രഞ്ജിനി ഹരിദാസ് സിനിമയില്‍ അഫിനയിക്കാന്‍ പോകുന്നു. അതും പോലീസ് വേഷത്തില്‍ !!. രണ്ടു ദിവസം മുമ്പ് പത്രത്തില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ ന്റെ പടച്ചോനേ! എന്നൊരു വിളി ഞാനറിയാതെ വായില്‍ നിന്ന് വന്നു പോയി. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചു.. 'അല്ല, രഞ്ജിനി ഹരിദാസിന് എന്താണൊരു കുഴപ്പം?. സാരിയുണ്ട്, ലിപ്സ്റ്റിക്കുണ്ട്, സൗന്ദര്യമുണ്ട്, ഇപ്പോഴുള്ള നടിമാര്‍ക്ക് വേറെ എന്തൊക്കെ കഴിവുകള്‍ ഉണ്ടോ അതൊക്കെയുണ്ട്. (ഏതാണ്ടൊരു ഐഡിയ വെച്ചാണ് പറയുന്നത് കെട്ടോ). അവര്‍ക്കൊക്കെ അഭിനയിക്കാമെങ്കില്‍ രഞ്ജിനിക്കും അതാവാം'. ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിച്ചു. 'കൂള്‍ ഡൌണ്‍ ! കൂള്‍ ഡൌണ്‍ !!. ചാടിപ്പിടിച്ചു ബ്ലോഗൊന്നും എഴുതല്ലേ!'. ഞാനാ വിഷയം വിട്ടു. മേശപ്പുറത്തു കിടക്കുന്ന പത്രത്തില്‍ നിന്നും ഇന്നലെ വീണ്ടും ആ വാര്‍ത്ത എന്റെ കണ്ണിലുടക്കി. അപ്പോഴും വന്നു 'ന്റെ പടച്ചോനേ!' എന്നൊരു വിളി.. നിങ്ങള്‍ പറ.. ഇതെന്റെ മാത്രം കുഴപ്പമാണോ? അതോ മൊത്തം മലയാളികളുടെ തൊണ്ടയില്‍ നിന്നും ഇതുപോലൊരു നിലവിളി ഉയരുന്നുണ്ടോ?
രാജേഷ് അമങ്കരയുടെ (അങ്ങനെയും ഒരു സംവിധായകന് ഉണ്ട്!) ചിത്രത്തിലാണ് തട്ടുപൊളിപ്പന്‍ പോലീസ് ഓഫീസറായി രഞ്ജിനി എത്തുന്നത്. എന്‍ട്രി എന്നാണു സിനിമയുടെ പേര്. സിനിമയില്‍ നിന്ന് മുമ്പ് പലരും തന്നെ തേടിയെത്തിയിട്ടുണ്ടെന്നും പറ്റിയ തിരക്കഥ കിട്ടാത്തത് കൊണ്ടാണ് തന്റെ എന്‍ട്രി ഇത്ര വൈകിപ്പോയതെതുന്നും രഞ്ജിനി പറയുന്നു. സുരേഷ് ഗോപി സ്റ്റൈലില്‍ അല്പം ആക്ഷന്‍ സീനുകള്‍ക്ക് അവസരം ഉള്ളത് കൊണ്ടാണ് പോലീസ് ഓഫീസര്‍ റോള്‍ രഞ്ജിനി സ്വീകരിച്ചത്. (വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല മക്കളേ, അത് ടാസ്കി പിടിച്ചു വരും!!) സിനിമ വാര്‍ത്ത പുറത്തു വിട്ട കൂട്ടത്തില്‍ സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രസ്താവനയും രഞ്ജിനി പുറപ്പെടുവിച്ചിട്ടുണ്ട്. അഫിനയത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്ന് തത്ക്കാലം വിരമിക്കുന്നു എന്ന്!!. ഐസക്ക് ന്യൂട്ടന്റെ തിയറി അനുസരിച്ച് ഏതൊരു സന്തോഷ വാര്‍ത്തക്കും പിറകെ ഒടുക്കത്തെ ഒരു ദുഃഖ വാര്‍ത്തയുണ്ടാവും. ഇത് അമ്മാതിരി ഒരു ദുഃഖ വാര്‍ത്തയായിപ്പോയി.
രഞ്ജിനി സൂപ്പര്‍ സ്റ്റാറായി മാറിയാല്‍ ഏഷ്യാനെറ്റ് എന്ത് ചെയ്യുമെന്നത് ഒരു വലിയ വിഷയം തന്നെയാണ്. കാര്യമെന്തൊക്കെ പറഞ്ഞാലും മലയാളം റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ നിന്നും രഞ്ജിനിയുടെ പേര് ആര്‍ക്കും മാറ്റി വെക്കാന്‍ കഴിയില്ല. ഒരേ പരിപാടിയില്‍ ഇത്രയധികം വര്‍ഷം ആങ്കര്‍ ആയി നിന്ന മറ്റൊരു അവതാരക ഉണ്ടോ എന്ന് തന്നെ സംശയമാണ്. രഞ്ജിനി ഐഡിയ സ്റ്റാര്‍ സിംഗറിനെക്കാള് വലുതാകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ഏഷ്യാനെറ്റ് ഒരിക്കല്‍ അവരെ മാറ്റി നിര്‍ത്തി ഒരു പുതുമുഖത്തെ പരീക്ഷിച്ചിരുന്നു. പക്ഷെ ഒരാഴ്ച കൊണ്ട് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. അപകടം മണത്ത ഏഷ്യാനെറ്റ് വീണ്ടും രഞ്ജിനിയെത്തന്നെ കൊണ്ട് വന്നു. ഇത് അസന്നിഗ്ദമായി തെളിയിക്കുന്ന ഒരു കാര്യം പ്രേക്ഷകര്‍ രഞ്ജിനിയുടെ 'മലയാലം' ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. അതിസുന്ദരമായി മലയാള ഭാഷ സംസാരിക്കാന്‍ കഴിയുന്ന അവതാരകര്‍ പോലും ഇപ്പോള്‍ കഷ്ടപ്പെട്ട് 'മലയാലം' പഠിച്ചു കൊണ്ടിരിക്കുന്നത് രഞ്ജിനി ട്രെന്‍ഡിന്റെ വിജയമെന്ന് വേണം പറയാന്‍.
ഒരു താരത്തെയും താരമല്ല സൃഷ്ടിക്കുന്നത്, പ്രേക്ഷകരാണ്. രഞ്ജിനി വിജയിച്ചെങ്കില്‍ അതിന്റെ 'ക്രെഡിറ്റ്' മലയാള ടി വി പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ 'ന്റെ പടച്ചോനെ' എന്ന വിളിക്ക് ഇനി അര്‍ത്ഥമില്ല. മലയാള ഭാഷയുടെ വഴിത്തിരിവില്‍ രഞ്ജിനി വെറുമൊരു നിമിത്തം മാത്രം!. ടെലിവിഷന്‍ കീഴടക്കിയ 'ശുദ്ധ മലയാലം' സിനിമയിലേക്കും അത് വഴി മലയാള സാഹിത്യത്തിലേക്കും പടര്‍ന്നു കയറാന്‍ പോകുന്ന ഒരു ചരിത്ര മുഹൂര്‍ത്തമായി മാത്രം നമുക്കിതിനെ കണ്ടാല്‍ മതി. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ 'രഞ്ജിനി മലയാല'ത്തില്‍ സംസാരിക്കുന്ന ഒരു നല്ല നാളെ ഉണ്ടായിക്കൂടെന്നില്ല. രഞ്ജിനിക്കും രഞ്ജിനിയിലൂടെ മലയാള സിനിമക്കും അത് വഴി നമ്മുടെ മാതൃഭാഷക്കും വെച്ചടി വെച്ചടി കയറ്റമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
മ്യാവൂ: രഞ്ജിനിയുടെ നായകന് ആരാണെന്ന് വാര്‍ത്തയില്‍ ഇല്ല. നമ്മുടെ മറ്റേ പുള്ളി ആയിരിക്കുമോ?
Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
രാജേഷ് അമങ്കരയുടെ (അങ്ങനെയും ഒരു സംവിധായകന് ഉണ്ട്!) ചിത്രത്തിലാണ് തട്ടുപൊളിപ്പന്‍ പോലീസ് ഓഫീസറായി രഞ്ജിനി എത്തുന്നത്. എന്‍ട്രി എന്നാണു സിനിമയുടെ പേര്. സിനിമയില്‍ നിന്ന് മുമ്പ് പലരും തന്നെ തേടിയെത്തിയിട്ടുണ്ടെന്നും പറ്റിയ തിരക്കഥ കിട്ടാത്തത് കൊണ്ടാണ് തന്റെ എന്‍ട്രി ഇത്ര വൈകിപ്പോയതെതുന്നും രഞ്ജിനി പറയുന്നു. സുരേഷ് ഗോപി സ്റ്റൈലില്‍ അല്പം ആക്ഷന്‍ സീനുകള്‍ക്ക് അവസരം ഉള്ളത് കൊണ്ടാണ് പോലീസ് ഓഫീസര്‍ റോള്‍ രഞ്ജിനി സ്വീകരിച്ചത്. (വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല മക്കളേ, അത് ടാസ്കി പിടിച്ചു വരും!!) സിനിമ വാര്‍ത്ത പുറത്തു വിട്ട കൂട്ടത്തില്‍ സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രസ്താവനയും രഞ്ജിനി പുറപ്പെടുവിച്ചിട്ടുണ്ട്. അഫിനയത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്ന് തത്ക്കാലം വിരമിക്കുന്നു എന്ന്!!. ഐസക്ക് ന്യൂട്ടന്റെ തിയറി അനുസരിച്ച് ഏതൊരു സന്തോഷ വാര്‍ത്തക്കും പിറകെ ഒടുക്കത്തെ ഒരു ദുഃഖ വാര്‍ത്തയുണ്ടാവും. ഇത് അമ്മാതിരി ഒരു ദുഃഖ വാര്‍ത്തയായിപ്പോയി.
രഞ്ജിനി സൂപ്പര്‍ സ്റ്റാറായി മാറിയാല്‍ ഏഷ്യാനെറ്റ് എന്ത് ചെയ്യുമെന്നത് ഒരു വലിയ വിഷയം തന്നെയാണ്. കാര്യമെന്തൊക്കെ പറഞ്ഞാലും മലയാളം റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ നിന്നും രഞ്ജിനിയുടെ പേര് ആര്‍ക്കും മാറ്റി വെക്കാന്‍ കഴിയില്ല. ഒരേ പരിപാടിയില്‍ ഇത്രയധികം വര്‍ഷം ആങ്കര്‍ ആയി നിന്ന മറ്റൊരു അവതാരക ഉണ്ടോ എന്ന് തന്നെ സംശയമാണ്. രഞ്ജിനി ഐഡിയ സ്റ്റാര്‍ സിംഗറിനെക്കാള് വലുതാകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ഏഷ്യാനെറ്റ് ഒരിക്കല്‍ അവരെ മാറ്റി നിര്‍ത്തി ഒരു പുതുമുഖത്തെ പരീക്ഷിച്ചിരുന്നു. പക്ഷെ ഒരാഴ്ച കൊണ്ട് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. അപകടം മണത്ത ഏഷ്യാനെറ്റ് വീണ്ടും രഞ്ജിനിയെത്തന്നെ കൊണ്ട് വന്നു. ഇത് അസന്നിഗ്ദമായി തെളിയിക്കുന്ന ഒരു കാര്യം പ്രേക്ഷകര്‍ രഞ്ജിനിയുടെ 'മലയാലം' ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. അതിസുന്ദരമായി മലയാള ഭാഷ സംസാരിക്കാന്‍ കഴിയുന്ന അവതാരകര്‍ പോലും ഇപ്പോള്‍ കഷ്ടപ്പെട്ട് 'മലയാലം' പഠിച്ചു കൊണ്ടിരിക്കുന്നത് രഞ്ജിനി ട്രെന്‍ഡിന്റെ വിജയമെന്ന് വേണം പറയാന്‍.
ഒരു താരത്തെയും താരമല്ല സൃഷ്ടിക്കുന്നത്, പ്രേക്ഷകരാണ്. രഞ്ജിനി വിജയിച്ചെങ്കില്‍ അതിന്റെ 'ക്രെഡിറ്റ്' മലയാള ടി വി പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ 'ന്റെ പടച്ചോനെ' എന്ന വിളിക്ക് ഇനി അര്‍ത്ഥമില്ല. മലയാള ഭാഷയുടെ വഴിത്തിരിവില്‍ രഞ്ജിനി വെറുമൊരു നിമിത്തം മാത്രം!. ടെലിവിഷന്‍ കീഴടക്കിയ 'ശുദ്ധ മലയാലം' സിനിമയിലേക്കും അത് വഴി മലയാള സാഹിത്യത്തിലേക്കും പടര്‍ന്നു കയറാന്‍ പോകുന്ന ഒരു ചരിത്ര മുഹൂര്‍ത്തമായി മാത്രം നമുക്കിതിനെ കണ്ടാല്‍ മതി. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ 'രഞ്ജിനി മലയാല'ത്തില്‍ സംസാരിക്കുന്ന ഒരു നല്ല നാളെ ഉണ്ടായിക്കൂടെന്നില്ല. രഞ്ജിനിക്കും രഞ്ജിനിയിലൂടെ മലയാള സിനിമക്കും അത് വഴി നമ്മുടെ മാതൃഭാഷക്കും വെച്ചടി വെച്ചടി കയറ്റമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
മ്യാവൂ: രഞ്ജിനിയുടെ നായകന് ആരാണെന്ന് വാര്‍ത്തയില്‍ ഇല്ല. നമ്മുടെ മറ്റേ പുള്ളി ആയിരിക്കുമോ?
Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
padachon kakkatte..
ReplyDeleteനമ്മുടെ മറ്റേ പുള്ളി ആയിരിക്കുമോ?
ReplyDeleteSanthoshettaneyano uddheshichath ?
MGS aayirikkumo?
ReplyDeleteവല്ലതുമൊക്കെ നടക്കും !
ReplyDeletehttp://sasthavattom-kd.blogspot.com/
ന്റെ പടച്ചോനെ ! ! ! ബഷീര്‍ക്ക ഏതൊക്കെ മഞ്ഞ പത്രമാണ് വായിക്കുന്നത് എന്ന് ഒരു ലിസ്റ്റ് കൂടി താഴെ മ്യാവൂ ആയിട്ട് തരണേ . . . ഞമ്മള് 'മ' കാരത്തില്‍ ഉള്ള മഞ്ഞകളും പോരാത്തതിന് 'നീല' വെബ് ദുനിയയും വായിച്ചിട്ടും ഇതൊന്നും ശ്രധിചില്ലല്ലോ ന്റെ പടച്ചോനെ !
ReplyDeleteകൂളേ, മഞ്ഞ എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് അറിയില്ല. പക്ഷെ, 'മ'കാരത്തില്‍ തുടങ്ങുന്ന ഒരു പത്രത്തില്‍ തന്നെയാണ് ഞാന്‍ വായിച്ചത്. ഒരു ക്ലൂ തരാം.. 'വഴിയില്‍ തിരിവുണ്ട്'.
Deleteന്റെ പടച്ചോനെ . . . ! ! ! ഇപ്പൊ ഞാന്‍ ശെരിക്കും പടച്ചോനെ വിളിച്ചു . . . ഇത് പണ്ട് സിനിമ ഹറാം ആയിരുന്ന പത്രം ആണല്ലോ റബ്ബേ . . . കാക്കണേ
Delete:D
Deleteവളവില്‍ തിരിവുകാര് സിനിമാ പരസ്യം കൊടുക്കില്ല. ഇതു പോലെ സിനിമക്ക് വേണ്ട പബ്ലിസിറ്റി (സിനിമാ ആസ്വാദനം, നിരൂപണം തുടങ്ങിയവ) നല്കി തിയേറ്റര്‍ കളിലേക്ക് ആളുകള്‍ക്ക് വഴി കാണിച്ചു കൊടുക്കും. ഒരു മാതിരി, ജനാതിപത്യത്തെ എതിര്‍ത്തു കൊണ്ട് പഞ്ചായത്ത് ഇലക്ഷന് മത്സരിക്കുന്ന പോലെ. :)
Deleteഅവരുടെ ഈജിപ്ത് സഹോദരങ്ങള്‍ വസന്തം വിരിയിച്ചത് പോലെ കേരളത്തില്‍ വസന്തം വിരിയിക്കാന്‍ ഇനി ഇതൊക്കെ വേണ്ടി വരും
DeleteThis comment has been removed by the author.
Deleteഇവിടെയും പുട്ട് കച്ചവടമോ?? മാധ്യമത്തിനെ ചൊറിയാനുള്ള ഒരു ചാന്‍സും ആരും ചുമ്മാ കളയണ്ട... :(.
Deleteമാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പേജ് ഹിറ്റ് കൂട്ടാനുള്ള ഇമ്മാതിരി ശ്രമങ്ങള്‍ക്ക് ഇങ്ങനെ അടച്ചാക്ഷേപിക്കരുത്.. പ്രിന്റെഡ് എഡിഷനില്‍ ഇമ്മാതിരി വാര്‍ത്തകള്‍ ഒന്നും ഇല്ലല്ലോ/.
കൂളെ,, മാധ്യമം ഓണ്‍ലൈന്‍ വായിച്ചു ശീലിക്കൂ...
വാര്‍ത്ത ഇതാ.. സിനിമയില്‍ സ്റ്റാര്‍ ആകാന്‍ രഞ്ജിനി ഹരിദാസ്
ക്ഷമിക്കണം, സിനിമയില്‍ സ്റ്റാര്‍ ആകാന്‍ രഞ്ജിനി ഹരിദാസ്
Deleteസന്തോഷ് പണ്ഡിറ്റ് ആണെങ്കിൽ അത് കൽക്കും മലയാള സിനിമ അടിച്ചു കേറും, വള്ളക്കുന്ന് ഭായിഒക്കെ കുറേ ബ്ലോഗ് എഴുതേണ്ടി വരും .............
ReplyDeleteപേടിക്കേണ്ട നായകന് മമ്മൂട്ടി ആണ്.
Deleteyes basheer, you are right. ഒരു താരത്തെയും താരമല്ല സൃഷ്ടിക്കുന്നത്, പ്രേക്ഷകരാണ്. രഞ്ജിനി വിജയിച്ചെങ്കില്‍ അതിന്റെ 'ക്രെഡിറ്റ്' മലയാള ടി വി പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ 'ന്റെ പടച്ചോനെ' എന്ന വിളിക്ക് ഇനി അര്‍ത്ഥമില്ല. മലയാള ഭാഷയുടെ വഴിത്തിരിവില്‍ രഞ്ജിനി വെറുമൊരു നിമിത്തം മാത്രം!. thamashayiloode ningal karyam paranju.
ReplyDeleteരഞ്ജിനിയുടെ നായകന് ആരാണെന്ന് വാര്‍ത്തയില്‍ ഇല്ല. നമ്മുടെ മറ്റേ പുള്ളി ആയിരിക്കുമോ?
ReplyDeleteമ്യാവൂ....
ഷാജു അത്താണിക്കല്‍ പറഞ്ഞു...
myavoo പേടിക്കേണ്ട നായകന് മമ്മൂട്ടി ആണ്.
ReplyDeleteഇതിനിടക്ക് പുട്ട് കച്ചവടം വേണോ? :)
Deleteമമ്മൂട്ടിയല്ല, മോഹന്‍ലാല്‍ ആണ് രംജിനിക്ക് പറ്റിയ ജോഡി.
Deleteപാവം രഞ്ജിനി ജീവിച്ചു പൊക്കോട്ടെ
ReplyDeleteഈ.. കാലികമായ ആക്ഷേപ ഹാസ്യങ്ങള്‍ കേള്‍ക്കണമെങ്കില്‍ വള്ളിക്കുന്ന് തന്നെ കയറണം..
ReplyDelete".... 'രഞ്ജിനി മലയാല'ത്തില്‍ സംസാരിക്കുന്ന ഒരു നല്ല നാളെ..... അത് വഴി നമ്മുടെ മാതൃഭാഷക്കും വെച്ചടി വെച്ചടി .. എന്ന് ഞാന്‍ ആശംസിക്കുന്നു "
ഒടുക്കത്തില്‍ ഒരു "നന്ദി നമസ്കാരം" കൂടെ ആകാമായിരുന്നു, ആ ശുദ്ധ "മലയാല" ഭാഷയില്‍!!
i started to like that trend, i'm afraid, Eh!!
ആക്ച്വലി..... ഇതൊരുമാതിരി സൈബര്‍ പീഡനം ആയി പോയി ....
ReplyDeleteആ (അവ)താരം ഒന്ന് കാലെടുത്തു വെച്ചോട്ടെ ............
വിത്തുഗുണം പത്തുഗുണം എന്നൊരു ചൊല്ലുണ്ട്. ഇതില്‍ നിന്നൊരു പത്തു വിത്തുകൂടി വന്നാല്‍ അടുത്ത തലമുറക്ക് ക്ലീന്‍ 'മലയാലം' കിട്ടും. നമ്മുടെ കിട്ടികള്‍ ഭാഗ്യം ചെയ്തവരാ....
ReplyDeleteലീഗിന്റെ അഞ്ചാം മന്ത്രിയെക്കുറിച്ച് പോസ്റ്റിടാതെ വിഷയം മാറ്റല്ലേ മിസ്ടര്‍ വള്ളിക്കുന്ന്. രണ്ജിയുടെ വിഷയം വിടൂ. ലീഗുകാരുടെ വീരവാദം ഒക്കെ എവിടെപ്പോയി.
ReplyDeleteഇവിടെയും ലീഗിന്റെ കാര്യം കുത്തിത്തിരുകണോ? ബഷീര്ക ഇതു പോസ്റ്റിട്ടാലും കുറെ ചവറുകള്‍ എത്തും ലീഗിന്റെ കാര്യം പറഞ്ഞു കൊണ്ട്. ഈ പോസ്റ്റും ലീഗും തമ്മില്‍ എന്താടടോ ബന്ധം.
Deleteഅല്ല് അര്ജ്ജുന് നു മൂന്നോ അതിലധികമോ ടെകും നല്ല എടിടിങ്ങും കൊണ്ട് ഒരു ഇമ്മാനുവേല്‍ സില്ക്സ്നിന്റെ പരസ്യത്തില്‍ (നിമിഷങ്ങള്‍ മാറ്ര്ഹം ഉള്ളത്) അഭിനയിക്കമെങ്കില്,
ReplyDeleteരണ്ജിനിക്കും
അഭിനയിക്കാം. മോഹന്‍ ലാല്‍ മുതല്‍ Prithwi രാജ് വരെ ഉള്ളവര്‍ക്ക് പാട്ട് പാടാമെങ്കില്‍ -വെറുതെ വായ അനക്കി പോവുന്ന സൂപ്പര്‍സ്റ്റാര്‍ പടങ്ങളിലെ (മിക്കവാറും ഒറ്റപ്പടം) നായികമാര്ക്കൊക്കെയും അഭിനയിക്കമെങ്കില് എന്ത് കൊണ്ട് രണ്ജിനിക്ക് ആയിക്കൂടാ..
casanova , king and commissioner ippol ranjini haridasum (malayalikal tsunami, bookamba,) ellam kandille athilum valuthu ini undo ?
ReplyDeleteeni ethum koodi kananamallo... okke vidhi... allathe enthu parayan.
ReplyDeleteഏഷ്യാനെറ്റിൽ നിന്ന് ഒയിവാക്കാൻ വേണ്ടി .അല്ലെങ്കില്ല് ഒയിവാകാൻ വേണ്ടി. ഏഷ്യാനെറ്റൊ രൺജിനി ഹരിദാസോ കണ്ടുപിടിഛ മാർഗ്ഗമവാനും
ReplyDeleteഫയി ഇല്ലേ!! ഈ...സിനിമാ അഫിനയം ??
സന്തോഷ് പണ്ടിട്ടിനെയും സുന്ദരന്‍ ശുക്കൂറിനെയും സഹിക്കുന്ന മലയാളിക് രഞ്ജിനി ഒരു വിഷയം അല്ല.ഐഡിയ സ്റാര്‍ സിങ്ങര്‍ പരിപാടി കാണാറില്ലെങ്കിലും പലപ്പോഴും ഇവരുടെ "അവാതരക" വേഷം ടി വി യില്‍ കണ്ടിട്ടുണ്ട്.കാണുവാന്‍ ആളുകള്‍ ഉള്ളത് കൊണ്ടാണല്ലോ ഇവര്‍ ആ പരിപാടിയുടെ ജീവാത്മാവും പരമാത്മാവും ആയി തീര്‍ന്നത്?അവരെ തെറി പറയുന്നതിന് പകരം,അവരുടെ പരിപാടി കാണുന്ന നാട്ടുകാരെയും,നാട്ടുകാര്‍ വായും പൊളിച്ചു നോക്കുന്നത് കൊണ്ട് മാത്രം അവരെ പരിപാടിയില്‍ നില നിര്‍ത്തുന്ന ഏഷ്യ(വേശ്യ) നെറ്റിനെയും തെറി പറയുക.വായിക്കുവാന്‍ ആളുള്ളത് കൊണ്ട് മാത്രം വളിച്ചതും പുളിച്ചതും എഴുതുന്ന ബ്ലോഗര്‍മാരെ പോലെ തന്നെയാണ് ഇതും.ഡിമാന്ടിനു അനുസരിച്ചുള്ള സപ്ലൈ,അത്ര തന്നെ!
ReplyDeleteരൺജിനി ഹരിദാസ് മലയാളത്തിന്റെ വിജയശാന്തി
ReplyDeleteആകാനുള്ള പുറപ്പാടാണൊ? ആവൊ!!
ലവള് രണ്ടെണ്ണം അടിച്ചു മേലുദ്യോഗസ്ഥനെ മംഗ്ലീഷില്‍ തെറിവിളിക്കുന്ന രംഗം ഞാന്‍ മനസ്സില്‍ കാണുകയാ.
ReplyDeleteരംജിനി ഡ്യൂപ്പ് ഇല്ലാതെ സ്ടണ്ട് കൂടുന്നത് കാണാന്‍ കൊതിയാവുന്നു. പടം എന്നാണ് റിലീസ്?
ReplyDeleteപോലീസ് ഓഫിസര്‍മാരും, മന്ത്രിമാരും, ക്രിക്കറ്റ് താരങ്ങളും, സാഹിത്യ നായകന്മാരും വരെ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുക്കുണ്ട്. മിനി സ്ക്രീനിലും, മറ്റു കലാ സാംസ്കാരിക പരിപാടികളിലും സജീവമായി തന്നെ നില്ക്കുന്ന രണ്ജിനിക്ക് എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ? ഇതൊക്കെ ഇത്ര വലിയ വാര്‍ത്തയാണോ :-) ഇനി രണ്ജിയുടെ സംസാര ഭാഷ ശുദ്ധമല്ല എന്നതാണ് പ്രശ്നം എങ്കില്‍, തന്റെ കഥാപാത്രത്തിന് യോജിച്ച ശബ്ദം അല്ല ഇവരുടേത് എന്ന് സംവിധായകന് തോന്നിയാല്‍ ഭാഗ്യലക്ഷ്മിയും,ശ്രീദേവിയും അടക്കം സംശുദ്ധ മലയാളം സംസാരിക്കുന്ന നിരവധി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടല്ലോ മലയാളത്തില്‍. അവരെ വച്ച് ചെയ്യിക്കാവുന്നതല്ലേ ഉള്ളൂ. മലയാളം തെല്ലും അറിയാത്ത അന്യഭാഷാ നടികള്‍ മലയാള സിനിമയില്‍ ധാരാളം അഭിനയിക്കുണ്ട്. "കുരച്ചു മലയാല''മെങ്കിലും ഇവര്‍ക്ക് അറിയാമല്ലോ. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ വേണ്ടതിനും, വേണ്ടാത്തതിനുമൊക്കെയായി ഏറ്റവും കൂടുതല്‍ (നിലവാരമില്ലാത്ത)വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന രണ്ടുപേരാണ് പ്രിത്വിരാജും, രണ്ജിനിയും.. ! ബഷീര്‍ക്കായുടെ ഉശിരന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.. :)
ReplyDeleteമലയാല സിനിമക്ക് ആദരാഞ്ജിനികള്....
ReplyDeleteപണ്ടിറ്റ് മലയാള സിനിമയിൽ കസറി.
ReplyDeleteരൺജിനിക്കും ഒരവസരം കൊടുകൂ.....
രൺജിനി അരധകരെ ക്ഷമിചാലും
പുരുഷന്റെ നിഴലായി നില്ക്കാന് ഇഷ്ടപ്പെടാത്ത ഒരു പെണ്ണിനെ ആര്‍ക്കും പിടിക്കുന്നില്ല.
ReplyDeleteGIRRRRRRRRRRRRRRRRRRR
ReplyDeleteഉദാത്തം! ഉത്കൃഷ്ടം!! ഉ.... ഉ.....ഉ... (ക്ഷമിക്കണം, ‘ഉ’ വെച്ച് വേറെ വാക്ക് കിട്ടുന്നില്ല)
ReplyDeleteടോയ്’ലറ്റ് പേപ്പറില്‍ ജ്യൂസ് കൊണ്ടെഴുതിയ
he he he
ReplyDeleteha ha ha
hu hu hu
ഹെന്റമ്മോ! ഇനി സിനിമയിലോ? ഇനി മലയാള സിനിമ ഉണ്ടാകില്ല, മലയാല ശിനിമയേ ഉണ്ടാകൂ!
ReplyDeleteരഞ്ജിനിക്കും രഞ്ജിനിയിലൂടെ മലയാള സിനിമക്കും അത് വഴി നമ്മുടെ മാതൃഭാഷക്കും വെച്ചടി വെച്ചടി കയറ്റമുണ്ടാകട്ടെ.
ReplyDelete::)))
മലയാല സിനിമക്ക് ആദരാഞ്ജിനികള്...
ReplyDeleteഉറങ്ങി കിടക്കുന്ന മേഖലയാണന്നല്ലേ സിനിമാക്കാര് തന്നെ പറയുന്നത്. രണ്ജനിയും ഒന്ന് കയറി ഇറങ്ങിക്കോട്ടേ ബഷീറേ...
ReplyDeleteരൻഞിനിയെ പ്രോൽസാഹിപ്പിച്ചതിനു ബഷീറിനും കമന്റിട്ടവർക്കും നന്ദി. എല്ലാ നന്മകളും ആ കുട്ടിക്ക് ഉണ്ടാവട്ടെ.
ReplyDelete'അല്ല, രഞ്ജിനി ഹരിദാസിന് എന്താണൊരു കുഴപ്പം?
ReplyDeleteനാട്ടിന്‍പുറത്തെ ചില മാന്യന്മാരുണ്ട്, ഭയങ്കര ആദര്ശവാന്മാരായിരിക്കും. സാധാരണ യുവാക്കള്‍ പെണ്‍കുട്ടികളെക്കുറിച്ചും അവരുമായുള്ള ചുറ്റിക്കളികളെക്കുറിച്ചും വാചകമടിക്കുമ്പോള്‍ ഇത്തരക്കാര്‍ ഇതൊന്നും തനിക്ക് ഇവരെയൊന്നും ഇഷ്ടമല്ല, യുവാക്കള്‍ സാമൂഹ്യപ്രതിബന്ധതയുള്ളവരായിരിക്കണം എന്നമട്ടില്‍ ഇരിക്കും. എന്നാല്‍ സ്വകാര്യമായി ആര്‍ത്തിയോടെ കേള്ക്കാനിരിക്കുകയായിരിക്കും അവര്‍. വള്ളിക്കുന്ന് ഇവരെ ഓര്‍മ്മിപ്പിക്കുന്നു. രഞ്ജിനിയെ തെറിപറയാനാണ് ഞാനിതൊക്കെ കാണുന്നതെന്ന് പറയുമായിരിക്കും. എങ്കിലും ഒരു ശരാശരി രഞ്ജിനി ആരാധകനെക്കാള്‍ അവരെ വള്ളിക്കുന്ന് പിന്തുടരുന്നുണ്ട്. ഇപ്പോള്‍ രഞ്ജിനിയുടെ വിശേഷങ്ങളറിയണമെങ്കില് വള്ളിക്കുന്നിന്റെയും മറ്റ് രഞ്ജിനി വരോധകരുടേയും ബ്ലോഗ് തപ്പണം. മഴപെയ്ത് തീര്‍ന്നു വള്ളിക്കുന്നേ. വള്ളിക്കുന്ന് ഇപ്പോഴും രഞ്ജിനിയെ പെയ്തുകൊണ്ടിരിക്കുകയാണല്ലൊ.
ReplyDeleteഇങ്ങനെയും ചില ആരാധനാ ശീലങ്ങള്‍ :)
രഞ്ജിനിയെന്നല്ല അഭിനയിക്കാൻ ശരാശരി കഴിവുള്ളതും (ഇല്ലാത്തതുമായ)ആർക്കും ഇന്ന് അഭിനേതാവാകാം.
ReplyDeleteപിന്നെ അവരെ മാത്രമെന്തിന് മാറ്റിനിർത്തണം?
ആരെങ്കിലും അഭിനയിപ്പിക്കുന്നെങ്കിൽ അഭിനയിപ്പിക്കട്ടെ.
നന്നായഭിനയിച്ചാൽ സന്തോഷം.
(സത്യത്തിൽ അർഹിക്കുന്നതിൽ കൂടുതൽ അവഹേളിതയായ ഒരു സ്ത്രീയാണ് രഞ്ജിനി. നമ്മളൊക്കെ പുണ്യാളന്മാരും! )
ഇങ്ങള്ക്ക് ഇത് എന്തിന്റെ കേടാ ബഷീരെ? ഒരാളെ അനാവശ്യം ആയി പരിഹസിച്ചു കയ്യടി നേടുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല. പ്രത്യേകിച്ചു ഒരു പെണ്‍കുട്ടിയെ. രഞ്ജിനി അഭിനയിച്ചാല്‍ എന്ത് അഭിനയിച്ചില്ലെങ്കില്‍ എന്ത് എന്ന് എന്തുകൊണ്ട് വിചാരിച്ചു കൂടാ? നാന്നായി അഭിനയിച്ചാല്‍ സിനിമ കാണും ഇല്ലെങ്ങില്‍ കാണില്ല അത്ര തന്നെ.
ReplyDeleteഅന്റെ ബഷീര്‍ക്ക .. ഇങ്ങളീ .. രഞ്ജിനി കക്കൂസില്‍ പോകുന്നതും മറ്റും നോക്കി വെറുതെ സമയം കളയണോ ..ഇതു പോലത്തെ ബ്ലോഗൊക്കെ എഴുതി അവളെ അങ്ങ് ചുമലില്‍ കയറ്റിയാല്‍ .. ഇനിയും ഒരു പാട് പൊങ്ങും ...... വേറെ എന്തൊക്കെ ഉണ്ട് വിഷയങ്ങള്‍ .ഒരു . രഞ്ജിനി ഹരിദാസ് ഓലകെന്റെ മൂട്
ReplyDeleteഹെന്റെ രഞ്ജിനി മോളെ ...........
ReplyDeleteലീഗിലെ അടിപിടി മറയ്ക്കാന്‍ ബഷീര്‍ കണ്ടുപിടിച്ച ഒരു ഉപാധി...
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteരണ്ജിനിയെ നമ്മള് ഇതുവരെകണ്ടത് ചെറിയ സ്ക്രീനിലും പിന്നെ ആരോ മോര്‍ഫ് ചെയ്തുണ്ടാക്കിയ വീഡിയോ യിലുമാണ് , ആ മോര്‍ഫ് ചെയ്ത വീഡിയോ മോര്‍ഫ് ആണോ ഒറിജിനല്‍ തന്നെ ആണോ എന്ന് ഒരു സംശയം മാഡം തന്നെ ഈയിടെ നല്കിയ വേറൊരു അഭിമുഖം വായിച്ചപ്പോള്‍ അടിയന്റെ പഴമനസ്സില് തട്ടുകയും ചെയ്തു , ഏതായാലും ബിഗ് സ്ക്രീനില്‍ ഇവരുടെ കോപ്രായം ആരും സഹിക്കുമെന്ന് തോന്നുന്നില്ല , അതിനുള്ള കോപ്പൊന്നും മാഡത്തിന്റെ കയ്യില്‍ ഇല്ല കക്ഷ പ്രദര്‍ശനം സ്മാള്‍ സ്ക്രീനില്‍ അല്‍പ്പം ഇമ്പം ഉള്ളതായിരിക്കാം പക്ഷെ ബിഗ് സ്കീര്നില് ഭവതി ബര്‍ത്ത് ഡെ സൂട്ടില് വന്നാലും ഒന്നും തോന്നാന്‍ ഇടയില്ല , ഉള്ള നടിമാര്‍ തന്നെ കിടന്നു വെള്ളം കുടിക്കുകയാണ് , ഓര്‍ഡിനറി എന്നാ സിനിമയില്‍ ആന്‍ അഗസ്റിന്‍ അഭിനയിച് തകര്‍ക്കുമ്പോള്‍ തിയെടര്‍ ഒന്നടങ്കം കൂവുന്നു, ഇതുപോലെ സംവ്ര്ത്ത സുനില്‍ തകര്‍ത്ത സീന്‍ എല്ലാം വെട്ടിക്കളയാന്‍ തിയേറ്റര്‍ എഡിടര്മാര് ആവ്ശ്യപ്പെട്ടിരിക്കുന്നതായി അറിഞ്ഞു ചിത്രം കിംഗ് ആന്‍ഡ് കമ്മീഷണര്‍ , പദത്തിന് അസഹനീയമായ നീളം , പ്രേക്ഷകരുടെ കൂവല്‍ എന്നിവ തന്നെ കാരണം , ഇതിന്റെ ഇടക്ക് മെയില്‍ ഷോവനിസ്ടായ ഒരു സമൂഹത്തില്‍ രഞ്ജിനി വെറുതെ നാണം കേടാമെന്നെ ഉള്ളു, ഇനി സന്തോഷ് പണ്ടിടിന്റെ നായിക ആയിട്ടാണെങ്കില്‍ ചിലപ്പോള്‍ ക്ലച്ചു പിടിച്ചേക്കും , മിക്കവാറും റേറ്റ് കൂട്ടാന്‍ ഉള്ള രഞ്ജിനിയുടെ ഒരു പബ്ലിസിറ്റി സ്ടണ്ടാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു
ReplyDeletepolice vesham... ufff!!! tight uniform ittu kunungi kunungi nadakkunna kanan enthu rasaayirikkum :P
ReplyDeletedialogue adichu puram thirinju nadakkumbo pinnil ninnulla shots thanne kodukkan thonnane bhagavaane :-|
ചോദ്യം: മലയാള ഭാഷയുടെ പിതാവ് ആരാണ്?
ReplyDeleteഉത്തരം: തുഞ്ചത്ത് എഴുത്തച്ചന്
ചോദ്യം: മലയാള ഭാഷയുടെ മാതാവ് ആരാണ്?
ഉത്തരം: രഞ്ജിനി ഹരിദാസ്
ഹ്മ്മ് അവള്‍ക്കങ്ങനെ തന്നെ വേണം. ആദ്യ സിനിമയില്‍ ശ്രീ ബാബുരാജ് സാറിന്റെ കൂടെയാണ് അഭിനയം എന്ന് ഒരു കേള്‍ക്കുന്നു. അപ്പൊ പിന്നെ മിനിമം ഒരു മനുഷ്യ മൃഗം 2 എങ്കിലും പ്രതീക്ഷിക്കാം. ഈ സിനിമയുടെ നിര്‍മാതാവിനും സംവിധായകനും നന്ദി അവളെ സിനിമയിലോട്ടു അങ്ങ് കെട്ടിയെടുത്തതിനു. അവസാനം മനുഷ്യ മൃഗം 2 അഭിനയം കഴിഞ്ഞു പിന്നെ 2 രാധാസില്‍ ഒന്നും ഒതുങ്ങേണ്ടിയും വരുന്ന ലക്ഷണമില്ല...
ReplyDeleteഏയ്, അനക്കെന്നാത്തിന്റെ കേടാ? ന്റെ ബെശീറെ, ഇയ്യ് മുണ്ടാണ്ടൊരെടത്തിര്ന്നോളീ.... ആ സന്തോഷു പാന്റിട്ടു എന്ന് ആരാണ്ടൊക്കെ കവലേല് പറേണ കേട്ട് യ്ക്കും കൂടെ നാണായിപ്പോയ്യേ..... എന്താ പ്പോ പറേണേ ന്റെ പടച്ചോനെ....? ആ ചെക്കന് ഇയ്യൊരു പെണ്ണൊരുത്യെ കാത്തും കാത്തും ബച്ചല്ലേന്നു രാത്തിരി, ശിബരാത്തിരീന്ന് വവടുക്കുമ്പോള്ള മൂരീന്റെ പോലെ കാറി നടക്കുന്നേ.. ന്ന്, പഹയാ....
ReplyDeleteഓന്റെ കാര്യം അങ്ങനേണെങ്കി.. കേട്ടോളീ, ഓളുക്കാണെങ്കി ആ ജഗതീന്റെ നാല് ചളുക്ക് കിട്ടിയേപ്പിന്നെ ഇപ്പപ്പോട്ടാമസു ബാ പൊളിക്കുന്ന ചേലുക്കുള്ള മോന്തായം കോടിപ്പോയേക്കണൂന്നോ, ദുഫായീലെ കാഫറെക്കൂത്തും ബീടിയോയും കണ്ടു ചെക്കന്മാരെല്ലാം തള്ളേ ബിളി തൊടങ്ങീന്നുമൊക്കെ ബീരാന്റങ്ങത്തെ അയ്മുട്ടി പറേണ കേട്ട്. ഇയെല്ലാം കേട്ട് ഞമ്മക്ക് ബേജാറ്.... ഒന്നോല്ലേലും ഇക്കണ്ട കാലം മുയുമന്‍ തൊള്ള തൊറന്നു നാട്ടാര്‍ക്കെല്ലാം "മലയാലം" പടിപ്പിച്ച പെങ്കോലമുള്ള ആ രണ്ടാം തരക്കാര്ത്തിയല്ലേ....? ആ ഓളുക്കും ബെന്റെടോ ഒരു ജീവിതൊക്കെ..... അബനും അബളൂടെ ആവുമ്പോ നല്ല ചേര്ച്ചീക്കെണ്ടേനും.....
നമ്മളെ ജഗതീന്റെ ബണ്ടി മുട്ടീട്ടു ആസ്പത്രീന്നോക്കെങ്ങു കയിഞ്ഞു ആ "മൂണ്ക്ക" ഒന്ന് ബന്നിട്ട് ബേണം ആ പാന്റിട്ട സന്തോഷു പുള്ളേനെക്കൊണ്ടു ഈ പഹച്ചീനെ ഒന്ന് തള്ക്കാനെന്നു ബിജാരിച്ചീനീ..... ഇനീപ്പം അത് ബേണ്ടാലോ.... രണ്ടാളും സില്മാക്കാരായി നിക്കാഹു കയിക്കട്ടെ.
ഹലാക്കിന്റെ അവലും കഞ്ഞീന്ന് പറേം പോലെ ന്നെ...!
"---------"
ഹൈ ഇതാപ്പോ നന്നായ്യെ....മലപ്പുറം ഭാഷ ഒന്ന് പറയാന്‍ നോക്കീതല്ല്യോ ന്റെ പൊന്നും കുടത്തെ മാപ്ലാരെ....... അസാരം തെറ്റ് കുറ്റോക്കെ ഉണ്ടൂച്ചാലും തമാശ രസിച്ചുവോ ആവോ.... കാല്സ്രായ്ക്ക് "പാന്റിട്ടൂന്നും " ചലച്ചിത്രത്തിന് " സില്മ" എന്ന്വോക്കെ പറഞ്ഞതില്‍ മുഷിയണ്ടാടോ.... ഒന്ന് രസായ്ക്കോട്ടേ.... ന്നു വച്ചൂന്നു കരുതിക്കൊല്വാ .... ന്തേയ്?
ഇതെനിക്കും ക്ഷ പിടിച്ചൂട്ടോ.... ബഹു കേമം.... കേമന്‍ ...ന്നെ....
ഭേഷായി, അപ്പൊ, ങ്ങള്‍ക്കും രണ്ജിനിയെ "ക്ഷ" പിടിച്ചിരിക്ക്ണൂ .. ല്ല്യേ? ഹ ഹ ഹ .... സുകൃതക്ഷയം... സുകൃതക്ഷയം....
ranjini naale oru female suresh gopi aayenkilo?
ReplyDeleteleeginte ancham pani charcha cheyyunnathayirikkum ithilum nallathu
ReplyDeleteഇതൊക്കെ ഒരു പോസ്റ്റാക്കേണ്ടിയിരുന്നോ? സൂപ്പര്‍ ബ്ലോഗര്‍ക്ക് കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം അവാര്‍ഡ് വഴി ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. പ്രീജാ ശ്രീധരനെയും കൊച്ചൗസേപ്പിനെയും പിന്താങ്ങിയ, കൈവെട്ടുകാരുടെ കഴുത്തു വെട്ടിയ, കാഷ്മീര്‍ യാത്രയും മറ്റും എഴുതിയ അതേ തൂലികകൊണ്ട് ഇത്തരം കറിവേപ്പില (വീ എസ്സ് ഉപയോഗിച്ച കറിവേപ്പിലയല്ല, യഥാര്‍ത്ഥ കറിവേപ്പില തന്നെ) പോസ്റ്റുകള്‍ എഴുതുന്നത് ഭൂഷണമല്ല എന്നൊരു വിനീതാഭിപ്രായം!!
ReplyDelete