ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ് ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ് സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ് ചെയ്ത ഒരു കവിത. അതിന്റെ തലക്കെട്ട് 'ഒഴുക്ക്' എന്നാണ്. അതിലെ വരികള്‍ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?.
രോഗം കീഴക്കിടക്കിയ തന്നെ പോന്നു പോലെ നോക്കുന്ന ഉമ്മയെ ഓര്‍ത്തു കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേഴ്സ് മീറ്റില്‍ അവള് പാടിയ കവിതയുടെ യു ടൂബ് ക്ലിപ്പും കണ്ണുകളെ വല്ലാതെ ആര്ദ്രമാക്കുന്നു.
"മിഴിനീര് കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോള്‍
അവള് പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തില്‍
താനും ഒലിച്ചുപോകുമെന്ന്"
രോഗം കീഴക്കിടക്കിയ തന്നെ പോന്നു പോലെ നോക്കുന്ന ഉമ്മയെ ഓര്‍ത്തു കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേഴ്സ് മീറ്റില്‍ അവള് പാടിയ കവിതയുടെ യു ടൂബ് ക്ലിപ്പും കണ്ണുകളെ വല്ലാതെ ആര്ദ്രമാക്കുന്നു.
ഈ മരണ വാര്‍ത്ത അറിഞ്ഞ ശേഷം ഫേസ്ബുക്ക് പേജില്‍ ഞാനിട്ട സ്റ്റാറ്റസിനു താഴെ ശ്രീജിത്ത് കൊണ്ടോട്ടി ഇങ്ങനെ എഴുതി. "ഇന്ന് വൈകുന്നേരം കിട്ടിയ ഹാഷിമിന്റെ മെയില്‍ വഴിയാണ് ഈ ദുഃഖവാര്‍ത്ത അറിയുന്നത്. നീസയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാത്രി സാബു കൊട്ടോട്ടി അറിയിച്ചിരുന്നു. സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ കവിത ചൊല്ലി സമ്മാനം നേടിയ ആ കുഞ്ഞു കവയത്രിയുടെ പ്രതിഭ കണ്ട് അദ്ദേഹം തന്നെയാണ് അവള്‍ക്കൊരു ബ്ലോഗ് ഉണ്ടാക്കികൊടുത്തതും, ബൂലോകത്തിന് പരിചയപ്പെടുത്തിയതും. എഴുത്തിനോടും, വായനയോടും അതിയായ താല്പര്യം സൂക്ഷിക്കുന്ന അവള്‍ക്ക് സ്വന്തമായി ഒരു ലാപ്ടോപ് സംഘടിപ്പിച്ചു നല്‍കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ കൊട്ടോട്ടി ഇതേ കുറിച്ച് സൂചിപ്പിക്കുകയും, ശ്രമിക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കൂടാതെ നീസ എഴുതിയ നിരവധി കവിതകള്‍ അദ്ദേഹത്തിന്റെ കൈവശം പോസ്റ്റ് ചെയ്യാനായി നല്‍കിയിട്ടുണ്ട്. കുറിച്ചുവച്ച കാവ്യശകലങ്ങളിലൂടെ ആ കുഞ്ഞുകവയത്രിയുടെ ഓര്‍മ്മകള്‍ ബൂലോകത്തില്‍ നിറഞ്ഞുനില്ക്കട്ടെ. എഴുതി പൂര്‍ത്തിയാകാത്ത ഒരു കവിതപോലെ, നമ്മെ വിട്ടകന്ന അക്ഷരങ്ങളെ സ്നേഹിച്ച ആ കുഞ്ഞുപെങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്പില് ബാഷ്പാഞ്ജലികള്‍ ..."
ഇതില്‍ കൂടുതലൊന്നും പറയാനില്ല. അവള്‍ക്കിനിയൊരു ലാപ്ടോപ് വേണ്ട.. വേദനയുടെ തുരുത്തുകളില്‍ ആശ്വാസമായി ഒരു ബ്ലോഗും വേണ്ട. കവിത നന്നായി എന്ന കമന്റും വേണ്ട. മരണത്തിന്റെ മാലാഖമാര്‍ അവളെ ദൈവസന്നിധിയില്‍ എത്തിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
കഴിഞ്ഞ വെക്കേഷന് നാട്ടില്‍ എത്തിയപ്പോള്‍ സാബു കൊട്ടോട്ടി ഈ കുട്ടിയുടെ അസുഖത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നു. അന്ന് വീട്ടില്‍ പോയി കാണാന്‍ കഴിഞ്ഞില്ല. അടുത്ത തവണ എന്തായാലും പോകാമല്ലോ എന്നും കരുതി. ഇനി സാധിക്കില്ലല്ലോ.:( നാളെ രാവിലെ 9 മണിക്കാണ് കബറടക്കം. കഴിയുമെങ്കില്‍ നാട്ടില്‍ ഉള്ളവര്‍ അവിടെ ചെല്ലുക. സാബു കൊട്ടോട്ടിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം അവിടെ ഉണ്ടാകും. മൊബൈല്‍ നമ്പര്‍: 919288000088
ReplyDeleteThis comment has been removed by the author.
ReplyDeleteനീസ മോളുടെ ഓര്‍മയ്ക്ക് മുന്നില്‍ നിറ കണ്ണുകളോടെ..
ReplyDeleteINNA LILLAHI WA INNA ILAIHI RAAJIOON..MAY ALMIGHTY ALLAH BLESS HER WITH JANNATH AL FIRDOUS.& GIVE HER PARENTS & FAMILY COURAGE,STRENGTH &SOLACE TO BEAR THIS LOSS ...AMEEN..
ReplyDeleteനിസയുടെ ഒരു പഴയ കവിത (നിസയുടെ ബ്ലോഗില്‍ നിന്നും)
ReplyDeleteപാഴ്ജന്മം
----------
സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന് മര്മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ....
--------------------------
ഇല്ല നിസാ .. നിന്റെ ജന്മം ഒരു പുണ്യജന്മമായിരുന്നു.
അല്ലെങ്കില്‍ നിനക്കെവേണ്ടി പ്രാര്‍ഥിക്കാന്‍ സൈബര്‍ ലോകത്തുനിന്നും ഇത്രയും പേര് വരുമായിരുന്നോ ?
നിന്റെ യശസ്സ് ഒരു കുഗ്രാമത്തില്‍ മാത്രം ഒതുങ്ങാതെ,
ഇ- ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്നത് നിന് പുണ്യജന്മം കൊണ്ടാണു....
ഞങ്ങള്‍ക്കറിയാം സ്വര്‍ഗത്തിലെ ചിത്രഷലഭമായി നീ പാറിപ്പറക്കുമെന്ന്....
നിറ കണ്ണുകളോടെ..
ReplyDelete. മരണത്തിന്റെ മാലാഖമാര്‍ അവളെ ദൈവസന്നിധിയില്‍ എത്തിച്ചിരിക്കുന്നു. നീസ മോളുടെ ഓര്‍മയ്ക്ക് മുന്നില്‍ നിറ കണ്ണുകളോടെ
ReplyDelete"ഒന്ന് മിണ്ടിപ്പോയാല്‍ സന്തോഷമായി..."
ReplyDeleteനീസയുടെ ബ്ലോഗ്ഗില്‍ കമന്റു ബോക്സിനടുത്തു കണ്ട വാക്കുകള്‍...
വിനയാന്വിതയായി അവള്
ക്ഷണിക്കുകയാണ്..തന്റെ കൊച്ചു സൃഷ്ടികള്‍ക്കു താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍.........
മിണ്ടി, പക്ഷെ വൈകിപ്പോയിരുന്നു...
എന്റെ കുഞ്ഞു പെങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കട്ടെ...ആമീന്‍
ഒന്ന് മിണ്ടിപ്പോകാന് ഇനി ആ കുട്ടിയില്ലല്ലോ..നിസമോളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ നിറമിഴിപ്പൂക്കള്‍ അര്‍പ്പിക്കുന്നു
ReplyDeleteനിസ മോളുടെ വേര്‍പാടിലുള്ള ദു:ഖം ഞാനും പങ്കു വയ്ക്കുന്നു.
ReplyDeleteബ്ലോഗ് വഴിച്ചപം എന്നില്‍ നിന്നും അടര്‍ന്നു വീണത് ഹൃദയം മുറിഞ്ഞു വീണ രണ്ടു തുള്ളി കണ്ണുനീര് പടച്ച റബ്ബേ ഞാന്‍ കാണാത ഈ കുഞ്ഞു പെങ്ങള്‍ക്ക് ഇവളുടെ കബറിടം സ്വോര്ഗ പൂന്തോപാകി മാറ്റണമെ ആമീന്‍
ReplyDeleteബ്ലോഗ് വഴിച്ചപം എന്നില്‍ നിന്നും അടര്‍ന്നു വീണത് ഹൃദയം മുറിഞ്ഞു വീണ രണ്ടു തുള്ളി കണ്ണുനീര് പടച്ച റബ്ബേ ഞാന്‍ കാണാത ഈ കുഞ്ഞു പെങ്ങള്‍ക്ക് ഇവളുടെ കബറിടം സ്വോര്ഗ പൂന്തോപാകി മാറ്റണമെ ആമീന്‍
ReplyDeleteyaa allah you get her in your jannah. niramizhikalode adaranjalikal
ReplyDeleteഅറിഞ്ഞപ്പോഴും വായിച്ചപ്പോഴും വല്ലാത്ത സങ്കടവും ദു:ഖവും തോന്നി...
ReplyDeleteപ്രണാമങ്ങള്‍ ....! കവിതയില്‍ സ്വര്‍ഗത്തിന്റെ ചിത്രം വരചിട്ടാണല്ലോ അവള് യാത്ര പോയത് ...!
ReplyDeleteഈ കുഞു സഹോദരിക്ക് പരലോകത്ത് എല്ലാവിധ സൌഭാഗ്യങ്ങളും റബ്ബ് നല്കുമറാകട്ടെ ( ആമീന്‍ )
ReplyDeleteനീസ മോളെ നിന്നെ ഞാന്‍ കണ്ടിട്ടില്ല, ഇനി കാണാന്‍ കഴിയുകയുമില്ല. നിനക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കാം വിങ്ങുന്ന ഹൃദയത്തോടെയും നിറ കണ്ണുകളോടെയും. "നാഥാ, എന്റെ ആ കുഞ്ഞു പെങ്ങള്‍ക്ക് നീ സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കണമേ".
ReplyDeleteഈ മോള് എന്റെ നാട്ടുകാരിയാ എന്റെ മോന് പഠിക്കുന്ന സ്കൂളിലാണ് അവന് പറഞ്ഞിരുന്നു രോഗ വിവരങ്ങള്‍ ....മരണത്തിന്റെ തലോടല്‍ അവളെ നേരെത്തെ വന്നു ......കൊണ്ടുപോയി.....
ReplyDeleteആ കുഞ്ഞു കവയിത്രിക്ക് മിഴിനീര് പൂക്കള്‍ ..
ReplyDeleteതുഞ്ചന്‍ പറമ്പില്‍ 'അമ്മ'യെക്കുറിച്ച് പാടിയ കവിതയില്‍ തന്റെ ദൈന്യത മുഴുവന്‍ ചേര്‍ത്ത് വെച്ചിരുന്നു ആ കുഞ്ഞു മോള്. ..
അവള് ഇനി സ്വര്‍ഗത്തില്‍ ഒരു കവിത ചൊല്ലിപ്പക്ഷിയായി പറന്നു നടക്കട്ടെ ..
പ്രാര്‍ത്ഥനാപൂര്‍വ്വം ..
ബഷീര്കയുടെ ഫേസ്ബുക്കില്‍ നിന്നാണ് ഈ വിവരം അറിയുന്നത്. ഈ പോസ്റ്റ് വായിച്ചതോടെ സങ്കടം സഹിക്കാനാവുന്നില്ല. നീസ മോള്‍ക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നു.
ReplyDelete"ഒന്ന് മിണ്ടിപ്പോയാല്‍ സന്തോഷമായി" ... ആ കുഞ്ഞനുജത്തിയുടെ കമെന്റ്റ് ബോക്സിനു മുകളിലെ ഈ വാക്കുകളും, അവസാനം കുറിച്ചിട്ട ആ കവിതയും ഇന്നലെ മുഴുവന്‍ ഒരു നൊമ്പരമായിരുന്നു.
ReplyDeleteആ കുഞ്ഞുമോള്ക്കായ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍, വേദനകളില്ലാത്ത ദൈവസന്നിധിയിലിപ്പോള് അവള് സന്തോഷവതിയായിരിക്കും.. അങ്ങിനെയായിരിക്കട്ടെ..
ReplyDeleteദൈവം നമ്മുടെ അനിയത്തിയെ സ്വര്‍ഗത്തില്‍ എത്തിക്കുമാര് ആകട്ടെ .. ആമീന്‍
ReplyDeleteയു ടുബില്‍ കണ്ട നിസയുടെ കവിതയും ഈ വാര്‍ത്തയും കേട്ടപ്പോള്‍ മനസ്സില്‍ അവള് വല്ലാത്ത നൊമ്പരമായി. പടച്ചവന് അവള്‍ക്കു സ്വര്‍ഗം നല്കട്ടെ. ആമീന്‍.
ReplyDeleteപറന്നുയരും മുന്‍പേ ഈ പൂമ്പാറ്റ അതിന്റെ ഉണ്മയിലേക്ക് മടങ്ങുമ്പോള്‍ നമ്മള് പിന്നെയും ഓര്‍ത്തിരിക്കേണ്ടത് ജീവിതത്തിന്റെ ക്ഷണഭംഗുരതയെ കുറിച്ചായിരിക്കണം
ReplyDeleteനീസാ വെള്ളൂരിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
ReplyDeleteകുഞ്ഞനിയത്തിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
പ്രാര്‍ത്ഥനകളോടെ....
ഞാനെഴുതിയ കുറിപ്പ് ഇവിടെ വായിക്കാം
മോളേ .....!
ReplyDeleteഇന്നലെ ഹാഷിം വിവരമറിയിച്ചപാടെ സാബുവിനെ വിളിച്ചിരുന്നു. ഇന്ന് തന്നെ പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് സാബുവിനെ ഏല്‍പ്പിച്ച കവിതകള്‍ ആ കുഞ്ഞുമോള്‍ അറിഞ്ഞെഴുതിയ യാത്രാമൊഴിയായിപ്പോയെന്ന് പറഞ്ഞപ്പോള്‍ സാബു തളര്‍ന്നു; ഞാനും.
ReplyDeleteഇനി പ്രാര്‍ത്ഥനകളല്ലാതെ നമ്മുടെ മോള്‍ക്ക് എന്ത് നല്കാന്!!
ഞാനും ഇന്നലെയാണ് ഈ കുട്ടിയെപ്പറ്റി കേള്‍ക്കുന്നതും അവളുടെ ബ്ലോഗു സന്ദര്‍ശിച്ചതും.പരിചയമില്ലാത്ത കുട്ടിയെങ്കിലും വല്ലാത്ത സങ്കടമായി.അവളുടെ മാതാപിതാക്കളെ ദൈവം കാക്കട്ടെ.
ReplyDeleteവിടരും മുന്‍പേ കൊഴിഞ്ഞ ആ കുഞ്ഞു പൂവിന് എന്റെ ആദരാഞ്ജലികള്‍
സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ReplyDeleteവേദനയോടെ ...വിട
ReplyDeleteപ്രതിഭകള്‍ അല്പ കാലം കൊണ്ട് ഏറെ കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് വിട വാങ്ങുന്നു!
ReplyDeleteനാഥന് ഈ കുരുന്നിന് കരുണ ചൊരിയട്ടെ; മാതാ പിതാക്കള്‍ക്കും ഇഷ്ട ജനങ്ങള്‍ക്കും ക്ഷമ നല്കട്ടെ....
കുഞ്ഞു മോള്‍ക്ക് നിത്യ ശാന്തി ക്കായി പ്രാര്‍ത്ഥിക്കാം അല്ലാതെ നമുക്കെന്തു ചെയ്യാന്‍ കഴിയും നിസ മോളുടെ മാതാപിതാക്കള്‍ക്ക് നാഥന് ക്ഷമ നല്കട്ടെ
ReplyDeleteകൊച്ചു സൃഷ്ടികൾ വല്ലാതെ നൊമ്പരപെടുത്തുന്നു...
ReplyDeleteകിളിക്കൂടുകളിലഭയം നേടിയ ആത്മാവിന്റെ നിത്യശാന്തിക്കായി...പ്രാർത്ഥനയോടെ,
inna lillahi vainna ilaihi rajihoon.
ReplyDeleteMay Allah bless her with jannah.
പ്രാർത്ഥനകൾ മാത്രം...
ReplyDeleteചില ജന്മങ്ങള് അങ്ങിനെ യാണ്,അവര്‍ തുടങ്ങി വച്ചത് നിയതി പൂരിപ്പക്കും,ചിത്രകാര നായിരുന്ന കൊച്ചു ക്ലിന്റി നേ ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?ഇവരുടെ സ്നേഹ സമ്മാനങ്ങള്‍ കൈപ്പറ്റുകയും,ആസ്വദിച്ചാ ഹ്ലാദിക്കും
ReplyDeleteമുന്‍പ് നെഞ്ചില്‍ ഇടിത്തീയായും,പിന്നെ ഉമിത്തീയായും നീറാ നുള്ള നിയോഗ മാണ് സഹൃദയന്റെത്.കരുതി വച്ചതിന്റെ വാല് മാത്രം കാണിച്ചു കൊതിപ്പിച്ചു സ്വര്‍ഗ്ഗത്തേക്കു പറന്നു കുഞ്ഞുകിളീ.അവിടെ വച്ചെങ്കിലും നിന്റെ
മനോഹര സൃഷ്ടികള്‍ അസ്വതിക്കനാവട്ടെ എന്നാ പ്രാത്ഥന യാണ് ഈ വരികളില്‍.....നിറെ ആത്മാവിന്നു നിത്യശാന്തി ഭവിക്കട്ടെ,
so sad, hearty condolence
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ദുഖത്തിലും പ്രാര്‍ഥനയിലും പങ്ക് ചേരുന്നു... മീറ്റില്വെച്ചും അതിന് ശേഷവും വേണ്ടത്ര ശ്രദ്ധ നമ്മുക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. ശ്രീജിത്ത് ആവശ്യപ്പെട്ട കാര്യം സാധിക്കാതെ വന്നതിലും വലിയ പ്രയാസം. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകാമായിരുന്നു.
ReplyDeleteനിശബ്ദതയോടെ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteവേദനയോടെ ആ കുട്ടിയുടെ പരലോക ജീവിതത്തിനായി പ്രാര്‍ഥിക്കുന്നു..
ReplyDeleteനിശബ്ദതയോടെ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteനിശബ്ദതയോടെ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteനിശബ്ദതയോടെ ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteMay Allah bless her with Jannah
ReplyDeleteപരലോക ജീവിതം സന്തോഷകരമാവാന്‍ പ്രാര്‍ഥിക്കുന്നു. കൂടുതല്‍ ഒന്നും മിണ്ടാനില്ല :(
ReplyDeleteഎന്റെ ആദരാഞ്ജലികള്‍
ReplyDeleteസ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ReplyDeleteആദരാജ്ഞലികള്‍..മരിക്കാത്ത വരികളുമായ് നമ്മുടെ മുന്പില് ഒരു നൊമ്പരമായി മാറിയല്ലോ!
ReplyDeleteബ്ലോഗില്‍ ആ മൂന്നുചെറുകവിതകള് ഇന്നുതന്നെ പോസ്ടണമെന്നു ശാഠ്യം പിടിച്ച് ഉപ്പാനെ ഏൽപ്പിച്ചവിവരം അദ്ദേഹം എന്നെ വിളിച്ചുപറഞ്ഞപ്പോൾ സത്യത്തിൽ സന്തോഷമാണു തോന്നിയത്. ഇങ്ങനെ ഏതെങ്കിലുമൊക്കെ കാര്യത്തിന് ശാഠ്യം പിടിച്ചതിൽ ശേഷം അസുഖം കുറഞ്ഞു ആശുപത്രി വിടാറാണു പതിവ്. തുഞ്ചൻ പറമ്പിൽ അങ്ങിനെയൊരു ശാഠ്യത്തിനു ശേഷമാണു വന്നത്. അവളുടെ കൈപ്പടയിലെഴുതിയ കവിതാശകലങ്ങളെ നോക്കി നെടുവീർപ്പിടാനേ എനിയ്ക്കു കഴിയുന്നുള്ളൂ...
ReplyDeleteThis comment has been removed by the author.
ReplyDeleteമുമ്പ് എഴുതിത്തന്ന കവിതകൾ എന്റെ കയ്യിലിരിയ്ക്കെ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഐ സി യൂവിന്റെ ഉള്ളിൽ വേദന കടിച്ചമർത്തി അവൾ കുറിച്ച മൂന്നു കവിതകളാണ് അവളുടെ ബ്ലോഗിലുള്ളത്. അവൾ എഴുതിയ അവസാന കവിതകളും...
ReplyDeleteപണ്ട് കേട്ടൊരു കഥയുണ്ട്...
ReplyDeleteമനോഹരമായ പൂവ് ഒന്നുണ്ടായിരുന്നു തോട്ടത്തില്‍. ഒരു കുഞ്ഞു പൂവ്. ആരോ അത് പറിച്ചെടുത്തിരിക്കുന്നു. തോട്ടക്കാരന് ക്ഷുഭിതനാവുന്നു.
വെറളി പിടിച്ച് തോട്ടക്കാരന് ചോദിച്ച് നടക്കുന്നു.
"ആരാണ് പൂവ് പറിച്ചത്? ആരാണിത് ചെയ്തത്?"
ദേഷ്യത്തില്‍ നില്ക്കുന്ന തോട്ടക്കാരനോട് വേറൊരു തൊഴിലാളി പറഞ്ഞു.
"യജമാനന് ആണത് പറിച്ചത്.."
പിന്നെ തോട്ടക്കാരന് ഒന്നും മിണ്ടിയില്ല..മിണ്ടാന്‍ പാടില്ല.
നിസ എന്ന ആ പൂവ് യജമാനന് പറിച്ചതാണ്. നമ്മള് തോട്ടക്കാര്‍ മിണ്ടാതെ നോക്കി നില്ക്കാം. അതല്ലേ നിര്‍വാഹമുള്ളൂ...
ബ്ലോഗേര്‍സ് നിങ്ങളുടെ ഈ ലോകം ഞാന്‍ അറിയുമായിരുന്നില്ല.എന്നാല്‍ ഇന്ന് അലച്ചിലിനൊടുവില്‍ എന്റെ വിരലുകള്‍ മുന്നേറിയത് നിങ്ങളുടെ ഈ ലോകത്തേക് ആയിരുന്നു. അതിലെ ഒരു കുഞ്ഞു റാണി നേരത്തേ കൊയിഞ്ഞു പോയതായി അറിഞ്ഞു.ഒരു പാട് പ്രതികരണങ്ങള്‍ വായിച്ചു.എന്നാല്‍ അവള്‍ക്കു ഏറ്റവും അനുയോജ്യമായി സുഹൃത്തേ നിങ്ങളുടെ ഈ കഥ.
Deleteസ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
ReplyDelete@ കൊട്ടോട്ടിക്കാരന്
ReplyDeleteആ കുഞ്ഞിന്റെ കഴിവുകളെ പുറം ലോകത്ത് എത്തിക്കുന്നതില്‍ താങ്കള്‍ വഹിച്ച പങ്കിനെയും രോഗ കാലത്ത് നല്കിയ മാനസിക പിന്തുണയേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു വലിയ സുകൃതമാണ് നിങ്ങള്‍ ചെയ്തത്.
@ ഷാരോണ്‍
അര്‍ത്ഥഗര്‍ഭമായ കഥ.
സാഹിബ്,
Deleteനമ്മുടെ സ്വന്തം ആവശ്യങ്ങൾക്കു പിന്നാലെ പായുന്നതിന്റെ കൂട്ടത്തിൽ മറ്റുള്ളവർക്ക് അൽപ്പം ആശ്വാസത്തിനു കൂടിപ്പായുന്നില്ലെങ്കിൽ, അതിനു സമയം കണ്ടെത്താനുള്ള മനസ്സില്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതമെന്തിന്..?
inna lillaahi va inna ilaihi rajoon.
ReplyDeleteസ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..ആമീന്‍,,,,
ReplyDeleteALLAHU A KUTTIYUDEY AATHMAAVINU SHANDHI NAKATTE VIYOGAMUNDAAKKIYA PRIYAPPETTAVARILEY DHUKKAM UNAKKUMAARAVATTY
ReplyDeleteആദരാഞ്ജലികൾ!
ReplyDeleteഇത്രയും സ്നേഹവും ,കമന്റുകളും ആ കൊച്ചു ബാലിക നമ്മളില്‍നിന്നും മുന്നേ ആഗ്രഹിച്ചിരുന്നു പക്ഷെ ഇനിയൊരു കമെന്റും സ്വീകരിക്കാനാകാത്ത, കേള്‍ക്കാനാവാത്ത ദൂരത്താണല്ലോ അവള് എന്നത് വല്ലാതെ നൊമ്പരപ്പെടുത്തുന്നു. അവളുടെ ആഖിറം വെളിച്ചമാക്കിക്കൊടുക്കട്ടെ എന്ന് നിസമോളുടെ കുടുംബത്തോടൊപ്പം ഞാനും പ്രാത്തിക്കുന്നു
ReplyDeleteനിത്യ ശാന്തിയുടെ ലോകത്ത്... വേദനകളില്ലാതെ .... അങ്ങിനെ ആശ്വസിക്കാം നമുക്ക്.. നിന്റെ കവിതകളില്‍ നീ ജീവിക്കുന്നു... അല്ലാഹു ഈ കുരുന്നിന് അവളുടെ ഖബര്‍ വിശാലമാക്കിക്കൊടുക്കട്ടെ....
ReplyDeleteKunju Pengalkku Swargam Labhikkatte ennu prarthikkunnu.
ReplyDeleteNisa mole Kurichu Innanu arinjathu Basheekkayude post vayichappol Manassu vallathe pidaykkunnu.....
സുബര്കത്തിലെ ആരാമത്തില്‍ റോസാദലങ്ങള്ക്ക് മീതെ ഒരു വര്‍ണശലഭമായി കുഞ്ഞേ,നീ ഇരിക്കുന്നു! ദൈവം നിന്നെ അത്രമേല്‍ ഇഷ്ടപ്പെടുന്നുണ്ടാകും..
ReplyDeleteകവിതാ ശകലങ്ങളിലൂടെ ഇത്രയേറെ മനസ്സുകളില്‍ സ്ഥാനം പിടിച്ച നിസ മോള്‍ക്ക് സ്വര്‍ഗ്ഗ പ്പൂങ്കാവനത്തില് സ്ഥാനം നല്കി അനുഗ്രഹിക്കേണമേ നാഥാ...
ReplyDeleteവിടരും മുന്‍പേ വീണ സൂനം
ReplyDeleteഅള്ളാഹു ആ കുട്ടിക്ക് സ്വര്‍ഗം പ്രധാനം ചെയട്ടെ അല്ലാഹുമ്മ ഇര്‍ഹം
ReplyDeleteആ മിഴിനീര് കുടം പൊട്ടിയപ്പോ കുത്തിയൊലിച്ചു പോയത് എന്റെ മനസ്സ് കൂടായിരുന്നല്ലോ മോളൂ....ദൈവ സന്നിധിയില്‍ ഒരു വാടാപുഷ്പമായി വിരിയുക നീ.....
ReplyDeletenisa molku pratanayode........
ReplyDeleteപ്രാർഥനകൾ.......
ReplyDeleteതിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ ഈ കൊച്ചനുജത്തിയെ നേരില്‍ കാണാനും പരിജയപ്പെടാനും ഭാഗ്യമുണ്ടായി,,, വേര്‍പാടില്‍ വേദനിക്കുന്നു.....സ്വര്‍ഗീയാരാമത്തില്‍ ഒരുമിച്ചു കൂടാമെന്ന ആഗ്രഹത്തോടെ ,,പ്രാര്‍ഥനയോടെ....
ReplyDeleteRead with tears
ReplyDeleteഇനി അവള്‍ക് വേണ്ട ലാപ്ടോപ്, വേണ്ട ബ്ലോഗ് , ഇതുഒക്കെ വായിക്കുമ്പോള്‍ കണ്ണ് നനഞ്ഞു പോയി പൊന്നെ അള്ളാഹു നിനക്ക് ഉന്നധമായ പധവിതരും എന്നാ വിശ്വാസത്തോടെ അല്ലാഹുമ്മ ഇര്‍ഹം
ReplyDeleteനിശമോളെ നീ വളരെ ഏറെ പുണ്യം ചെയ്തവളാണ് പൊന്നെ ഈ ബ്ലോഗ് വായിച്ചപ്പോള്‍ വളരെ അധിഗം വിധുമ്പി പോയി കാണാനോ കേള്കണോ നീ ഇല്ല പൊന്നെ അള്ളാഹു എല്ലാം അറിയുന്നവനാണ് അള്ളാഹു നിനക്ക് ജന്നതുല്‍ ഫിര്ദൌസില് വെച്ച് എല്ലാ നനമഗളും ചൊരിയട്ടെ എന്ന് സാധാനെരവും നിനക്കുണ്ടാവും സഗാല ജനങ്ങളെ ധുവാവും അള്ളാഹു സ്വര്‍ഗം പ്രധാനം ചെയ്യട്ടെ ആപോന്നുമോക് അല്ലാഹുമ്മ ഇര്‍ഹം അല്ലാഹുവേ ഞങ്ങളെ ദുവ സ്വീഗരികേണമേ
ReplyDeleteആദരാഞ്ജലികള്‍
ReplyDeleteരംഗ ബോധമില്ലാത്ത മരണത്തിന്റെ കൊമാളിത്തത്തിനു മുന്പില് നമ്മള് എത്ര നിസ്സഹായരാണ്...
ReplyDeleteഅയല്‍ പക്കത്തായിരുന്നിട്ടും,നിന്നെ കുറിച്ചറിയാന്‍ ഒരു പാട് വൈകിപ്പോയി അനുജത്തീ......
നിനക്കായ് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കുറ്റ ബോ..ധത്തോടെ.................,,,
കണ്ണീര് പ്രണാമം...
നിര്‍ജീവമായ ബ്ളോഗക്ഷരങ്ങള്ക്ക് മനസ്സിലാവാത്ത ഒരു തേങ്ങല്‍ ഹൃദായന്തര്ഭാഗത്ത് നിന്നും .....
ReplyDeleteഎന്റെ ആദരാഞ്ജലികള്‍
ReplyDeleteJacob Chacko
ReplyDeleteആദരാഞ്ജലികള്‍
إنا لله وإنا اليه راجعون
ReplyDeleteനീസ മോള്.....നീ പോയല്ലേ...?
ReplyDeleteനിസ.. ഇന്നില്ല,
ReplyDeleteനിന്നലെകളൂടെ വരികൾ മാത്രം ബാക്കിയാക്കി തിരുച്ചു വിളിക്ക് മറുപടി നൽകിയവൾ.
കൊട്ടോട്ടി വിളിക്കുമ്പോ എല്ലാം അറിയുന്നുണ്ടായിരുന്നു നിസയുടെ സുഖ/ അസുഖ വിവരങ്ങൾ.
ഇനി അതുണ്ടാവിലാ
സ്നേഹിക്കുന്ന മനസ്സുകളിൽ മാത്രം കഴിയാനാവും അവളും ഇഷ്ട്ടപ്പെടുന്നെ. വേദനകളില്ലാത്ത ലോകത്തെ പൊൻ താരമാകാൻ നിസക്ക് കഴിയും.. കഴിയാതിരിക്കാൻ ആവില്ലാ കൂട്ടുകാരി അനിയത്തികുട്ടിക്ക്.
വരികളെ ജീവിപ്പിക്കാൻ കഴിഞ്ഞ നിസക്ക് കെടാതെ കത്തിനിക്കാം ഞങ്ങൾ കൂട്ടുകരുടെ മനസ്സിൽ
സ്വര്‍ഗത്തില്‍ ഒരു കവിത ചൊല്ലിപ്പക്ഷിയായി പറന്നു നടക്കട്ടെ .......
ReplyDeleteപ്രാര്‍ത്ഥനാപൂര്‍വ്വം ..
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും ഒന്ന് കാണാന്‍ ഒന്ന് മിണ്ടാന്‍,ഇങ്ങനെയൊക്കെ ഞാനും കൊതിച്ചിരുന്നു പക്ഷെ നീസമോളെ കാണാന്‍ ദൈവം എനിക്ക് അവസരം തന്നില്ല അപ്പോഴേക്കും അവള് നമ്മളെ വിട്ടു പോയില്ലേ ,പറഞ്ഞിട്ട് കാര്യമില്ല ദൈവത്തിന് ഇഷ്ടമുള്ളവരെ ദൈവം പെട്ടന്ന് അങ്ങോട്ട് വിളിക്കും എന്ന് പറയുന്നത് വെറുതെയല്ല.എല്ലാവരും നീസ മോള്‍ക് വേണ്ടി പ്രാര്‍ത്ഥിക്കണം,ദൈവം അവളെ അനുഗ്രഹിക്കട്ടെ .നീസ മോളുടെ ഓര്മക്കായ് നിറയുന്ന കണ്ണുകളോടെ...
ReplyDeleteഎല്ലാം അറിയാന്‍ വൈകി...നിസയെക്കുറിച്ചും അവളുടെ ബ്ലോഗിനെക്കുറിച്ചും പിന്നെ മരണത്തെക്കുറിച്ചും...
ReplyDeleteSuch a heart-wrenching news. May Almighty bestow upon her parents the fortitude to overcome this ordeal...
ReplyDeleteAnd May He bless her with Jannah...!
Dear little sis, you'll be remembered for leaving 'a footprint' in this world...for leaving thought provoking messages for us... while most of us fail to make any difference regardless of living more years than you did.
And kudos to all who supported her during difficult times.. Who told Humanity and love are dying...?
Could there be a computer and an internet connection at heavan? ;(
ReplyDeleteഈ കുട്ടിയെ കുറിച്ച് ഞാന്‍ അറിഞ്ഞത് ഇന്നാണ്...എനിക്കീ കുട്ടിയെ പരിജയമില്ലെങ്കിലും കൂടുതല്‍ അറിഞ്ഞപ്പോള്‍ ശരിക്കും കരഞ്ഞു പോയി...ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ദൈവം തിരിച്ചു വിളിച്ചു....വായിച്ചപ്പോള്‍ വല്ലാത്ത സങ്കടമായി......വിടരും മുന്‍പേ കൊഴിഞ്ഞ ആ കുഞ്ഞു പൂവിന് എന്റെ ആദരാഞ്ജലികള്‍.....നിസ മോളുടെ വേര്‍പാടിലുള്ള ദു:ഖം ഞാനും പങ്കു വയ്ക്കുന്നു....
ReplyDeleteneesa arennu arinjathu verum 2 minutu kondu,enal arivinte lokathu neesa sammanichath arthamulla valiya karyangaladangunna kavithakal,ellam vidhi ennu paranju marakkane namukku pattu verpadinte vedanayil kazhiyunna neesayude veetukarodoppam namukum panku cheram e nimisham........
ReplyDeleteneesa arennu arinjathu verum 2 minutu kondu,enal arivinte lokathu neesa sammanichath arthamulla valiya karyangaladangunna kavithakal,ellam vidhi ennu paranju marakkane namukku pattu verpadinte vedanayil kazhiyunna neesayude veetukarodoppam namukum panku cheram e nimisham........
ReplyDeletethoolikayal chalichu nee niramulla pookkal........
ReplyDeletethushara bindukkalkku neeyeki nalla nimishangal kulirode.......
yathra chodikkan kathu nilkathe neeyakannu doore...........
niramulla panineer dalangal njangalileki........
mandahasam vidarthi nin ormakal.........
neesa mole arinjilla njan arinjirunel prarthichene mole.........
മിഴിലനീര് പ്രണാമം...
ReplyDelete