October 24, 2010

വിവാഹ പ്രായം അറുപതാക്കണം !!

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയഞ്ചും ആണ്‍കുട്ടികളുടെത് ഇരുപത്തെട്ടും ആക്കണമെന്നാണ് നമ്മുടെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജസ്റ്റിസ്  ഡി ശ്രീദേവി അഭിപ്രായപ്പെട്ടിരിക്കുന്നത്!. അഭിപ്രായം ഏതു പോലീസുകാരനും പറയാം. ആരും അതിനെ ചോദ്യം ചെയ്യില്ല. പക്ഷെ ശ്രീദേവിയമ്മച്ചി പറഞ്ഞിരിക്കുന്നത് വെറുമൊരു അഭിപ്രായമല്ല. കേന്ദ്ര വനിതാ കമ്മീഷന് കേരളത്തിന്റെ വകയായി ഇങ്ങനെയൊരു ശിപാര്‍ശ സമര്‍പ്പിക്കുമെന്നാണ് അമ്മച്ചി പറഞ്ഞിരിക്കുന്നത്. അവിടെയാണ് ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് എനിക്ക് പറയാന്‍ തോന്നുന്നത്.

വിവാഹ മോചനങ്ങള്‍ നിയന്ത്രിക്കാന്‍ പ്രായ പരിധി കൂട്ടുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്നാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കണ്ടെത്തിയിരിക്കുന്നത്. കൊളംബസ് അമേരിക്ക കണ്ടു പിടിച്ച ശേഷം ഇത്ര വലിയ ഒരു കണ്ടുപിടുത്തം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടാവുമോ എന്ന് സംശയമാണ്. കേരളത്തിന്റെ പേരില്‍ ഇതുപോലൊരു അഭിപ്രായം കാച്ചാന്‍ അമ്മച്ചിക്ക് ആരാണ് അധികാരം കൊടുത്തത് എന്നും അറിയില്ല.പ്രായ പരിധി ഇരുപത്തെട്ടു ആക്കിയാലും പുരുഷന്മാര്‍ വിവാഹ മോചനം നടത്തില്ലേ അമ്മച്ചീ എന്ന് ചോദിച്ചാല്‍ നടത്തും എന്ന് തന്നെയാണ് ഉത്തരം ലഭിക്കുക. അമ്മച്ചി വെച്ച ഈ പ്രായ പരിധികളൊക്കെ കടന്നിരിക്കാന്‍ ഇടയുള്ള (എന്റെ കാഴ്ചയിലാണേ!. ഡേറ്റ് ഓഫ് ബെര്‍ത്ത്‌ ചോദിക്കരുത്) നിശാല്‍ ചന്ദ്രയും കാവ്യാ മാധവനും ഹണിമൂണ്‍ കഴിയും മുമ്പേയാണ് വിവാഹ മോചനം നടത്തിയിരിക്കുന്നത്!!. ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. അപ്പോള്‍ പിന്നെ വിവാഹ മോചനം ശരിക്കും ഇല്ലാതാക്കണമെങ്കില്‍ വിവാഹ പ്രായം ചുരുങ്ങിയത് അറുപതെങ്കിലും ആക്കേണ്ടി വരും. എഴുപതോ എണ്‍പതോ ആക്കിയാല്‍ വിശേഷമായി. ഒരൊറ്റ വിവാഹ മോചനവും ഉണ്ടാവില്ല. വിവാഹ മോചനം ഇല്ലാത്ത സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ അമ്മച്ചിക്ക് രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് നേരിട്ട് വാങ്ങുകയും ചെയ്യാം. വാട്ടേന്‍ ഐഡിയാ സര്‍ജീ..

അതുമല്ലെങ്കില്‍ അമ്മച്ചീ, വേറെയൊരു ഐഡിയയും എന്റെ തലയില്‍ വരുന്നുണ്ട്. അമേരിക്കയിലെയും യൂറോപ്പിലെയും പോലെയാക്കിയാലോ നമ്മുടെ പരിപാടി? അതായത് കല്യാണം കഴിക്കാതെ ലിവിംഗ് ടുഗദെര്‍ എന്ന പരിപാടി. കുട്ടികള്‍ അഞ്ചോ പത്തോ ആയാലും നോ കല്യാണം. ലിവിംഗ് ടുഗദെര്‍ കണ്ടിന്യൂസ്. മൂന്നു പെറ്റിട്ടും ബ്രാഡ്‌ പിറ്റിന്റെ ഗേള്‍ഫ്രന്റായി തുടരുന്ന അഞ്ജലീന ജൂലിയെപ്പോലെ കേരളത്തിലെ ആണ്‍ പിള്ളാര്‍ക്കും കുറെ ഗേള്‍ ഫ്രണ്ടുമാര്‍ ഉണ്ടായാല്‍ അഭിമാന ലബ്ധിക്ക് മറ്റെന്തു വേണം? നമ്മുടെ 'പ്രച്നം' വിവാഹ മോചനം നിയന്ത്രിക്കുകയാണല്ലോ. വിവാഹം തന്നെയില്ലെങ്കില്‍ പിന്നെ എന്തോന്ന് മോചനം?. അമ്മച്ചിക്കും വനിതാ കമ്മീഷനും അവാര്‍ഡ്‌ ഉറപ്പ്. വാട്ടേന്‍ ഐഡിയാ സര്‍ജീ..

നിലവിലെ നിയമ പ്രകാരം പതിനെട്ടു വയസ്സ് തികഞ്ഞ പെണ്‍കുട്ടികള്‍ക്കും ഇരുപത്തൊന്നു വയസ്സ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും വിവാഹിതരാവാം. ജീവിതം യൌവ്വന തീക്ഷണവും  മനസ്സ് പ്രേമ സുരഭിലവും ആവുന്ന (അങ്ങിനെ തന്നെയല്ലേ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത്) ഒരു കാലത്ത് വിവാഹം കഴിക്കാന്‍ അനുവാദം കിട്ടാതെ നമ്മുടെ യുവാക്കളും യുവതികളും വണ്‍ നൈറ്റ്  വണ്‍ അഫയര്‍ എന്ന മട്ടില്‍ നടക്കണമെന്നാവും അമ്മച്ചിയുടെ ശിപാര്‍ശ.. ഗൊള്ളാം ഗെട്ടോ . യുവത്വം ദൈവത്തിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. ആ അനുഗ്രഹത്തെ നായിയ്ക്കും നരിക്കുമല്ലാതെ ആക്കിയിട്ട് അമ്മച്ചിക്ക് നഷ്ടപ്പെടാനൊന്നുമില്ല.  തന്റെ നല്ല കാലമൊക്കെ ഏതായാലും കഴിഞ്ഞു, എന്നാല്‍ ഇനി ബാക്കിയുള്ളവരുടെതൊക്കെ കുളമാക്കിക്കളയാം എന്നൊരു ചിന്ത അമ്മച്ചിക്കുണ്ടോ എന്ന് അറിയില്ല.
  

പണ്ടത്തെ രീതിയില്‍ ആയിരുന്നെങ്കില്‍ ഇരുപത്തെട്ട് വയസ്സ് ആകുമ്പോഴേക്ക് പന പോലത്തെ  മക്കളുണ്ടാകും. എന്നാല്‍ ഇന്ന് ഇരുപത്തെട്ട് ആകുമ്പോള്‍ കെട്ടുന്നതിനെ പറ്റി ആലോചിച്ചാല്‍ മതിയെന്നാണ് ജസ്റ്റിസമ്മ പറയുന്നത്. ഇത് കുറച്ചു കടന്നു പോയി. ക്രിക്കറ്റില്‍ ഒറ്റയടിക്ക് ബൌണ്ടറിയും സിക്സറുമൊക്കെ അടിച്ചെടുക്കുന്ന പോലെ സാമൂഹിക പ്രശ്നങ്ങളില്‍ അല്പം ശക്തിയില്‍ പന്തടിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ കൊച്ചിയിലെ കോര്‍ട്ടില്‍ നിന്ന് പന്ത് കൊയിലാണ്ടിയിലേക്ക് അടിക്കരുത്. അത് അല്പം ഓവറായിപ്പോകും. ജസ്റ്റിസമ്മ അതാണ്‌ ചെയ്തിരിക്കുന്നത്. ഇത്രയും എഴുതിയതില്‍ നിന്ന് ഞാന്‍ ശൈശവ വിവാഹത്തെ ന്യായീകരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്.  അത്തരം പ്രവണതകളെ ഒട്ടും ന്യായീകരിക്കുന്നില്ല. മാത്രമല്ല ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൊണ്ടുവന്ന നിലവിലെ നിയമങ്ങളെ തീര്‍ത്തും ആദരിക്കുകയും ചെയ്യുന്നു.  
മുപ്പത്‌ വയസ്സിനു മുമ്പ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതാണ് സ്ത്രീയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു നല്ലത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വൈകിയ വിവാഹങ്ങളില്‍ ഇത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നും കേട്ടിട്ടുണ്ട്. അമ്മച്ചിയുടെ കൊളംബസ് തിയറി നടപ്പിലായാല്‍ ഓരോ പഞ്ചായത്ത് വാര്‍ഡിലും ഓരോ ഫെര്‍ട്ടിലിറ്റി ക്ലിനിക്കു വേണ്ടി വരും. പതിനെട്ടു വയസ്സ് ആകുന്നതിനു മുമ്പ് തന്നെ കംട്രോള് വിടുന്ന ഒരു തലമുറയാണ് നമുക്ക് മുന്നിലുള്ളത്. അവരോട് ഇരുപത്തെട്ട് വയസ്സ് വരെ കാത്തിരിക്കണമെന്ന് പറയുന്നതിനര്‍ത്ഥം കുത്തഴിഞ്ഞ ലൈംഗികതയുടെ ഓപണ്‍ മാര്‍ക്കറ്റ്‌ തുറക്കണം എന്ന് തന്നെയാണ്. “ഇരുപത്തെട്ട് വയസ്സ് വരെ ലൈംഗികത പാടില്ല എന്നല്ല ഞങ്ങള്‍ പറയുന്നത്, വിവാഹം പാടില്ല എന്നാണു” എന്ന് കഴിഞ്ഞ ദിവസത്തെ ടി വി ചര്‍ച്ചയില്‍ മറ്റൊരു അമ്മച്ചി പറയുന്നത് കേട്ടു. എന്താണ് ഇപ്പറഞ്ഞതിന് അര്‍ഥം?. ഇരുപത്തെട്ട് വയസ്സ് വരെ ആരുമായും എന്തും ആയിക്കൊള്ളു, പക്ഷെ കല്യാണം മാത്രം വേണ്ട എന്നല്ലേ. നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നു എന്നതിന്റെ ഒരു ചൂണ്ടു പലകയാണിത്. കുടുംബ വ്യവസ്ഥയും സദാചാര ബോധവുമുള്ള മുഴുവന്‍ പേരെയും പേടിപ്പെടുത്തെണ്ട ഒരു സാമൂഹികാവസ്ഥയുടെ വിഷച്ചെടിയാണ് അറിഞ്ഞോ അറിയാതെയോ ജസ്റ്റിസ്‌ ശ്രീദേവി ഇവിടെ നട്ടു വളര്‍ത്താന്‍ ശ്രമിക്കുന്നത്. 

മ്യാവൂ: ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ മുന്നറിയിപ്പ് തരാന്‍ കേരളത്തില്‍ ഞാനൊരാള്‍ മാത്രമേ  ഉള്ളുവല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് പേടിയാവുന്നു. ഈ ബ്ലോഗില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നെനേ അവസ്ഥ?. പടച്ചവന്‍ കാത്തു.

52 comments:

 1. 90 ആക്കാം എന്നാണു എന്‍റെ അഭിപ്രായം. എന്നാല്‍ പിന്നെ വിവാഹ മോചനത്തിന്റെ പ്രശ്നം ഉണ്ടാവില്ല.

  കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍
  90 കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയി..

  .

  ReplyDelete
 2. ഈ അമ്മച്ചി എന്താ ഇങ്ങിനെ?

  ReplyDelete
 3. അപ്പൊ അതുവരെ??

  ങാ..അഡ്ജസ്റ്റ്മെന്റ് കാലം ഒന്നിനും പ്രയാസണ്ടാവില്ല്യാ.

  ന്നാലും അഡ്ജസ്റ്റ്മെന്റ് പറ്റാത്ത നമ്മളുടെ കാര്യം കഴിഞ്ഞതിനാല്‍ 70 തോ 80 തോ അയാലും ഇപ്പൊ എനിക്ക് പ്രശ്നമില്ല്യാ.. ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം :)

  ReplyDelete
 4. “നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നു എന്നതിന്റെ ഒരു ചൂണ്ടു പലകയാണിത്. കുടുംബ വ്യവസ്ഥയും സദാചാര ബോധവുമുള്ള മുഴുവന്‍ പേരെയും പേടിപ്പെടുത്തെണ്ട ഒരു സാമൂഹികാവസ്ഥയുടെ വിഷച്ചെടിയാണ് അറിഞ്ഞോ അറിയാതെയോ ജസ്റ്റിസ്‌ ശ്രീദേവി ഇവിടെ നട്ടു വളര്‍ത്താന്‍ ശ്രമിക്കുന്നത്“

  ReplyDelete
 5. ബഷിര്‍ ,
  വേഗം തിരുത്തിക്കോ
  അട്വകെറ്റ് അല്ല..,ജസ്റിസ് ശ്രീദേവി

  ReplyDelete
 6. @ SimhaValan
  പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി. തിരുത്തിയിട്ടുണ്ട്.

  ReplyDelete
 7. ഹൂ ..തിരുത്താനൊന്നും പോണ്ട ...കണ്ട "ശുംഭന്മാരും" "ഉണ്ണാമന്‍ മാരും "ഇതിനെക്കാളും കൂടുതല്‍ പറഞ്ഞിട്ടും ഒരു ചുക്കും സംഭവിച്ചോ?..പിന്നെ വിവാഹം ,അത് തന്നെ നിരോധിക്കാന്‍ പറയാല്ലോ ഈ അമ്മുമക്ക് ..എന്നിട്ട് കേരളത്തില്‍ ഈ പ്രായത്തില്‍ "അമ്മയെ" തിരിച്ചറിയാത്ത കുറെ ആള്‍ക്കാര്‍ ഉണ്ട് എന്നിട്ട് "ലിവിംഗ് ടുഗതര്‍ "ആഖോഷിച്ച്ചോ.."അറിയാത്ത തള്ള വയറ്റിലാകുമ്പോള്‍അറിയും "
  --

  ReplyDelete
 8. "ഇരുപത്തെട്ട് വയസ്സ് വരെ ആരുമായും എന്തും ആയിക്കൊള്ളു, പക്ഷെ കല്യാണം മാത്രം വേണ്ട എന്നല്ലേ. നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നു എന്നതിന്റെ ഒരു ചൂണ്ടു പലകയാണിത്. "

  ജാര സന്തതികളെ ഉപേക്ഷിച്ചുപോകാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ ചെലവില്‍ ഉണ്ടാക്കിയ “അമ്മത്തൊട്ടിലുകള്‍” വാര്‍ഡുകള്‍ തോറും ഉണ്ടാക്കിയാല്‍ മതിയല്ലോ.. പിന്നെയെന്തിന് പേടിക്കണം..

  ReplyDelete
 9. This comment has been removed by a blog administrator.

  ReplyDelete
 10. എന്‍റെ ബഷീര്ക നിങ്ങളെ കൊണ്ട് ഞാന്‍ ജയിച്ചു

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. എന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് 22 വയസ്സും ആണ്‍കുട്ടികള്‍ക്ക് 24 വയസ്സും ആണ്. പഠിത്തം കഴിയാനും, ജോലിയാകാനും ഉള്ള സമയം കിട്ടും അപ്പോള്‍. ആവശ്യത്തിനു പക്വതയും ഉണ്ടാകും, അതോടൊപ്പം വികാരത്തിന് കുറവും വരില്ല...ഒരു 25 വയസ്സിലും, 28 വയസ്സിലും പെണ്‍കുട്ടിക്ക് അമ്മയും ആകാം...

  ReplyDelete
 13. കൊളംബസ് അമേരിക്ക കണ്ടു പിടിച്ച ശേഷം ഇത്ര വലിയ ഒരു കണ്ടുപിടുത്തം മറ്റാരെങ്കിലും നടത്തിയിട്ടുണ്ടാവുമോ എന്ന് സംശയമാണ്
  basheerka, super post

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. ജസ്റ്റിസ്‌ ശ്രീദേവി ഒരിക്കലും ഇനി 25 ന്നു മുമ്പുള്ള പ്രായത്തിലേക്ക് മടങ്ങി വരില്ല. അപ്പോള്‍ പുര നിറഞ്ഞു നില്‍ക്കുന്ന ആണ്‍-പെണ്‍ കുട്ടികളെ കഷ്ടത്തിലാ ക്കാനും നാട്ടില്‍ അധര്‍മികത വളരാനും പറ്റിയ ഉപദേശം. താങ്കള്‍ എഴുതിയ പോലെ 60 ആക്കുകയാണ് നല്ലത്. രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു നടന്നിരുന്ന ജമാഅത്തെ ഇസ്ലാമിയും 60 വര്ഷം കഴിഞ്ഞാണ് രാഷ്ട്രീയത്തെ വേളി കഴിച്ചത്. അതിനാല്‍ 60 നല്ല അക്കമാണ്; അതില്‍ തന്നെ പിടിച്ചോളൂ. നമ്മുടെ കല്യാണം കഴിഞ്ഞതുമാണല്ലോ.

  ReplyDelete
 16. നേരത്തെ കല്യാണം കഴിച്ചത് ഭാഗ്യം..അല്ലങ്കില്‍ ഞാനൊക്കെ ഇരുപെത്തെട്ടു തികയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമായിരുന്നെനെ..!

  ഇവന്മാര്‍ക്കൊക്കെ ഓരോന്ന് തോന്നുമ്പോള്‍ ഓരോന്ന് പറയും, അതൊന്നും കര്യമാക്കെണ്ടാന്നെ....അവര്‍ക്കൊക്കെ സദാചാരത്തെക്കാള്‍ വലിയ പേടി വിവാഹ മോചനമാ..ആദ്യമായാണ്‌ വിവാഹ മോചനത്തിന് ഇത്രയും നല്ലൊരു പരിഹാരം കേള്‍ക്കുന്നത്..ബഷീര്‍ജി, നമ്മള് ബ്ലോഗുകാര്‍ സംഘടിച്ചു ഒരു അവാര്‍ഡ്‌ കൊടുത്താലോ..?

  ReplyDelete
 17. അമ്മച്ചീടെ മക്കടെ കല്യാണമൊക്കെ ഈപറഞ്ഞ പ്രായത്തിലായിരുന്നോ എന്തോ..അതോ സ്വന്തം കാര്യം വന്നപ്പോൾ ആദർശം നോക്കിയായിരിക്കും ...ല്ലേ

  ReplyDelete
 18. ഇങ്ങനെ ഒരു വാര്‍ത്ത കണ്ടിരുന്നു; പക്ഷെ അത് വിളമ്പിയത് so called ജസ്റ്റിസ് ആയിരുന്നു എന്ന്‍ ഇപ്പോഴാണ് മനസ്സിലാക്കിയത് . കാരണം അപ്രായോഗികമെന്നു തോന്നുന്ന അത്തരം അഭിപ്രായം പറയുക എന്നത് എത്ര മാത്രം "ശുംഭത്വ"മല്ല??

  ReplyDelete
 19. i cannot believe that justice sridevi said like this. she is shame for all kerala women. thank you basheer for bringing the topic for discussion

  ReplyDelete
 20. ഈ അമ്മച്ചിമാരിങ്ങനെ പലതും പറയും, വേറെ ഒരാളുണ്ടല്ലോ, കമല ആന്റി, ആരിതു കണക്കാക്കുന്നു. വല്ലോ അമ്മായി അമ്മ പോരും നടത്തി വീട്ടില്‍ കൂടാനുല്ലതിനു നാട് നന്നാക്കാനിരങ്ങിയെക്കുന്നു. അല്ലെതന്നെ നാട് ഒരുമാതിരി നന്നായിട്ടുണ്ട് . ഇനി ഇവരുടെ കൂടി കുറവ് ഉള്ളൂ.

  ReplyDelete
 21. അല്ല ഇന്ന് ലോക അമ്മായിഅമ്മ ദിനമല്ലേ
  അമ്മായിയമ്മമാരെക്കുറിച്ച് നാല് വാക്കെഴുതരുതോ....

  ReplyDelete
 22. അമ്മച്ചിയുടെ നല്ല കാലം കഴിഞ്ഞില്ലെ ഇനി മൂപ്പത്തിയാര്‍ക്ക് എന്തു വേണേലും പറയാലോ.. പടച്ചോനെ ആദ്യം കെട്ടിയത് നന്നായി ഇല്ലങ്കില്‍ കുടുങ്ങിയേനെ...
  ഇനി 28 നു മുന്‍പ് കെട്ടിയവര്‍ അത് ഒഴിവാക്കി വേറെ കെട്ടണം എന്ന് എങ്ങാനും പറയുമോ ആവോ ?

  ReplyDelete
 23. ഇന്ത്യന്‍ സര്‍കാരിന്റെ നിയമ പ്രകാരം ഉള്ള വയസ്സ് കേട്ടു ,
  ഇതിലൂടെ നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഒരു വിചാരം ഉണ്ട് , എങ്ങനെ എങ്കിലും പതിനെട്ടു വയസ്സ് തികക്കുക , എന്നാല്‍ ഏതെങ്കിലും ഒരാള്‍ വന്നു ധതെടുതോലും എന്ന് , പ്രത്യകിച് പ്രജീന മുസ്ലിം കുടുംബത്തില്‍ ,അത് കൊണ്ട് പതിനെട്ടു എന്നുള്ളത് ഒരു 22 ആക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യും പുരുഷനമാരുട്ത് ഒരു 26 - 28 വരെയും ആകാം

  ReplyDelete
 24. ആദ്യത്തെ മകളുടെ മോതിരം മാറ്റവും,രണ്ടാമത്തെ മകളുടെ മധുരപ്പതിനേഴും,മാതാപിതാക്കളുടെ കല്ല്യാണവും/അറുപാതാം പിറന്നാ‍ളൂം ഒന്നിച്ചാഘോഷിച്ച ഒരു പാർട്ടിയിൽ കഴിഞ്ഞ മാസം ഇവിടെ ലണ്ടനിൽ ഞാൻ പങ്കെടുത്തിരുന്നു കേട്ടൊ...
  ഇനിപ്പോൾ ഇമ്മടെ നാട്ടിലും ആവാം ഇപ്പരിപാടി..അല്ലേ ഭായ്

  ReplyDelete
 25. അമ്മച്ചീ.... അമ്മച്ചീ.... എന്നുള്ള പ്രയോഗം ഒഴിവാക്കാമായിരുന്നു. കേരളത്തില് കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റിയുള്ള ഒരു ആശങ്കമാത്രമായാണ് ....(വനിതാ കമ്മിഷന് അദ്ധ്യക്ഷ ജസ്റ്റിസ് ശ്രീദേവി).... അഭിപ്രായപ്പെട്ടിരിക്കുന്നത്. വിമര്ശനങ്ങളാകാം... വിമര്ശിക്കുക തന്നെവേണം. എന്നാല് ഇതുപോലെ ... അമ്മച്ചീയെന്നോ മറ്റോ... വിളിക്കാതെ ശ്രദ്ധിക്കണം.

  ReplyDelete
 26. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

  "ആദ്യത്തെ മകളുടെ മോതിരം മാറ്റവും,രണ്ടാമത്തെ മകളുടെ മധുരപ്പതിനേഴും,മാതാപിതാക്കളുടെ കല്ല്യാണവും/അറുപാതാം പിറന്നാ‍ളൂം ഒന്നിച്ചാഘോഷിച്ച ഒരു പാർട്ടിയിൽ കഴിഞ്ഞ മാസം ഇവിടെ ലണ്ടനിൽ ഞാൻ പങ്കെടുത്തിരുന്നു കേട്ടൊ...
  ഇനിപ്പോൾ ഇമ്മടെ നാട്ടിലും ആവാം ഇപ്പരിപാടി..അല്ലേ ഭായ്"

  ഈ വരികളില്‍ താങ്കള്‍ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നു. Excellent

  ReplyDelete
 27. @ Pravasi
  അമ്മച്ചി എന്ന പ്രയോഗം അലോസരപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക. പ്രായമായ സ്ത്രീകളെ അമ്മച്ചി എന്ന് വിളിക്കുന്ന ഒരു പതിവ് ഞങ്ങളുടെ നാട്ടില്‍ ഉണ്ട്. മോശമായ ഒരു അഭിസംബോധന ആയിട്ടല്ല അത് ഉപയോഗിച്ചത്. എഴുത്തിന്റെ ഒഴുക്കില്‍ വന്നു പോയതാണ്.

  ReplyDelete
 28. അമ്മായി അമ്മയുമായി വഴക്ക് കൂടാന്‍ ഉള്ള ത്രാണി ആയാല്‍ പെണ്ണിനും, അത്യാവശ്യം ഉള്ള തുണീം പണ്ടോം പെണ്ണിന് വാങ്ങിക്കൊടുക്കാന്‍ ഉള്ള വരുമാനം ഉണ്ടെങ്കില്‍ ആണിനും കല്യാണം ഒക്കെ ആവാട്ടോ അമ്മച്ച്യെ

  ReplyDelete
 29. Advise is the most easiest things to do

  ReplyDelete
 30. "കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കൊളാമ്പിയില്‍ ആയിപ്പോയി" എന്ന് മാത്രം പറയുന്നു.

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. ഈ ഈ അമ്മച്ചി ഫയങ്കര മിടുക്കിയാ...
  നാട്ടില്‍ ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളെ ആസ്പദിച്ചു
  കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കാന് ഇവര്‍ പ്രത്യേക
  താല്പര്യം കാണിക്കാറുണ്ട്. ചര്‍ച്ചകളില്‍ ചുരുങ്ങിയത് ഒരു ഡസന്‍ ഗീര്‍വാണമെങ്കിലും പൊട്ടിക്കുന്ന കൂട്ടത്തിലാ. വിവാഹപ്രായ വിഷയത്തിലും നല്ല ഒന്നാം നമ്പര്‍ അഭിപ്രായമല്യോ പറഞ്ഞത്. എന്നിട്ടുവേണം യുവതീ യുവാക്കള്‍ മൂക്ക് കയറു പൊട്ടിച്ചും മുക്രയിട്ടും നാടു നീളെ ചിറ മാന്തി നടക്കാന്‍.സൊസൈറ്റി ലേഡികളുടെ പുറംപൂച്ചും കീറി വലിച്ച അധരവ്യായാമവുമൊന്നും ഇവിടെ പ്രശ്ന പരിഹാരം കൊണ്ട് വരില്ല.മാതൃകാ യവ്വനവും സുഭദ്ര ദാമ്പത്യവും സുന്ദര കുടുംബവുമെല്ലാം മൂല്യങ്ങളുടെ ശക്തമായ അടിത്തറയില്‍ വാര്‍ത്തെടുക്കപ്പെടണം.അതില്ലെങ്കില്‍ മൂത്ത് നരച്ചാലും ബോധം വരില്ല!!.

  ReplyDelete
 33. MT Manaf said..
  "നാട്ടില്‍ ഒറ്റപ്പെട്ട ഏതെങ്കിലും സംഭവങ്ങളെ ആസ്പദിച്ചു
  കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കാന് ഇവര്‍ പ്രത്യേക
  താല്പര്യം കാണിക്കാറുണ്ട്".

  Yes, അത്തരം പരാമര്‍ശങ്ങള്‍ പലപ്പോഴും വല്ലാതെ irritate ചെയ്യാറുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അല്പം വിവേക ബുദ്ധിയോടെ പ്രശ്നങ്ങളെ സമീപിചിരുന്നെങ്കില്‍ ..

  ReplyDelete
 34. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അല്പം വിവേക ബുദ്ധിയോടെ പ്രശ്നങ്ങളെ സമീപിചിരുന്നെങ്കില്‍ ...

  enikkum angine thannethonnunnu Basheer.
  Excellent work. Congrats to You.

  ReplyDelete
 35. വിവാഹം കഴിഞ്ഞവര്‍ ഇവിടെ കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോഴാണ് ചോരത്തിളപ്പുള്ള യുവതയുടെ ശാപം
  ഏറ്റുവാങ്ങനായി അമ്മച്ചിയുടെ ഒരു അമേരിക്കന്‍ കണ്ടുപിടുത്തം ................
  കലക്കിയിട്ടുണ്ട് ബഷീര്‍കാ ...........


  --
  സാജിദ് കൊച്ചി

  ReplyDelete
 36. Dear Basheer Bhai,

  Good topic. I saw it few hours ago in ‘Koottam’ - someone pasted
  it without giving credit to you!.
  In India, the new generation is more career-oriented and is reluctant to assume other responsibilities before their career objectives are fulfilled.
  People generally attain a degree of stability in terms of career around the age of 30 years and hence there has been an increasing trend where people prefer to get married in their thirties. Marriage is no longer a life goal for a large number of Indian youth who are now more career-oriented.

  Best wishes

  Azeez

  ReplyDelete
 37. പ്രതിഷേധം കൊള്ളാം, ബഷീറേ. :)

  ReplyDelete
 38. @ C.O.T Azeez
  Thank you Azeez bai

  cutting & pasting is part of globalization now (of course, without byline).. I used to blast out earlier whenever see such things. now I am conditioned to accept the reality and realized nothing to worry about it, it is part of the internet culture.

  Noted your balanced view based on the current trends among youngsters.

  ReplyDelete
 39. വിവാഹം കഴിക്കുന്നത് കൊണ്ടാണല്ലോ വിവാഹ മോചനം ഉണ്ടാകുന്നത്. എന്നാല്‍ പിന്നെ വിവാഹം തന്നെ വേണ്ടെന്നു ഒരു നിയമം ഉണ്ടാക്കിയാല്‍ പോരെ ബഷീര്കാ. ഈ ബഷീര്‍ക്കാന്റെ ഒരു കാര്യം.

  ReplyDelete
 40. Akbar said
  കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍
  90 കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയി..

  പിന്നെ എന്ത് സംഭവിച്ചു എന്ന് കൂടി പറയൂ അക്ബര്‍.. വല്ലതും നടന്നോ? i mean, വിവാഹ മോചനം..

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. ബഷീര്‍ Vallikkunnu said...
  Akbar said
  കേട്ടില്ലേ കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍
  90 കഴിഞ്ഞപ്പോള്‍ പെണ്ണ് കെട്ടാന്‍ പോയി..

  പിന്നെ എന്ത് സംഭവിച്ചു എന്ന് കൂടി പറയൂ അക്ബര്‍.. വല്ലതും നടന്നോ? i mean, വിവാഹ മോചനം..
  --------------------------

  പിള്ളേച്ചന്‍ പെണ്ണ് കെട്ടി ആദ്യരാത്രിയില്‍ തന്നെ പെണ്ണ് വിധവയായി. രണ്ടു പേര്‍ക്കും ഒരു തരത്തില്‍ മോചനം തന്നെ.

  എനിക്ക് ഒന്നേ പറയാനുള്ളൂ. മൂന്നു ചക്രമുള്ള സൈക്കിള്‍ ആറാം വയസില്‍ തന്നെ കിട്ടണം. അത് പ്ലസ് ടൂ പഠിക്കുമ്പോള്‍ കിട്ടിയിട്ട് കാര്യമില്ല.
  വിജയന്‍ പറഞ്ഞ പോലെ എല്ലാത്തിനു ഒരു സമയം ഉണ്ട് ദാസാ.

  ReplyDelete
 43. Akbar said
  "മൂന്നു ചക്രമുള്ള സൈക്കിള്‍ ആറാം വയസില്‍ തന്നെ കിട്ടണം"

  എന്റെ പോസ്റ്റിന്റെ ആകെത്തുകയെ താങ്കള്‍ ഒറ്റ വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. ചെറിയ ഉരുളക്കു വലിയ ഉപ്പേരിയുണ്ടാക്കുന്ന ഫാക്ടറി വാഴക്കാട്ട് ഉണ്ടോ?

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. വികി പീഡിയ ചെക്ക്‌ ചെയ്യുമ്പോള്‍ ഈ ജസ്റ്റിസ്‌ അമ്മച്ചി പറഞ്ഞതുപോലെ യുള്ള വിവാഹ കഴിക്കാനുള്ള പ്രായം(Marriageable age ) ലോകത്ത് എവിടെ യും ഉണ്ടോ എന്നാ തോന്നുന്നില്ല >>http://en.wikipedia.org/wiki/Marriageable_age

  വിവാഹ മോചനങ്ങള്‍ നിയന്ത്രിക്കാന്‍ justice അമ്മച്ചി കണ്ടത്തിയ മാര്‍ഗ്ഗം അപാരം തന്നെ ..

  അമ്മച്ചി ഇനിയും ആ സ്ഥാനത് തുടര്‍ന്നാല്‍ ഇനിയും വലിയ കണ്ടതാലുകളും നിര്‍ദേശങ്ങളും കൊണ്ട് വരും അത് കൊണ്ട് സര്‍ക്കാര്‍ അമ്മച്ചിക്ക് വിശ്രമ ജീവിതതിന്നുള്ള ഒരു അവസരം നല്‍കി ആ സ്ഥാനത് വേറെ വല്ല ബുദ്ധി ജീവികളെയും ഇരുതുന്നതാവും നല്ലത് ..

  അക്ബര്‍ പറഞ്ഞത് പോലെ "മൂന്നു ചക്രമുള്ള സൈക്കിള്‍ ആറാം വയസില്‍ തന്നെ കിട്ടണം. അത് പ്ലസ് ടൂ പഠിക്കുമ്പോള്‍ കിട്ടിയിട്ട് കാര്യമില്ല. "

  excellent post basheer

  ReplyDelete
 46. വിഷയമ്ഗൌരവമുള്ളത് തന്നെ . നമുക്കുമില്ലേ സഹോദരിമാര്‍ ...അവര്‍ക്ക് പ്രായത്തിനനുസരിച്ച് ജീവിതത്തെ കുറിച്ചുള്ള നല്ല കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളും നല്‍കി
  (പതിനെട്ടു വയസ്സ് തന്നെ മതിയായ പ്രായമാണ് ) ഭാവി തലമുറയെ വളര്‍ത്തിയെടുത്തു കൊണ്ട് തന്നെ സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുവാന്‍ സാധിക്കുന്ന രീതിയില്‍ മാനസികമായി പിന്തുണ നല്‍കുകയാണ് വേണ്ടത് .ഒരു ഇരുപതു വയസ്സ് വരെ ചൂഷണം കൂടുതല്‍ ഉണ്ടാകുവാന്‍ സാദ്യതയുള്ള പ്രായമാണ് .അത്രയും നാള്‍ ജീവിതത്തില്‍ എല്ലാം ആസ്വദിക്കുവാനുള്ള ആഗ്രഹത്തിലാണ് യുവ സമൂഹത്തിലെ യുവതികള്‍ പിന്നീടാണ് അവര്‍ ജീവിതത്തെ ഗൌരവമായി സമീപിച്ചു കാണുന്നത് .( അപ്പോഴേക്കും തിരിച്ചു കിട്ടാനാവാത്ത വിധം പലതും നഷ്ടപ്പെട്ടേക്കാം )
  അത് കൊണ്ട് തന്നെ പതിനെട്ടു വയസ്സില്‍ വിവാഹിതയായി കുട്ടികളെ പ്രസവിച്ചു ഒരു ഇരുപത്തി അഞ്ചു വയസ്സില്‍ പൊതു സമൂഹത്തില്‍ ക്രിയാത്മക ഇടപെടലിനുള്ള പക്വത വരും എന്നാണു എന്റെ അഭിപ്രായം . അത്രയും നാള്‍ അവര്‍ തങ്ങളുടെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഒപ്പം കഴിഞ്ഞു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പഠിക്കട്ടെ . പിന്നെ വിവാഹ മോചനം ഏറ്റവും കുറവ് നേരത്തെ തന്നെ വിവാഹം കഴിക്കുന്ന ദമ്പതികല്‍ക്കിടയിലാണ് എന്നതിന് നമ്മുടെ മുന്‍ തലമുറയെ നോക്കിയാല്‍ വ്യക്തമാണല്ലോ...

  വൈകി വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ പരസ്പര വിശ്വാസം,സ്നേഹം ,ക്ഷമ തുടങ്ങിയവയൊക്കെ വളരെ കുറയും ,കാരണം തങ്ങള്‍ ജീവിച്ച പോലെ തന്നെയാവും തങ്ങളുടെ ഭാര്യയാകുവാന്‍ പോകുന്നവളും ജീവിച്ചത് എന്ന് മനസ്സിലാക്കുവാനുള്ള പുത്തിയൊക്കെ ഏതു പൊട്ടനും ഉണ്ടാവുമല്ലോ.... ????

  ReplyDelete
 47. പിതോ രക്ഷതു കൌമാരേ...
  ഭാര്‍തോ രക്ഷതു യൌവനേ...
  പുത്രോ രക്ഷതു വാര്ധക്യെ ...
  ന: സ്ത്രീ സ്വാതന്ത്ര മര്‍ഹിതി...
  ഇതിനി മാറ്റേണ്ടി വരും അല്ലോ ...അങ്ങനെ ആയാല്‍

  ReplyDelete
 48. ശരിക്കും യൂറോപ്യന്‍ സ്റ്റൈലാ നല്ലത് .
  'പശുവിന്റെ കടിയുമടങ്ങും കാക്കയുടെ വിശപ്പും പോകും " എത്ര മനോഹരഭയാനകം

  ReplyDelete
 49. "ആ അനുഗ്രഹത്തെ നായിയ്ക്കും നരിക്കുമല്ലാതെ ആക്കിയിട്ട് അമ്മച്ചിക്ക് നഷ്ടപ്പെടാനൊന്നുമില്ല. തന്റെ നല്ല കാലമൊക്കെ ഏതായാലും കഴിഞ്ഞു, എന്നാല്‍ ഇനി ബാക്കിയുള്ളവരുടെതൊക്കെ കുളമാക്കിക്കളയാം എന്നൊരു ചിന്ത അമ്മച്ചിക്കുണ്ടോ എന്ന് അറിയില്ല."

  kalakki

  ReplyDelete
 50. ബഷീറെ,ആണിന്റെ പ്രായം അങ്ങനെ നിക്കട്ടെ;പെന്നിന്റെ പ്രായം 10 ഇൽ താഴെ ആക്കിയാൽ എന്താ മാനം ഇഡിഞ്ഞു വീഴുമോ?

  ReplyDelete