February 22, 2012

പിണറായിക്കൊരു റെഡ് സല്യൂട്ട്!

Comment Box Closed
സഖാവായാല്‍ ഇങ്ങനെ വേണം. ഒരല്പം നട്ടെല്ലും ആരെയും കൂസാത്ത തന്റേടവും. പിണറായി സഖാവിനു അതുണ്ട്. ഒള്ളത് പറയാമല്ലോ, അദ്ദേഹത്തിനൊരു റെഡ് സല്യൂട്ട് കൊടുക്കുവാന്‍ എനിക്ക് തോന്നുന്നുണ്ട്!. സമകാലീന കേരളീയ സമൂഹത്തില്‍ ഒരു രാഷ്ട്രീയ നേതാവ് നടത്തുന്ന ഏറ്റവും ചങ്കുറപ്പുള്ള അഭിപ്രായ പ്രകടനമാണ് വ്യാജകേശം വിഷയത്തില്‍ സഖാവ് നടത്തിയിരിക്കുന്നത്. കത്തിച്ചാല്‍ ഏത് മുടിയും കത്തുമെന്നു സഖാവ് പറഞ്ഞപ്പോള്‍ മുടി വ്യാപാരത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സി എടുത്തിട്ടുള്ള കാന്തപുരം ഉസ്താദ് കത്തിയൂരി! തൊട്ടാല്‍ തട്ടുമെന്നായിരുന്നു ഭീഷണി.

വോട്ടു രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മെല്ലെ തടിയൂരുകയാണ് ചെയ്യുക. പക്ഷെ സഖാവ് പിണറായി പറഞ്ഞിടത്ത് തന്നെ ഉറച്ചു നിന്നു എന്ന് മാത്രമല്ല ഒരു പടി കൂടി കടന്നു അടുത്ത വെടിയും പൊട്ടിച്ചു. ആണായി പിറന്ന രാഷ്ട്രീയക്കാരന്‍ ഇങ്ങനെയാണ് വേണ്ടത്. നാല് വോട്ടിനു വേണ്ടി വാക്ക് മാറ്റിപ്പറയില്ല, പറയരുത്. പിണറായി സഖാവിനു അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രീയമുണ്ട്. ഈ പ്രസ്താവനയുടെ പിന്നിലും അത്തരമൊരു രാഷ്ട്രീയം ഇല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ അദ്ദേഹം ഉയര്‍ത്തിയ അഭിപ്രായം മതത്തിന്റെ പേരിലുള്ള ഒരു ശുദ്ധതട്ടിപ്പിനെതിരെയുള്ള ഏറ്റവും ഫലവത്തായ ഒരു സാമൂഹ്യ ഇടപെടലാണ്. അത്തരമൊരു ഇടപെടലിന് കരുത്തു പകര്‍ന്നേ തീരൂ. പിണറായി സഖാവ് പറയുന്ന എന്തിനെയും പിന്തുണക്കുക  എന്നതല്ല ഇതിനര്‍ത്ഥം. അദ്ദേഹത്തിന്‍റെ പല നിലപാടുകളെയും പല തവണ ഈ ബ്ലോഗില്‍ എതിര്‍ത്തിട്ടുണ്ട്.  ഇനിയും എതിര്‍ക്കേണ്ടി വന്നെന്നിരിക്കും. പക്ഷേ, വോട്ടു രാഷ്ടീയത്തിന്റെ കണക്കുകള്‍ പേടിച്ചു തിരുകേശം തട്ടിപ്പിനെതിരെ ക മ എന്നരക്ഷരം മിണ്ടാതെയിരിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്കിടയില്‍  സഖാവ് പിണറായി വേറിട്ട്‌ നില്‍ക്കുന്നുണ്ട്. അതിനൊരു സല്യൂട്ട് കൊടുത്തേ തീരൂ.


മതം എന്നത് ഏതെങ്കിലും മുസ്ലിയാരുടെ തറവാട്ടു സ്വത്തല്ല. അത് മനുഷ്യരാശിയുടെ മൊത്തം പൊതു സ്വത്താണ്. താടിയും തലപ്പാവും മതത്തെ വിറ്റ് പുട്ടടിക്കാനുള്ള ലൈസന്‍സാണെന്ന് കരുതുന്ന പുരോഹിത വര്‍ഗം എക്കാലത്തും പറഞ്ഞിരുന്ന ഒരു വാദമാണ് മതത്തെക്കുറിച്ച് മറ്റാരും അഭിപ്രായം പറയരുത് എന്നത്.  അത് ഞങ്ങള്‍ മാത്രം പറഞ്ഞോളാം എന്നതും!. ഇതൊരു പുതിയ വാദമല്ല. വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തരുതെന്നു പോലും ഒരു കാലത്ത് വാദിച്ച പുരോഹിത വര്‍ഗ്ഗത്തെയാണ്‌ കാന്തപുരം ഉസ്താദ് പ്രതിനിധീകരിക്കുന്നത്. പച്ചത്തുണിയില്‍ പൊതിഞ്ഞു അലമാരയില്‍ പൂട്ടിവേക്കേണ്ട ഒന്നാണ്  ഖുര്‍ആന്‍ എന്നാണു മത പൌരോഹിത്യം കേരളക്കരയിലെ മുസ്ലിംകളെ പഠിപ്പിച്ചത്. സാധാരണക്കാരന്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിയാല്‍ അവരെപ്പറ്റിച്ചു  ജീവിക്കുന്ന തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്ന സിമ്പിള്‍ ലോജിക്കാണ് ഇത്തരമൊരു നിലപാടിന് പിന്നിലുണ്ടായിരുന്നത്. വക്കം മൌലവി, കെ എം മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ ഉയര്‍ന്നു വന്ന മതനവോത്ഥാന പ്രസ്ഥാനങ്ങളാണ് ഇവക്കെതിരെ ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയത്. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ  ഭാഷയാണെന്നും മുസ്ലിംകളെ 'പഠിപ്പിച്ച'വരാണ് ഈ മുസ്ലിയാക്കന്മാര്‍ . പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ പോകരുതെന്ന് പോലും പറഞ്ഞ് നടന്നവര്‍ !!. അവര്‍ക്കെതിരില്‍ ഒരു ചെറിയ ന്യൂനപക്ഷം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ കഥയാണ് കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പറയാനുള്ളത്.

വിശ്വാസികളെ പറ്റിക്കാന്‍ വേണ്ടിയെന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ 'നാല്പതു കോടി വ്യവസായ'ത്തിന് സര്‍ക്കാര്‍ അനുമതി നല്‍കരുത് എന്നാണ് എന്റെ പക്ഷം. ഇതിനു വേണ്ടിയുള്ള ഭൂമിയെടുപ്പും നിര്‍മാണവും തടയുന്നതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാചകന്റെ മുടിയോ നഖമോ അല്ല, അദ്ദേഹത്തിന്റെ വാക്കുകളും ജീവിതവുമാണ് മുസ്ലിംകള്‍ കണക്കിലെടുക്കേണ്ടത് എന്ന സഖാവ് പിണറായിയുടെ പ്രസ്താവന കേരളക്കരയില്‍ ഉയര്‍ത്തിവിട്ട ഒരു സംവാദ അന്തരീക്ഷം മതം എന്താണെന്ന് പഠിക്കാനുള്ള ഒരവസരമാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ഈ പ്രസ്താവനയുടെ ചരിത്രപരത അതാണ്‌ എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ സഖാവിനു എന്റെ മനസ്സറിഞ്ഞ ഒരു റെഡ് സല്യൂട്ട്.

Related Topics
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?
കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി?

131 comments:

 1. സലൂട്ട് എവിടെ വരെ ?
  =================
  രാഷ്ട്രീയ നേതാക്കള്‍ക്ക് മത വിശ്വാസങ്ങളില്‍ ഇടപെടാമെങ്കില്‍ , പിണറായി വിജയന്‍ ആദ്യമായി പറയേണ്ടത് മുസ്ലിമ്കളിലെ ശവകുടീര വ്യവസായത്തിനെതിരിലാണ് . സാമാന്യ യുക്തി അനുസരിച്ച് ഒരു മനുഷ്യന്‍ മരിച്ചാല്‍ അതോടെ അയാളുടെ കേള്‍വിയും ,കാഴ്ചയും നഷ്ടമായി എന്നതില്‍ ഒരു സംശയവുമില്ല .
  പിണറായിക്ക് ഇങ്ങനെ പറയാം:

  " ആര് മരിച്ചാലും ജീര്‍ണ്ണിച്ചു മണ്ണാവും . കേള്‍വിയും കാഴ്ചയും നഷ്ടപ്പെടും "


  മരിച്ചവര്‍(അവര്‍ മഹാന്മാര്‍ ആയിരിക്കണം എന്ന് മാത്രം ) കേള്‍ക്കുമെന്ന് മാത്രമല്ല ജീവിച്ചിരിക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഷ പോലും മരണ ശേഷം മനസ്സിലാകും എന്നും കേള്‍വിയുടെ ദൂര പരിധി പോലും ഒരു പ്രശ്നമല്ല എന്ന് പോലും വിശ്വസിക്കുന്ന ആളുകളാണ് മുസ്ലിം സമുദായത്തില്‍ ബഹു ഭൂരിപക്ഷവും . ഈ വിശ്വാസങ്ങളുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ് അവരില്‍ ഭൂരിഭാഗവും .ഇക്കാര്യത്തില്‍ പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എത്ര മുസ്ലിം സഖാക്കള്‍ ഉണ്ടാവും എന്ന് പിണറായിക്കും നന്നായറിയാം .
  മാത്രവുമല്ല അവര്‍ ഇങ്ങനെ പറഞ്ഞേക്കാം :അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് അതില്‍ വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
  അത് കൊണ്ട് തന്നെ മത പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണമാണ് ഇവിടെ വേണ്ടത് . അതിനു വേണ്ടി ശ്രമിക്കുന്ന നവോദ്ദ്ഥാന പ്രസ്ഥാനം കേരളത്തില്‍ സജീവമായി ഉണ്ട് .അവര്‍ ആ ദൌത്യം നിര്‍വ്വഹിക്കുന്നുമുണ്ട്

  ReplyDelete
 2. "രാജ്യത്താകെയും ഓരോ സമുദായത്തിലും വിഭാഗത്തിലും ചര്‍ച്ചക്കും സംവാദങ്ങള്‍ക്കും വിഷയീഭവിക്കേണ്ട ഒട്ടേറെ ജീവല്‍പ്രശ്നങ്ങള്‍ക്ക് നടുവിലാണിപ്പോള്‍ അത്യന്തം ബാലിശമായ കേശക്കാര്യം ആനക്കാര്യമായി ഉയര്‍ന്നിരിക്കുന്നത് എന്നത് കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലത്തെതന്നെ പരിഹസിക്കുന്നതാണ്. മുസ്ലിം സമൂഹത്തെ മാത്രമായെടുത്താലും ലോകത്ത് 130 കോടിയോളം വരുന്ന ഈ സമുദായം സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും ഫാഷിസത്തിന്റെയും യോജിച്ച ആക്രമണങ്ങള്‍ക്കുമുന്നില്‍ പതറി, സംയോജിതവും ശക്തവുമായ പ്രതിരോധംപോലും സാധ്യമാവാതെ പകച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ മാത്രമെടുത്താല്‍ ദാരിദ്യ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും രോഗങ്ങളും ഇത്ര അളവില്‍ വേട്ടയാടുന്ന സാംസ്കാരിക വിഭാഗങ്ങള്‍ വേറെയില്ലെന്നാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തിയത്. ഏകശിലാമുഖമായ സാംസ്കാരികാധിനിവേശത്തിന്റെ വക്താക്കള്‍ രാജ്യത്തിലെ ഏറ്റവും വലിയ ഈ മതന്യൂനപക്ഷത്തിന്റെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന നാനാവിധ വെല്ലുവിളികള്‍ പുറമെയും. ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെട്ടും തീവ്രവാദ-ഭീകരതാമുദ്രകള്‍ ചാര്‍ത്തപ്പെട്ടും അരക്ഷിതബോധത്തില്‍ കഴിയേണ്ട അവസ്ഥയുമുണ്ട് മുസ്ലിം യുവാക്കള്‍ക്ക്. ഇതുപോലുള്ള മൗലികപ്രശ്നങ്ങള്‍ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ പരിഹരിക്കാന്‍ ഭിന്നതകള്‍ക്കതീതമായി ഒന്നിക്കേണ്ട സമുദായത്തിലെ നേതാക്കളും പണ്ഡിതരും ഇപ്പോഴും മൂഢവിശ്വാസാചാരങ്ങളില്‍ അവരെ തളച്ചിടാനും വിലയേറിയ സമയവും അധ്വാനവും സമ്പത്തും അതിനായി ദുര്‍വിനിയോഗം ചെയ്യാനുമാണ് മാത്സര്യബുദ്ധിയോടെ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന തിക്ത യാഥാര്‍ഥ്യം വേദനാജനകവും ലജ്ജാകരവുമാണ്."

  "പരിശുദ്ധ പ്രവാചകന്റെ തലമുടി ആരെങ്കിലും സൂക്ഷിച്ചിരിക്കാം, ഇല്ലായിരിക്കാം. സൂക്ഷിച്ചവര്‍തന്നെ അത് തലമുറകള്‍ക്ക് കൈമാറിയിരിക്കാം, ഇല്ലായിരിക്കാം. എന്തായാലും പതിനാല് നൂറ്റാണ്ട് കാലത്ത് ഒരിക്കലെങ്കിലും എവിടെയെങ്കിലും അതിന്റെ പേരില്‍ ഇവ്വിധം ഒരു വിവാദവും വെല്ലുവിളിയും രംഗം കൊഴുപ്പിച്ചതായി കേട്ടുകേള്‍വിയില്ല. സാങ്കല്‍പികമോ യഥാര്‍ഥമോ ആയ പ്രവാചകകേശത്തിന്റെ സംഭരണത്തിനും പ്രദര്‍ശനത്തിനുമായി ആരാധനാലയം പണിത സംഭവവും ചരിത്രത്തിന് അപരിചിതമാണ്. നിര്‍ദിഷ്ട ആരാധനാലയത്തിന് 40 കോടി മുടക്കുന്നതാകട്ടെ, ലാളിത്യത്തിന്റെയും മിതവ്യയത്തിന്റെയും അനാര്‍ഭാടത്തിന്റെയും മുഖമുദ്രയായ മഹാപ്രവാചകനെ അപമാനിക്കുന്നതിന് തുല്യവും. സഹികെട്ട്, ഈ വൈരുധ്യവും അനൗചിത്യവും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരുടെനേരെയായി വികാരാവേശിതരായ കുഞ്ഞാടുകളുടെ കടന്നാക്രമണം."

  "നമ്മുടേത് ജനാധിപത്യ സാമൂഹിക ക്രമമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. ജനാധിപത്യത്തില്‍ ആര്‍ക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. പ്രകോപനത്തിനും സമാധാനഭഞ്ജനത്തിനും വഴിവെക്കരുതെന്നേയുള്ളൂ. സമാധാനപൂര്‍ണമായ ആശയസംവാദമാണ് ജനാധിപത്യത്തില്‍ അംഗീകൃതരീതി. 1986ല്‍ മാര്‍ക്സിസ്റ്റ് താത്ത്വികനായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് മതത്തിന്റെ അവിഭാജ്യഘടകമായ ശരീഅത്തിനെ വിമര്‍ശവിധേയമാക്കി. മുസ്ലിം കേരളം ഒറ്റക്കെട്ടായി അതിനെ ആശയപരമായും സമാധാനപരമായും നേരിട്ടു. ഒടുവില്‍ താന്‍ ശരീഅത്ത് പഠിച്ചിട്ടില്ലെന്ന് സമ്മതിച്ച് നമ്പൂതിരിപ്പാടുതന്നെ വിവാദത്തിന് വിരാമമിടുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇ.എം.എസോ മറ്റുള്ളവരോ അഭിപ്രായം പറയേണ്ടെന്നും അവര്‍ക്കതിന് അധികാരമില്ലെന്നും മാത്രം ആരും പറഞ്ഞില്ല. അനാവശ്യവും അപ്രസക്തവുമായ കേശക്കാര്യം സമൂഹമധ്യേ വലിച്ചിഴക്കുകയും വന്‍ വിവാദവിഷയമാക്കുകയും ചെയ്ത ശേഷം, അതേപ്പറ്റി സി.പി.എം സെക്രട്ടറി പിണറായി വിജയനോ മറ്റു രാഷ്ട്രീയക്കാരോ അഭിപ്രായം പറയരുതെന്ന് ശാഠ്യം പിടിച്ചിട്ടെന്തുകാര്യം? മുടി ആരുടേതായാലും കത്തുമെന്ന് പിണറായി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന് ഏതു മന്ദബുദ്ധിക്കും മനസ്സിലാവേണ്ടതാണ്. ഏതായാലും എല്ലാ മതങ്ങളും രോമ മതങ്ങളാണെന്ന് പറയാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ പ്രേരിപ്പിച്ചത് ഇത്തരം ബാലിശങ്ങളായ വികാരപ്രകടനങ്ങളാവുമോ?"

  മാധ്യമം എഡിറ്റോറിയല്‍. 22/2/2012

  ReplyDelete
 3. കാന്തപുരം മുസ്ലിം സമുദായത്തെ പറയിപിച്ചേ അടങ്ങു അല്ലെങ്കിലെ മുജാഹിദ് , ജമാഅത് , എന്‍ ഡീ എഫ് , സുന്നി എ പീ ,ഈ കെ എന്നൊക്കെ പറഞ്ഞിട്ട് അടിയാണ് അതിനിടക്കാണ്‌ പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇയാളുടെ മുടി പള്ളിയും പടച്ചോന്‍ തുണ ,അല്ലാതെ എന്ത് പറയാന്‍ . കുറെ എണ്ണം ഇറങ്ങികൊലും മത വാണിഭം നടത്താന്‍.. ഇവര്‍ ഒക്കെ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമായിരുന്നു ഈ നാല്പതു കോടി രൂപ എത്രെയോ പാവപെട്ടവരുണ്ട് നാട്ടില്‍ , നമിടെ സമുതായത്തില്‍ അതും അല്ലേല്‍ എത്ര പെണ്‍ കുട്ടികള്‍ ഉണ്ട് കല്യാണ പ്രായം ആയിട്ട് സാമ്പത്തിക ബുധിമുട്ടിനാല്‍ കെട്ടാതെ നില്‍ക്കുന്നു , ഇവരുടെ ഉന്നമനത്തിനായി ഉപയോഗിച്ച് കൂടെ , ഹേ അങ്ങനത്തെ നല്ല കാര്യം ഒന്നും ചെയ്യരുത്. വഴിയരികില്‍ സ്റ്റേജ് കെട്ടി അങ്ങോട്ടും ഇങ്ങോട്ടും കാഫിര്‍ ഏന് വിളികുംബോഴാനു ഇവര്‍ക് സമാധാനം ആകുന്നതു. പണ്ടിതന്മ്മാരെ വിമര്‍ശിക്കാന്‍ ഞാന്‍ ആള്‍ അല്ല പക്ഷെ ഇവരുടെ ഈ തരത്തില്‍ ഉള്ള കാട്ടി കൂട്ടലുകള്‍ കാണുമ്പോള്‍ പറഞ്ഞു പോകും . നമ്മള്‍ വെറുതെ മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ കഥ പത്രം ആയി പോവുകയാണ് ഇപ്പോള്‍.. .അപ്പോള്‍ പിന്നെ പിണറായി മാത്രം മോശമാക്കിയില്ല അങ്ങേരും കൊടുത്തു കാന്ത പുരത്തിന് ഒരു താങ്ങ് , കാത്തിരിക്കാം അടുത്ത വിഴുപ്പലക്കല്‍ ഇനി രാഷ്ട്രീയ വിഴുപലക്കല്‍ ആകാന്‍ ചാന്‍സ് ഇല്ല മതത്തിലെ ഗ്രൂപ്പുകള്‍ തമ്മിലാകും എല്ലാത്തിനും കാലവും ജനങ്ങളും, പടച്ചോനും സാക്ഷി ........

  ReplyDelete
 4. @ Salam Pottengal
  "രാജ്യത്താകെയും ഓരോ സമുദായത്തിലും വിഭാഗത്തിലും ചര്‍ച്ചക്കും സംവാദങ്ങള്‍ക്കും വിഷയീഭവിക്കേണ്ട ഒട്ടേറെ ജീവല്‍പ്രശ്നങ്ങള്‍ക്ക് നടുവിലാണിപ്പോള്‍ അത്യന്തം ബാലിശമായ കേശക്കാര്യം ആനക്കാര്യമായി ഉയര്‍ന്നിരിക്കുന്നത് എന്നത് കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലത്തെതന്നെ പരിഹസിക്കുന്നതാണ്."

  മാധ്യമത്തിന്റെ ഈ വരികളോട് യോജിപ്പില്ല. സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണിത്. അഴുകിയ രാഷ്ട്രീയം മാത്രമേ സമൂഹത്തില്‍ ചര്‍ച്ച ചെയ്യാവൂ എന്നില്ലല്ലോ. മതവും ചര്‍ച്ച ചെയ്യപ്പെടണം. എന്താണ് മതം എന്താണ് മതമല്ലാത്തത് എന്ന ഗൌരവതരമായ ഒരു ചര്‍ച്ചയുടെ തുരുത്തിലേക്ക് ഇത്തരം സംവാദങ്ങളെ അടുപ്പിക്കാനാവുമോ എന്നാണ് നോക്കേണ്ടത്.

  ReplyDelete
 5. ബൈ ഏലക്ഷന്‍ കോഴിക്കോട് ജില്ലയില്‍ ആയിരുന്നു എങ്കില്‍ പിണറായി ഇങ്ങിനെ പറയുമായിരുന്നോ?ഭരണം കിട്ടിയാല്‍ അച്ചുതാനന്ദനെ ഒഴിവാക്കാന്‍ പറ്റുമായിരുന്നു എങ്കില്‍ പിണറായി ഇത് പറയുമായിരുന്നോ?

  ReplyDelete
 6. @Basheer Vallikkunnu
  തീര്‍ച്ചയായും ബഷീര്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പാണ്.
  "കേശക്കാര്യം ആനക്കാര്യമായി" സമൂഹമധ്യത്തില്‍ ചര്ച്ചയക്കേണ്ട സാഹചര്യം സൃഷ്ടിച്ച കാന്തപുരത്തിന്റെ അല്‍പ ബുദ്ധിയെയാണ് ഈ എഡിറ്റോറിയല്‍ പരാമര്‍ശിക്കുന്നത് എന്നാണു അത് മുഴുവന്‍ വായിക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ അത് ചര്ച്ചയാക്കുന്ന പിണറായിയെയോ നമ്മളെയോ അല്ല ഈ മുഖപ്രസംഗം ഇവിടെ വിമര്‍ശിക്കുന്നത് എന്ന് ഞാന്‍ കാണുന്നു.
  ഒടുവില്‍ വരുന്ന വരികള്‍ നോക്കുക.
  "അനാവശ്യവും അപ്രസക്തവുമായ കേശക്കാര്യം സമൂഹമധ്യേ (കാന്തപുരം) വലിച്ചിഴക്കുകയും വന്‍ വിവാദവിഷയമാക്കുകയും ചെയ്ത ശേഷം, അതേപ്പറ്റി സി.പി.എം സെക്രട്ടറി പിണറായി വിജയനോ മറ്റു രാഷ്ട്രീയക്കാരോ അഭിപ്രായം പറയരുതെന്ന് ശാഠ്യം പിടിച്ചിട്ടെന്തുകാര്യം?"
  "മുടി ആരുടേതായാലും കത്തുമെന്ന് പിണറായി പറഞ്ഞപ്പോള്‍ അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെയാണെന്ന് ഏതു മന്ദബുദ്ധിക്കും മനസ്സിലാവേണ്ടതാണ്. ഏതായാലും എല്ലാ മതങ്ങളും രോമ മതങ്ങളാണെന്ന് പറയാന്‍ വൈക്കം മുഹമ്മദ് ബഷീറിനെ പ്രേരിപ്പിച്ചത് ഇത്തരം ബാലിശങ്ങളായ വികാരപ്രകടനങ്ങളാവുമോ?"

  ReplyDelete
 7. ബഷീറിന് മനസ്സറിഞ്ഞ ഒരു സല്യൂട്ട് ഞാനും നല്കുന്നു ...

  ReplyDelete
 8. basheerka, ee vakkukal 100% sathyam.

  "വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തരുതെന്നു പോലും ഒരു കാലത്ത് വാദിച്ച പുരോഹിത വര്‍ഗ്ഗത്തെയാണ്‌ കാന്തപുരം ഉസ്താദ് പ്രതിനിധീകരിക്കുന്നത്. പച്ചത്തുണിയില്‍ പൊതിഞ്ഞു അലമാരയില്‍ പൂട്ടിവേക്കേണ്ട ഒന്നാണ് ഖുര്‍ആന്‍ എന്നാണു മത പൌരോഹിത്യം കേരളക്കരയിലെ മുസ്ലിംകളെ പഠിപ്പിച്ചത്. സാധാരണക്കാരന്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിയാല്‍ അവരെപ്പറ്റിച്ചു ജീവിക്കുന്ന തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്ന സിമ്പിള്‍ ലോജിക്കാണ് ഇത്തരമൊരു നിലപാടിന് പിന്നിലുണ്ടായിരുന്നത്. വക്കം മൌലവി, കെ എം മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ ഉയര്‍ന്നു വന്ന മതനവോത്ഥാന പ്രസ്ഥാനങ്ങളാണ് ഇവക്കെതിരെ ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയത്. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മുസ്ലിംകളെ 'പഠിപ്പിച്ച'വരാണ് ഈ മുസ്ലിയാക്കന്മാര്‍ . പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ പോകരുതെന്ന് പോലും പറഞ്ഞ് നടന്നവര്‍ !!. അവര്‍ക്കെതിരില്‍ ഒരു ചെറിയ ന്യൂനപക്ഷം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ കഥയാണ് കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പറയാനുള്ളത്."

  ReplyDelete
 9. പിണറായി സഖാവിനു അത്രയ്ക്ക് 'അധിക കരുത്ത്' ഉണ്ടായിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് റഷ്യയിൽ അവരുടെ നേതാവിന്റെ മൃത ശരീരം പതിറ്റാണ്ടുകൾ എംബാം ചെയ്തു സൂക്ഷിച്ചതിനെ കുറിച്ച് വിമർശിക്കണമായിരുന്നു...

  എന്നു വെച്ച് ഈ വിഷയത്തിൽ ഇടപെടാൻ പാടില്ല എന്ന ചിലരുടെ അവകാശ വാദത്തോട് യോജിപ്പും ഇല്ല...

  എന്തു തന്നെയായാലും പൊതുവേ സംശയിക്കത്തക്ക വിധത്തിൽ ഒരു വിവാദം ഉണ്ടാകുമ്പോൾ സാമൂഹ്യ ജീവി എന്ന നിലക്ക് ഉത്തരവാദിത്തപ്പെട്ട ഒരു പൊതു പ്രവർത്തകൻ എന്ന അർഥത്തിൽ സ: പിണറായി വിജയനു സൗമ്യമായ രീതിയിൽ (ആശയ സംവാദത്തിനുതകും വിധം) അഭിപ്രായം പറയുന്നതിൽ യാതൊരു തെറ്റും ഇല്ല... മതമുള്ളവർക്കും അതില്ലാത്തവർക്കും അന്യ മതസ്ഥർക്കും എന്നും വിമർശിക്കാവുന്ന സംവാദങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിട്ട ഒരു സമഗ്ര ജീവിത സംഹിതയാണു ഇസ്ലാം എന്ന കാര്യത്തിൽ ഒരു മുസ്ലിമിനും; എന്നല്ല ആർക്കും തർക്കമുണ്ടാവില്ല...

  സത്യത്തിൽ ഈ അവസരം ദീനീ ആശയ പ്രചരണത്തിനു മുതൽക്കൂട്ടാവുന്ന തരത്തിൽ വിനിയോഗിക്കപ്പെടേണ്ടത് നമ്മുടെ ദീനീ സ്നേഹികളുടെ കടമയാണെന്നാണെന്റെ പക്ഷം..

  ReplyDelete
 10. @Salam
  അതെ, ആ എഡിറ്റോറിയലിന്റെ ആകെത്തുകയെ ഞാനും അംഗീകരിക്കുന്നു. തുടക്കത്തിലെ ആ കല്ലുകടി സൂചിപ്പിച്ചു എന്ന് മാത്രം.

  @Sameer Thikkodi
  >>സത്യത്തിൽ ഈ അവസരം ദീനീ ആശയ പ്രചരണത്തിനു മുതൽക്കൂട്ടാവുന്ന തരത്തിൽ വിനിയോഗിക്കപ്പെടേണ്ടത് നമ്മുടെ ദീനീ സ്നേഹികളുടെ കടമയാണെന്നാണെന്റെ പക്ഷം..<< exactly..

  ReplyDelete
 11. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ നടക്കുന്ന സംഭവങ്ങളില്‍ ആര്‍ക്കും തങ്ങളുടെ അഭിപ്രായം പറയാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. പിണറായിയും അതെ ചെയ്തുള്ളൂ. അത് അന്തിമ അഭിപ്രായമായി കണ്ടു സ്വീകരിക്കാനോ, നടപ്പില്‍ വരുത്താനോ അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞത്‌ പിണറായി ആയതുകൊണ്ട് ചില ദോഷൈകദൃക്കുകള്‍ അസഹിഷ്ണുതയോടെ അതില്‍ വര്‍ഗീയത ആരോപിക്കുന്നു. നിഷ്കളങ്ക വിശ്വാസികളെ പറ്റിക്കുന ആള്‍ദൈവ, ആത്മീയ തട്ടിപ്പുകളെ കുറിച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ വെറും രണ്ടുവരി മാത്രം ആണ് ഈ കേശവിഷയത്തെ കുറിച്ച് പറഞ്ഞതും. ശബാബും, വര്‍ത്തമാനവും, യൂട്ട്യൂബിലെ വാമൊഴി പ്രയോഗ വീഡിയോകളും വഴി കാന്തപുരത്തെ സ്ഥിരമായി ആക്രമിച്ചവര്‍ക്ക്‌ ഇങ്ങനെയൊരു മനംമാറ്റം ഉണ്ടാക്കാന്‍ പിണറായി വേണ്ടിവന്നു. അതിനും പിണറായിക്ക് ഒരു സല്യൂട്ട്.:-)

  ReplyDelete
 12. പക്ഷേ, വോട്ടു രാഷ്ടീയത്തിന്റെ കണക്കുകള്‍ പേടിച്ചു തിരുകേശം തട്ടിപ്പിനെതിരെ ക മ എന്നരക്ഷരം മിണ്ടാതെയിരിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്കിടയില്‍ സഖാവ് പിണറായി വേറിട്ട്‌ നില്‍ക്കുന്നുണ്ട്. അതിനൊരു സല്യൂട്ട് കൊടുത്തേ തീരൂ.

  ഈ നപുംസകങ്ങളില്‍ ആരൊക്കെ പെടും എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു

  ReplyDelete
 13. വോട്ടു രാഷ്ടീയത്തിന്റെ കണക്കുകള്‍ പേടിച്ചു തിരുകേശം തട്ടിപ്പിനെതിരെ ക മ എന്നരക്ഷരം മിണ്ടാതെയിരിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ - അങ്ങനെ വള്ളിക്കുന്നും കുഞ്ഞാലിക്കുട്ടിയെ തെറിവിളിക്കാന്‍ തുടങ്ങി.അപ്പോള്‍ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്!!

  ReplyDelete
 14. ആ മുസലിയാര്‍ 40 കോടിയല്ല 400 കോടിയുടെ പള്ളി പണിയട്ടെ പക്ഷെ ഒരു തിരു കേശത്തിന്റെ പേരില്‍ പള്ളി പണിയുന്നതാണ് എതിര്‍ക്കപെടെണ്ടത്

  ReplyDelete
 15. ജലീല്‍ ഒറ്റപ്പാലംFebruary 22, 2012 at 11:11 AM

  ബഷീര്‍ വള്ളിക്കുന്നു പറയുന്ന ചില കാര്യങ്ങളോട് യോജിക്കുന്നു ....മതത്തിന്റെ മേലങ്കി അണിഞ്ഞു ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം ...പക്ഷേ മൊത്തം ഫത്‌വ..പിണറായിയെ ഏല്‍പ്പിക്കുന്ന കാര്യത്തിനോട് യോജിപ്പില്ല ...ഓരോ മഹല്ലിലും ഇത് പോലെ ചൂഷണം ചെയ്യപ്പെടുന്ന ഒരു പാട് കുടുംബങ്ങള്‍ അനവധി ഉണ്ട് .... ആത്മീയ ചൂഷണത്തിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് ...

  ReplyDelete
 16. @ നാസു
  നിങ്ങള്‍ മനസ്സില്‍ കാണുന്ന എല്ലാവരും പെടും.

  @ ശ്രീജിത് കൊണ്ടോട്ടി
  പിണറായിയെക്കുറിച്ച് നല്ല നാല് വാക്ക് പറഞ്ഞാലെങ്കിലും നിങ്ങള്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്യുമെന്ന് കരുതി. പക്ഷെ അവിടെയും പാര തന്നെ!!. (ഹല്ലാ, നിങ്ങളിനി വി എസ്സിന്റെ ആളാണോ? )

  ReplyDelete
 17. കൂടുതല്‍ എന്ത് പറയാന്‍ ..!
  ബഷീര്‍ വള്ളിക്കുന്നിനും ഒരു സല്യൂട്ട് ..

  ReplyDelete
 18. ഇപ്പോള്‍ തന്നെ താങ്ങാവുന്നതിലും അധികം അന്തവിശ്വാസങ്ങളും അനാചാരങ്ങളും പൌരോഹിത്യം സൃഷ്ട്ടിച്ചിട്ടുള്ളതിനാല്‍, അവരെ കൂടുതല്‍ അന്തവിശ്വസങ്ങളിലേക്ക് നയിക്കാനാണ് വിലയേറിയ സമയവും അധ്വാനവും സമ്പത്തും ദുര്‍വിനിയോഗം ചെയ്തു കൊണ്ട് ഇപ്പോള്‍ ഒരു മുടിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്....

  പിണറായിക്ക് ഒരു സല്യൂട്ട് എന്റെ വകയും കിടക്കട്ടെ...!

  ReplyDelete
 19. @ശ്രീജിത് കൊണ്ടോട്ടി
  മുടി എന്ന് പറയുന്നത് മുറിച്ചു മാറ്റിയാല്‍ ബോഡി വെയ്സ്റ്റ് മാത്രമാണെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റം കുഞ്ഞാലിക്കുട്ടിയോ മുനീറോ കാണിക്കാത്തതിലുള്ള അങ്കലാപില്‍ നിന്ന് രക്ഷപെടാനാണ് ശ്രീജിത്തെ പിണറായിയില്‍ അവര്‍ വര്‍ഗീയത ആരോപിക്കുന്നത്. അല്ലാതെ ഇതില്‍ വര്‍ഗീയമായി ഒന്നും ഇല്ലെന്നു അവര്‍ക്കും അറിയാം. പിണറായിക്ക് വോട്ട് പൊളിറ്റിക്സ് ഉണ്ടാവാം. മലപ്പുറത്ത്‌ ഒരു തെരഞ്ഞെടുപ്പു വരുമ്പോള്‍ ഇനിയും പിണറായി മതപൌരോഹിത്യമെത്തയിലിരുന്നു ലാല്‍ സലാം പറഞ്ഞേക്കാം. അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ. politics makes strange bedfellows"
  എന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ.

  വി.എസ് എന്ന "dogmatic burden" പാടെ ഒഴിഞ്ഞു കിട്ടിയതിന്റെയും, പാര്‍ട്ടിയെ പൂര്‍ണ്ണവരുതിയിലാക്കിയതിന്റെയും ആശ്വാസത്തില്‍ പിണറായി രാഷ്ട്രീയസ്ഥലികയില്‍ കൂടുതല്‍ കരുത്തുള്ള ഒരു towering leader ആയി പരിണമിക്കുകയാണോ എന്ന നിലക്കും ഇതിനെ നോക്കി കാണാം

  ReplyDelete
 20. ഇതിലെ ആദ്യ കമന്ററെ പോലെ ഉള്ള ചിന്താശേഷി കണ്ട ജഡ്ജിമാര്‍ക്ക് (കട്: ജയരാജന്‍) പണയം വച്ച ചിലര്‍ ഉള്ള കാലത്തോളം മുടിയും മുട്ടയും ആയി ഇങ്ങനെ പലരും നാട്ടുകാരെ പറ്റിക്കാന്‍ ഇറങ്ങും.

  --
  പക്ഷേ, വോട്ടു രാഷ്ടീയത്തിന്റെ കണക്കുകള്‍ പേടിച്ചു തിരുകേശം തട്ടിപ്പിനെതിരെ ക മ എന്നരക്ഷരം മിണ്ടാതെയിരിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്കിടയില്‍ സഖാവ് പിണറായി വേറിട്ട്‌ നില്‍ക്കുന്നുണ്ട്. അതിനൊരു സല്യൂട്ട് കൊടുത്തേ തീരൂ. .. Yes you said it!

  ReplyDelete
 21. വിശുദ്ധ ഖുര്‍‌ആന്‍ കഴിഞ്ഞാല്‍ ലോക മുസ്‌ലികളുടെ ആധികാരികമായ അവലം‌ബങ്ങളാണ് ഹദീസ് ഗ്രന്ഥങ്ങളായ ‘സ്വഹീഹുല്‍ ബുഖാരിയും’ ‘സ്വഹീഹ് മുസ്‌ലിമും’. എന്തിനും ഏതിനും ബുഖാരിയിലുണ്ടൊ , മുസ്‌ലിമിലുണ്ടോ എന്ന് ചോദിക്കുന്നവര്‍ക്ക് തിരുശേഷിപ്പുകളുടെ പ്രാധാന്യത്തെക്കുറിക്കുന്ന ബുഖാരിയിലെയും മുസ്‌ലിമിലേയും ഹദീസുകള്‍ കാണാനാവാത്തതെന്ത് കൊണ്ടാണ് ? യുക്തികൊണ്ട് മാത്രം മതത്തെ വിലയിരുന്ന നിരീശ്വര പ്രസ്ഥാനങ്ങളുടെ അതേ നിലപാട് സ്വീകരിച്ച് സ്വഹീഹായ ഹദീസുകളെ യുക്തിക്ക് നിരക്കാത്തതെന്ന പേരില്‍ തള്ളിക്കളയുന്നുവെങ്കില്‍ മാപ്പര്‍ഹിക്കാത്ത അപരാധമാണത്. നബി തങ്ങളുടെ (സ) വിശിഷ്ടമായ മുടിയും വിയര്‍പ്പുമുള്‍പ്പെടെയുള്ള തിരു ശേഷിപ്പുകളുടെ പ്രാധാന്യത്തെക്കുറിക്കുന്ന ചില ഹദീസുകള്‍ ഒന്ന് കണ്ണോടിക്കൂ..
  തിരുശേഷിപ്പുകള്‍ മാലിന്യങ്ങളോ

  ReplyDelete
 22. വിനീതന്‍February 22, 2012 at 12:21 PM

  @കുഞ്ഞിക്ക
  കുഞ്ഞിക്കാ!!!!
  എന്നാ ഒന്ന് വല്ലിക്കയായി വളരുക?

  ReplyDelete
 23. ആ മുടി കത്തിയില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ആ പള്ളി പണിയിപ്പിച്ചു കൊടുക്കാം

  ReplyDelete
 24. പിണറായിക്കും ഇതെഴുതിയ വള്ളിക്കുന്നിനും, അഭിപ്രായ ശിരോമണികള്‍ക്കും എല്ലാം ഒരു ഒന്നൊന്നര സലൂട്ട്‌!.,
  നൂറു ശതമാനം സാക്ഷരത, മാങ്ങാത്തൊലി! കാലമെത്ര കഴിഞ്ഞാലും എന്നെപ്പോലെയുള്ള ദൈവങ്ങള്‍ നിങ്ങളുടെ കാശുകൊണ്ട് തന്നെ ലാവിഷായി ഇവിടെ വിലസും! അല്ലെങ്കില്‍ ബെറ്റുണ്ടോ?
  ഞാന്‍ കടവുള്‍

  ReplyDelete
 25. മുസ്ലിം സമുദായത്തെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളില്‍ മുന്നോട്ടു നയിച്ച പഴയ കാല നവോഥാന നായകരുടെ പിന്‍ഗാമികള്‍ക്ക് ഇന്ന് തെരഞ്ഞെടുപ്പു മാര്‍ക്കറ്റില്‍ സ്ഥാനമില്ലല്ലോ. വില പേശല്‍ തന്ത്രം പയറ്റുന്ന അമീരുമാരെയും, ശൈഖുനമാരെയും പാദസേവ നടത്താനും അവരുടെ അരമനകളില്‍ ചെന്ന് നട്ടെല്ല് വളക്കാനും മാത്രമേ കേരളത്തിലെ ഇടതു , വലതു രാഷ്ട്രീയക്കാര്‍ക്ക് സമയമുള്ളൂ. കേരളത്തില്‍ ഏതു ഭരണം വന്നാലും, ഭരണതണലില്‍ ഇക്കൂട്ടര്‍ എതിരാളികളെ അടിച്ചൊതുക്കാരാണ് പതിവും, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയില്ലാത്ത ഈ പുലികളും സിംഹങ്ങളും കൊലവിളിയും, കല്ലേറും, ഊര് വിലക്കും വരെ നടത്തിയിട്ടും ഇരകളോടൊപ്പം നില്‍ക്കാന്‍ ഒരു പാര്‍ട്ടിയും ഉണ്ടായില്ല. അത്തരം നിഷ്ക്രിയത്വത്തിന്റെ ഇടയിലൂടെയാണ് സ്വലാത്തും, മന്സിലും, മജലിസും, മുടിയും ഒക്കെ സമുദായത്തിനുള്ളില്‍ പ്രതിഷ്ഠ നേടുന്നത്. പുരോഗമനം എന്ന് അഹങ്കരിക്കുന്ന ഇടതു ബഹുജന സംഘടനകള്‍ ഇനിയെങ്കിലും സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങളോട് സഹകരിക്കെണ്ടിയിരിക്കുന്നു.

  ബാബരി മസ്ജിദ്‌ വിഷയം പോലെ മുസ്ലിം സമുദായത്തിന്റെ കുളം കലക്കിയാല്‍ രണ്ടു മീനെങ്കിലും കിട്ടുമെന്ന രാഷ്ട്രീയ ലക്‌ഷ്യം പിണറായിക്കോ, പ്രസ്ഥാനത്തിനോ ഇല്ലെന്നു മുസ്ലിം നവോഥാന സംഘടനകളെയെങ്കിലും തര്യപ്പെടുത്തെണ്ട ബാധ്യതയുമുണ്ട്. ബഷീര്‍ക്കയുടെ നിലപാടുകളോട് പൂര്‍ണ്ണമായും യോജിക്കുക്കയും , ഈ സംശയങ്ങള്‍ പങ്കു വെക്കുകയും ചെയ്യുന്നു

  ReplyDelete
 26. @Basheer Vallikkunnu...

  എഫ്.ബി-യില്‍ വച്ച് തന്നെ ബഷീര്‍ക്കായുടെ ഈ പോസ്റ്റിനു ഞാന്‍ റെഡ് സല്യൂട്ട് അടിച്ചതല്ലേ..:) എന്റെ കമന്റ് മറ്റൊരു "പാര" കമന്റിനുള്ള മറുപടിയാണ്‌. പോസ്റ്റിനോട് 'ഏറെക്കുറെ' യോജിക്കുന്നു. പിണറായിയുടെ പ്രസ്താവനയെ വി.എസും അനുകൂലിച്ചിട്ടുണ്ട്.;) പ്രസ്താവന നടത്തുന്നത് വി.എസോ, കുഞ്ഞാലിക്കുട്ടിയോ, പിണറായിയോ എന്തിനു വള്ളിക്കുന്നോ ആകട്ടെ.. യോജിക്കാനാവുന്നതാണെങ്കില്‍ മാത്രമേ യോജിക്കൂ.. അതാണ് എന്റെ പക്ഷം. എന്തായാലും വല്ലിക്കുന്നിനും ഇരിക്കട്ടെ ഒരു റെഡ് സല്യൂട്ട്...

  @ Sameer Thikkodi ലെനിന് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മൃതശരീരം എംബാം ചെയ്തുസൂക്ഷിക്കുന്നുണ്ട്. പല മത നേതാക്കളുടെയും മൃതദേഹങ്ങളും ഇങ്ങനെ ചെയ്യുന്നുണ്ട്. ഇതെല്ലം അന്ധവിശ്വാസം ആണെന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ല. പക്ഷെ മതങ്ങള്‍ അന്ധവിശ്വാസങ്ങളോട് സന്ധി ചെയ്യുന്ന പോലെ കമ്മ്യൂണിസ്റ്റ്-കാര്‍ക്ക് ഒരിക്കലും സന്ധി ചെയ്യാന്‍ ആവില്ല. അപ്പോള്‍ ആദ്യം പറഞ്ഞത് തന്നെ കൂടുതല്‍ പ്രശ്നമുള്ളത്...

  ReplyDelete
 27. പിണറായി പറഞ്ഞതിനും വേണം ചങ്കൂറ്റം. അതേറ്റ് പിടിച്ച് ഇസ്ലാമിനെക്കുറിച്ച് പഠിക്കാത്തവർ "അത് വെയ്സ്റ്റ് തന്നെ-- ആമീൻ" എന്ന് പറയുന്നവരെ എനിക്ക് മനസിലാവുന്നില്ല. പ്രവാചകന്റെ തിരുശേഷിപ്പുകൾ ആരാധിക്കപെടേണ്ടതല്ലെങ്കിലും "വെയ്സ്റ്റ്" എന്ന് പറഞ്ഞ് തള്ളുന്നതിന് മുൻപ് കാര്യങ്ങൾ അറിഞ്ഞ് സംസാരിക്കാൻ അഭ്യർത്ഥിക്കുന്നു. വാമൊഴി മതമൊന്നുമല്ലല്ലോ ഇസ്ലാം.പഠിക്കാനുള്ള രേഖകൾ ഉണ്ട് താനും.

  ReplyDelete
 28. പിണറായിക്ക് ഒരു "പച്ച " സല്യൂട്ട് ആയാലോ എന്തെ

  ReplyDelete
 29. വിനീതാ... ഹദീസുകളെ തള്ളിക്കളഞ്ഞ് വല്ലിക്കയാകാന്‍ ഞാനില്ല.

  ReplyDelete
 30. മുസ്‌ലിം സമുദായം ബ്രിട്ടീഷുകാരെക്കെതീരെ അവരുടെ വിദ്യഭ്യാസവും സംസ്കാരവും ബഹിഷ്കരിച്ച് സ്വാതന്ത്ര്യ സമരങ്ങളില്‍ ജിവന്‍ ത്യജിച്ചപ്പോള്‍ , പര്‍ദ ദരിച്ച് പെണ്‍ വേഷം കെട്ടി മുങ്ങിയവരും ബ്രിട്ടിഷുകാരന്റെ ശമ്പളം വാങ്ങി അവര്‍ പറയുന്ന് പ്രകാരം പറായുന്നിടത്ത് ഒപ്പിട്ട് റാന്‍ മൂളി നടന്നവരുമായ വഹാബി മൗലവിമാര്‍.. അവരുടെ പിന്‍‌തലമുറക്കാരനനായ ബഷീര്‍ വള്ളിക്കുന്ന്.. നിങ്ങള്‍ ഈ സമുദായത്തിനു വേണ്ടി കാന്തപുരം ചെയ്തതിന്റെ നൂറിലൊന്ന് ചെയ്തിട്ടാഅണ്‌ ഈ വിടുവായത്വമെങ്കില്‍ രസമുണ്ടായിര്‍ന്നു...

  ബ്രിട്ടിഷ് ചാരന്‍ ഹെം‌ഫറിന്റെ അനുയായി ഇബ്‌നു അബുദുല്‍ വഹാബിന്റെ വഹാബി പ്രസ് താനത്തിനു ഈ കളികൊണ്ടൊന്നും കേരളത്തില്‍ വേരുറക്കാന്‍ പോകുന്നില്ല എന്ന് മാത്രം പറയട്ടെ. നിങ്ങളിപ്പോല് പിണറായ്ക്ക് സല്യൂട്ട് അടിക്കുന്നു. അതില്‍ അത് ഭുതമില്ല. നിങ്ങളുടെ പ്രസ് ഥാനത്തിന്റെ ആളുകള്‍ തന്നെയല്ലേ ഗുജറാത്തില്‍ നരനായാട്ട് നടത്തിയ മോഡിയും കൂട്ടരും ചെയ്ത ( പള്ളി, മദ്രസ, മഖ്‌ബറ തകര്‍ത്തത് ) കാര്യത്തെ പ്രശംസിച്ച് എഴുതിയതും  പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
  ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം

  മുസ്‌ലിം ഉമ്മത്തിന്റെ ഇമാമുകൾ പറയുന്നത് കാണുക

  ReplyDelete
 31. @ Abdul Wadhood Rehman

  ഇവിടെ ആരും അല്ലാഹു അല്ലാത്ത ഒന്നിനെയും ആരാധിക്കുന്നില്ല. ആദരവിനെ ആരാധനയായി ചിത്രീകരിക്കുന്നത് വഹാബി പാതിരികളാണ്‌.. ഇപ്പോള്‍ പിണറായിക്ക് സല്യൂട്ട് അടിക്കുന്നതും അവര്‍ തന്നെ .. കാര്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുകളില്‍ കൊടുത്ത് ലിങ്കുകള്‍ ഉപകരിക്കും

  ReplyDelete
 32. ഈ പോസ്റ്റിന് നല്ല ഒരു സല്യൂട്ട്

  ReplyDelete
 33. ശ്രീരാജ്February 22, 2012 at 2:09 PM

  പിണറായി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷെ ഇത്ര ഒക്കെ ആയ സ്ഥിതിക്ക് തട്ടിപ്പ് ആണോ അല്ലയോ എന്ന് തെളിയുന്നത് വരെ ആ മുടി ഇനി സംരക്ഷിക്കപ്പെടണം എന്നാണു എന്‍റെ അഭിപ്രായം. ഒരു ഇന്ത്യന്‍ പൌരനു കിട്ടേണ്ട എല്ലാ പരിഗണനയും കാന്തപുരത്തിനും കിട്ടുകയും വേണം. പള്ളി പണിയരുത് എന്നൊന്നും സര്‍ക്കാര്‍ തീരുമാനിക്കേണ്ട ഒരു കാര്യവും ഇല്ല. പരാതിക്കാര്‍ക്ക് കോടതിയില്‍ പോകാമല്ലോ. ഇന്ത്യയില്‍ അനുവദിക്കാത്ത ഒരു കാര്യം ആണെങ്കില്‍ മാത്രം തടഞ്ഞാല്‍ പോരെ? ആളുകളെ പറ്റിക്കുന്ന എന്തെങ്കിലും കാന്തപുരം ചെയ്യുന്നുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രം തടഞ്ഞാല്‍ മതിയല്ലോ? അതിനു ഒരു കേസ്സ് ഫയല്‍ ചെയ്താല്‍ പോരെ? വ്യാജ മുടി കാണിച്ചു ആളുകളെ പറ്റിക്കുന്നു എന്ന് പറഞ്ഞു? ഈ കേസ്സ് കൊടുക്കുന്നത് ഒരു മുസ്ലീം ആകണമെന്നും നിര്‍ബന്ധം ഇല്ല. അപ്പോള്‍ പോലീസ് മുടി പിടിച്ചെടുത്തു പരിശോധനക്ക് അയക്കും അങ്ങനെ മനസിലാക്കാമല്ലോ?

  മുടി കത്തില്ല എന്നൊന്നും എനിക്ക് വിശ്വാസം ഇല്ല. പക്ഷെ പ്രവാചകന്‍റെ മുടി ആണോ എന്ന് സയന്റിഫിക് ആയി തെളിയിക്കാന്‍ ലോകത്തുള്ള ഏതെങ്കിലും ശാസ്ത്രന്ജന് കഴിയുമോ എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു. മിനിമം അതിന്റെ കാലപ്പഴക്കം എങ്കിലും തെളിയിക്കാന്‍ സാധിക്കും. അതിനു എല്ലാവര്ക്കും വേണ്ടി കാന്തപുരം അനുവദിക്കണം എന്നാണു എന്‍റെ അഭിപ്രായം. മുടി കത്തില്ല എന്നൊക്കെ പറഞ്ഞാല്‍ അന്ധവിശ്വാസം ആകാനെ സാദ്യത ഉള്ളു. പക്ഷെ അതിന്റെ കാലപ്പഴക്കം ലാബില്‍ തെളിയിക്കാം.

  ReplyDelete
 34. ഇപ്പോള്‍ മലുപ്പുരത് ഒരു തെരഞ്ഞെടുപ്പു നടക്കുകയാനെങ്കില്‍ പിണറായിയും ഹംസാക്കയും കാന്തപുരതിന്റെയ്മുടി ഇട്ട വെള്ളം അല്ല [ കാല്‍ കഴുകിയ വെള്ളം കുടിക്കും] .ഇക്കാലമിത്രായിട്ടും മുസ്ലിം ശരിയതിനേ കുറിച്ച് ഇവര്‍ ഒരു അഭിപ്രായം
  പറഞ്ഞിട്ടോണ്ടോ? ഇവര്‍ കമ്മ്യൂണിസ്റ്റുകാര്‍ ആണ് നാലു വോട്ടിനു വേണ്ടി നാളെ അപിപ്രയം മാറ്റുമ്പോല്‍ താങ്കള്‍ക്ക് അന്നും ഈ എഴുതിയത് ഓര്‍മ്മ വേണം!!

  ReplyDelete
 35. It seems Discussions on this topic is crossing all the limits and is reaching at a level of abusing prophet(Pbuh)and Muslims clapping for them. Muslims and Non-Muslims should equally understand what is the islamic ruling on this.Find below the article adopted from IslamQA.com - One of the leading websites issuing fatwas based on Quran and Authentic Sunnah, managed by shaikh salih Al Munajjid.(Rated No 1 Islamic website by Dr Bilal Philips) Please click the following link for more details.

  http://www.islamqa.com/en/ref/100105/

  Praise be to Allaah.
  The scholars are unanimously agreed that it is permissible to seek barakah from the relics of the Messenger (peace and blessings of Allaah be upon him), such as his hair, sweat and other things, because there is evidence to that effect.

  It was narrated that Anas ibn Maalik said: When the Messenger of Allaah (peace and blessings of Allaah be upon him) stoned the Jamrah and offered his sacrifice and shaved his head, he showed his right side to the barber and he shaved it, then he called Abu Talhah al-Ansaari and gave it to him. Then he showed him the left side and said: “Shave it.” So he shaved it, and he gave it to Abu Talhah and said: “Share it out among the people.” Narrated by Muslim (1305).

  And it was narrated from Anas that Umm Sulaym used to put out a mat of leather for the Prophet (peace and blessings of Allaah be upon him) and he would take a nap in her house. When the Prophet (peace and blessings of Allaah be upon him) fell asleep, she took some of his sweat and hair and kept it in a bottle, then she put it in some sukk (perfume made of musk). He [Thumaamah ibn ‘Abd-Allaah ibn Anas] said: When Anas ibn Maalik was dying, he left instructions that some of the sukk should be put in his hunoot (perfumes used in preparation of dead for burial). Narrated by al-Bukhaari (6281).

  This and other reports indicate that Allaah created barakah in the person of the Prophet (peace and blessings of Allaah be upon him) and whatever separated from it of hair, sweat and so on, from which barakah may be sought and one may hope for benefit there from in this world and the in the Hereafter. The One Who bestows this goodness is Allaah, may He be blessed and exalted.

  But the claim nowadays regarding the hairs or relics of the Prophet (peace and blessings of Allaah be upon him) is a claim for which there is no proof. Most of the claims that are made to that effect are lies and myths, such as their saying that this is a hair of the Prophet (peace and blessings of Allaah be upon him) because if it is placed in the sun it has no shadow. No attention should be paid to such words.Shaykh al-Albaani (may Allaah have mercy on him) said: We know that his relics – such as his garments, hair and so on – have been lost, and it is not possible for anyone to prove that any of them exist for certain. Al-Tawassul, p. 147.

  Based on this, it is not permissible to seek barakah from any water, unless it is known for certain that what was placed in it is a hair of the Prophet (peace and blessings of Allaah be upon him), but there is no way to prove that. We should beware of charlatans and liars and propagators of bid’ah, and we should acquire knowledge from people who are known to have knowledge of the Sunnah and who are defenders of the Sunnah and who strive hard to spread the Sunnah.

  And Allaah knows best.

  ReplyDelete
 36. @SAJEEREZHIMALA

  ഇതൊക്കെ ആവാം 'തിരു കേശം' എന്ന ലേബലില്‍ ഒരു വ്യാജ മുടി എന്ന ആശയം കാന്തപുരത്തിന്റെ ബുദ്ധിയില്‍ ഉദിച്ചത്...

  ReplyDelete
 37. @ Sajeer Ezhimala

  Discussions are not crossing the limits, but the 'veteran scholars of spiritual business' are trying to cross all the limits of Islamic fundamentals. They are mocking Islamic ideology in the public just for the sake of money. that is what exactly a real Muslim should worried about.

  ReplyDelete
 38. ഇന്നലെ (FEB 21 ) ബംഗ്ലാദേശ് ടി വിയില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. റസൂല്‍ (സ) യുടെ താടി അവര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന്.
  അത് ദാക്കയിലെ വലിയൊരു മസ്ജിദില്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആള്‍ക്കാരാണ് ദിവസവും താടി കാണാന്‍ അവിടെ എത്തുന്നത്.
  എന്നാണാവോ റസൂല്‍ (സ) താടി വാദിച്ചു അവര്‍ക്ക് കൊടുത്തത്? എ പി യില്‍ നിന്നുള്ള പ്രചോദനമാവാം ബന്ഗാളിക്കും ഇങ്ങിനെയൊന്ന് തുടങ്ങാന്‍ തോന്നിച്ചത്.
  ഈ പാപത്തിന്റെ പങ്കും എ പി വഹിക്കേണ്ടി വരുമല്ലോ എന്നോര്‍ക്കുമ്പോഴാണ്‌....

  ReplyDelete
 39. പിണറായിയുടേത് ധീരമായ ഇടപെടല് തന്നെയാണ്. അതു ഏറ്റുപിടിച്ചതാണെങ്കിലും അച്ചതാനന്ദന്റേതും ധീരതയാണെന്നേ പറയാനൊക്കൂ. ഇസ്ലാമിനെ അതിന്റെ പ്രമാണങ്ങളിലൂടെയും ചരിത്ര വസ്തുതകളിലൂടെയും നോക്കുകയാണെങ്കില് പിണറായി പറഞ്ഞതുപോലെത്തന്നെ പറയാനൊക്കൂ....

  ReplyDelete
 40. പിണറായിക്ക് റെഡ് സെലുട്ടു കൊടുക്കുന്ന ബഷീരന്മാര്‍ രസൂലിന്റെ മുടിയും നഖവും ബോഡി വേസ്റ്റ് എന്ന പിണറായി സഗാവിന്റെ പ്രസ്താവനയെ എങ്ങനെയാണ് കാണുന്നത് എന്ന് കൂടി വ്യക്തമാകിയാല്‍ കൊള്ളാമായിരുന്നു

  ReplyDelete
 41. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പണ്ടൊരു കമ്യുണിസ്റ്റ് നേതാവ് പറഞ്ഞിട്ടുണ്ടെങ്കില്‍,ഇന്ന് മതം പൊന്‍മുട്ടയിടുന്ന താറാവാണെന്ന് കാന്തപുരത്തിനെ പോലെയുള്ളവര്‍ തെളിയിക്കുന്നു.വല്ലയിടത്തു നിന്നും പറിച്ചു കൊണ്ട് വന്ന പൂട പ്രദര്‍ശിപ്പിച്ചു അത് കൊണ്ട് കാശുണ്ടാക്കാം എന്ന് കരുതുന്നവര്‍ തന്നെയാണ് സമുദായത്തിനെ മറ്റു മതസ്ഥരുടെ മുന്നില്‍ തേജോവധം ചെയ്യുന്നത്.പാവപെട്ട വിശ്വാസികളെ ചില്ലിക്കാശിനു വേണ്ടി ഒറ്റി കൊടുക്കുന്നത് ഇപ്പോള്‍ മതത്തിന്റെ കാവല്‍ ഭടന്മാര്‍ എന്ന് സ്വയം പ്രഖ്യാപിച്ചു പടക്കളത്തില്‍ ഇറങ്ങിയ തലേക്കെട്ട്കാര്‍ തന്നെയാണ്.എവിടെ നിന്നോ ഒപ്പിച്ചു കൊണ്ട് വന്ന പൂട പ്രദര്‍ശിപ്പുക്കുവാന്‍ താജ് മഹല്‍ പണിയുന്നവര്‍ ,ആ കാശ് കൊണ്ട് സാമൂഹിക നന്മക്കും ഉപകരിക്കുന്ന വല്ല പ്രവര്‍ത്തിയും ചെയ്തിരുന്നെങ്കില്‍,ഇവരുടെ ആത്മാര്തതയില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ലായിരുന്നു.ഇവര്‍ക്കൊക്കെ രാഷ്ട്രീയക്കാരെ വിമര്‍ശിക്കാമെങ്കില്‍ ,തിരിച്ചും ആവാം.സുന്നികളില്‍ തന്നെയുള്ള ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം പിന്തുണയുള്ള കാന്തപുരം മൊത്തം മുസ്ലിംകള്‍ക്ക് വേണ്ടിയും വാദിക്കുന്നു എന്ന് വരുത്തി തീര്‍ക്കുന്നത് മുസ്ലിം പൊതു സമൂഹം ഒറ്റകെട്ടായി അദ്ദേഹത്തിനെ ഈ ഉഡായിപ്പു പരിപാടിക്കെതിരെ പ്രതികരിക്കുന്നത് കൊണ്ടാണ്.ശാസ്ത്രവും സന്ഘേതിക വിദ്യയും ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് മുടിയും തൂക്കി പിടിച്ചു കൊണ്ട് വന്നു പാവപെട്ട മുസ്ലിംകളെ ശിലായുഗത്തിലേക്ക്‌ നയിക്കുന്ന ഇദ്ദേഹത്തിനെ പോലെയുള്ള നേതാക്കള്‍ക്ക് ജയി വിളിക്കുന്നവര്‍ ഇപ്പോഴു ഉണ്ട് എന്നറിയുന്നത് അത്ഭുതം ഉളവാക്കുന്നു.പിണറായി എന്ന അമുസ്ലിമായ രാഷ്ട്രീയക്കാരന്‍ തന്നെ വേണ്ടി വന്നു ഇത് ഒരു ചര്‍ച്ച ആക്കുവാന്‍.മുസ്ലിം സമുദായത്തിലെ കൊടി കെട്ടിയ നേതാക്കള്‍ ഇതിനെതിരെ കുറ്റകരമായ മൌനം പാലിച്ചത് ഏറ്റവും വലിയ ചതിയാണ്,സ്വന്തം കസേര നില നിര്‍ത്തുവാന്‍ കഷ്ടപെടുന്നവര്‍ക്ക് എന്ത് മുടി എന്ത് പൂട?

  ReplyDelete
 42. വള്ളിക്കുന്നിനുമൊരു സല്യൂട്ട്!

  ReplyDelete
 43. അല്ലാഹുവിന്റെ റസൂലിന്റെ ശേഷിപ്പുകൾ വേസ്റ്റാണേന്ന് പുലമ്പുന്ന ജാഹിലുകൾക്ക് സലൂട്ടടിക്കുന്ന ജാഹിലുകൾ ..

  അബൂജാഹിലിനു പണ്ട് കുറെ സലൂട്ടുകൾ കിട്ടിയതാ.. സല്യൂട്ടടിച്ച കൂട്ടത്തിൽ കുറേ പേർ പിന്നീട് ഇസ്ലാമായി.. ഈ കൂട്ടത്തിൽ നിന്നും അങ്ങിനെ പ്രതീക്ഷിക്കാം


  ദുൽഫുഖാർ

  ReplyDelete
 44. @ പ്രചാരകന്‍
  ആരാണ് ബ്രിടീഷുകാര്‍ക്ക് ചാരപ്പണി ചെയ്തത്? സമസ്തയുടെ സ്ഥാപകനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കു ബ്രിട്ടീഷുകാര്‍ പല സൌകര്യങ്ങളും നല്‍കി. ഖാന്‍ ബഹാദൂര്‍ പട്ടവും നല്‍കി. ബ്രിട്ടീഷ് പ്രഭു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ സമസ്ത സന്തോഷം രേഖപ്പെടുത്തി.
  ഇനിയും കേള്‍ക്കണോ?
  സമസ്തയുടെ ഒരു ഫതവാ:
  "സമസ്തക്കാര്‍ എല്ലാവരും കൊണ്ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവന്മേന്റ്റ് കക്ഷിക്കാര്‍ ആയിരിക്കുകയും വേണം"
  ഇനിയും നിങ്ങള്‍ ബ്രിട്ടീഷ് എതിര്‍പ്പ് പറയുന്നോ?
  ഇങ്ങ്ലീഷ്‌ പഠിക്കരുതെന്ന് പറഞ്ഞത് അവരോടുള്ള എതിര്‍പ്പ് കൊണ്ടാണോ?
  അങ്ങനെയെങ്കില്‍, ഇപ്പോള്‍ ഇംഗ്ലീഷ് പഠിക്കുന്നത് അവരോടു ഐക്യപ്പെട്ടതുകൊണ്ടാണോ?
  ഇനിയും അറിയണമെങ്കില്‍ ഈ ലിങ്കില്‍ നോക്കുക:
  http://www.youtube.com/watch?v=t4nJU33Zyzk

  ReplyDelete
 45. ആത്മീയ വാണിഭം നടത്താന്‍ വളക്കൂറുള്ള മണ്ണാണ് കേരളമെന്നു എല്ലാവരെക്കാളും കൂടുതല്‍ കാന്തപുരത്തിന് അറിയാം. കസ്രജിയുടെ അടുത്ത് ഈ മുടി ഇന്നോ ഇന്നലെയോ ഉണ്ടായതാകാന്‍ സാധ്യത ഇല്ലല്ലോ. പിന്നെ ഇപ്പോള്‍ മാത്രം കുറച്ചു മുടി കേരളത്തിലേക്ക് കൊണ്ട് വന്നത് എന്ത് കൊണ്ടാനെന്നു ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം അത് നബിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ചു ജനങ്ങളെ പൊട്ടീസാക്കി കോടികള്‍ ഉണ്ടാക്കാനുള്ള ഒരു ഗൂഡ തന്ത്രം മാത്രമാണെന്ന്. ശൈക്കുന സ്വര്‍ഗത്തിലേക്ക് പാസ്സ് മുറിച്ചു കൊടുക്കുന്ന കഥ പറഞ്ഞപ്പോള്‍ അതും തൊണ്ട തൊടാതെ വിഴുങ്ങിയ അനുയായികളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  ReplyDelete
 46. മുടിയും നഖവും മാത്രമല്ല, ശരീരത്തില്‍ നിന്നും പോകുന്ന മറ്റു മാലിന്യങ്ങളും ഇത് പോലെ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയാല്‍ അത് ആകെ കയ്ച്ചില്‍ ആകുമല്ലോ?

  ReplyDelete
 47. pinarayi is going to change is words, but still he did say a good word here. kudos to Pinarayi.

  ReplyDelete
 48. ഒന്ന് കത്തിച്ചുകാണിച്ചാല്‍ തീരുന്നതല്ലേ ഈ പ്രശ്നമെല്ലാം. ഒന്നുകില്‍ പ്രശ്നം തീരും. അല്ലെങ്കില്‍ മുടി തീരും.

  ReplyDelete
 49. Mr Basheer & Others

  It seems whoever responded to my comments didn't read my previous comment compleatly. Please read the last two paragraphs of the previous comment again.

  My point is that these are two different issues. One looting the unawareness of common folk to do spiritual businees and other questioning the basic principle of islamic ideology out of sheer ignorance.

  Please don't forget, after Quran, Hadees reported by Bukhari and Muslim is the basis of islam and in my previous comment i had already explained seeking baraka with prophets is proved as per saheeh hadeeth.

  ReplyDelete
 50. "വെയ്സ്റ്റ്" എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല. അത് മൂപ്പരുടെ personal belief. അതിനോട് മാന്യമായി വിയോജിച്ചാൽ പോരെ? ഈ പ്രസ്ഥാവനകളുടെ significance ആയിട്ട് എനിക്ക് തോന്നുന്നത്: മതകാര്യങ്ങൾ സംസാരിക്കുന്നത് പോലും taboo ആണെന്ന് പറയാതെ പറയുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് പിണറായിയുടെ പ്രസ്ഥാവന. അതിന് കാന്തപുരത്തിന്റെ മറുപടി ഒരു വെറും തമാശ മാത്രമല്ലേ? മൂപ്പരുടെ രാഷ്ട്രീയ ഇടപെടലുകൾ ആർക്കും അറിയില്ലെന്ന് പറയില്ലല്ലോ...

  ReplyDelete
 51. കാന്തപുരത്തിന്റെ "അതിമഹത്തായ" സംഭാവനകൾ കൊണ്ടാണ് സമസ്ത രണ്ടായി പോയതെന്ന ഞാനറിഞ്ഞത്

  ReplyDelete
 52. ബഷീറിന് മനസ്സറിഞ്ഞ ഒരു സല്യൂട്ട് ഞാനും നല്കുന്നു ...

  ReplyDelete
 53. "ശരീഅത് പിടിയില്ലാ ..." എന്ന് ഇ .എം .എസിനോട് പറയിപ്പിച്ച സമുദായം "പിണങ്ങാ റായി"യെ കൊണ്ടും പറയിപ്പിക്കും....വിടില്ല ...ഞങ്ങള്‍ കാന്തപുരത്തിന്റെ മക്കള്‍ .........

  ReplyDelete
 54. ഈ പ്രസ്താവന ചര്‍ച്ച ചെയ്യതിരിക്കനാവണം കേരളത്തിലെ മാധ്യമങ്ങള്‍ ആവേശത്തോടെ ആലന്ചെര്രി വിവാദം ഏറ്റു പിടിച്ചത് !!. പിന്നെ ബഷീര്‍ക്ക ഇത് ഇപ്പോള്‍ ഏറ്റു പിടിച്ചത് മുട്ടനാടിന്റെ ചോര കുടിക്കാന്‍ വെമ്പുന്ന ചെന്നായയെ പ്പോലെ ആണ്. ( ആ വകയില്‍ മാര്‍ക്സിസ്ടുകാര്‍ക്ക് പത്തു വോട്ടു കുറയുന്നേല്‍ കുറയട്ടെ) എന്നാ ഒരു സംശയം ഉണ്ട് കേട്ടോ .!!! .
  കഴിഞ്ഞ ഒന്ന് ഒന്നര പാതിറ്റാന്ടുകളായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയും ആള്‍ ദൈവങ്ങള്‍ക്ക് എതിരെയും കാര്യമായ എതിര്സ്വരങ്ങളും സംവാദങ്ങളും ഉയര്‍ന്നു വന്നിരുന്നില്ല. അത് ചെയ്യാന്‍ നെതിര്ത്വം നല്‍കേണ്ട പ്രസ്ഥാനമായ സി പി ഐ (എം) ആകട്ടെ അവരില്‍ പലരോടും സന്ധി ചെയ്തും സമരസപ്പെട്ടും തിരെഞ്ഞെടുപ്പ് ലാഭത്തിനായി നിലകൊണ്ടു.ഇക്കാലങ്ങളില്‍ ആള്‍ ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കൈവന്ന സ്വീകാര്യത പ്രബുദ്ധ കേരളത്തെ അമ്പരപ്പിക്ക തന്നെ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സഖാവ് പിണറായി പെട്ടെന്ന് ഒരു വെളിപാട് പോലെ ഇങ്ങിനെ പ്രതികരിക്കുന്നത് എന്തിനു? ഇപ്പോള്‍ കഴിഞ്ഞുപോയ പാര്‍ട്ടി സമ്മേളനത്തില്‍ നാം മാധ്യമങ്ങളില്‍ കണ്ടതുപോലെ സഖാവ് അച്യുതാനന്ദനെ ഒതുക്കുന്ന ഒരേ ഒരു അജണ്ട മാത്രമല്ല നടന്നത് എന്നതിന്റെ തെളിവ് കൂടി ആണ് പിണറായുടെ മാറ്റത്തിന് കാരണം. പി ഡി പി യോടും മറ്റും ഉണ്ടാക്കിയ സഖ്യത്തിന്റെ പേരിലും സാമുദായിക സംഘടനകളോടും വര്‍ഗീയത്യോടും സമരസപ്പെട്ടത്തിന്റെ പേരിലും കണക്കിന് വിമര്‍ശനം അദ്ദേഹം ഏറ്റു വാങ്ങിയിട്ടുണ്ട്. മറ്റൊന്ന് പാര്‍ടിയുടെ ന്യൂനപക്ഷങ്ങല്‍ക്കിടയിലെ വളര്‍ച്ചക്ക് ഇത്തരം ചര്‍ച്ചകളിലൂടെ യുള്ള ബോധവല്‍ക്കരണം ആവശ്യമാണ്‌ എന്നാ വീണ്ടുവിചാരവും ഇതിനു പിന്നിലുണ്ട്. അണികളുടെ രാഷ്ട്രീയ വിദ്യാഭ്യാസം എന്നാല്‍ പാര്‍ടി ഭരണകടന പഠിപ്പിക്കല്‍ മാത്രമല്ല എന്ന വിവേകവും ഉണ്ട്.ബഷീര്‍ക്ക പറഞ്ഞത് പോലെ മറ്റു പലരും വോട്ടു ബാങ്കിന്റെ പേരില്‍ സുഷുപ്തിയില്‍ ഇരിക്കുന്ന നപുംസകങ്ങള്‍ ആയിരിക്കുമ്പോള്‍ പിണറായി തുറന്ന സംവാദത്തിനു തുടക്കം ഇട്ടതു ആണത്തം തന്നെ. മാത്രവുമല്ല കാച്ചുവട്ടിലെ മണ്ണ് ഒഴുകിപോക്കാതിരിക്കാന്‍ ഇത്തരം രാഷ്ട്രീയ വിദ്യാഭ്യാസങ്ങള്‍ ആവശ്യവും ആണ്.
  സ്വാതന്ത്ര്യാനന്തര കാലത്ത് "ഹസരത്തുബാല്‍"" പള്ളിയില്‍ സൂക്ഷിച്ചു വെച്ച അവശിഷ്ടം നഷ്ടപെടുകയും പിന്നെ വീണ്ടെടുക്കയും ചെയ്ത അവസരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിവിട്ട ശബ്ദ കോലാഹലങ്ങളെ പണ്ടിട്ടു നെഹെരുവിന്റെ സമര്ധവും അവസോരോചിതവുമായ ഇടപെടലോടെ നിഷ്പ്രഭമാക്കി. ആ നിലക്ക് രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം വിവാദങ്ങളില്‍ ഇടപെട്ടു അഭിപ്രായം പറയാം. പിണറായി സൂചിപ്പിച്ചതുപോലെ പ്രവാചകന്റെ വാക്കുകള്‍ക്കു തങ്ങളുടെ പ്രവര്‍ത്തിയിലൂടെ വിവാദം ഉയര്‍ത്തിവിടുന്ന മത നേതാക്കള്‍ ആദരവ് കാണിക്കട്ടെ ..ഈ അന്ധവിസ്വാസ്സം നവോല്ധാനതിനും പുറകിലേക്ക് ( നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് ) സമൂഹത്തെ കൊണ്ട് ചെന്ന് എത്തിക്കയും അതുവഴി അവരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനും അവരെ ചൂഷണത്തിന് വിധേയമാക്കാനും മാത്രമേ ഉപകരിക്കൂ. പിണറായുടെ അഭിപ്രായത്തോട് വിവാദാപരമായി പ്രതികരിക്കുന്നവര്‍ക്ക് ചൂഷകരുടെ താല്പര്യം ആണ് ഉള്ളത്. അത് വര്‍ഗീയതയുടെ ചൂഷണം ആകാം .. വോട്ടു രാഷ്ട്രീയത്തിന്റെ ചൂഷണം ആകാം അതുമല്ല എങ്കില്‍ സാമ്പത്തിക ചൂഷണം ആകാം...
  എന്തായാലും ഈ ഒരു കാര്യത്തിലെങ്കിലും (രാഷ്ട്രീയ ) സത്യസന്ധമായി അഭിപ്രായം പറയാന്‍ കാണിച്ച ബഷീര്‍ക്കയുടെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു.

  ReplyDelete
 55. ഈ പ്രസ്താവന ചര്‍ച്ച ചെയ്യതിരിക്കനാവണം കേരളത്തിലെ മാധ്യമങ്ങള്‍ ആവേശത്തോടെ ആലന്ചെര്രി വിവാദം ഏറ്റു പിടിച്ചത് !!. പിന്നെ ബഷീര്‍ക്ക ഇത് ഇപ്പോള്‍ ഏറ്റു പിടിച്ചത് മുട്ടനാടിന്റെ ചോര കുടിക്കാന്‍ വെമ്പുന്ന ചെന്നായയെ പ്പോലെ ആണ്. ( ആ വകയില്‍ മാര്‍ക്സിസ്ടുകാര്‍ക്ക് പത്തു വോട്ടു കുറയുന്നേല്‍ കുറയട്ടെ) എന്നാ ഒരു സംശയം ഉണ്ട് കേട്ടോ .!!! .
  കഴിഞ്ഞ ഒന്ന് ഒന്നര പാതിറ്റാന്ടുകളായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയും ആള്‍ ദൈവങ്ങള്‍ക്ക് എതിരെയും കാര്യമായ എതിര്സ്വരങ്ങളും സംവാദങ്ങളും ഉയര്‍ന്നു വന്നിരുന്നില്ല. അത് ചെയ്യാന്‍ നെതിര്ത്വം നല്‍കേണ്ട പ്രസ്ഥാനമായ സി പി ഐ (എം) ആകട്ടെ അവരില്‍ പലരോടും സന്ധി ചെയ്തും സമരസപ്പെട്ടും തിരെഞ്ഞെടുപ്പ് ലാഭത്തിനായി നിലകൊണ്ടു.ഇക്കാലങ്ങളില്‍ ആള്‍ ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കൈവന്ന സ്വീകാര്യത പ്രബുദ്ധ കേരളത്തെ അമ്പരപ്പിക്ക തന്നെ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സഖാവ് പിണറായി പെട്ടെന്ന് ഒരു വെളിപാട് പോലെ ഇങ്ങിനെ പ്രതികരിക്കുന്നത് എന്തിനു? ഇപ്പോള്‍ കഴിഞ്ഞുപോയ പാര്‍ട്ടി സമ്മേളനത്തില്‍ നാം മാധ്യമങ്ങളില്‍ കണ്ടതുപോലെ സഖാവ് അച്യുതാനന്ദനെ ഒതുക്കുന്ന ഒരേ ഒരു അജണ്ട മാത്രമല്ല നടന്നത് എന്നതിന്റെ തെളിവ് കൂടി ആണ് പിണറായുടെ മാറ്റത്തിന് കാരണം. പി ഡി പി യോടും മറ്റും ഉണ്ടാക്കിയ സഖ്യത്തിന്റെ പേരിലും സാമുദായിക സംഘടനകളോടും വര്‍ഗീയത്യോടും സമരസപ്പെട്ടത്തിന്റെ പേരിലും കണക്കിന് വിമര്‍ശനം അദ്ദേഹം ഏറ്റു വാങ്ങിയിട്ടുണ്ട്. മറ്റൊന്ന് പാര്‍ടിയുടെ ന്യൂനപക്ഷങ്ങല്‍ക്കിടയിലെ വളര്‍ച്ചക്ക് ഇത്തരം ചര്‍ച്ചകളിലൂടെ യുള്ള ബോധവല്‍ക്കരണം ആവശ്യമാണ്‌ എന്നാ വീണ്ടുവിചാരവും ഇതിനു പിന്നിലുണ്ട്. അണികളുടെ രാഷ്ട്രീയ വിദ്യാഭ്യാസം എന്നാല്‍ പാര്‍ടി ഭരണകടന പഠിപ്പിക്കല്‍ മാത്രമല്ല എന്ന വിവേകവും ഉണ്ട്.ബഷീര്‍ക്ക പറഞ്ഞത് പോലെ മറ്റു പലരും വോട്ടു ബാങ്കിന്റെ പേരില്‍ സുഷുപ്തിയില്‍ ഇരിക്കുന്ന നപുംസകങ്ങള്‍ ആയിരിക്കുമ്പോള്‍ പിണറായി തുറന്ന സംവാദത്തിനു തുടക്കം ഇട്ടതു ആണത്തം തന്നെ. മാത്രവുമല്ല കാച്ചുവട്ടിലെ മണ്ണ് ഒഴുകിപോക്കാതിരിക്കാന്‍ ഇത്തരം രാഷ്ട്രീയ വിദ്യാഭ്യാസങ്ങള്‍ ആവശ്യവും ആണ്.
  സ്വാതന്ത്ര്യാനന്തര കാലത്ത് "ഹസരത്തുബാല്‍"" പള്ളിയില്‍ സൂക്ഷിച്ചു വെച്ച അവശിഷ്ടം നഷ്ടപെടുകയും പിന്നെ വീണ്ടെടുക്കയും ചെയ്ത അവസരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിവിട്ട ശബ്ദ കോലാഹലങ്ങളെ പണ്ടിട്ടു നെഹെരുവിന്റെ സമര്ധവും അവസോരോചിതവുമായ ഇടപെടലോടെ നിഷ്പ്രഭമാക്കി. ആ നിലക്ക് രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം വിവാദങ്ങളില്‍ ഇടപെട്ടു അഭിപ്രായം പറയാം. പിണറായി സൂചിപ്പിച്ചതുപോലെ പ്രവാചകന്റെ വാക്കുകള്‍ക്കു തങ്ങളുടെ പ്രവര്‍ത്തിയിലൂടെ വിവാദം ഉയര്‍ത്തിവിടുന്ന മത നേതാക്കള്‍ ആദരവ് കാണിക്കട്ടെ ..ഈ അന്ധവിസ്വാസ്സം നവോല്ധാനതിനും പുറകിലേക്ക് ( നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് ) സമൂഹത്തെ കൊണ്ട് ചെന്ന് എത്തിക്കയും അതുവഴി അവരെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനും അവരെ ചൂഷണത്തിന് വിധേയമാക്കാനും മാത്രമേ ഉപകരിക്കൂ. പിണറായുടെ അഭിപ്രായത്തോട് വിവാദാപരമായി പ്രതികരിക്കുന്നവര്‍ക്ക് ചൂഷകരുടെ താല്പര്യം ആണ് ഉള്ളത്. അത് വര്‍ഗീയതയുടെ ചൂഷണം ആകാം .. വോട്ടു രാഷ്ട്രീയത്തിന്റെ ചൂഷണം ആകാം അതുമല്ല എങ്കില്‍ സാമ്പത്തിക ചൂഷണം ആകാം...
  എന്തായാലും ഈ ഒരു കാര്യത്തിലെങ്കിലും (രാഷ്ട്രീയ ) സത്യസന്ധമായി അഭിപ്രായം പറയാന്‍ കാണിച്ച ബഷീര്‍ക്കയുടെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു.

  ReplyDelete
 56. ഇസ്ലാം അനുസരിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് പാപം അല്ലെ. ഇങ്ങേരു സൌദിയില്‍ എങ്ങാനും പോയാല്‍ തൂക്കി കൊല്ലില്ലെ?

  ReplyDelete
 57. ഇസ്ലാം അനുസരിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് പാപം അല്ലെ. ഇങ്ങേരു സൌദിയില്‍ എങ്ങാനും പോയാല്‍ തൂക്കി കൊല്ലില്ലെ?

  ReplyDelete
 58. @ SAJEER EZHIMALA: The same so called 'well accepted website' Islam QA has very particular ruling on a lot of other issues as well. For eg it says Photography is against sharia.

  Ohh.. May be that's why AP followers have never taken any photographs.. Oh.. Has anyone seen AP Usthad's photograph.. Didn't he appear ever on TV?

  http://islamqa.info/en/ref/365

  "Photography (tasweer) means the taking of pictures of living, animate moving beings, like people, animals, birds, etc. The ruling is that it is forbidden on the basis of a number of reports, such as the following...."

  If you dig in that website, there are nomber of other rulings like Niqaab etc, which most of AP followers in Kerala also don't follow.. So, why accept only a few of such rulings and deny others?

  **Sorry, I am not diverting the topic, just pointing out the conflicts and the 'STANDS' of so called well accepted website.**

  ReplyDelete
 59. ഒരു സല്യൂട്ട് ഞാനും..

  ReplyDelete
 60. മതത്തില്‍ ബ്ലോഗര്‍മാരും ഇടപെടേണ്ടെന്ന് പറയേണ്ടിവരുന്ന കാലം അത്ര വിദൂരമല്ലെന്ന് തോന്നുന്നു.

  സംശയിക്കണ്ട എപിക്കാരനല്ല. പക്ഷെ മതവിശ്വാസിയാണ്.

  ReplyDelete
 61. ആദ്യം വിചാരിച്ചത്‌ പിണറായി മുസ്ളിയാരും കാന്തപുരം സഖാവും തമ്മില്‍ ഒത്തുകളിച്ച്‌ കേശം കത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരിക്കുമെന്നാണ്‌. രാസലായനികളില്‍ മുക്കിയെടുക്കുന്ന മുടിയോ, വളരെ ഉയര്‍ന്ന ഊഷ്മാവില്‍ മാത്രം കത്തുന്ന വല്ല ഉരുപ്പടിയ്യോ കത്തിച്ച്‌ (കത്തിക്കാതെ) കാണിച്ച്‌ മന്ദബുദ്ദികളായ കാന്തകൂടാര കുഞ്ഞാടുകളെ ആനന്ദലഹരിയിലാടിക്കാന്‍ കഴിഞ്ഞേക്കും എന്ന ലാടവിദ്യ അദ്ധേഹം കാണിക്കുമെന്നാണ്‌ ആദ്യം വിചാരിച്ചത്‌.

  പക്ഷേ പിണറായി അവിടെന്നും മുന്നോട്ട്‌ പോയി 'ശരീര വേസ്റ്റ്കളെ' ആരാധിക്കുന്ന കാന്തപുരത്തെ വട്ടാക്കി. ഏതായാലും പ്രാമാണികമായി തെളിയിക്കാത്തിടത്തോളം അത്‌ ആരുടെയോ ബോഡി വേസ്റ്റ്‌ തന്നെയാണ്‌ ! പ്രത്വേകിച്ചും അല്‍ബാനി ഇങ്ങനെ പറയുമ്പോല്‍..

  Shaykh al-Albaani (may Allaah have mercy on him) said: We know that his (prophets) relics – such as his garments, hair and so on – have been lost, and it is not possible for anyone to prove that any of them exist for certain. Al-Tawassul, p. 147

  ഹദീസ്‌ ശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ്‌ എടുത്ത മഹാനായ അല്‍ബാനിക്കും മേലെയല്ലല്ലോ ഈ മത-മുതലാളി കാന്തപുരം. അല്‍ബാനി കാണാത്ത ഹദീസുകളൊന്നും കാന്തപുരം കണ്ടിരിക്കാന്‍ ഏതായാലും സധ്യതയില്ല.

  ReplyDelete
 62. ഇബ്‌ലീസ് ഒരുക്കിയ കെണി
  ഇസ്ലാമിക വിഷയങ്ങളില്‍ അവിശ്വാസിയായ പിണറായി വിജയന്‍ ഫത്‌വ കൊടുത്താല്‍ അത് സ്വീകരിക്കാന്‍ മാത്രം വിവരം കെട്ടവരല്ല മുസ്ലിംകള്‍ ..

  മുസ്ലിംകള്‍ക്ക് നബി(സ)യുടെ മുടി മാലിന്യമല്ല. അത് പവിത്രമാണ്. വേസ്റ്റ് എന്ന് പറഞ്ഞു കൊണ്ട് നബി(സ)യുടെ ആസാറുകളെ അധിക്ഷേപിക്കാന്‍ പിണറായി വിജയന്‍ വന്നാല്‍ മുസ്ലിമ്കളുടെ പ്രമാണങ്ങള്‍ വെച്ച് കൊണ്ട് മറുപടി പറയാന്‍ ഞങ്ങള്‍ മുസ്ലിംകള്‍ തയ്യാറാണ്..

  എന്നാല്‍ കാന്തപുരം മുസ്ലിയാര്‍ പൂജിക്കാന്‍ കൊണ്ട് വന്ന ഈ മുടി നബി(സ)യുടെ മുടി അല്ല. അത് ബോംബയ്ക്കാരന്‍ ജാളിയാവാല ഖസറജിക്ക് വിട്ട മുടിക്കെട്ടിലെ മുടിത്തുണ്ടമാണ്..

  ReplyDelete
 63. ഈ മുടിയുടെ ചരിത്രം എന്താണ് ഈനു അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്......

  ReplyDelete
 64. I think Nishana's comment should effectively disarm the brigadiers of medieval time-warps, that is those who love to cling on the literal meaning of words and sayings from a very distant past. Boy, you have to live in the present and think present yet try to retain all those timeless values that the godly guru's taught you but at the same time you have to be discreet when any of those "wisely words" run into conflict with your clear thoughts and rational logic.

  ReplyDelete
 65. ഈ നാല്പത് കോടി ചെലവാക്കുന്ന തിരുകേശപള്ളിയും , കണ്ണൂരില്‍ ആറര കോടിക്ക് മൂന്നര ഏക്കര്‍ സ്ഥലം വാങ്ങി ഇനി എത്രയോ കോടികള്‍ ചെലവാക്കി നിര്‍മ്മിക്കാന്‍ പോകുന്ന നായനാര്‍ അക്കാദമിയുമൊക്കെ ഒരു പോലെയാണ് ഞാന്‍ കാണുന്നത്. സിദ്ധാന്തങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയൊക്കെ പേരില്‍ സംഘടനകളും നേതാക്കളും അവര്‍ക്ക് നല്ല വരുമാനവുമൊക്കെ ഉണ്ടാവുമ്പോള്‍ പിന്നെ അവര്‍ എന്താണ് ചെയ്യേണ്ടത്? നല്ല സൌകര്യമുള്ള കെട്ടിടങ്ങള്‍ പടുത്തുകയര്‍ത്തുക തന്നെ. പരിപ്പ് വടയുടെയും കട്ടന്‍ ചായയുടെയും ഒക്കെ കാലം കഴിഞ്ഞില്ലേ. ഇപ്പോള്‍ നല്ല പണം വരവാണ്. ആര്‍ക്കും ഒന്നും മതിയാക്കാനോ നിര്‍ത്തിവെക്കാ‍നോ കഴിയില്ലാലോ? ഇനിയെന്ത് എന്ന ചോദ്യം ബന്ധപ്പെട്ട നേതാക്കളുടെ മനസ്സില്‍ പൊന്തിവരും. അതിന് തിരുകേശപള്ളിയായും നായനാര്‍ അക്കാദമിയായും അങ്ങനെ അനേകം കെട്ടിടങ്ങളുടെ പ്ലാനുകളായും ഉത്തരം മനസ്സില്‍ തെളിഞ്ഞുവരും.

  അതിനൊക്കെ വേണ്ടപ്പെട്ട ഒത്താശ ചെയ്തുകൊടുക്കാനേ ജനാധിപത്യസര്‍ക്കാരിന് കഴിയൂ. അല്ലാതെ അതിനൊന്നും അനുമതി നിഷേധിക്കാന്‍ ഇവിടത്തെ ഭരണഘടനപ്രകാരം സര്‍ക്കാരിന് കഴിയില്ല. 1400 വര്‍ഷത്തോളമായി ഇസ്ലാം മതം ഒരു പോറലുമില്ലാതെ നിലനില്‍ക്കുന്നു. പ്രവാചകന്റെ മുടിയുടെ ബലത്തില്‍ അല്ല ഇസ്ലാം മതം നിലനില്‍ക്കുന്നത്. നാല്പതാം വയസ്സില്‍ ആദ്യത്തെ വെളിപാട് മുതല്‍ പ്രവാചകനായി തീര്‍ന്ന മുഹമ്മദ് നബിക്ക് മരണം വരെ ലഭിച്ച വെളിപാടുകളാണ് ഇസ്ലാം മതത്തിന്റെ ആധാരശില. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ദൈവത്തിന്റെ ദൂതനായാണ് മുഹമ്മദ് നബി ആരാധിക്കപ്പെടുന്നത്.
  മുഹമ്മദ് നബി മാത്രമാണ് ഒരേയൊരു ദൈവദൂതന്‍ അല്ലെങ്കില്‍ പ്രവാചകന്‍ എന്ന് ഇസ്ലാമില്‍ ആരും കരുതുന്നില്ല. എത്രയോ പ്രവാചകന്മാര്‍ അവതീര്‍ണ്ണരായിട്ടുണ്ട് എന്നും മുഹമ്മദ് നബിയാണ് അന്ത്യപ്രവാചകന്‍ എന്നുമാണ് ഇസ്ലാം വിശ്വാസം. അങ്ങനെയെങ്കില്‍ മുഹമ്മദ് നബിയുടെ മുടിക്ക് മാത്രം എന്താണ് പ്രത്യേകത. മനുഷ്യശരീരം എല്ലാവര്‍ക്കും ഒന്നാണ്. പ്രവാചകന്മാരും മനുഷ്യപുത്രന്മാര്‍ തന്നെയാണല്ലൊ. ദൈവദൂതന്‍ എന്ന നിലയില്‍ മാത്രമാണ് പ്രവാചകന്മാര്‍ ഇതരമനുഷ്യരില്‍ നിന്ന് ആരാധ്യരാവുന്നത്. പ്രവാചകന്മാരുടെ ഭൌതികശരീരത്തെ ബഹുമാനിക്കാം എന്നല്ലാതെ ശരീരത്തിലെ ഏതെങ്കിലും ഭാഗത്തിന് പവിത്രത കല്പിക്കുന്നത് ശരിയല്ല.

  എങ്ങനെ നോക്കിയാലും മുടിയുടെ പേരില്‍ ഉയര്‍ത്തപ്പെടുന്ന പള്ളിക്ക് ഒരു ന്യായീകരണവുമില്ല. എന്നു വെച്ച് പള്ളി ഉയരാതിരിക്കുമോ? ഉയരുക തന്നെ ചെയ്യും. അത് ദൈവത്തിന് വേണ്ടിയോ പ്രവാചകന് വേണ്ടിയോ സാധാരണ മുസ്ലീം സഹോദരന്മാര്‍ക്ക് വേണ്ടിയോ ആയിരിക്കില്ല. പിന്നെയോ അതൊക്കെ കൈകാര്യം ചെയ്യാന്‍ നിയുക്തരായ ആളുകളുടെ സൌകര്യത്തിന് വേണ്ടി.

  ReplyDelete
 66. ഇത് തന്നെയല്ലെ നായനാര്‍ അക്കാദമിയുടെ കാര്യത്തിലും നടക്കുക. ഇ.എം.എസ്സിന്റെയും ഏ.കെ.ജി.യുടെയും ഒക്കെ നാമധേയത്തില്‍ പഠനഗവേഷണ കേന്ദ്രങ്ങളുണ്ട്. അതൊക്കെ ഉണ്ടായിട്ട് എത്ര മാര്‍ക്സിസ്റ്റ് അനുഭാവികളാണ് അവിടെ നിന്ന് പഠനവും ഗവേഷണവും നടത്തി പുറത്തിറങ്ങി വിപ്ലവത്തിന് കളമൊരുക്കുന്നത്. ബന്ധപ്പെട്ട നേതാക്കള്‍ക്ക് തങ്ങളുടേതെന്ന അവകാശബോധത്തോടെ ആസ്വദിച്ചുകൊണ്ട് കയറിയിറങ്ങാം. അത്ര തന്നെ.

  കണ്ണൂരില്‍ 14 വര്‍ഷമായി തിരുവേപ്പതി സ്പിന്നിങ്ങ് മില്‍ പൂട്ടിയിട്ട്. സമരം നിമിത്തമാണ് മില്‍ പൂട്ടിയത്. അന്ന് പടിയിറങ്ങിയ തൊഴിലാളികളില്‍ ചിലര്‍ കടം കയറി ആത്മഹത്യ ചെയ്തു. മറ്റ് ചിലര്‍ മരണപ്പെട്ടു. ഇപ്പോഴും ചിലര്‍ ജീവിച്ചിരിക്കുന്നുണ്ട്. ഒരൊറ്റ തൊഴിലാളിക്കും നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇത് വരെ കിട്ടിയിട്ടില്ല. തൊഴിലാളികള്‍ക്ക് ആനുകൂല്യം കൊടുക്കാന്‍ വേണ്ടി മില്ലും മില്‍ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ സ്ഥലവും വില്പനയ്ക്ക് വെച്ചു. സി.പി.എം. ഒരു ദിവസം ബക്കറ്റെടുത്ത് പിരിവ് നടത്തി. ആ പിരിവില്‍ കിട്ടിയ ആറര കോടിക്ക് സി.പി.എം. സ്ഥലം വാങ്ങി. ആ സ്ഥലത്തിന്റെ യഥാര്‍ഥ മതിപ്പ് വില അതിലും അധികമായിരിക്കും എന്ന് പറഞ്ഞിട്ട് ഫലമില്ലല്ലൊ. ഇപ്പോള്‍ അവിടെ ആ മൂന്നര ഏക്കറില്‍ നായനാര്‍ അക്കാദമി ഉയരുകയാണ്.

  അങ്ങനെ അക്കാദമി ഉയര്‍ന്നത്കൊണ്ട് എന്താണ് നേട്ടം. അത് കൈകാര്യം ചെയ്യാന്‍ അവസരം കിട്ടുന്നവര്‍ക്ക് ഒരു സംതൃപ്തി. അല്ലാതെ മാര്‍ക്സിയന്‍ അക്കാദമികള്‍ സ്ഥാപിച്ചാല്‍ വിപ്ലവം വരുമെന്ന് ആരെങ്കിലും കരുതുമോ? അപ്പോള്‍ സംഗതി ഇത്രയേയുള്ളൂ. ഇന്ന് പണത്തിന് ക്ഷാമം ഇല്ല. ഏത് പ്രസ്ഥാ‍നത്തിനും സംഘടനകള്‍ക്കും പിരിക്കാന്‍ ആ‍ളുണ്ടെങ്കില്‍ കോടികള്‍ വന്നു കുവിയും. അതെല്ലാം ഇങ്ങനെ ബില്‍ഡിംഗുകള്‍ എടുത്ത് ചെലവാക്കുക എന്നല്ല്ലാതെ മറ്റെന്താണ് ചെയ്യുക?

  അത്കൊണ്ട്, കഴിയുന്നത്കൊണ്ടല്ലേ 40കോടി ചെലവാക്കി പള്ളി പണിയുന്നത്, അതിന് മുടി ഒരു നിമിത്തം ആകുന്നു എന്നേയുള്ളൂ എന്ന് കരുതി വിവാദങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. എന്തിനാണ് വെറുതെ മതത്തെ തെരുവിലേക്ക് വലിച്ചിഴക്കുന്നത്. തിരുകേശപള്ളി വരുന്നത്കൊണ്ട് പ്രത്യേകിച്ച് ഗുണമില്ല്ലെങ്കിലും ദോഷമൊന്നുമില്ലല്ലൊ. പിന്നെ അനാചാരമാണ് എന്നാണെങ്കില്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും വേറെയും അനാചാരങ്ങള്‍ ഉണ്ടല്ലൊ. തിരുകേശപള്ളി ഇല്ലായിരുന്നെങ്കില്‍ എല്ലാം ഭദ്രമാണ് എന്ന് പറയാന്‍ പറ്റുമോ? അത്കൊണ്ട് പള്ളി പള്ളിയുടെ വഴിക്ക് നടക്കട്ടെ.

  ReplyDelete
 67. വെറും സല്യുട്ടല്ല .... റെഡ് സല്യുട്ട്....

  ReplyDelete
 68. ഇത്രമാത്രം അവഹേളിക്കപ്പെട്ട ഒരു പണ്ടിതനുണ്ടാവുമോ, ലോകത്ത്. സ്വന്തം സമുദായത്തിലെ ചെറിയൊരു ശതമാനം മാത്രം ജയ് വിളിക്കുന്ന ഇദ്ദേഹത്തെ ബാക്കി മുഴുവന്‍ സമുദായന്ഗങ്ങളും ഒരു കൊള്ളക്കാരനോ, തട്ടിപ്പുകാരനെയെപ്പോലെയല്ലേ നോക്കിക്കാണുന്നത്. ഇപ്പഴിതാ മറ്റു സമുദായത്തിലെ സഹോദരങ്ങളും ഇദ്ദേഹത്തിനെതിരെ കടുത്ത പ്രതിഷേധം പുറത്തു വിടുന്നു.
  പക്ഷെ ഈ ഒരു മുടിക്കച്ചവടം കൊണ്ട് നേട്ടം കിട്ടിയത് ഇസ്ലാമിക സമുദായത്തിന് തന്നെയാണ്. ഇദ്ദേഹമാണ് യഥാര്‍ത്ഥ മുസ്ലിം എന്നും ഇദ്ദേഹം നടത്തികൊണ്ടുപോവുന്ന ദര്ഗകളും മറ്റും അടങ്ങിയതാണ് യഥാര്‍ത്ഥ ഇസ്ലാം മതമെന്നും ധരിച്ചു വെച്ച സ്വന്തം സമുദായത്തിലെയും മറ്റു സമുദായത്തിലെയും സഹോദരങ്ങളെ യഥാര്ത്ത ഇസ്ലാം എന്താണെന്ന് അറിയിക്കുവാന്‍ ഈ കേശ പ്രശ്നം ഏറെ സഹായിച്ചിട്ടുണ്ട്.
  പിണറായിയുടെ ആദ്യത്തെ പ്രസ്താവന എല്ലാവര്ക്കും അന്ഗീകരികാം. പക്ഷെ രണ്ടാമത് നടത്തിയത് യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസത്തിലുള്ള കൈ കടത്തലാണ്. നബിയുടെ(സ) തിരുശേഷിപ്പുകള്‍ എന്നും ബഹുമാനത്തോടെ കാണാനേ എല്ലാ മുസ്ലിമുകള്‍ക്കും ആവൂ. അത് വെച്ചുള്ള കച്ചവടവും ആരാധനയും നടത്തുന്ന ആള്‍ ദൈവങ്ങളെ മാത്രം അദ്ദേഹത്തിനു വിമര്‍ശിക്കാമായിരുന്നു. മരണപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യശരീരം ഏറ്റവും ചീഞ്ഞുനാറുന്ന ഒരു വസ്തുവായി മാറിക്കഴിയും. പിന്നീടു അത് ഈ ഭൂമിയില്‍ നിന്നു തന്നെ നിഷ്കാസനം ചെയ്യേണ്ടതാണ്. അങ്ങിനെയുള്ള ഒരു വസ്തുവായ ലെനിന്റെ ശരീരം എംബാം ചെയ്തു ഭൂമിക്കു മേലെ നിലനിര്‍ത്തുന്നത് എന്തിനെന്നു കൂടി പിണറായി പറയണം....

  ReplyDelete
 69. This comment has been removed by the author.

  ReplyDelete
 70. This comment has been removed by the author.

  ReplyDelete
 71. മതത്തിനു മതത്തിന്റെതായ കാഴ്ചപ്പാട് ഉണ്ട് .പിണറായിക്ക് പിണറായിയുടെതുമായ കാഴ്ചപ്പാട് ഉണ്ട് .പക്ഷെ അതിനുള്ള തന്റേടം വിജയന്‍ സഖാവിനുണ്ട് .അത് ഇവിടെ ഒരു പൊതുപ്രവര്‍ത്തകനും
  ഇല്ല്ലയെന്നതാണ് നഗ്നസത്യം .അഭിവാദ്യങ്ങള്‍ നേതാവേ .

  ReplyDelete
 72. തിരുകേശം എന്നല്ല,മതത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രിയക്കാര്‍ പറയുന്ന അഭിപ്രായങ്ങള്‍ ഇത്രമാത്രം ശ്ലാഘിക്കപ്പെടാന്‍ മാത്രം ഉണ്ടോ? ബഷീര്‍.തിരുകേശ വിവാദം പ്രമാണിക അടിസ്ത്താനത്ത്തില്‍ കേരളത്തിന്റെ തെരുവുകളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ട് പോലും അത് ശിരസ്സെറ്റി നടക്കുന്ന വിഭാഗത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് പരിശോധിക്കപ്പെടണം. തദ്വിഷയകമായി കേരളിയ മുസ്ലിംകളും മിടിയകളും ഒന്നടങ്കം കാന്തപുരം ഗൃപ്പിനു പ്രതികുലമായിട്ടു പോലും എന്ത് വ്യതിയാനമാണ് സംഭവിച്ചത്?അല്ലെങ്കില്‍ പിന്നെ ഇത് പോലെയുള്ള ബ്ലോഗേഴുതുകള്‍ / പ്രതിവാദങ്ങള്‍ കൊണ്ട്ട് എന്ത് ഗുണം? നിങ്ങള്‍ അടക്കമുള്ളവര്‍ ചെയ്യുന്നതും കാന്തപുരം ചെയ്യുന്നതും സമുഹത്തെ കുത്തനെ നിറുത്തി വ്യ്ഭിച്ചരിക്കുകയാണ് എന്ന് മറക്കരുത്...

  ReplyDelete
 73. തെരഞ്ഞെടുപ്പ് അടുത്താല്‍ വോട്ടിനുവേണ്ടി എമ്പാടും വര്‍ഗീയത കളിച്ച സഖാവാണ് പിണറായി. മലബാറിലെ ഏതെങ്കിലും ഒരു ഉപതെരഞ്ഞെടുപ്പ് പശ്ചാതലത്തിലായിരുന്നെങ്കില്‍ പിണറായി ഈ കേശം കത്തിക്കല്‍ നടത്തുമായിരുന്നോ എന്ന സംശയം ബാകിയുണ്ട്. പിറവത്ത് കാന്ത വോട്ടിനേക്കാള്‍ ബിജെപി വോട്ടു കൂടുതലാണെന്നതും വസവാസ് ഉണ്ടാക്കുന്നു. എന്നാലും നമുക്ക് പറയാം ഇത്തിരി ചങ്കുറപ്പ് ഈ വിഷയത്തില്‍ പിണറായി കാണിച്ചു എന്ന്.

  ReplyDelete
 74. This comment has been removed by the author.

  ReplyDelete
 75. വളരെ നല്ല പഞ്ചുള്ള ഒരു പോസ്റ്റു . ആശംസകള്‍..

  ReplyDelete
 76. എന്തോ ഒരു ലാപം എവിടെയോ മണക്കുന്നു ..വെറുതെ ഒരു വെടി സഖാവ് പൊട്ടിക്കില്ല .

  ReplyDelete
 77. >>>>>പിണറായിയെ നയിക്കുന്ന സാമാന്യ യുക്തിയല്ല മത വിശ്വാസികളെ നയിക്കുന്നത് .അവര്‍ക്ക് വേണ്ടത് മത പ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതന്മാരുടെ വിശദീകരണങ്ങളും ആണ് .അതിന്റെ ശേഷം മാത്രമേ സാമാന്യ യുക്തി വരുന്നുള്ളൂ .<<<<<

  എന്നു വച്ചാല്‍ പിണറായി ഈ വക വിഷയങ്ങളേപ്പറ്റി അഭിപ്രായം പറയരുതെന്ന്. കാന്തപുരത്തിനു പറ്റിയ അനുയായി തന്നെ.

  ReplyDelete
 78. >>>>>പിണറായിക്ക് ഒരു "പച്ച " സല്യൂട്ട് ആയാലോ എന്തെ<<<<<

  എന്തിന്?മുസ്ലിം  പ്രവാചകന്റെ മുടിയും വേസ്റ്റ് എന്നു പറഞ്ഞതിനോ?

  ReplyDelete
 79. >>>>>പിണറായിക്ക് റെഡ് സെലുട്ടു കൊടുക്കുന്ന ബഷീരന്മാര്‍ രസൂലിന്റെ മുടിയും നഖവും ബോഡി വേസ്റ്റ് എന്ന പിണറായി സഗാവിന്റെ പ്രസ്താവനയെ എങ്ങനെയാണ് കാണുന്നത് എന്ന് കൂടി വ്യക്തമാകിയാല്‍ കൊള്ളാമായിരുന്നു<<<<<

  നല്ല കാര്യം. നടക്കുന്ന കാര്യം വല്ലതും  പറയിന്‍. ബഷീറിന്റെ വായില്‍ നിന്നത് കേള്‍ക്കാനാണു ഉദേശ്യമെങ്കില്‍ നടക്കില്ല. മറ്റ് റെഡ് സല്യൂട്ട് കാരും പറയില്ല.

  ഇവിടെ കണ്ടത് കാന്തപുരത്തോടുള വെറുപ്പാണ്. അല്ലാതെ പിണറായി പറഞ്ഞതിനോടുള്ള ഇഷ്ടമൊന്നുമല്ല. മുസ്ലിം പ്രവാചകന്റെ തലമുടിയും നഖവും വേസ്റ്റാണെന്ന് ഒരു മുസ്ലിമിനും പറയാന്‍ നാവു പൊന്തില്ല..

  ReplyDelete
 80. >>>>>ഒന്ന് കത്തിച്ചുകാണിച്ചാല്‍ തീരുന്നതല്ലേ ഈ പ്രശ്നമെല്ലാം. ഒന്നുകില്‍ പ്രശ്നം തീരും. അല്ലെങ്കില്‍ മുടി തീരും.<<<<<

  തീരില്ലല്ലോ. മുസ്ലിം പ്രവാചകന്റെ മാത്രമല്ല. ഏത് മനുഷ്യന്റെ തലമുടി കത്തിച്ചാലും കത്തും. അത് കത്തില്ല എന്നൊക്കെ പറയുന്നവര്‍ വെറുതെ തമാശ പറയുന്നതാണ്. മറ്റൊന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞലും കാന്തപുരം ഇത് കത്തിക്കാനൊന്നും പോകില്ല അതറിഞ്ഞു കൊണ്ടു തന്നെയാണ്, വെല്ലുവിളിക്കുന്നവരും അത് ചെയ്യുന്നത്.

  കാന്തപുരം പള്ളിയോ കൂടാരമോ പണിയട്ടെ. ഇഷ്ടമില്ലാത്തവര്‍ അവിടെ പോകേണ്ട. അത്രക്ക് നിഉസാരമല്ലേ ഈ പ്രശ്നം? പള്ളി പണിയനുദേശിക്കുന്നെങ്കില്‍ കാന്തപുരം അത് പണിയും. ഒരു സര്‍ക്കരിനുമത് തടയാനാകില്ല. പിന്നെ അവിടെ ഉള്ളത് പ്രവാചകന്റെ മുടിയാണോ ഏതെങ്കിലും അറബിപെണ്ണിന്റെ മുടിയാണോ എന്നതൊന്നും സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ല. അത് മുസ്ലിം ജാതികളെയും ഉപജാതികളെയും ബാധിക്കുന്ന പ്രശ്നം മാത്രം. മുടി കത്തുമോ ഇല്ലയോ എന്നൊക്കെ പൊതു വേദികളില്‍ കിടന്ന് അടികൂടിയാല്‍ കേട്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കും. പിണറായി അതേ ചെയ്തുള്ളു. അതിഷ്ടമില്ലെങ്കില്‍ ഇതൊക്കെ പൊതു വേദിയിലിട്ട് അലക്കാതിരിക്കുക.

  ReplyDelete
 81. ഈ പോസ്റ്റ്‌ നന്നായി. വീണ്ടും എഴുതുക

  ReplyDelete
 82. വെറുതെ മുംബൈയില്‍ നിന്നും കൊണ്ടുവന്ന ഒരു മുടിക്ക് വേണ്ടി ഇത്രയ്ക്കും വിവാദം വേണമോ? അതേറ്റു പിടിക്കാന്‍ കുറെ കഴുതകളും. ബഷീറിന്റെ ഈ പോസ്റ്റിലെ കമന്റുകള്‍ കാണുമ്പോള്‍ കഴുത എന്ന വാക്ക് വീണ്ടും വീണ്ടും ഓര്‍ത്തു പോകുന്നു. എന്റെ അറിവില്‍ ഇസ്ലാം ഒരിക്കലും വിഗ്രഹ ആരാധനയോ ദ്രവ്യ ആരാധനയോ നടത്താറില്ല. പിന്നെ എന്തിനു ഒരു 'കെട്ടു' മുടിക്ക് വേണ്ടി പള്ളി പണിയണം? സഖാവ് പിണറായി പറഞ്ഞപോലെ മാലിന്യങ്ങളെ അല്ല ആരാധിക്കേണ്ടത്....

  ReplyDelete
 83. കാന്തപുരം പള്ളിയോ കൂടാരമോ പണിയട്ടെ. ഇഷ്ടമില്ലാത്തവര്‍ അവിടെ പോകേണ്ട. അത്രക്ക് നിഉസാരമല്ലേ ഈ പ്രശ്നം? പള്ളി പണിയനുദേശിക്കുന്നെങ്കില്‍ കാന്തപുരം അത് പണിയും. ഒരു സര്‍ക്കരിനുമത് തടയാനാകില്ല. പിന്നെ അവിടെ ഉള്ളത് പ്രവാചകന്റെ മുടിയാണോ ഏതെങ്കിലും അറബിപെണ്ണിന്റെ മുടിയാണോ എന്നതൊന്നും സര്‍ക്കാരിനെ ബാധിക്കുന്ന വിഷയമല്ല. അത് മുസ്ലിം ജാതികളെയും ഉപജാതികളെയും ബാധിക്കുന്ന പ്രശ്നം മാത്രം. മുടി കത്തുമോ ഇല്ലയോ എന്നൊക്കെ പൊതു വേദികളില്‍ കിടന്ന് അടികൂടിയാല്‍ കേട്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കും. പിണറായി അതേ ചെയ്തുള്ളു. അതിഷ്ടമില്ലെങ്കില്‍ ഇതൊക്കെ പൊതു വേദിയിലിട്ട് അലക്കാതിരിക്കുക.>>>>  അങ്ങനെ തന്നെയായിക്കോട്ടെ..കാളിദാസാ...പക്ഷെ മുടി വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ അടികൂടാന്‍ അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ എല്ലാ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഖുര്‍ആനും ഹദീസുമാണ്.എന്നാല്‍ കേട്ട് നില്‍ക്കുന്ന പിണറായി അടിപിടിയില്‍ ഇടപെടുന്നത് ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയല്ല,മറിച്ച് നിരീശ്വര-ഭൌതിക യുക്തിയിലൂടെയാണ്.ഈ പിണറായി യുക്തി 'വിശ്വാസികള്‍ക്ക്‌' മുഴുവനും അസ്വീകാര്യാമാണ്.അത് കൊണ്ടാണ് തര്‍ക്കത്തിലുള്ള സമസ്ത പണ്ഡിതന്മാര്‍ ഇരുകൂട്ടരും പിണറായിയെ എതിര്‍ക്കുന്നത്.അതായത്‌ മതവിധികളിലും മറ്റും ഇടപെടുന്നത് വിവേകമുള്ള രാഷ്ട്രീയക്കാര്‍ക്ക്‌ ചേര്‍ന്നതല്ല എന്ന അര്‍ത്ഥത്തിലാണ് അല്ലാതെ വ്യാക്തി എന്ന നിലക്ക് മതവിഷയത്തില്‍ പിണറായിക്ക്‌ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ല എന്നര്‍ത്ഥത്തിലല്ല.

  ReplyDelete
 84. പ്രവാചകന്‍റെ തിരു കേശം കത്തുമോ ഇല്ലയോ എന്നുള്ളത് പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല.

  എല്ലാ മുടിയും കത്തും അത് കൊണ്ട് പ്രവാചകന്‍റെ മുടിയും കത്തും എന്ന പിണറായി യുക്തി പോലെ....ലോകത്ത് ഒരൊറ്റ കന്യകയും പ്രസവിച്ചിട്ടില്ല അത് കൊണ്ട് കന്യാമറിയം പ്രസവിചിട്ടുണ്ടെങ്കില്‍ കന്യാമറിയം കന്യകയല്ല എന്ന് വേണമെങ്കിലും പിണറായിക്ക്‌ പറയാം.മാത്രമല്ല ദൈവം തന്നെയില്ലെന്ന് പിണറായി പറഞ്ഞാലും ദൈവനിഷേധ പിണറായി പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്പ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും വിശ്വാസികള്‍ക്ക്‌ കഴിയില്ല.അതിനെയാണ് ജനങ്ങളുടെ ആധിപത്യം എന്ന് പറയുന്നത്.അത് കൊണ്ടാണ് പണ്ടാരോ പറഞ്ഞത്...
  "ഒരു ജനതക്ക്, അവർ ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ"
  (കോപി പേസ്റ്റ് കമെന്റ്റ്‌)

  ReplyDelete
 85. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമൂഹത്തിലെ പ്രശ്നങ്ങളെ കേട്ടില്ലാന്നു നടിക്കുന്ന 'ഉമ്മന്‍സ്‌ ' കള വരുത്.... അഴിമതി വിഷയത്തിലും പെണ്‍വാണിഭ വിഷയത്തിലും ഇട പെടാമെങ്കില്‍ നാല്പതു കോടിയുടെ ഒരു തട്ടിപ്പ് നടക്കുന്നത് കണ്ടിട്ടും കണ്ടില്ലാന്നു നടിക്ക്കാന്‍ വോട്ടു ബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ക്കെ കഴിയൂ ...

  ഒരു അഴീകോ ടു മാഷിന്റെ കുറവ് നല്ലവണ്ണം അറിയുന്നുണ്ട് അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ പിണരയായിക്ക് ..ഇത്തരം പണി കുറഞ്ഞേനെ.

  ReplyDelete
 86. >>>>>പക്ഷെ മുടി വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ അടികൂടാന്‍ അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ എല്ലാ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഖുര്‍ആനും ഹദീസുമാണ്.എന്നാല്‍ കേട്ട് നില്‍ക്കുന്ന പിണറായി അടിപിടിയില്‍ ഇടപെടുന്നത് ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കിയല്ല,മറിച്ച് നിരീശ്വര-ഭൌതിക യുക്തിയിലൂടെയാണ്.ഈ പിണറായി യുക്തി 'വിശ്വാസികള്‍ക്ക്‌' മുഴുവനും അസ്വീകാര്യാമാണ്.<<<<<<

  അലിഭായി,

  മുടി വിഷയത്തില്‍ ഏത് പ്രമാണങ്ങളെ അടിസ്ഥാനമാക്കി മുസ്ലിം ജാതികള്‍ അടികൂടുന്നു എന്നത് അമുസ്ലിങ്ങളെ ബാധിക്കില്ല. അടികൂടുന്നു എന്നതാണ്‌ അവരെ ബാധിക്കുന്നത്. പൊതുവേദികളില്‍ അടികൂടുമ്പോള്‍ അവര്‍ പ്രതികരിക്കും. പിണറായി അതേ ചെയ്തുള്ളു. നിങ്ങള്‍ അടികൂടാന്‍ പാടില്ല എന്നൊന്നും പിണറായി പറഞ്ഞിട്ടില്ല. നിങ്ങള്‍ അടികൂടിക്കോളൂ. തലമുടിയില്‍ ഈച്ച വന്നിരിക്കുമോ അതിനു നിഴലുണ്ടോ, അത് കത്തുമോ എന്നൊക്കെ പരീക്ഷിച്ച് മുസ്ലിങ്ങളെ പഠിപ്പിച്ചോളൂ. പക്ഷെ അതിനേക്കുറിച്ച് ആരും മിണ്ടരുത് എന്ന ഫത്വ കേരളത്തില്‍ തല്‍ക്കാലം നടക്കില്ല. സൌദി അറേബ്യയിലോ ഇറാനിലോ നടക്കും.

  കുര്‍ആനും ഹദീസും അടിസ്ഥാനമാക്കി പ്രതികരിക്കേണ്ട യാതൊരു ബാധ്യതയും പിണറായിക്കോ മറ്റുള്ളവര്‍ക്കോ ഇല്ല. സമാന്യ യുക്തിയെ അടിസ്ഥാനമാക്കിയാണു പിണറായി പ്രതികരിച്ചത്. താങ്കളേപ്പൊലുള്ളവര്‍ക്കില്ലാത്ത സാമാന്യ യുക്തിയെ അടിസ്ഥാനമാക്കി. പിണറായി പ്രതികരിച്ചു. അനേകം മുസ്ലിങ്ങള്‍ ആ പ്രതികരണത്തിന്റെ പേരില്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അതിന്റെ അര്‍ത്ഥം പിണറായിയുടെ യുക്തി കുറച്ചു വിശ്വാസികള്‍ക്ക് സ്വീകാര്യമാണെന്നാണ്. അതാണു സത്യം.

  ReplyDelete
 87. >>>>>എല്ലാ മുടിയും കത്തും അത് കൊണ്ട് പ്രവാചകന്‍റെ മുടിയും കത്തും എന്ന പിണറായി യുക്തി പോലെ....ലോകത്ത് ഒരൊറ്റ കന്യകയും പ്രസവിച്ചിട്ടില്ല അത് കൊണ്ട് കന്യാമറിയം പ്രസവിചിട്ടുണ്ടെങ്കില്‍ കന്യാമറിയം കന്യകയല്ല എന്ന് വേണമെങ്കിലും പിണറായിക്ക്‌ പറയാം.<<<<<<

  അലിഭായി,

  "എല്ലാ മുടിയും കത്തും അത് കൊണ്ട് പ്രവാചകന്‍റെ മുടിയും കത്തും", എന്നത് പിണറായി യുക്തി യല്ല. സുബോധമുള്ള എല്ലാ മനുഷ്യരുടെയും യുക്തിയാണ്. വള്ളിക്കുന്ന് ഉള്‍പ്പടെയുള്ള അനേകം മുസ്ലിങ്ങളുടെ യുക്തിയാണ്.

  കന്യാമറിയം കന്യകയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ ആരെങ്കിലും മാനാഞ്ചിറ മൈതാനിയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചാല്‍ പിണറായി അതിനോടും പ്രതികരിക്കും. സംശയമുണ്ടെങ്കില്‍ അതൊന്ന് സംഘടിപ്പിച്ചു നോക്ക്.

  ReplyDelete
 88. >>>>>മാത്രമല്ല ദൈവം തന്നെയില്ലെന്ന് പിണറായി പറഞ്ഞാലും ദൈവനിഷേധ പിണറായി പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തോല്പ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും വിശ്വാസികള്‍ക്ക്‌ കഴിയില്ല.അതിനെയാണ് ജനങ്ങളുടെ ആധിപത്യം എന്ന് പറയുന്നത്.അത് കൊണ്ടാണ് പണ്ടാരോ പറഞ്ഞത്...
  "ഒരു ജനതക്ക്, അവർ ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ".<<<<<<  അലിഭായി,

  ദൈവം ​ഇല്ലെന്നുതന്നെയാണു പിണാറായി എന്നും പറഞ്ഞിട്ടിള്ളത്.

  പിണറായിയുടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയാണ്, വിശ്വസികളുടെ ജോലി എന്നത് കേരളത്തിലെല്ലാവര്‍ക്കും അറിയാം. പക്ഷെ എല്ലാ വിശ്വാസികളും അത് ജീവിത ലക്ഷ്യമായി കാണുന്നില്ല. അതിന്റെ തെളിവാണ്, മലപ്പുറം  ഒഴികെയുള്ള ജില്ലകളില്‍ പിണറായിയുടെ പാര്‍ട്ടി ഇന്നും ശക്തമായി നിലനില്‍ക്കുന്നതും, തെരഞ്ഞെടുക്കപ്പെടുന്നതും. ഇന്നും ഏഴാം നൂറ്റാണ്ടിലും ഒന്നാം നൂറ്റാണ്ടിലും ജീവിക്കുന്ന ചിലര്‍ ഇപ്പോഴും അത് വൃതമായി എടുക്കുന്നുണ്ടാകാം. അതിനെ ആരും ജനാധിപത്യം എന്നു വിളിക്കില്ല. സ്വതന്ത്ര മനസോടെ വോട്ടവകാശം ഉപയോഗിക്കുന്നതിനെയാണ്, ജനാധിപത്യം എന്നു വിളിക്കുന്നത്. പ്രവാചകന്റെ മുടി കത്തുമോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി വോട്ടു ചെയ്യുന്നത് ജനാധിപത്യമല്ല, മതാധിപത്യമാണ്. ഫത്വകളും ഇടയലേഖനങ്ങളും നിയന്ത്രിക്കുന്നതിനെ സുബൊധമുള്ള ആരും ജനാധിപത്യം എന്നു വിളിക്കില്ല.

  "ഒരു ജനതക്ക്, അവര്‍  ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ" എന്നല്ല ആപ്തവാക്യം, "ഒരു ജനതക്ക്, അവര്‍  അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ" എന്നാണത്. അത് വളരെ ശരിയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ല അത് തെളിയിച്ചു. പെണ്‍വാണിഭക്കാരനെയും ജുഡീഷ്യറിയെ പോലും വ്യഭിചരിക്കുന്നവനെയും ഭരണാധികാരിയാക്കി അവിടത്തെ ജനത തെരഞ്ഞെടുത്തു. അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ ലഭിക്കുകയും ചെയ്തു.

  ReplyDelete
 89. @അലിഭായ്

  "പക്ഷെ മുടി വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ അടികൂടാന്‍ അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ എല്ലാ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഖുര്‍ആനും ഹദീസുമാണ്."

  ഒരു മുടി കത്തുമോന്നു അറിയണമെങ്കില്‍ ഖുറാന്‍ പടിക്കനമോ മാഷേ? എന്ത് മണ്ടത്തരമാ പറയുന്നത്? വെറുതെ ഖുറാനെ ഇതിലേക്ക് വലിചിഴക്കല്ലേ

  ReplyDelete
 90. തള്ളെ കലിപ്പുകള് തീരനില്ലല്ലോ... എന്തിര് പ്യാച്ചി, എന്തൊരു മുടി ആണെടെ ഇത്?

  അപ്പൊ ഇക്കണ്ട കാലം കേരളത്തിലെ മുസ്ലീങ്ങള് മുടിയെ പ്രാര്‍ത്ഥിച്ചത്വൊക്കെ വേസ്റ്റായി,ഇല്ലേ? മ്മക്കും മ്മടെ ആള്വാള്‍ക്കും ഒന്നും മനസ്സിലായ്ട്ടില്ല്യാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ...നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്ന്. ഞാന്‍ നബിയോട് ചോയിച്ചതാ; ഈ മുടി കാന്തപുരത്തിന്റെ കയില്‍ ഉള്ള കാര്യം ആള്‍ക്കറിയ്യോന്ന്.മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്പ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.

  ആരീം പറഞ്ഞട്ട് കാര്യല്യ ക്ടാവേ.ഇദ് അങ്ങന്‍ത്തെ ഒര് സലണ്.കണ്ടോടത്ത്്‌ന്നൊക്കെ ആളില്ല്യാത്ത മുടീം സാമാനങ്ങളും ഒക്ക്യാ കൊണ്ടന്ന് ഇവിട്യാ തട്ടും. അതങ്ങടാ കെടന്ന് ചീഞ്ഞട്ട് അഞ്ചുവെളക്കിന്റവട വര ശൂരടിക്കും. മ്മടെ കാന്തപുരം ഗോസായിക്കുന്നാ കഴിഞ്ഞപ്പ വെറയ്കാനാ തൊടങ്ങീല്ല്യോ?

  കന്തപുരോ... ബഷീറും ഞാനും കൂടെ ഒരു ബ്ലോഗ്‌ഴുതാന്‍ പോവ്വാട്ടോ... ഒരു ആള്‍ ദ ബെസ്റ്റ് പറഞ്ഞേ...

  ReplyDelete
 91. പിണറായിക്ക് സല്യൂട്ട് അടിക്കുന്ന വള്ളിക്കുന്നിനോടും മറ്റ് കാന്തപുരം വിരോധികളോടും ഒന്ന് ചോദിക്കട്ടെ..

  പിണറായി പറയുന്നു. പ്രവാചകന്‍റ്റെ വാക്കുകളാണ്‌ എടുക്കേണ്ടത് എന്ന് .. അതിനു സല്യൂട്ട് ഉണ്ടല്ലോ

  പ്രചാരകനും ഒരു സല്യൂട്ട് അടിക്കുന്നു.


  പ്രവാചകര്‍ മുഹമ്മദ് നബി തങ്ങള്‍ ഹജ്ജത്തുല്‍ വിദാഇല്‍ തല മുണഡനം ചെയ്ത് ആ മുടി മുഴുവനും ജനങ്ങളുടെ ഇടയില്‍ വിതരണം ചെയ്യാന്‍ (ഇഖസിമൂ ബൈനന്നാസ്.... ) കല്പിച്ചു..

  അത് എന്തിനാണെന്ന് ഒന്ന് പറയാമോ ?
  അതോ അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ലേ
  ആ ഹദീസ് വ്യാജമാണോ ?

  ReplyDelete
 92. @പ്രചാരകന്‍


  അത് 'വേ' ഇത് 'റെ'.... പ്രവാചകന്റെ മുടി അല്ലേ വിതരണം ചെയ്യാന്‍ പറഞ്ഞത്? അല്ലാതെ വ്യാജ മുടി അല്ലല്ലോ?

  ReplyDelete
 93. പിണറായിയുടെ കമന്റ് വ്യാജമുടി എന്നല്ല. എല്ലാ മുടിയും എന്നാ അനോണി..

  ReplyDelete
 94. ബാര്‍ബര്‍February 25, 2012 at 1:30 PM

  പ്രവാചകന്റെ മുടി കുറഞ്ഞത്‌ ചെവിയുടെ അത്രയും ഏറിയാല്‍ തോള് വരെയും ഉണ്ടായിരുന്നു. മുടി മുറിക്കുകയും വളരുകയും ചെയ്തിരുന്നതിനാല്‍ ഈ ലെവലില്‍ മുടി നിന്നിരുന്നു. എന്നാല്‍ മക്കയില്‍ വരുമ്പോള്‍ അദ്ധേഹത്തിന്റെ മുടിക്ക് നാല് മടക്കു ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹം തന്റെ മുടിയും കട്ടിയുള്ള താടിയും ആരാധിച്ചിരുന്നു. ഇപ്പോഴും ഒരു ചീപ്പും കണ്ണാടിയും കത്രികയും പ്രകൃതി ദത്തമായ ടൂത്ത് ബ്രഷും കൂടെ കൊണ്ട് നടന്നിരുന്നു. മുടി ഉള്ളവര്‍ അതിനെ പരിപാലിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

  അദ്ദേഹം മുടിയില്‍ എണ്ണ പുരട്ടിയിരുന്നു.

  ജാബ്ബിര്‍ ബിന്‍ സമുറ ഒരിക്കല്‍ അദ്ധേഹത്തിന്റെ "വെളുത്ത" മുടിയെ കുറിച്ച് ചോദിച്ചു: അപ്പോള്‍ നബി മറുപടി പറഞ്ഞത് എണ്ണ പുരട്ടുമ്പോള്‍ അത് (വെള്ള മുടി) കാണില്ല. അല്ലാത്തപ്പോള്‍ കാണും എന്നാണ്.

  അതായത് തന്റെ നരച്ച മുടി നബി ഡൈ ചെയ്തു സൂക്ഷിച്ചിരുന്നു എന്ന് വ്യക്തമാണ്
  പ്രവാചകന്റെ മുടിയും കത്തും, നിഴല്‍ വീഴും, നരക്കും... ഒരിക്കലും തനിയെ വളരില്ല കത്താതെയും ഇരിക്കില്ല...

  ReplyDelete
 95. @പ്രചാരകന്‍


  കാന്തപുരത്തിന്റെ കയില്‍ ഉള്ളത് കത്തില്ലെങ്ങില്‍ അത് ഒറിജിനല്‍ മുടി ആയിരിക്കില്ല. മുടി പോലെ എന്തോ സാധനം ആകാം. ഇന്ന് വിലയേറിയ പാവകളിലും മറ്റും ഉപയോഗിക്കുന്ന സിന്തെറ്റിക് ഹെയര്‍ തീ പിടിക്കാത്തത് ആണ്.

  പിണറായിക്ക് അങ്ങനത്തെ മുടിയെപ്പറ്റി അറിയില്ലായിരിക്കും...

  ReplyDelete
 96. @പ്രചാരകന്‍

  @"പ്രവാചകര്‍ മുഹമ്മദ് നബി തങ്ങള്‍ ഹജ്ജത്തുല്‍ വിദാഇല്‍ തല മുണഡനം ചെയ്ത് ആ മുടി മുഴുവനും ജനങ്ങളുടെ ഇടയില്‍ വിതരണം ചെയ്യാന്‍ (ഇഖസിമൂ ബൈനന്നാസ്.... ) കല്പിച്ചു..

  അത് എന്തിനാണെന്ന് ഒന്ന് പറയാമോ ?"


  എന്തായാലും കോടികള്‍ മുടക്കി പള്ളി പണിതു അതില്‍ സൂക്ഷിക്കാന്‍ ആവില്ല.

  ഇതിനെ നമുക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാം. അന്നത്തെ കാലത്ത് ആളുകള്‍ താടിയും മുടിയും നീട്ടി ഭ്രാന്തന്‍ മട്ടില്‍ ആയിരിക്കാം നടന്നിരിക്കുക, എന്നാല്‍ പ്രവാചകന്‍ തന്റെ മുടി ഭംഗിയായി സൂക്ഷിച്ചിരുന്നു. "മുടി ഉള്ളവര്‍ അതിനെ സംരക്ഷിക്കണം" എന്ന പ്രവാചകന്റെ വാക്ക് അദ്ദേഹം തന്റെ മുടി വിതരണം ചെയ്തു ആളുകള്‍ക്ക് മനസിലാക്കി കൊടുത്തു എന്നും കരുതാം. നല്ല വൃത്തി ആയി നടക്കണം എന്ന് മാത്രമേ പ്രവാചകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവൂ

  ReplyDelete
 97. ഒരു മുടി കത്തുമോന്നു അറിയണമെങ്കില്‍ ഖുറാന്‍ പടിക്കനമോ മാഷേ? എന്ത് മണ്ടത്തരമാ പറയുന്നത്? വെറുതെ ഖുറാനെ ഇതിലേക്ക് വലിചിഴക്കല്ലേ>>>

  @അനോണീ..
  ""ഒരു"" മുടി കത്തുമോ ഇല്ലയോ എന്നുള്ളത് മതവിഷയമല്ല.അത് കൊണ്ട് അത് കത്തുമോ ഇല്ലയോ എന്നറിയണമെങ്കില്‍ സാമാന്യയുക്തി ഉപയോഗിച്ചാല്‍ മതി.എന്നാല്‍ ആ സാമന്യയുക്തിയെ സാമാന്യവല്ക്കരിച്ചു നബിയുടെ മുടിയും കത്തിച്ചാല്‍ കത്തും എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയില്ല.കാരണം,നബിയുടെ മുടിയാവുമ്പോള്‍ അത് മതവിഷയമാണ്.മുസ്ലിം ലോകം മതവിഷയങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസുമാണ്.തര്‍ക്ക വിഷയത്തിന് ആവശ്യമായ തെളിവുകള്‍ ഈ പ്രമാണങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ബാഹ്യയുക്തി(പ്രമാണങ്ങള്‍ക്ക് പുറമെയുള്ള) പരിഗണിക്കുകയുള്ളൂ.

  ReplyDelete
 98. താങ്കളേപ്പൊലുള്ളവര്ക്കി搕ല്ലാത്ത സാമാന്യ യുക്തിയെ അടിസ്ഥാനമാക്കി. പിണറായി പ്രതികരിച്ചു. അനേകം മുസ്ലിങ്ങള്‍ ആ പ്രതികരണത്തിന്റെ പേരില്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്തു. അതിന്റെ അര്ത്ഥം പിണറായിയുടെ യുക്തി കുറച്ചു വിശ്വാസികള്ക്ക്െ സ്വീകാര്യമാണെന്നാണ്. അതാണു സത്യം.>>>>

  @kaalidaasan

  എങ്കില്‍ ആ കുറച്ചു വിശ്വാസികളെ ലക്ഷ്യമാക്കി തന്നെയാവാം പിണറായി മതവിഷയത്തില്‍ പ്രതികരിച്ചത്.രാഷ്ട്രീയ നിരീക്ഷണമുള്ളവര്‍ക്ക്‌ അത് മനസ്സിലാവുമെങ്കിലും പിണറായി ലക്ഷ്യമാക്കുന്ന ആ കുറച്ചു വിശ്വാസിള്‍ക്ക് അത് മനസ്സിലാവണമെന്നില്ല.ഏതായാലും പിണറായിയുടെ ഈ രാഷ്ട്രീയ കളികള്‍ കൊണ്ട് പിണറായിയുടെ എതിര്‍ പാര്‍ട്ടിക്ക് നേട്ടമാല്ലാതെ യാതൊരു കോട്ടവുമുണ്ടാവില്ല.

  ReplyDelete
 99. @kaalidaasan

  ഒരു ജനതക്ക്, അവര്‍ ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ" എന്നല്ല ആപ്തവാക്യം, "ഒരു ജനതക്ക്, അവര്‍ അര്ഹിുക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ" എന്നാണത്<>>>

  പ്രസ്തുത കോപ്പി പേസ്റ്റ് കമെന്റ്റ്‌ ഞാന്‍ മുമ്പ് പോസ്റ്റ് ചെയ്ത പോസ്റ്റിലെ ഒരു കമെന്റിലാണ് ഈ ആപ്തവാക്യം ഞാന്‍ ആദ്യമായി കാണുന്നത്.ജനാധിപത്യത്തില്‍ ഈ ആപ്തവാക്യത്തിന് യാതോരു പ്രസക്തിയുമില്ലെന്ന് കരുതുന്നത് കൊണ്ടാണ് ഞാനത് തിരുത്തി എന്‍റെ കമെന്റിലെ ആശയവുമായി യോജിപ്പിച്ചത്.രഹസ്യവോട്ടിംഗ് നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ പ്രസ്തുത ആപ്തവാക്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.ജനാധിപത്യത്തിലെ ഭരണാധികാരികള്‍ ഒരു നിമിഷം കൊണ്ട് പൊട്ടിമുളച്ചു ഉണ്ടാകുന്നതോ മാനത്ത് നിന്ന് പോട്ടിചാടുന്നതോ അല്ല.ജനാധിപത്യത്തില്‍ ഭരണാധികാരികള്‍ ഉണ്ടാകുന്നത്,ഓരോ പൌരന്‍റെയും സ്വതന്ത്രമായ അഥവാ രഹസ്യമായ തീരുമാനത്തിന്‍റെ ഫലമാമായിട്ടാണ്.ആഗ്രഹങ്ങളില്‍ നിന്നാണ് തീരുമാനം ഉണ്ടാകുകയെന്നു കാളിദാസനും അറിയാമെന്ന് കരുതുന്നു.അങ്ങനെയാണ് ഞാനത്..
  "ഒരു ജനതക്ക്, അവര്‍ ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ കിട്ടുകയുള്ളൂ" എന്ന് തിരുത്തിയത്.


  "എല്ലാ മുടിയും കത്തും അത് കൊണ്ട് പ്രവാചകന്റെ് മുടിയും കത്തും", എന്നത് പിണറായി യുക്തി യല്ല. സുബോധമുള്ള എല്ലാ മനുഷ്യരുടെയും യുക്തിയാണ്. വള്ളിക്കുന്ന് ഉള്പ്പ ടെയുള്ള അനേകം മുസ്ലിങ്ങളുടെ യുക്തിയാണ്.>>>

  രണ്ട് വ്യാക്തിയില്‍ നിന്ന് അല്ലെങ്കില്‍ വസ്തുവില്‍ നമുക്ക്‌ സൌകര്യമുള്ള ചില ഗുണഗണങ്ങള്‍ മാത്രമെടുത്ത് അവയെ സാമാന്യവല്‍ക്കരിച്ച് പറയുന്നത് യുക്തിയല്ല ആട്ടിനെ പട്ടിയാക്കുന്ന കുയുക്തിയാണ്.ആട്ടിന് നാല് കാലും ഒരു വാലുമുണ്ട്,പട്ടിക്കും നാല് കാലും ഒരു വാലുമുണ്ട്...അത് കൊണ്ട് ആട് തന്നെയാണ് പട്ടി എന്ന് പറയുന്നത് ഏതായാലും എന്‍റെ യുക്തിയല്ല.

  സ്വതന്ത്ര മനസോടെ വോട്ടവകാശം ഉപയോഗിക്കുന്നതിനെയാണ്, ജനാധിപത്യം എന്നു വിളിക്കുന്നത്. പ്രവാചകന്റെ മുടി കത്തുമോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കി വോട്ടു ചെയ്യുന്നത് ജനാധിപത്യമല്ല, മതാധിപത്യമാണ്. ഫത്വകളും ഇടയലേഖനങ്ങളും നിയന്ത്രിക്കുന്നതിനെ സുബൊധമുള്ള ആരും ജനാധിപത്യം എന്നു വിളിക്കില്ല.>>>>

  താങ്കള്‍ പറഞ്ഞു വരുന്നത് ചൈനയില്‍ മാത്രമാണ് ജനാധിപത്യം ഉള്ളത് എന്നാണോ...?താങ്കളെ സംബന്ധിച്ച് ജനാധിപത്യത്തിന്റെ നിര്‍വചനം എന്തായിരിക്കും...?.

  താങ്കളൊരു ഭൌതികവാദിയാണെങ്കിലും...ദൈവമില്ലെന്ന്വിശ്വസിക്കുന്നവനാണെങ്കിലും...നിരീശ്വര ഭരണാധികാരികള്‍ അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവനാണെങ്കിലും,അതിന് വേണ്ടി പ്രവര്‍ത്തിച്ചു ലേഖനങ്ങളും മറ്റുംഎഴുതുന്നവനാണെങ്കിലും..'നിരീശ്വരത്വം ഭരണം' എന്നതിനെ അടിസ്ഥാനമാക്കി വോട്ട് ചെയ്യുന്നവനാണെങ്കിലും...താങ്കള്‍ക്ക് താങ്കളുടെ വോട്ടവകാശം താങ്കള്‍ ആഗ്രഹിക്കുന്ന നിരീശ്വര ഭരണത്തിന് വേണ്ടി സ്വതന്ത്രമായി രഹസ്യമായി വിനിയോഗിക്കാന്‍ കഴിയിഞ്ഞിട്ടുണ്ടെങ്കില്‍...തീര്‍ച്ചയായും ഞാനതിനെയും ജനാധിപത്യം എന്നാണ് വിളിക്കുക.കാരണം എനിക്ക് സ്വബോധം ഉണ്ട്.
  ജനാധിപത്യത്തിന്‍റെ അടിസ്ഥാനം ജനാധിപത്യാവകാശമായ വോട്ടവകാശം ഏറ്റവും സ്വതന്ത്രമായി എന്ന് വെച്ചാല്‍ ഏറ്റവും രഹസ്യമായി വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളതാണ്.ഇന്ത്യയില്‍ വിശ്വാസികള്‍ക്ക്‌ രഹസ്യമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്യം ഇല്ല എന്നൊരു വാദമാണോ ഇവിടെ താങ്കള്‍ ഉന്നയിക്കുന്നത്....????

  ReplyDelete
 100. ഞാന്‍ ഒരു മത വിശ്വാസി അല്ല. പക്ഷെ പല മതങ്ങളെ പറ്റിയും പഠിക്കാന്‍ ശ്രമം നടത്തിയ ഒരാള്‍ ആണ്. പലപ്പോളും പല പല സംശയങ്ങളും എനിക്ക് വന്നിട്ടുണ്ട്. പലതിനും ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി. അതില്‍ ചില ചോദ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളെ കാലും നല്ല ഉത്തരം നിങ്ങള്‍ക്കുന്ടെങ്ങില്‍ ദയവായി പറഞ്ഞു തരിക.

  1. മുഹമദ് നബി സ്വയം പ്രവാചകന്‍ ആണെന്ന് പ്രഖ്യാപിച്ചു. ഇത് ആര്‍ക്കും പറയാവുന്നത് അല്ലേ? തനിക്കു ശേഷം ഇനി ഒരു പ്രവാചകന്‍ വരില്ലെന്നും സ്വയം പറഞ്ഞു. തെറ്റ് അല്ലേ?

  2. മുഹമദ് നബി തന്റെ ചെറുപ്പ കാലത്ത് ബൈബിള്‍ പഠിച്ചിരുന്നു. ഖുറാന്‍ എന്നത് ബൈബിളിന്റെ ഒരു വക ഭേദം മാത്രം അല്ലേ?

  3. മുഹമദ് നബി 25 വയസു ഉള്ളപ്പോള്‍ 40 വയസുള്ള തന്റെ യജമാനത്തിയെ വിവാഹം ചെയ്തു. തെറ്റ് അല്ലേ?

  4. മുഹമദ് നബിക്ക് 50 വയസു ഉള്ളപ്പോള്‍ തന്റെ ആദ്യ ഭാര്യ മരിക്കുന്നു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 9 വിവാഹങ്ങള്‍ അദ്ദേഹം കഴിക്കുന്നു. തെറ്റ് അല്ലേ?

  5. തന്റെ 52 വയസ്സില്‍ ആയിഷയെ വിവാഹം കഴിക്കുന്നു. അന്ന് ആയിഷക്കു പ്രായം ആറ് വയസ്സ്. തെറ്റ് അല്ലേ? ആയിഷക്കു 9 വയസ്സ് ഉള്ളപ്പോള്‍ ലൈങ്കിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. തെറ്റ് അല്ലേ?

  ReplyDelete
 101. കമണ്റ്റ്‌ ബോക്സ്‌ അടയ്ക്കാനുള്ള സമയമായി.. കാളിദാസന്റെ ആള്‍മാറാട്ടവും കലിപ്പും തുടങ്ങി.

  ആരെങ്കിലും വിവാഹം ചെയ്തെന്ന്‌ കേല്‍ക്കുന്നതേ പുള്ളിക്ക്‌ അലര്‍ജിയാണ്‌. !

  ReplyDelete
 102. @മലക്

  ചോദ്യം ചെയ്യാന്‍ പാടില്ല. വിശ്വാസം അതല്ലേ എല്ലാം?

  ReplyDelete
 103. UDF ഇനും ഒരു റെഡ് സല്യൂട്ട്

  അര ഡസനില്‍ ഏറെ മന്ത്രിമാര്‍ അഴിമതി കേസ്സില്‍ പ്രതികള്‍. അഴിമതി കേസില്‍ കുറ്റപത്രം വാങ്ങിയ മന്ത്രിമാരെ ഒപ്പമിരുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ "അഴിമതിവിരുദ്ധ ഭരണം". നിലവിലുള്ള അഴിമതി കേസുകള്‍ ഒന്നൊന്നായി "ക്ലോസ്" ചെയ്യുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. ഒപ്പം വന്‍ അഴിമതികള്‍ അരങ്ങുതകര്‍ക്കുകയുമാണ്.

  ഒന്‍പതു മാസം കൊണ്ട് 43 കര്‍ഷക ആത്മഹത്യകള്‍

  പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ മാത്രം ഒരു ഗവന്മേന്റ്റ്.

  ഒന്‍പതു മാസം കൊണ്ട് 43 പുതിയ ബാറുകള്‍

  പിറവത്തും മക്കള്‍ രാഷ്ട്രീയം. ഒരു കഴിവും തെളിയിച്ചിട്ടില്ലാത്ത അനൂപ്‌ ജേക്കബ്‌ മന്ത്രി പുത്രന്‍ എന്ന ലേബലില്‍ കേരളം ഭരിക്കാന്‍ പോകുന്നു.

  ഏത് കേസ്സിനും മുഖ്യമന്ത്രി കക്ഷി ചേരും

  അച്ചുതാനന്തനെതിരെ കള്ളക്കെസ്സു ചമയ്ക്കാന്‍ 2 ദിവസം. UDF മന്ത്രിമാരുടെ അഴിമാതിക്കെസ്സുകള്‍ക്ക് ഒച്ചിന്റെ വേഗം. ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ ജയില്‍മോചിതനാക്കി ഉമ്മന്‍ചാണ്ടി കൂറ് തെളിയിച്ചു.

  നാട്ടിലാകെ ക്വട്ടേഷന്‍സംഘങ്ങളാണ്. വെള്ളിയാഴ്ച എംജി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നടന്ന ക്വട്ടേഷന്‍ ആക്രമണത്തിലെ രണ്ടു ഗുണ്ടകള്‍ പിറവം മണ്ഡലത്തിലുള്ളവരാണ്.

  മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കാന്‍ ഒരുമാസത്തിനകം പ്രധാനമന്ത്രി ഇടപെടുമെന്നു പറഞ്ഞു പറ്റിച്ചു

  കഞ്ചിക്കോട് ഫാക്ടറിക്കു കല്ലിട്ടത് ടിപ്പുസുല്‍ത്താന്റെ കോട്ടയിലെ മറ്റു പലതിന്റെയും ഇടയില്‍

  ബാര്‍ ലൈസന്‍സ് കൊടുക്കാന്‍ അവസാനതീയതി നിശ്ചയിക്കുന്നതുപോലെ, പള്ളിക്കൂടങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന രീതിയും ഇപ്പോള്‍ നടപ്പാക്കി.

  പിറവം മണ്ഡലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇലക്ട്രോണിക് പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. അന്ന് അതിനെ യുഡിഎഫ് ശക്തിയായി എതിര്‍ത്തു. ഇപ്പോള്‍ അത് തങ്ങളുടേതാക്കാനുള്ള ശ്രമമാണ്. ഏതായാലും പദ്ധതി യുഡിഎഫ് വേണ്ടെന്നുവയ്ക്കാതിരുന്നത് നന്നായി.

  ഈ സര്‍ക്കാര്‍ വന്നശേഷം സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം കാര്യമായി നീങ്ങിയില്ല.

  വിഴിഞ്ഞം തുറമുഖം നടപ്പാക്കാന്‍ 2500 കോടി രൂപ ബാങ്ക് കണ്‍സോര്‍ഷ്യംവഴി എല്‍ഡിഎഫ് ലഭ്യമാക്കിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഈ പദ്ധതിക്ക് പുരോഗതി ഉണ്ടായിട്ടില്ല.

  യേശുക്രിസ്തുവിനെ വിമോചനപ്പോരാളിയായി കാണുന്നത് മതനിരപേക്ഷചിന്തയാണ്. എന്നാല്‍ , ഇതിനെ എതിര്‍ത്തുകൊണ്ട് ക്രിസ്തുവിനെയും മതത്തെയും വിശ്വാസത്തെയും കൂട്ടിയിണക്കി ജാതിപറഞ്ഞ് വോട്ട് പിടിക്കുന്ന വിലകുറഞ്ഞ നിലവാരത്തിലാണ് യുഡിഎഫ്.

  ചില പ്രത്യേക മതവിഭാഗങ്ങളുടെ സങ്കുചിത ആവശ്യങ്ങളെ മുന്‍നിര്‍ത്തിയും സമുദായസംഘടനകളുടെ നിര്‍ദേശപ്രകാരം മന്ത്രിമാരെ നിര്‍ണയിച്ചും നാട്ടില്‍ സാമുദായിക വേര്‍തിരിവ് വ്യാപകമാക്കിയിരിക്കയാണ് ഉമ്മന്‍ചാണ്ടി ഭരണം.

  ഇടുക്കി ജില്ലയില്‍ 63 ആദിവാസികുടുംബങ്ങളെ ക്രൂരമായി കുടിയിറക്കി ജയിലിലടച്ചു.

  ReplyDelete
 104. >>>>>എന്നാല്‍ ആ സാമന്യയുക്തിയെ സാമാന്യവല്ക്കരിച്ചു നബിയുടെ മുടിയും കത്തിച്ചാല്‍ കത്തും എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയില്ല.കാരണം,നബിയുടെ മുടിയാവുമ്പോള്‍ അത് മതവിഷയമാണ്.മുസ്ലിം ലോകം മതവിഷയങ്ങളിലെ തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമാക്കുന്ന പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസുമാണ്.തര്‍ക്ക വിഷയത്തിന് ആവശ്യമായ തെളിവുകള്‍ ഈ പ്രമാണങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ബാഹ്യയുക്തി(പ്രമാണങ്ങള്‍ക്ക് പുറമെയുള്ള) പരിഗണിക്കുകയുള്ളൂ.<<<<

  അലിഭായി,

  പിണറായി മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ഇത് പറഞ്ഞത്. ഇസ്ലാമില്‍ ഇതുപോലെ അനേകം അന്ധവിശ്വാസങ്ങളുണ്ട് എന്ന് പിണറായിക്കും മറ്റ് പലര്‍ക്കുമറിയാം. മുസ്ലിം പ്രവാചകന്റെ തലമുടി കത്തില്ല എന്നത് അതുപോലെയുള്ള ഒരന്ധവിശ്വാസമാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്, അദ്ദേഹം പ്രതികരിച്ചത്. കേരളത്തിലെ അന്ധവിശ്വസങ്ങള്‍ക്കെതിരെയുള്ള അഭിപ്രയപ്രകടനത്തില്‍ സമകാലീന കേരളീയ സമൂഹത്തിലെ വിവദമായ മുടി സംബന്ധിച്ചുള്ള അന്ധവിശ്വാസത്തോടും പ്രതികരിച്ചു. അന്ധവിശ്വാസികളായ മുസ്ലിങ്ങളുടെ വോട്ടു വേണ്ട എന്നു തീരുമാനിച്ചു തന്നെയാണാ അഭിപ്രായം പറഞ്ഞതും.

  കുര്‍ആനിലും ഹദീസുകളിലും എഴുതി വച്ചിരിക്കുന്നതിനെ മാത്രം അടിസ്ഥാനമാക്കിയാണ്, ഇസ്ലാമിലെ എല്ലാ അന്ധവിശ്വാസങ്ങളുമെന്ന് എല്ലാവര്‍ക്കും അറിയം. അതില്‍ ആരും യുക്തി തെരയുകയുമില്ല. യുക്തി എന്ന വാക്കു തന്നെ അവിടെ അപ്രസക്തമാണ്.

  അന്ധവിശ്വാസിയായ താങ്കള്‍ക്ക് പിണറായി പറഞ്ഞത് സ്വീകര്യമല്ലെന്ന് തെളിച്ചങ്ങ് പറഞ്ഞാല്‍ പോരേ. അന്ധവിശ്വാസതിന്റെ കാരണങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമുണ്ടോ?

  പ്രവാചകന്റെ മുടി കത്തില്ല എന്ന് ഈ നൂറ്റാണ്ടിലും വിശ്വസിക്കുന്നവര്‍ ഏഴാം നൂടാണ്ടില്‍ ജീവിക്കുന്ന അന്ധവിശ്വാസികള്‍. കത്തും  എന്നു വിശ്വസിക്കുന്നവര്‍ അതില്‍ നിന്നും മോചനം നേടിയ മുസ്ലിങ്ങള്‍.

  ReplyDelete
 105. >>>>>എങ്കില്‍ ആ കുറച്ചു വിശ്വാസികളെ ലക്ഷ്യമാക്കി തന്നെയാവാം പിണറായി മതവിഷയത്തില്‍ പ്രതികരിച്ചത്.രാഷ്ട്രീയ നിരീക്ഷണമുള്ളവര്‍ക്ക്‌ അത് മനസ്സിലാവുമെങ്കിലും പിണറായി ലക്ഷ്യമാക്കുന്ന ആ കുറച്ചു വിശ്വാസിള്‍ക്ക് അത് മനസ്സിലാവണമെന്നില്ല.ഏതായാലും പിണറായിയുടെ ഈ രാഷ്ട്രീയ കളികള്‍ കൊണ്ട് പിണറായിയുടെ എതിര്‍ പാര്‍ട്ടിക്ക് നേട്ടമാല്ലാതെ യാതൊരു കോട്ടവുമുണ്ടാവില്ല.<<<<


  അലിഭായി,

  വിശ്വാസികളെ ലക്ഷ്യമാക്കിയല്ല, അന്ധവിശ്വാസികളെ ലക്ഷ്യമാക്കിയാണ്, പിണറായി പ്രതികരിച്ചത്. അന്ധമായ ഇസ്ലാം വിശ്വാസം കാരണം എന്താണ്, അന്ധവിശ്വാസമെന്നു താങ്കള്‍ക്ക് മനസിലാകുന്നില്ല. താങ്കളേ സംബന്ധിച്ച് ഇസ്ലാമിനു പുറത്തുള്ളതൊക്കെ അന്ധവിശ്വാസമാണ്. ഇസ്ലാമിനുള്ളിലുള്ളതൊക്കെ യുക്തി ഭദ്രവും. പിണറായി പറഞ്ഞതൊക്കെ എല്ലാ അന്ധവിശ്വാസികള്‍ക്കും മനസിലായി. നേരിട്ട് പിണറായിയെ അനുമോദിക്കാന്‍ മടിയുള്ളവര്‍ പിണറായിയെ അനുമോദിച്ച വള്ളിക്കുന്നിനു സല്യൂട്ടടിച്ചു തടി കയിച്ചലാക്കുന്നു.

  പിണറായിയുടെ പാര്‍ട്ടിക്ക് നേട്ടമൊന്നുമില്ലെങ്കില്‍, ഇതില്‍ യാതൊരു രാഷ്ട്രിയവും ഇല്ല എന്നതിന്റെ തെളിവല്ലേ.

  ReplyDelete
 106. >>>>>രഹസ്യവോട്ടിംഗ് നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ പ്രസ്തുത ആപ്തവാക്യത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു..<<<<


  അലിഭായി,

  ആ ആപ്തവാക്യം ഏത് സാഹചര്യത്തിലുപയോഗിക്കപ്പെട്ടതാണെന്ന് താങ്കള്‍ മനസിലായിട്ടില്ല. അതുകൊണ്ട് അതേക്കുറിച്ച് കൂടുതല്‍ പറയുന്നതിനു പ്രസക്തിയില്ല.

  ജനാധിപത്യത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരെ തന്നെയാണു തെരഞ്ഞെടുക്കുന്നത്. ആഗ്രഹിക്കാത്തവരെ തെരഞ്ഞെടുക്കാന്‍ അരും വോട്ടവകാശം ഉപയോഗപ്പെടുത്താറുമില്ല. ഈ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍  ഒരാപ്തവാക്യത്തിന്റെയും ആവശ്യവുമില്ല.

  ReplyDelete
 107. @Kalidasan

  മലപ്പുറം ഒഴിച്ച് കേരളത്തില്‍ വേറെ എവിടെ പൊയ് നിന്നാലും കുഞ്ഞാലിക്കുട്ടി തോറ്റു പോയേനെ. പക്ഷെ ഒരു ചെറിയ കൂട്ടം ജനങ്ങള്‍ വലിയ ജനവികാരത്തെ മാനിക്കാതെ ഇരുന്നപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നോക്ക്. കേരളം ഭരിക്കാന്‍ കുഞ്ഞാലിക്കുട്ടി മന്ത്രി ആയി. അങ്ങനെ ജനത്തിന് ഇഷ്ടപ്പെടാത്ത ഒരാള്‍ ജനത്തെ ഭരിക്കാന്‍ കയറിക്കൂടി. അത് പോലെ മലപ്പുറം എന്ന ജില്ല കേരളത്തില്‍ ഇല്ലായിരുന്നെങ്ങില്‍ ഇവിടെ വേറെ ഭരണം ആഇരുന്നു വരേണ്ടത്. അപ്പോള്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരെ തന്നെയാണു തെരഞ്ഞെടുക്കുന്നത് എന്ന പ്രസ്താവന ഇന്ത്യന്‍ ജനാധിപത്യത്തില്‍ തെറ്റാണ്. പിന്നെ ഒരു ആലങ്കാരിക ഭാഷയില്‍ പറയാം എന്ന് മാത്രം.

  ReplyDelete
 108. malak , kaalidasan-നു മറുപടി കൊടുക്കുന്നു.. !!!!!!!!

  ലൂസിഫര്‍, ശൈതാന്‌ മറുപടി കൊടുക്കുന്നത്‌ ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ , അതിതാണ്‌ ... !!!

  ReplyDelete
 109. നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ഇല്ലാത്തിടത്തു് മറുപടിയുടെ ആവശ്യവുമില്ല. ഇനി അഥവാ, ചോദ്യം ഉണ്ടെങ്കില്‍ ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന മറുപടിയുമുണ്ടു് – ‘അല്ലാഹു’!

  ReplyDelete
 110. 'തിരുകേശം' എന്തിനു്‌ ഈ വളഞ്ഞ വഴികള്‍? അതും നീതിമാന്‍ എന്നു്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ നാമത്തില്‍? ഇത്തരം വഴികളിലൂടെ നടക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമെന്നാണോ? ഇക്കൂട്ടരാണു്‌ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നതെങ്കില്‍ തീര്‍ച്ചയായും നരകം തന്നെയാണു്‌ ഭേദം.

  ReplyDelete
 111. >>>>>ആട്ടിന് നാല് കാലും ഒരു വാലുമുണ്ട്,പട്ടിക്കും നാല് കാലും ഒരു വാലുമുണ്ട്...അത് കൊണ്ട് ആട് തന്നെയാണ് പട്ടി എന്ന് പറയുന്നത് ഏതായാലും എന്‍റെ യുക്തിയല്ല.<<<<


  അലിഭായി,

  തീരെ യോജിക്കാത്ത ഉപമ.

  മനുഷ്യജീവിയുടെ തലമുടി കത്തിച്ചാല്‍ കത്തും. അത് കത്തില്ല എന്നു വിശ്വസിക്കുന്നത് അന്ധവിശ്വാസം. ആട് ആടാണെന്നു പറയുന്നവര്‍, മനുഷ്യരുടെ തലമുടി കത്തിച്ചാല്‍ കത്തുമെന്നും പറയും. ആട് പട്ടിയണെന്നു പറയുന്നവര്‍ മനുഷ്യരുടെ തലമുടി കത്തിച്ചാല്‍ കത്തില്ല എന്നും പറയും. അപ്പോള്‍ ആടിനെ പട്ടിയാക്കുനത് താങ്കളേപ്പൊലുള്ളവരാണ്. അതിന്റെ അടിസ്ഥാനം വെറും അന്ധമായ വിശ്വാസവും. അതിനു താങ്കള്‍ ആധാരമാക്കുന്നത് എട്ടാം നൂറ്റാണ്ടിലോ അതിനു ശേഷമോ എഴുതപ്പെട്ട ഹദീസുകള്‍ മാത്രവും. അതെഴുതിയവര്‍ പ്രവാചകന്റെ തലമുടി കത്തില്ല എന്നെഴുതി വച്ചു. അതുകൊണ്ട് താങ്കളത് വിശ്വസിക്കുന്നു. അല്ലാതെ ഈ നൂറ്റാണ്ടില്‍ അത് തെളിയിക്കാനൊന്നും ആകില്ല.

  തെളിയിക്കണമെന്നുണ്ടെങ്കില്‍ ഒറ്റ വഴിയേ ഉള്ളു. കത്താത്ത തലമുടി അഴുകില്ല. തലമുടി മാത്രമല്ല, ശരീരവും അഴുകില്ല. മുസ്ലിം പ്രവാചകന്റെ ശവകുടീരം മദീനയിലെ പള്ളിയില്‍ ഇപ്പോഴുമുണ്ട്. അത് തുറന്നു നോക്കിയാല്‍  സത്യാവസ്ഥ അറിയാം. തര്‍ക്കിക്കുന്നവരൊക്കെ അതാണു ചെയ്യേണ്ടത്.

  ReplyDelete
 112. "വിശ്വാസികളേ, മരംകൊത്തിയില്‍ നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ടു്‌. സീനായി മലയിലെ സന്ദര്‍ഭം ഓര്‍ക്കുക. നിങ്ങളും ആശയവിനിമയത്തിനായി അക്ഷരങ്ങള്‍ കല്പലകകളില്‍ കൊത്തുന്ന രീതി മാത്രമേ സ്വീകരിക്കാവൂ. മറ്റു്‌ രീതികള്‍ സ്വീകരിക്കുന്നവരെ നിങ്ങളുടെ വംശത്തില്‍ നിന്നും ഛേദിച്ചുകളയുക"

  കംപ്യുട്ടര്‍ ഉപയോഗിച്ച് കമന്റ് എഴുതുന്ന എല്ലാ വള്ളിക്കുന്നുകാര്‍ക്കും ഇത് ബാധകം ആണേ!!!

  ReplyDelete
 113. >>>>>താങ്കള്‍ പറഞ്ഞു വരുന്നത് ചൈനയില്‍ മാത്രമാണ് ജനാധിപത്യം ഉള്ളത് എന്നാണോ...?താങ്കളെ സംബന്ധിച്ച് ജനാധിപത്യത്തിന്റെ നിര്‍വചനം എന്തായിരിക്കും...?<<<<


  അലിഭായി,

  അല്ല ഞാന്‍ പറഞ്ഞു വന്നത് സൌദി അറേബ്യയില്‍ മാത്രമേ ജനാധിപത്യം ഉള്ളൂ എന്നായിരുന്നു.

  ജനാധിപത്യത്തിനൊരു നിര്‍വചനമേ ഉള്ളു. ജനങ്ങളുടെ ആധിപത്യം. ജനങ്ങളുണ്ടാകുന്ന നിയമത്തിനാണു ജനാധിപത്യത്തില്‍ പ്രാബല്യം . അല്ലാതെ ദൈവത്തിന്റെ നിയമങ്ങള്‍ക്കല്ല. അവിടെ ദൈവത്തിന്റെ നിയമങ്ങള്‍ക്കോ മതത്തിന്റെ നിയമങ്ങള്‍ക്കോ പ്രസക്തിയില്ല.

  ReplyDelete
 114. >>>>>ഇന്ത്യയില്‍ വിശ്വാസികള്‍ക്ക്‌ രഹസ്യമായി വോട്ട് ചെയ്യാനുള്ള സ്വാതന്ത്യം ഇല്ല എന്നൊരു വാദമാണോ ഇവിടെ താങ്കള്‍ ഉന്നയിക്കുന്നത്....????<<<<


  അലിഭായി,

  ആരെങ്കിലും വോട്ടു ചെയ്യുന്നതിനേക്കുറിച്ച് ഞാന്‍ ഒരു വാദവുമുന്നയിച്ചില്ല.ജനാധിപത്യം എന്നു പറഞ്ഞാല്‍ വെറും വോട്ടു ചെയ്യല്‍ മാത്രമായി ഞാന്‍ കാണുന്നില്ല. ഏതെങ്കിലം ​മത ശാസനകളെ അടിസ്ഥാനമാക്കി ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യമല്ല എന്ന അഭിപ്രായമെനിക്കുണ്ട്. അവിടെ ആധിപത്യം ജനങ്ങള്‍ക്കല്ല, മതങ്ങള്‍ക്കാണ്. മതങ്ങള്‍ ജനാധിപത്യവ്യവസ്ഥിതിയിലെ രാഷ്ട്രീയത്തില്‍  ഇടപെടുന്നത് നല്ല പ്രവണതയല്ല.

  ReplyDelete
 115. 05.04.2007-ല്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വാര്‍ത്തയാണിതു്! ഫ്രാന്‍സിലെ ദേശീയവീരവനിതയും, വിശുദ്ധയുമായ, ഓര്‍ലിയന്‍സിലെ കന്യക എന്ന പേരില്‍ അറിയപ്പെടുന്ന Saint Joan of Arc-ന്റെ (1412- 30.05.1431) തിരുശേഷിപ്പു് എന്നു് കരുതി സൂക്ഷിച്ചിരുന്ന ഒരു എല്ലും, തുണിക്കഷണവും ഈജിപ്തിലെ ഏതോ മമ്മിയുടേതാണു്! ഇരുപതു് ശാസ്ത്രജ്ഞര്‍ ഈ അവശിഷ്ടങ്ങളില്‍ നടത്തിയ നടത്തിയ തീവ്രമായ പരിശോധനകളുടെ ഫലമായിരുന്നു അതു്. Joan of Arc-നെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ആരോ ചെയ്ത വ്യാജപ്രവൃത്തി ആയിരുന്നത്രേ അതു്!

  ReplyDelete
 116. തിരുശേഷിപ്പുകളാണെന്ന ധാരണയില്‍ ഈജിപ്ഷ്യന്‍ മമ്മിയുടെ മുന്‍പില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനായി പ്രാര്‍ത്ഥിക്കുകയും, അപേക്ഷകളര്‍പ്പിക്കുകയും ചെയ്തവരില്‍ ചിലര്‍ക്കെങ്കിലും തീര്‍ച്ചയായും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടിയിട്ടുണ്ടായിരിക്കണം. താന്‍ കുമ്പിട്ടു് പ്രാര്‍ത്ഥിക്കുന്നതു് എന്തിനു് മുന്‍പിലാണെന്ന അറിവിനേക്കാള്‍ എന്തിനു് മുന്‍പിലാണെന്ന വിശ്വാസമാണല്ലോ ഫലപ്രാപ്തിക്കു് നിദാനമാവുന്നതു്! പ്രാര്‍ത്ഥിച്ചില്ലായിരുന്നെങ്കിലും അവ ലഭിക്കുമായിരുന്നു എന്നു് കരുതാനുള്ള ധൈര്യമൊട്ടില്ലതാനും! അവരതില്‍ സംതൃപ്തരാണെങ്കില്‍ ആര്‍ക്കെന്തു് ചേതം? സഹജീവികളെ അവരുടെ ഗതികേടില്‍ വീണ്ടും കഷ്ടപ്പെടുത്തി മുതലെടുക്കുന്നതു് കാണേണ്ടിവരുന്നതു് ധാര്‍മ്മികരോഷത്തിനു് കാരണമാവമെങ്കില്‍ത്തന്നെയും!

  ReplyDelete
 117. ദൈവം പറയുന്നതും, ദൈവം പറഞ്ഞു എന്നു് പറയുന്നതും തമ്മില്‍ തിരിച്ചറിയാന്‍ അന്ധമായ വിശ്വാസമല്ലാതെ, യുക്തിസഹമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ മനുഷ്യനു് തുറന്നുകൊടുക്കുവാന്‍ എന്തുകൊണ്ടു് സര്‍വ്വശക്തനായ നിനക്കു് കഴിയുന്നില്ല? നീ യഹൂദരുടെയും, ജാതികളുടെയും ഏകദൈവമായ സ്ഥിതിക്കു് (റോമര്‍ 3: 29) ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളും, വിഭിന്ന മതങ്ങളും, അനേകം ആരാധനാരീതികളും രൂപമെടുക്കുന്നതെങ്ങനെയെന്നും തുറന്നുപറഞ്ഞാല്‍ എനിക്കറിയില്ല. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദരും, ക്രിസ്ത്യാനികളും മുസ്ലീമുകളും ഈ ലോകത്തിലെ അനേകം കോണുകളില്‍ വര്‍ഗ്ഗശത്രുക്കള്‍ എന്നപോലെ പരസ്പരം കടിച്ചുകീറുന്നതും, സ്വന്തം പ്രവൃത്തി നീതീകരിക്കുവാന്‍ അതേ ദൈവത്തിന്റെ നാമം തന്നെ ഉയര്‍ത്തിക്കാണിക്കുന്നതും മനസ്സിലാക്കുവാന്‍ എന്റെ സാമാന്യബുദ്ധിക്കു് കഴിയുന്നില്ല. എന്റെ സംശയങ്ങള്‍ ബാലിശമായി നിനക്കു് തോന്നുന്നുവെങ്കില്‍ ദയവുചെയ്തു് എന്നോടു് ക്ഷമിക്കുക!

  ReplyDelete
 118. ചത്ത മീനുകളും ഒഴുകുകയാണു്, നീന്തുകയല്ല. അനുയായികളെ ഒഴുക്കിനൊപ്പം ഒഴുകാന്‍ നിര്‍ബന്ധിക്കുകയും, ഒഴുക്കിനെതിരെയുള്ള നീന്തല്‍ നിരോധിക്കുകയും ചെയ്യുന്ന മേലാളന്മാര്‍ മറ്റാരോ കൈവരിച്ച നേട്ടങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു് സ്വന്തജീവിതം സുഖപ്രദമാക്കാന്‍ ശ്രമിക്കുന്നവരാണു്.

  ReplyDelete
 119. @Malak


  1‌) സ്വയം പ്രവാചകനായി പ്രഖ്യാപിക്കാന്‍ ആര്‍ക്കും പറ്റും. എന്നാല്‍ അതിനുള്ള തെളിവുകള്‍ മുഹമ്മദ് നബി ഹാജറാക്കിയിരുന്നു. അതാണ്‌ ഖൂര്‍‌ആന്‍.. അത് നിഷേധിക്കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല..

  2 -5 )

  നബിയുടേ വിവാഹത്തെ പറ്റി ഏറേ തെറ്റിദ്ധാരണകള്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതല്ല വാസ്തവം.. എന്തിനായിരുന്നു അല്ലെങ്കില്‍ എന്തായിരുന്നു ആ വിവാഹങ്ങളുടെയൊക്ക് സാഹചര്യം എന്ന് ഒരു ചെറിയ പഠനം താഴെ ബ്ലോഗില്‍ വായിക്കാം..

  കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ താങ്കള്‍ക്ക് islam.bulletin@gmail.com എന്ന മെയില്‍ അഡ്രസില്‍ അയക്കാവുന്നതാണ്‌.. ഞാന്‍ ഒരു പണ്ഡിതനല്ല ഒരു പ്രചാരകന്‍ മാത്രം

  താങ്കള്‍ക്ക് സ്നേഹപൂര്വ്വം,

  നബിയുടെ പ്രിയ പത്നിമാര്

  ReplyDelete
 120. അറിവു് തേടാനുള്ള മനുഷ്യരുടെ ഏതൊരു ശ്രമത്തിലും മതങ്ങളുടെ മരണമണിമുഴക്കമാണു് മറഞ്ഞിരിക്കുന്നതു്. അതിനാല്‍ മനുഷ്യന്‍ എന്നാളും അജ്ഞതയുടെ അന്ധകാരത്തില്‍ കഴിയണം. മനുഷ്യനു് വേണ്ടതു് ദൈവജ്ഞാനം മാത്രം! ദൈവജ്ഞാനം എന്നാല്‍ പുരോഹിതജ്ഞാനമെന്നര്‍ത്ഥം. ദൈവത്തിന്റെ അറിവും, ആഗ്രഹവുമെന്തെന്നു് കൃത്യമായി അറിയുന്നവനാണല്ലോ പുരോഹിതന്‍! മറ്റു് വാക്കുകളില്‍ പറഞ്ഞാല്‍: പുരോഹിതന്‍ പറയുന്നതു് അക്ഷരം പ്രതി ദൈവവചനങ്ങളാണു്. ദൈവത്തിനു് തെറ്റുപറ്റുകയില്ല എന്നതിനാല്‍ പുരോഹിതനും തെറ്റുപറ്റുകയില്ല. തെറ്റുപറ്റാത്തിടത്തു് സംശയങ്ങള്‍ക്കു് സ്ഥാനമില്ല. എന്നിട്ടും സംശയിക്കാനോ, ചോദ്യം ചെയ്യാനോ ധൈര്യപ്പെടുന്നവന്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. മാതൃകാപരമായി എന്നാല്‍ ക്രൂരമായി എന്നര്‍ത്ഥം! പുരോഹിതനെ ചോദ്യം ചെയ്യുന്നവന്‍ ദൈവത്തെയാണു് ചോദ്യം ചെയ്യുന്നതു്! അതിനു് ഭാവിയില്‍ ആരും ധൈര്യപ്പെടാതിരിക്കണമെങ്കില്‍ കുറ്റവാളി ക്രൂരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ മാത്രമേ മനുഷ്യനെ ഇച്ഛാശക്തി നശിപ്പിച്ചു് നിശ്ശബ്ദബലിയാടുകളാക്കി മാറ്റുവാന്‍ കഴിയൂ. ജീവനോടെ തൊലിയുരിയലും, ചിതയിലെറിയലും വരെ ഒരുകാലത്തു് ഈ ശിക്ഷയുടെ ഭാഗങ്ങളായിരുന്നു! ചോദിക്കാനാരുമില്ലെന്നു് വന്നാല്‍ അതുപോലെയോ, അതിലധികമായോ, നിര്‍മ്മലരായ മനുഷ്യരെ പോലും ശിക്ഷിച്ചു് നിശബ്ദരാക്കാന്‍ മടിക്കാത്ത മതനേതാക്കള്‍ മാത്രമല്ല, മറ്റു് പലതരം നേതാക്കളും ഇന്നും സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വിരളമല്ല. വായ്‌ തുറന്നാല്‍ തങ്ങള്‍ക്കു് അസുഖദായകരായിത്തീര്‍ന്നേക്കാമെന്നു് തോന്നുന്നവരെ നിശബ്ദരാക്കുവാന്‍ ദ്രോഹിച്ചും, പീഡിപ്പിച്ചും, വേണ്ടിവന്നാല്‍ കൊന്നു് കിണറ്റിലെറിഞ്ഞും സ്വന്തം അധികാരവും പദവിയും രക്ഷപെടുത്തി, സാര്‍വ്വജനീനസൗഹൃദം വാരിവിതറുന്ന സ്മേരവദനരായി, അമലരായി, പരിശുദ്ധരായി അവരങ്ങനെ ലോകമദ്ധ്യേ വാണരുളുന്നു!

  ReplyDelete
 121. ബൈബിളും വേദങ്ങളും പോലെ ഒരു മത ഗ്രന്ഥം എന്ന് മാത്രമേ ഖുറാനെയും കാണാന്‍ നിര്‍വാഹമുള്ളു. ഖുറാനെ ഒരു തെളിവ് ആയി മാത്രം കണ്ടാല്‍ നബിക്ക് ശേഷവും ഒരുപാട് പ്രവാചകന്‍മാര്‍ വന്നിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. താങ്കള്‍ക്കു മനസിലായി കാണുമെന്നു പ്രതീക്ഷിക്കുന്നു.

  നമുക്കുവേണ്ടി മറ്റാരോ ചിന്തിക്കുന്നതുകൊണ്ടു്, സ്വയം ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല. മതാധികാരികള്‍ പറയുന്നതു് വിശ്വസിച്ചാല്‍ ചോദ്യങ്ങളില്ല. ചോദ്യങ്ങള്‍ ഇല്ലാത്തിടത്തു് മറുപടിയുടെ ആവശ്യവുമില്ല. ഇനി അഥവാ, ചോദ്യം ഉണ്ടെങ്കില്‍ ഏതു് ചോദ്യത്തിനും നല്‍കാന്‍ കഴിയുന്ന മറുപടിയുമുണ്ടു് – ‘ഖുറാന്‍’!

  ReplyDelete
 122. മലക്ക്,കാളിദാസന് എന്നീ പേരില്‍ ഇസ്ലാമിനെയും പ്രവാചകനെയും പറ്റി തെറി പറയുന്ന അനോണി കളുടെ ചില കമ്മന്റുകലെങ്കിലും DELETE ചെയ്യേണ്ടതാണ് ....ഇത്തരം സാമൂഹ്യ ദ്രോഹികള്‍ ഇസ്ലാമിനെ ആക്രമിക്കാന്‍ ഇത്തരം ചര്‍ച്ചാ വേദികള്‍ തെരഞ്ഞെടുക്കുന്നത് ഖേദകരം തന്നെ..

  ReplyDelete
 123. കമന്റുകള്‍ കാട് കയറുന്നു. ഇസ്ലാമിക ദര്‍ശനത്തിന്റെ അടിത്തറ തന്നെ കറകളഞ്ഞ ഏകദൈവ വിശ്വാസമാണ്. മുടിയും നഖവും കേന്ദ്രബിന്ദുവാക്കി ആത്മീയ വാണിഭം നടത്തുന്ന മത പൌരോഹിത്യത്തിന്റെ കാന്തശക്തികള്‍ക്ക് വിശ്വാസം ഒരു വാണിഭ വസ്തുവാണ്. ഒരു സാമൂഹ്യ പ്രശ്നമായി മാറിയ ഇത്തരം വ്യാജന്മാര്‍ക്കെതിരെ രാഷ്ട്രീയ രംഗത്ത് നിന്ന് ഉയര്‍ന്നു വന്ന ധീരമായ ഒരു നിലപാടിനെ സ്വാഗതം ചെയ്യുകയായിരുന്നു ഈ പോസ്റ്റിന്റെ ലക്‌ഷ്യം. പക്ഷേ ചര്‍ച്ചകളെ ബോധപൂര്‍വം വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതീ പോസ്റ്റിന്റെ ചര്‍ച്ചാ പരിസരത്തെ വല്ലാതെ മലിനമാക്കുന്നുണ്ട്. അതുകൊണ്ട് ഈ ബോക്സ് ഇവിടെ ക്ലോസ് ചെയ്യുകയാണ്. വേണ്ടത്ര ചര്‍ച്ചകള്‍ മൂന്നു പോസ്റ്റുകളിലായി ഈ ബ്ലോഗില്‍ തന്നെ നടന്നിട്ടുണ്ട്. പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

  ReplyDelete