October 22, 2012

മലാല തിരിച്ചു വരുമ്പോള്‍

Comment Box Closed
മലാല ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ്. അവളുടെ തലയിലേക്ക് തുളച്ചു കയറ്റിയ  വെടിയുണ്ടക്ക് താലിബാന്‍ ഏല്പിച്ചു വിട്ട ദൗത്യം ഏറെക്കുറെ പരാജയപ്പെട്ടിരിക്കുന്നു. ആ കൗമാരക്കാരിയുടെ ജീവന്‍ പൂര്‍ണമായി തിരിച്ചു കിട്ടാനും അവള്‍ ചുറുചുറുക്കോടെ സ്വാത് താഴ്വരയിലേക്ക്  തിരിച്ചെത്തുവാനും   പതിനായിരങ്ങള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. ലോകത്ത് ലഭ്യമായ ഏറ്റവും വിദഗ്ദ ചികിത്സയാണ് മലാലയെ സുബോധത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി വൈദ്യലോകം നല്‍കുന്നത്. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന രൂപത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെലിബ്രിറ്റിയുടെ താരപദവിയിലേക്ക് മലാല ഉയര്‍ന്നു കഴിഞ്ഞു. ഈ പതിനഞ്ചുകാരിയുടെ വാര്‍ത്തകളും ചിത്രങ്ങളും ഗൂഗിളിന്റെ ടോപ്പ് സേര്‍ച്ചുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. സന്ദര്‍ഭത്തിനൊത്തുയര്‍ന്ന വിക്കിപീഡിയ അവളുടെ മുഴുനീള ജീവചരിത്രം തന്നെ ലോകത്തിനു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. മലാല ഒരു തരംഗമാവുകയാണ്!.

യുദ്ധങ്ങള്‍ക്കും ഭരണകൂട ഭീകരതകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വിധേയരായി ജീവന്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ലോകത്തുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട.  പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ ,  ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍  ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം. എന്നിരുന്നാലും മലാലയില്‍ നിന്ന് ആധുനിക സമൂഹം പൊതുവിലും പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും മുസ്ലിം സമൂഹം പ്രത്യേകിച്ചും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ.

മതബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്ര ചിന്താധാരകളെ എത്ര അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നതിനെക്കുറിച്ച ഒരു തിരിച്ചറിവാണ് മലാല മുസ്ലിം സമൂഹത്തിനു നല്‍കേണ്ടത്. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും ജനതയെ ആധുനിക ലോകത്തിന്റെ പുറംപോക്കിലേക്ക് മാറ്റിനിര്‍ത്തിയതില്‍ മതത്തിന്റെ തെറ്റായ വായനകള്‍ക്ക് എത്രമാത്രം പങ്കുണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരവസരം. ഒരു സമൂഹത്തിന്റെ വര്‍ത്തമാനത്തെയും അതിന്റെ ഭാവിയെയും ഇത്തരം ഭ്രാന്തമായ ചിന്താധാരകള്‍ എത്രകാതം പിറകോട്ടു വലിച്ചു എന്ന് ഞെട്ടലോടെ  കണ്ടെത്താനുള്ള ഒരു 'മലാലി'യന്‍ നിരീക്ഷണ മാപിനി.

 

സമൂഹത്തെ പിറകോട്ടു പിടിച്ചു വലിക്കുന്ന ശക്തികള്‍ ആഴത്തില്‍ വേരുറച്ചു തുടങ്ങുമ്പോഴാണ് ശൂന്യതയില്‍ നിന്നെന്ന പോലെ നവോത്ഥാനത്തിന്റെ നാമ്പുകള്‍ മുളപൊട്ടി വരാറുള്ളത്. ചരിത്രത്തിന്റെ ഒരനിവാര്യതയാണത്. മലാലയും അത്തരമൊരു നാമ്പ് പൊട്ടലിന്റെ തുടക്കമാവാം.  പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അഫ്ഘാനിസ്ഥാനിലും മാറ്റത്തിന്റെ കാറ്റ് വീശേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. ഒരു സമൂഹത്തിനും അതിന്റെ ഇരുണ്ട ഭൂതകാലത്തെ തിന്നു ജീവിക്കാനാവില്ല. ഭാസുരമായ ഒരു ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ് അവരുടെ അന്നവും വെള്ളവുമാകേണ്ടത്.

പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ മാറ്റത്തിന്റെ വിചിത്രമായ വഴികളിലൂടെ നവോത്ഥാന പാതയിലേക്ക് എത്തിപ്പെടുന്നതിനു കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ചരിത്രം തന്നെ വലിയ ഉദാഹരണമാണ്. പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു. എ കെ ഫോര്‍ട്ടി സെവന്‍ തോളിലിട്ടു നടക്കുന്ന താലിബാനികളെപ്പോലെ അവര്‍ അക്രമോത്സുകരായിരുന്നില്ല എന്ന് മാത്രം. വീട്ടിന്റെ ഇരുണ്ട മുറികള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ടവരാണ് പെണ്‍കുട്ടികളെന്നു അവര്‍ പാതിരാ പ്രഭാഷണങ്ങള്‍ നടത്തി. ദൈവത്തെ ആരാധിക്കാന്‍ പണിത പള്ളികളില്‍ പോലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചു. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'. അന്ധശാസനകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ തലമുറകള്‍ അവരുടെ ജീവിതം ഹോമിച്ചു. പതിനായിരക്കണക്കിനു മലാലമാര്‍ക്ക് സ്കൂളിന്റെ വരാന്ത പോലും കാണാന്‍ സാധിച്ചില്ല. എന്നാല്‍ ചരിത്രം അതിന്റെ അനിവാര്യതയെന്നോണം  ചുരുക്കം ചില സാമുദായിക പരിഷ്കര്‍ത്താക്കളെ വിത്തിട്ടു മുളപ്പിച്ചു ഈ മണ്ണിനു നല്‍കി. അവരിലൂടെ ഒരു നവോത്ഥാനം പടികടന്നെത്തി. നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി!!. ചരിത്രം അതിന്റെ വിചിത്രമായ വഴികളിലൂടെയുള്ള സഞ്ചാരം തുടര്‍ന്ന് കൊണ്ടേയിരിക്കും. പാക്കിസ്ഥാനിലെയും അഫ്ഘാനിസ്ഥാനിലെയും താഴ്വാരങ്ങള്‍ മാത്രം അതിനൊരപവാദമായി നിലനില്‍ക്കില്ല.

വര്‍ത്തമാനം 22 Oct 2012

ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. "വായിക്കുക" എന്നാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ കല്പന. ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന പ്രവാചകന്റെ മുന്നില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ വചനവുമായി എത്തിയ ജിബ്രീല്‍ മാലാഖ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ആദ്യ സന്ദേശം നല്‍കിയത് ഇപ്രകാരമാണ്. ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.

മലാല ഒരു പ്രതീകമാണ്. അവള്‍ ഒരു പ്രതീക്ഷയുമാണ്. മതം നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ തട്ടിത്തെറിപ്പിക്കുന്ന മതവൈരികളുടെ തത്വശാസ്ത്രങ്ങള്‍ക്കെതിരില്‍ പുതുതലമുറയുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകം. ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍.
പാകിസ്ഥാനിലെ ഭൂരിപക്ഷം ജനങ്ങളേയും  തന്റെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു വികാരതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിഞ്ഞതും താലിബാന്‍ എന്ന് കേള്‍ക്കുമ്പോള്‍ കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്ക് അവരുടെ മനസ്സുകളെ എത്തിക്കാന്‍ കഴിഞ്ഞു എന്നതുമാണ്‌ മലാലയുടെ ചരിത്ര ദൗത്യങ്ങളില്‍ പ്രധാനപ്പെട്ടത്. അവള്‍ പൂര്‍വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ. ഒരു മാലാഖയായിത്തന്നെ.

Related Posts
പ്രവാചകനോ അതോ സിനിമയോ വലുത്? 
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി 
കൈ വെട്ടിയവരോട് രണ്ട് വാക്ക്

178 comments:

 1. "ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്."

  അപ്പൊ ബഷീര്‍ ഭായ് എവിടെ നില്‍ക്കുന്നു?

  ReplyDelete
  Replies
  1. ഈ പോസ്റ്റ്‌ വായിച്ചിട്ട് അത് മനസ്സിലായില്ലേ?

   Delete
  2. i like that ashraf... Salim still having doubts what is wrong and what is right?

   Delete
 2. [[മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവര്‍ ജനങ്ങളെ 'പഠിപ്പിച്ചു'.]]

  ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നു പഠിപ്പിച്ചിരുന്ന മുല്ലാക്കയുടെ പാര്‍ട്ടിക്കാര്‍ ഇംഗ്ലീഷ് പഠിക്കാനും ഇംഗ്ലീഷ് മീഡിയിയം സ്കൂളുകള്‍ തുറക്കാനും തുടങ്ങിയതിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മൊല്ലാക്കയുടെ പറുപടി: "അല്ല മക്കളേ, അതിപ്പൊ കഷ്ടകാലത്തിന് നരകത്തിലങ്ങാനും ചെന്നു പെട്ടാല്‍ ഒരിറ്റു വെള്ളം ചോദിക്കണമെങ്കില്‍ വേറെ എന്താ വഴി?"

  ReplyDelete
 3. ഈ ലേഖനം വായിച്ചപ്പോള്‍.,"ഒരു തെറ്റിദ്ധരിക്കപെടുന്ന മതത്തിന്‍റെ യദാര്‍ത്ഥ സത്ത തിരിച്ചറിയേണ്ടത് ഏതെങ്കിലും ഒരു മുസ്ലിമിനെ കണ്ടിട്ടല്ല,മറിച്ച് ഇസ്ലാമിനെ അടുത്തറിഞ്ഞിട്ടാകണം" എന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ ഇസ്ലാമിക് ചെയര്‍ അധ്യക്ഷന്‍ മുസ്തഫ കമാല്‍ പാഷ സൗദി സന്ദര്‍ശന വേളയില്‍ (2004-മലയാളം ന്യൂസ്‌ )വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞത് ഓര്‍മ വന്നു.ശക്തമായ ലേഖനം.തീര്‍ച്ചയായും ആഗോളതലത്തില്‍ നടക്കുന്ന ഇസ്ലാമിനെ തിരിച്ചറിയാതെയുള്ള ഏക പക്ഷീയമായ പ്രചാരണങ്ങള്‍ക്ക് ആ സമൂഹത്തില്‍ നിന്ന് തന്നെ താങ്കളെ പോലെ ഉള്ളവര്‍ മറുപടി കൊടുക്കട്ടെ. ബഷീര്‍ ജി ,നല്ല ലേഖനം.ഈ ചങ്കൂറ്റം ശ്ലാഘനീയം.തുടര്‍ന്നും എഴുതൂ.

  ReplyDelete
 4. @വെള്ളരി പ്രാവ്
  "ഒരു തെറ്റിദ്ധരിക്കപെടുന്ന മതത്തിന്‍റെ യദാര്‍ത്ഥ സത്ത തിരിച്ചറിയേണ്ടത് ഏതെങ്കിലും ഒരു മുസ്ലിമിനെ കണ്ടിട്ടല്ല,മറിച്ച് ഇസ്ലാമിനെ അടുത്തറിഞ്ഞിട്ടാകണം"

  ഒരു മുസ്ലിമിനെയെങ്കിലും സൃഷ്ടിക്കാന്‍ കഴിയാത്ത ഇസ്ലാമിനു പിന്നെ എന്തു പ്രസക്തി?

  ReplyDelete
  Replies
  1. മറ്റുള്ളവരും കമന്റെഴുതട്ടെ Salim PM

   Delete
  2. സാലിമിനും ആവാലോ ആ ഒരു മുസ്‌ലിം...?

   Delete
 5. പ്രിയപ്പെട്ട ബഷീര്‍ക്കാ,
  താങ്കളുടെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുകയും, എന്നാലിതുവരെ കമന്റ്സ് ഒന്നുമിട്ടിട്ടുമില്ലാത്ത ഒരു വായനക്കാരനാണ് ഞാന്‍.
  എല്ലാ മതങ്ങളും നന്മയിലേക്കുള്ള വഴിയാണെന്ന് വിശ്വസിക്കുന്ന, എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.
  താങ്കളുടെ ബ്ലോഗുകളില്‍ നിന്ന്, താങ്കള്‍ ഒരു യഥാര്‍ത്ഥ വിശ്വാസി ആണെന്ന് ഞാന്‍ കരുതുന്നു. സഹിഷ്ണുതയോടെ ചിന്തിക്കുന്ന, തീവ്രമായ വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത, യഥാര്‍ത്ഥ വിശ്വാസി.
  താങ്കളുടെ ഈ സദ്ചിന്ത മറ്റുള്ളവരിലേക്കും പകരുക.

  --Rajesh --

  ReplyDelete
  Replies
  1. @Rajesh, Almost muslim is following the right way as mr. Basheer. But some (2%) people is appearing as talibanism. you know "poison no need too much..."

   Delete
  2. You are right...

   Delete
  3. You are right.
   --Rajesh --

   Delete
 6. ദീനറിയാത്ത മുറി മൊല്ലമാർ ചെയ്തു കൂട്ടുന്ന കാടത്തരങൾക്ക് ഇസ്ലാം വലിയ വില എക്കാലവും നൽകേണ്ടി വന്നിട്ടുണ്ട്.... ഇതും അതിലൊന്ന് മാത്രം :( :( :(

  ReplyDelete
  Replies
  1. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയുടെ ലക്‌ഷ്യം എന്താണെന്ന് പറയേണ്ട ആവശ്യമില്ല. അ ന്ന് ഇംഗ്ലീഷ് കാര്‍ക്ക് കീഴില്‍ ജോലി നേടി ഉയര്ന്നവനാകാനുള്ള ഒരു പഠനമായിരുന്നു ഇംഗ്ലീഷ് ഭാഷ. അന്ന് ഇംഗ്ലീഷ് ഭാഷ ഇന്നത്തെ പോലെ ലോക ഭാഷയോ പുസ്തക മീഡിയ ഭാഷയോ ആയിരുന്നില്ല. ഇംഗ്ലീഷ് പഠിച്ചവര്‍ സ്വന്തം അസ്തിത്വം മറക്കുന്ന ഘട്ടം വന്നപ്പോള്‍ കൊലോനിയളിസതോടുള്ള വിരോധം അവരുടെ ഭാഷയോടുള്ള വിരോധമായി. അത് കൊണ്ട് തന്നെ അത്തരം ഭാഷകളുടെ പഠനത്തെ നിരുത്സാഹപ്പെടുത്തി. ഇരുപത്തൊന്നാം നുട്ടാണ്ടിലിരുന്നു ഇരുപതാം നൂറ്റാണ്ടിനെ ആദ്യ കാലത്തെ ഇംഗ്ലീഷ് ഭാഷ എതിര്‍പ്പിനെ മനസ്സിലാവനമെന്കില്‍ അല്പം ചരിത്ര ഭോധം വേണം .മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോള്‍ അക്കാലത്തെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇതര മത ക്കാരുടെയും വിദ്യാഭ്യാസ നിലവാരത്തെ പറ്റി അറിയണം.അക്കാലത്ത് ആണ്‍കുട്ടികള്‍ ക്ക് പോലും പഠിക്കാന്‍ അവസരം ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാല്ലാത്ത ഒരു കാലമാനെനു ഓര്‍ക്കണം. മലബാറില്‍ ചുരുക്കം വിദ്യാലയങ്ങളെ അന്ന് ഉണ്ടായിരുന്നുല്ലോ . മുസ്ലിം ആണ്‍കുട്ടികള്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനു അപ്പുറം പഠിച്ചിരുന്നില്ല. മലബാര്‍ കലാപത്തിനു ശേഷ സമുദായം അനുഭവിച്ച ദുരിടങ്ങളുടെ ദാരിദ്ര്യത്തിന്റെ തുടര്‍ച്ച. പട്ടിണി മാറ്റാന്‍ വേണ്ടി ഓടി നടക്കുന്ന കാലം ...അന്നത്തെ ഇന്ത്യയുടെയും മുസ്ലിം രാജ്യങ്ങളുടെയും അവസ്ഥ ലേഖകന്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. ഈ കാലത്തും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കുരാനും ഇസ്ലാമിക ശാസ്ത്രങ്ങളും മറ്റു ചരിത്രങ്ങല്‌ിം പഠിപ്പിച്ചിരുന്നു എന്നത് ചരിത വസ്തുതയാണ്. മുസ്ലിംകള്‍ക്ക് സ്വന്തമായി അറബി മലയാളം എന്നാ ലിപി ഭാഷ യുടാക്കിയവരാന് ഇവിടത്തെ യാതാസ്തികര്‍. ,. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഈ ഭാഷ പഠിച്ചിരുന്നു. പിന്നെ ബഷീര്‍ സാഹിബ് ,,പുരോഗമനം തെളിയിക്കാന്‍ ഒരു തലമുറയെ തള്ളുന്നതിനു മുപ് അല്പം ചരിത്ര ബോധം സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു തലമുറ യെ വിമരശിക്കും മുപ് ആ കാലത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ചുറ്റുപാടുകളെ പറ്റി പഠിക്കുന്നത് നിര്‍ബന്ധമാണ്..അതോടൊപ്പം സമാന്തര സമൂഹങ്ങളുടെ അവസ്ഥയും..ഇത് പഠിക്കാതെ വര്‍ത്തമാന സാഹചര്യതിലിരുന്നു ഒരു നൂറ്റാണ്ട് മുമ്പത്തെ തലമുറയെ അവഹേളിക്കുന്നത് വിവരക്കേടാണ്... പുരോഗമന മുസ്ലിം ആകാന്‍ വേണ്ടി കാലങ്ങളായി ഇത്തരക്കാര്‍ പറയുന്ന ഒരു വിവരക്കേട് ഇവിടെയും ബഷേര്‍ വിളമ്പി എന്നെ ഉള്ളോ......"വര്‍ത്തമാനം" മാത്രം വായിച്ചാല്‍ പോര ഭൂത കാലവും പഠിക്കണം

   Delete
  2. @olavatoor മോല്ലാക്കമാര്‍ ചെയ്തതിനെ ന്യായീകരിച്ചു ഉരുണ്ടു കളിക്കാതെ ചെയ്തത് തെറ്റായിരുന്നു എന്ന് തുറന്നു പറഞ്ഞു കൂടെ?

   Delete
  3. @olavattor, ഇന്ഗ്ലിഷ് ഭാഷയെ എതിര്‍ത്ത ഇരുപതാം നൂറ്റാണ്ടിലെ സാഹചര്യമല്ല ഇന്ന്, തങ്ങളുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു. അത് കൊണ്ടാണല്ലോ അന്ന് അതിനെ എതിര്‍ത്തവര്‍ തന്നെ ഇന്ന് അതിനെ എതിര്‍ക്കതിരിക്കുന്നതും.

   Delete
  4. @ Olavattur, അപ്പൊ ലതിനായിരുന്നു അല്ലെ നരകത്തിലെ ഭാഷ എന്ന പോഴത്തം വിളംമ്ബിയത്?!! മലയാളം ഹറാമാക്കി അറബി മലയാളം എഴുന്നെള്ളിച്ചത് ഏത് "കൊലോനിയളിസതോടുള്ള വിരോധം" കൊണ്ടാണെന്ന് കൂടി 'ചരിത്രം പഠിച്ച്' ഒന്ന് വ്യാഖാനിച്ചാല്‍ നിന്നായിരുന്നു, അല്പം അറിവ്‌ നെടാമാല്ലോ.

   Delete
  5. @ Olavattur, താങ്കളുടെ ചരിത്ര ബോധം ഇവിടെ വിളമ്പി എന്നതിലപ്പുറം ഒന്നും തോന്നുന്നില്ല ... ഭൂതം എന്തോ ആവട്ടെ .. ഇവിടെ ഇപോ നടന്നത് ശേരിയോ തെറ്റോ ? അത് മാത്രം ചിന്തിക്കുക ... അല്ല താങ്കള്‍ ആരെ രക്ഷിക്കനന്‍ ഇവിടെ ചരിത്ര ക്ലാസ്സ്‌ എടുത്ത് ?

   Delete
 7. ഈ സന്ദേശം ലോകം എല്ലാം പരക്കട്ടെ..... ഹിംസ ഒന്നിനും പരിഹാരമല്ല.....

  ReplyDelete
 8. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയുടെ ലക്‌ഷ്യം എന്താണെന്ന് പറയേണ്ട ആവശ്യമില്ല. അ ന്ന് ഇംഗ്ലീഷ് കാര്‍ക്ക് കീഴില്‍ ജോലി നേടി ഉയര്ന്നവനാകാനുള്ള ഒരു പഠനമായിരുന്നു ഇംഗ്ലീഷ് ഭാഷ. അന്ന് ഇംഗ്ലീഷ് ഭാഷ ഇന്നത്തെ പോലെ ലോക ഭാഷയോ പുസ്തക മീഡിയ ഭാഷയോ ആയിരുന്നില്ല. ഇംഗ്ലീഷ് പഠിച്ചവര്‍ സ്വന്തം അസ്തിത്വം മറക്കുന്ന ഘട്ടം വന്നപ്പോള്‍ കൊലോനിയളിസതോടുള്ള വിരോധം അവരുടെ ഭാഷയോടുള്ള വിരോധമായി. അത് കൊണ്ട് തന്നെ അത്തരം ഭാഷകളുടെ പഠനത്തെ നിരുത്സാഹപ്പെടുത്തി. ഇരുപത്തൊന്നാം നുട്ടാണ്ടിലിരുന്നു ഇരുപതാം നൂറ്റാണ്ടിനെ ആദ്യ കാലത്തെ ഇംഗ്ലീഷ് ഭാഷ എതിര്‍പ്പിനെ മനസ്സിലാവനമെന്കില്‍ അല്പം ചരിത്ര ഭോധം വേണം .മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോള്‍ അക്കാലത്തെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇതര മത ക്കാരുടെയും വിദ്യാഭ്യാസ നിലവാരത്തെ പറ്റി അറിയണം.അക്കാലത്ത് ആണ്‍കുട്ടികള്‍ ക്ക് പോലും പഠിക്കാന്‍ അവസരം ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാല്ലാത്ത ഒരു കാലമാനെനു ഓര്‍ക്കണം. മലബാറില്‍ ചുരുക്കം വിദ്യാലയങ്ങളെ അന്ന് ഉണ്ടായിരുന്നുല്ലോ . മുസ്ലിം ആണ്‍കുട്ടികള്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനു അപ്പുറം പഠിച്ചിരുന്നില്ല. മലബാര്‍ കലാപത്തിനു ശേഷ സമുദായം അനുഭവിച്ച ദുരിടങ്ങളുടെ ദാരിദ്ര്യത്തിന്റെ തുടര്‍ച്ച. പട്ടിണി മാറ്റാന്‍ വേണ്ടി ഓടി നടക്കുന്ന കാലം ...അന്നത്തെ ഇന്ത്യയുടെയും മുസ്ലിം രാജ്യങ്ങളുടെയും അവസ്ഥ ലേഖകന്‍ ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. ഈ കാലത്തും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കുരാനും ഇസ്ലാമിക ശാസ്ത്രങ്ങളും മറ്റു ചരിത്രങ്ങല്‌ിം പഠിപ്പിച്ചിരുന്നു എന്നത് ചരിത വസ്തുതയാണ്. മുസ്ലിംകള്‍ക്ക് സ്വന്തമായി അറബി മലയാളം എന്നാ ലിപി ഭാഷ യുടാക്കിയവരാന് ഇവിടത്തെ യാതാസ്തികര്‍. ,. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഈ ഭാഷ പഠിച്ചിരുന്നു. പിന്നെ ബഷീര്‍ സാഹിബ് ,,പുരോഗമനം തെളിയിക്കാന്‍ ഒരു തലമുറയെ തള്ളുന്നതിനു മുപ് അല്പം ചരിത്ര ബോധം സൂക്ഷിക്കുന്നത് നല്ലതാണ്. ഒരു തലമുറ യെ വിമരശിക്കും മുപ് ആ കാലത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ചുറ്റുപാടുകളെ പറ്റി പഠിക്കുന്നത് നിര്‍ബന്ധമാണ്..അതോടൊപ്പം സമാന്തര സമൂഹങ്ങളുടെ അവസ്ഥയും..ഇത് പഠിക്കാതെ വര്‍ത്തമാന സാഹചര്യതിലിരുന്നു ഒരു നൂറ്റാണ്ട് മുമ്പത്തെ തലമുറയെ അവഹേളിക്കുന്നത് വിവരക്കേടാണ്... പുരോഗമന മുസ്ലിം ആകാന്‍ വേണ്ടി കാലങ്ങളായി ഇത്തരക്കാര്‍ പറയുന്ന ഒരു വിവരക്കേട് ഇവിടെയും ബഷേര്‍ വിളമ്പി എന്നെ ഉള്ളോ......"വര്‍ത്തമാനം" മാത്രം വായിച്ചാല്‍ പോര ഭൂത കാലവും പഠിക്കണം

  ReplyDelete
  Replies
  1. @അക്കാലത്ത് ആണ്‍കുട്ടികള്‍ക്ക് പോലും പഠിക്കാന്‍ അവസരം ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമാല്ലാത്ത ഒരു കാലമാനെനു ഓര്‍ക്കണം.

   ഈ ആണ്‍കുട്ടികള്‍ക്ക് 'പോലും' എന്ന വാക്ക് എന്താണ് വ്യക്തമാക്കുന്നത്?

   @മുസ്ലിം ആണ്‍കുട്ടികള്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനു അപ്പുറം പഠിച്ചിരുന്നില്ല.

   ഇവിടെ എന്തുകൊണ്ട് മുസ്ലീം 'ആണ്‍കുട്ടികള്‍ തന്നെ' എന്ന് ഉപയോഗിച്ചു?

   ഈ രണ്ടു വാചകങ്ങള്‍ മതിയല്ലോ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അത്രയും വിദ്യാഭാസം വേണ്ട, എന്ന അഭിപ്രായക്കാരനാണ് താങ്കള്‍ എന്ന് മനസിലാക്കാന്‍. പണ്ടുള്ള തലമുറ താലിബാനെ പോലെ ആണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം അധികം വേണം എന്ന് ശടിച്ചിരുന്നോ? എന്നാല്‍ വര്‍ത്തമാന കാലത്ത് അങ്ങനെ ആണോ എന്ന് ആലോചിച്ചു നോക്കുന്നതും നല്ലതാണ്. വിദ്യകൊണ്ട് പ്രബുദ്ധരായ ഒരു സമൂഹത്തിനു വിദ്യാഭാസ കാര്യത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവ് കാണില്ല.

   Delete
  2. @മലക്ക്, അദ്ദേഹത്തിന്റെ അഭിപ്രായം വളരെ വ്യക്തമാണ്, ആണ്‍ കുട്ടികള്‍ക്ക് പോലും പഠിക്കാന്‍ സാഹചര്യം ഉണ്ടായിരുന്നില്ല എന്നതിലെ "പോലും" എന്ന വാക്കിനു മറ്റെന്ത് അര്‍ത്ഥമാണ് ഉള്ളത്? പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പഠിച്ചിരുന്നില്ല അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം.

   ഇന്ഗ്ലിഷ് ഭാഷയെ എതിര്‍ക്കുന്ന കാര്യത്തില്‍ അന്ന് ആണ്‍ പെണ് വേര്‍തിരിവ് കാട്ടിയിരുന്നില്ല.

   Delete
  3. സത്യസന്ധമായ ചരിത്രാന്വേഷണ ത്തിന് മുതിരുന്ന ഒരാള്‍ക്കും കേരളമുസ്ലിം ഐക്യ സംഘത്തിന്റെയോ അതിനെ നയിച്ച നേതാക്കന്മാരുടെയോ മുസ്ലിം നവോത്ഥാനത്തിന്റെ ചാലക ശക്തിയായി മാറിയ ആ സംഘടനയുടെ രൂപീകരണത്തിലേക്ക് വഴിയൊരുക്കും വിധം ആദര്‍ശാധിഷ്ഠിത സമൂഹസൃഷ്ടിക്ക് വേണ്ടി പട നയിച്ച സയ്യിദ് സനാഉല്ലാ മഖ്തി തങ്ങളെ പോലുള്ളവരുടേയോ ചരിത്രങ്ങള്‍ കാണാതെയോ സ്പര്‍ശിക്കാതെയോ ഒരടിയും മുന്നോട്ട് പോകാനാകില്ല എന്നതാണ് വസ്തുത

   സനാഉല്ല മഖ്തിതങ്ങള്‍, ശൈഖ് ഹമദാനി തങ്ങള്‍, വക്കം മൌലവി, കെ.എം. മൌലവി, ഇ. മൊയ്തു മൌലവി, കെ.എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, തുടങ്ങിയവരൊക്കെ മുസ്ലിം നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച മഹത്തുക്കളാണ്. ഈ നാമങ്ങള്‍ പരാമര്‍ശിക്കപ്പെടാതെ കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം പൊതുവിലും മുസ്ലിം സാമൂഹിക നവോത്ഥാന ചരിത്രം സവിശേഷമായ അപൂര്‍ണ്ണ ചരിത്രങ്ങളായിത്തീരും എന്നത് അവിതര്‍ക്കിതമാണ്. കേരളത്തിന്റെ പൊതു ചരിത്രം ഏറെ ആദരവോടെ പരാമര്‍ശിച്ചിട്ടുള്ള പേരുകളാണ് അവയത്രയും.

   എന്നാല്‍ കേരളത്തിലെ ക്വുബൂരി ആദര്‍ശക്കാരുടെ ഏതെങ്കിലുമൊരു പൂര്‍വ്വികന് കേരളചരിത്രം ഈ ഒരു സ്ഥാനമോ ആദരവോ കല്‍പ്പിച്ചിട്ടില്ല. കാരണം, സാമൂഹിക മാറ്റത്തിനും നവോത്ഥാനത്തിനും ഉതകുന്ന കാര്യങ്ങളായിരുന്നില്ല അവരുടെ പ്രവര്‍ത്തന അജണ്ടകളൊന്നും. മറിച്ച്, സാമൂഹ്യമാറ്റങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ച് പോന്നത്.

   കേരളീയ പൊതു ചരിത്രത്തിലോ നവോത്ഥാന ചരിത്രത്തിലോ ഇടം കിട്ടാതെ പോയതിലുള്ള ജാള്യതയും സങ്കടവും കുറച്ചൊന്നുമല്ല ആധുനിക സമസ്തക്കാരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഈയൊരു വെറി “കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു” എന്ന് പറഞ്ഞത് പോലെ സലഫീ നേതാക്കന്‍മാരെ പുലഭ്യം പറഞ്ഞ് കൊണ്ട് തീര്‍ക്കുകയാണിന്നിവര്‍.

   Delete
 9. കാലോചിതമായ പോസ്റ്റ്; അങ്ങേയറ്റം മനുഷ്യത്വ രഹിതമായ ക്രൂര കൃത്യം തന്നെ അത് ചെയ്തവർ ആരായാലും നടത്തിയിരിക്കുന്നത്; ഒരു പക്ഷേ താലിബാനു മേൽ ഈ ക്രൂരത പാശ്ചാത്യ മാധ്യമങ്ങളെ പോലെ നമ്മളും അടിച്ചേല്പിക്കുകയല്ലേ എന്നൊരു സംശയം !!!

  സായുധ പ്രതിരോധങ്ങളിലൂടെ അടിച്ചമർത്താൻ സാധിക്കാത്ത താലിബാനു മേൽ അവരുടെ ഇടയിൽ നിന്ന് തന്നെ പ്രതിഷേധം ഉയർത്തി വിടുക എന്ന ഒരു തന്ത്രം ഇവിടെ നിഴലിക്കുന്നതായി എനിക്ക് തോന്നുന്നു. താലിബാനെ അനുകൂലിക്കുക എന്നത് ഞാൻ ഉദ്ദേശിക്കുന്നില്ല; മറിച്ച് താലിബാൻ തട്ടിക്കൊണ്ടു പോയി തടവിൽ താമസിപ്പിച്ച ഒരു പത്ര പ്രവർത്തക അവരുടെ പ്രസംഗത്തിൽ താലിബാനെ പരിചയപ്പെടുത്തുന്നത് വായിച്ചവർക്ക് താലിബാൻറ്റെ ഇത്തരം ചെയ്തികൾ സംശയം ജനിപ്പിക്കും; അതേ മാധ്യമ പ്രവർത്തക ഇസ്ലാം മതം ആശ്ലേഷിക്കുകയും ചെയ്ത് ഇസ്ലാം മതത്തിന്റെ പ്രചാരകയായി പ്രവർത്തിക്കുന്നു. പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നതിനെ സത്യമാക്കി അത് ഇസ്ലാമിനെതിരെയും ഇസ്ലാമിസത്തിനെതിരെയും ആക്കി തീർക്കുന്ന രീതി ആഗോള സമൂഹത്തിൽ നടപ്പിലാക്കി വിജയിപ്പിക്കാൻ സാധിക്കുന്നു.

  വിഷയം ഗൗരവകരമാണു; ഇസ്ലാമിക രീതിയിലൂടെ അതനുവദിക്കുന്ന തരത്തിൽ പ്രവർത്തിച്ച ഒരു ബാലിക ക്രൂരതക്കിരയാവുമ്പോൾ നമ്മുടെ അനുഭാവവും അനുകമ്പയും തുലോം അർഹിക്കുന്നു. അത് നൽകുക ഒരു മുസ്ലിമിന്റെ കടമ തന്നെ ...

  ReplyDelete
  Replies
  1. >>>>ഒരു പക്ഷേ താലിബാനു മേൽ ഈ ക്രൂരത പാശ്ചാത്യ മാധ്യമങ്ങളെ പോലെ നമ്മളും അടിച്ചേല്പിക്കുകയല്ലേ എന്നൊരു സംശയം !!!<<<<<

   വെറും സംശയമല്ല. സത്യമാണ്. ഇതൊന്നും തലിബാന്‍ ചെയ്തതേ അല്ല. പണ്ട് ബുദ്ധ പ്രതിമകള്‍ പീരങ്കി കൊണ്ട് തകര്‍ത്തതും തലിബാനു മേല്‍ അടിച്ചേല്‍പ്പിച്ചതണ്. ഞമ്മള്‍ തന്നെയല്ലേ അന്നത് അടിച്ചേല്‍പ്പിച്ചതെന്നാണ്, എന്റെ ഓര്‍മ്മ. കേരള തലിബാന്‍ ഒരദ്ധ്യാപകന്റെ കൈ വെട്ടി എടുത്തു എന്നതും ഞമ്മളൊക്കെ അടിച്ചേല്‍പ്പിച്ചത് തന്നെ. പച്ച വെള്ളം  ചവച്ചു കുടിക്കുന്ന എന്‍ ഡി എഫുകാരോ പോപ്പുലര്‍ ഫ്രണ്ടുകാരോ അതൊന്നും  ചെയ്യാനൊട്ടും സാധ്യതയില്ല.

   പിന്നെ ഒരു കാര്യം കൂടി. പണ്ട് മുക്രിമാരും മുല്ലമാരും മുസ്ലിം പെണ്‍കുട്ടികളെ ഷ്കൂളിലേക്കയക്കരുതെന്നു പറഞ്ഞത് കേരളം മുഴുവനും ഇംഗ്ളീഷ് പള്ളിക്കൂടങ്ങളുണ്ടായിരുന്നതുകൊണ്ട് തന്നെയാണ്. നൂറു ശതമാനം സത്യം. ഇംഗ്ളീഷ് പള്ളിക്കൂടങ്ങള്‍ തട്ടിയിട്ട് കേരളത്തുലൂടെ അന്ന് നടക്കണമെങ്കില്‍ ഏണിയോ കോണിയോ വേണ്ടി വരുമായിരുന്നു.

   ഇതു തന്നെയായിരുന്നു സൌദി അറേബ്യയിലെ അവസ്ഥയും. അവിടം മുയുമന്‍ ഇംഗ്ളീഷ് ഷ്കൂളുകളായിരുന്നു. അതേക്കുറിച്ചൊക്കെ അറിവുള്ളവര്‍ എയുതി വച്ചിട്ടുണ്ട്. ഇതുപോലെ.

   EDUCATION DEVELPOMENT IN SAUDI ARABIA

   Formal and organized education in Saudi Arabia did not exist until 1948. Before that time there was a traditional educational system called "kuttab" in the Arabian Peninsula. As I mentioned early, kuttab is a place where students can go and learn how to read and memorize the Muslim holy book, the Qura`n. Some refer to this type of education as Kuttab schooling. During the earlier period of educational development, these schools were opened to boys only. Kuttabs have been open to girls at the lower levels, in general ladies teach girls in heir houses, and seldom to teach by man, if so, he might be blind or old. Characteristically, Kuttab schools were located either in the mosque or in the teacher's house and most often the teacher was the Imam (the mosque leaders).

   Delete
 10. കുറെ ദിവസമായി പോസ്റ്റൊന്നും കാണാതിരുന്നപ്പോള്‍ ബഷീര്ക എവിടെപ്പോയി എന്ന് വിചാരിച്ചിരുന്നു. ഏതായാലും ഒരു കിടിലന്‍ പോസ്റ്റുമായി തിരിച്ചു വന്നതിനു നന്ദി.

  ReplyDelete

 11. ഇന്നസേന്‍സ് ഓഫ് മുസ്ലിംസ് എട്ടു നിലയില്‍ പൊട്ടി..നിര്‍മാതാക്കളും സംവിധായകരും തലയില്‍ മുണ്ടിട്ടു..ഈജിപ്തും, ടുനീശ്യയും, അറബ് രാജ്യങ്ങളും പ്രാതീക്ഷിച്ച പോലെ വികാര പെട്ടില്ല...തങ്ങളുടെ പ്രവാചകന്‍ വാരോലകള്‍ എഴുതന്നവരുടെ കഥാപാത്രം അല്ല എന്ന് മുസ്ലീങ്ങള്‍ പ്രവാചക ജീവിതത്തെ ഹൃദയങ്ങളില്‍ ഏറ്റി..
  അപ്പോള്‍ ഇനി കഥക്ക് ട്വിസ്റ്റ്‌ വേണം...ക്രൂരന്‍, ബാല പീഡകന്‍..എന്നെ സംന്ജകള്‍ക്ക് അനുയായികളായ നമാധാരികളെ കൊണ്ട് ഉധാഹരണങ്ങള്‍ ചമക്കണം. ഇരുട്ടിന്റെ, അറിവിന്റെ ശത്രുവാണ് ഇവര്‍ എന്ന് ഒന്നുകൂടി ഒരു ഇരയെ കൊണ്ട് പറയിപ്പിക്കണം..
  മലാല...ഇസ്ലാമിന്റെ ശത്രുക്കള്‍ ബലിയാടാക്കിയ ഒരു പെണ്‍കുട്ടി...ഭാഗ്യം, ഡ്രോണ്‍ വര്‍ഷിക്കുന്ന മിസ്സൈലുകള്‍ കവര്‍ന്നെടുക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ പെട്ട് പോകാതിരുന്നത് ! പോയിരുന്നുവെങ്കില്‍ ആരും കരയില്ല...ഇരകളുടെ പേരില്‍ പോലും ഈ കുട്ടി വരില്ല...ഭീകര വേട്ടയിലെ ഒരു ജീവന്‍ മാത്രം !
  മലാല സംബോധന ചെയ്യുന്നത് ലോകത്തെയാണ്...അതും ബ്ലോഗിലൂടെ...അപ്പോള്‍ പലര്‍ക്കും കരടാവും.."എന്താണ് സ്വാതില്‍ വെടിയൊച്ചകള്‍ നിലാക്കാതത്"" എന്നാ ചോദ്യം മലാലയുടെതാണ് !അറിവ് നേടണമെന്ന് പറഞ്ഞത് ഇസ്ലാം ആണ്..അവ നിഷേദിക്കുന്നത് ശത്രുക്കളും !
  ബ്രിടീഷ് ജേര്‍ണലിസ്റ്റ് യുവോന്‍ രിട്ളി ഇസ്ലാം സീകരിച്ചത് വാര്തയല്ലാതിരിക്കുന്നതും, ഇസ്ലാമിക വിരുദ്ധം ചെയ്യുന്ന ഭീകരതയെ ഇസ്ലാമിക പട്ടം ചാര്‍ത്തി ഇപ്പോള്‍ മലാല യുടെ ശബ്ദത്തെ ഇസ്ലാമിന് പുറത്തു നിര്‍ത്തി സംരക്ഷകരാവുന്നതും തിരിച്ചറിയേണ്ടതുണ്ട്...!

  """പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കരുതെന്നു ശക്തമായി വാദിച്ചിരുന്ന ഒരു പുരോഹിത വൃത്തം കേരളത്തിലും ഉണ്ടായിരുന്നു..... നരകത്തിലെ ഭാഷക്ക് നിര്‍വചനം രചിച്ച അതേ പുരോഹിത വര്‍ഗ്ഗം തന്നെ ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ മുഖ്യനടത്തിപ്പുകാരും ഗുണഭോക്താക്കളുമായി മാറി""

  Br.ബഷീര്‍,

  ഒരു അവകാശ വാദം നടത്തി ഈ ലേഖനത്തെ ചെരുതാക്കണോ...??ഒരു സമയം വരെ ഇല്ലാതിരുന്ന നവോത്ഥാനം പടികടന്നെത്തുന്നത് അവരില്‍ നിന്ന് തന്നെയാണ്, പിന്നീട് അത് മറ്റൊരു പേരില്‍ അറിയപെടുന്നുവെങ്കിലും....! അത് സാമൂഹിക പുരോഗതിയുടെ ഭാഗമായി സംഭവിക്കുന്നതാണ്...അതിന്റെ വ്യാപനന്തിനു പല ഘടകങ്ങളും പങ്കു വഹിക്കുന്നുണ്ട്..മാറ്റത്തെ സ്വാഗതം ചെയ്യുക, അതിനെ ക്രിടിസൈസ് ചെയ്യാതിരിക്കുക. മാറ്റമില്ലാതെ തുടര്‍ന്നാലും, മാറിയാലും ക്രിടിസൈസ് തന്നെ എങ്കില്‍ ഉദ്ധേശ ശുദ്ധിയെ സംശയിക്കണം !!

  ReplyDelete
  Replies
  1. Naj.. മാറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിനെ സ്വാഗതം ചെയ്യേണ്ടതുമുണ്ട്‌. മാറ്റത്തിന്റെ വേഗതക്ക് വ്യത്യാസം കാണുമെങ്കിലും ആര്‍ക്കും മാറാതിരിക്കാന്‍ ആവില്ല എന്നതാണ് ചരിത്രം. ഒരു ഉദാഹരണം എന്ന നിലക്ക് കേരളത്തിലെ പഴയ കാല സംഭവങ്ങളെ ഒന്ന് പരാമര്‍ശിച്ചു എന്ന് മാത്രം. എത്രമാത്രം മാറിയെന്നു സൂചിപ്പിക്കാന്‍ ഇന്നത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കാര്യവും പറഞ്ഞു. പരിഹാസമായി തോന്നുന്നുവെങ്കില്‍ അതെന്റെ ശൈലിയുടെ പരിമിതിയായി മാത്രം കാണുക.

   Delete
 12. Good article basheer. ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ അല്ല, താലിബാനും അത്തരം അസംബന്ധ തത്വശാസ്ത്രങ്ങളുടെ പ്രചാരകരുമാണ്. പ്രവാചകനെ അവഹേളിച്ചു സിനിമ നിര്‍മിക്കുന്ന സംവിധായകരോ കാര്‍ട്ടൂണിസ്റ്റുകളോ അല്ല ഇസ്ലാമിന്റെ മുഖ്യ ശത്രുക്കള്‍, പ്രവാചക അധ്യാപനങ്ങള്‍ക്കെതിരെ ഫത് വ പുറപ്പെടുവിപ്പിക്കുന്ന വിവരദോഷികളാണ്. പെണ്‍കുട്ടികള്‍ വിദ്യ നേടരുതെന്ന് ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയുന്നത് താലിബാനാണ്. അതുകൊണ്ട് തന്നെ താലിബാനെതിരെ പൊരുതേണ്ടത്‌ മലാല ഒറ്റക്കല്ല, മുസ്ലിം സമൂഹം ഒന്നടങ്കമാണ്. I like this words and appreciate your courage.

  ReplyDelete
 13. മലാലമാര്‍ ഇനി വരേണ്ടത് രാഷ്ട്രീയ ഭീകരത നടമാടുന്ന ചുവന്ന കണ്ണൂരിലും കസേര്‍കോട്ടെ കവി ഭീകരരിലും

  ReplyDelete
 14. താലിബാന്‍ പാക്ഷാത്യ നിര്‍മ്മതി , ഷിയായിസം അവരുടെ ഉപകരണം , ചുറ്റും നോക്കിയാല്‍ കാണാന്‍ പറ്റും , പറഞ്ഞിട്ടെന്തു കാര്യം ഇസ്ലാം എന്ന് അവരൊക്കെ ചേര്‍ത്ത് വെക്കുമ്പോള്‍ ഇസ്ലാം എന്താണെന്ന് പോലും അറിയാത്ത മുസ്ലിം ? അവര്‍ക്കായി പ്രാര്‍ഥിക്കുന്നു ,അവരെ ഇസ്ലാമിന്‍റെ രക്ഷകരായി വിലയിരുത്തുന്നു .അത് തന്നെയാണ് പാക്ഷാത്യനും വേണ്ടത്‌ . പാക്കി ആണുങ്ങള്‍ക്കില്ലാത്ത ചങ്കുറപ്പ് മലാലക്കുണ്ടായി ,അതിനെ ഞാന്‍ വില കുറച്ചു കാണുന്നില്ല .അതിനു വേണ്ടി പാക്ഷാത്യര്‍ ഒഴുക്കുന്ന മുതല കണ്ണീര്‍ ഇത് പോലെയുള്ള അവകാശത്തിനു വേണ്ടി പൊരുതുന്ന ഫലസ്തീന്‍ മലാല മാരെ കണ്ടില്ലാഎന്ന് നടിക്കുമ്പോള്‍ അവരുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടിപോകുന്നു .രണ്ടു ദിവസം മുമ്പ് ഇസ്രായിലിലെ അറബ് ബദുക്കളെ കുടി ഒഴിപ്പിക്കുമ്പോള്‍ അവരുടെ ഏക സ്കൂളും ബുള്‍ഡോസര്‍ കൊണ്ട് നിരപ്പാക്കിയ ചിത്രം കണ്ടു .പക്ഷെ അന്നൊന്നും കാണാത്ത വേദന മലാലയില്‍ കാണുമ്പോള്‍ എന്തോ ഒരു പന്തികേട് .

  ReplyDelete
  Replies
  1. palastheen ath old atharkkuvenam

   Delete
  2. മിണ്ടിയാല്‍ അങ്ങ് പലസ്ടീനിലേക്ക് പോകുവാണോ സിറിയ എന്ന ഒരു രാജ്യം ഉണ്ട് അവിടെ ''സുന്നികള്‍ ഷിയാകള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊന്നു കൊലവിളിച്ചു കൊണ്ടിരിക്കുകയാണ് മരണം മുപ്പതിനായിരത്തിന് മേലെ കടന്നു കൂടുതലും കുട്ടികളും സ്ത്രീകളും ആണ് എന്തെ തന്‍റെ വിരല്‍ പൊന്തണില്ലേ ? തുര്‍ക്കിയിലും ,ഇറാക്കിലും പതിനായിരക്കണക്കിനു കുര്‍ദുകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ വിരല്‍ പോന്തിയില്ലല്ലോ എന്തേ ഇവിടെ എല്ലാം കൊന്നവരും ചത്തവരും മുസ്ലിങ്ങള്‍ ആയതുകൊണ്ടാണോ ? അമേരിക്ക ഇസ്രായേല്‍ എന്നൊക്കെ പറഞ്ഞു രോഷം കൊള്ളാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം ?
   താലിബാന്‍ ,അമേരിക്കന്‍- സയണിസ്റ്റ്‌ ഗൂഡാലോചന , ഉള്ളില്‍ അവരോടു ആരാധന പിടിക്കപ്പെട്ടാല്‍ അവര്‍ മുസ്ലിം നാമധാരികള്‍ മാത്രം ,പലസ്തീന്‍ കാണും പക്ഷെ സിറിയ കാണില്ല ,ഗുജറാത്തും ബോസ്നിയയും കാണും പക്ഷെ സുഡാനിലെ ഡാഫറിലും ,അര്മെനിയയിലും ലെബനോനിലും നടന്ന ക്രിസ്ത്യന്‍ കൂട്ടഹത്യകള്‍ കാണില്ല ,ഗുജറാത്തിനെ കുറിച്ച് കരയും പക്ഷെ ബംഗ്ലാദേശിലും ,പാകിസ്താനിലും നടന്ന ഹിന്ദു വംശഹത്യകള്‍ കാണില്ല , ഇരട്ടത്താപ്പു അലങ്കാരം ആയി കൊണ്ട് നടക്കുന്നവര്‍ .നമോവാകം

   Delete
  3. രെജിത്തേ, ചിലര്‍ അങ്ങനെയാണ്.. ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍ ആയി മാറിയ ഗസ്സയെ കാണില്ല, പലസ്തീനെ കാണില്ല.. സിറിയയെ കാണും, മുസ്ലിംകള്‍ തമ്മില്‍ തല്ലുന്നത് കൊണ്ട് അവരെ ആര്‍ക്കും തല്ലാം എന്ന് ന്യായം പറയു ... ഗുജറാത്തും ബോംബെയും കാണില്ല ദാഫരും.ലെബനോനും ഓര്‍ത്തുവെക്കും, ഇന്ത്യയില്‍ നീതി നിഷേധിക്കപ്പെടുന്നത് അറിയില്ല. പക്ഷേ പാകിസ്താനിലും ബംഗ്ലാദേശിലും എന്ത് നടന്നാലും അറിയും..ഇരട്ടത്താപ്പും വര്‍ഗ്ഗീയതയും അലങ്കാരമായി കൊണ്ടുനടക്കുന്ന ഇവന്‍മാര്‍ക്ക് നല്ല നമസ്കാരം

   Delete
 15. "ഒരു പതിനഞ്ചു വയസ്സുകാരിയുടെ ജീവനും അവളുടെ ബ്ലോഗും തങ്ങളുടെ ആയുധപ്പുരകള്‍ക്കും ആത്മഹത്യാ സ്ക്വാഡുകള്‍ക്കും ഭീഷണിയുയര്‍ത്താന്‍ മാത്രം വലുതാണെന്ന് താലിബാന് തോന്നിയിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ആ പെണ്‍കുട്ടി ഉയര്‍ത്തിയ സാമൂഹിക സന്ദേശത്തിന്റെ കാതല്‍. "
  ബഷീര്‍ സാഹിബിന്റെ ഏറ്റവും നല്ല ലേഖങ്ങളില്‍ ഒന്നാണിത്!.പതിവിനു വിപരീതമായി ഭാഷയും ശൈലിയും ലേഖന ത്തിന്‍റെ ഗൌരവം ചേര്‍ന് പോകാത്ത രീതിയില്‍ മികച്ചു നില്കുന്നു.

  ReplyDelete
 16. സന്തോഷം ഇത്ര നല്ല ഒരു ലേഖനം വായിക്കാന്‍ അവസരം ലഭിച്ചതിനു. മലാല എന്നാ മാലാഖക്ക്‌ എന്റെയും പ്രാര്‍ത്ഥന.

  ReplyDelete
 17. >>>>>>>>>മതബോധമോ സാമൂഹ്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്ര ചിന്താധാരകളെ എത്ര അകലത്തില്‍ മാറ്റി നിര്‍ത്തണമെന്നതിനെക്കുറിച്ച ഒരു തിരിച്ചറിവാണ് മലാല മുസ്ലിം സമൂഹത്തിനു നല്‍കേണ്ടത്.<<<<<<<<<<<<<<<<<<<<<

  Basheerka you said it !!!!!!!!!!!!!!!

  ReplyDelete
 18. www.fas.org/irp/eprint/iraqi/wahhabi.pdf read this you will get who is wahabi and who is basheer

  ReplyDelete
 19. പിന്നെ താലിബാനെ ഞാന്‍ ഒരിക്കലും സപ്പോര്‍ട്ട് ചെയ്യുന്നില്ല താളിബാന്ക്കാരെയും നമ്മുടെ നാട്ടിലെ മത ഗ്രൂപ്പുകളെയും കമ്പയര്‍ ചെയ്യുനതിനു പകരം അവരെയും നമ്മുടെ നാട്ടിലെയും ലോക പോലിസ് ന്റെ ഒത്താശയോടെ ഒരു ജനതയെ കാലങ്ങള്‍ ആയി അഭയാര്തികലാക്കുകയും സ്കൂളുകളുംമറ്റും തകര്‍ക്കുന്ന ഇസ്രയളിനെയും ഒപ്പം അവര്‍ ചെയ്യുന്ന ക്രൂര കൃത്യങ്ങളെ എന്ത് കൊണ്ട് നിങ്ങള്‍ കമ്പയര്‍ ചെയ്യുന്നില്ല ? എവിഇടെ പോയാലും നമ്മുടെ നാട്ടിലെ മുസ്ല്യന്മ്മര്‍ക്ക് ഒരു കൊട്ട് കഷ്ട്ടം തന്നെ

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 20. We have to isolate the terrorist and the terror supporting nation, on an international level. Life is precious in Islam, Christian, Hindu and all other religions.

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. >>>>വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനു കുട്ടികളുണ്ട്. പ്രാഥമിക ചികിത്സ ലഭിക്കാതെ ഓരോ നിമിഷവും മരിച്ചു കൊണ്ടേയിരിക്കുന്ന എണ്ണമറ്റ കുഞ്ഞുങ്ങളുണ്ട്. പക്ഷെ അവര്‍ക്കൊന്നും ലഭിക്കാത്ത വാര്‍ത്താ പ്രാധാന്യം മലാലക്ക് ലഭിച്ചതില്‍ 'മാധ്യമങ്ങളുടെ രാഷ്ട്രീയം' ഇല്ല എന്ന് പറഞ്ഞു കൂട. പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി, താലിബാന്‍ , ഇസ്ലാമിക തീവ്രവാദം തുടങ്ങി മാധ്യമങ്ങള്‍ക്ക് പ്രിയങ്കരമായ ചേരുവകളെല്ലാം കൃത്യമായ അളവില്‍ മലാലയുടെ സംഭവ പരമ്പരകളില്‍ ഒത്തുചേര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ അവള്‍ ജ്വലിച്ചു നില്‍ക്കാനുള്ള പ്രധാന കാരണവും അത് തന്നെയായിരിക്കാം.<<<<<

  വള്ളി എഴുതിയതിന്റെ എല്ലാ അന്തസത്തയും ചോര്‍ത്തിക്കളഞ്ഞ പ്രസ്താവനയായി പോയി ഇത്. തലിബാന്റെ സ്ത്രീവിരുദ്ധതയുടെ മറ്റൊരു മുഖം  ആണീ പ്രസ്താവന."പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി" ആയതുകൊണ്ട് വാര്‍ത്താ പ്രധാന്യം  ​മലാലക്കു ലഭിക്കുന്നു എന്ന പ്രസ്താവനയേക്കാളും അന്തസുണ്ട് അവരെ വെടി വച്ച തലിബാന്‍ കാര്‍ക്ക്. തലിബാന്‍ ആയാലും  പുരോഗമന മുഖം മൂടി അണിയുന്ന വള്ളി ആയാലും സ്ത്രീവിരുദ്ധതക്ക് മാറ്റമില്ല. അളവിലേ വ്യത്യാസമുള്ളു.

  15 കാരി സുന്ദരി ആകുന്നതിനും വളരെ മുന്നേ മലാല ലോക മാദ്ധ്യമങ്ങളില്‍  നിറഞ്ഞു നിന്നിരുന്നു. അത് വള്ളി അറിയാതെ പോയത് വള്ളിയുടെ കുഴപ്പം. 10 വയസുള്ള കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മലാല അന്ത്രാഷ്ട്ര മാദ്ധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് തലിബാന്റെ ക്രൂരതയേക്കുറിച്ച് മാത്രമല്ല. മറ്റ് പലതിനേക്കുറിച്ചും എഴുതിയിട്ടുണ്ട്. അതൊക്കെ താഴെ ഉള്ള ലിങ്കുകളില്‍ നിന്നും വായിക്കാം.

  1

  2

  3

  4

  5

  6

  7  ഒരു വര്‍ഷം മുന്നേ ഈ കുട്ടിക്ക് ഒരു അന്താരാഷ്ട്ര പുരസ്കാരത്തിനു നാമ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

  Malala in the House, plans to launch political party

  ReplyDelete
  Replies
  1. ബഷീര്‍, എനിക്കും ഇത്, വായിച്ചപ്പോള്‍ തോന്നാതിരുന്നില്ല. ഈ പോസ്റ്റില്‍ ഉപേക്ഷിക്കേണ്ടിയിരുന്ന ഒരു വാചകം ആണ് അത്. പതിനഞ്ചുകാരി, പാകിസ്ഥാനി സുന്ദരി എന്ന രണ്ടു വാക്ക് ഒഴിവാക്കിയാലും മതിയായിരുന്നു.


   Delete
  2. വ്യക്തമായ അജണ്ട ഉള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിക്കുന്നത് എങ്ങനെ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവന ആകും? ലോകത്ത് സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നത് താലിബാന്‍ മാത്രമാണ് എന്ന കല്ല്‌ വച്ച നുണ ആണോ പിന്നെ എഴുതേണ്ടിയിരുന്നത്?

   ക്രൈസ്തവ പള്ളിക്കൂടങ്ങളില്‍ സന്യാസത്തിന്റെ മുഖം മൂടി അണിഞ്ഞ "സാത്വികരാല്‍" പ്രകൃതി വിരുദ്ധ പീടനത്തിനു ഇരയാക്കി പിച്ചിചീന്തപ്പെട്ട ആയിരക്കണക്കിന് മലാലമാര്‍ ഉണ്ട്, അവരെക്കുറിചൊന്നും മീഡിയ പോയിട്ട് ഒരു വള്ളിയും പുള്ളിയും കാളിയും ഒന്നും ഒന്നും മിണ്ടുന്നില്ല. പുരോഗമനത്തിന്റെ മുഖം മൂടി അണിയാത്ത താലിബാന്‍കാര്‍ അവരെക്കാള്‍ മെച്ചം എന്ന് വേണമെങ്കില്‍ പറയാം.

   Delete
 23. താലീബാന്‍ എന്നാ വാക്കിന്റെ അര്‍ഥം "വിദ്യാര്‍ഥികള്‍" എന്നെവിടെയോ വായിച്ചു

  ReplyDelete
 24. മലാലയ്ക്ക് ഇത്ര പ്രാധാന്യം ലഭിക്കാന്‍ കാരണം... വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു പ്രശ്നമായി ഇത് ഉയര്‍ന്നു വരാന്‍ കാരണം ....തീര്‍ച്ചയായും പ്രവാചകനെ നിന്ദിച്ചുള്ള സിനിമയ്ക്കെതിരെ ലോകമെങ്ങും നടത്തിയ കോലാഹലങ്ങള്‍ക്ക് ഒരു മറുചോദ്യം എന്ന നിലയിലില്‍ തന്നെ.. രണ്ടും ഒരു തുലാസില്‍ വച്ച് തൂക്കി ലോകജനത ചോദിക്കുകയാണ് .... എതാണ് വലിയ അപരാധം....?? ബഷീറിക്ക പറഞ്ഞതുപോലെ വെറും രാഷ്ട്രീയമല്ല.. അതിനമപ്പുറം മനസ്സാക്ഷിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ചോദ്യമാണ്... മനുഷ്യജീവിതമാണോ ദൈവമാണോ വലുത് എന്നു ചോദിച്ചാല്‍ മനുഷ്യന്‍ തന്നെ എന്നു പറയുന്നവരെല്ലാം ഇതിനെഅപലപിക്കും....

  പിന്നെ ഇസ്ലാമിലെ വിദ്യാഭ്യാസം.... അതിലെ അറബിന്‍റ സ്ഥാനം.... ഇംഗ്ലീഷ് ക്രൈസ്തവവും ഹിന്ദി തുടങ്ങിയ ഇന്‍ഡ്യന്‍ ഭാഷകള്‍ ഹൈന്ദവവും മറ്റെല്ലാ ശാസ്ത്രവും ദൈവനിഷേധവും ആണെന്നു തോന്നുവര്‍ക്ക് അറബ് മാത്രമേ മതപരമായി കാണാന്‍ കഴിയൂ... എന്‍റ സുഹൃത്തിന്‍റ ഭാര്യ പറഞ്ഞതു പോലെ .. മോള്‍ടെ സ്കൂളില്‍ പോക്ക് മുടങ്ങിയാലും ഓത്ത് പള്ളി മുടക്കില്ല ഞാന്‍......... വായനവും പഠനവും ഖുറാനും അറബും ആണെങ്കില്‍ കുഴപ്പമില്ല.... സ്ത്രീകള്‍ക്കും....എതു കാലത്തും..

  തുറന്നു പറയട്ടെ, ദൈവനിക്ഷേധി അല്ലാതിരുന്ന എന്നെ പൂര്‍ണ്ണമായും നിരീശ്വരവാദി ആക്കിയത് ഇന്ന് ഈ മതങ്ങളൊക്കെ കാണിക്കുന്ന കോപ്രായങ്ങള്‍ തന്നെ.. ഭഗവദ്ഗീത വായിച്ചിട്ടില്ലാത്ത, ബൈബിളിന്റയും ഖുറാന്റയും തര്‍ജ്ജമകള്‍ വായിച്ചിട്ടുള്ള ഒരു "ഹിന്ദു" ആണ് ഞാന്‍... പഠിച്ച ക്രിസ്ത്യന്‍ സ്കൂളില്‍ ബൈബിള്‍ വായിക്കേണ്ട സാഹചര്യം മൂലം വായിച്ചെങ്കില്‍ ഇന്ന് ഇസ്ലാമിന്റ, ഖുറാന്റ പേരില്‍ നടക്കുന്ന ഈ അനീതികള്‍ എന്തിനു വേണ്ടി എന്നറിയാനാണ് ഖുറാന്‍ വായിച്ചത്.. ഇങ്ങനെയുള്ള വളരെയധികം ആളുകള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.... അവരുടെയൊക്കെ മുന്‍പില്‍ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങളെ നിങ്ങളേക്കാള്‍ നന്നായി അറിയാവുന്നവരോടാണ് വാദിക്കുന്നത് എന്ന് ഓര്‍ക്കുക...

  ReplyDelete
  Replies
  1. >>>>ഇങ്ങനെയുള്ള വളരെയധികം ആളുകള്‍ തീര്‍ച്ചയായും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പുണ്ട്.... അവരുടെയൊക്കെ മുന്‍പില്‍ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍ നിങ്ങളെ നിങ്ങളേക്കാള്‍ നന്നായി അറിയാവുന്നവരോടാണ് വാദിക്കുന്നത് എന്ന് ഓര്‍ക്കുക...<<<<<

   മലയാളത്തില്‍ കുറെയധികം പഴം ചൊല്ലുകളുണ്ട്. പോത്തിന്റെ ചെവിയില്‍ വേദമോതിയതുകൊണ്ട് ഫലമില്ല, നായയുടെ വാല്‍ പന്തീരാണ്ടുകാലം കുഴലിലിട്ടാലും നിവരില്ല. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ. കാട്ടുകോഴിക്കെന്തു വിഷുവും ചങ്കരന്തിയും തുടങ്ങി അനേകമുണ്ട്.

   പാലു കുടിക്കുന്ന പൂച്ച എപ്പോഴും കണ്ണടച്ചിരിക്കും. താന്‍ കണ്ണടച്ചാല്‍ മറ്റാരും തന്നെ കാണുന്നില്ല എന്ന ചിന്തയിലാണത്. ഇവിടെ എഴുതുന്ന കുറെയേറെ മുസ്ലിങ്ങളും ഇതേ ചിന്താഗതിക്കാരാണ്. അവര്‍ക്ക് മാത്രമേ കുര്‍ആന്‍ അറിയൂ. ഇസ്ലാമിനെ അറിയൂ എന്നാണവരുടെ നിലപാട്.

   തലിബാന്‍ പശ്ചാത്യന്റെ സൃഷ്ടി എന്നു വിളിച്ചു കൂവുന്നവനൊന്നും തലിബാന്‍ ചെയ്തുകൂട്ടുന്നതാരുടെ സൃഷ്ടി എന്നു പറയില്ല. അതു പറയണമെങ്കില്‍ കുര്‍ആ വായിച്ച് പഠിക്കണം. ഓത്തു പള്ളിക്കൂടത്തില്‍ പോയി അറിയാത്ത ഭാഷയായ അറബിയില്‍ കാണാപ്പാഠം ഉരുവിട്ടാല്‍ പോരാ. കുര്‍ആനിന്റെ മുസ്ലിങ്ങളെഴുതിയ തര്‍ജ്ജമ വായിച്ചാല്‍ അതൊക്കെ ആരുടെ സൃഷ്ടി എന്നു മനസിലാകും. പക്ഷെ പഠിക്കണം.
   ഇവിടെ വള്ളി എഴുതിയ കുര്‍ആന്‍ ഭാഗമുണ്ട്.

   ('വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. അവന്‍ മനുഷ്യനെ രേതസ്കണത്തില്‍നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാതിരുന്നത് അവന്‍ പഠിപ്പിച്ചു' (96:1-5). 'വായിക്കുക' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ ദൈവ ഗ്രന്ഥത്തിന്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്ന പമ്പര വിഡ്ഢികളാണ് മലാലയോട് "വായിക്കരുത്" എന്ന് പറഞ്ഞത്!!!.

   കേരളത്തിലെ മുസ്ലിങ്ങളും  പണ്ടു മുതലേ വായിച്ചിരുന്നു. കുര്‍ആന്‍ അക്ഷരം പ്രതി വായിച്ചിരുന്നു. മുക്രിമാര്‍ വായിച്ചു കേള്‍പ്പിച്ച തലയും  വാലും തിരിയാത്ത ഭാഷയില്‍  എഴുതി വച്ചിരുന്നത് കാണപ്പാഠം വായിച്ചിരുന്നു. ഏറ്റു ചൊല്ലിയിരുന്നു. ഒറ്റ വാക്കിന്റെയും അര്‍ത്ഥമറിയാതെ. മലയാളത്തില്‍ പഠിപ്പിച്ചിരുന്ന കേരളത്തിലെ മറ്റ് സ്കൂളുകളില്‍ പോകാതിരുന്നതിനെ ഇപ്പോള്‍ കുറച്ച് കഴുതകള്‍ ന്യായീകരിക്കുന്നത് ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പു കാരണമാണെന്ന്.

   മലാലയോട് തലിബാന്‍ വായിക്കരുതെന്നൊന്നും പറഞ്ഞില്ല. മുക്രിമാര്‍ വായിക്കുമ്പോലെ വായിച്ചിരുന്നെങ്കില്‍ ആ കുട്ടിയെ അവര്‍ വെടിവയ്ക്കുകയുമില്ലായിരുന്നു. പക്ഷെ അവളൊരു തെറ്റു ചെയ്തു. വായിച്ച കൂടെ പഠിച്ചു. അര്‍ത്ഥം മനസിലാക്കി പഠിച്ചു. അതിനപ്പുറത്തേക്കും വളരാന്‍ ആഗ്രഹിച്ചു. സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി, അധികാരത്തിലെത്തണം എന്നൊക്കെ മോഹിച്ചു. അതൊന്നും തലിബാന്‍ സ്വപ്നം കാണുന്ന ഇസ്ലാമില്‍ അനുവദിക്കപ്പെട്ടിട്ടില്ല. അവരുടെ റോള്‍ മോഡലായ സൌദി അറേബ്യയിലും അതില്ല. അതുകൊണ്ട് മലാല ഇനി പഠിക്കേണ്ട എന്നവര്‍ തീരുമാനിച്ചു. കുര്‍ആന്‍ വായിക്കാനേ പറഞ്ഞിട്ടുള്ളൂ. പഠിക്കാന്‍ പറഞ്ഞിട്ടില്ല. സംശുദ്ധ ഇസ്ലാമിന്റെ ഇന്നത്തെ പ്രതിനിധികള്‍ അത് അക്ഷരം പ്രതി പാലിക്കുന്നു. അവര്‍ പൂട്ടിയ സ്കൂളിനു പകരം മദ്രസയില്‍ പഴയ വായന തുടര്‍ന്നിരുന്നെങ്കില്‍ അവളെ ആരും വെടി വയ്ക്കില്ലായിരുന്നു.

   Delete
  2. താലിബാന്‍ വെടിവെച്ചപ്പോള്‍ കാളിദാസന് സന്തോഷം.!!.ഇനി ഇസ്ലാം എന്തെന്ന് കാളിദാസന്‍ മുസ്ല്യാര്‍ പഠിപ്പിക്കും..വെടി വെച്ചാല്‍, ബോംബിട്ടാല്‍ അതൊക്കെ ഇസ്ലാം..ചെയ്യുന്നവര്‍ ഇസ്ലാം..! അതിലൊന്നുമില്ലാത്ത മറ്റുള്ളവര്‍ ഇസ്ലാം ആണെന്ന് പറഞ്ഞാല്‍ അതൊന്നും കാളിദാസന്‍ എന്നാ മീടിയക്ക്‌ വേണ്ട !വള്ളിക്കുന്നും, ഞാനുമൊന്നും കാളിദാസന്റെ രെജിസ്ടരില്‍ ഇസ്ലാമെയല്ല..
   ____________
   ദ്രോനുകളും, മറ്റും ഭീകര വെട്ടയെന്നു പറഞ്ഞു ബോംബിടുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര്‍ പിടഞ്ഞു തീരാറുണ്ട്. അന്നൊന്നും അവരുടെ ജാതകം ഈ പോസ്ടിടുന്നവരോന്നും നോക്കാറില്ല. കാരണം അവര്‍ "ഞമ്മുടെ" പരിധിക്കു പുറത്താണ്. മീഡിയകള്‍ വിവാധമാക്കുന്നതിന്റെ പുറത്തു ഇത്തിക്കണ്ണി പോലെ പടര്‍ന്നാലെ ഞമ്മള്‍ക്കും കവറേജ് കിട്ടൂ എന്നാ തിരിച്ചറിവാണ്. അതല്ലാതെ നടെ പറഞ്ഞവര്‍ ബോംബിടുമ്പോള്‍ ഈ സ്ത്രീകളുടെയും കുട്ടികള്‍ക്കുമിടയില്‍ മലാല ഉള്പെട്ടാല്‍ അവര്‍ വാര്‍ത്തയിലെ പേരില്‍ പോലും വരില്ല, കൂടാതെ ഭീകരവേട്ടയുടെ ഇടം പിടിക്കുകയും ചെയ്യും...അപ്പോള്‍ ഈ കരയുന്നവര്‍ അതിനെതിരെയുള്ള മൌന വ്രുതത്തില്‍ ആകും...ഇവിടെ മലാല എന്നാ പെണ്‍കുട്ടിയെ അപായപെടുതിയവര്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ആണ്. പക്ഷെ മലാലയുടെ ഇസ്ലാമിനെ ഇസ്ലാമാല്ലാതക്കുകയും, അപായപെടുതിയവരെ ഇസ്ലാമിന്റെ പട്ടികയില്‍ പെടുത്തി തങ്ങളുടെ അജണ്ട പൂര്‍ത്തിയാക്കുകയും ചെയ്യുന്ന മാദ്യമ പ്രവര്‍ത്തനം ചിലരെ രോമാന്ച്ച മനിയിക്കാന്‍ കൊള്ളാം...ആ കന്‍സ്പൈരാസി ആണ് നിലവിലെ മീഡിയ പ്രവര്‍ത്തനത്തെ മാര്‍കറ്റ്‌ ചെയ്യുന്നത്.

   Delete
  3. >>>>താലിബാന്‍ വെടിവെച്ചപ്പോള്‍ കാളിദാസന് സന്തോഷം.!!ഇനി ഇസ്ലാം എന്തെന്ന് കാളിദാസന്‍ മുസ്ല്യാര്‍ പഠിപ്പിക്കും<<<<

   ഹാവൂ. സമാധനമായി. വെടി വച്ചത് തലിബാന്‍ തന്നെ.

   മുകളില്‍ ഒരാള്‍ എഴുതിയത് അതൊക്കെ അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നാണ്. അപ്പോള്‍ ഏത് മുസല്യാര്‍ പറയുന്നതാണു ശരി? നാജു മുസല്യാര്‍ പറയുന്നതോ അതോ സമീര്‍ മുസല്യാര്‍ പറയുന്നതോ?

   ഇസ്ലാം എന്തെന്ന് ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. ലോകം മുഴുവനും അത് കണ്ണു കൊണ്ട് കാണുന്നു. കാഴ്ച്ച ഇല്ലാത്തവര്‍ കാണുന്നില്ല.

   Delete
  4. >>>>!വള്ളിക്കുന്നും, ഞാനുമൊന്നും കാളിദാസന്റെ രെജിസ്ടരില്‍ ഇസ്ലാമെയല്ല..<<<<

   അയ്യയ്യോ അപഖ്യാതി പറയാതെ. വള്ളിയും  താങ്കളുമൊക്കെ ഇസ്ലാമാണ്. ജോസഫ് സാറിന്റെ കൈ വെട്ടി എടുത്തവരും, കേരളത്തില്‍ സദാചാര പോലീസ് കളിക്കുന്നവരും ഇസ്ലാമാണ്. മലയാളികളെ കാഷ്മീരില്‍ ജിഹാദിനു വേണ്ടി റിക്രൂട്ട് ചെയ്യുന്നവരും ഇസ്ലാമാണ്. തടിയന്റവിട നസീറും മദനിയുമിസ്ലാമാണ്. പാക്സിതാനിലെ കാക്കത്ത്തൊള്ളായിരം ഭീകരരും ഇസ്ലാമാണ്. ഇപ്പോള്‍ മലാലയെ വെടി വച്ചവരുമിസ്ലാമാണ്. മോസ്കുകളില്‍ പ്രര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ ബോംബ് വച്ച് സുവര്‍ക്കത്തിലേക്കയക്കുനവരും ഇസ്ലാമാണ്. സ്വന്തം ശരീരത്തില്‍ ബോംബ് വച്ചു കെട്ടി ശഹീദാകുന്നവരുമിസ്ലമാണ്. പിന്നെ ഏതാണു യഥാര്‍ത്ഥ ഇസ്ലാമെന്നു ചോദിച്ചാല്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടി വരും എന്നു മാത്രം.

   Delete
  5. dasante sangujithathwam kollam

   Delete
  6. @ naj (അതിലൊന്നുമില്ലാത്ത മറ്റുള്ളവര്‍ ഇസ്ലാം ആണെന്ന് പറഞ്ഞാല്‍ അതൊന്നും കാളിദാസന്‍ എന്നാ മീടിയക്ക്‌ വേണ്ട !വള്ളിക്കുന്നും, ഞാനുമൊന്നും കാളിദാസന്റെ രെജിസ്ടരില്‍ ഇസ്ലാമെയല്ല..)
   ബഷീറിക്കയപ്പോലെയുള്ളവരെ ഇസ്ലാമായിട്ടല്ല കാണുന്നത് എന്ന പറഞ്ഞതു ശരി തന്നെ... മതവും മനുഷ്യനും ദൈവവും എന്തെന്നും എന്തിനെന്നും അറിഞ്ഞ വിവേചനശേഷിയുള്ള മനുഷ്യരായിട്ടാണ്..... അല്ലാതുള്ളവരെ ഓരോ മതത്തിന്‍റ പേരില്‍ത്തന്നെ അറിയപ്പെടൂ...

   Delete
  7. @തുറന്നു പറയട്ടെ, ദൈവനിക്ഷേധി അല്ലാതിരുന്ന എന്നെ പൂര്‍ണ്ണമായും നിരീശ്വരവാദി ആക്കിയത് ഇന്ന് ഈ മതങ്ങളൊക്കെ കാണിക്കുന്ന കോപ്രായങ്ങള്‍ തന്നെ.. ഭഗവദ്ഗീത വായിച്ചിട്ടില്ലാത്ത, ബൈബിളിന്റയും ഖുറാന്റയും തര്‍ജ്ജമകള്‍ വായിച്ചിട്ടുള്ള ഒരു "ഹിന്ദു" ആണ് ഞാന്‍. പഠിച്ച ക്രിസ്ത്യന്‍ സ്കൂളില്‍ ബൈബിള്‍ വായിക്കേണ്ട സാഹചര്യം മൂലം വായിച്ചെങ്കില്‍ ഇന്ന് ഇസ്ലാമിന്റ, ഖുറാന്റ പേരില്‍ നടക്കുന്ന ഈ അനീതികള്‍ എന്തിനു വേണ്ടി എന്നറിയാനാണ് ഖുറാന്‍ വായിച്ചത്.


   "നിരീശ്വര വാദിയായ ഹിന്ദു" നല്ല പ്രയോഗം. താങ്കള്‍ പഠിച്ച സ്കൂളില്‍ ബൈബിള്‍ നിര്‍ബന്ധിപ്പിച്ചു വായിപ്പിച്ചു അല്ലെ? വളരെ മോശം തന്നെ. ഇസ്ലാമിന്റ, ഖുറാന്റ പേരില്‍ നടക്കുന്ന ഈ അനീതികള്‍ എന്തിനു വേണ്ടി എന്നറിയാന്‍ ഖുറാന്‍ വായിക്കേണ്ടി വന്നു അല്ലെ? കഷ്ടം!. എന്തുകൊണ്ട് ഭഗവത്ഗീത വായിച്ചില്ല? കാരണം ഒന്നും കിട്ടി ഇല്ലേ? അതും കഷ്ടം തന്നെ.

   Delete
  8. പറയാനുള്ളതെല്ലാം പരത്തിനീട്ടിപ്പറയാതെ ചുരുക്കത്തില്‍ എഴുതിയതാണ്. അങ്ങനെയെഴുതുമ്പോള്‍ ബ്രായ്ക്കറ്റിനുള്ളില്‍ "ഹിന്ദു" എന്ന് എഴുതിയാല്‍ അതിന്‍റ അര്‍ത്ഥം ജന്മം കൊണ്ട് മാത്രം ഹിന്ദു എന്നുതുടങ്ങി അതിന്‍റ വിശാലാര്‍ത്ഥത്തില്‍ സാമാന്യബുദ്ധിയുള്ളവര്‍ മനസ്സിലാക്കും എന്നു കരുതി. പോട്ടെ...

   ബൈബിള്‍ ആരും നിര്‍ബന്ധിപ്പിച്ച് വായിപ്പിച്ചതാണെന്നു പറഞ്ഞില്ല. സാഹചര്യം എന്നേ പറഞ്ഞുള്ളു. അങ്ങനെ ആരും മതത്തിന്‍റ പേരില്‍ നിര്‍ബന്ധം നടത്തുകയോ ഇനി അങ്ങനെ ആരെങ്കിലും അറിയാതെ ചെയ്തു പോയാല്‍ അതില്‍ അസ്വാഭാവികത കാണുന്ന നാട്ടിലോ സാഹചര്യത്തിലോ അല്ല പഠിച്ചിരുന്നത്. ഹിന്ദുക്കളും ക്രിസ്താനികളുമായ കുട്ടികളെ ഒരുമിച്ച് പള്ളിയില്‍ കൊണ്ടു പോയി പ്രാര്‍ത്ഥന നടത്തുന്ന അദ്ധ്യാപകരും അതില്‍ അസ്വാഭാവികമായി ഒന്നും കാണാത്ത ആളുകളും ഉള്ള നാട്ടിലാണ് പഠിച്ചു വളര്‍ന്നത്. പള്ളിയുമായുള്ള അങ്ങനെയുള്ള ബന്ധം കൊണ്ടാണ് ബൈബിള്‍ വായിച്ചു എന്നു പറഞ്ഞത്.
   ഭഗവദ്ഗീത വായിക്കാഞ്ഞതെന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അങ്ങനെയൊരു സാഹചര്യം വന്നില്ല എന്നേയുള്ളൂ. വേണ്ടെന്ന് വച്ചതല്ല.

   പിന്നെ ഖുറാന്‍ വായിക്കാനുണ്ടായ സാഹചര്യം... പുസ്തകവായന അങ്ങനെ ഒരു വ്രതമായി കാണാത്ത വ്യക്തി എന്ന നിലയ്ക്ക് സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ മാത്രമേ തിരഞ്ഞുപിടിച്ച് വായിച്ചിട്ടുള്ളൂ. അതില്‍ നല്ല‍തും ചീത്തയുമായ പുസ്തകങ്ങളുണ്ട്....... ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് ഒരു മുസ്ലിം തന്നെ എഴുതിയ ഖുറാന്‍റ തര്‍ജ്ജമയാണ് ഞാന്‍ വായിച്ചത്.. ശ്രീ. അബ്ദുള്‍കലാം എഴുതിയ അഗ്നിച്ചിറകുകള്‍ എന്ന പുസ്തകം വായിക്കുന്ന അതേ മനോഭാവത്തോടെയാണ് ഖുറാനും വായിച്ചത്............ ഒരു കാലഘട്ടത്തിന്‍റ ചരിത്രം, അത് പല ആളുകള്‍ എഴുതിയത് ക്രോഡീകരിച്ചിരിക്കുന്ന ഒരു പുസ്തകം, നന്മയോടെ ചിന്തിക്കുന്നവര്‍ക്കു് നന്മയും തിന്മയോടെ ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയും വ്യാഖ്യാനിക്കാവുന്ന ചരിത്രപുസ്തകം എന്നു തന്നെയാണ് ഖുറാനെപ്പറ്റി എനിക്കു മനസ്സിലായത്............... അതില്‍ നന്മ മാത്രമേ ഞാന്‍ കണ്ടുള്ളൂ.......... തിന്മ മാത്രം കാണുന്നവര്‍ അതിനെ വ്യാഖ്യാനിച്ചു വഷളാക്കിയതു കാരണമാണ് ഒരു വിവാദപുസ്തകം എന്ന നിലയില്‍ അതു തിരഞ്ഞു പിടിച്ചു ഞാന്‍ വായിക്കാന്‍ കാരണം.... മനസ്സിലായെന്നു കരുതുന്നു...

   Delete
  9. >>>>ബഷീറിക്കയപ്പോലെയുള്ളവരെ ഇസ്ലാമായിട്ടല്ല കാണുന്നത് എന്ന പറഞ്ഞതു ശരി തന്നെ... <<<<

   സന്തോഷിന്റെ ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല. ബഷീര്‍ മുസ്ലിമാണെന്ന് അവകാശപ്പെട്ടാല്‍ മുസ്ലിം ആയി തന്നെ കാണുന്നതില്‍ എന്താണു കുഴപ്പം?

   Delete
  10. @ഹിന്ദുക്കളും ക്രിസ്താനികളുമായ കുട്ടികളെ ഒരുമിച്ച് പള്ളിയില്‍ കൊണ്ടു പോയി പ്രാര്‍ത്ഥന നടത്തുന്ന അദ്ധ്യാപകരും അതില്‍ അസ്വാഭാവികമായി ഒന്നും കാണാത്ത ആളുകളും ഉള്ള നാട്ടിലാണ് പഠിച്ചു വളര്‍ന്നത്. പള്ളിയുമായുള്ള അങ്ങനെയുള്ള ബന്ധം കൊണ്ടാണ് ബൈബിള്‍ വായിച്ചു എന്നു പറഞ്ഞത്.

   അന്യ മതസ്ഥരെ പരിഗണിക്കുന്ന കര്‍ത്തവ്യങ്ങളിലൂടെ ഊര്‍ജം ഉള്‍ക്കൊള്ളാനും അതിലൂടെ സ്വാര്‍ഥരഹിതമായ വ്യക്തിത്വം നേടിയെടുക്കാനും കഴിയുന്ന ചിലരുണ്ട്. പരിഗണിച്ചും പരിഗണിക്കപ്പെട്ടും നേടുന്ന ഒരു പാരസ്​പര്യമാണത്. താങ്കളില്‍ അതുണ്ട്.

   പക്ഷെ ഹിന്ദുക്കളും ക്രിസ്താനികളുമായ കുട്ടികളെ ഒരുമിച്ച് അമ്പലത്തില്‍ കൊണ്ടുപോയി അല്ലെങ്കില്‍ മുസ്ലീം പള്ളിയില്‍ കൊണ്ടുപോയി പ്രാര്തിപ്പിക്കുന്ന അധ്യാപകര്‍ ഉള്ളതായി താങ്കള്‍ കേട്ടിട്ടുണ്ടോ? അങ്ങനെ ലഭിച്ച സാഹചര്യം മുഖേന എത്ര കുട്ടികള്‍ ഭഗവത്ഗീത വായിച്ചിട്ടുണ്ട്? എത്ര കുട്ടികള്‍ ഖുറാന്‍ വായിച്ചിട്ടുണ്ട്? ഇനി ആരെങ്കിലും അങ്ങനെ ചെയ്താല്‍ എന്തെല്ലാം പുകിലുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകും? പക്ഷെ ഹിന്ദുക്കള്‍ ആയ കുട്ടികളെ ഹിന്ദു ധര്‍മ്മങ്ങള്‍ സത്യസന്ധമായി പഠിപ്പിക്കാതെ പള്ളിയില്‍ കൊണ്ടുപോയി മുട്ടുകുട്ടികുത്തിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ എനിക്ക് സംശയം ഉണ്ട്. ഒന്നുകില്‍ അവര്‍ ഇടുന്ന കാണിക്ക ഇങ്ങു പോരട്ടെ എന്നാവാം. അല്ലെങ്കില്‍ ഗൂഡമായ പ്രക്യാപിത നയങ്ങള്‍ എന്തോ ഉണ്ട്.

   @ഭഗവദ്ഗീത വായിക്കാഞ്ഞതെന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അങ്ങനെയൊരു സാഹചര്യം വന്നില്ല എന്നേയുള്ളൂ. വേണ്ടെന്ന് വച്ചതല്ല.

   താങ്കള്‍ പള്ളിയില്‍ പോയത് ബൈബിള്‍ വായിക്കാനുള്ള സാഹചര്യം ഉണ്ടാക്കി എടുത്തു. താങ്കള്‍ ക്ഷേത്രത്തില്‍ പോകാറില്ലേ?

   പിന്നെ ഖുറാനെ ചരിത്ര പുസ്തകം, വിവാദ പുസ്തകം എന്നൊക്കെ വിശേഷിപ്പിച്ചു അഭിപ്രായം എഴുതിയത് സൂക്ഷിക്കണം. ചില അന്ധ വിശ്വാസികള്‍ കയ്യും കാലും വെട്ടാന്‍ വരാം.

   Delete
  11. @ Kalidasan കാഴ്ചപ്പാടുകള്‍ നമ്മുടെ വ്യക്തിപരമല്ലേ.. അതു രൂപപ്പെടുന്നത് ഒരാളുടെ ഒരു പ്രവര്‍ത്തിയെയോ വാക്കിനെയോമാത്രം അടിസ്ഥാനപ്പെടുത്തിയല്ലല്ലോ...പിന്നെ ഇസ്ലാംമതത്തെ ഒരു പൊതുവേദിയില്‍ ചര്‍ച്ചയ്ക്കു കൊണ്ടു വരുന്നത് വളരെ സമീപ സമയത്ത് ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയുമൊക്കെ വന്നതിനുശേഷമാണ്.. അതിനു മുന്‍പ് ചര്‍ച്ചചെയ്യപ്പെട്ട സമയങ്ങള്‍ - ഷാബനുകേസ് തുടങ്ങിയവപോലെ- രൂക്ഷമായ പ്രതികരണങ്ങളാണുണ്ടായിട്ടുള്ളത്. അതുകൊണ്ട് ആശയവിനിമയത്തിനു തയ്യാറാകുന്ന സഹോദരങ്ങളോടു ദയവായി രൂക്ഷമായ ഭാഷ ഉപയോഗിക്കരുത്...... താന്തോന്നിയായ ഒരുവന്റ മാതാപിതാക്കളെ ചീത്ത വിളിക്കുമ്പോള്‍ ആ മാതാപിതാക്കളുടെ നല്ലവരായ മറ്റു മക്കള്‍ക്കു വേദനിക്കും എന്ന് ഓര്‍ക്കുക. പിന്നെ ഇസ്ലാമിന്റ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന സഹോദരന്മാരോട്.... നേരത്തെ പറഞ്ഞതു പോലെ ഇങ്ങനെയുള്ള വിഷയങ്ങള്‍ പൊതു സമൂഹത്തിന്റ മുന്നില്‍ ചര്‍ച്ചയ്ക്ക് വച്ച് ഒരു മാറ്റത്തിന്റ തുടക്കമിടുന്നവരാണ് നിങ്ങള്‍..... മതത്തിനു പുറത്തു നിന്നു ശരിയും തെറ്റും സ്വയം വിലയിരുത്തി വികാരത്തിന് അടിപ്പെടാതെ സഹിഷ്ണുതയോടെ ആരോഗ്യകരമായ ചര്‍ച്ചകള്‍ തുടരുക...

   Delete
  12. @ Santhosh Neendakara
   താങ്കളുടെ കമന്റുകള്‍ എല്ലാം വായിച്ചു. ഒരു സംവാദത്തില്‍ പരസ്പര ബഹുമാനത്തോടെ ഇടപെടുന്നത് എങ്ങിനെയെന്നതിന്റെ നല്ല ഉദാഹരണമാണ് താങ്കളുടെ വരികള്‍. ഇത്തരം ക്രിയാത്മകമായ ഒരു സംവാദ ശൈലി പലരിലും കാണുന്നില്ല. പരസ്പരം അറിയാനും അറിയിക്കാനും ആണെങ്കില്‍ ഇത്തരമൊരു ശൈലി ഉപയോഗിച്ചേ തീരൂ. കടിച്ചു കീറി വികൃതമാക്കുക എന്നതാണ് ചിലരെങ്കിലും അവലംബിക്കുന്ന രീതി. അവര്‍ അവരുടെയുള്ളിലെ ഹിംസാത്മകതയെ പുറത്തേക്കിടുന്നു എന്നാണ് അപ്പോഴൊക്കെ തോന്നാറുള്ളത്. അതുകൊണ്ട് തന്നെ അവയോടോന്നും വല്ലാതെ പ്രതികരിക്കാറുമില്ല.

   Delete
  13. @ മലക്ക് താങ്കള്‍ പറഞ്ഞതു പോലെ അന്യമതസ്ഥരെ പരിഗണിക്കുന്നതിലൂടെ വ്യക്തിത്വവും ഊര്‍ജ്ജവും നേടിയെടുക്കാന്‍ എനിക്കില്ല കാരണം അന്യമതസ്ഥരെന്നും സ്വന്തം മതസ്ഥരെന്നും ഈ അടുത്തകാലം വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.. അങ്ങനെ ചിലര്‍(ചില മത വിശ്വാസികള്‍) ചിന്തിപ്പിച്ചതുമൂലം നഷ്ടപ്പെട്ട ഊര്‍ജ്ജം തിരികെ നേടാനാണ് ശ്രമിക്കുന്നത്. ഓരോ നിമിഷവും സ്വയം പ്രൂവ് ചെയ്യേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. I am a muslim, but I am not a terrorist എന്നതു പോലെ.

   താങ്കള്‍ ചോദിച്ച ചോദ്യങ്ങളെല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരിയാണ്.. അന്ന് പഠനകാലത്ത് അങ്ങനെയായിരുന്നോ എന്ന് ചോദിച്ചാല്‍ അന്ന് അങ്ങനെയാരും കൂടുതല്‍ ചിന്തിച്ചിട്ടുണ്ടാവില്ല.. അതുകൊണ്ടു തന്നെ അദ്യാപകരായ കന്യാസ്ത്രീകള്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്നും തോന്നുന്നില്ല.

   ഭഗവദ്ഗീതവായിക്കാത്തത്... അത് വായിച്ചിട്ടുള്ള ഹിന്ദുക്കള്‍ കുറവായിരിക്കും...ക്ഷേത്രത്തില്‍ അത് വായിക്കണമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പറയുന്നവര്‍ ഉണ്ടായിരുന്നോ... ഹിന്ദു എന്നത് പ്രത്യേകം ആചാരരീതികള്‍ പിന്തുടരുന്നവരുടെ ഒരു കൂട്ടമാണ്.. പ്രമാണമായി നില്‍ക്കാന്‍ പൊതുവായ ഒരു ദൈവമോ നേതാവോ വിശുദ്ധപുസ്തകമോ ഇല്ലാത്ത ഒരു വിഭാഗം.. അതിനെ ഹിന്ദുമതവും ഹിന്ദുക്കളുടെ മതവും ആക്കിമാറ്റിയത് മറ്റു മതവിഭാഗങ്ങളുടെ പ്രവര്‍ത്തനഫലമാണ് - കീരിയും പാമ്പുമായ വെള്ളാപ്പള്ളിയും നായരും ഹിന്ദുവാണെന്ന് പറഞ്ഞ് ഒന്നിച്ചതു പോലെ-

   മതസംബന്ധമായ വിവാദങ്ങള്‍ക്ക് അടിസ്ഥാനമായി പറയുന്ന പുസ്തകം എന്നതാണ് വിവാദപുസ്തകം എന്നതു കൊണ്ട് ഉദ്ദേശിച്ചത്. പിന്നെ ചരിത്ര പുസ്തകം എന്ന് പറഞ്ഞത്. മഹാഭാരതം വായിച്ചു നോക്കിയാല്‍ കുറെ കഥകളല്ല അക്കാലത്തെ ജനങ്ങളുടെ ജീവിതവും സാമൂഹികഘടനയും ആചാരവും ആണ് ഒരു ചരിത്ര വിദ്യാര്‍ത്ഥി ശ്രദ്ധിക്കുക ദൈവങ്ങളെയല്ല... അതു പോലെ വിശ്വപ്രസിദ്ധങ്ങളായ ഇതിഹാസങ്ങളും.. ഖുറാനും മറ്റൊന്നല്ല... നബിയും അനുയായികളും അനുഭവിച്ച ദുരിതങ്ങളും അതിനു മോചനമായി അവര്‍ കണ്ട വഴികളും വിശ്വാസികളെ കൂടെ ഉറപ്പിച്ചു നിറുത്താന്‍ നബി നടത്തിയ പ്രബോധനങ്ങളുമാണ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക..അത് ചരിത്രമാണ് ... എന്നെപ്പോലെ പൊടിപ്പും തൊങ്ങലുമില്ലാത്ത ചരിത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക്....

   പിന്നെ കാലുവെട്ടുന്ന കാര്യം .... അതിനു ഞാന്‍ മറുപടി പറയണോ സുഹൃത്തേ...

   Delete
  14. @അന്യമതസ്ഥരെന്നും സ്വന്തം മതസ്ഥരെന്നും ഈ അടുത്തകാലം വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല..

   അതായത് ഇപ്പോള്‍ ചിന്തിക്കുന്നുണ്ട് എന്നല്ലേ? കാരണം മുസ്ലീം ലീഗ് അല്ലെ?

   @ക്ഷേത്രത്തില്‍ അത് വായിക്കണമെന്നും അതനുസരിച്ച് ജീവിക്കണമെന്നും പറയുന്നവര്‍ ഉണ്ടായിരുന്നോ

   പള്ളിയില്‍ ബൈബിള്‍ വായിക്കണം എന്ന് പറഞ്ഞിരുന്നോ? അതുകൊണ്ട് ആണോ താങ്കള്‍ അത് വായിച്ചത്? പള്ളിയില്‍ പോയി എന്ന കാരണം താങ്കള്‍ക്കു ബൈബിള്‍ വായിക്കാന്‍ പ്രചോദനം ആയി. പക്ഷെ എന്തുകൊണ്ട് ക്ഷേത്രത്തില്‍ പോകുന്നത് ഏതെങ്കിലും ഗ്രന്ഥം വായിക്കണം എന്ന് തോന്നിപ്പിക്കാത്തത്? ഭഗവത്ഗീത പോട്ടെ, ഏകദേശം രണ്ടായിരത്തോളം ആത്മീയ ബുക്കുകള്‍ ഭാരതീയ ആചാര്യന്മാര്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ എത്ര എണ്ണം വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്?

   @അതിനെ ഹിന്ദുമതവും ഹിന്ദുക്കളുടെ മതവും ആക്കിമാറ്റിയത് മറ്റു മതവിഭാഗങ്ങളുടെ പ്രവര്‍ത്തനഫലമാണ് - കീരിയും പാമ്പുമായ വെള്ളാപ്പള്ളിയും നായരും ഹിന്ദുവാണെന്ന് പറഞ്ഞ് ഒന്നിച്ചതു പോലെ

   വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും ഒന്നിച്ചപോലെ എങ്ങനെ ഹിന്ദുമതം ഉണ്ടായി? അതൊരു പുതിയ അറിവാണല്ലോ? വിശദീകരിക്കാമോ?


   Delete
  15. >>>>കാഴ്ചപ്പാടുകള്‍ നമ്മുടെ വ്യക്തിപരമല്ലേ.. അതു രൂപപ്പെടുന്നത് ഒരാളുടെ ഒരു പ്രവര്‍ത്തിയെയോ വാക്കിനെയോമാത്രം അടിസ്ഥാനപ്പെടുത്തിയല്ലല്ലോ.<<<<

   സന്തോഷ്,

   സ്വതന്ത്ര വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ വ്യക്തിപരമാണ്. പക്ഷെ ഏതെങ്കിലും മതത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഗമായ വ്യക്തിയുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തിപരമല്ല. ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മുസ്ലിമിനും വ്യക്തിപരമായ കാഴ്ചപ്പാടില്ല. ഇസ്ലാമ് വിട്ടൊരു കാഴ്ച്ചപ്പാടവനു പറ്റില്ല. അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിമിനോട് ചോദിച്ചു നോക്കൂ.

   മുസ്ലിങ്ങളുമായി താങ്കള്‍ സംവദിച്ചിട്ടുണ്ടോ എന്നറിയില്ല. ഏത് മുസ്ലിം എഴുതിയാലും കുര്‍ആനില്‍ നിന്നൊരു വാക്യം ഉദ്ധരിച്ചു കാണാറുണ്ട്. ഇവിടെ തന്നെ വള്ളി പോലും കുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ കാരണം അദ്ദേഹത്തിനും കുര്‍ആന്‍ വിട്ടൊന്നും ഇസ്ലാമിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആകില്ല എന്നതുകൊണ്ടും. അതദ്ദേഹമുദ്ധരിച്ചതു അസ്ഥാനത്താണെന്നതാണിതിലെ തമാശ. അദ്ദേഹം ഉദ്ധരിച്ച കുര്‍ആന്‍ വാക്യത്തില്‍ മൊഹമ്മദിനോട് കുര്‍ആന്‍ വായിക്കുക എന്നാണു പറയുന്നത്. താലിബാനൊന്നും കുര്‍ആന്‍ വായിക്കുന്നതിനെതിരല്ല എന്നോര്‍ക്കണം. താലിബന്റെ ചെയ്തികളെ എതിര്‍ക്കാന്‍ കുര്‍ആന്‍ ഉദ്ധരിക്കാമെങ്കില്‍ അതൊക്കെ ന്യായീകരിക്കാന്‍ ഇതിലും കൂടുതല്‍ കുര്‍ആന്‍ വാക്യങ്ങളുദ്ധരിക്കാം.

   Delete
  16. >>>>അതുകൊണ്ട് ആശയവിനിമയത്തിനു തയ്യാറാകുന്ന സഹോദരങ്ങളോടു ദയവായി രൂക്ഷമായ ഭാഷ ഉപയോഗിക്കരുത്...... താന്തോന്നിയായ ഒരുവന്റ മാതാപിതാക്കളെ ചീത്ത വിളിക്കുമ്പോള്‍ ആ മാതാപിതാക്കളുടെ നല്ലവരായ മറ്റു മക്കള്‍ക്കു വേദനിക്കും എന്ന് ഓര്‍ക്കുക.<<<<

   സന്തോഷ്,

   എന്റെ ഭാഷ അല്‍പ്പം രൂക്ഷമായിട്ടുണ്ട്. ഇവരേപ്പോലുള്ളവരുമായി ഞാന്‍ വര്‍ഷങ്ങളായി ഇതേ വേദിയില്‍ സംവദിക്കുന്നതാണ്. എന്നെ കാണുമ്പോള്‍ തന്നെ പലര്‍ക്കും ചൊറിച്ചിലാണ്. താങ്കളത് ശ്രദ്ധിച്ചോ എന്നറിയില്ല.

   താലിബന്‍ കാരല്ല ഇത് ചെയ്തതെന്ന് പലരും അഭിപ്രായം എഴുതി കണ്ടു. വള്ളി എഴുതിയത് മാദ്ധ്യമങ്ങള്‍ ഇതിനെ സെന്‍സേഷനലയി ഉപയോഗിക്കുന്നു എന്നാണ്. അപ്പോള്‍ വള്ളി ചെയ്യുന്നതോ? കേരളത്തിലെ ചെറിയ സംഭവം പോലും ഇതിലും സെന്‍ഷേഷണലായിട്ടാണദ്ദേഹം എഴുതി വിടുന്നത്.

   തലിബാനും പടിഞ്ഞാറന്‍ നാടുകളായ അമേരിക്കയും ഇംഗ്ളണ്ടും കഴിഞ്ഞ 11 വര്‍ഷങ്ങളായി യുദ്ധത്തിലാണെന്ന കാര്യം വള്ളിക്കറിയാതെ അല്ലല്ലോ. താലിബാനെതിരെ ഉപയോഗിക്കാവുന്ന ഏത് വാര്‍ത്തയും അവര്‍ ആയുധമാക്കും. അത് യുദ്ധ തന്ത്രത്തിന്റെ ഭാഗമാണ്. അതില്‍ പരിഭവിച്ചിട്ട് കര്യമില്ല. നാജ് എന്ന മുസ്ലിം എഴുതിയതിങ്ങനെ.

   ബ്രിടീഷ് ജേര്‍ണലിസ്റ്റ് യുവോന്‍ രിട്ളി ഇസ്ലാം സീകരിച്ചത് വാര്തയല്ലാതിരിക്കുന്നതും, ഇസ്ലാമിക വിരുദ്ധം ചെയ്യുന്ന ഭീകരതയെ ഇസ്ലാമിക പട്ടം ചാര്‍ത്തി ഇപ്പോള്‍ മലാല യുടെ ശബ്ദത്തെ ഇസ്ലാമിന് പുറത്തു നിര്‍ത്തി സംരക്ഷകരാവുന്നതും തിരിച്ചറിയേണ്ടതുണ്ട്...!

   മലാലയുടെ ശബ്ദം ഇസ്ലാമിനു പുറത്തു നിറുത്തി സംരക്ഷിക്കുന്നു എന്നാണദ്ദേഹം ആക്ഷേപിക്കുനത്. അത് തിരിച്ചറിഞ്ഞിട്ട് എന്ത് കാര്യം? നാജിനേപ്പോലുള്ള നാലും മൂന്നേഴു മുസ്ലിങ്ങള്‍ അത് തിരിച്ചറിഞ്ഞാല്‍ താലിബാന്‍ എന്ന ഭീകര സംഘടന ഇല്ലാതാകുമോ? ഇതുപോലെ വിഡ്ഢിത്തം പറയുന്നവരെ രൂക്ഷമായ ഭാഷയിലേ നേരിടാനാകൂ. അല്ലെങ്കില്‍ കുറച്ചു കൂടെ സുബോധം കാണിക്കണം.

   അഫ്ഘാനിസ്താനും പാകിസ്താനും  99 % മുസ്ലിങ്ങളുള്ള ഇസ്ലാമിക രാജ്യങ്ങളാണ്. അവിടെ തലിബാന്‍ കാര്‍ ചെയ്യുന്നത് ഇസ്ലാമിനു വിരുദ്ധമാണെങ്കില്‍ എന്തു കൊണ്ട് അവിടത്തെ മുസ്ലിങ്ങള്‍ക്കത് ചെറുക്കാന്‍ ആകുന്നില്ല. ഇതുപോലെയുള്ള വിഡ്ഢി ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു കാര്യവുമില്ല. കാരണം  ഈ രാജ്യങ്ങളിലെ ഭൂരിഭാഗം പേരും  താലിബാനെ മനസുകൊണ്ട് പിന്തുണക്കുന്നവരാണ്. പാകിസ്ഥാനിലെ മദ്രസകളില്‍ പഠിച്ച് ബിരുധം നേടിയവരാണ്, താലിബന്‍ നേതാക്കളൊക്കെ. അവര്‍ യുദ്ധത്തിലൂടെ അഫ്ഘാനിസ്താനില്‍ അധികാരം പിടിച്ചടക്കിയതാണ്. അതിനു വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തത് ഐ എസ് ഐ എന്ന പാകിസ്താനി ഇന്റലിജന്‍സ് വിഭാഗമാണ്. ഇന്നും തലിബാനെ സഹായിക്കുന്നതവരാണ്.

   ബ്ളോഗുകളില്‍ ഇരുന്ന് താലിബാന്‍ അനിസ്ലാമികം എന്നൊക്കെ ഇവരൊക്കെ എഴുതും. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ഞമ്മന്റെ ആളുകളാണെന്നതാണു വാസ്തവം.

   അഫ്ഘാനിസ്താനിലെയും പാകിസ്ഥാനിലെയും ഭൂരിഭാഗം മുസ്ലിങ്ങളുടെയും പിന്തുണ തലിബാനും അല്‍ ഖയിദക്കും മറ്റനേകം ഇസ്ലാമിക ഭീകര സംഘടനകള്‍ക്കുമുണ്ട്. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ വെറുതെ വായിട്ടലച്ചിട്ടു കാര്യമില്ല.

   താന്തോന്നിയായ ഒരുവന്‍ താന്തോന്നിത്തരം കാണിക്കാന്‍  മാതാപിതാക്കളുടെ വാക്കുകളെ ഉപയോഗപ്പെടുത്തിയാല്‍ ആ വാക്കുകളെ കുറ്റപ്പെടുത്തേണ്ടി വരും. അതിനു മറ്റ് മക്കള്‍ വേദനിച്ചിട്ട് കാര്യമില്ല. മാതാപിതാക്കള്‍ മക്കളെ വഴിതെറ്റിക്കുന്ന ഉപദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അതൊക്കെ ഒഴിവാക്കി മാതാപിതാക്കളുടെ വാക്കുകളെ ശുദ്ധീകരിക്കണം. നല്ല മക്കള്‍ ചെയ്യേണ്ടത് താന്തോന്നികളുടെ താന്തോന്നിത്തരം അവസാനിപ്പിക്കുകയാണ്. അങ്ങനെ ചെയ്താല്‍ ആരും  പിന്നെ ചീത്ത പറയില്ല.

   ഇതൊക്കെ വിശദമായി ഞാന്‍ പല വേദികളിലും എഴുതിയിട്ടുണ്ട്. അതുകൊണ്ട് വീണ്ടുമെഴുതുന്നില്ല. ഒരുദാഹരണം പറയാം. ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്ന അന്യ മത വിശ്വാസികളെ എങ്ങനെ കൈകാര്യം ചെയണമെന്ന് കുര്‍ആനില്‍ പറയുന്നത് ഇതാണ്.

   005.033
   YUSUFALI: The punishment of those who wage war against Allah and His Messenger, and strive with might and main for mischief through the land is: execution, or crucifixion, or the cutting off of hands and feet from opposite sides, or exile from the land: that is their disgrace in this world, and a heavy punishment is theirs in the Hereafter;


   എതിര്‍വശങ്ങളിലുള്ള കൈകാലുകള്‍ ഛേദിഛു കളയണമെന്നാണത്. ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ചു എന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍  ആക്ഷേപിക്കുന്ന ജോസഫ് സാറിനു നല്‍കിയ ശിക്ഷയുമതായിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ട് കേരള മുസ്ലിങ്ങള്‍ തന്നെ തേജസ് എന്ന സൈറ്റില്‍ അക്കാലത്തെഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.

   Delete
  17. >>>>അത് ചരിത്രമാണ് ... എന്നെപ്പോലെ പൊടിപ്പും തൊങ്ങലുമില്ലാത്ത ചര&#