June 17, 2010

ജയാനന്ദാ, നീ നാറ്റിച്ചു.

ശ്ശെ, എല്ലാ ത്രില്ലും പോയി.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന്‍ ഒരു മഹാ സംഭവം ആണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു ഹരമായി മാറുകയായിരുന്നു ജയില്‍ ചാടിയ ജയാനന്ദനും റിയാസും. അതീവ ജാഗ്രതാ ബ്ലോക്കില്‍ നിന്നും ചാടി രക്ഷപ്പെടണമെങ്കില്‍ മഹാ ‘വെളവന്മാര്‍’  ആയിരിക്കും ഇരുവരും എന്ന് എല്ലാവരെയും പോലെ ഞാനും കരുതി. പക്ഷെ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിന് പിടി കൊടുത്ത് ജയാനന്ദന്‍ അതൊക്കെ കളഞ്ഞു കുളിച്ചു. ഇനി പ്രതീക്ഷ റിയാസില്‍  മാത്രമാണ്.

ഊട്ടിയില്‍ പോയി നാല് മണിക്കൂര്‍ തണുത്ത കാറ്റ് കൊള്ളാനായിരുന്നെങ്കില്‍ ഇത്രയും സാഹസം വേണ്ടിയിരുന്നോ ജയാനന്ദാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.  ഇത്രയൊക്കെ സൗകര്യങ്ങള്‍ ചെയ്തു തന്ന ജയില്‍ സൂപ്രണ്ട്മാരോട് പറഞ്ഞു ഒരു കൂളര്‍ സെല്ലിനുള്ളില്‍ ഒപ്പിക്കാമായിരുന്നില്ലേ. എങ്കില്‍ സ്ഥിരമായി തണുത്ത കാറ്റ് കൊള്ളാമായിരുന്നു!!.

'ഞാന്‍ ഊട്ടിയിലേക്ക് വരുന്നുണ്ട്, ദാ ഇപ്പൊ എത്തും' എന്നൊക്കെ ഫാര്യയോട് മൊബൈലിലൂടെ റണ്ണിംഗ് കമന്ററി പറയാന്‍ മാത്രം പൊട്ടനാണ് ജയാനന്ദന്‍ എങ്കില്‍ അയാളെ ഇനി സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുന്നത് തടവ്‌ പുള്ളികള്‍ക്കൊക്കെ നാണക്കേടാണ്. ഏറ്റവും ചുരുങ്ങിയത് പുള്ളിയെ കുതിരവട്ടത്ത്‌ ഒരാഴ്ച കിടത്തണം. ഒരുമാതിര്‍പ്പെട്ട കേസുകളൊക്കെ ഇന്ന് പിടിക്കുന്നത്‌ മൊബൈല്‍ ടവറിന്റെ പിടലിയിലൂടെയാണെന്ന് നാട്ടുമ്പുറത്തെ കോഴിക്കള്ളന്മാര്‍ക്ക് വരെ അറിയാം. ഏഴാളെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയും സെന്‍ട്രല്‍ ജയിലിലെ അതീവ ജാഗ്രതാ സെല്ലില്‍ നിന്ന് ചാടുകയും ചെയ്ത ഒരാളില്‍ നമ്മളൊക്കെ അര്‍പ്പിക്കുന്ന ഒരു മിനിമം വിശ്വാസമുണ്ട്! ആ വിശ്വാസമാണ് ജയാനന്ദന്‍ കളഞ്ഞു കുളിച്ചിരിക്കുന്നത്.   


കേരള പോലീസിനെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ ഇവിടെയുണ്ടേ എന്ന് ഒരാള്‍ വിളിച്ചു പറഞ്ഞാല്‍ ഒരു ഇന്നോവ വണ്ടിയെടുത്ത് അവനെ പിടിച്ചു കൊണ്ട് വരികയല്ലാതെ അവര്‍ക്ക് മറ്റു വഴികള്‍ ഒന്നും ഇല്ല. ഏത് പോലീസും ചെയ്യുന്ന പണിയേ അവരും ചെയ്തിട്ടുള്ളൂ. എടാ, റിയാസ്‌ മോനേ, ജയാനന്ദന്‍ കാണിച്ച അബദ്ധമൊന്നും ചെയ്യല്ലേ. മൊബൈല്‍ തൊടുക മാത്രമല്ല ടവറിന്റെ താഴേ കൂടി നടക്കുക പോലും ചെയ്യരുത്. അത്യാവശ്യത്തിന് വീട്ടില്‍ വല്ല വിവരവും അറിയിക്കണമെന്നുണ്ടെങ്കില്‍ ചാനലുകാരോട് പറഞ്ഞാല്‍ മതി. കേരള പോലീസാണെന്ന് കരുതി വല്ലാതെ  നെവര്‍ മൈന്‍ഡ്‌ കളിക്കരുത്. ഞങ്ങള്‍ക്ക് ഉപദേശിക്കാനേ കഴിയൂ. നിന്റെ തടി നീ തന്നെ നോക്കണം. 

മ്യാവൂ:- കണ്ണൂര്‍ ജയിലിനുള്ളില്‍ നടത്തിയ റെയിഡില്‍ ആയുധങ്ങളടക്കം നാല് ലോഡ്‌ നിരോധിത സാധനങ്ങള്‍ പിടിച്ചെടുത്തു എന്ന് എ ഡി ജി പി പറഞ്ഞ സ്ഥിതിക്ക് ഇനി നമ്മള്‍ കേറി ഒരു കമ്മന്റ് പറയേണ്ട ആവശ്യമില്ല. ഉണ്ടോ?.  സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?  എന്ന പോസ്റ്റ്‌ ഇട്ടതിനു തന്നെ എനിക്ക് വേണ്ടത്ര പഴി കിട്ടിയിട്ടുണ്ട്. വെറുതെ എന്തിനാ നമ്മളായിട്ട് ഏടാകൂടം വലിച്ചിടുന്നത്..  

Update:   ഞാന്‍ ഈ പോസ്റ്റ്‌ കാച്ചി മണിക്കൂറുകള്‍ കഴിഞ്ഞില്ല റിയാസും പിടിയിലായി !! ഇവന്മാരെക്കുറിച്ചൊക്കെ പോസ്റ്റു എഴുതി സമയം മിനക്കെടുത്തിയ എന്നെ വേണം ചവിട്ടാന്‍. (ഇത് വായിച്ച നിങ്ങളെയും, കേട്ടോ ) ചവറു കേസുകള്‍!! ഒരുത്തന്‍ ഭാര്യയുമായി ശ്രിംഗരിച്ചു!!, മറ്റേ കൊഞ്ഞാണന്‍ കാമുകിയുമായി!!. ഒലക്കേടെ മൂട്..

31 comments:

 1. ഇതിനായിരുന്നോ തൂക്കുമരം നിനക്ക്‌ ജീവപര്യന്ത മാക്കി തന്നത് ?
  മണകുണാഞ്ഞന്‍...
  ഛെ !

  ReplyDelete
 2. “ജയിലിലെ സൌകര്യങ്ങള്‍ കൂടുതല്‍ നന്നാക്കുമെന്നു ആഭ്യന്തരമന്ത്രി”
  (മയക്കു മരുന്ന്, വെടിമരുന്നു, മൊബൈല്‍, ആയുധങ്ങള്‍ ഇനി ബഷീര്‍ സാഹിബ് പറഞ്ഞപോലെ എയര്‍ കൂളറും ഒക്കെ ഉണ്ടായലോന്നും ജയാനന്ദന്‍മാര്‍ അടങ്ങിയിരിക്കില്ല.. ഒരു കളവോ കൊലയോ പീഡനമോ നടത്തുംബോഴേ അവര്‍ക്ക് ഒരാനന്ദം കിട്ടൂ എന്നറിയാതെ പോയതാണ് നമ്മുക്ക് പറ്റിയ തെറ്റ്

  ReplyDelete
 3. കക്കാന്‍ പഠിച്ചാല്‍ പോര കളവു ഒതുക്കാനും പഠിക്കണം എന്ന തിരിച്ചറിവ് നമ്മുടെ ജയാനന്ദന് ഉണ്ടായില്ലല്ലോ എന്നോര്കുമ്പോള്‍ സങ്കടം. ഇന്ന് മിക്ക കേസുകള്‍കും തുംബ് ഉണ്ടാക്കുന്നത്‌ മൊബൈല്‍ സംസാരത്തില്‍ നിന്നാണെന്ന ബോധം ഇല്ലാത്തത് കൊണ്ടല്ലേ വീണ്ടും പിടിക്കപ്പെട്ടത്. ജയിലില്‍ നിന്ന് ആയുധങ്ങളും ഭക്ഷണ സാധനങ്ങളും അടക്കം നാല് ലോറി സാധനങ്ങള്‍ റൈഡ് ചെയ്തു പിടിച്ചു എന്നറിയുമ്പോള്‍ അന്നത്തിനു വകയില്ലാത്ത വല്ലവരും കൊലപാതകങ്ങള്‍ നടത്തി ജയിലില്‍ പോകാന്‍ സാധ്യതയുമുണ്ട്. ഭക്ഷണം പാകം ചെയ്യാനുള്ള വിറകും അമ്മിയും പാത്രങ്ങളും ചിരവയും അടക്കം നാല് ലോറി സാധനങ്ങള്‍ പിടിച്ചു എന്ന് കേട്ടപ്പോള്‍ അല്പം തണുപ്പിനു വേണ്ടി മാത്രം എന്തിനു ഈ കടും കൈ ചെയ്തു എന്ന് മനസ്സിലാകുന്നില്ല .

  ReplyDelete
 4. പുള്ളികള്‍ക്ക് കാവലിരിക്കേണ്ട സമയത്ത് കൂട്ടമായി വേള്‍ഡ് കപ്പ്‌ കണ്ടു കൈ അടിക്കുന്ന പോലീസുകാരുടെ 'ഫുത്തി'യാണ് പുറത്തുള്ള പോലീസുകാര്‍ക്കും എന്നാവും ഏഴു പേരെ കൊന്ന ആ 'പാവം' കൊലപ്പുള്ളി കരുതിയത്‌. കുടുംബത്തെ ആദ്യം ഊട്ടിയിലേക്ക് മാറ്റുക പിന്നെ ജയില്‍ ചാടി നേരെ കുടുംബത്തിലേക്ക് ചെല്ലുക. ഹൈ എന്തൊരു ബുദ്ധി.

  ReplyDelete
 5. @Anvar Vadakkangara : “ജയിലിലെ സൌകര്യങ്ങള്‍ കൂടുതല്‍ നന്നാക്കുമെന്നു ആഭ്യന്തരമന്ത്രി”..
  ഇതാണ് രാഷ്ട്രീയക്കാരുടെ പതിവ് ശൈലി. നമ്മള്‍ കാര്യമായി എന്തെങ്കിലും പറയുന്നതിനിടയില്‍ അവര്‍ തമാശ പൊട്ടിക്കും.

  @ Rasheed Pengattiri: അപ്പറഞ്ഞതാണ് കാര്യം. കാക്കാന്‍ പഠിച്ചാല്‍ പോരാ നിക്കാനും പഠിക്കണം.

  ReplyDelete
 6. @ Akbar: ആ വഴിക്ക് തന്നെയാണ് ഞാനും ചിന്തിച്ചത്. ഏഴു പേരെ അടിച്ചു കൊന്നിട്ടും ഒരു കേസും ശരിക്കുള്ള തുമ്പുണ്ടാക്കാന്‍ കഴിയാത്ത പോലീസിനെ അവന്‍ വല്ലാതെ അണ്ടര്‍ എസ്ടിമേറ്റ് ചെയ്തു കളഞ്ഞു. അവിടെയാണ് പിഴച്ചത്.

  ReplyDelete
 7. ബഷീര്‍ സാഹിബ് നല്ല ഫോമില്‍ തന്നെയാണല്ലോ! പറഞ്ഞപോലെ ജയാനന്ദാ നീ പറ്റിച്ചു കളഞ്ഞല്ലോ? ബാഷീറിക്കയുടെ ആദ്യപോസ്റ്റ് ക്ലച്ച് പിടിച്ചു വരുമ്പോഴേയ്ക്കും നീ പിടി കൊടുത്തുകളഞ്ഞില്ലേ, കഷ്ടം കൊലച്ചതിയായിപ്പോയി. എന്നാലും ഇക്കായ്ക്ക് ഒരു പോസ്റ്റിനു കൂടി വഴിയായി. ഇക്കാ ഈ ബ്ലോഗ് വായിയ്ക്കുന്നവരെയൊക്കെ ചിരിപ്പിച്ചു കൊല്ലും.
  ചാടിയപ്പം ഒരു പോസ്റ്റ്, പിടിച്ചപ്പം ഒരു പോസ്റ്റ്, ഇനി റിമാന്റ് ചെയ്യുമ്പം ഒരു പോസ്റ്റ്, പിന്നെ....?

  ReplyDelete
 8. @ ദൃക്സാക്ഷി : ഈ ബ്ലോഗ് വായിയ്ക്കുന്നവരെയൊക്കെ ചിരിപ്പിച്ചു കൊല്ലും :)

  ReplyDelete
 9. ബഷീര്‍ ഭായിയുടെ വിശ്വാസം കാക്കാന്‍ റിയാസിനും കഴിഞ്ഞില്ലല്ലോ! :)

  ReplyDelete
 10. @Prinsad: ചിരിയ്ക്കാനല്ലാതെ പിന്നെന്ത് കോപ്പാ സാറെ ഈ പൊസ്റ്റിലൊള്ളത്?

  ReplyDelete
 11. ബഷീര്‍ക്കാ റിയാസിനെയും പിടിച്ചു.. അടുത്തതും പോസ്റ്റാം.. :)

  ReplyDelete
 12. വള്ളിക്കുന്നെ ,കേരള പോലീസിനെ പറ്റി എന്താ കരുതിയത്‌ .ഇന്ന് മുങ്ങുന്നവനെ നാളെ പോക്കും .റിയാസിനെയും പൊക്കി

  ReplyDelete
 13. റിയാസ്‌ ഇങ്ങടെ മാമന്റെ മോനാ???

  ReplyDelete
 14. ദേ... വീണ്ടും ചിരിപ്പിച്ചു :)

  ReplyDelete
 15. വിഷമിക്കേണ്ട ബഷീറേ, രിയാസും പിടിയില്‍ ആയി, ആറുമാസം പട്ടിണി കിടന്നു ശരീരം മെലിയിച്ചവര്‍ വെറും ഒന്നോ രണ്ടോ ഫോണ്‍ കാളില്‍ വീണതു അത്യതിശയം തന്നെ. ജയിലില്‍ കിടക്കുമ്പോള്‍ ഉള്ള ബുദ്ധി എന്തേ ഇവറ് പുറത്തു വന്നപ്പൊള്‍ കണ്ടില്ല. കേരളാ പോലീസ് കെങ്കേമന്മാറ് തന്നെ. ബലേ ഭേഷ്.

  ReplyDelete
 16. റിയാസ്നേം പൊക്കി...അതും മൊബൈലിലൂടെയാണത്രേ...ശ്ശെ ഈ പോലീസുകാരുടെ ഒരു പുത്തി ..

  ReplyDelete
 17. അങ്ങനെ പവനായി ശവമായി. എന്തൊക്കെ ആയിരുന്നു കമ്പി വളയ്ക്കുന്നു, മതില്‍ ചാടുന്നു. ഹോ...!! ഒടുവില്‍ റിയാസും അകത്തായി. ബഷീര്‍ സാഹിബിന് അടുത്ത ബ്ലോഗ് എഴുതാം. തലക്കെട്ട് എന്റെ വക ഫ്രീ. " എങ്കിലും , റിയാസെ....നീയും" :)

  ReplyDelete
 18. എന്റെ ഇക്കാ.. എന്തേലുമൊക്കെ ട്രിക്സ് ഈ ചീളു പയലുകള്‍ക്ക് പറഞ്ഞു കൊടുക്കുന്നെ

  ReplyDelete
 19. ശ്ശെ, എല്ലാ ത്രില്ലും പോയി.രിയാസും പിടിയില്‍ ആയി

  ReplyDelete
 20. ദൃക്സാക്ഷി said...
  "ഇക്കാ ഈ ബ്ലോഗ് വായിയ്ക്കുന്നവരെയൊക്കെ ചിരിപ്പിച്ചു കൊല്ലും.ചാടിയപ്പം ഒരു പോസ്റ്റ്, പിടിച്ചപ്പം ഒരു പോസ്റ്റ്, ഇനി റിമാന്റ് ചെയ്യുമ്പം ഒരു പോസ്റ്റ്, പിന്നെ....?"

  ദൃക്സാക്ഷി, നിങ്ങള്‍ എന്നെയും ചിരിപ്പിച്ചു കൊന്നു..

  ReplyDelete
 21. Vindo Raj Said: ഒടുവില്‍ റിയാസും അകത്തായി. ബഷീര്‍ സാഹിബിന് അടുത്ത ബ്ലോഗ് എഴുതാം. തലക്കെട്ട് എന്റെ വക ഫ്രീ. " എങ്കിലും , റിയാസെ....നീയും" :)

  വിനോദേ, ഇവന്മാരെക്കുറിച്ചൊക്കെ പോസ്റ്റു എഴുതിയ എന്നെ വേണം ചവിട്ടാന്‍. ചവറു കേസുകള്‍!! ഒരുത്തന്‍ ഭാര്യയുമായി ശ്രിംഗരിച്ചു!!, മറ്റേ കൊഞ്ഞാണന്‍ കാമുകിയുമായി!!. ഒലക്കേടെ മൂട്..

  ReplyDelete
 22. കൂതറHashimܓ said... റിയാസ്‌ ഇങ്ങടെ മാമന്റെ മോനാ???
  പിടി കൊടുത്തില്ലേല്‍ ഇവനെ ഞാന്‍ മാമന്റെ മോനല്ല, എന്റെ മോന്‍ തന്നെ ആക്കുമായിരുന്നു !!

  ReplyDelete
 23. കേരളാ പോലീസിലും പോലീസുണ്ട്!

  ReplyDelete
 24. ബഷീറേ ഇവരിലോക്കെ പ്രതീക്ഷവെക്കുന്ന നമ്മളെ വേണം അടിക്കാന്‍ :)-

  ReplyDelete