
സത്യത്തില്‍ എന്താണ് നമുക്കൊക്കെ സംഭവിക്കുന്നത്. പെറ്റ തള്ളയെ പുഴുവരിക്കാന്‍ വിടാന്‍ മാത്രം ഈ ജീവിതം എന്ത് കാട്ടിയാണ് നമ്മെ പ്രലോഭിപ്പിക്കുന്നത്?. അമ്മയും അച്ഛനുമൊക്കെ പ്രിയോരിറ്റി ലിസ്റ്റിലെ അവസാന പേജില്‍ പോലും ഇടം പിടിക്കുന്നില്ലെങ്കില്‍ ജീവിതം നമ്മെ എന്താണ് പഠിപ്പിച്ചത്.? വിദ്യാഭ്യാസം, നല്ല ജോലി, ഉയര്‍ന്ന ശമ്പളം, സൊസൈറ്റിയില്‍ അംഗീകാരം.. ഇവയൊക്കെ ആ മാറിടത്തില്‍ നിന്നും ഞൊട്ടിനുണഞ്ഞ മുലപ്പാലിന്റെ കണികകളെ നമ്മുടെ സിരകളില്‍ നിന്നും തൂത്തെറിയാന്‍ മാത്രം ശക്തമാണോ?.ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. പക്ഷേ ഒന്ന് മാത്രം പറയാം. നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മുടെ തന്നെ മനസ്സാക്ഷിയെ കൊന്നു തുടങ്ങിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ കൂടെക്കൂടെ കേള്‍ക്കുന്നത് വഴി നാം പിശാചിനോട് രാജിയാവാന്‍ പഠിച്ചു വരികയാണ്.
അമ്മയെ തിരിച്ചയറിയാന്‍ കഴിയാത്തിടത്ത് നിന്നാണ് മനുഷ്യന് മൃഗമായിത്തുടങ്ങുന്നത്. ഒരാളിലെ മൃഗം ജനിക്കുന്നതിന്റെ സ്സ്റ്റാര്ട്ടിംഗ് പോയിന്റ് അവിടെയാണ്. അമ്മ പുഴുവരിച്ചു തുടങ്ങുമ്പോഴാണ് ആ മൃഗം ഫിനിഷിംഗ് പോയിന്റില്‍ എത്തുക. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഗള്‍ഫിലും യൂ എസ്സിലും യൂറോപ്പിലും പോയി മഹാന്മാരായ മക്കള്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ് കളിക്കുമ്പോള്‍ (അതായത് ഓള്‍ഡ് ആവുമ്പോഴേക്ക് ഗോള്‍ഡ് പിടിക്കുക എന്ന അര്‍ത്ഥത്തില്‍ ) ഇവിടെ കേരളത്തിന്റെ ഒരു കോണില്‍ ഒറ്റപ്പെട്ട മുറികളില്‍ രണ്ടു ടീസ്പൂണ്‍ കഞ്ഞിവെള്ളത്തിന്റെ പിന്‍ബലത്തില്‍ എത്ര അമ്മമാര്‍, അമ്മൂമ്മമാര് പുഴുവരിക്കുന്നത് കാത്ത് കഴിഞ്ഞു കൂടുന്നുണ്ടാവും?. എണ്ണമറ്റ സര്‍വേകള്‍ നാട്ടില്‍ നടക്കുന്നുണ്ട്. പുഴുവരിക്കാന്‍ തയ്യാറായി നില്ക്കുന്ന അമ്മമാരുടെ കണക്കെടുക്കാന്‍ ഏതെങ്കിലും ഒരു മനുഷ്യാവകാശസംഘടന തയ്യാറായെങ്കില്‍ നമുക്ക് നമ്മുടെ ചിത്രം വരച്ചു തുടങ്ങാമായിരുന്നു.
ചാരുകസേരയില്‍ മോണ കാട്ടി ചിരിക്കുന്ന മുത്തശ്ശനും ആ ഒട്ടിയ കവിളില്‍ ഉമ്മ വെച്ച് ചുറ്റും ഓടിക്കളിക്കുന്ന കുട്ടികളും നമ്മുടെ സംസ്കാരത്തില്‍ നിന്നും പടിയിറങ്ങിപ്പോയ തിയ്യതി ഏതാണ്?. അത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ പെട്ടികള്‍ സംരക്ഷിച്ച് നിര്‍ത്തുവാന്‍ പുരാവസ്തുവകുപ്പിന് വകുപ്പുണ്ടോ? ഏതു പ്രോട്ടീനിന്റെ കുറവാണ് ഈ രോഗം പടര്‍ത്തുന്നത്?. വിദ്യാഭ്യാസത്തിന്റെ കുറവാണോ? അല്ല, ഒട്ടുമല്ല, കഥയിലെ നായികക്കും നമുക്കും ബിരുദമുണ്ട്. ബിരുദാനന്തര ബിരുദമുണ്ട്. മനുഷ്യരോട് ഇടപഴകിയ പരിചയമുണ്ട്. പക്ഷേ പെറ്റ തള്ളയെ തിരിച്ചറിയാന്‍ പറ്റുന്നില്ല!!. 'ഏട്ടന് അമേരിക്കയില്‍, ഞാന്‍ അന്റാര്‍ട്ടിക്കയില്‍, അമ്മ ഇനിയും മരിച്ചിട്ടില്ല' എന്ന് പറയുമ്പോള്‍ അയാളുടെ ഹൃദയത്തില്‍ മദിച്ചു പുളയുന്ന പുഴുവിന് എത്ര കിലോ തൂക്കം കാണും?..
ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളോടുമായി ആ റിട്ടയേര്‍ഡ് അധ്യാപിക പറയുന്നതായി എനിക്കിപ്പോള്‍ കേള്‍ക്കാം.. "മക്കളേ, പുഴുവരിച്ചു തുടങ്ങുമ്പോള്‍ നാട്ടുകാരെ വിളിച്ചു കൂട്ടാന്‍ ഒരു മെഗഫോണും സ്വയം ഉരുട്ടി മുറ്റത്തെത്താന്‍ ഒരു വീല്‍ ചെയറും ഇപ്പോഴേ കരുതി വെക്കുക. എന്നെക്കാള്‍ ദുരിതപൂര്‍ണമായ ഒരു നാളെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മറക്കരുത്."
Related Posts
തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും.
സമാനമായ അനുഭവങ്ങള്‍ നിരവധി.രണ്ടു ദിവസം മുന്‍പ് കോഴിക്കോട് കോടതിയില്‍ ഒരു കേസ് വിചാരണ.വയസ്സായ അമ്മയെ ആരു നോക്കും എന്ന്.രണ്ട് ആണ്മക്കളും വയ്യ.പെണ്മക്കള്ക്കും ഒഴിവുകഴിവ്.ജഡ്ജ് ഒരു സ്തീയായിരുന്നു.അവര്‍ വളരെ ശക്തമായ് പ്രതികരിച്ചു.മര്യാദക്ക് അമ്മയെ നോക്കിയില്ലേല്‍ പിടിച്ച് അകത്താക്കും എന്നു.ആലോചിച്ച് നോക്കൂ,വയ്യാതെ വീട്ടില്‍ കിടക്കുന്ന ആ അമ്മയുടെ അവസ്ഥ.
ReplyDeleteവള്ളിക്കുന്നെ,മനസ്സില്‍ തൊട്ടു.....പെറ്റമ്മയെ മനസ്സിലാകാത്ത,സംരക്ഷിക്കാത്ത ആള്കാരില് നമ്മളെ പെടുത്തല്ലേ..എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു
ReplyDeleteഇതൊക്കെ വായിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നു മുല്ലേ..
ReplyDeleteടെലിവിഷന്‍ ചാനലില്‍ ഈ വാര്‍ത്ത കണ്ട് വല്ലാത്ത വിഷമം തോന്നി. അത്തരം സംഭവങ്ങള്‍ കൂടി വരുന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നു. സ്വന്തം മാതാപിതാക്കള്‍ക്ക് ചിലവിന്നു അയച്ചു കൊടുക്കാതെ ഗള്‍ഫില്‍ വന്നു സമ്പാദിച്ചു മാന്യത ചമഞ്ഞു നടക്കുന്നവരെ എനിക്കറിയാം. നാളെ അവരെപ്പോലെ വാര്‍ദ്ധക്യവും രോഗവും നമ്മെയും തേടി എത്തുമെന്ന് ഒരു നിമിഷം നാം ഓര്‍ക്കാതെ പോകുന്നു; കഷ്ടം.
ReplyDeleteകണ്ണേ മടങ്ങുക....മനസ്സേ ലജ്ജിക്കുക...
ReplyDeleteഅമ്മയെ പുഴുവരിക്കാന്‍ വിടുന്ന മക്കള്‍, മക്കളെ ചുട്ടു പൊള്ളിക്കുന്ന മാതാപിതാക്കള്‍, മകളെ ഭോഗിക്കുന്ന അച്ഛന്, വിദ്യാര്‍ഥിയില്‍ കാമം തീര്‍ക്കുന്ന അദ്ധ്യാപകന്.... ഓരോ ദിവസത്തെ പത്രത്താളുകളിലും നിറയുന്ന അറപ്പുളവാക്കുന്ന ഇത്തരം വാര്‍ത്തകള്‍ വായിച്ചു തള്ളാനുള്ളവയല്ല. ഒരു ആത്മപരിശോധനയ്ക്ക് നമ്മള് തയ്യാറാവണം. നമ്മില്‍, നമ്മുടെ ഭാര്യയില്‍, മക്കളില്‍ ചോര്‍ന്നു പോകുന്ന നൈതികതയെ തിരിച്ചു പിടിക്കേണ്ടതുണ്ട്. അതിന്റെ തോത് വിഷയമേ അല്ല. ടീവീ ചാനലിലെ മാദക നൃത്തത്തോടുള്ള അഭിനിവേശത്തില്‍ തുടങ്ങി മൊബൈല്‍ ക്യാമറയിലെ നീല ചിത്രം വരെ വിചാരണ ചെയ്യപ്പെടണം. ധാര്‍മികത ഇല്ലാത്ത ഒരു ആധുനികതയും തനിക്കു വേണ്ടെന്ന ധിക്കാരം പ്രകടിപ്പിക്കാന്‍, ആ ധിക്കാരം മക്കളിലേക്ക് പകര്‍ന്നു നല്കാന് നമുക്ക് സാധിച്ചാല്‍ ഒരു പരിധിവരെ മനുഷ്യത്വം തിരിച്ചു പിടിക്കാന്‍ സാധിക്കും.
ReplyDeleteവാര്‍ത്ത കണ്ടിരുന്നു.
ReplyDeleteഅതെ,
Old is (പുഴുവരിക്കുന്ന) Gold !!
@ Samad Karadan
ReplyDeleteസംഭവങ്ങള്‍ കൂടി വരുന്നു എന്നതോടൊപ്പം അതൊരു പൊതു സ്വഭാവമായി പരിണമിക്കുന്നു എന്നത് കൂടിയാണ് നമ്മെ പേടിപ്പെടുത്തുന്നത്. പ്രായമായവരെ വൃദ്ധ മന്ദിരങ്ങളില്‍ ഏല്പിച്ചു അവിടെ പണം കൊടുക്കുന്നത് ഏറ്റവും വലിയ സ്നേഹ സമ്മാനമായി കരുതുന്നവര്‍ കൂടി വരുന്നുണ്ട്.
@ ശ്രദ്ധേയന്‍ | shradheyan
അതെ ആത്മ പരിശോധന വേണം. പക്ഷെ തിരക്കിനിടയില്‍ അതിനു സമയം കിട്ടുന്നില്ല.
സമാനമായ വാര്‍ത്തകള്‍ ഈയിടെയായി ധാരാളം കണ്ടു വരുന്നുണ്ട്. യൌവന തിളപ്പില്‍ മദിച്ചു നടക്കുന്നവര്‍
ReplyDeleteവാര്‍ദ്ധക്യം തങ്ങളെ കാത്തിരിക്കുന്നു എന്ന സത്യം
മനസ്സിലാക്കിയാല്‍ നന്ന്.
ഇത് വായിച്ചപ്പോ എന്താ എഴുതേണ്ടത് എന്നറിയില്ല .....അല്ലെങ്കില്‍ തന്നെ ഈ മൃഗങ്ങളോട് എന്ത് പറയാന്‍ ....
ReplyDeleteവിദ്യാഭ്യാസം, നല്ല ജോലി, ഉയര്‍ന്ന ശമ്പളം, സൊസൈറ്റിയില്‍ അംഗീകാരം.. ഇവയൊക്കെ ആ മാറിടത്തില്‍ നിന്നും ഞൊട്ടിനുണഞ്ഞ മുലപ്പാലിന്റെ കണികകളെ നമ്മുടെ സിരകളില്‍ നിന്നും തൂത്തെറിയാന്‍ മാത്രം ശക്തമാണോ?...ഉത്തരമില്ല ബഷീര്‍ക്ക ...
ഒരു കുഞ്ഞ് ജനിക്കുന്നതോടെ മാതാവും ജനിക്കുന്നു.. മതാവിന്റെ ജോലി ലോകത്ത് ഏറ്റവും കൂടുതൽ ശംബളം നൽകേണ്ട ജോലി… ശംബളമായി നമുക്ക് നൽകാനുള്ളത് നിറഞ്ഞ സ്നേഹം. പ്രവർത്തിയിലൂടെയുള്ള സ്നേഹം. – മാതാവിന്റെ കാൽകീഴിലാണ് സ്വർഗ്ഗം. വൃദ്ധയായ മാതാപിതാക്കളുണ്ടായിട്ടും സ്വർഗ്ഗം നേടാത്തവരെ ശപിച്ചിരിക്കുന്നു എന്ന പ്രമാണിക വാക്ക് നമ്മുടെ ബാധ്യതകളെ കുറിച്ച് ഓർമ്മപെടുത്തുന്നു.
ReplyDeleteഒരു വയസുള്ള കുട്ടിയെ പട്ടിണിക്കിട്ട് എല്ലുംതോലുമായി ഉറുമ്പരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ അതിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്നത് നാട്ടുകാരായിരുന്നു. സ്വന്തം കുഞ്ഞിന് ആഹാരം കൊടുക്കാന്‍പോലും സമ്മതിക്കാത്ത കാമുകന്റെ ഇംഗിതത്തിനു വഴങ്ങി സ്വന്തം കാമാര്ത്തിപൂരണത്തിനായി മാത്രം അയാളോടൊപ്പം കഴിയാന്‍ തയാറായ സ്ത്രീ `അമ്മ' എന്ന വിശുദ്ധനാമത്തിനുപോലും അപമാനമാണ്.
ReplyDeleteപെണ്ണുങ്ങള് ഇത്രയ്ക്ക് തരംതാഴാമോ ?
ഈ വാര്‍ത്ത പത്രത്തില്‍ വരുന്നതിന്റെ അല്പദിവസം മുന്‍പാണു എന്റെ "എവിടേയോ ഒരമ്മ" ഞാന്‍ എഴുതി പോസ്റ്റിയത്. ആ പോസ്റ്റിനു താങ്കള്‍ കുറിച്ച ചാട്ടുളി പോലെ തറച്ചുകയറിയ വാക്കുകള്‍ ഞാനിവിടെ പകര്‍ത്തുന്നു.
ReplyDelete" ഉമ്മയെ തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നതാണ് ഈ ഭൂമിയില്‍ ഒരു മനുഷ്യന് മൃഗമായി മാറുന്നതിന്റെ ആദ്യ അടയാളം. അയാളുടെ അവസാന രക്തത്തുള്ളിയും ഒരു കാട്ടുപന്നിയുടെതായി മാറുന്നതോടെ ഉമ്മ പടി കടക്കുന്നു."
ആ കഥ വായിച്ചു എന്റെ ഭാര്യ കരഞ്ഞു..പക്ഷേ ഞാനവളോടു പറഞ്ഞത് എനിക്കെന്റെ മാതൃസ്നേഹം എഴുതി ഫലിപ്പിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലല്ലോ എന്നാണു.
ആ പോസ്റ്റിനു കണ്ണീരിന്റെ നനവുള്ള ഒരു പാട് മറുപടികള്‍ എനിക്ക് കിട്ടി..
ബൂലോകം അത്രയും കാരുണ്യമറ്റതായിട്ടില്ല ഇനിയും എന്നത് എനിക്ക് ആശ്വാസമുളവാക്കുന്ന ഒന്നായിരുന്നു.
നവ സംസ്ക്കാരത്തിന്റെ ഗതികെട്ട തള്ളിക്കയറ്റം വരുത്തിയ മൂല്യ ച്യുതിയില്‍ ആദ്യമെണ്ണേണ്ടത്
വരണ്ടു പോയ നമ്മൂടെ സമൂഹത്തിന്റെ മാതൃസ്നേഹത്തെ പറ്റി തന്നെയാണു.
തിളങ്ങുന്ന കുപ്പായത്തിനുള്ളില്‍ ..
പെരുമയേറുന്ന വൈറ്റ് കോളര്‍ ജോലിക്കുള്ളില്‍ ..
പണവും പൊങ്ങച്ചവും സംസ്ക്കാര ശൂന്യതയും തലച്ചുമടായി കൊണ്ടു നടക്കുന്നവരില്‍ ...
അവരില്‍ ഈ കാട്ടുപന്നികള്‍ ഒന്നൊന്നായി രൂപം കൊള്ളുന്നത് കണ്ട് എന്റെ ഹൃദയം പിടക്കുന്നു.
ഏതു പ്രോട്ടീനിന്റെ കുറവാണ് ഈ രോഗം പടര്‍ത്തുന്നത്?. വിദ്യാഭ്യാസത്തിന്റെ കുറവാണോ?
ReplyDeleteവിദ്യാഭ്യാസം കൂടിപ്പോയതാണ് പ്രശ്നമെന്ന് തോന്നുന്നു.
ഇത്തരം വാര്‍ത്തകള്‍ ഓരോ ദിവസവും കൂടിക്കൂടി വരികയാണ്.
വാര്‍ദ്ധക്യം തങ്ങളെയും ഒരുനാള്‍ പിടികൂടുമെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നില്ല
ആ മക്കളേ നമുക്ക് വേണ്ട........
ReplyDeleteഈ മകനേ മതി..........
http://hasufa.blogspot.com/2010/12/blog-post_19.html
അല്‍ഖമ അറിയപ്പെടുന്ന പ്രവാചക ശിഷ്യന്. ഭക്തനും വിശുദ്ധനുമാണ്. ദയാലുവും ധീരനുമാണ്. അദ്ദേഹം രോഗത്തിനടിപ്പെട്ട് കിടപ്പിലായി. രോഗം മാരകമായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയതമ പ്രവാചകന്റെയടുത്തുവന്ന് അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ടു. ബിലാലുബ്നു റബാഹ്, അലിയ്യുബ്നു അബീത്വാലിബ്, ഉമറുല്‍ഫാറൂഖ് എന്നിവരെ നബിതിരുമേനി അല്‍ഖമയുടെ വിവരങ്ങളന്വേഷിച്ചുവരാന് അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവര്‍ അല്‍ഖമയെ ശുശ്രൂഷിക്കുകയും വേണടവിധം പരിചരിക്കുകയും ചെയ്തു. ആസന്നമരണനായ അദ്ദേഹത്തിന് അവര്‍ വിശുദ്ധ വചനം ചൊല്ലിക്കൊടുത്തു. പക്ഷേ, അതേറ്റുപറയാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ വിവരം ബിലാല്‍ പ്രവാചകനെ ധരിപ്പിച്ചു.
ReplyDeleteഅല്ഖമയെക്കുറിച്ച് അറിയാമായിരുന്ന പ്രവാചകന് ചോദിച്ചു: 'അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണേടാ?'
'പിതാവ് നേരത്തെ പരലോകം പ്രാപിച്ചിട്ടുണട്. വൃദ്ധയായ മാതാവ് അദ്ദേഹത്തോടൊപ്പമുണട്'- ബിലാല്‍ അറിയിച്ചു.
'അദ്ദേഹത്തിന്റെ മാതാവിനെ സമീപിച്ച് എന്റെ അഭിവാദ്യങ്ങളറിയിക്കുക. കഴിയുമെങ്കില്‍ ഇവിടെ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ടു ചെല്ലാം'- പ്രവാചകന് ബിലാലിനോടു പറഞ്ഞു.
അങ്ങനെ ആ വൃദ്ധ നബി തിരുമേനിയുടെ സന്നിധിയിലെത്തി. അപ്പോള്‍ അവിടുന്ന് അവരെ ആദരപൂര്‍വം സ്വീകരിച്ചു. പിന്നീട് അല്‍ഖമയുടെ പെരുമാറ്റത്തെപ്പറ്റി അന്വേഷിച്ചു. അപ്പോള്‍ ആ വൃദ്ധമാതാവ് പറഞ്ഞു: 'എന്റെ മകന് അല്‍ഖമ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവനാണ്. അവന്റെ കല്പനകള് ധിക്കരിക്കാറില്ല. നല്ല ഭക്തനാണ്. എന്നാല്‍, എന്നോടുള്ള സ്വഭാവവും പെരുമാറ്റവും വളരെ മോശമാണ്. അതിലെനിക്ക് അവനോട് വെറുപ്പുണട്. പലപ്പോഴും അവന് എന്നെ അവന്റെ ഭാര്യയുടെ മുമ്പില്‍വെച്ച് അവഹേളിക്കുന്നു. അങ്ങനെ എനിക്ക് അവളുടെ ആജ്ഞകളനുസരിച്ച് കഴിയേണടിവരുന്നു.'
ഇതുകേട്ട് പ്രവാചകന് പറഞ്ഞു: 'അതുതന്നെയാണ് അല്‍ഖമയുടെ നാവ് വിശുദ്ധ വചനമുരുവിടാന്‍ വഴങ്ങാത്തത്.' തുടര്‍ന്ന് അവിടുന്ന് അല്‍ഖമയെ അഗ്നികുണ്ഡത്തിലെറിയാന്‍ വിറകു കൊണടുവരാന് ബിലാലിനോടാവശ്യപ്പെട്ടു.
ഇതുകേട്ട് ആ വൃദ്ധ ഉറക്കെ വിളിച്ചുചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എന്റെ മുമ്പില്‍വെച്ച് അങ്ങ് എങ്ങനെയാണ് എന്റെ മകനെ തീയിലിട്ട് കരിക്കുക? എനിക്കതെങ്ങനെ സഹിക്കാനാവും?'
'അല്ലാഹുവിന്റെ ശിക്ഷ ഇതിലും കഠിനമല്ലേ? സാധ്യമെങ്കില്‍ അവന് മാപ്പുനല്‍കുക. അല്ലെങ്കില്‍ അവന്റെ ആരാധനകളുള്പ്പെടെ എല്ലാ സല്‍ക്കര്‍മങ്ങളും പാഴായിപ്പോകും. അവയൊന്നും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ ഉപകരിക്കുകയില്ല.'
ഇതുകേട്ട് ആ മാതാവ് മകന് മാപ്പുനല്കി. നബി തിരുമേനി ബിലാലിനെ വീണടും അല്‍ഖമയുടെ അടുത്തേക്കയച്ചു. അപ്പോള്‍ അല്‍ഖമ വളരെ വ്യക്തമായി വിശുദ്ധ വചനം ഉരുവിടുന്നുണടായിരുന്നു. അങ്ങനെ പ്രാര്ഥനയിലായിരിക്കെത്തന്നെ അദ്ദേഹം പരലോകം പ്രാപിച്ചു. പ്രവാചകന് തന്നെ അദ്ദേഹത്തിന്റെ മരണാനന്തര കര്‍മങ്ങള്‍ക്കും പ്രാര്‍ഥനക്കും നേതൃത്വം നല്കി.
മാതാവിന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന പ്രവാചകവചനത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അല്‍ഖമയുടെ ഈ അനുഭവം.
പ്രിയ സഹോദരാ ... ഈ സംഭവം ഏതു ഗ്രന്ഥത്തിലാണ് ഉള്ളതെന്ന് എനിക്കൊന്നു അറിയിച്ചു തരുമോ ? ജസാകല്ലാഹ് .... harisusmanp@gmail.com
Deleteപ്രിയ സഹോദരാ ... ഈ സംഭവം ഏതു ഗ്രന്ഥത്തിലാണ് ഉള്ളതെന്ന് എനിക്കൊന്നു അറിയിച്ചു തരുമോ ? ജസാകല്ലാഹ് .... harisusmanp@gmail.com
Deleteപിതോ രക്ഷിതു കൌമാരാ
ReplyDeleteഭര്‍ത്രോ രക്ഷിതു യവ്വന
പുത്രോ രക്ഷിതു വാര്‍ദ്ധക്യ
ഇതില്‍ മൂന്നാമത്തേത് ഇനി മുതല്‍
"ആരോ രക്ഷിതു വാര്‍ദ്ധക്യ" എന്ന് മാറ്റി ചൊല്ലുക. ഇമ്മാതിരി മക്കള്‍ ഉണ്ടായാല്‍ രക്ഷിക്കാന്‍ നാട്ടുകാരെ കാണൂ.
ആരോഗ്യമുള്ളപ്പോള്‍ "മമ്മി" അവശയായാല് "മാരണം". ഈ നിലപാട് നാം മാറ്റണം. എങ്കിലേ മനസ്സ് മാലിന്യ മുക്തമാകൂ" എന്നൊരു പരസ്യം ഭാവിയില്‍ വരാന്‍ ഇടയുണ്ട്. തുടരെ തുടരെയുള്ള ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാരിനും പോലീസിനും ഭാദ്ധ്യതയാകുമ്പോള് സര്‍ക്കാര്‍ തന്നെ ഈ പരസ്യം കൊടുക്കേണ്ടി വരും എന്ന് തോന്നുന്നു.
വായിച്ചു .. വാര്‍ത്ത കണ്ടിരുന്നു . സത്യമാവല്ലേ എന്ന് മനസ്സാ ആഗ്രഹിച്ചിരുന്നു ..
ReplyDeleteകുറ്റം പറയേണ്ടത് ആരെയാണ് ?
നമ്മെ നാം ആക്കിയ ഗര്‍ഭ പാത്രത്തെയോ ?? നന്ദി കാണിച്ചില്ലെങ്കിലും കരുണ കാണിക്കുവാനുള്ള മനസ്സ് നമ്മില്‍ നിന്നും നഷ്ടപ്പെടാതിരിക്കുക.
എന്റെ ഉമ്മയോട് ഒരു പ്രത്യേക സാഹചര്യത്തില്‍ വളരെ mild ആയി പരുഷമായി (ഫോണില്‍ ) സംസാരിച്ചുപോയത്തിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെട്ട ഒരു പാട് രാത്രികള്‍ എനിക്കുണ്ടായിരുന്നു. തെറ്റിധാരണ നീക്കാന്‍ വേണ്ടിയാണെങ്കിലും അങ്ങിനെ പറഞ്ഞു പോയതില്‍ അതീവ ദുഖിതനാണ് ഞാന്‍ .. അതിന്റെ പ്രായശ്ചിത്തം എന്തെന്ന ചിന്തകളാണ് എന്നും മനസ്സില്‍ ..
ഈ കേസിൽ അവരുടെ മകൾ ഒരു ദാക്ഷണ്യവും അർഹിക്കുന്നില്ല...ലൈം ലൈറ്റിൽ പറന്നുനടക്കുന്ന ഇത്തരം സ്നോബുകൾക്ക് വേണമെങ്കിൽ തുശ്ചമായ തുകയ്ക്ക് നാട്ടിൽ ഒരു ഹോംനേഴ്സിനെ കിട്ടാവുന്നതേയുള്ളൂ....
ReplyDeleteപക്ഷേ ഇതിനൊരു മറുപുറം കൂടിയുണ്ട്...പണമില്ലാത്ത ഒരവസ്ഥ..കേരളാകഫേയിൽ അൻവർറഷീദ് ചെയ്ത ‘ബ്രിഡ്ജ്‘ എന്നൊരു സിനിമയുണ്ട്...നിവർത്തികേടുകൊണ്ട് അമ്മയെ ഉപേക്ഷിക്കുന്ന മകൻ..ഈ കേസിന്റെ ഒരു മറുവശം മാത്രമാണത്...
പച്ചയിലയും പഴുക്കും. അപ്പൊ അറിഞ്ഞോളും......
ReplyDeleteമിസ്റ്റര്‍ ബഷീര്‍,
ReplyDeleteനിങ്ങള്‍ ഈ “ഉണക്കലേഖനം” എഴുതിയിട്ട് എന്തുകാര്യം. ഇത്തരം സാഹചര്യങ്ങള്‍ കൂടിവരുമ്പോള്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ഒരു ബിസിനസിന്റെ സാധ്യതയെന്തുകൊണ്ട് തിരിച്ചറിയുന്നില്ല. ഐ.എം.എഫില്‍ നിന്നും ലോണെടുത്താണെങ്കില് പോലും ഞാന്‍ തുടങ്ങാന്‍ പോവുകയാണ് വൃദ്ധസദനബിസിനസ്.
ആ ഓള്‍ഡ് ഈസ് ഗോള്‍സ് മോളുടെ ചിത്രം ഒന്നും കിട്ടിയില്ലെ ബഷീറെ?
നാട്ടില്‍ പറയാറില്ലെ പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ചപ്ലാവില ചിരിക്കുമെന്ന്.
@ നൗഷാദ് അകമ്പാടം
ReplyDeleteസമാനമായ വരികള്‍ ഇവിടെ എഴുതുമ്പോള്‍ നിങ്ങളുടെ പോസ്റ്റ് എന്റെ മനസ്സില്‍ വന്നിരുന്നു.
@ Akbar
ആ ശ്ലോകത്തിന്റെ അവസാന വരി താങ്കള്‍ ഇവിടെ എഴുതാതിരുന്നത് നന്നായി. അല്ലേല്‍ അതില്‍ പിടിച്ചു ഒരു ചര്‍ച്ച നടന്നേനെ..
@ നട്ടപ്പിരാന്തന്
അവളുടെ ഫോട്ടോ നെറ്റില്‍ ഉണ്ടായിരിക്കാം. പക്ഷെ പേരും ഫോട്ടോയും കൊടുത്തുള്ള ഒരു ആക്രമണം ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. മനസ്സിനെ വേദനിപ്പിച്ച ഒരു സംഭവത്തെ പരാമര്‍ശിച്ചു എഴുതി എന്ന് മാത്രം. അവളുടെ പോലെയോ അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമോ ചെയ്യുന്നവര്‍ നമ്മുടെ നാട്ടില്‍ കാണുമായിരിക്കും. ടി വി അവതാരക ആയിരത്തില്‍ ഒരുവള്‍ മാത്രം.
മാതാപിതാക്കളുടെ സംതൃപ്തിലാണ് ദൈവത്തിന്റെ സംതൃപ്തി അവരുടെ കോപത്തിലാണ് ദൈവ കോപം
ReplyDelete(നബിവചനം)
വിദ്യാഭ്യാസമുള്ള വിവരം കെട്ടവര്‍ ഇന്നിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു
ReplyDelete“എന്നെക്കാള്‍ ദുരിതപൂര്‍ണമായ ഒരു നാളെയാണ് നിങ്ങളെ കാത്തിരിക്കുന്നത്“
ReplyDeleteപ്രിയപ്പെട്ട ബഷീർ
ഞാൻ ഈ കാര്യത്തിൽ തീരെയും വേദനിക്കുന്നില്ല. കാരണം ഈ മുകളിൽ പറഞ്ഞ വരികൾ തന്നെ.
നെല്ലുവിതച്ചാൽ ഗോതമ്പ് കൊയ്യില്ല ..അവതാരികയുടെ വാർദ്ധക്യം ഇതിന്റെ പതിമടങ്ങുശോചനിയമായിരിക്കും..അക്കാര്യത്തിൽ തർക്കമില്ല.
പുതിയ ജീവിതത്തിന്റെ സ്വകാര്യ സൌകര്യങ്ങളിൽ മാതാപിതാക്കൾ തടസവും,വെറുക്കപ്പെട്ടതുമാകുന്ന എല്ലാമക്കളുടെയും അവസാനം ഇതിലും വലിയ ദുരാവസ്ഥയായിരിക്കും . അതു ഈ പ്രപഞ്ചത്തിന്റെ ഒരു പകവീട്ടലാണു
എവിടെയോ വായിച്ച ഒരു കഥ ഓര്മ വരുന്നു. അച്ഛനും അമ്മയും മക്കളും നല്ല പാത്രത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ കൂടെ ഇരുത്താതെ, വേറെ ഒരു പാത്രത്തില്‍ മുത്തച്ഛന് ഭക്ഷണം കൊടുക്കുന്നത് അവരുടെ ചെറിയ മകന് കാണുന്നു... പിന്നീട് ഒരിക്കല്‍ മകന് നാണയ തുട്ടുകള്‍ സൂക്ഷിച്ചു വെക്കുന്നത് കണ്ടു അതിന്റെ ഉദ്യേശ്യം ചോദിച്ച അച്ഛനോട് ആ കൊച്ചു കുട്ടി പറഞ്ഞ മറുപടി ഇങ്ങിനെ ആയിരുന്നു. അച്ഛനും മുത്തച്ഛനെ പോലെ വയസ്സാവുമ്പോള്‍ അന്ന് അച്ഛന് കഴിക്കാന്‍ പ്രത്യേകം പാത്രം വാങ്ങാനാണിത്.
ReplyDeleteമാതാപിതാക്കളെ അവഗണിച്ചവര്‍ക്ക് ഈ ലോകത്ത് വച്ച് തന്നെ അതിന്റെ തിക്ത ഫലം കിട്ടിയതിന്റെ ഉദാഹരണങ്ങള്‍ക്ക് വര്‍ത്തമാന കാലത്ത് ഒരു പഞ്ഞവുമില്ല.
മാതാപിതാക്കള്‍ക്ക് സന്തോഷവും പരിഗണയും നല്‍കാനാവട്ടെ നമ്മുടെ ഓരോ നിമിഷവും.
ചെയ്യാവുന്നിടത്തോളം ചെയ്തു കൊടുക്കുക; അവരെ നമുക്ക് നഷ്ട്ടപെടും മുമ്പേ...
കണ്ണില്ലാതെയാവുമ്പോഴേ കണ്ണിന്റെ വില അറിയൂ..
മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം ധാര്‍മിക വിദ്യാഭ്യാസം കൂടി നല്കുലക. ദൈവഭയം അവരില്‍ വളര്‍ത്തുക. നമ്മള് മാതാപിതാക്കളെ നല്ലവിധം പരിപാലിക്കുന്നില്ലെന്കില് നമ്മെ കണ്ടു പഠിക്കുന്ന നമ്മുടെ മക്കള്‍ക്ക് നമ്മളോടുള്ള സമീപനവും അത് തന്നെയായിരിക്കും.
ReplyDeleteബഷീര്‍ Vallikkunnu said...
ReplyDelete@ Akbar
ആ ശ്ലോകത്തിന്റെ അവസാന വരി താങ്കള്‍ ഇവിടെ എഴുതാതിരുന്നത് നന്നായി. അല്ലേല്‍ അതില്‍ പിടിച്ചു ഒരു ചര്‍ച്ച നടന്നേനെ..
@-ബഷീര്‍ ജി,
"ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്നാണോ ആ വാക്ക്. ശരിക്ക് ഓര്‍മ്മയില്ല.എന്തായാലും അത് ഞാന്‍ ചൊല്ലിയിട്ടില്ല.
സത്യത്തില്‍ എന്താണ് നമുക്കൊക്കെ സംഭവിക്കുന്നത്. പെറ്റ തള്ളയെ പുഴുവരിക്കാന്‍ വിടാന്‍ മാത്രം ഈ ജീവിതം എന്ത് കാട്ടിയാണ് നമ്മെ പ്രലോഭിപ്പിക്കുന്നത്?. അമ്മയും അച്ഛനുമൊക്കെ പ്രിയോരിറ്റി ലിസ്റ്റിലെ അവസാന പേജില്‍ പോലും ഇടം പിടിക്കുന്നില്ലെങ്കില്‍ ജീവിതം നമ്മെ എന്താണ് പഠിപ്പിച്ചത്.? വിദ്യാഭ്യാസം, നല്ല ജോലി, ഉയര്‍ന്ന ശമ്പളം, സൊസൈറ്റിയില്‍ അംഗീകാരം.. ഇവയൊക്കെ ആ മാറിടത്തില്‍ നിന്നും ഞൊട്ടിനുണഞ്ഞ മുലപ്പാലിന്റെ കണികകളെ നമ്മുടെ സിരകളില്‍ നിന്നും തൂത്തെറിയാന്‍ മാത്രം ശക്തമാണോ?.ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. പക്ഷേ ഒന്ന് മാത്രം പറയാം. നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ നമ്മുടെ തന്നെ മനസ്സാക്ഷിയെ കൊന്നു തുടങ്ങിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ കൂടെക്കൂടെ കേള്‍ക്കുന്നത് വഴി നാം പിശാചിനോട് രാജിയാവാന്‍ പഠിച്ചു വരികയാണ്.
ReplyDeletewell said....basheerkkaa ,great...
എന്റെ കണ്ണുകള്‍ നിറയുന്നു ...രോമങ്ങള്‍ എഴുന്നു നില്ക്കുന്നു ...ഞാന്‍ വായിക്കട്ടെ ഈ വരികള്‍ ഒരിക്കല്‍ കൂടി ...കരിം കല്ലിനെ അലിയിക്കുന്ന ഈ വാക്കുകള്‍
മുന്‍പ് വിദൂരങ്ങളിലെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ സംസ്കാര സമ്പന്നമായ കേരളത്തെ ഓര്‍ത്തു അഭിമാനം കൊണ്ട മലയാളിക്ക് ഇന്ന് ഇത്തരം വാര്‍ത്തകള്‍ ഒരു വാര്‍ത്തയെ അല്ലാതായിരിക്കുന്നു . ഒരേ ദിവസം പത്രങ്ങളില്‍ കണ്ട ഈ വാര്‍ത്തകളുടെ ഞെട്ടല്‍ മാറും മുമ്പ് കഴിഞ്ഞ ദിവസം അതാ തിരുവനന്തപുരത്തുനിന്നും മറ്റൊരു സംഭവം . മകളും കൊച്ചുമക്കളും ചേര്‍ന്ന അമ്മയെ വീടില്‍നിന്നു മര്‍ദ്ദിച്ചു പുറത്താക്കിയിരിക്കുന്നു. ഇവരുടെ പേരിലുള്ള സ്വത്തെല്ലാം മകള്‍ നേരത്തെ കൈകലാക്കിയിരുന്നത്രേ. ആ സ്ത്രീയുടെ ദൈന്യതയാര്‍ന്ന മുഖം ഇപ്പോഴും മനസ്സിനിന്നു മാറിയിട്ടില്ല. അവര്‍ പറയുകയാണ്; 'മരിക്കാന്‍ എനിക്ക് പേടിയില്ല എന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്, ഭക്ഷണത്തില്‍ വല്ല വിഷവും ചേര്‍ത്ത് തന്നു എന്നെ അങ്ങ് കൊന്നു കൂടെ?' എന്ത് പറ്റി ഈ തലമുറയ്ക്ക്, സ്വാമി വിവേകാനന്തന്‍ പറഞ്ഞതുപോലെ നമ്മുടെ നാട് ശരിക്കും ഒരു ഭ്രാന്താലയം ആയിരിക്കുകയാണ്.
ReplyDeleteവിവാഹം കഴിഞ്ഞാല്‍ ഉടനെ ഭാര്യയുമായി ജീവിടം ഗള്‍ഫിലേക്ക് പറിച്ചു നടുന്ന സാധാരണ മലയാളിയും വീട്ടില്‍ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളെ കുറിച്ചു ചിന്തിക്കാറുണ്ടോ? അവരുടെ ഇഷ്ടാനുസരണം നമ്മുടെ ഭാര്യമാര്‍ അവര്കൊരു താങ്ങവട്ടെ എന്ന് നാം വിചാരിക്കാരുണ്ടോ ? ഇല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇത്തരം അവസ്ഥകള്‍ നമ്മളും സൃഷ്ടിക്കുന്നില്ലേ? ഒരു വിചിന്തനത്തിന് സമയമായിരിക്കുന്നു.
ഒരു ശാശ്വത പരിഹാരം അല്ലെങ്കിലും ഇത്തരക്കാരെ നിലക്ക് നിര്‍ത്താന്‍ വയോജന നിയമം കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടിയിരിക്കുന്നു. ദൈവ ഭയം ഇല്ലെങ്കില്‍ നിയമത്തെ എങ്കിലും പേടിക്കട്ടെ.
നമുക്കു പ്രാര്‍ത്ഥിയ്ക്കാം.. ദാരിദ്ര്യവും കഷ്ടപ്പാടും തൊഴിലില്ലായ്മയും തിരികെവരുന്നതിന്. ഒപ്പം സ്നേഹവും കരുണയും തിരികെവരും. അര്‍ഹതയില്ലാത്ത സമൃദ്ധി പൈശാചികമാണ്. എല്ലാ അമ്മമാരെയും മനസുകൊണ്ട് വണങ്ങുന്നു.
ReplyDeleteപോസ്റ്റും ഇതുവരെയുള്ള കമെണ്ട്സും വായിച്ചു. ഇന്നത്തെ ലോകത്തിന്റെ അവസ്ഥയെ കുറിച്ച് സങ്കടപ്പെടാനാണോ നമ്മുടെ വിധി? പണ്ടൊന്നും ഇത്തരം വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറില്ലായിരുന്നു. ഒരു പത്തുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഇതൊരു പതിവ് വാര്‍ത്തയായി മാറുമോ എന്നതാണ് നാം പേടിക്കേണ്ടതു. വിദ്യാഭ്യാസം ഉള്ളതോ ഇല്ലാത്തതോ അല്ല കാരണം, ജനങ്ങള്‍ക്ക് ശരിയായ ദൈവഭക്തിയും ധര്‍മ ബോധവും നഷടപ്പെട്ടിരിക്കുന്നു.
ReplyDeleteഎന്തൊരു ലോകം
ReplyDeleteപകരം വെക്കാന്‍ കഴിയാത്ത,
ReplyDeleteലോകം മുഴുവനും ആട്ടിയകറ്റിയാലും
തുണയായ് കൂടെ നില്കുന്ന
സ്നേഹത്തിന്റെ പളുങ്കാണ് മാതൃത്വം
'യാത്ര' പറഞ്ഞു പോയാലും
മനസ്സിന്റെ കോണില്‍ എന്നും
കണ്ണീരു പെയ്യിക്കുന്ന മഹാത്ഭുതം!
ശപിക്കപ്പെട്ടവര്‍ക്ക് മാത്രമേ
ആട്ടിയകറ്റാന്‍ കഴിയൂ...തീര്‍ച്ച!!
This comment has been removed by the author.
ReplyDeleteExtremism of any kind destroys human beings from inside. Extreme selfishness bordering on greed does the worst. It destroys the heart first. If one loses his heart he becomes worse than an animal. Then it doesn't matter for him to throw away his old parents for the mercy of worms or vultures. He does have eyes yet he cannot see because his eyes have become fixed on dollars and gold for the eternity to come. He does have ears yet he cannot hear the yearning of his parents' soul because his ears have become fixed on profit bulletins. He does have sense yet he cannot feel the vulnerability of the old age because his senses have become accustomed to seek only self-fulfilling sensual pleasures.
ReplyDeleteUltimately, the combined consequence of his wanton greed has thrown away another mother, the mother of all that is mother Earth to such huge worms of Himalayan proportions that rivers have become ghost lands and forests have become deserts.
The only solution lies in going back to the basics. What are the basics? Love, love and love. If you love your kids and if you wish your kids to love you, then why and how can't you love your weak parents who spent all their lifetime and strength to bring you up to what you are now?
ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വേദനയുണ്ടാക്കുന്നു എങ്കിലും നാം തിരിഞ്ഞു നോക്കേണ്ട മറ്റൊന്നുണ്ട്..... വായിച്ച് ടി വി അവതാരികയെ കുറ്റപ്പെടുത്തുന്ന നമ്മളില്‍ പലരും നമ്മെ കുറിച്ച് ഒന്നു ചിന്തിക്കൂ.... നമ്മുടെ മാതാപിതാക്കള്‍ എവിടെയാണ്.... അവര്‍ക്കു മാസവും ഒരുപക്ഷേ കൃത്യമായി ചിലവിനുള്ള കാശ് ഞാന്‍ അയച്ചുകൊടുക്കുന്നുണ്ടല്ലോ എന്ന് സമാശ്വസിക്കുന്നുണ്ടാവാം(അതു പോലും ഇല്ലാത്തിടത്ത് അത്തരം കാര്യങ്ങള്‍ വലിയതാണെന്ന് വിസ്മരിക്കുന്നില്ല... പക്ഷേ നമ്മുടെ വൃദ്ധമാതാപിതക്കള്ക്ക് അതുമാത്രം മതിയാകുമോ...? പ്രവാസികള്‍ ചിന്തിക്കുക...
ReplyDeleteവാര്‍ദ്ധക്യത്തെ രണ്ടാം ബാല്യമെന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ന്നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...? ബാല്യത്തിലേതു പോലെ പിടിവാശികള്‍, കുറച്ച് അസഹിഷ്ണത, അല്‍പ്പം കുസൃതി ഇതെല്ലാം നമ്മുക്ക് കാണാന്‍ കഴിയും.... നമ്മുടെ 5 വയസ്സുള്ള കുട്ടി അല്‍പ്പം പിടിവാശി കാണിച്ചാല്‍ അത് അഭിമാനത്തോടെ നാലാളോട് വിളമ്പുന്ന നാം പ്രായമായ മാതാപിതാക്കളുടെ പിടിവാശികളെ അഹങ്കാരം എന്ന് പറഞ്ഞ് പുശ്ചിക്കും... വഴിനീളെ അപ്പിയിട്ടു കുളമാക്കുന്ന കുട്ടിയെ ചിരിയോടെ സ്വീകരിക്കുമ്പോള്‍ എഴുനേല്‍ക്കാന്‍ കഴിയാതെ കിടക്കുന്ന അമ്മ അറിയാതെ കിടക്കയില്‍ ഒന്നു മൂത്രമൊഴിച്ചു പോയാല്‍ അത് വൃത്തികേടിന്റെ അങ്ങേയറ്റം ആയി.....
ദിനേനയുള്ള ഫോണ്‍ വിളികള്‍ക്കിടയില്‍ ഒരു ദിനം എന്റെ അമ്മ എന്നോട് ചോദിച്ചു എന്നാ നീ വരുന്നത്....?
ഞാന്‍ പറഞ്ഞു... തിരക്കാണമ്മേ.... ഉടന്‍ വരാം...
അമ്മയുടെ മറു ചോദ്യം...നീ എങ്ങനെയിരിക്കുന്നു ഇപ്പോള്‍ ക്ഷീണിച്ചോ, നന്നായോ...
നന്നായിരിക്കുന്നു അമ്മേ... എന്റെ മറുപടി...
നിന്നെ ഒന്നു കാണാന്ന് ആഗ്രഹം അത ചോദിച്ചത്.... അമ്മയുടെ ശബ്ദം അല്‍പ്പം പതറിയിരുന്നു....
അമ്മേ ഞാന്‍ ഒരു ഫോട്ടോ കുടുബ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് അയച്ചു തരാം... ഞാന്‍ അശ്വസിപ്പിക്കാന്‍ പറഞ്ഞു....
നിന്നെ കാണുന്നതിനു പകരമാകുമോ നിന്റെ ഫോട്ടോ.... അതു പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ഫോണ്‍ കട്ടായി...
എനിക്കു മനസ്സിലായി എന്റെ അമ്മ കരയുകയായിരിക്കുമെന്ന്....
പിന്നെ ഒരുപാട് തവണ വിളിച്ചു.... എടുത്തില്ല.... തന് കരയുന്നത് തന്റെ മകന് ഒരിക്കലും വിഷമമാകരുത് എന്ന് എന്റെ അമ്മ കരുതിയിട്ടുണ്ട് എന്ന് സ്പഷ്ടം....
പിറ്റേന്ന് വിളിച്ചപ്പോള്‍ അനിവാര്യമായ് അഒരു പച്ചകള്ളം കൊണ്ട് എന്റെ അമ്മ എന്നെ സമാധാനിപ്പിച്ചു...
എടാ നീ വിളിചുകൊണ്ടിരിക്കുമ്പോളാണ് നമ്മുടെ അയല്പക്കത്തെ രാമകൃഷ്ണന് കേറി വന്നത്... അതാ ഞാന്‍ പെട്ടെന്ന് അങ്ങു വച്ചത്.....
ഞാന്‍ അതിനു മറുപടി പറഞ്ഞത് ഇങ്ങനെ.... അമ്മേ ഞാന്‍ ഉടന്‍ വരാം... എനിക്കും അമ്മയെ കാണണം എന്നു തോന്നുന്നു.....
ഒരു നിമിഷം നിശബ്ദത... പിന്നെ ഒരു വിങ്ങല്‍....
അതു സ്വയം നിയന്ത്രിച്ച് ഒരു മറുപടി... വേണ്ട വേണ്ട നീ നിന്റെ ജോലിയും കളഞ്ഞൊന്നും വരണ്ട.... ഞാനും അച്ഛനും ഇവിടെ സുഖമയിരിക്കുന്നു....
37 വയസ്സായ എന്നെ ഇന്നും ഒരു 5 വയസ്സുകാരനെ എന്ന പോലെ കാണുന്ന ഞാന്‍ അമ്മയ്ക്ക് എന്താണ് തിരിച്ചു കൊടുക്കുന്നത്...?
കുറെ പൈസയോ....? അതോ ഫോണ്‍ വിളികളോ...?
ഞാന്‍ ആദ്യം ചോദിച്ച ചോദ്യം ഇവിടെയാണ് പ്രസക്തമാകുന്നത്... നാം നമ്മുടെ മാതാപിതാക്കളെ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ശ്രദ്ധിക്കുന്നുണ്ടോ....? നെഞ്ചില്‍ കൈവച്ച് അതെ എന്ന് ഉത്തരം തരാന്‍ കഴിയുന്ന എത്ര പെരുണ്ട് നമ്മുടെ ഇടയില്‍...?
വളരെ നന്നായി ഈ ഓര്‍മപ്പെടുത്തല്‍..വായിച്ചിരുന്നു എങ്കിലും..ഈ ലോകത്ത് ഇതും സംഭവിക്കും എന്ന് വിചാരിച്ചു മാറി നിന്ന്..നിങ്ങള്‍ക്ക് അതിനു തോന്നിയില്ല അഭിനന്ദനങ്ങള്‍...ഇന്നത്തെ ഈ "ഈ" ലോകത്ത്..പുതിയ പുതിയ ..ആക്ടിവിടീസും..സംഗതികളും തേടി പോകുന്ന യുവ ജനതകള്‍ക്ക് ..ചില പുഴുവരിച്ച മനസുകള്‍ക്ക് ..അവര്‍ക്കും ഇതിനേക്കാള്‍ പരിതാപകരമായ അവസ്ഥ വരും എന്ന് ഓര്‍ക്കുന്നത് നന്ന് എന്തേ?
ReplyDelete@നീര്വിളാകന്
ReplyDeleteശരിയാ മാഷേ ....... :-(
@ നീര്വിളാകന്
ReplyDeleteനാമോരുത്തരും നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ് ഹൃദയത്തില്‍ തട്ടും വിധം നിങ്ങള്‍ ചോദിച്ചത്. അമ്മയുമായുള്ള ആ സംഭാഷണം എന്നെ ശരിക്കും പിടിച്ചുലച്ചു.. അതാണ് അമ്മയെന്ന സത്യം.. സ്വര്‍ഗം മാതാവിന്റെ കാല്ക്കീഴില് ആണെന്ന് പറയുന്നത് അത് കൊണ്ട് തന്നെയാണ്.
'വാളെടുത്തവന്‍ വാളാല്‍'
ReplyDeleteഈ അവതാരത്തിന്റെ (ഇതുപോലെയുള്ള വരുടെയും) സ്ഥിതി അതിദയനീയമായിരിക്കും ഉറപ്പ്.
ബാക്കി സമയത്തിന്റെ മാത്രം പ്രശ്നമാണ്
manassil thattiya oru post... ellam kanaan mukalil oralundallo...avan kodutholum..
ReplyDeleteഇന്നത്തെ തലമുറ ഇങ്ങനെയെങ്ങില്‍ നാളെ നമ്മുടെയൊക്കെ മക്കള്‍ എന്തായിരിക്കും നമ്മോടു ചെയ്ക ദൈവമേ രക്ഷിക്കണേ
ReplyDeleteഅറിവ് ധാരാളം സമ്പാദിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് തിരിച്ചറിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
എന്നതിന് ഉത്തമ തെളിവാണ് ഈ രണ്ടു അമ്മമാര്‍
തിരുവനന്തപുരം: മാതാവിനെ ഉത്തരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ മകന് കാട്ടായിക്കോണം മങ്ങാട്ടുകോണം ഇടവിളാകത്ത് വീട്ടില്‍ അനില്‍കുമാര്‍ (29) കുറ്റക്കാരനാണെന്ന് രണ്ടാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കൗസര്‍ ഇടപ്പഗത് വിധിച്ചു.
ReplyDelete2005 ആഗസ്റ്റ് 26ന് പുലര്‍ച്ചെ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുടുംബവീടും 10 സെന്റ് സ്ഥലവും പ്രതിയുടെ സഹോദരിയായ സിന്ധുവിന് നല്‍കിയതിലെ വിരോധം നിമിത്തം മാതാവയ കോമളയമ്മയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് തലേന്ന് രാത്രി എട്ടോടെ വീട്ടിലെത്തിയ മകന് ചിരവത്തടിക്ക് മാതാവിനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചിരുന്നു.
ഇത് ഭയന്നോടി രക്ഷപ്പെടാന്‍ ശ്രമിച്ച മാതാവിനെ മകന് പിന്തുടര്ന്നെങ്കിലും അയല്‍വാസിയുടെ വീട്ടില്‍ ഓടി മറഞ്ഞു. രാത്രി മുഴുവന്‍ അയല്വസിയുടെ വീട്ടില്‍ കഴിച്ചുകൂട്ടിയ ശേഷം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ ഒളിച്ചിരുന്ന മകന് ചവിട്ടി തള്ളിയിട്ടശേഷം കഴുത്തില്‍ കുരുക്കിട്ട് ഉത്തരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
വിചാരണാ വേളയില്‍ കൊല്ലപ്പെട്ട കോമളയമ്മയുടെ ഭര്‍ത്താവ് ചെല്ലപ്പന് പിള്ള കൂറുമാറിയെങ്കിലും സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് ശേഷം പ്രതി വീടിന്റെ പിന്‍ഭാഗത്ത് കൂടി രക്ഷപ്പെടുന്നത് കണ്ട അയല്‍വാസി വിനോദിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.
സംഭവം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണെന്നും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന പ്രോസിക്യൂഷന് വാദം വെള്ളിയാഴ്ച കോടതി പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.വിജയകുമാരന്‍ ഹാജരായി.(Madhyamam Dec 16)
അബൂഹുറൈറ(റ) നിവേദനം: ഒരാൾ വന്ന് നബി(സ) യോട് ചോദിച്ചു. പ്രവാചകരേ! എന്നിൽ നിന്ന് നല്ല പെരുമാറ്റം ലഭിക്കുവാൻഏറ്റവും അവകാശപ്പെട്ടതാരാണ്? നിന്റെ മാതാവ് എന്ന് നബി(സ) അരുളി. പിന്നെ ആരാണ് ? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ മാതാവ്. പിന്നെയാരാണ്? നിന്റെ പിതാവ് എന്ന് നബി(സ) പ്രത്യുത്തരം നൽകി. (ബുഖാരി : 8-73-2)
ReplyDeletePray ALMIGHTY to guide us in HIS path.
മൂല്യശോഷണം സംഭവിച്ച വിദ്യാഭ്യാസമാണ് ഇതിനു കാരണം
ReplyDeleteനട്ടപ്പിരാന്തന്റെ അഭിപ്രായം തന്നെയാണ് എനിക്കും. ഇത്തരം മനുഷ്യത്വരഹിതരെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടുക തന്നെയാണ് വേണ്ടത്. പെറ്റമ്മയോടെ മനുഷ്യത്വം കാണിക്കാത്ത ആ യുവതി ഒട്ടും തന്നെ ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല. ഈ മഹനീയവനിത ടിവി പ്രോഗ്രാമുകളിലൂടെ നേടിയ മുഴുവന്‍ പേരും പ്രശസ്തിയും ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്. ആര്‍ക്കെങ്കിലും ആ യുവതിയെ കുറിച്ച് കൂടുതല്‍ അറിയാമെങ്കില്‍ പേരും സ്ഥലവും ഫോട്ടോയും അടക്കം ബ്ലോഗിലിടണം. അതല്ലെങ്കില്‍ ഡീട്ടയില്സ് അറിയാവുന്നവര്‍ പറഞ്ഞുതന്നാല്‍ ഫോട്ടോ തപ്പിയെടുത്ത് പോസ്റ്റുന്ന കാര്യം ഞാനേറ്റു. അവളുടെ അന്തസ്സും ചിതലരിക്കട്ടെ.
ReplyDelete@ Anvar Vadakkangara
ReplyDeleteഇനിയും എന്തൊക്കെ കാണണം?.. ഇതൊക്കെയാണ് നാം ജീവിക്കുന്ന ചുറ്റുപാട് എന്നത് ഓരോ വാര്‍ത്തകളും നമ്മെ ഓര്‍മപ്പെടുത്തുന്നു.
@ P. M. Pathrose
വിട്ടു കള.. അവള് 'സുഖിച്ചു' ജീവിക്കട്ടെ. (ആ സ്ത്രീയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നെറ്റില്‍ പലയിടത്തായി ഉണ്ട്. ബോധപൂര്‍വം ഞാന്‍ അതൊന്നും എഴുതാതിരുന്നതാണ്. നമ്മുടെ വിഷയത്തിന്റെ കാതല്‍ മറ്റൊന്നാണല്ലോ )
ശെരിയാണ് ബഷീര്‍ക്കാ,
ReplyDeleteപേടി തോന്നുന്നു
അമ്മയ്ക്ക് വയസ്സായി വരുന്നെന്നും ഇനിയുള്ള കാലം അമ്മയുടെയും അച്ഛന്റെയും കൂടെ അവരെ നോക്കി കഴിയണമെന്നും പറഞ്ഞ് ലണ്ടനില്‍ മാസം മൂന്ന് ലക്ഷം രൂപ ശമ്പളമുള്ള ജോലി കളഞ്ഞിട്ട് നാട്ടില്‍ പോയ എന്റെ സുഹൃത്തിനെ ഞാന്‍ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തുപോയി. അവന് ഭാഗ്യവാന് എന്തെന്നാല്‍ പെറ്റമ്മയുടെ സ്നേഹം മറ്റെന്തിനെക്കാളും അവന് വിലപ്പെട്ടതാകുന്നു. ആ അമ്മയുടെ സാമീപ്യത്തിനായ് സുഖസൌകര്യങ്ങള്‍ വെടിഞ്ഞ എന്റെ സുഹൃത്തെവിടെ? കുലടയായ ഈ മകളെവിടെ?. അവളോട് ദൈവം പൊറുക്കട്ടെ.
ReplyDeleteഇങ്ങെനെയുള്ള വാർത്തകൾ നാം ദിനം പ്രതി കേൾക്കുന്നു..നൊന്തു പെറ്റ അമ്മയെ വാർദ്ധക്യ കാലത്ത് ഒറ്റപ്പെടുത്തി സ്വന്തം സുഖം തേടി പോകുന്ന മക്കൾ.. പൊക്കിൾ കൊടി വേർതിരിക്കുമ്പോഴേക്കും പിഞ്ചുകുഞ്ഞിനെ ചവറ്റു കുട്ടയിലേക്ക് തള്ളുന്ന അമ്മമാർ ഇതെല്ലാം ഈ ലോകത്ത് തന്നെയല്ലെ നടക്കുന്നത്... എങ്ങും മനസ്സ് മരവിപ്പിക്കുന്ന സംഭവങ്ങൾ.. അറിവ് കൂടുമ്പോൾ അധ:പതനത്തിലേക്കോ മനുഷ്യന്റെ പോക്ക്... നമുക്കും ഉണ്ട് ഈ വാർദ്ധക്യമെന്ന് നാം മറക്കുന്നു..ആരു ചിന്തിക്കാൻ... ഇതെല്ലാം എല്ലാരും ആർത്തിയോടെ ഓടുകയല്ലെ സ്വന്തത്തിനു വേണ്ടി...
ReplyDelete@ ചേര്‍ക്കോണം സ്വാമികള്‍
ReplyDeleteമൂന്നു ലക്ഷം ശമ്പളം ഉപേക്ഷിച്ചു അമ്മയെ നോക്കാന്‍ പോയ താങ്കളുടെ സുഹൃത്ത് ഒരു വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇക്കാണുന്ന വാര്‍ത്തകള്‍ മാത്രമല്ല ലോകം എന്ന് ആശ്വസിക്കാന്‍ അത് നമുക്ക് ഇട നല്കുന്നു. വല്ലപ്പോഴും എവിടെയെങ്കിലും ഒരു തിരിനാളം ഉയരുമ്പോള്‍ അതിനെ കെടാതെ നോക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അദ്ദേഹത്തിനു ഈ ബ്ലോഗ് വായിച്ച എല്ലാവരുടെയും ഹൃദയം നിറഞ്ഞ അന്വേഷണം പറയുക..
മാതാപിതാക്കളെ നോക്കാത്തവരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നിയമ നിര്‍മാണം നടത്തണം..!
ReplyDeleteBasheer,
ReplyDeleteI have been reading all your post for last 6-8 monhts. This one is very touching.The way you select your subjects are excellent.
One common thing I found in your blogs is the arrogance towards US and its priciples. I dont say they are doing everything right but the people here are very straightforward and have a wonderfull attitude.
പ്രിയ ബഷീര്‍ ഇത് ഏതാനും ബ്ലോഗുകളില്‍ ഒതുക്കാന്‍ കഴിയുന്ന കാര്യമല്ല, ഇന്നത്തെ അണുകുടുമ്ബങ്ങള് മുന്‍പോട്ടു മാത്രം നോക്കുന്നു, മനുഷ്യത്വം മരിക്കുന്നു. ഇതു ഇന്നു ഒരു സാമൂഹ്യ പ്രശ്നം ആണു, സറ്ക്കറുകള് എന്തെങ്കിലും ചെയ്യേണ്ട കാലം കഴിഞ്ഞു. . ഇവിടെ രഷ്ട്രീയക്കാറ്ക്കു ഇതിനൊക്കെ എവിടെ സമയം, സ്വന്തം പള്ള വീറ്പ്പിക്കാന് അല്ലാതെ. ഒറ്റപ്പെട്ട ചില സംഘടനകലുടെ പ്രവറ്ത്തനം പോരാ, പ്രായമായവരെ സ്ഥിരമായി നോക്കാന്‍ സറ്കാറ് ഒരു സംവിധാനം ഉണ്ടാക്കിയേ പറ്റൂ. എല്ലാവരും സഹകരിക്കുകയും വേണം. എല്ലാവരും എഴുന്നു, പക്ഷേ ആരും ഒന്നും ചെയ്യുന്നില്ല.ഞങ്ങളും അറുപതു കഴിഞ്ഞവറ് ആണു,കുട്ടികള്‍ രണ്ടും വിദേശത്തു !!!!
ReplyDeleteഎന്റെ പോന്നു ബഷീര്‍ക്കാ, അവനീ വാര്ത്തയറിഞ്ഞാല് പിന്നെ ആ ടിവി അവതാരകയുടെ ഈ ഭൂമിയിലെ അവതാര ലക്ഷ്യം പൂര്‍ത്തിയായി എന്ന് വിചാരിച്ചാല്‍ മതി. എവിടെയാണെങ്കിലും അവനവളെ വെട്ടിക്കൊന്നിരിക്കും. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തങ്കം പോലെയുള്ള എന്റെ സുഹൃത്തിന്റെ രോഷം തിളച്ചു മറിഞ്ഞ് ഒരഗ്നി പര്‍വതമായി പൊട്ടിത്തെറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ReplyDeleteഒന്നോർത്താൽ നമുക്കും നന്ന്
ReplyDeleteഎനിക്കും വയസ്സാകും
'അമ്മയെ തിരിച്ചയറിയാന്‍ കഴിയാത്തിടത്ത് നിന്നാണ് മനുഷ്യന് മൃഗമായിത്തുടങ്ങുന്നത്. ഒരാളിലെ മൃഗം ജനിക്കുന്നതിന്റെ സ്സ്റ്റാര്ട്ടിംഗ് പോയിന്റ് അവിടെയാണ്. അമ്മ പുഴുവരിച്ചു തുടങ്ങുമ്പോഴാണ് ആ മൃഗം ഫിനിഷിംഗ് പോയിന്റില്‍ എത്തുക'.
ReplyDeleteബഷീര്ക , എഴുതുവാന്‍ വാക്കുകളില്ല ഓരോ വരിയും മനസ്സില്‍ തറച്ചു.
Dear basheer
ReplyDeleteningalude blog vayichappol enikku nattil poyi ummaye kanan poothi vannu. husbandinu vayikkan koduthu. udane pokam ennu parajittundu. thankyou basheer
@ Malathi and Mohandas
ReplyDeleteഅറുപതു പിന്നിട്ടിട്ടും ബ്ലോഗുകളില്‍ സജീവമായി നില്ക്കുന്ന നിങ്ങള്‍ രണ്ടു പേരോടും ഏറെ ആദരവുണ്ട്. എന്റെ പല പോസ്റ്റുകളിലും നിങ്ങളുടെ കമന്റുകള്‍ കാണാറുണ്ട്. നിങ്ങളുടെ യാത്രാവിവരണങ്ങള്‍ വായിച്ചിട്ടുണ്ട്. മനസ്സിലെ യുവത്വം കാത്തു സൂക്ഷിക്കുക. ആണ്‍കുട്ടികള്‍ രണ്ടും വിദേശത്തു എന്ന അവസാന വരി എന്നെയും അല്പം അസ്വസ്ഥപ്പെടുത്തുന്നു..
JK said
ReplyDelete"One common thing I found in your blogs is the arrogance towards US and its priciples. I dont say they are doing everything right but the people here are very straightforward and have a wonderfull attitude"
No sir. I am not at all against any single citizen in US. I know they are a very freindly society. I do respect everything except the military 'arrogance', occupations, and double standards in international politics.
@ Nuha
ഉമ്മയെ സന്ദര്‍ശിക്കാന്‍ എന്റെ പോസ്റ്റ് പ്രേരണ ആയെങ്കില്‍ സന്തോഷം. ഒരു പഴയ പാട്ടിന്റെ വരികള്‍.. "പോയ് വരുമ്പോള്‍ എന്ത് കൊണ്ട് വരും..." ??
ഈ വിഷയവുമായി ബന്ധമുള്ള എന്റെ ഒരു സൂചിമുനക്കഥ ഇവിടെ ചേര്‍ക്കുന്നു.
ReplyDeleteപുരാവസ്തു
ഇനി വയ്യ.മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി കഴിയാനിനി ആവില്ല. മകനും മരുമകളും പേരക്കുട്ടികളും കണാതെ വൃദ്ധന് പുറത്തിറങ്ങി. അവള് നേരേത്തെ പോയതു നന്നായി.. വൃദ്ധന്റെ കണ്ണ് നിറഞ്ഞു..
ഈ റോഡ് അവസാനിക്കുന്നത് ഒരു പട്ടണത്തിലാണെന്ന് തോന്നുന്നു. നടന്നു നടന്നു വല്ലാതെ അവശനായപ്പോള്‍ ഒരു പീടികത്തിണ്ണയില്‍ ഒന്ന് വിശ്രമിക്കാമെന്ന് വെച്ചു. അന്നേരം വൃദ്ധന്റെ കണ്ണുകള്‍ ഒരു പരസ്യ പ്പലകയില്‍ പതിഞ്ഞു. വല്ലാത്ത സങ്കടത്തോടെ അതയാള്‍ ഇങ്ങിനെ വായിച്ചെടുത്തു:'പഴയ സാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.'
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നതിന് പകരം ഓള്‍ഡ് ഈസ് 'ലോഡ് 'എന്നായിരിക്കുന്നു ഇന്ന്. എഴുത്തുകാരി ദേവി എഴുതിയ ഒരു കുറിപ്പില്‍ ഇങ്ങനെ ഒരു കഥ വായിച്ചതു ഓര്‍ക്കുന്നു.
മുത്തശ്ശിയുടെ ശവ സംസ്ക്കാരം കഴിഞ്ഞു ആശ്വാസത്തിന്റെ നിശ്വാസമുതിര്‍ത്തു മകനും മരുമകളും വീട്ടിലെത്തി മുത്തശ്ശി കിടന്നിരുന്ന റൂം വൃത്തിയാക്കുകയായിരുന്നു. മുത്തശ്ശിക്ക് ഭക്ഷണം കൊടുത്തിരുന്ന ചട്ടി എവിടെ നോക്കിയിട്ടും കാണുന്നില്ല. ഇനി അതെന്തിനാണ്.. പൊട്ടിച്ചു കളയാം..
പക്ഷെ എവിടെ നോക്കിയിട്ടും കാണുന്നില്ല. ഒടുവില്‍ കൊച്ചു മോനോട് അവര്‍ ചോദിച്ചു. നീ കണ്ടോ മോനെ മുത്തശ്ശിയുടെ ചട്ടി.. അപ്പോള്‍ മോന് പറഞ്ഞു.. അത് ഇനി നിങ്ങള്‍ക്ക് എന്തിനാണ്.. അത് ഞാനെടുത്തു സൂക്ഷി ച്ചിട്ടുണ്ട്.. നിങ്ങള്‍ മുത്തച്ഛനും മുത്തശ്ശിയുമാവുമ്പോള് ഭക്ഷണം തരാമല്ലോ..!
കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും ഒക്കെ ഇത്തരം യാഥാര്ത്യങ്ങളാവുമ്പോള് , നമ്മുടെ മനസ്സില്‍ അറിയാതെ ഉണരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്: മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ നിര്‍ത്താതെ തമ്പുരാനെ അങ്ങ് വിളിക്കേണമേ .. എന്ന്. ഒരു പക്ഷെ ഇന്ന് പുഴുവരിക്കുന്ന ഈ സ്ത്രീ അവരുടെ അമ്മയോടും കാണിച്ചi
രിക്കുമോ ഇങ്ങിനെ വല്ലതും?ചരിത്രം ആവ ര്ത്തിക്കുകയാണോ എന്ന് ആരറിഞ്ഞു.. ?
മക്കള്‍ നന്നായാല്‍ പൂക്കള്‍
കേടായാല്‍ ......! ( പൂരിപ്പിക്കുന്നില്ല )
നമുക്ക് ജന്മം നല്കിയവര്, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക് തിരിച്ചു നല്‍കുക. കടമ്മനിട്ടയുടെ ഒരു വരിയുണ്ട്:
ReplyDeleteനിങ്ങളോര്‍ക്കുക,
നിങ്ങളെങ്ങനെ
നിങ്ങളായെന്ന്!
@Nuha
ReplyDeleteYour comments reminds me few lines of the Olappamanna.
ഒക്കെ കണ്ടു മടങ്ങുമ്പോഴാണല്ലോ,
മക്കളെ നിങ്ങളറിഞീടുന്നു...
നാടായ നാടൊക്കെ കണ്ടുവെന്നാകിലും,
വീടാണ് ലോകം, വലിയ ലോകം..
@ basheer
ReplyDeleteenthu kondu varanam. parayu
@ ഉസ്മാന് ഇരിങ്ങാട്ടിരി
ReplyDeleteതാങ്കളുടെ സൂചിമുനക്കഥയുടെ അവസാന വാചകം ('പഴയ സാധനങ്ങള്‍ ഇവിടെ എടുക്കപ്പെടും.') ശരിക്കും ഒരു സൂചിമുന തന്നെയാണ്. ഹൃദയത്തില്‍ തൊടുന്ന ഒരു സൂചി മുന
@ Nuha
കൈ നിറയെ പൊന്ന് കൊണ്ട് വരൂ.. അല്ലേല്‍ വേണ്ട.. ഉമ്മയുടെ കൈ കൊണ്ട് വറുത്ത ഇത്തിരി അവിലും ഒരു കഷണം തേങ്ങാപ്പൂളും..
ബഷീര്‍ സാബ്..!
ReplyDeleteസ്പന്ദിക്കുന്ന ഹൃദയം ഉള്ളവര്ക് കണ്ണ് നിറയാതെ ഇത് മുഴുവന്‍ വായിക്കാനാവില്ല.
അവസാന ഭാഗത്തെ ഖണ്ഡികയില്‍ ഉള്ള വാളിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ മനസാക്ഷി ഇനിയും മരവിചിട്ടില്ലാത്തവരെ അസ്വസ്ഥമാക്കുന്നു...!
ഇതൊരു മഹാമാരിയായി സമൂഹത്തില്‍ പടരാതെ നോക്കേണ്ടത് നാം ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്...!
നാഥന് നമ്മെ കാത്തു രക്ഷിക്കട്ടെ....!
ഈ പോസ്റ്റിനു
ReplyDeleteസമദാനിയുടെ സമ്മാനം
http://www.youtube.com/watch?v=iCnLacXHdJ4&feature=related
ഉപയോഗം കഴിഞ്ഞതിനെയൊക്കെ എറിഞ്ഞു കളയുന്ന പുതിയകാല രീതികളില്‍ പെട്ടതാണ് ഇതും . പണ്ട് യൂഎസ് ലും മറ്റും ഭക്ഷണം കഴിഞ്ഞാല്‍ പത്രം എറിഞ്ഞു ഉടക്കലാനെന്നു കേട്ടപ്പോള്‍ നമുക്ക് അത്ഭുതമായിരുന്നു , ഇന്നു നമ്മുടെ നാട്ടില്‍ അമ്മയെ പോലും ഒഴിവാക്കിയാല്‍ നമുക്ക് ഞെട്ടാന്‍ നേരമില്ല
ReplyDeleteSelfishness is the 'best'private property modern man keeps
ReplyDelete@ mujeebedavanna
ReplyDeleteയു ട്യൂബ് വീഡിയോ കണ്ടു. സമദാനിയുടെ പ്രസംഗം കേട്ട് മോഹന്‍ലാല്‍ ശരിക്കും കരയുന്നുണ്ട് അല്ലേ. ഏത് സവാരി ഗിരിഗിരിയും അമ്മയുടെ സ്നേഹം ഓര്‍ക്കുമ്പോള്‍ കരയും..
@ Hameed Vazhakkad
പത്രം എന്നത് പാത്രം എന്ന് ഞാന്‍ തിരുത്തി വായിച്ചിട്ടുണ്ട്..
This comment has been removed by the author.
ReplyDeleteവിശുദ്ധ ഖുര്‍ആനില്‍ നിന്ന് :chapter 17, verses 23 & 24 (Soorath Al Isra')
ReplyDeleteതന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കളോട് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാന്നെങ്കില് അവരോടു നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കുപറയുക.(17:23) കാരുണ്യത്തോട്കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്ത്തിയത്പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.(17:24)
This comment has been removed by the author.
ReplyDeleteഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്... എല്ലാ വാര്‍ത്തകളും പോലെ വായന കഴിഞ്ഞാല്‍ മറവിയിലേക്ക് തള്ളേണ്ടതല്ല ഈ വിഷയം. നമുക്ക് ചുറ്റും ഇത്തരം അനുഭവങ്ങള്‍ പേറുന്ന വാര്ദ്ധക്യങ്ങളുണ്ടെങ്കില് അവരെ കുറിച്ച് സമൂഹത്തെ അറിയിക്കാനും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ എത്തിക്കാനും നമുക്ക് കഴിയണം... പുഴുവരിച്ച മനസ്സുകളെ നമുക്ക് തിരുത്താനാവില്ലെങ്കിലും ചില പ്രായം ചെന്ന ശരീരങ്ങളെയെങ്കിലും നമുക്ക് പുഴുവരിക്കാതെ കാക്കാന്‍ കഴിഞ്ഞേക്കും.
ReplyDeleteനീര്‍വിളാകന്റെ അമ്മയുമായുള്ള സംഭാഷണം ശരിക്കും പിടിച്ചുലച്ചു... ആ സ്ത്രീയുടെ ക്രൂരത വായിക്കുന്ന നമ്മള് ഒപ്പം തന്നെ സ്വയം ചോദിക്കേണ്ടുന്ന കുറേ ചോദ്യങ്ങളുണ്ട്!
ചേര്‍ക്കോണം സ്വാമികളുടെ സുഹൃത്തിനെപോലെയുള്ളവര് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നറിയുന്നത് ഈ വാര്‍ത്തകള്‍ക്കിടയിലും ആശ്വാസം പകരുന്നു.
വളരെ ശക്തമായ ഭാഷയില്‍ തന്നെ എഴുതിയിട്ടുണ്ട്..മാതാപിതാക്കളെ
ReplyDeleteതള്ളിപ്പറയുന്നവരോടെന്തു പറയാന്‍..നാള്‍ക്കു നാള് വൃദ്ധ സദനങ്ങളും ഇത്തരം വാര്‍ത്തകളും ഏറി വരുന്ന ഒരു കാലഘട്ടത്തിലാണല്ലോ
ജീവിക്കുന്നത് എന്നോര്‍ത്ത് വിഷമം തോന്നുന്നു.
നീര്‍വിളാകന്റെ അമ്മയുമായുള്ള സംഭാഷണം ശരിക്കും പിടിച്ചുലച്ചു... ആ സ്ത്രീയുടെ ക്രൂരത വായിക്കുന്ന നമ്മള് ഒപ്പം തന്നെ സ്വയം ചോദിക്കേണ്ടുന്ന കുറേ ചോദ്യങ്ങളുണ്ട്!
ReplyDelete@മുസ്തഫ.... പിടിച്ചുലച്ചു എന്നതിലുപരി എത്രപേരില്‍ അത് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു എന്നതാണ് എന്റെ അന്വേഷണം.... ഉണ്ടാവില്ല എന്നു തന്നെയാണ് എന്റെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.. ഒരാളിലെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കാം....
എല്ലാവർക്കും പ്രായമനുസരിച്ച് ഓരോ കടമകളുണ്ട്. അതു തെറ്റിക്കുന്നത് ദുർവാശികളും തെളിച്ചമില്ലാത്ത ചിന്തകളുമാണ്. എന്റെ മനസ്സ് പലപ്പോഴും എന്നെയും മോശമാക്കുന്നുണ്ടാകാം. ബുദ്ധിക്ക് തെളിച്ചമുണ്ടാക്കുന്നതല്ല നമ്മുടെ വിദ്യാഭ്യാസം എന്നതാണു പ്രശനം. എല്ലാവരും ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് നേരിടുന്നു.
ReplyDeleteഇത്തരം വാര്‍ത്തകള്‍ വായിച്ചു വായിച്ച് അതിന്റെ കാതലിനെപ്പറ്റി പോലും ചിന്തിക്കാന്‍ നമുക്കവസരം നഷ്ടപ്പെട്ടു പോകുന്നുവോ എന്ന് സംശയിക്കുകയാണ്. ഇതില്‍ പ്രതികലായിത്തീരുന്ന മിക്കവാറും എല്ലാവരും സാമാന്യത്തിലധികം തന്നെ വിദ്യാഭ്യാസം ഈ മാതാപിതാക്കള്‍ വഴിയായിത്തന്നെ കിട്ടിയവരാണ്. വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'വിവരം' ആണല്ലോ. സത്യത്തില്‍ ഈ വിവരം അഥവാ തിരിച്ചറിവ് നമ്മുടെ വിദ്യാഭ്യാസം കൊണ്ട് നേടാന്‍ കഴിയുന്നുണ്ടോ. ഇല്ലെങ്കില്‍ ഇതിനൊരു പൊളിച്ചെഴുത്ത് അനിവാര്യമായി തോന്നുന്നില്ലേ?
ReplyDeleteആദ്യമൊക്കെ മാറ്റങ്ങള്‍ ഉണ്ടായിത്തീരാന്‍ തലമുറകള്‍ കഴിയുക എന്നൊക്കെ പറയാറുണ്ടായിരുന്നു. എന്താവും അടുത്ത തലമുറയുടെ അവസ്ഥ എന്നെല്ലാം. ഇന്നിപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍ - സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ വളരെപ്പെട്ടെന്നാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നത്തേത് പോലെയല്ല നാളെ എന്ന് മുമ്പൊക്കെ പറയുമ്പോള്‍ ആ 'നാളെ' വളരെ ദൂരെയായിരുന്നു. ഇന്നതല്ല അവസ്ഥ. ഞാന്‍ പറഞ്ഞു വരുന്നത്, കാര്യങ്ങള്‍ വഷള ആയിക്കൊണ്ടിരിക്കുന്നതും അതെ പ്രകാരം വളരെപ്പെട്ടന്നാണ്. അതുകൊണ്ട് വ്യവസ്ഥയില്‍ എന്ത് മാറ്റം നാം ഉദ്ദേശിക്കുന്നു എങ്കിലും പെട്ടന്നാവേണ്ടതുണ്ട്, ഇല്ലേ? ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ധാര്‍മിക വിദ്യാഭ്യാസം സിലബസ്സില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു.
എന്താ വള്ളിക്കുന്നേ ഞാന്‍ എഴുതാ?
ReplyDeleteകരച്ചില് വരുന്നു,അമ്മയുടെ വില നമ്മള് എന്നാണ് ഇനി മനസ്സിലാക്കുക?
ഇതിനെ കുറിച്ചു പറയുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ കിട്ടാതെ വരുന്നു,അതും
ഒരു തരത്തില്‍ അമ്മയോടുള്ള അവഹേളന ആകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
ഇല്ല വള്ളിക്കുന്നേ എനിക്ക് കഴിയുന്നില്ല!ഞാന്‍ കീഴടങ്ങുന്നു.
ezhupathaaru vayassayi.
ReplyDeletemakkal nalla sthithiyil. blogum browsingumaayi samayam neekkunnu. pakshe ente makkal nalla kuttikalaanu . enne puzhu arikkan avar sammathikkilla.
@ Plainsay: എഴുപത്താറു വയസ്സായ താങ്കളുടെ ഈ കമന്റ് എന്റെ പോസ്റ്റിനു ലഭിച്ച വലിയ ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു. എന്റെ മക്കള്‍ എന്നെ പുഴുവരിക്കാന്‍ സമ്മതിക്കില്ല എന്ന താങ്കളുടെ വാക്കുകള്‍ വലിയ ആവേശമാണ് നല്‍കുന്നത്.. താങ്കള്‍ക്കും മക്കള്‍ക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ..
ReplyDeleteമുമ്പൊക്കെ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന ഇത്തരം നടുക്കുന്ന യാഥാര്ത്യങ്ങള് വായിക്കുമ്പോള്‍
ReplyDeleteനമ്മുടെ നാട്ടില്‍ ഇങ്ങിനെയൊന്നും സംഭവിക്കില്ല എന്നൊരു മുന്‍വിധി മനസ്സില്‍ ഉണ്ടായിരുന്നു.
പക്ഷെ ,ഇന്ന് അന്ന് വായിച്ചറീഞതിനേക്കാള് വലിയ ക്രൂരത കണ്മുന്നില് എത്തിപ്പെടുമ്പോള്‍
അധപതിച്ചു പോകുന്ന നമ്മുടെ സംസ്കാരത്തിന്റെ ദയനീയ സ്ഥിതിയില്‍ മനസ്സ് വല്ലാതെ കലുഷിതമാവുന്നു
പക്ഷെ ,ആരോട് പറയാന്‍ ? ആര് കേള്‍ക്കാന്‍ ? എല്ലാവരും തിരക്കിലാണ്. ഒടുക്കത്തെ തിരക്കില്‍.
ബഷീര്‍ക്കാ.. ഈ പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. ഇത്തരത്തില്‍ ഉള്ള നിരവധി വാര്‍ത്തകള്‍ ദിനവും പത്രങ്ങളില്‍ കാണുന്നു. വൃദ്ധമാതാവിനെ കാലിത്തൊഴുത്തില്‍ ആക്കിയ മക്കളെ കുറിച്ചുള്ള ഒരു വാര്‍ത്ത ഇന്നുംവായിച്ചു. അമ്മയുടെ കാല്‍ചുവട്ടിലെ സ്വര്‍ഗം ആരും കാണുന്നില്ല. പോസ്റ്റ് നന്നായിട്ടുണ്ട്..
ReplyDelete"വരന്തരപ്പിള്ളി (തൃശ്ശൂര്‍): മക്കളും മരുമക്കളും ഉള്‍പ്പെടെ നിരവധി ബന്ധുക്കള്‍ ഉണ്ടായിട്ടും 107 വയസ്സുകാരി രണ്ടു വര്‍ഷത്തോളമായി കാലികളോടൊപ്പം കഴിയുന്നു. വീടിനു പിറകിലെ തൊഴുത്തില്‍ ഇവരെ മക്കള്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.മനുഷ്യാവകാശ സംരക്ഷണസമിതിക്കു ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ ഉടുതുണിപോലുമില്ലാതെ അവശനിലയില്‍ കണ്ടെത്തിയത്."
(ഈ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്ത നൌഷാദ് കുനിയിലിന് നന്ദി)
ഏതെങ്കിലും നിലപാടുകളുടേയോ ആശയങ്ങളുടെയോ പേരിൽ മാതാപിതാക്കളോട് വല്ല ദേഷ്യവും മനസ്സിൽ മുളപൊട്ടുമ്പോൾ, ഫോണിൽ സൂക്ഷിച്ച 'സമദാനിയുടെ ആ പ്രസംഗം' കേട്ടു നോക്കൂ.....
ReplyDeleteഇതിനോളം മരുന്ന് മറ്റൊന്നില്ല.....
A letter from mom and dad
ReplyDeletemy child..
when i get old
i hope you understand and have patience with me
in case i break a plate,
or spoil soup on the table because
i'm loosing my eye sight,
i hope you dont yell at me.
older people are sensitive.
..always having selfpity when you yell
when my hearing get worse
and i cant hear what you r saying,
i hope you dont call me deaf
please repeat what you said or write it down
i am sorry my child.
i'm getting older
when my knees get weaker,
i hope you have the patience to help me get up
like how i used to help you while you were little,
learning how to walk.
please bear with me
when i keep repeating myself
like a broken record,
i hope you just keep listening to me
please dont make fun of me,
or
get sick of listening to me
do you remember when you were little
and you wanted a balloon?
you repeated yourself over and over
until you got what you wanted
...please also pardon my smell.
i smell like an ols person
please dont force me to shower.
my body is weak.
old people get sick easily when they are cold.
i hope i dont gross you out
do you remember when you were little?
i used to chase you around
because you didnt want to shower
i hope you can be patient with me
when i am always cranky
it's all part of getting old.
you"ll understand when you are older
and if you have spare time,
i hope we can talk
even for a few minutes
im always all by myself all the time.
and have no one to talk to
i know you are busy with work
even if you are not interested in my stories,
please have time for me.
do you remember when you were little?
i used to listen to your stories
about your teddy bear.
when the time comes
and i get ill and bedridden,
i hope you have the patience to take care of me.
I AM SORRY
if i accidentally wet the bed or make a mess
i hope you have the patience to take care of me during the last
few moments of my life
i am not going to last much longer, anyway.
when the time of my death comes,
i hope you hold may hand
and give me the strength to face death
and dont worry....
when i finally meet our creator..
i will whisper in his ear
to BLESS YOU
because you loved your MOM AND DAD
thank you so much for your care.
we love you.
with much love,
Mom and Dad.
'ഒരു പുരുഷന് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അവന്റെ ഉമ്മയോടും, ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് അവളുടെ ഭര്ത്താവിനോടുമാകുന്നു' (മുഹമ്മദ് നബി സ്വ.അ)
ReplyDeleteഈ ഹദീസിനെ മുറുകെ പിടിക്കാനായാല്‍ സത്യവിശ്വാസികളില്‍ പെട്ടവരാകാനുള്ള നമ്മുടെ പാതയിലെ ദൂരം എത്രയോ കുറഞ്ഞുകിട്ടും. നമ്മളോട് തന്നെ ചോദിക്കുക, എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി ഞാന്‍ എന്ത് ചെയ്തെന്ന്. നമ്മള് ചെയ്യുന്നതെന്തോ, നമ്മള് കാണിച്ചുകൊടുക്കുന്നതെന്തോ അതു തന്നെയേ മക്കളില്‍നിന്നും നമുക്ക് തിരിച്ച് കിട്ടൂ...
@ Habeeb Ottummal
ReplyDeleteഈ കവിത ഹൃദയത്തില്‍ തൊട്ടു. ഓരോ വരിയിലും ഒരു കടല്‍ ഇരമ്പുന്നു.
@ ബൈജുവചനം
അതെ, ആ പ്രസംഗം ഏറെ വികാരഭരിതമാണ്.
@ ഷബീര്‍ (തിരിച്ചിലാന്)
ReplyDeleteനബിവചനങ്ങളുടെ പൊരുളിലേക്ക് ഈ നശ്വര ജീവിതത്തിന്റെ ഏതെങ്കിലും ഒരു മുഹൂര്‍ത്തത്തില്‍ നമുക്ക് കടന്നു ചെല്ലാനായാല്‍ നാമെത്ര ഭാഗ്യവാന്മാര്.
വാക്കിലും നോക്കിലും നോവിക്കാതെ
ReplyDeleteഅവരുടെ പാഥങ്ങളിലൂടെ നമുക്ക് സ്വര്‍ഗത്തില്‍
അഭയംപ്രാപിക്കാം
അമ്മേ........... ഞാന്‍ നിന്നില്‍ നിന്നാണ്
നീയാണ് എന്റെ സര്‍വ്വം
നന്ദി ബഷീര്‍
hi
ReplyDeleteവളരെ പ്രായമായ അമ്മമാരുടെ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്ന ഒരു സംഭവമുണ്ട്. കേരളത്തിനു പുറത്ത് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, ഞാന്‍ എപ്പോഴെങ്കിലും വീട്ടില്‍ വരുമ്പോള്‍, സ്ഥിരമായി വീട്ടിലെത്താറ് അര്ദ്ധരാത്രിയോടടുത്തായിരിക്കും. വന്നാലുടന്‍ എന്തെങ്കിലും കഴിച്ച് കിടന്നുറങ്ങും. അക്കാലത്ത് ഞാനുറങ്ങിയിരുന്നത് എന്റെ അച്ഛമ്മയുടെ മുറിയിലാണ്. ഒരു രാത്രി വളരെ വൈകി വീട്ടിലെത്തി കിടന്ന് കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ഛമ്മ നിര്‍ത്താതെ ചുമയ്ക്കുന്നു. ഞാനെഴുന്നേറ്റു ചൂടുവെള്ളം കൊടുത്തു. അച്ഛമ്മയെ കിടത്തി. അല്പ സമയം കഴിഞ്ഞു വീണ്ടും ചുമ. ഞാന്‍ എഴുന്നേറ്റു മരുന്നു കൊടുത്തു. പതുക്കെ ഉറക്കം പിടിയ്ക്കുമ്പോള്‍ വീണ്ടും അച്ഛമ്മ അമര്‍ത്തിപ്പിടിച്ചു ചുമയ്ക്കുന്നു. ഞാന്‍ വീണ്ടും എഴുന്നേറ്റു. പുറം തിരുമ്മി. വളരെ വിഷമത്തോടെ അച്ഛമ്മ എന്നോടു ചോദിച്ചു. "നീ ഈ നേരത്ത് വന്നു കയറിയിട്ട് ഞാന്‍ കാരണം ഉറങ്ങാന്‍ പറ്റുന്നില്ല, അല്ലേടാ?" ഞാനൊന്നും മിണ്ടിയില്ല. അച്ഛമ്മ മരിച്ചിട്ടു പത്തു വര്‍ഷമായി. ഇന്നും ഇതാലോചിക്കുമ്പോള്‍ (ഇപ്പോള്‍ ഇതെഴുതുമ്പോഴും) എനിക്കു കരച്ചില് വരും. "നീ ഈ നേരത്ത് വന്നു കയറിയിട്ട് ഞാന്‍ കാരണം ഉറങ്ങാന്‍ പറ്റുന്നില്ല, അല്ലേടാ?" എന്ന ചോദ്യത്തിലെ നിസ്വാര്‍ത്ഥമായ വേദന എനിക്ക് ഒരു കാലത്തും മറക്കാന്‍ പറ്റില്ല.
ReplyDeleteDear Prajesh.. Touching lines.. I shared it in my facebook wall.
DeleteSaw it on your facebook wall, Basheer. Thanks.
Deleteതിരിച്ചറിയപ്പെടേണ്ട സമയത്ത് തിരിച്ചറിഞ്ഞില്ലേൽ... തിരിച്ചടികൾക്കായ് കാത്തിരിക്കാം... കത്തിരുന്നു തിരിച്ചറിവ് കിട്ടുന്ന സമയത്ത് കൈകടിക്കാം....
ReplyDeleteപോസ്റ്റ് നന്ന്... പക്ഷേ ഇതിനേക്കുറിച്ച് എഴുതുന്നവരും വായിക്കുന്നവരും എല്ലാം ചെയ്യേണ്ടത് ഒരാത്മപരിശോധനയാണു...
ReplyDeleteസ്വന്തം മാതാപിതാക്കളോട് ഇത്തരം ക്രൂരത കാണിക്കുന്നവര്‍ അവസാനകാലത്ത് ഇതിലും നരകിച്ചേ ചാവൂ...ഇവരുടെ മക്കള്‍ ഇത് തന്നെ അല്ലെ കണ്ടു വളരുന്നത്...കാലചക്രം കറങ്ങിക്കൊണ്ടിരിക്കുകയല്ലേ...അനുഭവിക്കാതെ എവിടെ പോകാന്‍.
ReplyDeleteഞാൻ ഈ കാര്യത്തിൽ തീരെയും വേദനിക്കുന്നില്ല. കാരണം ഈ മുകളിൽ പറഞ്ഞ വരികൾ തന്നെ.
ReplyDeleteനെല്ലുവിതച്ചാൽ ഗോതമ്പ് കൊയ്യില്ല ..അവതാരികയുടെ വാർദ്ധക്യം ഇതിന്റെ പതിമടങ്ങുശോചനിയമായിരിക്കും..അക്കാര്യത്തിൽ തർക്കമില്ല.
പുതിയ ജീവിതത്തിന്റെ സ്വകാര്യ സൌകര്യങ്ങളിൽ മാതാപിതാക്കൾ തടസവും,വെറുക്കപ്പെട്ടതുമാകുന്ന എല്ലാമക്കളുടെയും അവസാനം ഇതിലും വലിയ ദുരാവസ്ഥയായിരിക്കും . അതു ഈ പ്രപഞ്ചത്തിന്റെ ഒരു പകവീട്ടലാണു
http://www.mathrubhumi.com/story.php?id=385126
ReplyDeleteമലയാളികള്‍ : സംസ്കാരത്തിന്റെ മറ്റെ.................................... കരസ്ഥമാക്കിയവരല്ലേ.. ? പിന്നെ ചാചരതയുടെ മറ്റെ കോപ്പും...!!