മലയാളത്തിലെ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന അവരുടെ പരിപാടിയുടെ ആദ്യ എപ്പിസോഡുകളില്‍ ബെര്ളിയുടെയും എന്റെയും അഭിമുഖങ്ങള്‍ നല്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി കുറച്ചു കാലത്തേക്ക് ഞാന്‍ ദര്‍ശന ടി വി യുടെ ഒരു കടുത്ത സപ്പോര്‍ട്ടര്‍ ആയിരിക്കും. ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചക്കെങ്കിലും, അത് കഴിഞ്ഞുള്ളത് ഇപ്പോള്‍ പറയാന്‍ പറ്റില്ല.
ഓരോ ആഴ്ചയിലും ഓരോ ബ്ലോഗറെ പരിചയപ്പെടുത്തുക എന്നതാണ് ഇ-ലോകം പരിപാടിയിലൂടെ ദര്‍ശന ടി വി ചെയ്യുന്നത്. പുതുതലമുറയില്‍ തരംഗം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയയുടെ നവചലനങ്ങളിലേക്ക് പതിയെ കണ്തുറക്കാനുള്ള ഈ കൊച്ചു ശ്രമത്തെ അഭിനന്ദിക്കുന്നു. പുതിയ കാലത്തിന്റെ സംവേദന രീതികളെയും ആശയ വിനിമയ മാധ്യമങ്ങളെയും അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാന്‍ സാധ്യമല്ല. പഴയ 'കണ്ണാടി'കളില്‍ മുഖം മിനുക്കി കാലം കഴിച്ചു കൂട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ദര്‍ശന ടി വി യുടെ ഈ ചെറിയ സംരംഭം വേറിട്ട് നില്ക്കുന്നു എന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും. പുതിയ ആശയങ്ങളും ത്രെഡുകളുമെല്ലാം അവര്‍ അവിടെ നിന്ന് പൊക്കുകയും ചെയ്യുന്നുണ്ട്. എന്നാലും സോഷ്യല്‍ മീഡിയയെ അംഗീകരിക്കാനോ അവിടെയുള്ള ചലനങ്ങളെ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്താനോ അവര്‍ തുനിയാറില്ല.
കാണാത്തവര്‍ക്ക് വേണ്ടി ബെര്‍ളിയുടെ അഭിമുഖം ഇവിടെ നല്കുന്നു.
ക്ഷമ നല്ലപോലെയുള്ളവര്ക്ക് എന്റെ കത്തിയും ഇവിടെ കേള്‍ക്കാം.
(Special thanks to Mr. Jareer Vengara & Mr. Jaisal Feroke)
(Special thanks to Mr. Jareer Vengara & Mr. Jaisal Feroke)
വേണ്ടത്ര പരിഗണനയും ശ്രദ്ധയും കിട്ടാത്ത നിരവധി ബ്ലോഗര്‍മാരും ബ്ലോഗുകളും മലയാളത്തിലുണ്ട്. ഓണ്‍ലൈന്‍ രംഗത്തെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും രീതികളും അറിയാത്തതിനാല്‍ അവരില്‍ പലരും പുറംതള്ളപ്പെട്ടുപോകുന്നു എന്ന് മാത്രം. അത്തരം ബ്ലോഗര്‍മാരെയും ബ്ലോഗുകളെയും തിരഞ്ഞു പിടിച്ചു പരിചയപ്പെടുത്തുവാന്‍ ദര്‍ശന മുന്നോട്ടു വരും എന്ന് കരുതട്ടെ. ഈ ചാനല്‍ പിച്ചവെച്ചുതുടങ്ങുന്നതേയുള്ളൂ. അതിന്റേതായ പരിമിതികളും
ബാലാരിഷ്ടതകളും ഈ പരിപാടിയില്‍ കണ്ടേക്കാമെങ്കിലും അവ നമുക്ക്
ക്ഷമിക്കാവുന്നതേയുള്ളൂ. വരും എപ്പിസോഡുകളില്‍ കൂടുതല്‍
പ്രൊഫഷണലിസത്തിലേക്ക് അവര്‍ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കാം.
ഇതിന്റെ അവതാരകനായ റിയാസ് ടി അലി ഒരു ബ്ലോഗറാണെന്നതും സന്തോഷകരമായ കാര്യമാണ്. ബ്ലോഗര്‍മാര്‍ എല്ലാവരും റിയാസിന് പിന്തുണ കൊടുക്കുക. അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി കമന്റടിക്കുക. ഓരോരുത്തരെയായി റിയാസ് അഭിമുഖത്തിനു വിളിക്കും. ക്യൂ പ്ലീസ്.
മ്യാവൂ: ബെര്‍ളിയെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് കാര്യമാക്കേണ്ട!!
Related Posts
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
Recent Posts
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ച്ചകളിലേക്ക്
അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്
വയലാര്ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ,
ആമിര്ഖാന് ഹാജിയാര് !
ബഷീര്‍ക്ക ചിരിച്ചു കൊണ്ട് കഴുത്തറക്കരുത് . രാഷ്ട്രീയത്തില്‍ ഒരു കയ്യ് നോക്കിയാല്‍ വിജയിക്കും . ഗുഡ് ...ബെസ്റ്റ് ഓഫ് ലക്ക് - Shamshuddeen-DXB
ReplyDeleteCongrats
ReplyDeleteസത്യം പറയാമല്ലോ, അഭിമുഖത്തില്‍ ബഷീര്‍ക്കയാണ് കസറിയത്. ഇ മീഡിയയുടെ പ്രാധാന്യത്തെക്കുറിച്ചും ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശങ്ങളും നിങ്ങള്‍ നന്നായി നല്കി.
ReplyDeleteചീരാമുളകെന്ന പേരിൽ ബ്ലോഗ് തുടങ്ങിയ കാലത്ത് ഞാനൊരു പോസ്റ്റെഴുതി വെച്ചു. അൽപ്പം വിവാദമുണ്ടാക്കി പേരെടുക്കാനുള്ള ഒരു പദ്ധതി. അതിന്ന് കൊടുത്ത തലക്കെട്ട് "ബെർളിക്കുന്ന് ഡോട്ട് കോം" എന്നായിരുന്നു. പിന്നെ നല്ല ബുദ്ധി തോന്നി അതങ്ങ മായച്ച് കളഞ്ഞതാ.
ReplyDeleteഅതുപോലെ ഒരു വെടിയാണൊ ദർശനാ ടി.വി യുടെ ഈ ചൂണ്ട എന്ന് ഞാൻ...ഇല്ല അങ്ങൈനൊരു സംശയമേയില്ല!!
പടച്ചോനെ ഇഞ്ച് കാക്ക്, ഹിഹിഹി ഇത് ഞമ്മൾ കണ്ടിരുന്നു കെട്ടൊ
ReplyDeleteദർശനയെ പ്രശംസിക്കുകതന്നെ ചെയ്യണം
വിനയം ലേശം കൂടിയോ ബഷീര്‍ക്കാ... ? ;)
ReplyDeleteഅഴീക്കോട് മാഷിനു പഠിച്ചു വരുന്നേ ഉള്ളൂ അല്ലേ ?? ഗൊച്ചു ഗള്ളൻ :)
ReplyDeleteനിങ്ങളുടെ പോസ്റ്റിലൂടെ ദര്ശനക്ക് പബ്ലിസിറ്റിയായി. അവരുടെ ബുദ്ധി കൊള്ളാം.
ReplyDeleteഇങ്ങനൊരു ചാനലോ?
ReplyDeleteഎപ്പ തൊടങ്ങി?
അടുത്ത എപ്പിസോഡില്‍ ആരാണ് ബഷീര്ക?
ReplyDeleteMr. Manoj Ravindran നിരക്ഷരന്
Deleteദർശനയുടെ പുതിയ കാൽ വെപ്പ് നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ ഷമീർ പെരിന്തൽമണ്ണ (മലപ്പുറത്തുകാരൻ)
ReplyDeleteഅങ്ങനെ ദര്‍ശനം കിട്ടി, പ്രസാദിച്ചു....അഭിനന്ദനങ്ങള്‍...
ReplyDeleteമുസ്ലിം വീടുകളില്‍ ഖുര്‍ ആന്‍ പാരായണം ചെയ്യുന്ന ഇശാ മഗ് രിബിന്റെ ഇടയില്‍ മാപ്പ്ല പ്ല പ്ല പ്ല പാട്ടു (കൂതറ) പരിപാടി കാണിക്കാന്‍ ഉണ്റ്റാക്കിയ വ്യത്തികെട്ട ചാനല്‍ എന്തിനാണ് ബഷീര്‍ ന്റെ അഭിമുഖം കൊടുത്തത് . ശത്രുവിന്റെ ശത്രു മിത്രം എന്ന അറബിക്ക് പഴമൊഴി അനര്ത്ഥ്വമാക്കി നമ്മുടെ ദര്‍ശന ചാനല്‍ .
ReplyDeleteAsainetinum manoramakkum lakshangal koduthu swalath nagar palliyute ulghatanavum ,swalathum chanalil kodukkunnavarkk illatha haram darsanakundo. asianet enna rss anukoola channel a cash kondu pallipanikk kodukkukayalla enn manasilkkatha viddikooshmaandangal.....
DeleteWell done! Congratulations!
ReplyDeleteവെറുതെയല്ല വര്‍ത്തമാനം പത്ര കൊണം പിടിക്കാത്തത്
ReplyDeleteനിങ്ങൾക്ക് ഗ്ലാമറിത്തിരി കൂടിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
ReplyDelete*പെണ്ണുങ്ങൾ വാർത്താവതാരികയുടെ സാരി ചർച്ചയാക്കുന്നത് പോലെ കാണരുത് ;)
ബഷീര്കയെ "ദര്‍ശന" പരിചയപ്പെടുതിയതോ അതോ "ദര്‍ശനെ"യെ ബഷീര്‍ക്ക പരിചയപ്പെടുതിയതോ....
ReplyDeleteഏതായാലും ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശം കലക്കി
Suuuper............
ReplyDelete:)
ReplyDeleteBerley and you performed well. can you tell me the frequency details of this channel
ReplyDeleteit is a free to Air channel, if u are getting other malayalam channels through dish, just auto scan and search for it. you can see it online as well http://www.turbotv.in/darshana-tv-live
DeleteBasheerkka njan pgm kandirunnu..Kollam U give so many good tips too...Greetings :)
ReplyDeleteആഗ്രഹിച്ച ദര്‍ശനം...!
ReplyDeleteഅഭിനന്ദനങ്ങള്‍.
What happened to u r post on AK Antony's recent statements.... Did u withdraw it after posting it for some time? Any way it was a post really revealing u r true character & ideology! Pls post it again.
ReplyDeleteNo, i did not posted anything on Ak Antony recently in my blog, except few status on facebook. May be you confused with my recent blogs on Vayalar Ravi.
Delete
ReplyDelete<<<>>>>
ഇത്തരം ഒരു ശ്രമത്തിന് പിന്നിൽ സഹ ബ്ലോഗറും ദർശന ടി വി ജീവനക്കാരനുമായ റിയാസ് അലിക്ക് മുഖ്യ പങ്കുണ്ട്.... ബൂലോകത്തെ മുഖ്യധാരയിലേക്കും അതിലുപരി ബ്ലോഗ് എന്ന മാധ്യമത്തെ സാധാരണക്കാരിലേക്കും സുപരിചിതമാവാൻ ഈ ഉദ്യമം സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല
"പഴയ 'കണ്ണാടി'കളില്‍ മുഖം മിനുക്കി കാലം കഴിച്ചു കൂട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ദര്‍ശന ടി വി യുടെ ഈ ചെറിയ സംരംഭം വേറിട്ട് നില്ക്കുന്നു എന്ന് പറയാതെ വയ്യ".
ReplyDeleteഈ കണ്ണാടി പ്രയോഗം ഇഷ്ടപ്പെട്ടു. കുറിക്കു കൊള്ളുന്ന വാചകം.
കലക്കി
ReplyDeleteഅധികം കാലം അവഗണിച്ച് മുന്നോട്ട് പോകാൻ ആർക്കും പറ്റില്ല ബഷീർ. ദർശന ടീവിക്കും ബഷീറിനും ബർളിക്കും അഭിനന്ദനങ്ങൾ.
ReplyDeleteManoj ji, waiting for your episode tonight.
Deleteപരിപാടി നന്നായിരുന്നു, അഭിനന്ദനങ്ങൾ...... പിന്നെ ഒരു ചാനല്‍ ഇല് ഒകെ വരുമ്പോ കുറച്ചു കൂടി MAKEUP ആകാമായിരുന്നു കേട്ടോ, JUST ആ വെളുത്തമുടി ഒകെ ഒന്ന് ........ബ്ലാക്ക് ആക്കാമായിരുന്നു, സാരമില്ല ,അടുത്ത പരിപാടികളില്‍ ...........sradikkanam
ReplyDeleteഅഭിമാനപൂര്‍വം അഭിനന്ദനങ്ങള്‍
ReplyDeleteബഷീര്‍ക്ക..നന്നായിട്ടുണ്ട്. പൊതു ചോദ്യങ്ങള്‍ തന്നെ വന്നതാണ് ഒരു പോരായ്മ. ബെര്ളിത്തരങ്ങള് പോലെ വള്ളിക്കുന്ന് ഒന്ന് അടിപൊളിയാക്കണമെങ്കില്‍ ആക്കാം കെട്ടോ? പക്ഷേ, ഹിന്ദു പത്രം പോലെ ചിലര്‍ക്ക് ഈ വള്ളിക്കുന്ന് തന്നെ കാണേണ്ടി വരും..അഭിനന്ദനങ്ങള്‍
ReplyDeleteബ്ലോഗിന്റെ സെറ്റപ്പ് ഒന്ന് മാറ്റണം എന്നുണ്ട് Shinodji. Let us see..
Deleteമ്യാവൂ: ബെര്‍ളിയെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് കാര്യമാക്കേണ്ട!!
ReplyDeleteഹ...ഹ.. ഇതാണ് ഹൈലേറ്റ്.. ഇത് തന്നെയാണ് :)
അവഗണിച്ച് കൊണ്ട് മുന്നോട്ട് പോയാലും കാലം കാലുപിടിച്ച് വരുമെന്നേ.. ദേ ഇപ്പോള്‍ നിങ്ങള്‍ മൂന്ന് പേരിലെത്തിയില്ലേ.. ബെര്‍ളി, ബഷീര്‍, നീരു.. ഇനിയും മുന്നോട്ട് പോകട്ടെ..
BASHEER CNGRATS.
ReplyDeleteGOOD
ReplyDeleteഇനി എല്ലാവരെയും ദര്‍ശനയില്‍ കാണാം
ReplyDeleteഞാന്‍ ആദ്യമായി 'ജീവനുള്ള'ഗുരുജിയെ ഇപോഴാണ് കാണുന്നത് .
ReplyDeleteഗുരുജിയുടെ സംസാരഭാഷയും ,ശരീരഭാഷയും എന്നെ 'ബെര്‍ളി'പിടിപിച്ചു :-)
വഴി തെറ്റാനും കുഴി മാന്താനും
ReplyDeleteഅഭിനന്ദനങ്ങള്‍ ..
ReplyDeleteദര്ശനയ്ക്കും ബഷീര്‍ക്കാക്കും ബെര്ളിക്കും..
രണ്ട് അഭിമുഖങ്ങളും നന്നായിട്ടുണ്ട്.. നിരക്ഷര്ജിയുടേതിനായി കാത്തിരിക്കുന്നു..
ദര്‍ശന ചാനലില്‍ മുജഹിടായ ബ്ലോഗറെ വല്യ ആലാക്കിയതിനെതിരെ സുന്നികള്‍ പ്രതികരിക്കുക.
ReplyDeleteഅപ്പൊ വള്ളിക്കുന്ന് വീണ്ടും ഫൈമസ് ആയി... നേരെത്തെ ആരോ പറഞ്ഞ പോലെ, ദര്‍ശന ബഷീര്ക്കയെന്ന ബ്ലോഗറെ പരിചയപ്പെടുത്തിയതോ ബഷീക്ക ദര്‍ശനയെ പരിചയപ്പെടുതിയതോ... ഏതായാലും കലക്കി
ReplyDeleteശരീര ഭാഷയിലും സുകുമാര്‍ മാഷിന്റെ ലൈന്‍ ഇല്ലേ എന്നൊരു സംശയം ഇല്ലാതില്ല !!!
ReplyDeleteബഷീർ സാഹിബിനോട്: ‘ഉം... ഉസാറായിക്ക്ണ്!’
ReplyDeleteദർശനക്കാരോട്: ‘ഇ-ലോകമൊക്കെയായിട്ടും ഒരു ഇ-മെയില്‍ കിട്ടീലേ ഉസ്താദുമാരേ?!’
നോട്ട് ദ പോയിന്റ്! എന്തിലുമൊരു കുറ്റം കണ്ടില്ലെങ്കിൽ പിന്നെന്തു മലയാളി! :)
വളരെ അടുത്ത കാലത്ത് മാത്രം ഇ എഴുത്തുകള്‍ ശ്രദ്ധിക്കുന്ന എന്നെ പ്പോലെയുള്ള പാവങ്ങള്‍ക്ക് ബഷീരിക്കടെയും ബെര്‍ളി ചേട്ടന്റെയും അഭിമുഖങ്ങള്‍ ഉപകരിക്കും
ReplyDeleteബഷീര്‍ ബായ് ഞാനും കണ്ടു നിങ്ങള്‍ ബോഡി ഇട്ട് ഇളക്കുന്നത് ...ഇത് ഒരു പുതിയ പരീക്ഷണമാണല്ലൊ...ഒരു ഇ,എം.എസ് ശൈലി വരുന്നുണ്ടൊ....
ReplyDeleteതോള് കൊണ്ടൊരു കഥകളി തന്നെ ഉണ്ടല്ലോ
ReplyDeleteബെര്‍ളി വിശാലമനസ്കനെ പൊക്കിപ്പറഞ്ഞു നിങ്ങള്‍ ബെര്‍ളിയെ പൊക്കിപ്പറഞ്ഞു. ഇതൊരു പരസ്പര സഹകരണ കറക്കു കമ്പനിയാണോ?.
ReplyDeleteകാശ് കിട്ടുന്നില്ല എന്ന് നിലവിളിച്ചു ബെര്‍ളി ചളമാക്കി . രണ്ടു പേരുടെയും പ്രകടനം വിലയിരുത്തിയാല്‍ നിങ്ങളുടേത് അല്പം ഭേദമാണ് എന്ന് പറയാം. പ്രത്യേകിച്ചും ബ്ലോഗര്‍മാര്‍ക്കുള്ള ഉപദേശങ്ങള്‍. പക്ഷെ ഇടയ്ക്കു കാണിക്കുന്ന അതിവിനയം കള്ളാ ലക്ഷണമാണ്.
ReplyDeleteഞാന്‍ കണ്ടിരുന്നു പ്രോഗ്രാം കൊള്ളാം നിങ്ങളോട് എല്ലാം ഒരു ഇഷ്ടകുറവ് മാത്രേ ഉള്ളൂ ....ബ്ലോഗിലേക്ക് കടന്നു വരുന്നവരെ വേണ്ടത്ര പരിഗണിക്കാറില്ല . ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteബ്ലോഗിങ്ങിലേക്ക് പുതുതായി വരുന്നവരെ പരിഗണിക്കുന്നില്ല എന്നത് വിഷമമുണ്ടാക്കുന്ന ഒരു പ്രസ്താവനയാണ്. ബോധപൂര്‍വമായി ഒരിക്കലും അത്തരമൊരു സമീപനം പുലര്‍ത്താറില്ല. പല ബ്ലോഗുകളിലും സന്ദര്‍ശനം നടത്തുവാന്‍ സമയക്കുറവു കാരണം സാധിക്കാറില്ല എന്നത് സത്യമാണ്. എന്നിരുന്നാലും കഴിവുള്ള പുതിയ ബ്ലോഗര്‍മാരോട് എപ്പോഴും ആദരവാണുള്ളത്
Deleteഅഴീക്കോടിനും അബ്ദുറഹിമാന് രണ്ടതാണിക്കും പഠിക്കുന്നുണ്ടോ ? ഇടയ്ക്ക് ചുമല് കുലുക്കുന്നു
ReplyDeleteഅഭിനന്ദങ്ങള്‍ ....നല്ല വിവരണം...കൂടുതല്‍ ഉന്നതിയില്‍ എത്തുവാന്‍ ആശംസിക്കുന്നു .... .. പുതുതായ് എഴുതുന്നവരുടെയെല്ലാം പ്രശ്നമാണ് അക്ഷര തെറ്റുകള്‍ .....ഇത് ഒഴിവാക്കാന്‍ ഒരു ഓണ്‍ലൈന്‍ നിഘണ്ടു ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ.....
ReplyDeleteആവശ്യമുണ്ടോ എന്നറിയില്ല എങ്കിലും ചോദിക്കട്ടെ ഈ പോസ്റ്റിനും ഇതിനു മുമ്പുള്ള പോസ്റ്റിനും ഇടയില്‍ ലോകത്ത് പല പ്രധാന സംഭവങ്ങളും നടന്നു .മലാലക്ക് വേണ്ടി പോസ്ടിട്ട ബഷീര്‍ക്ക ഫലസ്ടീനിലെ നൂറുകണക്കിന് മലാലമാരെ കാണാതെ പോയത് എന്താണെന്ന് മനസിലായില്ല
ReplyDeleteസമാനമായ ഒരു ചോദ്യത്തിന് എന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പ്രതികരണം തന്നെ ഇവിടെ പകര്‍ത്തട്ടെ.
Deleteഗസ്സയില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിയാത്തതോ കാണാത്തതോ അല്ല. വീണ്ടും എഴുതാന്‍ തോന്നാത്ത വിധം മനസ്സ് മടുത്തുപോയ ഒരു വിഷയമാണത്. ഒരുവേള ഫലസ്തീന് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള മലയാളം ബ്ലോഗര്‍മാരില്‍ ഒരാള്‍ ഞാനായിരിക്കും. ഇനി എന്തെഴുതാന്‍ ?.. ആറര പതിറ്റാണ്ടായി കേട്ടുകൊണ്ടേയിരിക്കുന്ന ഒരേ വാര്‍ത്തകള്‍. പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന മാത്രം ..
Deeds without prayer and Prayer with out deeds are wane!
Delete"സോഷ്യല്‍ മീഡിയയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും. പുതിയ ആശയങ്ങളും ത്രെഡുകളുമെല്ലാം അവര്‍ അവിടെ നിന്ന് പൊക്കുകയും ചെയ്യുന്നുണ്ട്. എന്നാലും സോഷ്യല്‍ മീഡിയയെ അംഗീകരിക്കാനോ അവിടെയുള്ള ചലനങ്ങളെ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്താനോ അവര്‍ തുനിയാറില്ല."
ReplyDeleteരണ്ട് പേരുടെയും ഇന്റർവ്യൂ ഇപ്പോഴാണു കണ്ടത്. മനോജ് രവീന്ദ്രന്റേത് (നിരക്ഷരൻ) നേരിട്ട് ദർശന റ്റി.വിയിൽ കണ്ടു. സന്തോഷം. ഈ നവമാധ്യമത്തിന് ഇത്രയും പ്രാധാന്യം നൽകിയ ദർശന റ്റി.വിയ്ക്കും ആ പരിപാടിയുടെ അവതാരകൻ റിയാസ് ടി അലിയ്ക്കും നന്ദി!
ReplyDeleteഈ ഇന്റര്‍വ്യൂ കണ്ടു എനിക്ക് രോമാഞ്ചം വരുന്നു. എനിച്ചും ദര്‍ശനയില്‍ വരണം. എന്റെ ബ്ലോഗ് വല്ലപ്പോഴും സന്ദര്‍ശിക്കണം. . യുണികോഡ് പൊല്ലാപ്പുകള്‍ ഞാന്‍ പരമാവധി സരിയാക്കും എന്റെ ബ്ലോഗ് അഡ്രസ് shonu916.blogspot.com . :) ഈ ബ്ലോഗിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്ലോഗ്ഗിങ്ങില്‍ കൂടുതല്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു.
ReplyDelete