ഈ പോക്ക് പോയാല്‍ മലയാള ബ്ലോഗര്‍മാര്‍ എവിടെച്ചെന്നു ഇടിച്ചു നില്ക്കും എന്ന് പറയുക വയ്യ. ബ്ലോഗ് മീറ്റുകള്‍ , ഈറ്റുകള്‍ , ഗ്രൂപ്പ് ഫോട്ടോകള്‍ , സ്വകാര്യ പ്രണയങ്ങള്‍ , ടിവി കവറേജ്, പത്ര വാര്‍ത്തകള്‍ എന്ന് വേണ്ട യു കെയില്‍ റിമോട്ട് ഓഫീസ്, കോവളത്ത് ഒറിജിനല്‍ ഓഫീസ്. ഇതിനിടയിലേക്ക് ഇപ്പോഴിതാ ബ്ലോഗ് മാഗസിനും!!. ഇതിനെയെല്ലാം കടത്തി വെട്ടുന്ന രൂപത്തില്‍ ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാദങ്ങള്‍ , വാഗ്വാദങ്ങള്‍ .. (ഞാന്‍ ഒന്നിലും കക്ഷിയല്ല കെട്ടോ..) ആകെക്കൂടി ഒരു പിടുത്തം വിട്ട പോക്കാണ് പോകുന്നത്. ശൈശവ ദശയില്‍ ഇത്രയും ബഹളങ്ങള്‍ പാടില്ലാത്തതാണ്. അതുകൊണ്ടാണ് ഇത് എവിടെച്ചെന്ന് ഇടിച്ചു നില്‍ക്കുമെന്ന് സംശയം പ്രകടിപ്പിച്ചത്.
തല്ലു കൊള്ളാന്‍ നേരത്താണ് മുത്തപ്പന് വന്നത് എന്ന് പറഞ്ഞ പോലെയാണ് ഈയെഴുത്ത് എന്ന ബ്ലോഗ് മാഗസിന്റെ സ്ഥിതി. വല്ലാത്ത ബഹളത്തിനിടയിലേക്കാണ് അവര്‍ വന്നു ചാടിയത്. അതുകൊണ്ട് തന്നെ പ്രകാശനം നടന്ന ഉടനെ വിവരം കാര്യമായി ആരും അറിഞ്ഞില്ല. മലയാള ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംരംഭം ആണ് 'ഈയെഴുത്ത്'. ബ്ലോഗുകളില്‍ എഴുതപ്പെട്ട നല്ല രചനകളെ തിരഞ്ഞെടുത്ത് പുസ്തക രൂപത്തിലാക്കി എന്നതല്ല അതിന്റെ പ്രത്യേകത. അച്ചടിയില്‍ നിന്ന് ഇ-എഴുത്തിലേക്ക് ലോകം തിരിയുമ്പോള്‍ ഇ-എഴുത്തില്‍ നിന്ന് അച്ചടിയിലേക്ക് പോകുന്നതിന് വലിയ ചരിത്രപരതയൊന്നുമില്ല. പക്ഷെ ബ്ലോഗുകള്‍ എന്തെന്ന് അറിയാത്ത, ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വന്നിട്ടില്ലാത്ത സാധാരണക്കാരായ വായനക്കാരെ ഇ-ലോകത്തെ സര്‍ഗാത്മക ചലനങ്ങളെ പരിചയപ്പെടുത്തുന്നു എന്നതാണ് ഈയെഴുത്തിനെ പ്രസക്തമാക്കുന്നത്.
പലരും കരുതുന്ന പോലെ ബ്ലോഗിലെ ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം (വരട്ട് പൈങ്കിളി വിവാദങ്ങളല്ല ഉദ്ദേശിച്ചത്) അതിന്റെ ദൗര്‍ബല്യത്തെയല്ല മറിച്ച് ശക്തിയെയാണ് കാണിക്കുന്നത്. കൂടുതല്‍ എഴുത്തുകാര്‍ .. കൂടുതല്‍ വായനക്കാര്‍ .. കൂടുതല്‍ സംവാദങ്ങള്‍ , ചര്‍ച്ചകള്‍ .. എല്ലാം അതിന്റെ സര്‍ഗാത്മകതയുടെ അടയാളങ്ങളാണ്. (അടി കൊള്ളാതെ നോക്കണം എന്ന് മാത്രമേയുള്ളൂ). ബ്ലോഗര്‍മാര്‍ ഇനിയും ഇടിച്ചു കയറട്ടെ. അതിനിടയില്‍ ഈഴെയുത്ത് എന്ന ബ്ലോഗ് മാഗസിനെ ശ്രദ്ധിക്കുവാന്‍ മറക്കാതിരിക്കുക. കോപ്പികള്‍ ആവശ്യമുള്ളവര്‍ link4magazine@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ തപാല്‍ വിലാസം അയച്ചു കൊടുത്താല്‍ മാഗസിന് VPP ആയി എത്തും (Rs.150). കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മാഗസിന്റെ സംഘാടകരില്‍ ഒരാളായ ജിക്കു വര്‍ഗീസുമായി ബന്ധപ്പെടാം. jikkuchungathil@gmail.com
തല്ലു കൊള്ളാന്‍ നേരത്താണ് മുത്തപ്പന് വന്നത് എന്ന് പറഞ്ഞ പോലെയാണ് ഈയെഴുത്ത് എന്ന ബ്ലോഗ് മാഗസിന്റെ സ്ഥിതി. വല്ലാത്ത ബഹളത്തിനിടയിലേക്കാണ് അവര്‍ വന്നു ചാടിയത്. അതുകൊണ്ട് തന്നെ പ്രകാശനം നടന്ന ഉടനെ വിവരം കാര്യമായി ആരും അറിഞ്ഞില്ല. മലയാള ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംരംഭം ആണ് 'ഈയെഴുത്ത്'. ബ്ലോഗുകളില്‍ എഴുതപ്പെട്ട നല്ല രചനകളെ തിരഞ്ഞെടുത്ത് പുസ്തക രൂപത്തിലാക്കി എന്നതല്ല അതിന്റെ പ്രത്യേകത. അച്ചടിയില്‍ നിന്ന് ഇ-എഴുത്തിലേക്ക് ലോകം തിരിയുമ്പോള്‍ ഇ-എഴുത്തില്‍ നിന്ന് അച്ചടിയിലേക്ക് പോകുന്നതിന് വലിയ ചരിത്രപരതയൊന്നുമില്ല. പക്ഷെ ബ്ലോഗുകള്‍ എന്തെന്ന് അറിയാത്ത, ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വന്നിട്ടില്ലാത്ത സാധാരണക്കാരായ വായനക്കാരെ ഇ-ലോകത്തെ സര്‍ഗാത്മക ചലനങ്ങളെ പരിചയപ്പെടുത്തുന്നു എന്നതാണ് ഈയെഴുത്തിനെ പ്രസക്തമാക്കുന്നത്.
Managalam
'ഈയെഴുത്ത്' ഞാന്‍ കണ്ടിട്ടില്ല. അതിന്റെ സംഘാടനത്തില്‍ ഒരു നിലക്കും പങ്കു ചേര്‍ന്നിട്ടുമില്ല. ആരുടെയൊക്കെ രചനകള്‍ അതില്‍ ഉണ്ട് എന്നും അറിയില്ല. പക്ഷേ നിരവധി ബ്ലോഗര്‍മാരുടെ അശ്രാന്ത പരിശ്രമവും കൂട്ടായ്മയും ഇതിനു പിന്നില്‍ ഉണ്ട് എന്ന് മാത്രമറിയാം. അതുകൊണ്ട് തന്നെ മലയാള ബ്ലോഗുകളുടെ വികാസ പരിണാമങ്ങളില്‍ ഒരു ചെറിയ ഇടം അവകാശപ്പെടാവുന്ന ഈ സംരംഭത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരോട് ആദരവും ബഹുമാനവുമുണ്ട്. തിരൂരില്‍ വെച്ചു നടന്ന ബ്ലോഗ് മീറ്റില്‍ കെ പി രാമനുണ്ണിയാണ് ഈയെഴുത്ത് പ്രകാശനം ചെയ്തത്. രാമനുണ്ണി ഇപ്പോള്‍ ഒരു ബ്ലോഗര്‍ കൂടിയാണ്. മുഖ്യധാരയിലുള്ള എഴുത്തുകാര്‍ ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നതിന്റെ ഒരു സൂചന കൂടിയാണ് രാമനുണ്ണി മാഷിന്റെ ബ്ലോഗ് . Metro Manorama
രാഷ്ട്രദീപിക 27 July 2011
പലരും കരുതുന്ന പോലെ ബ്ലോഗിലെ ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം (വരട്ട് പൈങ്കിളി വിവാദങ്ങളല്ല ഉദ്ദേശിച്ചത്) അതിന്റെ ദൗര്‍ബല്യത്തെയല്ല മറിച്ച് ശക്തിയെയാണ് കാണിക്കുന്നത്. കൂടുതല്‍ എഴുത്തുകാര്‍ .. കൂടുതല്‍ വായനക്കാര്‍ .. കൂടുതല്‍ സംവാദങ്ങള്‍ , ചര്‍ച്ചകള്‍ .. എല്ലാം അതിന്റെ സര്‍ഗാത്മകതയുടെ അടയാളങ്ങളാണ്. (അടി കൊള്ളാതെ നോക്കണം എന്ന് മാത്രമേയുള്ളൂ). ബ്ലോഗര്‍മാര്‍ ഇനിയും ഇടിച്ചു കയറട്ടെ. അതിനിടയില്‍ ഈഴെയുത്ത് എന്ന ബ്ലോഗ് മാഗസിനെ ശ്രദ്ധിക്കുവാന്‍ മറക്കാതിരിക്കുക. കോപ്പികള്‍ ആവശ്യമുള്ളവര്‍ link4magazine@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ തപാല്‍ വിലാസം അയച്ചു കൊടുത്താല്‍ മാഗസിന് VPP ആയി എത്തും (Rs.150). കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മാഗസിന്റെ സംഘാടകരില്‍ ഒരാളായ ജിക്കു വര്‍ഗീസുമായി ബന്ധപ്പെടാം. jikkuchungathil@gmail.com
അതിനുവേണ്ടി പ്രയത്നിച്ചവര്‍ക്കു അഭിനന്ദനങ്ങള്‍
ReplyDeleteഈ എഴുത് എന്റെ കയ്യിലും കിടിയിടില്ലാ, അടുത്ത് എത്തും, എനിട്ട് പറയാം.....
ReplyDeleteഎന്തയാലും അഭിനന്ദനങ്ങള്‍
സ്വന്തം ഫോട്ടോയും ശരിയായ അഡ്രസ്സും വെച്ച് മാത്രം എഴുതാന്‍ കഴിയുന്ന (കമന്റടക്കം ) ഒരു സ്ഥിതിയിലേക്ക് ഗൂഗിള്‍ മാറേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഇരുട്ടില്‍ മറഞ്ഞു കല്ലെറിയുന്ന ഭീരുക്കളുടെ അസഭ്യവര്‍ഷം കൊണ്ട് അക്ഷര കേരളം നാറിയിട്ട് നടക്കാന്‍ കഴിയില്ല. ഇത് സാമ്സ്ക്കാരികാധപ്പതനത്തിന്റെ തുറമുഖമാവും.
ReplyDeleteബൂലോകത്തെ ഞാന്‍ അളന്നു തിട്ടപ്പെടുത്തിയത് ഏറെക്കുറെ ശരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നു. ഇത് സര്‍ഗ്ഗചേതനയുടെ കുസുമങ്ങള്‍ വിരിയുന്ന ധിഷണാശാലികളായ എഴുത്തുകാരുടെ ഏദന്‍ തോട്ടമല്ല. എഴുത്തും വായനയും അതിലൂടെ നേടുന്ന പരിചയവും അറിവും മനുഷ്യരുടെ സംസ്ക്കാര സമ്പന്നതയുടെ ഗ്രാഫ് ഉയര്‍ത്തും എന്ന നമ്മുടെ ധാരണക്ക് ബൂലോകം പലപ്പോഴും അപവാദമാണ്.
നന്മയും തിന്മയും ഇഴചേര്‍ന്ന മലീമസമായ നമ്മുടെ സാംസ്ക്കാരിക പരിസരത്തിന്റെ കൊച്ചു പതിപ്പ് തന്നെയാണ് E- ലോകവും
ഗുണ്ടായിസവും കൊട്ടേഷന്‍ സംഘങ്ങളും ചേരിതിരിഞ്ഞ പുകഴ്ത്തലും ഇകഴ്ത്തലും, പരദൂഷണവും ഏഷണിയും, ഭീഷണിയും, അവഹേളനവും, പോര്‍വിളിയും ഇവിടെ നിത്യ കാഴ്ചകളാണ്.
എഡിറ്റിങ്ങും ഇവാലുവേഷനും തിരിച്ചയക്കലും ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരെപ്പറ്റിയും എന്ത് തോന്ന്യാസവും എഴുതി സ്വയം പബ്ലിഷ് ചെയ്യാം എന്ന സൗകര്യം ഉള്ളത് കൊണ്ടു തന്നെ ഇവിടുന്നു അക്ഷര സുഗന്ധം മാത്രം പ്രതീക്ഷിക്കാനാവില്ല. ചിലപ്പോഴെങ്കിലും സാംസ്ക്കാരിക അധഃപതനത്തില്‍ നിന്നു വമിക്കുന്ന ദുര്‍ഗന്ധം ബൂലോകത്തെ മലീമാസമാക്കാറുമുണ്ട്.
ബഷീര്‍ക്ക മുന്നേ ഇടേണ്ട ഒരു പോസ്റ്റും പരസ്യമാക്കേണ്ട ഒരു വിഷയവുമാണിത്..
ReplyDeleteവളരെയധികം പ്രതിബ്ന്ധങ്ങള് തരണം ചെയ്താണ് ഈ മാഗസിന് ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍
ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. ഇതിന്റെ സാമ്പത്തികമായ വശങ്ങള്..
ഇതിന്റെ എഡിറ്റിംഗ് വര്‍ക്കുകള്‍,ഡിസൈന്‍ വര്‍ക്കുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി നടന്നു എന്ന് മാത്രമല്ല ഇതിന്റെ പ്രവര്ത്ത്കരിലധികവും പരസ്പരം കണ്ടിട്ടേ ഇല്ല എന്നതും കൗതുകരമായ വസ്തുതയാണ്...
മലയാള ബൂലോകത്തിന്റെ ആത്മവിശ്വാസത്തിന്റേയും ഒത്തൊരുമയുടേയും പ്രതീകമായി ഞാനീ സംരംഭത്തെ കാണുന്നു..
അതിന്റെ പിന്നണിപ്പോരാളികള്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നതോടൊപ്പം അതിലൊരു ചെറുഭാഗം ചെയ്യാന്‍ എനിക്കുമായല്ലോ എന്ന സന്തോഷവും ഒപ്പം പങ്കുവെക്കുന്നു.....
(ഇതുമായ് ബന്ധപ്പെട്ട് മുന്‍നിരയിലുണ്ടായിരുന്ന ശ്രീ.രഞ്ജിത്ത് ചെമ്മാട് അടക്കം ഒരു പാട് പേര്‍ക്ക് ഇതേക്കുറിച്ച് കൂടുതല്‍ പറയാനുണ്ടാകുമെന്നും അവരതിവിടെ ചേര്‍ക്കും എന്നും വിശ്വസിക്കുന്നു.)
ഒരു നല്ല സംരംഭത്തെ ആളുകളുടെ ശ്രദ്ധയില്‍ കൊണ്ട് വന്നത് എന്തായാലും നന്നായി... വിവാദങ്ങള്‍, ആരോഗ്യകരമാകുമ്പോള്‍ 'ഏതെഴുത്തിനും' ഊര്‍ജ്ജമാകും... അര്‍ഹതയുള്ളവ (മാത്രം) അതിജീവിക്കുകയും ചെയ്യും...ഒരു തരത്തിലുമുള്ള വിവാദങ്ങളില്‍ വള്ളിക്കുന്ന് കക്ഷി അല്ലാത്തത് കൊണ്ട്..ഒരു നല്ല നമസ്കാരം മാത്രം നേരുന്നു ...
ReplyDelete@ Akbar
ReplyDelete>>നന്മയും തിന്മയും ഇഴചേര്‍ന്ന മലീമസമായ നമ്മുടെ സാംസ്ക്കാരിക പരിസരത്തിന്റെ കൊച്ചു പതിപ്പ് തന്നെയാണ് E- ലോകവും<<<
അത് അങ്ങിനെയല്ലാതെ തരമില്ലല്ലോ.. എന്നെപ്പോലെ ചില അപവാദങ്ങള്‍ ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു എന്നും പറയാം. അല്ലേ.:))
ഗൗരവമായ ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയമാണ് നിങ്ങള്‍ പറഞ്ഞത്.
@ നൗഷാദ് അകമ്പാടം
അതെ, നേരത്തെ എഴുതേണ്ടിയിരുന്ന വിഷയം തന്നെയാണ്. ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടണം എന്ന് ജിക്കു വര്‍ഗീസ് അടക്കം പലരും കുറെയായി പറഞ്ഞിരുന്നെങ്കിലും എന്റെ കാര്യമായ ശ്രദ്ധ ആ വിഷയത്തില്‍ വന്നില്ല. എന്നാല്‍ ചില പത്ര കട്ടിങ്ങുകള്‍ അടക്കം മാഗസിനെക്കുറിച്ച വ്യക്തമായ ചിത്രം ജിക്കു ഈ അടുത്താണ് നല്‍കിയത്. വൈകിയെങ്കിലും ഒരു പോസ്റ്റ്.
@ Noushad Koodaranhi
>> ഒരു തരത്തിലുമുള്ള വിവാദങ്ങളില്‍ വള്ളിക്കുന്ന് കക്ഷി അല്ലാത്തത് കൊണ്ട്.. << സന്തോഷമായി..
ഒന്നിലും കക്ഷിയാകാതെ നിന്നാല്‍ മന:സമാധാനത്തോടെ ബ്ലോഗാം :)
ReplyDeleteഎല്ലാവരുടെയും മുന്നിൽ എത്തിയിരിക്കുന്നത് ഫൈനൽ പ്രൊഡ്ക്റ്റ് ആണ്. ഒരു സിനിമ എന്ന പോലെ. അതിന്റെ പിന്നിൽ എത്രയോ മാസങ്ങളായി ഓൺലൈനിൽ പരസ്പരം കാണാതെ. ഒരു മുൻവിധികളുമില്ലാതെ കുത്തിയിരുന്നതിന്റെ വിയർപ്പുണ്ട്. ബ്ലോഗിന്റെ ശക്തിയും ദൌർബ്ബല്ല്യവും ഒക്കെയും ഉൾക്കൊള്ളുന്ന ഒരു പരിഛേദമാകണമെന്നേ ഈയെഴുത്തുകൊണ്ട് കരുതിയുള്ളൂ. നല്ലത് മാത്രം ഇനിയും സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. നല്ല വാക്കുകൾക്ക് നന്ദി ബഷീർക്കാ
ReplyDeleteThis comment has been removed by the author.
ReplyDeleteസൂപ്പര്‍ ബ്ലോഗ്ഗെരായ ഇങ്ങള് ഇനിയും ഇതു വായിച്ചില്ലെന്നോ ? ..
ReplyDeleteഎന്നാ വേഗം വായിക്കാന്‍ നോക്കി..
തിരിച്ചു തരുമെങ്ങില് ( പുസ്തകം കടം കൊടുക്കാന്‍ പാടില്ല എന്ന് പണ്ട് മാഷ് പറഞ്ഞിട്ടുണ്ട് ) തല്ക്കാലം വായിക്കാന്‍ തരാം !
കൊച്ചി മീറ്റില്‍ പോയതുകൊണ്ട് ഈയെഴുത്ത് വാങ്ങാനും പറ്റി :)
ReplyDeleteഞാനും ഒരു ബ്ലോഗറാ..പക്ഷേ എഴുത്തല്ല എന്ന് മാത്രം..അതു കൊണ്ട് തന്നെ എനിക്ക് ഇതുപോലുള്ള മീറ്റുകളിലും സംരംഭങ്ങളിലും പങ്കാളി ആവാന്‍ പറ്റുമോന്ന് അറിയില്ല..എന്റെ ബ്ലോഗ്
ReplyDeletehttp://www.ras3d.blogspot.com/
പ്രീയ വള്ളിക്കുന്ന്.....നൌഷാദ് പറഞ്ഞത് പോലെ ഇതു കുറേ നേരത്തേ ഇടേണ്ടതായിരുന്നു..അക്ബർ പറഞ്ഞപോലെ..സ്വന്തം ഫോട്ടോയും ശരിയായ അഡ്രസ്സും വെച്ച് മാത്രം എഴുതാന്‍ കഴിയുന്ന (കമന്റടക്കം ) ഒരു സ്ഥിതിയിലേക്ക് ഗൂഗിള്‍ മാറേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഇരുട്ടില്‍ മറഞ്ഞു കല്ലെറിയുന്ന ഭീരുക്കളുടെ അസഭ്യവര്‍ഷം കൊണ്ട് അക്ഷര കേരളം നാറിയിട്ട് നടക്കാന്‍ കഴിയില്ല. ഇത് സാമ്സ്ക്കാരികാധപ്പതനത്തിന്റെ തുറമുഖമാവും.... അതു പാടില്സാ... ഇവിടെ നന്മ മാത്രം വിളഞ്ഞ് കാണാൻ ഞാനും ആഗ്രഹിക്കുന്നൂ...
ReplyDeleteഇന്റർനെറ്റും മെയിൽ ഐഡിയും കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കാൻ കുറച്ചുസമയവും ഉണ്ടെങ്കിൽ ആർക്കും ബ്ലോഗ് തുടങ്ങാം. ഏത് പ്രൊഫൈൽ നാമവും തെരഞ്ഞെടുത്ത് ഇഷ്ടമുള്ള ചിത്രവും പ്രതിഷ്ഠിച്ച് പ്രൊഫൈലിൽ തന്റെ വീരചരിതങ്ങൾ മാലചാർത്തി അലങ്കരിച്ചാൽ ബ്ലോഗായി... ബ്ലോഗറായി.
ReplyDeleteകാലം ചെല്ലുമ്പോൾ ഇനി മെയിൽ ഐഡി ഉള്ളവരൊക്കെ ബ്ലോഗർമാരായേക്കും.
ഈയെഴുത്ത് വിജയിക്കട്ടെ!
@ എന്‍.ബി.സുരേഷ്
ReplyDeleteഈ മാഗസിന്റെ എഡിറ്റര്‍ എന്ന നിലക്ക് ശ്രമകരമായ ഒരു ദൗത്യമാണ് താങ്കള്‍ നിര്‍വഹിച്ചത്. അഭിനന്ദനങ്ങള്‍..
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
'സാധനം' കയ്യിലുണ്ട് അല്ലേ.
@ ചന്തു നായര്‍ & അലി
ReplyDeleteഅതേ, അക്ബര്‍ പറഞ്ഞത് വളരെ സീരിയസ്സായ ഒരു വിഷയം തന്നെയാണ്. അനോണി ശല്യം ബ്ലോഗുകളില്‍ വല്ലാതെയുണ്ട്. സ്വന്തം പേരും വിലാസവും ഫോട്ടോയും വെച്ചു ബ്ലോഗ് എഴുതുമ്പോള്‍ അതിനു ഒരു ഉത്തരവാദിത്വ ബോധം ഉണ്ട്. വ്യാജ പ്രൊഫൈലുകളില്‍ മറഞ്ഞിരുന്ന് അസഭ്യം പുലമ്പുന്ന വീരന്മാര് കൂടി വരുകയാണ്. ഇത്തരക്കാരുടെ ശല്യം സഹിക്കവയ്യാതെ ബ്ലോഗിങ് നിര്‍ത്തിയവര്‍ വരെയുണ്ട് എന്നാണ് ഞാന്‍ കേട്ടത്. സൈബര്‍ സെല്ലില്‍ ഒരു പരാതി കൊടുത്താല്‍ ഏത് അനോണിയെയും പൂജപ്പുരയില്‍ എത്തിക്കാന്‍ പ്രയാസമില്ല. പക്ഷെ അതിനു ആരും മിനക്കെടുന്നില്ല എന്നതിനാല്‍ അത്തരക്കാര്‍ വിലസുന്നു എന്ന് മാത്രം. സ്വന്തം രക്തത്തിലും പിതൃത്വത്തിലും സംശയം ഉള്ളവരാണ് ഇത്തരം വ്യാജന്മാര്. അവരെ അവഗണിച്ച് identity ഉള്ളവരുമായി മാത്രം സംവദിക്കുക എന്ന ഒരു പൊതുശീലം നാമെല്ലാവരും തുടങ്ങേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
Dear Basheer ikka,
ReplyDeleteThanks for this wonderful post.thanks a lot..
Proud to be a member of this project
>>>>മുഖ്യധാരയിലുള്ള എഴുത്തുകാര്‍ ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നതിന്റെ ഒരു സൂചന കൂടിയാണ് രാമനുണ്ണി മാഷിന്റെ ബ്ലോഗ് .
ReplyDelete<<
നമ്മുടെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ബ്ലോഗ് ഈ അടുത്താണ് കണ്ടത് ..പഴയ മനോരമ പേജുകള്‍ സ്കാന്‍ ചെയ്തു പരമാവധി വസ്തുനിഷ്ടമാക്കി എഴുതുവാന്‍ ശ്രമിച്ചിരിക്കുന്നു ... മാണി സാറിന്റെ ആള്‍ക്കാര്‍ക്കും (ബെര്‍ലി പാലാക്കാരെ കൈ വിട്ടു എന്നാണു തോന്നുന്നത് ) പകരം ബ്ലോഗ് എഴുതുകയും വസ്തുതകള്‍ സ്കാന്‍ ചെയ്തു നിരതുകയുമാകാം ..അത്തരം ഒരു മുന്നേറ്റം ബ്ലോഗ് ലോകത്ത് ഉണ്ടാകേണ്ടിയിരിക്കുന്നു ..പറയുന്നവനെ (ഭൂലോകത്തെ ) ജനം തിരിച്ചറിയുന്ന ഒരു ലോകത്തേക്ക് നമ്മള് അടിയന്തിരമായി മാരെണ്ടതായി വന്നിരിക്കുന്നു ... ബ്ലോഗ് ലോകം വിവാദ ലോകമാകുന്നതില്‍ നിന്നും ഇത്തരം ഗൌരവ വായനകള്‍ സഹായകമായേക്കാം ... ഈ മാഗസിന് വേണ്ടി പ്രയത്നിച്ച എല്ലാവര്ക്കും (പ്രത്യേകിച്ച് രഞ്ജിത്ത് ചെമ്മാടിനും, എന്‍ ബി സുരേഷ് മാഷിനും സഹകരിച്ച ജിക്കുവിനും ) അഭിനന്ദനങ്ങള്‍ അറിയിക്കുന്നു ....:)
Priya suhruthukkale,
ReplyDeleteDayavayi elaavarum magazine copykal vaangi sahakarikkumallo..
Mail to :link4magazine@gmail.com
ബ്ലോഗ് എഴുത്തുകാർ അവഗണിക്കാനാവത്ത ശക്തിയായി സാഹിത്യ - സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിൽ ഉയർന്നു വരട്ടെ! ശരിക്കു പറഞ്ഞാൽ മാതൃഭൂമി ആഴ്ചപ്പതിപ്പോ ഭാഷാപോഷിണിയോ വായിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്ന് ബ്ലോഗ് വായിക്കുന്നുണ്ട്. ഇല്ലേ?
ReplyDeleteഈ സംരംഭം പ്രചരിപ്പിക്കാൻ സന്മനസു കാട്ടിയതിനു വള്ളിക്കുന്നിനു നന്ദി!
‘ഈയെഴുത്ത്’ ഒരു തുടക്കം മാത്രം.
ഈ തിരിനാളം കൊളുത്തി നമുക്ക് ഒരു ഒരു സമൂഹം മുഴുവൻ പ്രകാശിപ്പിക്കാം!
ഈ എഴുത്ത് മാഗസിന്റെ ഏതാനും കൊപികള്‍ .യു .എ ഇ യില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ എന്നെ മെയില്‍ വഴി കോണ്ടാക്റ്റ് ചെയ്താല്‍ മതി .
ReplyDeleteismailchemmad@gmail.com
ബഷീർക്കാ, വിലപ്പെട്ട സമയം ഈയെഴുത്തിന് വേണ്ടിക്കൂടി പങ്ക് വെച്ചതിന് നന്ദി,
ReplyDeleteഇതിന്റെ അണിയറയിൽ രാപ്പകലില്ലാതെ അദ്ധ്വാനിച്ച എല്ലാ ബ്ളോഗർമാർക്കും ആശംസകൾ.....
ഈയെഴുത്ത് ബൂലോക ചരിത്രത്തിന്റെ ഭാഗമാകട്ടെ എന്നാശംസിക്കുന്നു.
This comment has been removed by the author.
ReplyDeleteനന്ദി, "ഈയെഴുത്തി"നെക്കുറിച്ചുള്ള വിലപ്പെട്ട കുറിപ്പിന്.
ReplyDeleteയു.എ.യിൽ കോപ്പി ആവശ്യമുള്ളവർ ഇസ്മയിൽ ചെമ്മാടിനെ ബന്ധപ്പെടുകയും ismailchemmad@gmail.com മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ കോപ്പി ലഭിയ്ക്കാൻ books@saikatham.com എന്ന വിലാസത്തിൽ അയയ്ക്കുകയും ചെയ്യാം,
വി.പി.പി. ആയോ കൊറിയർ ആയോ ആവശ്യമെങ്കിൽlink4mgazine@gmail.com ബന്ധപ്പെടാം,
കൂടാതെ ജിക്കു വർഗ്ഗീസ്, കൊട്ടോട്ടിക്കാരൻ, മനോരാജ്, നിരക്ഷരൻ, ജസ്റ്റിൻ ജേക്കബ്, യൂസുഫ്പാ, ദിലീപ് (മത്താപ്പ് എന്നിവരുമായി ബന്ധപ്പെട്ടാൽ നേരിട്ടും ലഭ്യമാകും, കൂടാതെ ജൂലൈ 31 നു തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ബ്ളോഗേഴ്സ് മീറ്റിലും ഈയെഴുത്ത് ലഭ്യമാകും.
സാറിന്റെ പോസ്റ്റ് ഇഷ്ടായി.
ReplyDeleteപറയുകയാണെങ്കിൽ ബ്ലോഗില്ലാത്തവനോ എന്ന ക്വൊസ്റ്റ്യന് വരാതിരിക്കാൻ ഒന്ന് ഞാനും തുടങ്ങി....
'മണ്ണൂരാന്റെ ബ്ലോഗാക്രാന്തം' എന്നൊരൂ പോസ്റ്റും എഴുതി ..
ഇതെപ്പടി എളുപ്പത്തിൽ പബ്ലിഷ് ചെയ്യും??
എല്ലാം കൈവിട്ട് പോയി. ഇനി പിടിച്ചാൽ കിട്ടൂല്ലാ ബഷീറേ :)
ReplyDeleteഅതെ,
ReplyDeleteസോവനീറിനു പിന്നിലെ കൂട്ടായ്മയെയും
കഠിനമായ പ്രയത്നത്തെയും അംഗീകരിച്ചേ മതിയാവൂ..
അതിനായി സമയവും അധ്വാനവും പണവും നീക്കിവെച്ചവര്ക്ക്
നന്ദി വാക്കുകളിലൊതുക്കാനാവില്ല.
യാതൊരു നിലക്കും ഒരു സഹകരണവും
എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല (ആരും ആവശ്യപ്പെട്ടിട്ടുമില്ല).
അപ്പോ പിന്നെ അഭിപ്രായം പറയുന്നതില്‍
മാന്യത വേണമല്ലോ..
സോവനീര്‍ എനിക്കു കിട്ടിയിട്ട് കുറെ നാളായി.
ഈയെഴുത്തിനെക്കുറിച്ച് എന്തേലും
എഴുതാമെന്നും കരുതിയിരുന്നു..
പക്ഷേ, സത്യത്തില്‍ നിരാശപ്പെടുത്തി.
എനിക്കതു മറിച്ചു നോക്കാന്‍ പോലും തോന്നുന്നില്ല.
ക്ഷമിക്കണം, തുറന്നു പറയേണ്ടി വന്നതില്‍..
പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ
പ്രയത്നത്തെ കുറച്ചു കാണുകയല്ല.
ഇങ്ങനെ കഷ്ടപ്പെട്ട് ഒരു സാധനമിറക്കുമ്പോള്‍
കുറച്ചൂടെ നന്നാക്കാമായിരുന്നു, എന്ന് തോന്നി.
ബഷീര്‍ സാഹിബ്, ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു നന്നായി..അല്ലെങ്കില്‍ എന്നെപ്പോലെയുള്ള പുതിയ ബ്ലോഗര്‍മാര്‍ ജീവനും കയ്യില്‍ പിടിച്ചു ഓടി രക്ഷപ്പെടെണ്ടി വന്നേനെ...സമൂഹത്തില്‍ ഉള്ള പോലെയുള്ള പുഴുക്കുത്തുകള്‍ "ഈ" രംഗത്തും കുറച്ചൊക്കെ ഉണ്ട്..അത് കൊണ്ട് കമന്റാന്‍ തന്നെ പേടിയാ..പോസ്റ്റ് നോക്കി ഉള്ളത് പറഞ്ഞാല്‍ ചിലപ്പോള്‍ പണി വാങ്ങിക്കും..അതുകൊണ്ട് നോക്കിയിട്ട് ഇറങ്ങി ഒറ്റ ഓട്ടമാ..അക്ബര്‍ ഭായിയുടെ പോസ്റ്റുകളും കമന്റുകളും വളരെ ശ്രദ്ധേയമായി തോന്നിയിട്ടുണ്ട്..(ഇവിടെ ആയത് കൊണ്ട് പറഞ്ഞതാണെ..)ആശംസകള്‍..
ReplyDeleteസുവനീറിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനം.
ReplyDeleteസാബു കൊട്ടോട്ടിക്കും...കൂടി ആശംസകള്‍ എന്തേ....ബാക്കി ആള്കാരോടൊപ്പം ഒരു വരി മുന്നില്‍ ..
ReplyDeleteദീപികയിലെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളായ സന്ദീപും ജയരാജും എന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കമന്റ്.
ReplyDeleteSandeep Salim ഇന്നത്തെ രാഷ്ട്ര ദീപികയില്‍ ബ്ലോഗ് മാഗസിനെ കുറിച്ച് രഞ്ജിത്ത് ചെമ്മാടിന്റെ ലേഖനമുണ്ട്.....
6 hours ago · Unlike · 2 people
Jairaj Tg innathe rashtra deepika page 8 nokkuka special pagorennam cheythittund...:)
14 minutes ago · Unlike · 1 person
ഇതൊരു നല്ല തുടക്കമാവട്ടെ. കോളെജ് ലൈഫിലെ ബിയർ വീരവാദങ്ങളും, ഉടുതുണിപൊക്കിയ അളിഞ്ഞഹാസ്യവും, ജീവനില്ലാത്ത "ഗവിധ"കളുമൊന്നും ഈ മാഗസിനിൽ ഇടം പിടിക്കില്ല എന്നു കരുതട്ടെ. എഴുത്തിനെയും വായനയെയും ഗൗരവമായി സമീപിക്കുന്നവർക്കൊരു മുതൽക്കൂട്ടാവട്ടെ ഈ-മാഗസിn
ReplyDelete@ »¦മുഖ്താര്‍¦udarampoyil¦«
ReplyDeleteപരിചയസമ്പന്നനായ ഒരു മാധ്യമ പ്രവര്‍ത്തകനും ആഴ്ചപ്പതിപ്പ് എഡിറ്ററുമായ താങ്കളുടെ മാഗസിനെക്കുറിച്ചുള്ള വിലയിരുത്തല്‍ ഒട്ടും തെറ്റാകാന്‍ ഇടയില്ല. പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ഞാന്‍ മാഗസിന് കണ്ടിട്ടില്ല. ഒരു പ്രഥമ സംരംഭം എന്ന നിലക്ക് ചില പോരായ്മകള്‍ വകവെച്ചു കൊടുക്കാവുന്നതാണ്. ഒരു നല്ല കൂട്ടായ്മ രൂപപ്പെട്ടു വന്ന സ്ഥിതിക്ക് കൂടുതല്‍ മികവുറ്റ വര്‍ക്കുകള്‍ ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാം.
മുഖ്തറിന്റെ കമന്റ് ബോധപൂരവ്വമായ ഒരു ഇടിച്ചു താഴ്തലല്ല എന്ന് തോന്നുണ്ട്. അതിനാൽ തന്നെ ഒരു റിവ്യൂ എന്ന നിലയിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. കൂട്ടായ്മയുടെ സന്തോഷത്തിനും ആത്മ നിർവൃതിക്കും പുറത്ത് ഇത്തരം കൂട്ടു സംരംഭങ്ങൾ (ഈഎഴുത്ത് മാത്രമല്ല, മറ്റ് പുസ്തകങ്ങളടക്കം) വിശകലനം ചെയ്യപ്പെടുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
ReplyDeleteപുതിയ സംരംഭം നന്നായി വരട്ടേ...
ReplyDeleteആശംസകൾ...
ബഷീര്‍ ജി..,
ReplyDeleteബൂലോകത്ത്..ഇനി സ്നേഹത്തിന്റെയും..സമാധാനത്തിന്റെയും വെള്ളരി പ്രാവുകള്‍ പറന്നു നടന്നില്ലാന്നു വേണ്ട...
ദേ ഈ പാവം ഞാനും ഹാജര്‍.
ബൂലോകത്തില്‍ ഈ മാഗസിന് ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍
ReplyDeleteപിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും അധികമല്ല,അത് കാണാന്‍ കഴിഞ്ഞില്ല ഇതുവരെ ,ഇനിയേതായാലും നാട്ടിലെത്തിയശേഷം ശ്രമിക്കാമെന്ന് കരുതുന്നു, പിന്നെ ഒരുവിധം നല്ല ബ്ലോഗെന്നു കരുതിയിരുന്ന പലതിലും തമ്മില്‍ തല്ലും ചെളിവാരിയെറിയലും പരസ്പരം ഇകഴ്തലും പുകഴ്ത്തലും തെറിയഭിഷേകവുമാണ് കുറച്ചു നാളായി കാണാനാവുന്നത് ബഷീര്‍ഭായ് , ആകെക്കൂടി മനസ്സില്‍ ഒരു മടുപ്പ് അനുഭവപ്പെടുന്നു , മൂന്നു നാല് കൊല്ലമായി ഞാനീ ബൂലോകത്ത് ഉണ്ടെങ്കിലും ഇങ്ങിനെ ചീഞ്ഞു നാറുന്ന ഒരു സാഹചര്യം സംജാതമായികണ്ടത് ഇപ്പോഴാണ് , സമൂഹത്തിന്റെ നന്മക്കുതകുന്ന തരത്തില്‍ കാര്യങ്ങള്‍ നോക്കിക്കാണുന്നതിനു പകരം തീരെ ക്രിയേറ്റിവിറ്റി ഇല്ലാത്തവരായി മാറുന്നുവോ നമ്മുടെ പുതു തലമുറ!
പിണങ്ങി പടിയിറങ്ങിപ്പോയവന് മുഖ ത്തൊ'ളിപ്പിക്കാനാവാത്ത ചമ്മലുമായി തിരിച്ച് തറവാട്ടിലേക്ക്....(ഡി സി രവിക്ക് "sigh of relief...")
ReplyDeleteവൈകിവന്ന വിവേകം..
ReplyDelete16.07.2011 ലെ വര്‍ത്തമാനം പത്രത്തില്‍ പേജ് 5 ല്‍ ഈയെഴുത്തിന്റെ വാര്‍ത്ത കൊടുത്തിരുന്നു.
ReplyDeleteവര്‍ത്തമാനം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇവിടുണ്ട് .
ഈയെഴുത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..
ReplyDelete@ അനില്‍@ബ്ലോഗ് // anil
ReplyDeleteമാഗസിനെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ ആവാം. അത് നല്ലതാണ്. വായിച്ചവര്‍ പറയട്ടെ. പക്ഷെ ആരും മരുന്ന് കൊടുത്ത് കുഞ്ഞിനെ കൊല്ലരുത്..
@സിദ്ധീക്ക..
നിങ്ങള്‍ പറഞ്ഞതില്‍ ഏറെ കാര്യമുണ്ട്. എല്ലാം ശരിയായിക്കൊള്ളും..
@ ashraf meleveetil
എന്റെ ബള്‍ബ് കത്തിയില്ല. എന്താണ് ഉദ്ദേശിച്ചത്?
വൈകാരികതകളും വൈവിധ്യങ്ങളും വൈചിത്ര്യങ്ങളും കുറ്റവും കുറവും കൊലപാതകവും പീഡനവും വ്യപിചാരവും മാനഭംഗവും അഴിമതിയും കളവും കൊള്ളയും ചതിവും ചാവേര്‍ ബോംബും ഭീകരാക്രമണവും തീവ്രവാദവും വിവാഹവും വിനോദവും വിവാദവും വിവേകവും വിഡ്ഢിത്തവും വിദ്യാഭ്യാസവും വിഞ്ഞ്നാനവും അക്രമവും അപകടവും സുനാമിയും കൊടുങ്കാറ്റും സൌന്ദര്യവും വൈകൃതവും കറുപ്പും വെളുപ്പും ചര്‍മ്മവും മുടിയും കുടവയറും മേദസ്സും എല്ലാം എല്ലാം നമ്മള് ആഘോഷിക്കുകയാണ്, വില പേശി വില്‍ക്കുകയാണ്, ആവേശ പൂര്‍വ്വം അനുഭവിക്കുകയാണ്.
ReplyDeleteഈ കുത്തൊഴുക്കില്‍, ഈ മഹാ പ്രളയത്തില്‍ ഇനി തിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് സ്ഥാനമില്ല. പുതുലോകം അടക്കി വാഴുന്ന അതിവേഗ ഇലക്ത്രോണികതയും യാന്ത്രികതയും എവിടെയെങ്കിലും ചെന്ന് ഇടിച്ചു നില്‍ക്കുമെന്ന് പ്രതീക്ഷിച്ചു തിരിഞ്ഞു നില്‍ക്കാതെ ഈ കുത്തൊഴുക്കിനു അലസമായി നിങ്ങളും വഴങ്ങുക
ഈയെഴുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ .....
ReplyDeleteഞാന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ്. എല്ലാ വിധത്തിലുള്ള സഹായവും ആവശ്യപ്പെടാവുന്നതാണ്. സന്തോഷപൂര്‍വ്വം ചെയ്തു തരാം.
ReplyDeletee mail: johnson.edayaranmula@gmail.com
blog: johnsonedayaranmula.blogspot.com
This comment has been removed by the author.
ReplyDeleteഎന്റെ ഒരു ബ്ലോഗ് നോവല്‍ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നു. അറിയുന്ന പബ്ലീഷേര്സിനെ പരിചയപ്പെടുത്താമോ..? മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തരാമോ?
ReplyDeletejp vettiyattil
trichur
9446335137
എനിക്ക് ഒരു കോപ്പി തപാലില്‍ ലഭിച്ചു. വളരെ മനോഹരമായിട്ടുണ്ട്. ഇത്തരം മാഗസിന് എല്ലാ മാസവും പ്രസിദ്ധീകരിച്ചുകൂടെ?
ReplyDeleteഈയെഴുത്തിന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാനും അത്, രാമനുണ്ണിസാറിൽ നിന്നും ഏറ്റ്വാങ്ങാനും അവസരം കിട്ടിയതിൽ സന്തോഷിക്കുന്നു. ഈ പോസ്റ്റിനും നന്ദി........
ReplyDeleteബ്ലോഗ്ഗിലെ രാജാവായ ബെര്ലിച്ചയാന്റെയും പിന്നെ താങ്കളുടെയും ഒരു ലേഖനം പോലും ഇല്ലാത്ത ഈ സുവനീര്‍ എനിക്ക് വേണ്ട ......
ReplyDeleteഎന്തയാലും അഭിനന്ദനങ്ങള്‍..........
ഹഹഹ...
ReplyDeleteഅച്ചടി മാധ്യമങ്ങളിലെ എഡിറ്റര്‍ മൂടുതാങ്ങി പ്രസാധനത്തില്‍ നിന്നും രക്ഷപെട്ടു നിന്ന ബ്ലോഗിനെ വീണ്ടും എഡിറ്റര്‍ മൂടുതാങ്ങി പ്രസാധനത്തിലേക്ക് എത്തിക്കാനായി നടത്തുന്ന ഈ ശ്രമം നശിക്കട്ടെ.
അല്ലെങ്കില്‍ ബ്ലോഗുകളും ഇ-എഴുത്തില്‍ കയറാനുള്ള പ്രാഞ്ചിയേട്ടന് പരിശ്രമങ്ങളായി നശിക്കും.
എനിക്ക് മാഗസിന് നേരത്തെ കിട്ടി.
ReplyDeleteമുക്താറിനുണ്ടായ കുണ്ടിതത്തിന്റെ കാരണം മുക്താർ മുകളിൽ സൂചിപ്പിക്കുന്നുണ്ട്, ഇതിന്റെ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടില്ല "എന്നെ ആരെയും വിളിച്ചിട്ടില്ല" എന്നൊക്കെ, അതു കൊണ്ട് ഞാനില്ലാത്ത മാഗസിൻ അത്രകണ്ട് ശരിയായില്ല എന്ന് പറയുന്നതിന്റെ വിവരമില്ലായ്മ വാക്കുകളിൽ തെളിയുന്നു. എന്തൊക്കെയാണ് പോരായ്മകൾ, എവിടെയൊക്കെയാണ് പാളിച്ചകൾ എന്ന വിശദമായ വിവരണങ്ങൾ ആയിരുന്നു വേൺറ്റിയിരുന്നത്.
ReplyDeleteമാഗസിൻ വായിച്ച് ഇഷ്ടപ്പെട്ട
ഒരു അഭ്യുദയകാംക്ഷി.
@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
ReplyDelete>>ഒന്നിലും കക്ഷിയാകാതെ നിന്നാല്‍ മന:സമാധാനത്തോടെ ബ്ലോഗാം :) <<
ഒരു തരത്തില്‍ നോക്കിയാല്‍ വളരെ ശരി...
എന്നാലും ആശംസകള്‍.. ആശംസകള്‍