.

  കടുത്ത കക്ഷിരാഷ്ട്രീയ അടിമത്വം നേതാക്കളെ കൂടുതൽ ധിക്കാരികളും, അഴിമതിക്കാരുമാക്കാനെ ഉപകരിക്കൂ. നേതാക്കൾ തെറ്റുചൈതാൽ കണ്ടില്ലെന്ന് നടിക്കുകയൊ തെറ്റിനെ ന്യായീകരിക്കുകയൊ ആണ്‌ ചെയ്യുന്നത്.
  ഇതിന്‌ മാറ്റമുണ്ടാവേണ്ടതുണ്ട്..... പുതിയ തലമുറ കടുത്ത രാഷ്ട്രീയാന്ധതയിൽനിന്ന് തിരിച്ചറിവിന്റെ രാഷ്ട്രീയത്തിലേക്ക് മാറേണ്ടതുണ്ട്.

  ReplyDelete
 47. @ Hashim
  അഞ്ചു പേര്‍ ബോംബ്‌ പൊട്ടി മരിച്ച ആ സംഭവം ശരിക്കും പ്രതികരണമര്‍ഹിക്കുന്ന ഒന്നായിരുന്നു. ഭാര്യ സുഖമില്ലാതെ ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ഒരു ബ്ലോഗ്‌ എഴുതാനുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നില്ല. കുറെ പേര്‍ ഇതേ ചോദ്യം ഇമെയില്‍ വഴിയും ചോദിച്ചിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തിപരമായ വിശദീകരണം നല്‍കുന്നത്.

  ReplyDelete
 48. @ C.O.T Azeez:
  Yes. I am in Vallikkunnu now. She is getting well. under complete bed rest for 6 weeks. I may stay here few more days..

  ReplyDelete
 49. good article basheerka..
  and if anyone want to read about the death of five people from Nadapuram, visit www.rahimkalathil.blogspot.com

  ReplyDelete
 50. @ Sreejith Kondotty & Faisal Kondotty എന്റെ പോസ്റ്റിനെ വിമര്‍ശന വിധേയമാക്കി വന്ന കമന്റുകളില്‍ നിങ്ങള്‍ രണ്ടു കൊണ്ടോട്ടിക്കാര്‍ എഴുതിയ കമന്റുകള്‍ വളരെ ശ്രദ്ധേയമാണ്. കൊണ്ടോട്ടിയില്‍ ലീഗുകാരല്ലാത്തവരും ഉണ്ട് അല്ലേ..

  ReplyDelete
 51. ജനാധിപത്യം മാറ്റി നമ്മുക്ക് പട്ടാള ഭരണം ആക്കിയാലോ? അതാണ്‌ നല്ലത് എന്നാലേ ഇതിന്റെ വില നമ്മള്‍ അറിയൂ ....

  വോട്ടിനു വിട !!

  ReplyDelete
 52. @ Basheer Vallikkunnu...

  ബഷീര്‍ക്കാ... കമന്‍റുകള്‍ ശ്രദ്ധേയമാണെന്ന് അറിയിച്ചതിനു നന്ദി. കൊണ്ടോട്ടിയില്‍ ലീഗുകാര്‍ അല്ലാത്തവരും ഉണ്ട്..!

  https://www.facebook.com/photo.php?fbid=10150160550374187&set=a.308829939186.185462.696749186&ref=nf

  ReplyDelete
 53. വായിച്ചു....എന്തായാലും ആരായാലും നന്നായി മുടിച്ചാല്‍ മതിയായിരുന്നു...അല്ല ഭരിചാലേ...

  ReplyDelete
 54. ബഷീറിന്‍റെ കോണി യോടുള്ള സ്നേഹം മറനീകി പുറത്തു വന്ന പോസ്റ്റ് !കുപ്പായം എത്ര വാരി ചുറ്റിയാലും അണ്ടര്‍വിയറിന്‍റെ നിറം പച്ച തന്നെ എന്ന് വ്യക്തം. പക്ഷെ ഇത്തവണ കോണി കണ്ടാല്‍ വെറയല്ല ഓക്കാനമാണ് വരുന്നത്.
  കേരളത്തിലും ഭരണ സ്ഥിരത ആവശ്യമാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു കോയ . വി എസ്സ് നേതൃത്വം കൊടുക്കുന്ന LDF ജയിക്കും .ഉമ്മനും കൂട്ടരും പാണ്ടി ലോറി കയറിയ തവളയുടെ പോലെ വഴിയില്‍ കിടക്കും .

  ReplyDelete
 55. >>ഉമ്മാമയെ താങ്ങിയെടുത്ത് കൊണ്ട് പോയ കാന്തപുരം സുന്നി യുവാക്കള്‍ അവരെ ബൂത്തിലിട്ടു തടിതപ്പി!!.<<

  സകല ബ്ലോഗ്ഗെര്മാരും ഇപ്പൊ കാന്തപുരം സുന്നികളുടെ നെഞ്ചത്താണല്ലോ..? വള്ളിക്കുന്നായിട്ടു കുറവ് വരുതാതിരുന്നത് നന്നായി
  കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കലാ പരിപാടികള്‍ക്ക് വക്കാലത്ത് പറയുന്നതിനിടയിലും ബഷീറിലെ 'വഹാബി' അറിയാതെ പുറത്തു ചാടി....കൊള്ളാം...
  ഈ പതിനാലു രജീനമാരെ ഒക്കെ നിങ്ങളുടെ നേതാവ് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമോ? അപാര കഴിവ് തന്നെ.......നമിച്ചിരിക്കുന്നു..

  ReplyDelete
 56. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ
  ഇതു രണ്ടും സംഭവിക്കില്ല ബഷീറേ.. വീ.എസ് തന്നെ രണ്ടാമതും

  ReplyDelete
 57. നാദാപുരം ബോംബ്‌ സ്ഫോടനം: തീവ്രവാദികള്‍ ആരു? മത-സമുദായ നേതാക്കള്‍ മറുപടി പറയുക.
  നാദാപുരം ബോംബ്‌ സ്ഫോടനം: തീവ്രവാദികള്‍ ആരു? മത-സമുദായ നേതാക്കള്‍ മറുപടി പറയുക.

  ബോംബ്‌ നിര്‍മിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ (മുനീര്‍-ഷാജി) മറ്റുള്ളവരെ തീവ്രവാദികള്‍ ആക്കുന്ന നയം ഇനിയെങ്കിലും തിരുത്തുക.

  ReplyDelete
 58. നാദാപുരത്ത് കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമാണ്
  സി.ദാവൂദ്

  http://shafeek-one.blogspot.com/

  ReplyDelete