June 21, 2007

Vallikkunnu - My Village

.. in the bank of Kadalundipuzha...
A small railway station with two sitting benches and one toilet.., a small Village office.. a bus stop shaded by a banyan tree.. few small shops, Four "Chaya Makkani" including the one run by 'kunhiraru' in my childhood days. (കുഞ്ഞിരാരുവിന്‍റെ പുട്ടും ബീഫ് കറിയും കഴിക്കാന്‍ ഉഗാണ്ടയില്‍ നിന്നു വരെ ആളുകള്‍ വരാറുണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.).. a lot more to tell u...

കടലുണ്ടി പുഴയോരത്തെ ദേശാടനക്കിളികള്‍, ബോട്ട് സവാരി.. കൊടക്കാട് കുന്നിലെ ചൊക്കിപ്പഴം.. കറുക.. വെണ്ണീറ്റിന്‍ കായ.. പിന്നെ കൊതിയൂറും ഞാവല്‍ പഴം .. ചാലിപ്പാടത്തെ ഞണ്ടുകളും കരി മീനുകളും.. കുഞ്ഞാത്തന്‍ കുട്ടിയുടെ കളിയാട്ട കുതിരകള്‍ .. വള്ളിക്കുന്നിന്‍റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. അവയില്‍ ചിലത് ദാ ഇവിടെയുണ്ട് .

19 comments:

 1. വ്യക്തിത്വങ്ങളെ വിലയിരുത്തുന്നത്‌ പണ്ടേ എന്റെ ഒരു ശീലമായതിനാലാവണം നേരത്തേ ഞാൻ താങ്കളുടെ ബ്ലോഗ്‌ വിസിറ്റ്‌ ചെയ്തിട്ടുണ്ട്‌. നന്നായിട്ടുണ്ട്‌. സ്വന്തം രചനകൾ ഒരു ഇ-സ്റ്റോറേജിൽ സൂക്ഷിക്കുവാനും കാര്യക്ഷമമായ പുനർവ്വായനക്ക്‌ അവസരമൊരുക്കുവാനും ഒരു നല്ല മാർഗ്ഗം.
  അഭിനന്ദനങ്ങൾ

  T H Darimi

  ReplyDelete
 2. This is a really nostalgic blog.Though i m from palghat,i love vallikkunnu very much.bcas this is my best frnds own village.his name is shameer.his father is MR.U.Kalanathan a famous activist.this is a place where i love to be in always.i love the people who are very friendly and lovable.miss you vallikkunnu...you are really beautifull.

  ReplyDelete
 3. Dear Darimi
  it is great to have a comment from you. you are always in the forefront to encourage others.. Basheer.

  ReplyDelete
 4. Dear Fazil
  Kalanathan Master is a great personality in our village. He brought fame to our Village with the best Panchayat Award under his tenure as Panchayat President. Even though i am against his rationalist and Yukthivadi ideologies, i admire his social commitment, a talented teacher in him, simplicity etc.. About his son, Shameer, i wonder why i dont recall him. best regards
  Basheer Vallikkunnu

  ReplyDelete
 5. Dear Basheer,
  Being a native of Kadalundi your blog has a touch of my breath and my thought.
  Carry on.
  PA Backer
  pabacker.blogspot.com

  ReplyDelete
 6. വള്ളിക്കുന്നിന്‍റെ ചരിത്രം, ഉഗാണ്ടയുടെയും ചരിത്രം

  സ്ഥാനഭ്രിഷ്ടനാകപ്പെട്ട ഉഗാണ്ടയുടെ ഭരണാധികാരി ഇദി അമിന്‍ തന്‍റെ ഡയറിയില്‍ ഇങ്ങിനെ എഴുതിയിരുന്നു.
  "ഞാന്‍ എന്‍റെ കുശ്നിക്കാരന്‍റെ തിരോധാനത്തില്‍ അതീവ ദുഖിതനാണ്. വള്ളിക്കുന്നിലെക് ഞെണ്ട് വാങ്ങിക്കാന്‍
  പോയ അദ്ദേഹം പിന്നെ തിരുച്ചു വന്നിട്ടില്ല" .

  ഈയിടെ പുരാവസ്തു ഗവേഷകര്‍ വള്ളിക്കുന്നില്‍ നടത്തിയ പഠനത്തില്‍ ചില ആഫ്രിക്കന്‍ വംശജര്‍ നിരന്തരമായി വള്ളിക്കുന്നില്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

  "വള്ളിക്കുന്നില്‍ ഞണ്ട് കറി കഴിക്കാന്‍ ഉഗാണ്ടയില്‍ നിന്നും ആളുകള്‍ വരാറുണ്ടായിരുന്നു"
  എന്ന് വള്ളിക്കുന്നിന്‍റെ ചരിത്രകാരനും സാകഷ്യപ്പെടുത്തുന്നു.

  കൂടാതെ കടലുണ്ടി പുഴയില്‍ നിന്നും കണ്ടെടുത്ത ഞണ്ടുകളുടെ ഫോസിലുകള്‍ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് നാസി പട്ടാള ക്യാമ്പില്‍ വിളമ്പിയിരുന്ന ഞണ്ടുകളുടെ ഫോസിലുകളുമായി സാമ്യം കണ്ടെത്തിയത് ചരിത്രാതീത കാലം മുതല്‍ പുറം രാജ്യക്കാര്‍ വള്ളിക്കുന്നിലെ ഞണ്ട് കറി അന്വേഷിച്ചു വന്നിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് .

  "പാവം ഞെണ്ട് അറിയുമോ ലോക നിലവാരം"

  അക്ബര്‍ അലി
  (ഇന്ത്യന്‍ ബദു)

  ReplyDelete
 7. നന്മ യുടെ സമ്രദ്ധധിയാണ് ഗ്രാമങ്ങളുടെ മുഖമുദ്ര. എന്നാല്‍ ഇന്നു ഗ്രാമങ്ങള്‍ വിരളമായിരിക്കുന്നു.
  വികസനങ്ങളുടെ പേരില്‍ നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ഗ്രാമങ്ങള്‍
  അശാസ്ത്രീയമായി നഗരവല്കരിക്കപ്പെട്ടിരിക്കുന്നു.

  മഞ്ഞു പെയ്തിറങ്ങിയ പ്രഭാതങ്ങളില്‍ മഷിത്തണ്ട് ശേഘരിച്ചും ചേമ്പിലയില്‍ മഞ്ഞു തുള്ളികള്‍ സമ്മാനിച്ച
  ജല ഗോളങ്ങളെ താലോലിച്ചും നാട്ടുമാവിനു കല്ലെറിഞ്ഞും നാടുവഴികളിളുടെ സ്കൂളില്‍ നടന്നു പോകുന്ന കുസൃടികള്‍ ഇന്നെവിടെ

  “തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച് എന്ത് മധുരം എന്നോതുവാന്‍ ‍‍‍” ഇന്നു കുട്ടികള്‍ക് സമയമില്ല.
  കൊക്കോ കൊലെയും പെപ്സി യും കുടിച്ചു ദാഹം തീര്‍കാന്‍ അവര് ശീലിച്ചിരിക്കുന്നു

  നാട്ടറിവും കേട്ടറിവും പങ്കു വെക്കാന്‍ ഗ്രാമീണര് സമ്മേളിച്ചുരുന്ന ചായമാക്കനികള്‍ ഒട്ടു മിക്കതും
  ഇന്നു Net cafe കളായി രൂപാന്തരപ്പെട്ടിരിക്കുന്നു, കത്തുകളില്ലാതെ തപ്പലപ്പീസുകള്‍ ചിട്ടി കടയായും
  Money transfer center കള് ആയും മാറിയിരിക്കുന്നു

  കടത്തു വള്ളങ്ങളെ ചവിട്ടിതാഴ്ത്തി കോണ്ക്രീറ്റ് പാലങ്ങളും ഗ്രാമങ്ങളുടെ നെന്ചിലൂടെ ഹൈവേകളു0
  കടന്നു പോകുന്നു. നെല്പാടങ്ങള്‍ നികത്തി കോണ്ക്രീറ്റ് സൌധങ്ങള്‍ പണിതവര് കഞ്ഞിക്ക് അരിയിടാന്
  ബംഗ്ലാദേശില്‍ നിന്നുള്ള ഗൂട്സ് ട്രെയിനിന്‍റെ വരവും കാത്തു മാനം നോകിയിരിക്കുന്ന വിരോധാഭാസം

  ഒട്ടു മിക്ക ഗ്രാമങ്ങള്‍കും ബാധിച്ച ഈ ജ്വരം നാളെ വള്ളിക്കുന്നിന്‍റെ ഗ്രമാഭങ്ങിക്കും മാറ്റം വരുത്തിയെകാം.
  പഴമയുടെ പെരുമ നില നിര്ത്താന്‍ അധികനാള് കഴിഞ്ഞെന്നു വരില്ല

  ഗ്രാമീണ നമയുടെ അവസാനത്തെ നെല്‍കതിരും കൊത്തിയെടുത്തു ആഗോള വല്‍കരണത്തിന്‍റെ കഴുകപ്പക്ഷി
  പടിഞാറോട്ട് പറക്കുമ്പോള്‍ വള്ളിക്കുന്നിന്‍റെ നഷ്ട വസന്തങ്ങളെ ഓര്ത്ത് കടലുണ്ടിപ്പുഴ കൂടുതല്‍ കലങ്ങിയെകാം

  ഇവിടെ ലളിത സുന്ദരമായി ഏതാനും വരികളിലൂടെ ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമമായി
  വള്ളിക്കുന്നിനെ അഭിമാനത്തോടെ പരിചയപ്പെട്തുന്നു ബഷീര് വള്ളിക്കുന്ന്.

  എഴുത്തുകാരന്‍റെ സര്‍ഗാത്മാഗത ഗ്രഹതുരതയുടെ നോവ് പേറുന്ന പ്രവാസിയുടെ നെന്ചില്‍ സാന്ത്വനത്തിന്‍റെ
  കുളിര് മഴയായി പെയ്തിറങ്ങുന്നു, നന്ദി
  അക്ബര്‍ അലി
  (ഇന്ത്യന്‍ ബദു )

  ReplyDelete
 8. Abukka,
  Biographically we are very close each other, only a river in between us..

  it is quite natural we share breaths and thoughts..
  Keep in touch
  Basheer

  ReplyDelete
 9. പ്രിയ അക്ബര്‍..

  താങ്കളുടെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന നര്‍മ്മവും എന്‍റെ ചങ്ക്‌ തകര്‍ക്കുന്ന വെടിയുണ്ടകളും കൊള്ളാം..

  കരിങ്കുരങ്ങ് രസായനം പോലെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒന്നാണിത്.. താങ്കള്‍ ഒരു ബദു (ആദിവാസി) അല്ല. ബദുക്കളെ ചികില്‍സിക്കുന്ന വൈദ്യരാണ്.
  ബഷീര്‍

  ReplyDelete
 10. ബഷീര്‍ സാബ്
  നല്ല വാകുകള്‍ക് നന്ദി. ആധുനികര്‍കിടയിലെ ആദിവാസി. ആദിവാസികള്‍ടിയിലെ ആധുനികന്‍. ‍ അതായിരിക്കാം ഞാന്‍, അല്ല അതാണ് ഞാന്‍‍.
  അറിവിന്‍റെ പരിമിതി അറിയാതെ ഉയരങ്ങള്‍ ചാടാന്‍ ശ്രമിക്കുന്നു. പലപ്പോഴും കാലുളുക്കി ദിവസങ്ങളോളം കിടപ്പിലായിട്ടുണ്ട്.
  മറ്റു ചിലപ്പോള്‍ ലക്ഷിയത്തില്‍ എത്തിപ്പെടുന്നു. നന്നായി പ്രാക്ടീസ് ചെയുക എന്നതല്ല റഫറിയുടെ കണ്ണ് വെട്ടിച്ച് ചാടുക എന്നെ ചെറിയ ഒരു ലൊടുക്കു വിദ്യ.
  കരണ്ടിന്‍റെ പണിക്കരനായാണ് (Electrician) ആദ്യം ഗള്‍ഫില്‍ എത്തിയത്. എന്നാല്‍ കരണ്ട് ഉണ്ടാകുന്ന യന്ത്രം (generator) നന്നകാനാണ് അറബി എന്നോടാവസ്യപ്പെട്ടത്‌.
  ഞാന്‍ വഴങ്ങിയില്ല. ധിക്കാരം കൊണ്ടല്ല കേട്ടോ. ആ പണി അറിയാത്തതു കൊണ്ടാണ്.
  എന്നില്‍ നിന്നു കരണ്ട് പണിയുടെ ആയുധങ്ങള്‍ തിരിച്ചു വാങ്ങി അറബി മറ്റൊരായുധം എന്‍റെ കയ്യില്‍ വെച്ചു തന്നു.
  ഒരു ശവല്‍. എന്നിട്ട് പറഞ്ഞു "ഇന്ത്ത ബദു. രൂ.... ഹമ്മല്‍ അറബിയ. ഇന്ത്ത സൊകല് ഹാഥ ബസ് ."
  (നീ "ബദു"വാണു. പോയി മെറ്റല്‍ കോരി ട്രോളി യില്‍ നിറക്കു. അതാണ് ഇനി നിനക്കുള്ള പണി )
  അങ്ങിനെ ഞാന്‍ സൌദിയില്‍ എത്തിയ ആദ്യത്തെ ഇന്ത്യന്‍ ബദു ആയി.
  കാലം പലതും മായിച്ചു കളഞ്ഞെന്കിലും അറബിയുടെ വാക്കുകള്‍ ഞാന്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. ഒരു പ്രചോധനമായ്.

  പ്രിയ പ്രവാസികളെ,
  "ഇനിയും ഒരന്കത്തിനു ബാല്യമുണ്ടെന്ന്" പറയുമ്പോള്‍ നിങ്ങള്‍ സ്വയം വ്രിദ്ധരായെന്നു
  സമ്മതിക്കുകയാന്നു. ചെയ്യാന്‍ ഇനിയും ഒരുപാടുണ്ട് അതിനാല്‍ ബാല്യത്തെ കൈവിടാതിരിക്കുക
  മനസ്സിന്‍റെ യുവത്വം നിങ്ങളുടെ ആത്മ വിശ്വാസത്തിലാണ്. !!
  അക്ബര്‍ അലി
  (ഇന്ത്യന്‍ ബദു)

  ReplyDelete
 11. സ്വന്തം ഗ്രാമത്തിന്‍റെ ചെത്തവും ചൂരും പ്രസരിപ്പിക്കുന്ന ബ്ലോഗ്. അത് സദാ ചേതോ ഹരവും ചലനാത്മകവും ആക്കി നിലനിര്‍ത്താന്‍ താങ്കള്‍ക്കു സാധിക്കട്ടെ.
  അക്ബര്‍ പൊന്നാനി

  ReplyDelete
 12. Wonderful!!! keep it up one day I was there..couple of days ater the train accident.. near to Kadalundi river... I think the scrap of that train still remain as a worst momentum..I think the beautiful vallikkunnu is a border place between Calicut and Malappuram distrcts..anyhow thanks again bcz you done it that what a blog belongs to!!!!!!!

  ReplyDelete
 13. ഞങ്ങടെ സ്വന്തം വള്ളിക്കുന്ന് ....:)
  കലാനാഥന്‍ മാസ്റ്ററുടെ നിയറെസ്റ്റ് നൈബെര്‍ ആണ് ഞാന്‍..:)
  ഉഗാണ്ടാക്കാര്‍ വരെ വന്നിരുന്ന കുഞ്ഞിരാരുവിന്‍റെ ചായ മക്കാനിയ്ക്ക് പകരം ബാലകൃഷ്ണേട്ടന്റെ ഓല കുത്തി മറച്ച ഹോട്ടല്‍ ആണിപ്പോ വള്ളിക്കുന്നിന്റെ പുതുരുചി.അഴിമുഖത്തിനു കുറുകെയുള്ള പുതിയ പാലം കടന്നു കടലുണ്ടി ഭാഗത്തേയ്ക്ക് പോകുമ്പോള്‍ ഇടതുവശത്തായി കാണാം..പാലത്തില്‍ നിന്നും ഒരു 250 മീറ്റര്‍ മാത്രം അകലെ.ചെമ്പല്ലി,അയക്കോറ,ആവോലി,ഞണ്ട് ഫ്രൈകള്‍ ആണ് ഹൈലൈറ്റ്.പുട്ട് വേറെയും.ഒരു ആവോലി ഫ്രൈ ഏകദേശം 4 പേര്‍ക്ക് തിന്നാനുള്ളതുണ്ടാവും.സിയറ ലിയോണില്‍ നിന്നും പാപ്പുവ ന്യുഗിനിയില്‍ നിന്നുമൊക്കെ അവിടെ ആള്‍ക്കാര്‍ വരാറുണ്ടത്രേ :)

  ReplyDelete
 14. സ്വപ്നാടകാ, കമ്മന്റുകള്‍ എല്ലാം കാണുന്നുണ്ട്. ഒരേ നാട്ടുകാരാണെങ്കിലും തമ്മില്‍ കണ്ടിട്ടില്ല അല്ലെ.. അടുത്ത വെക്കേഷന് വരുമ്പോള്‍ കാണാം. താങ്കളുടെ തൊട്ടടുത്ത ഹൈസ്കൂളില്‍ (CBHS) ഞാന്‍ അഞ്ചു വര്ഷംപഠിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 15. മാഷേ..
  അതെ,ഞാനും അന്വേഷിച്ചു ആരാണപ്പാ CBHSS ല്‍ പഠിപ്പിച്ച ഈ മാഷ്‌ എന്ന്.ഞാന്‍ നാട്ടിലല്ല പഠിച്ചത്,പക്ഷെ എന്റെ ചേച്ചി അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥിനി ആണ്,ഹൈസ്കൂള്‍ മുതല്‍ പ്ലസ്‌ ടു വരെ.മാഷ്‌ ചിലപ്പോ അവളെ പഠിപ്പിച്ചിട്ടുണ്ടാകും.
  കാണാം.. ഇന്‍ഷാ അള്ളാ..:)
  എഴുത്തൊക്കെ നന്നാകുന്നുണ്ട് കേട്ടോ..:)

  ReplyDelete
 16. this is vallikkunnu blog?
  but where is our major problem NRIKKUTTYPADAM

  ReplyDelete
 17. Dear Subabu,
  thanks for the comment. I will try to write something about that issue (Narikkuttippadam). I have to get some information about that agitation.

  ReplyDelete
 18. mashe, vallikkunnil KUNGIRARU marichittu varshangal poi.mashinte kuttikalte KODAKKAD kunnum innathe thalamuraq nam parnju kodukkan aa charivilla pakaram avide valliya kuzhi mathram anullathu.vallikunine ethu venalineyum kinaril CHUVANNA vellam udairunu ennal NARIKKUTTI nasiqnathode athu namukku kodakkad kunnu pole avum..........

  ReplyDelete
 19. SORRY SIR, I COULDN'T UNDERSTAND YOU.THANKS FOR DOING THIS TYPE GREAT WORK.IF POSSIBLE KEEP DISTANCE WITH PERSONAL BIAS WHILE WRITING.I AM EXPECTING MORE COVERAGE UNDER VALLIKKUNNU.
  SHYAM LAL.K
  CHIEF LIFE INSURANCE ADVISOR

  ReplyDelete