
പതിവ് പോലെ സ്കൂളിലേക്ക് പോയതാണ് ഫിദ. ചുവപ്പും വെളുപ്പും യൂണിഫോം അണിയിച്ചു കവിളില്‍ പഞ്ചാരയുമ്മ നല്കി ഉമ്മ സജ്ന കൊച്ചു മകളെ പറഞ്ഞയക്കുമ്പോള്‍ അതവളുടെ അവസാന യാത്രയായി മാറുമെന്ന് ഓര്‍ത്തിരുന്നില്ല. രാവിലെ ഏഴു മണിക്ക് സ്വകാര്യ വാനിന്റെ ഡ്രൈവര്‍ വീട്ടു പടിക്കലെത്തി അവളെയും ചേച്ചി സല്‍വയെയും ഒരുമിച്ചാണ് വാനില്‍ കയറ്റിയത്. പതിനഞ്ചു സീറ്റുള്ള വാനില്‍ മറ്റു കുട്ടികളെയും കയറ്റി മലയാളിയായ ഡ്രൈവര്‍ നൗഷാദ് പതിവ് പോലെ ആദ്യം ഗേള്‍സ് സ്കൂളില്‍ എത്തി. മുതിര്‍ന്ന കുട്ടികളെ അവിടെയിറക്കി. ചേച്ചി സല്‍വ അവിടെയാണ് ഇറങ്ങിയത്. അല്പം അകലെയുള്ള ബോയ്സ് സ്കൂള്‍ വിഭാഗത്തിലാണ് ഫിദ പഠിക്കുന്ന യു കെ ജി വിഭാഗം. ബോയ്സ് സ്കൂളില്‍ എത്തി കുട്ടികളെ ഇറക്കിയ ശേഷം സ്കൂള്‍ പരിസരത്ത് വണ്ടി പാര്‍ക്ക് ചെയ്തു മറ്റൊരു വാഹനത്തില്‍ ഡ്രൈവര്‍ മടങ്ങി പോയി. ദുരന്തം ആരംഭിച്ചത് അവിടെയാണ്. ഫിദ വണ്ടിയില്‍ നിന്ന് ഇറങ്ങിയിരുന്നില്ല!!. പിന് സീറ്റില്‍ ഇരുന്ന അവള് ഒരു വേള മയങ്ങിപ്പോയിരിക്കണം. (വൈകിക്കിടക്കുന്ന പതിവാണ് ഗള്‍ഫ് മേഖലയിലെ മിക്ക കുട്ടികള്‍ക്കും ഉള്ളത്. ഉറക്കച്ചവടോടെയാണ് അവരില്‍ പലരും സ്കൂളില്‍ എത്തുന്നത്)
സൗദി അറേബ്യയിലെ ചുട്ടു പൊള്ളുന്ന ചൂടില്‍ വഴിയോരത്തു കിടന്ന ആ വാനിനകത്ത് ഫിദ അവളുടെ അവസാന മണിക്കൂറുകള്‍ ഉരുകിത്തീര്‍ന്നു !!. അന്ന് രേഖപ്പെടുത്തപ്പെട്ട നാല്പത്തിയേഴു ഡിഗ്രി ചൂടില്‍ വാഹനത്തിനകത്ത് വെന്തുരുകുന്ന ആ കൊച്ചു കുഞ്ഞ് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. കറുത്ത ഷേഡുകളുള്ള വിന്‍ഡോ ഗ്ലാസ് ആയതിനാല്‍ പുറത്തു നിന്ന് അകത്തേക്ക് ആര്‍ക്കും കാണാനും കഴിയുമായിരുന്നില്ല. ഉച്ചക്ക് കുട്ടികളെ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍ നൗഷാദ് ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കാണുന്നത്. വായില്‍ നിന്ന് നുരയും പതയും വന്നു നീല നിറമായി നിലത്ത് കിടക്കുന്ന കുഞ്ഞ്!!. ആ കാഴ്ച അയാളുടെ സമനില തെറ്റിച്ചു. തൊട്ടടുത്ത വാനിലെ ഡ്രൈവര്‍ സതീഷ് ചന്ദ്രനോട് വിവരം പറഞ്ഞ് അയാള്‍ എങ്ങോട്ടോ ഓടിപ്പോയി. സതീഷാണ് സ്കൂളില്‍ വിവരം പറഞ്ഞതും കുട്ടിയെ എടുത്ത് ഫസ്റ്റ് എയിഡ് റൂമിലേക്ക് കുതിച്ചതും. ഉടനെ തന്നെ ഫിദയെ ആശുപത്രിയിലും എത്തിച്ചു. പക്ഷെ മരണം അതിനെപ്പോഴോ മുമ്പ് അവളെ കീഴടക്കിയിരുന്നു.
(ഫിദയുമൊന്നിച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ : വലതു ഭാഗത്ത് രണ്ടാമതായി നില്‍ക്കുന്നത് ചേച്ചി സല്‍വ. ഫോട്ടോയില്‍ കാണുന്ന അഞ്ചു പേരും ഒന്നിച്ചാണ് സ്കൂളിലേക്ക് പോയത്. മുതിര്‍ന്ന നാല് പേരും ഗേള്‍സ് സ്കൂളില്‍ ഇറങ്ങി)
ഫിദയുടെ പേരിനു നേരെ ക്ലാസ്സ് ടീച്ചര്‍ ആബ്സന്റ്റ് മാര്‍ക്ക് ചെയ്യുമ്പോള്‍ വാഹനത്തിനുള്ളിലിരുന്നു ആ കുഞ്ഞു നിലവിലക്കുകയായിരുന്നിരിക്കണം. രക്ഷപ്പെടാനായി അഞ്ചു വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുഞ്ഞിനു ചെയ്യാന്‍ കഴിയുന്നതൊക്കെ അവള് ചെയ്തിരിക്കുമെന്നത് ഉറപ്പാണ്. പക്ഷെ ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ ജീവന് ഒടുങ്ങും വരെ ആ പിഞ്ചു പൈതല്‍ സഹിച്ചിരിക്കാന്‍ ഇടയുള്ള ദുരന്ത മുഹൂര്‍ത്തങ്ങളെ ഓര്‍മയില്‍ നിന്ന് പറിച്ചെറിയാന്‍ എനിക്കാവുന്നില്ല. ഒരു ചെറുപ്പക്കാരന് ചെയ്ത പൊറുക്കാന്‍ പറ്റാത്ത അശ്രദ്ധക്ക് അവളോട് എങ്ങിനെ മാപ്പ് പറയും നാം?. പിതാവ് മഞ്ചേരി സ്വദേശി മുഹമ്മദ് ഹാരിസിനും മാതാവ് സജ്നക്കും ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് എന്നാണു മോചനം ലഭിക്കുക?.
ഈ വാര്‍ത്തയറിഞ്ഞ് ഞെട്ടാത്തവരില്ല. “ദുരന്ത വാര്‍ത്തയറിഞ്ഞ ശേഷം സ്കൂളില്‍ നിന്നെത്തിയ നാല് വയസ്സുള്ള എന്റെ പിഞ്ചു മോളെ ഞാന്‍ മാറോട് ചേര്‍ത്തു പൊട്ടിക്കരഞ്ഞു. എനിക്കവളുടെ പിടി വിടാനായില്ല. ഫിദ മോളുടെ അവസാന നിമിഷങ്ങള്‍ എന്റെ കണ്ണിലൂടെ മിന്നി മറയുകയായിരുന്നു” സമീറ സാജിദ് എന്ന ഒരു മാതാവ് പറഞ്ഞത് ഇപ്രകാരമാണ്. “ഈ ദുരന്തത്തിന്റെ ആഴം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. ഞങ്ങളെല്ലാം ജോലി ചെയ്യുന്ന മതിലിനു തൊട്ടപ്പുറത്ത് ഒരു കുഞ്ഞ് ഇങ്ങനെ മരിക്കാനിട വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം സഹിക്കാനാവുന്നില്ല” ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ കെ മുഹമ്മദ് ഷാഫി പറയുന്നു.
സമാനമായ ഒരു സംഭവം കഴിഞ്ഞ മാസം ഖത്തറില്‍ ഉണ്ടായിരുന്നു. നാല് വയസ്സുള്ള ഒരു കുഞ്ഞാണ് അവിടെ മരിച്ചത്. പക്ഷെ ആ ദുരന്തത്തിന് ശേഷവും ആരും പാഠങ്ങള്‍ പഠിച്ചില്ല!!. ഇതുപോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് മറ്റാരുമല്ല, പിഞ്ചു പൈതങ്ങളെ സ്കൂളുകളില്‍ എത്തിക്കുന്ന ഡ്രൈവര്‍മാര്‍ തന്നെയാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിദ്യാലയമാണ് പതിനാറായിരം കുട്ടികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്കൂള്‍. അവിടെ മൂവായിരം കുട്ടികള്‍ക്ക് മാത്രമാണ് സൗദി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ ഉള്ള സ്കൂള്‍ ബസ്സില്‍ യാത്രാ സൗകര്യം ഉള്ളത്. ബാക്കി വരുന്ന ബഹുഭൂരിപക്ഷം കുട്ടികളും ആശ്രയിക്കുന്നത് സ്വകാര്യ വാഹങ്ങളെയാണ്.
ഫിദയുടെ ദാരുണമായ അന്ത്യം ഡ്രൈവര്‍മാരുടെ മാത്രമല്ല രക്ഷിതാക്കളുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്. ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ എ സി പോലും പ്രവര്‍ത്തിക്കാത്ത വാഹനങ്ങളില്‍ ആണ് പലപ്പോഴും കുട്ടികള്‍ മണിക്കൂറുകളോളം ഇരുന്നു സ്കൂളില്‍ എത്താറുള്ളത്. രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും ഉറങ്ങാന്‍ കിടക്കുന്ന കുട്ടികള്‍ അതിരാവിലെ എഴുന്നേറ്റാണ് സ്കൂളില്‍ പോവുന്നത്. ഉറക്കച്ചവടോടെ റോഡ് മുറിച്ചു കടക്കുന്നത്, വാഹനത്തില്‍ കയറുന്നത്, ഇറങ്ങുന്നത് എല്ലാമെല്ലാം അപകടങ്ങളുടെ നൂല്‍പാലങ്ങളിലൂടെയാണ് എന്ന് ഓര്‍ക്കണം!! വേണ്ടത്ര മുന്‍കരുതലുകള്‍ രക്ഷിതാക്കള്‍ എടുത്തേ തീരൂ. ലോകത്ത് പതിനായിരക്കണക്കിനു കുഞ്ഞുങ്ങള്‍ ഒരു ദിവസം മരിക്കുന്നുണ്ട്. പക്ഷെ ഇത് പോലുള്ള ഒരു മരണം ഒരു കുഞ്ഞിനും ഇനി ഉണ്ടായിക്കൂട. ഫിദയുടെ ഓര്മക്ക് മുന്നില്‍ ഈ ബ്ലോഗിലൂടെയാണെങ്കിലും ഒരു പിടി കണ്ണീര് പൂക്കള്‍ ഞാന്‍ അര്‍പ്പിക്കുന്നു. അവളുടെ മാതാപിതാക്കള്‍ക്ക് ദൈവം മനക്കരുത്ത് നല്കട്ടെ എന്ന പ്രാര്‍ഥനയും.
oru ashradha ...!! Manapporvamallengilum nashtamaakkunnath naaleyude pratheekshakale,,,
ReplyDeletenamukku praarthikkaam,,,, aaa maathaa pithaakkalkk karuth nalkatte ennu praarthikkaam
ഈ പോസ്റ്റ് വായിച്ചു എന്റെ ഹൃദയം ഒന്ന് പിടഞ്ഞു. എത്ര ദാരുണമായിരിക്കും ആ കുഞ്ഞിന്റെ അന്ത്യം. അതോര്‍ക്കാന്‍ വയ്യ.
ReplyDeleteഎന്റെ കണ്ണനനയിച്ചു
ReplyDeleteഒരുപാടു കുട്ടികള്‍ സ്കൂളിലെത്താന്‍ പ്രയാസപ്പെടുന്നു
രക്ഷിതാക്കള്‍, സ്കൂള്‍ അധിക്രതര്‍, ഡ്രൈവര്‍മാര്‍
എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
ചെറു പ്രായത്തില്‍ വേര്‍പിരിയുന്ന കുഞ്ഞുങ്ങള്‍
ReplyDeleteസ്വര്‍ഗത്തിലെ പരിചാരകരാണ്. ചൂടേല്‍ക്കാതെ
ശ്വാസം വിങ്ങാതെ അവരവിടെ ഉല്ലസിക്കും;മുത്തുമണികളെ പോലെ...
ഫിദയുടെ സ്നേഹ വൃന്ദമേ... സമാധാനിക്കുക!
ദോഹയില്‍ എന്റെ മകള്‍ പഠിക്കുന്ന സ്കൂളില്‍ സമാനമായ അനുഭവം കഴിഞ്ഞതിന്റെ ഞെട്ടലില്‍ നിന്ന് മാറുമ്പോഴേക്കുമാണ് നാട്ടില്‍ കാസര്ഗോഡോ മറ്റോ ഇതേ സംഭവം ആവര്‍ത്തിച്ച വാര്‍ത്ത കേട്ടത്. അതിനു പുറകെ ഇതും. ഈ പിഞ്ചു കുഞ്ഞുങ്ങള്‍ ഇത്രേം നരകിച്ച് മരിക്കാന്‍ മാത്രം എന്ത് പാപമാണോ ആവോ ചെയ്തത്?? അത്രയും സമയത്തെ അവരുടെ പ്രയാസങ്ങള്‍ കണ്ട് നില്ക്കാന് ഏത് ദൈവത്തിനാണോ ആവോ സാധിച്ചത്?? അങ്ങനെയാനെങ്കില്‍ ആ ദൈവത്തോടുള്ള വിശ്വാസം എനിക്ക് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നു. ആലോചിക്കുമ്പോള്‍ തന്നെ ശരീരം വിറക്കും. :(
ReplyDeleteസത്യത്തില്‍ ഈ മരണം പറയാനാവാത്ത വിധം വേദനാജനകമാണ്. അത് സഹിക്കാന്‍ ആ കുടുംബത്തിന്നു അള്ളാഹു ശക്തി നല്കട്ടെ, ആമീന്‍ എന്ന് മാത്രമേ എഴുതാനുള്ളൂ
ReplyDeleteഇവിടെ വാഹനം ഓടിക്കുന്നവര്‍ മാത്രമാണോ കുറ്റക്കാര്‍ ? കുഞ്ഞുങ്ങളെ അശ്രദ്ധരായി വാഹനത്തില്‍ തിക്കി നിറക്കുന്നതിന് സാക്ഷ്യം വഹിക്കുന്ന നമ്മളും കുറ്റക്കാരല്ലെ ? കുഞ്ഞു ഡ്രൈവരുടെതല്ല നമ്മുടേതാണ് എന്നാ തിരിച്ചറിവാണ് പ്രധാനം . കേരളത്തിലെ പിഞ്ചു കുഞ്ഞുങ്ങള്‍ പലയിടത്തും സ്കൂളില്‍ പോകുന്നത് തനിയെ റോഡ് മുറിച്ചു കടന്നാണ് . അവിടെയൊക്കെ പതിയിരിക്കുന്ന അപകട സാദ്ധ്യതകള്‍ കണ്ടേ മതിയാവൂ . വാഹനം ഓടിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ അപകടം നടന്നിരിക്കും .
ReplyDelete:(
ReplyDeleteഒന്നും പറയാന്‍ കഴിയുന്നില്ല... കണ്ണില്‍ നിറയെ വെള്ളമാണ്. സ്കൂളില്‍ പോവുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ എനിക്കും ഉണ്ട്.. :(
ReplyDeleteബഷീറ് സാബ്, ആ സ്കൂളിൽ തന്നെയാണ് എന്റെ ചെറിയ മോള് പഠിക്കുന്നത്. അന്ന് ഞാനവളെ ഉച്ചക്ക് എടുത്ത് വീട്ടിൽ വന്ന് തിരിച്ച് ഓഫീസിൽ എത്തിയപ്പോഴാണ് ഭാര്യ കരഞ്ഞുകൊണ്ട് ഈ വിവരം പറഞ്ഞത്. ഞാൻ വിചാരിച്ചു ഏതെങ്കിലും സുഹൃത്തിന്റെ കുട്ടിയാണോ എന്ന്.. പക്ഷെ ഇന്നീട് ആ മരണ രംഗം മനസ്സിലേക്കെത്തിയപ്പോൾ അറിയാതെ നെഞ്ച് പിടഞ്ഞു.. പാവം മോള്.. കൊണ്ട് പോയ ഭക്ഷണവും വെള്ളവുമെല്ലാം വണ്ടിയിൽ വെച്ച് കാലിയാക്കി അവസാനം.. മലമൂത്രവിസർജ്ജനം നടത്താൻ മാത്രം ദയനീയ അവസ്ഥ.. അല്ലാഹുവേ നീ കാക്ക്!!
ReplyDeleteഡ്രൈവർ കുട്ടിയെ തിരിച്ചെടുക്കാൻ ക്ളാസിലെത്തിയപ്പോൾ ടീച്ചറ് പറഞ്ഞു, ഇന്ന് വന്നീട്ടില്ലല്ലൊ എന്ന്.. ഉടനെ അദ്ദേഹം ഓടി വണ്ടിയിലെത്തിയപ്പോഴാണ് നിശ്ചലമായ ബോഡി കാണുന്നത്. ക്ളാസ് ടീച്ചർ ആർത്തുകരഞ്ഞെന്ന് സുഹൃത്ത് പറഞ്ഞു, രക്ഷിതാക്കൾ കഴിഞ്ഞാൽ കുട്ടിയോട് അറ്റാച്ചുള്ളവർ അവരാണല്ലൊ..
ഹോസിപിറ്റലിലേക്കെടുത്ത് 12:30 ഡോകടർ സ്ഥിരീകരിച്ചത് 2 മണിക്കൂർ മുമ്പ് മരണം സംഭവിച്ചെന്നാണ്. രാവിലെ 7:30 സ്കൂൾ തുടങ്ങും.. മൂന്ന് മണിക്കൂറിൽ ആ കുട്ടി അനുഭവീക്കാനുള്ളതെല്ലാം…
പിന് സീറ്റിലിരുന്ന് ഉറങ്ങിയത് ഡ്രൈവർ കണ്ടില്ല. പുതിയ വാഹനമായതിനാൽ എയറ് ടൈറ്റ് ആണ്. തണുപ്പിനായി കറുത്ത സ്റ്റിക്കറും..
ചെറിയ കിട്ടികൾക്ക് സേഫിറ്റി എന്നനിലക്ക് ചിലതൊക്കെ പഠിപ്പിച്ച് കൊടുക്കേണ്ടിയിരിക്കുന്നു. വാഹനത്തിനെ സൈഡ് ഗ്ളാസ് തുറക്കാനെങ്കിലും പഠിപ്പിക്കണം.
ഡ്രൈവർ ബന്ധുവാണെന്നാണ് കേട്ടത്. ദമ്മാമിലെ ഒരു ഹോട്ടലുടമസ്ഥന്റെ കുട്ടിയാണ് അപകടത്തിൽ പെട്ടത്.. ഡ്രൈവർ ഹോട്ടലിലെ ജീവനക്കാരനും. താൽക്കാലികമായി ഡ്രൈവറുടെ വെക്കേഷൻ സമയത്ത് സഹായിക്കാൻ വന്നവൻ മൂന്ന് ദിവസം മുമ്പ് ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് ജയിലിലേക്ക് പോകേണ്ടിവന്നു.. കുട്ടികളുടെ രക്ഷിതാക്കൾ മാപ്പ് നൽകിയിട്ടുണ്ട്. മരണം കണ്ടു പേടിച്ച് സ്ഥലത്ത് നിന്ന് ഒളിച്ചോടിയതിന് പോലിസ് കേസുണ്ട്. പിന്നീട് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് പോലീസിന് കീഴടങ്ങിയത്. രംഗത്ത് നിന്ന് ഒളിച്ചോടിയ കുറ്റമുണ്ട്.
കേട്ടറിഞ്ഞത്, രക്ഷിതാക്കൾ മാപ്പ് നൽകിയതിനാൽ സിക്ഷയിൽ നിന്നും ഒഴിവാകും എന്നാലും ഒളിച്ചോടിയതിന് നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്യും.. കുട്ടിയുടെ കുടുംബം ഉംറ കഴിഞ്ഞ് നാട്ടിലേക്ക് വിടുന്നതായാണ് കേട്ടത്.
ഈ അപകടത്തിന് ശേഷം പുതിയ സർകുലർ പ്രകാരം ഏതെങ്കിലും കുട്ടി ലീവിലാണെങ്കിൽ ക്ളാസ് ടീച്ചർക്ക് വിളിച്ച് പറയണം.. അതല്ലെങ്കിൽ ക്ളാസ് ടീച്ചർ കുട്ടിയെ തിരക്കി രക്ഷിതാക്കൾക്ക് വിളിക്കും.
മൈപ് : സംഭവത്തെക്കുറിച്ച് കുറേക്കൂടി വ്യക്തമായ ചിത്രം കിട്ടാന്‍ താങ്കളുടെ കുറിപ്പ് സഹായിച്ചു. നന്ദി. ഡ്രൈവറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ എഴുതിയത് അല്പം കടുത്തു പോയോ എന്ന് സംശയം ഉണ്ട്. തെറ്റുകള്‍ മാനുഷികമാണ്. പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില താങ്ങാവുന്നതിലും അധികം ആയിപ്പോയി.
ReplyDelete@ രാമചന്ദ്രന് വെട്ടിക്കാട്ട്: താങ്കള്‍ സൂചിപ്പിച്ച ദോഹയിലെ സമാനമായ സംഭവം ഓര്‍മയില്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ഇത് ഒരു കുറിപ്പായി എഴുതാന്‍ തന്നെ തീരുമാനിച്ചത്. അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു സ്കൂള്‍ അധികൃതരും വാഹനം കൈകാര്യം ചെയ്യുന്നവരും ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. മനുഷ്യര്‍ സ്വയം വരുത്തുന്ന അബദ്ധങ്ങള്‍ക്കു ദൈവത്തെ പഴി പറയേണ്ട ആവശ്യം ഇല്ല.
ReplyDeleteബഷീര്‍ സാബ്, ഈ പോസ്റ്റ് വായിച്ചപ്പോള്‍ നെഞ്ചു കലങ്ങിപ്പോയി. ഈയിടെ ദോഹയില്‍ ഒരു സംഭവം കഴിഞ്ഞതേ ഒള്ളു. ഈ കുറ്റത്തിന് ഡ്രൈവര്‍ കഠിന ശിക്ഷ അര്ഹിയ്ക്കുമെന്നു ഞാന്‍ പറയും. കാരണം താന്‍ കൊച്ചുകുട്ടികളെയാണ് കൊണ്ടുപോകുന്നതെന്ന് അയാള്‍ക്ക് നല്ല ബോധ്യമുണ്ട്. കയറിയ എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പാക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അയാള്‍ക്ക് മാപ്പു ലഭിച്ചെങ്കില്‍ അത് ആ മാതാപിതാക്കളുടെ ഹൃദയവിശാലത.
ReplyDeleteunfortunate incident
ReplyDeleteവളരേ വേദനാജനകം തന്നെയാണ്...
ReplyDeleteഈ ദുരന്തത്തിന് ബഷീര്‍ക്ക പറഞ്ഞപോലെ രക്ഷിതാക്കളും ഒരു പരിധിവരെ കുറ്റക്കാര്‍ തന്നെയാണ്.. കുട്ടികളെ അവര സമയം ആയാര്‍ ഉറക്കണം..ബാപ്പ എത്തുന്നത് വരെയോ..അല്ലെങ്കില്‍ ഒരു ഔട്ടിംഗിന് പോയി വന്ന് കിടക്കുന്പോളോ അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം രക്ഷിതാക്കളും മനസ്സിലാക്കണം..രാവിലെ സ്കുളില്‍ പോകുന്പോ അത് ഉറക്കപിച്ചില്‍ ആകാതെയും നോക്കട്ടേ....
ഡ്രൈവര്‍മാരുടെ അശ്രദ്ധയില്‍ അവര്‍ ഈ വാര്‍ത്ത അറിഞ്ഞപ്പോ ശ്രദ്ധിക്കുന്നുണ്ടാകും..എങ്കിലും മാസങ്ങള്‍ കഴിയുന്പോ എല്ലാം പണടത്തെ പോലെ തന്നെയാകു.'മനുഷ്യന് അങ്ങനെയാണ്'
ഇനിയെങ്കിലും നമ്മുടെ കുട്ടികളെ നമ്മള് തന്നെ ശ്രദ്ധിക്കുക...സ്കൂളി ഊര്ജ്ജസ്വലതെയോടെ പറഞ്ഞയക്കുക പ്രത്യേകിച്ച് കൊച്ചു കുട്ടികളെ...
വല്ലതും സംഭവിക്കുമ്പോള്‍ ഒരു ഒച്ചപ്പാടും ബഹളവും മറ്റും ഉണ്ടാകും. പിന്നെ എല്ലാം പഴയത് പോലെ ആകും. വിധിയാണെന്ന് പറയുന്നവരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് പറയുന്നവരും ഡ്രൈവറുടെ അശ്രദ്ധയാണ് കാരണം എന്ന് പറയുന്നവരും ഉണ്ടാകും. എന്തായാലും സംബവിക്കേണ്ടത് സംഭവിച്ചു. കൂടുതല്‍ ശ്രദ്ധ കാനിക്കെണ്ടിയിരുന്നത് ഡ്രൈവര്‍ തന്നെ ആണ്. കുട്ടികളെ ഉറക്കില്‍ നിന്ന് എടുത്തു കൊണ്ട് പോകുകയാണല്ലോ ചെയ്യുന്നത്. അവര്‍ ബാഗോ കൂടെയുള്ള മറ്റു സാധനങ്ങളോ മറന്നു വെക്കാനോ വണ്ടിയില്‍ കൊഴിഞ്ഞു പോകാനോ സാധ്യത ഉണ്ട്. ഡ്രൈവര്‍ വണ്ടിയില്‍ ഉള്ളത് തന്റെ കുട്ടികലാനെന്ന പോലെ ശ്രദ്ധിക്കുകയും എല്ലാവരും ഇറങ്ങിയോ വല്ലതും മറന്നു വെച്ചോ എന്ന് നോക്കുന്നത് നല്ലതാണ്. ഏതായാലും മരിച്ച കുട്ടി തന്റെ മാതാ പിതാക്കളെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കും എന്ന പ്രവാചക വചനം നമുക്ക് സമാധാനം നല്‍കേണ്ടതുണ്ട്.
ReplyDeleteചങ്ക് പിടഞ്ഞ് പോയി... അപകടമരണങ്ങളില്‍ നിന്ന് നമ്മള് ഏവരെയും കാത്തുകൊള്ളേണമേ നാഥാ...
ReplyDeleteThis comment has been removed by the author.
ReplyDelete:(
ReplyDeleteബഷീര്‍ സാബ്,
ReplyDeleteവളരെ ദുഖത്തോടെ ആണ് ഈ വാര്‍ത്ത കേട്ടത്. ഞാന്‍ ദുബായില്‍ ഒരു സ്കൂളില്‍ ട്രാന്‍സ്പോര്‍ട്ട് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന വ്യക്തി ആണ്. ആദ്യം ഖത്തറിലെ സംഭവം. അതിനു ശേഷം ഇതും. ഞങ്ങള്‍ വളരെ അധികം ആശങ്കാകുലരാണ്.
ഇവിടെ സ്കൂള്‍ ബസ്സിനു വ്യക്തമായ സുരക്ഷാ മാനദണ്ടങ്ങള്‍ ഉണ്ട്. ബസ്സ് അസ്സിസ്ടന്റും ഡ്രൈവറും ഓരോ സ്റ്റോപ്പില്‍ നിന്നും കുട്ടികള്‍ കയറുമ്പോഴും അറ്റെന്‍ഡന്‍സ് മാര്‍ക്ക് ചെയ്യണം. കുട്ടികള്‍ എല്ലാം കയറി കഴിഞ്ഞാല്‍, എത്ര കുട്ടികള്‍ വന്നു എന്ന് നോക്കണം. വരാത്ത കുട്ടികളുടെ പേരുകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്ഷനില്‍ നല്‍കണം. ഈ കുട്ടികളുടെ രക്ഷാ കര്‍ത്താക്കളെ ഞങ്ങള്‍ വിളിക്കും. " കുട്ടി എന്ന് ബസ്സില്‍ വന്നിട്ടില്ലല്ലോ..? എന്താ കാര്യം. ഇനി ഇങ്ങനെ വരാതിരിക്കുക ആണെങ്കില്‍ ഞങ്ങളെ മുന്‍കൂട്ടി അറിയിക്കണം".
എന്നിട്ട് പോലും പല രക്ഷാകര്‍ത്താക്കളും ഞങ്ങളെ വിവരം അറിയിക്കാറില്ല എന്നതാണ് ദുഖകരം.
അത് മാത്രമല്ല, കുട്ടികളെ സ്കൂളില്‍ ഇറക്കിയതിനു ശേഷം ഡ്രൈവറും അസ്സിസ്ടന്റും,ബസ് ഫുള്‍ ചെക്ക് ചെയ്തു ബസ്പാര്ക്ക് ഇന്‍ചാര്‍ജിനെ വിവരം അറിയിക്കണം.കൂടാതെ,ഡ്രൈവര്‍മാര്‍ക്ക് വേണ്ടി മാസത്തില്‍ ഒരിക്കല്‍ ട്രെയിനിംഗ് ക്ലാസ്സും നല്‍കാറുണ്ട്.
വേറൊരു കാര്യം,സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഫീസ് കൂടുതല്‍ ആണ്.അത് കൊണ്ട് തന്നെ,പല രക്ഷാ കര്‍ത്താക്കളും സുരക്ഷാ വശങ്ങള് അവഗണിച്ചു കൊണ്ട്,സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ വിടാറുണ്ട്. അത് ഗുണത്തെക്കാള്‍,ഏറെ ദോഷമാകും ചെയ്യുക.അത് കൊണ്ട് തന്നെ,ദുബായ് ഗവന്മേന്റ്റ് അത്തരം നടപടികളെ നിരുത്സാഹപ്പെടുത്താറുണ്ട്.
പക്ഷെ, ഈ ന്യായങ്ങള്‍ ഒന്നും ആ പിഞ്ചു കുഞ്ഞിന്റെ ജീവനുള്ള ഉത്തരം ആകില്ല. എല്ലാം സഹിക്കാന്‍ ഉള്ള ശക്തി ആ മാതാപിതാക്കള്‍ക്ക് ദൈവം നല്കട്ടെ. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കല്ലേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
Dear Vinod Raj: ദുബായ് സ്കൂളിലെ ട്രാന്‍സ്പോര്‍ട്ട് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ താങ്കള്‍ എഴുതിയ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അവിടെ നിങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രീതി ദമാമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാവുമായിരുന്നില്ല. എല്ലാ സ്കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താങ്കള്‍ സൂചിപ്പിച്ചത്. നന്ദി..
ReplyDeleteകണ്ണു നനയിച്ചു.
ReplyDeleteഇത്തരം വേദനകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ..
സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഡ്രൈവര്‍മാരും
ശ്രദ്ധിക്കേണ്ടതുണ്ട്...
അവളുടെ മാതാപിതാക്കള്‍ക്ക് ദൈവം മനക്കരുത്ത് നല്കട്ടെ എന്ന പ്രാര്‍ഥന...
ആ വാർത്ത വായിച്ചപ്പൊഴെ വല്ലാത്ത സങ്കടമായി.
ReplyDeleteഎന്ത് എഴുതണം എന്നറിയില്ല...നെഞ്ചില്‍ ഒരു വലിയ ഭാരം കയറ്റിവച്ചതുപോലെ. സ്വയം മാപ്പുകൊടുക്കുവാന്‍ ആ ഡ്രൈവര്‍ ക്ക് ഒരിക്കലും ആവില്ല. ജീവിതകാലം മുഴുവന്‍ അയാള്‍ സ്വയം ശിക്ഷിക്കപ്പെടും. മാപ്പുകൊടുത്ത മാതാപിതാകള്‍ക് ആയിരം കൂപ്പുകൈ....ഇതൊക്കെയാണോ ദൈവത്തിന്റെ വിനോദം.......സസ്നേഹം
ReplyDeleteആ വാറ്ത്ത വായിച്ചത് മുതല്‍ മനസ്സില്‍ ഒരു വിങ്ങലാണ്. നാട്ടിൽ സ്കൂളീല്‍ പോകുന്ന്ന എന്റെ മകളുടെ അതേ പ്രായമുള്ള കുഞ്ഞ്..അല്ലാഹു കാക്കട്ടെ.. നമുക്ക് പ്രാര്‍ത്തിക്കാം ആ കുഞ്ഞിനും അതിന്റെ മാതാപിതാക്കള്‍ക്കും വേണ്ടി..
ReplyDeleteതെറ്റുകള്‍ മാനുഷികമാണ്. പക്ഷെ അതിനു കൊടുക്കേണ്ടി വന്ന വില താങ്ങാവുന്നതിലും അധികം ആയിപ്പോയി
ReplyDeleteഅപ്പോള്‍ ഈ പോസ്റ്റ് ആരും വായിച്ചിരുന്നില്ല അല്ലെ?..
http://aacharyan-imthi.blogspot.com/2010/06/blog-post_14.html
ആര്‍ക്കും ഒരിക്കലും ഉള്‍കൊള്ളാന്‍ പറ്റാത്ത ഒരു സംഭവം ആണ് ഇത് അള്ളാഹു ഇനി ഒരാള്‍ക്കും ഈ ഗധി വരുത്താതെ ഇരിക്കട്ടെ
ReplyDelete@ ആചാര്യന്, താങ്കളുടെ ബ്ലോഗിലെ ഫിദയെക്കുറിച്ചുള്ള പോസ്റ്റ് കണ്ടു. വരികളില്‍ ആവാഹിച്ച വേദന ഉള്‍കൊള്ളുന്നു.
ReplyDeletehridayam cedanayal niranju........
ReplyDeleteഫിദ നമ്മുടെ ആരുടേയും ബന്ധുവല്ല പക്ഷെ ഉള്ളില്‍ എവിടെയോ ഒരു വിങല്‍.... പടച്ചവനേ...മോളേ നിന്നോട് മാപ്പു ചോദിക്കാന്‍ പോലുമാകില്ലല്ലൊ...
ReplyDeleteകഴിഞ്ഞ വര്‍ഷം ഇതുപോലെ അബുധാബിയില്‍ എന്റെ മകള്‍ പഠിക്കുന്ന സ്കൂളിലും സംഭവിച്ചു . മരിച്ചത് പക്സ്ഥാനി പെന്കുട്ടിയിരുന്നത് കൊണ്ട് മലയാള പത്രങ്ങള്‍ വലിയ വാര്തയാകിയില്ല . സംഭവിച്ചത് ഇതുപോലെ തന്നെ ഡ്രൈവരുടെ അശ്രദ്ധ അതിനുശേഷം UAE യില്‍ വളരെ കരുതലോടു കൂടിയാണ് സര്‍ക്കാരും സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്.
ReplyDeleteഅതെ നാം എപ്പോഴും അങ്ങിനെയാണ് ഏതെങ്കിലും സംബവിക്കെണ്ടിയിരിക്കുന്നു നമുക്ക് പാഠങ്ങള്‍ പഠിക്കാന്‍
pollunna blog
ReplyDeleteഇതിനു എന്ത് കമന്റിടണമെന്ന്
ReplyDeleteഎനിക്കറിയില്ല.
നെഞ്ചിന്‍കൂട് തകര്‍ത്ത്
പുറത്തേക്ക് വരുന്ന കുറേ
തേങ്ങലുകള്‍ മാത്രം . . . . .
മനസ്സിനെ തകര്‍ക്കുന്ന
ഓര്‍മ്മകള്‍ മാത്രം ബാക്കി.
വളരെ വേദനയോടെ ആണ് ഈ വാര്‍ത്ത കേട്ടത്, ഇവിടെ സ്കൂളില്‍ പോകുന്ന എന്റെ മകളുടെ അതെ പ്രായം.
ReplyDeleteആ മാതാപിതാക്കള്‍ക്ക് ദൈവം മനക്കരുത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
അബൂദാബിയില്‍ കഴിഞ്ഞ വര്‍ഷം രണ്ടു കുട്ടികളാണ് ഇത്തരത്തില്‍ മരണപ്പെട്ടത്.
ReplyDeleteനാല് വയസുകാരനായ കുന്നംകുളത്തെ അതീഷും പാകിസ്താന് ബാലനായ ഐമനും.
ഗള്‍ഫില്‍ ഇത് ആവര്‍ത്തിക്കുകയാണെന്ന് ഈ സംഭവവും തെളിയിക്കുന്നു.
ഉറക്കച്ഛടവില്ലാതെ കുരുന്നുകളെ സ്കൂളിലേക്ക് യാത്രയാക്കുക തന്നെയാണ് ഒരുപരിഹാരം.
ബ്ലോഗറുടെ ഓര്‍മപ്പെടുത്തല്‍ രക്ഷിതാക്കള്‍ മറക്കാതിരിക്കട്ടെ...
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു
ReplyDeleteDear Basheer Sb.,
ReplyDeleteAssalam Alaikum...
Believe me, reading this heartfelt news, even though I read that article earlier, I lost my temper!
Let God Almighty bestow on us patience...
Mohammed Kutty
0567157513
@ Riyas & Mujeeb Edavanna : ദുബായിയില്‍ ഇത് പോലെ രണ്ട് സംഭവങ്ങള്‍ നടന്നു എന്നത് എനിക്ക് പുതിയ അറിവാണ്. ഖത്തറിലേത് മുന്‍പ് വായിച്ചിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ പല തവണ ഉണ്ടായിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്ത മാനേജ്മെന്റുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്.
ReplyDeleteദുബായ് സ്കൂളില്‍ കുട്ടികള്‍ വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രെജിസ്റ്ററില്‍ മാര്‍ക്ക് ചെയ്യുന്നു എന്ന് വിനോദ് രാജ് എഴുതിയിട്ടുണ്ട്. സമാനമായ നീക്കങ്ങള്‍ മറ്റു സ്കൂളുകളും കൈക്കൊണ്ടിരുന്നെങ്കില്‍ ഇത് ആവര്തിക്കില്ലായിരുന്നു. ആര് കേള്‍ക്കാന്‍.?..
This report from the office of the Saudi Geophysical Consulting and Environmental, it is official & has been consented by Germany,Japan, Switzerland, Denmark,Belgium, France,China, Korea,Italy, Brazil,Iran, Malaysia,Jordan Spain,Mexico, Canada,Syria, USA&UK
ReplyDeleteAnd especially in the summer, when the temperature is 45 and above it is 70 degrees inside the car-
BE AWARE OF THE DANGER READ CAREFULL, & BE RESPONSIBLE SPECIALLY WITH BABIES & CHILDREN !!!
OPEN THE DOOR OF UR CAR>> COUNT TILL 20 BEFORE ENTERING THE CAR, OPEN ALLTHE WINDOWS, THEN THE AC. BE SMART & SPREAD THIS KNOWLEDGE AROUND.!!!
വളരെ വേദനാജനകം....ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഒരു ദുര്‍വിധി ഉണ്ടാവാതിരിക്കട്ടെ...ആ പിന്ജ്ജോമനയ്ക്ക് ആദരാഞ്ജലികള്‍ ...
A sambavam ennwyum valare vedanipichu.... news paper vayicha udana nhan neduveerpode thala kunichirunnu... Namuke enthu cheyyan kazhiyum.... Drivers ee sambavam valare gouravamyi edukkumennu pratheekshikam.... Fidakku munnil orupade mizhineerukal arpikkunnu....
ReplyDeleteആ കുഞ്ഞുമുഖത്ത് നോക്കുമ്പോള്‍ ഒന്ന് കരയാന്‍ പോലുമാകുന്നില്ലല്ലൊ ബഷീര്‍.
ReplyDeleteകണ്ണു നനയിച്ചു.
ReplyDeleteഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ..
ഡ്രൈവര്‍മാര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്
ബഷീര്‍ ഭായിയുടെ പോസ്റ്റ് കൊണ്ട് കുടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കയിഞ്ഞു
അഭിനന്ദനങ്ങള്‍
Update : Report from Madhyamam Daily
ReplyDeleteഫിദയുടെ കുടുംബം മാപ്പ് കൊടുത്തു; വാന്‍ ഡ്രൈവര്‍ നൗഷാദ് മോചിതനായി
Thursday, June 24, 2010
ദമ്മാം: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ കെ.ജി. വിദ്യാര്‍ഥിനി ഫിദ (ആറ്) സ്വകാര്യ വാനില്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ കണ്ണൂര്‍, മട്ടന്നൂര്‍ വായന്തോട് സ്വദേശി നൗഷാദ് (32) ജയില്‍ മോചിതനായി. ഫിദയുടെ കുടുംബം നിരുപാധികം മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ഇദ്ദേഹത്തെ വിട്ടയച്ചത്.
സംഭവം നടന്ന ദിവസം രാത്രി ഇദ്ദേഹം പൊലീസില്‍ കീഴടങ്ങിയിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ പരിശ്രമമാണ് നൗഷാദിന്റെ മോചനം എളുപ്പമാക്കിയത്. നൗഷാദിന്റെ ഭാര്യയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഫിദയുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച് മാപ്പിന് അഭ്യര്‍ഥിക്കുകയായിരുന്നു.
ഫിദയുടെ പിതാവ് ഹാരിസ്, ഉമ്മ സജ്ന, അവരുടെ പിതാവ് മാനു എന്നിവര്‍ക്ക് നൗഷാദിനെക്കുറിച്ച് നേരത്തെ പരാതികളൊന്നും ഉണ്ടാതിരുന്നില്ല. ഒരു നിമിഷത്തെ അശ്രദ്ധ തങ്ങളുടെ പൊന്നുമോളുടെ ജീവന് അപഹരിക്കപ്പെട്ടതിന്റെ വേദന ഈ കുടുംബത്തില്‍ പെട്ടെന്നൊന്നും അടങ്ങില്ലെങ്കിലും വിധിയില്‍ വിശ്വസിച്ച് ഡ്രൈവര്‍ക്ക് മാപ്പ് കൊടുക്കാനാണ് വിശാലമനസ്കത കാട്ടിയത്.
'അവന്റെ അശ്രദ്ധ ഞങ്ങളുടെ മോളുടെ ജീവനെടുത്തു. പക്ഷേ അവനോട് ഞങ്ങള്‍ക്ക് വെറുപ്പില്ല. അവന് എത്ര നാള് ജയിലില്‍ കിടന്നാലും ഞങ്ങളുടെ മകള്‍ കാരണമല്ലേ ജയിലില്‍ കിടക്കേണ്ടി വന്നതെന്ന് അവന് ചിന്തിക്കും. അത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല'- ഫിദയുടെ മാതൃപിതാവ് മനു പറഞ്ഞു.
മലപ്പുറം മഞ്ചേരി കൊരമ്പയില്‍ ആശുപത്രിക്ക് സമീപം അത്തിമണ്ണില്‍ മുഹമ്മദ് ഹാരിസിന്റെയും പെരിന്തല്‍മണ്ണ സ്വദേശിനി സജ്നയുടെയും രണ്ടാമത്തെ മകള്‍ ഫിദ ഹാരിസ്് ഈ മാസം 13നാണ് സ്കൂള്‍ വാനില്‍ ദാരുണമായി മരിച്ചത്. മണിക്കൂറുകളോളം അടച്ചിട്ട വാഹനത്തില്‍ ശ്വാസം കിട്ടാതെ കഴിയേണ്ടി വന്നതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.
:(
ReplyDeletemr. vallikkunne
ReplyDeleteorupade nanniii . ningaludy blogel njangludy kuttiy kureche ayutheyathe kandu . ayuthan vakkukal kettunnella . send me ur mail id