August 7, 2012

തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും

ചാനലുകള്‍ സര്‍ഫ് ചെയ്യുന്നതിനിടയിലാണ് അമൃത ടി വി യില്‍ തിലകനെ കണ്ടത്. സംവിധായകന്‍ കമലുമുണ്ട് കൂടെ. തിലകനെ എവിടെ കണ്ടാലും ഞാന്‍ റിമോട്ടൊന്ന് സ്റ്റോപ്പ്‌ ചെയ്യും. പുള്ളി എന്തെങ്കിലുമൊക്കെ പറയും. എല്ലാവരോടുമുള്ള അമര്‍ഷമാണ്‌ അദ്ദേഹത്തിന്‍റെ സംസാരങ്ങളുടെ ആകെത്തുകയെങ്കിലും കേട്ടിരിക്കാന്‍ രസമുണ്ടാകും. ആരാന്റെ മെക്കിട്ടു കയറുന്നത് കാണാനുള്ള ഒരു രസം സ്വാഭാവികമാണല്ലോ. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ നാല് തെറി പറയും അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 'അമ്മ'യെയും അതിന്റെ പ്രസിഡന്റായ ഇന്നസെന്റിനെയും രണ്ടു പുളിച്ചത്‌ പറയും. മറ്റാര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടിയിട്ടുണ്ടെങ്കില്‍ അവരെ ഒന്ന് കൊച്ചാക്കും. ഇതൊക്കെയായിരുന്നു എന്റെ പ്രതീക്ഷ. ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ടി വി യിലേക്ക് കഴുത്തു നീട്ടിയിരിക്കുന്നതിനിടയിലാണ് മഹാനടന്‍ തീര്‍ത്തും ഞെട്ടലുളവാക്കിയ ഒരു പ്രസ്താവന നടത്തിയത്.

അമൃത ടി വി യില്‍ സംവിധായകന്‍ കമല്‍ അവതരിപ്പിക്കുന്ന 'സമാഗമം' ആണ് സ്ക്രീനില്‍ . Nostalgic get-together of Eminent people എന്നാണ് വ്യത്യസ്തമായ ആ ടി വി പരിപാടിക്ക് അമൃത നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പ്രതിഭാധനരായ ആളുകളുടെ ജീവിതത്തെയും അവരുടെ സുഹൃത്തുക്കളെയും അടുത്തറിയുവാനുള്ള ഒരവസരമാണ് ഈ പ്രോഗ്രാം. ഇന്റര്‍വ്യൂ കത്തിക്കയരുകയാണ്. അതിനിടയില്‍ കമലിന്റെ ചോദ്യം. "ചേട്ടന് രണ്ടു 'അമ്മ'മാരുമായും പ്രശ്നങ്ങള്‍ ഉള്ളതായി കേട്ടിട്ടുണ്ട്. സ്വന്തം അമ്മയോടും സംഘടന 'അമ്മ'യോടും. സ്വന്തം അമ്മയുമായി ഉള്ള പ്രശ്നം എന്തായിരുന്നു?". ആ ചോദ്യത്തിന് തിലകന്‍ നല്‍കിയ സത്യസന്ധമായ ഒരു പ്രതികരണം എന്നെ തെല്ലൊന്നു അമ്പരപ്പിച്ചു എന്ന് പറയാം.

തിലകന്‍ നാടകാഭിനയം തുടങ്ങിയ കാലം. നാടകമൊക്കെ കഴിഞ്ഞു ഒരു ദിവസം വിശന്നു വലഞ്ഞെത്തിയ അദ്ദേഹം അമ്മയോട് ഭക്ഷണം ചോദിക്കുന്നു. മീന്‍ കറിയും ചോറും അമ്മ വിളമ്പിക്കൊടുക്കുന്നു. കറി വായിലേക്ക് വെക്കാന്‍ പറ്റുന്നില്ല. അത്രയ്ക്ക് എരിവുണ്ട്‌. "ഇത് വായിലേക്ക് വെക്കാന്‍ പറ്റുന്നില്ല, മനുഷ്യന് തിന്നാന്‍ കൊള്ളാവുന്ന വല്ലതുമുണ്ടോ?" തിലകന്റെ ചോദ്യം. "ചങ്ങനാശ്ശേരിയിലോട്ട് ചെല്ല്, അവിടെന്ന് വിളമ്പിത്തരും!!". (അമ്മ ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്, അത് വഴിയെ പറയാം). ഇത് കേട്ട തിലകന്‍ ചോറ്റുപത്രം ഒരൊറ്റ തട്ടാണ്. ആ തട്ടിന്റെ ശക്തിയില്‍ ചോറും കറിയും അടുക്കളയില്‍ അമ്മയുടെ കാല്‍ച്ചുവട്ടിലേക്കാണ്‌ തെറിച്ചു വീണത്‌. ദേഷ്യം വന്ന അമ്മ എഴുന്നേറ്റു വന്നു ഇങ്ങനെ പറഞ്ഞു. "നീയിങ്ങു വാടാ തിന്നാന്‍, ഞാന്‍ വിളമ്പിത്തരാം" ഇത്രയും വിശദീകരിച്ച ശേഷം തിലകന്‍ കമലിനോട് പറയുന്നു. "ഈ സംഭവത്തിനു ശേഷം അമ്മയോട് ഞാന്‍ മിണ്ടിയിട്ടില്ല. മുപ്പത്തഞ്ചു വര്‍ഷം!!."

ഞാന്‍ സ്തബ്ധനായിപ്പോയി. കേട്ടത് ശരിയാണോ എന്നറിയാതെ വീണ്ടും സ്ക്രീനിലേക്ക് നോക്കി. ഈ ഒരു സംഭവത്തിനു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ അമ്മയോട് മിണ്ടാതെ നടക്കുകയോ? ഞാന്‍ കേട്ടത് പിശകിയോ?. ഇല്ല.. പത്മശ്രീ നടന്റെ തുടര്‍ന്ന് വന്ന വിശദീകരരണം സംശയം തീര്‍ത്തു. മുപ്പത്തഞ്ചു മിനുട്ടോ മുപ്പത്തഞ്ചു ദിവസമോ അല്ല, മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ തന്നെ!!. തിലകന്‍ എന്ന മഹാ നടനോട് മനസ്സിലുണ്ടായിരുന്ന ആദരം ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞ പ്രതീതി. മുപ്പത്തഞ്ചു വര്‍ഷം എന്ന് പറഞ്ഞാല്‍ ഒരു ശരാശരി പുരുഷായുസ്സിലെ പകുതിയിലധികം കാലമാണ്. അത്രയും കാലം പെറ്റമ്മയോട് മിണ്ടാതെ നടക്കാന്‍ മാത്രം ഒരു വലിയ സംഭവമാണോ ഇത്. കറിയില്‍ അല്പം എരിവു കൂടുന്നതും അമ്മയും മക്കളുമായി മുറുമുറുപ്പുണ്ടാവുന്നതും സാധാരണമാണ്. പക്ഷെ അതിനു ഭക്ഷണം തട്ടിത്തെറിപ്പിക്കുന്നത് അസാധാരണമാണ്. എന്നാല്‍ അതിന്റെ പേരില്‍ അമ്മയോട് മൂന്നരപ്പതിറ്റാണ്ട് മിണ്ടാതെ നടക്കുന്നതാകട്ടെ ഒരു പക്ഷെ മനുഷ്യ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും.

അയലക്കറിയിലേക്ക് ചങ്ങനാശ്ശേരി കടന്നു വന്നതെങ്ങിനെ എന്നും തിലകന്‍ പറയുന്നുണ്ട്. അദ്ദേഹം നാടകാഭിനയം തുടങ്ങിയ കാലം. ഒരു നാടകത്തില്‍ നായികയായി അഭിനയിച്ചത് ചങ്ങനാശ്ശേരി ചിന്നമ്മ. നാടകത്തില്‍ ഇരുവരും തമ്മിലുള്ള ചില ലവ് സീനുകളും ഉണ്ട്. നാടകം കണ്ട ചില സ്ത്രീകള്‍ തിലകന്റെ അമ്മയോട് പെണ്ണുങ്ങളുടെതായ 'ശൈലി'യില്‍ നാടകത്തെപ്പറ്റി പറഞ്ഞു കൊടുത്തു. ഇതൊക്കെ കേട്ട് അമ്മ സ്വാഭാവികമായും ടെന്‍ഷനടിച്ചിരിക്കണം. നാട്ടുമ്പുറത്തെ ഏതമ്മമാരും ഇത്തരം വാര്‍ത്തകളോട് എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് സങ്കല്പിക്കാവുന്നതാണ്. അങ്ങിനെയിരിക്കെയാണ്‌ തിലകന്‍ വീട്ടിലെത്തുന്നതും ഭക്ഷണത്തെക്കുറിച്ച പരാതി പറയുന്നതും.  "ചങ്ങനാശ്ശേരിയിലോട്ട് ചെല്ല്, അവിടെന്ന് വിളമ്പിത്തരും!!" എന്ന് അമ്മ പറയുന്നതിന്റെ പാശ്ചാത്തലം അതാണ്‌.  തിലകന്‍ തന്നെ തുറന്നു പറഞ്ഞ ഈ സംഭവത്തില്‍ അമ്മയുടെ പക്ഷത്തു എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തില്‍ തിലകന്‍ ചോറ്റുപാത്രം തട്ടിയെറിഞ്ഞതിലും നമ്മള്‍ പിണങ്ങേണ്ടതില്ല. ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെയൊക്കെ ഉണ്ടാവാം. പക്ഷേ അതിനു ചീത്ത പറഞ്ഞതിന്റെ പേരില്‍ അമ്മയോട് മൂന്നരപ്പതിറ്റാണ്ട് മിണ്ടിയില്ല എന്ന് ഒരു  കുടുംബ ചാനലിലിരുന്നു പരസ്യമായി പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്?. സ്വന്തം അമ്മയെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പത്മശ്രീയല്ല, ഓസ്കാര്‍ തന്നെ കിട്ടിയിട്ടും എന്ത് കാര്യം?.

തിലകന്‍ പറയുന്നത് നേരിട്ട് കേള്‍ക്കാന്‍ ഈ വീഡിയോ കാണുക 

ഒരമ്മക്ക് മക്കളുടെ മേല്‍ എന്തൊക്കെ അധികാരങ്ങളാണ് ഉള്ളത്?. അവരെയൊന്നു ശകാരിക്കാന്‍ ഏത് ആപ്പീസില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്?. ഒരു സിനിമാകൊട്ടകയുടെ ശീതീകരിച്ച അകത്തളത്തോളം പ്രാധാന്യം, അവിടെ നിന്ന് ലഭിക്കുന്ന ഒരു കയ്യടിയോളം വലിപ്പം, ഒരമ്മയുടെ ഗര്‍ഭപാത്രം നല്‍കിയ ജീവന്റെ തുടിപ്പുകള്‍ക്കില്ലേ?. കലയുടെയും സാഹിത്യത്തിന്റെയുമൊക്കെ ഉന്നതങ്ങളില്‍ എത്തുമ്പോള്‍ പൊടി പിടിച്ചു  പോകുന്നതാണോ അമ്മയും മക്കളും തമ്മിലുള്ള ബന്ധം?.  ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരങ്ങളേക്കാള്‍ വലിപ്പമുള്ള ചോദ്യങ്ങള്‍ .. തിലകന്‍ എന്ന നടനെയോ അദ്ദേഹം തന്നെ വെളിപ്പെടുത്തിയ അനുഭവങ്ങളെയോ മുന്‍നിര്‍ത്തി ഒരു സാംസ്കാരിക ഗിരിപ്രഭാഷണം നടത്തുകയല്ല ഇവിടെ ഉദ്ദേശം.

സംവിധായകരും നടന്മാരും സഹപ്രവര്‍ത്തകരും തുടങ്ങി തിലകന്‍ പലരുമായും തെറ്റിയതും കലഹിച്ചതും നിരന്തരമായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അമ്മയെന്ന താരസംഘടനയും  തിലകനും തമ്മിലുള്ള വഴക്കുകള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരു സാംസ്കാരിക പ്രശ്നമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുമായി ബന്ധപ്പെട്ടു സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള തര്‍ക്കത്തിന്റെ അലയൊലികള്‍ അഴീക്കോട് മാഷിന്റെ മരണക്കിടക്കയില്‍ വരെ എത്തുകയുണ്ടായി. അത്തരം തര്‍ക്കങ്ങളുടെയൊക്കെ ചരിത്രവും കാരണവും ചര്‍ച്ച ചെയ്തു വിഷമിക്കുന്നവര്‍ക്ക് തിലകന്‍ തന്നെ വെളിപ്പെടുത്തിയ ഈ സംഭവത്തില്‍ നിന്ന് കുറച്ചൊന്നുമല്ല പഠിക്കാനുള്ളത്.


താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റിനോടും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനോടും ഇവരുടെ രണ്ടാളുടെയും റിമോട്ട് കയ്യില്‍ വെച്ചിട്ടുള്ള മമ്മൂട്ടിയോടും ഒരു അഭ്യര്‍ത്ഥനയുണ്ട്. തിലകനെ എത്രയും പെട്ടെന്ന് അമ്മയില്‍ തിരിച്ചെടുക്കണം. അതിനി ഒട്ടും താമസിപ്പിക്കരുത്. പെറ്റമ്മയോടു ഒരു കാരണവുമില്ലാതെ മുപ്പത്തഞ്ചു വര്‍ഷം പിണങ്ങി നടന്ന ഒരു മനുഷ്യനെ ഗ്ലിസറിന്‍ തേച്ചു കരയുന്ന നിങ്ങള്‍ നാല് നടന്മാരും നടികളും വിചാരിച്ചാല്‍ നന്നാക്കാന്‍ കഴിയില്ല. മുപ്പതല്ല, മുന്നൂറു കൊല്ലം പുറത്തിരുത്തിയാലും ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞു തിലകന്‍ വരില്ല. അദ്ദേഹം തന്നെ വെളിപ്പെടുത്തിയ ഈ ജീവിത കഥയില്‍ നിന്ന് അത്രയെങ്കിലും പാഠം പഠിക്കാനുള്ള ബുദ്ധി പോലും നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ നല്ലത് വല്ല ന്യൂ ജനറേഷന്‍ സിനിമയും പിടിക്കാന്‍ പോകുന്നതാണ്!!.

Related Posts
Old is (പുഴുവരിക്കുന്ന) Gold‌ !!
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ് 
ഐ ലവ് യു പറയേണ്ടതെങ്ങിനെ? 

106 comments:

 1. അയ്യോ!!!ഇത് ശരിയാണോ തിലകന്‍ ചേട്ടാ?

  തിലകന്‍ ചേട്ടാ... കൊക്കെത്ര കുളം കണ്ടതാ? കുളം എത്ര കൊക്കിനെ കണ്ടതാ...

  ReplyDelete
 2. തിലകന് തുല്യം തിലകന്‍ മാത്രം.
  I still respect him.

  anony

  ReplyDelete
  Replies
  1. അമ്മയെ തല്ലിയാലും രണ്ടു അഭിപ്രായം. അതില്‍ ഒന്നാണ് അനോണിയുടെ ഈ സപ്പോര്‍ട്ട്.

   Delete
  2. ഒന്ന് പോടേ ..ഒരു നടനെ ഇഷ്ടപ്പെടാന്‍ ..അയാളുടെ സ്വഭാവ മഹിമ നോക്കണ്ട കാര്യമോന്നുമില്ല്ല ..he is really a legend ..

   Delete
 3. വര്‍ഷങ്ങല്‍ക്കു ശേഷം ജയില്‍ വാസം കഴിഞ്ഞു പാതിരാ നേരത്തു വീട്ടിലേക്കു കയറി വന്ന വൈക്കം മുഹമ്മദ്‌ ബഷീറിനു ഭക്ഷണം വിളമ്പിയ ഉമ്മയോട്‌ ബഷീര്‍ ചോദിച്ചത്രെ "ഈ അസമയത്തു കയറി വന്ന ഉടന്‍ തന്നെ എനിക്കു ഭക്ഷണം നല്‍കാന്‍ എങ്ങനെ സാധിച്ചു ? " ഉമ്മയുടെ മറുപടി "നീ ഇവിടെ നിന്നും പോയ ദിവസം തൊട്ടു ഞാന്‍ നിനക്കുവേണ്ടി ഭക്ഷണം കരുതാറുണ്ട്‌,ഓരോ ദിവസവും നീ അതു കഴിക്കാന്‍ വരും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു".. എല്ലാം ചൊല്ലി പഠിപ്പിച്ച ആ സ്നേഹ സാഗരത്തോട്‌ ..സ്തായിയായി ദേഷ്യം പോലും സൂക്ഷിക്കാനാകാത്ത ആ പെറ്റമ്മയോട്‌ ഈ നടന്‍ കാണിച്ച ദുരഭിമാനം..വാക്കുകള്‍ക്കു പോലുമാവില്ല ഈ ക്രൂരതയെ വര്‍ണ്ണിക്കാന്‍..വിശുദ്ദ വേദ ഗ്രന്ഥം പഠിപ്പിക്കുന്നത്‌ നീ ഏത്ര വലിയ മഹാനായാലും ശരി .."മാതാപിതാക്കളോട് 'ഛെ ' എന്നാ വാക്ക് പോലും പറയരുത് എന്നും അവര്ക്ക് കാരുണ്യത്തിന്റെ ചിറകുകള് വിരിച്ചു കൊടുക്കുക"(ഖുർആൻ 17:23,24) എന്നാണു.

  ReplyDelete
  Replies
  1. ബഷീറിനെക്കുറിച്ചുള്ള ഈ ഓര്‍മപ്പെടുത്തല്‍ ഉചിതമായി.

   Delete
 4. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കഥ ഞാന്‍ കേട്ടിരുന്നു..
  തിലകന്‍ തന്നെ അഭിമാനത്തോടെ
  കെട്ടിയെഴുന്നള്ളിച്ചത്!...
  മുപ്പത്തഞ്ച് വര്‍ഷം ഒരു നേരം പോലും ഞാന്‍ അമ്മയോട് പിണങ്ങുകയോ പിരിഞ്ഞിരി രിക്കുകയോ ചെയ്തിട്ടില്ല എന്ന് നമ്മള്‍ ഊറ്റത്തോടെ പറയുന്ന അതേ ആര്‍ജ്ജവത്തോടെയായിരുന്നു പെറ്റമ്മയെ തള്ളിപ്പറഞ്ഞുള്ള ആ വാക്കുകളില്‍ ...
  ആ മനുഷ്യനോടുള്ള സകല ബഹുമാനവും അന്ന് പോയതാണ്..

  ധിക്കാരം , നിഷേധി, അഹങ്കാരി എന്ന പട്ടങ്ങളൊക്കെ ഒരു അലങ്കാരമായി തോന്നുന്നവര്‍ക്ക് എന്തും പറയാം..പക്ഷേ അമ്മയെ തള്ളിപ്പറഞ്ഞ് ആളാവുന്നതില്‍ ഇപ്പറഞ്ഞത് പോയിട്ട്
  അത് വല്ലാത്ത മളേച്ഛത്തരമായിട്ടേ അന്നും ഇന്നും എനിക്ക് തോന്നിയിട്ടുള്ളൂ...
  ഇത്തരക്കാര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിനൊക്കെയുള്ള പ്രതിഫലം ദൈവം തമ്പുരാന്‍ കൊടുക്കുകയും വേണം..
  എന്നാലേ അമ്മയെ ചങ്ങലക്കിടുന്നവര്‍ക്കും ആതുരാലയങ്ങളില്‍ തള്ളിക്കളഞ്ഞ് രക്ഷപ്പെടുന്നവര്‍ക്കും വൃദ്ധസദങ്ങളിലേക്ക് വയ്യവേലി ഒഴിവാക്കുന്നവര്‍ക്കും
  ഒക്കെ ഒരു പാഠമാവുകയുള്ളൂ....

  ReplyDelete
  Replies
  1. എനിക്കും ഒരു സ്നേഹമോക്കെയുണ്ടായിരുന്നു ഇയാളോട് പക്ഷെ ഇപ്പോള്‍ ഇല്ല സ്വന്തം അമ്മയോട് 35വര്ഷം മിണ്ടാതെ നടന്ന ഇയാള ഒരു മനുഷ്യനോ ? അമ്മ നമ്മോട് എന്തപരാധം ചെയ്താലും നമ്മള്‍ പൊറുക്കണം അവര്‍ എന്ത് ചെയ്താലും നമ്മോടുള്ള സ്നേഹം കൊണ്ടാണ് എന്ന് തിരിച്ചറിയാത്ത ഇയാലോക്കെയാണോ വലിയ മഹാ നടന്‍ ?

   Delete
  2. "ഒരു വലിയ കലാകാരനേക്കാള്‍
   ഒരു നല്ല മനുഷ്യനെ
   ഞാന്‍ സ്നേഹിക്കുന്നു,
   ബഹുമാനിക്കുന്നു!".

   Delete
  3. "ഒരു നല്ല കലാകാരന്‍ ഒരു നല്ല മനുഷ്യനാകണം എന്നില്ല "..ഇതും ഈ "കാര്‍ന്നോരുടെ" വാക്ക് ആണ്.

   Delete
 5. വള്ളിക്കുന്നിന് പണിയായി. ഇനി വരും കേസും കൂട്ടവും. തിലകനാരാ മോന്!!

  ReplyDelete
 6. കഷ്ടം!
  സ്വന്തം അമ്മയെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പത്മശ്രീയല്ല, ഓസ്കാര്‍ തന്നെ കിട്ടിയിട്ടും എന്ത് കാര്യം?

  ReplyDelete
 7. സ്വന്തം അമ്മയെ തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പത്മശ്രീയല്ല, ഓസ്കാര്‍ തന്നെ കിട്ടിയിട്ടും എന്ത് കാര്യം?.
  ജീവിതമാകുന്ന മരുഭൂവില്‍ അമ്മയാകുന്ന വന്‍ മരത്തിന്റെ തണല്‍ അനുഭവിച്ചു കത്തിയാളുന്ന യൌവനത്തില്‍ അതിന്റെ തായ് വേരറുക്കുന്ന കാടത്തം ഈ വാക്കുകളില്‍ കാണാം .ഈ മഹാ നടന്റെ വാകുക്കളില്‍ ബാല്യവും യൌവനവും വാര്‍ധക്യവും നല്ലൊരു കുടുംബാന്തരീക്ഷം നഷ്ടമായതിന്റെ അലയൊലികള്‍ കാണാം ...അതാണ്‌ പ്രകോപനപരമായി അദ്ധേഹത്തിന്റെ സാമൂഹ്യ ഇടപെടലുകള്‍

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. സ്വന്തം അമ്മയോട് നിസ്സാര കാര്യത്തിന് 35 വര്ഷം പിണങ്ങി നടന്നവന്‍ തന്റെ തുറന്നു പറച്ചിലിലൂടെ നല്‍കുന്ന സന്ദേശം ഒന്നേ ഉള്ളൂ..അതായത് "എന്നെ നന്നാക്കാന്‍ നോക്കണ്ടാ. ഞാന്‍ കുരുത്തം കെട്ടവനാണ്"

  ReplyDelete
 10. തിലകന്റെ അഭിനയത്തിനു ഓസ്കാർ തന്നെ കിട്ടേണ്ടതാണു...എന്നാലും പെറ്റമ്മയോടു ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ മനുഷ്യൻ എന്ന് പറയാൻ പറ്റില്ല.

  പക്ഷേ ഒരു കാര്യം ഉണ്ട്, നമ്മളീ പത്രത്തിൽ ഒക്കെ വായിക്കാറില്ലേ, സിനിമ കാണാൻ പണം നൽകാത്തതിനു മകൻ അമ്മിക്കല്ലിനു അടിച്ചു കൊന്നൂ എന്നൊക്കെ ( പണ്ട് വായിച്ച ഒരു വാർത്ത തന്നെയാണു ) , പക്ഷേ അതൊരു പരിധി വരെ സിനിമ കാണാൻ പണം നൽകാത്തത് കൊണ്ടല്ല, അതിനു ശേഷം ഉള്ള വാഗ്വാദങ്ങളിൽ നിന്നുണ്ടാവുന്ന ക്രോധം കൊണ്ടാണു,... അൽപ്പനേരത്തേക്കെങ്കിലും ഉള്ള ഒരു തരം മാനസിക രോഗം തന്നെ..

  എന്നാലും ഇങ്ങനെ ഒക്കെ പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ തിലകാ..

  ReplyDelete
 11. ബഷീര്‍ക്കാ വേറെ ഒന്നും കിട്ടിയില്ലേ?

  ReplyDelete
 12. It is nothing but a Psycho-disorder !! Am right in all perspective and thoughts.......

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. He is an Atheist ! so expect not more.....???

  ReplyDelete
  Replies
  1. why did you blame on atheism ?

   Delete
  2. This comment has been removed by the author.

   Delete
  3. What direction atheism have on Thilakan or direction or any guidance on such matter???

   Delete
 15. edhinte baaki koodi onnu upload cheyyu.ennittu marupadi parayam

  ReplyDelete
 16. എന്നാലും ഇങ്ങനെ ഒക്കെ പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ തിലകാ..

  ReplyDelete
 17. തിലകനോടുള്ള എല്ലാ വെറുപ്പും ഒരു സഹതാപത്തിന് വഴി മാറി.
  ഞാന്‍ കരുതിയത് അസൂയക്കും അഹങ്കാരത്തിനും കയ്യും കാലും വച്ചതാണ് ഇദ്ദേഹം എന്നായിരുന്നു - പാവം. മുപ്പതഞ്ഞു വര്‍ഷമായി തീവ്രമായ മാനസിക രോഗമുള്ള ഒരു മനുഷ്യനോടു ഇത്രേം ക്രൂരമായി പെരുമാരിയത്തിനു അമ്മയ്ക്കും അതിന്റെ നായര്‍ ഇന്നസെന്റിനും എതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമെദയാ കേസെടുക്കുമെന്ന് പ്രതീക്ഷിക്കാം...
  -
  മൂക്കില്ലാ രാജ്യത്ത് എന്ന സിനിമേല്‍ തിലകന്‍ വളരെ നാച്വറലായി അഭിനയിച്ചതിന്റെ ഗുട്ടന്‍സ് ഇതായിരുന്നു ല്ലേ..

  ReplyDelete
 18. Shocking.......could find a wave of pshycic disorder in such attitudes.

  ReplyDelete
 19. മൂന്നര പതിറ്റാണ്ട് പെറ്റമ്മയോട്‌ പിണങ്ങി നിന്നും, വര്‍ഷങ്ങളായി സംഘടനയെ തെറി വിളിച്ചും തിലകന്‍ എന്ത് നേടി??!!!

  അല്ലെങ്കിലും, അഭ്രപാളികളിലെ താരനക്ഷത്രങ്ങളുടെ ജീവിതം സിനിമാ റീലില് പകര്‍ത്താന്‍ കൊള്ളാം.

  ബ.. ബ.. ബ.. ബ..ബ.. അല്ല....,ഇനി ഒന്നേ പറയാനുള്ളൂ, താരസംഘടന മാപ്പ് പറയും,തിലകന്‍ സാര്‍ 'അമ്മ' യുടെ സെക്രട്ടറി ആകണം.!!!

  ReplyDelete
 20. വൈദ്യുതി പ്രതിസന്ധി, മെട്രോ റെയില്‍, ന്യൂനപക്ഷ പ്രീണനം, എഞ്ചിനീയറിംഗ് നഴ്സിംഗ് വിജയ ശതമാനം, ഒളിമ്പിക്സ്, പോലീസിലെ ക്രിമിനലുകള്‍, ആദിവാസി സമരം, ഭക്ഷ്യ വിഷബാധ, സദാചാര പോലിസ് അങ്ങനെ എത്ര എത്ര വിഷയങ്ങള്‍ കിടക്കുന്നു ബഷീര്‍? ഇതിനിടയില്‍ എന്ത് തിലകന്‍?

  ReplyDelete
 21. ഷോക്കിങ്ങ്

  ReplyDelete
 22. തിലകന്‍ ഒരു വാശിക്കാരനാണ് എന്നത് താരസംഘടനയായ അമ്മയുമായുള്ള പ്രശ്നത്തോടെ എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാകും. അത് സംഘടനാപരമായ പ്രശ്നം. എന്നാല്‍ സ്വന്തം അമ്മയുമായി മൂന്നര പതിറ്റാണ്ട് മിണ്ടാതെ നടന്നു എന്നത് ഞെട്ടിക്കുന്നതാണ്. അതിനു ന്യായീകരണമില്ല.

  ReplyDelete
 23. കേട്ടറിഞ്ഞത് ഒക്കെ സത്യങ്ങള്‍ ആണെങ്കില്‍
  താരങ്ങളില്‍ പലരുടെയും കുടുംബ ജീവിതം പുറത്തു പറയാന്‍ കൊള്ളാത്ത വിതം നാറിയതാണ്.
  അക്കൂട്ടത്തില്‍ തിലകന്‍ ഒരു പണത്തൂക്കം മുന്നില്‍ തന്നെയെന്നു ഇപ്പൊ തിരിഞ്ഞു..
  അഭിനയത്തില്‍ തിലകന്‍ ഒന്നൊന്നരയാണ് സമ്മതിച്ചേ പറ്റൂ...
  പത്മശ്രീയും ബഹുമതികളും തിലകനിലെ നടനാണ്‌ കിട്ടിയത്...
  അതര്‍ഹിക്കുന്നതാണ്താനും..
  പിന്നെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ നില്‍ക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു..
  കാരണം വൃദ്ധ സദനങ്ങള്‍ കൂണ് പോലെ മുളക്കുന്ന ഇക്കാലത്ത് ഒരായിരം തിലകന്മാര്‍ നമുക്കിടയില്‍ ഉണ്ടാകാം...
  സ്വന്തം അമ്മയെ സ്നേഹിക്കാത്ത ഒരാള്‍ എത്ര പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടും എന്താണ് ഗുണം..?


  ..*

  ReplyDelete
  Replies
  1. മാഷെ, പറഞ്ഞത് കാര്യം തന്നെ. പല സെലിബ്രിറ്റികളുടെയും സാംസ്‌കാരിക(?)നായകന്മാരുടെയും സ്വകാര്യജീവിതം തിരുവനന്തപുരത്ത് ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിച്ച കോഴിയെക്കാളും ചീഞ്ഞതാണ്. ഈ വാര്‍ത്ത‍ ആരും അയാളുടെ സ്വകാര്യതയില്‍ കടന്നുകയറി ചൂഴ്ന്നെടുത്തതല്ല. കഴിഞ്ഞ കുറേക്കാലമായി തിലകന്‍ അഭിമാനത്തോടെ പറയുന്ന മാദ്ധ്യമങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ആണ്. ബഷീര്‍ ഭായ് ഇപ്പോഴായിരിക്കും ഇത് അറിഞ്ഞത്.

   Delete
 24. കാമറക്കു മുന്നില്‍ ഒരാള്‍ പോസ് ചെയ്യുന്നത് നോക്കി ഒരാളെ മഹാനാക്കിയാല്‍ ഉള്ള കുഴപ്പം ഇതാണ് ...വിഗ്രഹ വല്ക്കരിക്കപ്പെട്ട ഈ കേളവന്‍ സ്വന്തം ഉമ്മയെ ഇത്രയും ക്രൂരമായ രീതിയില്‍ അവഹെളിച്ചതിനെക്കളും വലിയ തെറ്റാണു കഴിഞ്ഞ മുപ്പതഞ്ഞു കൊല്ലമായി അത് അഭിമാനത്തോടെ വിളിച്ചു കൂവി കൊണ്ടിരിക്കുന്നത് ....എന്നാലും തിലകന് തുല്യം തിലകന്‍ മാത്രം എന്ന് മോങ്ങുന്ന പോട്ടന്മാരും മറ്റു ധാരാളം കൊന്തന്മാരും കൂടി ഇയാളെ വിഗ്രഹ വല്ക്കരിച്ചപ്പോള്‍ തന്നെ പിന്തുണക്കുന്ന പോട്ടന്മാര്‍ക്ക് ഈ കേളവന്‍ തിരിച്ചു നല്‍കുന്നത് അമ്മയെ പുറം കാലുകൊണ്ട് തട്ടി ആളാകുന്ന അഹങ്കാരത്തിന്റെ ഈ ബാലപാഠം മാത്രമാണ് ..പിന്നെ അങ്ങേര നല്ല നടനാണ് എന്ന് പറഞ്ഞു പോക്കേണ്ട കാര്യമൊന്നുമില്ല ..അത് അങ്ങേരുടെ ജോലി മാത്രമാണ് ..നൌഷാദ് അകമ്പാടം നല്ല ഫോട്ടോ ഗ്രാഫര്‍ ആണ് , ഞങ്ങളുടെ നാട്ടിലുള്ള കാടര്‍ക്ക നല്ല ഡ്രൈവര്‍ ആണ് ..അതെ പോലെ ഇയാള നല്ല നടനാണ് ..എന്ന് കരുതി അയാളുടെ വായില്‍ നിന്നും വരുന്ന അഹങ്കാരത്തിന്റെ വാക്കുകളെയും വിവരക്കെടിനെയും പിന്തുണയ്ക്കാനുള്ള ന്യായമല്ല

  ReplyDelete
 25. About Mothers: Mothers have the most challenging and the most rewarding job in the world. This is the ultimate full time job; in fact it is twenty-four hours a day, from the first child until the mother dies. You see once a mother always a mother; what other job offers that kind of a deal? Not one single job or career can do that. For those women who think that the workforce is the most challenging or difficult; they should try being a mother. Anyone can get pregnant or adopt but it takes real commitment and hard work to be a mother. Only a mother can handle raising children, by starting out at one in the morning to feed a child and throughout the day handle the children; feeding them, giving them naps, cleaning up their messes, teaching them how to read, write, do math, and other life skills. For those who think that being a mother doesn’t make a difference this is my reply and rebuttal, try to debate this if you can. There was a woman who didn’t know what to do with her life, she thought about being a writer and the many books she could write and how they would help mankind. She then thought she would like to be a farmer and how she would be able to end world hunger. She then thought about being an architect and how she could create wonderful and beautiful buildings to be adorned for generations to come. Then she had another idea; if she became a mother, she could teach her children to be writers, farmers, architects, and many other things to help and improve the way people lives their lives. You see to be a mother is a very, very important role; you help others decide what they want to do and you directly influence their young and impressionable lives. To be a mother means commitment and sacrifice, the greatest of commitment and sacrifice. And I say this here and now that a mother and homemaker is the greatest and noblest thing that any woman can do. And furthermore, those people who make a mockery of mothers and motherhood is making a mockery of their own mothers and grandmothers, and so forth, because if it weren’t for your mothers, you would not be here right now. So I say stop this mockery and foolishness, because foolishness it is. There was a sign I saw some time ago and it read "A nation is built or destroyed on the children". Just take a look around and you will see that the nations are crumbling to pieces because woman are not stepping up to the plate and keeping the families together. Just look at all the gangs and gang activities; why are there so many? Because they are trying to be family, they need that nurture and support that they can only get at home with a mother to raise them properly. We wonder why this generation is coming to a thing of naught and I have told the answer. Sure I am a man and there might be some that I am a woman hater and want to keep woman in the home and under my thumb; how wrong they are. For you see when everything is said and done I will be there with my wife and mother to our children, raising the kids, side by side. Right now my own mother still works, even if it is at home, but I still want all of her attention on me. I need someone with a loving and nurturing demeanor to listen to me. But I can’t have that. And all you men know what I am talking about so don’t say that I am just a momma’s boy, because we all are. We all need that nurturing guidance, that can only come from a mother and when we are married that comes from our wife. As you have read this I hope that your feelings have either changed from your previous views or for those who knew the right thing they have strengthened your commitment to motherhood. Let each of you who have read this, join with me so my opening statement will be changed to: "In a world where mothers are respected and revered, there are those who many who stand tall and together, who know the true power behind motherhood."

  ReplyDelete
 26. കഷ്ടം.മനുഷ്യര്‍ക്ക്‌ പ്രായം കൂടും തോറും ക്ഷമ കൂടും എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്.

  ReplyDelete
 27. മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു.
  ക്ഷീണതിനുമേല്‍ ക്ഷിണവുമായിട്ടാണ് മാതാവ്‌ അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ് - എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കു - എന്‍റെ അടുത്തേക്കാണ്‌ (നിന്‍റെ) മടക്കം. (qura'n: surah- luqman 14)
  മിസ്റ്റര്‍ തിലകന് പെറ്റ അമ്മയോട് എങ്കിലും നന്ദി കാണിക്കാമായിരുന്നു... വല്ലാത്തൊരു ക്രൂര മനസ്സ് തന്നെ... പത്മശ്രീ പട്ടം ചീത്തയായി പോകുന്നതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു.

  ReplyDelete
 28. jaleel ottappalamJuly 31, 2012 at 3:16 PM

  ജീവിച്ചിരിക്കുന്ന അമ്മയോട് മുപ്പത്തിയഞ്ചു വര്ഷം പിണങ്ങി നിന്ന മനുഷ്യനെന്ന നിലയില്‍ ഇനി ഗിന്നെസ് ബുക്ക്‌ അവാര്‍ഡ്‌ കിട്ടാന്‍ വല്ല വകുപ്പും ഉണ്ടോ ആവോ ?

  ReplyDelete
 29. Good observations Bsheer. Congrats!

  ReplyDelete
 30. http://www.youtube.com/watch?v=tvRS7kY50XU

  ReplyDelete
 31. തിലകന്‍ അതുല്യനായ കലാകാരന്‍ ആണ്. അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്കും സാധിക്കില്ല. ക്യമറക്ക് മുന്‍പില്‍ സദ്ഗുണ സമ്പന്നരും, മാതൃകാ പുരുഷന്മാരുമായി വേഷം കേട്ടിയവരില്‍ പലരും തിരശ്ശീലക്ക് പിന്നില്‍ നേര്‍വിപരീതമായിട്ടായിരിക്കും പെരുമാറുന്നുണ്ടാവുക. തിലകന്‍ എന്ന വ്യക്തിയെ വെറുക്കുമ്പോള്‍ തന്നെ തിലകന്‍ എന്ന കലാകാരനെ വളരെ അധികം ബഹുമാനിക്കുന്നു..!

  ReplyDelete
 32. ഇത് ഞാന്‍ പുള്ളിയുടെ വേറൊരു ഇന്റര്‍വ്യൂവില്‍ കേട്ടിരുന്നു . അവര്‍ക്കിടയില്‍ പല വിഷയങ്ങളും ഉണ്ടായിട്ടുണ്ടാകും അല്ലാതെ ഈ ചോറ് വിഷയം അല്ല യഥാര്‍ത്ഥ കാരണം . മുപ്പത്തഞ്ചു വര്ഷം മിണ്ടാത്തതൊക്കെ അങ്ങേരുടെ പേഴ്സണല്‍ കാര്യം . മിണ്ടിപ്പോയാല്‍ അടിയില്‍ കലാശിക്കുന്നവര്‍ തമ്മില്‍ മിണ്ടാതിരിക്കുന്നത് തന്നെയാണ് ഭേദം . എന്റെ ഒരു കൂട്ടുകാരനും അവന്റെ ചേട്ടനും മിണ്ടിയിട്ടു ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയത്രേ ! അതുകൊണ്ട് ഇപ്പൊ ഒരു പ്രശ്നവും ഇല്ലെന്ന് അവന്‍ പറയുന്നു , മറ്റേതു എന്നും അടിയായിരുന്നു ..!!! മിണ്ടാറില്ല എന്നതുകൊണ്ട് വെറുക്കുന്നു എന്ന് അര്‍ഥം ഇല്ല .

  ReplyDelete
  Replies
  1. This is your philosopy. keep it up.

   Delete
  2. What u said is right Girish. ഏതായാലും എല്ലാ മനുഷ്യരെയും മനുഷ്യരായി കണ്ടു ജീവിക്കുന്ന ഒരു വ്യക്തി തന്നെയാണ് തിലകന്‍.

   Delete
 33. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന പാതകിയോടു അന്നെ പോയി എല്ലാം മഹുമാനവും ...

  ഈ അറിവും കൂടുതല്‍ വെറുപ്പിക്കുന്നു കഷ്ടം !

  ReplyDelete
 34. പെറ്റമ്മയോടു ഒരു കാരണവുമില്ലാതെ മുപ്പത്തഞ്ചു വര്‍ഷം പിണങ്ങി നടന്ന ഒരു മനുഷ്യനെ ഗ്ലിസറിന്‍ തേച്ചു കരയുന്ന നിങ്ങള്‍ നാല് നടന്മാരും നടികളും വിചാരിച്ചാല്‍ നന്നാക്കാന്‍ കഴിയില്ല. മുപ്പതല്ല, മുന്നൂറു കൊല്ലം പുറത്തിരുത്തിയാലും ക്ഷമിക്കണം എന്നൊരു വാക്ക് പറഞ്ഞു തിലകന്‍ വരില്ല.

  ReplyDelete
 35. അതുല്യ നടന്‍ എന്ന് എല്ലാവരും വിളിച്ചു ഓമനിക്കുന്നത് കൊണ്ടാണ് തിലകന് ഇത്രയ്ക്കു ഹുങ്ക്, തനിക്കു ശേഷം പ്രളയം എന്ന പൊട്ടക്കിണറ്റിലെ തവളയുടെ ചിന്തയും. തിലകന്‍ മികച്ച നടന്‍ എന്ന് പറയുന്നതാവും അതുല്യ നടന്‍ എന്ന് പറയുന്നതിലും ശരി. തിലകനെക്കാള്‍ മികച്ച നടന്മാരാണ് നെടുമുടിയും ഭരത് ഗോപിയും എന്നാണെനിക്കു തോന്നിയിട്ടുള്ളത്. എന്നാലും ഇവരെ എല്ലാവരെയും നേരിട്ട് താരതമ്യം ചെയ്യുവാനും എളുപ്പമല്ല, കാരണം ഇവര്‍ക്കൊക്കെ അവരുടെതായ ശൈലി ഉണ്ട്. പിന്നെ മമ്മൂട്ടിയോ മോഹന്‍ലാലോ ചെയ്യുന്നത് പോലെ മുഴു സമയ ഹീറോ ആയി തിലകന്‍ ഒക്കെ ചുരുക്കം ചില പടങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ, അത് കൊണ്ട് തന്നെ അവരുമായും തിലകനെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.

  ReplyDelete
  Replies
  1. >> തിലകന്‍ മികച്ച നടന്‍ എന്ന് പറയുന്നതാവും അതുല്യ നടന്‍ എന്ന് പറയുന്നതിലും ശരി. << Exactly..

   Delete
 36. ഇതിപ്പോ പിണറായി വിജയന് ഒരു കൂട്ട് ആയി.. തെറ്റ് പറ്റാത്തതും അതുകൊണ്ട് തന്നെ തെറ്റ് തിരുത്തണ്ട ആവശ്യമില്ലാത്തതും ആയ കേരളത്തിലെ രണ്ടേ രണ്ടു മാലാഖമാര്‍.......

  ReplyDelete
 37. രണ്ടും രണ്ടായി കണ്ടാല്‍ ഈ പ്രശ്നം ഇല്ല...കഥാപാത്രവും വ്യക്തിയും രണ്ടാണ് എന്ന ബോധ്യം ആണ് പ്രധാനം..തിലകന്‍ എന്ന അഭിനേതാവിനെ വിലയിര്തിയാല്‍ പോരേ..

  ReplyDelete
 38. ഒരു നടന്‍ എന്ന നിലയില്‍ തിലകനെ അല്ഭുടത്തോടെയാണ് കാണുന്നത്. മലയാളത്തില്‍ , പകരം വെക്കാനില്ലാത്ത ഒരു നടന്‍ ആണ് , ശ്രീ തിലകന്‍. .
  പക്ഷെ വെക്തി എന്നാ നിലയില്‍ അയാള്‍ സീറോ ആണ്... ഈ പരിപാടി കണ്ടതോടെ , അയാള്‍ തനി തറ ആണെന്ന് തോന്നി.

  ReplyDelete
 39. മലക്കുകള്‍ക്ക് സ്വര്‍ഗ്ഗ ലോകത്ത് ക്ലാസ് എടുത്തു കൊടുത്തിരുന്ന മലക്കുകളുടെ ഗുരുനാഥന്‍ ആയിരുന്നു ശൈത്താന്‍ , മസീഹു ദജ്ജാല്‍ എന്നും ഇവന്‍ അറിയപ്പെടും , ഇവന്റെ നാമം കേള്‍ക്കുമ്പോള്‍ ദൈവ ശാപം ഉണ്ടാവട്ടെ എന്ന് മുസ്ലിം ലോകം ഇന്നും ഇവന്റെ പേരില്‍ ശാപ വാക്കുകള്‍ ചൊരിയുന്നു , മണ്ണ് കൊണ്ട് ദൈവം ശ്രിഷ്ടിച്ച ആദ്യ മനുഷ്യനായ ആദാമിന് സാഷ്ടാംഗം ചെയ്യാന്‍ എല്ലാ മാലാഘമാരും തെയ്യാരായപ്പോള്‍ പ്രകാശം കൊണ്ട് പടക്കപ്പെട്ട ഞാന്‍ എന്തിനു അത് ചെയ്യണം എന്ന് അഹങ്കരിച്ചു ദൈവ കല്പനയെ ധിക്കരിച്ചു മാറി നിന്ന ആളാണ്‌ ശൈത്താന്‍ , ഈ ധിക്കാരമാണ് ദൈവ കോപത്തിനും പിന്നീട് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കാനും മുസ്ലിം ലോകം ലോകാവസാനം വരെ ശാപ വാക്കുകള്‍ ചൊരിയാനും ഇടയാക്കിയത് , എന്നത് പോലെ അഭിനയത്തില്‍ തിലകന്‍ മഹാനവര്കള്‍ ആയിട്ട് വലിയ കാര്യമൊന്നും ഇല്ല , സ്വന്തം മാത്ര്ത്വത്തിന്റെ വില അറിഞ്ഞു ബഹുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാളെ ശൈതാനോട് ഉപമിക്കണം , അതും നീണ്ട മൂന്നര പതിറ്റാണ്ട് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ശൈതാന്റെയും ഗുരു ആണ് എന്ന് പറയേണ്ടിയിരിക്കുന്നു , ഹേ, മനുഷ്യാ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്‍ഗ്ഗം , അവരുടെ മാറിടത്തില്‍ നിന്ന് നീ ചപ്പിയ മുലപ്പാലിന്റെ മൂല്യവും , നീ രൂപ പരിണാമം കൊണ്ട ഗര്‍ഭാശയത്തിന്റെ കൂലിയും ലോകത്ത് ഏതെങ്കിലും ഒരു മാതാവ് നല്കനമെന്നാവശ്യപ്പെട്ടാല്‍ നിന്റെ കരളും ഖല്ബും പിഴുതു തളികയില്‍ വെച്ച് ഉമ്മയുടെ സമക്ഷം സമര്‍പ്പിച്ചാല്‍ പോലും അതിനു തുല്യമാവില്ല...

  ReplyDelete
  Replies
  1. സംഭവം ഒക്കെ കൊള്ളാം, പക്ഷെ ഒരു കാര്യം, മലക്കിനെ തോട്ടുകളിക്കണ്ട കേട്ടോ...:)

   Delete
  2. എന്നാലും മനുഷ്യനെ നമസ്കരിച്ചില്ല എന്ന ചെറിയ ഒരു കുറ്റത്തിന് ഇത്രയും ശാപങ്ങള്‍ ഒക്കെ അനുഭവിക്കേണ്ടതാണോ. ഈ തെറ്റ് ദൈവം ക്ഷമിചിരുന്നെങ്കില്‍ ശൈത്താന്‍ ഇല്ലാത്ത ഒരു ലോകം നമുക്ക് കിട്ടിയേനെ ?

   Delete
  3. പുഴു പരിണമിച്ചു വന്നവര്‍ക്ക് എന്ത് മാതൃത്വം എന്ത് ശൈത്താന്‍...!
   കുടുംപതിലും സമൂഹത്തിലും നന്മ എന്തിനു ചെയ്യണം എന്ന നിരീശ്വര വാദത്തിനു ആര്‍ക്ക് നേരെയാക്കാന്‍ പറ്റും. ഓരോരുത്തര്‍ക്കും തോന്നുന്നത് ശരി...! താനാരാടോ എന്നോട് ചോദിക്കാന്‍...!

   Delete
  4. anonymous,

   നായനാര്‍ മരിച്ച സമയം പിണറായി പ്രസംഗ മദ്ധ്യേ "വിധിയെ" കൂട്ടുപിടിച്ചു...
   ഇന്നലെ, വി എസിന്റെ ടിപി വധത്തില്‍....അതിനെ "പൈശാചികം" എന്ന് വിശേഷിപ്പിച്ചു...
   അപ്പോള്‍ കംയൂനിസ്ടുകള്‍ക്കും, വിധിയിലും, പിശാച് പ്രവര്തിക്കുന്നതിലും വിശ്വാസമുണ്ടോ...ഉണ്ടോ അണ്ണാ....

   Delete
 40. ഞാന്‍ ഇടക്കിടെക്ക് ഓര്‍ക്കാറുള്ള "ദീവാറി"ലെ ഒരു രംഗം
  (കള്ളക്കടത്തുകാരന്‍ അമിതാഭും പോലീസുകാരന്‍ അനുജന്‍ ശശി കപൂറും തമ്മിലുള്ള ഡയലോഗ് ഓര്‍മ്മയില്‍ നിന്നും...)

  അഹങ്കാരത്തോടെ ജ്യേഷ്ഠന്‍ :
  " ഇത് കണ്ടോ..ഞാന്‍ സമ്പാദിച്ച് കൂട്ടിയത്?
  കാര്‍, ബംഗ്ലാവ്,പരിചാകര് ...വ്യവസായ സ്ഥാപനങ്ങള് .....കോടികളുടെ ബാങ്ക് ബാലന്‍സ്...
  ഹും നീയോ..?
  സത്യവും ധര്‍മ്മവും പറഞ്ഞിരുന്നിട്ട് നീയെന്തു നേടി???"

  തികഞ്ഞ ആത്മവിശ്വാസത്തോടെ അനുജന്റെ മറുപടി :

  " എന്റെ അടുത്ത് എന്റെ അമ്മയുണ്ട്!"

  --------------------

  അമ്മയെ ഒഴിവാക്കി ലോകം മുഴുവന്‍ നേടിയിട്ടും എന്ത് കാര്യം???

  ReplyDelete
  Replies
  1. ആ ഡയലോഗുകളൊക്കെ ഇപ്പോഴും ഓര്‍മയുണ്ട് അല്ലേ നൌഷാദ് ഭായ്.. .

   Delete
 41. അമ്മയുടെ കാല്‍ചുവട്ടിലാണ് സ്വര്‍ഗം..

  ReplyDelete
 42. ഞാന്‍ തിലകന്‍ ചേട്ടന് വേണ്ടി കൂട്ടുകാരോട് പലപ്പോഴും വാദിച്ചിരുന്നു .ഇതു കേട്ടപ്പോള്‍ ..........വല്ലാത്തൊരു വേദന

  ReplyDelete
 43. ആളുകള്‍ക്ക് പ്രായവും കാലവും മാറ്റമൊന്നും വരുത്തുന്നില്ല.കനലിനു മീതെ ചാരം വീണേക്കാം.അത് പക്ഷേ ഒരു ചെറിയ കാറ്റില്‍ പറന്നു പോകും.വീണ്ടും കനലെരിയും.

  ReplyDelete
 44. അതുല്യനായ നടനാണ്‌ ശ്രീ .തിലകന്‍ ,തര്‍ക്കമില്ല ,സിനിമയിലെ അഭിനയത്തേക്കാള്‍ ,നടകാഭിനയമാണ് നല്ലത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ,ഇത്രയും സ്റ്റേജ് ബോധം ഒള്ള ഒരു നടനെ കാണാന്‍ ബുദ്ധിമുട്ടാണ് .
  പക്ഷെ 35 വര്‍ഷം നൊന്തു പെറ്റ അമ്മയോട് മിണ്ടാതിരിക്ക്യാന്‍ എങ്ങനെ സാധിച്ചു ????????

  ReplyDelete
 45. കഷ്ടം!ഞാന്‍ തിലകന്‍ ചേട്ടന് വേണ്ടി കൂട്ടുകാരോട് പലപ്പോഴും വാദിച്ചിരുന്നു .ഇതു കേട്ടപ്പോള്‍ ..........വല്ലാത്തൊരു വേദന

  ReplyDelete
 46. This comment has been removed by the author.

  ReplyDelete
 47. റിഷിമൂലം, നദികളുടെ ഉത്ഭവം എന്നിവ തിരക്കരുതെന്നാണ് പറയുന്നത്, നിങ്ങള്‍ കലാകാരന്റെ വ്യക്തി ജീവിതം ചികയെണ്ടാതില്ല, കഥാപാത്രം മാത്രം നോക്കിയാല്‍ മതി, പെരുംതച്ചന്‍ മാത്രം മതി തിലകന് അഭിനയ സിംഹാസനം നല്‍കാന്‍, തിലകന്‍ പലതും പറയുന്നത് കൊണ്ട് നിങ്ങള്‍ പലതും അറിയുന്നു പലതും അതിന്റെ മേല്‍ കമന്റ് ചെയ്യുന്നു ഒന്നും പറയാത്തവരും പലതും അറിയാത്തവരും ഉണ്ട് കലാകാരന്മാര്‍ക്കിടയില്‍ , ചേറില്‍ നിന്നാണ് ചെന്താമര ഉണ്ടാകുന്നത് , മമ്മൂട്ടി വെള്ളമടിക്കാത്ത പെണ്ണ് പിടിക്കാത്ത മഹാന്‍ എന്നായിരിക്കും വള്ളിക്കുന്ന് വിചാരിക്കുന്നത് , തിലകന്‍ മഹാ പിഴയും, വെള്ളമടിക്കാത്തതും പെണ്ണ് പിടിക്കാത്തതും മാന്യതയുടെ അളവുകോല്‍ ഒന്നും ആയി കരുതുന്നുമില്ല , സംഘടന ഒരു ആളുടെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കാമോ ഇതാണ് ഇവിടെ ചോദ്യം, തിലകന്റെ അമ്മയുടെ സ്വഭാവം നമുക്കറിയില്ല ,(വള്ളികുന്നു സ്വന്തം അമ്മയെ പോലെ ആയിരിക്കും എന്ന് അസ്യൂം ചെയ്യുന്നു, തിലകനെ ഭല്സിക്കുന്നു ) അറിയാത്ത കാര്യം കമന്റ് ചെയ്യാനും നമുക്ക് അവകാശം ഇല്ല , മമ്മൂട്ടി സെറ്റില്‍ വരുമ്പോള്‍ എഴുനേല്‍ക്കണം എന്നതായിരുന്നു തിലകന്‍ പുറത്താകാന്‍ ഒരു ഇഷ്യു, രാഷ്ട്രീയത്തിലും കലയിലും ഒക്കെ പാരവയ്പ് ധാരാളം ഉണ്ട് , പക്ഷെ ഒരുത്തന്റെ അന്നം മുട്ടിക്കാന്‍ ആര്‍ക്കും അധികാരം ഇല്ല , തിലകന്‍ രണ്ടോ മൂന്നോ കല്യാണം കഴിച്ചു കാണും, അവരാരും അയാളുടെ കൂടെ പൊറുക്കുന്നില്ല , ഇപ്പോള്‍ ഒരു സെക്രട്ടറി പെണ്ണുണ്ട് , ഡ്രൈവ് ചെയ്തപ്പോള്‍ ആക്സിടന്റ്റ് ഉണ്ടായിക്കാണും , ഇതിനെല്ലാം ഇവിടെ നിയമം ഉണ്ട്, തിലകന്‍ ചെലവിനു കൊടുക്കുന്നില്ല എന്ന് പറഞ്ഞു ആരും കേസ് കൊടുത്തതായി അറിവില്ല, വള്ളികുന്നു എഴുതിയപ്പോള്‍ മമ്മൂട്ടി ഒരു മഹാനും തിലകന്‍ ഒരു ചെറ്റയും എന്ന മീനിംഗ് വന്നു, അത് സത്യം ഒന്നും അല്ല, തിലകന്‍ ചെട്ടയാനെങ്കില്‍ മറ്റു ചില അളവുകോലുകള്‍ എടുക്കുമ്പോള്‍ മമ്മൂട്ടിയും ചെറ്റയാണ്‌ , എന്റെ അളവുകോലുകള്‍ ആയിരിക്കില്ല വള്ളികുന്നിനു. കലാകാരന്മാരുടെ സ്വഭാവം, വ്യക്തി ജീവിതം മറ്റുള്ളവര്‍ അറിയേണ്ടതില്ല , അഭിനയം മാത്രം നോക്കിയാല്‍ മതി

  ReplyDelete
  Replies
  1. Very good reply. Let Mr. Basheer open his eye to see things in an impartial way.

   Delete
  2. കുടുംപതോടും, സമൂഹത്തോടും പ്രതിബദ്ധത ഉള്ള ആളാകണം കലാകാരന്‍. അല്ലാത്തവര്‍ കലയെ വെറും പണത്തിനും പ്രശസ്തിക്കും വേണ്ടി ഉപയോഗിക്കുന്നു..
   മാതാവ് എന്ന സത്യം അറിയാത്ത ഒരാള്‍ കലയെ സ്നേഹിക്കുന്നു എന്ന് പറയുന്നത് തന്നെ വിട്ടിത്വരമാണ്. അതിന് കലയെ സ്നേഹിക്കുന്നു എന്നല്ല പറയേണ്ടത് !!!
   കാര്യം നിസാരമോ, ഗൌരവോ ആകാട്ടെ , സ്വന്തം ജീവിതത്തില്‍ ജനനിയോടു, പുറം തിരിഞ്ഞു നിന്ന വ്യക്തിക്ക് എന്ത് സന്ദേശമാണ് കലയിലൂടെ നല്‍കാന്‍ കഴിയുക....
   അമ്മ എന്നും, അമ്മയാണ്...!! തിലകന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇവിടെ പ്രസക്തമെയല്ല, ഉന്നതമായാലും അല്ലെങ്കിലും...! തിലകന്റെ അഭാവത്തില്‍ മറ്റൊരാള്‍...

   Delete
  3. കലാകാരന്‍ മര്യാദാ പുരുഷോത്തമന്‍ ആയിരിക്കണം എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? അയാളും മനുഷ്യനാണ്. വെറുതെ നമ്മള്‍ നിഷ്കര്‍ഷിക്കുന്നത് പോലെ അയാള്‍ ജീവിക്കണമെന്ന് ശഠിക്കുന്നത് മൌഢ്യമാണ്...

   Delete
  4. @ സുശീലന്‍ >> വള്ളികുന്നു എഴുതിയപ്പോള്‍ മമ്മൂട്ടി ഒരു മഹാനും തിലകന്‍ ഒരു ചെറ്റയും എന്ന മീനിംഗ് വന്നു << ഉവ്വോ?. ഈ ലേഖനം എഴുതിയ ഞാന്‍ തന്നെ വീണ്ടും ഒരാവര്‍ത്തി കൂടി വായിച്ചു നോക്കി. ഞാന്‍ അറിയാതെ വല്ലവരും ഇതില്‍ വല്ലതും എഴുതിചേര്‍ത്തിട്ടുണ്ടോ എന്നൊരു ശങ്ക :)

   Delete
  5. സത്യത്തില്‍ ഒബാമയെ ന്യായീകരിക്കാനാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. അത് താങ്കള്‍ക്ക് മനസ്സിലകാതെ പോയതില്‍ വിഷമമുണ്ട് !!!!

   Delete
  6. അത് കലക്കി ബഷീറിക്ക.. ഇനി ഇത് മതി CPM കാര്‍ക്ക് ഹാലിളകാന്‍..

   Delete
 48. http://news.keralakaumudi.com/news.php?nid=e1cbfde3477d433ab51c7be8a6a07365

  മസ്തിഷ്ക്ക ആഖാതത്തെ തുടര്‍ന്ന് ഇന്നലെ തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് ബ്ലോഗ്‌ വായിച്ചിരുന്നോ ആവോ?

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. തിലകന്റെ ബാല്യകലതിലെ അനുഭവങ്ങള്‍ ആകാം അദ്ധേഹത്തെ ഇങ്ങിനെ രൂപപടുത്തി എടുത്തത്‌ ഇതിനു മുന്‍പ് ഒരു ഇന്റര്‍വ്യൂ ഇല്‍ അദ്ദേഹം അതിനെ പറ്റി ശര്കും പര്ഞ്ചിടുണ്ടായിരുന്നു ... തിലകനെ അതുല്യ നടന്‍ എന്നോ മികച്ച നടന്‍ എന്നോ ഓരോരുത്തരുടെ കഴ്ച്ചപാടിനു അനുസരിച്ച് വിളികാം ... എന്നെ സംപതിഞ്ചു അദ്ദേഹം ഒരു അതുലയനടന്‍ തനെ ആന്നു . മലയാളത്തില്‍ അദ്ധേഹത്തിന്റെ അഭിനയത്തോട് ചെര്തുപിടികാന്‍ ഇവിടെ പറഞ്ഞ നെടുമുടിവേണു മികച്ചന്‍ നടന്‍ തന്നെ . പക്ഷെ തിലകന്‍ ആയി കംപൈര്‍ ചയൂമ്പോള്‍ അദേഹത്തിന്റെ അടുത്ത് വരുമോ എന്ന് സംശയം ആണ് ....

  ReplyDelete
  Replies
  1. തിലകന്റെ ചില എക്സ്പ്രശ്ശന്സില്‍ ഒരല്‍പം അതിഭാവുകത്വം കാണാന്‍ പറ്റും, ഇന്ത്യന്‍ രുപ്പിയിലെ തന്നെ ചില സീനികള്‍ ശ്രദ്ധിച്ചാല്‍ മതി. നെടുമുടിയുടെ പല ചിത്രങ്ങളും കണ്ടിട്ടുള്ള എനിക്ക് ഒരിക്കലും അങ്ങേരെ കുറിച്ച് അങ്ങനെ തോന്നിയിട്ടില്ല. ശ്രീനിവാസനും അതുല്യ നടന്‍ അല്ലെങ്കില്‍ അതുല്യ കലാകാരന്‍ ആണ്. കലാകാരന്റെ വ്യക്തി ജീവിതം ചികഞ്ഞു നോക്കേണ്ടതില്ല എന്നാ പലരുടെയും കമ്മന്റിനോട് യോജിക്കുന്നു. കലാകാരന്‍ സദാചാരത്തിനു ട്യൂഷന്‍ എടുക്കാന്‍ യോഗ്യന്‍ ആവേണ്ടതില്ല, എന്നാല്‍ നല്ല കലാകാരന്‍ നല്ല പ്രൊഫഷണല്‍ ആയിരിക്കണം, സഹപ്രവര്തരെക്കുരിച്ചു പത്ര സമ്മേളനം വിളിച്ചു അതിക്കൂടെ തെറി പറയുന്ന തിലകന്‍ ഒരു നല്ല പ്രൊഫഷണല്‍ അല്ല.

   Delete
 51. ഞാന്‍ പുണ്യവാളന്‍ നോട് ഒരു വാക്ക് സുഹ്ര്തെ അത് ഒരു അക്സിടെന്റ്റ് ആയിരുന്നു .... താങ്കളും വാഹനം കയകര്യം ചയൂന്നുണ്ട് എങ്കില്‍ അത് ഒരു സൈകിള്‍ അയല്പോലും നിങ്ങള്‍കും പറ്റാവുന ഒരു അബതം ....

  ReplyDelete
 52. ആളു ഇപ്പൊ ആശു പത്രി യില് ആണ് എല്ലാവരുടെയും ശാപം ഏറ്റോ.. ഈ പോസ്റ്റ്‌ വായിച്ചിട്ട് ?

  ReplyDelete
 53. സുശീലന്റെ മുകളിലുള്ള കമന്റിനാണ്‌ എന്റെ കയ്യടി. മാന്യതയുടെ മുഖംമൂടി ഭൂരിഭാഗംപേർക്കും അസ്സലായിച്ചേരും, ഏച്ചുകെട്ടില്ലാതെ പബ്ലിക്കിന്‌ മുന്നിൽ അതെപ്പോഴും പരിശോഭിക്കും. ചിലർക്കത്‌ ചേരില്ല, ചില പച്ച മനുഷ്യർക്ക്‌. കവി അയ്യപ്പൻ, ജോൺ എബ്രഹാം തുടങ്ങി എത്രയോ ഉദാഹരണങ്ങൾ... മറ്റ്‌ കലാകാരന്മാരുടെ ജീവിതം പോലെയല്ല തിലകന്റെ ജീവിതം, പബ്ലിക്കിനുമുന്നിൽ ഒരു തുറന്ന പുസ്തകമാണത്‌. അതുകൊണ്ട്‌ അദ്ദേഹത്തെ ആർക്കും ഭർസിക്കാനും, തെറിവിളിക്കാനുമാകുന്നു.... വള്ളിക്കുന്നിനും, പബ്ലിക്കിനും സിനിമക്കകത്തെ കാര്യങ്ങൾ അറിയാത്താതാകും കുഴപ്പം. തിലകൻ യാതൊരു കാരണവുമില്ലാതെ പ്രകോപിതനാകാറുള്ള ആളാണെന്ന് തോന്നുന്നില്ല. സിനിമയിലെ മാടമ്പികൾ പലപ്പോഴും നേരെ തിരിച്ചുമാണ്‌. നിസ്സാരമായ കാരണങ്ങൾക്കാവും അവർ മിക്കപ്പോഴും പ്രകോപിതരാകുന്നത്‌. പാവം ജനങ്ങൾ ഇതൊക്കെ അറിയുന്നത്‌ തിലകനെപ്പോലുള്ള മേലുംകീഴും നോക്കാത്തവർ നേരെചൊവ്വേ വിളിച്ചുപറയുമ്പോഴാണ്‌. ഒന്നു പറയട്ടെ,
  നെഞ്ചിലേറ്റുന്ന പലരുടേയും സ്വകാര്യ ജീവിതം എന്നെങ്കിലും അറിയുമ്പോൾ മാത്രമേ തിലകൻ നട്ടെല്ലുള്ള മാന്യനാണെന്ന് തിരിച്ചറിയൂ.. അതറിയാത്തിടത്തോളം കഥയറിയാതെ വിഡ്ഡികളെപ്പോലെ ഇങ്ങനെ ആട്ടം കാണാം.

  ReplyDelete
 54. നല്ല നടന്‍, നല്ല എഴുത്തുകാരന്‍ നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇവരാരും അതെ അര്‍ത്ഥത്തില്‍ നല്ല മനുഷ്യരാവണം എന്നില്ല. ഒന്ന് ചൊടിച്ചതിനു സ്വന്തം അമ്മയോട് മുപ്പത്തഞ്ചു വര്ഷം തിലകന്‍ മിണ്ടിയില്ല എന്നത് എല്ലാ സീമകളും ലംഘിക്കുന്നു. ഏതായാലും തിലകന്‍ ജീവിതത്തില്‍ അഭിനയിക്കുന്നില്ല എന്ന് സമാധാനിക്കം. അല്ലെങ്കില്‍ അദ്ദേഹത്തിനു ഇങ്ങിനെ മനസ്സ് തുറക്കാന്‍ കഴിയുമായിരുന്നില്ല. ഇത് കേട്ട് തനിക്കു ആരാധകര്‍ കൂടും എന്ന് ധരിക്കാന്‍ മാത്രം മന്ദബുദ്ധിയാവില്ലല്ലോ തിലകന്‍.

  ReplyDelete
 55. തിലകന്‍ എന്ന കലാകാരനെ അയാളുടെ കലയുടെ മാനങ്ങള്‍ കൊണ്ടളന്നാല്‍ പോരെ?
  പിന്നെ, ഈ മുപ്പത്തഞ്ചു വര്ഷം ഇദ്ദേഹത്തിന്റെ അമ്മ എന്ത് ചെയ്തു? മകനാണ്, തെറ്റ് ചെയ്യും എന്നൊക്കെ കരുതി ക്ഷമിക്കുന്നതല്ലേ മുതിര്‍ന്നവരുടെ മര്യാദ? നമുക്കറിയില്ല അങ്ങിനെ എന്തെങ്കിലും ഉണ്ടായോ എന്ന്.

  മറ്റൊരു കാര്യം... ഇന്നത്തെ കാലത്ത് മാതാ വിനെയും പിതാവിനെയും ഒക്കെ മതഗ്രന്ഥങ്ങളില്‍ കാണുന്നതുപോലെ ബഹുമാനിക്കാനാവുമോ? എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടികളെ മുതുക്കന്മാര്‍ക്ക് കെട്ടിച്ചുകൊടുക്കുക തുടങ്ങി എത്രയോ കൊള്ളരുതായ്മകള്‍ എല്ലാ മതങ്ങളിലെയും പല മാതാപിതാക്കളും ഇന്ന് ചെയ്യുന്നുണ്ട്...

  ആരെയും വിധിക്കാതിരിക്കുന്നത് തന്നെയാണ് ബുദ്ധി എന്നാണു എന്റെ എളിയ അഭിപ്രായം. എല്ലാം കാണുന്ന ദൈവത്തിനു വിധികള്‍ വിട്ടുകൊടുക്കാം.

  ReplyDelete
 56. Veteran Malayalam actor Thilakan, who was hospitalized on Tuesday at Thrissur-based Jubilee Hospital after suffering a stroke, is critical, hospital authorities said on Wednesday morning.

  Sources from the team of doctors who are treating the 77-year-old versatile actor said he is also suffers from pneumonia in addition to kidney disease and the infection has spread to entire body.

  Dr Gilvas, head of the hospital's neurology department who leads the team of doctors that treat the actor said the coordination of the muscular movements of the mouth and tongue has been affected causing in difficulty in speech.

  Thilakan was admitted to the PK Das Institute of Medical Sciences (PKDIMS), Vaniyamkulam last week, when he felt uneasiness on his way to address a public gathering. On Tuesday, he was referred to Jubilee Hospital for better care.

  - Times of india News

  ReplyDelete
 57. എഴുതാന്‍ വേറൊന്നും കിട്ടാത്തതുകൊണ്ടാണോ ഇതൊരു വിഷയമാകിയത്?
  സമൂഹത്തിനു സന്ദേശം നല്‍കാന്‍ പറ്റുന്ന രീതിയില്‍ ജീവിക്കണമെന്ന് ആര്‍ക്കെങ്കിലും പെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കാന്‍ നമുക്കെന്താണധികാരം?

  ReplyDelete
 58. ഒന്ന് പോടേ ..ഒരു നടനെ ഇഷ്ടപ്പെടാന്‍ ..അയാളുടെ സ്വഭാവ മഹിമ നോക്കണ്ട കാര്യമോന്നുമില്ല്ല ..he is really a legend ..

  ReplyDelete
 59. I wonder about Jibin Elakkatt!! He is supporting and following bad charector?!

  ReplyDelete
 60. ആരോ ഏത് കൊമ്പനോ ആവട്ടെ, സ്വന്തം അമ്മയെ അകാരണമായി നിന്ദിച്ച്, പൂര്‍ണ്ണമായും തന്നില്‍ നിന്ന് അകറ്റിയതും പോരാഞ്ഞു അതൊരു ഊറ്റമായി കൊണ്ട് നടക്കുന്നവനെയും പിന്തുണക്കാന്‍ , ന്യായം പറയാന്‍ ആളുണ്ട് കേരളത്തില്. നാണിക്കുന്നു നാട്ടുകാരാ. കേരളാംബേ, നിനക്കും നേരുന്നു ഒരു ചോറ്റു പാത്രം!!

  ReplyDelete
 61. ശ്രീ സുശീലനും ചിലരും അഭിപ്രായപ്പെട്ട കാര്യം , കലാകാരനെ കല കൊണ്ട് മാത്രം അളന്നാല്‍ പോരെ എന്നാണു . കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയക്കാരന്റെ പേരില്‍ ഒരു പെണ്ണ് കേസ് കേരളത്തിലുണ്ടല്ലോ , അങ്ങനെയാണെങ്കില്‍ അയാളുടെ അത്തരം കാര്യങ്ങള്‍ ഒഴിവാക്കി രാഷ്ട്രീയ കാര്യങ്ങള്‍ കൊണ്ട് അയാളെ അളന്നാല്‍ പോരെ?

  കുനിഷ്ട് : എന്നെ ലീഗുകാരനാക്കരുത് ബ്ലീസ്

  ReplyDelete
 62. മുപ്പത്തഞ്ചു വരഷത്തിനു ശേഷം മിണ്ടിയോ? എങ്കില്‍ ആരാ മുന്‍കൈ എടുത്തത്‌? അപ്പൊ, സിനിമയില്‍ കാണും പോലെ വല്ലതും...ആരെങ്കിലും ഒന്ന് വ്യക്തമാക്കാമോ?

  ReplyDelete
 63. "ammaye thalliyaalum 2 paksham" ennathu .ivde chilarude coments kaanumpol shariyaayi thonunnu

  ReplyDelete
 64. എനിക്കും ഇയാളോട് ഒരല്‍പം ഇഷ്ട്ടമുണ്ടായിരുന്നു. ഇപ്പൊ തോന്നുന്നു അത് പോലും തെറ്റായിപ്പോയെന്ന്.

  ചെറ്റ..... മറ്റൊന്നും പറയാനില്ല ഇയാളെ കുറിച്ച്.

  ReplyDelete
 65. ചെറുപ്പത്തില്‍ സ്നേഹം കിട്ടി വളര്‍ന്നില്ലെങ്കില്‍ വലുതാകുമ്പോള്‍ ആരെയും സ്നേഹിക്കില്ല .ശ്രീ തിലകന്‍ ചെറുപ്പത്തില്‍ കടുത്ത ശിക്ഷണത്തില്‍ വളര്‍ന്നതാണ്.

  ReplyDelete
 66. ഇനി ഈ അനോണി തിലകനാണോ? :-)

  ReplyDelete
 67. @bshirkka....from this interview i didnt get the idea that due to that incident thilakan is not speakng to his mom.. i have read his many interviews about his bitter childhood and all... as a sum of many experiences thilakan and family including mother went apart.. and not bcause of this particular incident... of course he is man who is strong enough to stand for what he thinks right..basheerkka and many viewers took his words wrong i guess...

  ReplyDelete
 68. Valli;
  Ramadanil TV kanamo ? mattulavare kurichu parayamo ?

  ReplyDelete
 69. Thilakan is a great actor. He is transparent that is why, he disclosed his childhood incident. The SAINTS here abusing him, does not have this courage. Many of Actors and actress, common man here have lot of secrecy and unusual family issues. They hide all , and criticize others whose life is open. It is like PC George who proclaim himself as Gentleman in TV discussions, where in his real culture can be seen in YouTube

  ReplyDelete
 70. This comment has been removed by a blog administrator.

  ReplyDelete
  Replies
  1. This comment has been removed by a blog administrator.

   Delete
  2. This comment has been removed by a blog administrator.

   Delete
 71. മുകളിലെ കമന്റുകളില്‍ ഒരാള്‍ മാത്രം എന്റെ ഉള്ളിലെ സംശയം ചോദിച്ചു. 35 കൊല്ലം മകന്‍ മിണ്ടാതെ നടന്നു. ഈ കാലമെല്ലാം അമ്മ എവിടെ ആയിരുന്നു? അല്‍പ്പം പൊരുത്തക്കേട് കാണുന്നില്ലേ ഈ കഥയില്‍.? ഒരു അമ്മയും തിരിച്ച് അങ്ങിനെ ചെയ്യില്ല. ഒന്നുകില്‍ ഈ മകന്റെ സാക്ഷാല്‍ അമ്മ ആയിരിക്കും തിലകന്‍ .അതായത് അതേ സ്വഭാവം. അല്ലെങ്കില്‍ സാക്ഷാല്‍ ആ അമ്മക്ക് പിറന്ന മകനായിരിക്കും തിലകന്‍ . അമ്മയില്‍ നിന്നു കിട്ടിയതായിരിക്കും മകനു ഈ സ്വഭാവം.
  കറിക്കു ഉപ്പില്ലാ എന്ന കാരണത്താല്‍ അമ്മയോട് 35 കൊല്ലം മിണ്ടുന്നില്ല മകന്‍ .പാത്രം വലിച്ചെറിഞ്ഞെന്ന കാരണത്താല്‍ 35 കൊല്ലം മിണ്ടാതിരിക്കുന്നു അമ്മ. കേള്‍ക്കുന്നവര്‍ പമ്പര വിഡ്ഡി അല്ലെങ്കില്‍ പൊട്ടന്‍ .
  അതേ പോലെ ആരും ഒരു കാര്യം ശ്രദ്ധിച്ചില്ല, ഈ 35 വര്‍ഷവും മകനും അമ്മയും പരസ്പരം കണ്ട് കൊണ്ട് ഒരു വീട്ടില്‍ തന്നെ ആയിരുന്നോ? എന്ന് ആരും തിരക്കിയില്ല.നാടകവും മറ്റുമായി ഊരു തെണ്ടിയായിരുന്നു മകന്‍ എന്ന് എവീടേയോ വായിച്ചത് പോലൊരു ഓര്‍മ്മ. വല്ലപ്പോഴുംഅഛനെ ഒളിച്ച് വീട് കാണാന്‍ കയറി വരുന്ന മുടിയനായ പുത്രനോടുള്ള വീട്ടിലുള്ളവരുടെ പ്രതികരണവും സങ്കല്‍പ്പിക്കുക.
  “യവനിക” മുതലല്ലേ ഇദ്ദേഹം അതുല്യനായത്. അതിനു മുമ്പത്തെ ഊരു ചുറ്റി ജീവിതവും ഈ പിണക്കവും എല്ലാമൊന്ന് സങ്കല്‍പ്പിക്കുക. എല്ലാ കണ്‍ഫ്യൂഷനും മാറിക്കിട്ടും.ഇപ്പോഴത്തെ തിലകനെ അളവ് കോല്‍ ആക്കുമ്പോഴണ് അമ്മയും മകനുമായുള്ള ഈ വഴക്കിനു അതിഭാവുകത്വം കൈ വരുന്നത്.പണ്ടത്തെ തിലകനെ അളവ് കോലാക്കുക എല്ലാം സര്‍വ സാധാരണമാകും. തിലകന്‍ കഥ പറയുമ്പോള്‍ അല്‍പ്പം എരി പൊരികളും കൂടി ചേര്‍ത്തിട്ടുണ്ട് എന്നു കൂടി കൂട്ടിക്കോള്ളീന്‍ .

  ReplyDelete
 72. കരുത്തനായ ഒരു നടന്റെ കരിക്കല്ല് പോലത്തെ മനസ്സ്...
  സ്വയം അഭിമാനം കൊണ്ടു പറഞ്ഞ ഈ വാക്കുകളിലൂടെ അദ്ദേഹം സ്വയം അപമാനിതനായി... കൂടുതല്‍ എന്ത് പറയാന്‍...

  www.ettavattam.blogspot.com

  ReplyDelete
 73. മൂടുപടമണിയാത്ത മഹാനടൻ..

  ധാർഷ്ട്യത്തിന്റെ പ്രതിരൂപമെന്ന് വിശേഷിക്കപ്പെട്ട അപൂർവ്വങ്ങളിൽ അപൂർവ്വമൊരാൾ... അതാണ്‌ കെ. സുരേന്ദ്രനാഥ തിലകനെന്ന മലയാളത്തിന്റെ സ്വന്തം തിലകൻ. ഒന്നിനേയും വകവയ്ക്കാത്ത ഈ ധാർഷ്ട്യം ഒരു നടനിൽ നാം ആദ്യം കാണുന്നത്‌ ഒരുപക്ഷെ അനശ്വരനായ സത്യനിലൂടെയാവണം. കുഞ്ചാക്കോയെന്ന മഹാമേരുവിനെപ്പോലും കൂസാത്ത, ആണത്തം ആർക്കുമുന്നിലും അടിയറവ്‌ വയ്ക്കാത്ത സത്യനുശേഷം അതേ പൗരുഷവും ചങ്കൂറ്റവും പ്രകടമാക്കിയ ഒരേയൊരു നടനാണ്‌ തിലകൻ. തനിക്കിഷ്ടപ്പെടാത്തത്‌, അല്ലെങ്കിൽ തനിക്ക്‌ ശരി എന്ന് തോന്നുന്നത്‌ ആരോടായാലും മുഖത്തുനോക്കി വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവം സിനിമയിൽ സൂപ്പർ താരപരിവേഷമില്ലാത്ത ഒരു നടന്‌ പലപ്പോഴും സാധ്യമല്ല. വ്യക്തി സ്വാതന്ത്ര്യമുണ്ടെങ്കിൽപ്പോലും സിനിമയിൽ നിശ്ചയിക്കപ്പെട്ട അതിർവരമ്പുകളും, പരിമിതികളുമുണ്ട്‌. സിനിമയിലും ജീവിതത്തിലും തിലകൻ ഉള്ളുകള്ളികളില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു. ആർക്കും എപ്പോഴും വായിക്കാവുന്ന, കമന്റുകൾ രേഖപ്പെടുത്താവുന്ന ഒരു തുറന്നിട്ട പുസ്തകം പോലെ... സിനിമയിൽ ദ്വന്ദ്വവ്യക്തിത്വം ഒരു പരിധിവരെ നിലനിൽപ്പിന്‌ ആവശ്യമാണ്‌. അത്തരമൊരു ഡബിൾ ഫെയ്സ്‌ അണിയേണ്ട ഒരാവശ്യവും ഇദ്ദേഹത്തിനില്ലായിരുന്നു. ഇതുമാത്രമായിരുന്നു ബുദ്ധിയുള്ളവർ അദ്ദേഹത്തിൽ കണ്ടിരുന്ന ഒരേയൊരു പോരായ്മയും. നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ ഹരിഹരനുമാത്രമല്ല അഭിനയത്തിൽ ഹരിശ്രീ കുറിക്കാനെത്തിയ വിനീതിനും, മോനിഷയ്ക്കുംവരെ തിലകന്റെ കർക്കശ്ശമായ പെരുമാറ്റം ബോധ്യപ്പെട്ടതാണ്‌. സിനിമയിലെ അലിഖിത മാടമ്പിച്ചിട്ടകളെ മേലുംകീഴും നോക്കാത്ത തിലകൻ വകവച്ചുകൊടുക്കാതിരുന്ന ഒട്ടേറെ സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. പഞ്ചപുച്ഛമടക്കി, ഏറാൻ മൂളി നിൽക്കാൻ ഏത്‌ എരപ്പയ്ക്കും സാധിക്കും. അങ്ങനെ നിൽക്കാൻ തീയിൽ കുരുത്തവന്‌ കഴിയില്ലെന്ന് മാത്രം. അതു തന്നെയാണ്‌ തിലകന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നതും. മനുഷ്യൻ ഒരിക്കലും സകലഗുണങ്ങളും തികഞ്ഞ ദിവ്യത്വമുള്ള ഒരവതാരമല്ല. ആരുടേയും അപ്രീതിയ്ക്കിരയാകാതെ സർവ്വാദരങ്ങളും നേടണമെങ്കിൽ ചില എളുപ്പവഴികളുണ്ട്‌. സർവ്വഗുണങ്ങളും തികഞ്ഞ പരമപുരുഷനെന്ന ബഹുമതിയ്ക്ക്‌ ആദ്യം ഏതുനേരവും പുഞ്ചിരിക്കാൻ പഠിക്കേണ്ടിവരും.. തന്തയ്ക്ക്‌ വിളിച്ചാൽപ്പോലും കമാന്നൊരക്ഷരം മിണ്ടാതെ ഗാന്ധിയെപ്പോലെ സഹിഷ്ണുത കാട്ടാൻ ശ്രമിക്കേണ്ടി വരും. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു നടന്നാൽ എല്ലാം ഭദ്രമായി. ഇതിനൊന്നും തിലകൻ ഒരുക്കമല്ലായിരുന്നു. സർവ്വസമ്മതനാകണമായിരുന്നെങ്കിൽ അഭിമുഖങ്ങളിൽ തിലകന്‌ തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങളെ മൂടിവച്ചാൽ മതിയായിരുന്നു. തള്ളിപ്പറഞ്ഞവരോടും, നെഞ്ചിനിട്ട്‌ വെട്ടിയവരോടും, ഒറ്റുകാരോടും ക്ഷമിച്ചുകൊണ്ട്‌ അനുനയപ്പെടുത്താമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ നട്ടെല്ലുള്ള, ചങ്കുറപ്പുള്ള തിലകനെ നമുക്ക്‌ നഷ്ടമാകുമായിരുന്നു. ഒരു കലാകാരൻ ഇങ്ങനെ, ദാ ഇതുപോലെയൊക്കെ ജീവിക്കണമെന്ന് ഒരിടത്തും എഴുതി വച്ചിട്ടില്ല. എങ്ങനെ ജീവിക്കണമെന്നത്‌ അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്‌. സുഭദ്രമായ ജീവിതം സത്യത്തിൽ സ്വാർത്ഥമോഹികളുടേതുമാത്രമാണ്‌. ശരികൾ മാത്രം അടുക്കിവയ്ക്കാൻ വൃഥാ ശ്രമിക്കുന്ന, സദാചാരബോധമുള്ള സമൂഹത്തിൽ തിലകനെപ്പോലുള്ളവർ യഥാർത്ഥത്തിൽ അധികപ്പറ്റാണ്‌. ന്യായീകരണങ്ങളില്ലാത്ത സ്വന്തം ജീവിതത്തിൽ ഒരു യഥാർത്ഥ മനുഷ്യനായി ജീവിച്ചു തീർക്കാൻ ശ്രമപ്പെടുന്ന ഒരു മനുഷ്യനോട്‌ എന്തിനാണിത്ര അമർഷം..? സ്നേഹമെന്നത്‌ ഒരിക്കലെങ്കിലും അനുഭവിച്ചറിയാൻ കഴിയാത്ത ഒരാൾ ജീവിതത്തിൽ ഇങ്ങനെയൊക്കെ ആയേക്കും. ആരും സ്നേഹിക്കാനില്ലാത്ത ഒരവസ്ഥയിൽ ഒറ്റപ്പെട്ടുപോകുന്ന ഏതൊരാൾക്കും സംഭവിക്കാവുന്നത്‌. മകൻ കുട്ടിക്കാലത്തു ചെയ്ത തെറ്റുകൾക്ക്‌ മരണം വരെയും മാപ്പുകൊടുക്കാതെ അകറ്റി നിർത്തിയ അമ്മയും അച്ഛനുമാണ്‌ യഥാർത്ഥത്തിൽ ദൈവത്തിന്റെ കോടതിയിൽ പ്രതിക്കൂട്ടിലാവുക. അഭിനയകലയിൽ ആർക്കും പിഴുതെറിയാൻ കഴിയാത്ത ഒരു വന്മരമാണ്‌ തിലകൻ.

  ReplyDelete
 74. സ്ഫടികത്തിലെ ചാക്കോമാഷിനെ അനശ്വരമാക്കുവാൻ തന്റെ അച്ഛന്റെ ഓർമ്മ മാത്രം മതിയായിരുന്നു തിലകന്‌. ആടുതോമയായി അഭിനയിച്ച മോഹൻലാൽ മലയാളിയുടെ നെഞ്ചിൽ ഒരു വിങ്ങൽ പോലെ ഇടം നേടിയപ്പോൾ, ജീവിതത്തിലെ യഥാർത്ഥ ആടുതോമയായ തിലകനെ ആരും തിരിച്ചറിഞ്ഞതുമില്ല. തിരസ്കാരങ്ങളുടെ കുത്തൊഴുക്കിൽ വേദനകളൊളിപ്പിച്ച്‌ തിലകൻ നടന്നത്‌ തനിക്ക്‌ ശരിയെന്ന് തോന്നുന്ന വഴികളിലൂടെയായിരുന്നു. സിനിമയിൽ വ്യത്യസ്തങ്ങളായ വേഷങ്ങളിഞ്ഞ്‌, വേറിട്ട മാനറിസം പകർന്നാടിയ അദ്ദേഹത്തിന്‌ ജീവിതത്തിലും അതുപോലെയാകാൻ കഴിയാതെ പോയത്‌ അഭിനയം ജീവിതത്തിൽ നിന്ന് അകറ്റി നിർത്തിയതുകൊണ്ടുമാത്രമാണ്‌. അഥവാ സിനിമയിലേപ്പോലെ പെർഫെക്ടായി ജീവിതത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന്‌ അറിയില്ലായിരുന്നു എന്നുവേണം കരുതാൻ. കാപട്യങ്ങളില്ലാതെ, നാട്യങ്ങളില്ലാതെ ഒരൊറ്റയാൻ നമ്മുടെ സദാചാരബോധങ്ങൾക്കുമീതെ കുറെ ചോദ്യങ്ങൾ വായുവിൽ കൈ വീശി ഉറക്കെ ചോദിക്കുന്നുണ്ട്‌. വെള്ളിത്തിരയിലും, ജീവിതത്തിലും പ്രകമ്പനം കൊണ്ട ആ സിംഹഗർജ്ജനം ഒരിടിത്തീപോലെ നമ്മെ എക്കാലവും അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും.

  നേരും നുണയും:
  അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്നവൻ ചിലർക്ക്‌ കണ്ണിലെക്കരടാണ്‌. പക്ഷെ യാതൊന്നിനേയും ഭയപ്പെടാത്തവനെ കീഴ്പ്പെടുത്തണമെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണ്‌ തന്നെ ആദ്യം ഇളക്കേണ്ടി വരും. പക്ഷെ അവരറിയുന്നില്ല, മരിച്ചുവീണാൽപ്പോലും അവനെക്കുറിച്ചുള്ള ഓർമ്മകൾ ഏതുറക്കത്തിലും അവരെ അശാന്തരാക്കുമെന്ന്.

  വാലും തുമ്പും:
  ചില വൃദ്ധമരങ്ങളുണ്ട്‌, ഏത്‌ പേമാരിയിലും, ഏത്‌ കൊടുങ്കാറ്റിലും വേരറ്റുപോകാതെ തല ഉയർത്തി നിൽക്കാൻ ബദ്ധപ്പെടുന്നവ... പ്രതിരോധങ്ങളിൽ പരാജയപ്പെട്ട്‌ നിലം പതിക്കുമ്പോഴും ശിഖരങ്ങളൊടിയാതിരിക്കാൻ മൗനമായി പ്രാർത്ഥിക്കുന്ന വൻമരങ്ങൾ. നീണ്ടുനിവർന്ന് നിശബ്ദമാകുമ്പോൾ മാത്രം അടുത്തുള്ള കുറ്റിച്ചെടികൾ തല ഉയർത്തി നോക്കി അടക്കം പറയുന്നത്‌ ഇതാകും; " ഒറ്റച്ചില്ലപോലുമൊടിയാതെ ഇവനെങ്ങനെ നെഞ്ചുവിരിച്ചു കിടക്കുന്നു..."

  പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹത്തിന്‌ തിരിച്ചുവരാൻ കഴിയണേയെന്ന് പ്രാർത്ഥിക്കുന്നു.

  ReplyDelete
 75. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ മലയാളത്തിലെ ഒരു അമ്മ നടി തന്റെ സേര്‍വന്റിനോട് സിനിമ സെറ്റില്‍ വെച്ച് പെരുമാറുന്നത് കണ്ടത്തില്‍ പിന്നെ ആ സ്ത്രീയോടും അവര്‍ ചെയ്ത കഥ പാത്രങ്ങലോടും വളരെ പുച്ച്മാണ് തോന്നിയത്
  ഷബീര്‍ കനൂര്‍

  ReplyDelete
 76. വള്ളിക്കുന്നെ ഒരു ഇന്റര്‍വ്യൂ കണ്ടു പകുതി കഥയും കേട്ട് വേറെ വിഷയവും കിട്ടാത്തത് കൊണ്ടാണോ ഇങ്ങനെ ഒരു പോസ്റ്റ്‌?
  ഈ ചോറ് പാത്രം കലാപരിപാടി കഴിഞ്ഞു സ്വന്തം വീട്ടില്‍ 6 ദിവസം പട്ടിണി കിടന്ന കഥ തിലകന്‍ പറഞ്ഞിട്ടുണ്ട് (അതിനു ശേഷവും 'അമ്മ' തിലകന് ഭക്ഷണം കൊടുത്തതായി കേട്ടില്ല). സ്വന്തം വളപ്പില്‍ ഉണ്ടാരുന്ന കപ്പ മോഷ്ടിച്ച് മഴവെള്ളത്തില്‍ കഴുകി ആണ് തിന്നത്, വേണമെങ്കില്‍ 'കള്ളനായ' തിലകനെ പറ്റിയുള്ള കഥ കേട്ട് ബാക്കി ബഹുമാനവും പോയി എന്നും പറഞ്ഞു ഒരു പോസ്റ്റ്‌ കൂടി ഇട്ടോ. ആരാധകര്‍ ഓടിവന്നു തിലകനെ 4 തെറി കൂടെ പറയും. വേണേല്‍ ഏതെങ്കിലും പത്രം അത് പ്രസിധീകരിക്കുകയും ചെയ്യും.
  (ഇത് വായിച്ചു ആരും എന്റെ അമ്മയെ കുറ്റം പറയരുത്.... തിലകനെ പോലെയുള്ള ഭാഗ്യദോഷികള്‍ വളരെ കുറവാണു നമ്മുടെ നാട്ടില്‍, അതിന്റെ പേരില്‍ ആര്‍ക്കും അഹങ്കരിക്കാം, പക്ഷെ അയാളെ അപമാനിക്കരുത് )

  ReplyDelete