ടെലഫോൺ റെഗുലേറ്ററി അതോറിറ്റിക്ക് മുന്നിൽ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ഇന്റർനെറ്റിന്റെ പൂട്ടും താക്കോലും സക്കർബർഗിനെ ഏല്പിച്ച് കാശിക്ക് പോകുക, അല്ലെങ്കിൽ 'താജ്മഹൽ കണ്ട് ചിറിയും തുടച്ചേച്ച് തിരിച്ചു പോടാ ചെക്കാ, ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം' എന്ന് തുറന്നങ്ങ് പറയുക. ഇതിൽ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുവാൻ ട്രായ് ധൈര്യം കാണിച്ചിരിക്കുന്നു. ഇങ്ങനെയൊരു തീരുമാനം പറയാൻ ട്രായ്ക്ക് ധൈര്യം നല്‍കിയത് നരേന്ദ്ര മോഡിയുടെ നെഞ്ചളവായിരുന്നില്ല , മറിച്ച് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ നിതാന്ത്ര ജാഗ്രതയും ചെറുത്തു നില്പുമായിരുന്നു. ഡിജിറ്റൽ മീഡിയയുടെ വികാസ പരിണാമത്തിൽ എക്കാലവും ഓർക്കുന്ന ചരിത്രപരവും ധീരവുമായ ഒരു തീരുമാനമാണ് ട്രായ് നടത്തിയത്. ഈ തീരുമാനം ഇന്ത്യയിലെ ഇന്റർനെറ്റിന്റെ ഭാവിയെ മാത്രമല്ല, ലോകത്തിന്റെ ഡിജിറ്റൽ ചട്ടക്കൂടിൽ തന്നെ ക്രിയാത്മകമായ ചില ചിന്തകൾക്ക് തുടക്കം കുറിക്കും.
ഒരു വ്യക്തി എന്ന നിലയിൽ വലിയ മാനവിക മൂല്യങ്ങൾ പ്രകടിപ്പിക്കുകയും വളരെ ക്രിയാത്മകമായി സാമൂഹിക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ഫെയ്സ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗ്. അദ്ദേഹം ഉണ്ടാക്കിയെടുത്ത ഈ പ്ലാറ്റ്ഫോം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും കോടിക്കണക്കിനാളുകളുടെ നിത്യജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അക്കാര്യത്തിൽ അദ്ദേഹത്തോട് ആദരവും ബഹുമാനവുമുണ്ട്. ദിവസവും മണിക്കൂറുകൾ ഈ പ്ലാറ്റ് ഫോമിൽ ചിലവഴിക്കുന്നവരുണ്ട്. എന്നിട്ടും എന്ത് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് വെച്ച, വളരെ മാനുഷികവും പുരോഗമനപരവുമെന്ന് തോന്നുന്ന ഒരു സംരംഭത്തെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും എതിർക്കാൻ തയ്യാറായത്. സാധാരണക്കാരായ പലർക്കുമുണ്ടാകാവുന്ന ചോദ്യമാണിത്. ഫ്രീ ബേസിക്സ്, നെറ്റ് ന്യൂട്രാലിറ്റി തുടങ്ങിയ സാങ്കേതിക പദാവലികളുടെ അർത്ഥ തലങ്ങൾ പൂർണമായി മനസ്സിലാക്കിയിരിക്കാൻ ഇടയില്ലാത്ത അവരുടെ അറിവിലേക്കായി ചില കാര്യങ്ങൾ ചുരുക്കിപ്പറയാം. ഇന്റർനെറ്റ് ഡാറ്റ പാക്കേജുകൾ നാം കാശ് കൊടുത്താണ് വാങ്ങാറുള്ളത്. കമ്പ്യൂട്ടറോ മൊബൈലോ ഉണ്ടെങ്കിലും ഈ പാക്കേജ് ഇല്ലെങ്കിൽ ഇന്റർനെറ്റ് ലഭിക്കില്ല. അതുകൊണ്ട് തന്നെ പല പിന്നോക്ക രാജ്യങ്ങളിലും ഇന്റർനെറ്റ് സാധാരണക്കാർക്ക് ഇന്നും അപ്രാപ്യമാണ്. അവർക്ക് കൂടി ഇന്റർനെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള പദ്ധതിയാണ്ഇന്റർനെറ്റ് ഡോട്ട് ഓർഗിലൂടെ മാർക്ക് സക്കർബർഗ് മുന്നോട്ട് വെച്ചത്. ഇത്രയും തങ്കപ്പെട്ട ഒരു പദ്ധതിയുമായി വന്ന ഈ പൊന്ന് പോലുള്ള മനുഷ്യനെ നിങ്ങളെന്തിനാണ് എതിർക്കുന്നത് എന്ന ചോദ്യം ഇവിടെ ഉയരാം.
ഫ്രീയായി കുറെ സൈറ്റുകൾ കിട്ടുമ്പോൾ അതിന് പുറത്തേക്ക് കാശ് ചിലവാക്കിപ്പോകാൻ ആളുകൾ മടിക്കുമെന്ന സിമ്പിൾ ലോജിക്കാണ് ഇന്റർ നെറ്റിൽ എന്ത് കാണണമെന്നും കാണരുതെന്നും തീരുമാനിക്കാനുള്ള കുത്തക സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾക്ക് അടിത്തറ പാകുന്നത്. ഫ്രീ ബേസിക്സിൽ ഇടം കിട്ടിയവരൊക്കെ സവർണ വരേണ്യന്മാരും മറ്റുള്ളവർ അധ:കൃത പാർശ്വവത്കൃതരുമായി രൂപം മാറും. അവർ ഫെയ്സ്ബുക്ക് തമ്പുരാന്റെ കാരുണ്യം കാത്ത് കഴിയണം. അവർ ചോദിക്കുന്ന കാശ് കൊടുത്ത് ആ ഗ്രൂപ്പിൽ കയറിപ്പറ്റണം. അങ്ങനെ ഒരു കുത്തക രൂപപ്പെട്ടു കഴിഞ്ഞാൽ പിന്നെ ആ പ്ലാറ്റ്ഫോമിൽ കയറിപ്പറ്റുന്നന്നതിന് ഫെയ്സ്ബുക്ക് നിശ്ചയിക്കുന്ന തുകയും നിബന്ധനകളും ബാധകമാകും. വേണേൽ ചേർന്നാൽ മതി, ഇല്ലെങ്കിൽ പടിക്ക് പുറത്ത് നില്ക്കാം എന്ന അവസ്ഥ. എല്ലാ കുത്തകകളും രൂപപ്പെട്ടു വരുന്നത് ഇങ്ങനെ തന്നെയാണ്. ആദ്യം അല്പം ഫ്രീ കൊടുത്ത് ആളെക്കൂട്ടും. മാർക്കറ്റ് കയ്യിലായിക്കഴിഞ്ഞാൽ തനിസ്വരൂപം പുറത്ത് വരും.
പെട്ടെന്ന് മനസ്സിലാകാൻ മറ്റൊരു ഉദാഹരണം പറയാം. കേരളത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഭൂരിഭാഗവും കാശ് ചിലവാക്കാതെ ഫെയ്സ്ബുക്കിന്റെ ഇന്റർനെറ്റ് ഓർഗ് ഉപയോഗിക്കുന്നു എന്ന് കരുതുക. അപ്പോഴാണ് ഞാനെന്റെ ബ്ലോഗിൽ ഒരു പോസ്റ്റിടുന്നത്. അവരാരും തന്നെ എന്റെ ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കില്ല. കാരണം ഞാൻ അവരുടെ 'പരിധിക്ക് പുറത്താണ്'.കാശ് കൊടുത്ത് വായിക്കാൻ മാത്രമുള്ള ഉരുപ്പടിയൊന്നും ഞാൻ എഴുതുന്നില്ല താനും. പിന്നെ എന്റെ മുന്നിലുള്ള ഓപ്ഷൻ ഈ ബ്ലോഗ് ഫെയ്സ്ബുക്കിന്റെ പ്ലാറ്റ്ഫോമിൽ ഉൾപെടുത്താമോ എന്ന് ചോദിച്ചു കൊണ്ട് സക്കറണ്ണനെ സമീപിക്കുകയാണ്. അപ്പോഴാണ് പുള്ളിയുടെ യഥാർത്ഥ സ്വഭാവം ഞാൻ അറിയാൻ പോകുന്നത്. ചോദിക്കുന്ന കാശ് കൊടുക്കണം. അല്ലെങ്കിൽ തിരിച്ചു പോരണം. നിർബന്ധിക്കുന്നില്ല, വേണേൽ മതി എന്ന കുത്തക നിലപാട് ആവർത്തിക്കുമെന്ന് ചുരുക്കം. ഡെവലപ്പർമാർക്ക് ഇഷ്ടം പോലെ ഈ പ്ലാറ്റ് ഫോം ഉപയോഗിക്കാം എന്ന് സക്കർബർഗ് പറയുന്നുണ്ടെങ്കിലും Conditions Apply എന്നതൊരു യാഥാർത്ഥ്യമാണ്, ആ യാഥാർത്ഥ്യം അവസാനിക്കുന്നത് കാശിലായിരിക്കുമെന്നത് അവിതർക്കിതവും. കുത്തക പൂർണമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞ ശേഷമേ അവയിൽ പലതും പുറത്തു വരൂ എന്ന് മാത്രം. ഈ പൊല്ലാപ്പിനു സമാന്തരമായി മറ്റൊരു സാധ്യതയും നാം മുൻകൂട്ടി കാണണം. ഫ്രീ ബേസിക്സ് വ്യാപകമായാൽ നിലവിലുള്ള ഡാറ്റ നിരക്കുകൾ കുത്തനെ കൂടുമെന്നതാണത്. കാരണം ഡാറ്റ സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമെന്നതിനാൽ പിടിച്ചു നില്ക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിരക്കുകൾ കൂട്ടേണ്ടി വരും. അതായത് ഫ്രീ ബേസിക്സിന് പുറത്തേക്കുള്ള സർവീസുകൾ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത തലത്തിലേക്ക് ഉയരും.
ഇന്റർനെറ്റ് ഡാറ്റകളിൽ വിവേചനം കാണിക്കുന്നു എന്നിടത്താണ് ഇന്റർനെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി എന്ന അടിസ്ഥാന സങ്കല്പവുമായി ഫ്രീ ബേസിക്സ് കൊമ്പ് കോർക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവൻ ഇപ്പോൾ കാശ് കൊടുക്കുന്നത് അവൻ ഉപയോഗിക്കുന്ന ഡാറ്റക്ക് അനുസരിച്ചാണ്. ഏത് സൈറ്റിൽ പോകുന്നുവെന്നതോ എന്ത് സേവനം ഉപയോഗപ്പെടുത്തുന്നുവെന്നതോ നോക്കിയിട്ടല്ല, എത്ര ഡാറ്റ ഉപയോഗിച്ചു എന്ന് നോക്കിയാണ് പാക്കേജുകൾക്ക് കാശ് കൊടുക്കുന്നത്. പത്രം വായിക്കുകയോ യൂറ്റൂബ് കാണുകയോ നെറ്റ് ഗെയിം കളിക്കുകയോ എന്തും ചെയ്യാം. ഡാറ്റക്കനുസരിച്ച് കാശ് കൊടുക്കുക, അല്ലെങ്കിൽ അൺലിമിറ്റഡ് ഡാറ്റക്ക് സബ്സ്ക്രൈബ് ചെയ്യുക. എന്നാൽ ചില സൈറ്റുകൾ ഫ്രീ, ചിലതിന് കാശ് എന്ന രീതി വരുന്നതോടെ ഡാറ്റകളിൽ വിവേചനമായി. ആ വിവേചനത്തിന്റെ രീതിശാസ്ത്രം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ അടുത്ത പടി ഡാറ്റകൾക്കനുസരിച്ച് വ്യത്യസ്ത നിരക്കുകൾ വരിക എന്നതാണ്.
ഗൂഗിൾ നോക്കുന്ന ഡാറ്റക്ക് ഒരു നിരക്ക്, എയർലൈൻ ബുക്കിങ്ങുകൾക്ക് മറ്റൊരു നിരക്ക്, കളികൾക്കും വിനോദങ്ങൾക്കും വേറെ നിരക്ക് എന്നിങ്ങനെ. പലരും ഉദാഹരിച്ചത് പോലെ വൈദ്യുതി ബില്ലിടുമ്പോൾ ഉപയോഗിച്ച യൂനിറ്റ് കണക്കാക്കി ചാർജ് ചെയ്യുന്നതിന് പകരം എന്ത് ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നിരക്ക് നിശ്ചയിക്കുന്ന പോലെ.. ഫാൻ കറക്കിയാൽ ഒരു നിരക്ക്, വാഷിങ്ങ് മെഷീന് മറ്റൊരു നിരക്ക്, ലൈറ്റിട്ടാൽ വേറൊരു നിരക്ക്.. അതായത് ഇന്റർനെറ്റിൽ കടന്നു കഴിഞ്ഞാൽ നിരക്കുകൾ ഇങ്ങനെ മാറി മറിഞ്ഞ് ഓരോ ക്ളിക്കിനും വ്യത്യസ്ത പണം കൊടുക്കുന്ന ഭ്രാന്തൻ വ്യവസ്ഥയിലേക്ക് പതിയേ എത്തിപ്പെടും എന്നർത്ഥം. അത്തരമൊരു വ്യവസ്ഥയിലേക്ക് ലോകത്തെ കൊണ്ട് ചെന്നെത്തിക്കുന്നതിന് വേണ്ടിയാണ് സക്കർബർഗ് താജ് മഹലിന്റെ സൗന്ദര്യത്തെ പറ്റി വല്ലാതെ വാചാലനാകുന്നത്. നരേന്ദ്ര മോഡിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ചും അടിക്കടി പോസ്റ്റിടുന്നത്. നമ്മളെ എങ്ങിനെയെങ്കിലും അവന്റെ ഫ്രീ ബേസിക്സിന്റെ കുഴിയിൽ ചാടിക്കണം. ചാടിക്കഴിഞ്ഞാൽ കുറച്ച് കാലം നമ്മളത് ആസ്വദിക്കും. മാർക്കറ്റ് കീഴടക്കിക്കഴിഞ്ഞാൽ പിന്നെയാണ് Conditions Apply എന്ന കയർ നാല് ഭാഗത്ത് നിന്നും നമ്മെ വരിയാൻ പോകുന്നത്. ഇന്ത്യയിൽ അംബാനിയുടെ റിലയൻസാണ് സക്കർബർഗിന്റെ പാർട്ണർ. അതായത് അംബാനിയുടെ നെറ്റിലൂടെയായിരിക്കും ഫ്രീ ബേസിക്സ് എത്താൻ പോകുന്നത് എന്നർത്ഥം.. അപ്പോൾ പിന്നെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ, എന്തൊക്കെ ഫ്രീയായി ലഭിക്കുമെന്നും ആ ഫ്രീക്ക് എത്ര ആയുസ്സുണ്ടാകുമെന്നും.
ചുരുക്കിപ്പറഞ്ഞാൽ ഒളിഞ്ഞിരിക്കുന്ന ഈ ചതി നമ്മൾ ഇന്ത്യക്കാർ കൃത്യമായി മനസ്സിലാക്കി. തത്ക്കാലം നിന്റെ ഫ്രീ വേണ്ട, ഇവിടെ ഇപ്പോൾ ഉള്ളത് പോലെ മുന്നോട്ട് പോയാൽ മതി എന്ന് ട്രായ് സക്കർബർഗിന് മറുപടി കൊടുക്കുകയും ചെയ്തു. പരസ്യത്തിനും ലോബിയിങ്ങിനും മറ്റുമായി ചിലവാക്കിയ ശതകോടി ഡോളറുകൾ ഫെയ്സ്ബുക്കിന് നഷ്ടമായി. പക്ഷേ പയ്യൻ അടങ്ങിയിരിക്കുമെന്ന് കരുതുക വയ്യ. ഇന്നലെ ഇട്ടിരിക്കുന്ന പോസ്റ്റിൽ അതാണ് പറയുന്നത്. 'ഇന്ത്യയെ നന്നാക്കാൻ' തന്നെയാണ് തന്റെ ലക്ഷ്യമെന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും ആണയിടുന്നുണ്ട്. കോടികളുമായി നമ്മുടെ രാഷ്ട്രീയ നേതാക്കളേയും പാർട്ടികളേയും ചാക്കിടാൻ ഫെയ്സ്ബുക്ക് തയ്യാറായി എന്ന് വരും. അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ പൗരനും ജാഗ്രതയോടെ ഇരിക്കണം. ഓരോരുത്തരും വരാൻ പോകുന്ന ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാകണം. എല്ലാ തലങ്ങളിലും വ്യാപകമായ ചർച്ചകളും ബോധവത്കരണ ശ്രമങ്ങളും വേണം. ഇന്റർനെറ്റിനെ ഒന്നാകെ വിഴുങ്ങാനുള്ള കുത്തകകളുടെ ശ്രമങ്ങൾക്കെതിരെ ഇന്റർനെറ്റിലൂടെ തന്നെ പ്രതിരോധം തീർക്കണം.. സോഷ്യൽ മീഡിയ ഒറ്റക്കെട്ടായി നില്‍ക്കണം. കണ്ണും കാതും കൂർപ്പിച്ചിരിക്കണം. നേരിയ ജാഗ്രതക്കുറവ് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് ഡിജിറ്റൽ ലോകത്തെ കൊണ്ടെത്തിക്കും.
മ്യാവൂ: നമ്മുടെ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പോലെ 'സുക്കർബർഗ്' എന്നല്ല 'സക്കർബർഗ്' എന്നാണ് ആ പേരിന്റെ ഏറെക്കുറെ ശരിയായ ഉച്ചാരണം.
Recent Posts
This is Me!.. in Asianet and Media one
മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്
ഓസിനു കിട്ടിയാൽ ആസിഡ് വരെ വിഴുങ്ങുന്നവരാണ് ഇന്ത്യക്കാരെന്ന് അങ്ങോരെ ഏതോ "മലയാളി" തെറ്റിദ്ധരിപ്പിച്ചു കാണും :D :D
ReplyDeleteAshraf M
വളരെ ഉപകാര പ്രദമായ എഴുത്ത് ബഷീർക്കാ...
ReplyDeleteഫ്രീ ബെസിക്സിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ബഷീര്‍ക്കയുടെ പോസ്റ്റ് വളരെ ഉപകാരമായി. ഷെയർ ചെയ്യുന്നു.
ReplyDeleteVery informative article
ReplyDeleteകോര്‍പ്പറേറ്റു താല്പര്യങ്ങള്ക്ക് മുന്‍തൂക്കം കൊടുക്കുന്ന സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഉള്ളിടത്തോളം കാലം ഭീഷണി ഒഴിഞ്ഞു എന്ന് പറയാനാവില്ല.
ReplyDeleteMark Zuckerberg Indians are not fools...! internet.org Terms and Conditions :-
ReplyDelete(Charges will be applicable as per data plan/ pack, if Customer:
Clicks on a link that directs to a different website, outside of freebasics hosted sites, then he will get a prompt with the message informing him that he is stepping out of the Free website.
Clicks on pictures or videos, where he is advised that it is chargeable as per his data tariff.)
മോഡിഅണ്ണനെ വിളിച്ചു സൽക്കരിച്ചതൊക്കെ വെറുതെ യായി.. :)
ReplyDeleteAnivar Aravind ഗൂഗിൾ പ്ലസ്സിൽ എഴുതിയ കുറിപ്പ് ഇവിടെ ചേർക്കുന്നു.
ReplyDelete"എന്താണ് നെറ്റ് സമത്വവുമായി ബന്ധപ്പെട്ട് നമ്മള് നേടിയ വിജയം എന്നത് ചുരുക്കി വിശദീകരിക്കട്ടെ
1. ഇന്റര്‍നെറ്റിന്റെ പൊട്ടും പൊടിയും ഇന്റര്‍നെറ്റ്, കണക്റ്റിവിറ്റി എന്നൊക്കെ പറഞ്ഞ് പറ്റിച്ച് തരുന്ന സെലക്റ്റീവ് സീറോ റേറ്റിങ്ങ് പരിപാടികളെല്ലാം ബാന്‍ ചെയ്തു . അതായത് ഏതെങ്കിലും സേവനങ്ങള്‍ക്കോ ആപ്പിനോ വെബ്സൈറ്റിനോ മാത്രമായി ഉള്ള ഡാറ്റാപാക്കുകള്‍ ഇനി പാടില്ല. (എയര്‍ ടെല്‍ സീറോ , ഫ്രീ ബേസിക്സ് എന്നിവയൊക്കെ ഇതില്‍ ഒലിച്ചുപോയി )
2. എന്നാല്‍ തുറന്ന ഇന്റര്‍നെറ്റ് ലഭ്യമായ തരം ഡാറ്റാസൗജന്യം നല്കല് അനുവദിനീയമാണുതാനും. അതിനു നിയന്ത്രണവും ആവശ്യമില്ല. അതായത് ഇന്റര്‍നെറ്റിലെ ഏതു വെബ്സൈറ്റില്‍ കയറാനും ഉപയോക്താവിനു സ്വന്തം ഇഷ്ടപ്രകാരം പറ്റുന്നതരത്തില് ഡാറ്റ സൈജന്യമായി നല്കുന്നതിനു പ്രശ്നമില്ല. ഇതായിരുന്നു മോസില്ല ആവശ്യപ്പെട്ടത്. (സുക്കര്‍ബര്‍ഗ്ഗിനു പറയുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാവപ്പെട്ടവര്‍ക്ക് കണക്റ്റിവിറ്റി നല്‍കാനായി ഈ വഴി പ്രയോജനപ്പെടുത്താം )
3. ചെന്നൈയിലെ വെള്ളപ്പൊക്കം പോലെയൊക്കെപോലുള്ള ദുരന്ത അടിയന്തരാവസ്ഥകളില്‍ മാത്രം അടിയന്തര സേവനങ്ങളിലേയ്ക്കുള്ള ആക്സസ് പണം കുറച്ചോ സൗജന്യമായോ
ലഭ്യമാക്കാനും ടെലകോം കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് . അത്തരം സാഹചര്യത്തില്‍ അതു 7 ദിവസത്തിനുള്ളില്‍ ട്രായെ അറിയിക്കുകയും വേണം
ഈ പോളിസി രണ്ടുവര്‍ഷം കഴിഞ്ഞ് റിവ്യൂ ചെയ്യുമെന്നും പറയുന്നുണ്ട് .
100% വിജയം എന്നൊക്കെ പറയാമെങ്കില്‍ അതിതാണ് .
ട്രായുടെ ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് ഓഫ് ഡാറ്റാ സര്‍വ്വീസസ് കണ്സള്ട്ടേഷനില് നമ്മള് ആവശ്യപ്പെട്ടതൊക്കെ നേടി .
അതായത് ഈ വിജയം ട്രായ്ക്ക് കത്തയച്ച ഓരോരുത്തരുടേയും വിജയമാണ് . നമ്മുടെ പരിശ്രമം വിജയത്തിലെത്തിയിരിയ്ക്കുന്നു . നിങ്ങള്‍ സുഹൃത്തുക്കളോട് മുമ്പു ട്രായ് യ്ക്ക് കത്തയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഈ വിജയവാര്‍ത്തയും അവരിലെത്തിയ്ക്കൂ.
ഡിഫറന്‍ഷ്യല്‍ പ്രൈസിങ്ങ് വിഷയത്തിലെ ഈ വിജയത്തോടെ ഇതോടെ നെറ്റ്ന്യൂട്രാലിറ്റി വിഷയത്തില്‍ വലിയൊരു പങ്ക് വിജയിച്ചു എന്നുപറയാം. ഇനിയും യുദ്ധങ്ങള്‍ ബാക്കിയുണ്ട് . വോയ്സ് ഓവര്‍ ഐപി വിഷയത്തിലും ചില വെബ്സൈറ്റുകള്‍ക്ക് വേഗത കൂടുതലും ചിലയ്ക്ക് വേഗത കുറവും ആക്കുന്നതും ഒക്കെ അടങ്ങുന്ന വിഷയങ്ങളിലെ നയരൂപീകരണം ബാക്കിയുണ്ട് . ഇവയിലും നമുക്ക് ഭാവിയില്‍ ഇടപെടേണ്ടിവന്നേയ്ക്കും
നമ്മുടെ ഭൂമിയും വെള്ളവും കുത്തകവല്‍ക്കരിക്കാന്‍ ശ്രമിച്ചപോലെ ഇന്റര്‍നെറ്റ്ബന്ധം സാധ്യമാക്കുന്ന ആകാശ തരംഗങ്ങളും (സ്പെക്ട്രം) കുത്തകവല്‍ക്കരിക്കാന്‍ കമ്പനികള്‍ ശ്രമിയ്ക്കുമ്പോള്‍ കമ്പനികള്‍ വാടകയ്ക്കെടുത്താലും ഈ സ്പെക്ട്രം എന്ന പബ്ലിക് യൂട്ടിലിറ്റി ഉപയോഗിയ്ക്കേണ്ടത് ഇന്ത്യയുടെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്കും സാധാരണക്കാര്‍ക്കും ഇന്റര്‍നെറ്റിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭ്യമാവുന്ന തരത്തിലുമാവണമെന്നും അതല്ലാതെ ലാഭക്കൊതിയാല്‍ അതിനെ തകര്‍ത്ത് പരസ്പരബന്ധമില്ലാത്തെ കൊച്ചുകൊച്ചു ദ്വീപുകളാക്കുന്നതരത്തിലാവരുതെന്നും കൂടിയുള്ള വിധിയെഴുത്തായിരുന്നു നമ്മുടെ കത്തുകള്‍. ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) നാം ആവശ്യപ്പെട്ടത് പൂര്‍ണ്ണമായും അംഗീകരിക്കുന്ന നയമാണ് ഇന്നു പുറത്തുവിട്ടത് ഈ വിജയം നമ്മുടേതാണ് . അതുകൊണ്ട് നമുക്കിതാഘോഷിക്കാം . ഈ വിവരം കൂടുതല്‍ പേരിലെത്തിയ്ക്കാം
-- ഈ നോട്ടിനും യാതൊരു കോപ്പിറൈറ്റും ഇല്ല. നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും ഇത് പങ്കുവെയ്ക്കൂ . ട്രായ്ക്ക് കത്തയച്ച എല്ലാവരും ഒപ്പം ഫേസ്ബുക്കിനെ പിന്തുണച്ച് കത്തയച്ചവരും ഇതറിയട്ടെ."
internet. innu lokathinu maati vakkaan pattaatha oru sambhavam. athratholam athu samoohathil verurappichu kazhinju.
Deleteinnu valare munkaruthalode maathrame digital india enna vikasanathe nokki kaanaan paadulloo. kaaranam IT mekhalayil indiakaar orupaadu undenkilum innu vare surakshitha maaya oru IT samvidhaanam undaakunnathil nammude sarkaarukal vijayichilla allenkil sramichilla ennathaanu sathyam. innum nammal aasrayikkunnathu angu doore avarude aasthaanangalile serverukaleyaanu. pattaankotu aakramanathinu theevravaadikal aasrayichathu google map aanennathu thanne athile apakadathinde oru udaaharanam maathram. ithu vare india avasyapettittum avar indiayile thanthrapradhaanamaaya sthalangale MAP il ninnum ozhivaakiyilla ennullathaanu sathyam. americayude PRISM program thanne ee internetiloode avarkku aavasyamullathu collect cheyuka ennullathaanu. google indeyum facebook indeyum charithram parisodhichaal avar ethratholam rahasyansweshana agencykalumaayi bandhappettirikkunnu ennu manassilaavum. soujanyamaayi indiayiludaneelam WIFI ethikaanaanallo ippol internet bheemanmaar sradhikkunnathu. lakshyam onnu maathram indiayile oro pouranum avarude kaipidiyil aavuka ennathu maathram. nava maadhyamangalude sahaayathaal nadanna oru viplavangalum athinte aathyanthika lakshyathil ethiyilla ennullathu thanne athinde lakshyam enthaanennu namukku munnil theliyichu tharunnu. 2014 october 29 nde mathrubhoomi pathrathil google inde puthiya researchine patti parayunnundu. athinde lakshyam enthaayirikkaam?.. atho aa lakshyam avar ippol thanne kaivasappeduthiyittundo. athu ippolthanne avarude kaivasham undenkil avar niyanthrikkunna android phone oro pourandeyum kayyil undaavumbol..... ee paranjaa naano particle nammude sareerathil vaccinationiloodeyum paaneeyangaliloodeyum nammude sareerathil ithinakam ethiyittundenkil......enthaayirikkum avastha. oro vyakthiyum avarude niyanthranathil. aayurveda marunnukalil loha padaarthangal valareyadhikam adangiyittundenna avarude prakhyaapanam koodi ithinodu kootti vaayikkanam.
vikasanam enna mohana swapnam munpil vachu indiaye motho digitalize cheyyaan sramikkumbol krithyamaaya surakshithathwam nalkaan kazhiyillenkil athu oru duranthamaayirikkum
നല്ല പോസ്റ്റ് . (y)
ReplyDeleteഫ്രീബേസിക്സിന്റെ ഏറ്റവും കയ്പ്പേറിയ അനന്തരഫലം എന്നു പറയുന്നത്, വികലമായ അറിവും KFC ചിക്കൻ പോലെ കൃത്രിമമായി വളർത്തിയെടുത്ത behavioral inclination ഉള്ള ഒരു ജനതയെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എന്നുള്ളതാണ്. ഇൻഡ്യയിലെ ഉൾനാടുകളിൽ, പ്രത്യേകിച്ച് ഒട്ടും വികസനം എത്തിച്ചേർന്നിട്ടില്ലാത്ത ഗ്രാമങ്ങളിൽ ചില പ്രത്യേക സേവനങ്ങൾ മാത്രം ഫ്രീ എന്ന പേരിൽ അവതരിപ്പിക്കപ്പെടുമ്പോൾ ആ ജനത ആ സേവനങ്ങളുമായി ആദ്യം മാനസികമായി പൊരുത്തപ്പെടുകയും പിന്നീട് പതിയെ ആ സേവനങ്ങൾക്ക് വിധേയരാവുകയും ചെയ്യും. ഉദാഹരണത്തിന്, രാഷ്ട്രീയമായോ മതപരമായോ പ്രത്യേക ചായ്വുള്ള ഒരു ദിനപത്രം മാത്രം ഒരു ഗ്രാമവാസികൾ ഫ്രീ ആയതിന്റെ പേരിൽ എന്നും വായിക്കുന്നു എന്നു കരുതുക. എന്തായിരിക്കും അനന്തരഫലം? ഒരു പ്രത്യേക ഗെയിം മാത്രം ഫ്രീ ആയി കളിക്കാം എന്നു കരുതുക. മതതീവ്രവാദം മുമ്പത്തേക്കാളേറെ ഭീഷണി ഉയർത്തുന്ന കാലമാണിത്. മതമോ തീവ്രവാദമോ ഉൾപ്പെടെ ഉള്ള hidden agendas പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ ഫ്രീ ആയി അവതരിപ്പിക്കപ്പെടുന്നു എന്നു കരുതുക. എന്തായിരിക്കും അനന്തരഫലം? 80% ജനങ്ങളും പണംകൊടുക്കാതെ ഫ്രീ സൈറ്റുകൾ മാത്രം ഉപയോഗിക്കുന്ന ഒരു സാഹചര്യത്തിൽ, ആദ്യം പറഞ്ഞതുപോലെ behavioral inclination ഉള്ള ഒരു ജനതയെ ഉൽപ്പാദിപ്പിക്കാൻ ഇതുമൂലം കഴിയും എന്നതാണ് ഇതിലെ പേടിപ്പെടുത്തുന്ന ഒരു വസ്തുത. ഇപ്പോൾ തന്നെ മതവും രാഷ്ട്രീയവും കീഴടക്കിയിരിക്കുന്ന മനുഷ്യമനസ്സുകളെ ഇനിയും ഭിന്നിപ്പിക്കാൻ ഫ്രീബേസിക്സിനു കഴിയും എന്നത് തള്ളിക്കളയാനാവാത്ത ഒരു വസ്തുതയാണ്.
ReplyDeleteപലർക്കും ഇതിന്റെ ഗുട്ടൻസ് പിടി കിട്ടിയിരുന്നില്ല ഇത് വായിച്ചാൽ ഉള്ള സംശയം മാറി കിട്ടും
ReplyDeleteസക്കർബർഗും അംബാനിയും മോഡിയും. നല്ല സൂപ്പർ ടീം!!!
ReplyDeleteകൊള്ള അടിക്കുന്നെങ്കില്‍ വിദേശികൾ കൊള്ള അടിക്കട്ടെ, കുറച്ചെങ്കിലും ഉപകാരം ചെയ്യും, അല്‍പ്പം എങ്കിലും ബാക്കി വെക്കുകയും ചെയ്യും.
ReplyDeleteചൈനയിലെ എറ്റവും വൃത്തി ഉള്ള കക്കൂസുകൾ മക്ടോനാല്ട്സിന്റെ രെസ്റ്റൊരന്റുകലിലു ആയിരുന്നു എന്ന് വായിച്ചത് ഓര്‍മ്മ വരുന്നു. ഇന്ത്യയിലും അങ്ങനെ വല്ല വിദേശ കുത്തകകളും വല്ലതും ചെയ്താൽ അത് അനുവദിക്കാതെ ഞങ്ങൾ റോഡിന്റെ അരികത്തു കാര്യം സാധിക്കാം എന്ന് പറഞ്ഞു കുത്തക വിരുദ്ധത തെളിയിക്കുന്നത് വലിയ കാര്യം ഒന്നുമല്ല.
ഇനി ഏതെങ്കിലും ഇന്ത്യൻ, അല്ലെങ്കില്‍ അറബു കുത്തകകൾ ഇതിനെക്കാളും വലിയ ചൂഷണങ്ങൾ നടത്തുമ്പോൾ എതിർപ്പുകാർക്ക് ഇപ്പറഞ്ഞ ഉജാർ ഒന്നും കാണുകയുമില്ല താനും.
വളരെ നല്ലത്... ഒരു കാര്യം പറയട്ടെ ..എല്ലാത്തിനും എന്തിനാ നമ്മുടെ പ്രധാനമന്ത്രിയെ പറയുന്നത്.? ഇങ്ങേരു ഒരു കാര്യം നടപ്പാകാന്‍ തീരുമാനിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു മോഡി ഇയാളുമായ് കൂടിക്കാഴ്ച നടത്തിയത് ഇങ്ങേരെ സഹായിക്കാന്‍ ആണ്എന്ന് , ഇപ്പോള്‍ അത് നമ്മുടെ നാട്ടില്‍ നടക്കില്ല എന്ന്ആയപ്പോള് പറയുന്നു , ഇങ്ങനെയൊരു തീരുമാനം പറയാൻ ട്രായ്ക്ക് ധൈര്യം നല്‍കിയത് നരേന്ദ്ര മോഡിയുടെ നെഞ്ചളവായിരുന്നില്ല...
ReplyDeleteഅതങ്ങനെയാ ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം.
Deleteഅനിവാര്യമായിരുന്ന പോസ്റ്റ്. ഇതു സംബന്ധിച്ച് മനസ്സിലിരുന്ന് വിങ്ങിയ സംശയങ്ങൾക്ക് മറുപടിയായി. വിജ്ഞാനപ്രദം. നന്ദി!
ReplyDeleteThank You..
ReplyDeleteട്രായി ഫേസ്ബുക്കിൻറെ ഫ്രീ ബേസിക്സസ്സിന് അനുമതി നിഷേധിച്ചിരിക്കുന്നു. വലിയ ആഘോഷമാണ് ഇതോടനുബന്ധിച്ചു സോഷ്യൽ നെറ്റ്വർക്കുകളിൽ. ആഘോഷങ്ങൾ പ്രശ്നമില്ല. എന്നാൽ ഇതൊരു വളരെ ചെറിയ വിജയമായെ എനിക്കു കാണാൻ കഴിയു.
ReplyDeleteഒരു പ്രോഡക്ട് ഇറക്കുന്നതിനു മുൻപ് പല സ്റ്റേജുകളിലായി പതിയെ പതിയെ ഇംപ്രൂവ് ചെയ്ത്, ഓരോ സ്റ്റേജിലും അതിൻറെ ഗ്രോത്ത് അളന്ന് അതിനനുസരിച്ച് സ്ട്രാറ്റജി മാറ്റുകയൊ, തുടരുകയൊ ചെയ്ത് ഇറക്കുക എന്നത് ഇൻറർനെറ്റ് സ്റ്റാർട്ടപ്പുകൾ അവലംബിക്കുന്ന രീതിയാണ്. ലീൻ സ്റ്റാർട്ടപ് എന്ന ടൊയോട്ടയുടെ മാനുഫാക്ചറിംഗ് രീതികളെ അവലംബിച്ച് ആവിഷ്കരിച്ച ഒരു സെറ്റ് തന്ത്രമാണ് ഇത്. ഒരോ സ്റ്റേജിലും അവലംബിച്ച സ്ട്രാറ്റജി വർക് ചെയ്യുമൊ ഇല്ലയൊ എന്ന് അളക്കാനുള്ള ഫ്രേംവർക്കും ലീൻ സ്റ്റാർട്ടപ്പിൽ ലഭ്യമാണ്. ഈ ലീൻ സ്റ്റാർട്ടപ്പിൻറെ ആദ്യ സ്റ്റേജ്ജിൽ ഉദ്ദേശിക്കുന്ന പ്രോഡക്ടിൻറെ ഒരു കരടു രൂപം ഇറക്കുന്ന പതിവുണ്ട്. MVP (Most viable product). ഫെസ്ബുക് റിലയൻസ്സുമായി സഹകരിച്ച് ഇറക്കിയ ഫ്രീ ബേസിക് വെറുമൊരു MVP മാത്രമേ ആകുന്നുള്ളു.
അവരുദ്ദേശിക്കുന്ന രീതിയിൽ ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള സങ്കേതത്തിൽ റിലയൻസ്സോ മറ്റു വാഹകരുടെയൊ ആവശ്യമില്ല. ആകാശത്ത് ഒരു ലക്ഷം അടിയ്ക്കു മുകളിൽ വിന്വസിക്കാവുന്ന ഡ്രോണുകളിൽ നിന്ന് ഇൻറർനെറ്റ് താഴെ സ്ഥാപിച്ചിരിക്കുന്ന റിസീവറിലേയ്ക്ക് സ്ട്രീം ചെയ്യുന്ന രീതിയാണ് അവർ വിഭാവനം ചെയ്യുന്ന സങ്കേതം. ഇൻഡ്യയിൽ നെറ്റ് ന്യൂട്രാലിറ്റി പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, ഈ കോലാഹലങ്ങളൊക്കെ ഉണ്ടാവുമെന്ന് അവർ മുൻകൂട്ടി തന്നെ കണ്ടിരുന്നു. അതിനാൽ വലിയ മുതൽ മുടക്കില്ലാതെ (ഡ്രോണുകൾ ഒന്നും വിന്വസിക്കാതെ) ഒരു ചെറിയ ടെസ്റ്റ് ആണ് റിലയൻസ്സുമായുള്ള ബന്ധം. ഈ ടെസ്റ്റിലൂടെ ഇൻഡ്യയിലെ നിയമങ്ങളെ എങ്ങനെ നമുക്കനുകൂലമായി മാറ്റാം എന്നതാണ് അവരുദ്ദേശിക്കുന്നത്.
തങ്ങൾ വെറും ചണ്ടികൾ മാത്രമാണെന്ന് റിലയൻസ്സിനും അറിയാം. റിലയൻസ്സും (മറ്റു ഐ.എസ്.പി കളും) വെറും കാഴ്ച്ചക്കാരുടെ റോളിലിരിക്കുന്നത് ഈ നെറ്റ് ന്യൂട്രാലിറ്റിയെന്ന കുരിശ് ഫേസ്ബുക്കിൻറെ മാർക്കെറ്റിംഗ് പവറിൽ മുട്ടു കുത്തുമെന്നും അതിലൂടെ തങ്ങൾക്ക് ഇൻറർനെറ്റ് കഷ്ണം കഷ്ണമാക്കി മുറിച്ചു വിക്കാമെന്നുള്ള സ്വപ്നത്തിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഇൻറർനെറ്റ് വരി നൽകുന്ന രാജ്യമാണ് ഇൻഡ്യ. ഒരു ഐ.എസ്.പിക്കും കസ്റ്റമർ ലോയൽറ്റി എന്നൊന്നില്ല. പിരിഞ്ഞു കിട്ടാത്ത വരിക്കാശ് വേറൊരു കുരിശ്. അപ്പോൾ കോംപറ്റിറ്റീവായൊരു പ്രൈസിംഗിനും, ആൾക്കാരെ തങ്ങളുടെ പ്ലാറ്റ് ഫോമിൽ തളച്ചിടീക്കാനും നിലവിലുള്ള നെറ്റ് ന്യൂട്ടാലിറ്റി പ്രതിബന്ധങ്ങൾ ഒന്നു മാറിക്കിട്ടാൻ ഏറ്റവും ആഗ്രഹിക്കുന്നത് റിലയൻസ്സും മറ്റ് ഐ.എസ്.പികളുമാണ്.
ഫേസ്ബുക് ആദ്യം internet.org എന്ന പേരിൽ അവതരിപ്പിച്ചു. പിന്നെ ഇൻറർനെറ്റ് എന്ന വാക്കേ കളഞ്ഞ് Free Basic എന്ന് അവതരിപ്പിച്ചു നോക്കി. രണ്ടും ചീറ്റി. ഇനി അടുത്തത് എൻറെ ഒരു അനുമാനത്തിൽ Free Phone എന്നായിരിക്കും. ഫ്രീയായി ഫോണ്‍ വാങ്ങുന്നവർക്ക് Facebook ഉം വാട്സാപ്പും ഫ്രീ. അതിൽ ഇൻറർനെറ്റ് എന്നൊ, ഐ.എസ്.പി എന്നൊ യാതൊരു വാക്കും കാണില്ല. ഫ്രീയായി ഫേസ്ബുക്കും, വാട്സാപ്പും നൽകുമെന്നും എവിടെയും എടുത്തു പറയില്ല. ബീഹാറിലൊ, രാജസ്ഥാനിലൊ ഇരിക്കുന്ന ഒരു വീട്ടമ്മ മുംബൈ തെരുവിൽ ജീവിക്കുന്ന ഭർത്താവിനെ എല്ലാ ദിവസവും ഫ്രീയായി ഫോണ്‍ വിളിക്കുന്ന കരളലിയിക്കുന്ന ഒരു വീഢിയൊയും നമുക്ക് കാണാം. ഇൻറർനെറ്റൊ ?, ഏത് ഇൻറർനെറ്റ്; ഞങ്ങൾ വെറുമൊരു ആൻഡ്രോയിഡ് ഫോണ്‍ ഫ്രീ നൽകയല്ലേ ഉള്ളു എന്നതായിരിക്കും ഫേസ്ബുക്കിൻറെ മാർക്കെറ്റിംഗ മെസ്സേജ്. ഫേസ്ബുക്കിൻറെ നീക്കം എന്തായിരിക്കും എന്ന് സാകൂതം കാത്തിരിക്കുന്നു. By രഞ്ജിത് മാമ്പിള്ളി
സായിപ്പന്മാർ ഇന്ധ്യ് വർഷങ്ങളോളം കട്ടുമുടിച്ചിട്ടും ഇന്നും അവന്റെ ആസനം താങ്ങാൻ മൽസരിക്കുന്നവരടക്കമാണു ഫേബുക്കിന്റെ ഫ്രീബേസികിനെതിരെ ഉറഞ്ഞുതുള്ളുന്നത്.കുത്തകകളെ പരമാവധി യൂട്ടലൈസ് ചെയ്യുന്നതിനു പകരം ഇമ്മിണിബല്യ ആളായാ നഷടം നമ്മൾ ഇന്ധ്യ്ക്കാർക്കു തന്നെയാണു.പാവപ്പെട്ടവൻ സായിപ്പിന്റെ ഫ്രീബേസിക് എങ്കിലും ഉപയോഗിച്ചോട്ടെ.കാശുള്ളവൻ അതിലപ്പുറവും കണ്ടോട്ടെ എന്നു വെക്കുന്നതിനു പകരം കുത്തകകളെ കണ്ണടച്ചു എതിർക്കുന്നവർ പാഠം പഠിക്കുമെന്ന് വിചാരിക്കാം
ReplyDeleteAn interesting article about Marc Andreessen's tweet and Facebook ‘colonialism' row http://www.bbc.com/news/technology-35547416
ReplyDeleteവളരെ പ്രയോജനപ്രദമായ പോസ്റ്റ്.
ReplyDeleteആശംസകള്‍
ഫ്രീ ബേസിക്, ഇന്റര്‍നെറ്റ് ന്യുട്രലിടി തുടങ്ങിയ ജാഗരണങ്ങളൊന്നും അറിയാത്ത ധാരാളം മലയാളികള്‍ ഫേസ്ബുക്ക്-ലൂടെ ചങ്കരന്വെരുകന് സപ്പോര്‍ട്ട് ചെയ്തിരുന്നു ...
ReplyDeleteഈയുള്ളവനും ഫ്രീ ബേസിക്സിനെ സപ്പോർട്ട് ചെയ്ത് ലൈക് അടിച്ചതാ.പക്ഷേ വൈകി പോയി.ഈ ആർട്ടിക്കിൾ ഇപ്പോഴാണ് വായിക്കാൻ പറ്റിയത്.എനിവേ എന്റെ സംശയങ്ങൾ ഒക്കെ മാറി.വളരെ ഉപകാരപ്രദം.
ReplyDeleteമോദിയെ മനസ്സിലാക്കുന്നര് ഇവിടെയുമുണ്ടല്ലോ
ReplyDeleteThanks fr yr information korchoke aeyanayurunu engilm detailed aayt aryilarnu
ReplyDeleteNalla post basheerkka
ReplyDeleteNalla post basheerkka
ReplyDelete