തള്ളിനു ഒളിമ്പിക്സ് മെഡലുണ്ടെങ്കിൽ ഇയാൾക്ക് സ്വർണ്ണം ഉറപ്പാണ്


തള്ളിനു ഒളിമ്പിക്സിൽ മത്സരമുണ്ടെങ്കിൽ ഇയാൾക്ക് ഒരു മെഡൽ ഉറപ്പാണ്. 

ആറ് വർഷം കൊണ്ട് ഇന്ത്യയുടെ വളർച്ചയും വികാസവും കോഞ്ഞാട്ടയാക്കിയിട്ടും തള്ളിനു കുറവൊന്നും ഇല്ല. 

എന്തൊക്കെയാണ് നേട്ടങ്ങൾ?..

ഏഴും എട്ടും ശതമാനം കൃത്യമായി ഉയർന്ന് കൊണ്ടിരുന്ന ഇന്ത്യൻ ജിഡിപിയെ അതേയളവിൽ മൈനസിലേക്ക് എത്തിച്ചു. 

തൊഴിലില്ലായ്മയുടെ നിരക്ക് ഇന്ത്യയുടെ നാലര പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു. 

അന്താരാഷ്ട മാർക്കറ്റിൽ പെട്രോളിന്റെ വില ഇന്നുള്ളത്തിന്റെ രണ്ടിരട്ടിയുണ്ടായിരുന്നപ്പോൾ   ഇന്ത്യയിലെ വില പിടിച്ചു നിർത്തിയ മൻമോഹൻ സിംഗിനെ വിമർശിച്ച് അധികാരത്തിൽ വന്നവൻ അന്താരഷ്ട്രാ മാർക്കറ്റിൽ പെട്രോളിന്റെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ത്യയിലെ വില പഴയതിന്റെ ഇരട്ടിയാക്കി. 

പാചക വാതകത്തിന്റെ വില ആറ് വർഷം കൊണ്ട് രണ്ടിരട്ടിയാക്കി. ഉള്ള സബ്‌സിഡിയും നിർത്തലാക്കി

വിളകൾക്ക് കൊടുത്തിരുന്ന മിനിമം സപ്പോർട്ട് പ്രൈസ് പോലും ഇല്ലാതാക്കാൻ നിയമം കൊണ്ട് വന്ന്  കർഷകരുടെ ജീവിതം ദുരിതമയമാക്കി. ലക്ഷക്കണക്കിന് കർഷകർ ഇന്നും തെരുവിൽ കിടന്ന് പ്രതിഷേധിക്കുന്നു, അവരെ തിരിഞ്ഞു നോക്കുന്നില്ല. 

പാട്ട കൊട്ടിയും വിളക്ക് കത്തിച്ചും കോവിഡിനെ തുരത്താൻ നോക്കി ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ പരിഹാസ കഥാപാത്രമാക്കി.  ഓക്സിജൻ പോലും സപ്ലൈ ചെയ്യാനാവാതെ ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുന്ന അവസ്ഥയുണ്ടാക്കി.. 

എല്ലാ അന്താരാഷ്ട്ര സൂചികകളിലും ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും പിറകിലാക്കി. 2020 ൽ 117 രാജ്യങ്ങളുടെ പട്ടിണി പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ്.. പട്ടിണിയിൽ ലോകത്തെ അതീവ ഗുരുതരമായ രാജ്യങ്ങളുടെ കാറ്റഗറിയിലാണ് ഇന്ത്യയെ പെടുത്തിയിട്ടുള്ളത്. 


ആളോഹരി വരുമാനത്തിലും ജിഡിപിയിലും  ഇന്ന് ബംഗ്ലാദേശിനും പിറകിലാണ് ഇന്ത്യ. 

വേൾഡ് എക്കണോമിക്ക് ഫോറം തയ്യാറാക്കുന്ന ജെൻഡർ ഗ്യാപ്പ് ഇൻഡക്സിൽ 156 രാജ്യങ്ങളിൽ നൂറ്റി നാല്പതാം സ്ഥാനത്താണ് ഇന്ത്യ. third-worst performer in South Asia എന്നാണ് ഇന്ത്യയെക്കുറിച്ചുള്ള  വിലയിരുത്തൽ. 

180 രാജ്യങ്ങളുടെ വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സിൽ (Reporters Without Borders) ഇന്ത്യയുടെ സ്ഥാനം 142 ആണ്.. എല്ലാ ഇൻഡക്സിലും പിറകിലാകുമ്പോഴും എല്ലാത്തിലും മുന്നിലാണെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന വിധം ഭരണകൂട ഇടപെടലുകൾ കൊണ്ട് മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന 'സ്വാതന്ത്ര്യം'. 

അങ്ങനെ എഴുതാൻ തുടങ്ങിയാൽ ധാരാളമുണ്ട്, ലോകത്തിന് മുന്നിൽ എന്നും തലയുയർത്തി നിന്നിരുന്ന ഒരു മഹത്തായ രാജ്യത്തെ ആറ് വർഷം കൊണ്ട് എല്ലാ രംഗത്തും പിറകിലാക്കി, വിദ്വേഷത്തിലും പകയിലും ആൾക്കൂട്ട കൊലപാതകങ്ങളിലും മാത്രം റെക്കോർഡിട്ട് മുന്നോട്ട് കുതിക്കുകയാണ്. 

എന്നിട്ടാണ് ഈ ഫാൻസി ഡ്രസ്സുമിട്ട് "തള്ളൽ" മഹോത്സവം നടത്തുന്നത്. തള്ളിനു ഒളിമ്പിക്സ് മെഡലുണ്ടെങ്കിൽ ഇയാൾക്കൊരെണ്ണം ഉറപ്പാണ്..