ഈ ദ്വീപിലേക്ക് ഒരു ട്രിപ്പ് നടത്താനുള്ള ആശയം ബ്ലോഗര്‍ ഫൈസല്‍ ബാബുവിന്റെതാണ്. ഞങ്ങള്‍ ഒരുമിച്ചു ഇതിനുമുമ്പ് രസകരമായ ഒരു മരുഭൂയാത്ര നടത്തിയിട്ടുണ്ട്. അന്നാണ് ഈ ആശയം ഫൈസല്‍ മുന്നോട്ടു വെക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ഉടനെ ഓക്കേ പറഞ്ഞു. അനുയോജ്യമായ തിയ്യതിയും കൂടെ ആരെയൊക്കെ കൂട്ടണം എന്നതും ഫൈസല്‍ എനിക്ക് വിട്ടു. യാത്ര ഉള്‍ക്കടലിലേക്കാണ്, മാത്രമല്ല സംഗതി അല്പം റിസ്ക്കുള്ള കാര്യവുമാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ജനുസ്സില്പെട്ട ജീവിവര്‍ഗം എന്ന നിലയില്‍ ബ്ലോഗര്‍മാര്‍ ആയിക്കോട്ടെ എന്ന് ഞാന്‍ സജസ്റ്റ് ചെയ്തു. ഈ ദ്വീപിലേക്ക് പോകണമെങ്കില്‍ സൗദി കോസ്റ്റ് ഗാര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണം. പത്തു പേരില്‍ കൂടുതല്‍ അനുമതി കിട്ടില്ല. ജിദ്ദയിലും പരിസരത്തുമായി അമ്പതിലധികം മലയാളി ബ്ലോഗര്‍മാര്‍ ഉണ്ട്. വിവരം അറിഞ്ഞാല്‍ എല്ലാവരും റെഡിയാവും. അറിയിക്കാതിരുന്നാല്‍ അത് പരാതിയാവുകയും ചെയ്യും. പക്ഷെ നിവൃത്തിയില്ല. പത്തു പേര്‍ക്ക് മാത്രമേ പറ്റൂ. വളരെ അടുത്ത സൗഹൃദമുള്ള മൂന്നാല് ബ്ലോഗര്‍മാരെ ഞാന്‍ സെലക്ട് ചെയ്തു. പിന്നീട് അതിലൊരാളോട് ബാക്കിയുള്ളവരെ സെലക്ട് ചെയ്യാന്‍ പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല) വളരെ പ്രയാസപ്പെട്ടു അദ്ദേഹം ഒരു ഫൈനല്‍ ലിസ്റ്റ് ഉണ്ടാക്കി. അക്ബര്‍ ചാലിയാര്‍ , സലിം ഐക്കരപ്പടി , എം ടി മനാഫ് , അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ , ഉസ്മാന് ഇരിങ്ങാട്ടിരി , രമേശ് അരൂര്‍ , എഞ്ചി. അബ്ദുല്‍ ലത്തീഫ് , കൊമ്പന് മൂസ പിന്നെ ഞാനും ഫൈസലും. ടാസ്ക് ഫോഴ്സ് റെഡി.
ഉച്ച തിരിഞ്ഞു രണ്ടു കാറുകളിലായി ജിദ്ദയില്‍ നിന്നും യാത്ര. അക്ബറിന്റെ മെര്‍ക്കുറി ഗ്രാന്‍ഡ് മാര്‍ക്വിസും ലത്തീഫിന്റെ ഫോര്‍ഡും ജീസാന് ഹൈവേയിലൂടെ ചീറിപ്പാഞ്ഞു. ഒരു വണ്ടിയില്‍ ഇരിങ്ങാട്ടിരിയുടെ കവിതകളുടെ ബഹളം. മറ്റൊരു വണ്ടിയില്‍ രമേശിന്റെ നേതൃത്വത്തിലുള്ള സാഹിത്യ സംവാദങ്ങള്‍ . രണ്ടും നോണ്‍ സ്റ്റോപ്പ്. നാനൂറു കിലോമീറ്റര്‍ ഓടിയതേ അറിഞ്ഞില്ല. രാത്രി ഒമ്പത് മണിയോടെ ഖുന്‍ഫുദക്ക് സമീപം ദ്വീപ് സമൂഹത്തിനു നേരെയുള്ള കടല്ക്കരയില് എത്തി. ഫൈസല്‍ അവിടെ കാത്തുനില്കുന്നുണ്ട്. അതിരാവിലെ ദ്വീപിലേക്ക് പോകാനാണ് പരിപാടി. രാത്രി കടല്ക്കരയില് തങ്ങുക. അതിനു വേണ്ടി രണ്ടു ടെന്റുകള്‍ ഫൈസല്‍ റെഡിയാക്കി വെച്ചിട്ടുണ്ട്. തീരത്ത് തന്നെയാണ് ടെന്റ് കെട്ടിയിട്ടുള്ളത്. കടല്‍ വെള്ളത്തിലേക്ക് കഷ്ടി രണ്ടോ മൂന്നോ മീറ്റര്‍ അകലം മാത്രം. അറബിക്കടലിന്റെ തീരങ്ങളിലേത് പോലുള്ള തിരമാലകള്‍ ചെങ്കടലിനു ഇല്ല. രാത്രിയില്‍ നോക്കുമ്പോള്‍ കാറ്റില്‍ ഓളം തത്തിക്കളിക്കുന്ന ഒരു കായല്പരപ്പാണെന്നേ തോന്നൂ.
ബാഗുകള്‍ ടെന്റില്‍ വെച്ചു എല്ലാവരും പുറത്തിറങ്ങി. കള്ളിമുണ്ടും തലയിലൊരു റൌഡിക്കെട്ടുമായി പുറത്തിറങ്ങിയ കൊമ്പന് ശരിക്കും ഒരു കുട്ടികൊമ്പന്റെ ലുക്ക്. പരിസരമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വന്ന ശേഷം രാത്രി ഭക്ഷണത്തിനു വേണ്ട ഒരുക്കങ്ങള്‍ .. കോഴിയും മീനും ചുടുകയാണ് പ്രധാന പരിപാടി. അതിനു വേണ്ട സംഗതികളൊക്കെ ഫൈസല്‍ ഒരുക്കിയിട്ടുണ്ട്. നേരിയ തണുത്ത കാറ്റില്‍ ബാര്‍ബിക്യൂ അടുപ്പിന്റെ ചുറ്റും എല്ലാവരും വട്ടം കൂടി. പിന്നെ പാട്ടുകളും സാഹിത്യ ചര്‍ച്ചകളുമായി രംഗം കൊഴുത്തു. ചുട്ട കോഴിയുടെ മണം വന്നതോടെ അക്ബര്‍ ഫുള്‍ ഫോമിലായി. ഇടിവെട്ട് തമാശകളുടെ കുത്തൊഴുക്ക്. അക്ബറിന്റെ വാക്കുകള്‍ക്കു ഫൈസല്‍ എരിവു പകര്‍ന്നു. രണ്ട് പേരും സഹോദരന്മാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കളിയും ചിരിയും തമാശകളുമായി വല്ലാതെ ഇഴുകിച്ചേര്‍ന്ന ഒരു കൂട്ടുകെട്ട്. ചര്‍ച്ചയും തമാശകളും പുരോഗമിക്കുന്നതിനിടെ ലാപ്ടോപ്പിലെ കരോക്കി ഈണങ്ങള്‍ക്ക് സലീമിന്റെ ഹിന്ദി ഗസലുകള്‍ . വളരെക്കാലത്തെ സൗഹൃദം ഉണ്ടെങ്കിലും സലീം ഇത്തരം കടുംകൈകള്‍ ചെയ്യാറുണ്ടെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. ഇതിനിടെ ഖലീല്‍ ജിബ്രാന്റെ ഒരു കവിതയുടെ മലയാള വിവര്‍ത്തനം വട്ടപ്പൊയില്‍ മനോഹരമായി ആലപിച്ചു. കടലിലെ ഓളങ്ങളുടെ നനുത്ത സംഗീതം ജിബ്രാന്റെ ഭാവനകള്‍ക്ക് എന്തെന്നില്ലാത്ത അനുഭൂതിയാണ് പകര്‍ന്നത്.
ബര്‍മുഡയും ബനിയനും റെഡിയാക്കി എല്ലാവരും ബോട്ടിലേക്ക്. ദ്വീപ് ലക്ഷ്യമാക്കി കടലിലൂടെ ഒരു യാത്ര. കുസൃതിക്കുട്ടികള്‍ സൈക്കിള്‍ ഓട്ടുന്ന പോലെയാണ് യഹ് യ ബോട്ട് ഓടിക്കുന്നത്. ഞങ്ങളെ രസം പിടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നത് ഉറപ്പ്. ചായ്ച്ചും ചരിച്ചും വൃത്തം വരച്ചും പെട്ടെന്ന് നിറുത്തിയുമൊക്കെ സ്പീഡ് ബോട്ടിന്റെ സകല സാധ്യതകളും യഹ് യ പുറത്തെടുത്തു. ഇരിങ്ങാട്ടിരി മാഷിന്റെ അടുത്താണ് ഞാന്‍ ഇരിക്കുന്നത്. നീന്തല്‍ അറിയാത്ത മാഷിന്റെ നെഞ്ചിടിപ്പ് ഏതാണ്ട് ഉടുക്ക് കൊട്ടുന്ന പോലെ എനിക്ക് കേള്‍ക്കാം. ഞാന്‍ പറഞ്ഞു, പേടിക്കേണ്ട. എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടിലെ മൊബൈല്‍ നമ്പര്‍ എന്റടടുത്തുണ്ട്. ഞാന്‍ വിളിച്ചു പറഞ്ഞോളാം. സലീമിന്റെ യു എസ് ബി യില്‍ നിന്നും കെ പി എ സിയുടെ ആ പഴയ നാടകപ്പാട്ട്. പാമ്പുകള്‍ക്ക് മാളമുണ്ട്... ഇത്തരമൊരു അടിച്ചുപൊളിയാത്രയുടെ നാലയലത്തു അടുപ്പിക്കാന്‍ പറ്റാത്ത പാട്ടാണ്. പക്ഷെ എന്ത് ചെയ്യാം. സലീമിന്റെ മൊത്തം കളക്ഷനില്‍ ശോക ഗാനങ്ങള്‍ മാത്രം. പാട്ടിന്റെ പോക്ക് ശരിയല്ല എന്ന് കണ്ടതോടെ പ്ലയര്‍ ഓഫാക്കി യഹ് യ നാടന്‍ അറബിപ്പാട്ടും ഡാന്‍സും തുടങ്ങി. അതിനൊപ്പിച്ച് എല്ലാവരും കളി തുടങ്ങി.
ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോള്‍ യഹ് യ ബോട്ട് നിര്‍ത്തി. പിന്നെ ചൂണ്ടലുകള്‍ പുറത്തെടുത്തു. അഞ്ചാറു ചൂണ്ടകള്‍ ഉണ്ട്. അവയില്‍ ഇര കോര്‍ത്ത് ഓരോരുത്തരുടെ കയ്യിലായി നല്കി. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളുടെ ഉച്ച ഭക്ഷണത്തിനുള്ള മീന്‍ നമുക്ക് ഇപ്പോള്‍ പിടിക്കാം. ഇന്ഷാ അല്ലാഹ്.. യഹ് യ യുടെ ആ വാക്കുകളിലെ ശുഭ പ്രതീക്ഷ നല്കിയ ആവേശത്തില്‍ ഞങ്ങള്‍ ചൂണ്ടലുകള്‍ എറിഞ്ഞു. അവിശ്വസനീയമായിരുന്നു. ചൂണ്ടലുകളില്‍ തുടരെത്തുടരെ മീനുകള്‍ . അറബികളുടെ പ്രിയമത്സ്യങ്ങളില് ഒന്നായ ശുഊറാണ് കൂടുതലും കിട്ടിയത്. യഹ് യ യുടെ ചൂണ്ടയില്‍ ആണ് ഏറ്റവും കൂടുതല്‍ മീനുകള്‍ കിട്ടിയത്. ആ ആവേശത്തില്‍ പലരും ഡാന്‍സ് തുടങ്ങി.
ചൂണ്ടക്കു വേണ്ട ഇരകളെ തയ്യാറാക്കുകയാണ് യഹ് യ
പെട്ടെന്നാണ് ടപ്പോ എന്ന ശബ്ദത്തില്‍ ആരോ കടലിലേക്ക് വീണത്. എന്റെ നെഞ്ചിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു. ഞാന്‍ ഇരിങ്ങാട്ടിരിയുടെ സീറ്റിലേക്ക് നോക്കി. ഭാഗ്യം. പുള്ളി അവിടെയുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്. നോക്കുമ്പോള്‍ ലത്തീഫ് കടലില്‍ മുങ്ങി ഉയരുന്നു!. ഒരു നിമിഷം പകച്ചു പോയെങ്കിലും സുന്ദരമായി നീന്തിക്കുളിക്കുകയാണ് കക്ഷി. എല്ലാവരെയും ഒന്ന് ഞെട്ടിക്കാന്‍ വേണ്ടി എടുത്തു ചാടിയതാണ്. മീന്‍ വേട്ട തുടരുക തന്നെയാണ്. ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ ആറര കിലോ മത്സ്യം പിടിച്ചു. പത്തു പേര്‍ക്ക് ഇത് ധാരാളം. അത് പറഞ്ഞു യഹ് യ വീണ്ടും ബോട്ട് സ്റ്റാര്‍ട്ടാക്കി. ഇപ്പോള്‍ ബോട്ട് വളരെപ്പതുക്കെയാണ് പോകുന്നത്. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ യഹ് യ വെള്ളത്തിനടിയിലേക്ക് സൂക്ഷിച്ചു നോക്കാന്‍ പറഞ്ഞു. പാറക്കെട്ടുകള്‍ .. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന പാറക്കുന്നുകള്‍ ഇവിടെ ധാരാളമുണ്ട്. അറിയാത്തവര്‍ ഈ വഴി വന്നാല്‍ ടൈറ്റാനിക്ക് ഉറപ്പ്.
ദൂരെ ഒരു പൊട്ടു പോലെ കാണുന്ന ആ ദ്വീപാണ് ഞങ്ങളുടെ ലക്ഷ്യം.
സൂക്ഷിച്ചു നോക്കിയാല്‍ പാറക്കൂട്ടങ്ങള്‍ കാണാം.
അകലെ മറ്റൊരു ദ്വീപ് കാണാം.
യോഗയല്ല, സലീമിനെ നീന്തല്‍ പഠിപ്പിക്കുകയാണ് യഹ് യ
യഹ് യ യുടെ ജിംനാസ്റ്റിക് പ്രദര്‍ശനം
ഇരിങ്ങാട്ടിരിയുടെ പ്രസംഗം കത്തിക്കയറുന്നു.
സലീം പ്രസംഗിക്കുന്നതിനിടയില്‍ പെട്ടെന്ന് വെള്ളത്തിനടിയില്‍ നിന്ന് രണ്ടു കാലുകള്‍ പൊങ്ങി വന്നു. എല്ലാവരും ഒന്ന് ഞെട്ടി പിറകോട്ടു മാറി. യഹ് യ ഊളിയിട്ടു വന്നു തല കീഴായി നിന്നതാണ്. ഇനിയും പ്രസംഗം തുടര്‍ന്നാല്‍ മീന്‍ കേടു വരും എന്ന് മുന്നറിയിപ്പ് തന്നു അദ്ദേഹം വീണ്ടും ഊളിയിട്ടു എങ്ങോട്ടോ പോയി. കൊമ്പനും വട്ടപ്പോയിലും ബ്ലോഗ് അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രസംഗങ്ങള്‍ അധികം ദീര്‍ഘിപ്പിക്കാതെ ബ്ലോഗ് മീറ്റ് അവലോകനം നടത്തി ഞങ്ങള്‍ മടങ്ങി. പിടിച്ച മീന്‍ അറേബ്യന്‍ സ്റ്റൈലില്‍ പൊരിച്ചു കൊണ്ടുവരാനുള്ള ഏര്‍പാടുകള്‍ കരയിലെത്തിയ ഉടനെ ഫൈസല്‍ ചെയ്തു.
ജുമുഅ നമസ്കാരം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴെക്ക് ഫൈസലിന്റെ വീട്ടില്‍ ഭക്ഷണം റെഡി. ഞങ്ങള്‍ തന്നെ പിടിച്ച മത്സ്യമായതിനാല് അതിനു എന്തെന്നില്ലാത്ത രുചി. ഫൈസലിനോടും കുടുംബത്തോടും യാത്ര പറഞ്ഞു ഞങ്ങള്‍ മടങ്ങി. സൗദിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ അല്‍ബാഹ ചുരം വഴിയാണ് മടക്കയാത്ര. ചെങ്കുത്തായ പര്‍വതനിരയുടെ മുകളിലേക്ക് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പണികഴിപ്പിച്ചിട്ടുള്ള ചുരത്തിലൂടെയുള്ള യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. ചുരത്തിനു മുകളിലെത്തിയപ്പോള്‍ മൂടല്‍ മഞ്ഞും നല്ല തണുപ്പും. ഏതു ഉഷ്ണ കാലത്തും ഇവിടെ നല്ല തണുപ്പായിരിക്കും. ഒരു ഗ്രാമീണ അറബി നാടന്‍ മാങ്ങ വില്‍ക്കുന്നുണ്ട്. ഇരുപതു റിയാലിന് അയാളില്‍ നിന്നും ഒരു ചെറിയ പെട്ടി മാങ്ങ വാങ്ങി. മാങ്ങ തിന്നു കഴിഞിട്ടും കൊമ്പന് മൂസ അണ്ടി വിടുന്നില്ല. ആ മല്ലയുദ്ധം കണ്ടു തൊട്ടപ്പുറത്തെ മരത്തിനു മുകളില്‍ നിന്ന് ഒരു കുരങ്ങന് പ്രത്യേക ചിരി ചിരിച്ചു.'എന്നെക്കാള്‍ കഷ്ടമാണല്ലോടാ നിന്റെ സ്ഥിതി' എന്നൊരു അര്‍ത്ഥം ആ ചിരിക്കുണ്ടോ ആവോ?. രസകരമായ ചുരം കാഴ്ചകള്‍ കണ്ടു ജിദ്ദയിലേക്ക് മടങ്ങുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു ബ്ലോഗ് മീറ്റില്‍ പങ്കുകൊണ്ടതിന്റെ അനുഭൂതിയായിരുന്നു മനസ്സ് നിറയെ. ഒപ്പം ഈ യാത്രക്ക് അവസരമൊരുക്കിയ ഫൈസല്‍ ബാബുവിനോടുള്ള അകമഴിഞ്ഞ ഇഷ്ടവും.
Related Posts (Travel)
മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം റീലോഡഡ്
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)
""""ഇത്തരം യാത്രകളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക. എന്റെ ഫുള്‍ ചെലവു എടുക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ക്കുള്ള സീറ്റ് റെഡി"""""
ReplyDeleteഅപ്പോള്‍ എന്റെ സംശയം ശരിയായാണ്, ഇങ്ങനെ മറ്റുള്ളവരെ കൂടെ കൂട്ടി ഓസിനുള്ള കറക്കമാണ് അല്ലെ..ഏതായാലും കൊള്ളാം
മൊത്തത്തില്‍ അങ്ങ് പൊളിച്ചു അടുക്കിയല്ലേ കൊള്ളാം.
ReplyDeleteഅപ്പോള്‍ സകലമാന പുലികളും ഒന്നിച്ചായിരുന്നു ആല്ലേ..........ഞാന്‍ "മ" ഗ്രൂപ്പില്‍ ഫോട്ടോ കണ്ടു കമെന്റിയെന്കിലും ഇതു ഒരു പുപ്പുലി മീറ്റ് ആയിരുന്നു എന്ന് ഈ പോസ്റ്റു കണ്ടപ്പോഴല്ലേ മനസിലായത്. കൊള്ളാം!!
ReplyDeleteആശംസകള്‍
ജിദ്ദയിലെ യെങ് ബ്ലോഗേർസ് ഇതിന്ന് പ്രതികാരം ചെയ്യും, ഞങ്ങളും പോകും ഹിഹിഹി
ReplyDeleteഅവിസ്മരണീയമായ ഒരു യാത്ര. ഓര്‍മ്മയുടെ താളുകളില്‍ ഒരിക്കലും മാഞ്ഞു പോകാന്‍ ഇടയില്ലാത്ത വിധം കൊത്തി വെച്ച ഒരു അതുല്ല്യ യാത്ര. ഫൈസലിന്റെ സംഘാടന മികവു എന്നെ അത്ഭുതപ്പെടുത്തി. ഓരോ നിമിഷങ്ങളേയും ആഘോഷമാക്കാന്‍ കഴിഞ്ഞു എന്നതാണ് ഇതിന്റെ വിജയം. നന്ദി ഉണ്ട് ബഷീര്‍ ജി. ഈ ആശയം മുന്നോട്ടു വെച്ചതിനും നേത്രുത്വം നല്‍കിയതിനും.
ReplyDeleteസൂപ്പർ..വിവരണം അലക്കിപ്പൊളിച്ചു.. സുസൂപ്പർ..
ReplyDeleteThis comment has been removed by the author.
ReplyDeleteചതിയന്മാര് , വഞ്ചകന്മാര് , കാപാലികന്മാര് , ദുഷ്ടേട്ടന്മാര് ....
ReplyDeleteഇതിനു കമന്റ് എഴുതുന്ന പ്രശ്നമില്ല....
ഹും..!!!
സംഭവം കലക്കി...
ReplyDelete@ നൗഷാദ് അകമ്പാടം
ReplyDeleteReally sorry.. നിങ്ങളെയും കൂടരഞ്ഞിയെയും വിളിക്കണമെന്ന് ഉണ്ടായിരുന്നു. പെര്‍മിഷന്റെ പ്രശ്നം വല്ലാത്ത ഗുലുമാലുണ്ടാക്കി.
@ ഷാജു അത്താണിക്കല്‍
നമുക്ക് മറ്റൊന്ന് സംഘടിപ്പിക്കാം ഷാജൂ.
നിങ്ങളെ ഇനി കൂട്ടില്ല....... ഹിഹിഹി
DeleteThanks for sharing.
ReplyDeleteബഷീര്ക, വല്ലാത്ത അസൂയ തോന്നുന്നു. ഞാനും ഒരു ബ്ലോഗ് തുടങ്ങാന്‍ പോവുന്നു. പ്രധാന ലക്ഷ്യം നിങ്ങളുടെ കൂടെ ഒരു ടൂരാന് . കൂട്ടില എന്ന് പറയരുത്
ReplyDeleteബ്ലോഗ് തുടങ്ങൂ.. ടൂര്‍ നമുക്ക് ഉണ്ടാക്കാന്നേ. മ്യാവൂ മറക്കണ്ട :)
DeleteReally great trip basheer. Enjoyed every bit of it like your last post (adujeevitham). Do more trips
ReplyDeleteനിങ്ങള്‍ എല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കിയല്ലോ.. :) എന്തായാലും ഉഷാര്‍ ആയിട്ടുണ്ട് ചിതങ്ങളും വിവരണവും..
ReplyDeleteഈ യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിച്ച് എന്നതാണ് സത്യം...
ReplyDeleteഈ യാത്രക്ക് അവസരം ഒരുക്കിയ ഊര്‍ക്കടവ് ബ്ലോഗര്‍ ഫൈസലിനും നേതൃത്വം നല്കിയ വല്ലിക്കുന്നിനും രസകരമായ അനുഭവങ്ങള്‍ പകര്‍ന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ഒരായിരം നന്ദി...!
(ഞാന്‍ എല്ലാ മാസവും ഒന്നാം തിയതി കുന്ഫുഡ ടൂര്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്...ഒരാള്‍ക്ക് അഞ്ഞൂറ് റിയല്‍ മാത്രം :)
ഒരിക്കലും കാല്‍മുട്ട് നനയുന്ന വിധം പോലും കടലില്‍ ഇറങ്ങിയിട്ടില്ലാത്ത എന്നെ ആസകലം കടലില്‍ മുക്കിയ യാത്ര ..അവിസ്മരണീയം ..എല്ലാ രസതന്ത്രവും നൂറില്‍ നൂറായി അലിഞ്ഞു ചേര്‍ന്ന പത്തുപേര്‍ ഒരുമിച്ച തീര്‍ഥാടനം ,,ശരിക്കും തീര്‍ത്ഥത്തില്‍ ആടി തന്നെയുള്ള യാത്ര വാഹ് ..ബഷീര്‍ അതിന്റെ ലഹരി ഒട്ടും ചോരാതെ എല്ലാം പറഞ്ഞു മറ്റുള്ളവരെ കൊതിപ്പിച്ചു ..നല്ലൊരു മനുഷ്യ സ്നേഹിയും ജീവ കാരുണ്യ പ്രവര്‍ത്തകനും ആയ ഫൈസല്‍ ബാബുവിനു ഇനി പണി കൂടും എന്ന് ഉറപ്പായി ..:)
ReplyDeleteനിങ്ങളെ 'വെള്ള'ത്തിലിറക്കാന് കഴിഞ്ഞല്ലോ എന്നതില്‍ സന്തോഷമുണ്ട്.
Deleteകൊള്ളാം ..ഇത് കണ്ടിട്ട് കൊതിയാവുന്നു..ഒരു വ്യത്യസ്ത ബ്ലോഗ് മീറ്റും ,, ടൂറും ...അഭാനന്ദനങ്ങള്...
ReplyDeleteഎന്നും ഓര്‍മിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു മീറ്റും ഈറ്റും ആയിരുന്നു ഇത് യാത്രയുടെ തുടക്കം മുതല്‍ ഇരിങ്ങാട്ടിരിയുടെ ഇരിങ്ങാട്ടിരിത്തരങ്ങള് ചിരിയുടെ നാടന്‍ ബോബ് പൊട്ടിക്കുന്നതായിരുന്നു പിന്നെ സാഹിത്യ ചര്‍ച്ചകള പുസ്തകാവലോകനം അന്ധാക്ഷരി എല്ലാം കലക്കന്‍ ആയിരുന്നു ഇങ്ങനെ ഒരു വെള്ളത്തില്‍ മീറ്റ് സങ്കെടുപ്പിച്ച ഫൈസല്‍ ബാബു വിനും ഫൈസലിനെ വിസകൊടുത്തു കൊണ്ടുവന്ന അക്ബര്‍ ഇക്കാക്കും ഹൃദയം ഗമഗമ ഗമ മായ നന്ദി
ReplyDeleteഅണ്ടി ഇന്റെ ഒരു വീക്ക്നെസ്സ് ആണെന്ന് ഇപ്പോള്‍ ഫൂ ലോകം ഫ്ലാഷ് ആയല്ലോ തത് മതി തിരുപതി ആയി ബഷീര്‍ക്ക......... തിരു പതി ആയി.......
ഹഹഹഹ്
കൊമ്പന് മൂസ എന്നതിന് പകരം അണ്ടി മൂസ എന്നാക്കിയാലോ ?
Deleteകൊമ്പാ.. ക്ഷമി.. ഉള്ളത് ഉള്ളത് പോലെ പറയുന്ന ഒരു സ്വഭാവം വെച്ചു എഴുതിയതാണ്. ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു :)
Deleteഎന്തായാലു, വളരെ പൈശാചികവും വളരെ മൃഗീയവുമായ നടപടി ആയിപ്പോയി കൂടാരഞ്ഞിയെയും അകംബാടത്തെയും ക്കോടെ കൂട്ടാത്തത്.....ഒരു തല്ലു ഓസിനു ഉണ്ടാകുന്നെങ്കില്‍ ആട്റെന്നെ...എന്തായാലും അടിച്ചു പൊളി തന്നെ ആ മീനിന്റെ സ്വാദ് ഇത് വരെ പൊയല്ല അല്ലെ?
ReplyDeleteബഷീര്‍ക്കയുടെ അവതരണത്തിന് ആയിരമായിരം ചക്കര ഉമ്മ മൂവ്ഹ മൂവ്ഹ ....
ReplyDeleteകടല്‍ കാണുന്നതെ പേടിയായിരുന്നു .. ഈ യാത്രയിലെ പ്രധാന കഥാപാത്രം 'കടല്‍' ആണെന്ന് അറിഞ്ഞത് കൊണ്ട് ഒന്ന് 'മുങ്ങാന്‍ ' നോക്കിയതായിരുന്നു ..
ReplyDeleteപക്ഷെ വള്ളിക്കുന്നിന്റെ സ്നേഹത്തിന്റെ 'വള്ളി' വല്ലാതെ 'കെട്ടി വരിഞ്ഞപ്പോള്' അര്‍ദ്ധ മനസ്സോടെയാണ് ഒരുങ്ങിയത് .. ഈ യാത്രയില്‍ പങ്കെടുത്തില്ലയിരുന്നെങ്കില് ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമായും ഒരു തീരാസങ്കടമായും അവശേഷിച്ചേനെ ..
ഇപ്പോള്‍ കടലിനോടു അടക്കാന്‍ കഴിയാത്ത പ്രേമം തോന്നുന്നു .. അവളോടൊപ്പം കഴിഞ്ഞ മണിക്കൂറുകള്‍ ഹൃദയത്തില്‍ എന്നും സൂക്ഷിച്ചു വെക്കാനുള്ള സുഖകരമായ ഓര്‍മ്മയായി മാറിയിരിക്കുന്നു ..
കടലിലെ കുളി അനിര്‍വചനീയമായ ഒരു അനുഭൂതിയാണ് പകര്‍ന്നു തന്നത് .. പിന്നെ മീന്‍ വേട്ടയും .
യാത്രകള്‍ കുറെ പോയിട്ടുണ്ട് .. പക്ഷെ ഇങ്ങനെ ഒരു യാത്ര ഉണ്ടായിട്ടില്ല .
സമാന മനസ്ക്കരുമായി നടത്തുന്ന യാത്രകള്‍ ആണ് യഥാര്‍ത്ഥ വിനോദയാത്ര എന്നും സൗഹൃദം ദൃഡപ്പെടുത്താന്‍ ഇതിലേറെ മറ്റൊരു മാര്‍ഗം ഇല്ലെന്നും തിരിച്ചറിയുന്നു .. ഈ യാത്രക്ക് മുമ്പ് ഉണ്ടായിരുന്ന 'ബന്ധം ' അല്ല ഇപ്പോള്‍ എനിക്ക് ഈ സുഹൃത്തുക്കളോട് ഉള്ളത് .. ആ ബന്ധത്തിന്റെ ഊഷ്മളത വാക്കുകളില്‍ ഒതുങ്ങില്ല ..
ഫൈസല്‍ ബാബു എന്ന ചെറുപ്പക്കാരന്റെ ചുറുചുറുക്കും കര്‍മ്മ കുശലതയും കണ്ടു അസൂയ മാത്രമല്ല വല്ലാത്ത വിസ്മയവും തോന്നി .. ഊര്‍ക്കടവ് എന്ന ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയും സ്നേഹവും നിഷ്കളങ്കതയും ഈ കുട്ടിയിലൂടെ വായിച്ചെടുക്കാന്‍ പറ്റി.. നന്ദി വള്ളിക്കുന്നെ നന്ദി .. നന്ദി ബാബൂ നന്ദി ..
വള്ളിക്കുന്നിന്റെ യാത്രവിവരണത്തിനു എന്തൊരു ചാരുതയാണ് !!!
ആശംസകള്‍ ഹൃദ്യമായ ഈ കുറിപ്പിനും കൂടെ കൂട്ടാന്‍ മനസ്സ് കാണിച്ചതിനും
നിങ്ങളെ സാന്നിധ്യം ടൂറിനെ കവിതാമയമാക്കി.. ന്നാലും ഇച്ചിരി കൂടെ comfortable ആകാനുണ്ട്. ഇതുപോലുള്ള മൂന്നാല് യാത്ര നടത്തിയാല്‍ എല്ലാം ശരിയാവും.
Deleteബഷീര്‍ ഭായ്....
ReplyDeleteമനോഹരമായിരിക്കുന്നു....!
നല്ല യാത്രയും, അതിലേറെ നല്ല വിവരണവും...!
കൂടീലെങ്കിലെന്താ ..കൂടിയ പോലെയായല്ലോ...
തീര്‍ച്ച...ഇഷ്ട ജനങ്ങളോടൊപ്പമുള്ള
യാത്രയുടെ സുഖം മഹത്തരമത്രേ...
ഇനിയൊരു ഫൈസല്‍ ബാബുവും,
ബഷീര്‍ക്കയുടെ സന്മനസ്സും ഒത്തു ചേരുമ്പോള്‍
ഞാനും അകംബാടവും ......
ങാ....നോക്കാമല്ലേ....
നമ്മളും ജിദ്ദയില്‍ ഒക്കെ തന്നെ ഉണ്ടേ
ReplyDeleteഅക്ബര്‍ ചാലിയാറിന്റെ അനിയനാണ് ഫൈസല്‍. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം ഞങ്ങളെ എല്ലാവരെയും വല്ലാതെ അത്ഭുതപ്പെടുത്തി. കളിയും ചിരിയും തമാശകളുമായി വല്ലാതെ ഇഴുകിച്ചേര്‍ന്ന ഒരു കൂട്ടുകെട്ട്.
ReplyDeleteങ്ഹാ !!!... (ഒരു ദീർഘ നിശ്വാസം... അസൂയ തന്നെ !!!)
ReplyDeleteരസകരമായ അവതരണം (എന്നത്തേയും പോലെ)
പങ്കു കൊണ്ട അനുഭൂതി നൽകി ഈ വിവരണം... ഒപ്പം ആ ചിത്രങ്ങളും ....
കൂടുതല്‍ വിവരങ്ങള്‍ക്ക്
ReplyDeleteഈ ലിങ്കില്‍ പോയി ഒരു ലൈക്ക് അടിക്കാന്‍ മറക്കരുതേ
https://www.facebook.com/kondottyayamu
അതി രാവിലെ എണീറ്റ ഇരിങ്ങാട്ടിരി ചെങ്കടലിനെ നോക്കി ഉറക്കെ ചൊല്ലി...
ReplyDelete"കടലേ ചെങ്ക-ടലേ നിന്നാത്മാവിലും
നീറുന്ന കവിതകള്‍ ഉണ്ടോ...
ഒരു ബ്ലോഗ് മീറ്റിന്റെ ഓര്‍മ്മയില്‍ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടോ........ "
ഇതു കേട്ട ചാലിയാര്‍ ഇങ്ങിനെ പാടി ...................
"വള്ളിട്രൌസരിന് ഉള്ളിരിക്കും വള്ളിക്കുന്നെ പോരൂ
വള്ളിക്കുന്നെ പോരൂ
നേരം വെളുത്തതരിഞ്ഞില്ലേ
നീന്തി തുടിക്കാന്‍ പോരൂ
മീന്‍ പിടിക്കാന്‍ പോരൂ............."
അത് കണ്ടു സഹിക്കാന്‍ കയ്യാതെ സലിം ഇ പി ഇങ്ങിനെ പാടി ..
"കറുത്ത ബോട്ട് കാരാ .."യാഹ്യാ"തോണിക്കാരാ..
മാനമിരുണ്ടു മനസ്സിരുണ്ടു മറുകരയാരു കണ്ടൂ
മറുകരയാരു കണ്ടൂ ...(എനിക്ക് നീന്താന്‍ അറിയില്ലല്ലോ !!!! ")
നല്ല ഓര്‍മ്മകള്‍ മാത്രം - ഈ യാത്ര ഒരു അനുഭവം .. ഫൈസലിനും , വള്ളി ക്കുന്നിനും എല്ലാ സഹയാത്രികര്‍ ക്കും ഒരു പാട് പാട് നന്ദി
ഹഹഹ....അത് കലക്കി മാഷെ...
Deleteഹ..ഹ.. ഈ പാട്ട് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.. സംഗതി കലക്കി. അടുത്ത ട്രിപ്പില്‍ നിങ്ങള്‍ തന്നെ ഇതൊന്നു ഈണത്തില്‍ പാടിത്തരണം.
Deleteതകർപ്പൻ യാത്ര; തകർപ്പൻ പോസ്റ്റ്!
ReplyDeleteഭൂലോകമെങ്ങുമുള്ള ബൂലോകവാസികൾ ഒരുമിച്ചു കൂടട്ടെ; ഇത്തരത്തിൽ അർമാദിക്കട്ടെ!
ലോകത്തിന് വഴികാട്ടികളാകട്ടെ!
ജിദ്ദയിലെ മുഴുവന്‍ ബ്ലോഗര്‍മാരെയും ആ ദീപ് കാണിച്ചു കൊടുത്ത് തീര്‍ന്നാലല്ലേ റിയാദ് ബ്ലോഗര്‍മാര്‍ ബര്‍മുഡ വാങ്ങീട്ടു കാര്യമുള്ളൂ...ഏതായാലും യാത്ര രസായി, പോസ്റ്റ് അതിനേക്കാള്‍ രസായി..
ReplyDeletefantastic ,
ReplyDeleteബഷീർ...100% അസൂയ വായനക്കാരിൽ നിറയ്ക്കുന്ന മനോഹരമായ വിവരണം. ഇത്തരത്തിലുള്ള ബ്ലോഗ് മീറ്റുകളിൽ ഒരിയ്ക്കലെങ്കിലും പങ്കെടുക്കുവാൻ സാധിയ്ക്കുമെന്ന് കരുതുന്നില്ല..അതുകൊണ്ട് താങ്കളേപ്പോലുള്ളവരുടെ ഇത്തരം മീറ്റ്അനുഭവങ്ങൾ വായിച്ച് ആസ്വദിയ്ക്കാം.ഈ അനുഭവങ്ങൾ പങ്കുവച്ചതിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ..
ReplyDeletenice narration and super photos. I noted one great thing, when you write travalogues, your style is turning to a poetic mood. that gives reading a different touch.
ReplyDeleteബഷീര്‍ക്കാ,,,,,,,,, സൂപ്പര്‍ യാത്രയായിരുന്നുവല്ലെ,,,,ഞമ്മക്കിത് കണ്ടിട്ട് ങ്ങളോട് അസൂയ തോന്നുന്നു,,,എനിക്കേറ്റവും ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് ഇത്തരം യാത്രകള്‍,,,ഏതായാലും സംഗതി ജോറായിരുന്നുവെന്നു മനസ്സിലായി,,, മനോഹരമായ അവതരണം,,,ഭാവുകങ്ങള്‍,,,
ReplyDeleteനല്ല അവതരണം.. വായിച്ച് അനുഭവിച്ചു... ഫൈസൽ അക്ബർ ചാലിയാറിന്റെ ബ്രദർ ആണെന്നത് പുതിയ അറിവാണ്...
ReplyDeleteബ്ലോഗുകളില്‍ ഞാന്‍ സ്ഥിരമായി വായിക്കകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്നവരായിരുന്നു പങ്കെടുത്ത എല്ലാ ബ്ലോഗേര്‍സും ,,മെമ്പര്‍മാരുടെ തിരഞ്ഞെടുപ്പില്‍ ബഷീര്‍ക്ക കാണിച്ച തിരഞ്ഞെടുപ്പ് നൂറു ശതമാനവും ശരിയായിരുന്നു ,,,ഏറ്റവും വിഷമവും അത് തന്നെയായിരുന്നു ഇഷ്ട്ടപ്പെട്ട പലരെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ ,,. തലേന്ന് വന്ന സുനാമി മുന്നറിയിപ്പും ,രണ്ടു ദിവസമായുണ്ടായ ശക്തമായ പൊടിക്കാറ്റും ഒരു വേള മീറ്റ് നിര്‍ത്തി വെച്ചാലോ എന്ന് ആലോചിക്കുകയും ചെയ്തു .എന്നാല്‍ എല്ലാം ഭംഗിയായി കഴിഞ്ഞു എന്നതില്‍ നാഥന് സ്തുതി ..ഇരിങ്ങാട്ടിരി മാഷ് പറഞ്ഞപോലെ ബ്ലോഗിന് അപ്പുറമുള്ള ഒരു വല്ലാത്ത അടുപ്പം നിങ്ങളോടൊക്കെ ഇപ്പോള്‍ തോന്നുന്നു ..ഞാനാണ് നന്ദി പറയേണ്ടത് ,,കുന്ഫുധയിലെ ഏക ബ്ലോഗര്‍ ആയ എനിക്ക് എന്നും തരുന്ന പ്രോത്സാഹനത്തിനും ,സ്നേഹത്തിനും ,,.
ReplyDeleteകൂടെ എല്ലാത്തിനും എന്നെ സപ്പോര്‍ട്ട് ചെയ്ത റഷീദ് നും ,ഫൈസല്‍ toyota ..നന്ദി ഒരു പാട് ഒരു നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനു ..അന്ന് രാത്രി നടന്ന ക്യാമ്പ് വളരെയധികം വിക്ഞാന പ്രദമായി .ഇരിങ്ങാട്ടിരി മാഷിന്റെ യും മനാഫ് മാഷുടെ യും കവിതകള്‍ ,അരൂര്‍ ജി യുടെ ബ്ലോഗ് അനുഭവങ്ങള്‍ ,കൊമ്പന്റെ കോഴി ച്ചുടല് ,,വട്ടപ്പൊയിലിന്റെയും സലിംക്ക യുടെയും ഗാനമേള , ചാലിയാറിന്റെ കുറിക്കു കൊള്ളുന്ന തമാശകള്‍ ,,എല്ലാം കൂടി എനിക്കും നല്ല ഒരു ത്രില്‍ ആയി .എന്റെ ബ്ലോഗ് വാര്‍ഷികത്തില്‍ നിങ്ങള്‍ തന്ന ഈ സമ്മാനം ഞാന്‍ എന്നും സൂക്ഷിക്കും .നന്ദി വായനക്കാര്‍ക്കും വന്നവര്‍ക്കും !!
-----------------------------------------
അടുത്ത ആഴ്ച ഫാമിലിയുമായി വരുമെന്ന് വട്ടപ്പൊയിലും സലീംക്കയും ഇരിങ്ങാട്ടിരിയും ഭീഷണി മുഴക്കിയിരിക്കുന്നു ,,,ഞാന്‍ ഈ നാട്ടുകാരനേ അല്ലേ
ഫൈസലിന്റെയും (toyota) റഷീദിന്റെയും പേര് സൂചിപ്പിക്കാന്‍ വിട്ടു പോയി. നമുക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തരുന്നതില്‍ രണ്ടു പേരും ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഫൈസല്‍ എന്റെ ബന്ധു കൂടിയാണ്.
Deleteഉദയനാണ് താരം എന്ന് പറഞ്ഞ പോലെ യാത്ര കഴിഞ്ഞതോടെ ബൂലോകത്തെ താരം നിങ്ങളായി. രണ്ടു പോസ്റ്റ് എഴുതിയ വഹയില്‍ എനിക്കുള്ളത് തരാന്‍ മറക്കണ്ട.
യാത്രയും വിശ്രമവും ഇരുത്തവും നടത്തവും സംസാരവും ഒരു പോലെ സുന്ദരമായിരുന്നു.അവിസ്മരണീയ മായ ഈ മീറ്റ് ബ്ലോഗ് കൂട്ടായ്മയുടെ പുതുമാനങ്ങള്‍ തുറക്കട്ടെ.
ReplyDelete.മീന്‍ പിടുത്തോം, കുളിസീനും .ഒക്കെ നന്നായിരുന്നും പക്ഷെ ബ്ലോഗേഴ്സിനെ തെരഞ്ഞെടുത്ത- അക്ബര്‍ ചാലിയാര്‍ , സലിം ഐക്കരപ്പടി , എം ടി മനാഫ് , അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ , ഉസ്മാന് ഇരിങ്ങാട്ടിരി , രമേശ് അരൂര്‍ , എഞ്ചി. അബ്ദുല്‍ ലത്തീഫ് , കൊമ്പന് മൂസ പിന്നെ ഞാനും ഫൈസലും-
ReplyDeleteസാമുദായിക സന്തുലനം ഒരുമാതിരി സൗദി സ്കൂളിലെ മസ്റ്റര്‍ റോള്‍ പോലെയായി -അല്ലേലും ഈ മേത്തന്മാര് ഒക്കെ ഇങ്ങനെയാണോ?
നിനക്കൊന്നും വേറെ പണിയില്ലേ, ഇതിനിടയിലും സാമുദായിക സമടുഅലന്വു മായി വന്നിരിക്കുന്നു.
DeleteKastham
Deleteഎങ്കില്‍ താങ്കള്‍ ഇതെല്ലം നോക്കി ഒരു യാത്ര സന്ഖടിപ്പിക്ക്. ഹിന്ദു ആയ ഞാനും വരാം
Deleteഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കളിയാക്കി പുള്ളി ഒരു തമാശ എഴുതിയതാണ് എന്നാണെന്റെ വിശ്വാസം. We can take it in that sense.
Deleteസലിം സാഹിബ് പാട്ടു പാടിയത് കേള്‍ക്കാന്‍ പറ്റിയില്ലല്ലോ ...
ReplyDeleteകൊതിപ്പിക്കുന്ന യാത്ര, അതിരട്ടിപ്പിക്കുന്ന വിവരണം.
ReplyDeleteഎല്ലാവര്ക്കും ആശംസകള്‍
വിവരണം കേട്ട് കൊതിയാകുന്നു .....എന്നാലും വിവരണത്തിന്റെ ഭംഗികൊണ്ട് യാത്രയില്‍ പങ്കെടുത്ത സുഖം ......
ReplyDeleteകൊതിപ്പിക്കാന്‍ വേണ്ടി ഓരോന്ന് എഴുതിക്കോ
ReplyDeleteഅല്ല ഒരു കാര്യം ചോയ്ചോട്ടെ
ഈ കടലില്‍ ആണോ മുങ്ങാതെ പൊങ്ങി കിടക്കാന്‍ പറ്റാ
അല്ല അത് ചാവുകടലില്‍ ആണ്. Dead Sea (Jordan, West Bank & Israel)
DeleteMotham kalkkiyalle.super.asooya thonnunnu ithile yathrikaraya oro blogermarodum.kombante thalekettu urangumboyum undakarundo avoo.ennenkilum queanfudhayil varanulla vara padachavan varachenkil faisalka ningale njangalum pidikum.basheerka post photos ellam valare nannayi.abhinandhanangal
ReplyDeleteഅസൂയകൊണ്ട് ഇരിക്കാനാവുന്നില്ല.....
ReplyDeleteനിനച്ചിരിക്കാതെ ഒരു ട്രിപ്പ്!
ReplyDeleteനിനച്ചിരിക്കാതെ തന്നെ അതിനൊരു പബ്ലിസിറ്റിയും!
ബ്ലോഗ്ഗിനു മനുഷ്യ ബന്ധങ്ങള്‍ ഇത്രമേല്‍ ഊഷ്മളമാക്കാന്‍ കഴിയും എന്നത് ഒരു തിരിച്ചറിവായിരുന്നു
അതോ ഇതെല്ലം ഒരു ബഷീറിയന്‍ പ്രതിഭാസമോ?
ഫൈസല്‍: ഇത്ര അനായാസമായും കാര്യങ്ങള്‍ ചെയ്യാമെന്ന് ഞാന്‍ അത്ഭുതത്തോടെ അറിയുകയായിരുന്നു.
അക്ബര്‍ - ഫൈസല്‍ അതൊരു അനുകരണീയ മോഡല്‍ ബ്രതര്ഹുട് എന്ന് ഉറക്കെ പറയാന്‍ അനുവതിച്ച്ചാലും
കൊമ്പന്റെ ഒബ്സേര്വഷന്സ്, രമേഷിന്റെ തിരിച്ചരിയലുകള്‍, ഇരിങ്ങട്ടിരി മാഷുടെ നുറുങ്ങുകള്‍ , എം ടി യുടെ വരികള്‍ , വട്ടപ്പോയില്‍ എന്ന വീണ്ടെടുപ്പു , ഈ പീ എന്ന സ്നേഹിതന്............സഫലമീ യാത്ര!
Wonder who is this blogger in the boologam? You may visit:
http://thebetterword.blogspot.com/2012/02/europe-is-poor-so-should-live-within.html
ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു ഇംഗ്ലീഷ് ബ്ലോഗര്‍ ആയിരുന്നു താങ്കള്‍.. ഞങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ബ്ലോഗിങ്ങ് രീതി നിങ്ങള്‍ക്കുണ്ട്. The Better Word സന്ദര്‍ശിച്ചു. it is literally a Better WorD and indeed a better WORLD.
Deleteഎന്റെ ബ്ലോഗ്ഗില്‍ തിക്കും തിരക്കും അനുഭവപ്പെടുന്നു
Deleteഇവിടെ നേരത്തെ പരസ്യം ചെയ്യേണ്ടതായിരുന്നു!!
ആവേശം കയറി ഞാന്‍ രണ്ടു ചെറിയവ കൂടി പോസ്റ്റി
Dear Basheer Saab,
ReplyDeleteThanks for sharing the experience.
In addition to these islands, in the southern region, hope you already covered Farsan Islands, the Ain-al-Har in Khoba (the river/canal with hot & cold water), Jebel Feefa etc. If not, you should do it.
From the eastern front, if you have not covered Jebel Ghara in Al-Hasa yet, it could be another interesting location. Al-Hasa is known for dune dashing as well. Youngsters with their Land Cruisers can enjoy it.
If interested, you can make a trip to SHINAN (75 km away from Hail; total 1000 km from Jeddah) where you can see the half ‘drowned’ mountains and valleys due to the recent volcano. The Saudi government rehabilitated one full village in Shinan from the volcano affected area very recently. There are a number of “view points” with appropriate shelter built by the municipality to attract tourists to see the ‘broken’ mountain and the ‘liquidized’ valleys.
In the North, Umm Lujj is another attraction for crystal clear beaches.
For more details/guidance, pls PAY EUR 10,000 to my account immediately.
Dear KC, very informative comment indeed. I am a travel crazy and wish to hit the wonderful places u have mentioned here. >> For more details/guidance, pls PAY EUR 10,000 to my account immediately << Sure, this I will do it today itself. Pls dont forget to check the account:)
DeleteI read your earlier postings മരുഭൂമിയില്‍ രണ്ടു നാള് അഥവാ ആട് ജീവിതം as well. In Gizan area (especially the inner side of Muassam, Abu Arish etc.) you will find the dogs controlling the sheeps; these dogs help goats to cross roads, bring them back home etc. Not a single man/women accompanying the sheep/dogs.
ReplyDeleteI also like travelling very much. I have been to the places I mentioned below. I made two hours long journey through river in an area called “Mafreq Shei” – north or Habeel (east of Darbb – 200km before Gizan) where the Bedouins sleep closer to their sheep. These rivers get water when it rains in nearby places and become completely dry within a very short time. The children carry pistols and guns in these places “for fun”.
Try to write your Travel experiences, it definitely will inspire others to explore in to the 'untouched beauty' of Arabian deserts.
Deleteനീന്തലറിയാതെ കടല്‍ യാത്ര നടത്തുമ്പോള്‍ നീന്തലറിയുന്ന എന്നെ കൂടെ കൂട്ടാന്‍ മറക്കല്ലേ ,,,,,,,
ReplyDeleteബഷീര്ക, വല്ലാത്ത അസൂയ തോന്നുന്നു. അതിലേറെയും നല്ല അവതരണം.. വായിച്ച് അനുഭവിച്ചു...
ReplyDeleteഉഭയജീവികളുടെ സമുദ്രാനുഭവം കൊള്ളാം. പക്ഷെ ഭാവിയില്‍ എല്ലാവരും ഒന്നിച്ചു ഒരു ബോട്ടില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബോട്ട് മറിഞ്ഞു എല്ലാവരും തട്ടിപോയാല്‍ സൌദിയിലെ മലയാള സാഹിത്യം കൂമ്പടഞ്ഞു പോകില്ലേ?
ReplyDeleteകിടിലന്‍ . ആളുകളെ കൊതിപ്പിക്കുന്ന വിവരണം. മീറ്റ് വെള്ളത്തിലും ഈറ്റ് കരയ്ക്കും. ആശയം കൊള്ളാം .
ReplyDeleteഅത് ശരി.. അപ്പോൾ ഇങ്ങനെ ചില സംഭവങ്ങളൊക്കെ ഇവിടെ നടന്നുവല്ലേ?...
ReplyDeletegreat... great...
ReplyDeleteഅസൂയ... സഹിക്കാന്‍ പറ്റുന്നില്ല...
ReplyDeleteഞാന്‍ കുറെ യാത്ര നടത്തിയിട്ടുണ്ട്. ഫോട്ടോകളും കയ്യിലുണ്ട്. എന്നാല്‍ ഇതുപോലെ അത് വിവരിക്കാന്‍ കഴിവില്ല. വല്ലിക്കുന്നിന്റെ കൂടെ യാത്ര പോകാന്‍ കഴിഞ്ഞ ബ്ലോഗര്‍മാര്‍ ഭാഗ്യവാന്മാര് . ഈ യാത്ര ലോകം മുഴുവനും അറിഞ്ഞല്ലോ.
ReplyDeleteഹോ പത്തു ബ്ലോഗ്ഗെര്മാര് ഒരുമിച്ചു ആള് പാര്‍പ്പില്ലാത്ത ദീപിലേക്ക് യാത്ര പോകുന്നു. ആദ്യം മുതല്‍ അവസാനം വരെ നല്ല സന്തോഷത്തോടെ വായിച്ചു പക്ഷെ അവസാന പാരഗ്രാഫ് വന്നപ്പോള്‍ സന്തോഷം എല്ലാം പോയി. നിങ്ങള്‍ തിരിച്ചു പോരുക ആണെന്ന് അറിഞ്ഞപ്പോള്‍. എല്ലാ പ്രതീക്ഷകളും അവസാനിച്ചു.... എന്തിനാ തിരിച്ചു പോന്നത്? അവിടെ അങ്ങ് കൂടിയാല്‍ പോരായിരുന്നോ? ആള് പാര്‍പ്പു ഇല്ലാത്തതിനാല്‍ അവിടെ നിങ്ങളെ കൊണ്ട് ആര്‍ക്കും ഒരു ശല്യവും ഇല്ലായിരുന്നു. ഹ ഹ ഹാ........
ReplyDeleteഇരിങ്ങാട്ടിരി മാഷേ സൂപ്പര്‍... അഭിനന്ദനങ്ങള്‍...
ReplyDeleteനന്നായി ആസ്വദിച്ചു. അഭിനന്ദനങ്ങള്‍.
ReplyDeleteho. vallatha yathra. kothippichu nirthi.
ReplyDeleteഇതൊക്കെ എന്താ .... നൂരാടി പൊഴേല് ഇതിലേറെ വള്ള മുണ്ട് നീന്താന്‍ . . . ഞങ്ങളുടെ പഞ്ചായത്തിന്റെ മൂന്നു ഭാഗവും വെള്ളവും (പുഴ), നാലാം ഭാഗത്ത് ബീവേരെജ് ഷോപ്പും ഉണ്ട് . . . . അതും ഒരു ഐ ലാന്‍ഡ് ആണ് അങ്ങനെ നോക്കിയാല്‍ . . . അത്രെക്കൊന്നും വരൂല്ലലോ . . . (അസൂയ, അസൂയ).
ReplyDeleteഅടുത്ത കൊല്ലം അങ്ങോട്ട് വരുന്നുണ്ട് . . അപ്പൊ ഒരു കൈ നോക്കണം
ബഷീര്‍ താങ്കള്‍ യാത്രാ വിവരണത്തില്‍ വളരെ അധികം മുന്നോട്ടു പോയിട്ടുണ്ട്. കണ്ഗ്രടുലെഷന്സ്! ഇനിയും എഴുത്തില്‍ വളരെ അധികം മുന്നോട്ടു പോകാന്‍ ആശംസിക്കുന്നു.
ReplyDeleteഞാനെത്ര ഭാഗ്യവാന്...
ReplyDeleteബ്ലോഗ്ഗെര്‍മാര്‍ക്കും (ചെകുത്താന്മാര്)കടലിനുമിടയില്‍ എന്ന ഗതികേട് വന്നില്ലല്ലോ...
യാത്ര പത്തു പേര്‍ക്കായി നിജപ്പെടുത്തിയ അധികൃതര്‍ക്ക് നന്ദി. അല്ലെങ്കില്‍ ബ്ലോഗ്ഗിലെ വളിപ്പന്‍ പോസ്റ്റുകള്‍ക്ക് കിടിലം..! ആപാരം..!! എന്നൊക്കെ കണ്ണുമടച്ചു
കമന്റു പൂശുന്നതിന് നന്ദിപ്രകാശനമായി ഈ ബ്ലോഗ്ഗേര്‍സ് എന്നെയെങ്ങാനും പതിനൊന്നാമനായി ആ നോഹയുടെ പെട്ടകത്തില്‍ കേറ്റിയിരുന്നെങ്കില് ഹോ..എന്റമ്മോ....
ചിന്തിക്കാന്‍ കൂടി വയ്യ...! കഥയും കവിതയും കഥാപ്രസംഗവുമൊക്കെയായി എന്നെ ഒരു പരുവത്തിലാക്കിയേനെ...വെള്ളം തളിച്ച് അഭിനന്ദിച്ചെന്നെ കുളിപ്പിച്ചേനെ..!!
ഏതായാലും കടലും മണലും സാഹിത്യവും ഭോജനവും കൂടിക്കലര്‍ന്ന ഈ മീറ്റും,പോസ്റ്റും ഒരു സംഭവം തന്നെ, (അസൂയയോടെ )സമ്മതിച്ചു...!
ഈയുള്ളവനും എത്രയും പെട്ടൊന്നൊരു ബ്ലോഗ്ഗേറാകേണ്ടതിന്റെ ആവശ്യകത ഈ പോസ്റ്റ് വിളിച്ചോതുന്നുണ്ട്..
പണ്ട് എന്റെ അതിഥിയായി ഒരു ദിവസം ജിദ്ദയില്‍ കഴിഞ്ഞ കാര്യം, ഇതോടെ ആതിഥേയശ്രീ ആയിക്കഴിഞ്ഞ ഫൈസലിനെ ഓര്‍മ്മിപ്പിക്കേണ്ടിയും വരും..;)
ബ്ലോഗ് ഇല്ലെങ്കിലും നിങ്ങള്‍ ബ്ലോഗ് ലോകത്തെ രാജാവാണ്. പോസ്റ്റുകളെ നിഷ്പ്രഭമാക്കുന്ന കമന്റുകളിലൂടെ.. നൌഷാദ് കുനിയിലിനെയും ആ വകുപ്പില്‍ പെടുത്താം. അടുത്ത ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ട്. കമന്ടന്മാര്ക്ക് മാത്രം. ബ്ലോഗറായിട്ടു ഞാന്‍ ഒരാള്‍ മതി. നഞ്ഞെന്തിനാ നാനാഴി:)
Deleteഭീകരരുടെ തോക്കില്‍നിന്ന് മാലപ്പടക്കംകണക്കെ വെടിയുതിരുമ്പോള്‍ 'രാജ്യത്തിന്റെ ഭാവിവാഗ്ദാന'മായ രാഹുല്‍ജി ദില്ലിക്കുപുറത്തെ ഫാംഹൌസില്‍ ആടിയും പാടിയും കൂട്ടുകാരന്റെ കല്യാണപ്പാര്‍ടി കൊഴുപ്പിക്കുകയായിരുന്നു. ബാധ പലവിധത്തിലാണ്. അത് ശരീരത്തില്‍ കയറുന്നത് ഭുജിക്കാനാവാം; രമിക്കാനാവാം; ഹിംസിക്കാനാവാം. ഭോക്തുകാമന്‍ കയറിയാല്‍ ബലികര്‍മങ്ങള്‍കൊണ്ടൊഴിയുമെന്നാണ് മന്ത്രവാദികള്‍ പറയുന്നത്. രമിക്കാന്‍ കയറുന്ന രന്തുകാമനെയും മന്ത്ര-തന്ത്രങ്ങള്‍കൊണ്ട് ഒഴിവാക്കാമത്രേ. പക്ഷേ, ഹിംസാകാമനെ അങ്ങനെ പറ്റില്ല-കയറിയ ശരീരത്തെയുംകൊണ്ടേ പോകൂ.
ReplyDeleteഅത്തരമൊരു ബാധ നമ്മുടെ ബഷീറിനെയും പിടികൂടിയിട്ടുണ്ടോ എന്ന് അഞ്ചാം മന്ത്രിക്ക് ശേഷംമുള്ള അദ്ധേഹത്തിന്റെ പെരുമാറ്റം കാണുമ്പോള്‍ ന്യായമായും സംശയിക്കണം. കേരളത്തില്‍ ലീഗുകാര്‍ താണ്ഡവവാടി തീരുംമുമ്പ് അത് ആക്ഹോഷിക്കാന്‍ ആറാം മന്ത്രി എന്ന ഒരു പോസ്റ്റും ഇട്ടു വെടിക്കെട്ടിന് തിരികൊളുതിയിട്ടു ആര്മാദിക്കാന് പോയിരിക്കുന്നു.
കൂടെ നിന്നിരുന്ന കോണ്ഗ്രസ്കാര് മാനം പണയം വച്ച് ആക്ഷേപങ്ങള്‍ നേരിടുമ്പോള്‍ ഇരുന്നും കിടന്നും തിരിഞ്ഞും മറിഞ്ഞും ക്യാമറകള്‍ക്കുമുന്നില്‍ തത്സമയ വിവരണം നടത്തുന്ന താങ്കള്‍ അടുത്ത പടി എന്തെങ്കിലും അവിഞ്ഞ വര്‍ഗീയ വാദവും ആയിട്ടാവും എഴുന്നെള്ളുന്നത് എന്ന് ഇവിടുള്ള പാവപ്പെട്ട വായനക്കാര്‍ ഇനി എങ്കിലും മനസിലാക്കട്ടെ. അജന്‍ഡ നിശ്ചയിക്കാന്‍ ബ്ലോഗ് കുട്ടപ്പന്മാര് ഒറ്റയ്ക്കും കൂട്ടായും കളിക്കളത്തിലിറങ്ങുന്നത് കണ്ടു ശീലിച്ച കേരളീയര്‍ക്ക് ഇതില്‍ വലിയ അതിശയം തോന്നേണ്ട കാര്യമില്ല.
'ഗീതം വാദ്യം തഥാ നൃത്തം ത്രയം സംഗീതമുച്യതേ' എന്നാണ്. ഗീതവും വാദ്യവുമെല്ലാം ഒത്തുവരുന്നുണ്ട്. ഇനി കൂട്ടത്തോടെയുള്ള സംഗീതം കേള്‍ക്കാം. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു വരിക അല്ലേ! ആടിപ്പാടി നടക്കട്ടെ. ചില ബ്ലോഗ്ഗെര്മാര് മലപ്പുറത്ത് അവിടെ ഇവിടെ ആയി അവശരായി അലഞ്ഞുനടക്കുന്നുണ്ട്. അവരുടെ വഴിയേ പോകൂ......ആയിരമായിരം ആശംസകള്‍.
>> ആറാം മന്ത്രി എന്ന ഒരു പോസ്റ്റും ഇട്ടു വെടിക്കെട്ടിന് തിരികൊളുതിയിട്ടു ആര്മാദിക്കാന് പോയിരിക്കുന്നു << വെടിക്കെട്ടിന് തിരികൊളുത്തുന്ന പരിപാടി എനിക്കില്ല. പറയാനുള്ളത് പറയുക അത്രേയുള്ളൂ. ഒരു പോസ്റ്റിട്ടു എന്ന് വെച്ചു അതിനു ചുവട്ടില്‍ അടയിരിക്കണം എന്നൊന്നും ഇല്ലല്ലോ. അതെന്റെ പതിവുമല്ല. ഒരു വിഷയം പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അടുത്തതിലേക്ക് പോവുക. നാലഞ്ചുകൊല്ലമായി ഈ ബ്ലോഗില്‍ തുടരുന്ന പതിവതാണ്. അഞ്ചാംമന്ത്രി വിഷയത്തില്‍ ഉള്ള പ്രതികരണങ്ങള്‍ ആ പോസ്റ്റില്‍തന്നെ കൊണ്ടിടുന്നതാവും നല്ലത്. കുറെ അവിടെ ഇട്ടിട്ടുണ്ടല്ലോ. ഞങ്ങള്‍ അര്മാദിക്കാന് പോയതില്‍ വല്ലാതെ വിമ്മിട്ടം ഉണ്ടെങ്കില്‍ ഒരല്പം ചുക്കുവെള്ളത്തില്‍ ഗോരോചനാദി ഗുളിക കലക്കിക്കുടിച്ചാല്‍ മതി. ശരിയായിക്കൊള്ളും.
Deleteവല്ലാതെ വിമ്മിട്ടം ഉണ്ടെങ്കില്‍ ഒരല്പം ചുക്കുവെള്ളത്തില്‍ ഗോരോചനാദി ഗുളിക കലക്കിക്കുടിച്ചാല്‍ മതി ha..ha..മറുപടി ഇഷ്ടപ്പെട്ടു ബഷീര്ക. ഇനി ഓടിയിടത്തു പുല്ലു മുളക്കില്ല.
Deleteപുല്ലു മുളച്ചതല്ല, വീണ്ടും കുറെ കമന്റുകള്‍ ഇട്ടിരുന്നു. അവയെല്ലാം ഞാന്‍ remove ചെയ്തതാണ്. എന്റെ മറ്റു പോസ്റ്റുകളില്‍ കിടന്നു മേയുന്ന പോലെ ഇവിടെ വേണ്ട എന്ന് കരുതി.
Deleteഎന്നാല്‍ ഇവിടെ മേയാമല്ലോ? വായിക്കേണ്ടവര് ഉടനെ വായിക്കുക ഈ പോസ്റ്റ് ഉടനെ ഡിലീറ്റ് ചെയ്യുന്നതാണ്.
Delete@Malak
Deleteനിങ്ങളുടെ കമന്റുകളോട് പ്രത്യേകിച്ച് വിരോധം ഉള്ളത് കൊണ്ടല്ല സുഹൃത്തെ ഡിലീറ്റ് ചെയ്തത്. അങ്ങനെ ധരിക്കരുത്. ബ്ലോഗര്‍മാരുടെ യാത്രയുമായി ബന്ധപ്പെട്ട ഈ പോസ്റ്റില്‍ അഞ്ചാം മന്ത്രി വിവാദത്തെക്കുറിച്ച കമന്റ് ഇട്ടപ്പോഴാണ്. അതേ കമന്റ് എന്റെ ആ വിഷയത്തിലുള്ള പോസ്റ്റില്‍ ഇട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. പലരെയും രൂക്ഷമായി വിമര്‍ശിക്കുന്ന ഒരു ബ്ലോഗര്‍ എന്ന നിലക്ക് എന്റെ പോസ്റ്റുകള്‍ക്ക് വരുന്ന എത്ര രൂക്ഷമായ വിമര്‍ശനവും സ്വാഗതം ചെയ്യുന്ന പതിവാണ് എനിക്കുള്ളത്. വിമര്‍ശകര്‍ക്ക് ഞാന്‍ വല്ലാതെ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നാണു എന്റെ സുഹൃത്തുക്കളില്‍ പലരുടെയും പരാതി. താങ്കള്‍ തന്നെ കഴിഞ്ഞ പോസ്റ്റുകളില്‍ നിരവധി വിമര്‍ശന കമന്റുകള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒന്ന് പോലും ഡിലീറ്റ് ചെയ്തിട്ടില്ല. താങ്കളോട് അടക്കം മാന്യമായ ഭാഷയില്‍ വിമര്‍ശനം ഉയര്ത്തുന്നവരോടൊക്കെ ബഹുമാനവുമുണ്ട്. പക്ഷെ പോസ്റ്റുകളുടെ content നോക്കി വിമര്‍ശനം ഉയര്‍ത്തണമെന്ന അപേക്ഷ മാത്രമേ ഉള്ളൂ.. Hope you understand my stand.
ഇയ്യാള്‍ക്ക് ഇത് എന്തിന്റെ സൂക്കേടാണ്....അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോതിക്കുവാ...ബ്ലോഗ് യാത്രയില്‍ പിന്നെ അഞ്ചാം മന്ത്രിയെ കുറിച്ചാണോ എഴുതേണ്ടത്....?
Deleteക്ഷമിക്കൂ സുഹൃത്തുക്കളെ, എന്റെ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Deleteഈ കമ്മന്റ് എഴുതിയപ്പോള്‍ ഞാന്‍ എന്താണ് എഴുതുന്നതെന്നോ എവിടെ ആണ് എഴുതുന്നത് എന്നോ ഓര്‍ത്തില്ല എന്നതാണ് സത്യം. പക്ഷെ കമന്റ് ഇട്ടു കഴിഞ്ഞപ്പോള്‍ സത്യമായിട്ടും വേണ്ടായിരുന്നു എന്ന് തോന്നി. പക്ഷെ പറഞ്ഞു പോയില്ലേ ഡിലീറ്റ് ചെയ്യാന്‍ ഒരു നിവൃത്തിയും ഇല്ല. അങ്ങനെ ഇരുന്നപ്പോള്‍ ആണ് ബഷീര്‍ ചുക്കുവെള്ളത്തില്‍ ഗോരോചനാദി ഗുളിക കലക്കി തന്നത്. അത് കുടിച്ചതോടെ അതിന്റെ സൈഡ് എഫക്റ്റ് ആയി വയറിളക്കം പിടിച്ചു. അപ്പോള്‍ ഉണ്ടായ ആ വെയ്സ്റ്റ് ഒരു പോസ്റ്റ് ആയി പുറംതള്ളി.
മുകളില്‍ കൊടുത്ത കമന്റ് കൊണ്ട് ആര്‍ക്കെങ്കിലും പരിഭവം ഉണ്ടായാല്‍ ക്ഷമിക്കുക. അത് ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ അത്മാര്ധം ആയി ആഗ്രഹിക്കുന്നു.
മ്യാവു: ബഷീര്‍ ഞാനും ഒരു ബ്ലോഗ് തുടങ്ങി, പോസ്റ്റ് ഒന്നും ഇല്ലെങ്കിലും അടുത്ത ട്രിപ്പിനു എന്നെയും വിളിക്കണേ!!!
മലക്കിനെയും ജിന്നിനെയുമൊന്നും ടൂറിനു കൊണ്ടുപോകാന്‍ പറ്റില്ല. ഞങ്ങളെപ്പോലെ പേരും വിലാസവുമൊക്കെ പരസ്യപ്പെടുത്താനുള്ള നട്ടെല്ലുവര്ക്ക് പറഞ്ഞ പരിപാടിയാണിത്. അങ്ങനെ ഒരു ബ്ലോഗ് തുടങ്ങിയാല്‍ നിങ്ങളെ ആദ്യം വിളിക്കാം :))
Deleteഎന്റെ ശക്തമായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. കാരണം ഫോട്ടോകള്‍ കണ്ടപ്പോള്‍ മാത്രമാണ് ഇത്തരം ഒരു കടല്‍ യാത്രയെക്കുറിച്ച് ഞാന്‍ അറിയുന്നത് തന്നെ.
ReplyDeleteReally Sorry Samadka, സ്പീഡ് ബോട്ടിംഗും കടലും ദീര്‍ഘദൂര യാത്രയുമൊക്കെയായി അല്പം റിസ്കുള്ള ട്രിപ്പായതിനാല്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നന്നാവില്ല എന്ന് തോന്നിയതുകൊണ്ടാണ് പറയാതെ പോയത്. എന്നാലും അതൊരു തെറ്റ് തന്നെയാണ്. ക്ഷമിക്കുമല്ലോ..
Deleteഅതെ സമദ്ക, അതൊരു റിസ്കി ട്രിപ്പ് തന്നെയായിരുന്നു...അതിനു പ്രത്യേകിച്ച് സംഘാടകര്‍ (വ്യക്തി മാത്രം) ഒന്നുമില്ലായിരുന്നു. ജിദ്ദയിലെ നമ്മുടെ കമ്മിറ്റിക്കും അതില്‍ റോള്‍ ഒന്നുമില്ലായിരുന്നു. എങ്കിലും താങ്കളെ അറിയിക്കാതെ പോയതില്‍ ക്ഷമിക്കുക...!
DeleteBasheerikka ningalokke baghyam cheythavaranu, yivide kuwaittil yithupole adichupolikanulla sthalavum alkarum yilla,
ReplyDeleteAnyway thanks for sharing the golden moments
ബ്ലോഗ് ഒരു വല്ലാത്ത ലോകമാണെന്ന് എനിക്ക് തോന്നിയുട്ടുണ്ട്.
ReplyDeleteപരസ്പര സ്നേഹത്തിന്റെയും സൌഹാര്ദത്തിന്റെയും സ്നേഹ തീരം...
ഇവിടെ യു എ ഇ യ്ലും ഉണ്ട് ഞങ്ങള്‍ കുറച്ചുപേര്‍..
സ്ഥിരം കൂടാറുള്ള ബ്ലോഗേഴ്സ്... ഇത്തരം യാത്രകള്‍ ഒരു അനുഭവമാണ്. ജീവിതത്തില്‍ അപൂര്‍വം അവസരങ്ങല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന ഒരു സുവര്നാനുഭവം. ആ യാത്രയുടെ അതെ ആവേശം ജനിപ്പിച്ച പോസ്റ്റിനു അഭിനന്ദനങ്ങള്‍..
ജയ് ബൂലോകം , ജയ് ബ്ലോഗേഴ്സ്..
വ്യത്യസ്തമായ മീറ്റും ഈറ്റും.
ReplyDeleteരസമായിരിക്കുന്നു എല്ലാം. കൊതിയും തോന്നുന്നു.
വിശദമായ വിവരണവും ചിത്രങ്ങളും ബ്ലോഗ് മീറ്റിനെ ശരിക്കും അറിയാന്‍ സഹായിച്ചു.
"ഇഷാട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം "
ReplyDeleteഅസൂയക്കും കഷണ്ടിക്കും മരുന്നില്ല ഹമു സോറി മലക്കെ..
എന്തിനും ഏതിനും കോണ്കണ്ണു മായി കാണുന്ന നിനക്കൊന്നും ഇത്തരം കൂടിച്ചേരലിന്റെ സുഖമോ ഒരു പോസ്റ്റ് വായിക്കുന്നതിലെ സംതൃപ്തിയോ മനസ്സിലാകില്ല ,,,അതിനാദ്യം ആ മഞ്ഞകണ്ണട അങ്ങ് മാറ്റിവെക്ക്...
ഇഷ്ടം ഇല്ലെന്നു പറയണ്ട. അദ്ദേഹത്തോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളു. പക്ഷെ വിമര്‍ശനം ആയാല്‍ കൂടി കമന്റുകള്‍ മായ്ക്കരുത് എന്ന് ബ്ലോഗ്ഗര്‍ ഓര്‍ക്കണമായിരുന്നു. വൃത്തികെട്ട ഭാഷ ഒന്നും ഞാന്‍ ഉപയോഗിച്ചിട്ടും ഇല്ല. ഇനി അത്ര നിര്‍ബന്ധം ആണെങ്ങില്‍ എന്റെ കമന്റിനു മറുപടി എഴുതാന്‍ പോകാതെ മുഴുവന്‍ ആയി ഡിലീറ്റ് ചെയ്തോട്ടെ. അതല്ലേ ശരി? മറുപടി തന്നാല്‍ എനിക്ക് വീണ്ടും മറുപടി എഴുതാന്‍ തോന്നും നായ സോറി വായ...നക്കാരാ.
Deleteരസകരമായ ആ ബ്ലോഗ് മീറ്റ് ഇവിടെയും വായിക്കാം
ReplyDeleteനന്ദി, ഫൈസല്‍ ബാബു....ഇവിടെത്തെ പോലെ അവിടെയും....രണ്ടും രണ്ടു തലത്തില്‍ എഴുതിയത് കൊണ്ട് മുഷിപ്പ് തോന്നില്ല എന്ന് ഉറപ്പു തരുന്നു ....!
Deleteരാഷ്ട്രീയമെഴുതുന്ന വള്ളിക്കുന്നിനെക്കാള്‍ എനിക്കിഷ്ടം യാത്രാ വിവരണം എഴുത്തുന്ന വള്ളിക്കുന്നിനെയാണ്.
ReplyDeleteഇതിന്നിടയിലും വന്ന് കാഷ്ടിച്ചു പോകുന്നവരെ കാണുമ്പോള്‍....ആ....
ഇത് അസ്സലായി. ഇങ്ങിനെയും എഴുതാം.
ReplyDeleteഎസ് കെ പൊറ്റക്കാട് എഴുതിയിരുന്നെങ്കില്‍ ഇങ്ങനെ ഇരുന്നേനെ.... ഹി ഹി.
Deleteസുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്തപ്പോള്‍ സങ്കല്പ്പങ്ങളിലെ ദാരിദ്ര്യം പേറുന്ന സൌദി അറേബ്യയുടെ ദ്രവിച്ച കാഴ്ചകളൊന്നും എന്നെ വരവേറ്റില്ല. പകരം, ആശ്ചര്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും പുരോഗതികളുടെ ഉത്ഥാന പാതകളും... ആധുനികതയും സാങ്കേതികതയും സങ്കലനം ചെയ്ത് തുടിച്ചു നില്‍ക്കുകയാണ് ആ മരുഭൂമി. ഒന്നര മണിക്കൂര്‍ സമയം പെട്ടെന്നാണ് ഓടിപ്പോയത്. സമുദ്ര പാര്‍ശ്വങ്ങളെയും പച്ചപ്പു നിറഞ്ഞ കൃഷി ഭൂമികളെയും കണ്ണിലേക്കു വിരുന്നൂട്ടി, മെര്‍ക്കുറി കാറിന്റെ എഞ്ചിന് മിഴി പൂട്ടുമ്പോള്‍ വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 9.30 കഴിഞ്ഞിരുന്നു..
.................
.................
.................
അഴകിന്റെ ഏഴിതളുകളും കറുപ്പിന്റെ വര്ഗമേനിയില് മഴവില്ല് തീര്‍ത്തപോലെ.. അങ്ങ് അകലെ ഒരു ചെറിയ ദ്വീപ്, അവിടെ ആണ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത്.
ആകാംക്ഷകള്‍ അധികരിച്ചു വന്നു.. പ്രതീക്ഷകളുടെ പരവതാനിയിലൂടെ കടലിന്റെ
ഓളങ്ങള്‍ അല അടിക്കുമ്പോള്‍ മനസ്സിന്റെ താളുകളില്‍ മടക്കിവച്ച പ്രാര്‍ഥനാ വചസ്സുകള്‍ക്ക് ജീവന് നല്കി ഞാന്‍ അധരങ്ങളില്‍ ചാലിച്ചു.
................
................
................
അവിടെ നിന്നും പോരുമ്പോള്‍ മനസ്സിന്റെ മാനത്ത് ആശങ്കകളുടെ ഇരുണ്ട മേഘങ്ങള്‍ ഉരുണ്ടു കൂടി.. ഇനിയെന്നാകും ഈ കൊച്ചു ദ്വീപുകള്‍ ഞാന്‍ സന്ദര്‍ശ്ശിക്കുക?
ചെമ്മണ് മണം നിറഞ്ഞ ഗൃഹാതുരപ്പക്ഷികള് ഇനിയെന്നാകും ഈ ഹൃദയത്തില്‍ ചേക്കേറുക?
@ Malak
Deleteഇപ്പോഴാണ് ഈ പോസ്റ്റിനു പറ്റിയ കമന്റായത് :)
ബള്ളിക്കുന്നെ......ഇങ്ങള് ഇതല്ല ഇതിനപ്പറോം ചെജ്ജൂം ചെജ്ജും, ഇങ്ങക്കയ്നു കെജ്ജും ചെജ്ജും... ഇങ്ങളാരാ മോന്.....
ReplyDeleteഒടുക്കത്തെ നുണ ......ഹോ .....വെര്‍തെ മനുഷ്യനെ പറഞ്ഞു കൊതിപ്പിക്കുന്ന കശ്മല......
ReplyDeleteഎന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അസൂയ മനുഷ്യസഹജമാണ്. അതെനിക്കുമുണ്ട്. വല്ലാതെ കൊതിപ്പിച്ചുകളഞ്ഞു.
ReplyDeleteചെങ്കടലിലെ ബ്ലോഗ് മീറ്റും യാത്രാ വിവരണവും നന്നായി. "ന്നാലും നൌഷാദിക്കാനേ ഒഴിവാക്കിയത് മോശമായിപ്പോയി"
ReplyDeleteഭംഗിയുള്ള വിവരണം. നല്ല കൂട്ടായ്മ. അംഗങ്ങൾക്ക് യോജിച്ചവിധം പരിപാടി സംഘടിപ്പിച്ചതിലൂടെ വിജയിച്ചിരിക്കുന്നു.
ReplyDeleteആശംസകൾ...
വള്ളിക്കുന്ന് , അറിഞ്ഞും അറിയാതെയും ഒരു പാട് കേട്ടിരിക്കുന്നു ,,സത്യം പറഞ്ഞാല്‍ ഈ യാത്രയില്‍ ഞാനും ഉള്ളപോലെ തോന്നി അത്രയ്ക്ക് ഭംഗിയായി വിവരിച്ചിരിക്കുന്നു യാത്ര ,ഞാന്‍ ഒരു യുവ ബ്ലോഗര്‍ ആണ് ,വളര്‍ന്നു വരുന്ന ബ്ലോഗര്‍മാരില്‍ ഇങ്ങനെയുള്ള സാഹസിക യാത്ര നടത്താന്‍ ശ്രമിക്കട്ടെ ,ഇനി യാത്ര പോകുമ്പോള്‍ എന്നെയും വിളിക്കാന്‍ മറക്കണ്ട ട്ടോ .ആശംസകള്‍
ReplyDeleteഗ്രാന്‍ഡ് ,കണ്ടിട്ടും കേട്ടിട്ടും കൊതിയായി പോയി .ഇന്ഷാ അല്ലാഹ് ഏതു പോലെ യായില്ലെങ്കിലും.പകുതിയെങ്കിലും .
ReplyDeleteഎന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ സ്വപ്നതുല്യമായൊരു യാത്ര...ഒരല്പം അസൂയയോടെ തന്നെ അഭിനന്ദനങ്ങള്‍..യാത്രാനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവെച്ചതിന്...
ReplyDeleteഉഗ്രന്‍! ഉഗ്രന്‍! അത്യുഗ്രന്‍!! യാത്രാവിവരണങ്ങളും ഫോട്ടോകളും കലക്കി. മീറ്റും ഈറ്റും പൊളിച്ചടുക്കി. ഫോട്ടോസ് ഇല്ലായിരുന്നെങ്കില്‍ ഇതെല്ലാം ബഡായി ആണെന്ന് കരുതിയേനെ....:-)
ReplyDeletenice ...i like it
ReplyDeletekollam, valare nalla vivaranam.
ReplyDeletebasheerkande yathravivaranam vaayikkumbol vallathe kothi thonnunnu.ini pokumbol areyenkilum koottanudheshamundenkil nhan redi.
ReplyDeleteചെങ്കടല്‍ ഇപ്പോഴും ബാക്കിയുണ്ടല്ലോ അല്ലേ?
ReplyDeleteബഷീർ ഭായിയുടെ ബ്ലോഗും ഒരു കടൽ തന്നെ. അല്ല സമുദ്രം എന്ന് പറയേണ്ടി വരും. മുങ്ങി തപ്പിയാൽ എന്തൊക്കെയാ കിട്ടുന്നത് !!!!
ReplyDelete