September 2, 2010

അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..

അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഐ ടി മേഖലയില്‍ തൊഴില്‍ സ്വപ്‌നങ്ങള്‍ കണ്ടു നടന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ അഞ്ചു വര്ഷം കുരങ്ങു കളിപ്പിച്ച ബഹുമാനപ്പെട്ട സര്‍ക്കാരിന് ഒരു പൊന്നാട അണിയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നടക്കുമോ ആവോ?.


സ്വതന്ത്ര വില്പനാവകാശമുള്ള ഭൂമിയായി സ്മാര്‍ട്ട് സിറ്റിയുടെ ഒരു ഭാഗം  ടീകോം ചോദിച്ചത്രേ. ശരിയാണ്. അങ്ങിനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചെങ്കില്‍ 'പോയി പണി നോക്കെടാ' എന്ന് തന്നെയാണ് പറയേണ്ടത്. അത് പറയാന്‍ അഞ്ചു കൊല്ലം കയില് കുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇത്തരമൊരു ആവശ്യം ടീകോം ഉന്നയിക്കുന്നതിലേക്ക് സ്ഥിതി ഗതികള്‍ എത്തിച്ചതില്‍ സെക്രട്ടറിയേറ്റിലെ കസേരകളില്‍ ആസനം ഇട്ടുരുളുന്ന എല്ലാവര്ക്കും പങ്കുണ്ട്. അര മണിക്കൂര്‍ മീറ്റിംഗ് കൂടി തീരുമാനിക്കേണ്ട ഒരു കാര്യം അഞ്ചു വര്ഷം വലിച്ചിഴച്ചു നാട്ടിനും നാട്ടാര്‍ക്കും ചീത്തപ്പേര് ഉണ്ടാക്കിയ  ഇവരെ വിളിക്കേണ്ടത് ഭരണാധികാരികള്‍ എന്നല്ല. വേറെ ഒരു പേരുണ്ട്. നോമ്പ് നോറ്റത്  കൊണ്ട് ആ പേര് ഞാനിവിടെ പറയുന്നില്ല.

ഇടതായാലും വലതായാലും ഏറ്റവും ചുരുങ്ങിയത് പത്താം ക്ലാസ്സെങ്കിലും പാസ്സാകാത്ത ഒരുവനെയും നിയമസഭയുടെ പടി കടത്തരുത് എന്നതാണ് ടീകോം നല്‍കുന്ന പാഠം. സെക്രട്ടറിമാര്‍ പറയുന്നിടത്തൊക്കെ  ഒപ്പിട്ടു കൊടുക്കുന്ന റബ്ബര്‍ സ്ടാമ്പുകള്‍ മാത്രമായി നമ്മുടെ ഭരണാധികാരികള്‍ മാറിയതിന്റെ ദുര്യോഗം കൂടിയാണ് ഈ അഞ്ചു വര്‍ഷത്തെ കുരങ്ങു കളി. ദുഫായിയിലേക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ നടത്തുവാനും സാധ്യതാ പഠനം എന്ന പേരില്‍ അമേരിക്കയില്‍ ചുറ്റിക്കറങ്ങുവാനും മാത്രം താല്പര്യമുള്ള ഒരു വിഭാഗത്തിന്റെ കയ്യിലെ പാവകളായി നമ്മുടെ ഭരണാധികാരികള്‍ മാറിയിരിക്കുന്നു.നായനാരുടെ പ്രസിദ്ധമായ ഒരു ടെലിഫോണ്‍ പ്രോഗ്രാം ഞാന്‍ ഓര്‍ത്ത്‌ പോകുന്നു. ഒരിക്കല്‍ ഒരു പ്രേക്ഷകന്‍ ചോദിച്ചു 'സാറേ കേരള സര്‍ക്കാരിന് ഇമെയില്‍ ഉണ്ടോ?' 'അതെന്തുവാടാ ഈ ഇമെയില്‍?.. ' പാവം നായനാര്‍ തൊട്ടടുത്ത സെക്രട്ടറിയോട് ചോദിച്ചു. സെക്രട്ടറി പറഞ്ഞ മറുപടി തന്റേതായ ശൈലിയില്‍ നായനാര്‍ പ്രേക്ഷകനോട് പറഞ്ഞു. വിവരമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയാനുള്ള ഒരു വലിയ മനസ്സ് നായനാര്‍ക്ക് ഉണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ തോറ്റുവോ ജയിച്ചുവോ എന്നതിന് പോലും രേഖയില്ലാത്ത ഇന്നത്തെ മന്ത്രിമാര്‍ സ്വന്തം വിവരക്കേട് അംഗീകരിച്ചു കൊടുക്കില്ല. അവര്‍ക്കെന്ത് കമ്പ്യൂട്ടര്‍? അവര്‍ക്കെന്ത് ഐ ടി?. എവിടെയോക്കൊയോ ഒപ്പിടുന്നു, എന്തൊക്കെയോ വിളിച്ചു കൂവുന്നു.

വികസന കാഴ്ചപ്പാടുകളില്‍  സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രോജക്ടുകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇതുപോലുള്ള വന്‍ പ്രോജക്ടുകള്‍ പുറം ലോകത്തിനു നല്‍കുന്ന സന്ദേശം വലുതാണ്‌. ചര്‍ച്ചകളും സംവാദങ്ങളും മാത്രമായി ഒരു പ്രൊജെക്ടിനു പിന്നാലെ അഞ്ചെട്ടു വര്ഷം നാം വെറുതെ കളഞ്ഞു എന്നത് ഒരു സന്ദേശം നല്‍കുന്നുണ്ട്. ആ സന്ദേശം കേരള വികസനത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളില്‍ നിന്ന് സമരം ചെയ്തു ഓടിച്ച ടാറ്റയുടെ നാനോയെ ഒരാഴ്ചക്കുള്ളില്‍ കരാറുണ്ടാക്കിയാണ് ഗുജറാത്തുകാര്‍ സ്വന്തം സംസ്ഥാനത്തേക്ക്  കൊണ്ട് വന്നത്. ചാനലുകളില്‍  വിഴുപ്പലക്ക് മഹോത്സവം നടത്താനും പത്ര സമ്മേളനങ്ങളില്‍ മിമിക്രി കളിക്കാനുമല്ലാതെ നാടിന്റെ വികസനം മുഖ്യ അജണ്ടയാക്കുന്ന ഒരു നേത്രത്വം എന്നാണാവോ നമ്മുടെ കേരളക്കരക്ക് ഉണ്ടാവുക?.

53 comments:

  1. ചാനല്‍ ചര്‍ച്ചകള്‍ കണ്ടു വാ പൊളിച്ചത് വെറുതെയായി . ചര്‍ച്ചയില്‍ പങ്കെടുത്തു വായിട്ടലച്ച പൊതു ജന 'സേവ'കര്‍ക്ക് വണ്ടിക്കൂലി കിട്ടിയില്ലെങ്കിലും പബ്ലിസിറ്റി എങ്കിലും കിട്ടി .സ്മാര്‍ട്ട്സിറ്റി കിനാവ്‌ കണ്ടു നടന്ന അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ ആ സമയത്ത് തൂമ്പ എടുത്തു കിലചായിരുന്നെന്കില്‍ എന്ന് നെടു വീര്‍പ്പിടുന്നു . ഇതൊരു പാഠമാണ് . കേരളത്തില്‍ അത്ര വലിയ വികസനവും പുരോഗതിയുമോന്നും വരാന്‍ പോണില്ല .നേതാക്കന്മാര്‍ വേണ്ടത് വേണ്ട സമയത്ത് മേടിചെടുത്തു പൊതു ജനത്തെ കഴുത ആക്കുന്ന പരിപാടി തുടര്‍ന്ന് കൊണ്ടേയിരിക്കും . അത് കൊണ്ടാണല്ലോ പണ്ട് ആരോ പറഞ്ഞത് 'പൊതു ജനം കഴുത '

    ReplyDelete
  2. "ഇടതായാലും വലതായാലും ഏറ്റവും ചുരുങ്ങിയത് പത്താം ക്ലാസ്സെങ്കിലും പാസ്സാകാത്ത ഒരുവനെയും നിയമസഭയുടെ പടി കടത്തരുത് എന്നതാണ് ടീകോം നല്‍കുന്ന പാഠം"
    നൂറ് ശതമാനം യോജിക്കുന്നു.
    അതിന് നമ്മള്‍ തന്നെ വിചാരിക്കണം..

    ReplyDelete
  3. നമ്മുടെ നാട് നന്നാവില്ല ബഷീര്ക. നിങ്ങള്‍ മുമ്പ് എഴുതിയ പോലെ കോമാളികള്‍ എന്ന് മാത്രമേ ഇവരെ വിളിക്കാന്‍ പറ്റൂ.

    ReplyDelete
  4. എന്തെല്ലാം ആരവങ്ങളായിരുന്നു. ഒടിവില്‍ അതും പോയി. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷത്തിരുന്നു ഭൂമിയിലെ എല്ലാ വികസനങ്ങളെയും എതിര്‍ത്ത സീ.പി.എമ്മിന് ഭരണം കിട്ടിയപ്പോ വ്യവസായ മന്ത്രി അറിയാതെ ചോദിച്ചു പോയി "വികസനം ഭൂമിയിലല്ലാതെ പിന്നെ തെങ്ങിന്റെ മണ്ടയിലാണോ ഉണ്ടാക്കുക എന്ന്. ഈ തിരിച്ചറിവ് കൊണ്ടെങ്കിലും സ്വന്തം "മണ്ട" ഒന്ന് വികസിച്ചെങ്കില്‍ നന്നായിരുന്നു.

    പുര കത്തുമ്പോള്‍ വാഴ വെട്ടാനുള്ള ടീ.കോമിന്റെ തന്ത്രം നേരത്തെ തിരിച്ചറിയേണ്ടതായിരുന്നു. അതിനൊക്കെ എവിടെ സമയം. നമ്മള്‍ ജെ.സീ ബിയുമായി മൂന്നാറു കളക്കുക്കയല്ലായിരുന്നോ കഴിഞ്ഞ മൂന്നു കൊല്ലവും. നിരുത്തരവാദപരമായി ഭരണം കയ്യാളുന്ന സര്‍ക്കാരുകള്‍ ഒരു ജനതയുടെ ശാപമാണ്.

    ReplyDelete
  5. കഷ്ടം നമ്മുടെ കേരളം. ഇടത്-വലത് മുന്നണി എന്ന് തകരുന്നുവോ അന്നേ കേരളത്തെ പറ്റി എന്തെങ്കിലും പ്രതീക്ഷിക്കാന്‍ പറ്റൂ.

    ReplyDelete
  6. ഹലോ കേരള


    അങ്ങ്‌നെ ശ്‌മാര്‍ട്ടും മയ്യിത്തായി

    ReplyDelete
  7. എനിക്കൊരു പാർട്ടിയുമില്ല..എങ്കിലും ആ സ്ഥാനത്ത് കരുണാകരൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..മിനിറ്റു വച്ച് കാര്യം നടത്താൻ ചങ്കൂറ്റം കാണിച്ച മറ്റൊരു മുഖ്യനും കേരളം ഭരിച്ചിട്ടില്ല...

    അദ്ദേഹമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കൊച്ചിൻ എയർപോർട്ട് ഇന്നും പാതിവഴിയിൽ നിന്നേനെ...
    ഏറ്റവും പ്രോസ്പറസായ സംസ്ഥാനമായ കേരളത്തിൽ നിന്നുംഇനിയും ആയിരങ്ങൾ തൊഴിൽ തേടി പുറത്തേക്ക് പോകട്ടേ..കൊച്ചിയിൽ തുടങ്ങാൻ വന്ന ബി.എം.ഡബ്ല്യൂ പ്ലാന്റ് ഇപ്പോൾ തമിഴ്നാട്ടിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു....

    ReplyDelete
  8. Dear Basheer Bhai,

    These are expected by the ruling V.S Government in Kerala. When he was the leader of the oppositon, he opposed the smart city project initiated by the then Chief minister Oommenchandy. He alleged large scale corruption in the land deal at Kakkanadu in the outskirts of Kochi.
    The IT industry has become India’s one of the largest contributor of foreign exchange. The industry employs around a million people today and is expected to generate three million jobs in the next 10 years. The three Southern states, Karnataka, Tamil Nadu and Andhra have a combined share of around 60% of Indian IT industry. Only Kerala among the south Indian states has lagged behind in this promising sector. Does this mean that malayalis are not good at IT?
    Take a look at the IT shops in Bangalore, Chennai, Hyderabad and the rest of the country. One in five persons hails from Kerala. Even in Gulf or United states, you can find domination of Keralite IT professionals.
    In spite of such large number of IT professionals, why IT companies did not come in a major way to Kerala? The apathy, ignorance and anti developmental attitudes of politicians may be the answer. And that continues in the recent episode of the smart city as well.

    best wishes,
    C.O.T Azeez

    ReplyDelete
  9. iyalkku eaa pani nirthi nadu bharikkan poyikkoode .. nhan verum vayanakkarananu .ennalum ithrayum parayan thoonnunnu.

    ReplyDelete
  10. എതായാലും നന്നായി തീരുമാനമായല്ലോ?.. ഈ പേരില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഭൂമിവിലകൂട്ടി സാധാരണകാരന്റെ സ്വന്തം പുരയിടമെന്ന സ്വപ്നത്തിന് വിലങ്ങ് തടിയിടുക മാത്രമാണ് സ്മാര്‍ട്ട് സിറ്റിചെയ്തത്. ‘ ഏതായാലും അച്ചുമാമന്റെ കീരീടത്തില്‍ കിടക്കട്ടെ സ്മാര്‍ട്ട് സിറ്റിയുടെ മീസാന്‍ കല്ലും‘

    ReplyDelete
  11. ബഷീര്‍ സാഹിബ് ഈ കൊടുത്ത സൈറ്റ് അഡ്രെസ്സ് സമയമുണ്ടെങ്കില്‍ ഒന്ന് സന്ദര്‍ശിക്കുക http://www.keralait.org/ ഐ ടി പ്രോഫെഷനല്സിനു ജോലി ചെയ്യാന്‍ സ്മാര്‍ട്ട് സിറ്റി തന്നെ വന്നാലേ പറ്റൂ എന്ന് തോനുന്നില്ല,

    ReplyDelete
  12. http://www.thedesiboard.com/lofiversion/index.php?t12225-0.html

    ReplyDelete
  13. എന്നാലും എന്‍റെ അച്ചുമാമാ ..വൈകും വരെ വെള്ളം കോരി ഒടുവില്‍ കുടം ഉടച്ചല്ലോ..!

    ReplyDelete
  14. Three cheers to what @Akbar said.

    Smart City debacle is but just another episode of the serial of failures that none but only the genius of VS can achieve. Other skeletons up the cupboard are so plenty that one has lost track of it all. Let’s have a summary only in order to save time and space: What happened to the Tata land grab and black cats? What about making those involved in sex-crimes being hand-cuffed and paraded down the main street? What about the promised educational reforms and resolving the self-financed college conundrum?

    These were the main platforms on which VS and the CPM conducted their agitations, hartals and strikes when they were in the opposition benches that used to bring the whole state into a standstill.

    In short, if VS was a “tiger” when he was the opposition leader, as CM he has become a whining and helpless old cat.

    ReplyDelete
  15. റിയാല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ന്റെ അനന്ത സാധ്യകലുമായി വന്ന ടീകോം മിനെ ഓടിക്കാന്‍ തീരുമാനിച്ചത് എന്തായാലും നന്നായി പക്ഷെ അതിന്നു സര്‍ക്കാര്‍ എടുത്ത സമയം വളരെ കൂടുതലായി പോയി . .ആ കാലയളവില്‍ സ്മാര്‍ട്ട്‌ സിറ്റി യുടെ സാധ്യ പഠനം എന്നും മറ്റും പറഞ്ഞു നമ്മുടെ ഉധോഗസ്തന്മാര്‍ ചെലവാക്കിയ പണം സ്വാഹ ആയിടുണ്ടാവും.. നേരത്തെ തന്നെ ടീകോം മിന്റെ തന്ത്രങ്ങള്‍ മനസ്സിലാകിയിരുന്നെങ്കില്‍ ടീകൊമ്മിന്നു പകരം മറ്റു വല്ല കമ്പനി സ്മാര്‍ട്ട്‌ സിറ്റി കൊണ്ട് വന്നിട്ടുനാവും . അങ്ങിനെ പുലിയായി വന്നു എലിയായി പോയ അച്ചു മാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി

    ReplyDelete
  16. kongapally said...
    iyalkku eaa pani nirthi nadu bharikkan poyikkoode ..

    നാട് ഭരിക്കാന്‍ പൂതിയുണ്ട് സുഹൃത്തെ. പക്ഷെ അല്പം വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട് സീറ്റ് കിട്ടുമോ എന്നാണ് സംശയം. നാലാം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞവര്‍ മസില്‍ പിടിച്ചു നിക്കുമ്പോള്‍ നമുക്കൊക്കെ ആര് സീറ്റ് തരാനാ. നിങ്ങള്‍ റെഡിയാണെങ്കില്‍ ഞാന്‍ പേര് നിര്‍ദേശിക്കാം. (തമാശയാണേ.. )..

    ReplyDelete
  17. @ COT Azeez & Salam Pottengal
    I dont think that even VS performed well as an opposition leader. Opposing everything with a blind eye is not the task assigned to an opposition leader. He was just like an elephant in the cane yard. A creative opposition leader should have the commitment to the overall development of the people he represent, not the party he belongs to. I cant remember even a silly incident he supported the then ruling governemnt.whereas he tried to put obstacles everywhere he could.

    ReplyDelete
  18. @ നാസ്
    ലിങ്ക് കച്ചവടം താങ്കളും തുടങ്ങിയോ?. സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ അഞ്ചു കൊല്ലം തുലച്ചതിന് ഒരു ലിങ്കും മറുപടിയാവില്ല സുഹൃത്തെ

    ReplyDelete
  19. @ബഷീര്‍ Vallikkunnu

    I agree with you that VS never behaved like a responsible leader even when he was in the opposition. That’s the reason why I put the word “tiger” in inverted coma in my first comment.

    What I meant to say was that if he was so noisy (though useless) in the opposition, he has become obediently silent to the diktats of his party which has decided to abandon the traditional “cause” it was supposed to stand for.

    Therefore, VS has given a new meaning to the Marxian terminology of Dialectical materialism. That is, being spoil-some noisy as opposition leader while keeping conveniently silent while in the chair of power.

    ReplyDelete
  20. നമുക്കൊരു മാളികപ്പുരയും കാറും ഉണ്ടല്ലോ......ജോലി അങ്ങ് ദുബായിലും വീട് ഇങ്ങു കേരളത്തിലും ആയിക്കോട്ടെ..രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയണ്ട..നമ്മുടെ യഥാര്‍ത്ഥ പ്രധിനിധികള്‍ തന്നെയല്ലേ അവര്‍...കേരളം ആരു ഭരിച്ചാലും കാര്യമില്ല..
    വല്ല ബംഗ്ലുരിയോ, ചെന്നായ് അണ്ണനോ, ഗുജറാത്തി മാര്‍വാദിയോ വരുമോ എന്ന് പ്രാര്‍ഥിക്കാം .....?

    ReplyDelete
  21. നമുക്കൊരു മാളികപ്പുരയും കാറും ഉണ്ടല്ലോ......ജോലി അങ്ങ് ദുബായിലും വീട് ഇങ്ങു കേരളത്തിലും ആയിക്കോട്ടെ..രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയണ്ട..നമ്മുടെ യഥാര്‍ത്ഥ പ്രധിനിധികള്‍ തന്നെയല്ലേ അവര്‍...കേരളം ആരു ഭരിച്ചാലും കാര്യമില്ല..
    വല്ല ബംഗ്ലുരിയോ, ചെന്നായ് അണ്ണനോ, ഗുജറാത്തി മാര്‍വാദിയോ വരുമോ എന്ന് പ്രാര്‍ഥിക്കാം .....?

    ReplyDelete
  22. വള്ളിക്കുന്ന് നോമ്പെടുത്തതിനാല്‍ പറയാനുള്ളത് ബാകിവച്ചു നോമ്പെടുത്ത വള്ളിക്കുന്നിനോട് ഞാന്‍ പ്രതിഷേതം അറിയിക്കുന്നു നോമ്പ് പൂര്‍തിയായാല്‍ പെറുന്നാളീന്റെ നമസ്കാരവും കൂടികഴിഞ്ഞ് വിട്ടുകളഞ്ഞ ഭാഗം പൂര്‍തിയാക്കിയില്ലെങ്കില്‍ ഞാന്‍ കൊടിപിടിച്ച് സമരം ചെയ്യുമെന്നും വേണ്ടിവന്നാല്‍ കേരളമൊട്ടുക്കും ഈച്ചയ്ക്ക് മാത്രം സ്വാതന്ത്ര്യമനുവതിച്ചുകൊണ്ട് ഹര്‍താല്‍ പ്രഖ്യാപിക്കുമെന്നും പ്രഖ്യാപിക്കുന്നു ,ഉറുക്കും നൂലും കാട്ടി എന്നെ കുപ്പിയിലാക്കാമെന്നൊന്നും വിചാരിക്കെണ്ട കേരളത്തിനു പറ്റിയ ബിസിനസ് ഉറുക്കും നൂലും യന്ത്രവും പിന്നെ ചേരും പടി തീവ്രവാതവും ഭലേ ഭേഷ് ,പിന്നെ വാണം വിട്ട പോക്കുപോകുന്ന ഭൂമിവില ഒന്നുവച്ചാല്‍ പത്ത് എന്നതില്‍ നിന്നും പത്ത്വച്ചാല്‍ പതിനായിരത്തിലെത്തിനില്‍കുമ്പോള്‍ മന്ത്രിമാരും സില്‍ബന്തികളും മാത്രമേ കൊണ്‍ടുപോയിക്കൂടൂ എന്നത് മന്ത്രിസഭാവേദങ്ങളില്‍ പുറംചട്ടയില്‍ തന്നെ എഴുതിവച്ചത് വായിക്കാതതിന്റെ തകരാറാണ് ഒന്നതെടുത്ത് പുറം ചട്ടയെങ്കിലും വായിക്കണം ,അല്ല ജോലി ജോലി എന്ന് പരഞ്ഞ് നിലോളിക്കാതെ ഒരു പാസ്പോര്‍ട്ടെടുത്ത് ദുബായീലോ ആഫ്രിക്കെലൊ അന്റാര്‍ട്ടിക്കിലോ പോകുന്നതിനു പകരം നിലോളിയും മൂക്കൊലിപ്പീരും ചെ ച്ചെ കഷ്ടം ,പത്താം ക്ലാസ് എന്നും പരഞ്ഞ് പേടിപ്പിക്കല്ലെ അതു കഴിഞ്ഞുള്ളവര്‍കാണ് പാസ്പോര്‍ട് ഓപീസ് തുറന്ന് വച്ചിരിക്കുന്നത് ,റ്റാറ്റാ ബൈ ബൈ.

    ReplyDelete
  23. അടിസ്ഥാന വര്‍ഗത്തിന് കേരളത്തില്‍ ഇന്നും കുടിവെള്ളം പോലുമില്ല, കരണ്ടും ബള്‍ബും കാണാത്ത കുടിലുകള്‍ ഇന്നും കേരളത്തിലുണ്ട്. അതൊക്കെ തീര്‍ക്കാതെ കോടികള്‍ ഉര്ണ്ടുകൂടുന്നിടത്തുള്ള മന്ത്രിമാരുടെ ചുറ്റി ക്കളിക്കുള്ള പേരാണ് ഇപ്പോള്‍ വികസനമെന്ന് പറയുന്നത്. വന്‍കിട ലോബികളുടെ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാകുന്നവരൊക്കെ വികസന വിരുദ്ധരും! കിനാലൂരില്‍ മന്ത്രി കരീമിനെ ചൊടിപ്പിച്ചതും അത് തന്നെ!

    ReplyDelete
  24. സ്മാർട്‌ സിറ്റി ടീകോം പിന്മാറിയാൽ ഏറ്റെടുക്കുവാൻ പുതിയ കമ്പനികൾ ഗവൺ മെന്റിനെ സമീപിച്ചിട്ടുണ്ടന്ന് മന്ത്രി ശർമ്മ. ഒരു അഞ്ചു കൊല്ലം കൂടി നോക്കിയിരിക്കാം അല്ലേ?

    ReplyDelete
  25. This comment has been removed by a blog administrator.

    ReplyDelete
  26. എന്തൊക്കേ പറഞ്ഞാലും ശ്രി.കരുണാകരന്‍ ആണ് നട്ടല്ല് ഒള്ള ഒരു നേതാവ്, പറഞ്ഞത് പറഞ്ഞപോലേ നടത്താന്‍ അറിയാം......

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. അതിനും മുന്‍പ് യു.ഡി എഫ് സര്‍ക്കാരും ടീകോമും തമ്മില്‍ ബല്യ ചര്‍ച്ചകള്‍ നടത്തി ഒരു കരാര്‍ ഉണ്ടാക്കിയില്ലേ...?
    ആ ഭൂമി മുഴുവന്‍ ടീകോമിന് തീറാധാരം എഴുതി കൊടുക്കുന്ന തരത്തില്‍ ഉള്ള ഒരു കരാര്‍. !!!ഈ സര്‍ക്കാര്‍ അല്ലെ അത് പൊളിച്ചടുക്കിയത്‌..?
    ഇപ്പോള്‍ ഓരോ തട്ട് മുട്ട് ന്യായങ്ങള്‍ പറഞ്ഞു ടീകോം അഞ്ച് വര്‍ഷം കളഞ്ഞു[കളയിപ്പിച്ചു..!!!] . ഇനി വരുന്നത് [?]യു ഡി എഫ് സര്‍ക്കാര്‍ അല്ലെ? അപ്പൊ നമ്മുടെ ഇഷ്ടം പോലെ കരാര്‍ ഉണ്ടാക്കാമല്ലോ..?അല്ലെ?[തമാശയല്ലേ......]

    ReplyDelete
  29. നമ്മുടെ നാട് നന്നാവില്ല ബഷീര്ക.

    ReplyDelete
  30. Hi Basheer

    I have a very different opinion on all these controversies. Everyone one in kerala is expecting our small state to be like gulf countries or atleast like other metropolitan cities. But provided our population rate and other aspects of our economy and demography, i hope, that we cannot expect the same growth approach here.

    We always ask teenage students to plan their career according to what thier strength are not on the basis of what others are saying or what others achieve. In the same way our state has got very different atmosphere very different attitude and a very different strength and weakness. There is no point in going behind the dreams of Bengal Gujarat or any other so called industrialised cities in india.

    We have a very meagre amount of free land available which can be given to for these hi-end projects. What we can do is to concentrate upon our strength and do more investment on such areas and this is the only way to attain progress.

    Often success is sometimes attained by going through wrongway as well.

    ReplyDelete
  31. പൊളിച്ചടുക്കാന്‍ വല്യ മിടുക്കാ നമ്മുടെ ‘മാമ‘ ന്. വല്ല ജെ സി ബി യും കേറി പൊളിക്കുന്നതിനു മുമ്പെ നിര്‍ത്തിവെച്ച് പോയാല്‍ ടീകോമിന് നന്ന്. ഇതു ദുഫായിയല്ല.

    ReplyDelete
  32. അച്ചു മാമന്‍ നാലാം ക്ലാസ് കരനങ്ങില്‍ യം എ ബേബി MA കാരന്‍ ആണ്
    ഇനി വേണോ ഡിഗ്രി !!!!!!!
    പിന്നേ കമ്മൂണിസ്റ്റ് കാരന്‍ ആകണമെങ്കില്‍ എയുതാനും വായിക്കാനും അറിയരുത് അറിഞ്ഞാല്‍ ആ പാര്‍ടിയില്‍ ആളുണ്ടാവില്ല
    ചിന്ത കക്ഷത് വെക്കും വായിക്കാന്‍ തുറന്നാല്‍ തല കിഴായി പിടിക്കും വിവരം അത്രയനെയ്,
    ലക്കോട്ടു ഒട്ടിക്കാന്‍ വറ്റ് തലയില്‍ ഉള്ളവന്‍ ആ പാര്‍ട്ടിയില്‍ നില്കുമോ
    റഷീദ് ഉഗ്രപുരം

    ReplyDelete
  33. The aspect @SAJEEREZHIMALA cited has the relevance too. The problem is, VS was supposed to stand for this kind of development, he was always preaching about this issue. Then the question is what has VS done in this direction where development should have been shaped with a human face? VS in his years in power has done little in this direction too. So, overall, isn't VS a hopeless case?

    ReplyDelete
  34. രോഗി ഇചിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍ ........തുടകതിലേ അച്ചുമാമന്‍ പറഞ്ഞിരുന്നു മാസ്റ്റര്‍ സിറ്റി (not സ്മാര്‍ട്ട്‌ സിറ്റി) ഇവിടെ വേണ്ടാ എന്ന് ....ഇനി അച്ചുമാമന്‍ വാക്ക് പാലിച്ചില്ല എന്നുമാത്രം പറയരുത് ശുട്ടുടുവായ് .....

    ReplyDelete
  35. @ Sajeer Ezhimala: I respect your opinion. We have limited resources in terms of land, but in terms of educated youth, our resources are unlimited. In a globalized E-scenario, it is not the land but the vision of who govern, is what make the difference. Leaders like VS will take us no where, but to the grave yard of ideological impotence.

    ReplyDelete
  36. @ Vinod Raj: കരാറിന്റെ വിശദാംശങ്ങളെക്കുറിച്ചല്ല, അതിന്റെ പേരില്‍ വൃഥാ ചിലവഴിച്ച വര്‍ഷങ്ങളെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. തൊഴില്‍ ഇല്ലാതെ അലയുന്ന ചെറുപ്പക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി കൊട്ടിഘോഷിക്കപ്പെട്ട ഒരു പ്രൊജക്ടിന്റെ പ്രാഥമിക ധാരണയിലെത്താന്‍ പോലും കഴിയാതെ ആറ് വര്‍ഷമാണ്‌ നാം തുലച്ചത്. സ്ഥലത്തിന്റെ ഉടമാവകാശം ആര്‍ക്ക് എന്ന ഏറ്റവും ബേസിക് ആയ കാര്യത്തില്‍ പോലും തീരുമാനത്തില്‍ എത്താന്‍ കഴിയാതെ എന്ത് അടുപ്പിലെ ചര്‍ച്ചകള്‍ ആണ് ഇത്ര കാലവും ഈ നപുംസകങ്ങള്‍ നടത്തിയത് എന്ന് ഞാന്‍ ചോദിച്ചാല്‍ താങ്കള്‍ പിണങ്ങരുത്.

    ReplyDelete
  37. ടീകോം ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണെന്നും പദ്ധതി പ്രദേശത്ത്‌ ലഭിക്കാവുന്ന സ്വതന്ത്രാവകാശ ഭൂമി വികസിപ്പിച്ച്‌ വില്‍പ്പന നടത്തി ലാഭം കൊയ്യുക മാത്രമാണ്‌ അവരുടെ ഉദ്ദേശമെന്നും വി.എസ് ആദ്യമേ തന്നെ ആരോപിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റിയെക്കുറിച്ച് വെറുതെ സംസാരിക്കാനല്ല കേരളത്തില്‍ വരുന്നതെന്നും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍ അടുത്ത യോഗത്തിലെങ്കിലും വേണ മെന്നും കഴിഞ്ഞ ജൂണ്‍ 28ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ല്‍ ‍ ഫരീദ് അബ്ദുള്‍ റഹ്മാനും വ്യക്തമാക്കിയിരുന്നു ”
    ഇപ്പൊ ഏതായാലും 'രണ്ടും രണ്ടായി' !. പകരം സംവിധാനം ആലോചിക്കുമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്...താ...വ..നാ... വയറ്റില്‍ കിടന്നു ദഹനക്കേട്‌കാണിക്കുമ്പോഴാണ് "അധികാരത്തിലെത്തിയാല്‍ ഒന്നല്ല നാല്‌ സ്‌മാര്‍ട്ട്‌ സിറ്റികള്‍ സ്ഥാപിക്കുമെന്ന്‌" കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല യുടെ ഓഫര് കൂടി വിഴുങ്ങാന്‍ നമ്മള്‍ വിധിക്ക (വധിക്ക) പ്പെട്ടിരിക്കുന്നത്. 79,000 കോടി രൂപ പൊതു കടം നിലനില്‍കുന്ന സംസ്ഥാനത്ത് നാല് പിണ്ണാക്ക് ഫക്ടറിയാവും നല്ലത്!!പദ്ധതി സ്ഥലത്ത്‌ ടീകോമിന്‌ 12 ശതമാനം സ്ഥലം സ്വതന്ത്രാവകാശ ഭൂമിയായി നല്‍കാന്‍ ആരാണ്‌ തീരുമാനിച്ചതെന്നും ഇതിന്‍റെ നിയമസാധുത ആരാണ്‌ പരിശോധിച്ചതെന്നും അന്വേഷിക്കാന്‍ നമുക്കിനി ഒരു 'കമ്മീഷനെ' വെക്കാം. അങ്ങിനെ യെങ്കിലും നാലാളുകൂടി 'രക്ഷ പ്പെടട്ടെ'!

    ReplyDelete
  38. വര്‍ഷങ്ങള്‍ നീണ്ടു പോയതിലാണ് വള്ളിക്കുന്നിനു സങ്കടം!!! ഇവിടെ ഓരോ കാര്യവും ചെയ്യുന്നതിന് അതിന്റേതായ രീതികളുണ്ട്. അപ്പോള്‍ സമയവും എടുക്കും. ഒരു ദിവസം കൊണ്ട് തീരുമാനിക്കാന്‍ ഇതു സൌദിയോ യു എ എയിയോ അല്ല. അവിടങ്ങളില്‍ ഇതു നടക്കും. ഇവിടെയും നടക്കും ഫിഫ്ടി ഫിഫ്ടി അക്കൌണ്ടില്‍ എത്തുകയും ചെയ്യും. വള്ളിക്കുന്ന് പേടിക്കണ്ട ഇനി ഉടനെ ന്ജന്മ്മന്റെ പാര്‍ട്ടി വരുമല്ലോ. വ്യവസായം എന്നേ സംവരണം ചെയ്യപ്പെട്ട വകുപ്പല്ലിയോ? ഒരു ദിവസം കൊണ്ട് തന്നെ ഞമ്മക്ക് തീര്‍പ്പാക്കാം എന്താ പോരെ ???

    ReplyDelete
  39. MT Manaf said...
    "79,000 കോടി രൂപ പൊതു കടം നിലനില്‍കുന്ന സംസ്ഥാനത്ത് നാല് പിണ്ണാക്ക് ഫക്ടറിയാവും നല്ലത്!!"
    ഈ പ്രസ്താവം ഒരു പാട് ചിരിപ്പിച്ചെങ്കിലും അതിനുള്ളില്‍ ഒരു വലിയ സാമൂഹിക തത്വം ഒളിഞ്ഞിരിപ്പുണ്ട്. ഒരു കിടിലന്‍ കവിതക്കുള്ള സ്കോപ്പുണ്ട് മനാഫ് സാബ്.

    @ Abdul
    "ഒരു ദിവസം കൊണ്ട് തീരുമാനിക്കാന്‍ ഇതു സൌദിയോ യു എ എയിയോ അല്ല. അവിടങ്ങളില്‍ ഇതു നടക്കും. ഇവിടെയും നടക്കും ഫിഫ്ടി ഫിഫ്ടി അക്കൌണ്ടില്‍ എത്തുകയും ചെയ്യും"..
    സൌദിയിലും യു എ ഇ യിലുമൊക്കെ ഫിഫ്ടി ഫിഫ്ടി യിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നാണോ സൂചിപ്പിച്ചു വരുന്നത് ?

    ReplyDelete
  40. @M.T Manaf
    നാല് പിണ്ണാക്ക് ഫാക്ടറി മതിയാവുമോ മനാഫ് മാഷേ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പിന്നെ അതിന്‍റെ അണികള്‍ക്കും എത്തണ്ടേ?

    ReplyDelete
  41. നമ്മുടെ നാട്ടില്‍ ജനസേവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ സേവനത്തിനോ? അതോ അവരുടെ കീശ വീര്‍പ്പിക്കാനോ?
    ഒരു തൊഴിലും ഇല്ലാത്ത അഭ്യസ്തവിദ്ധ്യരായ ഒരു ജനസമൂഹത്തെ ചൂഷണം ചെയ്യുകയാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍.
    കൊടിക്ക് പിറകെ നടക്കും പാവങ്ങള്‍ നേതാക്കളുടെ കളികള്‍ അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്നതോ?
    നന്നാവില്ല.ഒരിക്കലും.

    ReplyDelete
  42. നമ്മുടെ നാട് നന്നാവൂല മൊനേ ബഷീറേ.........

    ReplyDelete
  43. In reference to the comments posted by Salam and Basheer I would like to my make my point more clear. I would like to go out of box and put forth an opinion which is against the pre set rules which we were following and knowingly or unknowingly has deeply rooted to the minds of average malayalee worldwide.

    Firstly, Everyone agrees that we don't have much facility as far as land and other infrastructure is concerned. Mr. Basheer had agrees to this point in the comment posted. I also would like to stress the point that Kerala has educated youth who are awaiting opportunities.

    Now i would make clear the point that i mentioned in my previous comment that we need to concentrate upon our strength to develop ourselves. So what is our strength? This is a million dollar question not only to individuals but also to multinational corporate and states as well.

    Its often said the secret to success is converting a problem into an opportunity. As shiv Khera said a optimistic sees an opportunity in every problem he face and a pessimist sees a problem in every opportunity. Now at this point of time, We, Our state is facing a problem. The problem is that the educated youth is not able to find opportunities in our shrinked job market. So my point is that why can't we look at this obstacle in a positive way and create opportunity out of this setback.

    I would like to stress on the fact that Kerala should invest more and more in the education sector. Let’s provide quality education to the next generation. I agree with the fact that Kerala has good literacy rate compared to the national average. Our focus should be to deliver global citizens who are well educated and who can contribute to the world at large. Let our products work at different parts of the world and bring credit to our state. It is ridiculous to know why we want our people to work in our state itself.

    When ever we say about Chennai or Kolkata that it is industrially progressed cities we should not ignore the fact that even the most educated youth of that cities are working abroad. But the difference is that they don't grumble upon their situation. But instead they work hard focusing on the future. Especially, As far as Kerala is concerned it is because people had stared relocating from our state during the seventies and eighties that we attained at least what we boast of today. Just think if people are not going abroad what our situation would be?

    This does not mean that we don't need any sort of investment in our market. Yes we need investment and progress. But provided our current situation and knowing about "Weakness" we should not be concentrating more on such investment. Its better not to waste our time dreaming about a less possible event.

    Let people go far beyond borders, Let our resources contribute to the development of the world at large. Let’s work with different people from varied culture and improve upon our knowledge. Only positive approach to complicated problems can help us to sort this out. To add to the point currently “malayalee” (I don’t want to use the word mallu because it is another broad topic on which I have some reservation) had gained recognition as the best workforce in the world.

    Most of the people who are residing in Kerala as well as abroad know what the fact is. But they are always concentrating on grumbling upon the situation one is facing. Everyone is reiterating the words uttered by different people. But let’s be realistic in nature and accept the situation as what it is and contribute our little penny to towards progress.

    Every person has to make some sacrifices for attaining their objectives. We ourselves are sacrificing lot of our happiness for this purpose. The happiness of being with our family, The happiness of working in our home country. But one should not forget the fact that it is the timely sacrifices which lead to extraordinary success in the future.

    ReplyDelete
  44. In reference to the comments posted by Salam and Basheer I would like to my make my point more clear. I would like to go out of box and put forth an opinion which is against the pre set rules which we were following and knowingly or unknowingly has deeply rooted to the minds of average malayalee worldwide.

    Firstly, Everyone agrees that we don't have much facility as far as land and other infrastructure is concerned. Mr. Basheer had agrees to this point in the comment posted. I also would like to stress the point that Kerala has educated youth who are awaiting opportunities.

    Now i would make clear the point that i mentioned in my previous comment that we need to concentrate upon our strength to develop ourselves. So what is our strength? This is a million dollar question not only to individuals but also to multinational corporate and states as well.

    Its often said the secret to success is converting a problem into an opportunity. As shiv Khera said a optimistic sees an opportunity in every problem he face and a pessimist sees a problem in every opportunity. Now at this point of time, We, Our state is facing a problem. The problem is that the educated youth is not able to find opportunities in our shrinked job market. So my point is that why can't we look at this obstacle in a positive way and create opportunity out of this setback.

    Continued....

    ReplyDelete
  45. Continued from previous post...

    I would like to stress on the fact that Kerala should invest more and more in the education sector. Let’s provide quality education to the next generation. I agree with the fact that Kerala has good literacy rate compared to the national average. Our focus should be to deliver global citizens who are well educated and who can contribute to the world at large. Let our products work at different parts of the world and bring credit to our state. It is ridiculous to know why we want our people to work in our state itself.

    When ever we say about Chennai or Kolkata that it is industrially progressed cities we should not ignore the fact that even the most educated youth of that cities are working abroad. But the difference is that they don't grumble upon their situation. But instead they work hard focusing on the future. Especially, As far as Kerala is concerned it is because people had stared relocating from our state during the seventies and eighties that we attained at least what we boast of today. Just think if people are not going abroad what our situation would be?

    This does not mean that we don't need any sort of investment in our market. Yes we need investment and progress. But provided our current situation and knowing about "Weakness" we should not be concentrating more on such investment. Its better not to waste our time dreaming about a less possible event.

    Let people go far beyond borders, Let our resources contribute to the development of the world at large. Let’s work with different people from varied culture and improve upon our knowledge. Only positive approach to complicated problems can help us to sort this out. To add to the point currently “malayalee” (I don’t want to use the word mallu because it is another broad topic on which I have some reservation) had gained recognition as the best workforce in the world.

    Most of the people who are residing in Kerala as well as abroad know what the fact is. But they are always concentrating on grumbling upon the situation one is facing. Everyone is reiterating the words uttered by different people. But let’s be realistic in nature and accept the situation as what it is and contribute our little penny to towards progress.

    Every person has to make some sacrifices for attaining their objectives. We ourselves are sacrificing lot of our happiness for this purpose. The happiness of being with our family, The happiness of working in our home country. But one should not forget the fact that it is the timely sacrifices which lead to extraordinary success in the future.

    ReplyDelete
  46. This comment has been removed by a blog administrator.

    ReplyDelete
  47. Continued from previous post

    Let people go far beyond borders, Let our resources contribute to the development of the world at large. Let’s work with different people from varied culture and improve upon our knowledge. Only positive approach to complicated problems can help us to sort this out. To add to the point currently “malayalee” (I don’t want to use the word mallu because it is another broad topic on which I have some reservation) had gained recognition as the best workforce in the world.

    Most of the people who are residing in Kerala as well as abroad know what the fact is. But they are always concentrating on grumbling upon the situation one is facing. Everyone is reiterating the words uttered by different people. But let’s be realistic in nature and accept the situation as what it is and contribute our little penny to towards progress.

    Every person has to make some sacrifices for attaining their objectives. We ourselves are sacrificing lot of our happiness for this purpose. The happiness of being with our family, The happiness of working in our home country. But one should not forget the fact that it is the timely sacrifices which lead to extraordinary success in the future.

    End of line....

    ReplyDelete
  48. ബഷീര്‍>

    അച്ചു മാമനെ പറ്റി വായിച്ചു പിന്നെ വായിച്ചത് ഗൂഗിള്‍ ന്യൂസ്‌. ഖുര്‍ഹാന്‍ കത്തിക്കലുമായി ബന്ടപ്പെട്ടു ഒരു ഇസ്രായേലി പത്രത്തില്‍(Haaretz) ചര്‍ച്ച. ഒരു മിതവാദി ആയ ജൂതന്‍ ഒരു കമ്മന്റ് കതിചിരിക്കുന്നു / അമേരിക്ക 2020 ഓടെ ഇസ്ലാമിക രാജ്യം ആക്കാന്‍ ഉള്ള തട്ടിപ്പു ആണത്രേ ന്യൂ യോര്‍ക്കിലെ പള്ളി.
    അപ്പൊ ഞാന്‍ ഓര്‍ത്തത്‌ അച്ചു മാമന്റെ 20 years കോണ്‍സ്പിരസി ആണ്.

    2020 എന്ന് കേള്‍ക്കുമ്പോ ഒന്നുകില്‍ കിരുക്കടു കളിയിലെ ഒരു കുന്തം, അല്ലേല്‍ മമ്മൂക്കയും ലാലേട്ടനും അഫിനയിച്ച ഒരു സിലിമ എന്നായിരുന്നു പൊതുവേ കടന്നു വരാര്‍ ഉള്ള ഒരു പിക്ചര്‍.
    ഇപ്പൊ 2020 എന്നാല്‍ അമുസ്ലീംകള്‍ക്ക് (കാഫിറുകള്‍ എന്ന് മുസ്ലീംകള്‍ പറഞ്ഞില്ലേലും അഭിമാന പുരസരം വിളിച്ചു കൂവുന്നവര്‍) പിടി പെട്ടിരിക്കുന്ന ഒരു രോഗം ആണ് എന്ന പിക്ചര്‍ ആണ് കടന്നു വരുന്നത്.
    ലിഷ്ടു എടുത്താല്‍ 2020 ഓടെ ഇസ്ലാമിക രാജ്യം ആക്കുവാന്‍ ലവ്വിന്റെയും ഹെയിടിന്റെയും ജിഹാദികള്‍ കച്ച കേട്ടിയിരങ്ങിയിരിക്കുന്ന രാജ്യങ്ങള്‍ ഏതാണ്ട് നാല് ഡസനോളം വരും. മുസ്ലീംകള്‍ വെറും 2 ശതമാനത്തില്‍ താഴെ ഉള്ള അമേരിക്ക മുതല്‍ ആര്‍ഷ ഫാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാട് വരെ ലിഷ്ടിലുണ്ട്. 2020 യിലേക്ക് വെറും പത്തു വര്ഷം മാത്രമേ ഉള്ളൂവെങ്കിലും ഗണിത ശാസ്ത്രത്തിന്റെയും വൈദ്യ ശാസ്ത്രത്തിന്റെയും സകലമാന നിയമങ്ങളും കാറ്റില്‍ പരത്തി NDFഇന്റെയും അയമാന്‍ അല് സവാരിഗിരിയുടെയും കൂട്ടരു ഇതാ 2020 യോടെ ലോകം കീഴടക്കാന്‍ പോകുന്നു. അച്ചു മാമന്‍ കീ ജയ്, നേതാന്യാഹൂ കീ ജയ്

    ReplyDelete
  49. @Fascism Monitor
    ഇസ്രേല്‍ അനുകൂല ന്യൂസ്‌ കൊടുക്കാന്‍ ലോകടിസ്ടാനത്തില്‍ ആളുകള്ടെ recruite ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി ... ചോര കൊദിയന്മാരായ ഇസ്രാഎല്‍ ന്നു വേണ്ടി ഓശാന പാടാന്‍ ഫാസിസം മോനിടോര്‍ എന്നാ പേരില്‍ കംമെന്റിടുന്നതും അതിന്റെ ഭാഗം തന്നെ ...
    2020 തോടെ ഒരു ചുക്കും ഉണ്ടാവില്ല ഇല്ല എന്ന് എല്ലാ ഇസ്രേല്‍ ചാരന്മാര്‍ക്കും അറിയാന്‍ എന്നാലും മുസ്ലിങ്ങളെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റ പെടുത്താന്‍ അത്തരത്തിലുള്ള മേനഞ്ഞുണ്ടാക്കിയാല്‍ അല്ലെങ്കില്‍ അത് മായി ബന്ധ പെട്ട് വള്ളത് കേട്ടാല്‍ അതിനെ ഊതി പെരുപ്പിച്ചു വലുതാക്കുക എന്നത് ഇത്തരക്കാരുടെ ജോലി യാണ് .....
    അച്ചുമാമനെ നിങ്ങളെ കൂട്ടത്തില്‍ പെടുതല്ലേ, ഇസ്രേല്‍ നെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന ഒരു പാര്‍ടിയുടെ നേതാവാണ്‌ , ഒപ്പം അദ്ദേഹം എഴുതി കൊടുത്തത് അത് പോലെ വാഴിക്കാന്‍ അറിയുന്ന ഒരു മുഖ്യ മന്ത്രി യാണ് എന്ന് എല്ലാവര്ക്കുമറിയം അതിന്നു വേണ്ടി ഉധ്യോകസ്ഥ തലത്തില്‍ "ഫാസിസം മോനിടോര്കള്‍ " ആയ ആളുകള്‍ ഉണ്ടാകും .

    ഇനി നിങ്ങളുടെ കളി നടക്കൂല ട്ടോ... ഒബാമ യുടെ വാക്കുകള്‍ ശ്രദ്ദിക്കുക "യുദ്ദം ഇസ്ലാമിനെതിരെ യല്ല മറിച്ച്‌ അല-ഖൈദ പോലുള്ള തീവ്ര വാത സങ്ങങ്ങള്‍ക്ക് എതിരാണ് എന്ന് ... ഇസ്ലാമിക സമൂഹത്തെ ഒറ്റ പെടുത്താന്‍ ശ്രമിക്കുന്ന ജൂത - ഇവന്ജളിസ്റ്റ് ശ്രമങ്ങളെ ലോകം തിരിച്ചരിഞ്ഞിക്കുന്നൂ ...സുഹുര്‍തെ പണി നിര്‍ത്തുന്നതാണ് നല്ലത്

    ഗാന്ധിജീ ക്കി ജയ് ... ചോര കൊദിയന്‍ നേതാന്യാഹൂ തുലയട്ടെ ,...പലസ്ടിനില്‍ സമാധാനം പുലരട്ടെ ..

    ReplyDelete
  50. തുടക്കത്തില്‍ എന്തായിരുന്നു പുകില്, ഞാന്‍ കരുതി കൊച്ചി ദുഫായ് ആവുന്നാന്ന്‍. എന്റെ അറബിക്ക് ഒരു വിസ കൊച്ചിയെലെക്ക് കൊടുക്കാന്‍ ഞാന്‍ ഉറപ്പിച്ചതാ . എന്നെ ഇവിടുന്ന്‍ എന്തൊക്കെ ചെയ്യിപ്പിച്ചോ അതൊക്കെ അവനെ കൊണ്ട് കൊച്ചിയില്‍ നിന്നും കളിപ്പിക്കാം എന്ന് കരുതിയതാ ....ഇപ്പയാ ഞാന്‍ ഓര്‍ത്തത് ദുഫൈക്കാര്‍ക്ക് എന്താ വട്ടുണ്ടോ ..... ഇതൊക്കെ ഉണ്ടാക്കിയിട്ട് എല്പിക്കെണ്ടത് അച്ചുവിനെയും കൂട്ടരെയും അല്ലെ ,....കുറച്ചൊക്കെ അവരും ചിന്തിക്കില്ലേ ......ഞാന്‍ വിട്ടു ..... അറബാബിന്റെ കൂടെ തന്നെ തുടരാം ......

    ReplyDelete
  51. dear Basheer, Now what is your comment against "Smart City"

    ReplyDelete