എനിക്ക് രണ്ടു സ്വപ്നങ്ങള്‍ ഉണ്ട്. അതിലൊരു സ്വപ്നം ഇതാണ്. ബാബറി മസ്ജിദ് വിധി പുറത്തു വരുന്നു. കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള ധിക്കാരമാണെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള മസ്ജിദിന്റെ അവസ്ഥ പുനസ്ഥാപിച്ചു അത് മുസ്ലിംകള്ക്ക് തിരിച്ചു കൊടുക്കണം എന്നും കോടതി വിധിക്കുന്നു. വിധി വന്നപ്പോള്‍ തക്ബീര്‍ മുഴക്കി മുസ്ലിംകള് തെരുവില്‍ ഇറങ്ങിയില്ല. പകരം അവര്‍ കൂടിയാലോചിച്ച് ഒരു തീരുമാനം എടുക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്റെ മനസ്സറിഞ്ഞ് പള്ളിയുടെ പ്രധാന ഭാഗം രാമക്ഷേത്രം പണിയാനായി വിട്ടു കൊടുക്കുന്നു. ശ്രീരാമന് ജനിച്ചു എന്ന് കരുതപ്പെടുന്ന അതേ സ്ഥാനത്തു ഒരു ക്ഷേത്രം ഉയരുന്നു. ആ ക്ഷേത്രത്തോടു ചേര്‍ന്ന് പഴയ പ്രതാപം ഒട്ടും ചോരാതെ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടുന്നു. മതമെന്താണെന്നും മതേതരത്വം എന്താണെന്നും ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. 'സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെപ്പാടുന്നു. ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ ഓരോ കോണുകളില്‍ നിന്നും ഒരായിരം വെള്ളരിപ്രാവുകള്‍ ഒന്നിച്ചു പറക്കുന്നു. .
മറ്റൊരു സ്വപ്നവും എനിക്കുണ്ട്. വിധി സംഘപരിവാരത്തിന് അനുകൂലമായി വരുന്നു. ത്രിശൂലവും കൊടിയുമേന്തി തെരുവില്‍ ഇറങ്ങുന്നതിനു പകരം ഹൈന്ദവ നേതൃത്വം ഒത്തുചേര്‍ന്നു ഒരു തീരുമാനം കൈക്കൊള്ളുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മനസ്സിന് മുറിവേല്പിച്ച് ശ്രീരാമന് ഒരു ക്ഷേത്രം വേണ്ട. പൊളിച്ച പള്ളിയുടെ സ്ഥാനത്ത് ഒരു പള്ളി തന്നെ ഉയരട്ടെ. ബാബറി മസ്ജിദ് നിന്നിരുന്ന ഇടത്ത് അത് പുതുക്കിപ്പണിയാന്‍ മുസ്ലിംകള്ക്ക് അവര്‍ അനുമതി നല്കുന്നു. അതിനോട് തൊട്ടുചേര്‍ന്ന് അതേ വളപ്പില്‍ സര്‍വകാല പ്രതാപത്തോടെ ഒരു ശ്രീരാമക്ഷേത്രം പണിയുന്നു. താജ്മഹലിനെക്കാളും ചെങ്കോട്ടയെക്കാളും പ്രൌഡിയോടെ ഈ ഇരു മന്ദിരങ്ങളും തലയുയര്‍ത്തി നില്ക്കുന്ന ആ മനോഹര കാഴ്ചയാണ് എന്റെ സ്വപ്നത്തിലെ അയോദ്ധ്യ. ഇതൊരു ഭ്രാന്തന് സ്വപ്നമാണ് എന്ന് നിങ്ങള്‍ പറയാതെ തന്നെ എനിക്കറിയാം. അധികാരക്കസേരകള്‍ സ്വപ്നം കണ്ടു നടക്കുന്ന രാഷ്ട്രീയക്കഴുകന്മാര് എന്നും തച്ചു കെടുത്താന്‍ മാത്രം ശ്രമിച്ചിട്ടുള്ള ഉയിരില്ലാത്ത സ്വപ്നങ്ങള്‍. മതത്തിന്റെ പേര് പറഞ്ഞു കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന വിവേക ശൂന്യര്‍ നശിപ്പിച്ച പ്രതീക്ഷകളുടെ സ്വപ്നങ്ങള്‍.
വര്‍ത്തമാനം - 21 Sept 2010
പേടിപ്പെടുത്തുന്ന മറ്റൊരു സ്വപ്നവും എന്റെ മനസ്സില്‍ ഉണ്ട്. അത് ഞാന്‍ പങ്കു വെക്കുന്നില്ല. ഇന്ത്യയുടെ മണ്ണ് ഒരു ചോരക്കളമായി മാറണം എന്ന് ആഗ്രഹിക്കുന്ന പിശാചുക്കള്‍ക്ക് മാത്രമായി ഞാനാ സ്വപ്നം നീക്കിവെക്കുന്നു. എന്റെ സിരകളെ ത്രസിപ്പിച്ച രണ്ടു സ്വപ്നങ്ങളാണ് ചമയങ്ങളും ചമല്ക്കാരങ്ങളുമില്ലാതെ നിങ്ങളുമായി പങ്കു വെച്ചത്. ഒരു രാത്രിയെങ്കില്‍ ഒരു രാത്രി ഇത്തരമൊരു സ്വപ്നം കാണുവാന്‍ ഓരോ ഇന്ത്യക്കാരനും കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഭ്രാന്തമായ ഈ സ്വപ്നമാണ് സെപ്റ്റംബര്‍ ഇരുപത്തിനാലിന്റെ പ്രഭാതക്കാഴ്ചയായി എനിക്ക് സമര്‍പ്പിക്കാനുള്ളത്. ജയ് ഹിന്ദ്..
ആ സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്നവരും കാണുന്നവരും തന്നെയാണ് ഭൂരിപക്ഷം ഭാരതീയരും.
ReplyDeleteഇന്ത്യുടെ മതേതര മനസ്സിന് ഇനിയും കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു
സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍ ആഗ്രഹിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteബഹു ഭൂരിപക്ഷം ഇന്ത്യക്കാരന്റെയും മനസ്സ് താങ്കള്‍ തുറന്നു കാണിച്ചിരിക്കുന്നു, താങ്കള്‍ മഹത്തരമായ ഒരു കാര്യമാണ് ഈ പോസ്റ്റിലൂടെ വിളിച്ചു പറഞ്ഞിരുക്കുന്നത് താങ്കള്‍ക്കും താങ്കളുടെ ചിന്തകള്‍ക്കും ഒരായിരം ആശംസകള്‍
ReplyDeleteനല്ല സ്വപ്നം ഇക്ക ഇതു യഥാര്ത്യമാകാന് നമുക്ക് പ്രാര്‍ത്തികാം,
ReplyDeleteഇങ്ങനെ ഒരു ആശയം പങ്കു വെച്ചതിനു നന്ദി, ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു,
May Almighty God Bless u.
This comment has been removed by the author.
ReplyDeleteസുഹൃത്തേ,
ReplyDeleteവളരെ പക്വതയോടെ ഈ വിഷയത്തെ സമീപിച്ചതിന് അഭിനന്ദനങ്ങള്‍..
താങ്കളുടെ ആദ്യ സ്വപ്നം ഹിന്ദു സംഘടനകള്‍ എന്നേ മുന്നോട്ടു വച്ചിട്ടുള്ളതാണ്?? ഹിന്ദുക്കള്‍ തന്നെ പ്രതാപത്തോടെയുള്ള പള്ളി തൊട്ടടുത്ത് തന്നെ പണിതു തരാം എന്നും സങ്കുതത്വമില്ലാതെ അവതരിപ്പിച്ചിട്ടുള്ളതാണ്!! അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് ശബരിമലയില്‍ പോകുന്ന ഭക്തര്‍ വാവര് പള്ളിയില്‍ പോകുന്നതിനേക്കാള്‍ പ്രചാരം കിട്ടുന്ന ഒരു മതേതരമൂല്യമായി ആ പള്ളിയും ക്ഷേത്രവും മാറുമായിരുന്നു.. ഇനിയും ആ പ്രതീക്ഷ കൈ വിടെണ്ടാ..
രണ്ടാമത്തെ സ്വപ്നം ഹിന്ദുക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്, കാരണം, ഒരു ക്ഷേത്രം അയോധ്യയില്‍ എവിടെ എങ്കിലും പണിയുക എന്നതല്ലല്ലോ, ജന്മസ്ഥാനത്ത് പണിയുക എന്നതാണല്ലോ വിഷയം.
ബാക്കി അനിഷ്ട്ടങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് മതചിന്തകള്ക്കപ്പുറമായി സഹോദരങ്ങളായി ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രാര്‍ഥിക്കാം..
This comment has been removed by the author.
ReplyDeleteനല്ല സ്വപ്നങ്ങള്‍ ഫലിക്കട്ടെ എന്നും, അനിഷ്ട സംഭവങ്ങളൊന്നും നടക്കാതിരിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു.
ReplyDeleteഇന്ത്യന്‍ മതേതരത്വത്തിന്റെ ചരിത്രം 1992 നു മുന്‍പും ശേഷവും എന്നത് ജനമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ ഒരു യാതാര്ത്യമാണ് .അത് മുതലെടുത്തു വളര്‍ന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്താതിടത്തോളം കാലം പ്രിയ ബഷീര്‍ വള്ളിക്കുന്ന്, താങ്കളുടെ ഒന്നാമത്തെയും രണ്ടാമത്തെയും ആഗ്രഹങ്ങള്‍ ആഗ്രഹങ്ങളായി നില നില്ക്കും .
ReplyDeleteനമ്മുടെ അയല്വക്കത്തു താമസിക്കുന്ന മത വിശ്വാസിയെ പോലും തീവ്രവാദക്കണ്ണാടിയിലൂടെ സംശയ ദൃഷ്ടിയോടെ നോക്കുവാന്‍ പ്രേരിപ്പിച്ച വാക്കുകളുടെ ഉടമകളും അവരുടെ പിന്താങ്ങികളും ഇനിയും മുതലക്കണ്ണീരോഴുക്കുംപോള് അത് തിരിച്ചറിയുവാന്‍ കഴിയുന്ന ജന വിഭാഗം ശക്തിപ്പെടട്ടെ ......
നല്ല സ്വപ്നങ്ങള്‍ പുലരട്ടെ!
ReplyDeleteബഷീര്‍ക്ക മഹത്തായൊരു കര്‍മ്മമാണ് താങ്കളിവിടെ ചെയ്തിരിക്കുന്നത് .. .. ആര്‍ക്ക് വിധിച്ചാലും അത് അര്ഹതപ്പെട്ടവര്ക്കാന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ബഷീര്കയുടെ സ്വപ്നത്തിലുള്ള ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ . ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് വര്‍ഗീയ വാദികള്‍
ReplyDeleteനല്ല പോസ്റ്റ് . ഇത് വായിക്കുന്നവരില്‍ ചിലരുടെയെങ്കിലും മനസ്സ് മാറ്റാന്‍ ബഷീര്കക്ക് കഴിഞ്ഞെങ്കില്‍ അതില്‍ കൂടുതല്‍ സന്തോഷിക്കാന്‍ വേറെ ഒന്നും ഉണ്ടാവില്ല..
basheerka hats off and proud of you ...
എത്ര സുന്ദരമായ (നടക്കാത്ത) സ്വപ്നം
ReplyDeletetimely post basheer. this is what people expects from you always. keep it up
ReplyDeletedheeramaya lekhanam. ingane karyangal thurannu parayan ningal kanikkunna chankoottatthinu orayiram nandhi. ee swpnam nadannirunnenkil
ReplyDeleteപണ്ട് പെരിന്തല്‍മണ്ണ അങ്ങാടിപുറത്തും ഇതേ അവസ്ഥ ആയിരുന്നല്ലോ.. അന്ന് ഇപ്പറഞ്ഞ സ്വപ്നം നിറവേറി..
ReplyDeleteഅന്ന് പാണക്കാട്ടെ തങ്ങളും വിവേകികളായ നേത്ര്ത്വങ്ങള് ഇരുഭാഗത്തും ഉണ്ടായിരുന്നു.. ഇന്നിന്റെ തലമുറക്ക് നഷ്ടപ്പെട്ടതും ആ നേത്ര്ത്വം തന്നെയാണ്. രാഷ്ട്റീയ ലാഭത്തിന് മാത്രം കൈകോര്‍ക്കുന്ന കപടന്മാര്...
ഏതായാലും പ്രാര്‍ഥിക്കാം.. അങ്ങനെ ഒരു സ്വപ്നം നിറവേറാന്‍.. അറ്റ്ലീസ്റ്റ്, ചോരപ്പുഴ ഒഴുകാതിരിക്കാന്‍... ഇന്ത്യന്‍ മതേതരത്തം നിലനില്കാന്...
"ഒരു ഹൈക്കോടതി വിധിയിലൂടെ പരിഹരിക്കപ്പെടും എന്ന് കരുതുക വയ്യ" "എന്നാലും വിധിയോടടുക്കുമ്പോള്‍ ഉള്ളില്‍ ഒരു പേടിയുണ്ട്"..ഈ രണ്ടു അഭിപ്രായവും കൊള്ളം... അത് ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു..
ReplyDeleteബഷീര്‍,എ പി ജെ യെ അനുകരിച്ചു ഒരു പാട് സ്വപ്നങ്ങള്‍ കാണുന്നു. നമ്മുടെ സ്വപ്നങ്ങള്‍ക്ക് തീ പിടിക്കാതിരിക്കട്ടെ.
ReplyDeleteപക്ഷേ എന്റെ പേടി ആ കുരങ്ങന് വീണ്ടും വരുമോ എന്നാണ് .. !!
ReplyDeleteഇഔ സ്പ്നം നടക്കടെ
ReplyDeleteനല്ല സ്വപ്നം നടക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു,
ReplyDeleteകാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന വിവേക ശൂന്യരേ ദൈവം നഷ്പ്പിക്കട്ടേ എന്ന് കൂടി പ്രാര്‍ത്ഥിക്കുന്നു
അക്രമവും രക്തം ചിന്തലും എന്തിനെങ്കിലും പരിഹാരമാവുമോ?
നന്മകള് മാത്രം കാണാന്‍ ശ്രമിക്കുക
RASHEED UGRAPURAM
JEDDAH
This comment has been removed by the author.
ReplyDeleteതാങ്കളുടെ ആദ്യ സ്വപ്നം ഹിന്ദു സംഘടനകള്‍ എന്നേ മുന്നോട്ടു വച്ചിട്ടുള്ളതാണ്?? ഹിന്ദുക്കള്‍ തന്നെ പ്രതാപത്തോടെയുള്ള പള്ളി തൊട്ടടുത്ത് തന്നെ പണിതു തരാം എന്നും സങ്കുതത്വമില്ലാതെ അവതരിപ്പിച്ചിട്ടുള്ളതാണ്!!
ReplyDeleteസത
അതങ്ഗീകരിക്കാത്തത് കൊണ്ടല്ലേ ഞങ്ങള്‍ പള്ളി നിരപ്പാക്കിയത്
പിന്നെ ജന്മ സ്ഥാനം രാശി വച്ച് ഞങ്ങള്‍ കണ്ടു പിടിച്ചു . അങ്ങിട് മാറി തര്യ, അത്രന്നെ
ഇന്ത്യയിലെ ഒരാടിവാസി സംഗം രാശി വെച്ച് അവരുടെ ഒരു പുണ്യ പുരുഷന്റെ ജന്മ സ്ഥാനമാണ് ഗുരുവായുര ക്ഷേത്രം
എന്ന് കണ്ടെത്തിയിരിക്കുന്നു . അതും കൂടി അങ്ങ് സങ്കുതത്വമില്ലാതെ കൊടുക്കയല്ലോ ?
ഹാ ഒന്ന് മരിച്ചാ മതി
ഇത്തരം സ്വപ്നങ്ങള്‍ കാണുന്നവരെയാണ് സമൂഹത്തിനു ആവശ്യം.
ReplyDeleteയഥാര്ധ്യമാകട്ടെ എന്നാശംസിക്കുന്നു.
ഇത് വായനക്ക്
http://prathapashali.blogspot.com/
"പകരം അവര്‍ കൂടിയാലോചിച്ച് ഒരു തീരുമാനം എടുക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്റെ മനസ്സറിഞ്ഞ് പള്ളിയുടെ പ്രധാന ഭാഗം രാമക്ഷേത്രം പണിയാനായി വിട്ടു കൊടുക്കുന്നു."
ReplyDelete---------
അല്ല മാഷെ, അങ്ങനെ വരുകയാനെങ്കില്, പള്ളി പൊലിച്ച കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണ്ടേ? ഇല്ലെങ്കില്‍ ഇത് ആവര്ത്തിക്കില്ലേ?
സ്വപ്നങ്ങള്‍ ...സ്വപ്നങ്ങളെ സ്വപ്നങ്ങളെ..നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള് അല്ലെ?..വെറുതെയീ മോഹങ്ങള്‍ എന്നറിയാം എങ്കിലും വെറുതെ മോഹിക്കുവാന്‍ മോഹം...അല്ലെ?..
ReplyDeleteനല്ല സ്വപ്നം നടക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteസ്വാം,
ReplyDeleteരാമന്റെ ജന്മസ്ഥാനം എന്നത് സങ്കല്‍പ്പമാണ് എന്ന് വാദിക്കാമെങ്കിലും, അതൊരു രാശി വച്ച് കണ്ടെത്തിയ സ്ഥലമൊന്നും അല്ല.. കാലാ കാലങ്ങളായി അവിടെ, പള്ളി നിലനിന്നപ്പോളും ഹിന്ദുക്കള്‍ പ്രാര്‍ഥിച്ചിരുന്നു.. അതെല്ലാം മുസ്ലീങ്ങളുടെ ഒരു ആരാധനാലയം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയിരുന്നതാണെന്ന് വാദിക്കാന്‍ സാധിക്കുമോ? ആ മന്ദിരത്തില്‍ നടത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വേ പ്രകാരം അതൊരു പുരാതന അവശിഷ്ട്ടങ്ങളുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് സൂചിപ്പിക്കുന്നു.. അവിടെ നിന്നും ലഭിച്ച(കര്‍സേവകര്‍ക്ക്) പുരാതന ശിലാ ഫലകവും ഇത് തന്നെ വ്യക്തമാക്കുന്നുണ്ട്.. ഈ ശിലാഫലകം ഒരു മ്യൂസിയത്തില്‍ നിന്നും മോഷ്ട്ടിച്ചതാണെന്ന് ആരോപണം ഉന്നയിച്ചെങ്കിലും അല്ലെന്നു പിന്നീട് വ്യക്തമായതാണ്..
അതെല്ലാം പോട്ടെ.. വിശ്വാസം എന്നത് ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും കാത്തു സൂക്ഷിക്കണം എന്ന് വിശ്വസിക്കുന്ന വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ ഇത്ര വിശുദ്ധമായ ഒരു സ്ഥലത്തിന് വേണ്ടി കടുംപിടുത്തം കാണിക്കാന്‍ കഴിയില്ല എന്ന് കരുതുന്നു..
ഈ വിഷയത്തില്‍ കൂടുതല്‍ വെളിച്ചം ജനങ്ങളില്‍ എത്തിയാല്‍ അയോധ്യാ വിഷയം പരിഹരിക്കാന്‍ സഹായിക്കും. ആ പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലീങ്ങളില്‍ മുറിവുണ്ടായി എന്ന് ചിന്തിക്കുന്നവര്‍, ആ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് സ്വതന്ത്ര ആരാധനയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് വാശി പിടിക്കുന്ന ആളുകള്‍ ഹിന്ദുക്കളില്‍ എത്ര വര്‍ഷത്തോളം മുറിവുണ്ടാക്കി, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്ന് കൂടി ചിന്തിക്കണം എന്നഭ്യര്ധിക്കുന്നു..
ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു
ReplyDeleteപൂർണ്ണമായി വായിക്കാൻ
അല്ല ബഷീര്‍
ReplyDeleteഇത് വെറും മനുഷ്യന്റെ സ്വപ്നമല്ലേ. മതംങ്ങള് ഒന്നും മനുഷ്യന് വേണ്ടി അല്ലല്ലോ ..ദൈവത്തിനു വേണ്ടി അല്ലേ. അവനവന്റെ ദൈവത്തിനു വേണ്ടി. അപ്പോള്‍ പിന്നെ ഒന്നുകില്‍ പള്ളി അല്ലേല്‍ അമ്പലം. രണ്ടുംകൂടെ നടക്കില്ല മോനെ. പിന്നെ ഇതോരു അശ്ലീല സ്വപ്നമാ. നമ്മുടെ ബുശും ലാദനും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നത് പോലെ.അങ്ങനെ മതങ്ങള്‍ മനുഷ്യനെ അശ്ലീല സ്വപ്നങ്ങള്‍ പരസ്യമായി കാണു അവസ്ഥയില്‍ എത്തിച്ചു...ശംഭോ മഹാദേവ ...വാ അലൈക്കും അസ്ലം
ഇങ്ങിനെ സ്വപ്നം കാണാന്‍ മുഖ്യമന്ത്രി - സോറി - വള്ളിക്കുന്ന് ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്.
ReplyDeleteഉത്തരം മുട്ടിക്കാനല്ല ഉത്തരം കിട്ടാന്‍.
ആഗ്രഹങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും നമുക്ക് സമാധാനം അനുഭവിക്കാം യാഥാര്ത്യങ്ങള് എപ്പോഴും നമുക്ക് മറിച്ചാണ് തന്നിട്ടുള്ളതെങ്കിലും.
ReplyDeleteഅയോധ്യയെന്ന യുദ്ധമില്ലാത്ത ഭൂമിയെ യുദ്ധക്കളമാക്കിയതാര്? രമിപ്പിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള രാമനെ ദു:ഖിപ്പിക്കുന്നവനും കരയിപ്പിക്കുന്നവനുമാക്കിയതാര്?
ReplyDeleteഈ ചോദ്യങ്ങളുടെ ഉത്തരം നിലനില്‍ക്കുന്നിടത്തോളം കാലം ഈ സ്വപ്നം വെറും സ്വപ്നം!
പക്ഷെ ഇങ്ങിനെ കിനാവു കാണാനും വലിയൊരു മനസ്സ് വേണം!
This comment has been removed by the author.
ReplyDelete“മതത്തിന്റെ പേര് പറഞ്ഞു കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന വിവേക ശൂന്യര്‍ നശിപ്പിച്ച പ്രതീക്ഷകളുടെ സ്വപ്നങ്ങള്‍.”
ReplyDeleteസ്വപ്നത്തിലായാലും പോവുന്ന വഴിയില്‍ മൃതപ്രായനായ പാവം മദനിയെ ഇട്ടു ഒരു കുത്ത് കൊടുക്കാതെ വയ്യ അല്ലെ ബഷീര്‍ സഹിബേ.! എങ്ങനെയായാലും താങ്കളുടെ ലിങ്ക് മദനിക്കിട്ടെ കുത്തൂ. ബാബരി മസ്ജിദിന്റെ തകര്ച്ച്ചക്കും അനന്തര സര്‍വ കുഴപ്പങ്ങള്‍ക്കും കാരണക്കാരായ സംഘപരിവാരത്ത്തിലേക്ക് താങ്കള്‍ക്ക് ലിന്കാനോ ലേഖനമെഴുതാനോ ഉഷിരില്ലാത്ത്തത് കൊണ്ടാണോ? എന്നെ ഒരു തീവ്രവാദി ആക്കല്ലേ. ഞാനൊരു മദനി അനുയായിയോ അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുനക്കുന്നവനോ അല്ല.
“മതത്തിന്റെ പേര് പറഞ്ഞു കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന വിവേക ശൂന്യര്‍ നശിപ്പിച്ച പ്രതീക്ഷകളുടെ സ്വപ്നങ്ങള്‍.”
ReplyDeleteസ്വപ്നത്തിലായാലും പോവുന്ന വഴിയില്‍ മൃതപ്രായനായ പാവം മദനിയെ ഇട്ടു ഒരു കുത്ത് കൊടുക്കാതെ വയ്യ അല്ലെ ബഷീര്‍ സഹിബേ.! എങ്ങനെയായാലും താങ്കളുടെ ലിങ്ക് മദനിക്കിട്ടെ കുത്തൂ. ബാബരി മസ്ജിദിന്റെ തകര്ച്ച്ചക്കും അനന്തര സര്‍വ കുഴപ്പങ്ങള്‍ക്കും കാരണക്കാരായ സംഘപരിവാരത്ത്തിലേക്ക് താങ്കള്‍ക്ക് ലിന്കാനോ ലേഖനമെഴുതാനോ ഉഷിരില്ലാത്ത്തത് കൊണ്ടാണോ? എന്നെ ഒരു തീവ്രവാദി ആക്കല്ലേ. ഞാനൊരു മദനി അനുയായിയോ അദ്ദേഹത്തിന്റെ നയങ്ങളെ പിന്തുനക്കുന്നവനോ അല്ല.
സ്വപ്നം യാഥാര്‍ത്ഥ്യം ആകാന്‍ ആഗ്രഹിക്കുന്നു.അഭിനന്ദനങ്ങള്‍..ബഷീര്‍ക്ക
ReplyDeleteനല്ല സ്വപ്നങ്ങൾ
ReplyDeleteThis comment has been removed by the author.
ReplyDeleteഇന്ത്യ ഇനിയും കാത്തിരിക്കണം വ്യക്തമായ വിധിവരാന്‍ ഒരു പ്രത്യേക താല്പര്യം വിധിപറയുന്നവന്റെ , ബഞ്ചിന്റെ മുന്പിലുണ്ടങ്കില് ഇനിയും കാത്തിരിക്കണ്ടി വരും ,ഇത് ഇവിടെ തീരുന്നില്ല ,കാട്ടുതീ അങ്ങനെയാണ്
ReplyDeleteതാങ്കളുടെ സ്വപ്നം നല്ലത് തന്നെ പക്ഷെ കോടതി വിധി എന്തായിരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു
ReplyDeleteവിധി രണ്ടില്‍ ആര്‍ക്കു അനുകൂല മായാലും പ്രശനം തന്നെയാണുണ്ടാവുക എന്നുറപ്പാണ്.
ഇവിടെ ഇവ രണ്ടുമല്ലാത്ത വല്ല സംസ്കാരീക മന്ദിരമോ കളിസ്ഥലമോ ആക്കി മാറ്റുകയാണ് വേണ്ടത്
'സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെപ്പാടുന്നു. ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ ഓരോ കോണുകളില്‍ നിന്നും ഒരായിരം വെള്ളരിപ്രാവുകള്‍ ഒന്നിച്ചു പറക്കുന്നു. .
ReplyDeleteഅയോദ്ധ്യയില്‍ പള്ളിയും അമ്പലവും പണിയട്ടെ രണ്ടു വിഭാഗത്തിന്റെയും ആരാധനയും ചടങ്ങുകളും ഉണ്ടാകട്ടെ സ്വതന്ത്രവും വിശാലവുമായ മാനസിക പൊരുത്തം വളരാന്‍ അത് സഹായിക്കും .പക്ഷെ ബി .ജെ .പി . അതോടു കൂടി അവരുടെ കച്ചവടം പൂട്ടിക്കെട്ടി പോകും. അങ്ങനെ ഐക്കമുള്ള ഒരു മാജിക്ക് ഇവിടെ നടന്നാല്‍ അത് ബി .ജെ .പി യുടെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കലായിരിക്കും
സ്വപ്നം ചിലര്‍ക്ക് ചില കാലം ഒത്തിടും. മോഹിക്കാം, ഞാനും കൂടുന്നു നിങ്ങളോടൊപ്പം. എന്നാല്‍ നമ്മുടെ ഈ രാഷ്ട്രീയക്കാര്‍ ഇതിനു സമ്മതിക്കുമോ? അവര്‍ക്ക് സാധാരണ മനുഷ്യരുടെ ചോര വെള്ളത്തിനേക്കാള്‍ നേര്ത്തതല്ലേ?
ReplyDeleteവള്ളിക്കുന്നേ,
ReplyDeleteനല്ല സ്വപ്നനങ്ങൾ കാണുന്നതും കാണാനാഗ്രഹിക്കുന്നതും നല്ലത്. അത് പുലരുമോ ഇല്ലയോ എന്നത് പിന്നെ,
ഭാരതമക്കളുടെ മനസും ശരീരവും പകുത്ത ഹീനകൃത്യവും പിന്നെ അതിനോടനുബന്ധിച്ച് ഇന്നേവരെ അരങ്ങേറിയ അക്രമങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ പുരോഗതി, അന്തസ്, ജനങ്ങൾ തമ്മിലുള്ള ഐക്യം എല്ലാ മേഖലയേയും വിപരീതമായി ബാധിച്ചുവെന്നത് നിഷേധിക്കാനാവത്ത സത്യമാണ്. ഭൂരിഭാഗം വരുന്ന ഹൈന്ദവസഹോദരങ്ങളും ,മുസ്ലിങ്ങളും ഇതിനെല്ലാം എതിരാണെന്നത് വീണ്ടും നല്ല സ്വപ്നങ്ങൾ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.
പ്രചാരകൻ ക്വേട്ട് ചെയ്ത മുസ്ലിം സംഘടനാ നേതാക്കളുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ, ഈ അവസ്ഥയിൽ
എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്നതാണ്പറയാനുള്ളത്.
ഇവിടെ രേഖപ്പെടുത്തപ്പെട്ട അഭിപ്രായം കണക്കിലെടുത്താൽ, വിധി അനുകൂലാമായാലും പ്രതികൂലമായാലും ഒരു വിഭാഗം കരുതിക്കൂട്ടി കുഴപ്പങളുണ്ടാക്കാൻ കാത്തിരിക്കയാണ്. എന്ത് വിലകൊടുത്തും ഇനിയൊരു ഡിസംബർ ആവർത്തിക്കാതിരിക്കാൻ..ആ കറുത്തദിനങ്ങളുടെ പേടിപ്പെടുത്ത ഓർമ്മകൾ ദുസ്വപനമായി നമ്മെ ഞെട്ടിയുണർത്താതിരിക്കാൻ മനുഷ്യസ്നേഹികൾ ഉണർത്ത് പ്രവർത്തിക്കട്ടെ. ഭരണാധികാരികൾക്ക് ആർജ്ജവമുണ്ടാവട്ടെ. എന്ന് പ്രാർത്ഥിക്കാം..
പിന്നെ ഇവിടെ ആരോ വള്ളിക്കുന്ന് പോകുന്ന പോക്കിൽ മഅദനിക്കിട്ടൊന്നു കുത്തിയെന്ന പരാതി പറയുന്നത് കേട്ടു. അത് പിന്നെ നന്ദി വേണ്ടേ അയാൾക്ക്..അപ്പോൾ വള്ളിക്കുന്നും പാർട്ടിയും ഇനിയും കുത്തിയേക്കാം. അതാണ് രാഷ്ട്രീയ ട്രപ്പീസ്..:)
അതെ, പ്രാർത്ഥന മാത്രമേയുള്ളൂ.
ReplyDeleteപരിക്കുകൾ ഉണ്ടാവരുതേ എന്ന് ഒറ്റ പ്രാർത്ഥന.
വളരെ പക്വതയോടെ എഴുതി. അഭിനന്ദനങ്ങൾ.
വള്ളിക്കുന്നിന്റെ സ്വപ്നം 'ദാസന്റെയും വിജയന്റെയും' പഴയ സ്വപ്നത്തെ ഓര്‍മിപ്പിക്കുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപോസ്റ്റ് ഉഷാറായിട്ടുണ്ട്...സ്വപ്നവും, ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്തിച്ചു കിടക്കുക, നല്ല സ്വപ്നങ്ങൾ ഇനിയും കാണാം. നല്ല സ്വപ്നങ്ങൾ ജീവിതത്തിൽ പുലർന്നു കാണുവാൻ നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറകട്ടെ.
ReplyDeleteലോകത്തെ ഏറ്റവു വലിയ ജനാതിപത്യ രാജ്യത്തിന് ഏറ്റ മുറിവ് ഉണക്കാന്‍ വള്ളിക്കുന്നിന്റെ സ്വപ്നം സഫലമായെ പറ്റൂ ... എന്നാല്‍ ബാബറി മസ്ജിദിന്റെ തകര്‍ച്ചയിലും രാമാ ജന്മ ഭൂമിയുടെ നിര്മാനതിന്റെയും പേര് പറഞ്ഞു ജനങ്ങളുടെ മനസ്സില്‍ വര്‍ഗ്ഗീയതയുടെ വിത്ത് പാകി വോട്ടു ബാങ്കുകള്‍ ഉണ്ടാക്കിയ നമ്മുടെ ഭൂരി പക്ഷ - ന്യൂന പക്ഷ രാസ്ട്രീ യ കക്ഷി കളുടെ നില നില്‍പ്പ് തന്നെ ഇത്തരം വിധികളെ ആശ്രയിച്ചിരിക്കുന്നത് കൊണ്ട് നില്ക്കുന്നതിനാല് ആ സ്വപ്നം ഒരു "സ്വപ്ന മരീചിക" ആവാനും സാധ്യതയുണ്ട് ..
ReplyDeleteവള്ളിക്കുന്നിന്റെ സ്വപ്നം സഫലമാവാന്‍ പ്രാര്‍ഥിക്കാം ...
പള്ളിയും വേണ്ട അമ്പലവും വേണ്ട. ഈ തര്‍ക്കമന്ദിരത്തിന്റെ പേരില്‍ മതഭ്രന്തന്മാര് കലാപങ്ങളിലൂടെ അനാഥരാക്കിയവര്‍ക്ക് വീടോ അവരുടെ മക്കള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കാന്‍ ഒരു വിദ്യലയമോ അങ്ങിനെ എന്തെങ്കിലും വേണം പണിയുകയാണ് വേണ്ടത്. കോടതിക്ക് അത്രയ്ക്കുള്ള മനുഷ്യത്വം ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്.
ReplyDeleteജാതി ഭ്രന്തന്മാരും കാറ്റു വിതച്ചു കൊടുംങ്കാറ്റു കൊയ്യുന്ന രാജ്യദ്രഹകളും തുലയട്ടെ...
അങ്ങനെ രണ്ട് കൂട്ടരും....( മുസ്ലിം സഹോദരന്ഗള് അമ്പലം പണിയണമെന്നുമ്...ഹിന്ദു സഹോദരന്ഗള് പള്ളി പണിയണമെന്നും) ആഗ്രഹിച്ച് തീരുമാനം എടുക്കുന്നു....പക്ഷേ സ്നേഹാക്കൂടുതല് കൊണ്ട് രണ്ട് കൂട്ടരും അവരവരുടെ തീരുമാനത്തില്‍ ഉറച്ചു നില്കുന്നു...അവസാനം അതൊരു വഴക്കാവുന്നു...."എന്നാ നീയൊക്കെ പള്ളി പണിയുന്നത് ഒന്നു കാണണമല്ലോ &@$#ന്റെ മക്കളെ" എന്നു മുസ്ലിം സഹോദരങ്ങള്‍ പറയുന്നു....."അത്രക്കായെങ്കില് നീയൊക്കെ അമ്പലം പണിയുന്നത് ഒന്നു കാണണമല്ലോ @# മോന്മാരെ" എന്നു ഹിന്ദു സഹോദരങ്ങളും പറയുന്നു...അവിടെ ഒരു കലാപം തുടങ്ങുന്നു...ഇന്ത്യയുടെ അവസ്ഥ വീണ്ടും തുടരുന്നു....
ReplyDeleteബാബരി മസ്ജിദ് മുസ്ലിമ്ഗല്ക്ക് പുണ്യഭൂമി ഒന്നും അല്ല. രാമന് ഒരു സങ്ങല്പ്പ കഥാപാത്രമായത് കൊണ്ട് തന്നെ അത് രാമജന്മാഭൂമിയാനെന്നു തെളിയിക്കാന്‍ ഹിന്ദുക്കള്‍ക്കും കഴിയില്ല.. അതുകൊണ്ടുതന്നെ അവിടെ പള്ളിയും വേണ്ട അമ്പലവും വേണ്ട.. അവിടെ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കാന്‍ കോടതി ഉത്തരവിടട്ടെ. ജാതിയും മതവും നോക്കാതെ എല്ലാ ഇന്ത്യക്കാര്‍ക്കും അവിടെ കയറി ചികിത്സിക്കാമല്ലോ...
ReplyDeleteബഷീറിനോട് എനിക്ക് അസൂയ തോന്നുന്നു ഇത്ര സുന്ദരമായ സ്വപ്നം കാണാന്‍ കഴിഞ്ഞതില്‍ ...
ReplyDeleteപക്ഷെ അത് വെറും സ്വപ്നം മാത്രമാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നിരാശ
This is the dream of most of the Indians. Thanks for expressing it. Lets hope for the best.
ReplyDelete@ സത
ReplyDeleteഒന്നാം സ്വപ്നം പൂവണിയാനുള്ള സാധ്യതയുണ്ടെങ്കില്‍ രണ്ടാം സ്വപ്നത്തിനും അതാവാം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വിശാല മനസ്കരായ ഹൈന്ദവ സമൂഹത്തിന്റെ വീക്ഷണ കോണിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുകയാണ് ഭംഗി. സംഘ പരിവാറിന്റെ അതിതീവ്ര കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുമ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാവുന്നത്.
സമാധാനം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം മുസ്ലിംകളെയും ഹൈന്ദവരെയും (അവര്‍ അസംഘടിതരാണ്) ആ മതങ്ങളിലെ തീവ്ര വാദികളായ ഏതാനും ആളുകള്‍ ഹൈജാക്ക് ചെയ്യുന്നതാണ് ഇത്തരം സ്വപ്നങ്ങളെ കരിച്ചു കളയുന്നത്. രാമന് എവിടെ ജനിച്ചു എന്നത് (സ്ക്വയര്‍ മീറ്ററില്‍ അടയാളപ്പെടുത്തി) തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം അല്പമൊരു വിട്ടുവീഴ്ച സംഘ പരിവാറിനും ആവാം എന്നാണു ഞാന്‍ സൂചിപ്പിച്ചത്.
There is a precedent to settling similar issue in Turkey. Hagia Sofia was a mosque till the time Ottoman empire was defeated in World War 1. Before the time of the Ottomans, the same structure was a Church. When Kemal Ataturk came into power both the Muslims and Christians wanted it for their own uses. He promptly converted the structure into a museum.
ReplyDeleteIn the case of Ram Temple/ Babri mosque, what ever that remains should be converted into a national monument, administered by the Government. No religious ceremonies should be allowed any where with in the compound.
എനിക്കും ഉണ്ടായിരുന്നു ഒരു സ്വപ്നം! രണ്ടു മക്കളുടെ ഇടയില്‍ ഒരു കളിപ്പാട്ടത്തിനെ ചൊല്ലി വഴക്ക് ഉണ്ടായാല്‍ മാതാപിതാക്കള്‍ അത് "കണ്ടു കെട്ടുന്ന" ഒരു നല്ല വിധി. (ഞാന്‍ ഒരു ഭയങ്കര ആര് എസ് എസ് അനുഭാവി ആയിരിക്കുമ്പോഴും...)... അത് govt കണ്ടു കെട്ടണമായിരുന്നു... സാധനം ഉണ്ടെങ്കില്‍ അല്ലെ വഴക്കുള്ളു... അല്ലെ ???
ReplyDeletegood work
ReplyDeleteThis comment has been removed by the author.
ReplyDeleteസത
ReplyDelete"മുസ്ലീങ്ങളുടെ ഒരു ആരാധനാലയം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയിരുന്നതാണെന്ന് വാദിക്കാന്‍ സാധിക്കുമോ? "
സാധിക്കും
അതാണല്ലോ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നത്
പിന്നെ വിശ്വാസത്തിന്റെ പേര് പറഞ്ഞു ചരിത്രം തിരുത്താന്‍ തുടങ്ങിയാല്‍ എതെവേടെയും നില്കില്ല സഹോദര . രാമന് ഹിന്ദുക്കളിലെ ഒരു ചെറിയ വിഭാഗത്തിന്റെ വൈകാരികതയാണ് . രാമന് മുന്‍പേ ഉണ്ടായിരുന്ന ഏതെങ്കിലും മഹന്‍ അവിടെ ജനിച്ചു കാണുക തന്നെ ചെയ്യും. ആ മഹാന്റെ ഈ തലമുറയിലെ ഒരു തല തെറിച്ച വിദുആന് ഒരു രാഷ്ട്രീയ പാര്‍ടി ഉണ്ടാക്കി ഞമ്മെന്റെ ആളുടെ ക്ഷേത്രം അവിടെ വേണം എന്നും പറഞ്ഞു രഥ യാത്ര തുടങ്ങി നാട്ടില്‍ അരജകതും സൃഷ്ടിക്കാന്‍ ശ്രേമിച്ചാല്‍ വോട്ടിനു വേണ്ടിയുള്ള അശ്ലീലയതായി മനസ്സിലാക്കി സ്റ്റാറ്റസ് കോ നിലനിര്‍ത്തണം എന്ന് വിവേകശാലികള്‍ പറയും. നിയമ വ്യവസ്ഥ യെ മറികടക്കാന്‍ ഏതെങ്കിലും കുട്ടി കുരങ്ങന്മാര് ശ്രേമിച്ചാല്‍ പറയണം 'മാ നിഷാദ ' എന്ന്
എത്ര സുന്ദരമായ (നടക്കാത്ത?) സ്വപനം!!!!!!!! ഓരോ ഭാരതീയനും ആഗ്രഹിച്ചു പോകുന്ന ഒരു സ്വപ്നം.. പക്ഷെ നടക്കുമോ ഇനിയെന്നെങ്കിലും ഇങ്ങിനെയൊക്കെ... മനുഷ്യ മനസ്സുകള്‍ അതിനു മാത്രം അകന്നു പോയില്ലേ നമ്മുടെ നാട്ടില്‍!!!!!!! വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും വിതുകളിരക്കി വിളവെടുക്കുന്നതില്‍ ഇരുട്ടിന് ശക്തികള്‍ വിജയിച്ചിരിക്കുന്നു... നല്ലതിനായി നമുക്ക് കാത്തിരിക്കാം... മനസ്സ് കുളിര്‍ക്കുന്ന ഒരു വാര്‍ത്തക്കായി നമുക്ക് കാതോര്‍ക്കാം
ReplyDeleteമാനിഷാദ
ReplyDeleteWhat a wonderful dream.
ReplyDeleteI wish there should be an India like that at least in our dreams. We people of India collectively think in that way but for sure our political leaders entertain not such dreams. They got it in their blood-divide, capitalize and rule.
Even People of India dream to have an Ayodhya with a Babri Masjid and Ram Temple in Ramjanmbhoomi. A very good article.
Ajay
ബഷീര്‍ Vallikkunnu,
ReplyDeleteഒന്നാം സ്വപ്നവും രണ്ടാം സ്വപ്നവും നടക്കും.. രണ്ടാമത്തെ സ്വപ്നത്തിന്റെ "കുഴപ്പം" വിശ്വാസത്തിന്റെയാണ്. കാരണം, ജന്മസ്ഥാനം എന്നതിനല്ലേ ഹിന്ദുക്കള്‍ വിശ്വാസത്തിന്റെ പാതയില്‍ ചിന്തിക്കുന്നതും, അവിടെത്തന്നെ ക്ഷേത്രം പണിയണം എന്നും ആഗ്രഹിക്കുന്നതും!! അതിനെ "കുറച്ചു" മാറ്റി പണിതു കൂടെ എന്ന് ചോദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്??(താങ്കള്‍ അങ്ങനെ ചോദിച്ചു എന്നല്ല ഉദ്ദേശിച്ചത്) അതിനെ സംഘപരിവാറിന്റെ അതിതീവ്ര കാഴ്ചപ്പാടാണ് എന്ന് വിലയിരുത്താന്‍ സാധിക്കുമോ?? അതൊരു വിശ്വാസത്തിന്റെ ന്യായമായ യുക്തിയല്ലേ??
ഹിന്ദുക്കളുടെ പുണ്യ സ്ഥലമായ അവിടം മുസ്ലീങ്ങള്‍ക്ക് ഒരു പള്ളി എന്നതില്‍ കവിഞ്ഞു അമിത പ്രാധാന്യമുള്ളതല്ലല്ലോ.. ഈവക കാര്യങ്ങള്‍ ചേര്‍ത്ത് വായിച്ചാല്‍ ഹിന്ദുക്കളുടെ ആഗ്രഹം തീവ്രമല്ല എന്നും മുസ്ലീങ്ങളെ ഇകഴ്താണോ പീഡിപ്പിക്കാനോ വേണ്ടി മെനഞ്ഞ ഒന്നല്ല എന്ന് മനസ്സിലാക്കാം..
ഇതേ രീതിയില്‍ മുസ്ലീങ്ങള്‍ക്ക് ഒരു വിശ്വാസത്തിന്റെ പ്രാധാന്യം ഉള്ള ഒരു സ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വിചാരിച്ചാല്‍, സംഘ പരിവാര്‍ സംഘടനകള്‍ ഒരു വിമുഖതയും കൂടാതെ മുസ്ലീങ്ങള്‍ക്ക് ആ സ്ഥലം വിട്ടു കൊടുക്കുമായിരുന്നു... ഈ വക പ്രശ്നങ്ങള്‍ ഉണ്ടാകുക പോലും ഇല്ല എന്നുറപ്പാണ്!!
~~~രാമന് എവിടെ ജനിച്ചു എന്നത് (സ്ക്വയര്‍ മീറ്ററില്‍ അടയാളപ്പെടുത്തി) തെളിയിക്കാന്‍ കഴിയാത്തിടത്തോളം കാലം അല്പമൊരു വിട്ടുവീഴ്ച സംഘ പരിവാറിനും ആവാം~~~ എന്ന് പറഞ്ഞല്ലോ, എത്ര മീറ്റര്‍?? പക്ഷെ അതിന്റെ ആവശ്യം എന്ത്?? ഹിന്ദുക്കളുടെ വിശ്വാസത്തിന് ഒരു വിട്ടു വീഴ്ച ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് സാധിക്കില്ലേ എന്ന ചോദ്യം ചോദിച്ചാല്‍ താങ്കളുടെ ഈ ചോദ്യത്തിന് എന്ത് പ്രസക്തി?? ഹിന്ദുക്കളുടെ വിശ്വാസം, ക്ഷേത്ര വിശ്വാസം എന്നിവ എങ്ങിനെയാണ് എന്ന് ഞാന്‍ പറഞ്ഞറിയിക്കണ്ടല്ലോ.. ക്ഷേത്രങ്ങളില്‍ മില്ലി മീറ്ററില്‍ കണക്കൊപ്പിച്ചാണ് ഓരോ വിശ്വാസം എന്നിരിക്കെ, പത്തു മീറ്റര്‍ മാറി എന്ത് വലിയ ക്ഷേത്രം പണിതാലും, ഹിന്ദുക്കള്‍ അവിടെ വന്നു, അവര്‍ വിശ്വസിക്കുന്ന സ്ഥലത്തേക്കെ പ്രാര്ധിക്കാന് എത്തി നോക്കൂ..
ഇതൊക്കെ വിശദീകരിക്കുകപോലും വേണ്ടല്ലോ?? അപ്പോള്‍ ബാബറോ മറ്റോ അങ്ങനെ ഒരു ജന്മക്ഷേത്രം തകര്‍ത്തിട്ടില്ല എന്ന് വിശ്വസിച്ചാല്‍ പോലും ഹിന്ദുക്കളുടെ വിശ്വാസത്തിനെ ഇങ്ങനെ ചെറുക്കേണ്ട ആവശ്യം മുസ്ലീങ്ങള്ക്കുണ്ടോ?? തീവ്ര ചിന്താഗതിക്കാരായ മുസ്ലീങ്ങലോടല്ല, ഹിന്ദു-മുസ്ലീം വത്യാസമില്ലാതെ ഇടപെടുന്ന മുസ്ലീങ്ങലോടാണ് ഈ ചോദ്യം!!
സ്വാം,
ReplyDelete~~~~രാമന് ഹിന്ദുക്കളിലെ ഒരു ചെറിയ വിഭാഗത്തിന്റെ വൈകാരികതയാണ് .~~~~~
എവിടെ നിന്ന് കിട്ടി ഈയൊരു വിവരം?? ഈയൊരു പോസ്റ്റില്‍ ഇത്തരം രീതിയില്‍ പ്രതികരിക്കാന്‍ താല്പര്യമില്ലാത്തതിനാല്.. നല്ല നമസ്ക്കാരം!! ക്ഷമിക്കുക..
ബഷീര്‍ Vallikkunnu,
ReplyDeleteഅയോധ്യാ വിഷയം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഒരു അപമാനമാണെന്ന് ഞാന്‍ പറയും.. കാരണം, അവര്‍ക്ക് ബാബരിനെപ്പോലെ മറ്റു മതങ്ങളെ ഇല്ലാതാക്കാന്‍ അക്ക്രമ-കൊലപാതക മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന മുസ്ലീം രാജാക്കന്മാരുടെ ചരിത്രം ഇല്ലായിരുന്നു എന്ന് വാദിക്കാന്‍ സാധിക്കില്ല.. (അയോധ്യ മാത്രമല്ല, മധുരയും വാരണാസിയും പോലുള്ള വിശുദ്ധമായ സ്ഥലങ്ങളിലും ഇതേ രീതിയില്‍ മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നു). അയോധ്യ പോലുള്ള ഒരു സ്ഥലത്ത് പിടിവാശി ഉപേക്ഷിച്ചിരുന്നെങ്കില്‍ കഴിഞ്ഞ കാലത്തെ ദുര്‍മാര്‍ഗങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍,, മുസ്ലീങ്ങളില്‍ സഹിഷ്ണുത കാട്ടുന്ന പുതുതലമുറ ഉണ്ട് എന്ന് ഉദാഹരിക്കാമായിരുന്നു..
രാമനെ കഥയായും, ചെകുത്താനായും ചിത്രീകരിക്കുന്നതിലൂടെയോ സംഘപരിവാര്‍ മുസ്ലീം വിരോധത്തിനായി ഈ വിഷയം ഉയര്തിയതാണെന്ന് വാദിക്കുന്നതിലൂടെയോ തര്‍ക്കമന്ദിരം തകര്‍ത്ത വിഷയം മാത്രം ചര്‍ച്ച ചെയതതിലൂടെയോ യാഥാര്‍ത്ഥ്യം മറച്ചു വക്കാന്‍ മിതവാദിയായ, ഇതര വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചരിത്രങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്ന മുസല്മാന് സാധിക്കുമോ??
ഉത്തരം ഓരോ മുസല്‍മാനും സ്വയം ചോദിക്കേണ്ടതാണ്..
ഞാന്‍ ഒരു മുസല്‍മാനായിരുന്നു എങ്കില്‍,, ഹിന്ദുക്കളുടെ ആവശ്യത്തെ പൂര്‍ണ്ണമായി പിന്തുണക്കുമായിരുന്നു..
നല്ല സ്വപ്നം.
ReplyDeleteരണ്ടു ദിവസം കൂടി,
അറിയാം...
'വിധി' എങ്ങനെ ഇടപെടുമെന്ന്.
@സത
ReplyDeleteഅയോധ്യാ വിഷയം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എന്നല്ല ഇന്ത്യയിലെ ഓരോ പൌരനും അപമാനമാണ് , കാരണം ആക്രമണ മാര്‍ഗത്തിലൂടെ മുസ്ലിം സമുദായത്തിന്റെ പ്രാര്‍തന കേന്ര്ദ്ര ത്തെ ഒരു കൂട്ടം വര്‍ഗീയ വാതികള്‍ ഇന്ത്യയിലെ ഹിന്ദു ക്കളുടെ പ്രതിനികലാനെന്നു സ്വയം അവരോധിച്ചു ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തെ മാരകമായി മുറിവേല്‍പ്പിച്ചതു ആയതുകൊണ്ട് തന്നെ ..
താങ്കളെ പോലെ യുള്ള വരുടെ ചിന്താകതികള്‍ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പതിനായിരങ്ങള്‍ മതേതര ഭാരതത്തിനു മുകളില്‍ ഒരു ടെമോക്ലിസിന്റെ വാള് പോലെ നില നില്‍ക്കുന്നത് കൊണ്ടാണ് ലോകത്തിനു മുന്പില് അതിന്റെ മതേതര ഭാവത്തെ ഇല്ലാതാക്കുന്നത് ..
ചരിത്രങ്ങള്‍ മനസ്സിലാക്കാനും മറ്റു മത കാരെ ഭാഹുമാന്ക്കാനും ഒരു മുസല്മാന് അവന്റെ മത ഗ്രന്ഥങ്ങളില്‍ നിന്ന് പഠിക്കുന്നുണ്ട് ... ഗര്‍ഭിണി യുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്തു നിലത്തടിച്ചു കൊല്ലാന്‍ പഠിപ്പിക്കുന്ന വര്‍ഗീയ വാതികളുടെ പ്രസങ്ങഗളില് മുസ്ലിം ങ്ങളും കൃസ്ത്യാനികളും ശത്രുകലാവും , അവരുടെ കാഴ്ചയില്‍ ഒരിസ്സയിലെ ഗ്രഹാന് സ്റൈന് ഉം ഗുജറാത്തിലെ എഹ്സാന്‍ ജഫ്രി യും ച്ചുട്ടരികെണ്ടാവര് ..അപ്പോയും ആ ക്രൂര കൃത്യങ്ങള്‍ ചെയ്യുന്ന വര് ഇന്ത്യയിലെ നല്ലവരായ ഹിന്ദു ക്കളെ പ്രതികൂട്ടിലാക്കുന്നു ..... മഹാത്മാ ഗാന്ധിയെ കൊന്നവര്‍ അവരുടെ ജോലി കാലം കുറെ ആയാലും ചെയ്തു കൊണ്ടിരിക്കുന്നു ..
അതോടപ്പം പാകിസ്താന് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ മത ത്തിന്റെ പേര് പറഞ്ഞു സ്ഫോടങ്ങള്‍ ഉണ്ടാക്കുന്നു...അതിന്നു വേണ്ടി ഇന്ത്യ ക്കാരില് ഉള്ള ചില വിവേക ശൂന്യ മുസ്ലിം നാമധാരികളെ കൂട്ട് പിടിക്കുന്നൂ അതിനെ ഇവിടെത്തെ ഭൂരി പക്ഷ വര്‍ഗീയ വാദികള്‍ തങ്ങളുടെ ശത്രുകള്ക്ക് എതിരെ ഉള്ള ആയുധ മാക്കുന്നൂ ..
ഇവരൊക്കെ ഇന്ത്യ യുടെ ശാപം അല്ലാതെ എന്ത് പറയാന്‍ ..
ആദ്യം കണ്ട സ്വപ്നത്തെക്കാള് നല്ലതല്ലെ രണ്ടാമത് കണ്ട സ്വപ്നത്തെക്കാള് നല്ലത് :)
ReplyDelete(എല്ലാരും മസില് പിടിച്ചത് കണ്ടു ഒന്ന് തമാശിച്ചതാ..)
മസ്ജിദ് ഏതായാലും പൊളിച്ചു.(മഅദനി കാറ്റ് വിതച്ചതും ഇതും തമ്മില്‍ ഇപ്പോള്‍ എന്താ ബന്ധം
ബഷീര്‍ക്കാ..).
തുടര്‍ന്നുണ്ടായ കലാപങ്ങളും ചരിത്രം.
ഇനി കോടതി എന്ത് തീരുമാനിക്കുന്നോ അത് എല്ലാവരുംകൂടി അങ്ങ് അംഗീകരിക്കുക.ആരെങ്കിലും അത് അംഗീകരിക്കാതെ പിന്നെയും പ്രശ്നങ്ങള്‍ക്ക് തുടക്കമിടുന്നെങ്കില്‍ പിന്നെയും പത്ത് പതിനെട്ടു കൊല്ലം ഇക്കഴിഞ്ഞ കഥകളി വീണ്ടും റിപ്ലേ ചെയ്തു മേരാ ഭാരത് മഹാന്ന്നും 'പറഞ്ഞു'നടക്കാം.
skp,
ReplyDeleteവിഷയത്തെക്കുറിച്ച് ഒരു വാചകം എങ്കിലും എഴുതിയാല്‍ പ്രതികരിക്കാം.. ഗുസ്തി മത്സരത്തിനു ടൈം ഇല്ല..
അയോധ്യ കേസിന്റെ വിധി വരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയുടെ സമാധാനത്തിന്റെ വിധിയെന്തായിരിക്കുമെന്നു രാജ്യത്തെ നല്ല മനുഷ്യരും, സമാധാന കാംക്ഷികളും ആകുലപ്പെടുന്ന ഒരു വിഷമ ഘട്ടത്തില്‍ , ഒരു കവിതപോലെ മനോഹരമായ, ഒരു പൂങ്കാവനം പോലെ സുന്ദരമായ സ്വപ്നങ്ങള്‍ പങ്കുവെച്ച B.V. അഭിനന്ദനമര്‍ഹിക്കുന്നു. ഹൃദയത്തിന്റെ അഗാധ തലത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, മനസ്സിലെ പിരുമുറുക്കത്തിന്റെ കോശങ്ങളെ നശിപ്പിക്കുന്ന ആ 'വചനാമൃതം' ബഷീര്‍ സൃഷ്ടികളിലെ 'One of the best works' എന്ന് വിലയിരുത്തപ്പെടും എന്ന് തീര്‍ച്ച.
ReplyDelete'അധികാരക്കസേരകള്‍ സ്വപ്നം കണ്ടു നടക്കുന്ന രാഷ്ട്രീയക്കഴുകന്മാര് ...' വിവിധ വര്‍ണ്ണങ്ങളിലെ കൊടികളുമായി നമ്മുടെ രാജ്യത്തിന്റെ മതേതര പൈതൃകം നശിപ്പിക്കുവാന്‍ സജീവമായി രംഗത്തുള്ള യാഥാര്‍ത്ഥ്യം നമ്മെ നോക്കി കണ്ണുരുട്ടുമ്പോള്‍, ഈ സ്വപ്നവും ഒരു ഉട്ടോപ്യന്‍ കിനാവായി പരിണമിക്കും എന്ന് വേദനയോടെ നെടുവീര്‍പ്പിടാനെ നിവൃത്തിയുള്ളൂ.
"പേടിപ്പെടുത്തുന്ന മറ്റൊരു സ്വപ്നവും എന്റെ മനസ്സില്‍ ഉണ്ട്. അത് ഞാന്‍ പങ്കു വെക്കുന്നില്ല. ഇന്ത്യയുടെ മണ്ണ് ഒരു ചോരക്കളമായി മാറണം എന്ന് ആഗ്രഹിക്കുന്ന പിശാചുക്കള്‍ക്ക് മാത്രമായി ഞാനാ സ്വപ്നം നീക്കിവെക്കുന്നു..." ഈ വരികള്‍ എന്റെ ഓര്‍മ്മയുടെ ഓളങ്ങളെ എത്തിക്കുന്നത് തൊണ്ണൂറ്റി രണ്ടു ഡിസംബര്‍ രണ്ടാം വാരമിറങ്ങിയ 'Illustrated weekly ' യിലെ അതിമനോഹരമായൊരു ലേഖനത്തിലേക്കാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിനു സാകഷ്യം വഹിച്ച ഒരു മുസ്ലിം പത്ര പ്രവര്ത്തകന് എഴുതിയ ആ കുറിപ്പില്‍ ഇങ്ങനെയൊരു ഭാഗമുണ്ടായിരുന്നു: "ഞങ്ങള്‍ മസ്ജിദിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പള്ളിയുടെ കല്ലുകള്‍ ഓരോന്നായി തകര്‍ന്നു വീണു കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ തൊട്ടടുത്തുള്ള ഹിന്ദുവായ സഹ പ്രവര്‍ത്തകനെ ശ്രദ്ധിച്ചു. അയാള്‍ തികഞ്ഞ ദു:ഖഭാരത്താല്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു; എനിക്ക് കരച്ചില് വന്നില്ല. ഒരു പാട് കാലം കരയുവാന്‍ വേണ്ടി ഞാനാ കണ്ണുനീര് സംഭരിച്ചു വെക്കുകയായിരുന്നു. " കാവ്യ മനോഹരമായ ആ വരികള്‍, ഇന്ത്യയിലെ, 'ഹിന്ദുത്വ'യുടെ രാഷ്ട്രീയ അജണ്ടയുടെ ലബോറട്ടറികള്ക്കകത്ത് പാകം ചെയ്യപ്പെടുവാന്‍ നിര്‍ഭാഗ്യം ലഭിക്കാത്ത അനേക കോടി ഹൈന്ദവ സഹോദരരുടെ മനസ്സിന്റെ നിദര്‍ശനമാണ്. ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തുന്ന മനുഷ്യ സമാജത്തിന്റെ നന്മയുടെ ഒരു നേര് പകര്‍പ്പായി, ഒരു പൊതു വികാരമായി അതിനെ നമുക്കെടുക്കാവുന്നതാണ്.
തര്‍ക്ക മന്ദിരം തകര്‍ത്തു എന്നെഴുതിയ പ്രിന്റ് ഔട്ടില്‍ , 'ബാബറി മസ്ജിദ് തകര്‍ത്തു' എന്ന് തിരുത്തി എഴുതുന്ന 'ചുല്യാറ്റ്' (തിരുത്ത്' : എന്‍. എസ്. മാധവന്' ) എന്ന പത്രാധിപരും നമ്മുടെ സ്വപനങ്ങള്‍ക്ക് താലോലിക്കപ്പെടുവാനുള്ള അവകാശത്തെ ശക്തിപ്പെടുത്തുന്നുണ്ട്. മത താല്പര്യത്തിനപ്പുറം രാഷ്ട്രീയ താല്പര്യങ്ങളുടെ പൈശാചിക ബോധമാണ് തങ്ങളുടെ യജമാനന്മാരെ നയിക്കുന്നതെന്ന ബോധവും, ബോധ്യവും നമ്മുടെ സമൂഹത്തിനു കൈവരുമ്പോള്‍ സ്വപ്നങ്ങള്‍ ശരിയായി വരും എന്ന് നമുക്ക് പ്രതീക്ഷിക്കുക. "The future belongs to those who believe in the beauty of their dreams" - E. Roosevelt
@സത >
ReplyDeleteവര്‍ഗീയത ഉള്ളില്‍ ഒളിപിച്ചു കമന്റിട്ട ഒരു വനുള്ള മറുപടി യായിട്ടാണ് ഞാന്‍ കംമെന്റിച്ചത് അങ്ങിനതോന്നുനില്ലെങ്കില് താങ്കള്‍ എവിടുന്നോ കോപ്പി - പേസ്റ്റ് ചെയ്തു, വായിക്കാതെ കംമെന്റിചെതാവാം ..
"ഞാന്‍ ഒരു മുസല്‍മാനായിരുന്നു എങ്കില്‍,, ഹിന്ദുക്കളുടെ ആവശ്യത്തെ പൂര്‍ണ്ണമായി പിന്തുണക്കുമായിരുന്നു.."
താങ്കള്‍ ഒരു ഹിന്ദു ആണെങ്കില്‍ 92 നു മുമ്പത്തെ ബാബറി മസ്ജിദിന്റെ അവസ്ഥ വേണം എന്ന് പറയണം എന്നാലെ ആ പ്രാസം ശരി യാകൂ..
"ഉത്തരം ഓരോ മുസല്‍മാനും സ്വയം ചോദിക്കേണ്ടതാണ്.." ഉത്തരം ചോദിക്കാറില്ല ചോദ്യം ചോദികാരുള്ളൂ
"രാമനെ ചെകുത്താനായും ചിത്രീകരിക്കുന്നതിലൂടെയോ" = ഇത് താങ്കളുടെ ഭാവന സൃഷ്ടി മാത്രം , അത് ആര് .എസ്സ് .എസ്സ് കാരിലും കൊണ്ടി ടല്ലേ..
527 വര്‍ഷം മുമ്പ് ജീവിച്ച ബാബര്‍ സ്ഥാപിച്ച മസ്ജിദ് തന്നെ യാണ് 3460 വര്‍ഷം മുമ്പ് ജീവിച്ച ശ്രീ രാമന് ജനിച്ച സ്ഥലവും എന്ന് ഒരു തെളിവും ഇല്ല എന്നിരുന്നാലും രാമാ ജന്മ ഭൂമി യും ബാബറി മസ്ജിദു ഒരേ പ്രദേശത്ത് തന്നെ ഉണ്ടാവട്ടെ എന്നാല്‍ അത് തന്നെ യാവും ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്ര ത്തിന്റെ നേട്ടം ..
ഗുസ്തിക്ക് എനിക്കും സമയ മില്ല .... ബൈ ബൈ
സത
ReplyDeleteരാമന് എന്ന് പേര് കേള്കാത്ത ഹിന്ദുക്കള്‍ ( ഹിമാലയത്തിനും , ദക്ശിനെന്തു വിനും ഇടയില്‍ ജനിച്ചവര്‍ )
എത്രയുന്റെന്നറിയുമോ സത ക്ക് ?
രമിപ്പിക്കുന്ന രാമനെ അറിയാത്ത പരിവാരങ്ങള്‍ വേറെ !!!
skp,
ReplyDeleteഎത്രയോ മസ്ജിതുകള് റോഡ് പണിയാന്‍ സൌദിയില്‍ മാറ്റിപ്പണിയുന്നു?? അത്തരത്തില്‍ മാറ്റിപ്പണിയാന്‍ കഴിയാത്ത എന്ത് വിശ്വാസ പ്രസക്തിയാണ് ആ മസ്ജിതിനുള്ളത്?? കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ധ്വംസിക്കുക മാത്രമോ??
ഈ വിഷയം 92 നു ശേഷമാണ് ഈ പ്രശ്നമെന്നോ തര്‍ക്ക മന്ദിരം തകര്‍ത്തതാണ് വിഷയമെന്നോ ചുരുക്കാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ശ്രമിച്ചു നോക്കൂ.. തര്‍ക്ക മന്ദിരം തകര്‍ത്തതിനെ, തകര്‍ക്കപ്പെട്ടതിനെ ആരും പിന്തുണക്കുന്നില്ല.. അതല്ല ഇവിടെ വിഷയവും!
ഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങളും, മുസ്ലീങ്ങളുടെ സ്ഥാനത്ത് ഹിന്ദുക്കളും ആയിരുന്നു എന്നൊന്ന് വെറുതെ ഈ വിഷയത്തില്‍ ചിന്തിച്ചാല്‍.. എത്ര രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍ വിശ്വാസികള്‍ക്കായി മുന്നോട്ടിറങ്ങുമായിരുന്നു എന്ന് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഒരു കുട്ടി ഉത്തരം പറയും..
അപ്പോള്‍, ഇവിടെ ഈ മസ്ജിദ് തകര്‍ക്കല്‍ വിഷയം പോലും ഉണ്ടാകില്ലായിരുന്നു.. ക്ഷേത്രവും പള്ളിയും "ഒരുമിച്ചു" പണിയാം എന്ന ഓഫര്‍ പോലും കൊടുക്കേണ്ടി വരില്ലായിരുന്നു.. കോടതിയില്‍ കേസ് ഉണ്ടാകില്ലായിരുന്നു..
ഗോദ്ര കൂട്ടക്കൊല ഉണ്ടാകില്ലായിരുന്നു, അനന്തര കലാപവും.. മദനി ജനിക്കില്ലായിരുന്നു.. പള്ളി തകര്‍ത്ത "അപമാനം" ഭാരതത്തിനു ഉണ്ടാകില്ലായിരുന്നു..
എന്താ അഭിപ്രായവത്യാസം ഉണ്ടോ??
@SATHA
ReplyDeleteഹിന്ദുക്കളുടെ സ്ഥാനത്ത് മുസ്ലീങ്ങളും, മുസ്ലീങ്ങളുടെ സ്ഥാനത്ത് ഹിന്ദുക്കളും ആയിരുന്നു എന്നൊന്ന് വെറുതെ ഈ വിഷയത്തില്‍ ചിന്തിച്ചാല്‍..എന്തായിരിക്കും എന്നല്ലേ അതിനു അഞ്ചാം ക്ലാസ് വരെ പോകേണ്ടതില്ല മൂന്നാം ക്ലാസില്‍ പടിക്കുന്ന കുട്ടി യോ ടു ചോതിച്ചാലും ഉത്തരം കിട്ടും "500 വര്‍ഷംമുമ്പ് പണിത തന്റെ വീട്ടില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ 3400 വര്‍ഷങ്ങള്‍ക്കു മുമ്പ് വേറെ ഒരാ ളൂടേ താണു എന്നു പറഞു, വ്യക്തമായ തെളിവില്ലാതെ യും , നാട്ടിലെ നിയമ വ്യവസ്ടകളെ വെല്ലു വിളിച്ചു ഒരു പറ്റം ആളുകള്‍ ആ വീട് ആക്രമിച്ചു കിഴ ടക്കിയാ ല്‍, ഉദ്ദേശ ശുദ്ധി ഉള്ള ഒരു രാഷ് ട്രീയ പാര്ട്ടിക്കാര്യും ആക്രമിച്ചു കീയാടക്കിയവര് മുസ്ലിങ്കള്‍ ആണെങ്കിലും അവര്‍ക്ക് വേണ്ടി വാധിക്കില്ല ...വാധിക്കരൂത് എന്നെ പറയൂ.. ഈ പ്രശ്നം കോടി കണക്കിന് ജനങ്ങളെ പ്രതികൂല മായി ഭാധി ക്കുന്നത് കൊണ്ട് ഭരണകൂടവും മത നേതാക്കളും രാഷ്ട്രീയ കാറും നമ്മുടെ നാടിന്റെ നല്ല നാളേക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്തെ പറ്റൂ.. റോഡു പണിക്കു മുസ്ലിങ്ങളുടെ പള്ളികള്‍ പൊളിച്ചു മറ്റൊരു സ്ഥാനത് സ്ഥാപിക്കുന്നത് പോലെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ ആര്.എസ്സ് .എസ്സിന്റെ ശക്തി കേന്ദ്ര ങ്ങളായ ഗുജറാത്തില്‍ പോലും റോഡു പണിക്കു വേണ്ടി പൊളിച്ചു മാറി വേറെ സ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ടി വന്നിട്ടിലെ അതിനര്‍ത്ഥം രണ്ടു വിഭാഗത്തിനും വിട്ടു വീഴ്ച ചെയ്യാം എന്നര്‍ത്ഥം അല്ലെ.
അങ്ങിനെ വിട്ടു വീഴ്ച ചെയ്യുമ്പോള്‍ മോഡിയും , പ്റഞ്ഞ സിങ്ങും , പണം കൊടുത്തു കലാപം ഉണ്ടാക്കാന്‍ റെഡി എന്ന് പറഞ്ഞ പ്രമോദ് മുതലിക്ക് മാറും ..ശത്രു രാജ്യത്തിന്നു വേണ്ടി പ്രവര്‍ത്തിച്ച തടിയന്റിവടെ നസീരുമാരും ജനിക്കില്ല.. .. തീവ്ര ആശങ്ങലുള്ള രാഷ്ട്രീയ മത വിഭാഗങ്ങള്‍ ഹിന്ദുവിലും മുസ്ലിമിലും ഉണ്ടാവില്ല . മദനി മാര്‍ രാഷ്ട്രീയ ഇര കള്‍ ആവു മായിരുനില്ല ..ഗോദ്ര തീവണ്ടിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ആയിരക്കനക്കിന്നു നിരപരാതികള്‍ കൊല്ല പെടു മാര്യിരുന്നില്ല ..ഗുജറാത്ത് കലാപത്തില്‍ .അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്തു എടുത്തു കുഞ്ഞിനെ നിലത്തടിച്ചു കൊല്ലു മായിരുന്നില്ല...ഇന്ത്യ യുടെ ശത്രുക്കള്‍ക്ക് രാജ്യത്തില്‍ ആക്രമണം ഉണ്ടാക്കാന്‍ തടിയന്റ വിടെ നസീര്‍ മാര്‍ ഉണ്ടാവു മായിരുന്നില്ല ..
ഹിന്ദുവിന്റെ മുസല്‍മാന്റെയും വികാരങ്ങളെ മാനിച്ചു ബാബറി മസ്ജിദും രാമ ജന്മ ഭൂമിയും അതിന്റെ എല്ലാ പ്രൌഡി യോട് കൂടിയും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം...
ജയ് ഹിന്ദ്
എന്താ അഭിപ്രായവത്യാസം ഉണ്ടോ??
@ സത
ReplyDeleteസത പറയുന്നു..
{{അപ്പോള്‍, ഇവിടെ ഈ മസ്ജിദ് തകര്‍ക്കല്‍ വിഷയം പോലും ഉണ്ടാകില്ലായിരുന്നു.. ക്ഷേത്രവും പള്ളിയും "ഒരുമിച്ചു" പണിയാം എന്ന ഓഫര്‍ പോലും കൊടുക്കേണ്ടി വരില്ലായിരുന്നു.. കോടതിയില്‍ കേസ് ഉണ്ടാകില്ലായിരുന്നു..
ഗോദ്ര കൂട്ടക്കൊല ഉണ്ടാകില്ലായിരുന്നു, അനന്തര കലാപവും.. മദനി ജനിക്കില്ലായിരുന്നു.. പള്ളി തകര്‍ത്ത "അപമാനം" ഭാരതത്തിനു ഉണ്ടാകില്ലായിരുന്നു..}}
ഒന്നും ഉണ്ടാകില്ലായിരുന്നു...അധികാരം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ നടത്തിയ കപടഹിന്ദുത്വത്തിന്റെ പിത്തലാട്ടങ്ങള്‍ സംഭവിച്ചില്ലായിരുന്നു എങ്കില്‍!
ആയിരക്കണക്കിനു നിരപരാധരുടെ രക്തം ഒഴുകിയാലെന്ത്,ഇന്ത്യയിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും മനസ്സുകള്‍ തമ്മില്‍ അകന്നാലെന്ത്, പള്ളി പൊളിച്ചു ക്ഷേത്രം നിര്‍മിച്ചാല്‍ ഒക്കെയും പൂര്‍വ്വസ്ഥിതിയിലാവും,അല്ലെ?
അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ഒരു ബാലന്‍സ്ഷീറ്റ് തയ്യാറാക്കി നോക്കുക.ഈ പറഞ്ഞതിന്റെ അര്‍ത്ഥം പിടി കിട്ടും.
ആദ്യ പിതാവ ആദമിന്റെ കാല്പാട് ഇന്ത്യയിലുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഭാവിയിൽ ആരെങ്കിലും ആദം നബി അവിടെ ചവിട്ടി എന്നെങ്ങാനും പറയുമോ? എല്ലാം സമൂഹത്തിലേക്കും (12500 പരം) പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്ന് ഇസ്ലാം. ഇസ്ലാമിന്റെ ആദ്യപ്രാവാചകനായ ആദം(അ) മുതൽ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാർക്കിടയിലെ ഒരു പ്രവാചകനാണ് രാമൻ എന്ന് നാളെ ആരെങ്കിലും വാദിക്കുമോ?
ReplyDeleteമതങ്ങൾ തമ്മിൽ സൌഹാർദ്ദമുണ്ടോ? മനുഷ്യസൌഹാർദ്ദമല്ലേ?
മനനം ചെയ്യാൻ കഴിയുന്ന മനുഷ്യാ... രാമനെയും മുഹമ്മദിനെയും യേശുവിനെയും സൃഷ്ടിച്ച സർവ്വേശ്വരനെ ആരാധിക്കുക. ഭൂമി മുഴുവൻ നിങ്ങൾക്ക് ആരാധിക്കാനുള്ള സ്ഥലാമിക്കി.
Comment വിഷയവുമായി ബന്ധമില്ലെങ്കിൽ deleteആം
September 20, 2010 9:37 AM മുതൽ
This post can remove by the admin.
വാര്‍ത്ത--
ReplyDeleteഅയോധ്യകേസ് വിധി പ്രഖ്യാപനത്തിന് സ്റ്റേ....
ബിന്ഷേഖ്,
~~~~അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ ഒരു ബാലന്‍സ്ഷീറ്റ് തയ്യാറാക്കി നോക്കുക.~~~~~
വിഷയം എന്താണെന്ന് നോക്കൂ.. ഹിന്ദുക്കള്‍ക്ക് മുസ്ലീങ്ങളുടെ മെക്ക പോലെ പ്രാധാന്യം ഉള്ള സ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം നിര്‍മിക്കാന്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍?? ഈ വിഷയത്തിന്റെ ബാലന്‍സ് ഷീറ്റ് ഉണ്ടായത് മുസ്ലീം വിഭാഗം നടത്തുന്ന കടും പിടുത്തം മൂലമല്ലേ?? ഇതേ രീതിയില്‍ മെക്കയില്‍ ഒരു ക്ഷേത്രമോ ക്രിസ്ത്യന്‍ പള്ളിയോ ഉണ്ടായിരുന്നെങ്കില്‍?? ഒന്ന് ചിന്തിച്ചു നോക്കൂ.. അങ്ങനെ ചിന്തിച്ചാല്‍ മനസ്സിലാകും, മുസ്ലീങ്ങള്‍ എത്ര സങ്കുചിതമായി ചിന്തിക്കുന്നു എന്ന്!!
ഞാനുള്‍പ്പടെ എത്ര ഹിന്ദുക്കള്‍ ആ മന്ദിരം തകര്‍ക്കപ്പെട്ടത്തില്‍ ദുഖിക്കുന്നു?? എന്നാല്‍ ഒരു മുസ്ലീം എങ്കിലും ഉണ്ടോ ബ്ലോഗില്‍ ആ സ്ഥലം ആരാധനക്കായി വിട്ടു നല്കാന് മുസ്ലീങ്ങള്‍ തയ്യാറാകണം എന്ന് ഒരു വാക്ക് എഴുതാന്‍??
ഈ വിഷയത്തെ മനസ്സിലാക്കുന്ന ഒരുവന് മുസ്ലീങ്ങളുടെ സഹിഷ്ണുതയെ വിമര്‍ശിച്ചാല്‍ നാണക്കേട് തോന്നുന്ന ഒരു മുസ്ലീമും ഇവിടെ ഇല്ലേ??
മറ്റൊന്ന്, ഈ വിഷയം ബി ജെ പ്പിയോ ആര് എസ് എസ്സോ കൊണ്ട് വന്നതല്ല.. അതുവഴി ബി ജെ പ്പിക്കു വളര്‍ച്ച ഉണ്ടായിട്ടുണ്ടാവാം.. പക്ഷെ, വിഷയം എന്താണെന്ന് നോക്കി അവരെ വിമര്‍ശിച്ചാല്‍ പോരെ?? മുസ്ലീങ്ങള്‍ക്ക് ഇതേ രീതിയില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസോ ഇടതന്മാരോ "തെളിവ്" കൊണ്ട് വരാന്‍ ആവശ്യപ്പെടുമോ?? വോട്ട് ബാങ്ക് രാഷ്ട്രീയം പ്രീണിപ്പിച്ചു നശിപ്പിച്ച സമുദായമായി മുസ്ലീങ്ങളെ ഇന്ത്യയിലെ വരും ചരിത്രം വിലയിരുത്തിയാല്‍ അപമാനം തോന്നുന്നുന്ന മുസ്ലീങ്ങള്‍ ഇവിടെ ഇല്ലേ??
ബാബര്‍ അന്ന് ചെയ്ത വീരകൃത്യങ്ങള്‍ ആണ് ഇന്ന് മുസ്ലീങ്ങളെ നാണം കെടുത്തുന്നത്!! ഇന്ന് നിങ്ങള്‍ മുസല്മാന്മാര് ചെയ്യുന്ന ഓരോന്നായിരിക്കും നാളത്തെ മുസ്ലീം തലമുറ അനുഭവിക്കാന്‍ പോകുന്നത്!!
ഹിന്ദുക്കളുടെ വിശ്വാസത്തിനെ മനസ്സിലാക്കാന്‍, അയോധ്യയുടെ പ്രസക്തി മനസ്സിലാക്കാന്‍ അധികം ഒന്നും വേണ്ട, ചെറിയ ഒരു നല്ല ഹൃദയം മതി!! അതുണ്ടായാല്‍ പിടിവാശി സ്നേഹത്തിനു വഴിമാറും..
ഈ വിഷയത്തില്‍ ഹിന്ദുക്കളുടെ ആവശ്യത്തെ വര്‍ഗീയമായോ തീവ്ര ചിന്താഗതിയായോ വിലയിരുത്താന്‍ കഴിയില്ല.. എന്നാല്‍ കഴിഞ്ഞ കാലത്തെ അക്ക്രമാങ്ങളുടെ മുറിവുണക്കാന്‍ കഴിയുന്ന ഇത്തരം വിഷയങ്ങളില്‍ ഇന്നത്തെ മുസ്ലീങ്ങള്‍ക്ക് സന്മനസ്സ് കാണിക്കാന്‍ കഴിയില്ലെങ്കില്‍ അതിന്റെ അര്‍ഥം അവര്‍ ബാബരിനെക്കാള്‍ ക്രൂരമായി ചിന്തിക്കുന്നവരാണ് എന്ന് മാത്രമാണ്..
എത്ര ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലങ്ങള്‍ ഇത്തരത്തില്‍ പിടി വാശിക്കായി മുസ്ലീങ്ങള്‍ നില നിര്‍ത്തുന്നു?? കണ്ണടച്ചാല്‍ ഇല്ലാതാക്കാവുന്നതാണോ ഇതെല്ലാം?
@സത
ReplyDelete{{ഈ വിഷയത്തില്‍ ഹിന്ദുക്കളുടെ ആവശ്യത്തെ വര്‍ഗീയമായോ തീവ്ര ചിന്താഗതിയായോ
വിലയിരുത്താന്‍ കഴിയില്ല..}}
ആര്‍ക്കു കഴിയില്ലെന്ന്?ഇത് ഹിന്ദുക്കളുടെ ആവശ്യമാണെന്നു ആര് പറഞ്ഞു.ഗാന്ധിജി ഹിന്ദുവായിരുന്നില്ലേ?ഗാന്ധിവധം,ബാബരിധ്വംസനം,എണ്ണിയാലൊടുങ്ങാത്ത കലാപങ്ങള്‍..ചോരച്ചാലുകള്‍..കൊലവിളികള്‍..ഇതൊക്കെയും ഹിന്ദുവിന് വേണ്ടിയായിരുന്നോ.അതോ സംഘപരിവാറിന് വേണ്ടിയോ?
ത്രേതായുഗത്തില്‍ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ശ്രീരാമന് ജനിച്ചത് കൃത്യമായി ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയിലാണെന്ന അവകാശവാദം ചരിത്രപരമായോ ശാസ്ത്രീയമായോ തെളിയിക്കാന്‍ ഈ അവകാശ വാദക്കാര്‍ക്ക് കഴിഞ്ഞുവോ?അയോധ്യയില്‍ തന്നെ മറ്റു സ്ഥലങ്ങളിലാനെന്നും അയോധ്യക്ക് പുറത്താണെന്നും അവകാശപെട്ടു രംഗത്ത് വന്നതു മുസ്ലിംകളായിരുന്നോ? .ആകപ്പാടെ ചെയ്യാന്‍ പറ്റുന്നത് നിയമത്തിന്റെ വഴി സ്വീകരിക്കലാണ്.കോടതിവിധി മാനിക്കാം എന്ന് ഏതെങ്കിലും അയോദ്ധ്യാ പ്രക്ഷോഭക്കാരന് പറഞ്ഞോ.
{{എത്ര ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലങ്ങള്‍ ഇത്തരത്തില്‍ പിടി വാശിക്കായി മുസ്ലീങ്ങള്‍ നില നിര്‍ത്തുന്നു?? കണ്ണടച്ചാല്‍ ഇല്ലാതാക്കാവുന്നതാണോ ഇതെല്ലാം?}}
വീണ്ടും വരുന്നു സംഘപരിവാര്‍ വാദം.ഒരു അയോദ്ധ്യ ചീറ്റിപ്പോയാല്‍ മറ്റൊന്ന്, അല്ലാതെന്തു..
സുഹൃത്തേ നല്ല കുറിപ്പ്...
ReplyDeleteപക്ഷേ എന്റെ സ്വപ്നം മറ്റൊന്നാണ്.
തര്‍ക്കഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. എന്നിട്ട് അവിടെ ആശുപത്രിയോ, അനാഥാലയമോ പണിയണം.
ദേവാലയങ്ങള്‍ പണിത് വിഭവവും ആള്‍ബലവും ദുരുപയോഗം ചെയ്യരുത്. പകരം അത് ഇന്നാട്ടിലെ പാവങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വിനിയോഗിക്കണം.
ഒരു ട്രാക്കിങ്ങ് :-)
ReplyDeleteഈ സ്വപനം ഞാനും പങ്കുവക്കുന്നു :)
ReplyDeleteഇപ്പോള്‍ ഒരു വിധിയെ ചൊല്ലി എല്ലാവരും കൂടി
ReplyDeleteപേടിപ്പിക്കുകയണ്.ജനങ്ങളെയാകെ പേടിപ്പിചിരുത്തി ഭരിച്ചു സുഖിക്കാന്‍ നല്ല എളുപ്പവുമാണ്.അല്ലെങ്കിലും ബാബരി- രാമജന്മ ഭൂമി പ്രശ്നത്തില്‍ ആര്‍ക്കാണ് താല്പര്യമുള്ളത്.? വിധി എതിരായി വരുന്നവര്‍ ഹൈക്കോടതി വിട്ട് സുപ്രീം കോടതിയില്‍ പോകണം..പിന്നെ എന്തിനാണീ വഴക്ക്..? ഇത് ചിലരുടെയൊക്കെ വഴറ്റിപിഴപ്പിനുള്ളതാണ്..കോടതി വിധിച്ചത് കൊണ്ടോ..ജനം ഹാളിലകിയത് കൊണ്ടോ പ്രശ്നം പരിഹരിക്കാന്‍ പോണില്ല .ആരും ചരിത്രം വായിക്കുന്നില്ല.ചുമരെഴുത്തും വായിക്കുന്നില്ല.ഹൈന്ദവനെയും മുസ്ലിമിനെയും തമ്മില്‍ തല്ലിച്ച് ഭരിച്ചു സുഖിക്കാനാണ് എല്ലാ രാഷ്ട്രീയക്കാരും പഠിച്ചിരിക്കുന്നത്.
എന്തിനാണിവിടെ ബുദ്ധന് വന്നത്.രാജ്യത്ത് ബ്രാഹ്മണ മേധാവിത്വം തകര്‍ത്ത് പൗര സമത്വം സ്ഥാപിക്കാന്‍ ..പക്ഷെ..ബുദ്ധനെ മാമോദീസ മുക്കിയാണ് സവര്‍ണ്ണര്‍ പ്രതികാരം തീര്‍ത്തത്.ക്ഷേത്രങ്ങളാക്കി മാറ്റിയ നിരവധി ബുദ്ധ വിഹാരങ്ങലുണ്ട് ഈ മഹാ രാജ്യത്ത്.ഈ സത്യം എങ്ങും കുഴിക്കാതെ തന്നെ നമുക്ക് കാണാം .ഇങ്ങനെയുള്ള ക്ഷേത്രങ്ങള്‍ ഒക്കെ ബുദ്ധര്‍ക്ക് തിരിച്ചു കൊടുക്കാന്‍ സവര്‍ണ്ണര്‍ തയാറാകുമോ ..? എത്രയോ കാലം താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തിയും കൊന്നുമാണ് ബ്രാഹ്മണര്‍ അധീശത്വം നിലനിര്‍ത്തിയതു .അതിന് പകരമായി താഴ്ന്ന ജാതിക്കാരുടെ മേധാവിത്വം സ്ഥാപിച്ചു പകരം വീട്ടാന്‍ സവര്‍ണ്ണര്‍ തയ്യാറാകുമോ ..? ഇതൊന്നും ഉൾകൊള്ളാാതെ ചക്കര കുടത്തില്‍ കയ്യിട്ടു നക്കാനാണ് പലപ്പോഴും നീതി പീഠങ്ങളും സര്‍ക്കാറുകളും ശ്രമിക്കുന്നത് .പ്രശ്നം പരിഹരിക്കലല്ല ഇവരുടെ ലക്ഷ്യം ,ആത്മാര്ഥതയുണ്ടായിരുന്നെങ്കില് മസ്ജിദ് തകരില്ലായിരുന്നു .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളിയും അമ്പലവും ഒരേ കോമ്പൌണ്ടില്‍ നിലനില്‍ക്കുന്നുണ്ട് .അജ്മീറിലെ തീര്‍ഥാടകരില്‍ വലിയൊരു വിഭാകം ഹിന്ദുക്കളാണ് .
പുരാതന പള്ളികള്‍ ഒക്കെ ക്ഷേത്ര മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് തന്നെ .
അത് നിര്‍മ്മിച്ച ആശാരിയും മൂശാരിയും രണ്ട് ആരാധനാലയങ്ങളും ഒരേ പോലെയാണ് ഗണിച്ചത് .വിശ്വാസങ്ങളെ സ്വാര്തതയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത് ..അതിനെ രാഷ്ട്രീയ വല്കരിക്കാനും വ്യവസായ വല്കരിക്കാനും ശ്രമിക്കുന്നവരാണ് പ്രശ്നക്കാര്‍ .ക്ഷേത്രങ്ങള്‍ പൊളിച്ചു പള്ളി നിര്‍മ്മിക്കുന്നതിനേയോ പള്ളി പൊളിച്ചു ക്ഷേത്രം നിര്‍മ്മിക്കുന്നതിനേയോ ഒരു മത വിശ്വാസിയും ന്യായീകരിക്കില്ല .പക്ഷെ ഏതോ തലമുറ എന്തെങ്കിലും ചെയ്തെന്നു പറഞ്ഞു ഹാളിലാകുന്നവര് മുമ്പ് പറഞ്ഞ കാര്യങ്ങളും പരിഗണിക്കേണ്ടി വരും .അതാണ് രാജ്യം സ്വതന്ത്രമാവുമ്പോള്‍ ഉള്ള അവസ്ഥ നില നിര്‍ത്തണമെന്ന് ഭരണ ഘടന അനുശാസിക്കുന്നത് . അല്ലെങ്കില്‍ പഴയ കാല ഭരണാധികാരികളുടെ ജാതി -മത ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഇന്നത്തെ സമൂഹമാകും .
This comment has been removed by the author.
ReplyDelete"അതാണ് രാജ്യം സ്വതന്ത്രമാവുമ്പോള്‍ ഉള്ള അവസ്ഥ നില നിര്‍ത്തണമെന്ന് ഭരണ ഘടന അനുശാസിക്കുന്നത് . അല്ലെങ്കില്‍ പഴയ കാല ഭരണാധികാരികളുടെ ജാതി -മത ചൂഷണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നത് ഇന്നത്തെ സമൂഹമാകും "
ReplyDeleteനന്നായി അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു.
Rakeshinodu yojikkunnu.....
ReplyDeleteKshethrathekkal, palliyekkal
alukalkku upakarappeduka oru aathuralayamo pallikkodamo aville?
AK / എ.കെ യുടെ അഭിപ്രായത്തോട് യോജി ക്കുന്നു
ReplyDeleteസത ഉന്നയിച്ച അഭിപ്രായങ്ങളോട് ഞാന്‍ ബോധപൂര്‍വം പ്രതികരിക്കുന്നില്ല. ഒരു വിവാദം ഈ പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ ഇല്ലാതാക്കും എന്നതിനാലാണത്. വ്യത്യസ്ത വീക്ഷണ ഗതികള്‍ വെച്ച് പുലര്‍ത്താനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു.
ReplyDeleteപള്ളിയും അമ്പലവും പണിയാതെ അത് ഒരു പൊതു സ്മാരകമായി നിലനിര്‍ത്തണം എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചു. ഒരു രക്ത ചൊരിച്ചിലിനേക്കാള് നല്ലത് അത് തന്നെ എന്ന കാഴ്ചപ്പാടിനോട് വിയോജിക്കുന്നില്ല. ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് കോടതികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്നതാണ് വിഷയം. എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. പ്രതികരിച്ച എല്ലാവര്ക്കും നന്ദി.
ഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനും നന്ദി. (post updated with the copy)
വിധി വന്നു .. തര്‍ക്ക ഭൂമി മൂന്നു കക്ഷികള്‍ക്കും വീധിച്ചു കൊടുക്കും - ഹിന്ദു കള്‍ക്ക് അമ്പലം പണിയാം , മുസ്ലിം ഗള്ക്ക് പള്ളി യും പണിയാം ...
ReplyDeleteതാങ്കളുടെ സ്വപ്ന തിന്നു അടുത്ത് നില്ക്കുന്ന വിധി എന്ന് തോന്നുന്നു
DEAR BASHEER BAI,
ReplyDeleteI THING WHAT U DREAMED , THATS BECOME REALISE FROM COURT ORDER, ITS WE NEED N INDIA , RAM AND RAHMAN LIVE TOGETHER WITHOUT ANY
TROUBLE. NOW WE CAN SAY ONCE AGAIN" MERA BHARAT MAHAN"
അയോധ്യ: വിധിയെ പഴിക്കാതെ മുന്നോട്ട്
ReplyDelete