July 28, 2010

മലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്

ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്‍റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല.

July 25, 2010

വി എസ്, വിവരക്കേടിന് ഒരതിരുണ്ട്‌

വിവരക്കേടിന് ഒരതിരുണ്ട്. നമ്മുടെ പാരമ്പര്യമനുസരിച്ച് മുഖ്യമന്ത്രിമാര്‍ക്ക് അല്പം വിവരക്കേടൊക്കെ ആവാം. അതവര്‍ക്ക് നാം വകവെച്ചു കൊടുക്കുന്ന ഒരു സ്വാതന്ത്ര്യമാണ്. വി എസ് ആവുമ്പോള്‍ അദ്ദേഹത്തിന്‍റെ 'വിവരവും നിലവാരവുമനുസരിച്ച്' അല്പം കൂടി സ്വാതന്ത്ര്യം നമ്മള്‍ അദ്ദേഹത്തിന് നല്‍കണം.പക്ഷെ ഇന്നലെ അദ്ദേഹം പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് സാധാരണ ഗതിയില്‍ നാം അനുവദിച്ചു കൊടുക്കാറുള്ള വിവരക്കേടിന്റെ സ്വാതന്ത്ര്യത്തിനും അപ്പുറത്താണ്.

July 22, 2010

നികേഷിനെ നാര്‍ക്കോ നടത്തണം

ഇന്ത്യാവിഷന്‍ മുന്‍ സി ഇ ഒ നികേഷ്‌ കുമാറിന്‍റെ അഭിമുഖവുമായി വന്ന മാതൃഭൂമി വാരിക എനിക്ക് ഇന്നലെ വൈകിട്ടാണ് കിട്ടിയത്. മമ്മൂട്ടിയെക്കാള്‍ സുന്ദരനെന്ന് തോന്നുന്ന നികേഷിന്റെ ഒരു സൂപ്പര്‍ ക്ലോസപ്പാണ് കവറില്‍ അടിച്ചു വെച്ചിരിക്കുന്നത്. ‘ഞാനെന്തിന് ഇന്ത്യാവിഷന്‍ വിട്ടു?’ എന്ന് വെണ്ടക്കയും. റജീന വാര്‍ത്ത പുറത്തു വന്ന ശേഷം കുഞ്ഞാലിക്കുട്ടി സാഹിബ് നികേഷിനെ വിളിച്ചത്രേ.. അവര്‍ തമ്മിലുള്ള ഡയലോഗ് ഇപ്രകാരമാണ്.

July 20, 2010

കണ്ടലേ സുന്ദരീ ഒന്നൊരുങ്ങി വാ

ഷാക്കിറയുടെ സാമിനാമിനാ ഹിറ്റായതിനെക്കാള്‍ വേഗതയിലാണ് വളപട്ടണത്തെ കണ്ടല്‍ ചെടികള്‍ ഹിറ്റായിരിക്കുന്നത്. മുടിഞ്ഞ ഭാഗ്യമാണ് കണ്ടല്‍ ചെടികള്‍ക്ക് വന്നിരിക്കുന്നത്. സഖാക്കളും കോണ്‍സ്സുകാരും ലീഗുകാരും എന്ന് വേണ്ട ബി ജെ പി പോലും കണ്ടലിന് വേണ്ടി കണ്ഠം ഇടറുന്നു. വി പി സിങ്ങിന്‍റെ മണ്ഡല്‍ കാലത്ത് പോലും ഇല്ലാത്ത ഐക്യമാണ് ഈ കണ്ടല്‍ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കൊക്കെയും പെട്ടെന്ന് എന്ത് പറ്റി എന്ന് പാവം കണ്ടലുകള്‍ അത്ഭുതപ്പെടുന്നുണ്ടാവും.

July 18, 2010

നികേഷ്‌ പോയാല്‍ ഇന്ത്യാവിഷന്‍ പൂട്ടുമോ?

എം വി രാഘവന്‍ പോയിട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ മകന്‍ നികേഷ്‌ പോയാല്‍ ഇന്ത്യാവിഷനും പൂട്ടില്ല എന്ന് ഒറ്റ ശ്വാസത്തില്‍ പറയുന്നവര്‍ ഉണ്ടാവും. അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്ന് അവസാനം ചാടേണ്ടയാളാണ് കപ്പിത്താന്‍. അയാള്‍ ആദ്യം ചാടിയാല്‍ ബാക്കിയുള്ളവരുടെ കാര്യം വെള്ളത്തിലാവും. എം വി നികേഷ്‌ കുമാര്‍ ഇന്ത്യാവിഷനില്‍ നിന്ന് രാജി വെച്ചു പുതിയ ചാനലിന്‍റെ പരിപാടിയുമായി മുന്നോട്ടു പോവുകയാണ്. പുതിയ വാര്‍ത്താ ചാനല്‍, ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്, ആനിമേഷന്‍ സ്കൂള്‍ തുടങ്ങി വലിയ സ്വപ്നങ്ങളുമായാണ് പുള്ളി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  അദ്ദേഹത്തിനു വേണ്ടി പണം മുടക്കാന്‍ വന്‍ കിട മുതലാളിമാര്‍ തയ്യാറായതായും വാര്‍ത്തയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും അല്ലെങ്കിലും  ഇന്ത്യാവിഷനില്‍ കുറെ ദിവസമായി നികേഷിനെ കാണാനില്ല!!. അദ്ദേഹം ചാടിയിരിക്കുന്നു എന്നത് ഉറപ്പാണ്!.

July 14, 2010

എന്നെ കണ്ടവരുണ്ടോ ?

സീരിയസ് ആയ വിഷയങ്ങള്‍ എഴുതി എഴുതി എനിക്ക് മടുത്തു. ഈ ബ്ലോഗ്‌ വായിച്ചു മലയാളികളെല്ലാം നന്നാവും എന്നായിരുന്നു എന്റെ പ്രതീക്ഷ. അത് നടക്കുമെന്ന് നോന്നുന്നില്ല.  രാഷ്ട്രീയവും തീവ്രവാദവും എല്ലാം അവിടെ നിക്കട്ടെ. ലാലു അലക്സ് പറയുന്ന പോലെ 'ഇനി അല്പം പെര്സനലായിട്ട്' ഒരു  പോസ്റ്റങ്ങ്  കാച്ചുകയാണ്. Just for a change.. എന്റെ എളാപ്പയുടെ പഴയ ആല്‍ബം നോക്കുന്നതിനിടയിലാണ് ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ കണ്ടത്. ഏകദേശം മുപ്പതു വര്‍ഷത്തെ പഴക്കം കാണണം. വള്ളി ട്രൗസറുമിട്ട്   ഓലപ്പീപ്പിയൂതി  നടന്നിരുന്ന കാലം.

July 11, 2010

മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്?

മഅദനി കുടകിലെ ഇഞ്ചിത്തോട്ടത്തില്‍ പോയി എന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തെ കേരളത്തിന്‍റെ ഇന്റലിജന്‍സ്‌ വകുപ്പിന്റെ മേധാവിയാക്കണം, നിയമവും പ്രായവും അനുവദിക്കുന്നില്ല എങ്കില്‍ ഏറ്റവും ചുരുങ്ങിയത് അഭ്യന്തര മന്ത്രിയെങ്കിലും ആക്കണം. കാരണം അദ്ദേഹം കുടകില്‍ എത്തി എന്നത് ഒരു നിസ്സാര സംഭവം അല്ല. ജയിലില്‍ നിന്ന് അദ്ദേഹത്തെ ആഭ്യന്തര മന്ത്രി സ്വീകരിച്ച് കൊണ്ട് വന്നത് മുതല്‍ മഅദനി  കേരള പോലീസിന്റെ സംരക്ഷണത്തിലും ബി കാറ്റഗറി നിരീക്ഷണത്തിലും ആണ്. അദ്ദേഹത്തിന്‍റെ വീട്ടിലെ ചീനച്ചട്ടിയില്‍ കടുക്‌ വറുത്താല്‍ പോലും അറിയുന്ന പോലീസ്‌ അദ്ദേഹം കുടകില്‍ എത്തിയത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അതല്ല കാവല്‍ നില്‍ക്കുന്ന പോലീസിനെയൊക്കെ വെട്ടിച്ച് വീല്‍ചെയറില്‍ അദ്ദേഹം കുടകിലെത്തി എന്ന് പറഞ്ഞാല്‍ പുള്ളി ഒരു മഹാ സംഭവം ആണെന്നാണ്‌ അതിനര്‍ത്ഥം.  ഇത്രയും ബുദ്ധി സാമര്‍ത്ഥ്യമുള്ള ഒരാളെ പോലീസിലെടുത്താല്‍ കേരളം രക്ഷപ്പെടും.

July 5, 2010

കൈ വെട്ടിയവരോട് രണ്ട് വാക്ക്

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും  ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.

July 4, 2010

മറഡോണയുടെ ട്രൗസര്‍ ആര് അഴിപ്പിക്കും?

മറഡോണക്ക് ട്രൗസര്‍ ഊരേണ്ടി വരില്ല. അയാളുടെ ട്രൗസര്‍ നാട്ടുകാര്‍ ഊരും!. അര്‍ജന്റീന കപ്പ് നേടിയാല്‍ ട്രൗസര്‍ ഊരി നൂല്‍ബന്ധമില്ലാതെ ഓടുമെന്നാണ് പുള്ളി പറഞ്ഞിരുന്നത്. കപ്പില്ലാതെ തന്നെ അയാള്‍ ഓടാന്‍ പോവുകയാണ്. വടിയും കുന്തവുമായി നാട്ടുകാര്‍ പിറകില്‍ ഉണ്ടാവുമെന്ന് മാത്രം. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് ഒരു സ്വഭാവമുണ്ട്. നല്ല കളി കളിച്ചു വന്നാല്‍ സ്നേഹിച്ച് കൊല്ലും. അല്ലെങ്കില്‍ അടിച്ചും കൊല്ലും. നാട്ടിലേക്ക് വിമാനം കയറുന്നതിനു പകരം പുള്ളിക്ക് നല്ലത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോരുന്നതാണ്. ഇവിടെയാവുമ്പോള്‍ നേരത്തിനു കഞ്ഞി കിട്ടും. പത്താം നമ്പര്‍ ബ്ലോക്കില്‍ രാജാവായി കഴിയാം. ഏറ്റവും ചുരുങ്ങിയത് ബെര്‍ത്ത്‌ ഡേക്ക് ഗിഫ്റ്റുമായി വരാന്‍ മലപ്പുറത്തെയും നൈനാം വളപ്പിലെയും ഫാന്‍സുകാര്‍ ഉണ്ടാവും.

July 3, 2010

ബ്രസീലേ, നീയും?

ഇതൊരു കൊലച്ചതിയായിപ്പോയി. ജയാനന്ദനെയും റിയാസിനെയും പോലീസ് പിടിച്ചപ്പോള്‍ പോലും എനിക്ക് ഇങ്ങനെയൊരു സങ്കടം ഉണ്ടായിട്ടില്ല. എന്നെപ്പോലുള്ള ബ്രസീല്‍ ഫാന്‍സുകാരെ തീര്‍ത്തും ശുംഭന്മാര്‍ ആക്കിയ കളിയാണ് ഇന്നലെ കാക്കയും കൂട്ടുകാരും കളിച്ചത്. ആയിരം മെസ്സിക്ക് അരക്കാക്ക എന്ന എന്റെ പോസ്റ്റ് പിന്‍വലിക്കുകയാണ്. അവിടെ നടത്തിയ എല്ലാ വെല്ലുവിളികളും ഇതോടെ അസാധുവായിരിക്കുന്നു. വെല്ലുവിളി നടത്തലും പിന്‍വലിക്കലും ആരുടേയും കുത്തകയല്ലല്ലോ!!. ഇന്നലെ രാത്രി മുതല്‍ ആ പോസ്റ്റില്‍ പോയി കമന്റ്‌ ഇട്ടു കളിക്കുന്ന എല്ലാവരോടും കൂടിയാണ് ഇത് പറയുന്നത്!!. ഭ്രാന്ത് പിടിപ്പിക്കുന്നതിനും ഒരതിരുണ്ട്‌.