November 26, 2009

I die now, You bloody Photo !!

ഒരു വ്യാഴവട്ടക്കാലത്തില്‍ അധികമായി ഞാന്‍ ജിദ്ദയില്‍ ഉണ്ട്. ഇത് പോലൊരു മഴ ഇത് വരെ കണ്ടിട്ടില്ല. ഗള്‍ഫില്‍ എത്തിയ ശേഷം മെഴുകുതിരി വെട്ടത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതും ഇതാദ്യം. രാവിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചക്ക് തിരിച്ചു വരുമ്പോള്‍ മക്ക എക്സ്പ്രസ്സ്‌ ഹൈവേയില്‍ നിന്ന് ടെലിവിഷന്‍ റോഡിലേക്ക് ഇറങ്ങിയത്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലേക്കാണ്.

വണ്ടിയില്‍ നിന്നിറങ്ങി അരക്ക് വെള്ളത്തില്‍ ഒരു കിലോമീറ്ററോളം നടന്നു റൂമിലെത്തി എന്ന് പറഞ്ഞാല്‍ മാത്രം മതിയല്ലോ. കയ്യില്‍ ക്യാമറ യുണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ ക്ലിക്കി.


പാന്റഴിച്ച്  തലയില്‍ കെട്ടി ബര്‍മുഡയില്‍ നീന്തുന്ന ഒരു ഫിലിപ്പൈനിയോട്  എന്റെയൊരു ഫോട്ടോയെടുക്കാമോ  എന്ന് ചോദിച്ചു. ഫ!! വായിലെ വെള്ളം തുപ്പി അയാള്‍ കുരച്ചു ചാടി. I die now, You bloody Photo !! അയാള്‍ക്കറിയുന്ന ഇംഗ്ലീഷില്‍ ‍എന്തൊക്കൊയോ അലറി...Sorry, You please die... എന്ന് ഞാനും പറഞ്ഞു..

13 comments:

 1. ഒരു മണിക്കൂര്‍ മഴ പെയ്യുമ്പോഴെക്ക് ഗള്‍ഫിലെ റോഡുകള്‍ എല്ലാം വെള്ളത്തിലാവും. നാട്ടിലെ മഴയെങ്ങാനും ഇവിടെ പെയ്താല്‍ പിന്നെ പറയാനുണ്ടോ ?

  ReplyDelete
 2. പാന്റഴിച്ച് തലയില്‍ കെട്ടി ബര്‍മുഡയില്‍ നീന്തുന്ന ഒരു ഫിലിപ്പൈനിയോട് എന്റെയൊരു ഫോട്ടോയെടുക്കാമോ എന്ന് ചോദിച്ചു. ഫ!! വായിലെ വെള്ളം തുപ്പി അയാള്‍ കുരച്ചു ചാടി. I die now, You bloody Photo !!

  വള്ളികുന്നിന്റെ 'വള്ളി' ഫിലിപ്പിനിക്കാരന്‍ പൊട്ടിക്കതിരുനത് ഭാഗ്യം !!!!!

  ഓണംതിനു ഇടക്കാന്നു പുട്ട് കച്ചവടം..........ഇങ്ങനയുള്ള അവസരത്തില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചാല്‍ അവര്‍ ഫോട്ടോയും വീഡിയോയും എടുക്കും വള്ളികുന്നു മുങ്ങി ചാവാന്‍ തുടങ്ങിയാലും !!!!!
  കൊള്ളാം....

  ReplyDelete
 3. ഇനി മഴ കിട്ടിയില്ലെന്ന പറയില്ലല്ലോ ?

  ReplyDelete
 4. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടും ചില
  http://chaliyaarpuzha.blogspot.com/

  ReplyDelete
 5. പണ്ടത്തെ കൊങ്ങം ബസാര്‍ റോഡില്‍ (തോടില്‍) നടന്ന പരിചയം ഇവിടെ തുണ ആയിക്കാണും ബഷീര്‍ സാഹിബിനു, "ചൊട്ടയിലെ ശീലം ചുടല വരെ"

  ReplyDelete
 6. ഇങ്ങേര്‍ക്ക് ഇത് തന്നെ വേണം.. കണ്ട ഫിലിപ്പൈനീടെ കയ്യീന്ന് വരെ ചീത്ത മേടിച്ചു, ല്ലേ??? അതും ആ മഴയത്ത്....

  ReplyDelete
 7. പെരുന്നാള്‍ ആശംസകള്‍, വൈകിയെങ്കിലും

  ReplyDelete
 8. ബഷീര്‍, ഞാനും കിലോ സിത്തീനില്‍ കോടതിക്ക് മുന്നിലെത്തിയപ്പോള്‍ കണ്ട കാഴ്ച മുങ്ങിത്താഴുന്ന കാറും നീന്തിപ്പോകുന്ന ഡ്രൈവറും ..... ഉടന്‍ കാറ് തിരിച്ചുവിട്ടു കഴിച്ചിലായി. എങ്കിലും ഷൂ പിടിച്ചു കൊണ്ടുള്ള ആ നില്പ് ആര്‍ക്കും ഇല്ലാതിരിക്കട്ടെ.

  ReplyDelete
 9. Sorry, You please die... എന്ന് ഞാനും പറഞ്ഞു..

  നല്ല രസ്യന്‍ മറുപടി :)

  ReplyDelete
 10. പിന്നെ വള്ളിക്കുന്നിന്റെ ഫോട്ടോ ആരെടുത്തു..? ആ ചാവാന്‍ പോകുന്നവന്‍ തന്നെയായിരിക്കുമെല്ലേ ?
  ഏതായാലും താങ്കള്‍ക്ക് അവസരത്തിനൊത്ത് ഇംഗ്ലീഷ് പരയാനരിയാമെന്നു മനസ്സിലായി..ഹ ഹ ഹ..

  ReplyDelete
 11. സലിം, ടെലിവിഷന്‍ റോട്ടില്‍ വെള്ളം ശരിക്കും കയറുന്നതിനു മുമ്പ് ഗ്രീന്‍ ഹോട്ടലില്‍ കോഴി പൊരിച്ചു കൊണ്ടിരുന്ന സുഹൃത്താണ് ബ്ലോഗിലിട്ട ആ ഫോട്ടോ ക്ലിക്കിയത്. അത് കഴിഞ്ഞാണ് വെള്ളത്തിന്റെ ശരിക്കുള്ള ഒഴുക്ക് തുടങ്ങിയത്. ഫിലിപ്പീനി ഇടഞ്ഞത് കാരണം ആ മനോഹര രംഗം പകര്‍ത്താന്‍ കഴിഞ്ഞില്ല. ലോക ഫോട്ടോഗ്രഫി മേഖലക്ക് കനത്ത നഷ്ടം.. !!

  ReplyDelete