പ്രവാസികളെ വെട്ടി വെട്ടി കൊല്ലുന്ന കാര്യത്തില്‍ കൊടി സുനിയോട് മത്സരിക്കുകയാണ് എയര്‍ ഇന്ത്യ. സുനിയെ വെല്ലുന്ന പെര്‍ഫോമന്‍സാണ് വ്യോമ മഹാരാജാവ് കാണിച്ചു കൊണ്ടിരിക്കുന്നത്. അമ്പത്തൊന്നു വെട്ടാണ് പാവം ഗുണ്ടയുടെ റിക്കാര്ഡെങ്കില് അഞ്ഞൂറ്റൊന്നു വെട്ടിയാണ് എയര്‍ ഇന്ത്യ മുന്നേറുന്നത്. ക്വട്ടേഷന്‍ കൊടുത്ത് ആരെയെങ്കിലും തട്ടാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വകുപ്പുണ്ടെങ്കില്‍ എയര്‍ ഇന്ത്യയുടെ കാര്യം അടുത്ത വണ്‍ ടൂ ത്രീ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാശെത്ര ചിലവായാലും വേണ്ടില്ല മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഒരു വെളുത്ത കാര്‍ വാടകക്കെടുത്ത് മഹാരാജാവിന്റെ പിടലിക്കിട്ടു വെട്ടുവാന്‍ പ്രവാസികളടങ്ങുന്ന ഒരു സംഘത്തെ അയക്കണം. എയര്‍ ഇന്ത്യ പ്രവാസി മലയാളികളോട് ചെയ്യുന്ന കൊടും പാതകത്തിന് അറുതിവരുത്താന്‍ ഇന്നത്തെ അവസ്ഥയില്‍ മറ്റൊരു വഴിയും കാണുന്നില്ല.
ഏതാണ്ട് ഒന്നര മാസമായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താളം തെറ്റിയിട്ട്. പല സെക്ടറുകളിലെയും സര്‍വീസുകള്‍ റദ്ദു ചെയ്തു കഴിഞ്ഞു. ചിലവയുടെ എണ്ണം വെട്ടിക്കുറച്ചു. പൈലറ്റുമാരുടെ സമരമാണ് കാരണം. മുന്നൂറോളം പൈലറ്റുമാര്‍ ജോലിക്കെത്തുന്നില്ല. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്ന് മന്ത്രി. ചര്‍ച്ചയില്ലാതെ സമരം നിര്‍ത്തില്ല എന്ന് പൈലറ്റുമാര്‍ . ചെകുത്താനും എയര്‍ ഇന്ത്യക്കും നടുവില്‍ യാത്രക്കാര്‍. വ്യോമയാന മന്ത്രി അജിത് സിങ്ങും സമരക്കാരും തമ്മിലുള്ള പിടിവാശിക്കിടയില്‍ നരകിക്കുന്നത് ലോകത്തെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരാണ്. സ്വാഭാവികമായും അവയില്‍ ഏറെ ദുരിതത്തിലായത് ഗള്‍ഫ് മേഖലയിലെ മലയാളികളും. മധ്യവേനല്‍ അവധിക്കു സ്കൂളുകള്‍ അടക്കുന്ന കാലമായതിനാല്‍ ഗള്‍ഫില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സമയമാണ്. മാസങ്ങള്‍ക്ക് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തുകാത്തിരിക്കുന്ന പതിനായിരക്കണക്കിനു പ്രവാസികള്‍ യാത്ര ചെയ്യാനാവാതെ കഷ്ടപ്പെടുന്നു.
റിയാദില്‍ നിന്നൊരാള്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ഭാര്യയും കുട്ടികളുമൊത്ത് യാത്ര ചെയ്യുവാന്‍ അഞ്ചു മാസം മുമ്പേ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് എടുത്തതാണയാള്‍ . ഇടിത്തീ പോലെയാണ് ആ വാര്‍ത്ത വന്നത്. റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എല്ലാ ഫ്ലൈറ്റുകളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു. പത്രത്തില്‍ വാര്‍ത്ത വായിച്ച ഉടനെ അദ്ദേഹം എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. ഒരു ടാക്സി പിടിച്ചു അവരുടെ ഓഫീസിലേക്ക് വിട്ടു. ഓഫീസ് പൂട്ടിക്കിടക്കുന്നു. ഫ്ലൈറ്റ് നിര്‍ത്തിയ അറിയിപ്പ് വന്ന ഉടനെ ജീവനക്കാര്‍ ഓഫീസ് പൂട്ടി മുങ്ങി. മാസങ്ങള്‍ക്ക് മുമ്പേ കാശ് കൊടുത്ത് ടിക്കറ്റ് എടുത്തതാണ് അദ്ദേഹം. കടം വാങ്ങിയെങ്കിലും മറ്റൊരു വിമാനത്തിനു ടിക്കറ്റ് എടുക്കാമെന്ന് കരുതി ട്രാവല്‍ എജന്റിനെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി "ഈ വര്‍ഷം ഇനി നോക്കേണ്ട.. അടുത്ത സ്കൂള്‍ പൂട്ടിനു പോകാം". കൂടെ ഒരു പരിഹാസച്ചിരിയും.. ആരോട് പരാതി പറയണം എന്നറിയാതെ നെട്ടോട്ടമോടുന്ന ആ പാവത്തെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യയുടെ കൊലച്ചതിയില്‍ വട്ടം കറങ്ങുന്നു. "കേരളത്തിലെ മാധ്യമങ്ങളൊന്നും പ്രവാസി മലയാളികളുടെ ഈ ദുരിതം വേണ്ട രൂപത്തില്‍ കാണിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും വല്ലതും ചെയ്യാന്‍ പറ്റുമോ?". അദ്ദേഹത്തിന്റെ ദയനീയമായ സ്വരം എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചതോടെ തുടങ്ങിയ ഇരുവിഭാഗത്തിലെയും പൈലറ്റുമാരുടെ സൗന്ദര്യപ്പിണക്കമാണ് ഇപ്പോഴത്തെ സമരത്തിന്റെ കേന്ദ്രബിന്ദു. പുതുതായി വാങ്ങുന്ന ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന് വന്ന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കരുത് എന്നതാണ് വല്യേട്ടന്മാരായ എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പ്രധാന ആവശ്യം. ആ ഫ്ലൈറ്റുകള്‍ ഓട്ടുന്നത് അവരുടെ കുത്തകയായി നിലനില്‍ക്കണം. നോട്ടീസ് പോലും നല്‍കാതെ കൂട്ട ചികിത്സാ അവധിയെടുത്താണ് അവരിപ്പോള്‍ സമരം നയിക്കുന്നത്. ഈ സമരം നിയമലംഘനമാണ് എന്ന് ദല്‍ഹി ഹൈക്കോടതി വിധിയെഴുതിയിട്ടും അവര്‍ ജോലിക്കെത്തുന്നില്ല. മന്ത്രിയാകട്ടെ മാസം ഒന്നരയായിട്ടും ചര്‍ച്ചയില്ല എന്ന തന്റെ പിടിവാശിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു!!. ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരുടെ ദുരിതം കുറയ്ക്കുവാന്‍ 'ഓപണ്‍ സ്കൈ' സംവിധാനം അനുവദിച്ചു മറ്റു വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ ഫ്ലൈറ്റുകള്‍ അനുവദിക്കാനുള്ള വകുപ്പുണ്ട്. അതിനു പോലും കേന്ദ്രന് തയ്യാറാകുന്നുമില്ല.
ഇന്ത്യന്‍ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. പക്ഷെ കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനും ഈ വിഷയം അറിഞ്ഞ മട്ട് നടിച്ചിട്ടില്ല. ക്വട്ടേഷന്‍ കൊടുത്ത് ആളെ കൊല്ലിക്കാനും കാലുമാറിയവനെ പിടിച്ചു എം എല്‍ എ ആക്കാനും പാര്‍ട്ടികളും നേതാക്കളുമുണ്ട്. പക്ഷേ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിന്റെ ദുരിതം അറിയാന്‍ ഒരെണ്ണമില്ല. സമരം തുടങ്ങിയിട്ട് ദിവസം നാല്പത്തിയാറ് കഴിഞ്ഞു. ന്യൂസ് അവറില്‍ ചര്‍ച്ചയില്ല, ഒന്നാം പേജില്‍ വെണ്ടക്കയില്ല, തെരുവില്‍ പ്രക്ഷോഭമില്ല, നിയമസഭയില്‍ ഇറങ്ങിപ്പോക്കില്ല. കാരണം വെരി സിമ്പിള്‍ . ദുരിതം അനുഭവിക്കുന്നത് 'ഒന്നിനും കൊള്ളാത്ത' പ്രവാസികളാണ്. അവര്‍ക്ക് വോട്ടില്ല!!.
അവധിക്കാലം എത്തിയാല്‍ നിരക്കുകള്‍ അല്പം വര്‍ധിപ്പിക്കുന്നത് എല്ലാ വിമാനക്കമ്പനികളുടെയും പതിവാണ്. എയര്‍ ഇന്ത്യയാകട്ടെ ആ വിഷയത്തില്‍ വളരെ 'ഡീസന്റ്' ആണ്. കുറഞ്ഞ വര്‍ദ്ധനവ് എന്നൊരു അജണ്ട അവര്‍ക്കില്ല. ഒറ്റയടിക്ക് നിരക്കുകള്‍ ഇരട്ടിയാക്കുകയാണ് പതിവ്. ഉസ്താദ് നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും എന്ന് പറഞ്ഞ പോലെ നാഷണല്‍ കാരിയര്‍ വില വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റു എയര്‍ ലൈനുകളും ആ പാത പിന്തുടരുന്നു. എയര്‍ ഇന്ത്യയുടെ ഈ നിരക്ക് വര്‍ദ്ധന നാടകം എല്ലാ വര്‍ഷവും ഗത്യന്തരമില്ലാതെ സഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍ . അരക്കിലോ പൌഡറും മുക്കാല്‍ കിലോ ലിപ്സ്റ്റിക്കും തേച്ചു വരുന്ന മുത്തശ്ശിമാരായ എയര്‍ ഹോസ്റ്റസ്സുമാരെ സഹിച്ചു ശീലിച്ച അവര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടവരാണ്. പ്രതിഷേധിക്കാന്‍ അവര്‍ക്കറിയില്ല. ആകെ അറിയാവുന്നത് നാട്ടില്‍ നിന്നെത്തുന്ന ഏത് എഴാംകൂലി നേതാവിനെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു മാലയിടുക എന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കാത്ത അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുക എന്നതാണ്. പോകുമ്പോള്‍ ഗിഫ്റ്റുകള്‍ നിറച്ച നാല് പെട്ടികള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ്.
കേന്ദ്ര വ്യോമയാന മന്ത്രിക്കു അദ്ദേഹത്തിന്റേതായ ന്യായങ്ങളുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. ദിവസവും കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ നിലനില്പ് അപകടപ്പെടുത്തിക്കൊണ്ട് വാപൊളിച്ചു നില്ക്കുന്ന മുതലകള്‍ കണക്കെ എത്ര കിട്ടിയാലും മതി വരാത്ത ആര്‍ത്തി പണ്ടാരങ്ങളായി പൈലറ്റുമാര്‍ മാറുന്നു. അന്യായമായ ആവശ്യങ്ങളുമായി സമരം തുടരുന്ന പൈലറ്റുമാരില്‍ നൂറു പേരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് പിരിച്ചു വിടല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പുതിയ ട്രെയിനികളെ റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ട്രെയിനിംഗ് പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനകം അവര്‍ വിമാനമോടിക്കാന്‍ തുടങ്ങും. അതോടെ എയര്‍ ഇന്ത്യയുടെ പ്രശ്നം തീരും!!! കൂള്‍ കൂളായ ന്യായങ്ങളാണ് മന്ത്രിയുടെത്. വാട്ടേന്‍ ഐഡിയ സര്‍ജീ എന്ന് ആരും പറഞ്ഞു പോകുന്ന വിശദീകരണം. ഫ്ലൈറ്റുകള്‍ വെട്ടിച്ചുരുക്കലും ക്യാന്‍സല്‍ ചെയ്യലും അടക്കമുള്ള ദുരിത നാടകങ്ങള്‍ അടുത്ത ആറുമാസവും തുടരും എന്ന് പച്ചമലയാളം. ഈ ഇടിവെട്ട് ഐഡിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞതോടെ മന്ത്രിയുടെ ജോലി തീര്‍ന്നു. കേന്ദ്ര ക്യാബിനറ്റിലെ അതിഭയങ്കര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മിണ്ടാപ്രാണികള്‍ 'പൈശാചികവും മൃഗീയവുമായി' തലയാട്ടി. സര്‍ദാര്‍ജിയും മദാമ്മയും ഡെസ്ക്കിലടിച്ചു. ബാക്കി കാര്യങ്ങള്‍ പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്‍ക്കുക. ആറുമാസം കൊണ്ട് ലോകാവസാനം വരാനൊന്നും പോകുന്നില്ല !!
Related Posts
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!
ഏതാണ്ട് ഒന്നര മാസമായി എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ താളം തെറ്റിയിട്ട്. പല സെക്ടറുകളിലെയും സര്‍വീസുകള്‍ റദ്ദു ചെയ്തു കഴിഞ്ഞു. ചിലവയുടെ എണ്ണം വെട്ടിക്കുറച്ചു. പൈലറ്റുമാരുടെ സമരമാണ് കാരണം. മുന്നൂറോളം പൈലറ്റുമാര്‍ ജോലിക്കെത്തുന്നില്ല. സമരം നിര്‍ത്താതെ ചര്‍ച്ചയില്ലെന്ന് മന്ത്രി. ചര്‍ച്ചയില്ലാതെ സമരം നിര്‍ത്തില്ല എന്ന് പൈലറ്റുമാര്‍ . ചെകുത്താനും എയര്‍ ഇന്ത്യക്കും നടുവില്‍ യാത്രക്കാര്‍. വ്യോമയാന മന്ത്രി അജിത് സിങ്ങും സമരക്കാരും തമ്മിലുള്ള പിടിവാശിക്കിടയില്‍ നരകിക്കുന്നത് ലോകത്തെങ്ങുമുള്ള പ്രവാസി ഇന്ത്യക്കാരാണ്. സ്വാഭാവികമായും അവയില്‍ ഏറെ ദുരിതത്തിലായത് ഗള്‍ഫ് മേഖലയിലെ മലയാളികളും. മധ്യവേനല്‍ അവധിക്കു സ്കൂളുകള്‍ അടക്കുന്ന കാലമായതിനാല്‍ ഗള്‍ഫില്‍ നിന്ന് കുടുംബങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സമയമാണ്. മാസങ്ങള്‍ക്ക് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തുകാത്തിരിക്കുന്ന പതിനായിരക്കണക്കിനു പ്രവാസികള്‍ യാത്ര ചെയ്യാനാവാതെ കഷ്ടപ്പെടുന്നു.
റിയാദില്‍ നിന്നൊരാള്‍ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു. ഭാര്യയും കുട്ടികളുമൊത്ത് യാത്ര ചെയ്യുവാന്‍ അഞ്ചു മാസം മുമ്പേ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ് എടുത്തതാണയാള്‍ . ഇടിത്തീ പോലെയാണ് ആ വാര്‍ത്ത വന്നത്. റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എല്ലാ ഫ്ലൈറ്റുകളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നു. പത്രത്തില്‍ വാര്‍ത്ത വായിച്ച ഉടനെ അദ്ദേഹം എയര്‍ ഇന്ത്യ ഓഫീസിലേക്ക് വിളിച്ചു. ആരും ഫോണെടുക്കുന്നില്ല. ഒരു ടാക്സി പിടിച്ചു അവരുടെ ഓഫീസിലേക്ക് വിട്ടു. ഓഫീസ് പൂട്ടിക്കിടക്കുന്നു. ഫ്ലൈറ്റ് നിര്‍ത്തിയ അറിയിപ്പ് വന്ന ഉടനെ ജീവനക്കാര്‍ ഓഫീസ് പൂട്ടി മുങ്ങി. മാസങ്ങള്‍ക്ക് മുമ്പേ കാശ് കൊടുത്ത് ടിക്കറ്റ് എടുത്തതാണ് അദ്ദേഹം. കടം വാങ്ങിയെങ്കിലും മറ്റൊരു വിമാനത്തിനു ടിക്കറ്റ് എടുക്കാമെന്ന് കരുതി ട്രാവല്‍ എജന്റിനെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി "ഈ വര്‍ഷം ഇനി നോക്കേണ്ട.. അടുത്ത സ്കൂള്‍ പൂട്ടിനു പോകാം". കൂടെ ഒരു പരിഹാസച്ചിരിയും.. ആരോട് പരാതി പറയണം എന്നറിയാതെ നെട്ടോട്ടമോടുന്ന ആ പാവത്തെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ എയര്‍ ഇന്ത്യയുടെ കൊലച്ചതിയില്‍ വട്ടം കറങ്ങുന്നു. "കേരളത്തിലെ മാധ്യമങ്ങളൊന്നും പ്രവാസി മലയാളികളുടെ ഈ ദുരിതം വേണ്ട രൂപത്തില്‍ കാണിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും വല്ലതും ചെയ്യാന്‍ പറ്റുമോ?". അദ്ദേഹത്തിന്റെ ദയനീയമായ സ്വരം എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
Cartoon നൗഷാദ് അകമ്പാടം
ഇന്ത്യന്‍ പ്രവാസികളില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. പക്ഷെ കേരളത്തില്‍ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനും ഈ വിഷയം അറിഞ്ഞ മട്ട് നടിച്ചിട്ടില്ല. ക്വട്ടേഷന്‍ കൊടുത്ത് ആളെ കൊല്ലിക്കാനും കാലുമാറിയവനെ പിടിച്ചു എം എല്‍ എ ആക്കാനും പാര്‍ട്ടികളും നേതാക്കളുമുണ്ട്. പക്ഷേ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിന്റെ ദുരിതം അറിയാന്‍ ഒരെണ്ണമില്ല. സമരം തുടങ്ങിയിട്ട് ദിവസം നാല്പത്തിയാറ് കഴിഞ്ഞു. ന്യൂസ് അവറില്‍ ചര്‍ച്ചയില്ല, ഒന്നാം പേജില്‍ വെണ്ടക്കയില്ല, തെരുവില്‍ പ്രക്ഷോഭമില്ല, നിയമസഭയില്‍ ഇറങ്ങിപ്പോക്കില്ല. കാരണം വെരി സിമ്പിള്‍ . ദുരിതം അനുഭവിക്കുന്നത് 'ഒന്നിനും കൊള്ളാത്ത' പ്രവാസികളാണ്. അവര്‍ക്ക് വോട്ടില്ല!!.
അവധിക്കാലം എത്തിയാല്‍ നിരക്കുകള്‍ അല്പം വര്‍ധിപ്പിക്കുന്നത് എല്ലാ വിമാനക്കമ്പനികളുടെയും പതിവാണ്. എയര്‍ ഇന്ത്യയാകട്ടെ ആ വിഷയത്തില്‍ വളരെ 'ഡീസന്റ്' ആണ്. കുറഞ്ഞ വര്‍ദ്ധനവ് എന്നൊരു അജണ്ട അവര്‍ക്കില്ല. ഒറ്റയടിക്ക് നിരക്കുകള്‍ ഇരട്ടിയാക്കുകയാണ് പതിവ്. ഉസ്താദ് നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും എന്ന് പറഞ്ഞ പോലെ നാഷണല്‍ കാരിയര്‍ വില വര്‍ദ്ധിപ്പിക്കുന്നതോടെ മറ്റു എയര്‍ ലൈനുകളും ആ പാത പിന്തുടരുന്നു. എയര്‍ ഇന്ത്യയുടെ ഈ നിരക്ക് വര്‍ദ്ധന നാടകം എല്ലാ വര്‍ഷവും ഗത്യന്തരമില്ലാതെ സഹിക്കുന്നവരാണ് പ്രവാസി മലയാളികള്‍ . അരക്കിലോ പൌഡറും മുക്കാല്‍ കിലോ ലിപ്സ്റ്റിക്കും തേച്ചു വരുന്ന മുത്തശ്ശിമാരായ എയര്‍ ഹോസ്റ്റസ്സുമാരെ സഹിച്ചു ശീലിച്ച അവര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടവരാണ്. പ്രതിഷേധിക്കാന്‍ അവര്‍ക്കറിയില്ല. ആകെ അറിയാവുന്നത് നാട്ടില്‍ നിന്നെത്തുന്ന ഏത് എഴാംകൂലി നേതാവിനെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു മാലയിടുക എന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കാത്ത അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുക എന്നതാണ്. പോകുമ്പോള്‍ ഗിഫ്റ്റുകള്‍ നിറച്ച നാല് പെട്ടികള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ്.
കേന്ദ്ര വ്യോമയാന മന്ത്രിക്കു അദ്ദേഹത്തിന്റേതായ ന്യായങ്ങളുണ്ട്. അത് ഏതാണ്ട് ഇങ്ങനെയാണ്. ദിവസവും കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ നിലനില്പ് അപകടപ്പെടുത്തിക്കൊണ്ട് വാപൊളിച്ചു നില്ക്കുന്ന മുതലകള്‍ കണക്കെ എത്ര കിട്ടിയാലും മതി വരാത്ത ആര്‍ത്തി പണ്ടാരങ്ങളായി പൈലറ്റുമാര്‍ മാറുന്നു. അന്യായമായ ആവശ്യങ്ങളുമായി സമരം തുടരുന്ന പൈലറ്റുമാരില്‍ നൂറു പേരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് പിരിച്ചു വിടല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പുതിയ ട്രെയിനികളെ റിക്രൂട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ട്രെയിനിംഗ് പൂര്‍ത്തിയാക്കിയാല്‍ ആറുമാസത്തിനകം അവര്‍ വിമാനമോടിക്കാന്‍ തുടങ്ങും. അതോടെ എയര്‍ ഇന്ത്യയുടെ പ്രശ്നം തീരും!!! കൂള്‍ കൂളായ ന്യായങ്ങളാണ് മന്ത്രിയുടെത്. വാട്ടേന്‍ ഐഡിയ സര്‍ജീ എന്ന് ആരും പറഞ്ഞു പോകുന്ന വിശദീകരണം. ഫ്ലൈറ്റുകള്‍ വെട്ടിച്ചുരുക്കലും ക്യാന്‍സല്‍ ചെയ്യലും അടക്കമുള്ള ദുരിത നാടകങ്ങള്‍ അടുത്ത ആറുമാസവും തുടരും എന്ന് പച്ചമലയാളം. ഈ ഇടിവെട്ട് ഐഡിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞതോടെ മന്ത്രിയുടെ ജോലി തീര്‍ന്നു. കേന്ദ്ര ക്യാബിനറ്റിലെ അതിഭയങ്കര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മിണ്ടാപ്രാണികള്‍ 'പൈശാചികവും മൃഗീയവുമായി' തലയാട്ടി. സര്‍ദാര്‍ജിയും മദാമ്മയും ഡെസ്ക്കിലടിച്ചു. ബാക്കി കാര്യങ്ങള്‍ പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്‍ക്കുക. ആറുമാസം കൊണ്ട് ലോകാവസാനം വരാനൊന്നും പോകുന്നില്ല !!
Related Posts
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!
"...പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്‍ക്കുക!!"
ReplyDeleteപൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ ആക്കാന്‍ പറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് റെയില്‍വേ . പക്ഷെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്ന് തോന്നുന്നു. മറ്റു എയര്‍ ലൈനുകള്‍ എങ്ങനെ ലാഭം ഉണ്ടാകുന്നു എന്നൊരു പഠനം പോലും നടത്താന്‍ ഇവര്‍ക്ക് പറ്റുന്നില്ല..കൊട്ടും സൂട്ടും ഇട്ടു പ്രവാസികളുടെ പ്രശ്നങ്ങളെ "പഠിക്കാന്‍ " ഇറങ്ങുന്ന ഒരു മന്ത്രി ഉണ്ട് നമുക്ക്. ഇന്നേവരെ തൊഴിലാളികളുടെ കൂടെ നിന്ന് ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷെ മുതലാളിമാര്‍ എപ്പോഴും ഇദ്ദേഹത്തിന്റെ കൂടെ ഫോട്ടോയില്‍ ഉണ്ടാവും !
ReplyDeleteകെ എസ ആര് ടി സി ഇതുപോലെ തന്നെ ഉള്ള മറ്റൊരെണ്ണം..അതിനു വേണ്ടി കേരളത്തില്‍ ഒരു മന്ത്രി വരെ ഉണ്ട്..സ്വകാര്യ ബസുകാര് ലാഭം ഉണ്ടാകുന്നു, പുതിയ വണ്ടികള്‍ വാങ്ങുന്നു. എന്നിട്ട് എന്ത് കൊണ്ട് സര്‍ക്കാരിനു അത് പറ്റുന്നില്ല. യൂണിയന് കാരെ യും ജീവനക്കാരെയും നിലക്ക് നിര്‍ത്താന്‍ പറ്റാത്തതാണ് അവിടെ പ്രശ്നം.. എയര്‍ ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല..
എന്തൊക്കെ പറഞ്ഞാലും അവസാനം നാം ടിക്കറ്റ് എടുക്കുന്നത് ഈ ആന വണ്ടിക്കായിരിക്കും . പിന്നെന്താ ചെയ്യാ ...
ReplyDeleteയാത്രാ ദുരിതം അനുഭവിക്കുന്ന ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച ബഷീര്കക്ക് നന്ദി. ഏതു പത്രത്തിലാണ് ഇത് വന്നത് ബഷീര്ക? Noushad Riyadh
ReplyDeleteToday's Malayalam News Daily.
Deleteകേരള സര്‍ക്കാരിന്റെ ഒരു എയര്‍ലൈന്‍ എന്നാ ഐഡിയ പണ്ട് കേട്ടിരുന്നു. എന്നാല്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വ്വീസ് നടത്താതെ വിദേശ സര്‍വ്വീസിന് അനുമതി നല്‍കില്ല എന്ന് കണ്ടപ്പോള്‍ അത് ഐസായി. എന്നാല്‍ അതിനെ മറികടക്കുവാന്‍ ദുബായിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ വിദേശ മലയാളികളുടെ സഹായത്തോടെ ഒരു വിമാന കമ്പനി കേരള സര്‍ക്കാരിന്റെ കൂടി ഓഹരി പങ്കാളിത്തത്തോടെ (കൊച്ചിയിലെ സിയാല്‍ മാതൃകയില്‍) രജിസ്ടര്‍ ചെയ്തു തുടങ്ങി കേരളത്തിലേക്ക് സര്‍വ്വീസ് തുടങ്ങാന്‍ എന്ത് കൊണ്ട് ശ്രമിച്ചുകൂട? അതിനു വേണ്ട അനുമതികള്‍ നേടിയെടുക്കുവാന്‍ (മദാമ്മക്ക് കരിമീനും തിരുതയും ചൂണ്ടയിട്ടു പിടിച്ചു വറുത്തു പൊരിച്ചും അല്ലാതെയും കൊണ്ടുകൊടുക്കുന്ന ആളടക്കം) ആറു മന്ത്രി പുംഗവന്മാരടക്കം ഇരുപതില്പരം എം.പി. മാരും ഉള്ള കേരളത്തിലെ സര്‍ക്കാരും സ്വന്തമായുള്ള നമുക്ക് കഴിയേണ്ടതല്ലേ?
ReplyDelete"ദിവസവും കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയുടെ"
ReplyDeleteഎന്റെ നിരീക്ഷണത്തില്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ കേന്ദ്ര സര്കാരിനു താല്പര്യമില്ലാതത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മുകളില്‍ കൊട്ടേഷന്‍ കൊടുത്തു എഴുതിയ വരികളാണ് , ഇന്ത്യന്‍ രൂപയുടെ മൂല്യം പാതാളത്തില്‍ എത്തി നില്കുന്ന ഈ സമയത്ത് തന്നെ പൈലറ്റ് മാര്‍ സമരം തുടങ്ങിയപ്പോള്‍ ല ഡു പൊട്ടിയത് സര്കാരിന്റെയും ധന മന്ത്രി പ്രണബ് മുക്കര്‍ജിയുടെയും മനസ്സിലാണ് , അദ്ദേഹം ഇടിഞ്ഞ മൂല്യം ഉയര്‍ത്താന്‍ പെടാ പാട് പെടുമ്പോഴാണ് ഈ സമരം ladu രൂപത്തില്‍ വന്നത് , ഡോളര്‍ നിരക്കില്‍ ശമ്പളം കൊടുത്തു എന്തിനു വെറുതെ ഇന്ത്യയെ കുത്ത് പാള എടുപ്പിക്കണം , പ്രവാസികള്‍ കുറച്ചു കഷ്ടപ്പെട്ടാലും സാരമില്ല എന്ന് പാവം ഗവര്‍ന്മെന്റ് ചിന്തിച്ചു കാണും
"പ്രതിഷേധിക്കാന്‍ അവര്‍ക്കറിയില്ല. ആകെ അറിയാവുന്നത് നാട്ടില്‍ നിന്നെത്തുന്ന ഏത് എഴാംകൂലി നേതാവിനെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു മാലയിടുക എന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കാത്ത അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുക എന്നതാണ്. പോകുമ്പോള്‍ ഗിഫ്റ്റുകള്‍ നിറച്ച നാല് പെട്ടികള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ്." ee varikalkalkku 10000 like. kmcc, icc, oic, pcc, jcc, jcb ennokke paranju kure mannanmar undu. avare adyam adikanam
ReplyDelete“’പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്ക്കു ക’’’..അതെ ഈ പ്രവാസ ജീവിതം തന്നെ തലവിധിയാണ്...ആ വിധിയുടെ കൂടെ ഇങ്ങനെയും ഇരിക്കട്ടെ ഒരു അധോവിധി .. സാദിക്കുമെങ്കില്‍ ഇനി സര്വീൗസ് തുടങ്ങിയാലും (തുടങ്ങുമോ ആവൊ, തുടങ്ങതിരിക്കട്ടെ, എന്നാലെങ്കിലും മറ്റു ഐര്ലൈോനുകള് എണ്ണം കൂട്ടുന്നതിനെ കുറിച്ച് പരിശോടിക്കുമായിരിക്കും) പരമാവധി അതില്‍ ടിക്കറ്റ് എടുക്കാതിരിക്കുക..എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക. എന്തായാലും അത് നഷ്ടത്തിലാണ്..ഇനി അഥവാ ലഭാതിലയാലും ഇവന്മാര് സമരം തുടങ്ങും..ലഭാമായത് കൊണ്ട് ശമ്പള വര്‍ധ.ന അവിശ്യപ്പെടും .. അപ്പോഴും നമ്മള് വീണ്ടും തലവിധിയെ പഴിക്കും.. ഇ പഴികള്‍ കേള്കേണ്ടത് മറ്റുള്ളവരുടെ തലവിധി.. ഈ കമ്പനി പോട്ടിപ്പാളീസായി ചവിട്ടിക്കുട്ടി തൂക്കി വില്ക്കറട്ടെ.. എന്തായാലും ഇവിടെ കിടന്നു മരിക്കേണ്ടി വന്നാലും എയര്‍ ഇന്ത്യക്ക് പോകാനുള്ള അവസ്ഥ വരാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു..സമരം ജയിക്കട്ടെ...പരിഹാരം ഉണ്ടാവാതിരിക്കട്ടെ...
ReplyDeleteപ്രതിഷേധിക്കാന്‍ അവര്‍ക്കറിയില്ല. ആകെ അറിയാവുന്നത് നാട്ടില്‍ നിന്നെത്തുന്ന ഏത് എഴാംകൂലി നേതാവിനെയും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു മാലയിടുക എന്നതാണ്. പ്രവാസികളുടെ പ്രശ്നങ്ങളെ തിരിഞ്ഞു നോക്കാത്ത അവര്‍ക്കൊപ്പം നിന്ന് ഒരു ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കുക എന്നതാണ്. പോകുമ്പോള്‍ ഗിഫ്റ്റുകള്‍ നിറച്ച നാല് പെട്ടികള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചു കൊടുക്കുക എന്നതാണ്........
ReplyDeleteഅത് മാത്രമല്ല ... മുട്ടിനു മുട്ടിനു കലാ പരിപാടികളും , ചടങ്ങുകളും സംഘടിപ്പിക്കുന്ന ഒരൊറ്റ പ്രാവാസി സംഘടനയെയും എവിടെയും ഒരു ചെറിയ പ്രധിഷേതമായി പോലും കണ്ടില്ല ..
മറ്റെല്ലാം പോലെ ഇതും പ്രവാസികള്‍ക്ക് ഒരു ശീലം ആയി മാറിയിരിക്കുന്നു .എല്ലാം സഹിക്കാനും പൊറുക്കാനും കഴിയുന്ന ആ ശീലം !!
“ഒന്നാം പേജില്‍ വെണ്ടക്കയില്ല, തെരുവില്‍ പ്രക്ഷോഭമില്ല,”
ReplyDeleteഉണ്ടെന്നേ. Youth India (KIG യുടെ യുവ വിഭാഗം) എയര്‍ ഇന്ത്യയുടെ അമ്മായിക്കളിക്കെതിരെ റിയാദില്‍ പൊതുവേദി രൂപീകരിച്ചു. ‘മാധ്യമം’ നിരന്തരം വെണ്ടയ്ക്ക നിരത്തി. ഇന്നലെ വെല്ഫെകയര് Party, Air India യുടെ kozhikkode ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതായും വാര്‍ത്ത കണ്ടു.
---M. Ridwan
“ഒന്നാം പേജില്‍ വെണ്ടക്കയില്ല, തെരുവില്‍ പ്രക്ഷോഭമില്ല,”
ReplyDeleteബഷീര്‍ ജീ, താങ്കള്‍ ഗള്ഫ്െമാധ്യമം വായിക്കാറില്ലേ?
Gulf madhyamam Air indiayum vayikkarilla, nattukarum vayikkarilla, pinne enthu karyam anonymouse
Deleteഅകമ്പാടത്തിന്റെ കാര്‍ട്ടൂണിന് ഇട്ട കമന്റ് ഒരിക്കല്‍കൂടി ഇവിടെയും പോസ്റ്റുന്നു.
ReplyDeleteകഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാന വാരം 1100/- ദിര്‍ഹം കൊടുത്ത് "എമിറേറ്റ്സില്‍" റിട്ടേണ്‍ ടിക്കറ്റെടുത്ത് നാട്ടില്‍ പോയതാണ്. ഇപ്രാവശ്യം ജൂലൈ 15നു നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തത് ജെറ്റ് എയര്വേയ്സില് വണ്‍സൈഡ് 1735/- അതിം മുംബയ് വഴി 9 മണിക്കൂര്‍ യാത്ര. നഷ്ടത്തിലായ സ്വകാര്യ എയര്‍ലൈനുകള്‍ക്ക് അമിത ലാഭം വസൂലാക്കാന്‍ അവസരമുണ്ടാക്കി വ്യോമയാന മന്ത്രിയും പൈലറ്റുമാരും തമ്മില്‍ ടോം ആന്‍ ജെറി കളി.
വയലാര്‍ രവി - അഹമ്മദ് - എന്‍ഡോസള്‍ഫാന്‍ തോമസ് തുടങ്ങി മുതലില്‍ ചിതലരിക്കാന്‍ വേണ്ടി മാത്രം കുറേ കിഴങ്ങന് മന്ത്രിമാരും.
avasanam paranjath valland isthappettu.
Deleteഇടിവെട്ട് ഐഡിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞതോടെ മന്ത്രിയുടെ ജോലി തീര്‍ന്നു. കേന്ദ്ര ക്യാബിനറ്റിലെ അതിഭയങ്കര വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മിണ്ടാപ്രാണികള്‍ 'പൈശാചികവും മൃഗീയവുമായി' തലയാട്ടി. സര്‍ദാര്‍ജിയും മദാമ്മയും ഡെസ്ക്കിലടിച്ചു. ബാക്കി കാര്യങ്ങള്‍ പ്രവാസികളുടെ തലവിധിയാണ്. അതോരോരുത്തരും അവനവന്റെ സൗകര്യം പോലെ അനുഭവിച്ചു തീര്‍ക്കുക. ആറുമാസം കൊണ്ട് ലോകാവസാനം വരാനൊന്നും പോകുന്നില്ല !
ReplyDeleteഎന്തേ,,,അതന്നെ.
ഇയ്യിടെ ജിദ്ദയില്‍, നാട്ടില്‍ നിന്ന് വന്ന രണ്ടു എം എല്‍ എ മാരെ സ്റ്റേജില്‍ ഇരുത്തി ഒരു 'പഴയ ' പ്രവാസി നേതാവ് ഈ വിഷയം തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചു . ജനങ്ങള്‍ കയ്യടിച്ചു .. പക്ഷെ മൂത്ത നേതാവിന് അത് തീരെ ഇഷ്ടമായില്ല .. ആ അനിഷ്ടം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉടനീളം നിഴലിച്ചു .. പൊതുവേ തമാശ പ്രസംഗം നടത്തുന്ന അദ്ദേഹം ആകെ ചൂടായാണ് പ്രസംഗിച്ചത് ..
ReplyDeleteസാധാരണ ഇത്തരം ഘട്ടങ്ങളില്‍ ഇവിടെ 'കൂടിയവരെ' 'സുഖിപ്പിക്കാന്‍' 'നാട്ടില്‍ ചെന്നിറങ്ങിയ പാടെ എന്റെ ഒന്നാമത്തെ അജണ്ട ഈ വിഷയങ്ങള്‍ ആയിരിക്കും '' എന്ന് കയ്യടിക്കു വേണ്ടി പറയാറുണ്ട് നേതാക്കാള്‍ . ഇപ്പോള്‍ അവര്‍ക്ക് ഇത്തരം പരാതി കേള്‍ക്കുന്നതെ ചതുര്‍ഥിയാണ് എന്ന് സാരം .. '
നിന്റെ വിഷമങ്ങള്‍ ഒക്കെ അവിടെ നില്ക്കട്ടെ നീ പോയി എന്റെ ലഗ്ഗെജിലേക്ക് വല്ലതും വാങ്ങി കൊണ്ട് വരാന്‍ നോക്ക് '' എന്നാണു മട്ട് ..
ഇവിടുത്തെ 'കുട്ടി' നേതാക്കള്‍ക്ക് ഇവരോടൊപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ തരപ്പെട്ടാല്‍ എല്ലാം ആയില്ലേ ? ആ ഫോട്ടോ വിവിധ പത്രങ്ങളില്‍ വരുന്നതിന്റെ വലുപ്പക്കുറവു ആണല്ലോ പ്രധാന പ്രശ്നം !!
അല്ല പിന്നെ !!!
നിങ്ങള്‍ പറഞ്ഞത് സത്യം. ഇതാണ് അവസ്ഥ. ജിദ്ദയിലെ കേരളോത്സവ വേദിയില്‍ മുമ്പ് മുടി നീട്ടി വളര്‍ത്തിയ ഒരു നേതാവ് (അന്നദ്ദേഹം എം പി യാണ്) എയര്‍ ഇന്ത്യ യാത്രയില്‍ അദ്ദേഹത്തിനു ഉണ്ടായ ദുരനുഭവം പ്രവാസികള്‍ക്ക് മുന്നില്‍ വിളമ്പി. പാര്‍ലിമെന്റില്‍ പറയേണ്ട കാര്യങ്ങള്‍ സ്ഥലം മാറി ഇവിടെ പറഞ്ഞു പോയതാണ്!!!. പിന്നെ പ്രസംഗിക്കേണ്ട എന്റെ സുഹൃത്തിനോട് നേതാവിന് നന്നായി ഒന്ന് 'കൊടുക്കാന്‍' ഞാന്‍ ആവശ്യപ്പെട്ടു. അക്കാര്യം അയാള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. എം പി മുഖം ചുവപ്പിച്ചാണ് അന്ന് ഇറങ്ങിപ്പോയത്.
Deleteഎവിടെ kmcc ,, ഉണറ്ു ....... അഹ്മെദ് സായിവിന്റെ കോലം ആകണ്ട ..... പച്ചക്ക് കത്തിച്ചോ ....ള്‍ു, തീപെട്ടി കൊള്ളി ഉറചിട്ടല് മതി താനെ കത്ത്തികൊള്ളും ... അല്ല പിന്നെ ....!!
ReplyDeleteപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള് എന്നിട്ടൊ?
ReplyDeleteമാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍ എന്ന് രണ്ടു മാസം മുന്‍പ് അപേക്ഷിച്ചു. കൂലി മാത്രമേ ഉള്ളു വിമാനം ഇല്ല. കൂലി പ്രശ്നമല്ല ഒരു വിമാനം എങ്കിലും ഉണ്ടായെങ്ങില്‍ എന്ന് ഇനി അപേക്ഷിക്കാം. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. ഇക്കണക്കിനു പോയാല്‍ നാളെ പ്രവാസികള്‍ അവിടെ തന്നെ അങ്ങ് കൂടിക്കോ നാട്ടിലേക്ക് വരണ്ട എന്നാവും ഗവന്മേന്റ്റ് പറയാന്‍ പോകുന്നത്.
താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി പ്രവാസികള്‍
മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്ക്കുന്നു. ബഷീര്‍ ഇവറ്റകളോട് താങ്കളുടെ ഭാഷ കുറച്ചു മാന്യമായി പോയോ എന്നൊരു സംശയം.
കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഗള്‍ഫില്‍ വന്നില്ല. പ്രവാസികളെ
കണ്ടില്ല. അവരുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും അവരുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.
പ്രവാസി മന്ത്രിയോ? ഇങ്ങേര് ഏത് പ്രവാസിയുടെ ഏത് പ്രശ്നമാണു ഇതു വരെ പരിഹരിച്ചിട്ടുള്ളത്? ഇങ്ങേര് പ്രവാസി സന്ദര്‍ശന മന്ത്രിയാണ്. പ്രവാസികളുള്ള നാടുകളിലൊക്കെ രാജകീയ സന്ദര്‍ശനം നടത്തുന്ന മന്ത്രി.
Deleteസത്യമാണ് ബഷീര്‍ക്കാ നിങ്ങള്‍ പറഞ്ഞത്......എന്റെ ഒരു സഹോദരി ജിദ്ദയില്‍ നിന്ന വരാന്‍ തുടങ്ങിയിട മാസങ്ങളായി...ഈ എയര്‍ ഇന്ത്യയുടെ നശിച്ച ടിക്കറ്റ് നിരക്ക് കാരണം ഇത് വരെ പോറല്‍ നടന്നിട്ടില്ല..അവസാനം ഏറ്റവും കൂടിയ നിലക്ക് മറ്റു മാര്ഗമോന്നുമില്ലാതെ ടിക്കെറ്റ് എടുത്തു.....എന്ന് നന്നാവും......
ReplyDelete@എന്ന് നന്നാവും...
Deleteയാതൊരു പ്രതീക്ഷയും വേണ്ട. കഴിഞ്ഞ പത്തു മുപ്പതു വര്‍ഷം ആയിട്ട് ഇങ്ങനെയാ...
വളരെ നന്നായിരിക്കുന്നു..ബഷീര്‍ക്കാ...
ReplyDeleteഇതില്‍ അരിശമുണ്ട്,പ്രതിഷേധമുണ്ട്, നിരാശയുണ്ട് നിസ്സഹായതയുമുണ്ട്....
അതില്‍ ഞാനും പങ്കു ചേരുന്നു...
പ്രവാസികള്‍ വെറും കറവപ്പശുക്കള്‍ ആണെന്ന് ധരിക്കുന്ന ഒരു വര്‍ഗം തീര്‍ച്ചയായും ഇവിടെയുണ്ട്...
അവരെ തിരുത്തുക തന്നെ വേണം...
കേവലം കാശു പിരിച്ചു അയച്ചു കൊടുക്കുന്ന ഒരു കൂട്ടമായി മാറിയതില്‍ പ്രവാസിക്കും പങ്കുണ്ട് താനും...
നമ്മുടെ കേന്ത്രമാര് എന്തെടുക്കുകയാ..ഒന്ന് തൊള്ള തുറക്കാന്‍ ഇത്ര മടിയോ...???
പ്രവാസികളുടെ പ്രശ്നം നോക്കാന്‍ നമുക്കൊരു മന്ത്രി ഉണ്ടല്ലോ....അയാള്‍ക്ക് സത്യത്തില്‍ എന്താണ് പണി...???
പിന്നെ സാഹിബിനു ഹജ്ജു കോട്ട അല്ഹിന്ദു വഴി തൂക്കി വിറ്റ് കാശാക്കുന്ന തിരക്കാണ്....പാവം.
.........................................................................................
ചാനലുകള്‍ക്ക് പ്രധാന വിഷയം സീപീഎം തകര്‍ക്കല്‍ ആണ്...!
ചിലരുടെ ചര്‍ച്ചാ വേദി കണ്ടാല്‍ തോന്നും കുലംകുത്തികളുടെ പാര്‍ട്ടി കൊണ്ഗ്രെസ്സ് ആണെന്ന്...!!
നാട് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ എവിടെ നില്ക്കുന്നു എന്നറിയാന്‍ ഇതൊരു പാഠമാകട്ടെ...!!!!!!
.............................................................
സര്ക്കാരിനോടോന്നെ പറയാനുള്ളൂ..
മറ്റുള്ളവര്‍ക്ക് ഒരു തുളളി വെളിച്ചം പകരാന്‍
വീടും നാടും കുടുബവും പിരിഞ്ഞു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന പ്രവാസിക്ക്
ഒന്നും കൊടുക്കുന്നില്ലേലും ഉപദ്ധ്രവിക്കരുത്...പ്ലീസ്.
അഭിവാദ്യങ്ങളോടെ...
ഒരു പ്രവാസി തൊഴിലാളി അച്ഛന് മരിച്ച വിവരമറിഞ്ഞ്, ആ ശരീരം അവസാനമായി ഒന്നു കാണാന്‍, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടിലേക്ക് ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ , എല്ലാ ഫ്ലൈറ്റുകളും ഫുള്‍. എയറിന്ത്യയാണെങ്കില് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു. ഒടുവില്‍ 2800ദിര്‍ഹത്തിന് ,എമിറേറ്റ്സിന്റെ ബിസിനസ് ക്ലാസ് സംഘടിപ്പിച്ചു കൊടുക്കേണ്ടി വന്നു.
Deleteവെറും ആയിരത്തില്‍ താഴെ മാസ വേദനം പറ്റുന്ന ഇത്തരം പ്രവാസി തൊഴിലാളികളുടെ ശാപങ്ങള്‍ക്കു കൂടി ഈ എയറിന്ത്യാ പൈലറ്റുകളും ഒഫീഷ്യലുകളും അര്ഹരാണെന്നോര്ത്തെങ്കിലും ഇവരൊന്ന് പിന്മാറിയിരുന്നെങ്കില്.
ഇനി വെക്കേഷന് സീസണാണ്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇത്തരം ഒരു ഗതി വരാതെ ദൈവമെങ്കിലും കനിഞ്ഞിരുന്നെങ്കില്‍.... മാസങ്ങളോളം ജോലി ചെയത് വേണം പ്രതീക്ഷിക്കാതെ കയറിവരുന്ന ഇത്തരം മരണങ്ങള് മൂലം ഉണ്ടാകുന്ന കടം തീര്‍ക്കാന്‍.
ചെറിയ രാജ്യമായ ഖത്തറും സിംഗപ്പൂരുമൊക്കെ വളരേ വിജയകരമായ രീതിയിൽ ദേശീയ എയർലാഇനുകൾ ദിനം പ്രതി വികസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോവുമ്പോഴാണ് കോടിക്കണക്കിന് വിദേശൈന്ത്യക്കാരുടെ മാതൃരാജ്യം ഒരു ഐ.സീ.യൂ എയർലൈൻ കമ്പനിയുമായി കിതച്ചു പറക്കുന്നത്! ആരെത്ര പറഞ്ഞാലും നന്നാവാൻ യാതൊരുദ്ദേശവും ഒരിക്കലും കാണിക്കാത്ത ഈ കമ്പനി "ഗംഗ"യിൽ മുക്കി ശുദ്ദീകരിച്ചെടുത്ത് ഏതെങ്കിലും സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച് കൊടുക്കട്ടെ. വ്യോമസേനാ പൈലറ്റുമാർക്ക് ഹൃസ്വകാല പരിശീലനം കൊടുത്ത് പാട്ടവണ്ടികൾ വീണ്ടും ഇറക്കിയോ, മറ്റ് എയർലൈനുകൾക്ക് കൂടുതൽ ക്വാട്ട അനുവദിച്ചൊ കാര്യം പരിഹരിക്കാവുന്നതുമാണ്. ആരോട് പറയാൻ!!!!!
ReplyDeleteകേന്ദ്ര സര്‍ക്കാരും മഹാരാജാവും 'എയര്‍ പിടിച്ചു' നില്ക്കുന്ന സ്ഥിതിക്ക് പരസ്യത്തിലെ ഇന്ഷുറന്സുകാരന് പയ്യനെപ്പോലെ നമുക്കും പറയാം.. യാത്ര സേഫ് ആക്കാന്‍ എമിറേറ്റ്സ് ഉണ്ടല്ലോ.. പിന്നെന്തിനു പോകണം വേറൊരു വിമാനത്തില്‍..?
ReplyDeleteപകരം ഇത്രയൊക്കെ സംവിധാനമുണ്ടായിട്ടും എയർ ഇന്ത്യക്ക് മലയാളി എന്തിനാ തലവെക്കുന്നത്?
ReplyDeleteസ്പൈസ് ജെറ്റ് ദുഫായില് നിന്നും ദില്ലിക്കും ബോംബെക്കും സര്‍വീസ് തുടങ്ങാന്‍ പോകുന്നു. ഇന്‍ഡിഗോ കൊച്ചിയില്‍ നിന്നും
ReplyDeleteദുഫായ് സര്‍വീസുമായി വരുന്നു. ബുക്കിങ്ങും തുടങ്ങി. എയരിന്ത്യന്മാര് ഇപ്പോഴും സമരവുമായി നടക്കുന്നു. ഇത് രണ്ടും കൂട്ടി വായിക്കുക...ടിഷ്യൂം ടിഷ്യൂം...ഇതിന്റെ ഡിങ്കോലിഫിക്കേശന് പിടികിട്ടിയോ?
Good Basheerka
ReplyDeleteഒരു ബഹിഷ്കരണ സമരം തുടങ്ങേണ്ടിയിരിക്കുന്നു ...
ReplyDeletei am ready
Deleteഎയര്‍ ഇന്ത്യ പണിമുടക്കിയ ശേഷം, അസുഖം ബാധിച്ചു സീരിയസ്സായി കിടപ്പിലായ ഉമ്മയെ ഒരു നോക്ക് കാണാന്‍ കഴിയാതെ ഒടുവില്‍ ഉമ്മയുടെ മയ്യത്ത് കബറടക്കിയ ശേഷം റിയാദില്‍ നിന്നു നാട്ടിലെത്തിയ ബന്ധുവിനെ ഞാന്‍ ഓര്‍ക്കുകയാണ്.
ReplyDeleteരണ്ട് കുട്ടികളും ഭാര്യയുമായി ഇവിടെ ജീവിക്കുന്ന ഒരു പ്രവാസി സുഹൃത്തു ഈ അവധി ക്കാലത്ത് നാട്ടില്‍ നാട്ടില്‍ പോകാന്‍ നെട്ടോട്ടമോടുന്ന സംഭവം എനിക്കറിയാം, ജിദ്ദയില്‍ നിന്നു ഒരാള്ക് മൂവായിരം റിയാല്‍ കൊടുത്തു നാലാള് നാട്ടില്‍ പോകാന്‍ ടിക്കറ്റ് ചാര്‍ജു മാത്രം ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ വേണം,പര്‍ചെയ്സും നാട്ടിലെ ഒരുമാസത്തെ വട്ട ചിലവും കൂടെ ചുരുങ്ങിയത് അഞ്ച് ലക്ഷം വേണം..നാട്ടില്‍ നിന്നു വരുന്ന നേതാക്കാന്മാരെ ഒരുപ്രാവശ്യമെങ്കിലും ഇവിടുത്തെ പോഷക സംഘടനകളുടെ കുട്ടി നേതാക്കന്മാര്
എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പോകാതിരുന്നാല്‍ അവര്‍ പഠിക്കും..അതിനു ഇവിടുത്തെ ചോട്ടാ നേതാക്കന്മാര്ക്ക് കഴിയില്ലല്ലോ?..തിക്കിത്തിരക്കി വരി വരിയായി നില്കുന്ന തലകള്‍ പത്രത്തില്‍
കാണാന്‍ പറ്റാതിരുന്നാല്‍ ഹായ് നാണക്കേട്...
പടച്ചോന് കാത്തു....സൗദിയയില്‍ നിന്നും ടിക്കറ്റ് എടുക്കാന്‍ തോന്നിച്ചതിന്...
ReplyDeleteഞാനീ പഹയന്മാരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബഹിഷ്കരിച്ചിരിക്കുകയാണ്...
ബഹിഷ്കരിക്കാത്തവര് ഇന്നും അനുഭവിക്കുന്നു....ഇനിയും അനുഭവിക്കാനിരിക്കുന്നു...
a genuine issue of thousands of pravasees. please send this to the concerned minister in kerala to persuade the central government.
ReplyDeleteമണ്ണാങ്കട്ട .. ഇവിടെ ഒരു ചുക്കും നടക്കില്ല ,,
ReplyDeleteകഴിയുന്നതും ആനവണ്ടിയില്‍ ടിക്കറ്റ് എടുക്കാതിരിക്കുക
അസൂയ, അഹങ്കാരം. കുശുമ്പ് ഈവക സാധനങ്ങള്‍ അടങ്ങിയ ജോലിക്കാരുള്ള ലോകത്തിലെ ഏക സ്ഥാപനം ! ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാലില്ല എന്ന കാരണത്താല്‍ വിമാനം ഓടിക്കാന്‍ കൂട്ടാക്കാത്ത പൈലറ്റുമാര്‍ ...ഹ ഹ
ReplyDeletehahahhaha
Deleteമന്ത്രിയെയും പൈലെറ്റിനെയും നടു റോഡില്‍ നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം
ReplyDeleteമണ്ണണ്ണക്ക് ഇപ്പോള്‍ എന്താ വില !
Deleteപൈലറ്റ് എന്ത് ചെയ്തെന്നാ ഈ പറയുന്നത്.ദിവസത്തിന്റെ നല്ലൊരു ഭാഗം ആകാശത്ത് കഴിച്ചുകൂട്ടുന്നവരാണ് പൈലറ്റ്മാര്‍ അവര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് എന്നത് വിമാനകമ്പനി ഉടമകളുടെ ബാധ്യതയാണ് അതിന് മേല്‍നോട്ടം വഹിക്കേണ്ടത് കേന്ദ്രത്തിരിക്കുന്ന തൊലിയന്മാരാണ്.പ്രവാസികളുടെ പണം കൊണ്ട് മിനിഗള്‍ഫായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നിന്നും ആറ് തൊലിയന്മാര്‍ ഉണ്ട് എന്താ പ്രയോജനം. .. ?ഇങ്ങനെയുള്ളവനെയൊക്കെ മന്ത്രിയാക്കി കസേരയിലിരുത്തിയതിന് പ്രായശ്ചിത്തമെന്നോണം നമ്മള് സ്വയം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യചെയ്യണം
Deleteസമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം അത് മാത്രമാണ് പോം വഴി .
ReplyDeleteപൊതു മേഖല സ്ഥപനങ്ങളുടെ ലാഭകണക്ക് എല്ലാം കൃത്രിമമായി ഉണ്ടാക്കുന്നതാണ് .
റെയില്‍വേ ലാഭത്തില്‍ ഓടുന്നത് സ്വകാര്യമേഖലയില്‍ വേറെ ആരും സര്‍വീസ് നടത്താത്തത് കൊണ്ട് മാത്രമാണ് .
എയര്‍ഇന്ത്യ നടത്തുന്നത് അന്താരാഷ്ട്ര സര്‍വീസ് ആണ്.റൂട്ട് കുത്തകയാക്കി വെക്കാന്‍ പറ്റില്ല .
എയര്‍ ഇന്ത്യ എന്ന നാണം കെട്ട പ്രസ്ഥാനത്തെ പൂര്‍ണ രൂപത്തില്‍ പിരിച്ചു വിടാന്‍ സുപ്രീം കോര്‍ട്ടില്‍ ഒരു കേസ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നു. തയയാരുള്ളവര് ഒരുമിക്കുക. എന്നാല്‍ നമുക്ക് ഉപദ്രവം മാത്രമുള്ള ഈ പിശാചില്‍ നിന്ന് രക്ഷപ്പെടാമല്ലോ.
ReplyDeleteഒരു കേരള എയര്‍വെയ്സ് തുടങ്ങുന്നതിനെ പറ്റി സംസ്ഥാന സര്‍ക്കാരിനോ പ്രവാസ സംഘടനകള്‍ക്കോ കൂട്ടായി ആലോചിക്കാവുന്നതാണ്. 50% കേരള സര്‍ക്കാരും 50% കേരള പ്രവാസ സംഘടനകളും വിഹിതമെടുത്തു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഗള്‍ഫിലെ പ്രധാന എയര്‍ പോര്‍ട്ടില്‍ നിന്ന് ആദ്യം സര്‍വീസ് ആരംഭിക്കുക. പിന്നീട് ഇത് വിപുലീകരിക്കവുന്നതാണ്. കേരള സര്‍ക്കാരിനു പകരം പ്രവാസ വ്യവസായ പ്രമുഖരുടെ കൂട്ടായ്മയിലും പ്രവാസ സംഘടനകള്‍ക്ക് പങ്കാളികളാകാവുന്നതാണ്.
ReplyDeleteഇജ്ജു എന്താ കോയാ ഈ പറയണത് ! ആ മദ്യ രാജാവിന്റെ കിംഗ് ഫിഷറിന്റെ ശാപമല്ലേ ഇത്. പുതിയ വീമാന കുഞ്ഞ് പിറകകാരായോ എന്നൊരു സംശയം. ഇങ്ങിനെ എയര്‍ ഇന്ത്യയെ കുളിപ്പിച്ച് കിടത്താന്‍ ഒരുമ്പെട്ട പൈലട്ടുമാര്‍ക്ക് നല്ല പിന് വാതില്‍ ഓഫര്‍ ഉണ്ടായിരിക്കുമോ. അതല്ലാതെ ഇങ്ങിനെ ഒരു കടും കയ്ക്കു ആരെങ്കിലും നിക്കുമോ. എല്ലാത്തിനും കംമീഷനാനല്ലോ. നടത്താന്‍ കൊടുക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ ആക്രി വിലക്ക് കൊടുത്തു കമ്മീഷന് വാങ്ങുന്നത് !! ആരും സംശയിക്കില്ല.
ReplyDeleteഎന്തായാലും പ്രവാസിയുടെ എല്ലടക്കം ഇടിച്ചു പിഴിയും !! അതാണല്ലോ പ്രവാസി ക്ഷേമം !!!
ഈ പേടകത്തില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുതവര്ക്ക് ഇത് തന്നെ വരണം...
ReplyDeleteഎയർ ഇന്ത്യയെന്ന “കാളവണ്ടി”യെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക... നമ്മളിലെത്ര പേർ അതിനു തയ്യാറാണ്... കഴിഞ്ഞ 7 വർഷത്തിനിടയിൽ ഒരൊറ്റ തവണയാണ് ഞാൻ ഈ “കാളവണ്ടി”യിൽ യാത്ര ചെയ്തിട്ടുള്ളത്, അതോടെ തീരുമാനമാനിച്ചു ഇനിയീ “കാളവണ്ടി”യിൽ യാത്രയ്ക്കില്ലാ എന്ന്..... ഇന്ത്യയുടെ അ(പ)ഭിമാനം
ReplyDeleteമഹാരാജാവിന്റെ മണ്ടക്ക് പിടിക്കാന്‍ ഒരു മലയാളി മാമനും ഇല്ലേ അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍....
ReplyDeleteആറാംതമ്പുരാന്മാരുണ്ടായിട്ടും ആണായിപ്പിറന്നതൊന്നിന്നിനെ ഞാന്‍ കണ്ടിട്ടില്ല............
Deleteevidey entha prasnam ??
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിവാദ്യങ്ങള്‍ ........ബഷീര്‍ക്ക .
ReplyDeleteഈ ബ്ലോഗിന്റെ ഒരു കോപ്പി പിരിവിനു വരുന്ന എല്ലാ രാഷ്ട്രീയ കാര്‍ക്കും (എയര്‍ പോര്‍ട്ടില്‍ ഫോട്ടോക് പോസ് ചെയ്യാന്‍ മത്സരിക്കുന്ന
എല്ലാ അല്പന്മാര്ക്കും ) എത്തിക്കാന്‍ എന്തേലും മാര്‍ഗം ഉണ്ടോ ?.
വര്‍ഷത്തില്‍ ടിക്കെറ്റ് ചാര്‍ജില്‍ കൂടുതല്‍ പിരിവു കൊടുകേണ്ട അവസ്ഥയാണ് .
Dear friends,
ReplyDeleteI love to write in Malayalam, but not sure about how to use the font.
I am also an average gulf mallu from Qatar, forced to take 4 tickets every year from my own pocket. I know I have to travel in July-August every year, so I buy the tickets in any available budget/cheap airline by January itself. I never even consider Air India. I think that if we are bit willing to travel with multiple stop-overs, and wait a few hours in transit airports, we can get return tickets for an average of 1000 Riyals. Yes, I too have 2 small kids, and I know it is not easy, but what is one day's incovenience, compared to savings of thousands of riyals.
I think we should all consider doing this, and forget about Air India completely. "Mudinju kutthupala eduthu potte!!"
Rgds
George
@George
DeleteA practical approach indeed. such zigzag trips will save the pocket, at the same time you can enjoy the places if you are a person love traveling..
എന്ന് മലയാളി 'സ്വന്തം കാര്യം സിന്ദാബാദ്' എന്നാ പ്രവണത നിര്‍ത്തുന്നോ അന്ന് തീരും എയര്‍ ഇന്ത്യയുടെ കാറ്റ്.
ReplyDeleteഇവിടെ എയര്‍ ഇന്ത്യക്കെതിരെ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ഇനിയും എയര്‍ ഇന്ത്യക്ക് തന്നെ ടിക്കറ്റ് edukkum.
ട്രവേല്സുകളിലും എയര്‍ പോര്‍ട്ടിലും എയര്‍ ഇന്ത്യയില്‍ പോകാന്‍ തിക്കും തിരക്കും കൂട്ടുന്നതും ഇവര്‍ തന്നെയാണ്.
ഒരു ആര് മാസം മലയാളികള്‍ മുഴുവന്‍ എയര്‍ ഇന്ത്യ വേണ്ടെന്നു വെക്കൂ... എല്ലാം താനേ ശരിയാവും.
മലയാളികളുടെ അത്രക്കൊന്നും "പ്രബുദ്ധത" അവകാശപ്പെടാത്ത പാകിസ്ഥാന് പശ്തൂനുകള് PIA അവരെ ഊറ്റുന്നത് വെറും മൂന്നു മാസം കൊണ്ടാണ് നിര്‍ത്തിച്ചത്. അവര്ക്കാണെങ്കില് ഇത് പോലെ ഫേസ് ബുക്ക്, ബ്ലോഗ്, ഇമെയില്‍, എസ എം എസ, തുടങ്ങി ഒന്നും ഇല്ലായിരുന്നു. ഒരാള്‍ മറ്റൊരാളോട് പറഞ്ഞു പറഞ്ഞു പരത്തി, എല്ലാവരും തീരുമാനിച്ചു, നടപ്പിലായി.
അത് കൊണ്ട് മലയാളി മാമാന്മാരെ പ്രസംഗം നിര്‍ത്തി പ്രാവര്‍ത്തികമാക്കൂ....
ഒരു പാട് എയര്‍ലൈന്‍സ് കോഴിക്കോട്ടെക്കും, എരനകുലത്തെക്കും, തിരുവനന്തപുരത്തേക്കും, ഇപ്പോള്‍ പരക്കുന്നുണ്ട്. മഹാ രാജയെ മഹാ പെരുക്കിയാക്കാന് പ്രവാസികള്‍ക്ക് വെറും ആര് മാസം മതിയാവും. പക്ഷെ ....... അതെ അത് വേണം...ഏതു? അതെ അത് തന്നെ!!!
- Shameer
>>ഒരു ആര് മാസം മലയാളികള്‍ മുഴുവന്‍ എയര്‍ ഇന്ത്യ വേണ്ടെന്നു വെക്കൂ... എല്ലാം താനേ ശരിയാവും. <<<
Deleteവെറുതെയാണ്.
എയര്‍ ഇന്‍ഡ്യ ഉണ്ടായാലും ഇല്ലെങ്കിലും ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്കോ, വ്യോമയാന മന്ത്രിക്കോ, പ്രവാസി സന്ദര്‍ശന മന്ത്രിക്കോ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.
മലയാളികള്‍ എയര്‍ ഇന്‍ഡ്യ ബഹിഷ്കരിച്ചാല്‍ സ്വകാര്യ കമ്പനികള്‍ പിഴിയാന്‍ തുടങ്ങും. അതാണു മന മോഹനസിംഗത്തിന്റെയും മറ്റും ആവശ്യം. സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുക, ക്ഷമിക്കണം സ്വകാര്യ കമ്പനികള്‍ ഉണ്ടെന്നു പറയുന്ന നഷ്ടം നികത്തുക, എന്നതാണല്ലോ ഇപ്പോള്‍ അദ്ദേഹത്തിന്റെ മുദ്രവാക്യം.
പഴയ കപ്പല്‍ സര്‍വീസ് എവിടെ പ്പോയീ ? ആരാ അത് പോളിച്ചടുക്കിയതെന്നാരെങ്കിലും അന്യെഷിച്ചോ?
ReplyDeleteപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള് എന്നിട്ടൊ?
ReplyDeleteമാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍ എന്ന് രണ്ടു മാസം മുന്‍പ് അപേക്ഷിച്ചു. കൂലി മാത്രമേ ഉള്ളു വിമാനം ഇല്ല. കൂലി പ്രശ്നമല്ല ഒരു വിമാനം എങ്കിലും ഉണ്ടായെങ്ങില്‍ എന്ന് ഇനി അപേക്ഷിക്കാം. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. ഇക്കണക്കിനു പോയാല്‍ നാളെ പ്രവാസികള്‍ അവിടെ തന്നെ അങ്ങ് കൂടിക്കോ നാട്ടിലേക്ക് വരണ്ട എന്നാവും ഗവന്മേന്റ്റ് പറയാന്‍ പോകുന്നത്.
താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി പ്രവാസികള്‍
മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്ക്കുന്നു. ബഷീര്‍ ഇവറ്റകളോട് താങ്കളുടെ ഭാഷ കുറച്ചു മാന്യമായി പോയോ എന്നൊരു സംശയം.
കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഗള്‍ഫില്‍ വന്നില്ല. പ്രവാസികളെ
കണ്ടില്ല. അവരുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും അവരുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.
Parayendathu Parnaju
we must start a campign " Boycott Air India " , use the social media as much as we can.
ReplyDeleteകഥയറിയാതെ ആട്ടം കാണുന്നു എല്ലാവരും.
ReplyDeleteമന് മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ എടുത്ത ആദ്യതീരുമാനങ്ങളിലൊന്ന് എയര്‍ ഇന്‍ഡ്യ വില്‍ക്കുക എന്നതായിരുന്നു. ഇപ്പോഴും അത് വില്‍പ്പനക്ക് വച്ചിരിക്കുന്നു. ആദ്യം അതിന്റെ കുത്തഴിക്കുക. പരമാവധി മോശമാക്കി എടുക്കുക. അപ്പോള്‍ വില്ക്കാന് എളുപ്പമാണ്. ഈ സത്യം അറിയാവുന പ്രധാനമന്ത്രി മുതലുള്ള ആര്‍ക്കും എയര്‍ ഇന്‍ഡ്യ നന്നാക്കി എടുക്കാന്‍ താല്‍പ്പര്യമില്ല.
ചിലപ്പോള്‍ നമ്മള് ഇങ്ങനെയാണ് ...
ReplyDeleteഎന്തൊരു മാന്യത,
ഓരോ പ്രതിഷേധത്തിലും തേന്‍ ഉറ്റി വീഴുന്നപോലെ....
ചിലര്‍ പൈലറ്റിനെ കുറ്റം പറയുന്നു ..
ചിലരോ വിമാനത്തെയും...
ഇതില്‍ മന്ത്രി പുങ്കുവന്മാര്‍ ഇടപെടാത്തതില്‍ ആര്‍ക്കും പരാതിയില്ലാ.!!!
എങ്ങിനെയുണ്ടാകും...??
നമ്മള് വോട്ടു ചെയ്തു ജയിപ്പിച്ചയച്ച ഉണ്ണാക്കാന്മാര് മുകളില്‍ ആളായിട്ടിരിക്കുന്നു..!!!
മന്ത്രി തന്നെ നമ്മുടെ സ്വന്തം..!!!!!!!!!
നമ്മുടെ സ്വന്തം ഭൂലോക പ്രവാസി സങ്കടന
മുണ്ടാട്ടം മുട്ടിയിരിക്കുന്നു...!!!
ഗള്‍ഫു മലയാളികളുടെ പണം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതില്‍ മുന്നില്‍ നില്ക്കുന്ന ഞമ്മന്ടെ പാര്‍ട്ടി നാട് ഭരിക്കുന്നു...!!!
പിന്നെ എങ്ങിനെ ഒന്നുറക്കെ പ്രതിഷേധിക്കും ണ്ടെ റബ്ബേ...???
കാളി പറഞ്ഞതില്‍ കാര്യമുണ്ടല്ലോ.. കുത്തുപാളയെടുപ്പിക്കാന്‍ ആദ്യമായി നല്ല കുറെ വണ്ടി വാങ്ങി. ഇവ വാങ്ങിയ വകയില്‍ ആരൊക്കൊയേ കാശുണ്ടാക്കി. നാലു വര്‍ഷം കഴിഞ്ഞ് കമ്പനി കുത്തുപാളയെടുക്കുമ്പോള്‍ വണ്ടിക്ക് വലിയ വില കിട്ടില്ലാ.. അപ്പോ വാങ്ങുന്നവനു കൊള്ളലാഭം. പുതിയ വണ്ടി ചുളു വിലയില്‍ കിട്ടും. ആര്‍ക് പോയി? പാവം പാവം ഞാന്‍!
ReplyDeleteപിന്നെ എ.ഐ എന്തിനാ സര്‍ക്കാര്‍ നടത്തുന്നത്? കൊല്ലണാ ചാര്‍ജും അല്ലേ? ഇവിടെ നാലുമണിക്കുര്‍ ട്രാവലിനു ഒരു $200 റ്റിക്കെറ്റ് സാദാരണ വില.. ചുളുവിലക്ക് ചിലപ്പോള്‍ കിട്ടും. പക്ഷേ ഗള്‍ഫ് റൂട്ടിലെന്താ ഇത്ര കാശ് കൂടുതല്‍? ഇവിടെ എല്ലാം മുതലാളിമാരുടെ വണ്ടികളാ.. തീറ്റി/കുടി ഒന്നും കിട്ടില്ലാ.. വേണേല്‍ കാശുകൊടുത്ത് വാങ്ങിക്കണം! അതല്ലെ ഇതിലും ഭേതം?
ഇത് നന്നാകണമെന്ന് ഇതു ഭരിക്കുന്ന ആര്‍ക്കും താല്‍പ്പര്യമില്ല. നഷ്ടത്തിലാണെന്നു പറയുന്നവര്‍ തന്നെ പുതിയ വണ്ടികള്‍ വാങ്ങാന്‍ ബില്യന്‍ കണക്കിനു ചെലവാക്കുന്നു. 10 ബില്യന്‍ ചെലവാക്കുമ്പോള്‍ 1 ബില്യന്‍ പോക്കറ്റില്‍ വീഴും എന്നതാണു നാട്ടു നടപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പിലും ഇതാണവസ്ഥ. എ കെ ആന്റണിയുടെ ഭാര്യയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ കോടിക്കണക്കിനു രൂപയാണു മന്ത്രാലയം ചെലവഴിക്കുന്നത്. പൈലറ്റുമാരുടെ ശമ്പളം കൊടുക്കാന്‍ പക്ഷെ കാശില്ല. എലിസബത് ഈ നൂറ്റാണ്ടിലെ പികാസോ ആണല്ലോ. അപ്പോള്‍ ചിത്രങ്ങളുടെ മൂല്യവും കൂടും. കൂടിക്കൂടി ഒരു വിമാനത്തിന്റെ അത്ര വില വരാന്‍ സാധ്യതയുമുണ്ട്.
Deleteകേന്ദ്ര സര്‍ക്കാരിലെ ഒരു വകുപ്പിന്റെ മന്ത്രി കട്ടെടുത്ത പണമുണ്ടെങ്കില്‍ എയര്‍ ഇന്‍ഡ്യയുടെ ഏത് നഷ്ടവും നികത്താം. 2 ലക്ഷം കോടി ഒക്കെ ഇമ്മണി ബലിയ സംഖ്യ തന്നെയാണ്. ഖജനാവിലേക്ക് വരേണ്ട പണമാണ്, രാജയുടെ സ്പെക്റ്റ്രം, പ്രധനമന്ത്രിയുടെ സ്പെറ്റ്ക്രം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ് തുടങ്ങിയ വലകളിലൂടെ ആണുങ്ങള് കൊണ്ടുപോയത്. ഇതിനൊക്കെ ഒത്താശ ചെയ്യുന്നവരാണിപ്പോള്‍ കിടന്ന് കരയുന്നത്. ഇവന്മാരെയൊക്കെ തെരഞ്ഞെടുക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തല്ലായിരുന്നോ ഈ ജന്തുക്കളെ തെരഞ്ഞെടുക്കാന്‍ ഗള്‍ഫില്‍ നിന്നും പറന്നു വന്നത്.
അന്താരഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞു. പക്ഷെ ഇന്‍ഡ്യയില്‍ എണ്ണ വിലകുറക്കില്ലത്രേ, ഇന്നലെ വടി കുത്തി നടക്കുന്ന മന്ത്രി പുംഗവന് പറഞ്ഞതാണത്. കാരണം രൂപയുടെ മൂല്യം ഇടിയുന്നത്രെ. കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി ഇവന്മാര് രൂപയുടെ മൂല്യം ഇനിയുമിടിക്കും. ഇവനൊക്കെ രണ്ടു കാലില്‍ നടക്കാത്തതിനു എല്ലാവരും ക്കൂടി അള്ളായെ സ്തുതിക്കുക. അല്ലേങ്കില് ഇന്‍ഡ്യയെ ഇവനൊക്കെ കൂടി വിറ്റു തിന്നും. എന്നാലും വോട്ടര്‍മാര്‍ പാഠം പഠിക്കില്ല.വീണ്ടും വീണ്ടും ഏണിക്കും കോണിക്കും കൈപ്പത്തിക്കും കുത്തും. സ്പെഷ്യല്‍ വിമാനം പിടിച്ചു വന്ന് തന്നെ കുത്തും. എന്നിട്ടിരുന്നു മോങ്ങും.
നമ്മള് പ്രവാസികള്‍ക്ക് വോട്ടില്ലാലോ, പിന്നെ എങ്ങിനെ നമുക്ക് വേണ്ടി ആരെങ്കിലും ശബ്ദം ഉയര്‍ത്തും
ReplyDeletehttp://www.madhyamam.com/news/174353/120622
ReplyDelete15 വര്‍ഷത്തെ പ്രവസാത്തിനിടക്ക് ഒരു പാട് യാത്രകള്‍ നടത്തിയിട്ടുണ്ട്... എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും ഞാന്‍ ഈ ചതിയന്‍ വണ്ടിയില്‍ കയറിയിട്ടില്ല.... നാടുകള്‍ പലതു കറങ്ങി കണ്ക്ഷന് ഫ്ലൈറ്റിനു പോയാലും ശരി... കയറാനൊട്ട് ഉദ്ധേശവുമില്ല, അതിനാല്‍ ഈ തിരക്കിലും ഞാന്‍ മാന്യമായി നാട്ടിലെത്തി. ഒരു യാത്രയും മുടങ്ങിയിട്ടുമില്ല.. അല്‍ ഹംദുലില്ലാഹ്
ReplyDelete'ഇന്ത്യ' എന്ന് കേള്‍ക്കുമ്പോള്‍ എല്ലാ രോഷവും ആവിയായിപ്പോകുന്നത് മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സ്വഭാവമാണ്. അത് കൊണ്ട് മാത്രമാണ് ഗള്‍ഫ് സെക്ടരുകളില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും നിലനില്‍ക്കുന്നത്.
ReplyDeleteസത്യത്തില്‍ എന്താണീ പൊതുമേഖല എന്ന് പറയുന്നത് ഒന്നും മനസിലാകുന്നില്ല ...എയര്‍ ഇന്ത്യ ,ഇന്ത്യന്‍ ഓയില്‍,ഭാരത് പെട്രോളിയം എന്താന്നിവര് ചെയ്യുന്നത് ഇതിനായിരുന്നോ കുറെ അണ്ണന്മാര് കഷ്ടപ്പെട്ട് വോട്ട് ചെയ്യാന്‍ പോയത് ?

ReplyDelete