മെഡല്‍ ടാലി കാണാനില്ല !!

മിഡില്‍ ഈസ്റ്റില്‍ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമാണ്‌ അറബ് ന്യൂസ്‌. കോമണ്‍ വെല്‍ത്ത് ഗെയിംസ് നന്നായി കവര്‍ ചെയ്യുന്നുണ്ട്. പക്ഷെ മെഡല്‍ ടാലി കൊടുക്കുന്നില്ല. ഇന്ത്യ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് കാണുമ്പോഴുള്ള ഒരു സന്തോഷം ടാലി കാണുമ്പോഴല്ലേ കിട്ടൂ. പാക്കിസ്ഥാനികള്‍ ആണെന്ന് തോന്നുന്നു സ്പോര്‍ട്സ് പേജു കൈകാര്യം ചെയ്യുന്നത്. ഇന്നലെ ഞാന്‍ എഡിറ്റര്‍ക്ക് കത്ത് എഴുതി.
ഇന്ന് മുതല്‍ മെഡല്‍ ടാലി വന്നു തുടങ്ങി. മോനാരാ ഞാന്‍?

 ഇതൊരു ചുമ്മാ പോസ്റ്റ്‌ ആണേ.. ആരും കമന്റ് അടിച്ചു കളിക്കണ്ട. 

മ്യാവൂ : രാജ്യത്തിന്‌ അഭിമാനം കൊണ്ട് വന്ന എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു. അതോടൊപ്പം കേരള സര്‍ക്കാരിനോട് ഒരു അഭ്യര്‍ത്ഥന. മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്‌ പ്രഖ്യാപിക്കുമെന്ന് കണ്ടു. വളരെ സന്തോഷം. എലിപ്പനി ബാധിച്ചവര്‍ക്ക് ഇരുനൂറു രൂപ കൊടുത്ത പോലെ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ കഞ്ഞിത്തരം കാണിക്കരുത്. ചുരുങ്ങിയത് ഒരു പത്തു ലക്ഷം വീതമെങ്കിലും ആ പിള്ളാര്‍ക്ക് കൊടുക്കണം.