July 11, 2009

ദേശാടനപക്ഷികളുടെ ഇഷ്ടഗ്രാമം.

ടൂറിസ്റ്റുകള്‍ക്ക് കറങ്ങാന്‍ ഇന്ത്യയില്‍ വേണ്ടത്ര വകയുണ്ട്. നോര്‍ത്തില്‍ താജ്‌ മഹലും കൈലാസവും. ഈസ്റ്റില്‍ കല്‍കട്ടയും ദാര്‍ജിലിങ്ങും. വെസ്റ്റില്‍ മുംബൈയും ഗോവയും. സൌത്ത് ഇന്ത്യയില്‍ ഇതാ ഞങ്ങളുടെ ഈ പ്രിയപ്പെട്ട ഗ്രാമവും.. അത് കുറച്ചു കടന്നു പോയില്ലേ എന്നാവും. ഇല്ല. അതിശയോക്തി ഒട്ടുമില്ലാത്ത ഒരു സത്യപ്രസ്താവമാണിത്.


ഒരൊറ്റ വ്യത്യാസം മാത്രം. ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ സാധാരണക്കാരല്ല, കടല്‍ താണ്ടിയെത്തുന്ന വി വി ഐ പി കളാണ്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്നു പറന്നെത്തുന്നവര്‍ .. ചിറകടിച്ചും കലപില കൂടിയും എത്തുന്ന ദേശാടനപ്പക്ഷികള്‍. അവരുടെ ഇഷ്ടകേന്ദ്രമാണ് വള്ളിക്കുന്ന്.


കടലുണ്ടി പുഴയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ കണ്ടല്‍ കാടുകള്‍ തേടി അറുപതോളം ഇനങ്ങളില്‍ പെട്ട വിദേശപ്പക്ഷികളാണ് ഓരോ വര്‍ഷവും പറന്നെത്തുന്നത്. നവംബര്‍ മാസത്തില്‍ ഇവരുടെ വരവ് ആരംഭിക്കും, ഫെബ്രുവരിയോടെ തിരിച്ചു പോകും.

കടലും പുഴയും ചേരുന്ന അഴിമുഖത്ത് കൊക്കിയും കുറുകിയും കലപില കൂടിയും വേണ്ടത്ര മത്സ്യം അകത്താക്കിയും അക്ഷരാര്‍ത്ഥത്തില്‍ ഒരു അടിച്ചു പൊളി ജീവിതം തന്നെയാണ് അവര്‍ക്ക് ഈ മുന്നാല് മാസം.
ഞങ്ങള്‍ നാട്ടുകാര്‍ പൊന്ന് പോലെ നോക്കുന്ന ഈ വിരുന്നുകാരെ കാണാന്‍ ധാരാളം ആളുകള്‍ എത്താറുണ്ട്. കോഴിക്കോട്ടു നിന്ന് 19 കിലോമീറ്റര്‍ ദൂരം . ബസ്സിലോ ട്രെയിനിലോ വരാം. ട്രെയിനില്‍ ആണെങ്കില്‍ കടലുണ്ടി സ്റ്റേഷനില്‍ ഇറങ്ങി അല്പം തെക്ക് പടിഞ്ഞാറോട്ട് നടന്നാല്‍ കടലും പുഴയും കൂടിച്ചേരുന്ന ഈ മനോഹര തീരം കാണാം.
 
 നടക്കാന്‍ മടിയുള്ളവര്‍ക്ക് വള്ളിക്കുന്ന് സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ വിളിച്ചാലും മതി. മെയ്‌ - ജൂലൈ മാസങ്ങളില്‍ വരാതിരിക്കുന്നതാണ് നല്ലത്. ഈ കാലത്ത് കടലും പുഴയും പ്രക്ഷുബ്ദമായേക്കാന്‍ ഇടയുണ്ട്.
അഴിമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പാലത്തിനു മുകളില്‍ കടലയും കൊറിച്ചു സൊറ പറഞ്ഞു നില്‍ക്കാന്‍ എന്തൊരു രസമാണെന്നോ..

 നല്ല ഹോട്ടലുകള്‍ ഒന്നും അടുത്തില്ലാത്തതിനാല്‍ വരുമ്പോള്‍ ഒരു പൊതിച്ചോറ് കൂടെ കരുതിയാല്‍ വളരെ നല്ലത്. ടൂറിസ്റ്റ്‌ വകുപ്പിന്റെ ബോട്ടില്‍ കയറി വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഈ പുഴയുടെ ഏതെങ്കിലുമൊരു തുരുത്തില്‍ കയറി സുഖമായി ഉണ്ണാം.. ഉണ്ണുന്നതിനിടയില്‍ കൊക്ക് വിടര്‍ത്തി നിങ്ങളെ തൊട്ടുരുമ്മി നിന്നേക്കാവുന്ന 'വി വി ഐ പി കള്‍ക്ക്' കൊടുക്കാനും വല്ലതും കരുതണേ..

22 comments:

 1. മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും. അതിമനോഹരം

  ReplyDelete
 2. ചിത്രങ്ങളും വിവരണവും വളരെ നന്നായിട്ടുണ്ട്

  ReplyDelete
 3. ശാന്തിയുടെ തീരത്തേക്ക് ഒരു യാത്ര. കടലുണ്ടി പുഴയോരത്തെ കണ്ടല്‍ കാടുകള്‍കിടയില്‍
  പ്രകൃതിയുടെ സുഖവാസ കേന്ദ്രത്തില്‍ മക്കളും പേര മക്കളുമൊത്ത് നിര്‍ഭയമായ ഒരുല്ലാസക്കാലം. പക്ഷെ ഇനിയൊരു മടക്കയാത്ര വയ്യ. ഈ ആവാസ വ്യവസ്ഥ തകര്‍ക്കാന്‍, ഈ ശാന്തത നശിപ്പിക്കാന്‍ മനുഷ്യര്‍ ടൂറിസ്റ്റുകളായി വനു‌ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് വിട പറഞ്ഞെ പറ്റൂ
  പിന്‍ വിളി വിളിക്കരുത്
  "ചിറകറ്റ പക്ഷിക്ക് ചിറകുമായ്
  നീ ഇനി പിറകെ വരല്ലേ വരല്ലേ
  അവസാന മവസാന മീ യാത്ര അവസാനമവസാനമല്ലോ...!!!

  -ഒരു ദേശാടനക്കിളി-

  ReplyDelete
 4. http://paarapuram.blogspot.com/

  എന്റെ നാടിന്റെ അത്രയും വരുമോ?

  ReplyDelete
 5. വള്ളിക്കുന്ന്, ഇവരിനിയെത്രകാലം? കടലുണ്ടിയിലെ ശാന്തമായ അന്തരീക്ഷം കണ്ടിട്ടൊന്നുമല്ല ദേശാടകര്‍ വന്നിരുന്നത്; അവിടത്തെ സുലഭമായ ഭക്ഷണവും മണ്‍തിട്ടകളും കണ്ടിട്ടാണ്. പൊതുവെ പക്ഷികള്‍ ബഹളം ഇഷ്ടപ്പെടുന്നവരല്ല, ഇവിടെയാണെങ്കില്‍ ഓരോ അരമണിക്കൂറിലും കൂവിപ്പായുന്ന തീവണ്ടികളും! മണ്‍തിട്ടകള്‍ അപ്രത്യക്ഷമാവുന്നു, തീരദേശപാലം വന്നതിനാല്‍ പ്രത്യേകിച്ചും! ചകിരി ചീയ്ക്കല്‍ നിര്‍ത്തിയതിനാല്‍ നീര്‍പക്ഷികളുടെ ഇഷ്ടഭക്ഷണമായ നീറിസ് പുഴുക്കളും ഇപ്പോള്‍ തീരെയില്ല. കൂടെ സമഗ്ര കണ്ടല്‍വല്‍ക്കരണവും; തുറന്ന മണ്‍തിട്ടകളിലൊക്കെ കണ്ടല്‍ നട്ടുപിടിപ്പിക്കുന്നു. കണ്ടല്‍ മരത്തണലില്‍ വിശ്രമിക്കാനാണൊ ഈ പക്ഷികളൊക്കെ ഇവിടെ വന്നത്? കടലുണ്ടിയും വള്ളിക്കുന്നും മല്‍സരിച്ച് നടട്ടെ, കണ്ടല്‍ക്കാട്!!

  ReplyDelete
 6. vallikkunnu eppozhum inganeyirikkatte

  ReplyDelete
 7. ഇക്കാ..ഞാനുമൊരു വള്ളിക്കുന്നന്‍ തന്നെ..ആനങ്ങാടിക്കാരന്‍..ഈ ബ്ലോഗ്‌ ഇപ്പോഴാണ് കണ്ടത്..
  പുതുക്കിയ റെയില്‍വേ പാലത്തിനു മുകളില്‍ മിക്കവാറുമെല്ലാ വീകെണ്ട്സിലും വൈകുന്നേരം സുഹൃത്തുക്കളോടോപ്പമിരുന്നു വെടി പറയാറുള്ള ഒരു നാട്ടുകാരന്‍..
  ആ പ്രദേശത്തുകാര്‍ക്ക് എല്ലാവര്‍ക്കും ഇപ്പോഴറിയാം,മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദേശാടനക്കിളികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ടെന്ന്..കാരണങ്ങള്‍ പലതാണ്..കടലുണ്ടി ഒരു പക്ഷി സൌഹൃദ പ്രദേശമേ അല്ലാതായിക്കഴിഞ്ഞിട്ടു വര്‍ഷങ്ങളായി എന്ന്,നാടിന്റെം ദേശാടനക്കിളികളുടെം നൂറുകണക്കിന് ഫോട്ടോകള്‍ എടുത്ത പ്രശസ്ത ഫോട്ടോഗ്രഫെര്‍ വിജേഷേട്ടന്‍ പറയുന്നു.
  അഴിമുഖത്തിനു കുറുകെ പാലം വന്നതോടെ ഒരു ടൂറിസ്റ്റ് സ്പോട്ട് എന്ന നിലയില്‍ വള്ളിക്കുന്ന് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു.പക്ഷെ ഈ ടൂറിസ്റ്റുകള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്,കണ്ടല്‍ക്കടുകളിലെ ആവാസവ്യവസ്ഥയ്ക്കും ദേശാടനക്കിളികള്‍ക്കും വന്‍ ഭീഷണിയാണ്..വാര്‍ത്ത ഈയടുത്ത് മാതൃഭൂമിയില്‍ വന്നിരുന്നു..കൊറേ സീഗള്‍സിനെയല്ലാതെ മറ്റൊരു ദേശാടനക്കിളിയെയും ഞങ്ങള്‍ക്കിത്തവണ കാണാന്‍ സാധിച്ചില്ല..
  കണ്ടല്‍ക്കാടുകളുടെം കമ്മ്യുനിറ്റി റിസെര്‍വിന്റെം പേരിലുള്ള നാറിയ രാഷ്ട്രീയക്കളികള്‍ മനം മടുപ്പിക്കുന്നവയാണ് ..

  ReplyDelete
 8. @ സ്വപ്നാടകന്‍: ആനങ്ങാടിയില്‍ ഇങ്ങനെ ഒരാള്‍ ഉണ്ടല്ലേ. ബ്ലോഗിലൂടെയാണെങ്കിലും പരിചയപ്പെടാന്‍ പറ്റിയല്ലോ. ഇനി നാട്ടില്‍ വരുമ്പോള്‍ നമുക്ക് ഒരുമിച്ചു ഇത്തിരി നേരം അവിടങ്ങളില്‍ ഒന്ന് കറങ്ങണം.

  ReplyDelete
 9. Oralppam Ettukali Mammoonju kalicho ennu samshayam..Kadalundiyude Soundharyam Aswathikkan Vallikunnu Stationil Erangano? Kadalundi Railway stationil ninnum "RANDADI" vechaal pore Basheerkaa?
  Mujeeb kadalundi-Muscat

  ReplyDelete
 10. Dear Mujeeb,
  Please read it again what I have written.

  "കോഴിക്കോട്ടു നിന്ന് 19 കിലോമീറ്റര്‍ ദൂരം . ബസ്സിലോ ട്രെയിനിലോ വരാം. ട്രെയിനില്‍ ആണെങ്കില്‍ കടലുണ്ടി സ്റ്റേഷനില്‍ ഇറങ്ങി അല്പം തെക്ക് പടിഞ്ഞാറോട്ട് നടന്നാല്‍ കടലും പുഴയും കൂടിച്ചേരുന്ന ഈ മനോഹര തീരം കാണാം".

  ReplyDelete
 11. ഇതെന്തു സ്ഥലമാണിഷ്ട്റ്റാ......നിങ്ങ...കൊച്ചിക്കു..വാ...അതാണു സ്ഥലം.....ഒരു മാസ്കു മാത്രം കരുതിയാൽ മതി........

  ReplyDelete
 12. നല്ല ഭംഗി അവസരം കിട്ടുമ്പോള്‍ വരാം

  ReplyDelete
 13. http://www.youtube.com/watch?v=BkhyWtb3xs8
  My village...

  ReplyDelete
 14. "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി....!"

  കൊച്ചിയിലെ വീടിനു പുറകിലേ കണ്ടല്‍ക്കാടുകളില്‍ എരണ്ടപ്പക്ഷികള്‍ കൂട്ടത്തോടെ വന്നിറങ്ങിയിരുന്നത് വിദൂരമായ ഏതോ കാലത്തില്‍ ആയിരുന്നോ....?

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. വള്ളിക്കുന്ന് അതിമനോഹരം..ഞാനുമൊരു വള്ളിക്കുന്നന്‍ തന്നെ.....

  ReplyDelete
 17. വള്ളിക്കുന്ന് അതിമനോഹരം..ഞാനുമൊരു വള്ളിക്കുന്നന്‍ തന്നെ.....

  ReplyDelete