October 3, 2010

പി ടി ഉഷയുടെ ലേറ്റസ്റ്റ് സര്‍ക്കസ്സ്

പി ടി ഉഷയെ ഗെയിംസിന് വിളിച്ചില്ല എന്ന് പറഞ്ഞു ഒടുക്കത്തെ ബഹളമാണ് നമ്മുടെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇന്നലെ മുതല്‍ വേറൊരു വാര്‍ത്തയും ഇല്ല. പെണ്ണായാല്‍ അല്പം കുശുമ്പ് കാണും. കുശുമ്പ് ഇല്ലെങ്കില്‍ പിന്നെ പെണ്ണില്ല. അത്തരം കുശുമ്പുകള്‍ക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ കവറേജ് കൊടുക്കാന്‍ തുടങ്ങിയാല്‍ എനിക്കൊന്നേ പറയാനുള്ളൂ..  ദിസ്‌ ഈസ്‌ നോട്ട് ഗുഡ്.. ദിസ്‌ ഈസ്‌  വെരി ബാഡ്. വെരി വെരി ബാഡ്..  ( ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ട് കേട്ട് ഞാനും ഒരു സായിപ്പായി)

ഇന്ത്യന്‍ ടീമിന്റെ ഭാഗമായി എത്തുന്ന ഉഷയ്ക്ക് എല്ലാ സൌകര്യങ്ങളും ഡല്‍ഹിയില്‍ തയ്യാറാണ് എന്നാണ് അധികൃതര്‍ പറയുന്നത്. മുഴുവന്‍ ചിലവുകളും സര്‍ക്കാറാണ് വഹിക്കുന്നത്.  ടിക്ക്റ്റ്, റൂം, ഭക്ഷണം തുടങ്ങി ടോയലെറ്റ് പേപ്പര്‍ വരെ (വേറെ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല) അവരുടെ മുഴുവന്‍ ചിലവുകളും കല്‍മാഡിയണ്ണന്റെ അക്കൌണ്ടില്‍ നിന്നാണ് പോകുന്നതത്രേ. ഇത്രയൊക്കെ ആയിട്ടും ഉദ്ഘാടനത്തിന് 'ക ശ ണി'ച്ചില്ല  എന്ന് പറഞ്ഞു ഇത്രയധികം ബഹളം കൂട്ടേണ്ട വല്ല ആവശ്യവും ഉണ്ടോ നാട്ടാരെ..?. ഉഷ നല്ല അതലെറ്റ് ആയിരുന്നു. ഇന്ത്യയുടെ പേര് ഉയര്‍ത്തിയിട്ടുണ്ട്. സംഗതിയൊക്കെ ശരിയാണ്. അതിനു മാത്രം അവര്‍ക്ക് നമ്മള് ഇന്ത്യക്കാര്‍ പ്രോത്സാഹനം കൊടുത്തിട്ടുമുണ്ട്. അവാര്‍ഡുകള്‍ എത്ര നല്‍കി എന്നതിന് കണക്കില്ല. പദ്മശ്രീ നല്‍കി, അര്‍ജുന നല്‍കി.  ഉഷയുടെ പേരില്‍ റോഡ്‌, തോട്, കുളം, ബസ്സ്‌, സ്കൂള്‍ എന്ന് വേണ്ട  തപാല്‍ സ്റ്റാമ്പ്‌ വരെ ഇന്ത്യ ഇറക്കിയിട്ടുണ്ട്. പയ്യോളി എക്സ്പ്രസ് എന്ന് നാം വിളിക്കുകയും ചെയ്യുന്നു. ഇനിയും ബഹുമാനിക്കാന്‍ നമ്മള് ഒരുക്കവുമാണ്. പക്ഷെ ഇമ്മാതിരി കുശുമ്പുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകും..  ദിസ്‌ ഈസ്‌ നോട്ട് ഗുഡ്.. ദിസ്‌ ഈസ്‌  വെരി ബാഡ്. വെരി വെരി ബാഡ്..

ഉഷയുടെ കുശുമ്പു ഇത് ആദ്യത്തെ തവണയല്ല. ഏത് ഗെയിംസ് എവിടെ നടന്നാലും ഇത് പോലെ ചില വെടിക്കെട്ടുകളുമായി അവര്‍ വരാറുണ്ട് എന്നാണ് എന്റെ ഓര്മ. മാധ്യമ ശ്രദ്ധ പിടിക്കുവാനുള്ള കുറുക്കു വഴിയായി ഇത്തരം കലാപരിപാടികള്‍ നടത്തുന്നത് ഇനിയെങ്കിലും ഉഷച്ചേച്ചി നിര്‍ത്തണം. കുറച്ചു കുട്ടികളെ നന്നായി പരിശീലിപ്പിച്ച് ഇന്ത്യക്ക് രണ്ടു മെഡല്‍ വാങ്ങിക്കാന്‍ അവസരം ഒരുക്കിയാല്‍ ഇത്തരം സര്‍ക്കസ്സുകള്‍ കാണിക്കാതെ തന്നെ ഉഷചേച്ചിയെ മാധ്യമങ്ങള്‍ ഇനിയും തേടി വരും. ഇന്ന് വൈകുന്നേരം ഇന്ത്യന്‍ ടീമിലെ എല്ലാവരും പോകുന്ന പോലെ ഉഷചേച്ചിയും ഉദ്ഘാടനം കാണാന്‍  പോകണം.  വീണ്ടും വീണ്ടും ഇംഗ്ലീഷ് പറയുന്നതില്‍ ക്ഷമിക്കണം. I speak, please inauguration, you evening. go..


Related Posts

40 comments:

 1. വീട്ടില്‍ നടക്കുന്ന കല്യാണത്തിന് വിളിച്ചാലേ വരൂ എന്ന് പറഞ്ഞാല്‍ എന്താ ചെയ്ക..ഉഷ ചേച്ചി പ്ലീസ്..വരണെ..

  ReplyDelete
 2. അപ്പോള്‍ മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിച്ചിട്ട് അവര് കേട്ടില്ല അല്ലെ ?
  ഇവന്മാരുടെ ഒരു കാര്യം .!

  ReplyDelete
 3. അയല്‍പക്കത്തെ കല്ല്യാണത്തിന് എന്നെ ‘സ്പെഷല്‍’ വിളിച്ചില്ല എന്ന് പറഞ്ഞ് പോവാതിരുന്ന എന്റെ ചെറുപ്പകാലത്തെ ഓറ്മിപ്പിക്കുന്നു ഉഷച്ചേച്ചി. ചേച്ചിക്ക് ഇപ്പോഴും ചെറുപ്പമാ...കുശുമ്പിന്റെ കാര്യത്തില്‍.

  ReplyDelete
 4. അപ്പൊ വായിച്ചില്ലായിരുന്നോ?....
  പി റ്റി ഉഷയ്ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ആരെങ്കിലും ക്ഷണിക്കണോ?.
  http://aacharyan-imthi.blogspot.com/2010/10/blog-post_03.html

  ഏതായാലും എന്നെപ്പോലെ തന്നെ അല്ലെ ബഷീര്‍ക്കാ...കുറെ നാളായി വെറുതെ കലപില പറയുന്നത് നന്നാവില്ല എന്ന് പറഞ്ഞാല്‍ എന്താ ചെയ്ക?
  --

  ReplyDelete
 5. ലോകത്തുള്ള സകല പ്രശ്നങ്ങളോടും കലഹിക്കുന്ന ബഷീര്‍ എന്ന മുരടന്‍ ബ്ലോഗര്‍ക്ക് ഉഷയുടെ ലോല മനസ്സിന്റെ ഫീലിംഗ് മനസ്സിലായെങ്കിലേ അത്ഭുധമുള്ളൂ.

  കോമണ്‍ വെല്‍ത്തിന്റെ സംഘാടകന്‍ എന്ന നിലക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ ഞാന്‍ പ്രതികരിക്കുന്നത് ശരിയല്ല. എന്തായാലും ഈ പോസ്റ്റ് വായിച്ച സ്ഥിതിക്ക് കമ്മറ്റിയുടെ പേരില്‍ സ്വമേധയാ കേസെടുത്തു അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു. സ്പോര്‍ട്സ് പ്രേമികള്‍ ദയവായി സഹകരിക്കുക.

  ങേ.... കല്‍ 'മാടി' വിളിക്കുന്നു. ഇപ്പൊ വരാം......
  .

  ReplyDelete
 6. ഹഹഹ... ഉഷയ്ക്ക് ഇനിയെന്തിനാ അണ്ണാ മാധ്യമ ശ്രദ്ധ. അവരുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കലിപ്പ് 'ഞമ്മള' സംഘാടക സമിതിയോട് തീര്‍ക്ക്!

  ReplyDelete
 7. എന്നെ മുരടന്‍ ബ്ലോഗ്ഗര്‍ എന്ന് വിളിച്ച അക്ബറിനെതിരെ ഞാന്‍ ഫൈസാബാദ് കോടതിയില്‍ ഒരു കേസ് കൊടുക്കുകയാണ്. അഞ്ഞൂറ് വര്ഷം കഴിഞ്ഞു വിധി വരുമ്പോള്‍ ഒരു കമ്പിയടിക്കണേ.. (ഒരു മൂന്നാം കക്ഷിയെ കിട്ടിയിരുന്നെങ്കില്‍ കോടതിക്ക് വിധി പറയാന്‍ എളുപ്പമായിരുന്നു).

  ReplyDelete
 8. ആ ഉഷ ചേച്ചി ബ്ലോഗറല്ലാത്ത് ബഷീറണ്ണന്റെ ഭാഗ്യം .....ആയിരുന്നെങ്കില്‍ ...?

  ReplyDelete
 9. ശ്രദ്ധേയന്‍ | shradheyan said -കലിപ്പ് 'ഞമ്മള' സംഘാടക സമിതിയോട് തീര്‍ക്ക്!

  @-ശ്രദ്ധേയന്‍
  പരാധിയില്‍ "കുഴന്‍പില്ലാത്തത്" കൊണ്ടാണല്ലോ കലിപ്പ് ബ്ലോഗില്‍ തീര്‍ത്തത്. എന്താ അപ്പിക്ക് ""'ഞമ്മള'"" പുടിച്ചിലാ..... എന്തിനാണ് ബായി അനവസരത്തില്‍ അസ്ഥാനത്ത് കൊള്ളി വെക്കുന്നത്. അപ്പൊ ഞമ്മള് പോയിട്ട് ഇനിയും ബരാം. ന്തെയീ........

  ReplyDelete
 10. എന്നാലും അവര്‍ക്ക് ഒരു ക്ഷണക്കത്ത് അയക്കാമായിരുന്നു. ഉഷയെക്കള്‍ വലിയ കായിക താരങ്ങള്‍ നമുക്കില്ലല്ലോ.
  എല്ലാ വിഷയങ്ങളും ടച്ചു ചെയ്യുന്ന ബഷീര്ക ചേകനൂര്‍ മൌലവിയെ വിട്ടുകളഞ്ഞു. പ്രതിഷേദം അറിയിക്കുന്നു.

  ReplyDelete
 11. ഒന്നുല്ലേലും ഉഷ ചേച്ചി ഗെയിംസ് ഇല്‍ നമുക്ക് ഒരു അഡ്രസ്‌ ഉണ്ടാക്കി തന്ന ആളല്ലേ?
  വിളിക്കേണ്ടതാണ് മര്യാദ.


  അല്ല ഇപ്പൊ ഇതാണോ കേരളത്തിലെ ഏറ്റവും വലിയ സാമൂഹീക പ്രശ്നം?
  ഇങ്ങള് സിഗ്വി എന്നൊരാളെ അറിയില്ലേ?
  എല്ലാത്തിനും ഞാന്‍ തന്നെ വേണംന്നു പറഞ്ഞാ വല്യ പടാട്ടോ :)
  http://t.co/TKxChyA

  ReplyDelete
 12. ഇനിയിപ്പോ നമുക്ക് കുറച്ചു ദിവസം ഇതിന്റെ പിന്നാലെ കിടന്നു കറങ്ങാം,

  "ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും
  ചോര തന്നെ കൊതുകിന്നു കൌതുകം"

  ഇനിയിപ്പോ ടിന്റു ലൂക്കക്ക് ഒന്നാം സ്ഥാനമല്ല ഒരു മെഡലും കിട്ടിയില്ലെങ്കില്‍ അതിനു ഇതാണ് കാരണം എന്ന് നമുക്കൊക്കെ പറയാമല്ലോ?
  "ഓടുന്ന നായക്ക് ഒരു മുഴം മുന്‍പേ ഏറു "

  ഇതിലിപ്പം ആരാ നായ ?

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഗയിംസിന്റെ നടത്തിപ്പാശാന്മാരുടെ പരക്കം പാച്ചിൽ ഇനിയും തീർന്നിട്ടില്ല. അതിനിടയിൽ എവിടെ വിളിക്കാൻ നേരം.??

  ReplyDelete
 15. പാവം ഉഷ. അവളെ സ്നേഹിക്കാന്‍ ആരുമില്ല.

  ReplyDelete
 16. usha is a great athlet. she spoiled her reputation with this controversy

  ReplyDelete
 17. ഉഷയെ ക്ഷണിച്ചാലും സന്തോയം, കഷണിച്ചാലും സന്തോയം..
  ഗെയിംസ് നടന്നാലും സന്തോയം, നടന്നില്ലേലും സന്തോയം..
  കളി നടക്കുമ്പോള്‍ സ്റ്റേഡിയം കേടായാലും സന്തോയം ഇല്ലേലും സന്തോയം...
  ഞമ്മക്ക് ആര് പോയാലും സന്തോയം പോയില്ലെലും സന്തോയം..
  ഇത്ര അലവലാതി ഗെയിംസ് നടത്തി മാനം കളയെണ്ടിയുരുന്നോ സാറന്മാരെ...??

  ReplyDelete
 18. Usha is media crazy. Good post

  ReplyDelete
 19. ക്ഷണിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്നത് നുമ്മക്ക് ചെര്ന്നതല്ലല്ലോ ..

  ReplyDelete
 20. കായിക രംഗത്ത് അവരുടെ സംഭാവനകള്‍ ഇന്ത്യക്ക് മറക്കാന്‍ പറ്റാത്തതാണ്. വിളിച്ചില്ല എങ്കില്‍ തീര്‍ച്ചയായും വിളിക്കേണ്ടത് തന്നെയല്ലേ ?!

  ReplyDelete
 21. അപ്പൊ അക്ബര്‍ അപ്പിയും ഞമ്മള ആളാ?? നടക്കട്ട്. കോടികള്‍ അടിച്ചു മാറ്റുന്നതിന്റെ ഇടയില്‍ 'ഏതോ' ഒരു ഉഷയെ ഓര്‍ക്കാനൊക്കെ നിങ്ങടെ കല്‍മാഡി അണ്ണന് എവിടെ നേരം? ക്ഷണിച്ചില്ലെന്നു ഉഷ പറഞ്ഞതാണിപ്പോള്‍ കുറ്റം! ഒപ്പം ബഷീര്‍ ഭായിയുടെ വക 'മാധ്യമശ്രദ്ധ കിട്ടാനാണ്‌' എന്ന പരാമര്‍ശവും കണ്ടപ്പോള്‍ പറഞ്ഞു പോയതാ.. ക്ഷമി...

  ഓഫ്: എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)

  ReplyDelete
 22. Usha no come we sad Usha come we happy. Suresh is a Kalmadi and this game a wealth!!

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. @-ശ്രദ്ധേയന്‍ | shradheyan

  കല്‍മാഡി കള്ളനാണ് എന്നത് കല്‍മാഡി അടക്കം എല്ലാവര്ക്കും അറിയാം. ഈ കേസ് അങ്ങോട്ട്‌ ചാര്‍ത്തണ്ട. ഇവിടെ വിഷയം ഉഷയാണ്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഉഷയെപ്പോലുള്ള ഒരു പരിചയസമ്പന്നയായ സ്പോര്‍ട്സ് താരത്തിനു അവാര്‍ഡ് ജേതാക്കളായ വി ഐ പി താരങ്ങള്‍ക്ക് വേദിയില്‍ പ്രത്യേക ഇരിപ്പിടം ഉണടാകും എന്ന് അറിയാതിരിക്കില്ല. എന്നിട്ടും ഇന്ത്യന്‍ ടീമില്‍ അംഗമായ ഉഷ തന്നെ പ്രത്യേകം ക്ഷണിക്കാന്‍ അവസാന നിമിഷംവരെ കാത്തിരുന്നു എന്ന് പറയുമ്പോള്‍ അവര്‍ വളരെ ചെറുതായിപ്പോയി അല്ലെങ്കില്‍ അഹങ്കാരം കൊണ്ട് ശ്രീശാന്തിനെക്കാള്‍ വലുതായിപ്പോയി എന്നെ ഞാന്‍ പറയൂ. വാസ്തവത്തില്‍ ഉഷയുംകൂടി ചേര്‍ന്ന ഒരു കൂട്ടായ്മയുടെ വിജയം ആവേന്ടതല്ലേ cwg.

  യുവര്‍ ഓണര്‍ - ക്ഷണിച്ചില്ലെന്നു "പറഞ്ഞത്" മാത്രമല്ല ഇപ്പോള്‍ കുറ്റം. ആ പേരില്‍ ഗൈമ്സില്‍ പങ്കെടുത്തതുമില്ല. കാലുപിടിച്ചു ക്ഷണിക്കാന്‍ ഇതെന്താ കല്‍മാടിയുടെ രണ്ടാം (ഇനി മൂന്നോ നാലോ - അറിയില്ല) കെട്ടാണോ. രാജ്യം ഒത്തൊരുമയോടെ നടത്തുന്ന ഒരു ഇവന്റ്. അവിടെ വേണ്ട ആദരവോടെ പ്രത്യേകം ഇരിപ്പിടവും റെഡി ആണ്. കോടികള്‍ കട്ടുമുടിച്ച "കാല മാടിക്ക്" ഉഷയെ ക്ഷണിക്കാഞത് കൊണ്ട് നാല് കോടി കൂടി അധികം കിട്ടി എന്ന് തോന്നുന്നില്ല.

  കുട്ടിയെ മാമോദീസ മുക്കുന്ന ചടങ്ങിലേക്ക് കുട്ടിയുടെ അച്ഛനെ പ്രത്യേകം ക്ഷണിക്കണോ. ഇനി നിര്‍ബ്ബന്ധമാണെങ്കില്‍ ഒരു ഇ മെയില്‍ അയക്കാം. (കുട്ടിന്റെ അച്ഛാ മമോദീസക്ക് വരണേ.)

  ഒടുക്കത്തെ ഓഫ്
  ഓഫ്: എരഞ്ഞോളി മൂസയുടെ പാട്ട് ആദ്യമായി കേട്ട ഒരാള്‍ പറഞ്ഞത്രേ, 'കൊള്ളാം, ഇയാള്‍ക്ക് ഭാവിയുണ്ട്' :)
  ഹോട്ടല്‍ ആണെന്ന് കരുതി ഒരാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി.........
  ....ഹ ഹ ഹ ഞാന്‍ ചിരിച്ചു ഇനി നിങ്ങളും ചിരിക്കുക

  ReplyDelete
 25. @ അക്ബര്‍: തോറ്റുതന്നു. എന്റെ മേലെയുള്ള കമന്റുകള്‍ തിരുത്തി താഴെ കൊടുത്ത പ്രകാരം വായിക്കാന്‍ അപേക്ഷ.

  "പ്രത്യേകം ക്ഷണിക്കേണ്ടതില്ലാത്ത ഉഷയ്ക്ക് ഇമൈല്‍ വഴി പ്രത്യേക ഇന്‍വിറ്റെഷന്‍ അയച്ച കല്‍മാഡിക്കൂട്ടം മാപ്പ് പറയുക. അനാവശ്യ ഈമൈലുകള്‍ അയച്ചു ഇന്ത്യാ ഗവണ്മെന്റിനു അമിത സാമ്പത്തിക ബാധ്യത വരുത്തി വെക്കാതിരിക്കുക. പത്രത്തിലും ടീവിയിലും പേരും ഫോട്ടോയും വരാനുള്ള ഉഷയുടെ സര്‍ക്കസ് അവസാനിപ്പിക്കുക. ബഷീര്‍ക്കാ, കിടിലന്‍ പോസ്റ്റ്‌. "

  താങ്കളുടെ നര്മബോധത്തിനു മുമ്പില്‍ ഒരിക്കല്‍ കൂടി, നല്ല നമസ്കാരം.

  @വള്ളിക്കുന്ന്: :)

  ReplyDelete
 26. @-ശ്രദ്ധേയന്‍ | shradheyan

  താങ്കളോട് തോല്‍ക്കുന്നതിലായിരുന്നു എന്‍റെ വിജയം. പക്ഷെ താങ്കള്‍ ഈ കമെന്റോടെ എന്നെ ശരിക്കും തോല്‍പ്പിച്ച് കളഞ്ഞു. ശ്രദ്ധേയന്‍ എന്ന നല്ല ബ്ലോഗറെ, സുഹൃത്തിനെ എനിക്കറിയാം. ഞാന്‍ കൈതന്നിരിക്കുന്നു.

  @-ബഷീര്‍ ഇതൊക്കെ ചുമ്മാ ഒരു തമാശയായി കാണണേ .....

  ReplyDelete
 27. @ അകബ്ര്‍: താങ്കളുടെ കമന്റുകളുടെ ശക്തി പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. നമ്മളൊക്കെ എത്ര 'കശപിശ' കൂടിയാലും ബൂലോകം എന്ന സൌഹൃദ ചരടില്‍ നിന്നും അടര്‍ന്നു പോവില്ലെന്നതിന്റെ തെളിവാണ് താങ്കളുടെ അവസാന കമന്റ്. തോല്‍വിയും ജയവുമല്ല അറിയലും അറിയിക്കലുമാണല്ലോ ചര്‍ച്ചകളുടെ ഉദ്ദേശം. നമ്മുടെ തര്‍ക്കം സൌഹൃദത്തിന്റെ അതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഭാവുകങ്ങള്‍.

  വള്ളിക്കുന്നിനുള്ള സ്മൈലി ഞാന്‍ നേരത്തെ കൊടുത്തിട്ടുണ്ട്. :)

  ReplyDelete
 28. ഉഷ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറഞ്ഞു bcz she has not been‍ given her due.

  ക്ഷണക്കത്ത് കയ്യില്‍ പിടിച്ചു ചെന്ന മില്‍ഖാ സിങ്ങിനു ഇതായിരുന്നു ഗതിയെങ്കില്‍ ക്ഷണം ഇല്ലാതെ താന്‍ കൂടെ കൂടി വിജയിപ്പിക്കേണ്ട സംഗതിയാണ് ഇതെന്ന് കരുതി ഡല്‍ഹില്‍ ഉഷ ചെന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ!!

  ReplyDelete
 29. @ Akbar & ശ്രദ്ധേയന്‍ | shradheyan
  നിങ്ങള്‍ രണ്ടു ബൂലോക കില്ലാഡികളുടെ അന്തസ്സുള്ള വാക്ക് പയറ്റു കണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. ചന്തു പറഞ്ഞ പോലെ "തിരിച്ചു പോകിന്‍ മക്കളെ" എന്ന് പറയാന്‍ ഒരുങ്ങിയപ്പോഴാണ് വെടി നിര്‍ത്തല്‍ വന്നത്.
  നാളിതുവരെ അക്ബറിനോട് കളിച്ചവര്‍ ആരും ജയിച്ചിട്ടില്ല. പക്ഷെ ശ്രദ്ധേയന്‍ ഒരു മുഴം നീട്ടിയെറിഞ്ഞത് കൊണ്ട് കട്ടക്ക് കട്ടക്ക് നിന്നു. രണ്ടാള്‍ക്കും ലാല്‍ശലാം..

  ReplyDelete
 30. @ Aiwa
  മില്‍ഖയുടെതും ഈ വകുപ്പില്‍ പെടുത്താവുന്ന കുശുമ്പ് തന്നെയാണ്. ഗേറ്റ് മാറിക്കടന്നതിലാണ് പുള്ളിക്ക് പരിഭവം!!.

  ReplyDelete
 31. @ ബഷീര്‍ Vallikkunnu
  വകുപ്പേതായാലും ഇതിപ്പോ "ലിതിലൂടെയല്ല ലതിലൂടെ പോയി ലവിടിരുന്ന് ലണ്ടാ മതി - അത്രയേ പറ്റൂ" എന്ന് പറയുന്നതിന് തുല്യമാ. ഉഷ പോവാതിരുന്നത് നന്നായി എന്നേ ഞാന്‍ പറയൂ. പണ്ടാരമടങ്ങാനായി ക്ഷണക്കത്ത് ഇല്ലാതെയെങ്ങാനും അവര്‍ പോയിരുന്നെങ്കില്‍.... ആ 'കാലമാട'ന്‍മാര്‍ ഗേറ്റ് # 14ലേക്കല്ല പകരം exit അടിച്ചു കയ്യില്‍ കൊടുത്തേനെ!

  ReplyDelete
 32. നിഷ്പക്ഷമായി പറഞ്ഞാല്‍ പി.ടി. ഉഷയുടെ വാക്കുകള്‍ പല വിഷയവുമായി ചാനലുകളില്‍ സംസാരിക്കുമ്പോള്‍ സ്വാര്‍ത്ഥത കാണുന്നു. സ്പോര്‍ട്സ് എന്നാല്‍ ഞാന്‍ അറിയാതെ എന്നെ കൂട്ടാതെ ഒന്നും നടക്കരുത് എന്ന ഒരു ഹുങ്ക് ഉഷക്കുണ്ട്. രണ്ടു ദിവസം മുമ്പ് ടി.എന്‍. ഗോപകുമാരുമായുള്ള ഇന്റര്‍വ്യൂയില്‍ സ്പോര്‍ട്സ് താരം ഷൈനി വിത്സണ്‍ പറഞ്ഞത് ഉഷ ആദ്യമൊന്നും ഇങ്ങിനെ സംസാരിക്കില്ലായിരുന്നു. അതിന്റെ ക്രെഡിറ്റ്‌ ഭര്‍ത്താവു ശ്രീനിവാസന് ആണെന്നാണ്. എങ്കിലും ആവശ്യത്തിന്നു മാത്രം തര്‍ക്കിക്കുന്നതാണ് നല്ലതെന്നാണ് ഉഷയുടെ കായിക കഴിവിനെ അന്ഗീകാരിക്കുന്നവരുടെ പക്ഷം.

  ReplyDelete
 33. ഈ കാര്യത്തില്‍ പരിഭവിക്കാന്‍ ഉഷയ്ക്ക് അര്‍ഹത ഉണ്ടെന്നാണ് തോന്നുന്നത്. കുടുംബത്തിലെ പരിപാടിയാണെന്ന് പറഞ്ഞു ചെന്നാല്‍, ഏത് ഉഷ ? എന്ത് ഹടില്‍സ്? എന്നൊക്കെയുള്ള ചോദ്യങ്ങളെ അവര്‍ ഭയപ്പെട്ടിരിക്കും. അര്‍ഹതയില്ലാത്ത നിരവധി പേര്‍ക്ക് മുന്നില്‍ കോടികളുടെ വിരുന്നു വിളമ്പുമ്പോള്‍, കോടികളുടെ കിലുക്കമില്ലാത്ത കാലത്ത് രാജ്യത്തിന്റെ യസസ് ഏറ്റവും ഉയര്‍ത്തിയ താരം പുറത്തിരിക്കേണ്ടി വന്നത് ഒഴിവാക്കേണ്ടിയിരുന്നു.

  മറ്റൊരു വശം, ഉഷയെ ക്ഷണിച്ചിരുന്നെങ്കില്‍ അതേ ന്യായം പറഞ്ഞ് അകത്തു കയറാന്‍ തക്കം നോക്കിയിരുന്ന അര്‍ഹതയില്ലാത്ത പലരെ ഒറ്റയടിക്ക് ഒഴിവാക്കാനായി എന്നുള്ളതാണ്.

  ReplyDelete
 34. പോസ്‌റ്റ്‌ ശ്രദ്ധിക്കപ്പെടാനായി എന്തെല്ലാം അ?്യാസങ്ങള്‍. പി ടി ഉഷയെന്ന കായികതാരം ആരെന്ന്‌ പോലും മനസിലാക്കാതെ ഇത്തരം പോസ്‌റ്റുകള്‍ പടച്ചുവിടുന്നവനെ പണ്ട്‌ വി എസ്‌ പറഞ്ഞതുപോലെ മുക്കാലിയില്‍ കെട്ടി അടിക്കണം. പി ടി ഉഷ പ്രതികരിക്കുന്നതിലാണ്‌ ബഷീറിന്‌ സങ്കടം. രാജ്യത്തിന്റെ യശസിന്‌ വേണ്ടി തന്റെ കായിക ജീവിതം ഒഴിഞ്ഞുവെച്ച ഉഷയെ ഡല്‍ഹിയിലെ കല്‍മാഡിക്കുട്ടന്‍മാര്‍ അപമാനിച്ചതില്‍ അദ്ദേഹത്തിന്‌ ഒട്ടുമില്ല കുണ്‌ഠിതം.എങ്ങനെയുണ്ടാകാന്‍? ?ര്‍ത്താവ്‌ തല്ലുമ്പോഴും വേറെ പെണ്ണിനെ കെട്ടുമ്പോഴും അടങ്ങിയൊതുങ്ങി മൂലയ്‌ക്കിരുന്ന്‌ കരയുന്ന സ്‌ത്രീകളെ മാത്രമാണല്ലോ ബഷീറിന്‌ പരിചയം. ഉഷയെ അംഗീകരിക്കുകയോ ആദരിക്കുകയോ വേണ്ട, അപമാനിക്കാതിരിക്കുകയെങ്കിലും ചെയ്‌തുകൂടെ എന്റെ പൊന്നു ബഷീറേ

  ReplyDelete
 35. 'Hight Lovers' You said it

  ReplyDelete
 36. ബഷീര്‍ പറയുന്നതുപോലെ ഉഷയ്ക്ക് പ്രവേശനം അടക്കം എല്ലാം സൌജന്യം ആണെങ്കില്‍ പിന്നെ എന്തിനാ ഇഷ്യൂ ആക്കുന്നത്, അത് പോലെ സന്കാടക സമിതി ഇമെയില്‍ അയച്ചു എന്ന് പറയുന്നു ,അത് കിട്ടിയിട്ടില എന്ന് ഉഷയും , .സ്പോര്‍ട്സ് നെ സ്നേഹിക്കുന്ന ആളെന്ന നിലക്ക് ഗെയിംസ് ഉ ല്‍ ഘാടന ചടങ്ങിന്നു നേരിട്ട് പോകുകയല്ലേ വേണ്ടത് .. ഉഷ യെ പോലെ യുള്ള പ്രസസ്തരായ ആളുകളെയും ക്ഷനിക്കാതിരിന്നിട്ടുണ്ട് ..
  എന്ത് വിഷമം ഉണ്ടങ്കിലും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരയാതെ കോ മ ണ്‍ വെല്‍ത്ത് ഗെയിംസില്‍ ഉഷ യുടെ പ്രതിശേതം അവരുടെ ശിഷ്യ ടിന്റു ലുക യുടെ പ്രകടനത്തിലൂടെ കാണിക്കാന്‍ കഴിയിട്ടെ...

  ReplyDelete
 37. കുറെ ഇ മെയിലുകള്‍ കിട്ടുന്ന ഉഷ എല്ലാം വായിച്ചു കാണില്ല അല്ലെങ്കില്‍ സ്പാം മെയിലില്‍ പോയിക്കാണും ...എന്തായാലും ഉഷ ചെയ്തത് നന്നായില്ല കുറെ കൂടുന്നുണ്ട് ..സെക്കന്റിന്റെ നൂറില്‍ ഒരംശത്തിനു ഒളിമ്പിക് മെഡല്‍ നഷ്ട്ടപ്പെട്ടു എന്ന് വെച്ച്?...വിളിച്ചില്ലേലും പോകാം ഉഷയ്ക്ക് പത്മ ശ്രീ ആണ് പോയാല്‍ ആ സീറ്റെങ്കിലും കിട്ടാതിരിക്കില്ല ...പിന്നെ ഇന്ത്യയില്‍ ഒരു ഗൈംസ് നടക്കുമ്പോള്‍ സെക്കന്റിന്റെ നൂറില്‍ ഒരംശം ആരും മറക്കാതിരിക്കാനാണോ ഇവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചാടിയത്?

  ....@hight lovers ബഷീര്‍ക്കക്ക് അങ്ങനെയുള്ള പെണ്ണുങ്ങളെ മാത്രമേ കണ്ടിടുള്ളൂ. അല്ലാതെ താങ്കളുടെ എല്ലാം വീടുകളില്‍ നടക്കുന്നത് പോലെ ഭര്‍ത്താക്കന്മാരെ തല്ലി മൂലക്കിരുത്തുന്നവരെ ഇപ്പോഴാണ് കാണാന്‍ തൊടങ്ങിയതു...

  ReplyDelete
 38. Hight Lovers said..."പി ടി ഉഷയെന്ന കായികതാരം ആരെന്ന്‌ പോലും മനസിലാക്കാതെ ഇത്തരം പോസ്‌റ്റുകള്‍ പടച്ചുവിടുന്നവനെ പണ്ട്‌ വി എസ്‌ പറഞ്ഞതുപോലെ മുക്കാലിയില്‍ കെട്ടി അടിക്കണം."

  മുക്കാലി റെഡിയായാല്‍ പറയണം കെട്ടോ. ഞാന്‍ അങ്ങോട്ട്‌ വരേണ്ടി വരുമോ അതോ താങ്കള്‍ അതും കൊണ്ട് ഇങ്ങോട്ട് വരുമോ?

  ReplyDelete
 39. നാട്ടിലെ കല്യാണം പോലെയോ, സ്വന്തം കുഞ്ഞിന്റെ കാതുകുത്ത്‌ പോലെയോ നിസ്സാരമായ ഒന്നായി ഇതിനെ കാണരുത്. "....ദില്ലിയാണ് രാജ്യം, കല്‍മാടിക്കുട്ടന്മാരാണ് ആളുകള്‍..." എന്തും പ്രതീക്ഷിക്കാം. സൌത്ത് പോലെയല്ല നോര്‍ത്ത് എന്നോര്‍ക്കണം. ആഘോഷം വല്ല ചെന്നൈയിലോ ബംഗാളുരുവിലോ ഒക്കെ ആയിരുന്നെങ്കില്‍ ധൈര്യമായി പൊകാമായിരുന്നൂ. ഒഫീഷ്യല്‍ invitation വേണമായിരുന്നൂ എന്ന് തന്നെയാണെന്റെ പക്ഷം.

  ReplyDelete
 40. നിങ്ങളെ സമ്മതിക്കണം...വാര്‍ത്തകളെ ഇങ്ങനെ ഒന്നും വളച്ചു ഓടിക്കരുത്....
  ഉഷയ്ക്ക് സൗകര്യം ചയ്തു എന്നത് ശെരി.....
  ഇവരുടെ ചിലവ് വഹിക്കുന്നു എന്നതും ശെരി....
  പക്ഷെ.....വിളിക്കാത്ത കല്യാണത്തിന് എങ്ങനെ പോകും... ?
  coomon wealth Games ക്ഷനപത്രത്തില്‍ പേരില്ലെങ്കില്‍ എങ്ങനെ വേദിയില്‍ കയറും ??
  ഇന്ത്യ കണ്ട എട്ട്ടവും മികച്ച അത്ലെറ്റ് ആയ ഉഷയെ വിളിക്കാതെ ഗെയിംസ് നടത്തിയാല്‍ , നാണക്കേട്‌ നമ്മുടെ കല്മാടി അന്നാണ് തന്നെ.... അത് കൊണ്ടാണ് ഇത് വാര്‍ത്തയായത്....അല്ലാതെ നിങ്ങള്‍ ഈ പറഞ്ഞ കുശുന്ബ് അല്ല....ഇതൊക്കെ ഉണ്ടെങ്കില്‍ ഉഷ സ്പോര്‍ട്സ് രംഗത്തേക്ക് വരില്ലായിരുന്നു.....നിങ്ങളുടെ കാര്യം വളരെ ക്ഷീണം ആണ് വല്ലിക്കുന്നെ....

  ReplyDelete