കേരളത്തിന്റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.
മഴക്കാലമായാല്‍ പനി വരുന്നത് മാവേലിയുടെ കാലം മുതലുള്ള പതിവാണ്. പനി വന്ന് ആളുകള്‍ മരിക്കുന്നതിന് മാവേലിയേക്കാള്‍ പഴക്കമുണ്ട് താനും. കൊളംബസിന്റെ കാലം മുതല്‍ അമേരിക്കയില്‍ ആളുകള്‍ പോകുന്നുണ്ട്, വരുന്നുമുണ്ട്. ശ്രീമതിട്ടീച്ചര്ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നതിന്റെ ലോജിക് എനിക്ക് മനസ്സിലാവുന്നില്ല. ഒരു മന്ത്രിയായിപ്പോയി എന്ന് വെച്ച് ഒരാള്‍ എന്തൊക്കെ സഹിക്കണം?. പനി ഇന്ന് വരും, നാളെ പോകും. എറണാകുളം നഗരം ഉള്ളിടത്തോളം കാലം കൊതുകുകള്‍ അവരുടെ പണി ചെയ്യുകയും ചെയ്യും പക്ഷെ ഫൊക്കാന സമ്മേളനം ഇനി കിട്ടില്ല.. കേരളത്തില്‍ ടാമിഫ്ലു കിട്ടാനില്ല എന്ന് വെച്ച് അമേരിക്കയിലുള്ളവര്‍ക്ക് അവരുടെ സമ്മേളനം മാറ്റി വെക്കാന്‍ പറ്റുമോ? ‘ശുംഭത്തരം’ പറയുന്നതിനും ഒരു അതിര് വേണ്ടേ?.
ശ്രീമതി ടീച്ചറോട് എനിക്ക് പറയാനുള്ളത് ഈ ബഹളങ്ങളൊന്നും കാര്യമാക്കേണ്ട എന്നാണ്. മരിക്കാനുള്ളവര്‍ എന്നായാലും മരിക്കും. ടീച്ചര്‍ കണ്ണൂര്‍ ആയാലും ഉഗാണ്ടയില്‍ ആയാലും അതിനൊരു മാറ്റവും ഉണ്ടാവില്ല. ഇത് വരെ പകര്‍ച്ചപ്പനി പിടിച്ച് നൂറ്റി നാല്പത് പേരേ മരിച്ചിട്ടുള്ളൂ. ഒരു പത്തോ അഞ്ഞൂറോ ഇനിയും മരിച്ചെന്നിരിക്കും. എലിപ്പനി ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇരുന്നൂറ് രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. അതുപോലെ എന്തെങ്കിലും നമ്മളും കൊടുത്താല്‍ മതി. കാണാനുള്ള സ്ഥലങ്ങളൊക്കെ കണ്ട ശേഷം മാത്രം തിരിച്ചു വന്നാല്‍ മതി. രണ്ടാഴ്ച എന്നുള്ളത് രണ്ടു മാസം ആക്കിയാലും കുഴപ്പമൊന്നും ഇല്ല. ഇവിടെ എളമരം സഖാവ് ഉണ്ടല്ലോ. വ്യവസായ വകുപ്പ് ഇപ്പോള്‍ ഏതാണ്ട് ശരിയായിട്ടുണ്ട്. ഇനി ആ വകുപ്പില്‍ കാര്യമായ പണികളൊന്നും ഇല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഒരു മീറ്റിംഗ് കൂടി കഴിഞ്ഞാല്‍ എല്ലാം ക്ലിയറായി. മാത്രമല്ല മൂപ്പര്‍ക്ക് ഒരു ചെയിഞ്ച് ആവുകയും ചെയ്യും. അമേരിക്ക, ഇംഗ്ലണ്ട്, ദുബായി ഈ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചു വരാനാണ് ടീച്ചറുടെ പരിപാടി എന്ന് പത്രത്തില്‍ വായിച്ചു. പറ്റിയാല്‍ സൗത്ത് ആഫ്രിക്കയില്‍ ഒന്ന് ഇറങ്ങണം. വേള്‍ഡ് കപ്പ് ഫൈനല്‍ നേരിട്ട് കാണാമല്ലോ. ഒത്താല്‍ നാല് ദിവസം ജര്‍മനിയിലും തങ്ങണം. അവിടത്തെ മലയാളികള്‍ക്കും ഒരു സമ്മേളനം ഉണ്ടെന്നു കേട്ടു.
മന്ത്രിയായിരിക്കുമ്പോള്‍ ചെയ്യേണ്ട പണികളൊക്കെ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഖേദിക്കേണ്ടി വരും. കാണാനുള്ള സ്ഥലങ്ങളൊക്കെ കാണുക, മക്കളെ വിദേശത്തു അയച്ചു പഠിപ്പിക്കുക, അവരുടെ കല്യാണം നടത്തുക, പുതിയ വീട് വെക്കുക തുടങ്ങിയവക്കൊക്കെ ഇതിനേക്കാള്‍ പറ്റിയ സമയമില്ല . ഇനിയീ ചാന്‍സ് നമുക്ക് കിട്ടാനുള്ള സാധ്യത കുറവാണ്. സ്വന്തം കാശ് ചിലവാക്കി ഊരോത്ത് മല പോലും കാണാത്ത കോണ്‍ഗ്രസ്സുകാരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അവരൊക്കെ മന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ഒറ്റ ട്രിപ്പില്‍ പത്തും പതിനഞ്ചും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മള് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നത് വക വെച്ചു കൊടുക്കരുത്. യു നോ..
ടീച്ചറുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. കൊന്നാലും ഇംഗ്ലീഷില്‍ പ്രസംഗിക്കരുത്. ഒരിക്കല്‍ ടീച്ചറ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് ടീവിയില്‍ കേട്ടിരുന്നു. റിമോട്ട് കയ്യില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് അന്ന് ഞാന്‍ ബോധം കെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ട് നമുക്ക് നമ്മുടെ മലയാളം മതി. അവിടുത്തെ വിശേഷങ്ങളൊക്കെ എഴുതി അറിയിക്കണേ.. ന്യൂയോര്‍ക്കിലെ ആശുപത്രികളിലൊക്കെ തുള്ളി മരുന്നുകള്‍ ശരിക്കും കൊടുക്കുന്നുണ്ടോ എന്ന് കൂടെയുള്ള സംഘത്തോട് ചെക്ക് ചെയ്യാന്‍ പറയണം. നല്ല പെനഡോള്‍ കിട്ടുമെങ്കില്‍ രണ്ടു പാക്കറ്റ് കൊണ്ട് വരാന്‍ മറക്കരുത്. എപ്പോഴെങ്കിലും ഉപകരിക്കും. ഇവിടുത്തെ പനിയുടെ കാര്യമോര്‍ത്ത് ഒട്ടും വിഷമിക്കരുതേ.. ലാല്‍ സലാം.
ഒരു മന്ത്രിയായിപ്പോയി എന്ന് വെച്ച് ഒരാള്‍ എന്തൊക്കെ സഹിക്കണം?.
ReplyDeleteകൊന്നാലും ഇംഗ്ലീഷില്‍ പ്രസംഗിക്കരുത്. :)
ReplyDeleteFrom where sid you get the second picture (B&W) ? just to make more effective eh ?
ReplyDeleteഞാനും പറയുന്നത് ഇത് തന്നെ ...
ReplyDeleteമന്ത്രി യാത്രയൊക്കെ കയിഞ്ഞു വരട്ടെ
ഡോക്ടര്‍ ഒന്നുമല്ലല്ലോ പോയത് വെറും ഒരു മന്ത്രിയല്ലേ
ഇവരുണ്ടായിട്ടെന്താ കാര്യം കുറെ പത്ര സമ്മേളനം നടത്താനോ ??
ബഷീര്ക പറഞ്ഞ പോലെ മന്ത്രിയകുംബയല്ലേ ഇതൊക്കെ പറ്റു...
ആര്‍ക്ക് പനിച്ചലെന്ത് ആര് മരിചാലെന്ത് മന്ത്രി നടക്കട്ടെ >>>
ലാല്‍ സലാം
America America...
ReplyDeleteടീച്ചറു തിരിച്ചു വരുമ്പോ
ReplyDeleteകോട്ടക്കല്‍ വഴി വരാന്‍ പറ
കുറച്ചു ച്യവനപ്രാശവും കര്പൂരാതി പൊടിയും
വാങ്ങിയില്ലെങ്കില്‍ ജലദോഷവും തുമ്മലും വരും
ദീര്‍ഘ യാത്ര കഴിഞ്ഞുള്ള വരവാ..
പറഞ്ഞില്ലാന്നു വേണ്ട!
ലാല്‍സലാം..!
ReplyDeleteകരകാണാകാണാ കടലല മേലെ മോഹപ്പൂങ്കുരുവി പറന്നെ.....ഹെയ് ഹേയ്....തെയ്യന്താരാ.......
ReplyDeleteI come America. Kerala media spread fever. You come kerala watch no fever.
I speak no fever no fever. Media and channel speak fever fever. Chief minister speak “vyavastha and Friday. I speak no fever. Because I am health minister.
അക്ബര്‍ വെടി പൊട്ടിച്ചേ...
ReplyDeleteപനിയും മരണവുമൊക്കെ ആഗോള പ്രതിഭാസമാണ്. ഇതിലൊക്കെ എന്തായിത്ര പരിഭ്രമിക്കാനും ഒച്ച വെക്കാനുമുള്ളത്. ടീച്ചര്കിപ്പോളല്ലേ വിലസാന്‍ പറ്റൂ.............. സര്‍വരാജ്യ തൊഴിലാളികളെ പനിച്ചു മരിക്കൂ........ആണവ കരാറിന്റെ കാര്യം വരുമ്പോള്‍ അമേരിക്ക കുത്തക... സാമ്രാജ്യത്വ ഭീകരത, മണ്ണാങ്കട്ട. പാവപ്പെട്ട ജനങ്ങളുടെ ചിലവില്‍ വിലസാന്‍ ഇതൊന്നും പ്രശ്നമല്ല........നടക്കട്ടെ....ഏതെങ്കിലും കുത്തക മരുന്ന് കമ്പനിയുടെ സാമ്പിള്‍ കൊണ്ടുവരിക.. ഓര്‍ഡര്‍ കൊടുത്തു കൈമടക്കു കിട്ടും.......പനിയല്ലേ
ReplyDeleteപണ്ടൊക്കെ കമ്മ്യു സഖാക്കള്‍ക്ക് റഷ്യ ആയിരുന്നു പ്രിയം, ഇപ്പോള്‍ അവിടെ തന്നെ കമ്മ്യുണിസം കമ്മി, പിന്നെ അമേരിക്കയില്‍ ആണെങ്കില്‍ ഒബാമ നമ്മുടെ ആളല്ലേ, ഇവിടെത്തെ പാവങ്ങള്‍ പനിപിടിക്കാതിരിക്കാന്‍ ഒരു പാവം മന്ത്രിനിക്ക് എന്ത് ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അമേരിക്കയില്‍ നല്ല കാലാവസ്ഥയും. പാവങ്ങള്‍ അവര്‍ പോയി ചാവട്ടെ. നമുക്ക് സുഖിക്കാം, അല്ലെ ടീച്ചറെ?
ReplyDeleteപനി ഇന്നും ഇന്നലെയും തോടങ്ങിയതോന്നും അല്ല.മഴയില്ലാത്തപ്പോളും പനിയുണ്ട്.അപ്പോള്‍ മാധ്യമ സിണ്ടിക്കെട്ടുകള് ആശുപത്രിയിലെത്തി കണക്കെടുക്കാറില്ല എന്ന് മാത്രം ..എന്തിനാണ് വെറുതെ മന്ദ്രിയെ പറയുന്നത്. അവര്‍ പോകുന്നെടത്തോക്കെ പോയെച്ചും വരട്ടെ അല്ലെ?ഇവിടെ നിന്ന് എന്തിനാ വെറുതെ അവര്‍ക്കും നാട്ടുകാര്കും പണിയുണ്ടാക്കുന്നെ?നമ്മള് ശ്രദ്ധിച്ചാല്‍ നമുക്ക് കൊള്ളാം അല്ലാതെ ശ്രീമതിക്ക് ഒരു ചുക്കും ഇല്ല കേട്ടാ..
ReplyDeleteഅക്ബര്‍ കലക്കി...ഹോ ഭയങ്കരം ആയിരുന്നു ശ്രീ'മതി' ടീച്ചറുടെ ആ ഇംഗ്ലീഷ് പ്രസംഗം. മൂന്ന് പ്രാവശ്യം ഞാനുള്‍പ്പെടെ കൂടെ ജോലി ചെയ്യുന്നവര്‍ റിപ്ലേ ചെയ്തു കണ്ടിട്ടും ഒരു ചുക്കും മനസ്സിലായില്ല. ഇനിയിപ്പോ അമേരിക്കയില്‍ പോയിട്ട് അവര്‍ക്ക് പുതിയ വൊക്കാബുലറി ഒക്കെ പറഞ്ഞു കൊടുത്തു വരുവാനായിരിക്കും പരിപാടി. 'You know I vocabulary very much'....
ReplyDeleteപനിയുടെ വൈറസുകള്‍ ശ്രീമതിടീച്ചറൂടെ വീട്ടില്‍ നിന്നാണ് കൊണ്ട് വരുന്നത് .അവരുടെ അനുയായികളാണ് അത് പടര്‍ത്തുന്നത് ഈ മഴ പെയ്യിക്കുന്നതും അവരുടെ പണിയാണ് അവരെ നമുക്ക് വഴിയില്‍ തടയാം ....
ReplyDelete;)
ReplyDeleteHa ha Akbar ;)
ഒരു ഡോക്ടര്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നെങ്കില്‍ ശ്രീമതിയോളം പഴി പാര്‍ടിക്കും വകുപ്പിനും ഉണ്ടാവുമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ?
ReplyDeleteഈ ശുംഭന്മാരൊക്കെ എന്നാ കാര്യങ്ങള്‍ മനസ്സിലാക്കുക. ഞാനുള്ളപ്പോഴും എന്നെകൊണ്ട് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരിന്നില്ല! പിന്നെപ്പൊ ഞാനൊന്ന് ബുര്‍ഷ്വാ അമേരിക്കയില്‍ പോകുബ്ബോഴേക്കും ഇവിടെന്തോ ആകാനാ?! ഒന്നുമില്ലേലും ബുര്‍ഷ്വാ അമേരിക്കയും ഒബാമയുമൊക്കെ അവിടെ എങ്ങിനെയാ ഇതൊക്കെ നേരിടുന്നതെന്നെങ്കിലും എനിക്കൊന്നറിയാമല്ലോ. കൂട്ടത്തില്‍ അവിടത്തെ യൂനിവേഴ്സിറ്റികളില്‍ എവിടെയാ നല്ല കോഴ്സുള്ളതെന്നും നോക്കണം! ഇപ്പോഴത്തെ നല്ല കാലം ഉപയോഗിച്ച് എണ്റ്റെ മക്കളെ ഒക്കെ ഒന്ന് നന്നാക്കിയെടുക്കാംന്നെ. നമ്മുടെ സെക്രട്ടറീടെ മോന് പടിക്കുന്നത് ഇവിടാന്നാണു ചില ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നതേ. ബുര്‍ഷ്വാ പത്രക്കാര് ഉള്ളിടത്തോളം ഈ കോലാഹലങ്ങളൊക്കെ ഉണ്ടാകും. ചൈനയിലൊക്കെ ആയിരുന്നെങ്കില്‍ കാണായിരുന്നു. അവനെയൊക്കെ തൂക്കിയെടുത്ത് അതിര്‍ത്തി കടത്തുമായിരുന്നു. ആ സാരമില്ല നമ്മുടെ ഹോട്ട് ഡോഗ് പത്രം കയ്യിലുള്ളപ്പോള്‍ ഇവനെയൊക്കെ എന്ത് ചെയ്യണമെന്ന് പേടിയില്ല. അപ്പോള്‍ വരട്ടെ, സാധനം കൈയ്യിലുണ്ടോ, എന്ന് ......
ReplyDeleteA drop of tear..... for those who being died at hospital verandas in Kerala
ReplyDeleteA drop of tear..... for those who being died at hospital verandas in Kerala
ReplyDeletebasheer,its sharp and a piece with punch.you have done it!
ReplyDeleteബഷീറിക്ക, വിയോജിക്കുന്നതുകൊണ്ടൊന്നും തോന്നരുത്.
ReplyDeleteഇത് വലിയ കഴമ്പില്ലാതെ , അമ്മച്ചിയെ കൊട്ടാന്‍ വേണ്ടി മാത്രം കൊട്ടുന്നതല്ലേ?
സാമാന്യം നല്ല രണ്ടു സെക്രട്ടറിമാരാണ് ഹെല്‍ത്ത് ഭരിക്കുന്നത്. ശ്രീമതിയെന്നല്ല, ഏതൊരു ആരോഗ്യമന്ത്രിയാണെങ്കിലും ഭരണമികവും തീരുമാനങ്ങളും ഇവര്‍ രണ്ടു പേരുടെ കയ്യിലാണ് (അതവര് നന്നായി ചെയ്യുന്നു എന്നാണ് എന്റെ വിശ്വാസം). മന്ത്രിയുണ്ടെങ്കില്‍ അസംബ്ലിയില്‍ സംസാരിക്കാം, ചടങ്ങുകളില്‍ പങ്കെടുക്കാം എന്നല്ലാതെ പനി മാനേജ് ചെയ്യുന്നതില്‍ ഒരു വ്യത്യാസവും വരാന്‍ പോകുന്നില്ല. മാത്രമല്ല, പനിയിപ്പോ പ്ലാച്യൂ ചെയ്യുകയാണ് താനും. പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ പൊള്ളയായ ഒരവസരം എന്നല്ലാതെ ഇതിലൊന്നുമില്ല. അവര്‍ അമേരിക്കയില്‍ പോകരുത് എന്ന് പ്രതിപക്ഷം പറയുന്നത് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഒരു ഓസ്ടരിട്ടി ഡ്രൈവ് പ്രഖ്യാപിച്ച പോലെ ഒരു ഗിമ്മിക്ക് ആണ്.
വള്ളിക്കുന്നെ ടീച്ചര്‍ പൊയ്ക്കോട്ടേ .ഇനി മന്ത്രി എന്ന നിലയില്‍ പോകാന്‍ പറ്റിയില്ലെങ്കിലോ?
ReplyDeleteവള്ളികുന്നെ,ആ കുട്ടികളുടെ ഫോട്ടോ എവിടുന്ന് കിട്ടി,കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും എടുത്തതാണോ?!! ആണെങ്കില്‍ കഷ്ടമാണ്.അല്ലെങ്കില്‍ ഈ ലേഖനത്തിന് മുഴുപ്പു കൂട്ടാന്‍,മന്ത്രി എത്ര ക്രൂരയാണെന്ന് കാണിക്കാന്‍ അന്ധമായ വിരോധം കൊണ്ട് ഇട്ടതാണ് എന്നെ ഞാന്‍ വിശ്വസിക്കൂ.
ReplyDeleteസത്യം പറ വള്ളികുന്നെ ആ ഫോട്ടോ എവിടുന്ന് കിട്ടി?
>>> കേരളത്തിന്റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചർ.... <<<
ReplyDeleteഇതിൽ ഒരു ചെറിയ സംശയം
ശ്രീമതി ടീച്ചർ ആണോ കേരളത്തിന്റെ സൂക്കേട്? അതോ സൂക്കേട് ഉള്ള ഒരു മന്ത്രിയാണോ ശ്രീമതി ടീച്ചർ??
അപ്പോ ഞാൻ നിക്കണോ? പോണോ?
good English പഠിക്കാന്‍ പോയതാ...സംശ്യമുന്ടെല് എന്നോട് ഒന്ന് സ്പീച്ച് ചെയ്തു നോക്ക്..
ReplyDelete@ N P Hafiz Mohamad : Proud to receive a comment from a great writer like you..
ReplyDelete@ shajiqatar & mohamed:
ReplyDelete"സത്യം പറ വള്ളികുന്നെ ആ ഫോട്ടോ എവിടുന്ന് കിട്ടി?"
ആ രഹസ്യം തല്ക്കാലം വെളിപ്പെടുത്തുന്നില്ല. ജീവിതവുമായി പോരടിക്കുന്ന ആ പൈതങ്ങളുടെ കണ്ണുകളിലെ ദൈന്യത ഒരു ജീവിത സത്യമാണ് എന്ന് മാത്രം പറയാം.
@ akhilesh: "സാമാന്യം നല്ല രണ്ടു സെക്രട്ടറിമാരാണ് ഹെല്‍ത്ത് ഭരിക്കുന്നത്".
ReplyDeleteഇതൊന്നും പരസ്യമാക്കല്ലേ അഖിലേഷേ..
സഖാവ് നായനാർ ചികിത്സ കഴിഞ്ഞ് വന്ന് പറഞ്ഞത് "...... അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയാണെന്ന്."
ReplyDeleteശ്രിമതീ… സൂക്ഷിച്ചാൽ നന്ന്!!
This comment has been removed by the author.
ReplyDeleteഒരു പാവം 'ടീച്ചര്‍ക്ക്' മന്ത്രിയാവാനുള്ള സ്വാതന്ത്ര്യമില്ലേ ഈ നാട്ടില്‍! അതും 'ആരോഗ്യമന്ത്രി'? മറ്റു മന്ത്രിമാരൊന്നും വിദേശത്ത് പോയപ്പോഴില്ലാത്ത പുകിലെന്താണ് പ്രതിപക്ഷത്തിനിപ്പോള്‍? ഒരു പൂതിയല്ലേ, കണ്ടിട്ട് വരട്ടേന്ന്.
ReplyDeleteടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഞാനും കേട്ടിരുന്നു. കുറ്റം പറയരുതല്ലോ, ഒരു 'അംഗനവാടി' ടീച്ചര്‍ ഇത്രയെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നത് തന്നെ അത്ഭുതം. കേരളത്തിലെ ബിരുദമെടുത്ത ഒരു വിദ്യാര്‍ഥി എങ്ങനെ ഇംഗ്ലീഷ് സംസാരിക്കുമെന്ന് ഒരു സ്വയം വിചിന്തനം നടത്തുന്നത് നന്നായിരിക്കും.
ബഷീറിന്റെ മറ്റു അഭിപ്രായങ്ങളോടൊക്കെ യോജിക്കുന്നു.
@Raj ... ടീച്ചര്‍ അത്രയെങ്കിലും ഇംഗ്ലീഷ് വാക്കുകള്‍ പറയുന്നുണ്ട് എന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ വാക്കുകള്‍ വാചകങ്ങള്‍ ആവുന്നില്ല എന്നതുകൊണ്ട് കേട്ടപ്പോ ഒന്നും മനസ്സിലായില്ല.
ReplyDeleteഇംഗ്ലീഷ് അറിയാത്തവര്‍ നിവൃത്തി ഉണ്ടെങ്കില്‍ അത് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്?ടീച്ചര്‍ പ്രസംഗിച സ്ഥലത്ത് മലയാളം പറഞ്ഞിരുന്നെങ്കില്‍ എന്തായിരുന്നു പ്രശനം?! അറിയില്ലെങ്കില്‍ എനിക്കറിയില്ല എന്ന് മാന്യമായി പറയുന്നതല്ലേ അറിയാത്ത കാര്യം ചെയ്തു മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവുന്നതിനും നല്ലത്. അതുകൊണ്ട് തന്നെ ടീച്ചര്‍ ഇംഗ്ലീഷ് സംസാരിച്ചുവല്ലോ എന്ന് കാര്യമാക്കിയെടുക്കുന്നത് തന്നെ ഇവരുടെ കാര്യത്തില്‍ തെറ്റാണ്. പകര്‍ച്ചപ്പനി തുടങ്ങിയപ്പോള്‍ 'പനിയോ ഇവിടെയോ?! ഇതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടി' എന്ന് പറഞ്ഞ മന്ത്രിയാ നമ്മുടെ ഈ മന്ത്രി.
You vinayan and Raj please please stop. I go America you quarrel not good. all go America. I go problem? I come back you see. Fever immediate go. Basheer not good. He congress.
ReplyDeleteമലയാളി ചോദിച്ച പോലെ ഞാന്‍ ഓടണോ അതോ നില്‍ക്കണോ?
This comment has been removed by the author.
ReplyDeleteആദ്യമായാണ് ഇവിടെ എത്തിപ്പെടുന്നത്. വളരെയേറെ ഇഷ്ടപ്പെട്ടു.ഇതിലെ ആശയങ്ങളോട് യോജിപ്പുള്ളവരുണ്ടാകാം
ReplyDeleteവിയോജിപ്പുള്ളവരുണ്ടാകാം.എനിക്കിഷ്ടപ്പെട്ടത് ഭാഷയാണ്. നല്ല ഒഴുക്കുണ്ട്, ശക്തിയുണ്ട്.
http://janavaathil.blogspot.com
ശ്രീമതിയുടെ പ്രസംഗം എല്ലാ അവസരത്തിലും മേളക്കൊഴുപ്പിനുപയോഗിക്കാവുന്ന ഒരു സ്ഥിരം ചെണ്ടയായിട്ടുണ്ട്. അതിസാഹസം കാണിച്ചു മന്ത്രി അബദ്ധം ക്ഷണിച്ചുവരുത്തണ്ടായിരുന്നു. പക്ഷെ അതിനുശേഷമുള്ള അവരുടെ തന്റേടത്തിനും തൊലിക്കട്ടിക്കും ഫുള്‍മാര്‍ക്ക്. എനിക്കുവല്ലതുമാണ് ഇതുപോലൊരു അബദ്ധം പറ്റിയിരുന്നതെങ്കില്‍ മിനിമം നാടുവിടുകയെങ്കിലും ചെയ്തേനെ. ഇനിയിപ്പോ തന്റേടമാണോ ഇംഗ്ലിഷില്‍ സംസാരിക്കാനുള്ള കഴിവാണോ കേരളത്തിലെ ഒരു സാധാരണ മന്ത്രിക്കു കൂടുതലാവശ്യം എന്ന് ചോദിച്ചാല്‍ തന്റേടമാണെന്ന് തന്നെ പറയേണ്ടി വരും.
ReplyDeleteശ്രീമതിയെപ്പോലെ ഇംഗ്ലിഷില്‍ സംസാരിക്കുന്നത് നാണക്കേടാണെന്ന് കരുതി ആരും ശശി തരൂരിനെപ്പോലെ സംസാരിച്ചു കളയരുത്. അത് അതിനപ്പുറത്തെ അബദ്ധമാകും. 'മന്ത്രിപ്പണി ചെയ്താലും ഇംഗ്ലിഷില്‍ നേരെ രണ്ടു വാക്ക് പറയാനറിയില്ല' എന്നതാവും ശ്രീമതിയെപ്പോലെ സംസാരിച്ചാലുള്ള കുറ്റമെങ്കില്‍, "ഇയാളെവടന്നു വരുന്നു വലിയ ഇംഗ്ലീഷും കൊണ്ട് ഒരു സായിപ്പ്? പറയുന്ന കേട്ടാലെ അറിയാം പ്രസംഗിക്കാന്‍ മാത്രമേ കൊള്ളത്തൊള്ളൂന്ന് " എന്നാവും തരൂരിനെപ്പോലെ ഇംഗ്ലിഷ് പ്രസംഗിച്ചാല്‍ മലയാളി സ്വഭാവമുള്ള ആവറേജ് മലയാളി പറയുന്നത്. അതുകൊണ്ട് ആരും ഇവിടെ ഇംഗ്ലിഷില്‍ മുണ്ടാത്തതാണ് നല്ലത്.
മാഡത്തിന്റെ ആരോഗ്യംനോക്കണേ
ReplyDeleteBasheer Sahib, you have killed Sreemathi teacher. No, you have over-killed her. Her attempt to talk English on public had reminded me too of Urvashi in Achuvite Amaa, Onion cut, cut cut, then kaduku vara, kaduku vara, kaduku vara.
ReplyDeleteAnyhow, Malayalee's typical tendency to make fun of others’ minor mistakes especially where language is concerned is abundantly evident in your post and the chain comments it triggered including mine.
I think Sridevi shouldn't be crucified this much for her recorded attempt at a foreign language.
However, your sense of humor is admirable, and i wish if i had the same.
@salam pottengal...
ReplyDeleteSridevi??? she is now in mumbai with bonney kapoor!...
@ MTK
ReplyDelete"Sridevi" ! it was an "acchadi pishach" yaar. typing mistake in a hurry. nd u know that. LoL
:)
ReplyDelete@ salam pottengal:
ReplyDelete"Her attempt to talk English on public had reminded me too of Urvashi in Achuvite Amaa, Onion cut, cut cut, then kaduku vara, kaduku vara, kaduku vara"..
Exactly Salam, that "kadaku vara" was in my mind while i hear her too.. Her English was not my prime object of attack. that was just an end punch. the subject i wanted to highlight was her tour to America at a time her presence was badly required to the health care sector in Kerala. anyway, your comments are noted
@ Akhlesh: "ശ്രീമതിയെപ്പോലെ ഇംഗ്ലിഷില്‍ സംസാരിക്കുന്നത് നാണക്കേടാണെന്ന് കരുതി ആരും ശശി തരൂരിനെപ്പോലെ സംസാരിച്ചു കളയരുത്. അത് അതിനപ്പുറത്തെ അബദ്ധമാകും" ഈ അഖിലെഷിനെക്കൊണ്ട് തോറ്റു. ഒരു നടക്കു വിടില്ല എന്ന് വെച്ചാല്‍ എന്താ ചെയ്യുക?.
ReplyDeleteകേരളത്തിലെ ജനങ്ങള്‍ മരുന്നും മന്ത്രവുമില്ലാതെ മരിച്ചു വീഴുന്നത് tv കാണുമ്പോള്‍ അവിടത്തെ ജനം എങ്ങനെ പ്രതികരിക്കുന്നു എന്ന് കാണാന്‍ അവിടെ ചെല്ലാതെ പറ്റുമോ കുട്ടരെ
ReplyDeletehttp://www.koyamonvelimukku.blogspot.com/
http://www.youtube.com/user/koyamon7#g/u
@ Basheer Vallikkunnu
ReplyDelete"Her English was not my prime object of attack. that was just an end punch."
No doubt about that. If my words suggested otherwise, it was my negligence, of course.
Some of those who commented on your post seemed more interested in her erratic use of English than the real issue that you had clearly presented, which made me register a subtle note of protest.
Otherwise, surely the butt of your joke was her irresponsible way of being absent in a time of emergency. And you’ve done it most perfectly and humorously.
And I expect more of such posts in the coming days.
A wealthy country like America are put into a crisis like Dengue Fever nowadays...If they are unable to make it stop immediately how could a country like India that tops in the number of people residing, gonna stop it. Atleast she is only a state's minister.ഇനിയിപ്പോ അവരിവിടെ ഉണ്ടായിട്ടും വല്യ കാര്യമുണ്ടെന്നു തോന്നുന്നില്ല. വീണ്ടും പറയുന്നു, 'ഇവിടെ പകര്‍ച്ചവ്യാധിയൊന്നും ഇല്ല' എന്ന് പറഞ്ഞ മന്ത്രിയാണോ ഇവിടെ ഉണ്ടായിട്ടു ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോകുന്നത്!!! അതുകൊണ്ട് തന്നെ അവരിവിടെ ഉണ്ടായാല്‍ നന്ന് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല.
ReplyDeleteMy GOD, Teacher still in America?!! no news about her! Pls send our DASAN and VIJAYAN to invstigate immediately.
ReplyDelete"സാധനം കൈയിലുണ്ടൊ?!"