June 29, 2011

ഹലോ ബ്ലോഗേഴ്സ്, ചലോ കോവളം

മലയാളിയുടെ ഇ-വായനയുടെ ചരിത്രത്തിലേക്ക് കോവളം കടന്നു കയറുകയാണ്. ബ്ലോഗര്‍മാര്‍ക്ക് അവിടെ ഒരു ആസ്ഥാനം തയ്യാറായി വരുന്നു. പ്രവാസികളെയും ആദിവാസികളെയും പോലെ മഹാദരിദ്രവാസികളാണ് ബ്ലോഗര്‍മാര്‍ എന്ന ഒരു ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല. കയറിക്കിടക്കാന്‍ ഒരു ആസ്ഥാനം അവര്‍ക്കുമുണ്ട്. അതും തിരോന്തരത്ത്!. കോവളമെന്ന് കേട്ടാല്‍ അണ്ടര്‍വെയറിട്ട് വെയില് കൊള്ളുന്ന സായിപ്പിനെ മാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും മഹാ സംഭാവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബ്ലോഗര്‍മാരെയും ഇനി ജനം ഓര്‍ക്കും. ഓര്‍ക്കണം.

മലയാളി ബ്ലോഗര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബൂലോകം ഓണ്‍ലൈന്‍ ആണ് കോവളത്ത് ബ്ലോഗര്‍മാര്‍ക്കായി ഒരു ഓഫീസ് തുറക്കുന്നത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ലളിതമായ ചടങ്ങില്‍ പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ മനോജ്‌ രവീന്ദ്രന്‍ (നിരക്ഷരന്‍) ഈ ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് ബൂലോകം ഓണ്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. കോവളം ജങ്ങ്ഷനില്‍ കാനറ ബാങ്ക് കെട്ടിടത്തിനു താഴെയാണ് ഓഫീസ് തയ്യാറായി വരുന്നത്. ബ്ലോഗര്‍മാര്‍ക്ക് ഒത്തുകൂടാന്‍ ഒരു കൊച്ചു ഹാളും ഇന്റര്‍നെറ്റ്‌ കണക്ഷനും കമ്പ്യൂട്ടറുകളുമെല്ലാം ഈ ഓഫീസില്‍ ഉണ്ടാവും. മലയാള ബ്ലോഗുകളുടെ ചരിത്രവും വികാസവും വ്യക്തമാക്കുന്ന ഒരു എക്സിബിഷന്‍ ഹാള്‍ തയ്യാര്‍ ചെയ്യാനും സംഘാടകര്‍ക്ക് പരിപാടിയുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. (എനിക്ക് ഗുളിര് ഗോരുന്നു!!). മാത്രമല്ല ബ്ലോഗര്‍മാരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇവിടെ നടക്കും. (വീണ്ടും ഗുളിര്..). തിരുവനന്തപുരത്തും പരിസരത്തുമുള്ള എല്ലാ ബ്ലോഗര്‍മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിച്ച് കൊല്ലുന്നു കൊളളുന്നു.
ബ്ലോഗെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കോവളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍

ബൂലോകം ഓണ്‍ലൈന്‍ സ്ഥാപകന്‍ ഡോ. ജെയിംസ് ബ്രൈറ്റ്, ഈ സംരംഭത്തിന്റെ അണിയറ ശക്തികളായ ഡോക്ടര്‍ മോഹന്‍ ജോര്‍ജ്, ജിക്കു വര്‍ഗീസ്‌, സജിം തട്ടത്തുമല, 'നമ്മുടെ ബൂലോകം' പോര്‍ട്ടലിന്റെ സ്ഥാപകന്‍ ജോ തുടങ്ങി എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ .. ( ഒറ്റ അഭ്യര്‍ത്ഥനയുണ്ട്.. ഓഫീസ് തുറന്ന സ്ഥിതിക്ക് പൂട്ടാതെ നോക്കണം !) 

മ്യാവൂ: ഡോക്ടറേ, കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗറുടെ വ്യത്യസ്ത പോസുകളിലുള്ള നാല് കിടിലന്‍ ഫോട്ടോകള്‍ കേറിചെല്ലുന്ന സ്ഥലത്ത് തന്നെ വെക്കണേ..

28 comments:

 1. എന്തേ ഇതു അറിയിക്കാൻ ഇത്ര വൈകീ...

  ReplyDelete
 2. ബ്ലോഗിങ് ഗൌരവമായി കാണുന്നവര്‍ക്കും, കാണാന്‍ ഉദ്ടെഷിക്കുന്ന്വര്‍ക്കും തീര്‍ച്ചയായും ഉപയോഗപെടും.

  അഭിനന്ദനങ്ങള്‍

  ReplyDelete
 3. Kazhinja Lakkam Swayam pukazhthal

  Ee lakkam Swajana Pukazhtal

  Aa Aa Nadakkattey. Nadakkattey

  ReplyDelete
 4. ബൂലോകം പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 5. ബൂലോകം പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 6. "( ഒറ്റ അഭ്യര്‍ത്ഥനയുണ്ട്.. ഓഫീസ് തുറന്ന സ്ഥിതിക്ക് പൂട്ടാതെ നോക്കണം !) "
  "കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗറുടെ വ്യത്യസ്ത പോസുകളിലുള്ള നാല് കിടിലന്‍ ഫോട്ടോകള്‍ കേറിചെല്ലുന്ന സ്ഥലത്ത് തന്നെ വെക്കണേ.."

  ഇത് രണ്ടും തമ്മില്‍ ഒരിക്കലും യോജിച്ചുപോവൂല്ലാ...

  ReplyDelete
 7. വള്ളിക്കുന്ന് ജി കഴി ദിവസം കൂറേ കുട്ടികളെ പിടിച്ചിരുത്തി "ഇന്റര്‍ നെറ്റ് ഇന്റര്‍ നെറ്റ് "എന്ന് പറഞ്ഞ് പേടിപ്പിക്കുന്ന ഒരു ഫോട്ടൊ മലയാളം ന്യൂസില്‍ ഉണ്ടായിരിന്നു അതു മതിയോ :)
  അല്ലെങ്കില്‍ വേണ്ട ആ മൈകന്റെ മുമ്പില്‍ നിന്ന് ചീറുന്ന "ലതു" വെക്കാം ലെ""
  ബൂലോകം പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദനങ്ങള്‍...

  ReplyDelete
 8. എന്റെ എത്ര ഫോട്ടോകൾ വേണം എന്ന് മുൻകൂട്ടി അറിയിക്കുക..എന്നിട്ട് വേണം എനിക്ക് ഒരു നിശ്ചലഛായാഗ്രഹനെ വച്ച് ഫോട്ടോ എടുക്കാൻ....

  പിന്നെ നമക്ക് ഓഫീസിന്റെ ചുവര് മൊത്താം സ്വർണ്ണ നിറമടിക്കാം...തറ മുഴുവൻ കടും നീല...റൂഫ് ചുവപ്പ്...എല്ലാം ഗമ്ഫീരമാകണം..ഉത്ഘാടനത്തിന് മനോജേട്ടന് സമയമില്ലെങ്കിൽ ഞാൻ മോഹൻലാലിനെ കൊണ്ട് വരാം...ഉത്ഘാടനത്തിനു ശേഷം മണിച്ചിത്രത്താശ്, നരസിംഹം , രാവണപ്രഭു എന്നീ സിനിമകലിലെ ചില ഭാഗങ്ങൾ അദ്ദേഹം നിങ്ങൾക്കായി അഭിനയിച്ചു കാണികുകയും ചെയ്യും..

  ReplyDelete
 9. (ഹ ഹ ഹ!  ഇസ്മയിൽ ഭായ് അതു കലക്കി!)

  ആയിരമായിരം ആശംസകൾ!

  ReplyDelete
 10. ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറയുന്നത് പോലെ , ബൂലോകത്ത് നടക്കുന്ന എല്ലാ നല്ല കാര്യങ്ങളിലും നിരക്ഷരന്‍ ഭായ് ഉണ്ടാവും ..ഉണ്ടാവണം..ഞാന്‍ ഒത്തിരി ദൂരെ ആയിപ്പോയി, അല്ലെങ്കില്‍ അദേഹത്തെ ഒരു പൊന്നാട അണിയിച്ചു ആദരിച്ചേനെ..വരട്ടെ, എന്നെങ്കിലും അവസരം കിട്ടും...പിന്നെ വള്ളിക്കുന്ന് ഒരു നാല് ഫോട്ടോ അയച്ചു കൊടുക്ക്‌..നാല് പേര് കാണാന്‍ പാകത്തിന്. അതില്‍ ഒന്ന് കഴിഞ്ഞ പോസ്റ്റിലെ കാര്‍ട്ടൂണ്‍ (വള്ളി നിക്കര്‍) ആയാലും മതി.... ഈ സംരംഭത്തിന് പിന്നിലുള്ള എല്ലാവര്ക്കും അഭിവാദനങ്ങള്‍..

  ReplyDelete
 11. അവസാനം പറഞ്ഞത്‌ ഇഷ്ട്ടായി....

  കണ്ണ് തട്ടാതിരിക്കാന്‍ എന്തെങ്കിലും വെക്കുന്നത് നല്ലതാ.... :)

  ReplyDelete
 12. ഇനിയിപ്പം തിരുവനന്തപുരത്ത് പോവുമ്പോള്‍, അവിടെ പോവാന്‍ സമയം കിട്ടുമോ ആവോ !


  ബൂലോകത്തിനു അറ്മതിക്കാന്‍ ഓരോ കാരണങ്ങള്‍ .

  ReplyDelete
 13. "ഒരു വ്യക്തിയുടെ ബൌദ്ധിക മണ്ഡലത്തിലെ ധിഷണതയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആയോ ..മാനസിക ഉല്ലാസതിനായുള്ള ഏകകം ആയോ....സര്‍ഗാത്മകത വികസിപ്പികാനുള്ള സ്വയം തീര്‍ത്ത വേദിയായോ, എന്ത് കൂതറ സാഹിത്യവും , എന്ത് ചപ്പും ചവറും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ എഴുതുവാനുള്ള ഒരു തുരുത്തായും ബ്ലോഗ്‌ ഉപയോഗിച്ചിരുന്ന ആ പഴയ കാലഘട്ടം മാറിയിരിക്കുന്നു "എന്ന് ഉറക്കെ പ്രഖ്യാപിച്ച് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ബൂ ലോകം ശ്രദ്ധ തിരിച്ചത് പൊതു സമൂഹം കുറച്ചു അങ്കലാപ്പോടെ ആണ് നോക്കി കണ്ടിരിക്കുന്നത്.(പ്രത്യേകിച്ചും
  നിലവിലുള്ള ശക്തരായ പുസ്തക എഴുത്തുകാരും..രാഷ്ട്രീയകാരും )

  ലോകത്തിന്‍റെ വിവിധ കോണുകളില്‍ താമസിക്കുന്ന വ്യക്തികളുടെ ഈ ബ്രഹത്തായ കൂട്ടായ്മക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ഇതിനോടകം ബൂ ലോകം തെളിയിച്ചു കഴിഞ്ഞു...(മുല്ലപെരിയാര്‍ പ്രശ്നം, ആദിവാസിപ്രശ്നങ്ങള്‍,നിര്‍ധനര്‍ക്ക് വസ്ത്രം..പാര്‍പ്പിടം മുതലായവ,ചില സുമനസുകള്‍ നിര്‍ധന കുട്ടികളെ സ്പോണ്‍സര്‍ ചെയ്തത്... അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്നത്,ചുരുങ്ങിയ സമയം കൊണ്ട് ശാരിയുടെ ചികിത്സക്ക് കിട്ടിയ നല്ല പ്രതികരണം, മുതലായ എന്റെ ശ്രദ്ധയില്‍ പെട്ടത് ഇതെല്ലാം ആണ്...വിട്ടുപോയിട്ടുണ്ടെങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു..ഞാന്‍ ബൂലോകതെതിയിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ)ഈ അവസരത്തില്‍ നിരക്ഷരന്‍ ഉള്‍പെടുന്ന ഒരു നേതൃനിരയുടെ കീഴില്‍ അതിനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ ശ്ലാഖനീയവും..മാതൃകാ പരവുമാണ് എന്ന് സൂചിപികട്ടെ .

  നിരവധി പേരുടെ ആരോഗ്യകരമായ വിമര്‍ശനങ്ങളും...നിര്‍ദേശങ്ങളും ഒരു കുടകീഴില്‍കൊണ്ട് വരുന്നതിനു വിവിധ കോണുകളില്‍ ബ്ലോഗേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചും...നാളിതുവരെ അക്ഷരവെളിച്ചം സ്പര്‍ശികാതിരുന്ന നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ ശക്തമായ രചനകളുമായി ഒരു മാഗസിന്‍ തുടങ്ങാന്‍ കഴിഞ്ഞതും ഈ ബൂലോക കൂട്ടായ്മയുടെ ശ്രേദ്ധേയമായ നേട്ടം തന്നെ.

  എന്നാല്‍..." ഇനിയും നമുക്ക് ഒത്തിരി ചെയ്യാന്‍ കഴിയില്ലേ'? എന്ന ചിന്തയാണ് എന്നെപോലെ ഉള്ള ഒരു സാധാരണ പുതു ബ്ലോഗ്ഗെരുടെ സംശയം.വന്ധ്യ വയോധികനായ അന്ന ഹസരെക്ക് ഒരു രാജ്യത്തെ പിടിച്ചു കുലുക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്ര വലിയ കൂട്ടായ്മയായ ബ്ലോഗേഴ്സ് എന്ത് കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു കൂടാ?ഓരോ ബ്ലോഗ്ഗിലും നാം കയറി ഇറങ്ങിയും ... നാം ഇടുന്ന സൃഷ്ടി
  മുട്ടകള്‍ക്ക് (രചന)മുകളില്‍ നാം അടയിരുന്നു ...ങ്ങ..കൊള്ളാം..നല്ലത്...കിടിലന്‍..കൂതറ.. എന്നൊക്കെയുള്ള കമ്മന്ടുകളുടെ ചൂടില്‍ അവയെ വിരിയിച്ചു...ഹിറ്റുകളുടെ ഹോര്‍മോണ്‍ കുത്തി വെച്ച് വെറും ബ്രോയിലെര്‍ ചിക്കെനുകളെ പോലെ നമ്മുടെ കല വികസിപിച്ചു...കൊണ്ട് നടകുന്നതിനെക്കാള്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ നമ്മുടെ പങ്കാളിത്തം അറിയിക്കുകയാണ് നാം വരും തലമുറയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ /സാന്മാര്‍ഗികമായ ഉത്തരവാദിത്വം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു..

  പുതിയ സംരംഭത്തിന് ഹൃദയത്തിന്‍റെ ഭാഷയില്‍ ആശംസകള്‍.

  ReplyDelete
 14. @ ഷാജു അത്താണിക്കല്‍
  പല പോസിലും ഞാന്‍ നിന്ന് കൊടുത്തതാണ്. പക്ഷെ അവന്മാര്‍ക്ക് ഫോട്ടോ എടുക്കാന്‍ അറിയില്ല. റിപ്പോര്‍ട്ട്‌ കണ്ട പലരും എന്നോട് വിളിച്ചു ചോദിച്ചു. പാടാന്‍ പോയിരുന്നോ എന്ന്.

  @ ഇസ്മായില്‍ കുറുമ്പടി (തണല്‍)
  രണ്ടും തമ്മില്‍ യോജിച്ചു പോവില്ലെങ്കില്‍ ആദ്യത്തേത് പിന്‍വലിക്കാം. രണ്ടാമത്തേതില്‍ തൊട്ടുള്ള കളിയില്ല.

  ReplyDelete
 15. "കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗറുടെ വ്യത്യസ്ത പോസുകളിലുള്ള നാല് കിടിലന്‍ ഫോട്ടോകള്‍ കേറിചെല്ലുന്ന സ്ഥലത്ത് തന്നെ വെക്കണേ.."

  ഈ കണ്ണേറിലൊക്കെ ഇപ്പോഴും ആളുകള്‍ക്ക് വിശ്വാസമുണ്ടോ?. ഉണ്ടാകുമായിരിക്കും., ഇപ്പോഴും പല കെട്ടിടങ്ങള്‍ക്ക് മുമ്പിലും കോലങ്ങള്‍ വരച്ചു വെക്കുന്നതും ഉണ്ടാക്കി വെക്കുന്നതും കാണാം.

  ReplyDelete
 16. @ SheebaRamachandran
  ടീച്ചര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. ബ്ലോഗുകള്‍ക്കും ബ്ലോഗര്‍മാരുടെ കൂട്ടായ്മകള്‍ക്കും പലതും ചെയ്യാന്‍ കഴിയും. ഇപ്പോഴുള്ള 'പഞ്ചാര' വലയത്തില്‍ നിന്നും ഭേദിച്ച് പുറത്തു കടന്ന് കുറേക്കൂടി ക്രിയേറ്റീവ് ആയ സംരംഭങ്ങള്‍ വരേണ്ടതുണ്ട്. സാമൂഹ്യ രംഗത്ത് ശ്രദ്ധേയരായ ടീച്ചറെപ്പോലുള്ളവര്‍ അതിനു നേതൃത്വപരമായ പങ്കു വഹിക്കണമെന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 17. @ Akbar
  പോ..പോ.. ഇനി ഇവിടെയൊന്നും കണ്ടു പോകരുത്.. (എനിക്ക് ഒരു മാസത്തേക്ക് ഇത് മതി )

  ReplyDelete
 18. അങ്ങിനെ ആസ്ഥാനവുമായി!
  ബൂലോകം പ്രവര്‍ത്തകര്‍ക്ക്‌ അഭിനന്ദനങ്ങള്‍

  ReplyDelete
 19. This comment has been removed by a blog administrator.

  ReplyDelete
 20. പുതിയ സംരംഭത്തിന് ആശംസകള്‍.

  ReplyDelete
 21. പുതിയ സം‍രഭത്തിനു ആശംസകൾ!

  ReplyDelete
 22. ബ്ലോഗെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
  കോവളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍

  ReplyDelete
 23. സ്മോളടിച്ചു കിടക്കാന്‍ ഒരു സ്ഥലം ആയി.
  :)

  ReplyDelete
 24. കോവളം ബീച്ചിലെ വായ്നോട്ടക്കാരില്‍ ഇനി ബ്ലോഗ്ഗര്‍മാരും....!! മദാമ്മമാരുടെ കുളി(ആ കുളിയല്ല..) തെറ്റിക്കാതിരുന്നാല്‍ മതി..

  ReplyDelete
 25. നല്ല കാര്‍ട്ടൂണ്‍ തന്നെ. ജയരാജിന് അഭിനന്ദനങ്ങള്‍.
  ബഷീറിന്റെ പടം അവിടെ എന്തായാലും ഉണ്ടാവും. അതിനെന്താ സംശയം..

  ReplyDelete
 26. @ Dr. James Bright
  അയ്യോ വേണ്ട സാറേ.. ഒരു തമാശ പറഞ്ഞതാ..

  @ ashraf meleveetil
  ഹ..ഹ.. ബ്ലോഗര്‍മാര്‍ പാവങ്ങളാണ്..

  ReplyDelete
 27. പുതിയ സം‍രഭത്തിനു ആശംസകൾ!

  ReplyDelete