കണ്ടല്‍ ചെടികളോടും അവയുടെ അരികു പറ്റി ജീവിക്കുന്ന കുറുമാടന്‍ ഞണ്ടുകളോടും എനിക്ക് പറയാനുള്ളത് ഇതാണ്. പേടിക്കേണ്ട മക്കളേ, നിങ്ങളുടെ നല്ല കാലം തെളിഞ്ഞു എന്ന് മാത്രം കരുതിയാല്‍ മതി.ജ്ഞാനപ്പാനയിലെ ആ രണ്ടു വരികളുടെ അര്‍ത്ഥം ഓര്‍ത്ത് ആനന്ദാശ്രു പൊഴിക്കാനുള്ള സമയത്ത് പേടിച്ചു നില്‍ക്കല്ലേ മക്കളേ..
ഒരു കോണ്സ്സുകാരന് എന്നോട് പറഞ്ഞത് കണ്ടല്‍ ചെടികളെ ജീവന് തുല്യം സ്നേഹിക്കണമെന്ന് ഗാന്ധിജി ഒസ്സ്യത്ത് ചെയ്തിട്ടുണ്ട് എന്നാണ്. ഉപ്പു സത്യാഗ്രഹത്തിന് പോകുന്നതിന്റെ കൃത്യം ഒന്നേകാല്‍ മണിക്കൂര്‍ മുമ്പാണത്രേ ഗാന്ധിജി അത് പറഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സോണിയ ഗാന്ധിയും കെ മുരളീധരനും കഴിഞ്ഞാല്‍ ഗാന്ധിജിയോട് ഏറ്റവും സ്നേഹമുള്ളയാള്‍ കെ സുധാകരനാണ്. ഗാന്ധിജിയുടെ വാക്കുകള്‍ക്കു വേണ്ടി അദ്ദേഹം എന്തും ചെയ്യും. കണ്ടല്‍ ചെടികളോട് കണ്ണൂരിലെ സഖാക്കള്‍ കാണിക്കുന്ന കൊടും ക്രൂരത കണ്ടിട്ട് പുള്ളി പലപ്പോഴും ഒറ്റക്കിരുന്നു കരയാറുണ്ട്. ഒന്നു രണ്ടു തവണ ബോധം കെടുകയും ചെയ്തു.
വര്‍ഗ സമരത്തില്‍ കണ്ടല്‍ ചെടികളുടെ പങ്ക് എന്ന ഒരു പ്രത്യേക അദ്ധ്യായം തന്നെ കാറല്‍ മാര്‍ക്സ് എഴുതിയിട്ടുള്ളതിനാല്‍ സഖാക്കള്‍ക്കും അവയെ കയ്യൊഴിയാന്‍ ആവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്ടല്‍ ചെടികള്‍ക്കിടയില്‍ നിന്ന് ചില പ്രത്യേക ഞണ്ടുകള്‍ പുറത്ത് വരുമെന്ന് മാര്‍ക്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവറ്റകള് അണ്ടിയില്‍ കയറിപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതോടെ പാര്‍ട്ടിയുടെ ജൈവവൈവിധ്യം സ്വാഹയാകുമെന്നും ഏംഗല്‍സും പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പല സഖാക്കള്‍ക്കും ഏതാണ്ട് ഒരു കണ്ടല്‍ ലുക്കുള്ളത് (കണ്ണട വെക്കുമ്പോള്‍ പ്രത്യേകിച്ചും) ഈ പ്രത്യയ ശാസ്ത്ര പാശ്ചാത്തലം ഉള്ളത് കൊണ്ടാണ്.
ചുരുക്കത്തില്‍ കണ്ടല്‍ ചെടികള്‍ക്കും ഞണ്ടുകള്‍ക്കും വേണ്ടി പൊരുതി മരിക്കാന്‍ സഖാക്കളും കോണ്‍സ്സുകാരും തയ്യാറാകുന്നതില്‍ അവരെ കേരള ജനത പ്രത്യേകം അഭിനന്ദിക്കണം. ആത്മാര്‍ത്ഥത കൊണ്ട് ചെയ്യുന്ന ഇത്തരം കലാ പരിപാടികളെ നാം ഒരിക്കലും പരിഹസിച്ചു കൂടാ. എന്റെ ഗ്രാമമായ വള്ളിക്കുന്നിലും കുറെ കണ്ടല്‍ ചെടികള്‍ ഉണ്ട്. കടലുണ്ടിപ്പുഴയുടെ ഓരത്തുള്ള ആ കണ്ടല്‍ കാടുകള്‍ ദേശാടനക്കിളികളുടെ ഇഷ്ടതാവളങ്ങള്‍ ആണ്. വളപട്ടണത്തെ കണ്ടല്‍ ചെടികളെ സ്നേഹിച്ചു മടുക്കുമ്പോള്‍ സഖാക്കളും കോണ്‍സ്സുകാരും വള്ളിക്കുന്നിലേക്ക് വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചെടികള്‍ക്കിടയില്‍ ചെറിയ ഗ്യാപ്പുണ്ടാക്കിയാല് കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാര്‍ ഹോട്ടല്‍, പാര്‍ട്ടി ഓഫീസ്, സംഭാവന ടിക്കറ്റ് കൗണ്ടര്‍ എന്നിവ ഇവിടെയും ഉണ്ടാക്കാന്‍ പറ്റും. എത്ര മോശമായാലും ഒരു സീസണില്‍ നാലോ അഞ്ചോ കോടി ഒപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പ്ലീസ്, അവിടെ സ്നേഹിച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട് വരണേ. കണ്ടലേ സുന്ദരീ ഒന്നൊരുങ്ങി വാ... നാളെയാണ് താലി മംഗലം..
സംഗതി എന്തായാലും ജയറാം രമേശ് വന്നതിനു ശേഷമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരു വെടിക്കെട്ട് മന്ത്രാലയം ആയത്.
ReplyDeleteMacha You Rocks....
ReplyDeleteഓരോ ദിവസവും താങ്കളുടെ ശൈലി രസകരമായി മാറുന്നു..ഇഷ്ട്ടായി ..
ഏറ്റവും ഇഷ്ട്ടപെട്ടത്
"പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കണ്ടല്‍ ചെടികള്‍ക്കിടയില്‍ നിന്ന് ചില പ്രത്യേക ഞണ്ടുകള്‍ പുറത്ത് വരുമെന്ന് മാര്‍ക്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവറ്റകള് അണ്ടിയില്‍ കയറിപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതോടെ പാര്‍ട്ടിയുടെ ജൈവവൈവിധ്യം സ്വാഹയാകുമെന്നും ഏംഗല്‍സും പറഞ്ഞിട്ടുണ്ട്. "
ഹഹഹഹഹഹ
യൂത്ത്ലീഗാണ് കണ്ടൽ പദ്ധതിക്കെതിരെ ആദ്യം രംഗത്തിറങ്ങിയത് എങ്കിലും അതത്ര ഹിറ്റായില്ല കണ്ടൽകാടിനെ ശരിക്കും കണ്ടറിഞ്ഞ സുധാകരാണിപ്പൊ താരം. അല്ല, ഈ കണ്ട കണ്ടൽകാടൊക്കെ ഇപ്പോ പൊട്ടി മുളച്ചതാണോ! കണ്ടൽകാട് പല ഭാഗത്തും നശിപ്പിക്കപെട്ടിട്ടുണ്ട്. അന്ന് ഇടതന്മാരുടെ ലേബലില്ലാത്തതിനാൽ ആരും കണ്ടതുമില്ല. സുനാമിക്ക് ശേഷം ഇപ്പോഴാണ് കണ്ടൽ ശരിക്കും കാണുന്നത്.
ReplyDeleteDear Basheer bhai,
ReplyDeletefunny presentation. good. Beware CPM is the largest corporate institution of Kerala. Don't worry we will think your place once the mananchira five star hotel project gets completed.
best wishes
Azeez
അയ്യേ ഈ കണ്ടല്‍ അത്രക്ക് വൃത്തികെട്ട സാധനം ആണല്ലേ
ReplyDeleteദേ രാഷ്ട്രീയക്കാര്‍ മൊത്തം അതിന് പിന്നാലെ
'എവരി കണ്ടല്‍ ഹാസ് എ ഡെ' എന്നു പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വരുന്നു.
ReplyDeleteകല്ലെന്‍ പോക്കുടന്‍ പോലും കണ്ടലിനോട് ഇത്ര സ്നേഹം ഉണ്ടാവില്ല . നാടകമേ ഉലകം
ReplyDeleteപാപിനിശ്ശേരി ഇന്ത്യയില്‍ പെട്ട സ്ഥലം
ReplyDeleteതന്നെയാണെന്ന് സഖാവ് ശശിക്ക്
സുധാകരന് എം പി മറുപടി കൊടുത്തപ്പോ
ഉറപ്പിച്ചതാ അവിടുത്തെ ഞണ്ടുകള്‍
മാര്‍ക്സിന്റെ മുന്നറിയിപ്പ് സത്യമാക്കുമെന്ന്!
കണ്ടലിനു വേണ്ടി രാഷ്ട്രീയക്കാര്‍ തൊണ്ടയിടറുന്നത് ജനത്തെ മണ്ടരാക്കാനാണെന്ന് അതിരസകരമായി പറഞ്ഞിരിക്കുന്നു.
ReplyDeleteപരിസ്ഥിതി പ്രവര്‍ത്തകരെ മറന്നുപോയതാണോ?
Had a hilarious laugh .
പക്ഷെ ഈ ഇഷുവില്‍ താങ്കള്‍ എവിടെ നില്ക്കുന്നു എന്ന് വ്യക്തമല്ല. ഞന്ടുകള്ക്കൊപ്പമോ "വികസന" വണ്ടികള്‍ക്കൊപ്പമോ?
ഈ രാഷ്ട്രീയക്കാർ എല്ലാവരും കൂടി നാടു നന്നക്കിയതുപോലെ!!! കണ്ടലും നന്നാക്കുമോ?...കണ്ടലിന്റെ കാര്യവും ഇലക്ഷനൊടുകൂടി കഴിയും...എന്നല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്..
ReplyDeleteകുറെ കാലമായി സുധാകരന് ഓങ്ങി നില്ക്കുന്നു. ഇപ്പോഴാ എല്ലാം ഒത്തു വന്നത്. ഒനേ.. സുധാരന്.. ആരാ മോന്!
ReplyDeleteHey all. Check out ഒരു വല്ലാത്ത സുബാഹല്‍ ഖൈര്‍!!
വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ അവറ്റകള് അണ്ടിയില്‍ കയറിപിടിക്കാനുള്ള സാധ്യതയുണ്ടെന്നും ......
ReplyDeleteകശുവണ്ടിയല്ലേ ഉദ്ദേശിച്ചത്????
മുരലീധരന്മാരും സുധാകരന്മാരും ഉള്ള കേരള രാഷ്ട്രീയത്തില്‍
ReplyDeleteഇത്രേ അല്ലേ ആയുള്ളൂ സാംസ്കാരിക കേരളത്തില്‍.
എലികള്‍ ഇരുമ്പ് തിന്നുന്ന നാട്ടില്‍ ആന റാഞ്ചി പക്ഷികള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ല
ഇപ്പോള്‍ പുതിയ ക്രിക്കറ്റ് stadiyum ഉണ്ടാക്കാന്‍ പോകുന്ന ഇടക്കൊച്ചി യിലെ സ്ഥലവും കണ്ടല്‍ കാടല്ലേ?
ReplyDeleteകണ്ടലിനോടുള്ള ഈ ഇണ്ടലുണ്ടല്ലോ
ReplyDeleteഅത് വല്ലാത്തൊരു കുണ്ടാമണ്ടി തന്നെ.
എല്ലാ കുണ്ടന്മ്മാരും കണ്ടലിന്ടെ പിന്നാലെയാണ് ഇപ്പോള്‍ മണ്ടുന്നത്.
ഞണ്ട്കള്ക്ക് പണ്ടേ മണ്ടയുള്ളത് കൊണ്ട് ജ്ഞാനപ്പാനയല്ല കൃഷ്ണഗാഥയും ദഹിക്കും..
ചില മണ്ടന്മാര്ക്കു പണ്ടേ ദഹനശക്തിയും സഹന ശക്തിയും കൂടുതലായത് കൊണ്ട് അവരെ മണ്ടന്‍ മാരാകാന്‍ ശ്രമിക്കുന്നത് തനി മണ്ടത്തരമാണ്.
കണ്ടലിനെക്കുറിച്ചുള്ള എല്ലാ കണ്ടക്ഷോഭങ്ങള്ക്കും പൂച്ചെണ്ടുകള്‍..
പശ്ചാത്തലത്തില്‍: 'പൂച്ചണ്ട് പൂച്ചണ്ട് എന്ന് വിളിക്കാതെ
ആനണ്ട് ആനണ്ട് എന്ന് വിളിക്കിനെടാ മക്കളെ..'
ഉസ്മാന് ഇരിങ്ങാട്ടിരി
തര്‍ക്കിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍.
ReplyDelete@ salam pottengal
ReplyDelete"പക്ഷെ ഈ ഇഷുവില്‍ താങ്കള്‍ എവിടെ നില്ക്കുന്നു എന്ന് വ്യക്തമല്ല. ഞന്ടുകള്ക്കൊപ്പമോ "വികസന" വണ്ടികള്‍ക്കൊപ്പമോ?".
അതൊരു തമാശയാണ്. പല ഇഷ്യൂകളിലും ഞാന്‍ എവിടെയാണ് നില്‍ക്കുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല!!. ഒരു സിംഹവാലന്‍ കുരങ്ങിന് വേണ്ടി ഒരായിരം മെഗാ വാട്ട് വേണ്ടെന്നു വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സുഗതകുമാരി ചേച്ചി പിണങ്ങുമെങ്കിലും I am more inclined to the practical side of the issues. ചെറുപ്പത്തില്‍ കടലുണ്ടിപ്പുഴയുടെ കൈ വഴികളില്‍ കുറെ ഞണ്ട് പിടിച്ചു കളിച്ചത് കൊണ്ട് അവരെ കയ്യൊഴിയുന്നതിലും വിഷമം ഇല്ലാതില്ല.
അഭിപ്രായം എഴുതണം എന്ന് കരുതി ബ്ലോഗ് വായിച്ചു. നല്ല ശൈലി തോന്നിയപ്പോള്‍ ചിരിയും വന്നു. പക്ഷെ കണ്ടല്‍ പദ്ധതി എന്താണെന്ന് ഇപ്പോഴും പിടി കിട്ടിയില്ല. വീ പീ സിംഗിന്റെ കാലത്തെ മണ്ടലും, ഗാന്ധിജി ഒസ്യത്ത് ചെയ്ത കണ്ടലും, കണ്ടല്‍ വള്ളിക്കുന്നിലും ഉണ്ടെന്ന കണ്ടെത്തലും എല്ലാം വായിച്ചപ്പോള്‍ ആകെ കൂടി ഒരു കണ്ഫ്യൂഷന്. കണ്ടലിന്റെ അര്‍ഥം ഏതു ഡിക്ഷനറിയില്‍ നിന്ന് ലഭിക്കും എന്ന് കൂടി അടിക്കുറിപ്പ് കൊടുത്തിരുന്നെങ്കില്‍ എന്നെ പോലുള്ള മണ്ടന്മാര്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിയിരുന്നില്ല. സഹായിക്കുമല്ലോ.
ReplyDeleteശ്രീനിവാസന് 'സന്ദേശത്തില്‍' പറഞ്ഞ പോലെ, കണ്ടലിനെ ക്കുറിച്ചു ഒരച്ചരം മിണ്ടി പോകരുത് !
ReplyDeleteകണ്ടാല്‍ വനങ്ങള്‍ പ്രകൃതിയുടെ അമുല്യ സമ്പത്താണ്. അത് കൂടി നശിപ്പിച്ചു വേണം പണ്ടാരമടങ്ങാന്‍.
'അണ്ടി' യിലുള്ള പിടിത്തം മുറുക്കിക്കോ ...ചുറ്റും ശത്രുക്കളാ....
vallikkunne,poottiyal athepole thurakkanumariyam........
ReplyDeleteകണ്ടാ.... കണ്ടാ...
ReplyDeleteകണ്ടലുകൊണ്ടും കളിക്കണത് കണ്ടാ?
ആക്ഷേപഹാസ്യം ക്ഷ ‘ഭോദിച്ഛു’!!
:)
കണ്ടല്‍ ന്യൂനപക്ഷായതുകൊണ്ടാ ഇങ്കിലാബൂന്നുല്ലാതെ വെക്കം അടചൂട്ട്യത് ?
ReplyDeleteപൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് റോഡിലെ കുഴികളിൽ കണ്ടൽ കൃഷി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം!
ReplyDeleteThis comment has been removed by the author.
ReplyDeleteഅല്ല ബഷീറേ ആനക്കും ഈ കോണ്ഗ്രെസ് കാരെപ്പോലെ ബേറെ പണി ഒന്നുല്ലേയ് ശൈത്താന്മാര്.ഞമ്മളെ സഖാക്കള്‍ നല്ല നേരത്ത് പത്തു പുതനുണ്ടാക്കാന് കഷ്ടപപെടുമ്പോഴാ അവന്റൊരു തീരോം ദേശോം.എടൊ ഭരണം ഉള്ളപ്പോള്‍ അല്ലെ ഞമ്മക്കിത് പറ്റൂ. ഇനി കുറച്ചു മാസേ ബാക്കിയുള്ളൂ.അയിനും മുന്നേ കയ്യിന്നതര പാര്‍ട്ടി സഖാക്കളേ(നല്ല കച്ചവട സഖാക്കളേ) ഉധരിക്കണം.മനസ്സിലായാ...
ReplyDelete(basheerkaaaa ബ്ലോഗ്സ് എല്ലാം നന്നാവുന്നുണ്ട്.കമന്റിടാന്‍ നേരം കിട്ടാറില്ല.ഞാന്‍ നിങ്ങളുടെ പിന്നാലെയുണ്ട്.എല്ലാ ആശീര്‍വാദങ്ങളും))
"കണ്ടാലുംകൊണ്ടാലും"പഠിക്കില്ല!
ReplyDeleteഒരു കണ്ടല്‍ സൌഭാഗ്യമേയ്...
ഇടത്കാലം കഴിഞ്ഞാല്‍ വലത്കാലം വരും.
അന്നേരം കാണാം പൂരം ! അന്ന് പരിതസ്ഥിതി
മാറും..അതോടെ ഇവന്മാരുടെ തലമണ്ടയില്‍ "പരിസ്ഥിതി"ബോധം തിളച്ചുമറിഞ്ഞ്
കണ്ടല്ചെടികള്ക്കിടയില് നിന്ന് ലാവയായി
പൊട്ടിയൊലിക്കും...
പിന്നെ,പാപ്പിനിശ്ശേരിമുതല് വളപട്ടണം വരെയുള്ളവര്‍ക്ക് തിരിഞ്ഞു നോക്കേണ്ടിവരില്ല!
പാലും(മില്‍മയല്ല)തേനും,സ്വര്‍ണ്ണവും വെള്ളിയും
ഒഴുക്കിവിടുന്ന ഒരു"കണ്ടല്‍ സാമ്രാജ്യത്തിന്റ്റെ"
ഉടമകളും അവകാശികളുമായിത്തീരുമവര് !!
എന്തായാലും നമ്മള് ആഭ്യന്തര ടൂറിസ്ട്ടുകള്ക്ക് കാണാന്‍ രസം കണ്ടലിനെക്കാള് ശശിയുടെ ഉരുണ്ടുകളിയായിരുന്നു. പാര്‍ക്കില്ലെന്നും എന്‍ട്രി ഫീ അല്ല സംഭാവനയാണ് സന്ദര്‍ശകര്‍ നല്‍കുന്നതെന്നും അവസാനം പറഞ്ഞത് ഉടനെയൊന്നും മറക്കാന്‍ പറ്റില്ല. പാര്‍ട്ടിയുടെ സ്ക്രിപ്റ്റനുസരിച്ചു ഇ. പി. ക്ക് മൌനിയാകേണ്ടി വന്നു. അല്ലെങ്കില്‍ ജയറാം രമേഷിനെയും കര്‍ണാടകത്തില്‍ നിന്നും വന്ന വിദഗ്ദ്ധയെയും മറ്റും ഉണ്ണാമനെന്നും ശുംഭയെന്നും മറ്റും വിളിക്കുന്നത് കേള്‍ക്കാമായിരുന്നു.
ReplyDelete:)-
ReplyDeleteഒന്ന് വന്നു ആരാന്ന് അറിഞ്ഞിട്ടു പോണേ..
ReplyDeleteസാര്‍ ഇവന് ...........ത്തി ആണ്!!
@ Rasheed Pengattiri: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടില്ല എന്ന് മനസ്സിലായി. വായിച്ചിരുന്നെങ്കില്‍ കണ്ടലിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിക്കില്ലായിരുന്നു.
ReplyDelete@ അലി : "പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് റോഡിലെ കുഴികളിൽ കണ്ടൽ കൃഷി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം!"
അലിയുടെ ഈ അഭിപ്രായത്തിന് ഞാന്‍ പച്ചക്കൊടി കാണിക്കുന്നു. സര്‍ക്കാരേ, വേഗം തുടങ്ങിക്കോ..
"കണ്ണൂരിലെ പല സഖാക്കള്‍ക്കും ഏതാണ്ട് ഒരു കണ്ടല്‍ ലുക്കുള്ളത് (കണ്ണട വെക്കുമ്പോള്‍ പ്രത്യേകിച്ചും) ഈ പ്രത്യയ ശാസ്ത്ര പാശ്ചാത്തലം ഉള്ളത് കൊണ്ടാണ്"
ReplyDeleteഈ പ്രയോഗം ജയരാജനെക്കുരിചാണോ ബഷീര്കാ. താങ്കളുടെ പ്രയോഗങ്ങള്‍ വല്ലാതെ കുറിക്കു കൊള്ളുന്നുണ്ട് ട്ടോ
excellent post. enjoyed each and every lines.
ReplyDelete"കണ്ടക ശനി" അത് കൊണ്ടേ പോവു എന്നത് ശരിയാണോ? ഈ കുണ്ടാമണ്ടി എവിടെ ഏത്തും.
ReplyDeleteകാത്തിരുന്ന്, കണ്ടു.... കണ്ടു.... കണ്ടു കാണാം, നല്ല ചന്ദംഉണ്ടാവും,...
ആരും അറിയാതെ കാട് പിടിച്ചു കിടക്കുന്ന കണ്ടലുകളെ ജനത്തിനു കാണിച്ചു കൊടുക്കാനും മനസ്സിലാക്കിക്കാനും സാധിക്കുമായിരുന്നു എന്നുള്ളതും,ഇനി കണ്ടലിന്റെ പ്രകൃതി രമണീയത ആസ്വദിച്ചു ഇനിയും ആള്കാര് കണ്ടല്‍ ചെടി നാട്ടു പിടിപ്പിക്കാന്‍ മുന്നോട്ട് വരുമായിരുന്നെകിലോ?അതും നമ്മുടെ നാടിനു നല്ലതല്ലേ?വെറും രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ എല്ലാം എതിര്‍ക്കുന്ന രാഷ്ട്രീയക്കാരുടെ നടപടികള്‍ അതാണ് എതിര്ക്കപ്പെടെണ്ടത്..
ReplyDelete--
കണ്ടലുകൊണ്ട് ഒരു വിഡ്ഡിക്കളി
ReplyDeleteകണ്ടെലെ കണ്ടെലെ.....ഒന്നൊരുങ്ങി വാ
ReplyDeleteനാളെയാണ് നിയമ സഭാ സമ്മേളനം
സുന്ദരിയായി നീ ഒരുങ്ങി വന്നാല്‍.......
സഭയുടെ നടുത്തളം നമുക്ക് കളിക്കളമാക്കാം...
This comment has been removed by the author.
ReplyDeleteഫ്ലാഷ് ന്യൂസ് : സഖാക്കളെ വെറും കണ്ടെല് മരം കണ്ടു ചെക്ക് മേറ്റ് ആക്കിയ സുധാകരന് എം.പീ.യും ജയറാം രമേശും ആല് മരത്തിന്നു(BANIYAN TREE ) പകരം കണ്ടെല് മരത്തെ ദേശീയവൃക്ഷ മാക്കാന് പാര്‍ലമെന്റില്‍ ആവശ്യ പെട്ടെക്കും ...
ReplyDeletenuha പറഞ്ഞത് പോലെ excellent post. enjoyed each and every lines.
Vallikkunnilum ithupoloru project varan pokunnu ennu innale TVyil kandu... Aarayirikkum vallikkunnile Sudhakaran.
ReplyDelete@ Kappooraan: വള്ളിക്കുന്നിലെ സുധാകരനും ശശിയുമെല്ലാം ഞാന്‍ തന്നെ ആവേണ്ടി വരും.
ReplyDelete