കേന്ദ്ര മന്ത്രി വയലാര്‍ രവിയോട് വളരെ ബഹുമാനമുള്ള ഒരാളാണ് ഞാന്‍. കേരള
രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്. കോട്ടും സൂട്ടുമിട്ടാല്‍ കാണാനും
കൊള്ളാം, മിതഭാഷിയുമാണ്. പക്ഷെ പരിസരബോധം അല്പം കുറവാണെന്ന് തോന്നുന്നു.
അല്ലെങ്കില്‍ ഈ സമയത്ത് ഗള്‍ഫിലേക്ക് കെട്ടിയെടുക്കില്ല. പ്രവാസി
മലയാളികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എയര്‍ ഇന്ത്യയുടെയും നയങ്ങളില്‍
പ്രതിഷേധിച്ച് മലയാളി സമൂഹം ഒരു അഗ്നിപര്‍വതം പോലെ ചുട്ടു പഴുത്തു
നില്ക്കുന്ന ഈ സമയത്താണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും ഒന്ന് കറങ്ങി രസിച്ചു കളയാം എന്ന് മന്ത്രി തീരുമാനിക്കുന്നത്. സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം.
മന്ത്രിയോട് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത് ഇത് മാത്രമാണ്. സാര്‍, ഇപ്പോള്‍ ഇങ്ങോട്ട് വരരുത്. ഡല്‍ഹിയിലെ ഓഫീസ് റൂമില്‍ ടര്‍കിഷ് കാപ്പിയും കുടിച്ച് മയങ്ങുന്നതിന്റെ സുഖം ഇവിടെ കിട്ടില്ല. സ്നേഹമുള്ളത് കൊണ്ട് പറയുകയാണ്. വല്ലപ്പോഴും സോഷ്യല്‍ മീഡിയകളിലെ ചലനങ്ങളെ നിരീക്ഷിക്കുവാന്‍ വകുപ്പിലെ പരിവാരങ്ങളോട് പറയുന്നത് നല്ലതാണ്. പ്രവാസികളുടെ മനസ്സും അവരുടെ ദുരിതങ്ങളും സങ്കടങ്ങളും അവിടെ നിന്ന് അറിയാന്‍ പറ്റും. അത്തരം ചലനങ്ങളെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു യാത്രക്ക് ഇപ്പോള്‍ താങ്കള്‍ ഒരുങ്ങുമായിരുന്നില്ല.
അങ്ങ് പ്രവാസികാര്യ മന്ത്രിയായപ്പോള്‍ വല്ലതുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് ഗള്‍ഫില്‍ ഉടനീളം കിടിലന്‍ സ്വീകരണങ്ങളും നല്‍കിയിരുന്നു. (അത് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹതഭാഗ്യനുമാണ് ഞാന്‍ ) എവടെ? എന്ത് നടക്കാന്‍ ? സ്വീകരണത്തിനു ചിലവാക്കിയ കാശ് പോയി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രണ്ടായിരത്തി ആറ് മുതല്‍ താങ്കള്‍ ഈ വകുപ്പിലുണ്ട്. അതിനിടയില്‍ കുറച്ചു കാലം വ്യോമയാന വകുപ്പിലും ഇരുന്നു. പ്രവാസ വകുപ്പില്‍ അധികാരമേറ്റ ഉടനെ പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ച് താങ്കളുടെ ഒരു വെടിക്കെട്ടു പ്രസ്താവന ഉണ്ടായിരുന്നു. അതിപ്പോള്‍ താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഒന്നും വേണ്ടായിരുന്നു. നേരാം വണ്ണം ആ എയര്‍ ഇന്ത്യ ഒന്ന് പറപ്പിച്ചാല്‍ മതിയായിരുന്നു. അതുണ്ടായില്ലെന്നതോ പോകട്ടെ പൊന്നും വില കൊടുത്ത് ടിക്കറ്റ് എടുത്തു വന്നവരെ ദുരിത യാത്രയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ ചുണ്ടനക്കി ഒന്ന് പ്രതികരിച്ചു പോയി എന്ന കുറ്റത്തിന് ഏതാനും പ്രവാസികളെ വിമാന റാഞ്ചികളാക്കി ജയിലിലടക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതൊന്നു നടന്നു കിട്ടിയാല്‍ താങ്കളുടെ തലയിലെ ഒരു വലിയ പൊന്‍തൂവല്‍ ആവും അത് !!!. ഈ എഴുവര്‍ഷക്കാലത്തെ കേന്ദ്രമന്ത്രിപഥം സാര്‍ത്ഥകമായി എന്ന് പറയാന്‍ പറ്റും!!.
പത്രവാര്‍ത്ത വിശ്വസിക്കാമെങ്കില്‍ നവംബര്‍ ആറിനു താങ്കള്‍ എമിറേറ്റ്സ് വിമാനത്തില്‍ വരുന്നുവെന്നാണ് കാണുന്നത്. എയര്‍ ഇന്ത്യയില്‍ വന്നാല്‍ സമയത്തിനു എത്തില്ല എന്ന് താങ്കള്‍ക്കു തന്നെ തോന്നിയത് കൊണ്ടാണോ എമിറേറ്റ്സ് തിരഞ്ഞെടുത്തത് എന്നറിയാന്‍ കൌതുകമുണ്ട്. ഗതികേട് കൊണ്ട് മാത്രമാണ് സാര്‍ ഇന്ന് പ്രവാസികള്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്നത്. മറ്റെന്തെങ്കിലും ഒരു ഓപ്ഷന് അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അതവര് ചെയ്യുമായിരുന്നില്ല. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കേരള എയര്‍ലൈന്‍സിന്റെ കാര്യത്തില്‍ പോലും പാര പണിയാന്‍ നടക്കുകയാണ് താങ്കള്‍ കൂടി പങ്കാളിയായ കേന്ദ്ര സര്‍ക്കാരും അതിന്റെ വ്യോമയാന വകുപ്പും. ഒരുകാലത്തും ഈ മലയാളികള്‍ക്ക് സ്വാസ്ഥ്യം കൊടുക്കരുത് എന്ന് പ്രതിജ്ഞ എടുത്തത് പോലെ.
പ്രതിഷേധിക്കാന്‍ അറിയാത്തവരാണ് ഈ പാവം പിടിച്ച പ്രവാസികള്‍.. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി പ്രതികരണത്തിന്റെ എല്ലാ കണികകളും മരുഭൂമിയില്‍ ഊറ്റിയിട്ടു തല താഴ്ത്തി നടക്കുന്നവര്‍. കിട്ടുന്ന പണം മുടങ്ങാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചിലവിനു അയച്ചു കൊടുക്കുക.. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരിക.. ഏതാനും ദിവസം ഭാര്യയും മക്കളോടൊത്തുമൊന്ന് കഴിയുക. വിസ കഴിയും മുമ്പ് ഒരപരിചിതനെപ്പോലെ തിരിച്ചു വന്നു മരുഭൂമിയുടെ വിയര്‍പ്പിലേക്ക് ഊളിയിടുക. ഇത് മാത്രമാണ് അവന്റെ ജീവിത ചക്രം. അതിനപ്പുറമുള്ള ഒരു ജീവിതമോ സ്വപ്നമോ അവനില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന ആ യാത്രയിലെങ്കിലും ദുരിതങ്ങള്‍ സമ്മാനിക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. ആ ഒരു പ്രാഥമിക ആവശ്യത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തുള്ള മന്ത്രിയുമാണ് താങ്കള്‍. അതുകൊണ്ട് തന്നെ താലപ്പൊലിയുമായി താങ്കളെ സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
ഇല്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള് !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര് ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല. നിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ നടത്താറില്ല. അതവര് നടത്തുകയുമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ചീമുട്ട എറിയാനും കഴിയില്ല. ഓഡിറ്റോറിയങ്ങള്‍ നിറയുന്ന ആള്കൂട്ടവും കയ്യടിയും കാണാതിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് താങ്കള്‍ക്കുള്ള ചീമുട്ടയാണ്. Latest update : അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..
Related Posts
എയര്‍ ഇന്ത്യ v/s കൊടി സുനി
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!
Recent Posts
ആമിര്ഖാന് ഹാജിയാര് !
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
മലാല തിരിച്ചു വരുമ്പോള്‍
ഓടരുതാര്യാടാ ആളറിയും !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
മന്ത്രിയോട് വളരെ വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത് ഇത് മാത്രമാണ്. സാര്‍, ഇപ്പോള്‍ ഇങ്ങോട്ട് വരരുത്. ഡല്‍ഹിയിലെ ഓഫീസ് റൂമില്‍ ടര്‍കിഷ് കാപ്പിയും കുടിച്ച് മയങ്ങുന്നതിന്റെ സുഖം ഇവിടെ കിട്ടില്ല. സ്നേഹമുള്ളത് കൊണ്ട് പറയുകയാണ്. വല്ലപ്പോഴും സോഷ്യല്‍ മീഡിയകളിലെ ചലനങ്ങളെ നിരീക്ഷിക്കുവാന്‍ വകുപ്പിലെ പരിവാരങ്ങളോട് പറയുന്നത് നല്ലതാണ്. പ്രവാസികളുടെ മനസ്സും അവരുടെ ദുരിതങ്ങളും സങ്കടങ്ങളും അവിടെ നിന്ന് അറിയാന്‍ പറ്റും. അത്തരം ചലനങ്ങളെ നിരീക്ഷിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു യാത്രക്ക് ഇപ്പോള്‍ താങ്കള്‍ ഒരുങ്ങുമായിരുന്നില്ല.
അങ്ങ് പ്രവാസികാര്യ മന്ത്രിയായപ്പോള്‍ വല്ലതുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്ന് ഗള്‍ഫില്‍ ഉടനീളം കിടിലന്‍ സ്വീകരണങ്ങളും നല്‍കിയിരുന്നു. (അത് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹതഭാഗ്യനുമാണ് ഞാന്‍ ) എവടെ? എന്ത് നടക്കാന്‍ ? സ്വീകരണത്തിനു ചിലവാക്കിയ കാശ് പോയി എന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. രണ്ടായിരത്തി ആറ് മുതല്‍ താങ്കള്‍ ഈ വകുപ്പിലുണ്ട്. അതിനിടയില്‍ കുറച്ചു കാലം വ്യോമയാന വകുപ്പിലും ഇരുന്നു. പ്രവാസ വകുപ്പില്‍ അധികാരമേറ്റ ഉടനെ പ്രവാസികളുടെ വോട്ടവകാശത്തെക്കുറിച്ച് താങ്കളുടെ ഒരു വെടിക്കെട്ടു പ്രസ്താവന ഉണ്ടായിരുന്നു. അതിപ്പോള്‍ താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമോ ആവോ? ഒന്നും വേണ്ടായിരുന്നു. നേരാം വണ്ണം ആ എയര്‍ ഇന്ത്യ ഒന്ന് പറപ്പിച്ചാല്‍ മതിയായിരുന്നു. അതുണ്ടായില്ലെന്നതോ പോകട്ടെ പൊന്നും വില കൊടുത്ത് ടിക്കറ്റ് എടുത്തു വന്നവരെ ദുരിത യാത്രയുടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോള്‍ ചുണ്ടനക്കി ഒന്ന് പ്രതികരിച്ചു പോയി എന്ന കുറ്റത്തിന് ഏതാനും പ്രവാസികളെ വിമാന റാഞ്ചികളാക്കി ജയിലിലടക്കാന്‍ പോകുന്നു എന്നതാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതൊന്നു നടന്നു കിട്ടിയാല്‍ താങ്കളുടെ തലയിലെ ഒരു വലിയ പൊന്‍തൂവല്‍ ആവും അത് !!!. ഈ എഴുവര്‍ഷക്കാലത്തെ കേന്ദ്രമന്ത്രിപഥം സാര്‍ത്ഥകമായി എന്ന് പറയാന്‍ പറ്റും!!.
പത്രവാര്‍ത്ത വിശ്വസിക്കാമെങ്കില്‍ നവംബര്‍ ആറിനു താങ്കള്‍ എമിറേറ്റ്സ് വിമാനത്തില്‍ വരുന്നുവെന്നാണ് കാണുന്നത്. എയര്‍ ഇന്ത്യയില്‍ വന്നാല്‍ സമയത്തിനു എത്തില്ല എന്ന് താങ്കള്‍ക്കു തന്നെ തോന്നിയത് കൊണ്ടാണോ എമിറേറ്റ്സ് തിരഞ്ഞെടുത്തത് എന്നറിയാന്‍ കൌതുകമുണ്ട്. ഗതികേട് കൊണ്ട് മാത്രമാണ് സാര്‍ ഇന്ന് പ്രവാസികള്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുക്കുന്നത്. മറ്റെന്തെങ്കിലും ഒരു ഓപ്ഷന് അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അതവര് ചെയ്യുമായിരുന്നില്ല. കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കേരള എയര്‍ലൈന്‍സിന്റെ കാര്യത്തില്‍ പോലും പാര പണിയാന്‍ നടക്കുകയാണ് താങ്കള്‍ കൂടി പങ്കാളിയായ കേന്ദ്ര സര്‍ക്കാരും അതിന്റെ വ്യോമയാന വകുപ്പും. ഒരുകാലത്തും ഈ മലയാളികള്‍ക്ക് സ്വാസ്ഥ്യം കൊടുക്കരുത് എന്ന് പ്രതിജ്ഞ എടുത്തത് പോലെ.
Malayalam News 05 November 2012
പ്രതിഷേധിക്കാന്‍ അറിയാത്തവരാണ് ഈ പാവം പിടിച്ച പ്രവാസികള്‍.. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളില്‍ രാപ്പകല്‍ വിയര്‍പ്പൊഴുക്കി പ്രതികരണത്തിന്റെ എല്ലാ കണികകളും മരുഭൂമിയില്‍ ഊറ്റിയിട്ടു തല താഴ്ത്തി നടക്കുന്നവര്‍. കിട്ടുന്ന പണം മുടങ്ങാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും ചിലവിനു അയച്ചു കൊടുക്കുക.. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നാട്ടിലൊന്നു പോയി വരിക.. ഏതാനും ദിവസം ഭാര്യയും മക്കളോടൊത്തുമൊന്ന് കഴിയുക. വിസ കഴിയും മുമ്പ് ഒരപരിചിതനെപ്പോലെ തിരിച്ചു വന്നു മരുഭൂമിയുടെ വിയര്‍പ്പിലേക്ക് ഊളിയിടുക. ഇത് മാത്രമാണ് അവന്റെ ജീവിത ചക്രം. അതിനപ്പുറമുള്ള ഒരു ജീവിതമോ സ്വപ്നമോ അവനില്ല. വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടിലേക്ക് പോകുന്ന ആ യാത്രയിലെങ്കിലും ദുരിതങ്ങള്‍ സമ്മാനിക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത്. ആ ഒരു പ്രാഥമിക ആവശ്യത്തില്‍ പോലും ദയനീയമായി പരാജയപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തുള്ള മന്ത്രിയുമാണ് താങ്കള്‍. അതുകൊണ്ട് തന്നെ താലപ്പൊലിയുമായി താങ്കളെ സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
ഇല്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള് !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര് ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല. നിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ നടത്താറില്ല. അതവര് നടത്തുകയുമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ചീമുട്ട എറിയാനും കഴിയില്ല. ഓഡിറ്റോറിയങ്ങള്‍ നിറയുന്ന ആള്കൂട്ടവും കയ്യടിയും കാണാതിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക. അത് താങ്കള്‍ക്കുള്ള ചീമുട്ടയാണ്. Latest update : അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന് ..
Related Posts
എയര്‍ ഇന്ത്യ v/s കൊടി സുനി
ഗള്‍ഫ് മലയാളീ, നാറ്റിക്കരുത്!!!
Recent Posts
ആമിര്ഖാന് ഹാജിയാര് !
തരൂര്‍ മന്ത്രിയായി, സുനന്ദ പണി തുടങ്ങി!!.
മലാല തിരിച്ചു വരുമ്പോള്‍
ഓടരുതാര്യാടാ ആളറിയും !!
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല.
ReplyDeleteപോകരുത്. ഇവനൊക്കെ എങ്ങനെ പല്ലിളിച്ചു കാണിച്ചാലും നമ്മള് പാവം പ്പ്രവാസികള് ഇത്രയും നാള് പ്രതികരിക്കാതിരുന്നത് തന്നെയാണ് ഇതിനെല്ലാം കാരണം. വന്നു കണ്ടു ക്ഷേമം അനേഷിച്ചു പിന്നംപുരത്ത് നിന്ന് തെണ്ടികള് എന്ന് സിനിമാ സ്റ്റൈലില്‍ പറയും.
പ്രവാസികള്‍ക്ക് പ്രയാസം കൂറ്റന്‍ വേണ്ടി അവന്റെ ചോര ഊറ്റിക്കുടിക്കുന്ന വകുപ്പുകളും അത് ഭരിച്ചു നമ്മുടെ കാശ് കൊണ്ട് തന്നെ സുഖമായി ഉണ്ട് ഉറങ്ങുകയും ചെയ്യുന്ന ഇത്തരക്കാരെ ഇനിയും സഹിക്കേണ്ട വഹിക്കേണ്ട കാര്യം ഒരു ശരാശരി പ്രവാസിക്ക് ഇല്ല.
ടോസ് ഭായ്,ചോര ഊറ്റി കുടിക്കുന്ന ഒര്പാട് മൂട്ടകളെ കണ്ടും കൊന്നും പരിചയമുള്ളവരാ നമ്മള് പ്രവാസി ശുംഭന്മാര്!! അത് പോലെ ഒരു മൂട്ട വന്ന് കണ്ടു കീഴടങ്ങാതെ പോകും!!
Deleteഎത്രയും കാലം നമ്മള് പ്രവാസികള്‍ ഇവനെപോലുള്ള ഹിജഡകളെ കണ്ടും കേട്ടും സഹിച്ചു ജീവിച്ചു .....7 വര്‍ഷമായി ഈ പരമ നാറി കേന്ദ്ര മന്ത്രിസ്ഥാനത് ഇരിക്കുന്നു ഇത്രകലതിനിടക്ക് ഇവന് വല്ലതും നാടിന്നോ, നാട്ടുകാര്‍ക്കോ പ്രവാസികളായ നമ്മള്കോ ചെയ്യാന്‍ ഈ പുരാവസ്തുവിന് കഴിഞ്ചിടുണ്ടോ? 2005 പ്രവസികരിയവകുപ് കിട്ടിയപോള്‍ ഈ മഹാനായ മോന് പറഞ്ഞത് നമുക മറക്കാന്‍ പറ്റുമോ?............യെല്ലപ്രവാസികല്കും വോട്ടവകാശം കൊണ്ടുവരും പെന്ഷന് കൊണ്ടുവരും കുറഞ്ഞ ശംബളംപരിത്തി നിശ്ചയിക്കും ഓലക്കയുടെ മൂട്...........വര്ഷങ്ങള്ക്ശേഷം നാട്ടില്‍ വരുമ്പോള്‍ കോടതി, പോലീസ് , കേസ് .... ഇതാണോ നിങ്ങളുടെ സഹായം ഒന്ന് ഓര്‍ക്കുക പ്രവാസികള്‍ പോട്ടിതെരിക്കാനായ അഗ്നി പര്വധമായി നില്കുന്ന ഈ സമയത്ത് ഒരു പ്രവാസി മന്ത്രി ആയീ ഇങ്ങോട്ട് വന്നാല്‍ നിനക്ക് പെട്ടിയില്‍ കേറി തിരിച്ചു പോവാം .....പ്രവാസി മന്ത്രി രാജി വെച്ച് വന്നാല്‍ പോലും പ്രവാസികളുടെ കലി അടങ്ങില്ല മരമാക്രി......
Deleteക്ലാസ് കട്ട് ചെയ്ത് അലമ്പിയടിച്ച് നടക്കുന്നവര്‍ പരീക്ഷയടുക്കുമ്പോള്‍ അവസാന നിമിഷം ഹാജര്‍ ഒപ്പിക്കാന്പെടുന്ന പെടാപ്പാട് കണ്ടിട്ടുണ്ടോ? ഇതും അത്രയേ ഉള്ളൂ... പത്ത് പ്രവാസികളെ കെട്ടിപ്പിടിച്ച് അത്തറും വിയര്‍പ്പും കൂടിക്കുഴഞ്ഞ മണവുമായി തിരിച്ചുചെന്നെങ്കില് മാത്രമേ മാഡവും സിംഗേട്ടനും നടത്തുന്ന ഫൈനല്‍ അസെസ്മെന്റില്‍ (അങ്ങനെ വല്ലതുമുണ്ടോ ? ? ) മിനിമം ഗ്രേഡെങ്കിലും കിട്ടൂ എന്ന് തോന്നിക്കാണും.
ReplyDelete>>കേരള രാഷ്ട്രീയത്തിലെ വളരെ പക്വതയുള്ള നേതാവ്<<
ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതക്കുറവും കൂടെ നില്ക്കുന്ന ഒന്നോ രണ്ടോ ആളുകളുടെ കാര്യത്തില്‍ മാത്രേ വായ തുറക്കൂ എന്ന വാശിയുമാണ് ഈ പക്വതയുടെ മാനദണ്ഡമെങ്കില്‍ എനിക്കൊക്കെ അത് കൊട്ടക്കണക്കിന് ഉണ്ട്.
പ്രവാസികളുടെ പ്രയാസങ്ങളില്‍ കണ്ണടക്കുന്ന മന്ത്രി കേരളത്തില്‍ നിന്ന് തന്നെ ആണല്ലോ എന്നോര്ക്കുംമ്പോഴാണ് ശരിക്കും പ്രയാസം വരുന്നത്, മന്മോഹന് സിങ്ങിനോട് കൂടി ഇദ്ദേഹത്തിന്റെയും നാവു നിശ്ചലമായി എന്ന് തോന്നുന്നു, അല്ലെങ്കില്‍ വിമാന റാഞ്ചല്‍ കേസില്‍ എന്തെങ്കിലും ഉരിയാടാന്‍ ഈ മഹാന് കഴിയാതെ പോയത് കഷ്ടം തന്നെ, അവസരോചിതമായ ഈ പോസ്റ്റിനു ആശംസകള്‍
ReplyDeleteകണ്ണ് അടച്ചു ഇരിക്കുക ഒന്നും അല്ല. എല്ലാ കാര്യങ്ങളും കാണുന്നും കേള്‍ക്കുന്നും ഉണ്ട്. എല്ലാ കരച്ചിലും പിഴിച്ചിലും കേട്ട് കഴിഞ്ഞു തിരിഞ്ഞു നിന്ന് പല്ലിളിച്ചു കാണിക്കും, അതാണ് ദേഷ്യം വരുന്നത്. മുന്‍ മുഖ്യമന്ത്രി വീ എസ് അച്ചുതാനന്തന് ഗള്‍ഫില്‍ വന്നില്ല. ഗള്‍ഫില്‍ പോയി ഒരു പ്രശ്നവും പഠിച്ചില്ല, ഗള്‍ഫ് കണ്ടില്ല. പക്ഷെ എയര്‍ ഇന്ത്യയുടെ ഈ നടപടികള്‍ക്കെതിരെ അദ്ദേഹം ശബ്ദം ഉയര്‍ത്തുകയും ചെയ്തു. നന്ദി ഉണ്ട് സാര്‍. താങ്കള്‍ എങ്കിലും പ്രവാസികളുടെ ശാപത്തില്‍ നിന്നും രക്ഷപെട്ടു.
DeleteBasheer
ReplyDeleteThis is one of your best.
ബഷീര്‍, വളരെ നന്നായി എഴുതി. ഒരു പ്രവാസിയുടെ എല്ലാ വികാരങ്ങളും ഇതില്‍ ഉണ്ട്.
Nangalude(Pravasigalude) Naakkanu Mr. Vallikkunnu..
Deleteഹാവൂ... സമാധനമായി .... എന്റെ വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കും എന്ന് റിസര്‍ച്ച് ചെയ്തു കൊണ്ടിരിക്കുവായിരുന്നു ... എല്ലാം ഇതിലുണ്ട്.. ബഷീര്‍ ഇക്കാക്ക് 1000 ...1000 അഭിവാദനങ്ങള്‍.... FB യില്‍ ഞാന്‍ കുറച്ചു പോസ്റ്റി ആയിരുന്നു.... ഇനി ഈ ബ്ലോഗ് പോസ്റ്റ് ചെയ്തു ഒന്ന് ഹിറ്റ് ആക്കിയാല്‍ മതിയല്ലോ.. ,,,
ReplyDeletegreat and right time.
ReplyDeletecongratulations Basheerkka
വളരെ നല്ല ലേഖനം ബഷീര്‍.
ReplyDeleteപക്ഷെ ഇതുകൊണ്ടൊക്കെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുമോ?
പ്രവാസികളുടെ പ്രധിഷേധം ഒരുമിപ്പിച്ചു അറിയേണ്ടവരിലേക്ക് എത്താന്‍ ഒരു സിംഗിള്‍ ബാന്നെരിനു താഴെ
ReplyDeleteകൊണ്ട് വരാന്‍ എന്തെങ്കിലും ചെയ്യണം അല്ലെങ്കില്‍ ചിന്നി തെറിച്ചു പോകുന്ന ഒറ്റപെട്ട പ്രധിശേധമായി പോകും..സാധാരക്കാരായ
ഞങ്ങള്‍ പ്രവാസികളുടെ എല്ലാ സപ്പോര്‍ട്ടും ഉണ്ടാകും.............congratz! nice work!!
ജനാധിപത്യത്തിന്റെ കാവല്ഭടന്മാര് അതൊന്നുമില്ലാത്ത ഗള്‍ഫിലേക്ക് തുരതുരാ പറക്കുന്നതിന്റെ ഗുട്ടന്‍സ് എന്താണാവോ ?? പ്രജാക്ഷേമം അല്ല എന്ന് നൂറുതരം ! എത്രയെത്ര രാഷ്ട്രീയ നേതാക്കള്‍..അവരെ സീകരിക്കാനും, സ്റാര്‍ ട്രീട്മെന്റ്റ് കൊടുക്കാനും അവരുടെ ആളുകള്‍ ഇവിടെയുമുണ്ട്...അവരും പ്രവാസികളുടെ കോട്ടിട്ടു പ്രവാസിയായി പ്രവാസിയെ നോക്കി പോട്ടിചിരിക്കുന്നൂ...ലേബര്‍ ക്യാമ്പുകളിലെ പതിനായിരങ്ങളുടെ നിശ്വാസങ്ങള്‍ ഇവരാരും കെട്ടീട്ട് പോലുമുണ്ടാകില്ല...പ്രവാസികളെ പോലും ഇതുപോലെ ആസൂത്രിതമായി ഹൈജാക്ക് ചെയ്തീട്ടാണ് ഇത്തരം കലാപരിപാടികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അരങ്ങേറുന്നത്...!
ReplyDeleteസമയം രാത്രി 1 മണി, സ്ഥലം ദുബായ് എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ 3.
ReplyDeleteസഫാരി സൂട്ടും കയ്യില്‍ ഒരു ബാഗും തടിച്ചു വീര്‍ത്ത വയറുമായി ഒരു മധ്യ വയസ്കന്, സ്വപ്നബാണ്ടത്തിന്റെ ഭാരവും പേറി നാട്ടില്‍ നിന്നും വരുന്ന മലയാളി സുഹ്ര്തുക്കള്, അവരുടെ ഇടയിലൂടെ അതാ വരുന്നു, രാജാവിനെ പോലെ. പുറത്തു വന്നു കഴുത്തും കയ്യും നീട്ടി നാല് പാടും നോക്കി. അനേകായിരം ആനകള്കിടയിലൂടെ നാല് പാടും കണ്ണോടിച്ചു.... ആരും തിരിന്ഹു നോക്കുന്നില്ല. കണ്ട ഭാവം പോലും നടിക്കുന്നില്ല. അവിടെ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. അവിടെ നിന്ന് പരുങ്ങുന്നത് കണ്ട ഒരു പാകിസ്ഥാനി അടുത്ത് വന്നു ചോദിച്ചു "അരേ ഭായ് ഖിദര്‍ ജാനാ...." ഊ ഉം .... അയാള്‍ പോയി. പിന്നെയും കുറെ സമയം അയാള്‍ ആരെയോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ നിന്നു... ആരെയും കാണുന്നില്ലല്ലോ... മുഖം കണ്ടാലറിയാം നന്നായി വിശക്കുന്നുണ്ട്... പക്ഷെ ആരോടെങ്കിലും എന്തെങ്കിലും ചോദിക്കണമെങ്കില്‍ ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ അറബിയോ ഇങ്ങ്ളിഷോ അറിയില്ല എന്ന് ആ മട്ടുംഭാവവും കണ്ടാല്‍ അറിയാം.... അവസാനം കണ്ണ് നിറയാന്‍ തുടങ്ങി...അത് പിന്നെ ഒരു കരച്ചിലായി മാറി... പലരും വന്നു എന്തൊക്കെയോ ചോദിച്ചു, പക്ഷെ അതൊന്നും അയാള്‍ക് മനസിലയില്ലെന്നു മുഖം കണ്ടാല്‍ അറിയാം.... പിന്നെ വയറ്റത്ത് കൈ വച്ച് കരയാന്‍ തുടങ്ങിയപ്പോ പോലീസുകാര്‍ക്ക് മനസിലായി, വിശന്നിട്ടാനെന്നു. അവര്‍ അയാള്‍ക് വെള്ളം കൊടുത്തു. കൂടെ അവര്‍ക്ക് കഴിക്കാന്‍ വാങ്ങിയ സാന്ട്വിച്ചും.... അപ്പോള്‍ "ആദിവാസി ചക്ക കൂട്ടാന്‍ കണ്ട പോലെ " അത് അകത്താക്കി..... അവര്‍ എന്തൊക്കെയോ ചോദിച്ചു. ഒന്നും മറുപടി പറയാന്‍ അറിയില്ല..... അവസാനം പോലീസുകാര്‍ അയാളെ പാസ്പോര്‍ട്ട് വാങ്ങിനോക്കി. അതിലെ വിവരങ്ങള്‍ എഴുതിയെടുത്തു. മൈക്കിലൂടെ വിളിച്ചു പറയാന്‍ തുടങ്ങി.....
അപ്പോഴാണ് അറിഞ്ഹത് ആരാളുടെ പേര് രവി എന്നാണെന്നും, വര്‍ഷങ്ങള്‍ക്കു മുന്നേ നാടുവിട്ടു പോയതാണെന്നും....അയാള്‍ ഏതോ ഒരു മന്തിയാനെന്നും.....
പെട്ടെന്ന് ആരോ എന്നെ തൊട്ടു വിളിക്കുന്നു... കണ്ണ് തുറന്നപ്പോള്‍ അതാ മുന്പില് നില്ക്കുന്നു ചൂടുള്ള ചായയുമായി എന്റെ സഹധര്‍മിണി....
അപ്പൊ ന്ഹാന് കണ്ടത് ഒരു സ്വപ്ന മായിരുന്നു അല്ലെ... പക്ഷെ എന്നാലും കുഴപ്പമില്ല, കാരണം പുലര്‍കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ആരോ പറഞ്ചു കേട്ടിട്ടുണ്ട്......
പതിവിലും ഉത്സാഹത്തോടെ ന്ഹാന് ഓഫീസില്‍ പോവാന്‍ ഒരുങ്ങി....
അപ്പോഴും എന്റെ മനസ്സില്‍, ന്ഹാന് കണ്ട സ്വപ്നം സഫലമാവനെ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പിന്നെ സ്വപ്നത്തിലെങ്കിലും ഇങ്ങനെ ഒരു കാഴ്ച കണ്ടല്ലോ എന്നാ സന്തോഷവും........
ഇഷ്ടപ്പെട്ടെങ്കില്‍ ഒരു ലൈക് തരുക.....
like
Deletelike tharilla...
Deleteishtappettu,,,but nhan like tharoola...tharoolaannu paranhaal tharoola..athranne !!
Deleteliked....liked. eniyum like adicha ningalu nilathu nilkkoola..... ennalum liked
Deletegood one :)
Deleteparayaathe vayya....very good(many likes)
Deleteബഷീര്‍ക്ക നിങ്ങള്‍ക്ക് കൂടെ മുഴുവന്‍ പ്രവസികലുമുണ്ട്ദ് ആശംസകള്‍..............
Deletegood
Deleteസുപ്പെര് ബഷീര്‍ക്കാ എനിക്ക് ഈ മൈലാടി മാനേ രണ്ട് പുളിച്ച തെറി പറയാന്‍ അനുവതികുമോ നിങ്ങളുടെ ഈ കമന്റ് ബോക്സില്‍??
ReplyDeleteഈ ബഹിഷ്കരണത്തില്‍ പങ്കെടുക്കാതെ, ഇദ്ദേഹത്തിനു സ്വീകരണവും ആയി വരുന്ന സംഘടനാ കോരന്മാരെ എന്നെന്നേക്കുമായി ഒറ്റപ്പെടുത്തണം... പുഴുത്ത പട്ടികളെപ്പോലെ മാറ്റി നിര്‍ത്തണം ...
ReplyDeleteവയലാര്‍ജി രവിജിക്ക് ഇത് ആരെങ്കിലും വായിച്ചു കൊടുക്കണം.
ReplyDeleteentha onu malayalam vayichan ariyule
Deleteവായിക്കുന്നവനല്ല..വായിപ്പിക്കുന്നവനാണ് മന്ത്രിജി
Deleteannanu kittiya andiye poleya....ravikku kittiya pravasi vaguppu..(randinum upayogikkan ariyilla..)
Deleteനവമ്പര്‍ 13 നു എല്ലാ എഴുത്തുകാരും ബ്ലോഗ്ഗര്മാര് പ്രതിഷേധിച്ചു കൊണ്ട് ബ്ലോഗ്ഗ് പോസ്റ്റ്
ReplyDeleteഇടട്ടെ...(ഒരു വരിയിലെങ്കിലും പ്രതിഷേധമുയര്‍ത്തി എഴുത്തിടാമല്ലോ!)
ഓരോ പ്രൊഫൈല്‍ ഫേസ്ബുക്ക് സ്റ്റാറ്റസുകളും പ്രതിഷേധമുയര്‍ത്തി തരംഗം സൃഷ്ടിക്കട്ടെ...സ്വീകരണച്ചടങ്ങ് നടത്തുന്ന കരിങ്കാലികളെ ഒറ്റപ്പെടുത്തട്ടെ..ഫ്രെണ്ട് ലിസിറ്റില്‍ നിന്നും അവരെ നീക്കം ചെയ്യട്ടെ...
ഈ പ്രതിഷേധ പ്രകടനത്തിലൂടെ എല്ലാ നേതാക്കന്മാരും ഇത് ഒരു പാഠമായി മാറട്ടെ!
പ്രവാസി വിഡ്ഡിയായതുകൊണ്ടല്ല മറിച്ച് എല്ലാം സഹിക്കാനാണവന് പഠിക്കുന്നത്
അതുകൊണ്ട് തന്നെയാണ് ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു ധര്‍ണ്ണയും സമരവും ബന്ദും വഴിതടയലും നടത്തി അവന്റെകൂടി നികുതിപ്പണം ആസ്വദിക്കുന്ന
നാട്ടിലെ ഏതു വിഭാഗവും സര്‍വ്വ ആനുകൂല്യങ്ങളും നേടുമ്പോള്‍ തിരിച്ചു പോക്കിന്റെ ദിനമെണ്ണിക്കഴിയുന്ന അവന് നിസ്സഹായതയോടെ നിര്‍വ്വികാരതയോടെ പുഞ്ചിരിച്ച് വഴിമാറുന്നത്...
അതുകൊണ്ട് തന്നെ ഇത്തരം നേതാക്കന്മാര് അവന്റെ പേരും പറഞ്ഞ് ഗള്‍ഫു ചുറ്റി ആനുകൂല്യങ്ങളും ബിനാമി ഇടപാടുകളും സുഖമായി നടത്തുന്നത്..പാവം പ്രവാസിയുടെ കണ്ണീരുവീണ നിവേദനങ്ങള്‍ ചുരുട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലിട്ട് വിമാനത്തില്‍ മടങ്ങുന്നതും.
വയ്യ..ഇനിയും പ്രവാസിക്ക് വിഡ്ഡിവേഷം കെട്ടാന്‍ വയ്യ!
അവന് പ്രതികരിക്കും...അതി ശക്ത്മായി തന്നെ..
അറിയുക..അന്യരാജ്യമായതിനാല് .. നിയമങ്ങള്‍ക്ക് വിധേയമായതിനാല്‍ ..
താങ്കള്‍ ധൈര്യമായി കടന്ന് വരാം..ഞങ്ങള്‍ കല്ലെറിയില്ല..വഴി തടയില്ല..
മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊടികളേന്തി തെരുവ് ചുറ്റില്ല..
പക്ഷേ ഓര്‍ക്കുക..ഓര്‍മ്മയില്‍ വെക്കുക!
ഒരു കസേര ഒഴിഞ്ഞ് കിടന്നാല്‍ മനസ്സിലാക്കുക..
അതിലിരിക്കേണ്ട ആള് നിങ്ങള്‍ക്കു നേരെ നിരന്തരം ചെരിപ്പെറിയുകയാണെന്ന്!
Noushad bai
Deleteനല്ല നിര്‍ദേശം. പക്ഷെ നവംബര്‍ പതിമൂന്നിനു കരിദിനം ആചരിച്ചിട്ടു കാര്യമില്ല. നവംബര്‍ ആറ് മുതലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. പതിനാലിന് അവസാനിക്കും.
ഹഹഹ..എന്തായാലും സംഭവം ഏറ്റു! തല്‍ക്കാലത്തേക്കെങ്കിലും
Deleteപുള്ളി പേടിച്ച് പിന്മാറീ എന്നു തോന്നുന്നു..
പ്രവാസികള്‍ ഒത്തൊരുമിച്ചാല്‍ ചിലതെങ്കിലും ഇവിടെ നടക്കും എന്നതിന്റെ ചെറിയ ഒരുദാഹരണമാണിത്...എല്ലാവര്ക്കും ഉള്ള ഒരു പാഠവും !
സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് തീര്‍ത്ത് പറയുന്നില്ല. ഉണ്ടായിരിക്കും, താങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള് !
ReplyDeleteമലയാളീ, നാറ്റിക്കരുത്!!
congratulations Basheerkka, വളരെ നന്നായി എഴുതി. ഒരു പ്രവാസിയുടെ എല്ലാ വികാരങ്ങളും ഇതില്‍ ഉണ്ട്.
ReplyDeleteവളരെ നന്നായിട്ടുണ്ട്. ഇനിയും ഇത്തരം നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കാം അല്ലെ ബഷീര്‍ സാഹിബ്.
ReplyDeleteനമ്മുടെ ന്യായമായ അവകാശഗല്ക്ക് നേരെ ഇനിയും ഉത്തരവാദ പെട്ടവര്‍ മുഗം തിരിക്കുകയനെങ്ങില് അടുത്ത് വരുന്ന ലോകസബ തിരെന്ച്ചേ ടുപ്പ് പ്രവാസികളും അവരുടെ കുടുന്ബഗലും ബഹിഷ്ക്കരിക്കുക
ReplyDeleteകേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന കേരള എയര്‍ലൈന്‍സിന്റെ
ReplyDeleteKSRTC maryadakku odikkaaan pattunnillaaa... appozha vimaanam odikkaan pokunnathu....
സുനാമി വരുന്ന ദിവസം കടലില്‍ ചൂണ്ടയിടാന്‍ പോകുന്ന പോലുള്ള ഒരു വരവാണിത്.
ReplyDeleteതാങ്കളെ സ്വീകരിക്കാന്‍ സംഘടന പ്രതിനിധികളായ ചില എമ്പോക്കികള് !. പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും. അതവരുടെ നിയോഗവും തലവിധിയുമാണ്. അതവര് ചെയ്തേ തീരൂ. പക്ഷെ പ്രവാസത്തിന്റെ നോവും നൊമ്പരവും അറിയുന്ന ഒരൊറ്റ മലയാളിയും താങ്കളുടെ സ്വീകരണ ചടങ്ങുകളില്‍ കാണില്ല.(Like 100,000,0000 and more..)
ReplyDeleteകലക്കി ബഷീര്‍ ഭായ്.. സമയത്തിന് പറഞ്ഞ സ്ഥലത്ത് എത്തിക്കും എന്ന് നമ്മുടെ ശകടം ഉറപ്പു കൊടുക്കാത്തത് കൊണ്ടാണല്ലോ അങ്ങൊരു എമിരേറ്റ്സ് പിടിച്ചു വരുന്നത്! ഇതൊരു കുറ്റ സമ്മതം ആയി എടുത്താല്‍ മതി !
ReplyDeleteജനം ഫേസ് ബുക്കില്‍ ചീമുട്ട എറിയുന്നത് ഇദ്ദേഹം അറിയുന്നുണ്ടാവില്ല..ഇയാളെ സ്വീകരിച്ചു ആനയിച്ചു നടക്കുന്നവരെ ആണ് നമ്മള് ഒറ്റപ്പെടുത്തേണ്ടത്. അവര്‍ക്കും ആകാം ഓരോ ചീമുട്ട..
വയലാര്‍ രവിയെ മാത്രമല്ല പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങി ഗള്‍ഫ് നിരങ്ങുന്ന മറ്റൊരു കേന്ദ്ര (സഹ)മന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരെയും ബഹിഷ്കരിക്കണം.
ReplyDeleteഫിയൊനിക്സ്...അന്റെ ബികാരം ഞമ്മക്ക് മനസിലാവുന്നുണ്ട്. ആാ പൂതി മനസില്‍ വെച്ചാല്‍ മതി മോനെ.....
DeleteHAHAHA...U TOO ANONY!!!
Deleteഒരു രാഷ്ട്രത്തിണ്റ്റെ അഭിമാനത്തിണ്റ്റെ മനദണ്ഠം ആളില്ലാതെ പറക്കുന്ന റോക്കറ്റ് വിക്ഷേപണം പൊലെ തന്നെ ജീവനും,ജീവിതവുമായിപ്പറക്കുന്ന ദേശീയ വിമാനങ്ങള്‍ക്കും ചാര്‍ത്തി നല്കാന് നാളിതു വരെ വ്യോമയാന മന്ത്രാലയത്തിനു സാധിക്കാതെ പോയത് കഴിവ് കേടിനപ്പുറം ഏത് കടാപ്പുറത്തിരുത്തിയാലും കഴിവുള്ളവര്‍ മിടുക്ക് കാണിക്കും എന്നു പറഞ്ഞതുപോലെയാണു.
ReplyDeleteരാഷ്ട്ര സ്നേഹമെന്നതു ഇവര്‍ക്കൊക്കെ വെറും അഭിവാദ്യ പരേടുകള് സ്വീകരിക്കുന്നതും ത്രിവര്‍ണ്ണപ്പതാക തല കീഴായി പറപ്പിക്കാതിരിക്കുകയും ചെയ്യുക എന്നത് മാത്രമാണു.
നാവ് കൊണ്ട് ജീവിക്കുകയും ,മനുഷ്യണ്റ്റെ മറക്കാനുള്ള കഴിവിനെ ഇത്രെയേറെ ചൂഷണം ചെയ്യുകയും ചെയ്യുന്ന വേറൊരു വര്‍ഗ്ഗം ഭൂലോകത്തു പോയിട്ട് അഖിലാണ്ഠ പ്രപഞ്ചത്തില്‍ ഉണ്ടാകുമോ എന്നു സംശയമാണു.
വളരെ നന്നായി....ഇത് ഗള്‍ഫു നാടായിപ്പോയി...അല്ലെങ്കില്‍ സത്യമായും ചെരിപ്പെറിഞെനെ
ReplyDeleteExpats should kick his ass out of Gulf. And need to show them what we can do by asking our family to keep this junk out of power play....let him sit at home and stare at the road remembering the glorious days of exploiting laymen's dreams and hopes.
ReplyDeleteഅതാണ് സത്യം, പരിസരബോധം കുറച്ച് കുറവാണെന്ന് തോന്നുന്നു. അല്ലാതെ ഈ സമയത്ത് ഗൾഫിലേക്ക് കെട്ടിയെടുക്കുമോ?
ReplyDeleteഇങ്ങിനെയൊരു വകുപ്പുണ്ടാക്കി ഇതുപോലെ ഒരു മന്ത്രി സ്ഥാനതു ഒരാളെ ഇരുത്തിയത് എന്തിനാണ്...ഇത് പോലുള്ള ടൂര്‍ യാത്രകള്‍ നടത്തി ഗജനാവ് കാലിയാക്കാനോ...പ്രവാസികള്‍ ഒന്നടങ്കം പറയട്ടെ ! വേണ്ട ഞങ്ങള്‍ക്ക് ഒരു പ്രവാസി മന്ത്രി..! ആ വകുപ്പിന്റെ പേരില്‍ ചിലവഴിക്കുന്ന പൈസ അങ്ങിനെയെങ്കിലും ഗജനാവില്‍ ഉണ്ടാകട്ടെ...! പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇവിടെയുള്ള സംഘടനകള്‍ ഏറ്റെടുത് ചെയ്യുന്നുണ്ട്..അവര്‍ മാത്രമേ ചെയ്യുന്നുള്ളൂ..!
ReplyDeleteപ്രവാസി പ്രശ്നങ്ങളില്‍ ഇടപെടാന്‍ യൂസഫ് അലി തന്നെ ധാരാളം !
യൂസഫ് അലിയെ പ്രവാസി അംബാസിടര് ആയി പ്രവാസികള്‍ തന്നെ പ്രതീകാത്മകമായി അവരോധിക്കണം !!! സംഘ ബോധം നാട്ടില്‍ അഴിച്ചു വെച്ചതിന്റെ തിക്ത ഫലം ഇനിയെങ്കിലും പ്രവാസി തിരിച്ചറിയട്ടെ..ഒരു ചോകലെട്റ്റ് പ്രവാസി ഐടന്റിറ്റി അഴിച്ചുമാറ്റി ഒരു ക്രിയാത്മക പ്രതിഷേധം ഉയരട്ടെ..!
എല്ലാവരും കുത്തിയിരുന്ന് കരയുന്നുണ്ടല്ലോ. നിഷ്ക്രിയത്വത്തിനു പ്രവാസി ഭാഷയിലെ അര്‍ത്ഥം പക്വത ആണെന്ന് ഈ പോസ്റ്റു വായിച്ചപ്പോള്‍ മനസിലായി. കഴിഞ്ഞ 9 വര്‍ഷമായി ഈ മെഴ്സി രവികാന്തന് കേന്ദ്രത്തില്‍ പ്രവാസി കാര്യവും വ്യോമയാന കാര്യവും ഭരിക്കുന്നു. പ്രവാസിക്കു വേണ്ടി എന്തു ചെയ്തു ഇതു വരെ? ആറുമാസം കൂടുമ്പോള്‍ ഗള്‍ഫില്‍ വന്ന് പിരിവെടുത്ത് പോകലല്ലാതെ എന്തു ചെയ്തു?
ReplyDeleteവെറുതെ കരഞ്ഞതുകൊണ്ടായില്ല. പ്രവര്‍ത്തിക്കാനുള്ള തന്റേടം വേണം. ഈ വക ജന്തുക്കളെ ബഹിഷ്കരിക്കുക. എന്തിനാണു പ്രവാസികള്‍ എയര്‍ ഇന്‍ഡ്യയില്‍ യാത്ര ചെയ്യുന്നത്? നിങ്ങള്‍ക്ക് ജോലി തരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്തു കൂടെ
അലറി വിളിച്ചും മുദ്രാവാക്യം മുഴക്കിയും കടകള്‍ തല്ലിപ്പൊളിച്ചും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ കത്തിച്ചും നടത്തുന്ന പൊറാ ട്ട് നാടകങ്ങള്‍ മാത്രമാണ് ചില 'ദാ..സന്മാരുടെ' ഭാഷയില്‍ പ്രതിഷേധം. കേരളത്തിന്റെ മുഴുവന്‍ "നേട്ടങ്ങള്‍ക്കും" നിധാനമായത് ഹര്‍ത്താലുകളാണ് അവര്‍ക്ക് . അങ്ങനെയുള്ളവര്‍ പ്രവാസികളുടെ പക്വതയാര്‍ന്ന പ്രതിഷേധത്തെ നിഷ്ക്രിയത്വമെന്നു കരുതുന്നതും പുച്ച്ചിക്കുന്നതും സ്വാഭാവികം .
Deleteപക്വതയാര്‍ന്ന പ്രതിക്ഷേധമോ? ഹഹഹ. അതല്ലല്ലോ എയര്‍ ഇന്‍ഡ്യയില്‍ കണ്ടത്. വിമാനത്തിന്റെ കോക്ക് പിറ്റില്‍ വരെ കയറി പൈലറ്റിനെ ഭീക്ഷണിപ്പെടുന്നതും പ്രവാസിയുടെ പക്വതയുടെ ലക്ഷണമാണെന്ന് ഇപ്പോള്‍ മനസിലായി.
Deleteവളരെ നന്നായി.
ReplyDeleteഇവരെ ആനയിച്ച് കൊണ്ട് വരുന്ന സംഘടനകളെ അല്ലെങ്കില്‍ വ്യക്തികളെ നമ്മളില്‍ (പ്രവാസികളില്‍ ) നിന്നും ഒറ്റപ്പെടുത്തുക.
ReplyDeleteella rashtreeyakkareyum bahishkarikkanam. avarkkellam vendathu nammude money mathramanu. Air India illathakunnathinodu yojippilla. pakshe avar mattulla ailinesnodu sevanathinte karyathil malsarikkan praptharakanam. allenkil ikkazhinja summer vacationile pole mattu airlinukal kazhuthu arakkum (paid sr.2350 for one way ticket - athum budget airline).
ReplyDeleteനിയമ വിധേയമല്ലാത്ത ഒരു പ്രതിഷേധവും 'ഗള്‍ഫ് നാടുകളില്‍ ' പ്രവാസികള്‍ നടത്താറില്ല.
ReplyDeleteWhat you mean here.....?
??
DeleteDear BV,
ReplyDeleteYou have so far penned many articles with social relevance. I have read almost all of them and was thrived.
But I must say this one is the best article I ahve ever read from your pen recently.
It has the intensity of message, flow and simplicity of language, piercing effect. ( I feel so because me too a pavam pravasi)...
Hats off for this time bomb!
Regards
Saleem EP
ബഷീര്‍ക്കാക് എന്റെ ഹൃദയത്തില്‍ നിന്ന് ഒരു സലുട്ട് . നവംബര്‍ ആറ് മുതല്‍ പതിനാല് വേറെ പ്രവാസികള്‍ മൊത്തം നിരാഹാരം ഇരിക്കുന്നതെന്തിന് . ഇത്തരം എഴുത്ത് പോരെ മന്ത്രി പുങ്കവന്റെയും അവനു പൂച്ചെണ്ടു നല്കുന്ന കരിങ്കാലികളുടെയും വസ്ത്രമുരിയാന്‍ . അവര്‍ക്കില്ലാതെ പോയതും അതാണല്ലോ .
ReplyDeletecongratulations Basheerkka ithilum kooduthal endu eyuthana
ReplyDeleteഓരോ പ്രവാസിയും പറയാന്‍ ആഗ്രഹിക്കുന്നത് ബഷീര്‍ ഭായി ഞങ്ങള്‍ക്കു വേണ്ടി പറഞ്ഞു,അല്ല എഴുതി .താങ്ക്സ് .
ReplyDeleteസോഷ്യല്‍ മീഡിയയില്‍ കാണിക്കുന്ന ഈ ശൌര്യം രവിയന്നനെ കാണുമ്പോള്‍ മറക്കില്ല എന്ന് പ്രതീക്ഷിക്കാം...
ReplyDeleteനിങ്ങളൊക്കെ ഇങ്ങനെഎഴുതി വിട്ടതിന്റെ പേരില്‍ അങ്ങേരു വരവ് റദ്ദാക്കിപോലും !!
ReplyDeleteപ്രവാസിയുടെ ആത്മ സംഘർഷങ്ങൾ !!!
ReplyDeleteഓ: ടോ: ഗൾഫിലെ ജോലിയൊക്കെ മതിയാക്കി നിങ്ങ അങ്ങോട്ട് വന്നേക്കണം ബഷീർ സാഹിബ്; രാഷ്ട്രീയക്കാരന്റെ തനി സ്വഭാവം കാണിച്ചു തരും... !!!
ഇതിലും ശക്തമായി ഇനി ഇത് എഴുതാന്‍ കഴിയില്ല. നൂറാള്‍ക്ക് ഷെയര്‍ ചെയ്തിട്ട് തന്നെ ബാക്കി കാര്യം.
ReplyDeleteവള്ളിക്കുന്ന് ബ്ലോഗില്‍ വരുന്നത് ഇതുപോലെ ചില എരിവുള്ളത് വായിക്കാനാണ്. വായിച്ചു മനസ്സ് നിറഞ്ഞു. നന്ദി ബഷീര്ക.. അത് മാത്രമേ തരാനുള്ളൂ.
ReplyDeleteഅവസരത്തിനൊത്ത ലേഖനം .അധികാരം തലയ്ക്കു പിടിച്ച നപുംസകം
ReplyDeleteഈ പോസ്ടോന്നു ആരെങ്കിലും വയലാര്‍ജിക്ക് എത്തിച്ചു കൊടുക്കാമോ....?
ReplyDeleteഅതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇതൊക്കെ അവിടെ എത്തിക്കാണും എന്നതുറപ്പാണ്. ഇനി അഥവാ കിട്ടിയിട്ടില്ലെങ്കില്‍ ഇവിടെ വരുമ്പോള്‍ കോണ്‍സുലേറ്റുകാര്‍ കൊടുത്തുകൊള്ളും.
Deleteഅവസരോചിതമായ ഈ പോസ്റ്റിനു ആശംസകള്‍
ReplyDeleteഓരോ പ്രവാസിയും പറയാന്‍ ആഗ്രഹിക്കുന്നത് ബഷീര്‍ ഭായി ഞങ്ങള്‍ക്കു വേണ്ടി പറഞ്ഞു,അല്ല എഴുതി .താങ്ക്സ്
ഇവരെ ആനയിച്ച് കൊണ്ട് വരുന്ന സംഘടനകളെ അല്ലെങ്കില്‍ വ്യക്തികളെ നമ്മളില്‍ (പ്രവാസികളില്‍ ) നിന്നും ഒറ്റപ്പെടുത്തുക.
വയലാര്‍ രവിയെ മാത്രമല്ല പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങി ഗള്‍ഫ് നിരങ്ങുന്ന മറ്റൊരു കേന്ദ്ര (സഹ)മന്ത്രി ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരെയും ബഹിഷ്കരിക്കണം.
Hi,
ReplyDeleteI am not a 'pravasi', but let me show solidarity with your cause... I think Mr. Ravi can't do anything; see he is one of the 'trinities' in Congress state committee(Antony, Vayalar, Oommen Chandy), but think of the portfolio he is handling in the centre, as if the centre leadership purposefully avoiding him. He is a useless idiot, no one is taking him seriously, either in Kerala or in Delhi, poor lad! And I think, whoever be the minister handling this portfolio, he won't be able to do anything as this would affect the interst of the northern lobby. But, I think he should have resigned from the ministry as he is incapable of doing anything here(so to speak, anywhere)....
1000 like
ReplyDeleteബഷീര്‍ സാര്‍
ReplyDeleteനല്ല പോസ്റ്റ്
ഓരോ പ്രവാസിയും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
പ്രതിഷേധം ഇനിയും ഉയരട്ടെ
പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മറ്റു ബ്ലോഗ്ഗേര്മാര് എല്ലാം അവരാല്‍ കഴിയുന്നത് ചെയ്യേണ്ടിയിരിക്കുന്നു ...!!
സ്വീകരിക്കാന്‍ ഇത്തവണ പ്രവാസികളെ കിട്ടില്ല എന്ന് തീര്‍ത്ത് പറയുന്നില്ല.
ഉണ്ടായിരിക്കും, സംഘടന പ്രതിനിധികളായ ചില എമ്പോക്കികള്...കറക്റ്റ്... ബ്ലഡി മല്ലുസ് ..
ഞാന്‍ എന്റെ പ്രതിഷേധം എന്റെ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്...www.facebook.com/sketch2sketch
ReplyDeleteഒരുപാട് കാലത്തിനു ശേഷമാണ് ബഷീര്‍ക്കയുടെ പോസ്റ്റില്‍ കമന്റു ചെയ്യുന്നത്..ഈ പോസ്റ്റ് വളരെ ഇഷ്ടായി..ഈ അടുത്ത കാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്..
ReplyDeletevery good post BV. I have read all the comments and found no body objected your views. It means all the pravasis irrespective of their political stand they support your points.
ReplyDeleteAll the best.
ഇവന്മാരെ ഒക്കെ സ്വീകരിക്കാന്‍ നടക്കുന്നവനെയാണ് ഒറ്റപ്പെടുതെണ്ടത്.
ReplyDeleteസോഷ്യല്‍ മീഡിയ കാണാഞ്ഞിട്ടോ അതല്ല ഭരണവിരുദ്ധ തരംഗം അറിയാഞ്ഞിട്ടോ അല്ല ,എന്ത് തന്നെ ആയാലും ബഷീര്‍ സാഹിബ് പറഞ്ഞ പോലെ എന്ത് അടിവേലയും ചെയ്യുന്ന "കുറെ എന്ഭോക്കികള് "ഉണ്ടാവും മാലയിട്ടു സ്വീകരിക്കാനും ബൊക്കെ നല്‍കാനുമൊക്കെ ,ഇവര്‍ക്കാണ് നം കരികൊടി കാണിക്കേണ്ടത്.നാം ജാതി മതം നോക്കാതെ ഒന്നിച്ചു ഒരു "മുല്ലപ്പൂ വിപ്ലവം" നടത്തണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
ReplyDeleteപിന്ന ഈ വര്‍ഷത്തെ ഏറ്റവും നല്ല ഒരു പ്രവാസി പോസ്റ്റ് ഇതായിരിക്കും .........
Basheer, Kidu kidu post. no words to appreciate you. brave attempt
ReplyDeleteBasheer , you are great, really I appreciate you.
ReplyDeleteഒരിക്കല്‍ ഞാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ നിന്നും നെടുംബാശ്ശെരിക്ക് വന്നു. എയര്‍ അറേബ്യ ഫ്ലൈറ്റ് ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്തത്. വെളുപ്പിനെ മൂന്നുമണിക്ക് ലാണ്ട് ചെയ്യേണ്ട ഫ്ലൈറ്റ് എത്തിയത് നാലുമണിക്ക്. എന്നാല്‍ കാലാവസ്ഥ മോശം ആയതിനാല്‍ കോഴിക്കോട് ഇറക്കുക ആണെന്ന് സന്ദേശം ലഭിച്ചു. പിന്നെ അങ്ങോട്ട് പോയി തിരിച്ചു നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ സമയം ഉച്ചക്ക് പതിനോന്നു മണി. വിദേശ ഫ്ലൈറ്റ് ആണല്ലോ അതുകൊണ്ട് ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. മസ്ക്കറ്റിലേക്ക് വന്ന ഒമാന്‍ എയര്‍ ഫ്ലൈറ്റ് ഒരു മണിക്കൂര്‍ വൈകി. അങ്ങനെ അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ലോകം മുഴുവന്‍ നടക്കുന്നുണ്ട്.
ReplyDeleteനൂറ്റി മുപ്പതോളം ഫ്ലൈറ്റ്കല് ദിവസവും ലോകത്തിന്റെ നാനാഭാഗത്തെക്ക് സര്‍വീസ് നടത്തുന്ന ഒരു സ്ഥാപനം ആണ് എയര്‍ ഇന്ത്യ. മറ്റു ഫ്ലൈറ്റ് കളെ അപേക്ഷിച്ച് ടിക്കെറ്റ് റേറ്റ് വളരെ കുറവ്. ചില ഗള്‍ഫ് സര്‍വീസുകള്‍ മാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ ഇതുപോലെ ഉള്ള പല പ്രശ്നങ്ങളും എല്ലാ വിമാന കമ്പനികള്‍ക്കും ഉണ്ടെന്നു നമ്മള് മനസിലാക്കണം. പിന്നെ എയര്‍ ഇന്ത്യ മാത്രം എന്നും ഇത്ര പഴി കേള്‍ക്കാന്‍ എന്താണ് കാരണം? വേറൊന്നും അല്ല അത് 'ഇന്ത്യന്‍ ജനതയുടെ' ആയി പോയി അത്ര തന്നെ.
എവിടെ ചെന്നാലും സ്വന്തം നാടിനെ ഒന്ന് താഴ്ത്തി കെട്ടുക എന്നത് മലയാളിയുടെ സ്വഭാവം ആയി പോയി. എന്ത് ചെയ്യാം? വിദേശത്തു ചെന്ന് നല്ല റോഡ് കാണുമ്പൊള്‍ പറയും.." ഹോ എന്ത് നല്ല റോഡ്, നമ്മുടെ നാട്ടില്‍ ആണെങ്കില്‍...... " അവിടെ നാടിനട്ടു ഒരു അടി... ഒരു ഇന്ത്യാക്കാരന് എന്തെങ്കിലും ഉടായിപ്പ് കാണിച്ചാല്‍ വിദേശ പത്രങ്ങള്‍ എഴുതും..."An Indian committed...." എന്നാല്‍ ഒരു ഇന്ത്യാക്കാരന് ഒരു പുരസ്കാരം നേടിയാല്‍ അദ്ദേഹത്തിന്റെ പേരും വിദേശ അഡ്രസ്സും ആകും പറയുക ഇന്ത്യന്‍ ആണെന്ന് മാത്രം പറയില്ല. ഒരു ദിവസം ഒരു ശരാശരി മലയാളി ഒരു പ്രാവശ്യം എങ്കിലും അറിഞ്ഞോ അറിയാതെയോ സ്വന്തം നാടിനെ കുറ്റപ്പെടുത്താറുണ്ട്. ആശ്ചര്യപ്പെടുത്തുന്ന എന്ത് കണ്ടാലും അതില്‍ നമ്മുടെ നാടിനെ ഉള്‍പ്പെടുത്തി ഒരു നെഗറ്റീവ് വാചകം പറഞ്ഞില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെ ആണ് പല മലയാളികളും ചിന്തിക്കുന്നത്.
പറഞ്ഞു പറഞ്ഞു പറഞ്ഞു ഒരു നല്ല കാര്യം വെടക്കാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ പറഞ്ഞു പറഞ്ഞു ഒരു കാര്യം നല്ലതാക്കാനും കഴിയും എന്ന് ഓര്‍മ്മ വേണം. ഒരു സായിപ്പിന് അവന്റെ നാട് എന്തൊക്കെ വൃത്തികെട് കാണിച്ചാലും അത് മറ്റുള്ളവരുടെ അടുത്തു പറയുമ്പോള്‍ നല്ലതാണ്. അവന്റെ നാട്ടില്‍നിന്നും വരുന്ന ഒരു പ്രോഡക്റ്റ് എല്ലാവരുടെയും മുന്പില് അവന് പറഞ്ഞു പറഞ്ഞു അടിപൊളി ആക്കും. എന്നാല്‍ നമ്മളോ? സ്വന്തം നാടിനെ നമുക്ക് തന്നെ മതിപ്പില്ല പിന്നെയാ മറ്റുള്ളവര്‍ക്ക്.
എയര്‍ ഇന്ത്യയുടെ പൈലറ്റ് ചെയ്തത് ശരിയാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല, പക്ഷെ ഇതുപോലുള്ള പല സംഭവങ്ങളും ലോകത്തില്‍ പലയിടത്തും നടക്കുന്നുണ്ട് എന്ന് മനസിലാക്കണം. കുറെ ചീത്ത വിളിച്ചത് കൊണ്ട് എയര്‍ ഇന്ത്യ നന്നാവും എന്ന് ആരും പ്രതീക്ഷിക്കണ്ട. എയര്‍ ഇന്ത്യ രക്ഷപെടെണ്ടത് ഓരോ ഇന്ത്യാക്കരന്റെയും ആവശ്യം ആകണം. പല സ്വകാര്യ കമ്പനികളും എയര്‍ ഇന്ത്യയുടെ ഇരട്ടി ചാര്‍ജ് ആണ് വാങ്ങുന്നത്. വെറുതെ ചിലവാക്കുന്ന ആ പണം നമ്മുടെ തന്നെ സര്‍ക്കാരിന് ലഭിക്കുന്നത് അല്ലെ നല്ലത്? എയര്‍ ഇന്ത്യയും നമ്മളും രക്ഷപെടണം എങ്കില്‍ എയര്‍ ഇന്ത്യ ഒരു സൂപ്പര്‍ ബ്രാന്‍ഡ് ആയി ഉയരണം. ഒരു സാധാരണക്കാരന് അതില്‍ ആകെ ചെയ്യാവുന്നത് നല്ലത് പറഞ്ഞു പരത്തുക എന്നതാണ്. അത് എയര്‍ ഇന്ത്യയെ പറ്റി മാത്രം അല്ല. നമ്മുടെ നാടിനെ പറ്റിയും.
മലയാളികള്‍ സ്വന്തം നാടിനെ എപ്പോഴും ഇകഴ്ത്തിക്കാനിക്കുന്നവരാണ് എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. മറിച്ച് മറ്റാരേക്കാളും സ്വന്തം നാടിനെയും സംവിധാനങ്ങളെയും പുകഴ്ത്തിപ്പറയുന്നവരാണവര്. എയര്‍ ഇന്ത്യയെ അവര്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് ഈ എയര്‍ലൈനിന്റെ കയ്യിലിരുപ്പു കൊണ്ടാണ്, കെടുകാര്യസ്ഥത കൊണ്ടാണ്. മന്ത്രിമാരെ എതിര്ക്കുന്നുന്ടെങ്കില് അതവരുടെ നിഷ്ക്രിയത്വത്തിനെതിരാണ്. എയര്‍ ഇന്ത്യക്കും പ്രവാസി മന്ത്രിക്കുമെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജനവികാരം ഒരൊറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. വര്‍ഷങ്ങളിലൂടെ രൂപപ്പെട്ടു വന്ന പ്രതിഷേധങ്ങളുടെ ക്ലൈമാക്സ് ആണ്.
Deleteമലക്ക് പറഞ്ഞതിനോട് യോജിക്കുന്നു. ഗള്‍ഫില്‍ ചെന്ന് നാലു റോഡുകളും നാലു കാറുകളും, കുറച്ച് വിമാനങ്ങളും കണ്ടപ്പോഴേക്കും ഇന്‍ഡ്യയേയും ഇന്ഡ്യയിലുള്ളതിനെയും പുച്ഛമാണീ സായിപ്പന്മാര്ക്ക്.
Deleteഎയര്‍ ഇന്‍ഡ്യയെ കുറ്റം പറയുന്ന ആരും അതിനെ ബഹിഷ്ക്കരിക്കില്ല. അവിടെ ലാഭം നോക്കും.
എയര്‍ കേരള എന്നു കേട്ടപ്പോഴേക്കും മറ്റൊരു സായിപ്പിനു പുച്ഛം. കെ എസ് ആര് റ്റി സി മര്യാദക്ക് ഓടിക്കാന്‍ പറ്റുന്നില്ല എന്നാണദ്ദേഹത്തിനു സങ്കടം. ഊരുറപ്പിച്ച് കേരളത്തില്‍ യാത്ര ചെയ്യാവുന്ന വാഹനം കെ എസ് ആര് റ്റിസിയേ ഉള്ളു. ജീവന് കയ്യില്‍ പിടിച്ചു വേണം സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുവാന്‍.
@Basheer
Deleteമലയാളികള്‍ പ്രത്യേകിച്ചു പ്രവാസികള്‍ എപ്പോഴും സ്വന്തം നാടിനെ ഇകഴ്ത്തും എന്ന് എനിക്കും അഭിപ്രായം ഇല്ല. ദിവസത്തില്‍ എപ്പോള്‍ എങ്കിലും സന്ദര്‍ഭം ഉണ്ടാവുമ്പോള്‍ മാത്രം. അപ്പോള്‍ ഭരണാധികാരികളെയും നാടിനെയും ചീത്ത വിളിച്ചു ഞാന്‍ ഒന്നും അറിഞ്ഞില്ലേ, എനിക്ക് ഈ രക്തത്തില്‍ പങ്കില്ലേ എന്ന് പറഞ്ഞു സ്വന്തം കൈ വെടിപ്പാക്കും. ഈ പറയുന്ന ആള് തന്നെ കുറച്ചു കഴിയുമ്പോള്‍ പുകഴ്ത്തി പറയുകയും ചെയ്യും കേട്ടോ എപ്പോള്‍ ആണെന്നല്ലേ? നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍... ഹോ നാട്ടില്‍ ആണെങ്കില്‍ എന്ത് രസം ആണെന്നൊക്കെ...എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയെ എതുര്ക്കുന്നതു മനസിലാക്കാം വേണ്ടത് തന്നെ. പക്ഷെ എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡ് എതിര്ക്കപ്പെടെണ്ടത് അല്ല. ഭരണ കര്ത്താക്കാലോ ഓഫീസര്‍മാരോ മാറിയാല്‍ നന്നാവുമായിരിക്കും. വര്‍ഷങ്ങള്‍ ആയി കൊണ്ഗ്രെസ്സ് ഭരിക്കുന്നതിന്റെ ക്ലൈമാക്സ് ഇങ്ങനെ ഒക്കെ ആകുന്നതില്‍ അതിശയം ഇല്ല. പക്ഷെ ഫേസ്ബുക്കിലും മറ്റും വരുന്ന പോസ്ടരുകള് എയര്‍ ഇന്ത്യയെ മുഴുവനായി ആക്ഷേപിക്കുക ആണ്. ഒരു പേര് ഉണ്ടാക്കി എടുക്കാന്‍ ആണ് ബുദ്ധിമുട്ട്. നശിപ്പിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. എന്നിട്ടും ഫ്ലൈറ്റ് എല്ലാം ഫുള്‍ ആയി ഓടുന്നത് കാണുന്നില്ലേ? അതായത് നിറയെ ചീത്ത വിളിക്കുകയും വേണം കുറഞ്ഞ ചിലവില്‍ സഞ്ചരിക്കുകയും വേണം. അത് ഇരട്ടത്താപ്പ് ആണ്.
@Kalidaasan
Deleteശരിയാണ് ഏറ്റവും കുറഞ്ഞ റേറ്റ് എയര്‍ ഇന്ത്യയുടെ തന്നെ ആണ്. അങ്ങനെ കുറഞ്ഞ റേറ്റില്‍ ടിക്കറ്റ് എടുത്തു കയ്യില്‍ പിടിച്ചിട്ടു എയര്‍ ഇന്ത്യയില്‍ ആണ് ടിക്കറ്റ് കിട്ടിയത് എന്ന് പുച്ഛത്തോടെ പറയുന്ന ഒരുപാട് മലയാളികളെ എനിക്കറിയാം. അവര്‍ക്കു പോലും പുച്ഛം എയര്‍ ഇന്ത്യയെ! റേറ്റ് കൂട്ടി വില്‍ക്കുന്ന മറ്റു സ്വകാര്യ വിമാന കമ്പനികള്‍ മാന്യന്മാര്..
@ Malak... Air Arabia is not flying from Abu Dhabi!!!!....It belongs to Sharjah People....Please note it.
Delete@Anony
DeleteYou are right. thanks. I was travelling from Muscat to Sharja and Sharja to Cochin during very rush time. It was years back, and after this incident, I never choose Air Arabia again.
വയലാര്‍ രവി ഗള്‍ഫ് യാത്ര റദ്ദാക്കി എന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്ന് തോന്നുന്നു. ഒരാഴ്ചത്തേക്ക് അത് നീട്ടുക മാത്രമാണ് ചെയ്തത് എന്നാണ് അറിയാന്‍ കഴിയുന്നത്. നവംബര്‍ ഒമ്പതിന് ഹരിയാനയില്‍ വെച്ചു നടക്കുന്ന AICC samvad baithak നു ശേഷം അദ്ദേഹം ഗള്‍ഫിലേക്ക് കെട്ടിയെടുമെന്നു തന്നെയാണ് സൂചനകള്‍. അതുകൊണ്ട് തന്നെ വിജയാരവം മുഴക്കാന്‍ സമയം ആയിട്ടില്ല. പ്രതിഷേധങ്ങള്‍ തുടരട്ടെ. ജനകീയ വികാരം എന്തെന്ന് മന്ത്രിപുംഗവന്മാര് അറിയട്ടെ
ReplyDeleteഈ ലേഖനത്തിന്റെ കുറച്ചു കോപ്പികള്‍ മന്ത്രിയുടെ 'ഫരിഫാടികളില്' വിതരണം ചെയ്യാന്‍ പ്രവാസികള്‍ തയ്യാറാവുക. അതു മന്ത്രിയുടെ കയ്യിലു മെത്തട്ടെ. എങ്കില്‍ ശീതീകരിച്ച ഹാളിലും ആ കോട്ടിനുള്ളില്‍ ലേശം വിയര്‍പ്പു പൊടിയും. അതു മതി !
ReplyDeleteമ്യാവൂ: ചീമുട്ടക്കും ഇപ്പോള്‍ ഒരു വിലയുണ്ട്!
കേരളത്തിന്റെ എയര്‍ലൈന്‍സ് ...... നല്ല കഥ നേരാവണ്ണം ബസ് സര്‍വീസ് നടത്താന്‍ അറിയാത്ത നമ്മുടെ സര്‍ക്കാര്‍ ആണ് വിമാനം ഓടിക്കാന്‍ പോണത് ... നിങ്ങള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ???
ReplyDeleteനിങ്ങള്‍ പ്രവാസികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം വയലര്ജിയെ ദുബായ് എയര്‍പോര്‍ട്ടില്‍ ഇറക്കുന്നതിനു പകരം കിഷ് ദ്വീപില്‍ കൊണ്ടുപോകുക , അങ്ങേരു ദുബായില്‍ വരണം എന്ന് പറഞ്ഞാല്‍ വിമാനം റാഞ്ചല്‍ കേസ് എടുക്കുക , അവസാനം ഒത്തുതീര്‍പ്പെന്ന നിലയില്‍ കിഷ് ദ്വീപില്‍ നിന്നും
ഒരു വഞ്ചി കൊടുക്കുക , പോകുന്ന വഴിക്ക് വല്ല ഇറ്റാലിയന്‍ കപ്പല്‍ വന്നാല്‍ നമ്മള് രക്ഷപ്പെട്ടു
അയ്യോ ഇറ്റലി പറ്റില്ല ... അത് madam വും പള്ളികരും ഇടപെടും ..
സോമാലിയ ആയിക്കോട്ടെ ആരും തിരിഞ്ഞു നോക്കില്ല ....
DCDCWE
ReplyDeleteWell said......
ReplyDeleteENDINAAAAAAAA ENGHOTT KETTIYEDUTHAD MANASSILAKUNNILLA DELHIYIL NINN MAKKALKUM MAKKALA MAKKALKUM PINNE AVARA MAKKALKUM SONIYANTEYUM RAHULINTEYUM CHERIPPUM KALUM NAKKI AVIDE THANNE NINNAAAL PORE EEEEEEE PPPAAVAM PRAAVISAKAL ENGHANEYUM JEEVICH POIKOLUM ENI EVIDE VANN JHAGGALE KANGJI MUTTIKKKALLLE
ReplyDeleteBasheer bhaayee.. Ee gundu pottikkanamennu njaanum karuthiyirunnu.. Raashtreeyathile itharam nakkikale bhikshaadanathinallaathe onninum kollilla. Ini namukku prathikarikkaam .. Ellaam pole marakkaathithirikkaan shramikkaam.
ReplyDeleteവയലാര്‍ രവി വ്യോമയാന മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തിയത്രേ!. എയര്‍ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്ക് നേരിട്ട ദുരിതങ്ങള്‍ വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും വയലാര്‍ രവി പറഞ്ഞു!!.(മാതൃഭൂമി) ഉവ്വ് ഉവ്വ്.. ഒക്ടോബര്‍ പത്തൊമ്പതിന് നടന്ന പ്രശ്നത്തെക്കുറിച്ച് പ്രവാസി മന്ത്രിക്കു ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ആറ് വരെ കാത്തിരിക്കേണ്ടി വന്നു !! അതും സോഷ്യല്‍ മീഡിയ വഴി ചീമുട്ടകള്‍ ഓഫീസില്‍ എത്തിയപ്പോള്‍..
ReplyDeleteനിങ്ങളുടെ ലേഖനവും അതിനൊരു പ്രധാന കാരനമായിട്ടുണ്ടാവും. vallikkunnu impact
Deleteപ്രവാസി മന്ത്രി ചര്‍ച്ച ചെയ്ത് നാളെ തന്നെ ഇതൊക്കെ പരിഹരിക്കും എന്നു കരുതുന്നവര്‍ക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ. ഒരു പ്രശ്നം ഉന്നയിക്കപ്പെടുമ്പോള്‍ മന്ദബുദ്ധിയല്ലാത്ത ഏത് മന്ത്രിയും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാം എന്നു പറയും. അത് കേട്ട് പുളകം കൊള്ളുന്നവര്‍ അതിലും മന്ദബുദ്ധികളായിരിക്കണം. ഈ രവി തന്നെ ഇതേ വാചകം കഴിഞ്ഞ് 9 വര്‍ഷത്തിനുള്ളില്‍ എത്ര വട്ടം ആവര്ത്തിച്ചിട്ടിട്ടുണ്ട് എന്നതിന്റെ കണക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ?
Deleteഗള്‍ഫില്‍ വന്നില്ല എന്നു കരുതി രവിക്ക് ഒരു ചുക്കും സംഭവിക്കില്ല. ഇതിലും സുഖവും സൌകര്യവുമുള്ള അനേകം നാടുകളുണ്ട് അദ്ദേഹത്തിനു പോകാന്‍
//പൂച്ചെണ്ട് തരാനും കൂടെ നിന്ന് പല്ലിളിച്ചു നില്ക്കുന്ന ഫോട്ടോയെടുത്തു പത്രത്തില്‍ കൊടുക്കാനും അവര്‍ കാണുമായിരിക്കും.അതവരുടെ നിയോഗവും തലവിധിയുമാണ്//
ReplyDeleteഈ തലവിധി എന്നെങ്കിലും മാറുമോ ആവോ ?
നിങ്ങളെ ഈ പോസ്റ്റ് ശരിക്കും ഏറ്റു
ReplyDeleteഏതു മന്ത്രി യായാലും ഏതു പാര്‍ട്ടിയായാലും വാചകമാടിച്ചാല് കയ്യടിയും സ്വീകരണവും കിട്ടുമെന്ന് കരുതി ഇനി
ReplyDeleteഇങ്ങോട്ടേക്കു എഴുന്നള്ളണ്ട.കൂവി വിളിക്കാനും കരിങ്കൊടി പ്രകടനം നടത്താനും ഇവിടുത്തെ നിയമം അനുവദി ക്കാത്ത
തിനാല്‍ മാന്യമായി നിങ്ങളെ അവഗണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.ഇനി ആരെങ്കിലും നിങ്ങളെ പരിഗണിക്കുന്നു വെങ്കില്‍
അത്തരം കരിങ്കാലികളെ തിരിച്ചറിയാനും ഞങ്ങള്‍ക്ക് കഴിയും.വാഗ്ദാനങ്ങളുടെ വീണ മീട്ടി ഞങ്ങളെ ഉറക്കി ക്കിടത്തി
പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയി.ഞങ്ങളുടെ പിതാക്കളും ജേഷ്ടന്മാരും ഇതിലൊക്കെ പലതും നടക്കുമെന്ന് കരുതി
നിങ്ങള്‍ക്കൊക്കെ പരവതാനി വിരിച്ചു കാത്തിരുന്നവരാണ്.അവരില്‍ പലരും കണ് മറഞ്ഞു പോയി.അത് കൊണ്ട് ഇനി
വാചകമടി ഞങ്ങള്‍ക്ക് വേണ്ട.അതിനു വേണ്ടി ആരെയും ഇങ്ങോട്ട് കെട്ടി എടുക്കണ്ട. വല്ലതും ചെയ്യാന്‍ കഴിയുമെങ്കില്‍
ചെയ്തു കാണിക്കു.എന്നിട്ട് വാ.. ഞാന്‍ അത് ചെയ്തു പൂര്‍ത്തിയാക്കിയെന്നു പറയാന്‍.,അല്ലാതെ മയക്കി കിടത്താന്‍
നിങ്ങള്‍ വരേണ്ട.ആവശ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വയം മയങ്ങാനറിയാം. മലയാളം ന്യൂസില്‍ നിങ്ങളുടെ ലേഖനവും സി.ഓ.ടി.
അസീസിന്റെ ലേഖനവും വായിച്ചിരിന്നു. മുഖം നിക്കാതെ കാര്യങ്ങള്‍ തുറന്നടിചെഴുതാന് കഴിവ് കാണിക്കുന്നവരാണ്
സമൂഹത്തിനിന്നാവസ്യം.രണ്ടു പേരെയും അഭിനന്ദിക്കുന്നു. -- ബാപ്പു ,പെരിങ്ങോട്ടു പുലം
എയര്‍ ഇന്ത്യയുടെ പ്രശ്നങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലാ..
ReplyDeleteഅതില്‍ പ്രവാസകാര്യം നോക്കുന്ന രവിജി പത്തുപൈസയുടെ ഉപകാരം പ്രവാസിക്ക് ചെയ്തിട്ടും ഇല്ലാ..!
അങ്ങിനെയുള്ള ഒരാള്‍ കൊട്ടും സ്യൂട്ടും ഇട്ടു പ്രവാസികളുടെ അടുത്തേക്ക് പല്ലിളിച്ചു കൊഞ്ഞനം കുത്താന്‍ വരുന്നത്
നാറ്റക്കേസും ആണ്.!!
പക്ഷെ പ്രവാസി കഷ്ട്ടപ്പെടുമ്പോള്‍ വിദേശകാര്യം നോക്കുന്ന അരമന്ത്രി അയമ്മദിനെയും എവിടെയും കണ്ടില്ലല്ലോ..??
പ്രയാസത്തില്‍ കഴിയുന്ന പ്രവാസിയുടെ നല്ലൊരു ഗുണഭോക്താവ് ആണ് പുള്ളിയും പുള്ളിയുടെ പാര്‍ട്ടിയും എന്നാണ് എന്ടെ അറിവ്.
അവര്‍ക്കെതിരെ എന്തെ ഒന്നും പറയാത്തെ.
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സങ്കടന തങ്ങളെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടര് അവിടെ ഉണ്ടല്ലോ..അവര്‍ക്ക് നാട്ടിലെ പാര്‍ട്ടിക്ക് പണം പിരിച്ചു അയച്ചു കൊടുക്കുന്ന രിസീവരുടെ റോള്‍ മാത്രേ ഉള്ളോ..??അതോ നാട്ടിലെ ഇലക്ഷന് വിമാനം ചാര്‍ട്ട് ചെയ്തു കൊടുക്കലും നാട്ടില്‍ നിന്നും വരുന്ന ഞമ്മണ്ടേ നേതാക്കള്‍ക്ക് സിക്കാറിനു കൂട്ട് പോകലും മാത്രമാണോ അതിന്ടെ പണി.
രവിയെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ എന്നാണ് എന്ടെ നയം.എയര്‍ ഇന്ത്യ തകരല്‍ സ്വപ്നം കാണുന്ന ഒരു വര്‍ഗമാണ് നമ്മെ ഭരിക്കുന്നത്.അവരുടെ ഓശാരം പറ്റി ജീവിക്കുന്ന രവിക്കും അയമ്മദിനും അടക്കം എട്ടാള്‍ക്കും പാവപ്പെട്ട പ്രവാസികളെ കാണാനേ പറ്റില്ലാ..!!
എയര്‍പ്പോട്ടില്‍ കിടിലന്‍ സ്വീകരണം ഒരുക്കിക്കാനും പരിപാടി വന്‍വിജയമായെന്നു നാട്ടില്‍ പത്തു കോളം വാര്‍ത്ത സങ്കടിപ്പിക്കാനും രവിക്കും കൂട്ടര്‍ക്കും വലിയ പാടൊന്നും ഉണ്ടാകില്ലാ..ഇടയ്ക്കു "പ്രവാസികളുടെ പ്രശ്നം തീര്‍ക്കാന്‍ ഞാന്‍ എന്നും കൂടെ ഉണ്ടാകും" എന്ന ഒരു പ്രസ്ഥാവനയും നടത്തിയാല്‍ ഉഷാര്‍.
(തരൂര്‍ വരെ തിരോന്തരത്തു നൂര്‍ ആളെ സങ്കടിപ്പിക്കുന്ന കാലാ..!!)
അല്ലേലും അവനാണ് ഒരു പ്രശ്നം വരുമ്പോള്‍ മാത്രമേ പലരും മൂട്ടിലെ പൊടിതട്ടി എണീക്കൂ...പ്രതികരിക്കാനും പതിഷേധിക്കാനും ഇനിയും കാത്തിരിക്കണോ എന്ന് ഓരോ പ്രവാസിയും സ്വയം ഓര്‍ക്കേണ്ട സമയമാണിത്.
ബഷീര്‍ക്കാക്ക് ഒരായിരം അഭിവാദ്യങ്ങള്‍..!!
www.pravasam.zzl.org
ReplyDeletewww.pravasam.zzl.org
ReplyDeleteബഷീര്‍ അയാള്‍ യാത്ര മാറ്റിയത് നിങ്ങളുടെ കൂടി വിജയമാണ്. തുടര്‍ന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടുക. വായനക്കാരായ ഞങ്ങല കൂടെയുണ്ട്. Vijesh Thacharath, TIT Dubai
ReplyDeleteരവിയെ കുഴിയില്‍ തള്ളിയ ബഷീറിയന്‍ പോസ്റ്റ്
ReplyDeletesaifu
(വയലാര്‍ രവി + ചീ മുട്ട = യാത്ര ക്യാന്‍സല്‍ + വകുപ്പ് മന്ത്രി യുമായി ചര്‍ച്ച
ReplyDeleteപ്രതികരണം * വിലകയറ്റം( പെട്രോള്‍ =ഡീസല്‍) = ??
ചുക്കിനും ച്ചുന്നാംബിനും കൊള്ളാത്ത കോണ്‍ഗ്രസ് കാരെ നിങ്ങള്‍ വീണ്ടു വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു നിങ്ങളെ ഒന്ന് തലോടാന്‍ ചാന്‍സ് കിട്ടുമെങ്കില്‍ വോട്ട ചെയാന്‍ ക്യു നിന്നത് പോലെ ക്യു നിന്ന് നിങ്ങളെ തലോടുമായിരുന്നു സ്നഹ പൂര്‍വ്വം നിങ്ങളെ രാഷ്ട്രീയ ഇച്ചാ ശക്തിയില്ലാത്ത ഹിജഡകള്‍ എന്ന് വിശേഷിപ്പിക്കട്ടെ കൈകള്‍ ശുധമായവനു മാത്രമേ തന്ടെടം കാണിക്കുവാന്‍ കയിയുകയുള്ളൂ എന്നതൊരു യാതാര്ത്യമാണ് :യാത്രകാരന്
ReplyDeleteഎയര്‍ ഇന്ത്യയുടെ ക്രൂരത മലയാളികള്‍ക്ക് പുതുമയുള്ളതല്ല. നെല്ലിപ്പടി പല പ്രാവശ്യം കണ്ടാലേ വീട്ടിലെ ചവിട്ടുപടി ഒന്ന് കാണാന്‍ പറ്റൂ എന്നതാണ് സ്ഥിതി. സത്യത്തില്‍ ഈ വിമാനം പാക്കിസ്താന്റേതാണോ എന്ന് പലപ്പോഴും തോന്നി പോകും. പ്രവാസികളുടെ ക്ഷമ അപാരമാണെന്ന് അവര്‍ക്ക് നല്ലതുപോലെ അറിയാം. എന്നിരുന്നാലും, മറ്റൊരു സത്യം പറയാതിരിക്കാന്‍ വയ്യ. എയര്‍ ഇന്ത്യ ആണെങ്കില്‍ വെറുതെ ചൊറിച്ചല് തോന്നുന്ന പ്രവാസികളും ഉണ്ട്. ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിച്ച് എയര്‍ ഇന്ത്യയെ ചവര്‍ ഇന്ത്യ ആക്കുന്ന ഒരു സ്റ്റയില് പ്രവാസലോകത്തുണ്ട്. ഇതേ ആളുകള്‍ മറ്റു വിദേശ വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഏതു അവഗണന സഹിച്ചാലും, മദാമ എയര്‍ ഹോസ്റെസ്സിന്റെ ധിക്കാരം കലര്‍ന്ന മറുപടി കേട്ടാലും പൂച്ചയെ പോലെ ഇരിക്കും. വിമാനം മണിക്കൂറുകള്‍ നേരം വൈകിയാലും, എമിരേറ്റ്സ് വിമാനത്തിലെ ഓരോരുത്തര്‍ക്കും വേണ്ടി സജ്ജീകരിച്ച സ്ക്രീനിന്റെ മഹത്വം പറയും. ഇത്തിഹാദിലെ രുചിയില്ലാത്ത ഭക്ഷണത്തെ പറ്റി പുളകം കൊള്ളും. ഒരു കുപ്പി വെള്ളം പോലും കുടിക്കാന്‍ തരാത്ത എയര്‍ അറേബ്യ എന്ന വിദേശ വിമാനത്തില്‍ കയറി എയര്‍ ഇന്ത്യയെ ചീത്ത വിളിക്കും. ശ്രീലങ്കന്‍ എയര്‍, ഖത്തര്‍ എയര്‍ എന്നതിലൊക്കെ കയറി ചിലപ്പോഴൊക്കെ മണിക്കൂറുകള്‍ വെള്ളം പോലും ഫ്രീ ആയി കിട്ടാതെ ഇടയിലുള്ള സ്റ്റോപ്പില്‍ കാത്തിരുന്നാലും അവര്‍ക്ക് ഒരു പ്രശ്നവും ഇല്ല. ആകാശ ചുഴിയില്‍ വീണു പറന്നുകൊണ്ടിരുന്ന വിദേശ വിമാനത്തില്‍ വീണ പരിക്കേറ്റ മലയാളികള്‍ മൂടും തട്ടി, ഒരു ചിരിയും പാസ്സാകി എഴുന്നേറ്റുപോയി സീറ്റില്‍ പോയി ഇരുന്ന ചരിത്രവും ഉണ്ട്. അവിടെയൊന്നും കമാ എന്നൊരക്ഷരം മിണ്ടില്ല. മിണ്ടിയിട്ടു കാര്യവും ഇല്ല. അവിടെയൊക്കെ വിമാനത്താവളത്തില്‍ പോയിട്ട് ശ്രീനിവാസന് ചെയ്തത് പോലെ മൂത്രപുരയില്‍ പോയി പോലും ഒന്ന് മുദ്രാവാക്യം വിളിക്കാന്‍ കഴിയില്ല. ഈ പൂച്ചകള്‍ താഴെ തെങ്ങുകള്‍ കണ്ടു തുടങ്ങുബോള്‍ തന്നെ പുലിയായി മാറുമെങ്കിലും വിദേശ വിമാന ജീവനക്കാരോട് ആ ശൌര്യം കാട്ടാറില്ല. എന്നാല്‍ എയര്‍ ഇന്ത്യ ആയാല്‍ എന്തും ചെയ്യാം, എങ്ങനെയും പ്രതികരിക്കാം എന്നാണു ചിന്ത.
ReplyDeleteUTHARANDIAN GOSAYIMARUDE ASANATHIL MOOKKU VECHIRIKKUNNA EEYALU ENTHU OLATHANA............
ReplyDeleteഒരു കുവൈറ്റ് കടലുണ്ടി പറയുന്നത് കേട്ടു , ലിബിയയില്‍ എയര്‍ ഇന്ത്യ എന്തോ ഔതാര്യം പോലെ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവന്നു എന്ന്. എയര്‍ ഇന്ത്യ അല്ലാതെ എത്തിയോപ്പിയന്‍ എയര്‍ വരണോ അപ്പോള്‍. ഇത്തരം കടലുണ്ടികള് ആണ് പ്രവാസികളുടെ അആസനത്തില് പണ്ടാരം അടങ്ങിക്കൊണ്ട് വയലാര്‍ രവിയെ പോലുന്ല്ലവന്റെ കുണ്ടി താങ്ങികള്‍ ആയി മാറുന്ന്നത്
ReplyDeleteസിനിമാലയുടെ അധപതനം
ReplyDeleteസുഹൃത്തുക്കളെ മലയാള ദ്രിശ്യ മാധ്യമ രംഗത്തെ മികവുറ്റ പരിപാടിയായ 'സിനിമാല'യുടെ അധപതനം-
വായികൂ -സിനിമാലയുടെ അധപതനം
supper
ReplyDeleteഎയര്‍ ഇന്ത്യ ക്ക് എതിരെ ഉള്ള പ്രവാസികളുടെ പ്രതിഷേധത്തെ കുറിച്ച അറിയില്ല എന്ന് വയലാര്‍ജി....
ReplyDeleteഅമ്മോ എന്തൊരു തൊലിക്കട്ടി..
വള്ളിയുടെ പൈങ്കിളി സാഹിത്യം കണ്ട് വയലാര്‍ പേടിച്ചുപോയി എന്നായിരുന്നല്ലോ പാണന്മാര് പാടിയത്.
Delete@കാളിദാസാ പൊതു ശത്രുക്കളേ തുരത്താന്‍ നിങ്ങള്‍ (കാളിയും വള്ളിയും ) രണ്ടൂം ഒന്നിക്കുന്നത് കൊണ്ട് കുഴപ്പമില്ല ,, അത് കൊണ്ട് വിമര്‍ശിക്കാന്‍ വേണ്ടി വിമര്ശിക്കരത്
Deleteപക്വതയുള്ള വയലാര്‍ജി വള്ളിയുടെ ശത്രുവോ!!
Deleteഇതൊക്കെ വള്ളിയുടെ നമ്പറല്ലേ. ഇത്രകാലവും രാഷ്ട്രീയം എഴുതിയിട്ട് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരെ അറിയില്ലെങ്കില്‍ അത് വള്ളിയുടെ പോരായ്മ തന്നെ.
വള്ളി ആദ്യം കുത്തിനു പിടിക്കേണ്ടത് വയലാര്‍ജിയെ അല്ല. ഗള്‍ഫ് ഷേക്കുമാരുടെ അരമന നിരങ്ങുന്ന മറ്റൊരു ജന്മമുണ്ട്. അതിന്റെയാണ്.
ഇപ്പ ശരിയാക്കി തര എന്ന് പറഞ്ഞാണ് ഒരു വകുപ്പ് സ്വന്തം പേരില്‍ തുടങ്ങിയത്. യാത്രാ പ്രശ്നങ്ങളും, തൊഴില്‍ പ്രശ്നങ്ങളും, read..വെള്ളാനകളുടെ നാട് ! റിമിക്സ്
ReplyDeletehttp://www.mathrubhumi.com/nri/gulf/article_316047/
ReplyDelete>>ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് അധികാരകേന്ദ്രങ്ങളില്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്തുന്നതാണെന്നും യാത്രാസൗകര്യം മെച്ചപ്പെട്ടതാക്കുന്നതിന് തന്റെ ഭാഗത്തുനിന്നുള്ള എല്ലാവിധ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. <<<<
Deleteഅപ്പോള്‍ ഇങ്ങേര്‍ക്കെന്താ ശരിക്കും പണി?. ഞാനൊക്കെ മനസിലാക്കിയിരിക്കുന്നത് ഈ കെഴങ്ങന്‍ ഒരു ക്യാബിനറ്റ് മന്ത്രി ആണെന്നാണ്. അതോ എന്റെ തോന്നലാണോ? ഇനി മന് മോഹന്‍ സിംഗിന്റെ വീട്ടിലെ അടിച്ചു തളിക്കാരനോ മറ്റോ ആണോ?
ഗുരുജി ദേ കലി മൂത്തപോള് ഞാനും കൊടുത്തൂ ഒരു കൊട്ട് ..പക്ഷെ നത്തിന് വെച്ചത് കൊക്കിനു കൊണ്ടത് പോലെയായി പറഞ്ഞു വന്നപ്പോള്‍ ..ഹാ ഒന്നോര്‍ത്താല്‍ അതും ഒരു കൊള്ള സംഘം തന്നെ..
ReplyDeletehttp://navas-bin.blogspot.in/
This comment has been removed by the author.
ReplyDeleteമറ്റു എയര്ലൈന്സുകള്മായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചമല്ലെങ്കിലും ബഹിഷ്കരിക്കാനും പ്രതിഷേധിക്കാനും മാത്രം മോശമായ സര്‍വീസ് ഒന്നുമല്ല എയര്‍ഇന്ത്യ നടത്തുന്നത്.എയര്‍ഇന്ത്യയുടെ 90% ഫ്ലൈറ്റ്കളും സമയത്ത് തന്നെയാണ് സര്‍വീസ് നടത്തുന്നത്. മറ്റ് എയര്‍ലൈന്‍സുകളും വൈകാറുണ്ട്.എന്നാല്‍ വാര്‍ത്തയില്‍ തെളിയാരില്ലെന്നു മാത്രം.
ReplyDeletePlease check the status here
AirIndia Departure 87 % Arrival 75%
Qatar Airways Depatrure 67 % Arrival 68%
Emirates Depatrure 54 % Arrival 78%
http://www.flightstats.com/go/Airline/airlineScorecard.do?airlineCode=AI
http://www.flightstats.com/go/Airline/airlineScorecard.do?airlineCode=QR