October 28, 2010

തോറ്റവരുടെ മാഞ്ഞാളംകുഴികള്‍

Comments Box Closed
തെറ്റിദ്ധരിക്കരുത്. ഞാന്‍ മഞ്ഞളാംകുഴി എന്നല്ല എഴുതിയത്. ‘മാഞ്ഞാളംകുഴി’ എന്നാണ്. എന്റെ നാട്ടില്‍ 'മാഞ്ഞാളം' എന്ന് പറഞ്ഞാല്‍ കുട്ടിക്കളി അല്ലെങ്കില്‍ തമാശ എന്നൊക്കെയാണ് അര്‍ഥം. കാര്യങ്ങളൊന്നും സീരിയസ്സായി എടുക്കാതെ ഒരുമാതിരി ഇന്ദ്രന്‍സിന്റെ കളി കളിച്ചു നടക്കുന്നവരെ മാഞ്ഞാളം കളിക്കുന്നവന്‍ എന്നാണു പറയുക. അങ്ങിനെ മാഞ്ഞാളം കളിച്ച് നടക്കുന്നവരെ ഇറക്കാനുള്ള കുഴിയാണ് ‘മാഞ്ഞാളംകുഴി’. ഈ പദം മലയാള ഭാഷയില്‍ ഇല്ലെങ്കില്‍ ഇനിയിറക്കുന്ന ഡിക്ഷ്ണറിയില്‍ എന്റെ വകയായി അത് ചേര്‍ക്കണം എന്ന് ഡി സി രവിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തില്‍ വി എസ്സിനെപ്പോലെ മാഞ്ഞാളം കളിച്ച ഒരു മുഖ്യമന്ത്രി ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പിണറായിയെപ്പോലെ മാഞ്ഞാളം കളിച്ച ഒരു പാര്‍ട്ടി സെക്രട്ടറിയും. രണ്ടു പേരെയും പൊതുജനം ‘മാഞ്ഞാളംകുഴി’യില്‍  ഇറക്കിയിരിക്കുന്നു.

October 24, 2010

വിവാഹ പ്രായം അറുപതാക്കണം !!

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയഞ്ചും ആണ്‍കുട്ടികളുടെത് ഇരുപത്തെട്ടും ആക്കണമെന്നാണ് നമ്മുടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ്  ഡി ശ്രീദേവി അഭിപ്രായപ്പെട്ടിരിക്കുന്നത്!. അഭിപ്രായം ഏതു പോലീസുകാരനും പറയാം. ആരും അതിനെ ചോദ്യം ചെയ്യില്ല. പക്ഷെ ശ്രീദേവിയമ്മച്ചി പറഞ്ഞിരിക്കുന്നത് വെറുമൊരു അഭിപ്രായമല്ല. കേന്ദ്ര വനിതാ കമ്മീഷന് കേരളത്തിന്റെ വകയായി ഇങ്ങനെയൊരു ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് അമ്മച്ചി പറഞ്ഞിരിക്കുന്നത്. അവിടെയാണ് ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് എനിക്ക് പറയാന്‍ തോന്നുന്നത്.

October 19, 2010

ജമാഅത്തുകാരുടെ മാവും പൂക്കും. മൈന്റ്റ് ഇറ്റ്‌

Comments Closed
വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്‌. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന  മുദ്രവാക്യമാണ്.  സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല.

October 16, 2010

അംബാനിയുടെ തട്ടുകട റെഡി

മുകേഷ്‌ അംബാനിയുടെ തട്ടുകട അന്റിലിയയുടെ ഉദ്ഘാടനം ഈ മാസം ഇരുപത്തെട്ടിനു നടക്കും. ആകെ മൊത്തം ഇന്ത്യക്കാരുടെയും പേര് അംബാനിയണ്ണന്‍ കളഞ്ഞു കുളിച്ചിരിക്കുകയാണ് എന്നാണ്‌  എനിക്ക് പറയാനുള്ളത്.  തെക്കന്‍ മുംബൈയില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ വെറും ഇരുപത്തേഴ് നിലകളിലായി അംബാനി തട്ടിക്കൂട്ടിയിട്ടുള്ളത് വെറും ഒരു തട്ടുകടയാണ്. ദൂരെ നിന്ന് നോക്കുമ്പോള്‍ നാലുമുറിക്കടകള്‍ ഒന്നിന് മുകളില്‍ ഒന്നായി വെച്ചത് പോലെ. ലോകത്തെ പണക്കാരുടെ പട്ടികയില്‍ നാലാമനായ മുകേഷേട്ടന്‍ ഇത്രയും വിനയാന്വിതനാവാന്‍ പാടില്ലായിരുന്നു.

October 14, 2010

മെഡല്‍ ടാലി കാണാനില്ല !!

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമാണ്‌ അറബ് ന്യൂസ്‌. കോമണ്‍ വെല്‍ത്ത് ഗെയിംസ് നന്നായി കവര്‍ ചെയ്യുന്നുണ്ട്. പക്ഷെ മെഡല്‍ ടാലി കൊടുക്കുന്നില്ല. ഇന്ത്യ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കാണുമ്പോഴുള്ള ഒരു സന്തോഷം ടാലി കാണുമ്പോഴല്ലേ കിട്ടൂ. പാക്കിസ്ഥാനികള്‍ ആണെന്ന് തോന്നുന്നു സ്പോര്‍ട്സ് പേജു കൈകാര്യം ചെയ്യുന്നത്. ഇന്നലെ ഞാന്‍ എഡിറ്റര്‍ക്ക് കത്ത് എഴുതി.

October 12, 2010

കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം.

എന്റെയൊരു കണക്ക് കൂട്ടല്‍ അനുസരിച്ച് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൌഡര്‍ ഇടുന്നത് ശ്രീനിവാസനാണ്. എത്ര പൌഡര്‍ ഇട്ടാലും ശ്രീനിവാസന്‍ വെളുക്കുന്നതിന് ഒരു ലിമിറ്റുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ ദാസാ എന്ന് മോഹന്‍ലാല്‍ ചോദിച്ചത് അത് കൊണ്ടാണ്. കളറിന്റെ കാര്യത്തില്‍ ഡബിള്‍ കോട്ട് ആയതിനാല്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണ് തമിഴന്മാര്‍. എന്നാലും നമ്മള്‍ വാരിത്തേക്കുന്ന അത്രയും പൌഡര്‍ അവര്‍ തേക്കാറില്ല.  കുട്ടിക്കൂറ പൌഡര്‍ ഇറങ്ങിയ കാലം മുതല്‍ കേരളത്തിലാണ് അത് ഏറ്റവും കൂടുതല്‍ ചിലവാകുന്നത്. (തോമസ്‌ ഐസക്ക് ലോട്ടറിയുടെ കണക്ക് പറയുന്ന പോലെ ഇതൊക്കെ എന്റെയൊരു മനക്കണക്കാണ് കെട്ടോ. ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് പറഞ്ഞു ആരും ചാടി വീഴരുത്).

October 7, 2010

ഐ ലവ് യു പറയേണ്ടതെങ്ങിനെ?

അസ്ഥാനത്ത്‌ പ്രയോഗിച്ച് അര്‍ത്ഥം നഷ്ടപ്പെട്ട പദങ്ങളില്‍ ഓസ്കാര്‍ കിട്ടേണ്ടത് ‘I Love You’ വിനാണ്.  ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നത് പോലെ അര്‍ത്ഥസമ്പുഷ്ടമായ ഒരു വാക്കുണ്ടോ?. ലോകത്തിലെ ഏത് മനുഷ്യനും മറ്റൊരു മനുഷ്യനോട് പറയാവുന്ന ഏറ്റവും മനോഹരമായ ഡയലോഗാണിത്. ഒരാള്‍ക്ക് മറ്റൊരാളോട് ‘ഐ ലവ് യു’ എന്ന വികാരം ഉണ്ടാവുമ്പോഴാണ് അയാളിലെ മനുഷ്യത്വം പൂര്‍ണമാവുന്നത്. ഈ ബഷീറിനിതെന്തു പറ്റി? സോക്രട്ടീസ് ആവാനുള്ള വല്ല പരിപാടിയും ഉണ്ടോ എന്നായിരിക്കും നിങ്ങളുടെ മനസ്സ് ചോദിക്കുന്നത്. അതെ.. ഇന്ന് ഞാന്‍ അല്പം ഫിലോസഫി പറയാന്‍ തന്നെയാണ് പോകുന്നത്. താല്പര്യം ഇല്ലാത്തവര്‍ ഇവിടെ വെച്ച് വായന നിര്‍ത്തി വീട്ടീപോണം. വായിച്ചു കഴിഞ്ഞ ശേഷം എന്റെ പിടലിക്ക് പിടിക്കാന്‍ വരുന്നതിനേക്കാള്‍ നല്ലത് അതാണ്‌.

October 3, 2010

പി ടി ഉഷയുടെ ലേറ്റസ്റ്റ് സര്‍ക്കസ്സ്

പി ടി ഉഷയെ ഗെയിംസിന് വിളിച്ചില്ല എന്ന് പറഞ്ഞു ഒടുക്കത്തെ ബഹളമാണ് നമ്മുടെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇന്നലെ മുതല്‍ വേറൊരു വാര്‍ത്തയും ഇല്ല. പെണ്ണായാല്‍ അല്പം കുശുമ്പ് കാണും. കുശുമ്പ് ഇല്ലെങ്കില്‍ പിന്നെ പെണ്ണില്ല. അത്തരം കുശുമ്പുകള്‍ക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ കവറേജ് കൊടുക്കാന്‍ തുടങ്ങിയാല്‍ എനിക്കൊന്നേ പറയാനുള്ളൂ..  ദിസ്‌ ഈസ്‌ നോട്ട് ഗുഡ്.. ദിസ്‌ ഈസ്‌  വെരി ബാഡ്. വെരി വെരി ബാഡ്..  ( ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ട് കേട്ട് ഞാനും ഒരു സായിപ്പായി)