December 23, 2015

മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്

ഫാസിസത്തിനെതിരെ കൊച്ചിയിലൊരു മനുഷ്യക്കൂട്ടായ്മ. അതേ ദിവസം അതേ സമയം ഫാസിസത്തിനെതിരെ കോഴിക്കോട്ടൊരു മനുഷ്യക്കൂട്ടായ്മ. കൊച്ചിയിലെ ഫാസിസ്റ്റ് വിരുദ്ധർ കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധർ കൊച്ചിക്കാരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കൊച്ചിയിലെ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് അതേ ദിവസം അതേ സമയം ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക ഘടകമായ സോളിഡാരിറ്റി, എസ് ഡി പി ഐ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'അ'മാനവിക സംഗമം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്. രണ്ട് കൂട്ടായ്മകളിലും എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ ഫാസിസ്റ്റ് വിരുദ്ധർ ഇരുപക്ഷത്തായി നിന്ന് ഇതുപോലെ പൊരുതിയ മറ്റൊരവസരം ഉണ്ടായിട്ടില്ല. വർഗീയ വാദികളേയും ഫാസിസ്റ്റുകളേയും നാളിതുവരെ ഫലപ്രദമായി തടുത്തു നിർത്തിയിട്ടുള്ള പ്രബുദ്ധ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഇതുപോലെ ആശയക്കുഴപ്പത്തിലാവുകയും ആന്തരിക ശൈഥില്യം നേരിടുകയും ചെയ്ത മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല എന്നും പറയാം.

സ്വത്വമുപേക്ഷിച്ച് വരാൻ പറഞ്ഞു എന്നതാണ് കൊച്ചിയിലെ സംഘാടകരോട് കോഴിക്കോട്ടെ അമാനവ സംഘത്തിനുള്ള പ്രധാന പരാതി. 'സ്വത്വം' എന്ന പദപ്രയോഗം കടന്നു വരുന്ന ചർച്ചകളൊക്കെ പൊതുവേ സാധാരണക്കാർക്ക് ദഹിക്കാത്തതായിട്ടാണ് കാണാറുള്ളത്‌. അതുകൊണ്ട് ആ പദപ്രയോഗത്തെക്കുറിച്ച് രണ്ട് വരി സിമ്പിളായി പറഞ്ഞിട്ട് ബാക്കി പറയാം. സ്വത്വബോധമെന്നത് വളരെ ആപേക്ഷികമായ ഒന്നാണ്, അതിന്റെ വിവക്ഷകൾ അതിലേറെ സങ്കീർണ്ണവും. പത്തോ പതിനഞ്ചോ രാജ്യക്കാർ ഒരുമിച്ച് ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ എത്തിയ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനെന്നതാണ് അവന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സ്വത്വം. 'അൻത ഹിന്ദീ?' (നീ ഇന്ത്യക്കാരനാണോ) എന്നാണ് അവൻ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനമായ സ്വത്വാധിഷ്ടിത അന്വേഷണം. അതേ 'ഹിന്ദി' ബോംബേയിലോ ഡൽഹിയിലോ വിമാനമിറങ്ങിയാൽ തമിഴനും മലയാളിയും തെലുങ്കനുമായി സ്വത്വം മാറും. ദേശീയ സ്വത്വം പ്രാദേശിക സ്വത്വത്തിന് വഴി മാറുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി രൂപാന്തരപ്പെടുന്നതും ഇങ്ങനെ തന്നെ. മറ്റ് വിശ്വാസ സ്വത്വങ്ങൾക്കിടയിൽ ഹിന്ദുവെന്ന സ്വത്വത്തിൽ ഉറച്ചു നിന്ന ഒരാൾ  ഹിന്ദുക്കളുടെ കോമ്പൗണ്ടിന്റെ അകത്ത് കടക്കുന്നതോടെ നമ്പൂരി മുതൽ നായാടി വരെയുള്ള നൂറുകൂട്ടം സ്വത്വങ്ങളിലേക്ക് ഉൾവലിയുന്നു. പറയനും പുലയനും നമ്പൂരിയും നായരും അവരവരുടെ സ്വത്വങ്ങളിൽ വികേന്ദ്രീകൃതരാവുന്നു. മുസ്‌ലിംകളുടെ കോമ്പൗണ്ടിൽ കടക്കുന്നവൻ സുന്നിയോ മുജാഹിദോ ജമാഅത്തെ ഇസ്ലാമിയോ സമാനമായ മറ്റെന്തെങ്കിലുമോ ആയി സംഘടനാ സ്വത്വം മാറുന്നു. സ്ഥല കാല മാറ്റങ്ങൾക്ക് വിധേയമായി സ്വത്വ സങ്കല്പങ്ങൾക്ക് മാറ്റം വരുന്നു എന്നും നാം കൊട്ടിഘോഷിക്കുന്ന സ്വത്വം നാമറിയാതെ തന്നെ രൂപം മാറിക്കൊണ്ടിരിക്കുന്നു എന്നും സാരം. വൈവിധ്യങ്ങളുടെ സഹിഷ്ണുതാപൂർണമായ സഹവാസത്തെ നിഷേധിക്കുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. വിഭിന്ന സ്വത്വങ്ങളുമായി സൗഹാർദ്ദത്തോടെ ഇടപഴകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് അതിനവർ തിരഞ്ഞെടുക്കുന്ന വഴി. ആര്യ സ്വത്വത്തെ മഹത്വവത്കരിച്ചപ്പോൾ ജൂത സ്വത്വത്തെ അമാനവീകരിച്ച് ഇല്ലായ്മ ചെയ്യാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. രണ്ട് സ്വത്വ വിശേഷതകളും സമഞ്ജസമായി നിലനില്ക്കുന്നതിനെ നിരാകരിക്കുകയും മനുഷ്യനെ വിഭജിക്കുകയും ചെയ്യുകയെന്ന ഫാസിസത്തിന്റെ അടിസ്ഥാന രീതിയാണിവിടെ കാണുന്നത്. ഇന്ത്യയിലും സംഭവിക്കുന്നത്‌ സമാനമായ വിഭാഗീകരണത്തിനുള്ള ശ്രമങ്ങളാണ്. അത് കൊണ്ടാണ് ഫാസിസം എന്ന പ്രയോഗം നാമിവിടേയും ഉപയോഗിക്കുന്നത്. മനുഷ്യൻ ഒന്നാണെന്ന വികാരമുള്ളവർ ഒരുമിച്ചു നില്ക്കുകയാണ് ഫാസിസത്തിനെതിരായ ചെറുത്ത് നില്പ്പിന് ആദ്യം വേണ്ടത്. ഇവിടെ രണ്ട് പക്ഷമേയുള്ളൂ, ഒന്ന് ഫാസിസ്റ്റ് പക്ഷം. മറ്റൊന്ന് ഫാസിസ്റ്റ് വിരുദ്ധ പക്ഷം. ആ വിരുദ്ധ പക്ഷത്തിൽ സംഘടനയുള്ളവനും ഇല്ലാത്തവനും മതമുള്ളവനും ഇല്ലാത്തവനും എല്ലാം ഉൾപ്പെടും. ഹിന്ദുവാണോ മുസ്ലിമാണോ എന്നതല്ല, മനുഷ്യനാണോ എന്നതാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ ചേരിയിൽ നില്ക്കുമ്പോൾ പ്രസക്തമാവുന്നത്. ഫാസിസത്തിനെതിരായ സമരത്തിലേക്ക് ഞങ്ങളുടെ സംഘടനയെ ക്ഷണിച്ചില്ല എന്ന് പറയുന്നവർ വിഭജന രാഷ്ട്രീയത്തിന്റെ മറ്റൊരു ഭാവം പ്രകാശിപ്പിക്കുകയാണ്. സംഘടനയും കൊടിയുമല്ല, നിലപാടാണ് പ്രധാനം എന്ന് തിരിച്ചറിയുകയും അതിനായി ഐക്യപ്പെടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഫാസിസ്റ്റ് വിരുദ്ധ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ മാത്രമായി വിളിക്കേണ്ടതിന്റെ രാഷ്ട്രീയം എന്താണ്?. കേരള മുസ്ലിംകളിൽ അഞ്ച് ശതമാനം വരുന്ന വിഭാഗത്തെപ്പോലും പ്രതിനിധീകരിക്കാത്ത എസ് ഡി പി ഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചില്ല എന്നതിനർത്ഥം കേരളത്തിലെ മുസ്ലിംകളെ ക്ഷണിച്ചില്ല എന്നാണോ?. എവിടെ നിന്നാണ് അങ്ങിനെയൊരു ലോജിക്ക് വന്നത്. ഫാസിസത്തിന് ഇന്ത്യയിൽ കൂടുതൽ ഇരകളായ മുസ്‌ലിംകളെ ഫാസിസ്റ്റ് വിരുദ്ധ സമരമുഖത്ത്‌ നിന്ന് അകറ്റിയത് എന്തിനാണ് എന്ന ചോദ്യവും ഉയർന്നു കേട്ടു. സോളിഡാരിറ്റിയും എസ് ഡി പി ഐ യുമാണോ ഇന്ത്യയിലെ ഫാസിസത്തിന്റെ ഇരകൾ?. മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗോ സുന്നി, മുജാഹിദ് തുടങ്ങിയ മത സംഘടനകളോ ഇത്തരമൊരു പരിദേവനം ഉയർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കൈവെട്ട് ഫാസിസത്തിന്റെ വക്താക്കളായ എസ് ഡി പി ഐ ഫാസിസത്തിനെതിരായ മനുഷ്യ സംഗമത്തെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫിന് രക്തം നല്കാൻ തയ്യാറായ ഒരു കൂട്ടം ചെറുപ്പക്കാരെ പ്രതിനിധാനം ചെയ്യുന്ന സോളിഡാരിറ്റി അവരുടെ സംഘടനാസ്വത്വത്തിലധിഷ്ടിതമായ ഈഗോയെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ലേ അണിയറയ്ക്ക് പിറകിൽ നിന്ന് കൊണ്ട് ഒരു സമാന്തര സംഗമം സംഘടിപ്പിച്ചത്?.

സോളിഡാരിറ്റിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വത്വം  സോളിഡാരിറ്റി മാത്രമാണ്. അത് വിട്ടൊരു സ്വത്വം അവർക്കില്ല. മുസ്‌ലിം സ്വത്വം എന്ന് അവർ വിളിക്കുന്നത്‌ സോളിഡാരിറ്റി സ്വത്വത്തെയാണ്‌. അതായത്കേരളത്തിന്റെ സാംസ്കാരിക രംഗത്ത് തങ്ങളുടെ സാന്നിധ്യം ഏത് വിധേനയും ഉറപ്പാക്കുന്ന സ്വത്വമോഹം.  കൊച്ചിയിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ സ്വാഗതം പറയാനോ അധ്യക്ഷത വഹിക്കാനോ നോട്ടീസിൽ പേര് വെച്ച് ഏതെങ്കിലും ഒരു സോളിഡാരിറ്റി നേതാവിനെ വിളിച്ചിരുന്നെങ്കിൽ മറ്റ് ബാക്കിയെല്ലാ മുസ്‌ലിം സംഘടനകളെ മാറ്റി നിർത്തിയാലും അവർ പരാതിപ്പെടുകയില്ലായിരുന്നു. അങ്ങനെയെങ്കിൽ കോഴിക്കോട്ടെ അമാനവ സംഗമം ഉണ്ടാവുകയും ചെയ്യില്ലായിരുന്നു. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ  സോളിഡാരിറ്റിയുടെ പതാകയില്ലാത്ത ഒരു പരിപാടി അവർക്ക് സ്വപ്നത്തിൽ പോലും ദഹിക്കില്ല. മാധ്യമം പത്രവും ആഴ്ചപ്പതിപ്പും നല്കുന്ന സ്പേസും സോളിഡാരിറ്റിയുടെ പോഡിയങ്ങളും ശക്തമായ ഒരു പ്രലോഭനമായി മാറുമ്പോൾ അവർ എന്ത് ഉടായിപ്പുകൾ കാട്ടിയാലും അതിന് ചില ഇടത് ലിബറൽ ചിന്തകരുടെ പിന്തുണ കിട്ടുമെന്നത് ഉറപ്പാണ്. കലശലായ രോഗമുണ്ടെന്ന് സംശയിക്കത്തക്കവിധം അസ്വാഭാവിക ചേഷ്ടകളുമായി മാടമ്പള്ളിയിലെ പൂമുഖത്ത് അത്തരം ചിന്തകർ കസേരയിട്ട് ഇരിക്കുമെങ്കിലും യഥാർത്ഥ രോഗികൾ അവരല്ല.  മാനവികതയെ ഫക്ക് ചെയ്യണം എന്ന് പ്ലക്കാർഡിലെഴുതി മുദ്രാവാക്യം വിളിക്കുന്ന ഒരു പറ്റം ആളുകൾക്ക് എങ്ങിനെയാണ് ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്റെ താളാത്മകതയെ ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഇടപെടലുകൾ നടത്താൻ കഴിയുക. ഫാസിസത്തെ എതിർക്കാൻ മാനവിക വിരുദ്ധരായ ഇത്തരം ആളുകളുടെ സഹായം തേടുന്നതല്ലേ കൂടുതൽ അപകടകരം.


കൊച്ചിയിലെ മാനവ സംഗമത്തിൽ നല്കിയ ബാഡ്ജിൽ റിലീജിയൻ എന്ന കോളത്തിൽ Not Applicable എന്നെഴുതിയത് സ്വത്വ നിഷേധമാണെന്നും മത നിരാസമാണെന്നും പലരും എഴുതിക്കണ്ടു.  Not Applicable എന്ന് പറഞ്ഞാൽ മതം വേണ്ട എന്നല്ല, മതം ഏതെന്നത്‌ ബാധകമല്ല എന്നാണ്. ഹിന്ദുവാണോ മുസ്ലിമാണോ കൃസ്ത്യാനിയാണോ അതല്ലെങ്കിൽ ഇതൊന്നുമല്ലാത്ത നിരീശ്വര വാദിയാണോ എന്നതൊന്നും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ പ്രസക്തമല്ല എന്നർത്ഥം. ആ കോളം സ്വത്വ നിരാസമല്ല, മറിച്ച് 'മനുഷ്യ സ്വത്വ'ത്തെ വളരെ സമർത്ഥമായി മുന്നോട്ട് വെക്കുന്ന ഒരടയാളപ്പെടുത്തലായി വായിക്കുകയായിരുന്നു നല്ലത്. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ കൂടിയ ആളുകളുടെ തൊപ്പിയോ തലപ്പാവോ കൃപാണമോ അല്ല പ്രധാനം, സുറി നോക്കി എറിയാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ്.

കൊച്ചിയിലെ മനുഷ്യസംഗമം സംഘാടനത്തിലെ താളപ്പിഴകൾ കൊണ്ട് അവതാളമായി എന്നത് നേരാണ്. മുഖ്യ സംഘാടകരിൽ ഒരാൾ തന്നെ പരിപാടി നടന്നു കൊണ്ടിരിക്കെ വേദിയിലേക്ക് ഇരച്ചു കയറി 'സ്വത്വ പ്രതിസന്ധി' ഉണ്ടാക്കി. ഞാൻ മുസ്ലിമല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആ പ്രസംഗം തുടങ്ങുന്നത്  'പരമ കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തി'ലായിരുന്നു എന്ന വൈചിത്ര്യവും അവിടെ കേട്ടു.  ഹിസ്റ്റീരിയ  ബാധിച്ചത് പോലെ അനവസരത്തിൽ  'മുസ്‌ലിം സ്വത്വം' അദ്ദേഹത്തിൽ നിന്ന് പുറത്തു ചാടുന്നതായാണ് ഭൂരിപക്ഷം ആളുകൾക്കും അനുഭവപ്പെട്ടത്. സംഘാടകർക്കിടയിൽ തന്നെ പരിപാടിയുടെ ഘടനയും രൂപവും സംബന്ധിച്ച ആശയ വ്യക്തത ഉണ്ടായിരുന്നില്ല എന്നത് ഈ മഹാ സംഗമത്തിന്റെ നിറം കെടുത്തി എന്നത് പറയാതെ വയ്യ.  എന്നിരുന്നാലും ഫാസിസത്തിനെതിരായ ഇത്തരമൊരു മനുഷ്യക്കൂട്ടായ്മ അനിവാര്യമായിരുന്നു. അതിന്റെ തുടർ അലയൊലികൾ സമൂഹത്തിൽ ഇനിയും ഉണ്ടാവണം.


ഞാനൊരു മതവിശ്വാസിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ മതവിശ്വാസം  മാനവികതയെ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമാകുന്നതിനെ തടയുന്നില്ല. മറിച്ച് അത്തരം പോരാട്ടങ്ങളുടെ ഭാഗമാവാൻ കൂടുതൽ പ്രേരണ നല്കുകയാണ് ചെയ്യുന്നത്. "ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു" എന്നതാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന മാനവിക കാഴ്ചപ്പാട്. മുസ്ലിംകളേ എന്നല്ല മനുഷ്യരേ എന്നാണ് സംബോധന. 'നിങ്ങളെല്ലാവരും ആദമിന്റെ മക്കളാണ്, ആദമാകട്ടേ, മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനും' എന്നാണ് പ്രവാചകന്റെ മാനവിക വിശദീകരണം.   മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് സംരക്ഷിക്കേണ്ട ഒന്നല്ല എന്റെ വിശ്വാസത്തിന്റെ അടിത്തറയെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഒരു മനുഷ്യനായി തന്നെ പങ്കെടുക്കാൻ കഴിയും. മത വിശ്വാസത്തെ ഒരു മാനവിക അടിത്തറയിൽ ശുദ്ധീകരിക്കുന്ന ഏത് മത വിശ്വാസിക്കും അവന്റെ മത സ്വത്വം അഴിച്ച് വെക്കാതെ തന്നെ മനുഷ്യരുടെ കൂട്ടത്തിൽ കൂടുന്നതിന് പ്രയാസമുണ്ടാകില്ല എന്നർത്ഥം. മുസ്ലിമിനെന്ന പോലെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമൊക്കെ അത് സാധിക്കും. അതുകൊണ്ട് മനുഷ്യ സംഗമത്തിലേക്ക്‌ ഹിന്ദുവിനെയും മുസ്ലിമിനേയും കൃസ്ത്യാനിയേയും വെവ്വേറെ വിളിക്കേണ്ടതില്ല. മനുഷ്യരെ മൊത്തത്തിൽ വിളിച്ചാൽ മതി. സോളിഡാരിറ്റിയുടെ കൊടി പിടിക്കുമ്പോൾ മാത്രമാണ് ഒരാൾ മുസ്ലിമും മനുഷ്യനുമാകുന്നത് എന്ന് വരുന്നത് ഫാസിസത്തിന്റെ മൂർത്തമായ മറ്റൊരു രൂപമാണ്.  

കേരളത്തിന്റെ സവിശേഷമായ സാംസ്കാരിക ഭൂമികയിൽ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തി കുറച്ചു കാണുന്നില്ല. മുസ്‌ലിം സമൂഹത്തിലെ മറ്റു യുവജന സംഘടനകളുമായി തട്ടിച്ചു നോക്കുമ്പോൾ സോളിഡാരിറ്റിയുടെ അംഗ ബലം വളരെ കുറവാണ്. എന്നാൽ കർമ രംഗത്ത് ക്രിയാത്മകമായ പല ചലനങ്ങളും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.  അംഗ സംഖ്യയുടെ ദൗർബല്യത്തെ സാമൂഹ്യ ഇടപെടലുകളുടെ ശക്തിയാൽ മറികടക്കാൻ പലപ്പോഴും അവർക്കായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ,    അടിയന്തിരമായി സോളിഡാരിറ്റി ചെയ്യേണ്ടത് സ്വന്തം സ്വത്വം എന്ത് എന്ന് സ്വയം തിരിച്ചറിയുകയാണ്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തിൽ അതിന്റെ ബഹുസ്വരതയേയും ആ ബഹുസ്വരത ഉയർത്തുന്ന മാനവികതയേയും ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഒരു യുവജന പ്രസ്ഥാനമായി മാറണമോ, അതോ ആ മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് രാഷ്ട്രീയ ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് വേണ്ടി മതേതര പൊയ്മുഖം അണിഞ്ഞുള്ള സർക്കസ്സ് തുടരണമോ?. ഇത് രണ്ടിലൊന്നിൽ  സോളിഡാരിറ്റി തങ്ങളുടെ സ്വത്വം ഉറപ്പിക്കണം. ഈ രണ്ടിടത്തും സൗകര്യം പോലെ ഉപയോഗിക്കാവുന്ന ഒരു ദ്വന്ദസ്വത്വം കൊണ്ട് നടക്കുന്നത് അമാനവ സംഗമം നടത്തിയത് പോലുള്ള സ്വത്വ പ്രതിസന്ധിയിൽ (identity crisis) സംഘടനയെ കൊണ്ടെത്തിക്കും എന്നതിൽ സംശയമില്ല. പറഞ്ഞു വന്നതിന്റെ ബോട്ടം ലൈൻ ഇതാണ്. ഫാസിസത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ ശക്തിയെ തെല്ലെങ്കിലും തളർത്തുവാൻ കാരണമായ അമാനവ സംഗമവും അനുബന്ധ ബഹളങ്ങളും ഉണ്ടാക്കിയ മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റി തന്നെയാണ്. നാഗവല്ലിയെ ആവാഹിച്ച  ഗംഗയിലെ ദ്വന്ദവ്യക്തിത്വത്തെപ്പോലെ ഒരു ഇരട്ട മുഖം അവർക്കുണ്ട്. 'വിടമാട്ടെ' എന്ന അലർച്ചയോടെ ആ മുഖം പലപ്പോഴും അവരയറിയാതെ പുറത്ത് ചാടുന്നുണ്ട്. അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കേണ്ടതും അവർക്ക് തന്നെയാണ്.

Recent Posts
This is Me!.. Mediaone Weekend Arabia Episode
നന്ദിയുണ്ട് പ്രിയരേ, നന്ദി
തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച് 

70 comments:

 1. എന്ത് സോളിഡാരിറ്റി , എല്ലാം കണക്ക് തന്നെ .. വിശ്വാസത്തിന്റെ പേരിൽ എന്തും എഴുതിവെക്കാനും ചെയ്യാനും ഒരു പേരും ലൈസെൻസും . തൂ

  ReplyDelete
  Replies
  1. കെഎംഎംഎ പോലുള്ള ലിബറൽ മുസ്ലിം സംഘടനകളെ ക്ഷണിക്കുകയും, എന്നാൽ ഇസ്ലാമിനെ പേറി നടക്കുന്ന മുസ്ലിം ലീഗ്, 4 മുജാഹിദു പിളർപ്പുകൾ, 2 സമസ്ത പിളർപ്പുകൾ, ജമാഅതെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മുസ്ലിം സംഘടനകളെ അവിടെ പങ്കെടുപ്പിക്കാതിരുന്നത് "ചില സംഘടനകളെ ഈ പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിനിര്‍ത്തും എന്ന് തീരുമാനിച്ചുകൊണ്ട് അത് പ്രശ്‌നവല്‍ക്കരിക്കാന്‍ തന്നെ തീരുമാനിച്ചതാണു എന്ന് മുഖ്യ സന്ഘാടകൻ ജോണ്‍സണ്‍ന്റെ പ്രഭാഷണം കേട്ടിട്ടും, സണ്ണി കപിക്കാട്, രേഖാ രാജ്, ഷഫീഖ് സുബൈദ, കെഎംഎംഎ യുടെ സബീന, എന്നിവർ സംഘാടകരുടെ ഈ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കൊച്ചിയിലെ സമ്മേളനത്തിൽ പ്രസംഗിച്ചിട്ടും, അതിനെ തുടർന്ന് ഇസ്ലാം തന്നെ ഫാസിസമാണ്‌ എന്ന് സംഘാടകർ ചാനൽ ചര്ച്ചകളിലും ഫെയ്സ്ബൂക് വിശദീകരണങ്ങളിലും ആവർത്തിച്ചിട്ടും രോഗി ആരെന്നു പിടികിട്ടാത്തത് മാടമ്പള്ളിയിലെ അമ്മാവനായ ഇന്നസെന്റിനാണ്

   ഡോക്ടർ സണ്ണിക്ക് കാര്യം കൃത്യമായി പിടികിട്ടിയിട്ടുണ്ട്, സണ്ണിയുടെ ചികിത്സ (കോഴിക്കോട്ടെ സമ്മേളനം) ഫലം കാണുകയും ചെയ്തു. അപ്പോഴും "ഞങ്ങളെ വിളിക്കാഞ്ഞിട്ടു ഞങ്ങള്ക്കൊരു പ്രശ്നവും ഇല്ലല്ലോ" (അല്ലെങ്കിലും ജിന്നും സിഹ്രും ചർച്ച ചെയ്തു നടക്കുന്ന മുജാഹിദുകൾക്ക് മനുഷ്യരുടെ പ്രശ്നത്തിൽ എന്ത് കാര്യം) എന്ന് അഭിമാനം കൊള്ളുന്ന ബഷീർ വള്ളിക്കുന്ന് വെള്ളം കണ്ടാൽ ചാടുന്ന കുതിരവട്ടം പപ്പുവിനെ ഓർമ്മിപ്പിക്കുന്നു

   Delete
  2. Idhilum valiya oru reply tiyaanu kodukaanilla..hatts off.

   Delete
  3. ഹാലിളകിയ സുഡാപ്പികളോടും ബുദ്ധിമരവിച്ച അമാനവികരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ
   ഇന്ത്യയിൽ മറ്റെവിടെ ഉള്ളതിനേക്കാളും മുസ്ലീങ്ങൾക്ക്‌ സുരക്ഷിതത്വവും സ്വാതന്ത്ര്യവും കേരളത്തിലുണ്ടെങ്കിൽ അർ എസ്‌ എസിന്റെ അഴിഞ്ഞാട്ടം നല്ല പരിധിവരെ തടഞ്ഞുനിർത്താൻ കേരളത്തിന്‌ സാധിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇവിടുത്തെ ഇടതുപക്ഷ പാർട്ടികളുടെ സാന്നിധ്യം കാരണമാണ്‌, അല്ലാതെ എൻ ഡി എഫിനും ജമായത്തിനും ഇതിലൊരു റോളുമില്ല..
   ഇത്‌ മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിങ്ങടെ തലക്കകത്തുണ്ടായിരുന്നെങ്കിൽ ഇടത്‌ ലിബറലിസത്തിനെതിരെ കോഴിക്കോട്‌ ബാനറുയരില്ലായിരുന്നു..
   നിങ്ങളുടെ ഫക്ക്‌ ഹ്യൂമനിസവും ഫക്ക്‌ ഹിന്ദുത്വയും ഒരു സാധാരണ ഹിന്ദുവിനെപ്പോലും അർ എസ്‌ എസ്സിലോട്ടടുപ്പിക്കും. അവൻ സവർക്കറുടെ നിഘണ്ടുവെടുത്ത്‌ അർത്ഥം തപ്പാനൊന്നും പോവില്ല....
   നാളെ ഗുജറാത്തിലെയോ യുപിയിലെയോ പോലെ ഒരു സംഘപരിവാർ തേർവ്വാഴ്ച്ചുണ്ടാകുമ്പോ കാണാം നമുക്ക്‌ ആരാണ്‌ ഓടിവരാനുണ്ടാവുക എന്ന്...
   കടപാട് ഷിജിത്ത് അവർണൻ

   Delete
  4. എന്റെ എഫ് ബി വാളിൽ ഇട്ട കമന്റ് ഇവിടെ ഷെയർ ചെയ്യാം.

   ഇന്നലെ എഴുതിയ ബ്ലോഗിനോട് (മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്) പ്രതികരിച്ചു കൊണ്ട് സോളിഡാരിറ്റി പ്രവർത്തകർ പറയുന്നത് ആ പരിപാടിയുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ല എന്നാണ്. ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ് ഐ ഒ, ജി ഐ ഒ തുടങ്ങി എല്ലാ പോഷക സംഘടനകളുടേയും നേതാക്കൾ വരിവരിയായി പ്രസംഗിക്കുകയും അണികൾ ആവേശപൂർവ്വം സോഷ്യൽ മീഡിയയിൽ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത ഒരു പരിപാടിയാണിതെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനെക്കുറിച്ച് കൂടുതൽ എഴുതുന്നില്ല.

   ഒരു കാര്യം ആവർത്തിക്കുന്നു, കൊച്ചി മനുഷ്യസംഗമത്തിലേക്ക് സോളിഡാരിറ്റിയെ വിളിച്ചിരുന്നെങ്കിൽ 'അ'മാനവ സംഗമം ഉണ്ടാകുമായിരുന്നില്ല. അതിന് വേണ്ട ഒരു പ്ലാറ്റ്ഫോമോ ചർച്ചയോ ഉരുത്തിരിഞ്ഞ്‌ വരുമായിരുന്നില്ല. കൊച്ചിയിലെ സംഗമം അടിപൊളിയാക്കാൻ തൊപ്പിയും ബാഡ്ജും ധരിച്ച് അവർ മുൻനിരയിൽ ഉണ്ടാകുമായിരുന്നു. മാധ്യമത്തിൽ ദിവസേന ലേഖനവും വരുമായിരുന്നു. മറ്റ് സംഘടനകളെ വിളിച്ചില്ല എന്നതൊന്നും അവർക്കൊരു പ്രശ്നമേയാകു മായിരുന്നില്ല, മറിച്ച് അതൊരു നേട്ടമായി അവർ മാർക്കറ്റ്‌ ചെയ്തേനെ. SDPIയും മറ്റും ഉയർത്തുന്ന പ്രതിഷേധത്തിന് സാമൂഹ്യശ്രദ്ധ ഇതുപോലെ ലഭിക്കില്ലായിരുന്നു. ഇടത് ലിബറലുകളുടെ പിന്തുണയും കിട്ടുമായിരുന്നില്ല. സോളിഡാരിറ്റിയെ വിളിക്കാത്തത് കൊണ്ടാണ് മുസ്‌ലിം സ്വത്വം അവഗണിക്കപ്പെട്ടു എന്ന മുറവിളി ഉയർന്നത്. അതായത് മുസ്‌ലിം സ്വത്വത്തിന്റെ മൊത്തം കുത്തക അവർക്കാണെന്ന്. ആ കുത്തക പ്രഖ്യാപിക്കാനാണ് ഫാസിസത്തിനെതിരെയുള്ള ഒരു നല്ല കൂട്ടായ്മയെ ദുർബലപ്പെടുത്താൻ ശ്രമിച്ചത്. അത് കൊണ്ടാണ് ഈ എപ്പിസോഡിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണെന്ന് പറയേണ്ടി വന്നത്.

   ഇന്നലെ ഷഫീക്കിന് കൊടുത്ത പ്രതികരണത്തിലെ ഒരു വരി കൂടി ഇവിടെ ചേർക്കാം..
   'ഫാസിസത്തെ ഇന്ത്യയിൽ നാളിതു വരെ എതിർത്ത് തോല്പിച്ചതും മതേതരത്വത്തെ സംരക്ഷിച്ചു നിർത്തിയതും 'മുസ്‌ലിം സ്വത്വ'ബോധമല്ല, വകതിരിവുള്ള ഇന്ത്യൻ 'മനുഷ്യബോധ'മാണ്. ആ മനുഷ്യ ബോധത്തെയാണ് കൊച്ചിസംഗമം അഡ്രസ്‌ ചെയ്തത്. ആ ബോധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ് മുസ്‌ലിം സ്വത്വ ബോധത്തെ വികാരപരമായി വഴി തിരിച്ചു വിടുന്നതിനേക്കാൾ നല്ലത്'

   നന്ദി.. നമസ്കാരം..

   Delete
 2. മനുഷ്യരെ ജാതീയമായി തരം തിരിക്കുന്ന സമകാലിക പരിസരത്തെ ശുദ്ധീകരിക്കാൻ ഇത്തരം മനുഷ്യ കൂട്ടായമകൾ ഇനിയും ഉണ്ടാവണം. അതിനു നാമാദ്യം നല്ല മനുഷ്യരാവണം.

  ReplyDelete
  Replies
  1. ഈ "മൻഷ്യൻ" ആവുക എന്നത് അത്ര പ്രശ്നരഹിതമൊന്നും‌ അല്ല ബായ്..

   Delete
  2. അഞ്ച് വര്ഷം LDF ഭരിച്ചു കഴിയാറാകുമ്പോൾ 'മതം' തലയ്ക്കു പിടിക്കും അപ്പോൾ UDF ലെ മുസ്ലീം ലീഗിന് വോട്ട് ചെയ്യും. അടുത്ത അഞ്ചു വർഷം കഴിയുമ്പോൾ 'മതേതരത്വം' തലയ്ക്കു പിടിക്കും അപ്പോൾ LDF നു വോട്ട് ചെയ്യും. മടുത്തു, ഇനി ബിഡിജെഎസ് നെ ഒന്ന് പരീക്ഷിച്ചാലോ?

   Delete
 3. //കൊച്ചിയിലെ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് അതേ ദിവസം അതേ സമയം സോളിഡാരിറ്റി, എസ് ഡി പി ഐ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'അ'മാനവിക സംഗമം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്.// ഇത് പുതിയ അറിവാണ്

  ReplyDelete
  Replies
  1. മനുഷ്യ സംഗമ ത്തി ന്റെ സംഘാടകരില് ചിലരുടെ അഭിപ്രായ പ്രകടനങ്ങളോട് വിയോജിച്ച് കൊണ്ട് തന്നെ പറയട്ടെ. സംഘികളെ പോലെ തന്നെ എന്‍ ഡി എഫു- ജമാഅത്തെ ഇസ്ലാമിയെ പൂര്‍ണ്ണമായി പുറത്ത് നിര്‍ത്താന്‍ അതിന്റെ സംഘാടകര്‍ കാട്ടിയ ആര്‍ജ്ജവം പൊതു സമൂഹം കൂടുതല്‍ ശക്തിയോട് കൂടി ഏറ്റെടുക്കേണ്ടതുണ്ട്. തങ്ങളുടെ സംഘടനകളെ പുറത്ത് നിര്‍ത്തുന്നതി നെതിരായി മുസ്ലിംഇരവാദം പോലുള്ള പല കോപ്രായങ്ങള്‍ കൊണ്ട് ഇക്കൂട്ടര്‍ വരുമെങ്കിലും അതൊന്നും വിജയിക്കാന്‍ പോകുന്നില്ല. മാധ്യമം പത്ര ത്തിന്റെ ഇടം കിട്ട്യില്ലെങ്കിലും ഇവിടെ ജീവിക്കാന്‍ സാധിക്കും എന്ന് ചില ബുദ്ധി ജീവികളും തീരുമാനമെടുക്കട്ടെ. മുസ്ലിം സമൂഹം സംഘ പരിവാര ത്തിന്റെ ഉം ഭരണ കൂടത്തിന്റെ ഇരകള്‍ ആകപ്പെടുന്നതി നെതിരെ ഉള്ള ശബ്ദങ്ങള്‍ പൊതു ഇടത്തില്‍ നിന്നും കൂടുതല്‍ ഉണ്ടാകട്ടെ.

   Delete
 4. //കൊച്ചിയിലെ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് അതേ ദിവസം അതേ സമയം സോളിഡാരിറ്റി, എസ് ഡി പി ഐ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'അ'മാനവിക സംഗമം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്.// ഇത് പുതിയ അറിവാണ്

  ReplyDelete
 5. ഈ രോഗം മാറ്റാൻ അമേരിക്കയിൽ നിന്ന് ഡോ. സണ്ണിയെ വരുത്താമായിരുന്നു. പക്ഷേ, വരുന്നത് വല്ല ഹർത്താലിന്റെ അന്നുമാണെങ്കിൽ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അങ്ങേര് സഞ്ചരിക്കുന്നത് നമ്മൾ കാണേണ്ടി വരും. അതുകൊണ്ട് തല്ക്കാലം നമുക്ക് സ്വന്തം നിലക്ക് മാനവികതയുടെ അന്തരീക്ഷം ഒരുക്കാൻ ശ്രമിക്കാം. മനുഷ്യൻ എന്ന സ്വത്വം കഴിഞ്ഞിട്ടേ മറ്റ് ഏത് സ്വത്വത്തിനും സ്ഥാനമുള്ളൂ എന്ന തിരിച്ചറിവ് പകരാൻ ശ്രമിക്കാം.

  ReplyDelete
 6. കോഴിക്കോട്ടെ അമാനവ സംഗമം സംഘടിപ്പിച്ചതു സോളിഡാരിറ്റിയാണെന്ന കണ്ടു പിടുത്തം അപാരമായിപ്പോയി.. മാടമ്പള്ളിയിലെ ആ രോഗി ആരെന്നു വ്യക്തമായി....

  ReplyDelete
  Replies
  1. സോളിഡാരിറ്റിയും എസ് ഡി പി ഐ യും തന്നെയായിരുന്നു അമാനവ സംഗമത്തിന്റെ പിന്നണിയിലെന്ന് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കുമറിയാം. കൊച്ചിയിലെ മനുഷ്യ സംഗമത്തിന്റെ പ്രഖ്യാപനം വന്ന മുതൽ സോളിഡാരിറ്റിയെ വിളിച്ചില്ലെന്ന് കെറുവിച്ച് അതിന്റെ പ്രവർത്തകരും ജമാഅത്തെ ഇസ്ലാമി അനുഭാവികളും സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയ ബഹളം നാം കണ്ടതാണ്. കോഴിക്കോട്ടെ സംഗമത്തിന്റെ പ്രധാന പ്രമോട്ടർമാരും സോഷ്യൽ മീഡിയയിൽ മുഴുക്കെ അവർ തന്നെയായിരുന്നു. പോസ്റ്ററുകളും നോട്ടീസുകളും കൊണ്ട് അവരുടെ അയ്യര് കളിയായിരുന്നു ആ ദിവസങ്ങളിൽ. കുറച്ച് ഇടത് ലിബറൽ ബുദ്ധിജീവികളെ മുന്നിൽ നിർത്തി കുരങ്ങ് കളിക്കാരെപ്പോലെ പിറകിൽ ചരട് വലിച്ചു നടന്നതും കോഴിക്കോട്ടെ സംഗമത്തിൽ അണികളായി മുദ്രാവാക്യം വിളിച്ച് പ്രത്യക്ഷപ്പെട്ടതും സോളിഡാരിറ്റി എസ് ഡി പി ഐ സഖ്യം തന്നെയായിരുന്നു. തിരിഞ്ഞു കുത്തും എന്ന് കണ്ടപ്പോൾ ഒരു പ്രസ്താവന നടത്തി തടിയൂരാമെന്ന് കരുതേണ്ട.

   Delete
  2. oru chodhyam chumbana samarathinte vaakthavaaya arundhathi ee samarathil munpanthiyil....appo ival enthu dhaarmikathayanu pularthiyathu....alla placardil aaranu ingane ezhuthiyathu??pinne dhaarmikathaye kurichu prasangikkan edathu pakshathinu avakaashamilla......ee f kondulla theri innu majority (ellarumalla) aalukalum innu prayogikaarundu,,,,, njan aa vaaku ezhuthiyavare nyayeekarikunnilla......pakshe ningal edathu paksham aa vaaku jeevithathil pakarthiya arundhathiye koottupidichu sanghamam nadathumbol dhaarmikathaye kurichu oru vaaku mindaan polum ningalkku arhathayilla......

   Delete
  3. oru chodhyam chumbana samarathinte vaakthavaaya arundhathi ee samarathil munpanthiyil....appo ival enthu dhaarmikathayanu pularthiyathu....alla placardil aaranu ingane ezhuthiyathu??pinne dhaarmikathaye kurichu prasangikkan edathu pakshathinu avakaashamilla......ee f kondulla theri innu majority (ellarumalla) aalukalum innu prayogikaarundu,,,,, njan aa vaaku ezhuthiyavare nyayeekarikunnilla......pakshe ningal edathu paksham aa vaaku jeevithathil pakarthiya arundhathiye koottupidichu sanghamam nadathumbol dhaarmikathaye kurichu oru vaaku mindaan polum ningalkku arhathayilla......

   Delete
  4. @Basheer Vallikkunnu. കോഴിക്കോട്ടെ സംഗമം നടത്തിയത് സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന അറിവിന് നന്ദി. അമാനവ സംഗമത്തിന്‍റെ എഫ് ബി പേജില്‍ പോയാല്‍ കാണാം ആരെല്ലാമാണ് അത് ഹോസ്റ്റ് ചെയ്തതെന്ന്. അവരിലെ ജമാഅത്തുകാരെയും സോളിഡാരിറ്റിക്കാരെയും ഒന്നു പറഞ്ഞുതന്നാല്‍ കൊള്ളാം. "കുരങ്ങുകളിപ്പിക്കാന്‍" (നല്ല പ്രയോഗം) പാകത്തിന് ആ
   ളുകള്‍ (അതും ഇടതുലിബറലുകള്‍) ഇപ്പോഴുമുണ്ടെന്ന ആ വിശ്വാസത്തിനും ഇരിക്കട്ടെ ഒരു സല്യൂട്ട്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സംഗമത്തിന് മുന്‍പിട്ട പോസ്റ്റ് ആവശ്യമെങ്കില്‍ അങ്ങേക്ക് വായിക്കാവുന്നതാണ്.

   Delete
  5. കൊച്ചിയിലെ പരിപാടിയിലെ സംഘാടകരിൽ സോളിഡാരിറ്റി ഉണ്ടായിരുന്നെങ്കിൽ കോഴിക്കോട്ടെ അമാനവ സംഗമം ഉണ്ടാകുമായിരുന്നില്ല. അതിന് വേണ്ട ഒരു പ്ലാറ്റ്ഫോം ഉരുത്തിരിഞ്ഞ്‌ വരുമായിരുന്നില്ല. കൊച്ചിയിലെ സംഗമം അടിപൊളിയാക്കാൻ തൊപ്പിയും ബാഡ്ജും ധരിച്ച് അവർ മുൻ നിരയിൽ ഉണ്ടാകുമായിരുന്നു. മാധ്യമത്തിൽ ദിവസേന ലേഖനവും. എസ് ഡി പി ഐ യുടെയും മറ്റും പ്രതിഷേധത്തിന് സാമൂഹ്യ ശ്രദ്ധ ഇതുപോലെ ലഭിക്കുകയും ചെയ്യില്ലായിരുന്നു. സോളിഡാരിറ്റിയെ വിളിക്കാത്തത് കൊണ്ടാണ് മുസ്‌ലിം സ്വത്വം അവഗണിക്കപ്പെട്ടു എന്ന മുറവിളി ഉയർന്ന് തുടങ്ങിയത്. ഈ സംഘടനകളുടെ കൊടിക്കീഴിലല്ലാതെ അവിടെ പങ്കെടുത്ത മുസ്‌ലിംകൾക്കൊന്നും സ്വത്വമില്ലെന്ന്.. അതായത് മുസ്‌ലിം സ്വത്വത്തിന്റെ മൊത്തം കുത്തക അവർക്കാണെന്ന്. അക്കാര്യത്തെ സൂചിപ്പിച്ചു കൊണ്ടാണ് ഈ എപ്പിസോഡിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണെന്ന് പറയേണ്ടി വന്നത്. അമാനവ സംഗമത്തിന് വേണ്ട എല്ലാ ഗ്രൗണ്ട് വർക്കും നടത്തിയതിന് ശേഷം അന്നേ ദിവസം ഒരു പ്രസ്താവന എഫ് ബിയിൽ ഇട്ടത് കൊണ്ട് വലിയ കാര്യമൊന്നുമില്ല.

   Delete
  6. നടക്കാത്ത കാര്യം വെച്ച് എങ്കിൽ എങ്കിൽ എങ്കിലെന്നിങ്ങനെ എന്തിനു വെറുതേ വേപഥു.

   Delete
 7. മറ്റൊരു ചുംബന സമരം .സിനിമാറ്റിക് ടാന്സിനു ഒരു വേദി അതിനപ്പുറം ഒരു തേങ്ങയുമില്ല

  ReplyDelete
 8. ഒന്നും മനസിലായില്ല. എന്താ ഈ സോളിഡാരിറ്റി? ഒരു മത സംഘടന ആണോ? പുസ്തകം ഒക്കെ പബ്ലിഷ് ചെയ്തു കഴിഞ്ഞപ്പോൾ ഭാഷ ഇത്തിരി കടുത്തു പോകുന്നുണ്ടോ എന്നൊരു സംശയം.

  ReplyDelete
 9. കെഎംഎംഎ പോലുള്ള ലിബറൽ മുസ്ലിം സംഘടനകളെ ക്ഷണിക്കുകയും, എന്നാൽ ഇസ്ലാമിനെ പേറി നടക്കുന്ന മുസ്ലിം ലീഗ്, 4 മുജാഹിദു പിളർപ്പുകൾ, 2 സമസ്ത പിളർപ്പുകൾ, ജമാഅതെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മുസ്ലിം സംഘടനകളെ അവിടെ പങ്കെടുപ്പിക്കാതിരുന്നത് "ചില സംഘടനകളെ ഈ പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിനിര്‍ത്തും എന്ന് തീരുമാനിച്ചുകൊണ്ട് അത് പ്രശ്‌നവല്‍ക്കരിക്കാന്‍ തന്നെ തീരുമാനിച്ചതാണു എന്ന് മുഖ്യ സന്ഘാടകൻ ജോണ്‍സണ്‍ന്റെ പ്രഭാഷണം കേട്ടിട്ടും, സണ്ണി കപിക്കാട്, രേഖാ രാജ്, ഷഫീഖ് സുബൈദ, കെഎംഎംഎ യുടെ സബീന, എന്നിവർ സംഘാടകരുടെ ഈ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കൊച്ചിയിലെ സമ്മേളനത്തിൽ പ്രസംഗിച്ചിട്ടും, അതിനെ തുടർന്ന് ഇസ്ലാം തന്നെ ഫാസിസമാണ്‌ എന്ന് സംഘാടകർ ചാനൽ ചര്ച്ചകളിലും ഫെയ്സ്ബൂക് വിശദീകരണങ്ങളിലും ആവർത്തിച്ചിട്ടും രോഗി ആരെന്നു പിടികിട്ടാത്തത് മാടമ്പള്ളിയിലെ അമ്മാവനായ ഇന്നസെന്റിനാണ്

  ഡോക്ടർ സണ്ണിക്ക് കാര്യം കൃത്യമായി പിടികിട്ടിയിട്ടുണ്ട്, സണ്ണിയുടെ ചികിത്സ (കോഴിക്കോട്ടെ സമ്മേളനം) ഫലം കാണുകയും ചെയ്തു. അപ്പോഴും "ഞങ്ങളെ വിളിക്കാഞ്ഞിട്ടു ഞങ്ങള്ക്കൊരു പ്രശ്നവും ഇല്ലല്ലോ" (അല്ലെങ്കിലും ജിന്നും സിഹ്രും ചർച്ച ചെയ്തു നടക്കുന്ന മുജാഹിദുകൾക്ക് മനുഷ്യരുടെ പ്രശ്നത്തിൽ എന്ത് കാര്യം) എന്ന് അഭിമാനം കൊള്ളുന്ന ബഷീർ വള്ളിക്കുന്ന് വെള്ളം കണ്ടാൽ ചാടുന്ന കുതിരവട്ടം പപ്പുവിനെ ഓർമ്മിപ്പിക്കുന്നു

  ReplyDelete
 10. ഡി.ദാവൂദിനും, മുഹമ്മദ് വേളത്തിനും മുള്ളാൻ മുട്ടിയാൽ സമുദായം മൊത്തം മുളളണമെന്നാണ് അവരുടെ വിചാരം. തീവ്രവാദത്തിനെതിരായ കോട്ടക്കൽ യോഗത്തെ കോട്ടക്കൽ കഷായം എന്നു പരിഹസിച്ചവർക്ക് അവർ അവഗണിക്കപ്പെടുമ്പോഴേക്കും കുരു പൊട്ടിയൊലിക്കും. അത്ര തൊലിക്കട്ടിയെ അവർക്കുള്ളൂ. ഇതൊരു Manufacturing Deffect ആയി കണ്ടാൽ മതി.

  ReplyDelete
 11. ഡി.ദാവൂദിനും, മുഹമ്മദ് വേളത്തിനും മുള്ളാൻ മുട്ടിയാൽ സമുദായം മൊത്തം മുളളണമെന്നാണ് അവരുടെ വിചാരം. തീവ്രവാദത്തിനെതിരായ കോട്ടക്കൽ യോഗത്തെ കോട്ടക്കൽ കഷായം എന്നു പരിഹസിച്ചവർക്ക് അവർ അവഗണിക്കപ്പെടുമ്പോഴേക്കും കുരു പൊട്ടിയൊലിക്കും. അത്ര തൊലിക്കട്ടിയെ അവർക്കുള്ളൂ. ഇതൊരു Manufacturing Deffect ആയി കണ്ടാൽ മതി.

  ReplyDelete
 12. ഇവരെല്ലാം കൂടെ ചിരിപ്പിച്ച് ഫാസിസത്തെ ഇല്ലാതാക്കുമോ എന്നാണ് പേടി

  ReplyDelete
 13. ഏതു വിഷയവും അവസാനം സോളിഡാരിറ്റിയിലേക്കും ജമാഅത്തെ ഇസ്ലാമിയിലേക്കും എത്തിക്കാനുള്ള താങ്കളുടെ കഴിവിനെകുറിച്ച് പറയാതിരിക്കാൻ നിർവാഹമില്ല തന്നെ. പണ്ട് പശുവിനെ കുറിച്ച് പഠിച്ചു പോയി തെങ്ങിനെ കുറിച്ച് എഴുതേണ്ടി വന്ന ഒരു കഥയുണ്ടല്ലോ അതാണ് ഓർമ വരുന്നത്. ഈ എണ്ണ വിലയിടിവും സോളിഡാരിറ്റി യും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? അല്ല അറിയാൻ വേണ്ടി ചോദിച്ചതാണേ....

  പലരും പറഞ്ഞ പോലെ കോഴിക്കോട്ടെ അമാനവ സംഗമം സംഘടിപ്പിച്ചതു സോളിഡാരിറ്റിയാണെന്ന കണ്ടു പിടുത്തം ഭയങ്കരം അല്ല അതി ഭയങ്കരം തന്നെ. തിരുവനതപുരത് ഈ അടുത്ത നടന്ന ഫിലിം ഫെസ്റ്റിവലിൽ ചില സോളിഡാരിറ്റിക്കാർ പങ്കെടുത്തിരുന്നു. അതിൽ പ്രശ്നമുണ്ടോ ആവോ. അതും സോളിഡാരിറ്റി യുടെ പ്രവർത്തന റിപ്പോർട്ടിൽ ഉള്പ്പെടുതണോ?

  ReplyDelete
  Replies
  1. ksheeramulloru akidin chuvattilum kothukinnu chora kawthukam

   Delete
 14. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ കൂടിയ ആളുകളുടെ തൊപ്പിയോ തലപ്പാവോ കൃപാണമോ അല്ല പ്രധാനം, സുറി നോക്കി എറിയാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ്. (y)

  ReplyDelete
 15. കൊച്ചിയിലെ പരിപാടിയിൽ അലമ്പുണ്ടാക്കിയ ഷഫീക്ക് സുബൈദ ഹക്കീമിന്റെ മറുപടിക്കുറിപ്പ് എഫ് ബിയിൽ വായിച്ചു. താൻ ആ ചടങ്ങിൽ കാണിച്ചു കൂട്ടിയ അസംബന്ധങ്ങൾക്ക് ഒരു താത്ത്വികാകാടിത്തറ പണിയാൻ പാവം കഷ്ടപ്പെട്ട് പരാജയപ്പെടുന്നതായാണ് തോന്നിയത്. മുസ്‌ലിം സമുദായത്തിൽ ചെറിയൊരു ശതമാനത്തിന്റെ പോലും പ്രാതിനിധ്യം അവകാശപ്പെടാൻ കഴിയാത്ത ചില സംഘടനകളെ പരിപാടിയുടെ പ്രധാന സംഘാടകരായി ക്ഷണിച്ചില്ല എന്നത് മുസ്‌ലിം സ്വത്വത്തിന് നേരെയുള്ള കടന്നാക്രമണമായി ചിത്രീകരിക്കണമെങ്കിൽ ചില്ലറ വിവരക്കേടൊന്നും പോരാ.. ഫാസിസത്തെ ഇന്ത്യയിൽ നാളിതു വരെ എതിർത്ത് തോല്പിച്ചതും മതേതരത്വത്തെ സംരക്ഷിച്ചു നിർത്തിയതും ഷഫീഖ് പറയുന്ന മുസ്‌ലിം സ്വത്വബോധമല്ല, വകതിരിവുള്ള ഇന്ത്യൻ 'മനുഷ്യബോധ'മാണ്. ആ മനുഷ്യ ബോധത്തെയാണ് സംഗമം അഡ്രസ്‌ ചെയ്തത്. ആ ബോധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ് മുസ്‌ലിം സ്വത്വ ബോധത്തെ വികാരപരമായി വഴി തിരിച്ചു വിടുന്നതിനേക്കാൾ നല്ലത് എന്നേ ഷഫീക്കിനോട് പറയാനുള്ളൂ.

  ReplyDelete
  Replies
  1. മണ്ടത്തരം പറയല്ലേ, മാനവ സംഗമം എന്ന് പേരിട്ടു കൊണ്ട് നടത്തിയ കൊച്ചി പ്രോഗ്രാമിൽ മുസ്ലിം സമുദായത്തിലെ ചെറുതോ വലുതോ ആയ പ്രാതിനിധ്യം അവകാശപ്പെടാൻ കഴിയുന്ന ഒരു സംഘടനാ പ്രതിനിധികളെയും സംഘാടകർ ക്ഷണിച്ചില്ല (സംഗമത്തിന്റെ സംഘാടകർ ആക്കിയില്ല എന്ന പരാതി ആരും ഇത് വരെ ഉന്നയിച്ചിട്ടില്ല) പക്ഷെ മറ്റു പല സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചിട്ടുമുണ്ട്‌, മുസ്ലിം സംഘടനകളെ മൊത്തം മാറ്റി നിർത്തിയത് ബോധാപൂർവമാനെന്നും, പ്രശ്നവല്ക്കരിക്കാൻ ഉദ്ദേശിച്ചു തന്നെയാണെന്നും സന്ഘാടകൻ വ്യക്തമാക്കി. ഇതിനെ ഷഫീഖ് മാത്രമല്ല പങ്കെടുത്ത പല പ്രമുഖരും വിമര്ഷിച്ചിട്ടുണ്ട്. കേവല മനുഷ്യരായത് കൊണ്ടല്ല മുസ്ലിംകൾ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ മുഖ്യ ശത്രുക്കളായത്. ഇസ്ലാം തന്നെ ഫാസിസമാണ്‌, ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് ഘടന ഇസ്ലാമാണ് അതിനാൽ ഫാസിസ്റ്റ് വിരുദ്ധ മാനവ സംഗമത്തിൽ മുസ്ലിം സംഘടനകളെ പങ്കെടുപ്പിക്കാൻ സാധ്യമല്ല എന്ന് പ്രഖ്യാപിച്ചു ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളെയും മാറ്റി നിർത്തുമ്പോൾ ജീവനുള്ള പ്രസ്ഥാനങ്ങൾ പ്രതികരിക്കും. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന് പറഞ്ഞ പോലെ നിസ്സാര വിഷയങ്ങളിൽ മാത്രം ചുറ്റിക്കറങ്ങുന്ന ചില പ്രമുഖ മുസ്ലിം സംഘടനകൾ പ്രതികരിച്ചില്ല എന്നത് ഒട്ടും അതിശയിപ്പിക്കുന്ന കാര്യമല്ല

   Delete
  2. വിവാദമായ ഷഫീഖിന്റെ പ്രസംഗം കാണിക്കുന്ന ജനം ടിവിയുടെ ഒരു ക്ലിപ്പുണ്ട്. ''ബിസ്മില്ലാഹി....''എന്നു തുടങ്ങുന്ന ഭാഗം മുതല്‍ കാണിച്ചു തുടങ്ങി ''ഞാനൊരു മുസ്‌ലിം വിശ്വാസിയല്ല'' എന്ന് ഷഫീഖ് പറയുന്നത് കാണിക്കാതെ കട്ടു ചെയ്യുന്ന രംഗം പിന്നെ ''മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിച്ചാല്‍ അടങ്ങിയിരിക്കാന്‍ സാധ്യമല്ല'' എന്നതു മുതലാണ് കാണിക്കുന്നത്.

   ചുളുവില്‍ മുസ്‌ലിം എന്നാല്‍ വലിയ അസഹിഷ്ണുക്കളും വികാരജീവികളും എന്ന് കാണിക്കയും ചുംബനസമരക്കാരുടെ ഫാസിസത്തിന്റെ അസഹിഷ്ണുതക്കെതിരെ നടന്ന മനുഷ്യസംഗംമം പോലും ഐക്യമില്ലാതെ തല്ലിപ്പിരിഞ്ഞു എന്ന് ഒരു വെടിക്ക് രണ്ട് പക്ഷിയെ തള്ളിയിടാന്‍ വെമ്പുന്ന 'വിസര്‍ജനത്തിന്റെ' മനസ്സും, അതേ ഷഫീഖിന്റെ ഹൃദയം നുറുങ്ങിയുള്ള പ്രസംഗത്തെ ''ഹിസ്റ്റീരിയ ബാധിച്ചതുപോലെ അനവസരത്തില്‍ മുസ്‌ലിം സ്വത്വം പുറത്തു ചാടുന്നു.......''എന്ന് വിലയിരുത്തുന്നതിലൂടെ താങ്കളുടെ 'വിസര്‍ജ്യമനസ്സും' ഒന്നാവുന്നു എന്നത്് സങ്കടകരമാണ്.

   ഇനി വല്ല ചിക്കന്‍ബിരിയാണിയും കിട്ടിയാലോ എന്ന മട്ടില്‍ സോളിഡാരിറ്റി - SDPI കൂട്ട് മുന്നണിയാണ് അമാനവം നടത്തിതയെന്ന കണ്ടെത്തല്‍ ഉഷാറായിരുക്കുന്നു. (അമാനവം പോലൊരു പക്ഷം ചേരലിനെതിരെ ജമാഅതിന്റെ തന്നെ ചില ചിന്തകന്മാര്‍ ശബ്ദിച്ചത് ഈ FB യില്‍ തന്നെയല്ലേ.) അതൊന്നും കാണാതെ ചില സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ കാടടച്ചു വെടിവെക്കല്‍ ഉഷാറായിരിക്കുന്നു.

   Reny Ayline, Rupesh Kumar, Rejesh Paul, Biju Ibrahim തുടങ്ങി ഇവിടെ പേരു പരാമര്‍ശിക്കാത്തയും, ദളിത് മുസ്‌ലിം പക്ഷത്തുനിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകും, മതവിശ്വാസവും ഉള്ളവരും ഇല്ലാത്തവരുമായ അമാനവത്തിന് വേണ്ടി ഓടി നടന്ന കുറേ നല്ല മനുഷ്യരെ (അമാനവരെ) സോളിഡാരിട്ടിക്കാരാക്കിയത് ഏതായാലും നന്നായി.

   പിന്നെ സോളിഡാരിറ്റി അവരുടെ സ്വന്തം പരിപാടിക്ക് തന്നെ സ്വാഗതം പറയാനും അധ്യക്ഷത വഹിക്കാനും നോട്ടീസില്‍ പേര് വെച്ച പരിപാടിക്ക് പ്രസംഗിക്കാനും സമയമില്ലാതെ തങ്ങളേറ്റെടുത്ത സമരങ്ങള്‍ക്കായി ഓടി നടക്കുമ്പോള്‍, സോളിഡാരിറ്റിക്ക് മൈക്ക് കിട്ടിയിരുന്നെങ്കില്‍ അമാനവം ഉണ്ടാകുമായിരുന്നില്ലെന്ന ഗവേഷണത്തിന് ഒരു ഡബിള്‍ ഡോകടറേറ്റ് തന്നാലും മതിയാകില്ല. എന്നിട്ട് അതില്‍ എത്ര സോളിഡാരിറ്റി നേതാക്കള്‍ കോഴിക്കോട് ബീച്ചില്‍ മൈക്ക് നക്കിയെന്ന് കൂടി പറഞ്ഞിട്ട് പോയാല്‍ മതിയായിരുന്നു.

   ഫക്ക് ഹ്യുമാനിസം എങ്ങനെയാണ് ഉണ്ടായതെന്ന് അമാനവത്തിലെ കുട്ടികള്‍ വിശദീകരിച്ച സ്ഥിതിക്ക് അതിനു മുതിരുന്നില്ല. എങ്കിലും ആ പ്ലക്കാര്‍ഡിനു പിന്നില്‍ പിടിച്ച Rupesh ന്റെ കുറച്ചു വാക്കുകള്‍ കൂടിയുണ്ടായിരുന്നു. തങ്ങളെ തീട്ടം കോരികളും വെടികളുമെന്നധിക്ഷേപിച്ച ബ്രാഹ്മണിക്കല്‍ സുപ്രീമസിയുടെ, പേരും വേരുമുപേക്ഷിച്ച് മാത്രം ഫാസിസത്തിനെതിരെ ആടാന്‍ വന്നാല്‍ മതിയെന്ന 'മനുഷ്യസംഗമ ഹ്യുമാനിറ്റി'യെത്തന്നെയാണത് ഫക്ക് വിളിച്ചത്.

   Delete
  3. oru chodhyam chumbana samarathinte vaakthavaaya arundhathi ee samarathil munpanthiyil....appo ival enthu dhaarmikathayanu pularthiyathu....alla placardil aaranu ingane ezhuthiyathu??pinne dhaarmikathaye kurichu prasangikkan edathu pakshathinu avakaashamilla......ee f kondulla theri innu majority (ellarumalla) aalukalum innu prayogikaarundu njan aa theriye prolsaahipikunnilla,,,,, njan aa vaaku ezhuthiyavare nyayeekarikunnilla......pakshe ningal edathu paksham aa vaaku jeevithathil pakarthiya arundhathiye koottupidichu sanghamam nadathumbol dhaarmikathaye kurichu oru vaaku mindaan polum ningalkku arhathayilla......

   Delete
 16. മറ്റുള്ളവര്‍ എല്ലാം തെറ്റും മുസ്ലിങ്ങള്‍ (മനുഷ്യര്‍ എന്നൊന്നും അല്ല ) മാത്രം ശരിയും എന്ന് ഒട്ടു മിക്ക പേജുകളിലും എഴുതിയിട്ടുള്ള പുസ്തകം അന്ധമായി പിന്തുടാരാത്ത ഒരാള്‍ക്ക് മാത്രമേ ഒരു "മനുഷ്യന്‍" എങ്കിലും ആയി ജീവിക്കാന്‍ പറ്റൂ. (ഞാന്‍ കിതാബ് വായിച്ചു , അതിലെ ഉള്ളടക്കം കണ്ടു അന്തം വിട്ടു പോയ ഒരാള്‍ ആണ്. ) (Its better to post Anonymous....alle? athe....)

  ReplyDelete
 17. മറ്റ്‌ മുസ്ലിം സഘടനകളെയൊന്നും വിളിക്കാത്തതിൽ ആരും ബഹളം വെക്കില്ല. ഫാസിസത്തെ എന്നോ പുൽകിക്കഴിഞ്ഞ കാന്തപുരം സുന്നിയും ആഖിറത്തിലെ കാര്യങ്ങൾ തന്നെ ഇനിയും പറഞ്ഞ്‌ തീർത്തിട്ടില്ലാത്ത ദുനിയാവിനെ പറ്റി മിണ്ടിയാൽ പിളരുന്ന മൈക്ക്‌ കണ്ടാൽ എതിർ ഗ്രൂപ്പിനെ തെറി വിളിക്കാൻ മാത്രമറിയുന്ന മുജാഹിദുകാരെയും ഫാസിസം എന്നൊന്ന് ഇവിടെയുണ്ടെന്ന് ഇനിയും മനസിലാകാത്ത അവരുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ വരെ മത്സരിക്കുന്ന മുസ്ലിം ലീഗിനെയും ആ പോരാട്ടത്തിൽ പങ്ക്‌ ചേർത്തില്ലെങ്കിൽ ആരും ഒന്നും പറയില്ല.

  ReplyDelete
 18. മനുഷ്യ സമൂഹ ത്തെ കാര്ന്നു തിന്നുന്ന പകര്ച്ച വ്യാധി കേരള സമൂഹ ത്തിൽ കണ്ടത്തിയതിനെ തുടര്ന്നുള്ള ബോധവല്ക്കരണ പരിപാടി കൊള മാക്കി രോഗ കാരണ മാകുന്ന വൈറസു കൾക്ക് നേട്ടം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ആണ് അഭിനവ ന്യൂന പക്ഷ സംരക്ഷകർ ആയി സ്വയം അവരോധിച്ചവർ "അമാനവ സംഗമം" വഴി ചെയ്തത് .

  ReplyDelete
 19. അല്ല എനിക്ക് മനസ്സിലാക്കാണ്ട് ചോദിക്കുവാ..... ഇന്ത്യയില്‍ സംഘപരീവാര്‍ ഫാസ്ഷിസം ശത്രുനിരയില്‍ നിര്‍ത്തിയിരിക്കുന്നത് ഹുമസിസത്തെ യാണോ.... എങ്കീല്‍ നഷ്ടം മുസ്ലിങ്ങള്‍ക്കും ദലിതര്‍ക്കും മാത്രമാവരുതല്ലോ.? ജീ‍വന്‍ നഷ്ടപ്പെടുന്ന്തും അന്യായ്മാ‍യീ ജയിലിലടക്കുയും ചെയ്യുന്നത് ആരെയാണ്‍. അതെ മുസ്ലിം സ്‍ ത്വംതന്നെയാണ് . നിങ്ങ്ള്‍ മനുഷ്യനാകൂ‍ൂ ദേശിയനാകൂ എന്നുതന്നെ യാണ് സംഘപരിവാര്‍ ഫാഷീസവും പറയുന്നത് അവിടെ മുസ്ലിം ആയി നില കൊണ്ടാണ് പ്രതിരോ‍ധം തീര്‍ക്കുന്നത് .ആ സത്വം അഴിച്ചൂവെച്ചല്ല സ്ംഘമിക്കേണ്ടത് ഫാഷിസം എതിര്‍ക്കുന്ന് കമ്മ്യൂ‍ൂണിസ്റ്റായി ഇസ്ലാമിസ്റ്റായി ബുദ്ദിസ്റ്റായീ ദളിദിസ്റ്റായി എനി ഹുമനിസ്റ്റിനെ എതിക്കുന്നുണ്ടെങ്കില്‍ ഹുമനിസ്റ്റായി വേണം സംഘമിക്കേണ്ടത്. അതായത് ഈ ആശയങ്ങളുടെ ആശയവാഹകരായി............എല്ലാം ഊരിവെച്ചല്ല്ല

  ReplyDelete
 20. oru chodhyam chumbana samarathinte vaakthavaaya arundhathi ee samarathil munpanthiyil....appo ival enthu dhaarmikathayanu pularthiyathu....alla placardil aaranu ingane ezhuthiyathu??pinne dhaarmikathaye kurichu prasangikkan edathu pakshathinu avakaashamilla......ee f kondulla theri innu majority (ellarumalla) aalukalum innu prayogikaarundu,,,,, njan aa vaaku ezhuthiyavare nyayeekarikunnilla......pakshe ningal edathu paksham aa vaaku jeevithathil pakarthiya arundhathiye koottupidichu sanghamam nadathumbol dhaarmikathaye kurichu oru vaaku mindaan polum ningalkku arhathayilla......

  ReplyDelete
 21. ഡിയര്‍ ബഷീര്‍ ബായ്...
  ഞാനൊരു ചോദ്യം ചോദിച്ചോട്ടെ... സത്യം പറയുമോ... (ഇതുവരെ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും താങ്കള്‍ മറുപടി പറഞ്ഞില്ല...)
  നിങ്ങളുടെ ബ്ലോഗിലേക്ക് പഴയപോലെ ഇപ്പോള്‍ ട്രാഫിക്ക് ഇല്ല...
  അത് കൂട്ടാനുള്ള എളുപ്പമാര്‍ഗ്ഗം സോളിക്കുട്ടികളെയും സുഡാപ്പിയേയും ചൊറിയുക...
  രണ്ടുകൂട്ടരും പെട്ടെന്ന് കുരുപൊട്ടുന്ന കൂട്ടത്തിലാണ്... അതോണ്ട് ഞമ്മക്ക് ട്രാഫിക് കൂടും... ഇതല്ലേ സത്യം ?
  താങ്കളൊരു പത്രപ്രവര്‍ത്തകനല്ലേ...
  ഒരു പോസ്‌റ്റൊക്കെ ഇടുമ്പോള്‍ ഒന്നു അന്വേഷിച്ചൂടേ.. ആരാണ് ഈ ''അമാനവ സംഗമം'' സംഘടിപ്പിച്ചതെന്ന്...
  താങ്കളെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു... താങ്കള്‍ ഇത്രയ്ക്ക് ചെറുതാകരുത്...

  ReplyDelete
 22. സാക്ഷാല്‍ RSS കാര്‍ സംഗമം നടത്തി ഏതെങ്കിലും മുസ്ലിം സംഘടനകളെ ഭീകര വാദി എന്ന് പറഞ്ഞാലും ഞങ്ങള്‍ കക്കാമാര്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും .ഞങ്ങള്‍ അങ്ങനെയാ...

  ReplyDelete
 23. സ്വന്തം കുഴി തോണ്ടുന്നവർ
  --------------
  ഹാലിളകിയ സുഡാപ്പികളോടും ബുദ്ധിമരവിച്ച അമാനവികരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ
  ഇന്ത്യയിൽ മറ്റെവിടെ ഉള്ളതിനേക്കാളും മുസ്ലീങ്ങൾക്ക്‌ സുരക്ഷിതത്വവും സ്വാതന്ത്ര്യവും കേരളത്തിലുണ്ടെങ്കിൽ അർ എസ്‌ എസിന്റെ അഴിഞ്ഞാട്ടം നല്ല പരിധിവരെ തടഞ്ഞുനിർത്താൻ കേരളത്തിന്‌ സാധിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇവിടുത്തെ ഇടതുപക്ഷ പാർട്ടികളുടെ സാന്നിധ്യം കാരണമാണ്‌, അല്ലാതെ എൻ ഡി എഫിനും ജമായത്തിനും ഇതിലൊരു റോളുമില്ല..
  ഇത്‌ മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിങ്ങടെ തലക്കകത്തുണ്ടായിരുന്നെങ്കിൽ ഇടത്‌ ലിബറലിസത്തിനെതിരെ കോഴിക്കോട്‌ ബാനറുയരില്ലായിരുന്നു..
  നിങ്ങളുടെ ഫക്ക്‌ ഹ്യൂമനിസവും ഫക്ക്‌ ഹിന്ദുത്വയും ഒരു സാധാരണ ഹിന്ദുവിനെപ്പോലും അർ എസ്‌ എസ്സിലോട്ടടുപ്പിക്കും. അവൻ സവർക്കറുടെ നിഘണ്ടുവെടുത്ത്‌ അർത്ഥം തപ്പാനൊന്നും പോവില്ല....
  നാളെ ഗുജറാത്തിലെയോ യുപിയിലെയോ പോലെ ഒരു സംഘപരിവാർ തേർവ്വാഴ്ച്ചുണ്ടാകുമ്പോ കാണാം നമുക്ക്‌ ആരാണ്‌ ഓടിവരാനുണ്ടാവുക എന്ന്...
  കടപാട് ഷിജിത്ത് അവർണൻ

  ReplyDelete
 24. ആകെ മൊത്തം വായിച്ചപ്പോള്‍ പോസ്റ്റ്‌ മുതലാളി അരിഭക്ഷണം തന്നെയല്ലേ കഴിക്കാറ് എന്നൊരു സംശയം

  ReplyDelete
 25. “മുസ്ലീം സംഘടനകൾ“, “മുസ്ലീം സംഘടനകൾ“ എന്നൊരു പുതിയൊരു പ്രയോഗം ഫാസിസ്റ്റ് വിരുദ്ധ സംഗമങ്ങളിൽ (അതേ സംഗമങ്ങളിൽ തന്നെ എന്തൊരു വൈരുദ്ധ്യം അല്ലേ? ). അവതരിച്ചിരിക്കുന്നു. എന്താണീ “മുസ്ലീം സംഘടനകൾ“ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്? മുസ്ലീം ലീഗ് അല്ല തീർച്ച. പിന്നെ എന്താണിവ? സമാധാന പ്രിയരും ഇതര മതങ്ങളെ ബഹുമാനിക്കയും മറ്റ് മതവിശ്വാസികളോടൊപ്പം ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കയും ചെയ്യുന്ന കേരളത്തിൽ മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളികളയുകയും അകറ്റി നിർത്തുകയും ചെയ്തുന്ന തീവ്ര ഹിംസാത്മക വർഗ്ഗീയ സംഘടനകളെയാണ് ഇവർ മുസ്ലീം സംഘടനകളെന്ന് വിളിച്ച് വെള്ളപൂശാനും ഇരകളെന്ന് വിശേഷിപ്പിച്ച് പൊതു സമൂഹത്തിന്റെ ആദരവ് നേടിക്കൊടുക്കാനും ശ്രമിക്കുന്നത്. ഈ പരിപ്പ് മതേതര മനസ്സുള്ള കേരളത്തിലെ പൊതു സമൂഹത്തിലും മുസ്ലീം ജനതക്കിടയിലും വേകില്ല കൂട്ടരേ

  ReplyDelete
 26. വള്ളിക്കുന്ന് കണ്ടു പടിച്ച സത്യത്തെ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ പറ്റിയ സ്തുതി പാടകരെ ഇ-ലോകത്ത് താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞേക്കും.... കേട്ട പാതി കേള്‍ക്കാത്ത പാതി ഒരു പോസ്റ്റിനു വിഷയമായി എന്നും കരുതി എന്തെങ്കിലും എഴുതി പിടിപ്പിച്ചാല്‍ സത്യം അറിയുന്നവര്‍ മിണ്ടാതെ ഇരിക്കും എന്നു കരുതുന്നതും ശുദ്ദ മണ്ടത്തരമാണ്.... താങ്കള്‍ വെച്ച് വിളമ്പാന്‍ ശ്രമിച്ച സോളിഡാരിറ്റി ക്ഷണിക്കപ്പെട്ട വെറുമൊരു അതിഥി മാത്രമായിരുന്നു എന്നത് താങ്കളാകുന്ന കൂപ മണ്ടൂകത്തിന്‍റെ നിഘണ്ടു ആയ എഫ്.ബി(കുണ്ടുകുളം) വഴി ഒന്ന് പരതി നോക്കിയാല്‍ ബോധ്യമാവും

  ReplyDelete
 27. Dear Vallikkunnu,
  kindly use Albendazole, it is used to treat neurocysticercosis, an infection of the nervous system caused by pork tapeworms. This medicine is also used to treat cystic hydatid disease of the liver, lung, and peritoneum, an infection caused by dog tapeworms.

  Albendazole is used to treat infections caused by worms. It works by keeping the worm from absorbing sugar (glucose), so that the worm loses energy and dies.

  This medicine is available only with your doctor's prescription.

  Once a medicine has been approved for marketing for a certain use, experience may show that it is also useful for other medical problems. Although these uses are not included in product labeling in the U.S., albendazole is used in certain patients with the following infections:

  Capillariasis.
  Cutaneous larva migrans.
  Common roundworms (ascariasis).
  Hookworms (ancylostomiasis and necatoriasis).
  Pinworms (enterobiasis or oxyuriasis).
  Strongyloidiasis.
  Tapeworms (taeniasis).
  Trichostrongyliasis.
  Whipworms (trichuriasis).

  I am praying for speedy recovery.

  ReplyDelete
  Replies
  1. Anony....

   it seem that , you needs to consult a good doctor since the above prescribed medicines can't resolve your issues

   we can't expect more than this kinda things from an anony stupid

   Delete
 28. അമാനവ സംഗമം കൊണ്ട് ‘മാധ്യമ‘ത്തിന്റെ കൂലിയെഴുത്തുകാരായ ബുദ്ധിജീവികല്‍ക്ക് ഒരു ഗുണമുണ്ടായി.ചിലര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിഞ്ഞു.മറ്റു ചിലര്‍ക്ക് ഒരു ലജ്ജയും കൂടാതെ അമാനവ സംഗമം ഗം ഭീരമാണെന്ന് പറയാന്‍ കഴിഞ്ഞു.ഇനിയും ചിലര്‍ക്ക് മനുഷ്യ സംഗമത്തില്‍ പങ്കെടുത്തുകൊണ്ടു തന്നെ അതിനെ അവഹേളിക്കാനുമായി.ഒരിലയനങ്ങിയാല്‍ ബഹളമുണ്ടാക്കുന്ന ബുദ്ധിജീവികളില്‍ പലരും ഒരക്ഷരം മിണ്ടിയിട്ടില്ലെന്ന് കാണാം.നാളെ കഥയും കവിതയുമായി ‘മാധ്യമ‘ത്തിലേക്ക് ചെല്ലണമല്ലൊ.മുസ്ലിം തീവ്രവര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ഒരു വാരികയ്ക്ക് മറ്റു മതക്കാരെയും ബുദ്ധിജീവികളേയും മാവോയ്സ്റ്റുകളേയു ഈ വിധത്തില്‍ സ്വാധീനിക്കാനാവുന്നത് തന്നെയാണ് യഥാര്‍ത്ഥ ഫാസിസം.എന്നാല്‍ ഹിന്ദുക്കളില്‍ നിന്ന് ഒരെതിര്‍പ്പും ഉണ്ടായില്ലെന്നത് ശ്രദ്ധിക്കണം.

  ReplyDelete
 29. പണ്ട് ഒരു ഒരു നുണപറയല്‍ മത്സരം നടന്നതായി മുജാഹിദ് പിളര്‍പ്പുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ കേട്ടിരുന്നു ആ മത്സരത്തില്‍ ശെരിക്കും സമ്മാനം കിട്ടിയത് ആര്‍ക്കായിരിക്കും എന്ന് പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സിലായി .

  ReplyDelete
 30. ഇമ്മിണി ബല്ല്യെ എഴുത്ത്കാരനാന്നു പറഞ്ഞു കേട്ടപ്പോള്‍ വന്നതാണ്... ബെറുതെ സമയം മെനക്കെടുത്താന്‍ വേണ്ടി..... അല്ല കോയാ ഇങ്ങളെ കമന്റ്‌ ബോക്സ്‌ നെറക്കാന്‍ ഇതിലും ഭേദം ഉടുമുണ്ട് പൊക്കി കാണിക്കലാണ്.... ഇത് ഒരു മാതിരി കൃമിക്കടി എന്നല്ലാതെ എന്ത് പറയാന്‍... ഒരു പൊസ്തകമൊക്കെ സ്വന്തം പേരില്‍ ഇറക്കി കഴിയുമ്പോള്‍ ചിലര്‍ക്ക് തോന്നും വല്ല്യേ ആളായീന്ന്‍.... ആ തോന്നല് തന്നെയാണ് ഇത് മുയ്മനും വായിച്ചപ്പോള്‍ ഇങ്ങള്‍ക്ക്‌ ഉള്ളത് എന്നു ബോധ്യായി.....

  ReplyDelete
 31. please handover balance tablet to your friend mubashir

  ReplyDelete


 32. ചരിത്രവും മതവും ഉണ്ടാക്കുന്നത് ചില താത്പര്യങ്ങളനുസരിച്ചാണു അത് ആളും അവസരവും അനുസരിച്ചു വായിക്കപ്പെടും വ്യാഖ്യാനിക്കപ്പെടും അതിനനുസരിച്ചു ചിലർ വീരരും ചിലർ ഇരകളും ആയി മാറി കൊണ്ടിരിക്കും

  പിളർപ്പുണ്ടാക്കി കാര്യം നേടാൻ കഥകൾ ഉണ്ടാക്കുന്നത് ആഗോള പ്രതിഭാസം കഥകളിലും പുരാണങ്ങളിലും ചരിത്രത്തിലും മായം ചേർക്കലും നൂതന പ്രവണതയല്ലലോ ?

  നുണ പ്രചരണം മൂലമുണ്ടാകുന്ന അനർതങ്ങൾ പലർക്കും അർത്ഥവും അധികാരവും ആർജിക്കാനും വളർത്താനും സാധിച്ചിട്ടുണ്ടെന്നത് ഒരു ചരിത്ര സത്യം അല്ലേ ?

  ചരിത്രം വളച്ചൊടിച്ചു വളരാമെന്നാണു ചിലർ വ്യാമോഹിക്കുന്നത്


  ചരിത്രം എന്തോ ആയി കൊള്ളട്ടെ വിവെകത്തോടെ സന്മനസ്സോടേ ഭാവി ഭാസുരമാക്കാമെന്ന ചിന്ത മനുഷ്യനെന്നാ ഉണ്ടാകുക

  ReplyDelete
 33. Its our fight... who are believing in humanity ...compassion ...to all including nature and animals.. They don't have any roll in here.. Fascism is not just against a religion...

  ReplyDelete
 34. ഹാലിളകിയ മാപ്പിളച്ചിമാരോടും ബുദ്ധിമരവിച്ച അമാനവികരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ
  ഇന്ത്യയിൽ മറ്റെവിടെ ഉള്ളതിനേക്കാളും മുസ്ലീങ്ങൾക്ക്‌ സുരക്ഷിതത്വവും സ്വാതന്ത്ര്യവും കേരളത്തിലുണ്ടെങ്കിൽ അർ എസ്‌ എസിന്റെ അഴിഞ്ഞാട്ടം നല്ല പരിധിവരെ തടഞ്ഞുനിർത്താൻ കേരളത്തിന്‌ സാധിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇവിടുത്തെ ഇടതുപക്ഷ പാർട്ടികളുടെ സാന്നിധ്യം കാരണമാണ്‌, അല്ലാതെ എൻ ഡി എഫിനും ജമായത്തിനും ഇതിലൊരു റോളുമില്ല..
  ഇത്‌ മനസ്സിലാക്കാനുള്ള സാമാന്യ ബോധം നിങ്ങടെ തലക്കകത്തുണ്ടായിരുന്നെങ്കിൽ ഇടത്‌ ലിബറലിസത്തിനെതിരെ കോഴിക്കോട്‌ ബാനറുയരില്ലായിരുന്നു..
  നിങ്ങളുടെ ഫക്ക്‌ ഹ്യൂമനിസവും ഫക്ക്‌ ഹിന്ദുത്വയും ഒരു സാധാരണ ഹിന്ദുവിനെപ്പോലും അർ എസ്‌ എസ്സിലോട്ടടുപ്പിക്കും. അവൻ സവർക്കറുടെ നിഘണ്ടുവെടുത്ത്‌ അർത്ഥം തപ്പാനൊന്നും പോവില്ല....
  നാളെ ഗുജറാത്തിലെയോ യുപിയിലെയോ പോലെ ഒരു സംഘപരിവാർ തേർവ്വാഴ്ച്ചുണ്ടാകുമ്പോ കാണാം നമുക്ക്‌ ആരാണ്‌ ഓടിവരാനുണ്ടാവുക എന്ന്..

  ReplyDelete
 35. ATTENTION!!!!!!!!!!!!!!!!!!!!!PLEASEDecember 26, 2015 at 9:51 AM

  പ്രീയപ്പെട്ട ബഷീര് നിങ്ങള് എഴുതേണ്ടിയിരുന്നത് വി.പി.റജീനയും സംവിധായകന് അക്ബര് അലിയും പറഞ്ഞ മതപാഠശാലകളിലെ പീഢനങ്ങളെക്കുറിച്ചാണ് അതിനോളം വരില്ല ഒരു ഫാസിസവും. ഇവരുടെയൊക്കെ ഫേസ്ബുക്ക് വാളില് സത്യത്തെ മൂടിവെക്കാന് തെറികൊണ്ട് ഛര്ദിച്ചവരില് സമൂഹത്തില് ഉന്നതസ്ഥാനം വഹിക്കുന്നവര് പോലും ഉണ്ടായിരുന്നു എന്നുള്ളത് ശ്രദ്ധേയമായിരുന്നു

  ReplyDelete
  Replies
  1. INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!INTOLERANCE!!!!!!!

   Delete
 36. A note posted in my fb page on 27.12.2015

  ഇത് കൂടി..

  മുസ്‌ലിം യുവാക്കൾക്കിടയിൽ ഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന ആളുകളുടെ സ്ഥിരം ശൈലിയാണ് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ ലിസ്റ്റ് മാത്രം എടുത്ത് കൊണ്ട് അവതരിപ്പിക്കുക എന്നത്. അത്തരം കുറിപ്പുകൾ വായിക്കുന്ന ഏത് മുസ്‌ലിം ചെറുപ്പകാരനും 'പടച്ചോനേ നമ്മുടെ സ്ഥിതി അപകടമാണല്ലോ, ഇനി എന്ത് ചെയ്യും' എന്നൊരു ഭീതിയുണ്ടാകും. കഴിഞ്ഞ ദിവസം എന്റെ പോസ്റ്റിലും സമാനമായ ഒരു കമന്റ് കണ്ടു. ഗുജറാത്ത്‌, ബാബറി മസ്ജിദ് തുടങ്ങി കുറെ സംഭവങ്ങൾ എഴുതിയ ശേഷം എന്നോടൊരു ചോദ്യം. ഈ സംഭവങ്ങളൊക്കെ ഉണ്ടായപ്പോൾ നിങ്ങൾ പറയുന്ന മതേതരക്കാരും മനുഷ്യത്വക്കാരുമൊക്കെ എവിടെയായിരുന്നു എന്ന്?. അദ്ദേഹത്തിന് ഞാൻ കൊടുത്ത മറുപടി ഇതാണ്.

  "സ്വതന്ത്ര ഇന്ത്യയുടെ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുണ്ടായ അതിക്രമങ്ങളുടെ മാത്രം ലിസ്റ്റ് എടുത്ത് അത് ഹൈ ലൈറ്റ് ചെയ്തു ഒരു പോസ്റ്റുണ്ടാക്കിയാൽ അതാണ്‌ ഇന്ത്യ എന്ന് കരുതരുത്. പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല, ഉണ്ടായ പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാതെ എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കേണ്ടത്. ഇക്കാലമത്രയും ഇന്ത്യയെ ഹൈന്ദവവത്കരിക്കാൻ ശ്രമിച്ച ശക്തികളെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും മൂല്യങ്ങളിൽ പിടിച്ചു നിർത്തിയ ഒരു ജനതയുടെ മതേതര ബോധ്യങ്ങളെ പരിഹസിക്കരുത്. അതിനെ കണ്ടറിയാനും ആദരിക്കാനും കൂടി പഠിക്കണം. ലോകത്ത് എല്ലായിടത്തും മുസ്ലിംകൾക്ക് പ്രശ്നങ്ങളുണ്ട്. പ്രശ്നങ്ങളില്ലാത്ത ഒരു ഭൂമിക താങ്കൾക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ?. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ നോക്കൂ, പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നോക്കൂ. അവിടെയുള്ള മനുഷ്യരെക്കാൾ അന്തസ്സോടെയും സുരക്ഷിതത്തോടെയുമാണ് ഇന്ത്യയിലെ ജനങ്ങൾ കഴിയുന്നത്‌. മുസ്ലിംകൾ അടക്കം. പക്ഷേ നിങ്ങൾ ചെയ്തത് പോലെ മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുണ്ടായ അതിക്രമങ്ങളുടെ മാത്രം ലിസ്റ്റ് എടുത്ത് അത് ഹൈലൈറ്റ് ചെയ്ത് വികാരം കത്തിക്കാൻ ശ്രമിച്ചാൽ അത് ന്യൂനപക്ഷങ്ങളുടെ ഗുണത്തിനായിരിക്കില്ല, മറിച്ച് നാശത്തിനായിരിക്കും കാരണമാകുക എന്ന് മാത്രം പറയട്ടെ. അല്പം വിവേകവും ബുദ്ധിയും നല്ലതാണ്."

  നൂറു കൂടിയിലധികം മനുഷ്യർ.. വ്യത്യസ്ത മതങ്ങൾ, ജാതികൾ, വിശ്വാസങ്ങൾ.. ഒന്നിച്ചു കഴിയുമ്പോൾ സ്വാഭാവികമായ പ്രശ്നങ്ങൾ ഉണ്ടാകും. ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിന് നേരെയും അതിക്രമങ്ങൾ ഉണ്ടാകും. പിന്നോക്ക താഴ്ന്ന ജാതിക്കാർക്കെതിരെ അതിലേറെയുണ്ടാകും. അവയെയെല്ലാം മതേതര ജനാധിപത്യ ശക്തികളോടൊപ്പം ചേർന്ന് നിന്ന് കൊണ്ട് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അത്തരം ശക്തികൾക്കു കരുത്ത് പകരാനാണ് നോക്കേണ്ടത്, അതിന് പകരം 'മുസ്‌ലിം സ്വത്വം' എന്നൊക്കെപ്പറഞ്ഞ് ബഹളമുണ്ടാക്കി വികാരമുയർത്താൻ ശ്രമിച്ചാൽ അത് കൂടുതൽ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ. ഇത് പറഞ്ഞതിന്റെ പേരിൽ എന്നെ ഒരു 'മതേതര കയ്യടിക്ക് വേണ്ടിയുള്ള കോമാളി'യാക്കി ചിത്രീകരിക്കുന്നുവെങ്കിൽ ആ വിശേഷണം ഏറ്റു വാങ്ങാൻ സന്തോഷമേയുള്ളൂ എന്നും പറഞ്ഞു കൊള്ളട്ടെ.
  https://www.facebook.com/vallikkunnu/posts/10205679467332224

  ReplyDelete
  Replies
  1. >>>>>>>മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ നോക്കൂ, പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നോക്കൂ. അവിടെയുള്ള മനുഷ്യരെക്കാൾ അന്തസ്സോടെയും സുരക്ഷിതത്തോടെയുമാണ് ഇന്ത്യയിലെ ജനങ്ങൾ കഴിയുന്നത്‌. മുസ്ലിംകൾ അടക്കം. പക്ഷേ നിങ്ങൾ ചെയ്തത് പോലെ മുസ്‌ലിം ന്യൂനപക്ഷത്തിനു നേരെയുണ്ടായ അതിക്രമങ്ങളുടെ മാത്രം ലിസ്റ്റ് എടുത്ത് അത് ഹൈലൈറ്റ് ചെയ്ത് വികാരം കത്തിക്കാൻ ശ്രമിച്ചാൽ അത് ന്യൂനപക്ഷങ്ങളുടെ ഗുണത്തിനായിരിക്കില്ല, മറിച്ച് നാശത്തിനായിരിക്കും കാരണമാകുക എന്ന് മാത്രം പറയട്ടെ. അല്പം വിവേകവും ബുദ്ധിയും നല്ലതാണ്."<<<<<<<<< ഇതുപോലെ ചിന്തിക്കുന്ന ഒരു പത്തുപേര് നാട്ടില് ഉണ്ടായിരുന്നെങ്കില് എന്നാശിച്ചുപോകുന്നു......

   Delete
 37. ഫാസിസത്തിനെതിരെ മുറവിളി കൂട്ടുന്നതില്‍ ഭൂരിപക്ഷം പേരും ഒന്നാം തരം ഫാസിസ്റ്റുകളാണ് എന്നാണ് എന്‍റെ തോന്നല്‍. എല്ലാവരും മറ്റുള്ളവരുടെ ഫാസിസ്റ്റ് മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്നു.ചീഞ്ഞളിഞ്ഞ സ്വന്തം മുഖം കാണേണമെങ്കില്‍ ഇടയ്ക്കു കണ്ണാടി നോക്കണം.അതാരും ചെയ്തു കാണാറില്ല.

  ReplyDelete
 38. എന്നാലും ഊഹങ്ങളില്‍ കെട്ടിപ്പടുത്ത നുണകള്‍ കാച്ചാമോ ? ഇഷ്ടമില്ലാ അച്ചിക്ക്‌ തൊട്ടതൊക്കെ കുറ്റം അല്ലെ?

  ReplyDelete
 39. ഈ ഞാറ്റുവേല തുടങ്ങിയ മാവോയിസ്റ്റ് അനുകൂല സംഗടനകളെ ഇപ്പോള്‍ നയിക്കുന്നത് ഇസ്ലാമിക ജിഹാദി സംഘടനകള്‍ ആയ ജമായത്തെ ഇസ്ലാമിയുടെയും, SDPI യുടെയും ബുദ്ധികേന്ദ്രങ്ങള്‍
  Hands of Islamic outfits behind Kiss of love. Popular Front of India (PFI) leader and writer of PFI owned news paper 'Tejas', Aneeb arrested for attacking police who were trying to arrest the Kiss of love organizers for creating chaos in the town.
  കേരളത്തിലെ ഹൈന്ദവ ആചാരങ്ങളെ ഹൈന്ധവരെകൊണ്ട് തന്നെ അവഹേളിപ്പിക്കുക്ക .. ഇതൊക്കെ വളരെ മ്ലേച്ചം ആണെന്ന് വരുത്തിതീര്‍ക്കുക .. എന്നാല്ലോ ഇസ്ലാമിക അനാചാരങ്ങളെ ഇവര്‍ ഒരിക്കലും തൊടുകപോലുമില്ല ... അതൊക്കെ ഹലാല്‍ ആണെന്ന് കൂടി വരുത്തിതീര്‍ക്കുക .. അതാണ്‌ ഇവറ്റകള്‍ കുറച്ചു കാലങ്ങള ആയി കേരളത്തില്‍ ചുംബനസമരം, കെട്ടുതാലി പൊട്ടിച്ചെറിയല്‍, ആര്‍ത്തവ സമയത്ത് ശബരിമല തുടങ്ങിയ അമ്പലത്തില്‍ കയറ്റാന്‍ വെല്ലുവിളിക്കുക, അയ്യപ്പ ഭക്തന്‍മ്മാരെ അവഹേളിക്കുക എന്നൊക്കെ ഉള്ള രീതിയില്‍ നടത്തികൊണ്ടിരിക്കുന്നത് .. വിഡ്ഢികള്‍ ആയ പല ഹൈന്ദവരും ഇവരുടെ വലയില്‍ വീണുകഴിഞ്ഞു ... ഇന്ന് ഇവര്‍ നടത്തുന്നത് സാംസ്ക്കാരിക തീവ്രവാദമാണ് .. നാളെ ഇവര്‍ നടത്തുക തലവെട്ടി തീവ്രവാദമായിരിക്കും.. ഇവരെ കരുതിയിരിക്കുക.

  ReplyDelete
 40. ''ഫക്ക് ഹ്യൂമനിസം'' എന്ന പ്ലെക്കാര്‍ഡ് ഏതെങ്കിലും പോസ്റ്റ് മോഡേന്‍ ലിബറലിന്റെ വകയാവാനേ തരമുള്ളൂ. മാനവികതയുടെ പക്ഷത്താണ് ജമാഅത്ത് എക്കാലത്തും നിന്നിട്ടുള്ളത്. ഇതു ബോധ്യപ്പെടാന്‍ അന്ധമായ വിരോധം നീക്കിവെച്ച് വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണും കാതും തുറന്നു വെച്ചാല്‍ മതി

  ReplyDelete
 41. തങ്ങളുടെ കാഴ്ചപ്പാട് ശരിയാണ്.

  ReplyDelete