August 9, 2010

കല്‍മാഡിയെ രാഷ്ട്രപതിയാക്കിയാലോ?

സെന്‍സ്‌ ഉള്ളവനേ കോമണ്‍സെന്‍സ് ഉണ്ടാവൂ, വെല്‍ത്ത്‌ ഉണ്ടെങ്കിലേ കോമണ്‍വെല്‍ത്തും ഉണ്ടാവൂ. ഇത് നന്നായി അറിയാവുന്ന ആളാണ്‌ സുരേഷ് കല്‍മാഡി. മുപ്പത്തയ്യായിരം കോടി കൊണ്ട് ഒന്നാന്തരം കോമണ്‍ വെല്‍ത്താണ് പുള്ളി കളിച്ചിരിക്കുന്നത്. കോമണ്‍ ടോയ്ലെറ്റ് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്. കോമണ്‍ വെല്‍ത്ത് എന്ന് പറഞ്ഞാലും ഏതാണ്ട് ആ അര്‍ത്ഥം വരും. ഇതൊക്കെ മനസ്സിലാക്കാന്‍ മമ്മൂട്ടി പറഞ്ഞ പോലെ ‘സെന്‍സ് വേണം,  സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം’. ഇത് മൂന്നും മാത്രമല്ല, മറ്റൊന്ന് കൂടി കല്‍മാഡിക്കുണ്ട്. നാട്ടുകാരുടെ പൈസ അണ്ണാക്ക് തൊടാതെ വിഴുങ്ങാനുള്ള കഴിവ്. 

തള്ളേ, ഇത് അയാള്‍ എവിടുന്നു പഠിച്ചു എന്ന് ചോദിക്കരുത്. മുതലക്കുട്ടിക്ക് ആരും സ്വിമ്മിംഗ് പഠിപ്പിക്കാറില്ല. തഴക്കവും പഴക്കവും ചെന്ന കോണ്ഗ്രസ്സുകാരന്‍ ആണ് അയാള്‍. ലത്‌കൊണ്ട് തന്നെ, അണ്ണാക്കല്ല, ആമാശയം പോലും തൊടാതെ സംഗതി എങ്ങിനെ താഴോട്ടു പോക്കാം എന്ന് അയാളെ ആരും പഠിപ്പിക്കേണ്ടതില്ല. പോരാത്തതിന് ഇടക്കാലത്ത് ബീ ജെ പിയിലും ഒന്ന് കയറിയിറങ്ങിയിട്ടുണ്ട് !. തീര്‍ന്നില്ല , സഞ്ജയ്‌ ഗാന്ധിയുടെ കൂടെയായിരുന്നുവത്രേ പുള്ളി കളിച്ചു വളര്‍ന്നത്‌!!. നൂറില്‍ നൂറ്റിപ്പത്ത് കിട്ടാന്‍ പിന്നെ എന്നാ വേണം?

കല്‍മാഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഇന്ത്യയെ മൊത്തം നാറ്റിക്കുന്നതാണ്. നാനൂറു രൂപ വിലയുള്ള ചന്തി തുടക്കാനുള്ള ടിഷ്യൂ പേപ്പര്‍ പുള്ളിക്കാരന്‍ വാങ്ങിയിരിക്കുന്നത് നാലായിരം  രൂപ കൊടുത്താണത്രെ. ഒരു കസേരക്ക് വാടക എണ്ണായിരം രൂപ. പതിനായിരം രൂപ വിലയുള്ള റെഫ്രിജറേറ്ററിന് വാടക നാല്‍പത്തി രണ്ടായിരം. ആയിരത്തറനൂറു രൂപ ഓപ്പണ്‍ മാര്‍കറ്റില്‍ വിലയുള്ള അഡിഡാസ് വിസിറ്റര്‍ വസ്ത്രങ്ങള്‍ നാലായിരം കൊടുത്താണ് വാങ്ങിയിരിക്കുന്നത്. ഒരു ഹീലിയം ബലൂണിന് വാടക നാല് കോടി. കണക്കെല്ലാം മണി മണി പോലെ റെഡി. വരവ് ക മുപ്പത്തയ്യായിരം കോടി.. ചെലവ് ക മുപ്പത്തയ്യായിരം കോടി. ഒരു നയാ പൈസയുടെ ഷോര്‍ട്ട് ഇല്ല. ഇയാളെ നമുക്ക് രാഷ്ട്രപതിയാക്കിയാലോ? വേറെ ഒന്നുകൊണ്ടും അല്ല. കോമണ്‍വെല്‍ത്ത് വിജയിപ്പിക്കാന്‍ പാവം വല്ലാതെ വെയില് കൊണ്ട് തൊലി അല്പം കറുത്തിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ അഞ്ചു കൊല്ലം വെയില് കൊള്ളിക്കാതെ നിര്‍ത്തിയാല്‍ അതൊന്ന് വെളുത്തു കിട്ടും. മാത്രമല്ല ഡല്‍ഹിയിലെ എല്ലാ കോണ്ഗ്രസ്സുകാര്‍ക്കും ഇഷ്ടം പോലെ സല്യൂട്ട് അടിച്ചു നടക്കുകയും ചെയ്യാം. നിങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു ഞാന്‍ സജ്ജെസ്റ്റ് ചെയ്യാം. ഇതുപോലെ ഒരു ഉരുപ്പടിയെ തിരിയിട്ടു തിരഞ്ഞാല്‍ നമുക്കിനി കിട്ടില്ല.

എഴുപത്തൊന്നു രാജ്യങ്ങളിലെ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരെ വേണ്ട പോലെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും നമ്മുടെ നാടിനു കഴിയണം. അത് ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനത്തിന്‍റെ പ്രശ്നമാണ്. ഉണ്ടാക്കിയ ഗ്രൗണ്ടുകള്‍ ഉദ്ഘാടനത്തിന്‍റെ പിറ്റേന്ന് തന്നെ ചോരാന്‍ തുടങ്ങി. കല്‍മാഡിയെപ്പോലൊരു കാട്ടുകള്ളനെ കത്തിയും കഴുത്തും കൊടുത്ത് വിടുമ്പോള്‍ ആലോചിക്കണമായിരുന്നു അതിങ്ങനെയൊക്കെയേ പര്യവസാനിക്കൂ എന്ന്. ഇനിയിരുന്ന് മോങ്ങിയിട്ട് കാര്യമില്ല. ഗെയിംസിന് ഇനി അമ്പതു ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിനിടയില്‍ ചെയ്യാവുന്നത് ചെയ്യാന്‍ കഴിയണം. നാല് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ അവിടെ തകൃതിയായ പണിയാണ്. എയര്‍ പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എന്ന് വേണ്ട സകല സ്ഥലത്തും കോമണ്‍ വെല്‍ത്തിന്റെ പൊടിയും ചളിയും തന്നെ. ചേളാരി ചന്തക്ക് ഇതിനേക്കാള്‍ അടുക്കും ചിട്ടയും ഉണ്ട് എന്ന് ഡല്‍ഹിയില്‍ ഉള്ള എന്‍റെ ജേഷ്ഠനോട് ഞാന്‍ പറയുകയും ചെയ്തു. മാസം നാല് കഴിഞ്ഞെങ്കിലും ഇപ്പോള്‍ സ്ഥിതി അതിലേറെ വഷളായിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ ഒരു പ്രധാന വീഥിയില്‍ കുമിഞ്ഞു കൂടിയ  അഴുക്കുകള്‍ക്ക് ഇടയിലൂടെ മൂക്ക് പൊത്തി ചാടിച്ചാടി നടക്കുന്ന ടൂറിസ്റ്റുകളുടെ ഒരു ക്ലിപ്പിംഗ് ഇന്നലെ ടീ വിയില്‍ കണ്ടു. ഒന്നര മാസം കൊണ്ട് നമ്മുടെ ‘നയീ ദില്ലി’ എങ്ങിനെയിരിക്കുമെന്ന് കണ്ടു തന്നെ അറിയണം.


ഒരു കായിക മേള എങ്ങനെ നടത്തണമെന്ന് സൗത്ത്‌ ആഫ്രിക്ക വേള്‍ഡ് കപ്പ് ഫുട്ബാളിലൂടെ കാണിച്ചു തന്നിട്ടുണ്ട്. കാശില്ലേലും ഉള്ള കാശ് കൊണ്ട് എങ്ങിനെ ജോറാക്കാം എന്നാണ് അവര്‍ കാണിച്ചു തന്നത്. ഉള്ള കാശ് കൊണ്ട് എങ്ങിനെ കല്‍മാഡിമാരുടെ വയറു വീര്‍പ്പിക്കാം എന്നാണ് നാം കാണിച്ചു കൊണ്ടിരിക്കുന്നത്. പതിനാലു കൊല്ലമായി ഈ വേന്ദ്രനാണ് നമ്മുടെ ഒളിമ്പിക്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌. ഇരുപത്തൊന്നു കൊല്ലമായി ഇയ്യാള് തന്നെയാണ് അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും. (നമ്മള് നന്നാവുമോ?. എവടെ?.)  കോമണ്‍വെല്‍ത്തേ, നാറ്റിക്കല്ലേ എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. ബാക്കി നമുക്ക് വെയിറ്റ് ആന്‍ഡ്‌ സീ. എല്ലാവര്ക്കും എന്റെയും കല്‍മാഡിയുടെയും സ്വാതന്ത്ര്യദിന ആശംസകള്‍.

59 comments:

 1. നല്ല പോസ്റ്റ്‌...ആശംസ്സ്കൾ

  ReplyDelete
 2. ‘തള്ളേ, ഇത് അയാള്‍ എവിടുന്നു പഠിച്ചു’ എന്ന് ചോദിക്കരുത്. മുതലക്കുട്ടിക്ക് ആരും സ്വിമ്മിംഗ് പഠിപ്പിക്കാറില്ല. തഴക്കവും പഴക്കവും ചെന്ന കോണ്ഗ്രസ്സുകാരന്‍ ആണ് അയാള്‍. ലത്‌കൊണ്ട് തന്നെ, അണ്ണാക്കല്ല, ആമാശയം പോലും തൊടാതെ സംഗതി എങ്ങിനെ താഴോട്ടു പോക്കാം എന്ന് അയാളെ ആരും പഠിപ്പിക്കേണ്ടതില്ല. "
  ബഷീര്‍ ഇത് കലക്കി ..
  കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ draw back ഇത്തരത്തിലുള്ള അഴിമതിക്കാര്‍ അവരുടെ കൂടെ ഉണ്ട് എന്നതു തന്നെ , ഇനി 1200 കോടി യുടെ ഇസ്രേല്‍ ആയുധ ഇടപാടിലെ അഴിമതി യുടെ കൂടെ വിവരങ്ങള്‍ വരാനുണ്ട് . അങ്ങിനെ അഴിമതിയുടെ കാര്യതിലെങ്കിലും ഇന്ത്യക്ക് ഒന്ന സ്ഥാനം കരസ്ഥമാക്കാം .

  ReplyDelete
 3. കുറെക്കാലമായി ആശാന്‍ ആ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ തുടങ്ങിയിട്ട്. '..ഞാന്‍ രാജി വയ്ക്കില്ല, ഞാന്‍ രാജി വയ്ക്കില്ല...' എന്നും പറയുന്നു. രാജി വക്കാന്‍ തയ്യാറല്ലെങ്കില്‍ ചവിട്ടി പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ ?

  ReplyDelete
 4. ചവിട്ടി പുറത്താക്കിയാല്‍ പല നേതാകന്മാരും വിഴുങ്ങിയ കോടികളുടെ കഥ പുറത്തുവരും..ഇത് ഇയാള്‍ മാത്രം വിഴുങ്ങിയതാ?എല്ലാ കള്ള തായോലികളും ഇതിന്റെ അച്ചാരം വാങ്ങിയിട്ടുണ്ട് .
  ."മക്കള്‍ക്ക്‌ ഒരു നേരത്തെ ആഹാരം വാങ്ങിക്കാന്‍ വേണ്ടി സ്വന്തം ഗര്‍ഭ പാത്രം വരെ വില്‍കുന്ന അമ്മമാരുടെ ഇന്ത്യ"ഈ നേതാക്കന്മാര്‍ ഭരിച്ചാല്‍ അടുത്ത കാലത്തൊന്നും ഈ നാട് നന്നാവില്ല..
  ഏതായാലും മറ്റു രാജ്യക്കാര്‍ ഇവിടെ എത്തിപ്പെട്ടാല്‍ കഴിയാതെ പോകില്ല എന്ന് കള്ളന്മാര്‍ക്ക് അറിയാം..

  ReplyDelete
 5. നമുക്ക്‌ ബ്രിട്ടീഷുക്കാരെ തിരിച്ചു വിളിക്കേണ്ടി വരുമോ? അവര്‍ ഇന്ത്യയെ കൊള്ളയടിക്കുന്നതിനോടൊപ്പം തന്നെ നിര്‍മ്മിച്ച പല റോഡുകളും, പാലങ്ങളും തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ നമ്മളടുത്ത കാലത്തുണ്ടാക്കിയതു വരെ പൊട്ടി പൊളിയുന്നതാണ്‌ കാണുവാന്‍ സാധിക്കുന്നത്!

  Basheer Vallikkunnu said: "പതിനാലു കൊല്ലമായി ഈ വേന്ദ്രനാണ് നമ്മുടെ ഒളിമ്പിക്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌. ഇരുപത്തൊന്നു കൊല്ലമായി ഇയ്യാള് തന്നെയാണ് അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും."

  ഏറ്റെടുത്ത ഉത്തരവാദിത്ത്വം കൃത്യതയോടെ ചെയ്യുന്നയാളായതുക്കൊണ്ട് ഇന്ത്യയുടെ അടുത്ത പ്രസിഡണ്ട്‌ സുരേഷ് കല്‍മാഡി തന്നെയാവട്ടെ.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. കോമണ്‍വെല്‍ത്ത് കായിക മാമാങ്കത്തിന് ഡല്‍ഹിയെ മോഡി പിടിപ്പിക്കാനെത്തിയ ഒരു സ്ത്രീ തൊഴിലാളി രക്ഷാകവചമായി നാണം മറക്കാന്‍ ഉടുതുണി പോലുംവാങ്ങാന്‍ കഴിയാത്ത അവളുടെ സ്ത്രീത്വത്തില്‍ അതിക്രമം നടത്തിയ അധമന്‍റെ കുഞ്ഞിനെ തെരുവോരത്ത് പ്രസവിച്ചിട്ടു. സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ പോലും എത്തിപ്പെടാന്‍ സഹായം ലഭിക്കാതെ ഇന്ദ്രപ്രസ്ഥത്തിന്‍റെ തെരുവീഥിയില്‍ അവളുടെ ശരീരം ചോരവാര്‍ന്നു സാവധാനം നിര്ജീവകുമ്പോള്‍ തന്‍റെ അരുമ പൈതലിന്‍റെ ശ്വാസവും തന്നോടൊപ്പം നിലച്ചിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചിരിക്കാം. ഒരമ്മക്ക് അപ്പോള്‍ അതല്ലേ ആഗ്രഹിക്കാവൂ.

  അവളുടെ ശരീരം ഒരു മുനിസിപ്പാലിറ്റി വണ്ടിയിലേക്ക് എടുത്തെറിഞ്ഞു നഗര ശുചീകരണക്കാര്‍ പോയപ്പോള്‍ അനാഥമായ ആ കുട്ടി ഇപ്പോള്‍ മനസ്സില്‍ നന്‍മ വറ്റാത്ത ഒരു നല്ല സ്ത്രീയുടെ സംരക്ഷണയില്‍ കഴിയുന്നു. ഇന്ന് കോമണ്‍വെല്‍ത്ത് ഗൈംസ് ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ള ഒരേ ഒരാള്‍ ‍ ആ കുട്ടിആണ്. കാരണം ആ കുട്ടിയാണ് യഥാര്‍ത്ഥ ഇന്ത്യയുടെ പ്രതീകം.

  കോമണ്‍വെല്‍ത്തിന്‍റെ പേരില്‍ കക്കൂസിലേക്ക് വാങ്ങിയ ടിഷ്യൂ പേപ്പറിന്‍റെ പേരില്‍ നടത്തിയ അഴിമതിയില്‍ നിന്നും ഒരു ശതമാനമെങ്കിലും തെരുവില്‍ ആകാശം പുതച്ചുറങ്ങുന്ന പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷനത്തിനെങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ പകല്‍ സ്വപ്നം കാണുകയാണ്.

  കമന്റു നീണ്ടു പോയതില്‍ ക്ഷമിക്കണം. ബഷീറിന്‍റെ പോസ്റ്റ് എന്‍റെ ചിന്തകെളെ കൊണ്ട് പോയത് ദിവസങ്ങള്‍ക്കു മുമ്പത്തെ ആ ടെലിവിഷന്‍ കാഴ്ചകളിലേക്കാണ് . മനസ്സില്‍ അത് മായാതെ നില്‍ക്കുന്നു. (ഇവിടം ജീവിത ഇവിടം ജീവിത സംക്രമത്തിന്‍ ചുടലക്കളമോ ചുടുനീര്‍ കുളമോ എന്ന് കടമ്മനിട്ട പാടിയ പോലെ).

  ReplyDelete
 8. ഉശിരന്‍ പോസ്റ്റ്. വായിച്ചു കഴിഞ്ഞപ്പോള്‍ ആ കല്മാടിയെ പിടിച്ചു ഞെക്കി കൊല്ലാന്‍ തോന്നുന്നു. ഇത് പോലുള്ള പ്രതികരണമാണ് നമുക്ക് വേണ്ടത്. പക്ഷെ കൊണ്ഗ്രസ്സുകാരെ മാത്രം കുറ്റം പറയരുത് ബഷീര്കാ. കംമ്യൂനിസ്ടുകാരും ഈ വിഷയത്തില്‍ മോശക്കാരല്ല.

  ReplyDelete
 9. @ Ashraf
  why you bring communist in to this topic?. basheer's post discuss the issue at the centre, he is not referring anything local here.

  ReplyDelete
 10. @ bagi ചൂടാവാതെ . അഴിമതിയുടെ കാര്യത്തില്‍ കൊണ്ഗ്രസ്സും കമ്മ്യൂനിസ്ടും ഒന്നാണ് എന്നെ ഞാന്‍ പറഞ്ഞുള്ളൂ. ഡല്‍ഹിയില്‍ അവര്‍ ചെയ്യുന്നു. ഇവിടെ ഇവര്‍ ചെയ്യുന്നു. ഞാന്‍ കൊണ്ഗ്രസ്സു അല്ല കേട്ടോ.

  ReplyDelete
 11. @ Akbar :തെരുവോരത്ത് ചോര വാര്‍ന്നു മരിച്ച ആ അനാഥ പെണ്‍കുട്ടിയും നമ്മുടെ കാനേഷുമാരിക്കണക്കിലെ ഇന്ത്യക്കാരിയാണ്. അവളുടെ കുഞ്ഞും ഇന്ത്യക്കാരിയായി വളരും. ഒരു നേരത്തെ റൊട്ടിക്ക്‌ വേണ്ടി തെരുവില്‍ യാചിച്ചു നടക്കുന്ന എല്ലാവരെയും കോമണ്‍ വെല്‍ത്ത് കമ്മറ്റി തൊട്ടടുത്ത നഗരങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുമത്രേ. നഗരത്തിന്റെ സൌന്ദര്യവല്‍ക്കരണം അതോടെ പൂര്‍ണമാവും. ശരിക്കുള്ള ഗെയിംസ് നടക്കുന്നത് ഗ്രൗണ്ടില്‍ അല്ല അതിനു പുറത്താണ്. അതെ, താങ്കള്‍ പറഞ്ഞ പോലെ അച്ഛനാരെന്നു അറിയാത്ത ആ കൊച്ചു കുഞ്ഞിനു തന്നെയാണ് ഈ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ എന്ത് കൊണ്ടും യോഗ്യത. ആ പ്രയോഗത്തിന്റെ തീക്ഷ്ണത തിരിച്ചറിയുന്നു.

  @ Shihab: "1200 കോടി യുടെ ഇസ്രേല്‍ ആയുധ ഇടപാടിലെ അഴിമതി"
  yes, ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പല്ലേ. അല്പം വേഗത കൂടും..

  @ Rajabind & ആചാര്യന്‍ : "ചവിട്ടി പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ ?"
  ആര് ചവിട്ടി പുറത്താക്കാന്‍?. ഉദ്ഘാടന വേദിയിലെ പ്രധാന താരം കല്‍മാഡി തന്നെയായിരിക്കും. കാണാന്‍ പോകുന്ന പൂരമല്ലേ.

  ReplyDelete
 12. 80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലുമായി രണ്ടു പൂട്ടുകള്‍ (locks ) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. ബാബരി മസ്ജിദിന്‍റെ ലോക്കും, അനിയന്ത്രിത മുതലാളിത്തത്തിന്‍റെ ലോക്കും. രണ്ടാമത്തേത് തുറന്നാല്‍ പുറത്തു വരുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്ന ബഹുജന പ്രധിഷേധത്തിന്‍റെ മുനയൊടിക്കാനായി അവര്‍ കുശാഗ്ര ബുദ്ധിയോടെ ബാബരി മസ്ജിദിന്‍റെ ലോക്ക് അതിനു മുന്‍പായി തുറന്നു കൊടുക്കുകയായിരുന്നു. അതോടെ പൊതുജനമെന്ന എന്നത്തെയും കഴുതകള്‍ മന്ദിര്‍-മസ്ജിദ് ചേരികളില്‍ സ്വയം പിളര്‍ന്നു നിന്ന് അങ്കം വിളികളും തമ്മില്‍ തമ്മില്‍ കഴുത്തറുക്കലും ആരംഭിച്ചു. അതിനിടെ നരസിംഹവും, വാജ്പേയിയും വന്നു പോയി. പിന്നെ മന്മോഹന്ജി വന്നു. തീവ്ര ഹിന്ദുത്വവും മൃദു ഹിന്ദുത്വവും മാറി മാറി പയറ്റി അവര്‍ കഴുതകളെ വിഘടിപ്പിച്ചു തന്നെ നിര്‍ത്തി. ഇരു മുന്നണികളും ജനങ്ങളെ കയ്യൊഴിഞ്ഞു, റിലയന്‍സിന്റെയും ടാറ്റയുടെയും CEO പണിയെടുക്കാന്‍ അവര്‍ അഹോരാത്രം യത്നിച്ചു.

  അങ്ങിനെ നമുക്ക് അഭിമാനിക്കാന്‍ കൂടുതല്‍ പുതിയ അഴിമതിക്കഥകള്‍ ഇതാ വരവായി.
  Just keep your fingers crossed. This is but only a tip of the iceberg. There is more to come.

  അതിനിടെ, നമുക്ക് അമ്പലവും പള്ളിയും പറഞ്ഞു കൂടതല്‍ കലഹിക്കാം. മനുഷ്യരെ തമ്മിടിപ്പിക്കുന്ന ചോദ്യപ്പേപേറുകള്‍ ഉണ്ടാക്കാം. അതികാലത്തെഴുന്നേറ്റ് ആളുകളുടെ കൈകളും കാലുകളും വെട്ടാം. തീവ്രവാദി മുദ്രകള്‍ പരസ്പരം കൈമാറി രസിക്കാം.

  ReplyDelete
 13. @ Mujeeb Rahman പാറോപ്പടി : അപ്പോള്‍ നിങ്ങളുടെ വോട്ടു കല്‍മാഡിക്ക് തന്നെ.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. ചക്കര(ശര്‍ക്കര)ക്കൊടത്തില്‍ കയ്യിട്ടാല്‍ നക്കാതെ ഇരിക്കണേല്‍ ഇവമ്മാര്‍ ഇന്ത്യക്കാര്‍ അല്ലാതിരിക്കണം!!

  കല്‍മാടിക്ക് പകരം ഏത് സുജായി വന്നാലും കക്കും... ഇത് സത്യം³ (കക്കും ഞങ്ങ..... കട്ട് മുടിക്കും ഞങ്ങ..... ജയ് ഹിന്ദ്‌!!) ...ബികോസ് യൂ നോ വി ഇന്ത്യന്‍സ് ഹാവ് ഫ്രീഡം, ഫ്രീഡം ടു...ടു...ടു.... (ഒലക്കേടെ മൂഡ്‌... ബാക്കി പറയാന്‍ കിട്ടാഞ്ഞിട്ടല്ല, ....അറിയൂല്ലാ!)

  ReplyDelete
 17. @ salam pottengal
  മാര്‍ക്കറ്റ് എക്കോണമിയുടെ പൂട്ട്‌ മന്‍മോഹന്‍ സിംഗ് തുറന്നു വിട്ടത് കൊണ്ട് ഇന്ത്യക്ക് നേട്ടങ്ങളുണ്ടായി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ ഓട്ടത്തില്‍ പുറം തിരിഞ്ഞു നിന്ന രാജ്യങ്ങളൊക്കെ പിറകോട്ടു പോവുകയായിരുന്നു എന്ന് നമുക്കറിയാം. മറ്റൊരു ഓപ്ഷന്‍ മുന്നിലില്ലാതെ വന്നപ്പോള്‍ നടുവേ ഓടാനുള്ള തീരുമാനം അദ്ദേഹം എടുത്തു എന്ന് പറയുന്നതാവും ശരി. പൊതുജന ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രയോഗിക്കുന്ന പൊടിക്കൈകളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 18. അപ്പ ങ്ങനെ കോമൺ വെൽത്തിനുവേണ്ടി വെയിലുകൊണ്ട്‌ കറുക്കുമ്പോൾ കിട്ടുന്ന മണി ആണല്ലേ ഈ ബ്ലാക്ക്‌ മണി.

  പറഞ്ഞുകേട്ടിടത്തോളം എല്ലാ സാധനങ്ങളും വാടകയ്ക്കാണ്‌ എടുത്തിരിക്കുന്നത്‌. വാടകയ്ക്കെടുത്താൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ആ വസ്തുവിന്റെ ഒറിജിനൽ വിലയേക്കാളും അധികമാകുമായിരിക്കും വാടക. ഹാവൂ, ഞാൻ താമസിക്കുന്ന വാടകവീടിന്‌ ഞാൻ ഒരു 50 ലക്ഷം വാടക കൊടുക്കുന്നകാര്യം ആലോചിച്ചാൽത്തന്നെ പുളകം......

  ബൈദബൈ, മിസ്റ്റർ കലാമിറ്റി..... ടിഷ്യൂ പേപ്പറും വാടകയ്ക്കാണോ എടുത്തിരിക്കുന്നത്‌?

  ReplyDelete
 19. Dear Mr. Salam
  Please dont compare Manmohan singh with kalmadi.

  ReplyDelete
 20. This comment has been removed by the author.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഈ ചെറ്റയെ വിളിക്കാന്‍ എനിക്ക് ഒരുപേരും കിട്ടുന്നില്ലലോ. പാവങ്ങളുടെ കാശ്കൊണ്ട് ആയിമതി നടത്തുന്ന ഇവനെ വിളിക്കാന്‍ ഒരു പേര് കണ്ടത്തൂ.ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരാന്നകില്‍ ഏറ്റവുംനലാത്

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. @ ബഷീര്‍ Vallikkunnu

  നേട്ടങ്ങള്‍ ഉണ്ടായി എന്നത് ശരിയാണ്. പക്ഷെ ആര്‍ക്ക് എന്നത് തര്‍ക്ക വിഷയമാണ്. ഈ തര്‍ക്കം നാം ഉന്നയിക്കാതിരിക്കാന്‍ അവര്‍ നമുക്ക് ഒരു തര്‍ക്ക "മന്ദിരം" എടുത്തിട്ടു തന്നു.

  Greater common good എന്താണെന്ന് വിസ്മരിച്ചു നാം ഓഹരി സൂചികയിലെ ആകാശക്കുതിപ്പുകള്‍ വളര്‍ച്ചയുടെ അടയാളമായി തെറ്റിദ്ധരിക്കുന്നു.

  നമുക്ക് ആമിറിന്‍റെ Peepli llive വന്നിട്ട് ഒന്ന് കണ്ടു നോക്കാം.

  ReplyDelete
 26. Good post Basheer

  Slightly off topic

  Salam pottengal said...

  80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലുമായി രണ്ടു പൂട്ടുകള്‍ (locks ) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. ബാബരി മസ്ജിദിന്‍റെ ലോക്കും, അനിയന്ത്രിത മുതലാളിത്തത്തിന്‍റെ ലോക്കും. രണ്ടാമത്തേത് തുറന്നാല്‍ പുറത്തു വരുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്ന ബഹുജന പ്രധിഷേധത്തിന്‍റെ മുനയൊടിക്കാനായി അവര്‍ കുശാഗ്ര ബുദ്ധിയോടെ ബാബരി മസ്ജിദിന്‍റെ ലോക്ക് അതിനു മുന്‍പായി തുറന്നു കൊടുക്കുകയായിരുന്നു.

  Salam,
  If you check 1980s history, Rajiv Gandhi govt opened two locks. I agree with opening the locks of Babri Masjid. I amn't sure whether you conveniently forgot the incident in 1986, when the Parliament passed an act The Muslim Women (Protection of Rights on Divorce) Act that nullified the Supreme Court's judgment in the Shah Bano case. To me, these were the two incidents which showed govt bending before the demands of fundamentalists. Sorry, I cannot understand your deduction that govt opened Babri Masjid locks 6 years ahead to implement liberalisation policies in 1991. (though there is a scope for a Dan Brown style fiction thriller)

  ReplyDelete
 27. kalmadikkethire vijilance anweshanam venam

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. @Nuha
  "Please dont compare Manmohan singh with kalmadi."

  മന്‍മോഹന്‍ സിംഗ് ബരാക് ഒബാമയെ പോലെ ഒരു നല്ല വ്യക്തിയായിരിക്കാം. നമ്മുടെ ചര്‍ച്ച UPA യുടെ ടോട്ടല്‍ ഭരണസംവിധാനത്തെ പറ്റിയും അതിന്‍റെ നടത്തിപ്പിനെ സംബന്ധിച്ചുമാണ്. അതില്‍ വ്യക്തിഗത പ്രണയങ്ങള്‍ മാനദണ്ടമാക്കുന്നതില്‍ യുക്തിയുണ്ടോ? അഫ്ഘാനിസ്ഥാനില്‍ കുട്ടികളെ പോലും വെടി വെച്ചു വീഴ്ത്തി രസിക്കുന്ന (Wiki leaks)നാരാധമനെ അങ്ങോട്ടയച്ചത് ഒബായാണെന്നു വെച്ചു, ഒച്ച വെക്കണ്ട എന്ന് കരുതാനൊക്കുമോ? ആദിവാസികളെ The gravest internal security threat എന്ന് വിളിച്ചു വെടിവെച്ചിടാന്‍ ചിദംബരത്തിന് അനുവാദം കൊടുത്തത് മന്മോഹനെന്നു കരുതി മിണ്ടാതിരിക്കാമോ?

  ReplyDelete
 30. നമുക്കിനി സുരേഷ് കല്‍മാഡിയുടെ പേരില്‍ ഒരവാര്‍ഡു തട്ടിക്കൂട്ടാം. സംഘാടക സമിതിയില്‍ നിന്ന് പുറത്തു നിര്‍ത്തിയ ജോയിന്റ്ഡയറക്ടര്‍
  ദര്‍ബാരിക്കും സഞ്ചയ് മൊഹിന്ദ്രുവിനും അനില്‍ഖന്നക്കുമൊക്കെ മാറി മാറി നല്‍കാം .
  ടെന്നീസ് കോര്‍ട്ടിന്‍റെ കരാര്‍ ഏറ്റെടുത്ത ഖന്നയുടെ മകനെ കൂടി അവാര്‍ഡിനായി പരിഗണിച്ചാല്‍ പിന്നെ ഭേഷ്!ഏതായാലും ഗെയിംസില്‍ പങ്കെടുക്കേണ്ട കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍
  അതലറ്റുകളെ നോകിയും കണ്ടുമൊക്കെ അയച്ചാല്‍ മതിയാകും. കാരണം കഴിഞ്ഞ ദിവസം നമ്മുടെ മണിശങ്കര്‍ അയ്യര്‍ ചിരിച്ച ചിരി
  അത്ര നിസ്സാരമായി കാണേണ്ട!

  ReplyDelete
 31. @ Akabr
  a very spaecial salute to your comment. Still the clip of the so called woman and of her smiling baby reverberates in the corner of our mind & saddens our soul.It conveyed the uncaring approach of the urban life and also the mechanisation of of human values!

  ReplyDelete
 32. @ Jack Rabbit

  "Sorry, I cannot understand your deduction that govt opened Babri Masjid locks 6 years ahead to implement liberalisation policies in 1991. (though there is a scope for a Dan Brown style fiction thriller)"


  Well, the date you mentioned is the exact date when the Babri Masjid was literally unlocked. That’s why you find a long, un-relatable distance between this incident and India’s opening the market for corporate plunder. Even though 6 years duration is not such a detachable past from 1991.

  However, I was referring to the whole process which culminated on 6 December 1992. Various liberal thinkers and political observers have found a firm connection between the two. If you find it stuff for Dan Brown style fiction thriller, well, what would I say? Our thoughts are composed of what we read most.

  If you don’t mind, I would suggest these links for a start. You may find some facts too here.

  http://catdir.loc.gov/catdir/samples/cam031/00028954.pdf

  http://beta.thehindu.com/news/national/article444987.ece

  ReplyDelete
 33. Off topic:

  tags: humour and jokes

  ഭീകരതക്കെതിരെ സ്‌നേഹ സംഗമം
  തിരുവനന്തപുരം: ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ വൈകുന്നേരം ആറിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സ്‌നേഹദീപം തെളിയിക്കലും ദേശ രക്ഷാ പ്രതിജ്ഞയും സംഘടിപ്പിക്കുന്നു.

  ReplyDelete
 34. @ MT Manaf : "കഴിഞ്ഞ ദിവസം നമ്മുടെ മണിശങ്കര്‍ അയ്യര്‍ ചിരിച്ച ചിരി അത്ര നിസ്സാരമായി കാണേണ്ട!"
  പൂഹോയ്...

  @ Salam Pottengal
  tags: humour and jokes

  A prefect tag..

  ReplyDelete
 35. Aiwa!! said...

  "കല്‍മാടിക്ക് പകരം ഏത് സുജായി വന്നാലും കക്കും... ഇത് സത്യം"

  കക്കലിനും വേണ്ടേ ച്ചിരി നേരും നെറിയും ഒക്കെ എന്‍റെ ഐവേ...

  @Jack Rabbit

  സീരിയസ്സ് അകല്ലേ എന്‍റെ റബിറ്റേ...

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. കഥ പറയുന്ന കണക്കുകള്‍

  CW ഗയിമിന് നാം ചിലവാക്കുന്ന ഏകദേശ സംഖ്യ:
  മണിശങ്കര അയ്യര്‍ പറയുന്നതനുസരിച്ച് 7.6 billion ഡോളര്‍ വരും. ഇത് എത്ര കോടി രൂപയാണെന്ന് കൂട്ടി നോക്കുക. ഈ എഴുതുന്ന ആള്‍ക്ക് ഗണനം അങ്ങിനെ വശമില്ല.
  yahoo answer പ്രകാരം ഇങ്ങിനെ കൂട്ടാം: $ 1 Billion = 42.5 x 100 Crore = 4250 Crore.

  ഇനി ഇത് കൂടി ഓര്‍ക്കുക.

  42% ഇന്ത്യയും international poverty line നു താഴെയാണ്. അതായത് ഇത്രയും ആളുകളുടെ ppp (purchasing power parity) ഗ്രാമങ്ങളില്‍ 14 രൂപയും നഗരങ്ങളില്‍ 21 രൂപയും ആണെന്ന് കണക്കുകള്‍ പറയുന്നു.

  ഇനി Planning Commission of India യുടെ 2004 -2005 കണക്കു പ്രകാരം തന്നെ 27.5% ആളുകള്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്.

  ബീഹാര്‍, ചത്തിസ്ഗട്‌, ജാര്‍ക്കണ്ട്, മധ്യപ്രദേശ്‌, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌, വെസ്റ്റ് ബെന്ഗാള്‍ തുടങ്ങിയ 8 സംസ്ഥാനങ്ങളില്‍ മാത്രമായി 421 മില്യണ്‍ പാവങ്ങള്‍ Multi-dimensional Poverty Index (MPI ) ക്ക് താഴെ കഴിയുന്നു.

  26 ആഫ്രിക്കന്‍ രാജ്യങ്ങളെ ഒന്നാകെ എടുത്താലും 410മില്യണ്‍ പാവങ്ങളെ ഉള്ളൂ എന്നാണ് കണക്കുകള്‍.

  Do we really need this extravaganza in a country where according to some estimates ,77% people lives below the poverty line?

  Those who wants know more, please visit: http://page11.wordpress.com/2007/08/12/india-77-people-lived-below-the-poverty-line/

  ReplyDelete
 38. ഇരുപത്തൊന്നു വര്‍ഷമായിട്ടു ഈ കാലമാട (ി)ൻ ഇന്ത്യക്ക് സ്പോര്‍ട്സ് ഓണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ ഈ ടി യാന്‍ എത്ര ഉണ്ടാക്കിയുട്ടുണ്ടാവും ... ഇത്തരക്കര്കൊക്കെ സ്വിസ്സ് ബാങ്ക് പോലുള്ള ബാങ്കുകള്‍ ഉള്ളത് ഭാഗ്യം തന്നെ .
  ഇത് പോലെ എത്ര പേര്‍ നമ്മുടെ സ്പോര്‍ട്സ് ന്നെ ഉണ്ടാക്കി ഉണ്ടാക്കി അവരുടെ കീശ വീര്‍പ്പിക്കുന്നവര്‍ ഉണ്ടാവും അവരെ ഒക്കെ തിരിച്ചറിയാന്‍ ഇനി ഒരു ഇന്റര്‍നാഷണല്‍ ഗെയിംസ് വല്ലതും വരേണ്ടിവരുമോ ..വെറുതെ യാണോ സ്പോര്‍ട്സ് ഗെയിം കളില്‍ ഇന്ത്യക്ക് വലിയ നേട്ടങ്ങള്‍ ഒന്നും നേടാന്‍ കഴിയാതത്..കക്കാന്‍ മാത്രം അറിയുന്ന ഈ രാഷ്ട്രീയ നേതാന്ക്കന്മാര്‍ നമ്മുടെ സ്പോര്‍ട്സ് ഫെടെരറേനെ ഭരിക്കുന്നോടത്തോളം അവരുടെ പോകെറ്റ് നിരക്കുക എന്നല്ലാതെ രാജ്യത്തിന്നു ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല .
  നമ്മുടെ രാജ്യത്തെക്കാള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ ഫുട്ബളിലും മറ്റു ഗെയിംസ് കളിലും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ നമുക്ക് ഒരു ക്രിക്കറ്റ്‌ മാത്രം ... അതും പരസ്യങ്ങള്‍ മുഖേന കോടികള്‍ കിട്ടുന്നത് കൊണ്ട് യെമാന്മാരുടെ കീശ നിറയുന്നത് കൊണ്ട് കൊറച്ചു ഒക്കെ ഈ സ്പോര്‍ട്സിനെ സഹായിക്കുന്നു എന്നത് തന്നെ .
  @salam ...
  you said it ....
  ആഫ്രികാന്‍ രാജ്യങ്ങളിലെക്കളും കൂടുതല്‍ പട്ടിണി പാവങ്ങലുള്ള നമ്മുടെ നാട്ടിന്നു ഇത്തരത്തിലുള്ള ആര്‍ഭാട ഗെയിംസ് കള്‍ വേണമോ എന്നത് പ്രസക്ത മായ ചോദ്യം...

  ReplyDelete
 39. Salam,
  Thanks for the links. In both i couldn't find arguments supporting your conclusion "80കളുടെ അവസാനത്തിലും 90കളുടെ തുടക്കത്തിലുമായി രണ്ടു പൂട്ടുകള്‍ (locks ) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. ബാബരി മസ്ജിദിന്‍റെ ലോക്കും, അനിയന്ത്രിത മുതലാളിത്തത്തിന്‍റെ ലോക്കും. രണ്ടാമത്തേത് തുറന്നാല്‍ പുറത്തു വരുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്ന ബഹുജന പ്രധിഷേധത്തിന്‍റെ മുനയൊടിക്കാനായി അവര്‍ കുശാഗ്ര ബുദ്ധിയോടെ ബാബരി മസ്ജിദിന്‍റെ ലോക്ക് അതിനു മുന്‍പായി തുറന്നു കൊടുക്കുകയായിരുന്നു." Although Arvind Rajagopal agrees the issue is multilayered, he isn't pointing out a single cause-effect relation ship. On the other hand, i could find Arundhati Roy saying
  " The government, when it followed the neo-liberal agenda had opened “two locks.” One to the Indian market and another to the Babri Masjid, sowing the seeds of capitalism and Hindu fundamentalism, she said.".
  I assume you constructed your thesis - that Cong govt consciously opened the Babri Masjid locks in 1986 and played communal card in order to implement liberalization policy in 1991- from there. In doing so, you are ignoring small scale liberalization initiated by Indira Gandhi in early 1980s and denying any role of balance of payment crisis which triggered the reforms in 1991.

  ReplyDelete
 40. @Jack Rabbit

  “Thanks for the links. In both i couldn't find arguments supporting your conclusion

  Although Arvind Rajagopal agrees the issue is multilayered, he isn't pointing out a single cause-effect relation ship. On the other hand, i could find Arundhati Roy saying
  " The government, when it followed the neo-liberal agenda had opened “two locks.” One to the Indian market and another to the Babri Masjid, sowing the seeds of capitalism and Hindu fundamentalism, she said."

  Why do you think Arundati Roy wrote these lines and made this statement. Is it because both have the common word ‘lock’ in them? No. It’s because she sees a common link between these two locks. Isn’t it obvious? If you can’t find it in Roy’s statement, how can I help you?

  It’s a time tested good old (bad old) strategy of the ruling class to keep the populace divided on religious or narrow sectarian issues in order to implement their anti-people policies and programs. Arundhati roy, Arvind Rajagopal and a lot of others have elaborated it in details so many times.

  When Arvind Rajagopal says that the issue is multilayered, what does it mean? This is what I have understood.
  Babri agitation was all about three issues mainly.

  1: To torpedo the Mandal effect among the backward castes and to undermine their ascendancy.

  2: To divide the people on religious lines so that the neo-liberal agenda can be implemented without any hindrance.

  3: To make outright Hindutwa fascism capture power at the center.

  If you try to find all these connections specifically defined while insistently referring to 1986 unlocking of the Babri Masjid, you may never reach there. One needs to read between lines and in context. It’s not always black and white clear to prove it that way.

  ReplyDelete
 41. This comment has been removed by the author.

  ReplyDelete
 42. @Jack Rabbit
  "In doing so, you are ignoring small scale liberalization initiated by Indira Gandhi in early 1980s and denying any role of balance of payment crisis which triggered the reforms in 1991."
  ***********************************

  Your presumption here seems that I may be against the financial reform of any kind itself. I have never said so. That’s another issue. It's true that in 1991 there was a financial crisis and it had become impossible to go on the same road.

  But here I was talking about the kind of liberalization where our government stops subsidies to the farmers as dictated by the U.S or the world- bank or whatever and our farmers commit suicide as a result of the consequent hopeless situation. The same time we see the U.S farmer getting all the subsidies and flourishing all the while.

  ReplyDelete
 43. @ Salam Pottengal
  Thank you for initiating an healthy discussion here. it takes my post to some higher levels.

  The question you have raised (Do we really need this extravaganza in a country where according to some estimates ,77% people lives below the poverty line?) is very relevant, at the same time, as a country of 1 billion+, we can't turn back from this sort of International Games and the opportunities to conduct such shows. To make sure our live presents in a competitive global scenario, some sort of adjustments to be required and justified. Please dont read this as an excuse to the unjust attitude towards the people lives in below poverty line.

  ReplyDelete
 44. @ Jack Rabbit : Noted your points.

  Even both of you had different perspectives on the liberalization policies, I am sure, none of you will accredit the bad games usually played by the political leadership of contemporary India. even, a nominal amount of ethics is beyond our imagination.

  ReplyDelete
 45. കുറച്ചു മുമ്പ് കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ പദവിക്ക് അമ്പതു ലക്ഷം കൈമണി കൊടുത്താണ് കരസ്ഥമാക്കിയതെന്നു ഒരു മുന്‍ കമ്മിറ്റി മെമ്പര്‍ നേരിട്ട് പറഞ്ഞത് ഓര്‍ക്കുന്നു. കസ്ടംസിലും മറ്റും കുറഞ്ഞ കാലം ജോലി കിട്ടാന്‍ എത്ര കൊടുക്കുന്നത്.

  അതുപോലെ ഇത്തരം ആവുന്നത്ര “മാന്താന്‍” പറ്റുന്ന ഈ പോസ്റ്റില്‍ എത്തിപ്പെടാന്‍ കൊടുത്തത് മുതലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാതിരിക്കുമോ?.. ചിലര്‍ ആണവ കരാറിലൂടെ, പെട്രോളിലൂടെ, സൈനിക രഹസ്യങ്ങള്‍ കൈമാറാന്‍ സഹായിച്ചു.. പ്രതിരോധ ആയുധങ്ങള്‍ വാങ്ങി.. അഞ്ചു കൊല്ലം കഴിയുമ്പോള്‍ ആളെ മാറ്റാം അത്ര തന്നെ..

  ബക്കാ ബക്കാ പാടാന്‍ ആര്‍ക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്‌?

  ReplyDelete
 46. @ SHIHAB: Yes, u r right. ഉന്നതങ്ങളിലെ ഈ വെട്ടി വിഴുങ്ങലാണ് ഇന്ത്യന്‍ കായിക രംഗത്തെ തളര്‍ത്തിയത്. മാനുഷിക വിഭവ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം കായിക രംഗത്ത് വട്ടപ്പൂജ്യം ആവുന്നത് എന്ത് കൊണ്ടെന്നു ആലോചിച്ചാല്‍ ഏറെ തലപുകക്കാതെ കിട്ടുന്ന ഉത്തരം മറ്റൊന്നല്ല.

  ReplyDelete
 47. @ Anvar Vadakkangara "ബക്കാ ബക്കാ പാടാന്‍ ആര്‍ക്കാണ് കരാര്‍ കൊടുത്തിരിക്കുന്നത്‌?"

  ആരും ഇല്ലേല്‍ ഞാന്‍ റെഡിയാണ്..

  ReplyDelete
 48. @Basheer: ആരും ഇല്ലേല്‍ ഞാന്‍ റെഡിയാണ്..

  ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവിടെ എത്തിയാല്‍ ഒരു മിസ്‌ കാള്‍ ചെയ്യുക.

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. This comment has been removed by the author.

  ReplyDelete
 51. ബക്കാ ബക്കാ പാടാന്‍ ഞാനും ഉണ്ടേ

  1 പൈസ / സെക്കന്റ്‌ ഓഫര്‍ ഉള്ളപ്പോള്‍ എന്തിനാ....മിസ്‌ കാല്‍ ആക്കുന്നെ ഒരു കാള്‍ തന്നെ ആയിക്കോട്ടെ ...
  അന്‍വര്‍ നിങ്ങള് എങ്ങോട്ടോ വിളിച്ചുന്നും അവിടെ തിയാല്‍ വിളിക്കാന്നോ ക്കെ പറഞ്ഞു എന്തരോന്നു കോഡ് ഭാഷ യാടെ ഇത്..
  മൊട കണ്ടാല്‍ ഇന്ടപെടുവേ ...

  ReplyDelete
 52. “ഞാന്‍ റെഡി, ഹോ ഞാന്‍ എപ്പോഴേ റെഡി” – ആ റെഡി പോര കേട്ടോ ഇവിടെ

  ReplyDelete
 53. എല്ലാ വാര്ത്തകളും ലഭിക്കുന്ന വള്ളിക്കുന്ന് ഗ്രാമത്തില്‍ , ഒരു പത്രത്തിലും ചാനലിലും ഈ വാര്ത്ത വന്നു കാണില്ല.

  http://jagrathablog.blogspot.com/2010/08/blog-post_8737.html

  ഇപ്പോള്‍ വാര്ത്തകളൊന്നും ഇല്ലാത്തതു കൊണ്ട് നമുക്ക് ഇക്കയും ഇക്കാക്കയും കളിച്ചു നടക്കാം .

  ReplyDelete
 54. This comment has been removed by the author.

  ReplyDelete
 55. @ബഷീര്‍ Vallikkunnu

  You might be right and I whole heartedly wish to let it turn out that way.

  But all the same, I can hardly convince myself the virtue of spending (squandering I would say) billions and billions of dollars for hosting a game or for enhancing the image of our country on the world stage as you put it at a time when huge disparities divide our people between a rich small percentage minority, an increasing number of new middle class and an ocean of poorest of poor whose everyday life is nothing but a struggle for survival while malnutrition sits on their doorsteps.

  ReplyDelete
 56. സുരേഷ് കല്മാണ്ടിയെ പോലെയുള്ള ഒരാള്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ ആവുന്നതിനെക്കാലും നല്ലത് പ്രധാനമന്ദ്രിയോ ഏറ്റവും ചുരുങ്ങിയത് പ്രതിരോധ മന്ദ്രിയെങ്കിലും ആവുന്നതാണ്. എന്തെങ്കിലും ചെയ്യണമെങ്കില്‍ മന്ത്രി സ്ഥാനം തന്നെ വേണം, റബ്ബര്‍ സ്റ്റാമ്പ്‌ ആയിട്ട് കാര്യമില്ല. സുരേഷ് അണ്ണന് എല്ലാ ആശംസകളും നേരുന്നു. ഇനി ഒളിമ്പിക്സ് നടതുത്തുകയാനെങ്കിലും വേറൊരാളെ തിരയേണ്ടതില്ല..
  സംഭവം നാറ്റക്കേസായത് പുള്ളിയുടെ രാഷ്ട്രീയ ഭാവി അപകടപ്പെടുത്തുമോന്നാ എന്‍റെ പേടി. ബഷീര്‍ സാബ്‌, ദയവു ചെയ്തു ടോയ്ലെറ്റ് പേപ്പറില്‍ ഈ മാന്യനെ ഇട്ടു നാറ്റിക്കരുത്‌.

  ഏതായാലും കലക്കന്‍ പോസ്റ്റിനു ഞമ്മളെ വക അഭിനന്ദനം....!

  ReplyDelete
 57. കോമണ്‍വെല്‍ത്ത് അഥവാ നാട്ടുകാരുടെ മുതല്‍........

  http://anoopesar.blogspot.com/2010/08/blog-post_08.html

  ReplyDelete