Latest Post
വിവാദ വീഡിയോ
മാധ്യമങ്ങളേ , നിങ്ങൾ മുക്കിയാൽ വാർത്ത മുങ്ങുമോ?
വാർത്ത മുക്കുന്നെങ്കിൽ ഇങ്ങനെ മുക്കണം. പൊടി പോലും കണ്ടു പിടിക്കാൻ പറ്റരുത്. വാർത്ത മുക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾ കൈവരിച്ച അസാധാരണ വൈഭവത്തെ വ്യക്തമായി തുറന്നു കാണിക്കുന്ന ഒരു എപ്പിസോഡാണ് ഈ ആഴ്ച നമുക്ക് മുന്നിലൂടെ കടന്നു പോയത്. ബോബി ചെമ്മണ്ണൂരിനെതിരെ സഖാവ് വി എസ് ഉന്നയിച്ച വൻ അഴിമതി ആരോപണമാണ് കേരള മാധ്യമങ്ങളുടെ മുക്കൽ പരമ്പരയിലെ ഏറ്റവും ലേറ്റസ്റ്റ് എൻട്രി. വെറുതേ പറഞ്ഞു പോയ ഒരാരോപണമല്ല, പ്രതിപക്ഷ നേതാവ് എഴുതിക്കൊണ്ട് വന്ന് പത്രസമ്മേളനത്തിൽ പരസ്യമായി ഉന്നയിക്കുകയും അതിന് ശേഷം രേഖകളോടെ കോപ്പികൾ പത്ര പ്രവർത്തകർക്ക് നല്കുകയും ചെയ്ത ആരോപണം. രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ഈ സ്വർണ വ്യവസായി നടത്തിയിട്ടുണ്ട് എന്നാണ് വി എസ് പറഞ്ഞത്. ഈ തട്ടിപ്പ് ചൂണ്ടിക്കാട്ടി തെളിവ് സഹിതം ആഭ്യന്തര വകുപ്പിന് ഒരു വ്യക്തി പരാതി നല്കുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ സർക്കാരിൽ സ്വാധീനം ചെലുത്തി ആ കേസ് ചെമ്മണ്ണൂർ മുക്കിയെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ ആ കേസിന്റെ ഫയൽ പോലും കാണാനില്ല എന്ന മറുപടിയാണത്രേ ലഭിച്ചത്. രണ്ടായിരം കോടി രൂപയുടെതെന്ന് ആരോപിക്കപ്പെടുന്ന ഈ അഴിമതി വാർത്ത എല്ലാ മാധ്യമ സിംഹങ്ങളും ഒന്നിച്ച് ചേർന്നാണ് മുക്കിയത്. അഴിമതിക്കെതിരെ അലമുറയിട്ട് ബ്രേക്കിംഗ് ന്യൂസുകളും എക്സ്ക്ലൂസീവുകളും തയ്യാറാക്കാറുള്ള ഒരു ചാനലുകാരനും ഈ വാർത്ത കൊടുത്തില്ല. വി എസ്സിന്റെ പത്രസമ്മേളനം ലൈവായികാണിച്ചുകൊണ്ടിരുന്ന മാധ്യമങ്ങൾ വിഷയം ചെമ്മണ്ണൂരിലേക്ക് എത്തിയപ്പോൾ ലൈവ് കവറേജ് കട്ട് ചെയ്തു കളഞ്ഞു.