നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടാവും. അത്തരം യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തിൽ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു മുക്കുവ ഗ്രാമം. തിരുവള്ളുവർ ജില്ലയിലെ പുലിക്കാട്ട്. കുടുംബ സമേതം അവിടേക്ക് ഒരു യാത്ര പോയതിന്റെ ആവേശവും ഓർമയും പങ്കുവെക്കാനാണ് ഈ കുറിപ്പ്. എന്റെ നാട്ടുകാരനായ സുഹൃത്ത് വി എം ഹനീഫയാണ് ഇങ്ങനെയൊരു യാത്രയുടെ ആശയം മുന്നോട്ട് വെച്ചത്. 'ഐസ് ക്യാപ്' എന്ന പേരിൽ ചെന്നൈയിൽ ഒരു കൂൾ ഡ്രിങ്ക്സ് ശൃംഖല
നടത്തുകയാണ് ഹനീഫ. ഞങ്ങളുടെ മിക്കവാറും യാത്രകളിൽ അവനും കുടുംബവും
കൂടെയുണ്ടാകാറുണ്ട്. യാത്ര പ്ലാൻ ചെയ്യുമ്പോൾ പുലിക്കാട്ട് ചിത്രത്തിലേ ഇല്ലായിരുന്നു. ചെന്നൈയിൽ രണ്ടോ മൂന്നോ ദിവസം കഴിയുക. വെറുതെയൊന്ന് കറങ്ങുക. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്ര ആസ്വദിക്കുക. അവധിക്കാലത്ത് കുട്ടികൾക്കൊരു ചേഞ്ച്.. അത്രയേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ.
ചെന്നൈയിലെ കറക്കമൊക്കെ ഏതാണ്ട് അവസാനിച്ചപ്പോഴാണ് ഹനീഫ 'പുലിക്കാട്ട്' എടുത്തിട്ടത്. ഒറ്റയടിക്ക് തന്നെ ഞങ്ങളത് പാസ്സാക്കി. ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും ഭാര്യയും കുട്ടികളും മാത്രമല്ല കെട്ടോ.. എന്റെ മൂന്ന് സഹോദരന്മാരും അവരുടെ നല്ല പാതികളും കുട്ടികളും. പിന്നെ ഉമ്മ, സഹോദരി നജിലയും കുടുംബവും, ജേഷ്ഠന്റെ അളിയനും കുടുംബവും. അങ്ങിനെ ഒരു പൊതുയോഗത്തിന് വേണ്ടത്രയും ആളുകളുള്ള ഒരു വലിയ ഗ്രൂപ്പാണ്. യാത്രകളിൽ എങ്ങോട്ടു പോകുന്നു എന്നതിനേക്കാൾ എന്ത് മനസ്സുമായി പോകുന്നു എന്നതിനാണ് പ്രാധാന്യം. ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരു കൊച്ചു ഗ്രാമം പോലും നമ്മെ അതിശയിപ്പിക്കും. അത്തരമൊരു മനസ്സില്ലെങ്കിലോ എത്രകൊടി കുത്തിയ വിനോദ കേന്ദ്രത്തിലേക്ക് പോയാലും കാശ് പോയത് മിച്ചമാവും. പുലിക്കാട്ടിനു ഗ്രീൻ സിഗ്നൽ കൊടുക്കാനുള്ള പ്രധാന കാരണം അതായിരുന്നു.
കുട്ടികളുടെ കാര്യത്തിൽ ഇത്തിരി സംശയം ഉണ്ടായിരുന്നു. ഗ്രാമവും മുക്കുവരുമൊക്കെ അവർക്കങ്ങ് ദഹിക്കുമോ എന്ന്. ടൂറെന്ന് പറഞ്ഞാൽ വാട്ടർ തീം പാർക്കാണ് അവരുടെ പ്രധാന ടാർഗെറ്റ്. മദ്രാസിൽ വണ്ടിയിറങ്ങിയ ഉടനെ എന്റെ ഇളയ മകൻ ചോദിച്ചത് 'ഉപ്പാ ഇവിടെ വീഗാലാൻഡ് ഉണ്ടോ' എന്നാണ്. അതുകൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താൻ ഒരു ദിവസം 'കിഷ്കിന്ദ'യിലാണ് ചിലവഴിച്ചത്. വീഗാലാൻഡുമായി തട്ടിച്ചു നോക്കിയാൽ കിഷ്കിന്ദക്ക് മാർക്ക് അല്പം കുറയും. എന്നാലും കുട്ടികൾ ആസ്വദിച്ചു എന്ന് തന്നെ പറയണം. ഒരു ടൂറിസ്റ്റ് ബസ്സ് വാടകക്കെടുത്താണ് പുലിക്കാട്ടേക്ക് യാത്ര. രാവിലെ തന്നെ പുറപ്പെട്ടു. ബസ്സ് ഏതാണ്ട് ഫുള്ളാണ്. പിറകിലെ സീറ്റുകൾ മാത്രമേ കാലിയുള്ളൂ. കാഴ്ചകൾ കണ്ടുള്ള യാത്രയായതിനാൽ ചെന്നൈയിൽ നിന്നും ഏതാണ്ട് രണ്ട് മണിക്കൂറിലധികമെടുത്തു അവിടെയെത്താൻ. പുലിക്കാട്ട് ഒറ്റപ്പെട്ട ഒരു ഗ്രാമമെന്ന് പറഞ്ഞു കൂട. വലിയ ചന്തയും കച്ചവടങ്ങളുമൊക്കെയുള്ള ഒരു മുക്കുവ ടൌണ്‍ഷിപ്പ് എന്ന് വിളിക്കുന്നതാവും ഉചിതം. ഞങ്ങൾ ബസ്സിറങ്ങുമ്പോൾ ശെൽവമണി കാത്തു നില്ക്കുന്നുണ്ട്. ഹനീഫ നേരത്തെ ചട്ടം കെട്ടി നിർത്തിയ ആളാണ്.
ശെൽവമണിയും കൂടെയുള്ള രണ്ട് കൂട്ടുകാരും ചേർന്ന് എല്ലാവർക്കും വെള്ളവും ജ്യൂസും കൊണ്ട് വന്നു. ശേഷം കൃത്യമായ ചില നിർദേശങ്ങളും നല്കി. പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളുമെല്ലാം ശ്രദ്ധിക്കണം. ഭക്ഷണത്തിന് വേണ്ട അത്യാവശ്യ സാധനങ്ങൾ ഈ അങ്ങാടിയിൽ നിന്ന് വാങ്ങിക്കണം. നമ്മൾ പോകുന്ന സ്ഥലത്ത് ഒന്നും കിട്ടില്ല. എവിടെയൊക്കെ പോകാമെന്ന് വ്യക്തമായ പ്ലാൻ ശെൽവമണിയുടെ പക്കലുണ്ട്. ആദ്യം പോകേണ്ടത് ഡച്ച് സെമിത്തേരിയിലേക്ക്..അതിനു ശേഷം പുലിക്കാട്ട് തടാകക്കരയിലേക്ക്. പിന്നെ അവിടെ നിന്ന് ബോട്ടിൽ കയറി ഒരു ദ്വീപിലേക്ക്. ഉച്ച ഭക്ഷണം അവിടെ നിന്ന്. വൈകിട്ടത്തെ പരിപാടി പിന്നീട് പറയാം.. ശെൽവമണി അത്രയും പറഞ്ഞതോടെ മനസ്സിൽ ഒന്നല്ല, ഒരായിരം ലഡ്ഡു പൊട്ടി. മനസ്സിൽ കൊതിച്ചിരുന്ന യാത്രാപ്ലാൻ. ഞങ്ങൾ രണ്ടു മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് മാർക്കറ്റിലേക്ക് ഇറങ്ങി. ഒരുമിച്ചു ഒരു ജാഥയായി പോകുന്നത് ഒഴിവാക്കാനാണ് ഗ്രൂപ്പുകളാക്കിയത്.
ഉച്ച ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ വാങ്ങിക്കേണ്ട ഉത്തരവാദിത്വം ഞാനും ജേഷ്ഠൻ റസാഖും ഹനീഫയും ഏറ്റെടുത്തു. ഭക്ഷണം ഉണ്ടാക്കാൻ വേണ്ട പാത്രങ്ങൾ, സ്റ്റവ്, ഗ്യാസ് സിലിണ്ടർ തുടങ്ങി ആവശ്യമുള്ളതെല്ലാം വണ്ടിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഉപ്പു തൊട്ടു കർപ്പൂരം വരെ വഴിവക്കിൽ വില്ക്കുന്ന ഒരു ഗ്രാമീണ ചന്തയാണ് ഇവിടെ. ആദ്യം പോയത് മീൻ മാർക്കറ്റിലേക്ക്. സ്ത്രീകളാണ് കച്ചവടക്കാർ. തടാകത്തിൽ നിന്നും പിടിക്കുന്ന മീനാണ് പ്രധാനമായും ഇവിടെ വില്പനക്കെത്തുന്നത്. ചെമ്മീൻ, കരിമീൻ, മാലാൻ തുടങ്ങി എല്ലാ തരം മീനുകളുമുണ്ട്. ഞങ്ങളെ കണ്ടതും എല്ലാവരും മാടി വിളിക്കാൻ തുടങ്ങി.. മത്സ്യ മാർക്കറ്റിന് എവിടെയും ഒരു പൊതുസ്വഭാവമുണ്ട്. വലിയ ബഹളങ്ങൾ, വില പേശൽ, മത്സരിച്ചുള്ള വില്പന.. അതിവിടെയും കാണാം. മുറുക്കിച്ചുവപ്പിച്ചു തേന്മാവിൻ കൊമ്പത്തെ ഇഞ്ചിമ്മൂട് ഗാന്ധാരിയുടെ മട്ടിൽ നില്ക്കുന്ന ഒരു സ്ത്രീയുടെ പക്കൽ നിന്നും നല്ല ചെമ്മീൻ കുറഞ്ഞ വിലയ്ക്ക് കിട്ടിയപ്പോൾ മറ്റൊന്നും നോക്കിയില്ല. പണം പോയി പവറ് വരട്ടെ എന്ന് കരുതി ആ കുട്ടയിലുള്ളത് മുഴുവൻ വാങ്ങി. പിന്നെ പച്ചക്കറി മാർക്കറ്റിലേക്ക്.. സാധനങ്ങൾ വാങ്ങുന്നതിലുപരി അവരുടെ വേഷവിധാനവും ഭാഷയും രീതികളുമൊക്കെയായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ വാങ്ങി. നമ്മുടെ നാട്ടിലേതുമായി തട്ടിച്ചു നോക്കുമ്പോൾ എല്ലാത്തിനും വളരെ വിലക്കുറവുണ്ട്. കോഴിയും അരിയും മറ്റു സാധനങ്ങളും വാങ്ങാൻ വലിയ ജേഷ്ഠന്റെ മകൻ സഹീറിനെ വിട്ടു.
ഡച്ച് സെമിത്തേരിയിൽ വന്നപ്പോഴാണ് ഒരു വലിയ ചരിത്ര പാരമ്പര്യമുള്ള പ്രദേശത്താണ് ഞങ്ങളെത്തിയത് എന്ന ബോധമുണ്ടായത്. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഒരു ചരിത്രാവശിഷ്ടമാണ് ഈ സെമിത്തേരി. പുലിക്കാട്ടിന്റെ ചരിത്രം അധിനിവേശങ്ങളുടെ ചരിത്രം കൂടിയാണ്. പല്ലവ-ചോള രാജവംശങ്ങളുടെ കാലം മുതൽ ബ്രിട്ടീഷ് കാലഘട്ടം വരെ വിവിധ രാജ വംശങ്ങളും അധിനിവേശ ശക്തികളും ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഈ തുറമുഖ പ്രദേശത്തെ അവരുടെ പ്രധാന ഭരണ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഈ സെമിത്തേരി അത്തരമൊരു പാരമ്പര്യത്തിന്റെ കൂടി ബാക്കിപത്രമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഏതാണ്ട് രണ്ടു നൂറ്റാണ്ട് കാലം ഡച്ചുകാരുടെ കീഴിലായിരുന്നു ഈ പ്രദേശം. 1606 ലാണ് ബംഗാൾ ഉൾക്കടൽ തീരത്ത് കരിമണൽ വില്ലേജിൽ ഡച്ചുകാർ കപ്പലിറങ്ങുന്നത്. കരിമണൽ കോറമണ്ടലായി പരിണമിച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രവും ഇവിടെയായിരുന്നു. നിരവധി രാജ വംശങ്ങളുടെയും അധിനിവേശ ശക്തികളുടെയും ഐതിഹാസിക മുന്നേറ്റങ്ങളുടെ നാൾ വഴികൾക്ക് സാക്ഷ്യം വഹിച്ച ശേഷം കാലത്തിന്റെ പ്രയാണത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു മുക്കുവ വില്ലേജായി പുലിക്കാട്ട് രൂപാന്തരപ്പെടുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം.
സെമിത്തേരി പൂട്ടിക്കിടക്കുകയാണ്. പുറമേ നിന്ന് നോക്കിക്കാണാനേ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. അല്പം നിരാശയോടെ പുറത്ത് നിന്നും ചില ഫോട്ടോകളെടുത്ത് നിൽക്കുന്നതിനിടയിൽ ശെൽവമണി പ്രായം ചെന്ന ഒരാളെയും കൂട്ടിവരുന്നു. കൂനിക്കൂടിയാണ് വരവ്.. അയാൾ മടിശ്ശീലയിൽ നിന്നും താക്കോലെടുത്ത് സെമിത്തേരിയുടെ ഗേറ്റ് തുറന്നു തന്നു. ഹനീഫ അയാൾക്കെന്തോ കൈമടക്ക് കൊടുക്കുന്നതും കണ്ടു. ആ കൈ മടക്കിന്റെ പ്രതിഫലനം മോണ കാട്ടിയുള്ള ആ ചിരിയിലുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കൂടെ വന്ന് എല്ലായിടവും കാണിച്ചു തന്നു. കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്തതോടെ പുള്ളിയും ഹാപ്പി ഞങ്ങളും ഹാപ്പി. നിരവധി ശവ കുടീരങ്ങൾ ഇവിടെയുണ്ട്. അതിൽ അടക്കം ചെയ്തവരുടെ പേരും വിവരങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ഡച്ച് ഭാഷയിലായത് കൊണ്ട് ഞാനെല്ലാവർക്കും ട്രാൻസ് ലേറ്റ് ചെയ്തു കൊടുത്തു. (സത്യമായിട്ടും!!).
അവിടെ നിന്നും നേരെ പുലിക്കാട്ട് തടാകക്കരയിലേക്ക്. മത്സ്യബന്ധനത്തിനുള്ള ചെറിയ തോണികൾ നിരനിരയായി കിടക്കുന്നുണ്ട്. മനോഹരമായ ആ തീരവും മീൻ പിടിച്ചെത്തിയ തോണിക്കാരെയുമൊക്കെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ ഞങ്ങളുടെ യാത്രക്ക് വേണ്ട മോട്ടോർ ഘടിപ്പിച്ച വലിയ രണ്ട് തോണികളുമായി ശെൽവ മണിയും കൂട്ടുകാരും റെഡിയായി. തടാകത്തിന്റെ ഒരു മൂലയിലാണ് ഞങ്ങളുള്ളത്. ഒരു ചെറിയ പാലം കടന്നു വേണം വിശാലമായ തടാകത്തിലേക്ക് പ്രവേശിക്കാൻ. രണ്ട് തോണികളിലായി എല്ലാവരും കയറി.. ഗ്യാസ് കുറ്റികളും വാട്ടർ ബോട്ടിലുകളും പാത്രങ്ങളും എന്ന് വേണ്ട സകല സന്നാഹങ്ങളുമായാണ് യാത്ര. തടാകത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചതോടെ കുട്ടികൾക്കൊക്കെ ആവേശമായി. അത്ര മനോഹരമായിരുന്നു ആ കാഴ്ചകൾ..
രണ്ട് ബോട്ടുകളിലായി സഞ്ചരിക്കുമ്പോൾ ആവേശം ഇത്തിരി കൂടും. മറ്റേ ബോട്ടിലുള്ളവരെ കാണാനും കൈവീശാനും കളിയാക്കാനുമൊക്കെ പറ്റിയ അവസരമാണത്. പ്രത്യേകിച്ച് കുട്ടികൾക്ക്. തടാകത്തിന്റെ ഒരറ്റത്ത് നിന്ന് അതിന്റെ വിശാലതയിലേക്ക് കടന്നതോടെ മുൻ ധാരണകളെല്ലാം പമ്പ കടന്നു. ഒരു ചെറിയ തടാകം എന്നതായിരുന്നു മനസ്സിൽ കരുതിയിരുന്നത്. പക്ഷേ ഇപ്പോളത് നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുതടാകമാണത്രേ (Brackish water Lagoon) ഇത്. സമുദ്രത്തോട് ചേർന്ന് കരയിലേക്ക് ഒരു ചെറിയ കൈവഴിയിലൂടെ കടന്ന് പരന്നു കിടക്കുന്ന വൻ ജലാശയം. അറുപത് കിലോമീറ്റർ നീളത്തിലാണ് ഈ തടാകം സമുദ്രത്തോടു ചേർന്ന് കിടക്കുന്നത്. ഏതാണ്ട് നാന്നൂറ്റി അമ്പത് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പ്രകൃതി മനസ്സ് തുറന്ന് നല്കിയ ജല - മത്സ്യ - ജൈവ സമ്പത്ത്. അപൂർവയിനം പക്ഷികളുടെ സങ്കേതം. വിദേശങ്ങളിൽ നിന്ന് പോലുമെത്തുന്ന വിവിധയിനം പെലിക്കണുകൾ, നൂറ്റി അറുപതോളം മത്സ്യയിനങ്ങൾ. തടാകത്തിന്റെ കുറച്ച് ഭാഗം തമിഴ്നാട്ടിൽ. ബാക്കി ആന്ധ്രപ്രദേശിലാണ്. അരണി, കലംഗി, സ്വർണമുഖി നദികൾ ഈ തടാകത്തിൽ ലയിച്ചു ചേരുന്നു. ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി ഒരു കൂറ്റൻ പെലിക്കണ്‍ ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു. ഒരു ചെന്നൈ യാത്രയുടെ തിരക്കുകൾക്കിടയിൽ നിന്ന് ഞങ്ങളറിയാതെ എത്തിപ്പെട്ടിരിക്കുന്നത് വിസ്മയങ്ങളുടെ ഒരു ലോകത്താണ്.
അര മണിക്കൂർ സഞ്ചരിച്ചു കാണും. ഒരു വലിയ തുരുത്തിൽ ശെൽവമണി തോണിയടുപ്പിച്ചു. തുരുത്തെന്ന് പറഞ്ഞു കൂടാ. കാറ്റാടി മരങ്ങൾ തിങ്ങി നിറഞ്ഞ കാടെന്ന് വിളിക്കുകയാവും ഉചിതം. കുട്ടികൾ തോണിയിൽ നിന്ന് ചാടിയിറങ്ങിയോടി..താഴെ പഞ്ചാര മണൽ.. മുകളിൽ തണൽ വിരിച്ച് മരങ്ങൾ.. തടാകത്തിൽ നിന്ന് വീശുന്ന തണുത്ത കാറ്റ്. ഏത് മുരടനും വയലാറിന്റെ നാല് വരിക്കവിത മൂളിപ്പോകുന്ന അന്തരീക്ഷം. ഞാൻ മനസ്സിലോർത്തതും ഹനീഫ പാടിത്തുടങ്ങി. "ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ.." പറ്റിയ പാട്ടാണ്.. വേറെയാരെങ്കിലും ആയിരുന്നെങ്കിൽ ഒറ്റയടിക്ക് കൊന്ന് ഞാനവനെ ഈ തടാകത്തിൽ താഴ്ത്തിയേനെ.. വിജനമായ ആ 'കാട്ടി'നുള്ളിലേക്ക് ഞങ്ങൾ ഊളിയിട്ടു. ഓടിക്കളിക്കുന്നതിനിടയിൽ കുട്ടികൾ വഴിതെറ്റാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടി വന്നു. മരച്ചില്ലകളിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു. അവരുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തിയ ഞങ്ങളെ ഇഷ്ടപ്പെട്ടില്ലെന്നു ആ കലപിലകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഞങ്ങൾ തമ്പടിച്ചു. എല്ലാവർക്കും വിശന്ന് തുടങ്ങിയിട്ടുണ്ട്. ഹനീഫ അവന്റെ കടയിൽ നിന്ന് കൊണ്ടുവന്നതും ഞങ്ങൾ അങ്ങാടിയിൽ നിന്ന് വാങ്ങിയതുമായ പഴവർഗങ്ങളൊക്കെ നിമിഷനേരം കൊണ്ട് കാലിയായി.
ഭക്ഷണമുണ്ടാക്കാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ. കിളികളുടെ ശല്യമുണ്ടാകാതിരിക്കാനും കാറ്റിൽ മണൽ പാറിവീഴാതിരിക്കാനും തുണി കൊണ്ട് അൽപ സ്ഥലം വളച്ചു കെട്ടി. പെട്ടെന്നുണ്ടാക്കാൻ കഴിയുന്നത് നെയ്ച്ചോറും കോഴിക്കറിയുമാണ്. കുക്കിംഗ് പൂർണമായും ഞങ്ങൾ പുരുഷന്മാർ ഏറ്റെടുത്തു. ഇത്തരം വേളകളിലെങ്കിലും സ്ത്രീകൾക്കൊരു വിശ്രമം വേണമല്ലോ. ഏപ്രണ്‍ ധരിച്ച് ഹനീഫ റെഡിയായപ്പോൾ ഒരന്താരാഷ്ട്ര കുക്കിന്റെ കെട്ടും മട്ടുമുണ്ട്. ചിക്കണ്‍ കറിയുണ്ടാക്കുന്ന കാര്യം ഞാനേറ്റെടുത്തു. നെയ്ച്ചോർ ഹനീഫയും. അതിനിടയിൽ സ്ത്രീകളെ തേടി അവരുടെ പരമ്പരാഗത പണിയെത്തി. മീൻ വൃത്തിയാക്കുക.
ചെമ്മീൻ മസാല ജേഷ്ഠൻ റസാഖാണ് ഏറ്റെടുത്തത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ രസകരമായ അനുഭവമാണ്. ചുറ്റുപാടും മനോഹരമായ തടാകം വലയം ചെയ്ത തുരുത്തിനുള്ളിൽ വെച്ചാകുമ്പോൾ അത് പതിന്മടങ്ങ് വർദ്ധിക്കും.
ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുന്നതിനിടയിൽ എവിടെ നിന്നോ അല്പം
മുരിങ്ങയിലയുമായി ഹനീഫയെത്തി. അത് കണ്ടതും ഉമ്മയ്ക്ക് വലിയ സന്തോഷം.
അതിന്റെ കുക്കിംഗ് ഉമ്മ തന്നെ ഏറ്റെടുത്തു. ഇല ശരിയാക്കാൻ ഉമ്മയുടെ കൂടെ
പെണ്‍കുട്ടികളും. ചുരുക്കത്തിൽ വിശന്നിരിക്കുന്ന സമയത്ത് ഒരടിപൊളി ലഞ്ച്..
നിലത്ത് ഷീറ്റ് വിരിച്ച് കുശാലായ ശാപ്പാട്. ചിക്കണ്‍ കറിക്കാണ് കൂടുതൽ
വോട്ടു കിട്ടിയത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ തവണ
ഇതുപോലൊരു യാത്രയിൽ ഊട്ടിയിൽ വെച്ച് ഞാനുണ്ടാക്കിയ ചിക്കണ്‍ കറിയേയും
ഇന്നത്തെ കറി കടത്തിവെട്ടി എന്ന് ആരോ പറയുന്നത് കേട്ടു. പൊതുവേ ഇത്തരം
പ്രശംസകളൊന്നും ഇഷ്ടപ്പെടാത്ത ആളായത് കൊണ്ട് ഞാനവയ്ക്കൊന്നും ചെവി
കൊടുത്തില്ല.
ഊണ് കഴിഞ്ഞ് ഉറക്കം വരാതിരിക്കാൻ ചില കലാപരിപാടികൾ.. ഇത്തരം യാത്രകളിൽ അത് പതിവുണ്ട്. പെങ്ങളുടെ മകൾ നിശമോളുടെ പാട്ടായിരുന്നു ഏറ്റവും കയ്യടി കിട്ടിയ ഇനം. കവിതാ പാരായണത്തിനു ജില്ലാ തലത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട് അവൾക്ക്. അത് കഴിഞ്ഞ് പ്രശ്നോത്തരി..എല്ലാ യാത്രകളിലും അതിന്റെ ചുമതല എനിക്കാണ് ഉണ്ടാകാറുള്ളത്. ചോദ്യം ചോദിക്കാൻ വലിയ വിവരമൊന്നും വേണ്ടല്ലോ.. Any Fool can ask, No fool can answer എന്നാണല്ലോ ചൊല്ല്. വിജയികൾക്കുള്ള സമ്മാനങ്ങൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്തു. സമ്മാനങ്ങളെല്ലാം യാത്രയുടെ തുടക്കത്തിലേ കരുതിയിരുന്നതാണ്.
ചുരുക്കത്തിൽ നാല് മണിയായത് അറിഞ്ഞില്ല. നാലരക്ക് തിരിച്ചു പോകണമെന്ന് ശെൽവമണി പറഞ്ഞിട്ടുണ്ട്. നമസ്കാരമൊക്കെ കഴിച്ച് എല്ലാവരും റെഡിയായി തോണിക്കരികിലെത്തി. അപ്പോഴാണ് ഞങ്ങളുടെ പിറകിൽ നാലഞ്ച് തടിമാടന്മാർ നടന്ന് വരുന്നത് കണ്ടത്. അവരെ കണ്ടതും എന്റെ ഉള്ളൊന്ന് കാളി.. കള്ളന്മാരോ മറ്റോ ആയിരിക്കുമോ?. എന്റെ മുഖത്തെ പരിഭ്രമം കണ്ട് ഹനീഫ പറഞ്ഞു. പേടിക്കേണ്ട.. ശെൽവമണിയുടെ കൂട്ടുകാരാണ്. ഇവിടെ വെള്ളമടിക്കാനെത്തുന്നവരുടെ ശല്യമുണ്ടാകാറുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ ഉള്ളത് കൊണ്ട് ശ്രദ്ധിക്കാൻ വേണ്ടി അവൻ ഏർപ്പാട് ചെയ്തവരാണ്. നമ്മൾ വരുന്നതിന് മുമ്പേ അവർ ഇവിടെ വന്നു കാവലിരിപ്പുണ്ട്. അത് കേട്ടപ്പോൾ സമാധാനമായി.. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ചോറു കൊടുക്കാമായിരുന്നു എന്ന് ഉമ്മ.
എല്ലാവരും തോണിയിൽ കയറിയ ഉടനെ ശെൽവ മണി പ്രഖ്യാപിച്ചു. ഇനി നമ്മൾ പോകുന്നത് ശ്രീഹരിക്കോട്ടയിലേക്കാണ്.. ശ്രീഹരിക്കോട്ടയോ?.. ഞങ്ങൾ വാ പൊളിച്ചു. അത് റോക്കറ്റ് വിക്ഷേപണ കേന്ദ്രമല്ലേ.. അതേ, ഈ തടാകത്തെ ബംഗാൾ ഉൾക്കടലിൽ നിന്ന് വേർതിരിക്കുന്നത് ശ്രീഹരിക്കോട്ട ദ്വീപാണ്.. അതാണ് ആ കാണുന്നത്.. അങ്ങകലെ കടൽ തീരത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു. അതോടെ വീണ്ടും ആവേശം കയറി.. ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം സഞ്ചരിച്ചു കാണണം. ശ്രീഹരിക്കോട്ട ദ്വീപിന്റെ പഞ്ചാര മണലിൽ ഞങ്ങളിറങ്ങി.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച നിരവധി വിക്ഷേപണങ്ങൾക്ക് സാക്ഷ്യം വഹിച്ച ആ മണ്ണിൽ കാൽ ചവിട്ടിയപ്പോൾ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു.
വിക്ഷേപണത്തറയും സതീഷ് ധവാൻ സ്പേസ് സെന്ററും വളരെ അകലെയാണ്. ഒരു തോണി പോലെ നീണ്ടു കിടക്കുന്ന ഈ ദ്വീപിന്റെ മറ്റൊരു അറ്റത്ത്. വിക്ഷേപണത്തറയോട് ചേർന്ന കൂറ്റൻ കെട്ടിടത്തിന്റെ മുകൾ ഭാഗം ഇവിടെ നിന്ന് കാണുന്നുണ്ട്. നേരം വൈകിയത് കൊണ്ട് അങ്ങോട്ട് പോകാൻ കഴിയില്ല. മാത്രമല്ല പ്രത്യേകമായി അവിടെ കാണാൻ ഒന്നുമില്ല എന്നും ശെൽവമണി പറഞ്ഞു. എന്നാൽ പിന്നെ അസ്തമയം വരെ ഈ പഞ്ചാര മണലിൽ ഫുട്ബാൾ കളിക്കാമെന്നായി കുട്ടികൾ.. രണ്ടു ടീമായി കളി തുടങ്ങി.. ആരും ഗോളടിച്ചില്ല. പന്തുമായി രണ്ടടി ഓടുമ്പോഴേക്ക് പൂഴിയിൽ മറിഞ്ഞു വീഴും. ഇരുട്ടും വരെ ആ കളി തുടർന്നു.
രാത്രിയിൽ നിശ്ശബ്ദമായ തടാകത്തിലൂടെ തിരിച്ചു വരുമ്പോൾ അങ്ങിങ്ങായി മീനുകൾ ചാടിക്കളിക്കുന്നുണ്ട്. പ്രത്യേക തരം ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പറന്ന് പോകുന്ന കിളികൾ.. ശെൽവ മണിയും നല്ല മൂഡിലാണെന്ന് തോന്നുന്നു. പഴയ എം ജി ആർ സിനിമയിലെ ഗാനം ഉറക്കെ പാടുന്നുണ്ട്.. "അതോ അന്ത പറവൈ പോലെ വാഴ വേണ്ടും.. ഒരേ വാനിലേ.. ഒരേ മണ്ണിലേ...". കുട്ടികൾ ആ പാട്ടിന് കയ്യടിക്കുന്നുമുണ്ട്. ഒറ്റ ദിവസത്തെ പരിചയം കൊണ്ട് ശെൽവമണി എല്ലാവർക്കും പ്രിയങ്കരനായി. ഓർമയിൽ എന്നും മായാതെ നില്ക്കുന്ന ഒരു ദിനമാണ് കടന്ന് പോയത്. ചെന്നൈ യാത്രയുടെ അവിചാരിതമായ ഈ ട്വിസ്റ്റ് എന്തുകൊണ്ടും ഗംഭീരമായി. വലിയ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകൾ ചിലപ്പോൾ ഇതുപോലെ മനോഹരമായ അനുഭവങ്ങൾ നല്കും. ഏറെ പ്രതീക്ഷയോടെ പോകുന്ന ചില സ്ഥലങ്ങൾ തീർത്തും നിരാശപ്പെടുത്തുകയും ചെയ്യും. ബസ്സിൽ കയറുമ്പോൾ രാത്രി ഒമ്പത് മണി. ഗ്യാസ് കുറ്റികളും പാത്രങ്ങളുമൊക്കെ കയറ്റി വെച്ച ശേഷം ശെൽവമണി കൈ വീശി.. മുനിഞ്ഞ് കത്തുന്ന വിളക്കുകളുടെ വെളിച്ചത്തിൽ ഒരു പൊട്ടു പോലെ കാണുന്ന മുക്കുവ കുടിലുകളിലൊന്നിലേക്ക് അയാൾ നടന്നു പോകുന്നത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഞങ്ങൾക്ക് കാണാമായിരുന്നു. ആ രൂപം കാഴ്ചയിൽ നിന്ന് മറയും വരെ കുട്ടികൾ കൈവീശിക്കൊണ്ടേയിരുന്നു.
(കൂടുതൽ യാത്രകളിലേക്ക് ഈ വഴി പോകാം )
Related Posts
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഗുൽമാർഗിലെ മഞ്ഞുമലയിൽ
ഹിറാ ഗുഹയില്‍ ഒരു രാത്രി
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
ചെന്നൈയിലെ കറക്കമൊക്കെ ഏതാണ്ട് അവസാനിച്ചപ്പോഴാണ് ഹനീഫ 'പുലിക്കാട്ട്' എടുത്തിട്ടത്. ഒറ്റയടിക്ക് തന്നെ ഞങ്ങളത് പാസ്സാക്കി. ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും ഭാര്യയും കുട്ടികളും മാത്രമല്ല കെട്ടോ.. എന്റെ മൂന്ന് സഹോദരന്മാരും അവരുടെ നല്ല പാതികളും കുട്ടികളും. പിന്നെ ഉമ്മ, സഹോദരി നജിലയും കുടുംബവും, ജേഷ്ഠന്റെ അളിയനും കുടുംബവും. അങ്ങിനെ ഒരു പൊതുയോഗത്തിന് വേണ്ടത്രയും ആളുകളുള്ള ഒരു വലിയ ഗ്രൂപ്പാണ്. യാത്രകളിൽ എങ്ങോട്ടു പോകുന്നു എന്നതിനേക്കാൾ എന്ത് മനസ്സുമായി പോകുന്നു എന്നതിനാണ് പ്രാധാന്യം. ആസ്വദിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരു കൊച്ചു ഗ്രാമം പോലും നമ്മെ അതിശയിപ്പിക്കും. അത്തരമൊരു മനസ്സില്ലെങ്കിലോ എത്രകൊടി കുത്തിയ വിനോദ കേന്ദ്രത്തിലേക്ക് പോയാലും കാശ് പോയത് മിച്ചമാവും. പുലിക്കാട്ടിനു ഗ്രീൻ സിഗ്നൽ കൊടുക്കാനുള്ള പ്രധാന കാരണം അതായിരുന്നു.
കുട്ടികളുടെ കാര്യത്തിൽ ഇത്തിരി സംശയം ഉണ്ടായിരുന്നു. ഗ്രാമവും മുക്കുവരുമൊക്കെ അവർക്കങ്ങ് ദഹിക്കുമോ എന്ന്. ടൂറെന്ന് പറഞ്ഞാൽ വാട്ടർ തീം പാർക്കാണ് അവരുടെ പ്രധാന ടാർഗെറ്റ്. മദ്രാസിൽ വണ്ടിയിറങ്ങിയ ഉടനെ എന്റെ ഇളയ മകൻ ചോദിച്ചത് 'ഉപ്പാ ഇവിടെ വീഗാലാൻഡ് ഉണ്ടോ' എന്നാണ്. അതുകൊണ്ട് തന്നെ അവരെ തൃപ്തിപ്പെടുത്താൻ ഒരു ദിവസം 'കിഷ്കിന്ദ'യിലാണ് ചിലവഴിച്ചത്. വീഗാലാൻഡുമായി തട്ടിച്ചു നോക്കിയാൽ കിഷ്കിന്ദക്ക് മാർക്ക് അല്പം കുറയും. എന്നാലും കുട്ടികൾ ആസ്വദിച്ചു എന്ന് തന്നെ പറയണം. ഒരു ടൂറിസ്റ്റ് ബസ്സ് വാടകക്കെടുത്താണ് പുലിക്കാട്ടേക്ക് യാത്ര. രാവിലെ തന്നെ പുറപ്പെട്ടു. ബസ്സ് ഏതാണ്ട് ഫുള്ളാണ്. പിറകിലെ സീറ്റുകൾ മാത്രമേ കാലിയുള്ളൂ. കാഴ്ചകൾ കണ്ടുള്ള യാത്രയായതിനാൽ ചെന്നൈയിൽ നിന്നും ഏതാണ്ട് രണ്ട് മണിക്കൂറിലധികമെടുത്തു അവിടെയെത്താൻ. പുലിക്കാട്ട് ഒറ്റപ്പെട്ട ഒരു ഗ്രാമമെന്ന് പറഞ്ഞു കൂട. വലിയ ചന്തയും കച്ചവടങ്ങളുമൊക്കെയുള്ള ഒരു മുക്കുവ ടൌണ്‍ഷിപ്പ് എന്ന് വിളിക്കുന്നതാവും ഉചിതം. ഞങ്ങൾ ബസ്സിറങ്ങുമ്പോൾ ശെൽവമണി കാത്തു നില്ക്കുന്നുണ്ട്. ഹനീഫ നേരത്തെ ചട്ടം കെട്ടി നിർത്തിയ ആളാണ്.
ശെൽവമണിയും കൂടെയുള്ള രണ്ട് കൂട്ടുകാരും ചേർന്ന് എല്ലാവർക്കും വെള്ളവും ജ്യൂസും കൊണ്ട് വന്നു. ശേഷം കൃത്യമായ ചില നിർദേശങ്ങളും നല്കി. പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളുമെല്ലാം ശ്രദ്ധിക്കണം. ഭക്ഷണത്തിന് വേണ്ട അത്യാവശ്യ സാധനങ്ങൾ ഈ അങ്ങാടിയിൽ നിന്ന് വാങ്ങിക്കണം. നമ്മൾ പോകുന്ന സ്ഥലത്ത് ഒന്നും കിട്ടില്ല. എവിടെയൊക്കെ പോകാമെന്ന് വ്യക്തമായ പ്ലാൻ ശെൽവമണിയുടെ പക്കലുണ്ട്. ആദ്യം പോകേണ്ടത് ഡച്ച് സെമിത്തേരിയിലേക്ക്..അതിനു ശേഷം പുലിക്കാട്ട് തടാകക്കരയിലേക്ക്. പിന്നെ അവിടെ നിന്ന് ബോട്ടിൽ കയറി ഒരു ദ്വീപിലേക്ക്. ഉച്ച ഭക്ഷണം അവിടെ നിന്ന്. വൈകിട്ടത്തെ പരിപാടി പിന്നീട് പറയാം.. ശെൽവമണി അത്രയും പറഞ്ഞതോടെ മനസ്സിൽ ഒന്നല്ല, ഒരായിരം ലഡ്ഡു പൊട്ടി. മനസ്സിൽ കൊതിച്ചിരുന്ന യാത്രാപ്ലാൻ. ഞങ്ങൾ രണ്ടു മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് മാർക്കറ്റിലേക്ക് ഇറങ്ങി. ഒരുമിച്ചു ഒരു ജാഥയായി പോകുന്നത് ഒഴിവാക്കാനാണ് ഗ്രൂപ്പുകളാക്കിയത്.
പിറകിൽ നില്ക്കുന്ന പെണ്ണിന്റെ നോട്ടം എന്റെ പേഴ്സിലേക്കാണോന്ന്
നോക്കിയേ. ശെൽവ മണിയുടെ മുന്നറിയിപ്പുള്ളതാണ്
നോക്കിയേ. ശെൽവ മണിയുടെ മുന്നറിയിപ്പുള്ളതാണ്
ഉച്ച ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ വാങ്ങിക്കേണ്ട ഉത്തരവാദിത്വം ഞാനും ജേഷ്ഠൻ റസാഖും ഹനീഫയും ഏറ്റെടുത്തു. ഭക്ഷണം ഉണ്ടാക്കാൻ വേണ്ട പാത്രങ്ങൾ, സ്റ്റവ്, ഗ്യാസ് സിലിണ്ടർ തുടങ്ങി ആവശ്യമുള്ളതെല്ലാം വണ്ടിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഉപ്പു തൊട്ടു കർപ്പൂരം വരെ വഴിവക്കിൽ വില്ക്കുന്ന ഒരു ഗ്രാമീണ ചന്തയാണ് ഇവിടെ. ആദ്യം പോയത് മീൻ മാർക്കറ്റിലേക്ക്. സ്ത്രീകളാണ് കച്ചവടക്കാർ. തടാകത്തിൽ നിന്നും പിടിക്കുന്ന മീനാണ് പ്രധാനമായും ഇവിടെ വില്പനക്കെത്തുന്നത്. ചെമ്മീൻ, കരിമീൻ, മാലാൻ തുടങ്ങി എല്ലാ തരം മീനുകളുമുണ്ട്. ഞങ്ങളെ കണ്ടതും എല്ലാവരും മാടി വിളിക്കാൻ തുടങ്ങി.. മത്സ്യ മാർക്കറ്റിന് എവിടെയും ഒരു പൊതുസ്വഭാവമുണ്ട്. വലിയ ബഹളങ്ങൾ, വില പേശൽ, മത്സരിച്ചുള്ള വില്പന.. അതിവിടെയും കാണാം. മുറുക്കിച്ചുവപ്പിച്ചു തേന്മാവിൻ കൊമ്പത്തെ ഇഞ്ചിമ്മൂട് ഗാന്ധാരിയുടെ മട്ടിൽ നില്ക്കുന്ന ഒരു സ്ത്രീയുടെ പക്കൽ നിന്നും നല്ല ചെമ്മീൻ കുറഞ്ഞ വിലയ്ക്ക് കിട്ടിയപ്പോൾ മറ്റൊന്നും നോക്കിയില്ല. പണം പോയി പവറ് വരട്ടെ എന്ന് കരുതി ആ കുട്ടയിലുള്ളത് മുഴുവൻ വാങ്ങി. പിന്നെ പച്ചക്കറി മാർക്കറ്റിലേക്ക്.. സാധനങ്ങൾ വാങ്ങുന്നതിലുപരി അവരുടെ വേഷവിധാനവും ഭാഷയും രീതികളുമൊക്കെയായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളുമൊക്കെ വാങ്ങി. നമ്മുടെ നാട്ടിലേതുമായി തട്ടിച്ചു നോക്കുമ്പോൾ എല്ലാത്തിനും വളരെ വിലക്കുറവുണ്ട്. കോഴിയും അരിയും മറ്റു സാധനങ്ങളും വാങ്ങാൻ വലിയ ജേഷ്ഠന്റെ മകൻ സഹീറിനെ വിട്ടു.
ഡച്ച് സെമിത്തേരിയിൽ വന്നപ്പോഴാണ് ഒരു വലിയ ചരിത്ര പാരമ്പര്യമുള്ള പ്രദേശത്താണ് ഞങ്ങളെത്തിയത് എന്ന ബോധമുണ്ടായത്. ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഒരു ചരിത്രാവശിഷ്ടമാണ് ഈ സെമിത്തേരി. പുലിക്കാട്ടിന്റെ ചരിത്രം അധിനിവേശങ്ങളുടെ ചരിത്രം കൂടിയാണ്. പല്ലവ-ചോള രാജവംശങ്ങളുടെ കാലം മുതൽ ബ്രിട്ടീഷ് കാലഘട്ടം വരെ വിവിധ രാജ വംശങ്ങളും അധിനിവേശ ശക്തികളും ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഈ തുറമുഖ പ്രദേശത്തെ അവരുടെ പ്രധാന ഭരണ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഈ സെമിത്തേരി അത്തരമൊരു പാരമ്പര്യത്തിന്റെ കൂടി ബാക്കിപത്രമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഏതാണ്ട് രണ്ടു നൂറ്റാണ്ട് കാലം ഡച്ചുകാരുടെ കീഴിലായിരുന്നു ഈ പ്രദേശം. 1606 ലാണ് ബംഗാൾ ഉൾക്കടൽ തീരത്ത് കരിമണൽ വില്ലേജിൽ ഡച്ചുകാർ കപ്പലിറങ്ങുന്നത്. കരിമണൽ കോറമണ്ടലായി പരിണമിച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വ്യാപാര കേന്ദ്രവും ഇവിടെയായിരുന്നു. നിരവധി രാജ വംശങ്ങളുടെയും അധിനിവേശ ശക്തികളുടെയും ഐതിഹാസിക മുന്നേറ്റങ്ങളുടെ നാൾ വഴികൾക്ക് സാക്ഷ്യം വഹിച്ച ശേഷം കാലത്തിന്റെ പ്രയാണത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു മുക്കുവ വില്ലേജായി പുലിക്കാട്ട് രൂപാന്തരപ്പെടുകയായിരുന്നു എന്ന് വേണമെങ്കിലും പറയാം.
സെമിത്തേരിയുടെ കവാടം
സെമിത്തേരി പൂട്ടിക്കിടക്കുകയാണ്. പുറമേ നിന്ന് നോക്കിക്കാണാനേ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. അല്പം നിരാശയോടെ പുറത്ത് നിന്നും ചില ഫോട്ടോകളെടുത്ത് നിൽക്കുന്നതിനിടയിൽ ശെൽവമണി പ്രായം ചെന്ന ഒരാളെയും കൂട്ടിവരുന്നു. കൂനിക്കൂടിയാണ് വരവ്.. അയാൾ മടിശ്ശീലയിൽ നിന്നും താക്കോലെടുത്ത് സെമിത്തേരിയുടെ ഗേറ്റ് തുറന്നു തന്നു. ഹനീഫ അയാൾക്കെന്തോ കൈമടക്ക് കൊടുക്കുന്നതും കണ്ടു. ആ കൈ മടക്കിന്റെ പ്രതിഫലനം മോണ കാട്ടിയുള്ള ആ ചിരിയിലുണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ കൂടെ വന്ന് എല്ലായിടവും കാണിച്ചു തന്നു. കൂടെ നിന്ന് ഒരു ഫോട്ടോയുമെടുത്തതോടെ പുള്ളിയും ഹാപ്പി ഞങ്ങളും ഹാപ്പി. നിരവധി ശവ കുടീരങ്ങൾ ഇവിടെയുണ്ട്. അതിൽ അടക്കം ചെയ്തവരുടെ പേരും വിവരങ്ങളും കൊത്തിവെച്ചിട്ടുണ്ട്. ഡച്ച് ഭാഷയിലായത് കൊണ്ട് ഞാനെല്ലാവർക്കും ട്രാൻസ് ലേറ്റ് ചെയ്തു കൊടുത്തു. (സത്യമായിട്ടും!!).
അവിടെ നിന്നും നേരെ പുലിക്കാട്ട് തടാകക്കരയിലേക്ക്. മത്സ്യബന്ധനത്തിനുള്ള ചെറിയ തോണികൾ നിരനിരയായി കിടക്കുന്നുണ്ട്. മനോഹരമായ ആ തീരവും മീൻ പിടിച്ചെത്തിയ തോണിക്കാരെയുമൊക്കെ വീക്ഷിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ ഞങ്ങളുടെ യാത്രക്ക് വേണ്ട മോട്ടോർ ഘടിപ്പിച്ച വലിയ രണ്ട് തോണികളുമായി ശെൽവ മണിയും കൂട്ടുകാരും റെഡിയായി. തടാകത്തിന്റെ ഒരു മൂലയിലാണ് ഞങ്ങളുള്ളത്. ഒരു ചെറിയ പാലം കടന്നു വേണം വിശാലമായ തടാകത്തിലേക്ക് പ്രവേശിക്കാൻ. രണ്ട് തോണികളിലായി എല്ലാവരും കയറി.. ഗ്യാസ് കുറ്റികളും വാട്ടർ ബോട്ടിലുകളും പാത്രങ്ങളും എന്ന് വേണ്ട സകല സന്നാഹങ്ങളുമായാണ് യാത്ര. തടാകത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചതോടെ കുട്ടികൾക്കൊക്കെ ആവേശമായി. അത്ര മനോഹരമായിരുന്നു ആ കാഴ്ചകൾ..
രണ്ട് ബോട്ടുകളിലായി സഞ്ചരിക്കുമ്പോൾ ആവേശം ഇത്തിരി കൂടും. മറ്റേ ബോട്ടിലുള്ളവരെ കാണാനും കൈവീശാനും കളിയാക്കാനുമൊക്കെ പറ്റിയ അവസരമാണത്. പ്രത്യേകിച്ച് കുട്ടികൾക്ക്. തടാകത്തിന്റെ ഒരറ്റത്ത് നിന്ന് അതിന്റെ വിശാലതയിലേക്ക് കടന്നതോടെ മുൻ ധാരണകളെല്ലാം പമ്പ കടന്നു. ഒരു ചെറിയ തടാകം എന്നതായിരുന്നു മനസ്സിൽ കരുതിയിരുന്നത്. പക്ഷേ ഇപ്പോളത് നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുതടാകമാണത്രേ (Brackish water Lagoon) ഇത്. സമുദ്രത്തോട് ചേർന്ന് കരയിലേക്ക് ഒരു ചെറിയ കൈവഴിയിലൂടെ കടന്ന് പരന്നു കിടക്കുന്ന വൻ ജലാശയം. അറുപത് കിലോമീറ്റർ നീളത്തിലാണ് ഈ തടാകം സമുദ്രത്തോടു ചേർന്ന് കിടക്കുന്നത്. ഏതാണ്ട് നാന്നൂറ്റി അമ്പത് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പ്രകൃതി മനസ്സ് തുറന്ന് നല്കിയ ജല - മത്സ്യ - ജൈവ സമ്പത്ത്. അപൂർവയിനം പക്ഷികളുടെ സങ്കേതം. വിദേശങ്ങളിൽ നിന്ന് പോലുമെത്തുന്ന വിവിധയിനം പെലിക്കണുകൾ, നൂറ്റി അറുപതോളം മത്സ്യയിനങ്ങൾ. തടാകത്തിന്റെ കുറച്ച് ഭാഗം തമിഴ്നാട്ടിൽ. ബാക്കി ആന്ധ്രപ്രദേശിലാണ്. അരണി, കലംഗി, സ്വർണമുഖി നദികൾ ഈ തടാകത്തിൽ ലയിച്ചു ചേരുന്നു. ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കി ഒരു കൂറ്റൻ പെലിക്കണ്‍ ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു. ഒരു ചെന്നൈ യാത്രയുടെ തിരക്കുകൾക്കിടയിൽ നിന്ന് ഞങ്ങളറിയാതെ എത്തിപ്പെട്ടിരിക്കുന്നത് വിസ്മയങ്ങളുടെ ഒരു ലോകത്താണ്.
അര മണിക്കൂർ സഞ്ചരിച്ചു കാണും. ഒരു വലിയ തുരുത്തിൽ ശെൽവമണി തോണിയടുപ്പിച്ചു. തുരുത്തെന്ന് പറഞ്ഞു കൂടാ. കാറ്റാടി മരങ്ങൾ തിങ്ങി നിറഞ്ഞ കാടെന്ന് വിളിക്കുകയാവും ഉചിതം. കുട്ടികൾ തോണിയിൽ നിന്ന് ചാടിയിറങ്ങിയോടി..താഴെ പഞ്ചാര മണൽ.. മുകളിൽ തണൽ വിരിച്ച് മരങ്ങൾ.. തടാകത്തിൽ നിന്ന് വീശുന്ന തണുത്ത കാറ്റ്. ഏത് മുരടനും വയലാറിന്റെ നാല് വരിക്കവിത മൂളിപ്പോകുന്ന അന്തരീക്ഷം. ഞാൻ മനസ്സിലോർത്തതും ഹനീഫ പാടിത്തുടങ്ങി. "ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ.." പറ്റിയ പാട്ടാണ്.. വേറെയാരെങ്കിലും ആയിരുന്നെങ്കിൽ ഒറ്റയടിക്ക് കൊന്ന് ഞാനവനെ ഈ തടാകത്തിൽ താഴ്ത്തിയേനെ.. വിജനമായ ആ 'കാട്ടി'നുള്ളിലേക്ക് ഞങ്ങൾ ഊളിയിട്ടു. ഓടിക്കളിക്കുന്നതിനിടയിൽ കുട്ടികൾ വഴിതെറ്റാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണ്ടി വന്നു. മരച്ചില്ലകളിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു. അവരുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തിയ ഞങ്ങളെ ഇഷ്ടപ്പെട്ടില്ലെന്നു ആ കലപിലകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഞങ്ങൾ തമ്പടിച്ചു. എല്ലാവർക്കും വിശന്ന് തുടങ്ങിയിട്ടുണ്ട്. ഹനീഫ അവന്റെ കടയിൽ നിന്ന് കൊണ്ടുവന്നതും ഞങ്ങൾ അങ്ങാടിയിൽ നിന്ന് വാങ്ങിയതുമായ പഴവർഗങ്ങളൊക്കെ നിമിഷനേരം കൊണ്ട് കാലിയായി.
ഭക്ഷണമുണ്ടാക്കാനുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ. കിളികളുടെ ശല്യമുണ്ടാകാതിരിക്കാനും കാറ്റിൽ മണൽ പാറിവീഴാതിരിക്കാനും തുണി കൊണ്ട് അൽപ സ്ഥലം വളച്ചു കെട്ടി. പെട്ടെന്നുണ്ടാക്കാൻ കഴിയുന്നത് നെയ്ച്ചോറും കോഴിക്കറിയുമാണ്. കുക്കിംഗ് പൂർണമായും ഞങ്ങൾ പുരുഷന്മാർ ഏറ്റെടുത്തു. ഇത്തരം വേളകളിലെങ്കിലും സ്ത്രീകൾക്കൊരു വിശ്രമം വേണമല്ലോ. ഏപ്രണ്‍ ധരിച്ച് ഹനീഫ റെഡിയായപ്പോൾ ഒരന്താരാഷ്ട്ര കുക്കിന്റെ കെട്ടും മട്ടുമുണ്ട്. ചിക്കണ്‍ കറിയുണ്ടാക്കുന്ന കാര്യം ഞാനേറ്റെടുത്തു. നെയ്ച്ചോർ ഹനീഫയും. അതിനിടയിൽ സ്ത്രീകളെ തേടി അവരുടെ പരമ്പരാഗത പണിയെത്തി. മീൻ വൃത്തിയാക്കുക.
ചെമ്മീൻ മസാല ജേഷ്ഠൻ റസാഖാണ് ഏറ്റെടുത്തത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷണം ഉണ്ടാക്കുന്നത് തന്നെ രസകരമായ അനുഭവമാണ്. ചുറ്റുപാടും മനോഹരമായ തടാകം വലയം ചെയ്ത തുരുത്തിനുള്ളിൽ വെച്ചാകുമ്പോൾ അത് പതിന്മടങ്ങ് വർദ്ധിക്കും.
ഊണ് കഴിഞ്ഞ് ഉറക്കം വരാതിരിക്കാൻ ചില കലാപരിപാടികൾ.. ഇത്തരം യാത്രകളിൽ അത് പതിവുണ്ട്. പെങ്ങളുടെ മകൾ നിശമോളുടെ പാട്ടായിരുന്നു ഏറ്റവും കയ്യടി കിട്ടിയ ഇനം. കവിതാ പാരായണത്തിനു ജില്ലാ തലത്തിൽ സമ്മാനം കിട്ടിയിട്ടുണ്ട് അവൾക്ക്. അത് കഴിഞ്ഞ് പ്രശ്നോത്തരി..എല്ലാ യാത്രകളിലും അതിന്റെ ചുമതല എനിക്കാണ് ഉണ്ടാകാറുള്ളത്. ചോദ്യം ചോദിക്കാൻ വലിയ വിവരമൊന്നും വേണ്ടല്ലോ.. Any Fool can ask, No fool can answer എന്നാണല്ലോ ചൊല്ല്. വിജയികൾക്കുള്ള സമ്മാനങ്ങൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്തു. സമ്മാനങ്ങളെല്ലാം യാത്രയുടെ തുടക്കത്തിലേ കരുതിയിരുന്നതാണ്.
ചുരുക്കത്തിൽ നാല് മണിയായത് അറിഞ്ഞില്ല. നാലരക്ക് തിരിച്ചു പോകണമെന്ന് ശെൽവമണി പറഞ്ഞിട്ടുണ്ട്. നമസ്കാരമൊക്കെ കഴിച്ച് എല്ലാവരും റെഡിയായി തോണിക്കരികിലെത്തി. അപ്പോഴാണ് ഞങ്ങളുടെ പിറകിൽ നാലഞ്ച് തടിമാടന്മാർ നടന്ന് വരുന്നത് കണ്ടത്. അവരെ കണ്ടതും എന്റെ ഉള്ളൊന്ന് കാളി.. കള്ളന്മാരോ മറ്റോ ആയിരിക്കുമോ?. എന്റെ മുഖത്തെ പരിഭ്രമം കണ്ട് ഹനീഫ പറഞ്ഞു. പേടിക്കേണ്ട.. ശെൽവമണിയുടെ കൂട്ടുകാരാണ്. ഇവിടെ വെള്ളമടിക്കാനെത്തുന്നവരുടെ ശല്യമുണ്ടാകാറുണ്ട്. സ്ത്രീകളും കുട്ടികളുമൊക്കെ ഉള്ളത് കൊണ്ട് ശ്രദ്ധിക്കാൻ വേണ്ടി അവൻ ഏർപ്പാട് ചെയ്തവരാണ്. നമ്മൾ വരുന്നതിന് മുമ്പേ അവർ ഇവിടെ വന്നു കാവലിരിപ്പുണ്ട്. അത് കേട്ടപ്പോൾ സമാധാനമായി.. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ചോറു കൊടുക്കാമായിരുന്നു എന്ന് ഉമ്മ.
എല്ലാവരും തോണിയിൽ കയറിയ ഉടനെ ശെൽവ മണി പ്രഖ്യാപിച്ചു. ഇനി നമ്മൾ പോകുന്നത് ശ്രീഹരിക്കോട്ടയിലേക്കാണ്.. ശ്രീഹരിക്കോട്ടയോ?.. ഞങ്ങൾ വാ പൊളിച്ചു. അത് റോക്കറ്റ് വിക്ഷേപണ കേന്ദ്രമല്ലേ.. അതേ, ഈ തടാകത്തെ ബംഗാൾ ഉൾക്കടലിൽ നിന്ന് വേർതിരിക്കുന്നത് ശ്രീഹരിക്കോട്ട ദ്വീപാണ്.. അതാണ് ആ കാണുന്നത്.. അങ്ങകലെ കടൽ തീരത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞു. അതോടെ വീണ്ടും ആവേശം കയറി.. ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം സഞ്ചരിച്ചു കാണണം. ശ്രീഹരിക്കോട്ട ദ്വീപിന്റെ പഞ്ചാര മണലിൽ ഞങ്ങളിറങ്ങി.. ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച നിരവധി വിക്ഷേപണങ്ങൾക്ക് സാക്ഷ്യം വഹിച്ച ആ മണ്ണിൽ കാൽ ചവിട്ടിയപ്പോൾ ഒരു വല്ലാത്ത അനുഭൂതിയായിരുന്നു.
വിക്ഷേപണത്തറയും സതീഷ് ധവാൻ സ്പേസ് സെന്ററും വളരെ അകലെയാണ്. ഒരു തോണി പോലെ നീണ്ടു കിടക്കുന്ന ഈ ദ്വീപിന്റെ മറ്റൊരു അറ്റത്ത്. വിക്ഷേപണത്തറയോട് ചേർന്ന കൂറ്റൻ കെട്ടിടത്തിന്റെ മുകൾ ഭാഗം ഇവിടെ നിന്ന് കാണുന്നുണ്ട്. നേരം വൈകിയത് കൊണ്ട് അങ്ങോട്ട് പോകാൻ കഴിയില്ല. മാത്രമല്ല പ്രത്യേകമായി അവിടെ കാണാൻ ഒന്നുമില്ല എന്നും ശെൽവമണി പറഞ്ഞു. എന്നാൽ പിന്നെ അസ്തമയം വരെ ഈ പഞ്ചാര മണലിൽ ഫുട്ബാൾ കളിക്കാമെന്നായി കുട്ടികൾ.. രണ്ടു ടീമായി കളി തുടങ്ങി.. ആരും ഗോളടിച്ചില്ല. പന്തുമായി രണ്ടടി ഓടുമ്പോഴേക്ക് പൂഴിയിൽ മറിഞ്ഞു വീഴും. ഇരുട്ടും വരെ ആ കളി തുടർന്നു.
രാത്രിയിൽ നിശ്ശബ്ദമായ തടാകത്തിലൂടെ തിരിച്ചു വരുമ്പോൾ അങ്ങിങ്ങായി മീനുകൾ ചാടിക്കളിക്കുന്നുണ്ട്. പ്രത്യേക തരം ശബ്ദമുണ്ടാക്കി കൂട്ടത്തോടെ പറന്ന് പോകുന്ന കിളികൾ.. ശെൽവ മണിയും നല്ല മൂഡിലാണെന്ന് തോന്നുന്നു. പഴയ എം ജി ആർ സിനിമയിലെ ഗാനം ഉറക്കെ പാടുന്നുണ്ട്.. "അതോ അന്ത പറവൈ പോലെ വാഴ വേണ്ടും.. ഒരേ വാനിലേ.. ഒരേ മണ്ണിലേ...". കുട്ടികൾ ആ പാട്ടിന് കയ്യടിക്കുന്നുമുണ്ട്. ഒറ്റ ദിവസത്തെ പരിചയം കൊണ്ട് ശെൽവമണി എല്ലാവർക്കും പ്രിയങ്കരനായി. ഓർമയിൽ എന്നും മായാതെ നില്ക്കുന്ന ഒരു ദിനമാണ് കടന്ന് പോയത്. ചെന്നൈ യാത്രയുടെ അവിചാരിതമായ ഈ ട്വിസ്റ്റ് എന്തുകൊണ്ടും ഗംഭീരമായി. വലിയ മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകൾ ചിലപ്പോൾ ഇതുപോലെ മനോഹരമായ അനുഭവങ്ങൾ നല്കും. ഏറെ പ്രതീക്ഷയോടെ പോകുന്ന ചില സ്ഥലങ്ങൾ തീർത്തും നിരാശപ്പെടുത്തുകയും ചെയ്യും. ബസ്സിൽ കയറുമ്പോൾ രാത്രി ഒമ്പത് മണി. ഗ്യാസ് കുറ്റികളും പാത്രങ്ങളുമൊക്കെ കയറ്റി വെച്ച ശേഷം ശെൽവമണി കൈ വീശി.. മുനിഞ്ഞ് കത്തുന്ന വിളക്കുകളുടെ വെളിച്ചത്തിൽ ഒരു പൊട്ടു പോലെ കാണുന്ന മുക്കുവ കുടിലുകളിലൊന്നിലേക്ക് അയാൾ നടന്നു പോകുന്നത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് ഞങ്ങൾക്ക് കാണാമായിരുന്നു. ആ രൂപം കാഴ്ചയിൽ നിന്ന് മറയും വരെ കുട്ടികൾ കൈവീശിക്കൊണ്ടേയിരുന്നു.
(കൂടുതൽ യാത്രകളിലേക്ക് ഈ വഴി പോകാം )
Related Posts
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ഗുൽമാർഗിലെ മഞ്ഞുമലയിൽ
ഹിറാ ഗുഹയില്‍ ഒരു രാത്രി
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ചകളിലേക്ക്
ചെങ്കടലില്‍ ഒരു ബ്ലോഗ് മീറ്റ്
മനോഹരം എന്ന് പറഞ്ഞാല്‍ ശരിയാവില്ല ബഷീര്‍ സാബ് . അതിമനോഹരമായ ഒരു യാത്രയും അതിനേക്കാള്‍ ഉള്ളില്‍ യാത്രയുടെ അനുഭൂതി നല്കുന്ന എഴുത്തും .. ഇനി ഈ ലൈന്‍ തുടര്‍ന്നോളൂ....
ReplyDeleteഓഫ് # ചിക്കണ്‍ കറിയുണ്ടാക്കുന്ന കാര്യം ഞാനേറ്റെടുത്തു ,,,,,,,,,,,,, സത്യമായിട്ടും ഇത് ഞാന്‍ വിശ്വസിച്ചു ..:)
ഓഫ് # നിങ്ങളങ്ങനെ ഓസിന് വിശ്വസിക്കണ്ട. നമുക്ക് ജിദ്ദയിലൊന്ന് കൂടാം. ഞാന്‍ കറിയുണ്ടാക്കിത്തരാം. എന്നിട്ട് വിശ്വസിച്ചാല്‍ മതി :)
Deleteഅതിഅതിഅതിമനോഹരമായൊരു പോസ്റ്റ്.കണ്ടത് ഗംഭീരം കാണാത്തതു അതിഗംഭീരം.
ReplyDeleteഒരു യാത്ര കഴിഞ്ഞു വന്ന തോന്നല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി Weldon basheer bayi
ReplyDeleteചിക്കണ്‍ കറിക്കാണ് കൂടുതൽ വോട്ടു കിട്ടിയത് എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ReplyDeleteനിഷേധ വോട്ട് എല്ലാവരും വിനിയോഗിച്ചല്ലേ..
നല്ല എഴുത്ത്
"പതിനാറുവയതിനിലേ" മൊല്ലാക്കമാരുടെ തലയില്‍ കയറിയപ്പോഴേ പ്രതീക്ഷിച്ചതാ നാടുവിടേണ്ടിവന്നു അല്ലേ :) യാത്രാവിവരണം കലക്കി!!!!
ReplyDeleteഒരു വിനോദയാത്ര കഴിഞ്ഞുവന്ന സുഖം
വളരെ നന്നായിട്ടുണ്ട് . വായിച്ചപ്പോൾ ഒരു യാത്ര ചെയ്ത പ്രതീതി
ReplyDeleteI must say it is one of your class blog...... Thanks for the special experience ...
ReplyDeleteബഷീര്ക, യാത്ര വിവരണങ്ങൾ എഴുതുമ്പോഴാണ് നിങ്ങളുടെ ശരിക്കുള്ള എഴുത്തിന്റെ സൌന്ദര്യം വരുന്നത്. കൊതിയായിപ്പോയി. ഒരിക്കലെങ്ങിലും നിങ്ങളുടെ കൂടെ യാത്ര ചെയ്യണമെന്നു ആഗ്രഹമുണ്ട്. നടക്കുമോ
ReplyDeleteനടക്കും. എന്റെ ചിലവ് സ്പോണ്സർ ചെയ്യാൻ റെഡിയാണെങ്കിൽ ഞാൻ റെഡി :)
Deleteഏത് മുരടനും വയലാറിന്റെ നാല് വരിക്കവിത മൂളിപ്പോകുന്ന അന്തരീക്ഷം. ഞാൻ മനസ്സിലോർത്തതും ഹനീഫ പാടിത്തുടങ്ങി. "ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ.." പറ്റിയ പാട്ടാണ്.. വേറെയാരെങ്കിലും ആയിരുന്നെങ്കിൽ ഒറ്റയടിക്ക് കൊന്ന് ഞാനവനെ ഈ തടാകത്തിൽ താഴ്ത്തിയേനെ.. 1000 like..
ReplyDeleteദുഷ്ടന്..കൊതിപ്പിച്ചു!! :'(
ReplyDeleteawesome man
ReplyDeleteGood one Basheer. Everybody wants to do such exciting trips. Only thing which cannot be taken is that chicken curry appreciation :).
ReplyDeleteനല്ലൊരു യാത്ര.അതിലും നല്ല എഴുത്ത്.
ReplyDeleteഎഴുതാന്‍ ഏറ്റവും കൂടുതല്‍ സമയമെടുക്കുന്നതും എന്നാല്‍ മറ്റ് പോസ്റ്റുകളെ അപേക്ഷിച്ച് കുറഞ്ഞ ആളുകള്‍ വായിക്കുന്നതുമായ ഒന്നാണ് യാത്രാവിവരണങ്ങള്‍.. എന്നാലും യാത്രകളെ ഇഷ്ടപ്പെടുന്ന കുറച്ച് പേരുമായി അനുഭവങ്ങള്‍ പങ്കു വെക്കുമ്പോള്‍ ഒരു സന്തോഷമുണ്ട്.
ReplyDeleteDont worry Mr. Basheer. The number of readers may be less, but people like me enjoy every line of your post. Love to see more travel posts from you.
Deleteബഷീര്ക - നിങ്ങളുടെ യഥാർത്ഥ കർമ മണ്ഡലം ഈ യാത്രാ വിവരണങ്ങൾ എഴുതുന്നതിലേക്ക് മാറ്റുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങണം. ഇത്രയും ഭംഗിയായി യാത്രാ വിവരണങ്ങൾ എഴുതാൻ പറ്റും എന്ന് എനിക്ക് ഇത് വായിച്ചപ്പോൾ ആണ് മനസ്സിലായത്.
Deleteചിലപ്പോൾ ഞാൻ ഈ സ്ഥലത്ത് പോയാൽ ഈ സ്ഥലം കണ്ടെന്നു വരും ഇത് പോലെ ആഘോഷിചെന്നും വരും പക്ഷെ അവിടെ പോകാതെ അതിനൊക്കെ അപ്പുറത്തേക്ക് ഉള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ താങ്കളുടെ വിവരണത്തിന് കഴിഞ്ഞു. നന്ദി
@ മനോജ്
നന്നായിട്ടുണ്ട്. പണ്ട് വെറും കുഗ്രാമങ്ങളായിരുന്ന നമ്മുടെ പ്രദേശങ്ങളിൽ നിന്നും പട്ടണങ്ങളിലേക്ക് പോകലായിരുന്നു വിനോദമെങ്കിൽ, ഇനിയുള്ള കാലം പ്രകൃതി ഭംഗി നുകരാനും ഗ്രാമീണത ആസ്വദിക്കാനും ഒരു പക്ഷെ ഹിമാലയം വരെ താണ്ടേതതായി വന്നേക്കാം. പ്രകൃതിയോടു ഇണങ്ങികൊണ്ടുള്ള യാത്രകൾ തീര്‍ത്തും ആസ്വാദികരം തന്നെ!
ReplyDeleteDear Basheer bhai ,
ReplyDeleteExcellent writing ... ആ special ചിക്കൻ കറി യുടെ recipe കിട്ടാൻ വല്ല വഴിയും ഉണ്ടോ !!!!!???
Ithraikku vendayirunnu , njangal dubayil ninnu iyhellam mansil kandu bhai.... visa cancel cheythu vannaloo :p
ReplyDelete"സ്റ്റവ്, ഗ്യാസ് സിലിണ്ടര്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം വണ്ടിയില്‍ കൊണ്ടുവന്നിട്ടുണ്ട്. "
ReplyDeleteഇതൊക്കെ വീട്ടില്‍ നിന്നും പോകുമ്പോള്‍ കയ്യില്‍ കരുതിയതാണോ?
ഓഫ്: ആ രണ്ടാമത്തെ ചിത്രത്തില്‍ ബഷീര്ക്കാനെ നോക്കി മാര്കറ്റിലെ സ്ത്രീ, “22 എഫ് കെ” യിലെ ഡയലോഗ് ആണോ പറയുന്നത്?
അതൊക്കെ ഹനീഫയുടെ മദ്രാസിലുള്ള വീട്ടിൽ നിന്ന് എടുത്തതാണ്.
Deleteസുഖമുള്ള യാത്ര.... നന്ദി ബഷീര്‍...
ReplyDeletewhen it is a travelogue you are the king. every words, I was travelling along with you. Great work.
ReplyDeletegood work..
ReplyDeleteവിജയികൾക്കുള്ള സമ്മാനങ്ങൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്തു. സമ്മാനങ്ങളെല്ലാം യാത്രയുടെ തുടക്കത്തിലേ കരുതിയിരുന്നതാണ്..... i like it
ReplyDeleteപ്രിയ ബഷീർ
ReplyDeleteഹനീഫ് നെയോ ശെൽവമണി യെയോ ബന്ധപെടുവാൻ ഉള്ള മാർഗം കൂടി ഈ യാത്ര വിവരണത്തിൽ ഉൾപെടുതേണ്ടതായിരുന്നു. എങ്കിൽ മാത്രമേ ഈ വിവരണം പൂർണമാകു. അത്, താങ്കളെ പോലെ തന്നെ ഇത്തരം യാത്രകൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴിക്കാട്ടി കൂടി ആകുമായിരുന്നു.
സിയാദ് കൊച്ചി.
ഹനീഫ തിരക്ക് പിടിച്ച ഒരു ബിസിനസ്സുകാരൻ ആണ്. അതുകൊണ്ട് അവനോട് അനുവാദം ചോദിക്കാതെ നമ്പർ കൊടുക്കുന്നത് ശരിയല്ലല്ലോ. ഫേസ്ബുക്കിലും മെസ്സേജിലൂടെയും മറ്റുമായി ശെൽവമണിയുടെ നമ്പർ പലരും ചോദിക്കുന്നുണ്ട്. നമ്പർ കിട്ടിയാൽ തീർച്ചയായും post update ചെയ്യാം.
DeleteIf you publish the number of selvamani, he can soon start a tour operating company
Delete
ReplyDeleteശരിക്കും ഒരു സഹയാത്രികനായി...
കിടിലൻ പടങ്ങളും....!
I am in Chennai for the last 2 decades, but did not get a chance to visit this place. Upon reading your blog, my wife insisting to make a trip next time. Thanks basher bhai for this blog.
ReplyDeleteHats off to u basheerka....the narration pretty impressive. Appreciation for the use of casual language.
ReplyDeleteNice post and photos, Congratulations basheeeji...!
ReplyDeleteവളരെ നന്നായിട്ടുണ്ട് ഇക്കാ... മുഖസ്തുതി പറഞ്ഞതല്ല...ശരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്തത് പോലെ...
ReplyDelete"ശ്രീഹരിക്കോട്ടയോ?.. ഞങ്ങൾ വാ പൊളിച്ചു." വായിചോണ്ടിരുന്ന ഞാനും വാ പൊളിച്ചു...!!!
ബഷീര്‍ക്ക ഇനി കൂടുതൽ യാത്രാ വിവരണങ്ങൾ എഴുതൂ... കുറച്ചു ബുദ്ധി മുട്ടാനെങ്കിലും താങ്കൾ അര്‍ഹിക്കുന്ന കമന്റ്സ് കിട്ടും...
ReplyDeleteപുലിക്കാട്ട് ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമം.... ബ്ലോഗ് സഞ്ചാരസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഈ കുറിപ്പുകള്‍ ..
ReplyDeleteസ്നേഹപൂർവ്വം ...
നന്നായി എഴുതി ബഷീർ..അടുത്ത തവണ മദ്രാസിൽ പോകുമ്പോൾ (എനിക്ക് ഈ ചെന്നൈ ഇപ്പൊഴും ഉൾക്കൊള്ളാനായിട്ടില്ല) പുലിക്കാട്ട് പോകണം. ഞങ്ങൾക്ക് പക്ഷെ ബഷീറിനെ പോലെ കുടുംബഗ്രൂപ്പ് ആയിട്ടൊന്നും പോകാൻ കഴിയില്ല. ഞങ്ങൾ ഹിന്ദുക്കൾക്ക് കുടുംബം എന്ന് പറഞ്ഞാൽ ഭാര്യയും മക്കളും മാത്രമാണു. അതിനപ്പുറം കുടുംബക്കൂട്ടായ്മ ഒന്നും കിട്ടുകയില്ല. അപൂർവ്വം ചിലർ അച്ഛനെയും അമ്മയെയും ഉൾപ്പെടുത്തും. ഞാൻ കുറച്ച് ഭാഗ്യവാനാണു. മക്കളും മരുമക്കളും ചെറുമക്കളും അടക്കം ഞങ്ങളുടെ ഗ്രൂപ്പിൽ 9 പേരുണ്ട്. അതിനപ്പുറം ഗ്രൂപ്പ് വികസിപ്പിക്കാൻ കഴിയില്ല. പിന്നെ ഈ വിഗാലാൻഡ് ഒക്കെ പണ്ട്. ഇപ്പോൾ അത് വണ്ടർലാ ആണു. ബാംഗ്ലൂരിലെ വണ്ടർലാ ഒന്ന് കാണേണ്ടത് തന്നെ. ബഷീറിനെയും കുടുംബത്തെയും ഞാൻ ബാംഗ്ലൂരിലേക്ക് ക്ഷണിക്കുന്നു :)
ReplyDeleteDear KPS.. ചില പ്രയോഗങ്ങള്‍ വല്ലാതെ ചിരിപ്പിച്ചു. ഏതായാലും നിങ്ങളുടെ 'ഗ്രൂപ്പില്‍' ഒമ്പത് പേരുണ്ടല്ലോ.. നാല് പേരുണ്ടെങ്കില്‍ ഒരു പാര്‍ട്ടിയുണ്ടാക്കുന്ന കാലമല്ലേ. ഒരു ട്രിപ്പിന് അത് ധാരളമാണ്. ബാംഗ്ലൂരിലേക്കുള്ള ക്ഷണത്തിന് നന്ദി.. എന്നെ ഏത് നിമിഷവും പ്രതീക്ഷിക്കാം :)
Deleteനേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ചോറു കൊടുക്കാമായിരുന്നു എന്ന് ഉമ്മ.
ReplyDeleteഅതിമനോഹരമായ ഒരു യാത്രാവിവരണം ....... great
APPRECIATES YOUR TOUR AND TRAVELOGUE,CONTINUE AND TWRITING , FOR PEOPLE LIKE US WHO HAVE LIMITATIONS FOR BOTH. // BEST WISHES // (I AM A DISABLED RETIRED PERSON )
ReplyDeleteReally inspiring words.. Thank you sir..
Deleteവളരെ ഇഷ്ട്ടപ്പെട്ടു. ഈ യാത്ര. ഹസ്ബന്റ് പലപ്പോഴും ക്ഷണിക്കും യാത്രക്ക്. പക്ഷെ ഞാൻ പറയും ഓഫീസിലെ തിരക്ക് കഴിയട്ടെ എന്ന്. പക്ഷെ ഈ ദ്വീപിലൊന്ന് പോകാൻ കൊതിയാവുന്നു. ആ കൊഞ്ച് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ചിത്രങ്ങൾ മനോഹരമാണ്.
ReplyDeleteജോലിയോട് പോകാൻ പറ.. ഭർത്താവിനോടൊപ്പം യാത്രക്കൊരുങ്ങൂ..:)
Deleteഇഷ്ട്ടായി ,
ReplyDeleteനല്ല എഴുത്ത് ഒരു യാത്ര കഴിഞ്ഞു വന്ന തോന്നല്‍ എനിക്ക് തോന്നി. നന്ദി ബഷീര്‍.
ReplyDeleteIt's too interasting i enjoied you are luckey yar ummayum koodey undallo?
ReplyDeleteThanks
Ishaque
ഈ പ്രദേശം. 1606 ലാണ് ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് കരിമണല്‍ വില്ലേജില്‍ ഡച്ചുകാര്‍ കപ്പലിറങ്ങുന്നത് ..
ReplyDeleteഇതു തെറ്റാണു കൂടുതൽ പഠിക്കുക
നേരില്‍ കണ്ട പ്രതീതി .പുതിയ അറിവും !
ReplyDeleteഞാൻ ഈ സ്ഥലത്ത് പോയാൽ ഈ സ്ഥലം കണ്ടെന്നു വരും ഇത് പോലെ ആഘോഷിചെന്നും വരും പക്ഷെ അവിടെ പോകാതെ അതിനൊക്കെ അപ്പുറത്തേക്ക് ഉള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ താങ്കളുടെ വിവരണത്തിന് കഴിഞ്ഞു. നന്ദി
ReplyDeleteRASHEED UGRAPURAM
http://nhtimeline.blogspot.in/
ReplyDeleteഒരു വിനോദയാത്ര കഴിഞ്ഞുവന്ന സുഖം,, thanks Mr Basheer Vallikkunnu
ReplyDeletedutch language traslation gambeeermaaayi!
ReplyDeleteDear Basheerbhai, Really I had a feeling that I visited 'thuruth' near Chennai. മരച്ചില്ലകളിൽ നിന്നും കിളികൾ കൂട്ടത്തോടെ പറന്നുയരുന്നത് കാണാമായിരുന്നു. അവരുടെ ആവാസകേന്ദ്രത്തിലേക്ക് അതിക്രമിച്ചെത്തിയ ഞങ്ങളെ ഇഷ്ടപ്പെട്ടില്ലെന്നു ആ കലപിലകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. Those are moving words in your blog.
ReplyDeleteRecently a gulf returnee ( class mate of actor TG Ravi in Mech.Engg. at Trichur Govt.Engg.College) while his visit to his friend (my nephew & ex Grasim,Mavoor/IPCL Baroda Engnr. ) made similar comment. Now he is a nature lover and farmer. When I told him about my neighbour's complaint of KUYILs steal 'jathi kaaya' from jaathi trees, he commented that eventhough Kuyils are thieves in latter's eyes, they give unlimited joy of wake up songs every day. It is more valuable than what lost in few jaathikaaya.
Actually one will surprise to hear low price-list of commodities in Tamil Nadu where farmers get Rs.1.5 – 2.0 pr Kg. for tomato which sell at 25-30 in Kerala. You had been to 'once paradise' of invaders including Dutch. If one take opinion poll from those took rest in Dutch semitery, they deny giving their charge to Indian Archi.dept. The dept.is a useless group as we can quote so many examples. Sakthan Thampuran Court near to our town is best example. I think Cheraman Masjid too under them. Your translation from Dutch is another ‘laugh is better for health’. A govt. transport inspector from Tripura visited my the then exployer (auto body builder) in Calcutta. He told me that everywhere ‘you people’ are in tyre business. Same word I heard from Gujarat. Rather they say Tyre and Nair in single breath. To them, as you know, all south Indians are Madrasis and tyre shop people ‘Nairs’. It is not a casual joke. When I gone to a semitery I found a tomb stone written as ‘George Nair’. In fact he was a tyre shop man!
The bribery given to gate keeper.. very nice. Just before writing these lines Jr.Aryaadan was in Mal.Mazhavil channel in spl. Cookery. It is a surprise that I was reading your detailed cooking experience in ‘thuruch’. He says that Biriyani cooked along with all masalas and meat is better than now a days separate cooking and mixing them later before serving. My wife supported him.
Last day I googled for drum stick and pumpkin and their role in cholesterol and hypertension. A southerner settled in US first appeared with his explanation. He lives near to tropical line in USA and advise it is best grown in that area. When he wrote a cup full of muringa leaves are equal to 4 kg. of chicken tens of queries poured in. Some asks for seeds of same and some for saplings and way to collect the same etc. It is wonder tree from India, south of Himalayas. Pumpkin another wonder with full of scarce minerals.
ചിക്കൻകറിയുടെ മദ്ഹ് കേട്ടപ്പോൾ ആ ചിത്രത്തിലേക്ക് ഒന്നുകൂടി സൂക്ഷിച്ചുനോക്കി. കാണാൻ ഒട്ടും മൊഞ്ചില്ലാത്ത ഈ കറിക്കുപോലും ഇത്ര ടേസ്റ്റ് ആണെങ്കിൽ ഇത്തിരി മൊഞ്ചോടെ വെച്ചാലുള്ള കറിയുടെ ഒടുക്കത്തെ ടേസ്റ്റിനെ കുറിച്ചു ചിന്തിച്ചുപോയി.. ഒരു സംശയം... ചിക്കൻ കറിയിലേക്ക് നോക്കി അന്ധാളിച്ചു നില്ക്കുന്ന മഞ്ഞ ഷർട്ടിട്ട ആ കുട്ടി ചിന്തിക്കുന്നത് 'ഇങ്ങനെയുമുണ്ടോ ചിക്കൻകറി!' എന്നായിരിക്കുമോ?.. ങ്ഹൂം.. എന്തായാലും സംഗതി കലക്കീട്ടോ ബഷീർസാറേ. കുടുംബബന്ധത്തിന്റെ പവിത്രത നഷ്ടപ്പെട്ട ആളുകൾക്ക് ഈ പോസ്റ്റ് നൊമ്പരവും അസൂയയും ഉണ്ടാക്കും. അല്ലാത്തവർക്ക് ഏറെ ആഹ്ലാദാനുഭൂതികളും.
ReplyDeleteberly thomas daily varal prasavikkunnapole postittondirikkuva...... ivide vallathum veenu kidappundonnariyan vannu nokkumpol vallikkunnan annachimarude idayil thanneya
ReplyDeleteNice article Basheerka.
ReplyDelete
ReplyDeleteഇങ്ങിനെയും ഒരു യാത്രയോ...നോം അറിഞ്ഞില്ല്യാ..സൂപ്പർ..