കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ വേണം സമീപിക്കുവാൻ. നവമാധ്യമങ്ങൾ നല്കുന്ന ആശയ പ്രചാരണ സ്വന്തന്ത്ര്യവും സമാന്തര വാർത്താ സാധ്യതകളും ഒരു വിസ്ഫോടനം തന്നെ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും വേര് പിടിക്കുന്നതും പടരുന്നതും നവ മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് എന്നതിന് നിരവധി ഉദാഹരണങ്ങൾ സമീപകാല ചരിത്രത്തിൽ നമുക്ക് മുന്നിലുണ്ട്. സോഷ്യൽ മീഡിയ ഇടപെടലുകളെ, അവിടെ വീശുന്ന കാറ്റിനെ, വളർന്നു വരുന്ന തരംഗങ്ങളെ അല്പം ജാഗ്രതയോടെ കാണാൻ ശ്രമിക്കാത്ത പക്ഷം വൈകിപ്പോയ തിരിച്ചറിവുകളുടെ പട്ടികയിൽ മറ്റൊന്ന് കൂടി ചേർക്കേണ്ടി വരും.
July 27, 2014
July 14, 2014
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !
വേറിട്ട പല വാർത്താ അവതാരകരെക്കുറിച്ചും ഈ ബ്ലോഗിൽ മുമ്പ് എഴുതിയിട്ടുണ്ട്. വാർത്താ വായനക്കിടയിൽ പൊട്ടിക്കരഞ്ഞ അവതാരകയും വാർത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോവിലേക്ക് ഓടിക്കയറിയ മകളെക്കണ്ട് പതറാതെ വാർത്ത തുടർന്ന വായനക്കാരിയുമെല്ലാം അതിലുൾപ്പെടും. പതിനായിരക്കണക്കിന് വാർത്ത അവതാരകർക്കിടയിൽ ഏറെ ശ്രദ്ധേയയായ ഒരു ന്യൂസ് പ്രസന്ററെക്കുറിച്ചാണ് ഈ പോസ്റ്റ്. അബ്ബി മാർട്ടിൻ. പൊതുവേ സൗന്ദര്യം കൂടുതലുള്ളവർക്ക് ബുദ്ധി കുറയാറുണ്ട് :). അമേരിക്കക്കാരാണെങ്കിൽ പറയുകയും വേണ്ട. ഇവിടെ ബുദ്ധിയും സൗന്ദര്യവും നിരീക്ഷണ പാടവവും കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തക. അതും ഒരമേരിക്കക്കാരി. കോർപറേറ്റ് മാധ്യമങ്ങളുടെ കൃത്യമായ അജണ്ടകൾക്കപ്പുറത്തേക്ക് വാർത്തയുടെ നേരിനേയും നെറിയേയും ഇഴകീറി അടർത്തിയെടുത്ത് പ്രേക്ഷകന് സമർപ്പിക്കാനുള്ള അനിതര സാധാരണമായ കഴിവുള്ള മാധ്യമ ലോകത്തെ വേറിട്ട ശബ്ദം..
July 7, 2014
പച്ച ബോർഡ് നിങ്ങളെ പിടിച്ച് കടിച്ചാ?.
Subscribe to:
Posts (Atom)