ഇന്നത്തെ പ്രഭാതം കടലില്‍ ചോര ചിന്തിയ വാര്‍ത്തയുമായാണ് പുലര്‍ന്നത്. ഉപരോധത്തില്‍ വീര്‍പ്പു മുട്ടുന്ന ഗസ്സയിലേക്കു ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട ബോട്ടുകളെ ആക്രമിച്ച് നിരവധി പേരെ ഇസ്രാഈല്‍ സേന കൊന്നൊടുക്കിയിരിക്കുന്നു !!!!... എന്ത് പറയാന്‍. നിസ്സഹായരായ ഒരു ജനതയുടെ അവസാന നിലവിളിയാണോ നാം കേള്‍ക്കുന്നത്?. കടലില്‍ വീണ ഈ ചോര പട്ടിണി കിടന്നു മരിച്ചോളൂ എന്ന സന്ദേശമാണോ ഗസ്സ മുനമ്പിലെ പതിനായിരങ്ങള്‍ക്ക് നല്‍കുന്നത്?.
സമാധാന നോബേല്‍ ജേതാവ് മയ്റീഡ് കൊറിഗന്‍ മഗ്വീറേ അടക്കമുള്ള നിരവധി പേര് ആക്രമിക്കപ്പെട്ട ബോട്ടുകളില്‍ ഉണ്ടായിരുന്നു.
Aid Flotilla ക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ( മാതൃഭൂമി , അറബ് ന്യൂസ് )
Subscribe to:
Post Comments (Atom)
ഈ കിരാതമായ കൂട്ടക്കൊല ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുന്നു. ലോകത്തെമ്പാടും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു ഇസ്രായേലിന്റെ കൊടുംക്രൂരതയുടെ പുതിയ മുഖം. അന്താരാഷ്ട്ര സമാധാനശ്രമങ്ങള്‍ക്ക് നേരെ കൊഞ്ഞനംകുത്തുന്ന കടുത്ത വെല്ലുവിളി. പശ്ചിമേഷ്യയില്‍ യുദ്ധപ്രതീതി സൃഷ്ടി ക്കുന്നതാണ് ഇസ്രായേലിന്റെ ഈ പുതിയ നരനായാട്ട്. അന്താരാഷ്ട്ര ജലാതിര്ത്തിയില്വെച്ചാണ് ഈ പേക്കൂത്ത് നടത്തിയിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൌരവം ഏറ്റുന്നുണ്ട്....
ReplyDeleteലോക മനസ്സാക്ഷി യോടൊപ്പംനമ്മളും പ്രതിഷേധിക്കുക
ഇസ്രായേല്‍ ഉപരോധം പട്ടിണിക്കിട്ട ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോടില' സമാധാന കപ്പല്വ്യുഹത്തിനുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 16 ലേറെ പേര് കൊല്ലപ്പെട്ടിരിക്കുന്നു. 60ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേററ്റിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 700ലേറെ സമാധാന പ്രവര്‍ത്തകരാണ് ആറു കപ്പലുകളിലായി ഉണ്ടായിരുന്നത്.കുവൈറ്റ്, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ച പതിനായിരം ടണ്‍ ഭകഷ്യ ധാന്യങ്ങള്‍ എന്നിവ അടങ്ങിയ മൂന്ന് കാര്‍ഗോ കപ്പലുകളും എഴുനൂറോളം യാത്രക്കാരുള്ള മറ്റു മൂന്ന് കപ്പലുകളു മടങ്ങിയ വ്യൂഹം. വ്യൂഹത്തിന്റെ മുന്നണിയില്‍ ഉണ്ടായിരുന്ന തുര്‍ക്കിയില്‍ നിന്നുള്ള മാവി മര്‍മറ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. മാവി മര്മറയില് അഞ്ഞൂറിലേറെ പേരുണ്ടായിരുന്നു. ആക്രമണത്തെതുടര്‍ന്ന് കപ്പലുമായുള്ള വാര്‍ത്താ വിനിമയ ബന്ധം മുറിഞ്ഞു. കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്ത സൈന്യം ഇസ്രായേലിലെ ഹൈഫയിലേക്ക് തിരിച്ചുവിട്ടു.
തടയുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഇസ്രായേല്‍ യുദ്ധക്കപ്പലുകളെ തയാറാക്കി നിര്‍ത്തിയിരുന്നു. ഗസ്സ തീരത്തുനിന്ന് 65 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര ജലാതിര്ത്തിയില്വെച്ച് കപ്പലിനെ വളഞ്ഞ ഇസ്രായേല്‍ നാവിക സേന വെടിവെക്കുകയായിരുന്നു. ഇതിനിടെ, ഹെലികോപ്റ്റര്‍ വഴി കൂടുതല്‍ സൈനികര്‍ കപ്പലിനുള്ളില്‍ പ്രവേശിച്ചു. കടന്നുകയറിയ സൈന്യം ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് കപ്പലിലുണ്ടായിരുന്ന സമാധാനപ്രവര്ത്തകര് പറഞ്ഞു.
ഞായറാഴ്ചയാണ് സൈപ്രസില്‍ നിന്ന് ഇവര്‍ ഗസ്സയിലേക്ക് പുറപ്പെട്ടത്.സമാധാന നൊബേല്‍ വിജയി മോറിയഡ് കൊറിഗനും ഏതാനും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ട്
കപ്പലിലുണ്ടായിരുന്നവര്‍ മുഴുവന്‍ സിവിലിയന്മാരാണെന്നും ചരക്കുകള്‍ കൂടുതലും മരുന്നുകളാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അതെ,
ലോക മനസ്സാക്ഷി യോടൊപ്പംനമ്മളും പ്രതിഷേധിക്കുക
പട്ടിണി കൊണ്ട് ബുദ്ധിമുട്ടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ദുരിതാസ്വാസവുമായി വന്ന കപ്പല്‍ ആക്രമിക്കുകയും എട്ടു പത്തോളം ആളുകളെ ദാരുണമായി കൊല്ലുകയും ചെയ്ത ഇസ്രാഏല് എന്നാ തെമ്മാടി രാഷ്ട്രത്തെ ഇപ്പോഴെങ്കിലും ഒറ്റപ്പെടുത്താന്‍ സമാദാനം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രങ്ങളും മുന്നോട്ടു വന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. നിഷ്കളങ്കമായ പ്രാര്തനയിലൂടെ നമുക്കും ഗാസയിലെ ജനങ്ങളോട് ഐക്യദര്ദ്യം പ്രക്യാപിക്കം.
ReplyDeletekiraatham, ithinethire loka manassakshi unaranam.
ReplyDeletekodu kruuranmaar ....choorakothiyanmaar .....paralokamullath ethra nannayi....
ReplyDeleteപ്രതിഷേധിക്കുക
ReplyDeleteഈ ക്രൂരത ആദ്യതെതല്ല , ലോക മുസ്ലിം മനസ്സാക്ഷി ഇത്ര നിര്‍വ്വികാരമോ ??? കഷ്ടം , ഇതൊരു മനുഷ്യാവകാശ പ്രശ്നമായിട്ടെന്കിലും കണ്ടു ഇടപെടാന്‍ കഴിവുള്ള ഒരു മുസ്ലിം രാഷ്ട്രം മുസ്ലിം ലോകത് ഇല്ലെന്നോ? ലജ്ജാവഹം . നൂറ്റിപ്പത്ത് കോടിയുടെ മുഖത്താണ് ജൂതപ്പരിഷകള് കാര്‍ക്കിച്ചു തുപ്പുന്നതെന്ന് ഇനിയെങ്കിലും ഓര്‍ത്താല്‍ നന്ന് .ഇതിന്റെ പേരില്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും നടത്തി രാത്രി സുഖമായിട്ടു കിടന്നുറങ്ങുന്ന നപുംസകങ്ങളോട് എന്ത് പറയാന്‍ >>>>>
ReplyDeleteലോകത്തിന്റെ സമാധാനം ഇന്ന് സമാധാനപ്രേമികളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്ത ‘സമാധാനത്തിന്റെ‘ ആളുകൾക്ക്’ ‘ലോകം‘ തീറെഴുതി കൊടുത്തിരിക്കുന്നു. അറബ് ഉച്ചകോടിയും ഒ.ഐ.സിയുമെല്ലാം ചായകൊപ്പയിലെ കൊടുങ്കാറ്റഅവുമെന്നതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല. ഓമനിച്ചുണ്ടാക്കിയ തെമ്മാടി സ്വന്തം പയ്യനായതിനാൽ ചെറ്റത്തരം കണ്ടു യൂറോപ്യൻ യൂണിയൻ അക്രമത്തിന്റെ ഞെട്ടലിൽ കോളത്തി പിടിച്ചിരിക്കും… ലോക ഗുണ്ട അമേരിക്കക്ക് എണ്ണരാജാക്കന്മാരിൽ പൊളിറ്റിക്സ് കളിക്കാൻ ഇങ്ങിനെ ഒരു തെമ്മാടിയെ ആവശ്യമാണ് ആയതിനാൽ സംഭവത്തിൽ ദുഖം രേഖപെടുത്തി തെമ്മാടിചെക്കന് ശാസനയെന്നോളം ആയുധങ്ങളും സമ്പത്തിക സഹായവും നൽകും…പിന്നെ രണ്ട് നല്ല വാക്ക് പറയാൻ ആകെയുള്ളത് ഇറാനാ.. അവരും രണ്ട് നല്ല കമന്റിലൂടെ പൊളിട്രിക്സ് തുടങ്ങും… തുർക്കിയുടെ കപ്പൽ പട്ടിണിപാവങ്ങളെ രക്ഷിക്കാൻ വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാന പ്രേമികൾ അവർക്കിടയിലെ ചാരന്മാർ… ഇതൊന്നും ഗാസക്ക് വേണ്ട.. കപ്പലിലുള്ള ഭക്ഷണവും മരുന്നുമല്ലാതെ…. അല്ലാഹുവേ.. എല്ലാം നിന്നിലേക്ക്.. നീയാണധിപൻ, മറ്റാരുമല്ല!
ReplyDelete"New York, June 1 (ANI): The UN Security Council has called for a prompt and impartial investigation into the Israeli attack against a flotilla carrying humanitarian aid to Gaza, and the immediate release of all civilians".
ReplyDeleteഎന്‍ക്വയറി, റെസലൂഷന്‍, വീണ്ടും എന്‍ക്വയറി, വീണ്ടും റെസലൂഷന്‍ .. ACTION is dangerously missing!!!.
Noushad Vadakkel: "ഇതിന്റെ പേരില്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും നടത്തി രാത്രി സുഖമായിട്ടു കിടന്നുറങ്ങുന്ന നപുംസകങ്ങളോട് എന്ത് പറയാന്‍ >>>>>" അതെ, ഇതിണ്റ്റെ പേരില്‍ കമെണ്റ്റും പോസ്റ്റുകളുമിട്ട് രാത്രി സുഖമായി കിടന്നുറങ്ങുന്ന 'നംപുസകങ്ങളെ' എന്തു പറയാം?!!!
ReplyDelete:)
ReplyDelete@ എതിരാളി
ReplyDeleteനല്ല നമസ്കാരം ....പോടാ കൊച്ചനെ ... ഇപ്പൊ പോയ സന്ധ്യക്ക് മുന്നേ വീട്ടിലെത്താം ... വിട്ടോ ....:(
പരസ്പരം പോരടിച്ചും കലഹിച്ചും കഴിയുന്ന ലേകമനസാക്ഷിയെ
ReplyDeleteനോക്കി സങ്കടത്തോടെ ഞാൻ പ്രാർത്തിക്കുന്നു. “ ഇസ്രയീൽ ക്രൂരത
യാൽ ക്രൂരപീഡനത്തിന് ഇരയായി നരകയാതന അനുഭവിക്കുന്ന
പലസ്തീൻ മക്കൾക്ക് സയണിസ്റ്റ് ഭീകരരിൽ നിന്നും മോചനം
കൊടുക്കണെ ദൈവംതമ്പുരാനെ”
ഇതിനു മാത്രമേ ഇപ്പൊൾ കഴിയുന്നുള്ളു.
പ്രതിഷേധിക്കുന്നു...
ReplyDelete@ എതിരാളി
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ താങ്കൾക്ക് കൌതുകം! അല്ലേ?!
കഷ്ടമേ...
നിന്റെ പേരോ.....!!
ഇസ്രായേലിന്റെ ഈ ധാര്‍ഷ്ട്യത്തിന്റെയും ഔദ്ധത്യത്തിന്റെയും സ്രോതസ്സ് അമേരിക്കയുടെ രക്ഷകര്തൃത്വമാണെന്നത് സുവിദിതമാണ്. തങ്ങളെന്ത് ചട്ടമ്പിത്തരം കാട്ടിയാലും അമേരിക്കയുടെ സംരക്ഷണം അതിനുണ്ടാവുമെന്ന് ഇസ്രായേലിന്നറിയാം. അമേരിക്കയുടെ പിടിയിലമര്‍ന്ന ഐക്യരാഷ്ട്രസഭക്കാവട്ടെ ഒന്നും ചെയ്യാനാവില്ലെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.വൈറ്റ് ഹൌസ് യഹൂദ അധിനിവേശത്തില്‍നിന്ന് മോചിതമാവാതെ ഐക്യരാഷ്ട്രസഭക്കു മുക്തിയോ സ്വാതന്ത്യ്രമോ സമീപഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
ReplyDeleteപലസ്തീനികളുടെ കാര്യം പറയാന്‍ അധികാരമുള്ളത് എന്ത് കൊണ്ട് നിന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? മുസ്ലിംകള് പരസ്പരം ഉള്ള ബാധ്യതയുടെ കാര്യമാണ്. അവരോടു ഐക്ക്യം കാണിക്കുന്നത് എങ്ങനെയെന്നു അറിയുമോ സഹോദരന് ? പ്രകടനം നടത്തലും സപ്പോര്‍ട്ട് ചെയ്തു സംസരിക്കലും മാത്രമല്ല ..അവരുടെ സമീപനങ്ങളെ പഠനവിധേയമാക്കുകയും അവരോടു സമരസപ്പെടത്തവരെയൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും കൂടെ ആണ്.
ReplyDeleteപിന്നെ അവര്‍ക്ക് ഹാപ്പി ഉണ്ടാകുന്നതു ഒരു പക്ഷെ നമ്മള് അവരെ എതിര്‍ക്കുന്ന പലസ്തീനികളെ സപ്പോര്‍ട്ട് ചെയ്യാത്ത ശത്രുക്കളോടു സ്വീകരിക്കുന്ന നിലപാട് കൊണ്ട് കൂടെയായിരിക്കും ,വേറൊന്നു അവരുടെ പലസ്തീനിലെ ധാര്‍മിക ചുമതല അവര്‍ അവിടെ നിര്‍വഹിക്കുന്നു..നമ്മള്‍ക്ക് ഈ രാജ്യത്തു ധാര്‍മിക ഉത്തരവാദിത്തം എന്താണ് ? ഇത് അറിയില്ല എന്നുണ്ടോ ?
മൈപ് said...
ReplyDelete"അറബ് ഉച്ചകോടിയും ഒ.ഐ.സിയുമെല്ലാം ചായകൊപ്പയിലെ കൊടുങ്കാറ്റാ വുമെന്നതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല."
എങ്ങനെ സംഭവിക്കും?
മുസ്ലിം രാഷ്ട്രങ്ങള്‍ ഒന്നിച്ചു മൂത്രമൊഴിച്ചാല്‍ ഒഴുകിപ്പോകാന്‍ മാത്രമുള്ള യഹൂദികളെ പേടിച്ച് കഴിയേണ്ട അവസ്ഥ ഈ "ഉത്തമ സമുദായ"ത്തിന് എങ്ങനെ വന്നു?
ഭാവിയില്‍ പല സമുദായങ്ങളും നാലുഭാഗത്തു നിന്നും മുസ്ലികളെ ആക്രമിക്കാന്‍ ഒരുമിച്ചു കൂടുന്ന ഒരു കാലം വരുമെന്ന് നബി (സ) പറഞ്ഞപ്പോള്‍ "അന്ന് ഞങ്ങള്‍ (മുസ്ലിംകള്) കുറഞ്ഞവരായിരിക്കുന്നതു കൊണ്ടായിരിക്കുമോ" എന്ന് ഒരു സഹാബി ചോദിച്ചപ്പോള്‍ നബി (സ) മറുപടിപറഞ്ഞു:
"അല്ല, അന്നു നിങ്ങള്‍ വളരെ അധികമായിരിക്കും. പക്ഷേ, നിങ്ങള്‍ ഒഴുക്കില്‍ പെട്ട ചണ്ടികള്‍ പോലെ ആയിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെക്കുറിച്ചുള്ള ഭയം അല്ലാഹു എടുത്തു കളയുകയും അവന് നിങ്ങളുടെ ഹൃദയങ്ങളില്‍ 'വഹന്' ഉളവാക്കുകയും ചെയ്യും"
അപ്പോള്‍ "അല്ലയോ പ്രവാചകരേ! 'വഹന്' എന്നാല്‍ എന്താണ്?" എന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി (സ) മറുപടി പറഞ്ഞു: "ഐഹിക ജീവിതത്തോടുള്ള ആര്‍ത്തിയും മരണത്തെക്കുറിച്ചുള്ള ഭീതിയും തന്നെ"
ഇതൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതം?
This comment has been removed by a blog administrator.
Delete@ Noushad Vadakkel
ReplyDeleteലോക മുസ്ലിം മനസ്സാക്ഷി !!!!!!!!!!!!!!!!?????????
PITY ON YOU
സ്വപ്നാടകന്, You said it!! 'ലോക മുസ്ലിം മനസ്സാക്ഷി' യാണത്രെ! ത്ഫൂ.. @ Noushad Vadakkel മോനെ, 'മനസ്സാച്ചി' ഒന്നേയുള്ളൂ.. മാനവികതയുടെ മനസ്സാക്ഷി.. ഈ വിഭാഗീയ ചിന്ത തന്നെയാണ് ഈ സമുദായത്തിന്റെ അധോഗതിക്ക് മുഖ്യ കാരണം.. ഇസ്രായേലിന്റെ ഈ ക്രൂരതയില്‍ 'ലോക മനുഷ്യ മനസ്സാക്ഷി' യോടൊപ്പം ഞാനും പ്രതിഷേധിക്കുന്നു..
ReplyDeleteTracking..
ReplyDelete