റിമി ടോമിയെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ് ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ് ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.
എസ് എസ് എല്‍ സി കഴിഞ്ഞാല്‍ എന്തിനാ പ്ലസ് ടൂ വിനു പോകുന്നേ, മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ പോയിക്കൂടെ എന്നാണ് റിമി ടോമിയുടെ ചോദ്യം. രണ്ടു കൊല്ലം കൊണ്ട് അസോസിയേറ്റ് ഡിഗ്രി കിട്ടും മാത്രമല്ല മത്തിക്കറിയും കപ്പയും ഉണ്ടാക്കാന്‍ പഠിക്കുകയും ചെയ്യാം. പരസ്യമാവുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു കൂവാം എന്നാണ് നമ്മുടെ നിയമം. നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടീന്ന് വരും എന്ന് പറഞ്ഞ പോലെ നാല് കാശ് കിട്ടുമെങ്കില്‍ ടോമിമാര് എത്ര വേണമെങ്കിലും പാലായിലുണ്ട്. പരസ്യക്കാരന് എന്ത് തോന്ന്യാസം എഴുതി കൊടുത്താലും അത് ഉളുപ്പില്ലാതെ വിളിച്ചു കൂവാന്‍ എത്ര തൊലിക്കട്ടി വേണമോ അത്രയും സ്റ്റോക്കുണ്ട്!!. കേള്‍ക്കാനാണെങ്കില്‍ നമ്മള് റെഡിയുമാണ്!.
എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് പ്ലസ് ടു വിന് ഒരു സീറ്റ് കിട്ടാന്‍ കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഈ അവതാരകയുടെ (അവതാരം എന്നും പറയാം) രംഗ പ്രവേശം. കഴിഞ്ഞ വര്‍ഷവും മാവേലി വരുന്ന പോലെ സമയം തെറ്റാതെ ഈ അവതാരം എത്തിയിരുന്നു. കേറ്ററിംഗ് കോളേജ് ഒരു മോശപ്പെട്ട സംഗതിയാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. കോഴിക്കോട് സാഗര്‍ ഹോട്ടില്‍ ഒളിക്ക്യാമാറ വെച്ച വിദ്വാന് കേറ്ററിംഗ് കോളേജില്‍ പഠിച്ചു എന്ന് വെച്ച് എല്ലാ വേന്ദ്രന്മാരും കേറ്ററിംഗ്കാരാണ് എന്ന് പറയാനും പറ്റില്ല. കേരളത്തിലെ കവലകളില്‍ വായ് നോക്കി നിക്കുന്ന പത്തുപേരെയെടുത്താല്‍ അതില്‍ രണ്ടു ലിഫ്റ്റ് ടെക്നീഷന്മാരെയും ഒരു ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കാരനെയും കാണാം. അവരുടെ കൂടെ ഒരു മൂന്നാര്‍ കേറ്ററിംഗ് കോളേജുകാരനും ഉണ്ടായെന്നു വെച്ച് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോണില്ല!.
മൂന്നാര്‍ കോളേജും പരിസരവും ‘കാണ്ണണ്ണം’ എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ഗൂഗിള്‍ ബസ്സില്‍ കയറി ആ വഴിയൊന്ന് കറങ്ങി. പ്രോസ്പെക്റ്റ് കടലാസിന് ആയിരം രൂപ മാത്രം. ഹോസ്റ്റലില്‍ താമസിച്ചു വേണം പഠിക്കാന്‍. അതിന് നാല്പത്തിരണ്ടായിരം കൊടുത്താല്‍ മതി. അഡ്മിഷന് ഫീസ്, ട്യൂഷന് ഫീസ്, അടുക്കള ഫീസ് തുടങ്ങി പതിവ് ‘സംഗതി’കള്‍ക്കൊക്കെ ശ്രുതി തെറ്റാതെയുള്ള ഫീസ് ഘടന.. ഒരു ചാക്ക് കാശുമായി പോയാല്‍ കയ്യും വീശി വരാം എന്നര്‍ത്ഥം. അതായത് കേരളത്തിലെ പട്ടിണിപ്പാവങ്ങളായ എല്ലാ എസ് എസ് എല്‍ സി ക്കാര്‍ക്കും ചേര്‍ന്ന് പഠിക്കാന്‍ പറ്റിയ ഒന്നാന്തരം കേന്ദ്രം!!!.
അവരൊക്കെ “എന്തിനാ പ്ലസ് ടു വിന് പോകുന്നേ..” എന്ന ചോദ്യം കേട്ടപ്പോള്‍ എനിക്കാകെ ഒരു ചൊറിച്ചില്‍. കയ്യെത്തും ദൂരത്താണെങ്കില്‍ ചെകിടത്ത് ഒന്ന് കൊടുക്കാമായിരുന്നു. എന്നിട്ട് ജയിലില്‍ പോയാലും വേണ്ടില്ല. ശരിക്ക് ഉറക്കം കിട്ടും. (എപ്പോ വേണേലും ചാടിപ്പോരാന്‍ സംവിധാനം ഉള്ളത് കൊണ്ട് ജയിലെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പണ്ടത്തെ പോലെ പേടിയൊന്നുമില്ല, കെട്ടോ . മാത്രമല്ല മൊബൈലില്‍ ഒരു മിസ്സ് കാള്‍ വിട്ടാല്‍ , ഇന്നോവ വണ്ടിയില്‍ എത്തി പോലീസ് കൂട്ടിക്കൊണ്ട് വരികയും ചെയ്യും). അപ്പോള്‍ പറഞ്ഞ പോലെ.. അടുത്ത വിദ്യാഭ്യാസ മന്ത്രി.. നമുക്കങ്ങ് ഉറപ്പിക്കാം. ന്താ...
അപ്പോള്‍ പറഞ്ഞ പോലെ.. അടുത്ത വിദ്യാഭ്യാസ മന്ത്രി.. നമുക്കങ്ങ് ഉറപ്പിക്കാം. ന്താ.
ReplyDeleteറിമി ടോമി ഉപഭോഗ സംസ്കാര ഉല്പന്നമാണ്
ReplyDeleteസാമ്രാജത്വ അജണ്ടയുടെ ഭാഗമാണ്
പരസ്യ കൂതറ ഭീകരയാണ് എന്നൊന്നുംപറയാത്തത്
ഫാഗ്യം
കുളം തോണ്ടാന്‍ റിമി മാത്രം മതിയാവും(ടോമി വേനമാന്നില്ല)
ha..ha..ha..ha..
ReplyDeleteജന കോടികളുടെ ഉറക്കം കെടുത്തുന്ന അസ്വസ്ഥ സ്ഥാപനം........
ReplyDeleteനായിക്കുരുന്ന ഒരു ശീലമാക്കൂ..........
മമ്മി..മമ്മി..മമ്മിയുടേത് ഒളിച്ചോട്ടമായിരുന്നോ...
ഇങ്ങിനെ എന്തെല്ലാം പരസ്യങ്ങള്‍. പരസ്യങ്ങളിലെ രഹസ്യം പറയുത്.
ഇന്നിറങുന്ന 90% പരസ്യങളുടേയും ഗതി ഇതുതന്നെയാണ്!!
ReplyDeleteപരസ്യ നടിക്കും, നടനും എന്ത് സാമുഹ്യ പ്രതി ബദ്ധത, എന്ത് ധാർമീക ബോധം??!!
ചക്രം കിട്ടണമെന്ന ബോധം മാത്രം..
ഈ കൊളേജ് ഐ.ജി ടോമിൻ തച്ചങ്കരിയുടെ സഹോദരൻ ടിസ്സൻ തച്ചങ്കരിയുടേതാണ്
ReplyDeleteശരി എന്നാല്‍ അടുത്ത വിദ്യഭ്യാസമന്ത്രി അവള് തന്നെ. അല്ലങ്കിലും അവളെ എവിടയെങ്കിലും ഒക്കെ പിടിച്ചിരുത്തണം. ബഷീര്‍ഭായ്ക്ക് ഇപ്പോഴല്ലെ ചെകിടത്ത് കൊടുക്കാന്‍ തോന്നിയത് എനിക്കത് എന്നോ തോന്നിയിട്ടുണ്ട്.
ReplyDeleteപണത്തിനുവേണ്ടി പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന മോഡലുകളില്‍ നിന്ന് എന്ത് പ്രതിബദ്ധതയാണ് പ്രതീക്ഷിക്കുന്നത്. അതവര്‍ക്ക് ഒരു ജോലിമാത്രം.
ReplyDelete"എന്തിനാ വെറുതെ ...."
:D
ReplyDelete@ SimhaValan : അത് ശരി, തച്ചങ്കരി കണ്ണക്ഷന്‍ ഉണ്ടല്ലേ. എന്നാല്‍ ഞാനൊന്നും പറഞ്ഞില്ലേ..
ReplyDeleteകാശുകിട്ടിയാൽ എന്തും വിളിച്ച് പറയാമെന്ന് (പരസ്യത്തിലും അല്ലാതെയും ) ഇതിനു മുന്നെ പലരും തെളിയിച്ചതല്ലെ ആ വഴിയിൽ ഈ ക്രിമിയും ..അല്ലാതെന്ത് !
ReplyDeleteethaayaalum post kollaam.
ReplyDeleteവായില്‍ തോന്നിയതെന്തും വിളിച്ചു പറഞ്ഞു ആളുകളെ വട്ടം കറക്കുന്ന റിമി ടോമിക്കും ഒരു കൊട്ട് കെടുക്കട്ടെ. വളരെ നന്നായി.
ReplyDeleteമണ്ടന്മാര്...,
ReplyDeleteറിമിറ്റോമിയെ വെച്ച് പരസ്യമെടുത്താല്‍ ആരെങ്കിലും പിന്നെ അങ്ങോട്ട് വരോ
അവളുടെ തുള്ളല്‍ കണ്ടാലേ കലിവെരും പിന്നെ താന്‍ ഒത്തിരി സോഷ്യലാണെന്ന് മറ്റുള്ളവരെ തോനിക്കാനുള്ള അവളുടെ കൂതറ സംസാരവും
"പെട്ടന്നതിഥികള് വീട്ടില്‍ വന്നാല്‍ ശട്ടേന്നു നല്കുവാന് പുട്ടു വേണം
ReplyDeleteമി0യി പോലുള്ള പുട്ടു നല്കാന് ശ്രീനിവാസ് പുട്ടത് തന്നെ വേണം"
ഇങ്ങിനെയുരു പരസ്യമുണ്ടായിരുന്നു കുറച്ചു മുന്‍പ്
മലയാളത്തിലെ ഒരു രസികന്‍ പ്രഭാഷകന്‍ ഇങ്ങിനെ വിശദീകരിച്ചു:
1- പെട്ടന്നതിഥികള് വീട്ടില്‍ വരില്ല
2- ശട്ടേന്നു പുട്ടു കുത്തി കൊടുക്കുന്നത് മാന്യതയല്ല
3-പുട്ടു മി0യി പോലുല്ലതാണെങ്കില് ആരും കഴിക്കില്ല
4- അപ്പൊ പരസ്യം ആ പുട്ടു പൊടി മേടിച്ചു പോകരുത് എന്നല്ലേ?
നിങ്ങളു പറ!
This comment has been removed by the author.
ReplyDeleteചൊറിഞ്ഞ് വരും ഓള്‍ടെ കോപ്പിലെ ഡയലോഗ് കേള്‍ക്കുമ്പോ.'എന്തിനാ പ്ലസ്ടൂന് പോണേന്ന്'.ഇത് വായിച്ചപ്പോ എന്റെ ചൊറിച്ചിലിനും ഇത്തിരി ശമനം കിട്ടി.ന്നാലും മ്മ്ടെ റിമീനെ :(
ReplyDeleteസ്ഥാപനം പോലീസിലെ 'പുലി'യുമായി ബന്ധപ്പെട്ടതാണെന്ന് സിംഹവാലന്‍ പറഞ്ഞത് പുതിയ അറിവാണ്.അപ്പോ ബഷീര്‍ക്കാ ടേക്ക് കെയറേ...നാളേം എഴുതേണ്ടതാ :)
".....കാലില്‍ എന്താ ? എന്റെ കാലില്‍ എന്റെ ലൂണാര്‍, നിങ്ങളുടെയോ ? = നാട്ടുകാരുടെ !!
ReplyDeleteപരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നവരില്‍ നിന്നും സാമൂഹ്യ പ്രതിബദ്ധത പ്രതീക്ഷിക്കുന്നതിലര്‍ത്ഥമില്ല. ദീപസ്തംബം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
ശരാശരി പ്രേക്ഷകന്റെ ഇഷ്ട താരം പരസ്യത്തിലൂടെ പറയുന്നതെന്തും അപ്പടി വിഴുങ്ങുന്ന സ്വഭാവം ഉള്ളതുകൊണ്ട് ഭാഷയെങ്കിലും ഉച്ചാരണ ശുദ്ധിയോടെ വേണം എഡിറ്റ് ചെയ്യാന്‍!
മലയാളത്തിലെ ഒന്നാം നമ്പര്‍ ഹാസ്യ താരം ഈയിടെ ഒരു പരസ്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നത് കേട്ട് ലജ്ജിച്ചു പോയി : ".... വൈവിധ്യമാര്‍ന്ന 'ഗ്രഹോ'പകരണങ്ങളുടെ (ഗൃഹോപകരണങ്ങളുടെ എന്ന് ശരിയായ ഉച്ചാരണം) കമനീയ ശേഖരം .... ഗോപു നന്ദിലത്ത്..." ലജ്ജാവഹം മലയാള പരസ്യങ്ങള്‍!
ഓടോ : പണ്ടു കൃമി ടോമി പോരുവഴി മലനട അമ്പലത്തില്‍ ഗാനമേളക്ക് വന്നു അടി വാങ്ങി വയലൊക്കെ ചാടി ഓടിയ ഓട്ടം ഓര്‍ത്തിട്ടു ഇപ്പോഴും ചിരി അടങ്ങുന്നില്ല. (ഇപ്രാവശ്യം കലാഭവന്‍ മണിക്കായിരുന്നു ആ ഭാഗ്യം)
ReplyDeleteചുമ്മാതാണോ മിമിക്രി പിള്ളാരു ‘ക്രിമി ...’ എന്നൊക്കെ വിളിക്കുന്നത്!
ReplyDeleteകഷ്ട്ടപാടുകളും, ദുരിത്ങ്ങളും വരുബൊൾ നാം ഇതിനെക്കാൾ കഷട്ടപെടുനവരെയ് പറ്റി ചിന്തിച്ചാൽ മതി,,,,, അതുകൊണ്ട് എനിക്കു റിമിയുടെ പ്രോഗ്രാം കാണൂബൊൾ റിമിയുടെ കല്ല്യയ്ണ ഫോട്ടോ അണു ഒാർമ വരുനത്
ReplyDelete..
ReplyDelete@ MT Manaf: പുട്ട് പരസ്യത്തിന്റെ വ്യാഖ്യാനം ശ്ശി ബോധിച്ചു..
ReplyDelete@ Rajbind 'ഗ്രഹോ'പകരണ പരസ്യം കേട്ടിരുന്നെങ്കിലും അതിലെ ഗ്രഹണി ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കാലില്‍ എന്താ.. എന്ന് എന്നോട് ചോദിച്ചാല്‍ അതൂരി വായില്‍ തിരുകി കൊടുക്കും ഞാന്‍..
@ മഞ്ഞു തോട്ടക്കാരന്: അങ്ങനെ ഒരോട്ടം നടന്നിട്ടുണ്ട് അല്ലെ.
പരസ്യക്കാര്ക്കോ നടീ നടന്മാര്ക്കോ സാമൂഹ്യ പ്രതിബദ്ധത വേണമോ? വേണ്ടയോ? പിന്നീട് തീരുമാനിക്കാം. ഉറക്കമൊഴിച്ച് SSLC കഴിഞ്ഞുകൂടിയ കുട്ടികളോട് എന്തിനാ പ്ലസ്ടൂവിന് പോകുന്നത് എന്ന ചോദ്യത്തിന് ബഷീര്‍ക്ക പറഞ്ഞ പോലെ കരണകുറ്റിക്ക് പൊട്ടിക്കുകയാ വേണ്ടത്.. അല്ലേലും ഇപ്പോള്‍ പരസ്യം കണ്ട് പിള്ളേര് തീരുമാനിക്കും കൂട്ടുകാര്‍ ഒരുമിച്ച് ഒരു കോഴ്സ് തെരഞ്ഞടുക്കും അതിന് പണമഴച്ച് കൊടുക്കാന്‍ പ്രവാസികളും...
ReplyDeleteവള്ളിക്കുന്നെ,അങ്ങനെ തന്നെ ആയിക്കോട്ടെ ............
ReplyDelete>>ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.<<
ReplyDeleteക്ഷീരമുള്ളോരകിടിന് ചുവട്ടില്‍ ചോരതന്നെ കൊതുകിന്നു കൌതുകം.
വള്ളിക്കുന്നിന് ഏതു വിഷയം കിട്ടിയാലും അത് സി.പി.എമ്മിനിട്ട് കൊട്ടാന്‍ ഒരു കാരണം മാത്രം(പാര്ട്ടിയെന്നേ പറഞ്ഞുള്ളു എന്നു വാദിയ്ക്കാം).ഇദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നാലു പോസ്റ്റ് വായിച്ചു നോക്കു. വിഷയവുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഇദ്ദേഹത്തിന് സി.പി.എമ്മിനെ വലിച്ചിഴക്കണം. യഥാര്‍ത്ഥത്തില്‍ ഗൌരവമുള്ള, പ്രസക്തമായ ഒരു വിഷയത്തെ നിലവാരമില്ലാത്ത രാഷ്ട്രീയപകപോക്കലിനുപയോഗിയ്ക്കുന്നത് നിഷ്പക്ഷനെന്നു വാദിയ്ക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഭൂഷണമാകും? എന്തെങ്കിലും കാമ്പുണ്ടാകുമെന്ന് വിചാരിച്ചാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിയ്ക്കുന്നത്. എന്നാല്‍ ഇത്തരം മൂന്നാംകിട താല്പര്യത്തിനു വേണ്ടിയാണ് ഈ പോസ്റ്റുകള്‍ എന്നു കാണുമ്പോള്‍ ബഷീറേ..ഹാ കഷ്ടം!
ഈ പരസ്യത്തിലെ ‘എന്തിനാാാ...” എന്നു കേള്‍ക്കുമ്പോഴേ എല്ലാവരും പ്ലസ് ടു വിന് പഠിക്കാന്‍ പോകെണ്ടന്നാണോ. മറ്റു കോഴ്സുകള്‍ പഠിക്കുന്നത് പാഴ് ആണെന്നാണോ. ഈ പരസ്യം കണ്ട് എല്ലാരും അങ്ങോട്ട് വെച്ച് പിടിച്ചാല്‍ എന്താവുമോ? കഷ്ടം.
ReplyDeleteഹ ഹ വള്ളികുന്നേ ആ പാവത്തിനെ വിട്ടേക്കു, ജീവിച്ചു പോട്ട്.തരക്കേടില്ലാത്ത ഒരു പാട്ടുകാരിയാണ്.ആ കോളേജുകാരെ ആണ് പറയേണ്ടത്,ആ പരസ്യം കേറി ക്ലിക്കായി എന്നുള്ളത് സത്യം.പോലീസിലെ പുലിയുടെ ബന്ധുവാണ് അല്ലേ. സിംഹവാലന്‍ പറഞ്ഞത് കേട്ടല്ലോ വള്ളികുന്നെ,ആ പുലി ഇപ്പൊ സൈബര്‍ സെല്ലില്‍ ഉണ്ടോ?!!
ReplyDeleteഔപചാരിക സ്കൂള്‍ വിദ്യാഭ്യാസം വെറും വേസ്റ്റ് ഓഫ് ടൈം ആണെന്നോ മറ്റോ ബർനാർഡ് ഷായും അത് പോലെ വിവരമുള്ളവരും പറഞ്ഞിട്ടുണ്ട്. എന്നിട്ടും നമ്മള് മലയാളികള്‍ ഉപ്പുമാവ്, ഉച്ചക്കഞ്ഞി എന്നൊക്കെ പറഞ്ഞു പിള്ളേരെ സ്കൂളിലയച്ചു അവരുടെ ഭാവി തുലച്ചു. ഈ മണ്ടത്തരം മനസ്സിലാക്കിയ ആദ്യ ബാച്ച് മലയാളികളാണ് തങ്ങളുടെ പുതിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ആദ്യ കാല്‍വെപ്പ് എന്ന നിലയില്‍ മുന്നാര്‍ കാറ്റെറിംഗ് കോളജ് തുടങ്ങിയത്. അതില്‍ ഒരു വിലപ്പെട്ട കണ്ണിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ റിമി ടോമിയെ അഭിനന്ദിക്കൂ, അവരോടു അളവില്ലാത്ത അസൂയ തോന്നൂ. വരും തലമുറകള്‍ ഈ കോളജിനെ കേരളത്തിന്റെ നളന്ദയായും മുണ്ടശ്ശേരിയെ ഇളയതച്ചങ്കരിയുടെ മുൻഗാമിയായും വിശേഷിപ്പിക്കുമ്പോള്‍ ഈ പെങ്കൊച്ചിനേയും ആരാധനയോടെ സ്മരിക്കും. ഇതൊന്നും ഓര്‍ക്കാതെ ബ്ലോഗില്‍ വിവരക്കേടെഴുതി ഭാവിയുടെ വില്ലനാകരുത്.
ReplyDeleteബഷീര്ക എന്ത് പറഞ്ഞാലും എനിക്ക് ഓളെ "ഇഷ്ട്ട"
ReplyDeleteഒരു മന്തബുദ്ധിയുടെ മട്ടും ഭാവവുമാണ് ആ കുഞ്ഞിനു
അതിനെ പിടിച്ചു ഇമ്മാതിരി വേലകള്‍ അല്പിച്ചവനെ ത
vimarsanam aavaam. pakshe bhaasha seriyalla, athu ningalude standardum alla.
ReplyDeleteSo disappointing....!
(Postukal veendu vichaaram nadathiyathinu sesham maaathram publish cheyyaan abhyarthana...!!!)
@ ബിജുകുമാര്‍:"വള്ളിക്കുന്നിന് ഏതു വിഷയം കിട്ടിയാലും അത് സി.പി.എമ്മിനിട്ട് കൊട്ടാന്‍ ഒരു കാരണം മാത്രം".
ReplyDeleteഅങ്ങനെയൊന്നുമില്ല ബിജു. ഭരണത്തില്‍ ഇരിക്കുന്ന കക്ഷി എന്ന നിലക്ക് ചില തട്ടലും മുട്ടലുമൊക്കെ വല്ലപ്പോഴും നല്ലതല്ലേ. ഇനി കാന്ഗ്രസ്സിന്റെ കാലമല്ലേ വരാന്‍ പോകുന്നത്. വിധിയുണ്ടെങ്കില്‍ നമുക്ക് അവര്‍ക്കിട്ടും കൊടുക്കാം.
@ akhilesh: "വരും തലമുറകള്‍ ഈ കോളജിനെ കേരളത്തിന്റെ നളന്ദയായും മുണ്ടശ്ശേരിയെ ഇളയതച്ചങ്കരിയുടെ മുൻഗാമിയായും വിശേഷിപ്പിക്കുമ്പോള്‍ ഈ പെങ്കൊച്ചിനേയും ആരാധനയോടെ സ്മരിക്കും. ഇതൊന്നും ഓര്‍ക്കാതെ ബ്ലോഗില്‍ വിവരക്കേടെഴുതി ഭാവിയുടെ വില്ലനാകരുത്".
ReplyDeleteശരിക്കും ആസ്വദിച്ചു.
അതിനു റിമി ടോമിയെ മാത്രം കുറ്റം പറയുന്നത് എന്തിനാ....?നമ്മുടെ സംസ്കാരം തന്നെ ഇപ്പോള്‍ അതല്ലേ...?പരസ്യ സംസ്കാരം...!!!
ReplyDeleteകഴിക്കുന്നതിനും കുളിക്കുന്നതിനും നടക്കുന്നതിനും എന്തിനു ...........തിന് പോലും പരസ്യത്തില്‍ ഉള്ള സാധങ്ങള്‍ വേണം.എന്‍ ഐ എഫ് റ്റി യില്‍ പഠിച്ചാല്‍ ജോലിയുമായി അറബികളും സായിപ്പന്മാരും ക്യൂ നില്‍ക്കുമെന്ന് പറഞ്ഞത് അപ്പടി വിശ്വസിച്ചവര്‍ അല്ലെ..നമ്മള് മലയാളികള്‍..!!!
താങ്കളുടെ കൂടെപിറപ്പായ കമ്യൂണിസ്റ്റ് വിരോധം ഈ ബ്ലോഗിലും കണ്ടു. വളരെ നന്നായി....!!!
ഏതോ ഒരുത്തന് മൂന്നാറില്‍ കോളേജ് തുടങ്ങിയതിനും കുറ്റം നമ്മുടെ മന്ത്രിമാര്‍ക്ക്...!!! അടുത്ത പ്രാവശ്യം കാന്ഗ്രസ് മന്ത്രിമാര്‍ വരുമ്പോള്‍ [ വിദ്യാ ആഭാസ വകുപ്പ് മു ലീ നു ആയിരിക്കുമല്ലോ. :-) ]
നമുക്ക് ഈ കോളേജ് അങ്ങ് പൂട്ടിച്ചു കളയാം. എന്നിട്ട് അച്ചന്മാര്ക്ക് തീറെഴുതി കൊടുക്കാം. എപ്പടി ഐഡിയ....!!!!
basheer bhai...adikkalle..iniyum avale palarkkum upyogikkanullatha **PARASIYATHINU**
ReplyDeleteഎന്തായാലും റിമി ടോമി എന്നാ കലാകാരിയുടെ നേരെ നടത്തിയിരിക്കുന്ന
ReplyDeleteകടന്നാക്രമണം ഇഷ്ടപ്പെട്ടു , എന്തായാലും അടികുറിപ്പുകള് വ്യക്തമാക്കുന്നത്
വായനക്കാര്‍ക്ക് പരസ്യത്തിന്റെ ദോഷങ്ങളെക്കാള്‍ റിമിയെ ചീത്ത പറയാന്‍
കിട്ടിയ അവസരം ഉപയോഗപെട്ടു എന്നാണ്. നാട് നന്നാവട്ടെ, ഒപ്പം സംസ്കാരവും
This comment has been removed by the author.
ReplyDelete>>അവരൊക്കെ “എന്തിനാ പ്ലസ് ടു വിന് പോകുന്നേ..” എന്ന ചോദ്യം കേട്ടപ്പോള്‍ എനിക്കാകെ ഒരു ചൊറിച്ചില്‍. കയ്യെത്തും ദൂരത്താണെങ്കില്‍ ചെകിടത്ത് ഒന്ന് കൊടുക്കാമായിരുന്നു. <<
ReplyDeleteഹാ..കേട്ടില്ലേ, ഒരു പെണ്‍കുട്ടി അവളുടെ തൊഴിലിന്റെ ഭാഗമായി ഒരു പരസ്യവാചകം പറഞ്ഞതിന് വള്ളിക്കുന്നിന് അവളെ തല്ലണം പോല്‍ ?
ഇയാളെവിടുന്നു കുറ്റീം പറിച്ചു വരുന്നു ഹേ? ഒരു പരസ്യം കേട്ടപാടെ കേരളത്തിലെ കുട്ടികളെല്ലാം പ്ലസ് ടൂ ഉപേക്ഷിച്ച് മൂന്നാറിനു പോകുമെന്ന് ഇയാളോടാരാ പറഞ്ഞത്? ഇവിടെ എന്തെല്ലാം പരസ്യങ്ങള്‍ ആരെല്ലാം പറയുന്നു? അപ്പോഴൊന്നും ഇല്ലാത്ത ചൊറിച്ചില്‍ ഇയാള്‍ക്കിപ്പോ വരാനെന്താ കാരണം? നമ്മുടെ നാട്ടിലെ ചില ഞരമ്പുരോഗികളുണ്ട്, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെപറ്റി “അവളു പോക്കാ’ എന്നു പറയുന്നവര്‍. ഈ വള്ളിക്കുന്ന് അതിലൊട്ടും മുകളിലല്ല.
റിമി സൈബര്‍സെല്ലില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്. തന്റെ തൊഴില്‍ ചെയ്തതിന് ഒരാള്‍ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന്.. ആരെങ്കിലും ഈ പോസ്റ്റ് ആ കുട്ടിയ്ക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ഉണക്ക മീനും മുള്ളാണിക്കും വരെ പെണ്ണിന്റെ പരസ്യം കൊടുത്താലേ ചരക്കു വിറ്റു മാറൂ എന്ന അവസ്ഥ ഉണ്ടായതു ഉപഭോക്ത്ര് സമൂഹമായ നമ്മുടെ മാനസിക നിലവാരം കണക്കിലെടുത്തു കൊണ്ടാണു.അതു കൊണ്ടല്ലേ ഒരു “വല്യമ്മ” പെണ്ണിനെ കാണിച്ചു “കണ്ടാല്‍ പ്രായം തോന്നത്തതേ ഇല്ലാ” എന്നു പറയിച്ചതും “കേട്ടില്ലേ കേട്ടില്ലേ, കണ്ടില്ലേ കണ്ടില്ലേ “ എന്നു മറ്റൊരു പെണ്ണിനെ കൊണ്ടു ചീവീടിനെ പോലെ കൂവിപ്പിച്ചതും ഒക്കെ.പിന്നെ എന്തിനാ ഈ തുള്ളി കളിക്കുന്ന പാവം ഉണ്ടക്കണ്ണിയെ കുറ്റം പറയുന്നതു. അതും ജീവിച്ചു പോട്ടേന്നു.....
ReplyDelete• പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
ReplyDelete@ ദ്രിക്സാച്ചി, ഓ ഒരു റിമിയുടെ ആരാതകന്‍ വന്നിരിക്കുന്നു. ബഷീര്ക എഴുതിയത് പൊതു വികാരമാണ്. കേസ് കൊടുക്കണം പോലും, തനിക്കു അത്ര പോള്ളിയെങ്കില് അവളുടെ ചെരുപ്പ് തുടച്ചു കൊടുക്ക്. ഊരും പേരും ഇല്ലാതെ ഒരു കുരങ്ങന്റെ ചിത്രം കൊടുത്തിട്ടുള്ള തനിക്കൊക്കെ എന്തും ചേരും. ബഷീര്ക സ്വന്തം പേരും വിലാസവും വെളിപ്പെടുത്താന്‍ ദൈരയ്മുള്ള അറിയപ്പെടുന്ന ഒരു എഴുത്തുകാരന് ആണ്.
ReplyDeleteഇത്തരം കമന്റുകള്‍ വെചോണ്ടിരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യൂ ബഷീര്കാ..
കൂതറ
ReplyDelete@അഷ്രഫ്: താനാരാ, വള്ളിക്കുന്നിന്റെ അടിവസ്ത്രം അലക്കുന്നവനോ? വള്ളിക്കുന്നിന്റെ തനിനിറം പൊളിച്ചു കാണിച്ചപ്പൊള്‍ തനിയ്ക്കെന്താ നൊന്തേ? ഇവിടെ തുണി പറിച്ചും അല്ലാത്തതുമായി എത്ര പരസ്യമുണ്ടെടൊ? അപ്പൊഴില്ലാത്ത ചൊറിച്ചില്‍ ഇപ്പോഴെന്താ..?
ReplyDeleteനാട്ടിലെ ആരുടെ വികാരമാടോ? വള്ളിക്കുന്നിന്റെ പോസ്റ്റ് വന്നതോടെ മൂന്നാആറുകാറ് കോളേജ് പൂട്ടിയെന്നാ കേട്ടത്...
പ്രാർത്ഥിക്കാൻ അല്ല blog എഴുതാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ
ReplyDeleteഇത്തരം കുറിപ്പുകള്‍ സാംസ്കാരിക കേരളത്തിന് അഭിമാനം തന്നെ !!!!!!!!!!!!!!
ReplyDelete@ Ashraf said "ഇത്തരം കമന്റുകള്‍ വെചോണ്ടിരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യൂ ബഷീര്കാ.."
ReplyDeleteപൊതുവേ ഞാന്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്യാറില്ല. ഈ ബ്ലോഗ് വായിക്കുന്നവരെല്ലാം എന്റെ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് മാത്രമേ കമന്റ് ഇടാവൂ എന്ന് ഞാന്‍ കരുതുന്നില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ എഴുതാന്‍ അവസരം നല്‍കിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ബ്ലോഗ്?. പിന്നെ ദൃക്സാക്ഷി യുടെ കമ്മന്റിനെക്കുറിച്ചാണെങ്കില് അത് അവിടെ കിടന്നോട്ടെ എന്നേ പറയാനുള്ളൂ. ഇതുപോലെ പല കമന്റുകളും അദ്ദേഹം ഇതിനു മുമ്പും എഴുതിയിട്ടുണ്ട്. ഒറ്റ വാക്കില്‍ മറുപടി പറഞ്ഞാല്‍ വാക്കാ വാക്കാ ഹേ ഹെ..
വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന ഒരു പരസ്യവും അനുവദിച്ചുകൂടാ..... അത് റിമിയെന്നല്ല ഏത്--------------വന്നാലും..... ആ പരസ്യം കാണുമ്പോൾ മനസ്സിൽ തോന്നുന്നത്... അവളെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കണം എന്ന് തോന്നിപ്പോകാറുണ്ട്......
ReplyDelete.. ശ്രീമാൻ ബഷീറിിന് അഭിനന്ദനങ്ങൾ...
ithu vaayichapol aanu athine kurichu chinthikunathu ...
ReplyDeleteee advt okke aaru kannaaan mashe
VERY GOOD POST
ReplyDeleteഎന്താണ് മാഷേ ..?കൊടുക്കുന്ന പണത്തിനു പണിചെയ്യണ്ടേ ...അല്ലങ്കില്‍ തന്നെ ഈ കൊച്ചിന് വലിയ വിവരം ഒന്നും ഇല്ലാന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്
ReplyDeleteബഷീര്‍ ഭായ്... കുറിക്ക് കൊള്ളുന്ന വാക്കുകള്‍! ഒരുപാട് സാമാന്യ മലയാളികള്‍ക്ക് അരോചക മുണ്ടാക്കുന്ന ഒരു പരസ്യത്തെ അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു പരസ്യ സംസ്കാരത്തെ കുറിക്ക് കൊള്ളുന്ന വാക്കുകള്‍ കോര്‍ത്തിണക്കി നല്ല ഭംഗിയായി എതിര്ത്തെഴുതിയിരിക്കുന്നു; അഭിനന്ദനങ്ങള്‍!
ReplyDeleteപിന്നെ മറ്റൊരു കാര്യം; റിമിയെ പലരും പേര്‍സണല്‍ അറ്റാക്ക് ചെയ്തത് ശരിയായില്ല. ഒന്നുമല്ലെങ്കി നല്ലൊരു പ്രതിഭയല്ലെ അവള്? എന്തൊരു താള/സ്വര ലയമാനവള്ക്ക്! നടന് ജഗതി ശ്രീകുമാര്‍ പോസ്/ഡയലോഗ് ചെയ്ത് കൊണ്ടുള്ള ഒരു ലോട്ടറി പരസ്യമുണ്ട്. അതും വളരെ ഏറെ അതിക്ഷേപികപെടെണ്ട്തുണ്ട്. അങ്ങനെ എത്ര എത്ര പരസ്യങ്ങള്‍! അത്തരത്തില്‍ നമ്മുടെ ധാര്‍മികതയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ഇടിച് കാണിക്കുന്ന രീതിയിലുള്ള പരസ്യങ്ങളില്‍ നിന്നും വിട്ട് നില്ക്കാന് ഇവര്കൊക്കെ പൌരബോധമുണ്ടാവട്ടെന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആശിക്കുന്നു.
എല്ലാ കമന്റുകളും പ്രസിദ്ധീകരിക്കാനുള്ള ബഷീറിന്റെ വിശാലമനസ്കതയെ അഭിനന്ദിക്കുന്നു. ആ വിശാലമനസ്കതയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ് പെഴ ഈ പോസ്റ്റ് ഇടുന്നത്.
ReplyDeleteകൂട്ടത്തില്നിന്നൊരുത്തന് നന്നാവുന്നത് ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരേയൊരു ജീവിയേ ലോകത്തുള്ളൂ. അതാണ് മലയാളി. റിമി ടോമി എന്ന ഗായികയോട് പണ്ടുതൊട്ടേ പലരും കാണിക്കുന്ന കലിപ്പിന്റെ യഥാര്‍ത്ഥ കാരണവും അതുതന്നെയാണ്. ഞാന്‍ റിമി ടോമീടെ ആരാധനകനല്ല. മാത്രമല്ല, ടെലിവിഷന്‍ പരിപാടികളില്‍ അവരുടെ പല ചേഷ്ടകളും ബോറാണെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ തോന്നുന്പോള്‍ ഉപയോഗിക്കാനുള്ള സാധനമാണ് റിമോട്ട്. അവര്‍ അവരുടെ വഴി നോക്കിക്കോട്ടെ. പരസ്യത്തില്‍ അഭിനയിച്ചതിന് അവരുടെ ചെകിട്ടത്ത് പൊട്ടിക്കുന്നത് എന്തിനാണ്? അസഹിഷ്ണുത കയ്യാങ്കളിക്ക് വഴിമാറുന്നത് ഇവിടെയാണ്.നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരുടെ എല്ലാം ചെകിട്ടത്ത് അടിക്കാന്‍ പോയാല്‍ അതിനേ നേരം കാണത്തൊള്ളല്ലോ.തനിക്ക് ഇഷ്ടമില്ലാത്തതൊന്നും ഭൂമുഖത്ത് വേണ്ട എന്ന് വാശിപിടിക്കുന്നവര്‍ എവിടുന്നേലും അടി മേടിച്ചുകെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.
കുറച്ചുകാലം മുന്‍പുവരെ ഇത്തരക്കാര്‍ മേക്കിട്ടുകേറിക്കൊണ്ടിരുന്നത് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുതുകത്തായിരുന്നു. അയാള്‍ക്ക് എന്തൊക്കെ സ്വഭാവദൂഷ്യവും ഉണ്ടായിക്കോട്ടെ.സല്‍ഗുണ സന്പന്നരായ വേറെ ഏതെങ്കിലും മലയാളിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്താന്‍ കഴിഞ്ഞോ? ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിന്റെ ക്ലൈമാക്സിലെ നിര്‍ണായകമായ ക്യാച്ചു മാത്രം മതി ശ്രീശാന്ത് എന്ന കളിക്കാരനെ എന്നെന്നും ഓര്‍മിക്കാന്‍. പക്ഷെ അയാളുടെ പുലകുളിയടിന്തിരം കഴിഞ്ഞാലേ മലയാളിക്ക് സമാധാനമാകൂ. ഏറ്റവുമൊടുവില്‍ ടെസ്റ്റ് ടീമിലേക്ക് ശ്രീശാന്തിനെ തിരിച്ചുവിളിച്ചപ്പം ഇവിടെ എത്രപേര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായിക്കാണും.
പിന്നെ പരസ്യത്തിന്റെ കാര്യം. ഇതിനു മുന്‍പ് മഹാന്മാരായ എത്രയോ നടീനടന്മാര് മനുഷ്യരെ വഴിതെറ്റിക്കുന്ന പരസ്യങ്ങളില്‍ നിറഞ്ഞുനിന്നു?. വൈകിട്ടെന്താ പരിപാടി എന്നു ചോദിച്ച് മോഹന്‍ലാല്‍ കള്ളിന്റെ പരസ്യത്തില്‍ വന്നു. പതിനായിരക്കണക്കിനാളുകുളെ പോക്കറ്റടിച്ച് പെരുവഴിയിലാക്കിയ ഭൂട്ടാന് ഡാറ്റ ലോട്ടറിയുടെ പരസ്യത്തില്‍ ഹാസ്യരാജാവെന്ന് എല്ലാവരും വാഴ്ത്തുന്ന ജഗതീശ്രീകുമാര്‍ നിറഞ്ഞുനില്ക്കുന്നു അങ്ങനെ എന്തെല്ലാം. അതൊന്നും കണ്ടിട്ട് വള്ളിക്കുന്നിനും അദ്ദേഹത്തിന് ഓശാന പാടുന്നോര്ക്കും കലിപ്പുകേറിയില്ലേ?
മൂന്നാര്‍ കേറ്ററിംഗ് കോളേജിന്റെ പരസ്യം വന്നുതുടങ്ങിയിട്ട് ഏറെ നാളുകളായി. ഇപ്പം ഈ പോസ്റ്റിട്ടത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന് കരുതാതെ നിവൃത്തിയില്ല.ടോമിന് ജെ. തച്ചങ്കരി വിവാദ നായകനോ ക്രിമിനലോ ആയിക്കോട്ടെ. എന്നു കരുതി അയാളുടെ കുടുംബത്തില്‍ ആര്‍ക്കും ഒരു സ്ഥാപനം നടത്തിക്കൂടാ എന്നുണ്ടോ? പോസ്റ്റിലെ വിഷയവും കോളേജിന്റെ ഉമട്സഥാവകാശവും തമ്മില്‍ എന്താണ് ബന്ധം. ഇതുതന്നെയാണ് മലയാളിയുടെ തനിക്കൊണം. ഇനി ഈ ചര്‍ച്ചയില്‍ കേരളം ഒണ്ടാക്കിയ പരശുരാമന്റെ മുതുമുത്തശ്ശിയെ വരെ വലിച്ചിഴച്ചാലും അത്ഭുതപ്പെടാനില്ല.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപെഴാ,
ReplyDeleteഒരു താരത്തെ മുന്‍നിര്‍ത്തി ഒരു പരസ്യമെടുക്കുമ്പോള്, താരത്തിന്റെ പുറത്താണ് പരസ്യത്തിന്റെ നിലനില്‍പ്പ്. താരം കാരണമാണ് പരസ്യം ജനം കാണുന്നത് , താരമാണ് പരസ്യത്തിന്റെ മുഖം. ഈ പരസ്യം തന്നെ പൊതുജനം ശ്രദ്ധിക്കുന്നത് റിമിയുടെ പരസ്യമെന്ന നിലയിലാണ്, കോളജിന്റെ പരസ്യമെന്ന നിലയിലല്ല. അത് തന്നെയാണ് പരസ്യനിര്‍മ്മാതാക്കള്‍ക്കും റിമിക്കും കോളജുകാര്ക്കും ആവശ്യം. അപ്പൊ പരസ്യത്തോട് ജനത്തിന് നീരസം തോന്നിയാല്‍ (പ്രത്യേകിച്ചും താരം പറയുന്ന വാക്കുകള്‍ കാരണം) റിമിയുടെ പരസ്യം ശരിയല്ല എന്നെ ജനം പറയൂ . അത് സ്വാഭാവികം. താരത്തെ ഉപയോഗിച്ച് ജനത്തിന്റെ സൈക്കോളജിയില്‍ നടത്തുന്ന ഒരു മുതലെടുപ്പാണല്ലോ ഏതു താരപരസ്യവും. ആ മുതലെടുപ്പ് ജനത്തിനു പിടിച്ചില്ലെങ്കില്‍ ജനത്തിന്റെ വക കുറച്ചു പഴി താരം കേള്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല. അപ്പൊ മാത്രം ജനത്തിന്റെ സൈക്കോളജി ശരിയായിപ്പോയില്ലെന്നു അത് ആദ്യം മുതലെടുക്കാന്‍ നോക്കിയവര്‍ക്ക് പറയാനാകില്ല.
പൊതുവേ ഇത് കണ്ടവര്‍ക്ക് പരസ്യത്തെപ്പറ്റി നല്ല അഭിപ്രായമില്ല. അത് പറയാനുള്ള സ്വാതന്ത്ര്യമെല്ലാവര്ക്കുമുണ്ട് . അല്ലാതെ ഇതില്‍ അസൂയയൊന്നുമില്ല.
അടിയുടെ കാര്യമൊക്കെ തമാശയായിട്ടല്ലേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ റിമി അടി കൊള്ളേണ്ടവളാണെന്നു ആര്‍ക്കും അഭിപ്രായമുണ്ടെന്നു തോന്നുന്നില്ല.
വല്ലിക്കുന്നെ അസ്സലായിരിക്കുന്നു ,അടുത്ത തവണ വലതു പക്ഷം വന്നാല്‍ മാണി സ്സരോട് പറഞ്ഞു വിദ്യാഭ്യാസം രിമിക്ക് തന്നെ ഏര്‍പ്പാടാക്കം
ReplyDeleteറിമി ടോമിയോട് ഇത്രയ്ക്ക് അങ്ങ് വേണ്ടായിരുന്നു. റിമി ടോമി എന്ന പെണ്‍കുട്ടിയുടെ സ്വന്തം താല്പര്യപ്രകാരം അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങിച് അഭിനയിച്ച പരസ്യമൊന്നുമായിരിക്കില്ല ഇത്. റിമി ടോമിയ്ക്കു പകരം പാവം ഇമേജ് ഉള്ള മറ്റാരെങ്കിലുമാണ് അഭിനയിച്ചിരുന്നതെങ്കില്‍ വാക്കുകള്‍ ഇത്ര കടുത്ത രീതിയില്‍ പരസ്യത്തിലെ സുന്ദരിയുടെ നേര്‍ക്ക് നീളുമായിരുന്നോ എന്നു ഞാന്‍ സംശയിക്കുന്നു. റിമി ടോമിയുടെ ഒരു സാമൂഹിക പരിജ്ഞാനമൊക്കെ വച്ച് നോക്കുമ്പോള്‍ ഇത്ര വലിയ ഒരു വിമര്‍ശനമൊക്കെ അര്‍ഹിക്കുന്നുണ്ടോ? അര്‍ഹിക്കുന്ന എത്രയോ പേര് ഇവിടെ ഓരോ SHORT BREAKലും കയറിയിറങ്ങുന്നു.
ReplyDeleteനെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടീന്ന് വരും എന്ന് പറഞ്ഞ പോലെ നാല് കാശ് കിട്ടുമെങ്കില്‍ ടോമിമാര് എത്ര വേണമെങ്കിലും പാലായിലുണ്ട്. പരസ്യക്കാരന് എന്ത് തോന്ന്യാസം എഴുതി കൊടുത്താലും അത് ഉളുപ്പില്ലാതെ വിളിച്ചു കൂവാന്‍ എത്ര തൊലിക്കട്ടി വേണമോ അത്രയും സ്റ്റോക്കുണ്ട്!!. കേള്‍ക്കാനാണെങ്കില്‍ നമ്മള് റെഡിയുമാണ്!.
ReplyDeleteബഷീര്ക്കോ.. അത് കലക്കി!
EE POST PARASYATHINTE MOSA VASAM KANIKKANOO? ATHO RIMI TOMY YEE VEKTHIPARAM AYI ADISHEPIKANO??
ReplyDeleteTHANGALUDE PALA POST KALUM ATHYAVISYAM NALLA NILAVARAM PULARTHUMBOL, ETHU VALLATHA MOSAM AYYI POYII.. AAVISIYATHIL ADIKAM YADASTHIKATHA, VEKTHIHATHYA, VISHYAM UNDAKI EDUTHU THERIPARACHIL, ANAVISYAM AYA VALACHODIKAL .. ELLAM ETHIL UNDARUNNU .... I FELT LIKE THIS WAS NOT WORTHY TO BE POSTED...
chekittethu kodukkan thonniyathanu, pakshe, ee parasyam kondalla chattambinaatile chenkathak
ReplyDeleteli enna faattu faadi chevipottichathinnu. athile avasaana varikal shruthi illathe thonda kaari alaripolichethinu. basheer saab moolavum cat ne eriyunnavarku parasyam kittiyo ennoru thonal, veruthe