October 28, 2014

മറൈൻ ഡ്രൈവിൽ ചുംബിക്കാൻ പോകുന്നവരോട്

കോഴിക്കോട് ഡൌണ്‍ ടൌണ്‍ ഹോട്ടലിൽ യുവമോർച്ച പ്രവർത്തകർ നടത്തിയ അക്രമപ്രവർത്തനങ്ങളെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഒരു പുലിവാൽ കല്യാണമായി മാറാൻ പോവുകയാണ്. പുലിയും വാലും റെഡിയായിക്കഴിഞ്ഞു. കല്യാണം നവംബർ രണ്ടിന് നടക്കും. അന്നേ ദിവസം യുവതീ യുവാക്കൾ മറൈൻ ഡ്രൈവിൽ ഒത്തുകൂടി പരസ്യമായി ചുംബിച്ച് യുവമോർച്ച പ്രവർത്തകരെ വെല്ലുവിളിക്കും. ധൈര്യമുണ്ടെങ്കിൽ വന്ന് തടയെടാ എന്ന ലൈനിൽ. ന്യൂ ജനറേഷൻ സമരരീതിയെന്നാണ് ഈ ചുംബന ഉത്സവത്തെ പത്രവാർത്തകളിൽ വിശേഷിപ്പിക്കുന്നത്. ഒരു പ്രശ്നത്തെ അതിന്റെ മർമത്തിൽ പിടിച്ചു കൊണ്ട് അതുയർത്തേണ്ട പ്രസക്തമായ ചിന്തകളെ പൊതുജനങ്ങളുടെ അറിവിനും ബോധ്യത്തിനും സമർപ്പിക്കുമ്പോഴാണ് ആ സമരരീതിയെ ബുദ്ധിപൂർവമെന്നോ ശാസ്ത്രീയമെന്നോ നാം പറയുക. പ്രശ്നത്തെ അതിന്റെ മർമത്തിൽ നിന്ന് എടുത്തു മാറ്റി ഓരോരുത്തരുടെയും ഭാവനകൾക്കനുസൃതമായ രൂപത്തിൽ വിശകലനം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുമ്പോൾ വിഷയത്തിന്റെ മെറിറ്റ് അകാല ചരമമടയുന്നു. ചുംബന സമരത്തിലും സംഭവിക്കുന്നത് അതാണ്‌.

കോഴിക്കോട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയത് ചുംബനത്തിന് എതിരായ സമരമല്ല. തലയിൽ ഇത്തിരി വെട്ടമുണ്ടെങ്കിൽ മറൈൻ ഡ്രൈവിലേക്ക് വണ്ടി കയറാൻ നില്ക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് അതാണ്‌. അരപ്പിരി ലൂസാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മോർച്ച പ്രവർത്തകർ നടത്തിയ ആക്രമ പ്രവർത്തനങ്ങളെ ഒരു ശതമാനം പോലും അംഗീകരിക്കുന്ന ആളല്ല ഞാൻ. ശുദ്ധ തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവുമാണ്  അവർ ചെയ്തത്. ഒരു കാര്യം നാം മനസ്സിലാക്കണം, ഹോട്ടലിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് (ചുംബനം നടക്കുന്നു എന്ന വാർത്തയുടെ പേരിലല്ല) അവർ നിയമം കയ്യിലെടുത്ത് ആക്രമണം നടത്തിയത്. ഇന്ത്യൻ നിയമപ്രകാരം ഹോട്ടലിലെന്നല്ല, ഒരു പൊതുസ്ഥലത്തും ഇത്തരം പ്രവർത്തനങ്ങൾ നടക്കാൻ പാടില്ല. അത് നിയമ വിരുദ്ധമാണ്. അനാശാസ്യ പ്രവർത്തനങ്ങളുടെ പട്ടികയിൽ ഏതൊക്കെ വരുമെന്ന് നിയമം പഠിച്ചവരോട് ചോദിച്ചാൽ മനസ്സിലാക്കാൻ പറ്റും. അത്തരം നിയമങ്ങളോട് എതിർപ്പുണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞ് സമരം ചെയ്യണം.

അപ്പോൾ വിഷയത്തിന്റെ മർമ്മം അതാണ്‌, ഈ ഹോട്ടൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു കേന്ദ്രമായി പ്രവത്തിക്കുന്നുണ്ടോ ഇല്ലയോ?, അല്ലാതെ രണ്ട് പേർക്ക് ചുംബിക്കാൻ പറ്റുമോ ഇല്ലയോ എന്നതല്ല. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അന്വേഷിച്ചു കണ്ടെത്തി നടപടിയെടുക്കണം, ഹോട്ടൽ എന്നന്നേക്കുമായി പൂട്ടി അതിന്റെ നടത്തിപ്പുകാരെ അഴിക്കുള്ളിലാക്കണം.അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം കയ്യിലെടുത്ത് ഫാസിസ്റ്റ് പ്രവണതകൾ കാണിച്ച യുവമോർച്ച പ്രവർത്തകരെ ശിക്ഷിക്കണം. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്ന് തെളിഞ്ഞാൽ വ്യാജ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർക്കും ചാനലിനുമെതിരെ നിയമനടപടി വേണം. ഇതൊക്കെയാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ട ന്യായമായ നീക്കങ്ങൾ. ഇത്തരം കാര്യങ്ങളൊന്നും ആവശ്യപ്പെടാതെ കുറെ വടക്ക് നോക്കികൾ മറൈൻ ഡ്രൈവിൽ പോയി ചുംബിച്ച് പിരിഞ്ഞാൽ ഒരു പിണ്ണാക്കും കിട്ടില്ല.

ഈ വിഷയകമായി ഒരു ചർച്ചയിൽ എന്നെ പങ്കെടുപ്പിച്ച ബി ബി സി ക്ക് നന്ദി.

ഒരു കുരങ്ങിനെ നിങ്ങൾ കല്ലെടുത്തെറിഞ്ഞാൽ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങൾ പല്ലിളിച്ചു കാണിച്ചാൽ അവനും  പല്ലിളിച്ചു കാണിക്കും. നിങ്ങൾ ആരെയെങ്കിലും ചുംബിച്ചാൽ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവൻ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ്‌ ചെയ്യാൻ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലിൽ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കിൽ മറൈൻ ഡ്രൈവിൽ ഇക്കൂട്ടർ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിർന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല.  മോറൽ പോലീസിങ്ങിനെതിരെ ജനകീയ വികാരം വളർത്തുവാനുള്ള ശ്രമങ്ങളെ പിന്തുണക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ അതിന് അവലംബിക്കുന്ന രീതികൾ നമ്മുടെ നാടിന്റെ സംസ്കാരത്തോട് യോജിക്കുന്നതാകണം. ഇത്തരം ചുംബന നാടകങ്ങൾ ഉള്ള പിന്തുണ കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ..

യുവമോർച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്‌, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. 'കോഴിക്കോട്ടെ ആങ്കുട്ട്യേളെ കണ്ടുക്കാ?' എന്ന് ആരും ചോദിച്ചു പോകുന്ന പ്രതികരണം. യുവമോർച്ചക്കാർ അടിച്ചു നിരപ്പാക്കിയ ഹോട്ടൽ അന്ന് വൈകുന്നേരം തന്നെ പയ്യന്മാർ തുറപ്പിച്ചു. തുറപ്പിച്ചു എന്ന് മാത്രമല്ല, ഹിറ്റായ ഹോട്ടലിനെ മെഗാ ഹിറ്റാക്കി. സീറ്റ് കിട്ടാതെ ആളുകൾ വലയുന്ന കാഴ്ച. യുവമോർച്ചക്കാർക്ക് ചെകിടത്ത് അടികിട്ടിയതിനേക്കാൾ വലിയ നാണക്കേടാണ് അത് വഴി വന്നിട്ടുള്ളത്. ഒരു അക്രമ പ്രവർത്തനത്തോട് ഇത്രയും സർഗാത്മകമായി അടുത്ത കാലത്തൊന്നും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, യുവമോർച്ചക്കാരുടെ ആക്രമത്തോടെ ഹോട്ടൽ ഇപ്പോൾ ലോക പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബി ബി സി അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളിലല്ലേ ഹോട്ടലിന്റെ വാർത്തയും ചിത്രങ്ങളും വന്നിരിക്കുന്നത്. താമസിയാതെ തന്നെ സായിപ്പുമാർ വേറീസ് ഡൌണ്‍ ടൌണ്‍? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും. നോക്കണേ, ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴികൾ.

തട്ടം ശരിക്കിടാതെ ഡൌണ്‍ ടൌണിൽ അൻസിബ :)

മറ്റൊരു കാര്യം ഇത്തരം മാധ്യമ വാർത്തകൾ ഉണ്ടാകുമ്പോൾ ഭ്രാന്തിളകിയത് പോലെ വടിയും കുന്തവുമായി ഇറങ്ങാറുള്ളത്‌ യുവമോർച്ചക്കാർ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കുട്ടിക്കുരങ്ങന്മാർ കഴിഞ്ഞ കാലങ്ങളിൽ ഇതുപോലുള്ള അഭ്യാസങ്ങൾ പലയിടത്തും പലവട്ടം നടത്തിയിട്ടുണ്ട്. (കേന്ദ്രം ഭരിക്കുന്നത്‌ ബി ജെ പി ആയതിനാൽ യുവമോർച്ച പ്രവർത്തകർക്ക് ആക്രമത്തിനുള്ള മുസ്ലി പവർ ഇപ്പോൾ ഇത്തിരി കൂടിയിട്ടുണ്ട് എന്ന് മാത്രം). ഈ വിഷയത്തിൽ ഒരു പാർട്ടിയും മോശമല്ല എന്നർത്ഥം. ഉദാഹരണങ്ങൾ പറയേണ്ട ആവശ്യമില്ലാത്ത വിധം അവിതർക്കിതമായ വസ്തുതയാണിത്. അതുകൊണ്ട് തന്നെ ഇതൊരു യുവമോർച്ച ആക്രമപ്രശ്നം മാത്രമായി പരിമിതപ്പെടുത്തുന്നതിലും പന്തികേടുണ്ട്.

അപ്പോൾ പറഞ്ഞു വരുന്നത് വിഷയത്തിന്റെ മെറിറ്റ്‌ നോക്കി പ്രതികരിക്കുക എന്നതാണ്. പത്രത്തിൽ വാർത്തയും വിവാദവും ഉണ്ടാക്കാൻ വേണ്ടി ലവ്, കിസ്സ്‌ എന്നൊന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ല. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമൊക്കെയുണ്ട്. അതൊക്കെ അറിഞ്ഞ് പ്രവർത്തിച്ചാൽ മനുഷ്യന്മാരെപ്പോലെ ജീവിക്കാം. അതല്ലെങ്കിൽ നാൽക്കാലികളെപ്പോലെ എവിടെ വെച്ചും എന്തുമാകാം.

Recent Posts
ബി ജെ പിയുടെ ഏഷ്യാനെറ്റ് ബഹിഷ്കരണം. സത്യമെന്താണ്?
ബഹറയിലെ സാൻഡ് ഡ്രൈവിംഗ്
വാട്ട്സ് ആപ്പിലെ സരിത

Related Posts
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!

Note: ഈ പോസ്റ്റിന് നേരെ ഉയർന്ന പ്രതികരണങ്ങളുടെ പാശ്ചാതലത്തിൽ 01.11.2014 ന് എന്റെ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പ് കൂടെ ഇവിടെ ചേർക്കട്ടെ..

മറൈൻ ഡ്രൈവിലേക്ക് ചുംബിക്കാൻ പോകുന്നവർ വിചാരിക്കുന്നത് തങ്ങളെന്തോ സാമൂഹിക വിപ്ലവത്തിന്റെ മല മറിക്കാൻ പോവുകയാണെന്നാണ്. സഹതാപം തോന്നുന്നുണ്ട്. ഇന്ത്യയിൽ ചുംബനങ്ങൾ ആരും നിരോധിച്ചിട്ടില്ല. ചുംബനങ്ങളെ ഒരു അലവലാതി സദാചാരക്കാരനും എതിർത്തതായും കേട്ടിട്ടില്ല. കോഴിക്കോട് - തിരുവനന്തപുരം - കൊച്ചി എയർപോർട്ടുകളിലെ പുറത്തേക്കുള്ള കവാടങ്ങളിൽ വിദേശങ്ങളിൽ നിന്ന് വിമാനങ്ങൾ വരുമ്പോൾ ഒന്ന് പോയി നോക്കുക.. സ്നേഹവും വികാരവുമുള്ള ചുംബനങ്ങൾ കാണാം. വിമാനമിറങ്ങി വരുന്ന മകനെ പെറ്റമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്. ഭാര്യ ഭർത്താവിനെ ഉമ്മ വെക്കുന്നത്. മക്കളെ കൈകളിൽ കോരിയെടുത്ത് പിതാക്കൾ ഉമ്മ വെക്കുന്നത്.. പകൽ വെളിച്ചത്തിൽ പരസ്യമായി ചെയ്യുന്ന ജീവനുള്ള ഉമ്മകളാണത്. സ്നേഹ ചുംബനങ്ങൾ.. എന്നാൽ ക്യാമറകൾക്കും വാർത്താ ചാനലുകൾക്കും വേണ്ടി നിങ്ങൾ നടത്താൻ പോകുന്ന ഈ 'ഫ്രാഡ്' ചുംബനങ്ങൾ ഇത്തരം ജീവനുള്ള ചുംബനങ്ങളുടെ നാലയലത്ത്‌ വരുമോ?.

പരട്ട് സദാചാര പോലീസിനെ എതിർത്ത് തോല്പിക്കേണ്ടത് കൊച്ചിയിലെ ഏതാനും ഫ്രീക്കന്മാരുടെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ മൊത്തം ബാധ്യതയാണത്. അതിനു പ്രധാനമായും വേണ്ടത് രണ്ട് കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരണം നടത്തുകയാണ്.

1) വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ പഠിക്കുക.
2) സദാചാരം ബലപ്രയോഗത്തിലൂടെ അടിച്ചേല്പിക്കാൻ ശ്രമിക്കാതിരിക്കുക.
ധാർമിക മൂല്യങ്ങൾ എന്നത് മോശം സംഗതിയല്ല, അതുകൊണ്ട് തന്നെ അവ വളർത്തുവാൻ ശ്രമിക്കാം. പ്രസംഗിക്കാം. എഴുതാം. പക്ഷേ അതാരുടെ മേലും അടിച്ചേല്പിക്കരുത്.

ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടത് ജനങ്ങളുടെ മനസ്സറിയുന്ന ബോധവത്കരണ രീതികളാണ്. കുറെയാളുകൾ ഫ്രാഡ് ചുംബനം നടത്തി പിരിഞ്ഞത് കൊണ്ട് ജനങ്ങളിലേക്ക് മേൽപറഞ്ഞ ഒരു സന്ദേശവും എത്തുകയില്ല. മറൈൻ ഡ്രൈവിലെ സമരം കേരളീയന്റെ മനസ്സറിയാത്ത സമരമാണ്. അവന്റെ പൈതൃകത്തെ തിരിച്ചറിയാത്ത സമരമാണ്. അതുകൊണ്ട് തന്നെ പിന്തുണയ്ക്ക്‌ പകരം പൊതുജനങ്ങളുടെ പുച്ഛമാണ് അത് വാരിക്കൂട്ടുക. യൂറോപ്യൻമാർ തുണിയഴിച്ചിട്ടോടി പ്രതിഷേധിക്കാറുണ്ട്. അവിടെ അത് പതിവാണ്. എന്നാൽ നമുക്കതിവിടെ പറ്റുമോ?. പിന്നെ ഇത്തരം അലമ്പ് പരിപാടികൾക്ക് അല്പം മീഡിയ കവറേജ് കിട്ടും. വിവാദമാകുന്ന എന്തിനും അത് ലഭിക്കാറുണ്ട്. സരിതക്കും ലഭിച്ചിട്ടുണ്ട്. പരസ്യമായും രഹസ്യമായും ജീവനുള്ള ചുംബനങ്ങൾ നല്കാൻ ഒരു വിലക്കുമില്ലാത്ത നാട്ടിൽ എന്തോ വലിയ വിപ്ലവം നടത്താനെന്ന പോലെ മറൈൻ ഡ്രൈവിലേക്ക് കൂട്ട ചുംബനം നടത്താൻ ഓടുന്നവരെ കോമാളികൾ എന്ന് വിളിക്കാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ പല സുഹൃത്തുക്കളും അതിലുണ്ടാവാം. അവരൊക്കെ ക്ഷമിക്കുക.

Final Point: അതേ സമയം ഈ സമരത്തെ കായികമായി നേരിടുന്നതിനെയും അതിന്റെ വളണ്ടിയർമാരെ അക്രമിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. ഫാസിസത്തിന്റെ മറ്റൊരു രൂപമാണത്.

53 comments:

 1. യുവമോർച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്‌, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. 'correct. ബഷീർക പറഞ്ഞതാണ് അതിന്റെ ശരി.

  ReplyDelete
 2. ചുംബനം എന്നത് ഒരു പ്രതീകം മാത്രമാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും സ്വതന്ത്രമായി ഇടപഴകാനുള്ള സ്വാതന്ത്ര്യത്തിൽ (അല്ലാതെ മറ്റേ പണിക്കല്ല) കത്തിവെക്കുന്ന സദാചാരമൂരാച്ചികൾക്കെതിരെയുള്ള ഒരു പ്രതീകാത്മക സമരം. അതിലെ ചുംബനം മാത്രം എടുത്തുപൊക്കി, പ്രതിഷേധക്കാരെ കോമാളികളാക്കാൻ പേനയുന്തുന്നവരാണ് യഥാർത്ഥത്തിൽ യുവമോർച്ചക്കാരെക്കാൾ വലിയ കോമാളികൾ.

  സമരങ്ങളെ സമരങ്ങളായി കാണാനുള്ള കണ്ണുവേണം. indian army rape us എന്ന ബാനറിനു കീഴിൽ ഇരകളായ മണിപ്പൂരി വനിതകൾ നഗ്നരായി നടത്തിയ സമരം മൂലമാണ് ആ ഭീകരതയുടെ ആഴം ലോകം അറിഞ്ഞത്. അല്ലാതെ 'അയ്യേ, ഇതെന്തോന്ന് സമരം' എന്ന് നെറ്റിചുളിച്ച് ബലാത്സംഗത്തിനിരയായവർക്ക് ഒത്തൊരുമിച്ച് കോന്പൻസേഷൻ നൽകിയാലൊന്നും ദൂരവ്യാപകമായ ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല. അത് ആവർത്തിച്ചുകൊണ്ടിരിക്കും.

  കോഴിക്കോട്ടെ ചെറുപ്പക്കാർ നടത്തിയത് ഒരു ഐക്യദാർഡ്യം മാത്രമാണ്. അതിനെ അംഗീകരിക്കുന്നു. പക്ഷെ അത് മാത്രം പോരല്ലോ.

  ReplyDelete
  Replies
  1. >> പ്രായപൂർത്തിയായ ആണിനും പെണ്ണിനും സ്വതന്ത്രമായി ഇടപഴകാനുള്ള സ്വാതന്ത്ര്യത്തിൽ (അല്ലാതെ മറ്റേ പണിക്കല്ല) << സ്വതന്ത്രമായി ഇടപഴകാനുള്ള സ്വാതന്ത്ര്യമൊക്കെ ഇന്നാട്ടിലുണ്ട്. പക്ഷേ ആ സ്വാതന്ത്ര്യത്തിന് നമ്മുടെ സാംസ്കാരിക വ്യവസ്ഥക്ക് അനുഗുണമായ ചില പരിധികൾ ഇന്ത്യൻ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ട്. അതൊന്നും പാലിക്കാൻ ഞങ്ങൾ ബാധ്യസ്ഥരല്ല എന്ന് ഏത് ജനറേഷൻ പറഞ്ഞാലും അഴിക്കുള്ളിൽ ആവും. നിയമവ്യവസ്ഥയുടെ ഭാഗമാണത്. അതിനെതിരാണ് സമരമെങ്കിൽ അത് പറയൂ..

   Delete
  2. "മച്ചാന്‍ ഗള്‍ഫില്‍ പോയതിനു ശേഷം നമുക്കൊന്ന് കൂടാന്‍ പറ്റിയിട്ടില്ല .രണ്ടാം തിയതി നമുക്ക് മറൈന്‍ ഡ്രൈവ് വരെ ഒന്ന് പോയാലോ..ചുംബന മേള നടക്കുന്നുണ്ട് അവിടെ..

   "ചുംബന മേളയോ..അതെന്താ??

   "അപ്പൊ അളിയന് ഒന്നും അറിയില്ലേ..നമ്മുടെ നാട്ടില്‍ കുറച്ചു മുരട്ടു സദാചാര വാദികള്‍ ഉണ്ട്..
   ഒരു ആണും പെണ്ണും ഉമ്മ വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് വിചാരിക്കുന്നവര്‍..അവര്‍ക്കൊക്കെ ഉള്ള ഒരു മുന്നരിയിപ്പാണീ ചുംബന മേള..""

   ""അളിയാ എന്നെ വിട്ടേക്ക് ഞാനില്ല ഇത്തരം ആഭാസങ്ങള്‍ക്ക്.."

   "രണ്ടു പേര്‍ ഉമ്മ വെക്കുന്നത് ഇത്ര വലിയ തെറ്റാണോ??

   "തെറ്റും ശരിയും തീരുമാനിക്കാന്‍ ഞാന്‍ ന്യായാധിപന്‍ ഒന്നുമല്ല സുഹൃത്തേ...പക്ഷെ സ്വന്തം കുഞ്ഞിനു മുലയൂട്ടുന്നത് പോലും ഒളിഞ്ഞു നിന്ന് നോക്കി നിര്‍വൃതി അടയുന്ന ആയിരക്കണക്കിന് ഞരമ്പ്‌ രോഗികളുടെ ഇടയില്‍ വച്ച് ചുംബിക്കുന്നത് സ്വന്തം ഭാര്യയെ ആണെങ്കില്‍ പോലും തെറ്റാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്..നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹരം പകരാന്‍ ഉള്ളതല്ല... മാത്രമല്ല നമ്മെ കണ്ടു വളരുന്ന ഒരു പുതു തലമുറ ഉണ്ട് ഇവിടെ..
   ഇന്ന് ഞാനും നീയും ഉമ്മ കൊടുക്കാന്‍ പോയാല്‍ നാളെ ഇവരൊക്കെ ഗേള്‍ ഫ്രെണ്ടിനെയും കൂട്ടി വീട്ടില്‍ വരും പൂശാന്‍.
   ..എനിക്ക് രണ്ടു പെങ്ങന്മാരാ മച്ചാ അത് കൊണ്ട് തന്നെ ഇത്തരം വിപ്ലവങ്ങള്‍ക്ക് ഞാനില്ല"'

   "'നീ കടല് കടന്നതല്ലേ..കുറെ രാജ്യങ്ങള്‍ കണ്ടതല്ലേ..എന്നിട്ടും നിന്റെ മനസ്സ് ഇപ്പോഴും ഇടുങ്ങിയതു തന്നെ.. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ പബ്ലിക് ആയി സെക്സ് വരെ ചെയ്യുന്നു.. എന്നിട്ടും നമ്മുടെ നാട്ടില്‍ ഒരു ഉമ്മ കൊടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ല..കഷ്ട്ടം തന്നെ""

   "'പബ്ലിക് ആയി സെക്സ് നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്..പക്ഷെ അത് മനുഷ്യരല്ല..നായ്ക്കളാണ്...നമ്മുടെ നാടിനു ഒരു സംസ്കാരമുണ്ട്..
   ആ സംസ്കാരത്തില്‍ ഞാന്‍ വിശ്വസിക്കുന്നു..പാശ്ചാത്യ സംസ്കാരങ്ങളെ അപ്പാടെ അനുകരിക്കാന്‍ ശ്രമിക്കുന്ന നിനക്ക് ഞാന്‍ പറഞ്ഞാല്‍ മനസ്സിലാവില്ല... വീണ്ടും കാണാം.. അവന്‍ തിരിഞ്ഞു നടന്നു...

   ""ഇവന്‍ മറ്റവനാ..സദാചാരക്കാരന്‍ ഒരു ആണും പെണ്ണും ഉമ്മ കൊടുത്താല്‍ ഇവന്റെ ഒക്കെ കുരു പൊട്ടും... നീ വാ പടം തുടങ്ങാനായി...

   പെട്ടെന്നാണ് അവര്‍ അത് കണ്ടത്.. കാന്റീന് പിന്നില്‍ ടോയിലട്ടിനു അരികില്‍ രണ്ടു പേര്‍.

   പരസ്പ്പരം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു....

   ""ഷിബു അണ്ണാ ഒന്ന് സൂക്ഷിച്ചു നോക്കിയേ അത് അണ്ണന്റെ പെങ്ങളാ....

   ഷിബു ഒന്നേ നോക്കിയുള്ളൂ. ഡീ......
   ഒരു അലര്‍ച്ച ആയിരുന്നു..

   അവളുടെ കൂടെ ഉള്ളവന്റെ മുഖമടച്ചു ഒന്ന് കൊടുത്തു..

   പിന്നെ അവളുടെ കൈ പിടിച്ചു ധ്രിതിയില്‍ പുറത്തേക്കു നടന്നു..

   ""കോളെജിലേക്ക് എന്നും പറഞ്ഞു നീ ഇതിനാനോടീ വീട്ടില്‍ നിന്നിറങ്ങുന്നത്,,,കുടുംബത്തിന്റെ മാനം കളയാന്‍ പിറന്ന 〰〰..വീട്ടിലേക്കു എത്തട്ടെ..നിനക്കുള്ളത് ഞാന്‍ തരാം...

   ഷിബൂ....

   അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മുന്നില്‍ ഷാനു...

   ""മറ്റുള്ളവരുടെ ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി ഘോര ഘോരം വാദിച്ച തനിക്കു സ്വന്തം പെങ്ങളുടെ ചുണ്ടത്ത് മറ്റൊരുത്തന്‍ ചുണ്ടമര്‍ത്തിയപ്പോള്‍ സദാചാര കുരു പൊട്ടിയോ??
   അളിയാ വിപ്ലവവും,പുരോഗമന ചിന്തയും ഒക്കെ നല്ലതാണ്... ഫേസ് ബുക്കില്‍ എഴുതി ലൈക്ക് മേടിക്കാനും..പ്രസംഗിച്ചു കയ്യടി നേടാനും..പക്ഷെ ജീവിതത്തില്‍ പകര്‍ത്താന്‍ ഇത്തിരി ബുദ്ധിമുട്ടാ...
   വരട്ടെ...

   അയാള്‍ നടന്നു നീങ്ങുന്നതും നോക്കി അവന്‍ നെടുവീര്‍പ്പെട്ടു.

   NB:രണ്ടാം തിയ്യതി ഉമ്മ കൊടുക്കാന്‍ ഇറങ്ങുമ്പോള്‍ പെങ്ങന്മാര്‍ വീട്ടില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക

   Delete
 3. കാലികമായ പോസ്റ്റ്..

  ഇതൊക്കെ പറഞ്ഞാലും വ്യത്യസ്തത അഗ്രഹിക്കുന്ന "ന്യൂ ജനറേഷൻ" തല്ലുകൊള്ളികൾ പുതിയ "സമരമുറകളുടെ" പരീക്ഷണങ്ങളിലാണു. വിവിധങ്ങളായ ലക്ഷ്യങ്ങളും....

  ReplyDelete
 4. ദൃക്സാക്ഷിOctober 28, 2014 at 9:30 AM

  കോഴിക്കോട് ഡൗണ്‍ടൗണില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ചുമ്പനം മാത്രമല്ല നടക്കുന്നത്. ഉച്ച സമയത്ത് പോലും സമ്പന്ന വര്‍ഗ്ഗത്തിലെ ചെറുപ്പാക്കാരും വിദ്യാര്‍ത്ഥികളും മധ്യവര്‍ഗ്ഗത്തിലേയും സാധാരണക്കാരുമായ പെണ്‍കുട്ടികളേയും യുവതികളേയും കൂട്ടി ഡൗണ്‍ടൗണിലേക്ക് എത്താറുണ്ട്. ഷോപ്പില്‍ തിരക്ക് കുറവാണെങ്കിലും, വെയിലിനെ പോലും പലപ്പോഴും അവഗണിച്ച് അവര്‍ പാര്‍ക്കിംങ്ങ് ഏരിയയില്‍ ഒരുക്കിയ ഇരിപ്പടങ്ങളില്‍ സ്ഥാനം പിടിക്കും. പിന്നെ ന്യൂ ജനറേഷന്‍ രീതികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വൃത്തികേടുകളാണ് അവിടെ നടക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ പെണ്‍കുട്ടികളുടെ ദേഹം തഴുകലും മറ്റും. ഒരിക്കല്‍ പാര്‍ക്കിംങ്ങ് ഏരിയയില്‍ ഒരു ഗ്രൂപ്പായി പിറന്നാള്‍ ആഘോഷത്തിനായി വന്ന കുട്ടികള്‍, കേക്ക് മുറിച്ച ശേഷം പിറന്നാളുകാരിയ്ക്ക്‌ കൂട്ടത്തില്‍ ഒരാള്‍ കൊടുത്ത ഗിഫറ്റ് കണ്ട് തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ഞാന്‍ ഞെട്ടി. വാട്ടര്‍ ടാങ്കിലെ ഭാഗത്തായി വെച്ചിരിക്കുന്ന ഫഌക്‌സുകള്‍ക്ക് ഇടയിലൂടെ പുറത്തേക്ക് പോകാന്‍ ഒരിടം ഉണ്ട്. അവിടുത്തേക്ക് പിറന്നാളുകാരിയും മറ്റൊരു വിദ്യാര്‍ത്ഥിയും കൂടി കടന്നു പോയി. പെണ്‍കുട്ടിയുടെ ബനിയനും മറ്റും വളരെ ചുളുങ്ങി ആകെ അശ്രദ്ധമായി ധരിച്ച നിലയിലാണ് ഏകദേശം 20 മിനുട്ടിന് ശേഷം അവര്‍ ഫഌക്‌സ് ബോര്‍ഡിന് ഉള്ളിലേക്ക് വന്നപ്പോള്‍ കാണാനായത്.

  ReplyDelete
  Replies
  1. തന്റെ വീട്ടിൽ നടന്ന കാര്യമാണോ പറയുന്നത് ദൃക് സാക്ഷീ

   Delete
 5. Avide nadakkunnath sneha chumbanagal alla. kama prakadanagal anu. sarovaram parkilum nadakkunnath mattonnumalla. Adichu polichath BJP ayathukonde ethirkkanda kariyama undo ennanu chinthikkandath.

  ReplyDelete
 6. ഒരു കുരങ്ങിനെ നിങ്ങൾ കല്ലെടുത്തെറിഞ്ഞാൽ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങൾ പല്ലിളിച്ചു കാണിച്ചാൽ അവനും പല്ലിളിച്ചു കാണിക്കും. നിങ്ങൾ ആരെയെങ്കിലും ചുംബിച്ചാൽ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവൻ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ്‌ ചെയ്യാൻ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലിൽ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കിൽ മറൈൻ ഡ്രൈവിൽ ഇക്കൂട്ടർ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിർന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല.

  യുവമോർച്ച ആക്രമത്തിനെതിരെ ഏറ്റവും ഫലപ്രദമായി പ്രതികരിച്ചത് കോഴിക്കോട്ടെ പയ്യന്മാരാണ്‌, ചുംബന ആഹ്വാനം നല്കിയ ഫ്രീക്കന്മാരും ഫ്രീക്കത്തികളുമല്ല. 'കോഴിക്കോട്ടെ ആങ്കുട്ട്യേളെ കണ്ടുക്കാ?' എന്ന് ആരും ചോദിച്ചു പോകുന്ന പ്രതികരണം. യുവമോർച്ചക്കാർ അടിച്ചു നിരപ്പാക്കിയ ഹോട്ടൽ അന്ന് വൈകുന്നേരം തന്നെ പയ്യന്മാർ തുറപ്പിച്ചു. തുറപ്പിച്ചു എന്ന് മാത്രമല്ല, ഹിറ്റായ ഹോട്ടലിനെ മെഗാ ഹിറ്റാക്കി. സീറ്റ് കിട്ടാതെ ആളുകൾ വലയുന്ന കാഴ്ച. യുവമോർച്ചക്കാർക്ക് ചെകിടത്ത് അടികിട്ടിയതിനേക്കാൾ വലിയ നാണക്കേടാണ് അത് വഴി വന്നിട്ടുള്ളത്. ഒരു അക്രമ പ്രവർത്തനത്തോട് ഇത്രയും സർഗാത്മകമായി അടുത്ത കാലത്തൊന്നും ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മാത്രമല്ല, യുവമോർച്ചക്കാരുടെ ആക്രമത്തോടെ ഹോട്ടൽ ഇപ്പോൾ ലോക പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ്. ബി ബി സി അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളിലല്ലേ ഹോട്ടലിന്റെ വാർത്തയും ചിത്രങ്ങളും വന്നിരിക്കുന്നത്. താമസിയാതെ തന്നെ സായിപ്പുമാർ വേറീസ് ഡൌണ്‍ ടൌണ്‍? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും. നോക്കണേ, ഓരോരുത്തരുടെ ഭാഗ്യം വരുന്ന വഴികൾ.

  എന്തിന് വേറെ കമന്റ് എഴുതി സമയം കളയണം...? :)
  നല്ല പോസ്റ്റ്...
  ചുംബനം ;)

  ReplyDelete
 7. ഒരു കുരങ്ങിനെ നിങ്ങൾ കല്ലെടുത്തെറിഞ്ഞാൽ കുരങ്ങ് ഇങ്ങോട്ടും കല്ലെടുത്തെറിയും. നിങ്ങൾ പല്ലിളിച്ചു കാണിച്ചാൽ അവനും പല്ലിളിച്ചു കാണിക്കും. നിങ്ങൾ ആരെയെങ്കിലും ചുംബിച്ചാൽ കുരങ്ങും കുരങ്ങത്തിയെ ചുംബിക്കും. പടച്ചവൻ കൊടുത്തിട്ടുള്ള ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണമാണ് (അനുകരണമാണ്) കുരങ്ങ് നടത്തുന്നത്. ചുംബന സമരം നടത്തുന്നവരും ഏതാണ്ട് അതാണ്‌ ചെയ്യാൻ പോകുന്നത്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ള ഒരു പ്രതികരണം. കോഴിക്കോട്ടെ ഹോട്ടലിൽ ചുംബനത്തിന് പകരം ലൈംഗിക വേഴ്ചയാണ് നടന്നതെങ്കിൽ മറൈൻ ഡ്രൈവിൽ ഇക്കൂട്ടർ പരസ്യമായി ലൈംഗിക വേഴ്ച നടത്താനും മുതിർന്നെന്നു വരും. കാരണം കുരങ്ങിന്റെ പ്രതിഷേധ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്, ബുദ്ധിയോ വിവേകമോ അല്ല.

  എന്തിന് വേറെ കമന്റ് എഴുതി സമയം കളയണം...? :)
  നല്ല പോസ്റ്റ്...
  ചുംബനം ;)

  ReplyDelete
 8. how long we may do the same & old mode of opposition, let them give it a try. As far as we have seen unlike other metros the chaps of cochin are undertakers / vin diesel when they are on the screen or behind the key board, but when it comes down to real time event or down the corner of the town the numbers can counted by fingers. A public occurrence or gathering is very much limited in such place unless and otherwise it is supported by some political goons with all required supporting factors like liquor, money etc. The baseline is that the people over here in FB / social site aren't matured or brave enough to take the challenges to next level and it is for sure till the backbone that there is a long way to go ahead in such cases. So, let it be a comical event rather than something can cause a ripple in the society. Keep going Basheer. Good day as well.

  ReplyDelete
 9. I didn't read a comprehensive, unbiased and value based observation and analysis on that 'Down town' issue better than this.....and I don't want to use some superlatives like excellent, superb and all.but Mr. Basheer...u did it.

  ReplyDelete
 10. നായയെ ചുംബിക്കുന്ന ഫോട്ടോ മാത്രം മതി ചുംബന സമരം നടത്തി കേരളത്തിന്‍റെ മുഖത്ത് ചെളി വാരി എറിയുന്ന വിവര ദോഷികള്‍ക്ക് മറുപടിയായി . ഈ ബ്ലോഗിലെ മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് ശ്രീ .ബഷീര്‍ വള്ളിക്കുന്നിന് അഭിനന്ദനങ്ങള്‍ !!

  ReplyDelete
 11. അവര് ചുംബിച്ചോട്ടെ ബഷീറെ.അതൊരു പ്രതിഷേധമല്ലേ.അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ സദാചാരക്കാരെക്കൊണ്ട് പൊറുതി മുട്ടും.

  ReplyDelete
  Replies
  1. പ്രതിഷേധിക്കട്ടെ vettathan sir.. കണ്ണടച്ച് എതിർക്കുകയല്ല.. context മാറിയ ബഹളങ്ങൾ കാണുമ്പോൾ പറഞ്ഞു പോവുകയാണ്. മറൈൻ ഡ്രൈവിലേക്ക് ചുംബിക്കാൻ പോകുന്നവർ വിചാരിക്കുന്നത് തങ്ങളെന്തോ സാമൂഹിക വിപ്ലവത്തിന്റെ മല മറിക്കാൻ പോവുകയാണെന്നാണ്. സഹതാപം തോന്നുന്നുണ്ട്. ഇന്ത്യയിൽ ചുംബനങ്ങൾ ആരും നിരോധിച്ചിട്ടില്ല. ചുംബനങ്ങളെ ഒരു അലവലാതി സദാചാരക്കാരനും എതിർത്തതായും കേട്ടിട്ടില്ല. കോഴിക്കോട് - തിരുവനന്തപുരം - കൊച്ചി എയർപോർട്ടുകളിലെ പുറത്തേക്കുള്ള കവാടങ്ങളിൽ വിദേശങ്ങളിൽ നിന്ന് വിമാനങ്ങൾ വരുമ്പോൾ നാം പോയി നോക്കുക.. സ്നേഹവും വികാരവുമുള്ള ചുംബനങ്ങൾ കാണാം. വിമാനമിറങ്ങി വരുന്ന മകനെ പെറ്റമ്മ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്നത്. ഭാര്യ ഭർത്താവിനെ ഉമ്മ വെക്കുന്നത്. മക്കളെ കൈകളിൽ കോരിയെടുത്ത് പിതാക്കൾ ഉമ്മ വെക്കുന്നത്.. പകൽ വെളിച്ചത്തിൽ പരസ്യമായി ചെയ്യുന്ന ജീവനുള്ള ഉമ്മകളാണത്. സ്നേഹ ചുംബനങ്ങൾ.. എന്നാൽ ക്യാമറകൾക്കും വാർത്താ ചാനലുകൾക്കും വേണ്ടി അവർ നടത്താൻ പോകുന്ന ഈ 'ഫ്രാഡ്' ചുംബനങ്ങൾ ഇത്തരം ജീവനുള്ള ചുംബനങ്ങളുടെ നാലയലത്ത്‌ വരുമോ?.

   പരട്ട് സദാചാര പോലീസിനെ എതിർത്ത് തോല്പിക്കേണ്ടത് കൊച്ചിയിലെ ഏതാനും ഫ്രീക്കന്മാരുടെ മാത്രം ചുമതലയല്ല. സമൂഹത്തിന്റെ മൊത്തം ബാധ്യതയാണത്. അതിനു പ്രധാനമായും വേണ്ടത് രണ്ട് കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരണം നടത്തുകയാണ്.
   1) വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ പഠിക്കുക.
   2) സദാചാരം ബലപ്രയോഗത്തിലൂടെ അടിച്ചേല്പിക്കാൻ ശ്രമിക്കാതിരിക്കുക.
   ധാർമിക മൂല്യങ്ങൾ എന്നത് മോശം സംഗതിയല്ല, അതുകൊണ്ട് തന്നെ അവ വളർത്തുവാൻ ശ്രമിക്കാം. പ്രസംഗിക്കാം. എഴുതാം. പക്ഷേ അതാരുടെ മേലും അടിച്ചേല്പിക്കരുത്.

   ഇത്തരം സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടത് ജനങ്ങളുടെ മനസ്സറിയുന്ന ബോധവത്കരണ രീതികളാണ്. കുറെയാളുകൾ ഫ്രാഡ് ചുംബനം നടത്തി പിരിഞ്ഞത് കൊണ്ട് ജനങ്ങളിലേക്ക് മേൽപറഞ്ഞ ഒരു സന്ദേശവും എത്തുകയില്ല. മറൈൻ ഡ്രൈവിലെ സമരം കേരളീയന്റെ മനസ്സറിയാത്ത സമരമാണ്. അവന്റെ പൈതൃകത്തെ തിരിച്ചറിയാത്ത സമരമാണ്. അതുകൊണ്ട് തന്നെ പിന്തുണയ്ക്ക്‌ പകരം പൊതുജനങ്ങളുടെ പുച്ഛമാണ് അത് വാരിക്കൂട്ടുക. യൂറോപ്യൻമാർ തുണിയഴിച്ചിട്ടോടി പ്രതിഷേധിക്കാറുണ്ട്. അവിടെ അത് പതിവാണ്. എന്നാൽ നമുക്കതിവിടെ പറ്റുമോ?. പിന്നെ ഇത്തരം അലമ്പ് പരിപാടികൾക്ക് അല്പം മീഡിയ കവറേജ് കിട്ടും. വിവാദമാകുന്ന എന്തിനും അത് ലഭിക്കാറുണ്ട്. സരിതക്കും ലഭിച്ചിട്ടുണ്ട്. പരസ്യമായും രഹസ്യമായും ജീവനുള്ള ചുംബനങ്ങൾ നല്കാൻ ഒരു വിലക്കുമില്ലാത്ത നാട്ടിൽ എന്തോ വലിയ വിപ്ലവം നടത്താനെന്ന പോലെ മറൈൻ ഡ്രൈവിലേക്ക് കൂട്ട ചുംബനം നടത്താൻ ഓടുന്നവരെ കോമാളികൾ എന്ന് വിളിക്കാൻ തന്നെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ പല സുഹൃത്തുക്കളും അതിലുണ്ടാവാം. അവരൊക്കെ ക്ഷമിക്കുക.

   Delete
 12. courtesy:
  Farmis Hashim

  https://plus.google.com/u/0/+JijoTomy/posts/hnNLH3GeVF2

  *********************************************************
  ചുംബനക്കൂട്ടായ്മയുമായി ബന്ധപ്പെട്ട് ആവറേജ് മലയാളി തുണ്ട്കാണി സമൂഹത്തിനു വേണ്ടി തയ്യാറാക്കിയ FAQ: (മേലാൽ ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്!)
  *********************************************************

  1. നിന്റെ അമ്മയേയും പെങ്ങളേയും കൊണ്ടു വരുമോടാ?
  ഉ: അമ്മയും പെങ്ങളും രണ്ട് സ്വതന്ത്ര വ്യക്തിത്വങ്ങൾ ആണ്. അവർക്ക് താല്പര്യമുണ്ടെങ്കിൽ പങ്കെടുക്കും. അവർ പങ്കെടുക്കുന്നത് കൊണ്ട് എന്റെ കുടുംബത്തിലെ സദാചാരം ഇടിഞ്ഞ് വീഴില്ല. അവിടെ പങ്കെടുക്കുന്ന ഓരോരുത്തരും ഇത് പോലെ ആരുടേയെങ്കിലുമൊക്കെ പെങ്ങളും, അമ്മയും, അച്ഛനും, സഹോദരനുമൊക്കെ ആണ്.
  2. നിന്റെ പെങ്ങളെ എനിക്ക് ചുംബിക്കാൻ തരുമോടാ?
  ഉ: നിന്നെക്കണ്ട് അവൾക്ക് ചുംബിക്കാൻ തോന്നിയെങ്കിൽ അതിൽ 'ഞാൻ' ഇടപെടേണ്ട കാര്യമില്ല. പക്ഷേ അവൾക്ക് കൂടെ തോന്നണം!. ചുംബനം എന്നത് രണ്ട് പേർക്കും സ്വീകാര്യമായിരിക്കണം. അല്ലാതെ കയറി ചുംബിക്കാൻ നിന്ന് കഴിഞ്ഞാൽ അവളുടെ ചെരിപ്പിന്റെ കനം അളക്കാം. ആൾക്കൂട്ടത്തിനു മുമ്പിൽ നിന്ന് അന്തസ്സോടെ അത് മേടിക്കാൻ തയ്യാറുണ്ടെങ്കിൽ വരിക. ഇനി പരസ്പരം സമ്മതത്തോടെ ഉമ്മ വെക്കാനാണെങ്കിലും ആൾക്കൂട്ടത്തിനു മുമ്പിൽ അത് ചെയ്യാനുള്ള ധൈര്യമുണ്ടെങ്കിൽ വരിക.
  3. ചുംബനം മാത്രേയുള്ളോ? വേറെ കലാപരിപാടി ഒന്നുമില്ലേ?
  ഉ: ഒരു പാട് തുണ്ട്പടങ്ങൾ കാണുന്നത് കൊണ്ടുള്ള കുഴപ്പമാണിത്. ചുംബനം കഴിഞ്ഞാൽ നേരെ ലിംഗം എടുത്ത് യോനിക്കകത്ത് ഇടുകയല്ല ഹോമോ സാപിയൻസ് ചെയ്യാറ്. അതൊക്കെ പോൺ മൂവികളിൽ മാത്രമേ ഉള്ളൂ. ചുംബനം എന്നത് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരുപാധി മാത്രമാണ്.
  4. ആളെ ഞാൻ കൊണ്ടരണോ അതോ സംഘാടകർ തരുമോ?
  ഉ: ബിവറേജിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് പോലെ കാശു കൊടുത്താൽ കിട്ടുന്ന ലൈംഗികത മാത്രം ശീലിച്ചു പോയത് കൊണ്ടാണ് ഇങ്ങനെ ഉള്ള ചോദ്യങ്ങൾ വരുന്നത്. ജനിച്ചിട്ട് ഇത്രയും വയസ്സായിട്ട് ഒരാളെക്കൊണ്ട് പോലും തന്നെ പ്രണയിപ്പിക്കാനുള്ള 'സ്റ്റഫ്' കയ്യിലില്ലെങ്കിൽ ഇപ്പരിപാടിക്ക് ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. ഇനി അഥവാ ഒരു പെണ്ണിനെ പ്രണയിക്കാൻ കിട്ടിയാൽ പോലും നിനക്ക് ചുംബിക്കാൻ കഴിയില്ല. അവൾ മൂത്രമൊഴിക്കുന്ന വീഡിയോ വല്ലതും വാട്ട്സാപ്പിൽ ഷെയർ ചെയ്ത് കിട്ടിയാൽ സ്വയംഭോഗം ചെയ്ത് കാമം തീർക്കാനേ നിന്നെക്കൊണ്ട് കഴിയൂ.
  5. നിന്റെയൊക്കെ മാതാപിതാക്കളെ വിളിച്ചോണ്ട് വരുമോടാ ഇതിനൊക്കെ?
  ഉ: മാതാപിതാക്കൾ ഇന്നേ വരെ ചെയ്യാത്ത ഒരു കാര്യമാണല്ലോ ഉമ്മ വെക്കൽ! നീന്റെ പകുതി പുംബീജമായി പിതാവിന്റെ ലിംഗത്തിലൂടെ സഞ്ചരിച്ച് അമ്മയുടെ അണ്ഡത്തിൽ കയറുന്ന സമയത്തിനും മുമ്പ് തുടങ്ങിയതാണ് അവരീ ബിസിനസ്. അങ്ങിനെ ഉള്ള നീ ഒരു പെണ്ണിനെ / ആണിനെ ഉമ്മ വെക്കുന്നത് കണ്ട് അവർക്ക് സ്ഖലിക്കുക ഒന്നുമില്ല.

  ReplyDelete
  Replies
  1. ഇത് ആളുപുളി തകര്‍ത്തു...

   Delete
 13. മറൈന്ഡ്രൈവില്“ചന്തോസം കച്ചോടം കൂടും" മറൈന് ഡ്രൈവ് എത്ര ചുംബനങ്ങള്
  കണ്ടിരിക്കുന്നു! സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സ്മരണ നിലനിര്ത്താന്
  നവംബര് ഒന്നിന് കേരളപ്പിറവി ദിനത്തില് മങ്കന്മാരും മങ്കമാരുമാവുന്നവര്
  (കോമളന്മാര് ) നവമ്പര്രണ്ടിന് പാശ്ചാത്യ “മങ്കി”മാരാവുന്നു.ചുംബന മത്സരത്തിന്
  അണിയറയില് പ്രവര്ത്തിക്കുന്ന "പുരോഗമന യുവത്വ" ത്തിന് പിന്തുണ
  അര്പ്പിക്കുന്നവര് ജില്ലയുടെ സ്വന്തം  പാര്ട്ടിയാപ്പീസില് നേതാവിന്റെ
  സ്വകാര്യതകളിലേക്ക് ക്യമാറ വച്ചവര് എന്നാല്ഇവര് ചാനല് ക്യാമറയെ
  അധിക്ഷേപിക്കുന്നു.സദാ ചാരമായ നമ്മുടെ മൂല്യങ്ങള്കാത്ത് സൂക്ഷിക്കാന്പുതു
  നാംബുകള്ക്ക് ആര് എന്ന ചോദ്യം മാത്രം ഇവിടെ അവശേഷിക്കുന്നു

  ReplyDelete
 14. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമൊക്കെയുണ്ട്. അതൊക്കെ അറിഞ്ഞ് പ്രവർത്തിച്ചാൽ മനുഷ്യന്മാരെപ്പോലെ ജീവിക്കാം. അതല്ലെങ്കിൽ നാൽക്കാലികളെപ്പോലെ എവിടെ വെച്ചും എന്തുമാകാം. " - Well said! Something we fail to understand / refuse to agree in the name of FREEDOM.

  ReplyDelete
 15. മോറൽ പോലീസിങ്ങിനെതിരെ ജനകീയ വികാരം വളർത്തുവാനുള്ള ശ്രമങ്ങളെ പിന്തുണക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. പക്ഷേ അത്തരം ശ്രമങ്ങൾ നമ്മുടെ നാടിന്റെ സാംസ്കാരിക പാശ്ചാതലത്തെ മാനിച്ചു കൊണ്ടുള്ളതാകണം.ഇത്തരം ചുംബന നാടകങ്ങൾ ഉള്ള പിന്തുണ കൂടി ഇല്ലാതാക്കാനേ ഉപകരിക്കൂ..

  ReplyDelete
  Replies
  1. Dear Basheer,
   nice post, enjoyed reading it. But more than once you seem to be conveying that one should stick to what is culturally acceptable. Cultural practices observed by any society surely is not a constant. Also are there specific legal provision against holding hands and kissing on the premises of a coffee shop? The protest in Kochi may not help in ensuring a logical legal conclusion to the cafe episode. But why not see it as a call by some people for a change in attitudes which tolerate holding hands or an occasional kiss in public.

   Delete
 16. വള്ളിക്കുന്ന് ഇതിനെ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും.....

  ReplyDelete
 17. Shahid Bava, from Cheruvadi, Kozhikode was grievously assaulted by an angry mob near Kodiyathur village office around 11.30 am on Wednesday.The boy was in critical stage while he was admitted at a private hospital. He succumbed to his injuries on Sunday night. Shahid was tied onto an electrical post and beaten up by the mob. According to police, Bava used to regularly visit a house occupied by women members only, late at night. He was apparently warned by the men folk in the locality to stay away but when he went to the woman’s house on Wednesday they waylaid him, tied him to an electric post and beat him till he lost consciousness.

  Case has been registered against 15 people who are currently under hiding. Most of the accused in the case are Muslim League activists. This incident would tarnish the political image of the Muslim league. Hence a rumor was spread by them regarding the terrorist link in the case, sources said. On the same day of the attack a similar incident had occurred in Chullikaparambe. Right after the previous attack the police received information regarding extremists links. This helped in spreading the rumor like fan fire in Shahid’s case too.

  ReplyDelete
 18. എനിക്ക് തോന്നുന്നില്ല ഇത്തരം സമരം വിജയിക്കുമെന്ന്. പരിപാടി നടക്കുമോ എന്ന് ആദ്യം അറിയട്ടെ. എന്തെങ്കിലും കാരണത്താൽ നടന്നാൽ തന്നെ പബ്ലിക്കായി ക്യാമറകൾക്കും അതുവഴി സോഷ്യൽ നെറ്റുവർക്കുകൾക്കും മുന്നില് ചുംബിക്കാൻ അത്ര ധൈര്യം ഉള്ള എത്ര പെണ്‍കൊടികൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന് അറിയണമല്ലോ. നിങ്ങൾ ധൈര്യമായി ചുംബിച്ചു കൊള്ളൂ. നാറ്റിക്കുന്ന പണി സോഷ്യൽ മീഡിയക്ക് വിട്ടേക്ക്. മലയാളികളുടെ തെറി വിളിയുടെ പവർ ഒന്ന് അറിയട്ടെന്നെ.

  ReplyDelete
  Replies
  1. നാട്ടുകാരെ തോന്യാസം കാണിക്കാൻ ഇറങ്ങിയപ്പോഴേ നാട്ടുകാര് കേറി നെരങ്ങി. യെവന്മാർ ചുംബന പ്രതിഷേധം നടത്തുന്നത് ഒന്ന് കാണണം.

   http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17841376&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

   അത്ര മുട്ടി നിൽക്കുന്നവർ പരിപാടി ടൌണിൽ പറ്റില്ലെന്ന് മനസിലാക്കി കാണും. ഇനി വല്ല ഡൌണ്‍ ടൌനും കിട്ടുമോന്നു നോക്കട്ടെ.

   Delete
 19. അരപ്പിരി ലൂസായ പരിപാടികൾക്കാണ് പൊതുവേ ന്യൂ ജനറേഷൻ പരിപാടികൾ എന്ന് പറയാറുള്ളത്. സിനിമയായാലും കലയായാലും വേഷവിധാനങ്ങളായാലും അവിടെയൊക്കെ ഈ അരപ്പിരിയുടെ കുറവ് കാണാൻ പറ്റും. true...+++

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 20. I think you have gone to ultimate truth lying behind the vandalism took place in a Calicut hotel and subsequent support by so called mad new gens. Now a dam cheap demo is planned by Kochi 'Kochans' on 2.11.14. All in the name of new generation.
  ..."താമസിയാതെ തന്നെ സായിപ്പുമാർ വേറീസ് ഡൌണ് ടൌണ്? എന്ന് ചോദിച്ച് കോഴിക്കോട്ടെത്തും"....
  It reminds a clip from 'M80 Moosa' programme in Media-1 channel, appeared in whatsapp recently. Mrs.Moosa repeatedly says that she is from new generation and she got '146 LAKES' etc. Vandalism is brother of fascism... no doubt for it.

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 21. പരസ്യമായ ചുംബനം ഒരു രോഗമാണോ സര്?

  അല്ല, അതൊരു രോഗ ലക്ഷണമാണ് ! താങ്കൾ ഒരു ഞരമ്പ് രോഗ വിദഗ്ദനെ ഉടൻ കാണണം !!

  ReplyDelete
 22. സ്വന്തം എഴുത്തിൽ താങ്കൾ ഉപയോഗിക്കുന്ന ഒരു പദം ("അനാശാസ്യം"?! ) കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നേരിട്ട് പറയാതെ, അത് നിയമജ്ഞരോട് ചോദിച്ചാൽ അറിയാം എന്ന് പറയുന്നത് തികഞ്ഞ നിരുത്തരവാദി ത്തമാണ് . അത്ര ആധികാരികതയുള്ള ഈ "നിയമജ്ഞർ" ആരാണാവോ..

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 23. Shop maappilayude aayadh kond bjp adichu thakarthu,, shoppil valladhum nadannittundengil police kodadi undallo,,,,thirichu koduthaal polichavar mattoru lokam kanendivarum

  ReplyDelete
 24. സദാചാര പോലീസ്" ഈ വാക്ക് കണ്ടു പിടിച്ചയാൾക്ക് ആദ്യം സല്യൂട്ട്, കാരണം ആ നാമത്തിന്റെ പ്രതിഫലനമാണല്ലോ കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത മലിനവും അപഹാസ്യവും വിവേകശൂന്യവുമായ ഒരു സമര രീതിയിലേക്ക് നമ്മുടെ ചെറുപ്പത്തെ നയിച്ചത്, സാംസ്കാരികകേരളം ന്യു ജനറേഷനുമേൽ മുഴുവൻ മാലിന്യവും കൊണ്ടു തള്ളുന്നതിനു മുമ്പ്,,
  എന്താണീ സദാചാരപോലീസ്?
  ലോകത്ത് എല്ലാ വ്യക്തികൾക്കുള്ളിലും നില കൊള്ളുന്ന ഒരു മാനുഷിക മൂല്യമുണ്ട് അത് നമ്മുടെ ഗോത്ര,പാരമ്പര്യ,മത,സാംസ്കാരിക കുടുംബ, പാശ്ചാത്തലമനുസരിച്ച് വ്യതിയാനം സംഭവിക്കാം ,കൺമുന്നിൽ ഒരു പെൺകുട്ടി പീഢിപ്പിക്കപ്പെടുമ്പോഴും,അപകടം പറ്റുമ്പോവും നാമറിയാതെ സടകുടഞ്ഞെഴുനേൽക്കുന്ന(അയൽവീട്ടിലെ അവിഹിതവും,ഐസ്ക്രീം പാർലറിലെ ചുംബനവും മാത്രമാണ് സദാചാര ബോധത്തിന്റെ പരിതിക്കുള്ളിലെന്ന് കരുതിയവർ ക്ഷമിക്കുക) ആ മൂല്യത്തിന്റെ പേരോ സദാചാരം!
  ആ പ്രതികരണത്തിന് നമ്മുടെ മാധ്യമ,സാംസ്കാരിക മേലാളന്മാൻ നല്കിയ അപഹാസ്യ തൂവലോ "സദാചാര പോലീസ്",
  എങ്കിൽ അഭിമാനത്തോടെ പറയട്ടെ ഞാനുമൊരു സദാചാര പോലീസാണ്.
  ഇനി നമ്മുടെ ന്യൂ ജനറേഷനിലേക്ക്...സഹോദരങ്ങൾ ഒരേ വേദിയിൽ പലരുമായും പരസ്പരം മത്സരിച്ച് ചുംബിക്കുന്ന പരിതാപകരമായ അവസ്ത ലൈവായ് കാണേണ്ടി വരുന്ന മാതാപിതാക്കളെ നിങ്ങൾക്ക് നല്ലനമസ്കാരം!!!

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 25. Enthinte perilanenglum 2 Peru parasyamayi chumbikkunathu oru thetto samskara shoonyathayo alla. Chumbikkunathu avardude eshtam. Ethu kettu kaiyum kalum virakkunavar thalkalam kannadachu erikkuka. Rape n women traffic nalla reedikku nadakkunna nattil 2 Peru parasyamai chumbichu sanskaram nashichal, pokan para e samskarathodu...

  ReplyDelete
  Replies
  1. അല്ല, സ്വാതന്ത്ര്യം ഒക്കെ തന്നെ സമ്മതിച്ചു. നിയമ സഭയിലെ മുണ്ട് പൊക്കലിൽ പ്രതിഷേധിച്ചു നമുക്ക് മറൈൻ ഡ്രൈവിൽ മുണ്ടുപൊക്കൽ സമരം സംഘടിപ്പിച്ചാലോ? അത് കണ്ട് കയ്യും കാലും വിറക്കുന്നവരോട് കണ്ണുകൾ മുറുക്കെ അടക്കാൻ പറയാം.

   Delete
  2. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
  3. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 26. It is very clear that the channel is "JAI HIND". why you are not exposing their immature professionalism ?????

  ReplyDelete
 27. About kissday,,, a small note from my side :
  ചുംബന സ്വാതത്ര്യം നല്ലത് തന്നെ .......അത് ജീവിത പങ്കാളിക്ക് നൽകുമ്പോൾ ആണ് ഉചിതമാവുക .....വിവാഹത്തിന് മുൻപുള്ള പ്രണയം ആത്മാർത്ഥമായിരിക്കാം .....വിശുദ്ധ മായിരിക്കാം . പണ്ട് ഒരു മരം വെട്ടിന്നതിനു മുൻപ് മരത്തിനോടും അതിനോട് അനുബന് ധ പെട്ടവരോടും അനുവാദം ചോദിക്കുന്ന പതിവുണ്ട് .ഒരു അച്ഛനും അമ്മയും മക്കളുടെ വളർച്ച
  കണ്ടു മോഹങ്ങൾ നെയ്തിരുന്നു .അത് യാഥാർത്യമാണ്‌. വിവാഹം ഒരു അനുവാദമാണ് .ഒരു അംഗീകാരമാണ് .
  സദാചാര പോലീസ് എന്ന ഒരു വർഗമുണ്ടോ...??? അറിയില്ല.പക്ഷെ ഒരു മനുഷ്യന്റെ ഇതു തരം സ്വകാര്യത കളിലേക്ക് കടന്നു ചെല്ലുകയാണ് എങ്കിലും ഒരു അനുവാദം ആവശ്യമുണ്ട് .അത് മനസിലാക്കുവാനുള്ള മാന്യത പുലര്ത്തുന്നത് എന്നും നല്ലതാണ്. മറ്റുള്ളവന്റെ സ്വകാര്യത്തിലേക്ക് എത്തി നോക്കി തന്റെ സാമുഹിക പ്രതിബദ്ധത കാണിക്കുന്നവരോട് ,അത് ഒരു രോഗമാണ് .നിങ്ങള്ക്ക് "കാണിക്കാൻ" മറ്റൊന്നും ഇല്ലാത്തതു കൊണ്ടാണ് .
  ചുബന സ്വാതത്ര്യം ആഗ്രഹിക്കുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാൻ ഉള്ളു .നിങ്ങളുടെ ജീവിത പങ്കാളിക്ക് നൽകു...അതിനു പരുധി ഇല്ല.ഇനി ജീവിത പങ്കാളി ഇല്ലതവരോട് .........നിങ്ങളുടെ വരും പങ്കാളിക്ക് കൊടുക്കുവാനയിട്ടുള്ള ഒരു വിലപെട്ട സമ്മാനമായി കയ്യിൽ സൂക്ഷിക്കു ........

  ചുംബനം എങ്ങനെയാണ് സ്നേഹ പ്രകടനം ആകുക .സ്നേഹപൂർവ്വം ഒരു ഉമ്മ.അത് സ്നേഹിക്കുന്നവൻ കാമുകിക്കു കൊടുക്കുന്നതുപോലും രേഹസ്യമയിട്ടയിരിക്കും .രഹസ്യം അത് പോലും എതാർത്ഥ പ്രണയത്തിനു ശക്തിയുള്ള വാക്കാണ്‌

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 28. Ariyan vayyanit chodikuva...ee kerala samskaram ennu parna entha...enthinum edhinum harthal aakunna rashtreeya komalikalum...kure adhigam sadhachara policukarum...

  ReplyDelete
  Replies
  1. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

   I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

   Delete
 29. I want to pass an information . This is not a baseless aigation . The master plan of this movement belongs to a group of gays and lesbians . They used to have free hugs programs . Via this program they can Hug or kiss any one they want . The motive behind the free hugs program also same cause . Guys will kiss guys and gals will kiss gals . in free hugs they will hug same way . I am not against gays . But if a gay want to kiss or hug any one they need to find some one with same interest .

  I am not saying a baseless aliigation . You might have seen the guys in T.V . please enquire about thier back grounds . Most of them are LGBT activist . They are mis leading people that they are protesting against moral policing . Moral policing it self a crime as per as Indian law . If they want to protest they had many different ways . Why they choose to kiss?? The rason is simple as that . gays are making a way to kiss or hug whom ever they want . so please do not such activities

  ReplyDelete
 30. മാർഗ്ഗമല്ല, ലക്ഷ്യമാണ് പ്രധാനം എന്നല്ലേ നാം കേട്ട് വളർന്നിരിക്കുന്നത്. ലക്ഷ്യം വ്യക്ത്യാധിഷ്ടിത, പരസ്പര ബഹുമാനമുള്ള, ഒരു സമൂഹം പടുക്കലാണെങ്കിൽ, സ്വീകരിക്കുന്ന മാർഗ്ഗത്തിൽ, സ്വാർത്ഥ-നൈമിഷിക ലാഭങ്ങളില്ലെങ്കിൽ, ഉദാത്തമായ ലക്ഷ്യങ്ങളാണ് മുന്നിലെങ്കിൽ, ഓരോ സമരവും ബഹുമാനിക്കപ്പെടെണ്ടതും വിജയിക്കെണ്ടതുമാണ്.

  ReplyDelete
 31. kamukanum kamukiyum thammil kiss cheyunnu avasanam kamukan kamukiye kaividunnu kamuki mathram thendi thiriyunnu kamukan kalyanam kazhije sukhamayi jeevikkum.nashttapedunnathe.avalude kudubathine.eppol ella pennugalum anugalum enthegilum karyam kittan kathirikkukaya .alpanerathe sukhathinu vendi jeevithakalam muzhuvan sangadapedan vendiyulla parupadiyane ethe.

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. ചുംബനം കാണാൻ കുറേ എണ്ണം വേരെയും....എന്താ ഈ നാടിന്റെ കഥ??

  ReplyDelete