സില്മാതാരം നയന്‍താര അതിരാവിലെ എന്റെ വീട്ടില്‍ എത്തുന്നു. കോളിംഗ് ബെല്‍ അടിക്കുന്നു. വാതില്‍ തുറക്കുന്ന എന്നെ നോക്കി കണ്ണിറുക്കിയിട്ടു മനോരമ പത്രം ഭവ്യതയോടെ വെച്ചു നീട്ടുന്നു. തിരിച്ചങ്ങോട്ടും ഒന്ന് കണ്ണിറുക്കി മൂന്നു രൂപ ചേഞ്ച് ഞാന്‍ കൊടുക്കുന്നു. അത് വാങ്ങി അരയില്‍ തിരുകി നാളെക്കാണാം ബൈ ബൈ എന്ന് പറഞ്ഞു നയനതാരകം പടി കടന്നു പോകുന്നു!!. വട്ടാണല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ, ഇങ്ങനെയൊരു സാധ്യത പാടെ തള്ളിക്കളയാന്‍ പറ്റാത്ത ഒരവസ്ഥയിലേക്കാണ് മനോരമയുടെ കാര്യം പോകുന്നത്. ലക്ഷ്മിഗോപാലസ്വാമിയാണ് ഇന്നലെ കൊച്ചിയില്‍ മനോരമ പത്രം വായനക്കാര്‍ക്ക് എത്തിച്ചത്. മനോരമ അല്പം കൂടെ കാശ് ഇറക്കിയാല്‍ നയന്‍താര തന്നെ പത്രവിതരണത്തിനു എത്തിക്കൂടായ്കയില്ല.
സി ഐ ടി യു വിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇപ്പോഴത്തെ പത്ര വിതരണസമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വേണ്ടിയല്ല ഈ പോസ്റ്റ്. ഇപ്പോഴത്തെ സമരത്തിനു അതിന്റേതായ ഒരു രാഷ്ട്രീയം ഉണ്ട് എന്നത് വ്യക്തമാണ്. എന്നിരുന്നാലും പത്രവിതരണം നടത്തുന്ന സമൂഹത്തിന്റെ താഴെക്കിടയിലുള്ള പാവങ്ങളുടെ അവകാശങ്ങളെ ഒട്ടും ഗൗനിക്കാതെ ഇത്തരം സിനിമാ സര്‍ക്കസ്സുകള്‍ നടത്തി വന്‍കിട പത്രമുത്തശ്ശിമാര്‍ക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും?. അവരുമായി ചര്‍ച്ച നടത്തി ഒരു പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനു പകരം സിനിമാതാരങ്ങളെ തെരുവിലിറക്കി എത്ര കോപ്പികള്‍ വില്ക്കാന് മനോരമക്ക് സാധിക്കും? മാസങ്ങള്‍ക്ക് മുമ്പ് പത്രവിതരണക്കാര്‍ സൂചന സമരം തുടങ്ങിയ സന്ദര്‍ഭത്തില്‍ ഞാനെഴുതിയ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഇവിടെ വീണ്ടും നല്കട്ടെ. മുന്‍പ് വായിച്ച വായനക്കാര്‍ ക്ഷമിക്കുക
എട്ടു പേജ് പത്രം വിതരണം ചെയ്തിരുന്ന കാലത്ത് ഏജന്റിനു കിട്ടിയിരുന്ന കമ്മീഷന് മുപ്പത്തഞ്ചു ശതമാനമായിരുന്നു. പേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനോരമയും മാതൃഭൂമിയും കമ്മീഷന് കുറച്ചു കൊണ്ടേയിരുന്നു! ഇപ്പോള്‍ ഏജന്റിനു ലഭിക്കുന്ന കമ്മീഷന് ഇരുപത്തിയഞ്ച് ശതമാനമാണ്!. പേജുകളും സപ്ലിമെന്റുകളും കൂടുന്നതിനനുസരിച്ച് പരസ്യ വരുമാനത്തില്‍ കോടികളുടെ ലാഭം കൊയ്യുന്ന പത്ര മുത്തശ്ശിമാര്‍ അവ ചുമന്നു കൊണ്ട് പോയി വിതരണം ചെയ്യുന്ന പാവങ്ങളുടെ കഴുത്തിനു പിടിക്കുന്നു എന്ന് ചുരുക്കം. അധിക പതിപ്പുകളും സപ്ലിമെന്റുകളും ഇറക്കുന്ന ദിവസം കമ്മീഷന് തുകയില്‍ ഒരു നേരിയ വര്‍ധനവ് നല്കിയാല് തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ പത്രവിതരണം തന്നെ നിന്ന് പോകുന്ന ഒരവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നത്. ഇനിയും ബാലവേല നിരോധിച്ചിട്ടില്ലാത്ത ഏക ഫീല്‍ഡ് പത്രവിതരണമാണ്!. അതിരാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പത്ര വിതരണത്തിന് പോകുന്ന കുട്ടികളെ എവിടെയും കാണാം. ഒരു പത്രവും ഇതിനെക്കുറിച്ച് ഫീച്ചര്‍ എഴുതാറില്ല!. അതിരാവിലെ 50 വീടുകള്‍ കയറിയിറങ്ങി പത്രം ഇടുന്ന ഒരു പയ്യന് ഒരു മാസം എജന്റ്റ് നല്‍കുന്നത് 600 ഓ 700 ഓ രൂപയാണ്. ഉറക്കമൊഴിച്ചു ഒരു മാസം കഷ്ടപ്പെടുന്നതിനു പകരം രണ്ടു ദിവസം പെയിന്റിംഗ് പണിക്കു ഹെല്‍പ്പറായി പോയാല്‍ ഇതിലധികം പണം കിട്ടും. തനിക്കു കിട്ടുന്ന തുച്ഛം കമ്മീഷന് തുകയില്‍ നിന്ന് ഇതിലധികം പണം നല്കുവാന് ഒരു ഏജന്റിനു കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരെ ഈ പണിക്കു കിട്ടുകയുമില്ല. സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്.
വന്‍കിട പത്രങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാനം പരസ്യങ്ങളാണ്. വരിക്കാര്‍ നല്കുന്ന പണം മഷി വാങ്ങാന്‍ പോലും തികയില്ല എന്നാണ് പറയാറുള്ളത്. മനോരമ ഒരു ദിവസം രണ്ടു പത്രം ഇറക്കുന്നത് വായനക്കാരനെ സുഖിപ്പിക്കാനല്ല, പരസ്യക്കാരനെ സുഖിപ്പിക്കാനാണ്. എട്ടു പേജില്‍ നിന്നും മുപ്പതു പേജിലേക്ക് പത്രം വളരുമ്പോഴും സാധാരണക്കാരന് ലഭിക്കുന്നത് പഴയ എട്ടു പേജിന്റെ വാര്‍ത്തകള്‍ തന്നെയാണ്. വരിക്കാരന് പത്രം ഫ്രീയായി കൊടുത്താല്‍ പോലും മനോരമാക്കാരന് ലാഭം കിട്ടുന്ന രൂപത്തില്‍ പരസ്യ വരുമാനം കൂടിയിരിക്കുന്നു എന്ന് ചുരുക്കം. പിന്നെ എന്തിനാണ് മഞ്ഞിലും മഴയത്തും മുടങ്ങാതെ അതിരാവിലെ പത്രം വീട്ടുപടിക്കല്‍ എത്തിക്കുന്ന ഈ പാവങ്ങളുടെ കമ്മീഷന് ശതമാനം വെട്ടിക്കുറക്കുന്നത്?
മംഗളം, മാധ്യമം തുടങ്ങിയ പത്രങ്ങള്‍ എജന്റുമാരുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. സമരം നിര്‍ത്താതെ ചര്‍ച്ചക്കില്ല എന്ന പിടിവാശി മനോരമയും മാതൃഭൂമിയും ഒഴിവാക്കിയേ പറ്റൂ. ഈ രണ്ടു പത്രങ്ങളും മലയാളികളുടെ പത്രവായന സംസ്കാരത്തിന്റെ ആവേശകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന പത്രങ്ങളാണ്. മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ . ഈ രണ്ടു പത്രങ്ങളും മുടിഞ്ഞു പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ ഇനിയും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കണം. പക്ഷേ പത്രവിതരണം നടത്തുന്ന ഈ പാവങ്ങളുടെ ചോര ഇനിയും കുടിക്കരുത്. അവര്‍ക്ക് നല്കുന്ന കമ്മീഷന് കാര്യത്തില്‍ കൂടുതല്‍ മാനുഷികമായ സമീപനങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ അന്തസ്സും സംസ്കാരവും പഠിപ്പിക്കാന്‍ ദിവസവും കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശം സ്വയം നന്നാവാനും കാണിക്കണം.
Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?
സി ഐ ടി യു വിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇപ്പോഴത്തെ പത്ര വിതരണസമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ വേണ്ടിയല്ല ഈ പോസ്റ്റ്. ഇപ്പോഴത്തെ സമരത്തിനു അതിന്റേതായ ഒരു രാഷ്ട്രീയം ഉണ്ട് എന്നത് വ്യക്തമാണ്. എന്നിരുന്നാലും പത്രവിതരണം നടത്തുന്ന സമൂഹത്തിന്റെ താഴെക്കിടയിലുള്ള പാവങ്ങളുടെ അവകാശങ്ങളെ ഒട്ടും ഗൗനിക്കാതെ ഇത്തരം സിനിമാ സര്‍ക്കസ്സുകള്‍ നടത്തി വന്‍കിട പത്രമുത്തശ്ശിമാര്‍ക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും?. അവരുമായി ചര്‍ച്ച നടത്തി ഒരു പരിഹാര മാര്‍ഗം കണ്ടെത്തുന്നതിനു പകരം സിനിമാതാരങ്ങളെ തെരുവിലിറക്കി എത്ര കോപ്പികള്‍ വില്ക്കാന് മനോരമക്ക് സാധിക്കും? മാസങ്ങള്‍ക്ക് മുമ്പ് പത്രവിതരണക്കാര്‍ സൂചന സമരം തുടങ്ങിയ സന്ദര്‍ഭത്തില്‍ ഞാനെഴുതിയ പോസ്റ്റിലെ ചില ഭാഗങ്ങള്‍ ഇവിടെ വീണ്ടും നല്കട്ടെ. മുന്‍പ് വായിച്ച വായനക്കാര്‍ ക്ഷമിക്കുക
എട്ടു പേജ് പത്രം വിതരണം ചെയ്തിരുന്ന കാലത്ത് ഏജന്റിനു കിട്ടിയിരുന്ന കമ്മീഷന് മുപ്പത്തഞ്ചു ശതമാനമായിരുന്നു. പേജുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മനോരമയും മാതൃഭൂമിയും കമ്മീഷന് കുറച്ചു കൊണ്ടേയിരുന്നു! ഇപ്പോള്‍ ഏജന്റിനു ലഭിക്കുന്ന കമ്മീഷന് ഇരുപത്തിയഞ്ച് ശതമാനമാണ്!. പേജുകളും സപ്ലിമെന്റുകളും കൂടുന്നതിനനുസരിച്ച് പരസ്യ വരുമാനത്തില്‍ കോടികളുടെ ലാഭം കൊയ്യുന്ന പത്ര മുത്തശ്ശിമാര്‍ അവ ചുമന്നു കൊണ്ട് പോയി വിതരണം ചെയ്യുന്ന പാവങ്ങളുടെ കഴുത്തിനു പിടിക്കുന്നു എന്ന് ചുരുക്കം. അധിക പതിപ്പുകളും സപ്ലിമെന്റുകളും ഇറക്കുന്ന ദിവസം കമ്മീഷന് തുകയില്‍ ഒരു നേരിയ വര്‍ധനവ് നല്കിയാല് തീരുന്ന പ്രശ്നമാണ് ഇപ്പോള്‍ പത്രവിതരണം തന്നെ നിന്ന് പോകുന്ന ഒരവസ്ഥയിലേക്കു എത്തിച്ചിരിക്കുന്നത്. ഇനിയും ബാലവേല നിരോധിച്ചിട്ടില്ലാത്ത ഏക ഫീല്‍ഡ് പത്രവിതരണമാണ്!. അതിരാവിലെ സ്കൂളില്‍ പോകുന്നതിനു മുമ്പ് പത്ര വിതരണത്തിന് പോകുന്ന കുട്ടികളെ എവിടെയും കാണാം. ഒരു പത്രവും ഇതിനെക്കുറിച്ച് ഫീച്ചര്‍ എഴുതാറില്ല!. അതിരാവിലെ 50 വീടുകള്‍ കയറിയിറങ്ങി പത്രം ഇടുന്ന ഒരു പയ്യന് ഒരു മാസം എജന്റ്റ് നല്‍കുന്നത് 600 ഓ 700 ഓ രൂപയാണ്. ഉറക്കമൊഴിച്ചു ഒരു മാസം കഷ്ടപ്പെടുന്നതിനു പകരം രണ്ടു ദിവസം പെയിന്റിംഗ് പണിക്കു ഹെല്‍പ്പറായി പോയാല്‍ ഇതിലധികം പണം കിട്ടും. തനിക്കു കിട്ടുന്ന തുച്ഛം കമ്മീഷന് തുകയില്‍ നിന്ന് ഇതിലധികം പണം നല്കുവാന് ഒരു ഏജന്റിനു കഴിയില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരെ ഈ പണിക്കു കിട്ടുകയുമില്ല. സത്യത്തില്‍ ബാലവേല നടത്തിക്കുന്ന സാഹചര്യത്തിലേക്ക് ഈ മേഖലയെ തള്ളിവിട്ടത് പത്രവ്യവസായത്തിലൂടെ കൊഴുത്തു തടിച്ച മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളാണ്.
പത്രം വേണോ പത്രം, ഫ്രീ.. ഫ്രീ...
മംഗളം, മാധ്യമം തുടങ്ങിയ പത്രങ്ങള്‍ എജന്റുമാരുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. സമരം നിര്‍ത്താതെ ചര്‍ച്ചക്കില്ല എന്ന പിടിവാശി മനോരമയും മാതൃഭൂമിയും ഒഴിവാക്കിയേ പറ്റൂ. ഈ രണ്ടു പത്രങ്ങളും മലയാളികളുടെ പത്രവായന സംസ്കാരത്തിന്റെ ആവേശകരമായ പാരമ്പര്യം അവകാശപ്പെടാവുന്ന പത്രങ്ങളാണ്. മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ . ഈ രണ്ടു പത്രങ്ങളും മുടിഞ്ഞു പോകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അവര്‍ ഇനിയും കൂടുതല്‍ ശക്തിയോടെ നിലനില്‍ക്കണം. പക്ഷേ പത്രവിതരണം നടത്തുന്ന ഈ പാവങ്ങളുടെ ചോര ഇനിയും കുടിക്കരുത്. അവര്‍ക്ക് നല്കുന്ന കമ്മീഷന് കാര്യത്തില്‍ കൂടുതല്‍ മാനുഷികമായ സമീപനങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ അന്തസ്സും സംസ്കാരവും പഠിപ്പിക്കാന്‍ ദിവസവും കാണിക്കുന്ന ആവേശത്തിന്റെ പത്തിലൊരംശം സ്വയം നന്നാവാനും കാണിക്കണം.
Related Posts
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
മനോരമയെ എന്തിനാണ് ബഹിഷ്കരിക്കുന്നത്?
മനോരമയുടെ കാര്യം എന്തായി? പൂട്ടിയോ?
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വാ തുറന്നാല്‍ സ്വന്തം കഞ്ഞികുടി മുടങ്ങും എന്ന് ഭയന്ന് വാ മൂടിക്കെട്ടിയ അലവലാതികള്‍ പാവപ്പെട്ട
ReplyDeleteപത്ര എജെന്റുമാരുടെ കഞ്ഞികുടിമുട്ടിക്കാന് ഇറങ്ങിയിരിക്കുന്നു.
കലികാലം
well said
Deleteലതു തന്നെ...
Deletevalliknee friendseee 5 patharathintyum(Manorama, Mathrubhumi, Depika, mangalam, Desabhimani) agency undayirunna aalanu njan. Enikku motham 1250 nu mulalil patham undarunnu athil oru 100 per paisa tharillarunnu ennalum patharam edunna pillerkku annu (b4 2005) 500roopa kodukkumarunnu 150 patharm idan enittum minimum 10000 roopa labham undarunnu.. 7 years b4.. epopozhanel oru 25000 labham kittum; ravile vandi odikkan pokunna oralkku ethara kittum.. nokkiyittu prathikarikkooo
Delete"" മലയാളികളുടെ ജീവിതത്തിലും അവരുടെ ചിന്തകളിലും നിത്യേന ഇടപെടുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ പത്രങ്ങള്‍ ""
ReplyDeleteഅതു മാത്രമല്ല; മലയാളികളായ ചിലരുടെ പ്രാഥമിക കർമ്മങ്ങൾ മുടക്കിക്കൊണ്ടാണു ഈ സമരം തുടരുന്നത്.. അതു വല്ലതും ലവന്മാർ മനസ്സിലാക്കുന്നുണ്ടോ ആവോ ??!!
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കേരളത്തെ ഉദ്ധരിയ്ക്കുന്നു എന്നവകാശപ്പെടുന്നൂ മനോരമ. പത്രത്തോടൊപ്പം ഒരു സംസ്കാരം തന്നെ വളമിട്ടു വളര്‍ത്തുന്നൂ എന്ന് മാതൃഭൂമി. നിഷ്പക്ഷത ഇല്ലെന്നതോ പോട്ടെ, സ്വന്തം തൊഴിലാളികളെ പോലും വെറുപ്പിക്കുന്ന സമീപനമാണ് ഇവര്‍ക്കുള്ളത്. സിനിമയ്ക്ക് അവാര്‍ഡ് കൊടുത്തും സുനാമി ഫണ്ട് രൂപീകരിച്ചും പത്രധര്‍മത്തെ പരിപോഷിപ്പിച്ചു കളയാം എന്ന ധാര്‍ഷ്ട്യം ഇതിനു പുറമേ. കഷ്ടം!
ReplyDeleteHTTP://tricklabs.blogspot.com - ഫ്രീ ഇന്റെർനെറ്റ്
ReplyDeleteസയനിസത്തിന്റെ പ്രചാരകര്‍ പാഠം പഠിക്കും...
ReplyDeleteഇത്ര ദിവസം പത്രം വായിക്കാതിരുന്നിട്ടും മലയാളിക്ക് കാര്യമായി എന്നും സംഭവിച്ചിട്ടില്ല എന്നത് കൌതുകം തന്നെ.സുനാമി പോയിട്ട് ഒരുരുള്‍ പൊട്ടല്‍ പോലും അതിന്റെ പേരില്‍ ഉണ്ടായില്ലല്ലോ. അങ്ങനെയൊന്നും ആയിരുന്നില്ലല്ലോ നമ്മെ വിശ്വസിപ്പിചിരുന്നത്!
ReplyDeleteThis comment has been removed by the author.
ReplyDeleteദിവസം രണ്ടു രൂപ വെച്ച് മാസം 60 രൂപക്ക് ഞാനും പത്രം വിതരണം എന്ന മഹത്തായ ...പത്രപ്രവര്‍ത്തനം... നടത്തിയിരുന്നു(90കളുടെ ആരംഭത്തില്‍). അവസാനത്തെ പത്രം ഇട്ടിരുന്നത് ഒരു ചായപ്പീടികയിലായിരുന്നു. അവിടുന്നു ചായയും ലഘുവായിട്ട് ഒരു കടിയും കഴിച്ചാല്‍ ബാക്കി മാ.ഫി... എന്നാലും അതിരാവിലെയുള്ള ആ നടത്തവും വീടുവടാന്തരം കയറിയിറങ്ങിയുള്ള പത്രവിതരണവും അന്നും ഇന്നും ഒരു അഭിമാനമായി കാണുന്നു.
ReplyDeleteപത്രക്കാരും ഇങ്ങിനെ തുടങ്ങിയാല്‍.
ReplyDeleteആര് വിതരണം ചെയ്താലും ഞാന്‍ വാങ്ങിക്കും. വീട്ടില്‍ നാല് രൂപയ്ക്ക് വീട്ടില്‍ കിട്ടുന്ന പത്രം ഇപ്പോള്‍ ജോലി സ്ഥലത്ത്തിനടുത്തുനിന്നും മൂന്നു രൂപയ്ക്ക് വാങ്ങുന്നു. ആറരയ്ക്ക് പത്രം കിട്ടാന്‍ ഒരു രൂപ അമ്പത് പൈസ ഞാന്‍ കൂടുതല്‍ കൊടുക്കുന്നുന്ടെന്നായിരുന്നു സത്യം. (പത്രത്തിനു നാല് എജന്ടു ഉപഭോക്താവില്‍നിന്നു വാങ്ങുന്നത് അമ്പത് പൈസ) അതിനിയും കൊടുക്കാം..(അതായത് പത്ര വിലയുടെ മുപ്പത്തഞ്ചു ശതമാനത്തിലധികം.) പത്രം വീട്ടില്‍ വന്നാല്‍ അത് ഇനീം കൊടുക്കാം.
ReplyDeleteദേശാഭിമാനി പത്രം ചിലവാക്കാനുള്ള സകാക്കളുടെ പണിയാണ് ഈ സമരം. ബഷീര്‍ ബായ് ഇതിനെ പിന്തുനക്കരുത്.
ReplyDeleteസമരം ചെയ്യുന്നത് എല്ലാ രാഷ്ട്രീയ പാര്‍ടിയിലും പെട്ട ആളുകള്‍ ഉണ്ട്.സി ഐ ടി യു വിനു സംഘടനാ പരമായി ശക്തിയുള്ളതു കൊണ്ടും മറ്റു യൂനിയന്കാര് കുത്തക പത്രത്തിനെതിരെ സമരം ചെയ്യുവാന്‍ ധൈര്യം കാണിക്കാത്തത് കൊണ്ടും ഏജന്റുമാര്‍ സി ഐ ടി യുവിനു പിന്നില്‍ അണി ചേര്‍ന്ന് എന്ന് മാത്രം .മനോരമ നിര്‍ത്തിയത് കൊണ്ട് മാത്രം ആളുകള്‍ ദേശാഭിമാനി വാങ്ങി വായിക്കും എന്ന് ചിന്തിക്കുവാന്‍ മാത്രം മണ്ടന്മാര് അല്ല മാര്‍ക്സിസ്റ്റുകാര്‍ .പൊട്ടത്തരം വിളിച്ചു പറയുന്നതിനും ഒരു അതിര് വേണ്ടേ മാഷെ ?
Deleteദേശാഭിമാനി ചിലവാക്കുവാന്‍ മാത്രമുള്ള ഒരു സമരമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ചില അജണ്ടകള്‍ സമരക്കാരില്‍ ചിലര്‍ക്ക് ഉണ്ടായിരിക്കാം. നിഷേധിക്കുന്നില്ല. പക്ഷെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഏജന്റുമാര്‍ അവരുടെ വഴറ്റുപ്പിഴപ്പിന്റെ സമരമാണ് നടത്തുന്നത്.
DeleteEee samaram nadathunnavar jeevikkanamennu enikku yathoru agrahavumilla.. Manoramayum mathrubhumiyum vicharichal ithu post officukalku out source cheyyavunnathe ulloo. Appo ivanmar oru padam padikkum. Postal service morning daily delivery cheyyan oru padumilla.. avarku nalla facility-um employees-um undu. Avaorkke ippo veruthe irikkuvanu. Kurachu cashinu oru contract undakkiya mathi. Eee mudinja commusitukale oru padaam padipikkanam. Samaram kondu maduthu. Ella kalavum samaram nadathemennu oruthanu karuthenda. Nokukooli kidapu kooli, irupoou kooli, avante amma chatha harthal. Fed up
DeleteThey are not that efficient to deliver news paper, if we didnt get it before 7 am no use, we have to do our other duties, even speedpost they are not delivering in time.
Deleteഈ സമരം ഒരൂ കണക്കിന് നന്നായി
ReplyDeleteപത്റം വായിക്കാതെയും മലയാളി ക്ക്
ജീവിക്കാന്‍ പററുമെന്നത്
mulla periyal vishayathil prathikarikkatha ivattakal Achayante pathu cash kittiyappol manoramakku vendi vannirikkunnu naarikal...
ReplyDeleteഓണ്‍ലൈനില്‍ പത്രം വായിച്ചു ഖോര ഖോരം പ്രസംഗിക്കാന്‍ ആര്‍ക്കും പറ്റും. പത്ര ഏജന്റുമാരുടെ കഷ്ട്ടപാടുകള്‍ കദന കഥയായി പാടി നടക്കുന്ന പാണ സഖാക്കന്മാര് ഈ സമരം കൊണ്ട് അവര്‍ക്കുണ്ടാകുന്ന വിഷമമൊന്നും കാണുന്നില്ലേ..? കണ്ണടച്ച് ഇരുട്ടാക്കരുത് മാഷേ.
ReplyDeleteകോളേജില്‍ പഠിക്കുന്ന കാലത്ത് പത്ര വിതരണം ചെയ്ത കുളിരുള്ള ഓര്‍മ്മകള്‍ വച്ചിട്ട് പറയുകയാണ് മാഷേ, ഉപജീവനം എന്നതിലുപരി പാര്‍ട്ട് ടൈം ജോബ് ആണ് പലര്ക്കു ഈ എജെന്സി ഷിപ്. എജെന്സി ശിപ്പുകൊണ്ട് മാത്രം മൂന്നു നേരം ഉണ്ണുന്ന ആരും എന്റെ അറിവില്‍ കേരളത്തില്‍ ഇല്ല. ഈ സമരം കഴിയുമ്പോള്‍ നിങ്ങള്‍ പറയണം ഈ സമരം കൊണ്ട് എന്ത് നേടി എന്ന്. അഞ്ചോ പത്തോ നക്കാപിച്ച , സമര നേതാക്കളുടെ അഭിമാനത്തിന് പോറല്‍ ഏല്‍ക്കാതിരിക്കാന്‍ കൂട്ടിയേക്കാം പക്ഷെ അതുകൊണ്ട് എത്ര കുടുംബം രക്ഷപെട്ടു എന്നും. എല്ലാം കഴിഞ്ഞു മാസാവസാനം പത്രത്തിന് വില കൂടി എന്ന് ഭാര്യ പരാതി പറയുമ്പോള്‍ ഭരിക്കുന്ന ഭരണകക്ഷിയുടെ തന്തക്കു വിളിക്കുകയും കൂടി ചെയ്താല്‍ യഥാര്‍ത്ഥ മലയാളി ആയി.
ഒരു തൈ നാട്ടു ഇടയ്ക്കിടെ വേര് വന്നോ എന്ന് പറിച്ചു നോക്കുന്നതുകൊണ്ട് കാര്‍ഷിക മേഖല അഭിവിര്ധി പ്രാപിക്കില്ല എന്ന് നിങ്ങള്‍ മനസിലാക്കിയാല്‍ കൊള്ളാം.
എജന്റുമാരെയൊക്കെ പത്ര കമ്പനി സ്വന്തം തൊഴിലാളികള്‍ ആയി ഏറ്റെടുക്കണം എന്ന നിലയില്‍ സമരം ചെയ്യുന്നതായിരുന്നു ഇതിലും ഭേദം.
>> എജെന്സി ശിപ്പുകൊണ്ട് മാത്രം മൂന്നു നേരം ഉണ്ണുന്ന ആരും എന്റെ അറിവില്‍ കേരളത്തില്‍ ഇല്ല << ശരിയാണ്. അതുകൊണ്ടാണ് ആ പാവങ്ങള്‍ക്ക് അല്പം കമ്മീഷന് കൂട്ടിക്കൊടുക്കണം എന്ന് പറയുന്നത്.
Deleteനയന്‍ താരയെ മാത്രമല്ല, ലക്ഷ്യം വയ്ക്കുന്നത് വിദ്യാ ബാലനെയും ഒക്കുമെങ്കില്‍ ഐശ്വര്യാ റായിയും ഹോളിവൂഡ് താരം എയ്ന്ച്ചനീലാ ജൂലിയായെക്കും ഒക്കെ വന്നേക്കും.
ReplyDeleteമനോരമയും മാതൃഭൂമിയും തരാം താന്‍ താഴേക്കു പോകുകയാണു. പിടിച്ചു നില്‍ക്കണ്ടേ.
Manorama copies 13 lacs per day
ReplyDeleteTotal income 13 x 4 = Rs.5200000/- per day
To company 3900000
As commission : 25% of 5200000 = Rs. 130000/- per day
As commision per month = 13 lacs * 30 = 3 core 90 lacs
**Note: An agent suppying too many copies of various news papers, magazines, weeklies etc..
So agents getting commission above 30 crors per month which is some how equal or more than some newspaper companies income.
I belive 25% commission is not a bad thing.
യഥാര്‍ത്ഥത്തില്‍ പണം വിതരണം ചെയ്യുന്ന ആള്‍ക്ക് ശമ്പളം കിട്ടാത്തതിന് കാരണം പത്ര കമ്പനി ആണോ? എജെന്റ് മാര്‍ അല്ലെ?
ഹോ.. ഭയങ്കര കണക്കു തന്നെ!!. കേരളത്തിലെ പതിനായിരക്കണക്കിനു വരുന്ന പത്രവിതരണക്കാര്‍ക്ക് കിട്ടുന്ന ആകെത്തുക ഒരു പത്രമുതലാളിക്ക് കിട്ടുന്നില്ലത്രേ!!!!.
Deleteഇക്കാര്യത്തില്‍ വള്ളിക്കുന്നിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്
Deleteദേശാഭിമാനി ചെലവാക്കാന്‍ സഖാക്കള്‍ വിചാരിച്ചാല്‍ നടക്കും. അതിനു ഇത്രക്ക് തറവേല കാണിക്കേണ്ട കാര്യം അവര്‍ക്കില്ല. (അല്ലെങ്കില്‍ ചില പാര്‍ട്ടി ഒഫിസുകളാണ് അത് വാങ്ങുന്നത്!). പിന്നെ മുത്തശ്ശി പത്രങ്ങളുടെ അഹങ്കാരം നിര്‍ത്തിയെ തീരൂ. മനോരമ ചാണ്ടിയുടെ സ്വന്തം പത്രമാണ്. പിന്നെ മാതൃഭൂമി നമ്മുടെ മുന്നണിയിലും. എന്താപ്പാ സര്‍ക്കാര്‍ ചെയ്യാ?
ReplyDeleteഭരണം കൂടി കിട്ടിയാലേ പറ്റു , ഭരണം മാറുമ്പോള്‍ പതുക്കെ സര്‍ക്കുലേഷന്‍ കുറയും
DeleteEver since the arrival of television and the internet, people don't need newspapers to inform them the main events. you know what's going to be tomorrow's headlines in the newspapers.
ReplyDeletea newspaper's value these days is only that people can read analysis on the news they already got from the internet and tv.
But then what kind of analysis do we get from these two big Mas?
as this post brings into notice Manorama is fast becoming the malayalam version of TOI: the mouthpiece ad carrier for the corporate.
who should care if they perish?
ആ ആര്‍ക് വേണം മനോരമയും മാതൃഭൂമിയും വായിക്കാന്‍ നല്ല പത്രങ്ങള്‍ വേറെയുണ്ട്
ReplyDeleteതാങ്കള്‍ ഒരു ജമാഅതുകാരന് ആണ് അല്ലെ?
Deleteപത്രം വില്‍ക്കുന്നത് സംഘടന ശക്തി കൊണ്ടാവുമ്പോള്‍ കുഴപ്പമില്ല. പൈസ കൊടുത്തു ആളെ വച്ച് വില്ക്കുമ്പോള് ആണ് പ്രശ്നം. അല്ലെ..? രണ്ടായാലും വന്ചിക്കപെടുന്നത് സമരത്തിന്റെ പേരില്‍ പോകയടിച്ചു വീട്ടില്‍ ഇരിക്കുന്ന അത്താഴ പഷ്ണിക്കാരാണ് . അപ്പോളയിലും കൊച്ചിന് തുറമുഖ പരിസരത്തും മറ്റും കണ്ട തൊഴിലാളി കുടുംബ ശിധിലീകരണത്തിന് മറ്റൊരു പിന്തുടര്ച്ച എന്ന അടികുരുപ്പോടെ ഈ സമരവും ചരിത്രത്തിന്റെ ഭാഗം ആവും
ReplyDeleteഒരാഴ്ച്ച പത്രം വായിച്ചില്ലാന്നു വെച്ചിട്ട് കാര്യമായൊന്നും സംഭവിച്ചില്ല. മറിച്ച് ഒരാശ്വാസമായിരുന്നു. അല്ലെങ്കില്‍ കാലത്ത് കണ്നും തിരുമ്മി വന്ന് പത്രം എടുത്താല്‍ പേടിയാണു, ഇന്ന് എന്തു കൊലയും കൊലപാതക ചിത്രങ്ങളുമാണു പടച്ചോനെ എന്നു കരുതീട്ട്, കാലത്ത് തന്നെ അഞ്ചംഗ കുടുംബം തൂങ്ങിമരിച്ചത് വായിച്ചാല്‍ അന്നത്തെ ദിവസം പോക്കാണു.
ReplyDeleteപത്രം വായിക്കാന്‍ ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ....
DeleteThaankalodu samsarichittu karyamilla. Keralithile bahu bhooripakshavum pathram vayikkunnavaranu. Athu sheelicha karyamanu. pathram vayikkunnathu kondu malayalikku arekkalum loka vivaravum koodum. Chayakkadayilirunnnu americayileyum cubaileyim karyangal samsarikkunna oru janatha innum ivide undu. Pathram kayyondu todatha tankal ee karyathil abhiprayam parayathirikkunnathanu nallathu.
Deleteമലയാളിക്ക് രാവിലെ ചായക്കൊപ്പം പത്രം ഇല്ലെങ്കില്‍ ശരിയാകില്ല. കഴിഞ്ഞ രണ്ടു ദിവസം ഞാന്‍ നാട്ടിലുല്ലപ്പോള് രാവിലെ ഗേറ്റ് നോക്കിയിരിപ്പായിരുന്നു, അപ്പോഴാണ് ഉമ്മ പറഞ്ഞത് മാതൃഭൂമി കുറെ ദിവസങ്ങളായി വരാറില്ല എന്ന്. വേണമെങ്കില്‍ ദേശാഭിമാനി ഇടാം അല്ലെങ്കില്‍ മാധ്യമം ഇടാം എന്ന് ആരോ പറഞ്ഞത്രേ. രണ്ടും ഏകദേശം ഒരു പോലെ ആയത് കൊണ്ട് രണ്ടില്‍ ഒന്നിട്ടാലും മതിയാകും. പക്ഷെ തൊട്ടടുത്ത് കുറെ ചെറുപ്പക്കാര്‍ ചേര്‍ന്ന് പത്രം വിതരണം ചെയ്യുന്നുണ്ട് എന്ന് കേട്ടപ്പോള്‍ അങ്ങോട്ട് നടന്നു പത്രം വാങ്ങി. എന്തായാലും അറിയാനുള്ള അവകാശത്തിന്റെ മേല്‍ കൈ വെക്കുന്നത് ശരിയല്ല എന്നെ പറയാനുളൂ. പിന്നെ പാര്‍ട്ടി കോണ്‍ഗ്രസിനു ചെലവഴിച്ച കോടികളുടെ കണക്ക് ജനങ്ങളുടെ അടുതെതാതിരിക്കാന് ഉള്ള ഒരു കളി ആണ് ഇത് എന്നും വ്യഖ്യാനിക്കുന്നവരുണ്ട്. അതെന്തെങ്കിലും ആകട്ടെ, ജനങ്ങള്‍ ഇത്തരത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ഏജന്റുമാര്‍ വടി പിടിക്കാന്‍ തുടങ്ങും എന്നുറപ്പാണ്.
ReplyDeleteവാര്‍ത്തയിലെ സത്യത്തെ വളച്ചൊടിക്കുന്നവര്‍ അതുപോലെ തന്നെയാണ് ഏജന്റുമാരുടെ സമരത്തെയും സമീപിക്കുന്നത്. കള്ളപ്രചരണങ്ങള്‍ ഒരുവിഭാഗം ജനങ്ങളെയെങ്കിലും സ്വാധീനിക്കുന്നുണ്ടെന്നു തന്നെയാണ് മനോരമക്കും മാതൃഭൂമിക്കും അനുകൂലമായി പ്രതികരിക്കുന്നതില്‍ നിന്നും മനസിലാവുന്നത്.
ReplyDeleteദേശാഭിമാനിയുടെ പ്രചാരത്തിനാണ് ഈ സമരമെന്ന് കുറേപ്പര് വളരെ ചുരുങ്ങിയ മട്ടില്‍ വിശ്വസിക്കുന്നതും അതുകൊണ്ടാണ്. മനോരമയായതിനാല്‍ ഒട്ടുമിക്ക കോണ്‍ഗ്രസുകാരും ഇത് രാഷ്ട്രീയസമരമെന്ന രീതിയിലാണ് മുത്തശ്ശി പ്രചരിപ്പിക്കും പോലെ വിശ്വസിക്കുന്നതും.
സിനിമാ താരങ്ങളുടെ കാര്യം വിട്ടേക്കാം. കാശും നാലുകോളം പ്രശസ്തിയും കിട്ടുമ്പോള്‍ സാധാരണക്കാരെ അവര്‍ക്ക് ഓര്ക്കേണ്ടതുമില്ല. ഭൂട്ടാന് ലോട്ടറി പരസ്യത്തില്‍ അഭിനയിച്ചതിനെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. വിമര്‍ശിച്ചപ്പോള്‍ എല്ലാ വ്യക്തിപരമായ പിണക്കവും മറന്ന് അന്നേനിമിഷം പിന്മാറാന് ശ്രീ. ജഗതി ശ്രീകുമാറിനെ പ്രേരിപ്പിച്ചത് ഓര്‍ക്കുക. താന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അത്തരത്തില്‍ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുന്നവര്‍ ഈ ലോകത്തുണ്ടെന്നത് ഈ പത്രമുത്തശ്ശിമാര്‍ ഓര്‍ത്താല്‍ നല്ലത്. ഈ സമരത്തെക്കുറിച്ച് മനസിലാക്കി വീണ്ടും പ്രതികരിച്ച ശ്രീ. ബഷീറിന് അഭിനന്ദനങ്ങള്‍.
അന്ധമായ വിരോധം ഒന്നിനും നല്ലതല്ല എന്നാണ് എന്റെ സ്വകാര്യ അഭിപ്രായം.
ReplyDeleteമനോരമയ്ക്ക് പ്രധാനം വത്തിക്കാന്‍, കേരളശബ്ധതിന്നു S N D P, മാധ്യമതിന്നു നൂന്ന്യപക്ഷ മുസ്ലിമുകള് ,ജനശബ്ധതിന്നു നൂന്ന്യപക്ഷ ഹിന്ദുക്കള്‍ അങ്ങിനെ പോകുന്നു ...
എല്ലാ പത്രതിന്നും സ്വന്തമായ അജണ്ടയുണ്ട് just watch "പത്രം" .കാരണം ഇത് ശരിയായ മാധ്യമ അപചയം കാണിച്ചു തരുന്നു ....
Hi basheer, I can not agree with your statement. Newspaper agency is like any other business. If agent is not able to make a profit as per his expectation, he should wind up the business and look for other profitable business and leave the space for others who are willing to operate it. It is not fare that keeping the position and barging for more profit. At current business scenario, no business can give a return of 25% or above unless smuggling. So what is the ethics behind this strike. Who gave them the right to stop the service to publics when they wish and restart when their demands satisfied. Publics like you and me should strongly oppose this kind of situation rather than encouraging them.
ReplyDeleteഎന്നാലും ബാഷീര്ക്കാ എന്നിക്ക് അന്നെ നിങ്ങളെ സംശയം ഉണ്ട് നയന്‍താര..................................
ReplyDeleteഈ സമരത്തിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുള്ളത് പച്ചപ്പരമാര്‍ത്ഥം. അതു കൊണ്ടു തന്നെ സമരത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണാനേ എനിക്കു കഴിയൂ. പത്രമാധ്യമവിതരണം തടസ്സപ്പെടുത്തുന്ന ശക്തമായ സമരം നടപ്പാക്കിയപ്പോഴും പാര്‍ട്ടി പത്രങ്ങള്‍ മാത്രം വിതരണം ചെയ്യാനെടുത്ത തീരുമാനത്തെ എന്തു പറഞ്ഞു ന്യായീകരിക്കാനാകും? സമരത്തിനും വേണ്ടേ ഒരു നിഷ്പ്പക്ഷത? ഈ പാര്‍ട്ടിപത്രങ്ങള്‍ വിതരണം ചെയ്യുന്നത് വിതരണത്തൊഴിലാളികള്ക്ക് 50% കമ്മീഷന് നല്‍കിക്കൊണ്ടാണോ? കേരളത്തിലെ പത്രങ്ങള്‍ക്ക് ലഭിക്കുന്ന പരസ്യമൊന്നു കൊണ്ടു മാത്രം വായനക്കാര്‍ക്ക് ഫ്രീയായി കൊടുക്കാനാകും. അവരെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ഞാന്‍ ന്യായീകരിക്കുന്നുമില്ല.
ReplyDeleteകമ്പനി ഒരു ഏജന്റിനോട് 250-300 പത്രത്തിനപ്പുറം വിതരണം ചെയ്യാന്‍ ആവശ്യപ്പെടുന്നില്ല. പത്രം വിതരണം ചെയ്യാന്‍ ഒരു വിതരണക്കാരനെ വെക്കാന്‍ കമ്പനി അവരോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. അതും ഏജന്റിന്റെ വിവേചനാധികാരം മാത്രമാണ്. ഏജന്റ് വിതരണം ചെയ്യുമെന്നു കമ്പനി കണക്കു കൂട്ടുന്നതിനപ്പുറത്തേക്ക് മിക്കവാറും ഏജന്റുമാര്‍ 2500-3000 പത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. അതെന്തിന്? ഏജന്റിന് താങ്ങാനാകുന്നില്ലെങ്കില് എന്തിന് അധികം പത്രങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറായി? ഇനി ഏജന്റിന് ലാഭമൊന്നുമില്ലായെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.
പത്രസ്ഥാപനം നല്കുന്ന കമ്മീഷനു പുറമേയാണ് ഓരോ വീടുകളില്‍ നിന്നും വിതരണക്കൂലിയായി വാങ്ങുന്ന 10-15 രൂപ. ഈ വകയ്ക്കുള്ള വരുമാനം ഒന്നു ഗുണിച്ചു നോക്കിയാലോ? പത്രങ്ങളില്‍ നോട്ടീസ് വെച്ച് വിതരണം ചെയ്യുന്നതിന് ഏജന്റ് വാങ്ങുന്ന തുക പത്രമൊന്നിന് 30 പൈസയാണ്. പത്രമുതലാളിയ്ക്കോ, ഏജന്റിനോ, തൊഴിലാളിസംഘടനയ്ക്കോ അടക്കം സമരചിത്രത്തിലുള്ളവര്ക്കാര്ക്കുമല്ല യഥാര്‍ത്ഥപ്രശ്നം. ഏജന്റിനും പത്രസ്ഥാപനങ്ങള്ക്കുമെല്ലാം വേണ്ടി പത്രം വിതരണം ചെയ്യുന്ന പാവങ്ങള്‍ക്കാണ്. അവരുടെ പ്രശ്നത്തെപ്പറ്റി ആരും ഒന്നും മിണ്ടുന്നുമില്ല. ഇനി സമരം ചെയ്തു അധികവരുമാനം നേടുകയാണെങ്കില്‍ അധികം കിട്ടുന്ന വരുമാനം പാവം വിതരണത്തൊഴിലാളികള്ക്ക് നല്കിയാല് മതിയായിരുന്നു. അതെങ്ങനെ നമ്മളറിയും? ആ പാവങ്ങള്‍ക്ക് സംഘടനയില്ലല്ലോ? അവര്‍ക്കായി ആരെങ്കിലും ഈ-തൂലിക ചലിപ്പിക്കുമോ?
This comment has been removed by the author.
Deleteനന്നായിരിക്കുന്നു.പക്ഷെ ഇതിലെ "ഓരോ വീടുകളിൽ നിന്നും വിതരണക്കൂലിയായി വാങ്ങുന്ന 10-15 രൂപ." എന്നത് ആദ്യമായിട്ടാണ്കേൾക്കുന്നത്.അങ്ങിനെ ഒന്നുണ്ടോ?!!
Deleteഈ കരിങ്കാലിപ്പണിയ്ക്ക് പോകുന്ന സിനിമാതാരങ്ങൾക്കെതിരെ നടപടിയെടുക്കാൻ സിനിമാ സംഘടനകൾ തയ്യാറാകണം. തിലകനെയും മറ്റും മുമ്പ് “അമ്മ” സംഘടന വിലക്കിയല്ലോ! തിലകനൊന്നും ഇതിലും വലിയ അപരാധമൊന്നുമല്ല ചെയ്തത്. തൊഴിലാളി ദ്രോഹത്തിനും താരപരിവേഷം. ഭൂ! കാശ്കിട്ടിയാൽ എന്തും ചെയ്യുന്ന മുറ അവരവർക്ക് നല്ലതുതന്നെ. പക്ഷെ അന്യന്റെ സങ്കടങ്ങൾക്കുനേരേ മുണ്ടുരിഞ്ഞു കാണീക്കുന്ന സംസ്കാരം ആർക്കും ഭൂഷണമല്ല!
ReplyDeleteമനോരമയുടെ ഇത്തരം തറവേലകള്‍ നമ്മള് നിരുത്സാഹ പ്പെടുത്തണം , നയന്‍ താരക്കും കാവ്യാ മാധവനും കൊടുക്കുന്ന പണം പാവപ്പെട്ട ഏജന്റുമാര്‍ക്ക് കൊടുത്തു കൂടെ? രാവിലെ എഴുനേറ്റു കടത്തിണ്ണയില്‍ കുത്തിയിരുന്ന് പത്രം തരം തിരിച്ചു , വീടുകളില്‍ കൊണ്ടിടാന്‍ മാത്തുക്കുട്ടിച്ചായന്റെ കൊച്ചു മക്കള്‍ ഒന്ന് ഇറങ്ങി മാതൃക കാണിക്കുകയാണെങ്കില്‍ ഓകെ,അപ്പോള്‍ മനസ്സിലാകും അവര്‍ക്കെത്ര ബുദ്ധിമുട്ടുണ്ട് എന്ന്? ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം നല്കാന് പത്രങ്ങള്‍ക്കു ബാധ്യത ഇല്ലേ?
Deleteവള്ളിക്കുന്നു ഈ സമരത്തെ ശരിയായ വിധത്തില്‍ കാണുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്.ഒരുകാര്യം പറയാം-സി.പി.എമ്മിന്റെ മഹാസമ്മേളനം കഴിഞ്ഞാല്‍ മൂന്നുദിവസത്തിനകം സമരം പിന്‍വലിക്കും.അഴുകാന്‍ തുടങ്ങിയ പാര്‍ട്ടിയെക്കുറിച്ചുള്ള ലേഖനങ്ങള്‍ തടയുക തന്നെയാണ് ഉദ്ദേശം.
ReplyDeleteപണം കൊടുത്താല്‍ നയന്‍ താരയല്ല, സാക്ഷാല്‍ കരീന കപൂര്‍ വേണമെങ്കിലും പത്രവിതരണത്തിനെത്തും
ReplyDeleteഎത്ര ദിവസം ഇങ്ങനെ വില്‍ക്കും ഒന്നോ ,രണ്ടോ ദിവസം ആവേശം ഉണ്ടാവും രാവിലെ 5 മണിക്ക് റോഡില്‍ എത്തണം കുട്ടികള്‍ക്ക് വീതിച്ചു നല്‍കണം ,കുട്ടികള്‍ കൃത്യമായി കാശ് പിരിച്ചു കൊണ്ട് വരണം ഇതല്ലാം കുറച്ചു കാലം നടത്തുമ്പോള്‍ ശരിയായ പത്ര വിതരണകാരനാകും പുതിയ ജോലിക്ക് എല്ലാവിധ ആശംസകളും നേരുന്നു .
ReplyDeleteപത്രം എതാനെന്നല്ല ബഷീരെ പ്രശ്നം ഇത് വല്ല്യ അക്രമല്ലേ? എതിര്‍ക്കേണ്ടത് അല്ലെ ? ഇതിന്റെ പിന്നില്‍ CPI(M) ആണെന്ന് സ്പഷ്ടമല്ലേ ? കണ്ണൂര്‍ അവരോടു വിധേയെരായില്ലെങ്കില് ജീവിക്കാന്‍ വയ്യ , കോടതിയും അവരുടേത് ജഡ്ജിയും അവര്‍. അവര്‍ക്കെതിരില്‍ എഴുതിയാല്‍ പിന്നെ ആ പത്രം കേരള ജനത വായിക്കരുത് ? വലിയ അക്രമല്ലേ ? എല്ലാവരും അവരുടെ ആശയം എഴുതെട്ടെ നിങ്ങള്‍ വേണമെങ്കില്‍ വാങ്ങിയാല്‍ പോരെ എന്ന് കരുതാത്തത് എന്തുകൊണ്ട് ?വലിയ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ആള്ക്കാര് ആണല്ലോ ? ദേശാഭിമാനിക്കും കൈരളിക്കും മാത്രമേ അത് ഭാധകം ഉള്ളോ എന്ന് തോന്നുന്നു ok
ReplyDeletehow to get more circulation...deshabhimani's way
ReplyDeletehttp://manichimizh.blogspot.com/2012/04/blog-post_02.html
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ ആയിരിക്കണം എന്നാഗ്രഹിക്കുന്നവര്‍ എന്നും ഒരു കറവപ്പശുവാക്കി നിലനിര്‍ത്താനാണ് കമ്മിഷനും മറ്റും കുറച്ചു സമരം പോലും നേരിടാന്‍ തയാറായിരിക്കുന്നത്....അവര്‍ ഉയര്‍ന്നു വന്നാല്‍ നാളെ ആരാ പത്രം വില്‍ക്കുക....?
ReplyDeleteഎവിടെയും തോല്ക്കാന് പൊതുജനങ്ങളും ഉണ്ടല്ലോ...!
പുലര്‍ച്ചെ നാലു മണിക്ക്... മഴയത്തും മഞ്ഞത്തും ഇടിവെട്ടിലും തരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിലും പത്രം വിതരണം ചെയ്യുന്ന സൈക്കിളുകാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? അവരെന്തിനാണു സമരം ചെയ്യുന്നതെന്ന് നിങ്ങള്‍ അന്വേഷിച്ചിരുന്നോ തങ്ങളുടെ തുച്ചമായ പ്രതിഫലത്തില്‍ നാലണയുടെ വര്‍ധനവ് ആവശ്യപെട്ട് സമരം ചെയ്യുന്ന ആ പാവങ്ങളെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതു. പ്രിയ സിനിമാക്കാരെ നിങ്ങള്‍ക്ക് പണം ആണ് വലുതെങ്കില്‍ അതിനു വേറെ പണിയുണ്ട് , അത് നിങ്ങള്‍ക്ക് പറഞ്ഞു തരണ്ടല്ലോ ? മുല്ല പെരിയാര്‍ വിഷയത്തില്‍ ഇതില്‍ ഒരെണ്ണത്തിനെ പോലും കണ്ടില്ലല്ലോ ? ആരും ഇത്രയ്ക്കു തരം താഴരുത് ......
ReplyDeleteജീവിക്കാന്‍ വേണ്ടി മെച്ചപ്പെട്ട വേതനത്തിനായി സമരം ചെയ്യുന്നവര്‍ക്കായി ബഷീര്‍ നില കൊണ്ടതിനു ആശംസകള്‍. തികച്ചും ന്യായമായ സമരമാണ്. അതിനെ ബാബുരജിനെപ്പോലുള്ള സിനിമാകാരെ ഉപയോഗിച്ച് നേരിടാന്‍ ശ്രമിക്കുന്നവര്‍ കൂടുതല്‍ പരിഹാസരാവുകയെ ഉള്ളു.
ReplyDeleteമറ്റൊന്ന് കേരളത്തില്‍ വളര്‍ന്നു വരുന്ന ഒരു ട്രെന്റാണ് തൊഴിലാളികളോടുള്ള ഒരു പുച്ഛം . തങ്ങള്‍ സ്വയം ആരെന്നു തിരിച്ചറിയാതെ തൊഴിലാളിയേയും എല്ലാ തൊഴില്‍ സമരങ്ങളെയും തള്ളിപ്പറയുന്ന ജനത നാളെ ഇതിലും വലിയ ചൂഷണങ്ങള്‍ക്ക് വിധേയമാകും.അന്നേ അവര്‍ക്കും തൊഴിലാളി എന്ന നിലയില്‍ ചിന്തിക്കാനുള്ള ആവശ്യകത മനസ്സിലാകൂ.
ഈ സമരത്തെ മലയാളി ശരിക്കും തെറ്റിദ്ധരിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ഈ സമരം വെളുപ്പിന് നാലുമണിക്ക് സൈക്കിളില്‍ പത്രം വിതരണം ചെയ്യുന്ന പാവം തൊഴിലാളികള്‍ക്കു വേണ്ടിയല്ല. ഇതു തൊഴിലാളി സമരവുമല്ല. പത്തോ പതിനഞ്ചോ തൊഴിലാളികളെ പത്രവിതരണത്തിനേല്പ്പിച്ച് ബിസിനസ് ചെയ്യുന്ന ഏജന്റ് എന്ന മുതലാളിക്ക് വേണ്ടിയാണ് ഈ സമരം എന്നു വിചാരിച്ചാലും തെറ്റി. വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെ നടപ്പാക്കുന്ന ഒരു സമരമാണിത്. രാഷ്ട്രീയ ചായ്വ് ലഭിക്കാത്തതിന്റെ പേരില്‍ മാത്രം പത്രമുത്തശ്ശിമാരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ഈ സമരത്തിന്റെ പ്രധാന ഉദ്ദേശ്യം. ഏജന്റിന് 50% കമ്മീഷന് വാങ്ങിക്കൊടുക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് ജനങ്ങളെ തോന്നിപ്പിക്കാന്‍ പോന്ന ബൗദ്ധികവൈഭവം ഈ സമരത്തിനു പിന്നിലെ തലച്ചോറുകള്ക്കുണ്ട്. കുറേപ്പേര് അതിനൊപ്പം കഥയറിയാതെ ആട്ടം കാണുന്നുവെന്നു മാത്രം. പത്രങ്ങള്‍ വമ്പന്‍ ബിസിനസാണ് നടത്തുന്നതെന്നും വായനക്കാര്‍ക്ക് പത്രം സൗജന്യമായി വിതരണം ചെയ്യാന്‍ പോന്ന ലാഭം പത്രം ഉടമകള്‍ക്കു ലഭിക്കുന്നുണ്ടെന്നും എന്റെ മുന്കമന്റിലും ഞാന്‍ ആവര്‍ത്തിച്ചിരുന്നു. പത്രസ്ഥാപനങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല. പക്ഷെ അതിനെതിരെ ചെയ്യുന്ന സമരം, അതിനെതിരെയുള്ള പ്രതിഷേധം മറ്റൊരുത്തന്റെ വൈരാഗ്യത്തിന് ചൂട്ടുപിടിക്കാനുള്ളതാണെങ്കിലോ? പ്രബുദ്ധജനത എന്ന് സ്വയം അഭിമാനിക്കുന്ന നമ്മളെല്ലാം അതിന് കൊടിപിടിക്കുക..? അതിനു വേണ്ടി നമ്മളെല്ലാം ഘോരഘോരം വാദിക്കുക! ബ്ലോഗെഴുതുക! ഇത് നാം തിരിച്ചറിയേണ്ടതുണ്ട്.
ReplyDelete(1) സമരത്തിന് പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കിയതെന്തിന്?
(2) ഇപ്പോള്‍ പാര്‍ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് 50% കൂലി കൊടുക്കുന്നുണ്ടോ?
(3) സമരത്തില്‍ നിന്ന് പിന്മാറുന്ന ഏജന്റുമാരുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നത് ഏതു സമരരീതിയാണ്?
(4) വിതരണത്തിനെത്തിക്കുന്ന പത്രക്കെട്ടുകള്‍ എടുത്തുകൊണ്ടു പോയി കത്തിക്കുന്നതിന്റെ പിന്നിലെ നീതിയും ന്യായവും എന്ത്?
(5) പൊതുജനത്തിന്റെ പത്രപാരായണസ്വാതന്ത്ര്യം തടയുന്നതിന് പിന്നില്‍ എന്ത് പ്രത്യയശാസ്ത്രമാണുള്ളത്?
ചോദ്യങ്ങള്‍ അനവധി നിരവധിയാണ്. പത്രമുടമകള്‍ അര്‍ഹമായ കമ്മീഷന് ഏജന്റുമാര്‍ക്ക് നല്‍കണമെന്ന അഭിപ്രായക്കാരനാണ് ഞാനും. പക്ഷേ ഏജന്റ് ഇപ്പോള്‍ നഷ്ടത്തിലാണെന്ന പക്ഷക്കാരനല്ല ഞാന്‍. പത്രസ്ഥാപനം നല്കുന്ന 30%-34% കമ്മീഷനു പുറമേയാണ് ഓരോ വീടുകളില്‍ നിന്നും വിതരണക്കൂലിയായി വാങ്ങുന്ന 10-15 രൂപ. ഈ വകയ്ക്കുള്ള വരുമാനം ഒന്നു ഗുണിച്ചു നോക്കിയാലോ? കൂടാതെ പത്രങ്ങളില്‍ നോട്ടീസ് വെച്ച് വിതരണം ചെയ്യുന്നതിന് ഏജന്റ് വാങ്ങുന്ന തുക പത്രമൊന്നിന് 30 പൈസയാണ്. പത്രങ്ങള്‍ വഴി തന്നെ ഏജന്റിനു നല്കുന്ന കമ്മീഷന് തുക പരസ്യപ്പെടുത്തണം. പക്ഷേ ഏജന്റുമുതലാളിമാര്, പാവം വിതരണത്തൊഴിലാളികള്ക്ക് അര്‍ഹമായ കൂലി നല്‍കണം. അതിന് ആ പാവങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും എഴുതുമോ? ആരെങ്കിലും അവര്‍ക്കു വേണ്ടി കൊടിപിടിക്കുമോ? ആരറിയാന്‍? പത്രം വീട്ടുമുറ്റത്തെത്തുമ്പോള്‍ ബഹുഭൂരിപക്ഷവും ഉറക്കത്തില്‍ നിന്നുണര്ന്നിട്ടുണ്ടാവില്ല.
പത്ര വിതരണക്കാര്‍ സമര രംഗത്ത് ആയിട്ട് കുറെനാള്‍ ആയി.അടിക്കടി പത്രത്തിനു വില കൂട്ടുന്ന ഇക്കൂട്ടര്‍ വിതരണക്കാരുടെ ബുദ്ധി മുട്ടുകള്‍ ഗൌനിക്കറില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് മലയാള പത്രങ്ങള്‍ ആണ്. ആറു മാസങ്ങള്‍ക്ക് മുന്‍പ് ഏജെന്റുമാര് പത്ര വിതരണത്തിന് 15 രൂപ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. അതിനെ കുറിച്ച് ഞാന്‍ ഒരു ബ്ലോഗ് ഇട്ടപ്പോള്‍ 'പതിനഞ്ചു ഉലുവ അല്ലെ അണ്ണാ, പോട്ടു..' എന്ന് പ്രതികരിച്ചവരും ഉണ്ടായിരുന്നു. ലോകത്തിലുള്ള സകല പാവങ്ങളുടെയും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന കുത്തക പത്രങ്ങള്‍ക്കു,സ്വന്തം പത്രം വിതരണം ചെയ്യുന്ന പാവങ്ങളുടെ പ്രശ്നം പരഹരിക്കുവാന്‍ കഴിയില്ലേ?
ReplyDeleteശരിയാണ് , വില കൂടുതല്‍, അതുമല്ല വാര്‍ത്തകള്‍ ഒന്നുകില്‍ പെയിഡ് ന്യൂസ് അല്ലെങ്കില്‍ അധമം ആയവ , വളച്ചൊടിക്കല്‍ , ഇംഗ്ലീഷ് പത്രം വായിച്ചാല്‍ നമ്മുടെ ഭാഷ നിലവാരം ഉയരും , പിന്നെ ചരമം , ബലാല് സംഗം, പീഡനം ഒന്നും അറിയാത്തതിനാല്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്
Deleteഇനി ചന്ദ്രിക വില്ക്കാന് അലിയ്ക്ക് പോകാമല്ലോ പാണക്കാട് ബുരിയാണി ചെമ്പ് കഴുകികഴിഞ്ഞാലും മൂപ്പര് എന്തെങ്കിലും പണി വേണ്ടേ ജില്ല വിട്ടുപുറത്തുപോയാല് തല്ലുകൊള്ളും
ReplyDeleteThis comment has been removed by a blog administrator.
Deleteനയന്‍താരയോ.....കൊതിപ്പിക്കല്ലേ ബഷീര്‍ക്ക...
ReplyDeleteBasheer Bhai, I would contravene and objurgate your perspective on this. No other state/province in this country or perhaps globally would have a higher price tag as Kerala dailies do. 25% commission to the distributor is more than stupendous. Do you have any clue as to what percentage of commission do Pepsi, Colas a offer to the agent? very marginal.
ReplyDeleteWhy do we always consider the rights while the duties and responsibilities are blatantly negated? This is a very grievous precedence which is evolved from the communist protests and protagonists in Kerala, India. Left trade unions have contributed the worst work culture in Kerala and you'd observe the attitude of Kerala workforce to hold the worst attitude towards employment and employer which deserves nothing but serious flogging.
One should also not forget that the newspaper distributor can also take up other job/business so easily as the distribution is over by 07:00AM.
So, I always agreed with your perspective. Nonetheless, but this is way beyond my capacity to come in accordance with. I hereby very strongly condemn this post.
I do respect your opinion as I always welcome those who share their brilliant perspectives in an intelligent way and you are one among them. We cant compare the commission of Pepsi or any other products with newspapers. Papers are delivered in our door steps before we getup from the bed, whereas the other products we go and buy. I am not at all in favour of Trade Union culture of CITU and their primitive approaches. They are the worst in the world. But I do support any move to improve the living condition of the marginalized society in the newspaper Industry.
Deleteമാധ്യമവും മംഗളവും സമരക്കാരുമായി ധാരണയില്‍ എത്തി എന്നു വായിച്ചു. പക്ഷേ ദേശാഭിമാനിയെ എന്തുകൊണ്ട് സമരത്തില്‍ നിന്നും ഏവര് ഒഴിവാക്കി? പാര്‍ടി കോങ്ഗ്രെസ്സ് നടക്കുമ്പോള്‍ ചോരാന്‍ പോകുന്ന വാര്‍ത്തകളുടെ ഘോഷയാത്രകള്‍ പോതുജനത്തിന് മുമ്പില്‍ എത്തുന്നത് തടയുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ സമരത്തിന്നുള്ളൂ. പക്ഷേ വി എസ് എന്ന ഒറ്റുകാരനും അനുയായികളും ആ പാര്‍ടിയില്‍ ഉള്ളിടത്തോളം കാലം, ഏതു ഇരുമ്പുമറ സൃഷ്ടിച്ചിട്ടും കാര്യമില്ല. അത് ചോര്ന്നുകൊണ്ടേ ഇരിക്കും...
ReplyDelete>>>പാര്‍ടി കോങ്ഗ്രെസ്സ് നടക്കുമ്പോള്‍ ചോരാന്‍ പോകുന്ന വാര്‍ത്തകളുടെ ഘോഷയാത്രകള്‍ പോതുജനത്തിന് മുമ്പില്‍ എത്തുന്നത് തടയുക എന്ന ഒരു ലക്ഷ്യം മാത്രമേ ഈ സമരത്തിന്നുള്ളൂ<<<
Deleteഎന്താ ഇവിടെ മീഡിയ ആയി പത്രങ്ങള്‍ മാത്രമേ ഉള്ളൂ..അല്ലെങ്കില്‍ ഇക്കാണുന്ന മൊത്തം Tv ചാനെലുകള്‍ മൊത്തം CPIM നിയന്ത്രണത്തില്‍ ആണോ?? മടയത്തരം വിളിച്ചു പറയുന്നതിന് മുന്‍പ് രണ്ടു വട്ടം എങ്കിലും ആലോചിക്കൂ!!!
ഈ സമരത്തിലെ രാഷ്ട്രീയം തിരയുന്നവര്‍ കണ്ണടക്കുന്നത് പത്രമുതലാളിമാരുടെ ധാര്‍ഷ്ട്യത്തിനെതിരെയാണ്. പത്രപ്രവര്‍ത്തനം തന്നെ കോര്പ്പറേറ്റ്വല്ക്കരിച്ചവര് വിതരണത്തിന് എന്ത് മാര്‍ഗ്ഗങ്ങളും തേടുന്നതില്‍ അതിശയമില്ല. എന്താണ് മലയാളി നിത്യവും പത്രത്തില്‍ വായിക്കുന്നത്? എത്രപേര്‍ എഡിറ്റോറിയലോ മറ്റ് മികച്ച ലേഖനങ്ങളോ വായിക്കുന്നുണ്ട്? കൊലപാതകങ്ങളും പീഡന, അഴിമതി, കൈക്കൂലി തുടങ്ങി സെന്സേഷന് വാര്‍ത്തകളിലുള്ള അതിയായ താത്പര്യമാണോ മലയാളിയുടെ അതിരാവിലെയുള്ള ബൗദ്ധിക വ്യായാമം?
ReplyDeleteidellam ningalude prashnam! ivide (bangaloril) oru prashnavum illa. divasavum malayala maronama paper varunnundu. athendtha angine? ivide entha prashnangal onnum illathadu? annveshikkan poyilla!!!
ReplyDeleteഇതൊന്നുമല്ല ഉദ്ദേശം. ഞങ്ങള്‍ പത്ര മുതലാളിമാര്‍ എല്ലാ വഴിയും നോക്കി. ഇനി സമരത്തിന് വഴങ്ങുകയെ നിവര്ത്തിയുള്ളു. എജെന്ടുമാര്ക്ക്കമ്മിഷന് കൂട്ടണം. അതിനാല്‍ കാശ് കൂട്ടാതെ നിവര്‍ത്തിയില്ല. എന്ന് പറഞ്ഞു ഒരു മുഖപ്രസംഗവും കാച്ചി വില കൂട്ടാന്‍ നോക്കും. അങ്ങിനെ വന്നാല്‍ ഈ പത്രങ്ങളെ ഒഴിവാക്കുകയാണ് വേണ്ടത്. പരസ്യങ്ങള്‍ ഒഴിവാക്കിയാല്‍ എല്ലാം കൂടി രണ്ടു പേജില്‍ ഒതുങ്ങും പത്രം
ReplyDeleteഏപ്രില്‍ 9 അനൂപ് മന്ത്രികസേരയിലേയ്ക്ക് !!!!!!!!!!! അതാണ് "ജേക്കബ്ഗ്രൂപ്പ്" നടക്കുന്നതേ പറയൂ പറയുന്നതേ ചെയ്യൂ അല്ലാതെ ചിലരെ പോലെ കസേരയില്‍ നിവര്‍ന്നിരുന്ന് ഗീര്‍ വാണം വിടുന്നത് ഞങ്ങളുടെ ശീലമല്ല MIND IT......................
ReplyDelete(1) സമരത്തിന് പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കിയതെന്തിന്?
ReplyDelete(2) ഇപ്പോള്‍ പാര്‍ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് 50% കൂലി കൊടുക്കുന്നുണ്ടോ?
(3) സമരത്തില്‍ നിന്ന് പിന്മാറുന്ന ഏജന്റുമാരുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നത് ഏതു സമരരീതിയാണ്?
(4) വിതരണത്തിനെത്തിക്കുന്ന പത്രക്കെട്ടുകള്‍ എടുത്തുകൊണ്ടു പോയി കത്തിക്കുന്നതിന്റെ പിന്നിലെ നീതിയും ന്യായവും എന്ത്?
(5) പൊതുജനത്തിന്റെ പത്രപാരായണസ്വാതന്ത്ര്യം തടയുന്നതിന് പിന്നില്‍ എന്ത് പ്രത്യയശാസ്ത്രമാണുള്ളത്? തീര്‍ത്തും പ്രസക്തമായ ചോദ്യങ്ങള്‍
കമ്മീഷന് കുറവായിട്ടല്ല ഇടാന്‍ സഖാക്കള്‍ സമ്മതിക്കുന്നില്ല എന്ന് എന്റെ എജന്റ്റ് പറയുന്നു , എനിക്കും ഈ പാര്ടീ കോണ്‍ഗ്രസ് വാര്‍ത്തകള്‍ വായിച്ചു മടുത്തു , മനോരമ ദേശാഭിമാനി ആയോ എന്ന് തോന്നി പലപ്പോഴും , ഒരു വാര്‍ത്തയും സത്യമല്ല , സംഭവത്തിന്റെ പല വേര്‍ഷന്‍ ആണെന്ന് പത്രങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം, മനോരമ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നപ്പോള്‍ ആണ് സമരം, ഇപ്പോള്‍ സുഖം , മനോരമ വെറുതെ സെന്സേഷന് ആണ് ന്യൂസ് ആയി ഇറക്കുന്നത് , മെട്രോ മനോരമയില്‍ ഒരു ഗട്ടര്‍ ചിത്രം കാണിക്കുന്നു അത് പിറ്റേന്ന് സര്‍ക്കാര്‍ നികത്തുന്നു അതിന്റെ പിറ്റേന്ന് മെട്രോ മനോരമ പറഞ്ഞപ്പോള്‍ ഗട്ടര്‍ നികന്നു എന്നൊക്കെ ഉള്ള ഗീര്‍വാണം , അലവലാതി ഭാഷ , ഹാവ് ഇപ്പോള്‍ നിലവാരമുള്ള എക്കണോമിക്സ് ടൈംസ് , ഹിന്ദു വായിക്കാം , മനോരമ അറിയാതെ എന്നില്‍ കുത്തി വയ്ക്കുന്ന ഗോസ്സിപ്പ് അഡിക്ഷന് കുറയ്ക്കാം
Delete(1) സമരത്തിന് പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കിയതെന്തിന്?
ReplyDelete(2) ഇപ്പോള്‍ പാര്‍ടി പത്രങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് 50% കൂലി കൊടുക്കുന്നുണ്ടോ?
(3) സമരത്തില്‍ നിന്ന് പിന്മാറുന്ന ഏജന്റുമാരുടെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നത് ഏതു സമരരീതിയാണ്?
(4) വിതരണത്തിനെത്തിക്കുന്ന പത്രക്കെട്ടുകള്‍ എടുത്തുകൊണ്ടു പോയി കത്തിക്കുന്നതിന്റെ പിന്നിലെ നീതിയും ന്യായവും എന്ത്?
(5) പൊതുജനത്തിന്റെ പത്രപാരായണസ്വാതന്ത്ര്യം തടയുന്നതിന് പിന്നില്‍ എന്ത് പ്രത്യയശാസ്ത്രമാണുള്ളത്?